പരമപുച്ചത്തോടെ,അവജ്ഞയോടെ,ഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ, സിബിഐയുടെ കണ്ടെത്തലിനെ ഞാന്‍ അഴുക്കുചാലിലെറിയുന്നു.ഒരു കേസന്വേഷണം എങ്ങനെ സത്യത്തില്‍ നിന്ന് അകറ്റിക്കൊണ്ടു പോകാമെന്നും എത്രനാള്‍ കുറ്റവാളികളെ സംരക്ഷിക്കാമെന്നും സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണത്തില്‍ സിബിഐ 'കൃതഹസ്തതയോടെ' തെളിയിച്ചതാണല്ലോ.ആ തെമ്മാടിത്തം തന്നെയാണ് ഈ കേസിലും അനുവര്‍ത്തിച്ചിരിക്കുന്ന്ത്.സിസ്റ്റര്‍ അഭയയുടെ അമ്മയെ ഭ്രാന്തിയാക്കിയ അധമപോലീസ് ബുദ്ധിയാണ് അനഘയുടെ പിതാവിനെ കാമഭ്രാന്തനാക്കിയിരിക്കുന്നത്
അഭയ കേസിലേതെന്നപോലെ ഈ കേസിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്. . അതുവരെ ആ കുഞ്ഞിനെ കടിച്ചു കുടഞ്ഞ രതിഭ്രാന്തന്മാര്‍ക്ക് ആശ്വസിക്കാം. അത്രമാത്രം.
ആതിരേ,സാക്ഷരകേരളത്തിന്റെ പ്രജ്ഞയില്‍ വെള്ളിടിവീഴ്ത്തി,കവിയൂര്‍ പീഡനക്കേസില്‍ സിബിഐ അതിന്റെ അധമത്വം നിറഞ്ഞ കണ്ടെത്തല്‍ പുറത്തുവിട്ടു.പണത്തിനും സ്വാധീനത്തിനും മുകളില്‍ സിബിഐ പറക്കില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ഇനി
എം.എ.ബേബിക്കും
മകന്‍ അശോക് ബേബിക്കും
കോടിയേരി ബാലകൃഷ്ണന്റെ തലതെറിച്ച സന്തതി ബിനീഷ് കോടിയേരിക്കും
സജി നന്ത്യാട്ടിനും
ജോയ് ആലുക്കാസിനും
ഏഷ്യാനെറ്റ് മോഹനും
ശബരിമലതന്ത്രി കണ്ഠരരു മോഹനര്‍ക്കും
പോലീസ് ഏമാന്‍ എന്‍.ഗോപിനാഥിനും
റോയല്‍ പിമ്പ് ലതാ നായര്‍ക്കും
കുറച്ചു കാലം അര്‍മാദിക്കാം.
അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്ന്
സിബിഐ കണ്ടെത്തിക്കഴിഞ്ഞല്ലോ.
പീഡനത്തിന്റെ എണ്ണവും സമയവും ദൈര്‍ഘ്യവുമെല്ലാം എത്രകൃത്യമായി,'ശാസ്ര്തീയമായാണ്',ആതിരേ, സിബിഐ നിര്‍ണയിച്ചിരിക്കുന്നത്.കുറ്റാനേഷണത്തിനും നോബേല്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തി അത് കവിയൂര്‍ പീഡനക്കേസ് പുനരന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ' മാതൃകാപരമായ'ഈ ശ്രമത്തെ ആദരിക്കണമെന്നാണ് സ്വീഡിഷ് അക്കാഡമിയോട് ് അപേക്ഷിക്കേണ്ടതല്ലേ..!
ഒരു സാക്ഷരസമൂഹത്തെ എത്രലാഘവബുദ്ധിയോടെയാണ് ആതിരേ,സിബിഐ അവഹേളിച്ചിരിക്കുന്നത് ! .പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പീക്കുകയും മാംസച്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്ന നികൃഷ്ടപിതാക്കന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതു കൊണ്ട് പെണ്മക്കളുള്ള പിതാക്കന്മാരെല്ലാം അത്തരക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എം.എ.ബേബി മുതലുള്ള വേട്ടക്കാരില്‍ നിന്ന് എത്ര ലക്ഷങ്ങളാണ് കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയത്..?എത്ര ലിറ്റര്‍ മദ്യമാണ് കുടിച്ചു വറ്റിച്ചത്..?എത്ര പെണ്‍ശരീരങ്ങളിലാണ് ആസക്തികള്‍ ഒഴുക്കിയൊടുക്കിയത്..?
പരമപുച്ചത്തോടെ,അവജ്ഞയോടെ,ഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ, ആതിരേ, സിബിഐയുടെ കണ്ടെത്തലിനെ ഞാന്‍ അഴുക്കുചാലിലെറിയുന്നു.ഒരു കേസന്വേഷണം എങ്ങനെ സത്യത്തില്‍ നിന്ന് അകറ്റിക്കൊണ്ടു പോകാമെന്നും എത്രനാള്‍ കുറ്റവാളികളെ സംരക്ഷിക്കാമെന്നും സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണത്തില്‍ സിബിഐ 'കൃതഹസ്തതയോടെ' തെളിയിച്ചതാണല്ലോ.ആ തെമ്മാടിത്തം തന്നെയാണ് ഈ കേസിലും അനുവര്‍ത്തിച്ചിരിക്കുന്ന്ത്.സിസ്റ്റര്‍ അഭയയുടെ അമ്മയെ ഭ്രാന്തിയാക്കിയ അധമപോലീസ് ബുദ്ധിയാണ് അനഘയുടെ പിതാവിനെ കാമഭ്രാന്തനാക്കിയിരിക്കുന്നത്.നാരായണന്‍ നമ്പൂതിരിക്ക് കൂട്ടിക്കൊടുക്കാനായിരുന്നോ ലതാനായര്‍ അനഘയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്?അനഘയേയും കൊണ്ട് സിനിമ-സീരിയല്‍ സെറ്റുകളിലും റിസോര്‍ട്ടുകളിലും ഫ്ലാറ്റുകളിലും കറങ്ങി നടന്നത്.?
തങ്ങളുടെ ചെറ്റത്തരം നിറഞ്ഞ കണ്ടെത്തലിനെ ശാസ്ര്തീയമായി വെല്ലുവിളിക്കാന്‍ നാരായണന്‍ നമ്പൂതിരിയോ അനഘയോ ജീവിച്ചിരിക്കുന്നില്ല എന്ന ഗര്‍വില്‍,നാണക്കേടുകൊണ്ട് ജീവിതമവസാനിപ്പിച്ച നാരായണന്‍ നമ്പൂതിരിയുടെ ശരീരത്തില്‍ മന്ത്രിയുടേയും മന്ത്രിപുത്രന്മാരുടേയും മാധ്യമ മേധാവിയുടേയും രാഷ്ട്രാന്തര സ്വര്‍ണവ്യാപാരിയുടേയും പോലീസ് ഏമാന്റേയും,അങ്ങനെയുള്ള മറ്റു കാമഭ്രാന്തന്മാരുടേയും രതിവൈകൃതം സന്നിവേശിപ്പിച്ച ഒറ്റക്കാരണം കൊണ്ട് തന്നെ ഈ കേസില്‍ സിബിഐയേയും പ്രതി ചേര്‍ത്തേമതിയാകൂ.കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളെയും അവരുടെ പിതാകന്മാരേയും ഒരുപോലെ അവഹേളിക്കുന്നതാണ് സിബിഐയുടെ കണ്ടെത്തലെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.
ലതാനായരെന്ന പെണ്‍വാണീഭ രാജ്ഞിയേയും അവരുടെ ഇടപാടുകരായിരുന്ന ഉന്നതന്മാരേയും മാന്യന്മാരാക്കാന്‍ എത്രയ്ക്ക് അശ്ലീല തലത്തിലേയ്ക്കാണ് ,ആതിരേ, രാജ്യത്തെ പരമോന്നത കേസന്വേഷണസംഘം അധ:പതിച്ചിരിക്കുന്നത്.
രമ്യാരാജന്റെ ചിലസൂചനകളുടെ അടിസ്ഥാനത്തില്‍ ഇത്രഗഹനമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞവര്‍ എന്തുകൊണ്ടാണ് ലതാനായരെ മര്യാദയ്ക്കൊന്നു ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്തത്?എന്തു കൊണ്ടാണ് ഇന്നും ഈ കേസുമായി നിര്‍ണായകബന്ധമുള്ളതും സജീവമായതുമായ മറ്റു ഘടകങ്ങള്‍ വിലയിരുത്തലിനും വിശകലനത്തിനും വിധേയമാക്കത്തത്..?
അനഘ ആത്മഹത്യചെയ്തയുടനെ ആ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് പി.കെ.ശ്രീമതി ആര്‍ക്കുവേണ്ടിയാണ് ജാമ്യമെടുത്തത്..?അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ അവര്‍ക്കെന്തു ബാദ്ധ്യതയാണുണ്ടായിരുന്നത്.?അവര്‍ നടത്തിയ അട്ടിമറിയെപ്പോലും നാണിപ്പിക്കുന്നതാണ്, ആതിരേ, സിബിഐയുടെ കണ്ടെത്തല്‍.
സത്യം കണ്ടെത്താനല്ല കുഴിച്ചുമൂടാനാണ് സിബിഐയിലെ അനേഷകര്‍ക്ക് നമ്മുടെയൊക്കെ നികുതിപ്പണം ശമ്പളമായി കൊടുക്കുന്നത് എന്ന വാസ്തവവും നേരത്തെ വ്യക്തമായതാണ്.അതുകൊണ്ട് സിബിഐയുടേത് ജനവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ നടപടിയാണ്.അതിനെതിരേ പ്രതിഷേധത്തിന്റെ പടയണികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.ഒരു സാക്ഷരസമൂഹത്തേയും അതിന്റെ മൂല്യബോധങ്ങളേയും അവഹേളിച്ച് ഇവര്‍ മിടുക്കന്മാരായി വിലസാന്‍ പാടില്ല.അതിനനുവദിക്കരുത്.പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റേയും ശലാഖയായി മനുഷ്യപറ്റുള്ള ഒരോമലയാളിയും രംഗത്തെത്തിയേ മതിയാകൂ.ഏതു പെണ്‍കുട്ടിക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ് അനഘയുടെ ദുരന്തം.പ്രലോഭനത്തിന്റെ വലവിരിച്ച് ലതാനായര്‍മാരും ശോഭാജോണ്‍മാരും അതുപോലെ മറ്റനേകരും നമുക്കുചുറ്റുമുണ്ട്.ഇവരുടെ ഇടപാടുകാരായി സമൂഹത്തിലെ ഉന്നതന്മാരുമുണ്ട്.അവരെല്ലാം വലിച്ചുകീറുന്ന പെണ്‍കുട്ടിയെ നശിപ്പിച്ചത് അവരുടെ പിതാവാണെന്ന് വരുത്തിതീര്‍ക്കാനുള്ള കീഴ്‌വഴക്കം, ആതിരേ, സൃഷ്ടിക്കപ്പെട്ടുകൂടാ.
നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചിട്ടുണ്ടാകാം. അതല്ല കവിയൂര്‍ പീഡനക്കേസിലെ അടിസ്ഥാന പ്രശ്നം. ലതാ നായര്‍ എന്ന വാണിഭ രാജ്ഞി ആര്‍ക്കെല്ലാം അനഘയെ കാഴ്ചവച്ചു എന്നതാണ് തെളിയക്കപ്പെടേണ്ടത്..
പറയട്ടെ,അങ്ങനെ ഉദാസീനമായി കവിയൂര്‍ പീഡനക്കേസ് എഴുതി തള്ളാന്‍ സിബിഐക്ക് കഴിയുകയില്ല. അഭയ കേസിലേതെന്നപോലെ ഈ കേസിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആതിരേ എനിക്കുറപ്പുണ്ട്. . അതുവരെ ആ കുഞ്ഞിനെ കടിച്ചു കുടഞ്ഞ രതിഭ്രാന്തന്മാര്‍ക്ക് ആശ്വസിക്കാം. അത്രമാത്രം.
Friday, December 16, 2011
Thursday, December 15, 2011
മുല്ലപ്പെരിയാര്‍: ചാണ്ടിയുടെ ചതിക്ക് വിജയന്റെ ലാവലിന്‍ ടച്ച്

മുല്ലപ്പെരിയാര്‍ സമരത്തെ തുടക്കം മുതല്‍ മനസ്സുകൊണ്ട് എതിര്‍ത്തവരായിരുന്നു കോണ്‍ഗ്രസും സിപിഎം-ഉം. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ തങ്ങളുടെ ഒരു രോമത്തിന് പോലും പ്രശ്നമുണ്ടാകില്ല എന്ന അഹങ്കാരത്തിലാണ് ഈ നേതാക്കളുടെ ഊണും ഉറക്കവും ഭോഗവുമെല്ലാം. അതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും മാന്യമായ ഒരു ജനകീയ മുന്നേറ്റത്തെ ഇവരെല്ലാം ചേര്‍ന്ന് വഞ്ചിച്ചൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്; യാത്രായാനം പാതി വഴിയില്‍ മുക്കിക്കളഞ്ഞത്. ഇവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട്, വോട്ടുകൊണ്ടല്ല ഇവരോട് പ്രതികരിക്കേണ്ടത്. തെറിക്കുത്തരം മുറിപ്പത്തലാണെന്ന് മുന്നേപോയവര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ.
മുല്ലപ്പെരിയാര്‍ സമരത്തിന്റെ പാലംവലിച്ചു കൊണ്ട്,ആതിരേ, ഒരു ജനതയുടെ അതിജീവനാഭിലാഷങ്ങള്‍ സംരക്ഷിക്കുകയല്ല മറിച്ച് അധികാര രാഷ്ട്രീയത്തിലഭിരമിക്കുന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യവും പ്രധാന കര്‍ത്തവ്യവുമെന്ന്, ഉളുപ്പില്ലാതെ സ്ഥാപിക്കുകയായിരുന്നു, ആതിരേ, ചാണ്ടിയുടെ യുഡിഎഫും പിണറായിയുടെ എല്‍ഡിഎഫും .
ജനപക്ഷ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്നും ഷണ്ഡത്വം മാത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ള മന്‍മോഹന്‍സിങ്ങിന്റെ താല്‍പര്യപ്രകാരം മുല്ലപ്പെരിയാര്‍ സമരം നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചതിലൂടെ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം അഞ്ച് ജില്ലകളിലെ 35 ലക്ഷം ജനങ്ങളെയാണ് നീറ്റായി വഞ്ചിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണി വ്യാപകമാക്കി കേരളത്തിലെ ജനങ്ങളില്‍ ഭയാശങ്കയുടെ ഉന്മാദം സൃഷ്ടിച്ചതില്‍ ഉമ്മന്‍ചാണ്ടി ഒഴിച്ചുള്ള നേതാക്കന്മാരുടെ പങ്ക് ആര്‍ക്ക് നിഷേധിക്കാനാവും? മുല്ലപ്പെരിയാറില്‍ ഒരു ദുരന്തമുണ്ടായാല്‍ കേരളത്തിനത് നൂറ്റാണ്ടുകളോളം അപരിഹാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന കാര്യത്തിലാര്‍ക്കാണ് സന്ദേഹമുള്ളത്? എന്നിട്ടും ജനാധിപത്യ ഭാരതത്തിന്റെ വര്‍ത്തമാനകാല ശാപമായ മന്‍മോഹന്‍സിങ്ങിന്റെ നെറികേട് തൊണ്ടതൊടാതെ വിഴുങ്ങാന്‍ കേരളത്തില്‍ നിന്ന് പോയ നേതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്ത് ഇല്ലാതെ പോയി, ആതിരേ... പി.ജെ.ജോസഫും വി.എസ്.അച്യുതാനന്ദനും മാത്രമാണ് വിമത നിലപാട് സ്വീകരിച്ചത്. അപ്പോള്‍ "അവരവരിരിക്കുന്ന സ്ഥാനത്തിന്റെ വിലയറിഞ്ഞു വേണം സംസാരിക്കാന്‍" എന്ന് പിണറായി വിജയന്‍ പി.ജെ.ജോസഫിനോട് പറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ മുഴങ്ങിയത് ഒരു തെരുവുഗുണ്ടയുടെ തെമ്മാടിത്തം നിറഞ്ഞ അഹന്തയും ആക്രമണോത്സുകതയുമായിരുന്നു.
തമിഴ്‌നാടിനെ ചര്‍ച്ചയുടെ മേശയ്ക്കരികിലേയ്ക്ക് എത്തിക്കണമെങ്കില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ പിന്‍വലിച്ച് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്നാണ് മന്‍മോഹന്‍ ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടിയും കേരളത്തിലെ വഞ്ചകനേതാക്കളും മന്‍മോഹന്റെ സൗമനസ്യത്തിനായി ഭിക്ഷ തെണ്ടുമ്പോള്‍ തന്റെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളില്‍ അണുവിടപോലും അനുരഞ്ജനത്തിന് തയ്യാറല്ല എന്ന നിലപാടാണ് ജയലളിത സ്വീകരിച്ചത്. കേരളത്തിലെ നേതാക്കന്മാരെല്ലാം, ആതിരേ ആണുങ്ങളാണെന്നാണ് വയ്പ്. ഷണ്ഡത്വം ബാഹ്യരൂപങ്ങളില്‍ ദര്‍ശനീയവും അനുഭവവേദ്യവും അല്ല എന്ന് ഖദര്‍ അണിഞ്ഞ ഈ ജനവഞ്ചകര്‍ ഓരോ നിമിഷവും കേരളീയരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സുതാര്യമായ ഭരണം എന്ന കബളിപ്പിക്കലിലൂടെ ഇവര്‍ പ്രദര്‍ശിപ്പിക്കുന്നത്, തീരുമാനങ്ങള്‍ എടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലുമുള്ള പൗരുഷമില്ലായ്മ തന്നെയാണ്.
കേരളത്തോട് സമരം അവസാനിപ്പിക്കണെന്ന് ആവശ്യപ്പെടാന്‍ മന്‍മോഹന് എന്ത് അവകാശമാണുള്ളതെന്ന് ചോദിക്കാനുള്ള തന്റേടം പോലും ഇവിടെ നിന്ന് പോയ ഒരു നേതാവിനും ഇല്ലാതെ പോയതില്‍ നാം സ്വയം ശപിക്കുക; വരാനിരിക്കുന്ന ദുരന്തത്തിന്നിരകളാകുവാന്‍ മാനസികമായി തയ്യാറെടുക്കുക. ശ്രദ്ധിക്കുക. ഒരു ഫെഡറല്‍ സംവിധാനത്തിന്റെ ഭരണകര്‍ത്താവാണ് മന്‍മോഹന്‍സിങ്ങ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സൃഷ്ടിക്കുന്ന അപായ ഭീഷണി കേരളത്തിനെന്നപോലെ തമിഴ്‌നാടിനും ബാധകമാണ്. എന്നിട്ടും തമിഴ്‌നാട് മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രിക്കൊപ്പം ഒരു ചര്‍ച്ചയ്ക്കായി വിളിക്കാന്‍ പോലുമുള്ള തന്റേടം 'അങ്ങോര്‍ക്കും' ഇല്ലാതെ പോയി. ജയലളിതയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ കൊണ്ട് മുട്ടിലിഴയിപ്പിക്കാന്‍ പക്ഷേ, മന്‍മോഹന് എന്തു മിടുക്കായിരുന്നു. മുട്ടിലിഴയാന്‍ ചാണ്ടിക്ക് അതീവ സന്തോഷവും.ആനുഷംഗീകമായിപ്പറയട്ടേ,ചില്ലറ വില്‍പ്പനയുടെ ഭൂമികയില്‍ ബഹുരാഷ്ടകുത്തകകളെ കുടിയിരുത്താന്‍ ശ്രമിച്ചപ്പോള്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ പുല്ലുപോലെ തള്ളിക്കളഞ്ഞ മന്മോഹന്‍ മമതാ ബാനര്‍ജിയുടേയും ജയലളിതയുടേയും കാല്‍ക്കല്‍ ഫ്ലാറ്റായി വീണത് ഇന്ത്യ കണ്ടതല്ലേ? "കണ്ട് പഠിക്ക് മന്ഥാ,മുഖ്യമന്ത്രിയായിട്ടെന്താ"എന്ന് ചാണ്ടിയോട് കേരളം ഒറ്റസ്വരത്തില്‍ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ആതിരേ...
1800 ദിവസങ്ങള്‍ കഴിയുന്നു, മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്, മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യഗ്രഹം ആരംഭിച്ചിട്ട്. തീര്‍ത്തും സമാധാനപരവും ഗാന്ധിയന്‍ സമരപാതയില്‍ മാന്യമായി ആരൂഢം ഉറപ്പിച്ചുമാണ് ആ സമരം തുടരുന്നത്. കഴിഞ്ഞ 1800 ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും അതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഇന്ന് എതിര്‍ ശബ്ദം ഉയര്‍ന്നിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണി ശക്തമായപ്പോള്‍ ഇ.എസ്.ബിജിമോള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചപ്പോഴും തമിഴ്‌നാടിന് പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍, യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചക്കാരും ഗുണ്ടായിസത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ അതിന്റെ അനുരണനം ഉണ്ടായത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രദര്‍ശിപ്പിച്ച ഉത്സാഹം കാണുമ്പോള്‍ ഒരു കാര്യം ഉറപ്പാക്കാം. മുല്ലപ്പെരിയാര്‍ സമരം പൊളിക്കാന്‍ വേണ്ടി ബുദ്ധികെട്ട യൂത്തന്‍മാരെക്കൊണ്ട് ചൂടുചോറ് വാരിപ്പിക്കുകയായിരുന്നു മന്‍മോഹനും ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും എല്ലാം.
മന്‍മോഹന്റെ ഇഷ്ടത്തിന് വഴങ്ങി സമരം അവസാനിപ്പിച്ചെങ്കിലും അദ്ദേഹം പ്രശ്നത്തിനെങ്ങനെ കേരളത്തിന് ഹിതകരമായ പരിഹാരം ഉണ്ടാക്കും എന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ധാരണയൊന്നുമില്ല. ചര്‍ച്ച... ചര്‍ച്ച... ചര്‍ച്ച എന്ന നേരം കൊല്ലി ഇടപാടിനെക്കുറിച്ച് മാത്രമേ അദ്ദേഹത്തിന് അറിവുള്ളൂ. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതിയുടെ തീര്‍പ്പ് വരുന്നതിന് മുമ്പ് ഒരു തലത്തിലുമുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്നാണ് ബുധനാഴ്ചയും ജയലളിത അസന്ദിഗ്ധമായി പ്രസ്താവിച്ചത്. ഭരണകര്‍ത്താക്കളായാല്‍ ഇതുപോലെ നെഞ്ചുറപ്പുണ്ടാകണം. ജയലളിതയുടെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ പോലുമുള്ള യോഗ്യത ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കോ കെ.എം.മാണിക്കോ കുഞ്ഞാലിക്കുട്ടിക്കോ പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ഇല്ല എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. ഈ നേതൃമ്മന്യന്മാരോട് ഇനി മാന്യമായി പ്രതികരിക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ തയ്യാറാകരുത് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മരണഭീതിയില്‍ ആഴ്‌ന്ന് ജീവിക്കുന്ന 35 ലക്ഷം ജനങ്ങളെ രായ്ക്കുരാമാനം വഞ്ചിച്ച രാഷ്ട്രീയ കാപട്യങ്ങളാണ് ഇവരെല്ലാം.കണ്ണിന് കണ്ണ് എന്നു തന്നെയാകണം, ആതിരേ, ഈ വേതാളങ്ങളോട് ഇനിയുള്ള പാരസ്പര്യത്തിലെ നിലപാട്.
ശ്രദ്ധിക്കുക. മുല്ലപ്പെരിയാര്‍ സമരത്തെ തുടക്കം മുതല്‍ മനസ്സുകൊണ്ട് എതിര്‍ത്തവരായിരുന്നു കോണ്‍ഗ്രസും സിപിഎം-ഉം. അതുകൊണ്ട് ഈ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന ജനകീയ പ്രതികരണങ്ങള്‍ തങ്ങളെയും തങ്ങളുടെ അധികാരാസ്തിത്വത്തേയും വിഴുങ്ങിക്കളയുമെന്ന ഭയം ഈ തേര്‍ഡ് റേറ്റ് നേതാക്കള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സര്‍വ്വകക്ഷി സംഘം മന്‍മോഹനുമായി കൂടിക്കാഴ്ച നടത്തും മുന്‍പ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു കുറുമുന്നണി ഉണ്ടാക്കി തീരുമാനമെടുത്ത് സര്‍വ്വകക്ഷി സംഘത്തിന്റെ യാത്രോദ്ദേശ്യത്തെ അട്ടിമറിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ തങ്ങളുടെ ഒരു രോമത്തിന് പോലും പ്രശ്നമുണ്ടാകില്ല എന്ന അഹങ്കാരത്തിലാണ് ഈ നേതാക്കളുടെ ഊണും ഉറക്കവും ഭോഗവുമെല്ലാം. അതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും മാന്യമായ ഒരു ജനകീയ മുന്നേറ്റത്തെ ഇവരെല്ലാം ചേര്‍ന്ന് വഞ്ചിച്ചൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്; യാത്രായാനം പാതി വഴിയില്‍ മുക്കിക്കളഞ്ഞത്. ഇവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട്,ആതിരേ, വോട്ടുകൊണ്ടല്ല ഇവരോട് പ്രതികരിക്കേണ്ടത്. തെറിക്കുത്തരം മുറിപ്പത്തലാണെന്ന് മുന്നേപോയവര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ.
Monday, December 12, 2011
ഗണേഷ്കുമാറും ശിങ്കിടികളും ചലച്ചിത്ര മേള അലമ്പാക്കുമ്പോള്‍...
തന്റെയും തന്റെ സില്‍ബന്തികളുടെയും കുത്സിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ചലച്ചിത്ര മേളയെ അലമ്പാക്കാന്‍ ഗണേഷന് ഉളുപ്പൊട്ടുമുണ്ടായില്ല. സംസ്കാരം തൊട്ടു തെറിച്ചിട്ടില്ലാത്ത, ഗുണ്ടായിസവും മാടമ്പടിത്തരവും മാത്രം പരിചയമുള്ള ഒരു നികൃഷ്ടി ജീവിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിച്ച ചലച്ചിത്ര പ്രേമികളാണ് വിഡ്ഢികള്‍. കൂട്ടുകക്ഷി ഭരണത്തിന്റെ പേരില്‍ ഈ ശാപങ്ങളെയും പേറാന്‍ കേരളത്തിലെ ചലച്ചിത്ര പ്രേമികളും സമ്മതിദായകരും നികുതിദായകരും നിര്‍ബന്ധിതരായിരിക്കുകയാണ്. മോചനമില്ലാത്ത പീഡനമാണിത്.വിവേകരഹിതവും അജ്ഞതാഭരിതവും സംസ്ക്കാരശൂന്യവും മാടമ്പിത്തെമ്മാടിത്തം നിറഞ്ഞതുമായ ഈ ഭരണശാപങ്ങളെ എന്ന് ഉന്മൂലനം ചെയ്യുന്നോ അന്നേ സാക്ഷരകേരളത്തിന് സാംസ്ക്കാരികവിമോചനമുണ്ടാകൂ
കീഴൂട്ട് രാമന്‍പിള്ള ബാലകൃഷ്ണപിള്ള മകന്‍ ഗണേഷ് കുമാര്‍ ജനകീയ മന്ത്രിയാണെങ്കിലും പ്രവര്‍ത്തനങ്ങളിലെല്ലാം നെറികെട്ട മാടമ്പി ടച്ച് പുലര്‍ത്താന്‍ മറക്കാറില്ല. മന്ത്രിപുത്രനായിരുന്നപ്പോള്‍ തുടങ്ങിയ ഈ അലമ്പ് മന്ത്രിയായി വിലസുമ്പോഴും അഭംഗുരം തുടരുന്നു എന്നതാണ്, ആതിരേ കേരള ചലച്ചിത്ര മേഖലയുടെ ശാപം. ഒരു സിനിമാതാരമായതുകൊണ്ട് സാംസ്കാരികവകുപ്പും ചലച്ചിത്ര വിഷയങ്ങളും ഗണേഷിന്റെ കൈയില്‍ സുഭദ്രമായിരിക്കുമെന്ന് ചിന്തിച്ച ഉമ്മന്‍ചാണ്ടിയുടെ വിഡ്ഢിത്തത്തിന് പിഴ മൂളേണ്ടി വന്നിരിക്കുന്നത് നല്ല സിനിമകളെ സ്നേഹിക്കുന്ന കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരുമാണ്.
കഴിഞ്ഞ 15 വര്‍ഷമായി രാഷ്ട്രാന്തര തലത്തില്‍ കേരള ചലച്ചിത്ര മേഖലയുടെ യശഃസുയര്‍ത്തിയ സംരംഭമാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള. എന്നാല്‍, അതിന്റെ 16-ാം സീസണ്‍, ഗണേഷ് കുമാര്‍ എന്ന മാടമ്പിയുടെയും അയാളുടെ സ്തുതിപാഠകരും സുഖദായകരുമായ 'എട്ടുവീട്ടില്‍ പിള്ള'മാരുടെയും ഗര്‍വ്വു കൊണ്ടും അജ്ഞത കൊണ്ടും വൈര്യനിര്യാതന നിലപാടുകൊണ്ടും മലയാളിക്കും മലയാള ചലച്ചിത്ര മേഖലയ്ക്കും ആഗോളതലത്തില്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
മേളയുടെ തുടക്കം മുതല്‍ പിടിപ്പുകേടിന്റെയും വിവരക്കേടിന്റെയും പ്രദര്‍ശനമാണ്,ആതിരേ കണ്ടത്. ഡലിഗേറ്റ് പാസ് വിതരണവും ബുക്ക് വിതരണവും അവതാളത്തിലാക്കി ലോക സിനിമയിലെ പുതിയ ചലനങ്ങളും സമീപനങ്ങളും മനസ്സിലാക്കാന്‍ എത്തിയവരെ വിഡ്ഢികളാക്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. സിനിമ എന്നാല്‍, കട്ട്-കോപ്പിയാണെന്ന് വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മൂന്നാംകിട ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിടത്തു തുടങ്ങുന്നു ഗണേഷ് മാടമ്പിയുടെ അഹങ്കാരവും ഡംഭും. സ്തുതിപാടനത്തിന്റെ മികവില്‍ ബോളിവുഡിലും തിളങ്ങാനായതുമാത്രമാണ് പ്രിയദര്‍ശനിലെ ചലച്ചിത്രകാരന് അവകാശപ്പെടാവുന്ന നേട്ടം. നല്ല സിനിമയെയും അത്തരം സിനിമകളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരെയും വിലയിരുത്തുന്നതില്‍ വക്രനില എന്നും സ്വീകരിച്ചിട്ടുള്ള ഇവരില്‍ നിന്ന് മലയാള സിനിമയ്ക്ക് എങ്ങനെയാണ് മികവിന്റെയും മോചനത്തിന്റെയും ഇടങ്ങളും അടയാളപ്പെടുത്തലുകളും ഉണ്ടാകുക?
അതു തന്നെയാണ്, ആതിരേ, 16-ാമത് അന്താരാഷ്ട്ര കേരള ചലച്ചിത്ര മേളയില്‍ സംഭവിച്ചിട്ടുള്ളത്. സ്തുതിപാഠകര്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കുമായി മേളയെ തീറെഴുതി മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ അധിക്ഷേപിച്ചു എന്നതിലുപരി വിദേശത്തുനിന്ന് എത്തിയ സിനിമ പ്രവര്‍ത്തകരില്‍ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തു നിറഞ്ഞ സ്വജനപക്ഷപാത നിലപാടുകള്‍ വ്യക്തമാക്കി എന്നതുമാണ് നാണക്കേട് ഉണ്ടാക്കിയ വസ്തുത.
ഇതിന്റെ പാരമ്യത്തിലാണ് ഞായറാഴ്ച ഓപ്പണ്‍ ഫോറത്തില്‍ അപ്രിയ ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ഗുണ്ടകളെക്കൊണ്ട് അടിച്ചൊതുക്കിയത്. 'ചലച്ചിത്ര മേളകളുടെ അസ്തിത്വം' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച അങ്ങനെ പ്രതിനിധികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.
ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ച പുരോഗമിക്കെ വിദേശ പ്രതിനിധികളോട് നിങ്ങളുടെ നാട്ടിലെ ചലച്ചിത്രോത്സവങ്ങളില്‍ നിങ്ങളുടെ ഭാഷയിലുള്ള ചിത്രങ്ങള്‍ ഉണ്ടാകാറില്ലേ എന്ന ചോദ്യം ഉന്നയിച്ചതാണ് സംഘാടകരെ ചൊടിപ്പിച്ചതും ഗുണ്ടകളെ അഴിച്ചു വിടാന്‍ പ്രേരിപ്പിച്ചതും.. 16-ാം ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ നിന്ന് ബോധപൂര്‍വ്വം മലയാള സിനിമകളെ ഒഴിവാക്കുകയായിരുന്നു എന്ന വാസ്തവം ഗണേഷ് കുമാറിനോ പ്രിയദര്‍ശനോ നിഷേധിക്കാന്‍ കഴിയുകയില്ല. ആദ്യമദ്യാന്തം എന്ന ചിത്രത്തിന്റെ പേരില്‍ ഇവര്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ചില സ്വകാര്യ താല്‍പര്യ സംരക്ഷണത്തിനുവേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ഒരു പുതിയ ചലച്ചിത്ര നിര്‍മ്മാണ രീതിയും സംവിധാന ഭാവുകത്വവും അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമത്തെ പൊളിക്കാന്‍ ചരടു വലിച്ചതില്‍ മന്ത്രി ഗണേഷ് കുമാര്‍ തന്നെയാണ് പ്രമുഖന്‍. മേളയുടെ നിയമാവലികള്‍ എല്ലാം ലംഘിച്ചുകൊണ്ട് ചട്ടങ്ങള്‍ അട്ടിമറിച്ച്, മന്ത്രി എന്ന അഹന്തയില്‍ 'ആദ്യമദ്യാന്ത'ത്തിന്റെ കോപ്പി വീട്ടില്‍ കൊണ്ടുപോയി കാണുകയും തന്റെ ശുഷ്കമായ ചലച്ചിത്ര ബോധത്തിന്റെ അടിസ്ഥാനത്തില്‍ അതിലെ സംവിധാന രീതിയെ വിലയിരുത്തുകയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു കൂവുകയും ചെയ്ത് തന്നിലെ സാംസ്കാരിക അധമത്വം പ്രദര്‍ശിപ്പിച്ചതു കൂടാതെയാണ് 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തെയും മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി മൂന്നാംകിട പ്രതികാരം നിര്‍വഹിച്ചത്..
ആദ്യമദ്യാന്തത്തില്‍ ഡബ്ബിംഗ് മുതലുള്ള പോസ്റ്റു പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിലവാരമില്ലാത്തതാണെന്ന് വിളിച്ചു കൂവിയ ഗണേഷന്, ബധിതരനായ കുട്ടിയുടെ കഥ പറയുന്നിടത്ത് സൗണ്ട് ട്രാക്കില്‍ മൗനം നിറച്ച സംവിധായക മികവ് തിരിച്ചറിയാന്‍ കഴിയാതെ പോയി. ആ ബാലന്‍ ഹിയറിങ്ങ് എയ്ഡ് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് സൗണ്ട് ട്രാക്കില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നത്. ഇത് ഡബ്ബിംഗിലെ അപാകമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ആതിരേ, ഗണേഷനും സ്തുതിപാഠകവൃന്ദവും അംഗീകാരം ലഭിക്കേണ്ടിയിരുന്ന ഒരു യുവ സംവിധായകന്റെ അവസരം തുലച്ചത്. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടുകയും ഗോവ ഫിലിം ഫെസ്റ്റിവലില്‍ രജതമയൂരം കരസ്ഥമാക്കുകയും ചെയ്ത ആദാമിന്റെ മകന്‍ അബുവിനെ തഴഞ്ഞത് മൂന്നാംകിട സാങ്കേതിക ന്യായം ചൂണ്ടിക്കാട്ടിയാണ്. മറ്റു മേളകളില്‍ മത്സരവിഭാഗത്തില്‍ പങ്കെടുക്കുകയും പുരസ്കാരം നേടുകയും ചെയ്തിട്ടുള്ള സിനിമകളെ കേരള ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കണം എന്ന നിയമാവലിയാണത്രെ ഇതിന് കാരണം. എന്നാല്‍, രണ്ടിലേറെ തവണ ഈ നിയമാവലി ലംഘിച്ച് കേരള ഫിലിം ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍,ആതിരേ, വിവരക്കേടിന്റെ മാടമ്പിയായ ഗണേഷിന് ചിലരോടെല്ലാമുള്ള വൈര്യനിര്യാതന ബുദ്ധി മാത്രമാണ് ഈ ചിത്രങ്ങളെ തഴയുന്നതിന് പിന്നിലുണ്ടായിരുന്നത്. എന്നു മാത്രമല്ല, മേളയുടെ 120-ല്‍ അധികം പാസ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നല്‍കി സ്വജനപക്ഷപാതവും പ്രദര്‍ശിപ്പിച്ചു. അതുകൊണ്ട് ബോഡി എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ജൂറി ചെയര്‍മാന് നിലത്തിരുന്ന് കണ്ട് ചിത്രം വിലയിരുത്തേണ്ട ഗതികേടുമുണ്ടായി. ചെയര്‍മാനുവേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കണം എന്ന അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ ഖദര്‍ അണിഞ്ഞ ഗര്‍വ്വുകള്‍ക്ക് മനസ്സില്ലാതെ പോയത് ഗണേഷന്‍ എന്ന മന്ത്രിയുടെ പിന്‍ബലം ഉണ്ടായിരുന്നതുകൊണ്ടാണ്. ചലച്ചിത്ര മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ തിരിച്ചറിയാനും അവ സാക്ഷാത്കരിക്കുന്ന പ്രതിഭകളുമായി ആശയവിനിമയം നടത്താനുമാണ് ചലച്ചിത്ര മേളകളും ഓപ്പണ്‍ ഫോറം ചര്‍ച്ചകളും സംഘടിപ്പിക്കുന്നത്. എന്നാല്‍, തന്റെയും തന്റെ സില്‍ബന്തികളുടെയും കുത്സിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ചലച്ചിത്ര മേളയെ അലമ്പാക്കാന്‍ ഗണേഷന് ഉളുപ്പൊട്ടുമുണ്ടായില്ല. സംസ്കാരം തൊട്ടു തെറിച്ചിട്ടില്ലാത്ത, ഗുണ്ടായിസവും മാടമ്പടിത്തരവും മാത്രം പരിചയമുള്ള ഒരു നികൃഷ്ടി ജീവിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിച്ച ചലച്ചിത്ര പ്രേമികളാണ് വിഡ്ഢികള്‍. കൂട്ടുകക്ഷി ഭരണത്തിന്റെ പേരില്‍ ഈ ശാപങ്ങളെയും പേറാന്‍ കേരളത്തിലെ ചലച്ചിത്ര പ്രേമികളും സമ്മതിദായകരും നികുതി ദായകരും നിര്‍ബന്ധിതരായിരിക്കുകയാണ്. മോചനമില്ലാത്ത പീഡനമാണിത്.ആതിരേ,വിവേകരഹിതവും അജ്ഞതാഭരിതവും സംസ്ക്കാരശൂന്യവും മാടമ്പിത്തെമ്മാടിത്തം നിറഞ്ഞതുമായ ഈ ഭരണശാപങ്ങളെ എന്ന് ഉന്മൂലനം ചെയ്യുന്നോ അന്നേ സാക്ഷരകേരളത്തിന് സാംസ്ക്കാരികവിമോചനമുണ്ടാകൂ

Saturday, December 10, 2011
അമൃതാനന്ദമയീ, കാലം പ്രതികാരം ചെയ്യാതടങ്ങുകയില്ല
അമൃതാനന്ദമയി എന്ന ഒരു സാധുസ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇറ്റാലിയന്‍ മാഫിയസംഘത്തെ ലജ്ജിപ്പിക്കുന്ന ഒരുകുട്ടം കള്ളസന്യാസിമാരും അധോലോകഭീകരന്മാരുമാണ് ഇന്ന് അമൃതാനന്ദമയീ മഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്.ഇവരെ നിയന്ത്രിക്കണമെന്ന് അമൃതാനന്ദമയിയോട് പറയുന്നതില്‍പരം ഫലിതം മറ്റൊന്നുണ്ടാവില്ല.ഈ തെമ്മാടിക്കൂട്ടത്തെ നിലയ്ക്കുനിര്‍ത്താന്‍ നിലവിലെ ഭരണസംവിധാനവും നീതിപാലകരും തയ്യാറാവുകയുമില്ല.പക്ഷെ ചൂഷണത്തിന്റെ, അധികാരഗര്‍വിന്റെ ധനപ്രമത്തതയുടെ പൈശാചികതയെ പൊതുസമൂഹമദ്ധ്യ പിച്ചിച്ചീന്തിയാണ് കാലം അതിന്റെ കടമനിറവേറ്റുക.സദ്ദാം ഹുസൈനും മുവാമര്‍ ഗദ്ദാഫിയുമൊക്കെ സമീപഭൂതകാലത്തിലെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന് അമൃതാനന്ദമയിയോട് ആരാണൊന്നു പറഞ്ഞു കൊടുക്കുക
ആതിരേ
ലോകമെമ്പാടുമുള്ള ആര്‍ത്തരുടെആഹ്ലാദം,
ആലംബമറ്റവരുടെ ആശാകേന്ദ്രം,
അലിവിന്റെ ആശ്ലേഷം,
ആര്‍ദ്രതയുടെ മൂലമന്ത്രം,
സവര്‍ണ ഡംഭിന്റെ ആരൂഢം തകര്‍ത്ത് അവിടെ മാനവീകതയുടെ പ്രതിഷ്ഠ നടത്തി ഭാരതീയ ഹൈന്ദവ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനതകളില്ലാത്ത കരുതലിന്റെ മുഖം നല്‍കിയ കനിവിന്റെ നിറകുടം
എന്നൊക്കെ ആരാധകര്‍ ഭക്തിപുരസ്സരം വാഴ്ത്തുന്ന അമൃതാനന്ദമയി ദേവിയുടെ 'ശ്രേയസ്സിന് ' അപരിഹാര്യമായ കളങ്കം ഏല്‍പ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ, ഇടപ്പള്ളിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന പോകൃത്തരങ്ങള്‍
കറതീര്‍ന്ന ഗുണ്ടായിസത്തിന്റെയും കൊമ്പു മുളച്ച അധികാരത്തിന്റെയും അശ്ലീലതകള്‍ മുടിയഴിച്ചാടുകയായിരുന്നു ഈ ദിവസങ്ങളില്‍.
സേവന-വേതന വ്യവസ്ഥകള്‍ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട നഴ്സുമാരെ സമരമുഖത്തേക്ക് തള്ളിവിടുകയും അവരുടെ സംഘടനാ നേതാക്കന്മാരെ തല്ലി ഒതുക്കുകയും ചെയ്തത് അമൃതാനന്ദമയിയുടെ അറിവോടെയല്ലെന്നാണോ വിശ്വസിക്കേണ്ടത്..?
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അടിമകളേക്കാള്‍ കഷ്ടമായ നിലയില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ സംഘടനാ നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും മുറിക്കുള്ളില്‍ പൂട്ടിയിട്ടും ഇതുവരെ ഒരു മെഡിക്കല്‍ മാനേജുമെന്റും ചെയ്യാത്ത രീതിയിലുള്ള കിരാത പ്രവര്‍ത്തനങ്ങള്‍ നടത്തിയ സമൂഹ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമ്മയ്ക്ക് മനസ്സുണ്ടാകുമോ..ആതിരേ?
സമാധാനകാലത്തും സന്തോഷകാലത്തും സമൂഹത്തിന് ഒരുപോലെ സേവനം ആവശ്യമുള്ള വിഭാഗമാണ് നഴ്സുമാര്‍. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും ഔഷധങ്ങളുടെ രോഗം ഭേദമാക്കാനുള്ള കഴിവ് എത്രയധികം കൂടിയാലും സൗമനസ്യത്തിന്റെയും സേവനത്തിന്റെയും സാന്നിദ്ധ്യങ്ങളായി നഴ്സുമാര്‍ ഇല്ലെങ്കില്‍ രോഗിക്ക് രോഗമോചനം സാധ്യമല്ല തന്നെ. ഔഷധങ്ങളെയും ചികിത്സാ രീതികളെയും ഫലവത്താക്കുന്നത് നഴ്സുമാരുടെ കരുണ നിറഞ്ഞ ഇടപെടലും ശുശ്രൂഷയുമാണ്. യുദ്ധത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് പരിചരണത്തിന്റെ ഈശ്വര സാന്നിദ്ധ്യമായ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍മുറക്കാരായ ഇവര്‍ പക്ഷേ, ഇന്ത്യയിലെമ്പാടും തൊഴില്‍ പീഡനത്തിനും ശരീരിക മുതലെടുപ്പിനും നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ്.
ആതിരേ,സേവനത്തിന്റെ വെള്ളരിപ്രാവുകളായി ആശുപത്രികളില്‍ ജോലിക്കെത്തുന്ന യുവതികളില്‍ 95 ശതമാനം പേരും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും എത്തുന്നവരാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വ്യഗ്രതയില്‍ തന്നെയാണ് ഇവര്‍ 24 മണിക്കൂറും രോഗികളുടെ പരിചരണത്തിനായി സ്വയം സമര്‍പ്പിക്കുന്നത്. ഇവര്‍ക്ക് പക്ഷേ, അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ തൊഴില്‍ പരമായും മാനസികമായും പീഡിപ്പിക്കുന്ന മുതലെടുപ്പിന്റെ സംവിധാനങ്ങളാണ് ഇന്ന് ചികിത്സാ രംഗത്തുള്ളത്. ന്യായമായ ശമ്പളമോ വിശ്രമമോ വിനോദത്തിനുള്ള ഉപാധികളോ ഏര്‍പ്പെടുത്താതെ അടിമത്തത്തിന്റെ കിരാത രീതികള്‍ അടിച്ചേല്‍പ്പിച്ച് വ്യക്തിത്വം നശിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അതിനീചമായ മുതലാളിത്ത സംസ്കാരമാണ് ഈ മേഖലയില്‍ തഴച്ചാര്‍ത്തു നില്‍ക്കുന്നത്.
മാധ്യമങ്ങളില്‍, നിരന്തരം, ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ ജോലി എടുക്കുന്ന നഴ്സുമാര്‍ അനുഭവിക്കുന്ന കരാളതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. എന്നിട്ടും, മനുഷ്യത്വത്തിന്റെ കേവല പരിഗണന പോലും നല്‍കാതെ ഈ സാധു ജന്മങ്ങളെ മുതലെടുക്കുന്ന സാമ്പത്തികവും സാമുദായികവുമായ ഭീകര സംവിധാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും.
ഈ വഞ്ചന മൂലമാണ്, ആതിരേ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസമാണ് സമാന രീതിയിലുള്ള ആക്രമണം കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിലെ നഴ്സസുമാര്‍ക്ക് നേരെയുണ്ടായത്. ഗര്‍ഭിണിയായ നഴ്സിനെപ്പോലും ഗുണ്ടകള്‍ ആക്രമിക്കുന്നത് തത്സമയം ചാനലുകളിലൂടെ കേരളം കണ്ടതാണ്. അന്യസംസ്ഥാന ചികിത്സാ കേന്ദ്രങ്ങളില്‍ അതിക്രൂരമായ തൊഴില്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന നഴ്സുമാരെ പക്ഷേ, ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സാക്ഷരരുടെ നാട്ടിലാണ് സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട നഴ്സുമാരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയത്.
സാധുക്കളായ രോഗികളുടെ അവസ്ഥ വിസ്മരിച്ചുകൊണ്ട് സമരപാതയില്‍ നിന്ന് സമ്മര്‍ദ്ദ തന്ത്രങ്ങളും വിലപേശല്‍ കൗശലങ്ങളുമാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നാണ് നഴ്സുമാര്‍ സമരത്തിലേര്‍പ്പെടുമ്പോള്‍, ആതിരേ, മാനേജ്മെന്റുകള്‍ ഉന്നയിക്കുന്ന ഏറ്റവും ചെറ്റത്തരം നിറഞ്ഞ ആരോപണം. എന്നാല്‍, കേരളത്തില്‍ ഒരു കൂലിത്തൊഴിലാളിക്കു ലഭിക്കുന്ന വേതനം പോലും ഇല്ലാതെ ദിവസേന 15-ഉം 20-ഉം മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അമൃത ആശുപത്രിപോലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങളോ അവകാശങ്ങളോ നല്‍കാതെ അടിമപ്പണി എടുപ്പിക്കുന്ന ഷൈലോക്കുമാരാണ് സാധുക്കളായ രോഗികളെക്കുറിച്ച് പറയുന്നതെന്നോര്‍ക്കുക.. ഇതില്‍പ്പരം വിരോധാഭാസം എന്താണുള്ളത്.
നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അടിസ്ഥാനപരവും ഗുരുതര സാമൂഹിക പ്രശ്നങ്ങളുമാണെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നഴ്സുമാര്‍ ഉന്നയിക്കുന്ന പരാതികള്‍ പരിശോധിക്കണമെന്നും ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആറാഴ്ചക്കകം അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. അധിക ജോലി ചെയ്യിക്കുന്നതും സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വയ്ക്കുന്നതുമുള്‍പ്പെടെ നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമായ സാമൂഹിക അവകാശ ലംഘനങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം ,ആതിരേ,അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന സംഭവങ്ങളെ ഒരു പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കേണ്ടത്. അമൃതാനന്ദമയി എന്ന ഒരു സാധുസ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇറ്റാലിയന്‍ മാഫിയസംഘത്തെ ലജ്ജിപ്പിക്കുന്ന ഒരുകുട്ടം കള്ളസന്യാസിമാരും അധോലോകഭീകരന്മാരുമാണ് ഇന്ന് അമൃതാനന്ദമയീ മഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്.ഇവരെ നിയന്ത്രിക്കണമെന്ന് അമൃതാനന്ദമയിയോട് പറയുന്നതില്‍പരം ഫലിതം മറ്റൊന്നുണ്ടാവില്ല.ഈ തെമ്മാടിക്കൂട്ടത്തെ നിലയ്ക്കുനിര്‍ത്താന്‍ നിലവിലെ ഭരണസംവിധാനവും നീതിപാലകരും തയ്യാറാവുകയുമില്ല.പക്ഷെ ചൂഷണത്തിന്റെ, അധികാരഗര്‍വിന്റെ ധനപ്രമത്തതയുടെ പൈശാചികതയെ പൊതുസമൂഹമദ്ധ്യ പിച്ചിച്ചീന്തിയാണ് കാലം അതിന്റെ കടമനിറവേറ്റുക.സദ്ദാം ഹുസൈനും മുവാമര്‍ ഗദ്ദാഫിയുമൊക്കെ സമീപഭൂതകാലത്തിലെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന് അമൃതാനന്ദമയിയോട് ആരാണൊന്നു പറഞ്ഞു കൊടുക്കുക

Wednesday, December 7, 2011
മുല്ലപ്പെരിയാര്‍ പൊട്ടിയാലും തകര്‍ക്കാനാവാത്ത അഴിമതിയുടെ അണകള്‍
രാഷ്ട്രീയ-വ്യവസായ-വാണിജ്യ മേഖലയില്‍ എന്ന പോലെ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മാന്യന്മാര്‍ക്കും മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമൊഴുകുന്ന ശാദ്വല ഭൂമിയില്‍ നിക്ഷേപങ്ങളും ഫാം ഹൗസുകളും റിസോര്‍ട്ടുകളും ഉണ്ട്. അതുകൊണ്ടാണ് ദണ്ഡപാണിയെപ്പോലെ നിയമലോകത്ത് ആര്‍ജ്ജവം ഏറെയുള്ള അഭിഭാഷകര്‍പോലും കോടതിയില്‍ കേരളത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്. ഈ വഞ്ചകര്‍ക്കെതിരെ നിയമപരമായോ ഭരണപരമായോ നടപടിയുണ്ടാകാന്‍ പോകുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ വഞ്ചക പരിഷകളെ പരസ്യ വിചാരണയിലൂടെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം വഞ്ചനയുടെ ചോരുന്ന ഈ ഇടങ്ങളിലൂടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമര സന്നദ്ധതയെ വര്‍ഗ്ഗീയ തീവ്രവാദി സംഘടനകള്‍ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയാണ് സുതാര്യമായിരിക്കുന്നത്. അണക്കെട്ടിന്റെ തകര്‍ച്ചപ്പോലെ,ഒരുവേള അതിലും ഭീകരമായ അവസ്ഥായാവും അപ്പോള്‍ സംജാതമാകുക
ആതിരെ,അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങള്‍ക്ക് പ്രത്യക്ഷത്തിലും അതിലിരട്ടിയിലേറെ പേര്‍ക്ക് പരോക്ഷമായും നാശനഷ്ടങ്ങള്‍ വരുത്താനിടയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണിയും അതിനെ ശാശ്വതീകരിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയും കേരളമെമ്പാടും പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും പ്രക്ഷോഭങ്ങള്‍ തീര്‍ത്തപ്പോള്‍ മൗനം പാലിച്ച സൂപ്പര്‍ താരങ്ങളെക്കുറിച്ചും മുല്ലപ്പെരിയാര്‍ ദുരന്തത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേതാളങ്ങള്‍ക്കെതിരെയും ഈ പംക്തി, നിരവധി തവണ ജനകീയ പ്രതികരണത്തിന്റെ പര്യായമായി മാറിയിരുന്നു.
നിഗൂഢവും നീചവുമായ അജണ്ടകളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളും മറ്റ് സാംസ്കാരിക പ്രവര്‍ത്തകരും പുലര്‍ത്തുന്നതെന്നും അന്നെല്ലാം പറഞ്ഞിരുന്നു. നിയമവേദികളില്‍ കേരളത്തിന്റെ താല്‍പര്യം അരക്കിട്ടുറപ്പിക്കാന്‍ ഔദ്യോഗികമായി തന്നെ ഉത്തരവാദിത്തമുള്ള അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയെപ്പോലെയുള്ളവരും തമിഴ്‌നാടിന് അനുകൂലമായ ചതിനിലകളാണ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ പ്രതികരണങ്ങള്‍. മാര്‍ദ്ദവമില്ലാത്ത വാക്കുകള്‍ അതിനായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു.
ഭരണകക്ഷിയിലെയും ഇടതുപക്ഷ പാര്‍ട്ടിയിലെയും പ്രമുഖരും വ്യവസായ വാണിജ്യ മേഖലയിലെ ഉന്നതരും ഉദ്യോഗസ്ഥ മേധാവികളും സൂപ്പര്‍ താരങ്ങളുമടങ്ങിയ വഞ്ചകരുടെ ദൂഷിത വൃത്തത്തിലാണ്,ആതിരേ കേരളവും, മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ ദുരന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള സാധാരണക്കാരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ തമിഴ്‌നാട് പുലര്‍ത്തുന്ന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവരെക്കാള്‍ ബദ്ധശ്രദ്ധരായി ഈ വഞ്ചക പരിഷകള്‍ നീങ്ങിയത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവരെല്ലാം ലക്ഷങ്ങളാണ് കോഴയായി കൈപ്പറ്റിയത്. കൂടാതെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഇടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമി തുച്ഛ വിലയ്ക്കും സൗജന്യമായും സ്വന്തമാക്കിയാണ് ഇവര്‍ ഇത്രനാളും കേരളത്തെ വഞ്ചിച്ചുകൊണ്ടിരുന്നത്. അണക്കെട്ടുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് വായ്തോരാതെ സംസാരിക്കുന്നതിന് സമാന്തരമായി തമിഴ്‌നാടിന്റെ ഗൂഢലക്ഷ്യങ്ങള്‍ സംരക്ഷിക്കാന്‍ കുമാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുകയുമായിരുന്നു ഇവര്‍.
ഞെട്ടിപ്പോകുന്നതാണ്,ആതിരേ, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍. തേനി, മധുര, രാമനാദപുരം ജില്ലകളില്‍ ആയിരക്കണക്കിനേക്കര്‍ കൃഷി ഭൂമിയാണ് ഈ യൂദാസുകള്‍ കേരളത്തെ വിറ്റ് സ്വന്തമാക്കിയിട്ടുള്ളത്. ഏക്കര്‍കണക്കിന് മുന്തിരി തോട്ടങ്ങളും തെങ്ങ് മാവ് കൃഷിയിടങ്ങളും ഒപ്പിച്ചെടുത്ത് കേരളീയന്റെ സുരക്ഷയും ഭാവിയും ദുരന്തത്തിന് വിട്ടുകൊടുത്ത് മദിച്ചുവാഴുകയാണ് ഈ സാമദ്രോഹികള്‍ ഇപ്പോഴും. കൃഷിയിടങ്ങള്‍ക്കു പുറമെ റിസോര്‍ട്ടുകളും ഹോട്ടലുകളും ഈ പ്രദേശങ്ങളിലും ലാഭകരമായ മറ്റു മേഖലകളിലും, മുല്ലപ്പെരിയാറിന്റെ മറവില്‍ , സ്വന്തമാക്കിയ മലയാളികളും ധാരാളം.
മുല്ലപ്പെരിയാറില്‍ സമരം നയിക്കുന്ന ഒരു നേതാവ് മുതല്‍ സൂപ്പര്‍ താരം വരെ ഈ വഞ്ചക ശൃംഖലയിലുണ്ട്. എറണാകുളം ജില്ലയിലെ ഒരു എംഎല്‍എയ്ക്ക് തേനി മേഘമലയില്‍ 300 ഏക്കര്‍, തിരുവനന്തപുരത്ത് താമസമാക്കിയ മുന്‍ റിട്ടയേര്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയര്‍ക്ക് ചിന്നമന്നൂരില്‍ 120 ഏക്കര്‍, ഒരു എല്‍ഡിഎഫ് എംഎല്‍എയ്ക്ക് ഉത്തമപാളയത്ത് 60 ഏക്കര്‍, കോതമംഗലത്തെ ഒരു നേതാവിന് തേനിയില്‍ ബിനാമി പേരില്‍ 100 ഏക്കര്‍, കേരളത്തിലെ ഒരു സൂപ്പര്‍ താരത്തിന് തേനിയില്‍ 400 ഏക്കര്‍ തെങ്ങിന്‍ തോട്ടവും കൂറ്റന്‍ ബംഗ്ലാവും... ഇത് വഞ്ചനയുടെ ഹിമാനിത്തുമ്പുമാത്രം.
ജനകീയ സമരങ്ങള്‍ മുല്ലപ്പെരിയാറിലും വണ്ടന്‍മേട്ടിലും കേരളത്തില്‍ എല്ലായിടത്തും ശക്തമാകുമ്പോഴും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ബുദ്ധിപരമായ അകലം പാലിക്കുകയും കൗശലം നിറഞ്ഞ ഇടപെടല്‍ നടത്തുകയും ചെയ്തതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളില്‍ ചിലതാണ്, ആതിരേ, മേല്‍സൂചിപ്പിച്ചത്. ഈ പേരു പറഞ്ഞവരെക്കൂടാതെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള ധാരാളം പ്രമുഖര്‍ക്ക് ബിനാമി പേരില്‍ ഈ പ്രദേശങ്ങളില്‍ കൃഷിയിടവും റിസോര്‍ട്ടും ഫാം ഹൗസും എല്ലാമുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടണമെന്ന ആവശ്യം ശക്തമാക്കി കേന്ദ്രത്തെ പ്രശ്നത്തിലേക്ക് ക്ഷണിച്ച് തമിഴ്‌നാടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ സ്ഥലവും ബംഗ്ലാവും ഫാം ഹൗസും റിസോര്‍ട്ടും സ്വന്തമാക്കിയിട്ടുള്ള വഞ്ചക ശിരോമണിമാരുടെ പേരുകള്‍ പുറത്താക്കുമെന്നാണ് ജയലളിതയുടെ ഏറ്റവും പുതിയ ഭീഷണി. അധികാരത്തില്‍ എത്തിയ ഉടനെ ഡിഎംകെയുടെ ഭരണകാലത്ത് നേതാക്കള്‍ നടത്തിയ സ്ഥലമിടപാടുകളും അതിലെ വെട്ടിപ്പുകളും പുറത്തുകൊണ്ടു വന്ന് ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രതിപക്ഷത്തിരിക്കുന്ന അവരുടെ പ്രതികരണത്തിന്റെ മുനയൊടിക്കുകയും ചെയ്ത ഭരണതന്ത്രം തന്നെയാണ് ജയലളിത ഇക്കാര്യത്തിലും അനുവര്‍ത്തിക്കുന്നത്.
ജയലളിതയുടെ ഭീഷണിക്കു മുന്‍പില്‍ മുട്ടു വിറയ്ക്കുന്നതുകൊണ്ടാണ് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗര്‍ഹണീയമായ മൗനം പുലര്‍ത്തുന്നതും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും ഉരുണ്ടു കളിക്കുന്നതും. പുതിയ അണകെട്ടുകയും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തുകയും ചെയ്യണമെന്ന് കേരളത്തിലെ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ മുറവിളി കൂട്ടുമ്പോള്‍ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ തമിഴ്‌നാടിന് അനുകൂലമായി ഈ പാര്‍ട്ടികളുടെ ദേശീയ നേതൃത്വം നിലപാടെടുത്തതിന് പിന്നിലും ഈ ഭയമാണുള്ളത്. സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികളെ ഭര്‍ത്സിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്ന ബിജെപിയുടെ തമിഴ്‌നാട് ഘടകം ഇടം തിരിഞ്ഞ് നില്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരിനെ പിരിച്ചു വിടണം എന്നാണ് അവരുടെ ആവശ്യം.
രാഷ്ട്രീയ-വ്യവസായ-വാണിജ്യ മേഖലയില്‍ എന്ന പോലെ, ആതിരേ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മാന്യന്മാര്‍ക്കും മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമൊഴുകുന്ന ശാദ്വല ഭൂമിയില്‍ നിക്ഷേപങ്ങളും ഫാം ഹൗസുകളും റിസോര്‍ട്ടുകളും ഉണ്ട്. അതുകൊണ്ടാണ് ദണ്ഡപാണിയെപ്പോലെ നിയമലോകത്ത് ആര്‍ജ്ജവം ഏറെയുള്ള അഭിഭാഷകര്‍പോലും കോടതിയില്‍ കേരളത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്. ഈ വഞ്ചകര്‍ക്കെതിരെ നിയമപരമായോ ഭരണപരമായോ നടപടിയുണ്ടാകാന്‍ പോകുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ വഞ്ചക പരിഷകളെ പരസ്യ വിചാരണയിലൂടെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം വഞ്ചനയുടെ ചോരുന്ന ഈ ഇടങ്ങളിലൂടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമര സന്നദ്ധതയെ വര്‍ഗ്ഗീയ തീവ്രവാദി സംഘടനകള്‍ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയാണ് സുതാര്യമായിരിക്കുന്നത്. അണക്കെട്ടിന്റെ തകര്‍ച്ചപ്പോലെ,ഒരുവേള അതിലും ഭീകരമായ അവസ്ഥായാവും അപ്പോള്‍ സംജാതമാകുക

Monday, December 5, 2011
ഡിസംബര്‍ 6-" ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും.."

ആതിരേ,
യുദ്ധം നിഷിദ്ധമായ,
വിശുദ്ധ മുഹറത്തിലെ
10-ാം ദിനമിന്ന്.
ഫറവോയുടെ അടിമത്വത്തില്‍ നിന്ന്
മോശ (മൂസാ നബി) തന്റെ ജനത്തെ മോചിപ്പിച്ച
വിജയദിവസം
ഇന്നു തന്നെയാണ്
ഡിസംബര്‍ ആറും.
ഭാരത്തത്തിന്റെ മതനിരപേക്ഷതയുടേ
സഹസ്രാബ്ദപാരമ്പര്യശോഭയാര്‍ന്ന താഴികക്കുടങ്ങള്‍
സംഘപരിവാര്‍ ക്രൗര്യങ്ങള്‍
തരിപ്പണമാക്കിയതിന്റെ
19-ാം
ശ്യാമവാര്‍ഷീക ദിനം.
ആതിരേ,
മസ്ജിദ് തകര്‍ത്തതില്‍
ബി.ജെ.പി നേതാവ് അദ്വാനി ഉള്‍പ്പെടെയുള്ള ഉന്നതരുടെ
കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവന്ന
ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച്
രണ്ടു വര്‍ഷം പിന്നിടുമ്പോഴും
കുറ്റവാളികള്‍
നെഞ്ചുവിരിച്ചു വിലസുന്നു;
വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച്
ന്യൂനപക്ഷമനസ്സുകളില്‍
നൃശംസതയുടെ
വിഷവിത്തുകള്‍വിതയ്ക്കുന്നു
ഇതോ, മേരീ ഭാരത് മഹാന്‍..?
" ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!.."
.........
"ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!.."
........
പിണങ്ങള്‍ വഴിമുടക്കി കിടന്ന
ശാപഗ്രസ്ത രാപകലുകള്‍..
നിണച്ചാലൊഴുകി
നിറഞ്ഞ
ഭയാക്രാന്ത
പരിണതികള്‍...
............
കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
..............
അതുകൊണ്ട്
ആതിരേ
എല്ലാമെല്ലാം മറന്ന്
നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൗമ്യരായെതിരേല്‍ക്കാം
വരിക സഖീയരികത്തു ചേര്‍ന്നു നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം
പുറത്താക്കേണ്ടത് ദണ്ഡപാണിയെ അല്ല; ഉമ്മന്‍ചാണ്ടിയെ
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തങ്ങളുടെ സ്ഥാനം സാധൂകരിക്കാന്‍ ലഭിക്കുന്ന ഓരോ വിവരവും മുതലാക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന് വീണു കിട്ടിയ അപൂര്‍വ്വ സൗഭാഗ്യമാണ് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍. കേരള സര്‍ക്കാരിന്റ നിലപാട് ഇതാണെന്നും എന്നിട്ടും വെറുതെ ജനങ്ങളില്‍ ഭീഷണി നിറച്ച് വികാരവിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമുള്ള ജയലളിതയുടെ ആരോപണം സത്യമാണെന്ന് വന്നിരിക്കുന്നു. ഇത് മനപ്പൂര്‍വ്വമല്ല എന്നൊന്നും പറഞ്ഞ് ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിയാന്‍ കഴിയുകയില്ല. ഭരണ തുടക്കം മുതല്‍ ഈ നിമിഷം വരെ ജനതയെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ച യുഡിഎഫ് മുഖ്യമന്ത്രിയുടെ ജനവിരുദ്ധത എത്ര ക്രൂരമാണ് എന്ന് തെളിക്കുകയായിരുന്നു ദണ്ഡപാണി. അതുകൊണ്ട് ദണ്ഡപാണിയെ അല്ല ഉമ്മന്‍ചാണ്ടിയെ വേണം അധികാരത്തില്‍ നിന്ന് ചവുട്ടിപ്പുറത്താക്കേണ്ടത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളം ഇതുവരെ കൈക്കൊണ്ട നിലപാടിനെ അട്ടിമറിച്ച് കേരള ഹൈക്കോടതിയില്‍ വാദമുഖങ്ങള്‍ ഉന്നയിച്ച അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്ന മുറവിളിയാണ്,ആതിരേ, ഇപ്പോള്‍ നാട്ടിലെമ്പാടും ഉയരുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കാത്ത ജയലളിതയുടെ കോലമാണ് വെള്ളിയാഴ്ചവരെ കത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദണ്ഡപാണിയുടെ കോലമാണ് മത്സരിച്ച് കത്തിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനും ജനങ്ങള്‍ക്കും അവരുടെ ആശങ്കകള്‍ക്കും തെല്ലും മാന്യത കല്‍പിക്കാതെ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കുന്ന വിശദീകരണങ്ങളാണ് അഡ്വക്കേറ്റ് ജനറലിന്റെ സ്ഥാനത്തിരുന്നുകൊണ്ട് ദണ്ഡപാണി നല്‍കിയത് എന്ന് ആരോപിച്ചാണ് ഈ വികാരവിക്ഷോഭവും പ്രകടനങ്ങളുമെല്ലാം.
എന്നാല്‍, ഇക്കാര്യത്തില്‍ കെ.പി.ദണ്ഡപാണി എന്ന അഭിഭാഷകനെ മാത്രമായി കുറ്റപ്പെടുത്താന്‍ ഞാന്‍, ആതിരേ, തയ്യാറല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം നേരിടാന്‍ സര്‍ക്കാര്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് ഉത്തരമായാണ് ഡാം തകര്‍ന്നാലും ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ ഇടുക്കി ഡാമിന് കഴിവുണ്ട് എന്ന് ദണ്ഡപാണി ഹൈക്കോടതിയില്‍ വിശദീകരിച്ചത്. അഭിഭാഷകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിനുള്ള ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയുകയില്ല. യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ ആസ്ഥാന അഭിഭാഷകരായി നിയമിച്ചിട്ടുള്ള സംഘത്തില്‍ സത്യസന്ധതയും സുതാര്യതയും കേസുകള്‍ പഠിക്കാനുള്ള മനസ്സും വാദങ്ങള്‍ അവതരിപ്പിക്കാനുള്ള മികവും ദണ്ഡപാണിക്ക് മാത്രമേ ഉള്ളൂ . അത്തരം ഒരു വ്യക്തിയില്‍ നിന്ന് കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാകുന്ന പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്ഥാനം നിയന്ത്രിക്കുന്ന ഭരണസംവിധാനത്തിന്റെ സ്വാധീനം ഉണ്ടാകുമെന്ന കാര്യത്തില്‍,ആതിരേ,എനിക്ക് സന്ദേഹമില്ല.
വെള്ളിയാഴ്ച ഈ കേസിന്റെ വാദം നടക്കുന്നതിന് സമാന്തരമായിട്ടാണ് തിരുവനന്തപുരത്ത് ഇതേ പ്രശ്നത്തില്‍, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയുടെ യോഗം നടന്നത്. യോഗശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ ഒഴുകിയെത്തുന്ന ജലം തടഞ്ഞുനിര്‍ത്താന്‍ ഇടുക്കി ഡാമിന് സംഭരണ ശേഷിയുണ്ട് എന്നാണ്.
രാവിലെ കേസിന്റെ വാദം നടക്കുമ്പോള്‍ കോടതി ഉന്നയിച്ച സാങ്കേതികവും അടിസ്ഥാനപരവുമായ സമസ്യകള്‍ക്ക് വിശ്വസനീയമായ ഉത്തരം നല്‍കാന്‍ ദണ്ഡപാണിക്ക് കഴിയാതെ പോയത് അദ്ദേഹത്തിലെ അഭിഭാഷക മികവിന്റെ കുറവു കൊണ്ടായിരുന്നില്ല മറിച്ച് ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടിയിരുന്ന ബ്രീഫിങ്ങ് കൃത്യമായി ,കൃത്യസമയത്ത് ലഭിക്കാതിരുന്നതുകൊണ്ടാണ്. തിരുവനന്തപുരത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയില്‍ രൂപം കൊണ്ട അഭിപ്രായം അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി അഡ്വക്കേറ്റ് ജനറലില്‍ എത്തിയപ്പോഴാണ് അദ്ദേഹം അക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്. കോടതിയെപോലും വിസ്മയിപ്പിക്കുന്നതായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണങ്ങള്‍.
ആ വിശദീകരണങ്ങള്‍ പുറത്തറിഞ്ഞതോടെ പ്രതിപക്ഷ നേതാക്കന്മാരും പാര്‍ട്ടിപ്രവര്‍ത്തകരും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളും അതിലെ അംഗങ്ങളും ഒരേ സ്വരത്തില്‍ ദണ്ഡപാണിയെ ഭള്‍ലു പറയുകയാണ്. ഈ സാചര്യത്തില്‍ ദണ്ഡപാണിയെ കയ്യൊഴിഞ്ഞ് മാന്യന്മാരാകേണ്ടതും നിരപരാധികളാകേണ്ടതും ഭരണകൂടത്തിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും ഉത്തരവാദിത്തമായി മാറി. അതുകൊണ്ടാണ്, ആതിരേ, ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ദണ്ഡപാണി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ നിഷേധിച്ചുകൊണ്ട് പ്രസ്താവനകളും വിശദീകരണങ്ങളും ഇറക്കിയത്.
ദണ്ഡപാണിയെ ഇനി ഒരു നിമിഷം പോലും അഡ്വക്കേറ്റ് ജനറലിന്റെ കസേരയില്‍ വച്ചു വാഴിക്കരുത് എന്ന വാശിയിലാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. കേരളത്തിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ദണ്ഡപാണിയെ ആ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഒട്ടും അമാന്തിക്കരുത് എന്നാണ് വി.എം.സുധീരന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും ആവശ്യം.
തുറന്നു പറയട്ടെ, ഇക്കാര്യത്തില്‍ പ്രതിപക്ഷവും നല്ല പിള്ള ചമയാന്‍ ഭരണപക്ഷവും ആവശ്യപ്പെടുന്ന കസേര തെറിപ്പിക്കല്‍ ആരുടെയെങ്കിലും കാര്യത്തില്‍ അനിവാര്യമാണെങ്കില്‍ അത് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും മറ്റുമാണ്. ഇവരുടെ അറിവും നിര്‍ദ്ദേശവും അംഗീകാരവുമില്ലാതെ 'ഉണ്ടിരിക്കുന്ന നായര്‍ക്ക് ഉണ്ടാകുന്ന വിളി പോലെ' എന്തെങ്കിലും ഹൈക്കോടതിയില്‍ പറയാന്‍ മാത്രം വിഡ്ഢിയോ അവിവേകിയോ അല്ല കെ.പി.ദണ്ഡപാണി. സര്‍ക്കാരിന്റെ നിലപാടു തന്നെയാണ് താന്‍ ഹൈക്കോടതിയില്‍ പറഞ്ഞതെന്ന് ദണ്ഡപാണി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ അഭിപ്രായം കോടതിയെ അറിയിക്കും മുന്‍പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയചന്ദ്രനുമായി വിശദമായ ആശയവിനിമയം നടന്നു എന്നും ദണ്ഡപാണി വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ വെള്ളിയാഴ്ചത്തെ കോടതി നാടകത്തിന്റെ സൂത്രധാരനും വിദൂഷകനും അഭിനേതാവും ദണ്ഡപാണി അല്ല എന്ന് വരുന്നു. തിരശീലയ്ക്കു പിന്നില്‍ കുബുദ്ധികളുടെയും ജനവിരുദ്ധതയുടെയും ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ശ്രദ്ധിക്കുക, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി യോഗത്തിനുശേഷം റവന്യൂ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതില്‍ ഒരു വാക്കുപോലും കൂടുതലായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടില്ല. അപ്പോള്‍ കുറ്റവാളി ദണ്ഡപാണി അല്ല എന്ന് വരുന്നു.
മുന്‍പൊരിക്കല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തന്നെ തമിഴ്‌നാടിനുവേണ്ടി ദണ്ഡപാണി വക്കാലത്ത് സ്വീകരിച്ചു അതുകൊണ്ട് ഇപ്പോഴും അതേ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന ആരോപണവും, ആതിരേ, ഞാന്‍ തള്ളിക്കളയുന്നു. മറിച്ച് ദണ്ഡപാണിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയും അതിലൂടെ തമിഴ്‌നാടിന്റെ വാദമുഖങ്ങള്‍ക്ക് ശക്തിപകരുകയുമായിരുന്നു എന്നതാണ് വാസ്തവമെന്ന് വാദിക്കുകയും ചെയ്യുന്നു. ദണ്ഡപാണിയെ നീക്കിയതുകൊണ്ട് ഇനി എന്തെങ്കിലും പ്രത്യേക ഗുണമുണ്ടാകുമെന്ന് കരുതെണ്ട. സര്‍ക്കാരിന്റേതായി അദ്ദേഹം കോടതിയില്‍ പ്രകടിപ്പിച്ച അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. ഇനി അതില്‍ ഭേദഗതി വരുത്താന്‍ സാധ്യമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തങ്ങളുടെ സ്ഥാനം സാധൂകരിക്കാന്‍ ലഭിക്കുന്ന ഓരോ വിവരവും മുതലാക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന് വീണു കിട്ടിയ അപൂര്‍വ്വ സൗഭാഗ്യമാണ്, ആതിരേ, വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍. കേരള സര്‍ക്കാരിന്റ നിലപാട് ഇതാണെന്നും എന്നിട്ടും വെറുതെ ജനങ്ങളില്‍ ഭീഷണി നിറച്ച് വികാരവിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമുള്ള ജയലളിതയുടെ ആരോപണം സത്യമാണെന്ന് വന്നിരിക്കുന്നു. ഇത് മനപ്പൂര്‍വ്വമല്ല എന്നൊന്നും പറഞ്ഞ് ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിയാന്‍ കഴിയുകയില്ല. ഭരണ തുടക്കം മുതല്‍ ഈ നിമിഷം വരെ ജനതയെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ച യുഡിഎഫ് മുഖ്യമന്ത്രിയുടെ ജനവിരുദ്ധത എത്ര ക്രൂരമാണ് എന്ന് തെളിക്കുകയായിരുന്നു ദണ്ഡപാണി. അതുകൊണ്ട് ദണ്ഡപാണിയെ അല്ല ഉമ്മന്‍ചാണ്ടിയെ വേണം അധികാരത്തില്‍ നിന്ന് ചവുട്ടിപ്പുറത്താക്കേണ്ടത്.

Subscribe to:
Posts (Atom)