Sunday, November 11, 2012

ഫൗസിയ ഹസ്സന്‍: കൃപയറ്റ വിധിയുടെ കളിപ്പാട്ടം

മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ തടവറയിലെത്തിയ്ട്ട്‌!ഫൗസിയയും മറിയം റഷീദയൊഴിച്ചുള്ള ചാരക്കേസിലെ മറ്റു പ്രതികള്‍ കുറ്റവിമിക്തരായി,ജയില്‍ മോചിതരായി.പണമില്ലാത്തതു കൊണ്ട്‌ സാധുക്കളായ ആ മാലി വനിതകള്‍ക്ക്‌ മാത്രം ജാമ്യം ലഭിച്ചില്ല.വിദേശികളായിരുന്നത്‌ കൊണ്ട്‌ ആരും ജാമ്യത്തിലിറക്കാനുമെത്തിയില്ല.ആരും അവരുടെ അന്യായമായ തടവിനെതിരെ ശബ്ദിച്ചില്ല.രക്ഷപെടുത്താന്‍ സ്വന്തം രാഷ്ട്രം പോലും ഒന്നും ചെയ്തില്ല...ചാരപ്പണി നടത്തി കോടികള്‍ സമ്പാദിക്കുകയും കോടികള്‍ കൈമാറുകയും ചെയ്തവരെന്ന്‌ ഇന്ത്യന്‍ ഐബി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയവരാണ്‌ കെട്ടി വയ്ക്കാനുള്ള ജാമ്യത്തുക പോലുമില്ലാതെ ജയിലിനുള്ളില്‍ നരകിച്ച്‌ കഴിയുന്നത്‌...!!ഓര്‍മ്മകള്‍ അവിടെത്തിയപ്പോള്‍ ഫൗസിയ ഒന്നു പിടഞ്ഞു
ആതിരേ,രണ്ട്‌ വിവാഹം.രണ്ടും പരാജയം.ശിഥിലദാമ്പത്യദുരന്തം എന്നെന്നുമോര്‍മിപ്പിക്കാനായി മൂന്നു കുഞ്ഞുങ്ങള്‍;ഒരാണും രണ്ട്‌ പെണ്ണും.അന്‍പത്തിനാല്‌ വയസ്സ്‌.നല്ലൊരു തുന്നല്‍ക്കാരി.നാല്‌ വര്‍ഷം മാലദ്വീപ്‌ കസ്റ്റംസില്‍ ജീവനക്കാരി...ഇതൊക്കെയായിരുന്നു മാലിയില്‍ ഫൗസിയ ഹസ്സന്‍. എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ മിടുക്കന്മാരായ അന്വേഷണോദ്ദ്യോഗസ്ഥര്‍ക്ക്‌ ഫൗസിയ ഹസ്സന്‍ ഭീകരയായ രാഷ്ട്രാന്തര ചാര വനിതയാണ്‌.പാകിസ്ഥാന്‌ വേണ്ടി ഇന്ത്യയില്‍ നിന്ന്‌ മിസെയില്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ചു കടത്തിയ ഗൂഢസംഘത്തിന്റെ ബുദ്ധി കേന്ദ്രമാണ്‌.രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത കാശിന്റേയും കാമത്തിന്റേയും പ്രലോഭനമാണ്‌! അതുകൊണ്ടാണ്‌ വഞ്ചിയൂര്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്ത ചാരക്കേസിലെ ഒന്നാം പ്രതിയായത്‌. എന്താണ്‌ മിസെയില്‍,എന്താണതിന്റെ പ്രാധാന്യം,എന്താണ്‌ ചാരപ്രവര്‍ത്തനം എന്നൊന്നും ഇന്നും ഫൗസിയയ്ക്ക്‌ പൂര്‍ണമായി ബോദ്ധ്യമായിട്ടില്ല.എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും-ഏതെങ്കിലും കേസില്‍ പ്രതിയായി ഇന്ത്യന്‍ പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടാല്‍ ജീവിതം നായനക്കിയതാകും.പെണ്ണാണെങ്കില്‍ പോലീസിലെ കാമവെറിയന്മാരുടെ ഓക്കാനമുണ്ടാക്കുന്ന വൈകൃതങ്ങള്‍ക്ക്‌ ഇരയാകേണ്ടി വരും.മനസ്സാവാചാകര്‍മ്മണ അറിവില്ലാത്ത അപരാധങ്ങളിലെ നായികയാകും...പിന്‍തലമുറയ്ക്ക്‌ പോലും തലയുയര്‍ത്തി നടക്കാനാവാത്ത നാണക്കേടുകളുടെ പ്രഭവകേന്ദ്രമായി മാധ്യമങ്ങള്‍ കൊണ്ടാടും....ഏഴ്‌ ജന്മം കഴിഞ്ഞാലും മുക്തികിട്ടാത്ത കളങ്കങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടും...നീതിയറ്റ നിയതി...കരുണയില്ലാത്ത കാലം...കൃപവറ്റിപ്പോയ ജീവിതം കടന്നല്‍ക്കുത്തേല്‍പ്പിക്കുന്ന ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ട്‌ വിയ്യൂര്‍ സെന്റ്രല്‍ ജയിലില്‍,199-ാ‍ം നമ്പര്‍ തടവുകാരിയായി ഫൗസിയാ ഹസ്സന്‍ ****** നവംബര്‍ 30,1997 പകലവസാനിക്കുകയാണ്‌.സായാഹ്നസൂര്യന്റെ തീക്ഷ്ണത കുറഞ്ഞ പാടലവര്‍ണ്ണക്കിരണങ്ങള്‍ ജയിലഴികളിലൂടെ സൗമ്യമായ്‌ ജയില്‍മുറിയിലേയ്ക്ക്‌ പാളി നോക്കി.ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രത്തിലെ വാരഫലം ഫൗസിയ ഹസ്സന്‍ തന്റെ നോട്ടുബുക്കിലേയ്ക്ക്‌ പകര്‍ത്തി:"അപ്രതീക്ഷിത സംഭവങ്ങളാല്‍ വരാനിരിക്കുന്ന ആഴ്ച സജീവമാകും.സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പെരുമാറിയാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകും;അവസരങ്ങള്‍ അനുകൂലവുമാകും.." ഫൗസിയ ഹസ്സന്‍ നോട്ട്‌ ബുക്കടച്ചുവച്ചു.വ്യവച്ഛേദിക്കാനാവാത്ത ഒരു ലാഘവത്വം അവരെ പൊതിഞ്ഞു.എതിര്‍വശത്ത്‌, അഴിയകളിലൂടെ അരിച്ചിറങ്ങുന്ന സായഹ്നവെളിച്ചത്തില്‍ മറിയം റഷീദ ഒരു ആംഗലേയ പ്രസിധീകരണം ആര്‍ത്തിയോടെ വായിക്കുന്നത്‌ ഫൗസിയ കരുണാര്‍ദ്രമായി നോക്കി.മുന്‍പ്‌ അവര്‍ക്കൊപ്പം തടവിലുണ്ടായിരുന്ന കൊക്കക്കോളയുടെ ബ്രിട്ടീഷ്‌ മോഡല്‍ സാമന്ത സ്ലേറ്റര്‍ അയച്ചു കൊടുത്ത 'കംപാനിയന്‍' എന്ന ഗ്ലോസി മാഗസിനില്‍ പരിസരം മറന്ന്‌ ലയിച്ചിരിക്കുകയാണ്‌ മറിയം." ചുള്ളന്മാരെ ആസ്വാദ്യകരമായ രതിക്ക്‌ ചീത്തപ്പെണ്ണിന്റെ പൊടിക്കൈകള്‍"(ഒലഹഹീ യീ്യ‍െ‍:ഠവല യമറ ഴശൃഹെ‍ ഴൗശറല ്‌ ഴീീ‍റ ലെഃ) എന്ന്‌ വെണ്ടയ്ക്ക അക്ഷരത്തില്‍ അച്ചടിച്ചത്‌ കൗതകത്തോടെ ഫൗസിയ വായിച്ചെടുത്തു.മറിയത്തിന്റെ ഭാവവും മാഗസിന്റെ കവര്‍ സ്റ്റോറിയും ഫൗസിയയുടെ ഉള്ളില്‍ നര്‍മ്മത്തിന്റെ ചാലുകീറി : "പൊട്ടിപ്പെണ്ണ്‌..അവളുടെ കഥതന്നെയല്ലെ അവള്‍ വായിക്കുന്നത്‌?" അത്രയും ഓര്‍ത്തപ്പോള്‍ കലര്‍പ്പില്ലാത്ത ഒരു മന്ദഹാസം ഫൗസിയയുടെ വിളറിയ മുഖത്തുദിച്ചു. അഭൗമമായൊരു പ്രശാന്തി തന്നില്‍ നിറയുന്നത്‌ ഫൗസിയ അറിഞ്ഞു.അവര്‍ മെല്ലെമെല്ലെ മിഴികളടച്ചു.അകക്കണ്ണാല്‍ മലിദ്വീപിലെ കടലോരങ്ങള്‍ കണ്ടു..ഏക മകന്‍ ആശാരിപ്പണി ചെയ്യുന്നത്‌ കണ്ടു..താനിത്‌ വരെ കാണാത്ത പേരക്കുഞ്ഞിന്റെ ചൊരിവായ്ച്ചിരി കണ്ടു..മകള്‍ സില്ലയെ കണ്ടു..തനിക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം ക്ഷീണിതമായ സ്വന്തം മുഖം കണ്ടു...കാഴ്ചകള്‍ക്ക്‌ എന്തു ഭംഗി..ഓര്‍മ്മകള്‍ക്ക്‌ എന്ത്‌ ഓമനത്വം.. 1990ലാണ്‌ ജീവിതത്തിന്‌ പുതിയ അര്‍ത്ഥം തിരഞ്ഞ്‌,മകള്‍ സില്ലയുമായി ശ്രീലങ്കയിലേയ്ക്ക്‌ കുടിയേറിയത്‌.പിന്നേയും നാലു വര്‍ഷം കഴിഞ്ഞാണ്‌ ആദ്യമായി ഇന്ത്യയിലെത്തിയത്‌.ബാംഗ്ലൂരില്‍ ഹൃദയ ചികിത്സയ്ക്കെത്തിയവര്‍ക്ക്‌ സഹായിയായിട്ടാണ്‌ ഒപ്പം പോന്നത്‌.ബാംഗ്ലൂരിലെ താമസത്തിനിടയില്‍ ഫൗസിയ ഒരു കാര്യം ഉറപ്പിച്ചു.ശിഷ്ടകാലം ബാംഗ്ലൂരില്‍ എന്തെങ്കിലും തൊഴില്‍ സംഘടിപ്പിച്ച്‌ മകളുടെ പഠനം ഇവിടെയാക്കുക.ആ നിശ്ചയത്തില്‍ നാലുമാസത്തിന്‌ ശേഷം മകളുമായി വീണ്ടും ബാംഗ്ലൂരിലെത്തി.ആദ്യം ഒരു ഹോട്ടലില്‍ മുറിയെടുത്തു.പിന്നീട്‌ മാലിയുടെ മുന്‍ പ്രസിഡന്റ്‌ ഇബ്രാഹിം നസീറിന്റെ മകന്‍ അലി നസീറിന്റെ വീട്ടിലേയ്ക്ക്‌ മാറി.അവിടെ നിന്ന്‌ കൂക്സ്‌ ടൗണില്‍ സാറാ പളനിയുടെ ഓക്ക്ലാന്‍ഡ്‌ റസിഡന്‍സിയില്‍ പേയിം ഗസ്റ്റായി.മകള്‍ സില്ലയക്ക്‌ ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ അഡ്മിഷന്‍ തരമായി.ഇനി ആശ്വസിക്കാമെന്നു കരുതിയിരിക്കുമ്പോഴാണ്‌ കേരള പോലീസ്‌ ചാരക്കഥയിലെ നായികയാക്കി അറസ്റ്റ്‌ ചെയ്തത്‌..അന്യായമായി തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചത്‌.. മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ തടവറയിലെത്തിയ്ട്ട്‌!ഫൗസിയയും മറിയം റഷീദയൊഴിച്ചുള്ള ചാരക്കേസിലെ മറ്റു പ്രതികള്‍ കുറ്റവിമിക്തരായി,ജയില്‍ മോചിതരായി.പണമില്ലാത്തതു കൊണ്ട്‌ സാധുക്കളായ ആ മാലി വനിതകള്‍ക്ക്‌ മാത്രം ജാമ്യം ലഭിച്ചില്ല.വിദേശികളായിരുന്നത്‌ കൊണ്ട്‌ ആരും ജാമ്യത്തിലിറക്കാനുമെത്തിയില്ല.ആരും അവരുടെ അന്യായമായ തടവിനെതിരെ ശബ്ദിച്ചില്ല.രക്ഷപെടുത്താന്‍ സ്വന്തം രാഷ്ട്രം പോലും ഒന്നും ചെയ്തില്ല...ചാരപ്പണി നടത്തി കോടികള്‍ സമ്പാദിക്കുകയും കോടികള്‍ കൈമാറുകയും ചെയ്തവരെന്ന്‌ ഇന്ത്യന്‍ ഐബി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയവരാണ്‌ കെട്ടി വയ്ക്കാനുള്ള ജാമ്യത്തുക പോലുമില്ലാതെ ജയിലിനുള്ളില്‍ നരകിച്ച്‌ കഴിയുന്നത്‌ ഓര്‍മ്മകള്‍ അവിടെത്തിയപ്പോള്‍ ഫൗസിയ ഒന്നു പിടഞ്ഞു തലച്ചോറിലേയ്ക്ക്‌ രക്തമിരമ്പിക്കയറി വാരഫലം നല്‍കിയ താത്ക്കാലിക ശാന്തിയൊടുങ്ങി ചോദ്യം ചെയ്യലിന്റെ പേരില്‍ അനുഭവിച്ചു തീര്‍ത്ത നെറികേടുകളുടെ കയ്പ്പ്‌ കോശങ്ങളോരോന്നിലും നിറഞ്ഞു വല്ലത്തൊരു വീര്‍പ്പുമുട്ടലില്‍ ഫൗസിയ കിതച്ചു നാളെ:ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ ഗസ്റ്റ്‌ ഹൗസിലെ കരാളതകള്‍

Friday, November 9, 2012

മറിയം റഷീദയും ഫൗസിയയും: നിയതിയുടെ നൊമ്പരപ്പൂവ്‌-2

ദുരമൂത്ത അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ ഹിംസാത്മകതയുടെ ഇരയാണ്‌ താനെന്ന്‌ മറിയം റഷീദയ്ക്ക്‌ അറിയുമായിരുന്നില്ല.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കുന്നതിന്‌ മുന്‍പ്‌ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഛിദ്രമാക്കാന്‍ അമേരിക്ക നടത്തിയ മറ്റൊരു ഗൂഢാലോചനയാണ്‌ യഥാര്‍ത്ഥത്തില്‍ മറിയം റഷീദയുടെ വിധി തിരുത്തിക്കുറിച്ചത്‌. 1994 സെപ്റ്റംബറില്‍ മദ്ധ്യപ്രദേശിലെ സൂററ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ്‌ ബാധ 52 ജീവിതങ്ങള്‍ തട്ടിയെടുത്തു.രോഗഭീതി പരന്നതോടെ 40000ത്തിലധികം ജനങ്ങള്‍ സൂററ്റ്‌ വിട്ടുപോയി.മുബൈയിലും ഡല്‍ഹിയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ പോലും പ്ലേഗ്‌ ചികിത്സയ്ക്കുള്ള ടെട്രാസൈക്ലിന്‍ കിട്ടതായതോടെ ദേശീയതലത്തില്‍ തന്നെ ഭീതിരൂക്ഷമായി. .ഇന്ത്യയിലെ പ്ലേഗ്‌ ബാധയുടെ വാര്‍ത്ത ബിബിസിയും ന്യൂസ്‌ വീക്കുമൊക്കെ റിപ്പോര്‍ട്ട്‌ ചെയ്തതോടെ കയറ്റുമതിക്ക്‌ നിയന്ത്രണം വീണു.വിനോദ സഞ്ചാരികളുടെ വരവ്‌ കുറഞ്ഞു.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ വന്‍ വിലയിടിവുണ്ടാക്കി.ഇന്ത്യയില്‍ നിന്നുള്ള വിദേശ ഫ്ലൈറ്റുകള്‍ പലതും റദ്ദാക്കി.ഒക്ടോബര്‍ 17ന്‌ മുന്‍പ്‌ നാട്ടിലേയ്ക്ക്‌ മടങ്ങാണമെന്ന്‌ തീരുമാനിച്ചാണ്‌ മറിയം റഷീദ ഇന്ത്യയിലെത്തിയത്‌.വിദേശഫ്ലൈറ്റുകള്‍ റദ്ദാക്കിയതോടെ അതിന്‌ കഴിയാതെ വന്നപ്പോഴാണ്‌ ഒക്റ്റോബര്‍ 8-ാ‍ം തിയതി ഫൗസിയയ്ക്കൊപ്പം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ ഫോറിനേഴ്സ്‌ സെക്ഷനില്‍ ചെന്നതും സ്മാര്‍ട്ട്‌ വിജയനെ കണ്ടതും.
ആതിരേ,രാപ്പാതി കഴിഞ്ഞു.ഫൗസിയയും ഗാഢനിദ്രയിലായി. നിദ്രാവിഹീനയായി,ഓര്‍മ്മകളുടെ സുനാമിത്തിരകളിലുലഞ്ഞ്‌,തടവറ ഭിത്തിയില്‍ ചാരി മറിയം റഷീദയിരുന്നു. ഐബിയും പോലീസും നീതിപീഠങ്ങളും നിരപരാധികളോട്‌ പുലര്‍ത്തുന്ന നീതിനിഷേധത്തിനാണോ സത്യമേവ ജയതേ എന്ന വിശേഷണം?ജന്മത്തെ ശപിച്ച്‌,ഇന്ത്യയിലെത്താന്‍ തീരുമാനിച്ച നിമിഷത്തെ പ്രാകി മറിയം റഷീദ ഇരുട്ടിലൊരു ദൈവത്തിന്റെ അപരനെ തിരഞ്ഞു. താന്‍ പ്രാര്‍ത്ഥനയര്‍പ്പിക്കുന്ന ദൈവം വേട്ടക്കാര്‍ക്കൊപ്പമാണ്‌!ദുഷ്ടന്മാരുടെ സംരക്ഷകനാണ്‌!!അധര്‍മ്മികളുടെ... ഫൗസിയയുടെ മകള്‍ക്ക്‌ വേണ്ട പണവുമായെത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്‌ ആരറിഞ്ഞു!എന്താണ്‌ ഐഎസ്‌ആര്‍ഓ എന്നോ എന്താണ്‌ മിസെയില്‍ ടെക്നോളജിയെന്നോ തനിക്കറിയില്ലെന്ന്‌ മനസ്സിലായിട്ടും എന്തിനായിരുന്നു ഈ പീഡനങ്ങളെല്ലാം..ഓര്‍ക്കുമ്പോള്‍ ഓക്കാനമുണ്ടാക്കുന്ന വൈകൃതങ്ങള്‍ക്ക്‌ എന്തിനായിരുന്നി ഇരയാക്കിയത്‌..നിന്ദിതയും നിസ്സഹായയുമായ ഒരു സ്ത്രീയുടെ വിലാപാം കേള്‍ക്കാന്‍ കാതില്ലാത്ത ദൈവം ആരുടെ ദൈവമാണ്‌..! തെരുതെരുത്തെത്തുകയാണ്‌ അശുഭ ചിന്തകള്‍..മറിയം റഷീദ തലകുടഞ്ഞു.വായിലാകെ കയ്പ്പുനീര്‍ നിറയുന്നത്‌ പോലെ.. ********** ദുരമൂത്ത അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ ഹിംസാത്മകതയുടെ ഇരയാണ്‌ താനെന്ന്‌ മറിയം റഷീദയ്ക്ക്‌ അറിയുമായിരുന്നില്ല.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കുന്നതിന്‌ മുന്‍പ്‌ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഛിദ്രമാക്കാന്‍ അമേരിക്ക നടത്തിയ മറ്റൊരു ഗൂഢാലോചനയാണ്‌ യഥാര്‍ത്ഥത്തില്‍ മറിയം റഷീദയുടെ വിധി തിരുത്തിക്കുറിച്ചത്‌. 1994 സെപ്റ്റംബറില്‍ മദ്ധ്യപ്രദേശിലെ സൂററ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ്‌ ബാധ 52 ജീവിതങ്ങള്‍ തട്ടിയെടുത്തു.രോഗഭീതി പരന്നതോടെ 40000ത്തിലധികം ജനങ്ങള്‍ സൂററ്റ്‌ വിട്ടുപോയി.മുബൈയിലും ഡല്‍ഹിയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ പോലും പ്ലേഗ്‌ ചികിത്സയ്ക്കുള്ള ടെട്രാസൈക്ലിന്‍ കിട്ടതായതോടെ ദേശീയതലത്തില്‍ തന്നെ ഭീതിരൂക്ഷമായി. .ഇന്ത്യയിലെ പ്ലേഗ്‌ ബാധയുടെ വാര്‍ത്ത ബിബിസിയും ന്യൂസ്‌ വീക്കുമൊക്കെ റിപ്പോര്‍ട്ട്‌ ചെയ്തതോടെ കയറ്റുമതിക്ക്‌ നിയന്ത്രണം വീണു.വിനോദ സഞ്ചാരികളുടെ വരവ്‌ കുറഞ്ഞു.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ വന്‍ വിലയിടിവുണ്ടാക്കി.ഇന്ത്യയില്‍ നിന്നുള്ള വിദേശ ഫ്ലൈറ്റുകള്‍ പലതും റദ്ദാക്കി.ഒക്ടോബര്‍ 17ന്‌ മുന്‍പ്‌ നാട്ടിലേയ്ക്ക്‌ മടങ്ങാണമെന്ന്‌ തീരുമാനിച്ചാണ്‌ മറിയം റഷീദ ഇന്ത്യയിലെത്തിയത്‌.വിദേശഫ്ലൈറ്റുകള്‍ റദ്ദാക്കിയതോടെ അതിന്‌ കഴിയാതെ വന്നപ്പോഴാണ്‌ ഒക്റ്റോബര്‍ 8-ാ‍ം തിയതി ഫൗസിയയ്ക്കൊപ്പം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ ഫോറിനേഴ്സ്‌ സെക്ഷനില്‍ ചെന്നതും സ്മാര്‍ട്ട്‌ വിജയനെ കണ്ടതും. ഇന്ത്യയുടെ സാമ്പത്തികരംഗം താറുമാറാക്കാനുള്ള അമേരിക്കയുടെ ഗൂഢപദ്ധതി പ്രകാരമുള്ള ജൈവയുദ്ധമായിരുന്നു സൂററ്റില്‍ നടന്നത്‌.കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു പ്ലേഗ്‌ ബാധ.ഗല്‍ഫിലേയ്ക്കുള്ള കയറ്റുമതിയിലുണ്ടായ ഇടിവും വിനോദസഞ്ചാരികളുടേ വരവിലുണ്ടായ കുറവും മൂലം മാത്രം 3000കോടി രൂപയുടെ പ്രത്യക്ഷ നഷ്ടമാണ്‌ ഇന്ത്യക്കുണ്ടായത്‌.പരോക്ഷ നഷ്ടം അതിന്റെ മൂന്നിരട്ടിയിലേറെ വരും ഒരു ടെസ്റ്റ്‌ ഡോസ്‌.വന്‍ വിജയം.ഭാവിയില്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ വാര്‍ത്തകള്‍ക്ക്‌ കാതോര്‍ക്കാം. അമേരിക്ക്‌ അങ്ങനെ മാലിക്കാരിയായ ഒരു സാധാരണ യുവതിയുടേയും വിധി തിരുത്തിക്കുറിക്കുകയായിരുന്നു ********* ഓര്‍മ്മപ്പുറങ്ങളില്‍ നഷ്ടദാമ്പത്യത്തിന്റെ തരിശു നിലങ്ങള്‍ മാത്രം. മകളാണ്‌ ഇപ്പോള്‍ ഏക പ്രതീക്ഷ.അവളോട്‌ ഇനിയും സത്യം പറഞ്ഞിട്ടില്ല.ചികിത്സക്കായി ഇന്ത്യയിലേയ്ക്ക്‌ പോകുന്നു എന്നായിരുന്നു മാലി വിട്ടപ്പോള്‍ മറിയം റഷീദ മകളെ ധരിപ്പിച്ചത്‌.അവളറിയുന്നോ അവളുടെ അമ്മ,ചെയ്യാത്ത തെറ്റിന്‌ ശാരീരികമായും മാനസ്സികമായും ചിതറിക്കപ്പെട്ടത്‌..! രണ്ട്‌ വിവാഹങ്ങള്‍ തകര്‍ന്നെങ്കിലും യൗവ്വനാസക്തികള്‍,തൃഷ്ണകള്‍ മറിയം റഷീദയുടെ മാദക സൗന്ദര്യത്തില്‍ അന്തര്‍ധാരയായുണ്ടായിരുന്നു.ഒരാണ്‍ തുണയ്ക്ക്‌ വേണ്ടി കൊതിച്ചിരുന്നു.ആസക്തികളുടെ പ്രലോഭനങ്ങളെ പലപ്പോഴും ചെറുക്കാനവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.അതു കൊണ്ട്‌ ചെന്നു പെട്ട സൗഹൃദങ്ങളില്‍ നിന്ന്‌ മുതലെടുപ്പിന്റെ കയ്പ്പുനീരുകള്‍ മാത്രമാണവര്‍ക്ക്‌ ലഭിച്ചിരുന്നത്‌.അപ്പോഴും തന്നെ മനസ്സിലാക്കുന്ന,തന്നെ മാത്രം സ്നേഹിക്കുന്ന ഒരു പുരുഷസാന്നീദ്ധ്യത്തിനായി അവര്‍ ആശയ്ക്ക്‌ വുരുദ്ധമായി ആശിച്ചിരുന്നു. ********* ഇരുട്ടില്‍ ഉറങ്ങാതെ ഒറ്റയ്ക്കിരുന്ന്‌ മറിയം റഷീദ തന്റെ വിധിയുടെ നൊമ്പരത്താളുകള്‍ ഓരോന്നായി മറിച്ചുവായിച്ചു കൊണ്ടേയിരുന്നു.തിരിച്ചടികളുടെ,പ്രതീക്ഷാഭംഗങ്ങളുടെ ഘോഷയാത്രകള്‍..ശാന്തി തളിര്‍ത്തയുടനെ കരിഞ്ഞുപോയ അനുഭവങ്ങള്‍..അപ്പോഴും പ്രതീക്ഷകളുടെ പച്ചപ്പ്‌ ഇടയ്ക്കെവിടെയല്ലാമോ നാമ്പിടുന്നത്‌ പോലെ.. അങ്ങനെയാണല്ലോ മാംഗളൂര്‍ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ്‌ പ്രഫസര്‍ ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയെ കണ്ടു മുട്ടിയതും പ്രഥമദര്‍ശനത്തില്‍ അനുരാഗമുദിച്ചതും.മാലിയില്‍ തന്നെ ഉപേക്ഷിച്ചു പോയ പഴയ ബോയ്ഫ്രണ്ടിനെ ഓര്‍മ്മിപ്പിക്കുന്ന മുഖവും ശാരീരിക പ്രത്യേകതകളും. ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയുമൊത്തൊരു ദാമ്പത്യം മറിയം റഷീദ സ്വപ്നം കണ്ടിരുന്നു. മറിയം റഷീദയുടെ ക്ഷണപ്രകാരം അവര്‍ പേയിം ഗസ്റ്റായി താമസിച്ചിരുന്ന ബാംഗ്ലൂരിലെ വീട്ടില്‍ അവരുടെ സമാഗമം നടന്നിരുന്നു.നാല്‍ ദിവസത്തിന്‌ ശേഷം ഡോ.ആനന്ദിന്‌ മറിയയുടെ അറിയിപ്പ്‌ ലബിച്ചു-താന്‍ ഇന്നു തന്നെ തിരുവനന്തപുരത്തിന്‌ മടങ്ങുന്നു.മറിയയെ കാണാന്‍ ഡോ.ആനന്ദ്‌ ബാംഗ്ലൂരിലെത്തിയപ്പോഴേയ്ക്കും തിരുവനന്തപുരത്തിനുള്ള ട്രെയില്‍ സ്റ്റേഷന്‍ വിട്ടിരുന്നു.തിരുവനന്തപുരത്തേയ്ക്ക്‌ പോകുന്നു എന്നറിയിച്ചതിനൊപ്പം തിരുവനന്തപുരത്ത്‌ താമസിക്കുന്ന ഹോട്ടലിന്റെ നമ്പറും നല്‍കിയിരുന്നു.പക്ഷെ .. ഹോട്ടല്‍ സമ്രാട്ടില്‍ നിന്ന്‌ മറിയം റഷീദ പലവട്ടം ഡോ.ആനന്ദിനെ വിളിച്ചിരുന്നു.പക്ഷെ പ്രതികരണമുണ്ടായില്ല.അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു. തിരസ്ക്കാരങ്ങളുടേയും തിരിച്ചടികളുടേയും ചാട്ടവാറടിയില്‍ പുളഞ്ഞ്‌ രക്തമിറ്റിക്കുന്ന ഓര്‍മ്മകളെ താലോലിച്ച്‌ ഇരുട്ടിലേയ്ക്കുറ്റു നോക്കി മറിയം റഷീദയിരുന്നു. ജയിലിലെ നിദ്രാവിഹീനമായ മറ്റൊരു രാത്രി .... സ്മാര്‍ട്ട്‌ വിജയന്റെ അന്വേഷണത്തില്‍ ഹോട്ടലില്‍ നിന്ന്‌ ഈ ബാംഗ്ലൂര്‍ നമ്പറും ലഭിച്ചിരുന്നെങ്കിലും ആ നമ്പര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണമുണ്ടായില്ല.അല്ലായിരുന്നെങ്കില്‍ ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയും കേസില്‍ പ്രതിയാകുമായിരുന്നു;ദേശാഭിമാനിയടക്കമുള്ള പത്രങ്ങള്‍ അദ്ദേഹത്തെ മറ്റൊരു ശാസ്ത്രജ്ഞനാക്കുമായിരുന്നു.. (തുടരും)

Thursday, November 8, 2012

മറിയം റഷീദയും ഫൗസിയയും:നിയതിയുടെ നൊമ്പരപ്പൂക്കള്‍

വ്യസനങ്ങളുടെ വേനല്‍വഴികളിലൂടെയുള്ള ഏകാന്തയാത്ര..സാന്ത്വനം കൊതിച്ചപ്പോള്‍ സങ്കടങ്ങള്‍ മാത്രം പകുത്തു തന്നകന്ന ജീവിതപങ്കാളികള്‍.....ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും കനല്‍പഥങ്ങളേല്‍പിച്ച പൊള്ളലുകള്‍..ഇത്തിരി ശാന്തിക്കു വേണ്ടി കുടിച്ചു വറ്റിച്ച ചവര്‍പ്പിന്റെ പാരാവാരങ്ങള്‍..ശാപമായ്‌ തീര്‍ന്ന മാദകസൗന്ദര്യം..മുക്കുപണ്ടങ്ങളായ സൗഹൃദങ്ങള്‍..ചതിക്കുഴികള്‍ തീര്‍ത്ത ചങ്ങാത്തങ്ങള്‍.. പെണ്‍ജന്മത്തിന്റെ കണ്ണീര്‍പര്‍വ്വം- അതായിരുന്നു മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസ്സനും. അതിജീവനത്തിന്റെ പച്ചപ്പുല്‍മേട്‌ തേടിയാണ്‌ ഇന്ത്യയിലെത്തിയത്‌.ഇവിടെത്തിയപ്പോഴാണ്‌ അക്കരെയാണ്‌ പച്ചയെന്ന്‌ ബോദ്ധ്യമായത്‌.നിസ്സഹായത..നിരാശത..തിരിച്ചടികളുടെ തീരാപ്പെയ്ത്തുകള്‍...
ആതിരേ,വ്യസനങ്ങളുടെ വേനല്‍വഴികളിലൂടെയുള്ള ഏകാന്തയാത്ര..സാന്ത്വനം കൊതിച്ചപ്പോള്‍ സങ്കടങ്ങള്‍ മാത്രം പകുത്തു തന്നകന്ന ജീവിതപങ്കാളികള്‍.....ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും കനല്‍പഥങ്ങളേല്‍പിച്ച പൊള്ളലുകള്‍..ഇത്തിരി ശാന്തിക്കു വേണ്ടി കുടിച്ചു വറ്റിച്ച ചവര്‍പ്പിന്റെ പാരാവാരങ്ങള്‍..ശാപമായ്‌ തീര്‍ന്ന മാദകസൗന്ദര്യം..മുക്കുപണ്ടങ്ങളായ സൗഹൃദങ്ങള്‍..ചതിക്കുഴികള്‍ തീര്‍ത്ത ചങ്ങാത്തങ്ങള്‍.. പെണ്‍ജന്മത്തിന്റെ കണ്ണീര്‍പര്‍വ്വം- അതായിരുന്നു മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസ്സനും. അതിജീവനത്തിന്റെ പച്ചപ്പുല്‍മേട്‌ തേടിയാണ്‌ ഇന്ത്യയിലെത്തിയത്‌.ഇവിടെത്തിയപ്പോഴാണ്‌ അക്കരെയാണ്‌ പച്ചയെന്ന്‌ ബോദ്ധ്യമായത്‌.നിസ്സഹായത..നിരാശത..തിരിച്ചടികളുടെ തീരാപ്പെയ്ത്തുകള്‍... ദാമ്പത്യത്തകര്‍ച്ചകളുടെ മനംകടച്ചിലുകളില്‍ തളരാതെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ജീവിക്കാന്‍ ശ്രമിച്ചതാണ്‌, ആതിരേ, ഇന്ത്യയില്‍ മറിയം റഷീദയും ഫൗസിയ ഹസ്സനും ചെയ്ത കുറ്റം.പതിമൂന്നുകാരിയായ മകള്‍ സിലാ ഹംദിയെ ബാംഗ്ലൂരിലെ ബാള്‍ഡ്‌വിന്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ച നിമിഷത്തെ,പതിനെട്ട്‌ വര്‍ഷത്തിന്‌ ശേഷവും മറിയവുംഫൗസിയയും ശപിക്കുന്നുണ്ടാകണം.അങ്ങനെ ഒരു ആവശ്യത്തിനായി ഇന്ത്യയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇരുവരുടേയും ജീവിതം മറ്റൊന്നാകുമായിരുന്നു.ആദ്യ ദാമ്പത്ത്യത്തകര്‍ച്ചയുടെ നൊമ്പരമപ്പാടെ ഉള്ളിലൊതുക്കി ഫൗസിയ കഴിഞ്ഞപ്പോള്‍,പ്രതീഷയോടെ വീണ്ടും ദാമ്പത്യത്തെ വരിക്കാനും സഹിക്കാനാവാത്ത തിരിച്ചടികളേറ്റു പിന്‍വാങ്ങാനുമായിരുന്നു മറിയം റഷീദയുടെ വിധി. ആതിരേ,അപ്പോള്‍ പോലും പേരു ദോഷം കേള്‍പ്പിക്കാതെ നാട്ടില്‍ ജീവിച്ചവരാണ്‌ ഓക്കാനമുണ്ടാക്കുന്ന രതിക്കഥയിലെ നായികമാരാക്കപ്പെട്ടത്‌..ചോദ്യം ചെയ്യലെന്ന പേരില്‍ പോലീസ്‌ കാമങ്ങളുടെ വൈകൃതങ്ങള്‍ക്കിരയാക്കപ്പെട്ടത്‌...കഠിനഭേദ്യങ്ങളും പട്ടിണിയും ഉറങ്ങാനനുവദിക്കാത്ത രാത്രികളും അവരെ ഭ്രാന്തിന്റെ ലോകത്തെത്തിക്കാതിരുന്നത്‌ ഉള്ളിലെ നേരിന്റെ വിശുദ്ധി കൊണ്ടായിരുന്നു എന്ന്‌ ഇന്ന്‌ ബോധ്യമാകുന്നു.. അമേരിക്കയുടെ സാമ്രാജ്യത്വ ത്വരയും ഐബിയിലെ ചെകുത്തന്മാരുടെ കാമക്കലിയും ചാരപ്പണിയുമൊക്കെ അത്രയ്ക്കാണ്‌ സാധുക്കളായ ആ രണ്ട്‌ മാലിവനിതകളെ കശക്കിയുടച്ചത്‌...പെണ്ണായിപ്പിറന്നാല്‍ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കണമെന്നത്‌ ഏത്‌ ഈശ്വരന്റെ നിശ്ചയമാണ്‌? ഈശ്വരന്‍ അമേരിക്കയുടെ അഞ്ചാംപത്തിയും യഥാര്‍ത്ഥ ചാരന്മാരുടെ സംരക്ഷകനും ആയതെങ്ങനെയാണ്‌.?.ആര്‍ക്കു വേണ്ടിയാണ്‌..? മറിയം റഷീദയുടെ ഉള്ളില്‍ രോഷത്തിന്റേയും അത്മനിന്ദയുടേയും ലാവ തിളച്ചു മറിഞ്ഞു കൊണ്ടേയിരുന്നു.വിയ്യൂര്‍ സെന്റ്രല്‍ ജയിലില്‍ നിന്ന്‌ തിരുവനന്തപുരം വരെയുള്ള 312 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ഒരായിരം വട്ടം ഈ ചോദ്യങ്ങള്‍ അഗ്നിപര്‍വതങ്ങളായി പ്രാണനില്‍ പൊട്ടുന്നുണ്ടായിരുന്നു.ചെയ്യാത്ത തെറ്റിന്‌,വന്യമായ ചിന്തകളില്‍ പോലും കടന്നു വന്നിട്ടില്ലാത്ത കാരണങ്ങള്‍ക്കാണല്ലോ ശാരീരികമായും മാനസീകമായും കടിച്ചു കുടയപ്പെട്ടത്‌.അതവസാനിക്കുന്നില്ലല്ലോ.. ഐബിയിലെ അമേരിക്കന്‍ ചാരന്മാരുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ്‌ റജിസ്റ്റര്‍ ചെയ്ത ചാരക്കേസില്‍ നിന്നും അനധികൃത പണമിടപാട്‌ കേസില്‍ നിന്നും,അനുവാദമില്ലാതെ അധിക കാലം ഇന്ത്യയില്‍ കഴിഞ്ഞു എന്ന കേസില്‍ നിന്നും കോടതി ഇരുവരേയും മുക്തരാക്കിയെങ്കിലും വീണ്ടും ജയില്‍ വാസമായിരുന്നു നിയോഗം. ഇത്രയൊക്കെ അനുഭവിപ്പിച്ചിട്ടും സ്മാര്‍ട്ട്‌ വിജയന്റെ കാമക്കലിയില്‍ നിന്നുയിര്‍ കൊണ്ട പ്രതികാരം അടക്കം കൊണ്ടിരുന്നില്ല, ആതിരേ...അയാള്‍ കൊടുത്ത രണ്ട്‌ മാനനഷ്ടക്കേസിനെതിരെ നല്‍കിയ അന്യായത്തിന്റെ വിധിയറിയാനാണ്‌ മറിയം റഷീദയെ തിരുവനന്തപുരത്ത്‌ കൊണ്ടു വന്നിരിക്കുന്നത്‌. ഇന്‍ഡ്യ റ്റുഡേയ്ക്കും സാവി മാഗസിനും നല്‍കിയ അഭിമുഖത്തില്‍, സ്മാര്‍ട്ട്‌ വിജയന്റെ കാമമോഹിതങ്ങള്‍ക്ക്‌ വഴങ്ങാതിരുന്നത്‌ കൊണ്ടു മാത്രമാണ്‌ താന്‍ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ടതെന്നും കസ്റ്റഡിയിലിരിക്കേ ചോദ്യം ചെയ്യലെന്ന പേരില്‍ തന്നെ ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കതെ പൂര്‍ണ നഗനായാക്കിനിത്തി തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നുമൊക്കെ ആ അഭിമുഖത്തില്‍ മറിയം വെളിപ്പെടുത്തിയിരുന്നു. ഊതിപ്പെരുപ്പിച്ചെടുത്ത ചാരക്കഥ കോടതിയില്‍ ചീറ്റിപ്പോയപ്പോള്‍,മറിയവും ഫൗസിയയും കുറ്റമുക്തരായപ്പോള്‍ സ്മാര്‍ട്ട്‌ വിജയന്‌ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഈ അഭിമുഖം.രണ്ട്‌ മാനനഷ്ടക്കേസാണ്‌ വിജയന്‍ നല്‍കിയത്‌.അതിനെതിരെ ,വിയ്യൂര്‍ സെന്റ്രല്‍ ജയിലിലെ 431-ാ‍ം നമ്പര്‍ വിചാരണത്തടവുകാരി മറിയം റഷീദ നല്‍കിയ അന്യായത്തിന്റെ വിധി പ്രഖ്യാപനമാണ്‌ നടക്കാനിരിക്കുന്നത്‌. *************************** സെപ്റ്റംബര്‍ 6 1997 തിരുവനന്തപുരം സെഷന്‍സ്‌ കോടതി ജഡ്ജ്‌ എം.എ.നിസാര്‍ വിധിപ്രഖ്യാപനത്തിനൊരുങ്ങി..കോടതി മുറിയില്‍ നിശബ്ദതയുടെ ശിശിരം. ജഡ്ജ്‌ നിസാര്‍ വിധി വായിച്ചു:"പരാതിക്കാരിക്ക്‌ ജാമ്യം അനുവദിച്ചിരിക്കുന്നു.ഉന്നയിക്കപ്പെട്ട കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ രണ്ട്‌ വര്‍ഷത്തെ തടവാണ്‌.പരാതിക്കാരി രണ്ട്‌ വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണ്‌.അതു കൊണ്ട്‌ സ്വന്തം ബോണ്ടില്‍ ജാമ്യം അനുവദിക്കാവുന്നതാണ്‌. പ്രതി ജാമ്യം ലംഘിച്ചാലും അതിനുള്ള തടവ്‌ അനുഭവിച്ചു കഴിഞ്ഞു" വിജയന്‍ അടക്കമുള്ള കാക്കിധാരികളായ ഔദ്യോഗിക ക്രിമിനലുകള്‍ വീണ്ടും ഞെട്ടി. സത്യം ഒരിക്കല്‍ കൂടി ഉയര്‍ത്തെഴുന്നേറ്റു. എന്നിട്ടു മറിയം റഷീദയുടെ മനസ്‌ ആര്‍ദ്രമായില്ല.ക്രിമിനല്‍ കുരുട്ടു ബുദ്ധികളുടെ ഉസ്താദുമാരായ ഐബിയും കേരള പോലീസും എന്തു ചെറ്റത്തരവും കാണിച്ച്‌ തന്നെ അകത്താക്കും,മറിയം ഭയന്നു.ഓര്‍മ്മകളില്‍ ഫൗസിയയുടെ ഗതി ഓടിയെത്തി.ചാര്‍ജ്‌ ചെയ്യപ്പെട്ട എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി ഫൗസിയയെ കുറ്റവിമുക്തയാക്കിയപ്പോള്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചാണ്‌ അവരെ വീണ്ടും ജയിലിലടച്ചത്‌.മറിയം തന്റെ ആശങ്ക അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. ജഡ്ജ്‌ നിസാര്‍ മറ്റൊരു വിധി കൂടി പ്രഖ്യാപിച്ചു:" പരാതിക്കാരിക്കെതിരെ നിലവില്‍ മറ്റു കേസുകളൊന്നും ഇല്ലെന്ന്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ച സ്ഥിതിക്ക്‌ അറസ്റ്റുണ്ടാകുമെന്ന ഭയത്തിന്‌ അടിസ്ഥാനമില്ല. അതു കൊണ്ട്‌ ക്രിമിനല്‍ മിസെല്ലേനിയസ്‌ കേസ്‌ 1538/97 അവസിച്ചതായി കോടതി പ്രഖ്യാപിക്കുന്നു.." കസ്റ്റഡിയിലെടുക്കപ്പെട്ടതിന്‌ ശേഷം ആദ്യമായി മറിയം റഷീദ മന്ദഹസിച്ചു.മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായി ആശ്വാസത്തിന്റെ മടിത്തട്ടില്‍ മറിയം തലയണച്ചു. 312 കിലോമീറ്റര്‍ മടക്കയാത്രയില്‍ മറിയം റഷീദയുടെ മനസ്സ്‌ പിന്നിട്ട ജീവിതത്തിലെ ലാഘവ മുഹൂര്‍ത്തങ്ങളെ ആശ്ലേഷിക്കുകയായിരുന്നു.ശാന്തിയുടെ താഴ്‌വാരത്തില്‍ പൂത്ത തങ്കക്കിനാക്കളെ മാടി വിളിക്കുകയായിരുന്നു.... പോലീസ്‌ വാഹനം വഴിയില്‍ നിര്‍ത്തിയതും പോലീസുകാര്‍ ലഘുഭക്ഷണം കഴിക്കാന്‍ പോയതുമൊന്നും മറിയം റഷീദ അറിഞ്ഞതേയില്ല.ചായ വേണോ എന്ന ചോദ്യം ആവര്‍ത്തിച്ചു കേട്ടപ്പോഴാണ്‌ കിനാവിന്റെ ലോകത്ത്‌ നിന്ന്‌ മറിയം മടങ്ങി വന്നത്‌.കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള വനിതാപോലീസ്‌ ചാരത്ത്‌. " വേണം" മറിയം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ വലത്‌ കാല്‍ മുട്ടിലെ നീര്‍ക്കെട്ടും വേദനയും അവരെ പിന്നാക്കം വലിച്ചു. " കാല്‌ വല്ലാതെ നോവുന്നു.ചായ ഇങ്ങോട്ട്‌.." സഹാനുഭൂതിയുടെ കാക്കി രൂപം ചായ വാങ്ങിക്കൊണ്ടു വന്നു. തുടര്‍ന്നുള്ള യാത്രയില്‍ കിനാവുകളല്ല കൊടും നോവിന്റെ ഭൂതകാലസ്മരണകളാണ്‍ മറിയം റഷീദയുടെ പ്രജ്ഞയില്‍ തിളച്ചത്‌. ************************** നെറികെട്ട ചോദ്യം ചെയ്യലിന്റെ അശ്ലീലാവര്‍ത്തനം..നിസഹായയായ സ്ത്രീയുടെ നഗ്നതയാസ്വദിക്കുന്ന ആഭാസത്തരം ..ഭൂമി പിളര്‍ന്നെങ്കിലെന്ന്‌ ആശിച്ച നിമിഷങ്ങള്‍. പൂര്‍ണ നഗ്നയായി നില്‍ക്കുന്ന മറിയം റഷീദയ്ക്കരികിലേയ്ക്ക്‌ വഷളനായ ആ ഐബി ഉദ്യോഗസ്ഥന്‍ വീണ്ടുമെത്തി.ചില ഫോട്ടോഗ്രഫുകള്‍ അയാളുടെ കൈവശമുണ്ടായിരുന്നു.രമണ്‍ ശ്രിവാസ്തവയുടെ ചിത്രങ്ങള്‍ " ഇയാളല്ലേ നിങ്ങളെ ആര്‍മി ക്ലബ്ബില്‍ കൊണ്ടു പോയ ബ്രിഗേഡിയര്‍ ശ്രിവാസ്തവ? " ആദ്യം കാണുന്ന ചിത്രങ്ങള്‍.തികച്ചും അപരിചിതനായ വ്യക്തി. " അല്ല" മറിയം റഷീദ പറഞ്ഞു. " ആണ്‌" വഷളച്ചിരിയോടെ അയാള്‍ തുടര്‍ന്നു." ഞങ്ങള്‍ക്ക്‌ നിങ്ങളെയല്ല .ഇവിടെയുള്ള ചാരന്മാരെയാണ്‌. വേണ്ടത്‌ .നിങ്ങളിത്‌ സമ്മതിച്ചാല്‍ നിങ്ങളെ ഞങ്ങള്‍ വെറുതേ വിട്ടേക്കാം" "ഞാനെന്തിന്‌ സമ്മതിക്കണം?എന്താണ്‌ ഞാന്‍ ചെയ്ത കുറ്റം?നിങ്ങളുടെ ഇന്‍സ്പക്ടര്‍ക്ക്‌ വഴങ്ങാതിരുന്നതോ?അതിനാണോ എന്നെ നഗനയാക്കി നിര്‍ത്തിയിരിക്കുന്നത്‌..? അതിനാണോ എനിക്കു ഭക്ഷണം തരാതെ,എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ കൊല്ലാക്കൊല ചെയ്യുന്നത്‌..?നിങ്ങള്‍ പറയുന്നതൊന്നും ഞാന്‍ സമ്മതിക്കില്ല..എന്തു വന്നാലും.."മറിയം റഷീദ രോഷം കൊണ്ടിരമ്പുന്ന ആഗ്നേയശൈലമായിരുന്നു,അപ്പോള്‍.വേറെയും ചിലത്‌ പറയാന്‍ മനസ്സൊരുമ്പെട്ടതാണ്‌.പക്ഷെ പൊട്ടിക്കരച്ചിലില്‍ മറിയം അടിയിടറി വീണു. " ഇല്ലെങ്കില്‍ വേണ്ട.ഇവള്‍ടെ അമ്മേം കൊച്ചിനേം കൊണ്ടുവാ.. ഈ കൂത്തിച്ചിയെ അവരുടെ മുന്നിലിട്ട്‌ റേപ്പ്‌ ചെയ്താലെ ഇവളടങ്ങുകയുള്ളെന്നു തോന്നുന്നു.." വഷളന്‍ ഉദ്യോഗസ്ഥന്റെ അറുവഷളന്‍ ഉത്തരവ്‌. പറഞ്ഞ്‌ തീരും മുന്‍പ്‌ ഇരുമ്പ്‌ ദണ്ഡ്‌ കൊണ്ടയാള്‍ മറിയം റഷീദയുടെ വലത്‌ മുട്ടില്‍ ആഞ്ഞു പ്രഹരിച്ചു. അടിതെറ്റി കൊടിയ വേദനയില്‍ മറിയം നിലത്തേയ്ക്ക്‌ വീണു. പിന്നെ അവര്‍ ആവശ്യപ്പെട്ടതു പോലെ തന്നെ വീഡിയോയ്ക്ക്‌ മുന്നില്‍ മൊഴി നല്‍കി *********** സാരിക്ക്‌ മുകളിലൂടെ കാല്‍മുട്ടിലെ നീര്‍ക്കെട്ടില്‍ മറിയം റഷീദ വിരലോടിച്ചു.ഇല്ല ഈ നീര്‍ക്കെട്ട്‌ ചികിത്സിച്ച്‌ ഭേദപ്പെടുത്തില്ല.നിരപരാധിയായ രമണ്‍ ശ്രിവാസ്തവയ്ക്കെതിരെ നട്ടാല്‍ക്കുരുക്കാത്ത കള്ളം പറഞ്ഞതിന്‌ ഈ വേദന പ്രായശ്ചിത്തമാകട്ടെ...മറിയം സ്വയം പറഞ്ഞു.അപ്പോള്‍ കാല്‍മുട്ടിലെ വേദന നിസാരമാകുന്നതായി അവര്‍ക്ക്‌ തോന്നി. തിരികെ സെല്ലിലെത്തിയ മറിയം റഷീദയെ സ്വീകരിക്കാന്‍ ഫൗസിയയുണ്ടായിരുന്നു; അവരുടെ കൈയ്യില്‍ രണ്ട്‌ കത്തുകളുണ്ടായിരുന്നു.ഒന്ന്‌ ബ്രൗണ്‍ കവറിലും മറ്റൊന്ന്‌ വെള്ളക്കവറിലും. ബ്രൗണ്‍ കവര്‍ തുറന്ന്‌ മറിയം റഷീദ വായിച്ചു. പൂര്‍ത്തിയാക്കും മുന്‍പേ അവര്‍ ബോധരഹിതയായി.. മറിയത്തെ തന്റെ മാറോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ ഫൗസിയ ആ കത്തു വായിച്ചെടുത്തു. -ദേശീയ സുരക്ഷാനിയമപ്രകാരം ഒരു വര്‍ഷം കൂടി മറിയം റഷീദയ്ക്ക്‌ തടവ്‌... മറിയത്തിന്റെ കണ്ണീരില്‍ ഫൗസിയയുടെ മാറിടം കുതിര്‍ന്നു. ഫൗസിയ മറ്റേ കവര്‍ പൊട്ടിച്ച്‌ വായിച്ചു കേള്‍പ്പിച്ചു:"പ്രിയപ്പെട്ട അമ്മയ്ക്ക്‌,എന്തൊക്കെയാണ്‌ വിശേഷങ്ങള്‍.എനിക്കിവിടെ സുഖമാണ്‌.എനിക്കൊരു പുതിയ കൂട്ടുകാരിയെ കിട്ടി.എന്നാണമ്മ തിരിച്ചു വരുന്നത്‌?അടുത്ത കത്തില്‍ വരുന്ന സമയം അറിയിക്കണം.അമ്മയെ കൂട്ടാന്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ വരാം.അമ്മയുടെ അസുഖം എങ്ങനെയുണ്ട്‌?കുറഞ്ഞോ?എന്നാണ്‌ ഡിസ്ചാര്‍ജ്‌ ചെയ്യുന്നത്‌..?ഒറ്റയ്ക്ക്‌ കഴിയാന്‍ എനിക്ക്‌ പേടിയാ..എന്നാണമ്മ തിരിച്ചു വരുന്നത്‌..വേഗം വാ അമ്മേ..എനിക്കമ്മയെ കാണണം..ചക്കരയുമ്മകളോടെ അമ്മയുടെ നിഷ.." " ഞാനിവിടെ ഹോസ്പിറ്റലിലാണെന്നാണവള്‍ വിശ്വസിക്കുന്നത്‌..പാവം..പാവം എന്റെ മോള്‍.." മറിയം റഷീദയുടെ ഏങ്ങലടികളുടെ നെറുകിലേയ്ക്ക്‌ ഫൗസിയ ഹസ്സന്റെ മിഴീനീരിറ്റിക്കൊണ്ടേയിരുന്നു (തുടരും)

Wednesday, November 7, 2012

ശര്‍മയെ 'രക്ഷിക്കാന്‍ ' ഐഎസ്‌ഐ

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കാനുള്ള അമേരിക്കയുടെ ഗൂഢപദ്ധതി ശസ്ത്രക്രിയാസൂക്ഷ്മതയോടെ നടത്തിയെടുക്കാന്‍ ഐബിയിലേയും ഐഎസ്‌ആര്‍ഒയിലേയും അഞ്ചാംപത്തികള്‍ കള്ളത്തരങ്ങള്‍ മെനയുന്നതിന്‌ സമാന്തരമായി ഒരു വേള അതിലും ഭാവനാസമ്പന്നമായി മലയാള മാധ്യമങ്ങളും വാര്‍ത്തകള്‍ ചമച്ചു.ബാലരമയിലെ വിക്രം ചിത്രകഥയുടെ ചുവടുപിടിച്ചായിരുന്നു പല നിര്‍ണായക സാങ്കേതിക ഘടകങ്ങള്‍ ചാരക്കഥയില്‍ ഇവര്‍ വിളക്കിച്ചേര്‍ത്തത്‌.വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുന്ന അസംബന്ധങ്ങളായിരുന്നു ഇങ്ങനെ പടച്ചുണ്ടാക്കിയത്‌.അങ്ങനെയാണ്‌ കേവലം ഒരു ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി മാനേജരായിരുന്ന എസ്‌.കെ.ശര്‍മ്മ പ്രതിരോധശാസ്ത്രജ്ഞനായത്‌.ഇന്ത്യയുടെ മിസെയില്‍ സാങ്കേതിക വിദ്യ ശത്രുരാജ്യത്തിന്‌ ഒറ്റിക്കൊടുത്തു എന്നെഴുതൈയാല്‍ പഞ്ച്‌ പോരെന്ന്‌ തോന്നിയിട്ടാവണം കഥയിലേയ്ക്ക്‌ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയേയും വലിച്ചിഴച്ച്‌ കൊണ്ടുവന്നത്‌
ആതിരേ,ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കാനുള്ള അമേരിക്കയുടെ ഗൂഢപദ്ധതി ശസ്ത്രക്രിയാസൂക്ഷ്മതയോടെ നടത്തിയെടുക്കാന്‍ ഐബിയിലേയും ഐഎസ്‌ആര്‍ഒയിലേയും അഞ്ചാംപത്തികള്‍ കള്ളത്തരങ്ങള്‍ മെനയുന്നതിന്‌ സമാന്തരമായി ഒരു വേള അതിലും ഭാവനാസമ്പന്നമായി മലയാള മാധ്യമങ്ങളും വാര്‍ത്തകള്‍ ചമച്ചു.ബാലരമയിലെ വിക്രം ചിത്രകഥയുടെ ചുവടുപിടിച്ചായിരുന്നു പല നിര്‍ണായക സാങ്കേതിക ഘടകങ്ങള്‍ ചാരക്കഥയില്‍ ഇവര്‍ വിളക്കിച്ചേര്‍ത്തത്‌. വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുന്ന അസംബന്ധങ്ങളായിരുന്നു ഇങ്ങനെ പടച്ചുണ്ടാക്കിയത്‌.അങ്ങനെയാണ്‌ കേവലം ഒരു ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി മാനേജരായിരുന്ന എസ്‌.കെ.ശര്‍മ്മ പ്രതിരോധശാസ്ത്രജ്ഞനായത്‌.ഇന്ത്യയുടെ മിസെയില്‍ സാങ്കേതിക വിദ്യ ശത്രുരാജ്യത്തിന്‌ ഒറ്റിക്കൊടുത്തു എന്നെഴുതൈയാല്‍ പഞ്ച്‌ പോരെന്ന്‌ തോന്നിയിട്ടാവണം കഥയിലേയ്ക്ക്‌ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയേയും വലിച്ചിഴച്ച്‌ കൊണ്ടുവന്നത്‌.ഐഎസ്‌ഐയ്ക്ക്‌ പങ്കുണ്ടെന്ന്‌ എഴുതിയാല്‍ പോര ശര്‍മ്മയെ രക്ഷിക്കാന്‍ ഐഎസ്‌ഐ വായൂമാര്‍ഗം എത്തുമെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തെങ്കില്‍ മാത്രമെ അന്വേശണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവ്‌ തെളിയിക്കാനാകൂ എന്നും ചിലര്‍ക്ക്‌ തോന്നി. വന്യവും ഭ്രാന്തവുമായ ആ ഭാവനയില്‍ നിന്നാണ്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശര്‍മ്മയെ ആകാശമാര്‍ഗം രക്ഷപെടുത്താന്‍ ഐഎസ്‌ഐയുടെ ഹെലികോപ്ടറുകളെത്തുന്നു എന്ന വാര്‍ത്ത്‌ പിറന്നത്‌. വായൂമാര്‍ഗം,ഹെലികോപ്റ്ററിലെത്തുന്ന ഐഎസ്‌ഐ കമാന്‍ഡോകള്‍ ,ചാരക്കേസിലെ ആറാം പ്രതിയായ എസ്‌.കെ.ശര്‍മ്മയെ പാര്‍പ്പിച്ചിരുന്ന ' അഞ്ചാം നമ്പര്‍ സെല്ല്‌ തകര്‍ത്ത്‌ അയാളെ രക്ഷപെടുത്താനൊരുങ്ങുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന്‌ വിവരം ലഭിച്ചതിന്റെ ' അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തയുടെ രചന. പിന്നെ ഒരു പുകിലായിരുന്നു ****** ജനുവരി 14,1995 വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സായുധസാനാംഗങ്ങളെക്കൊണ്ട്‌ നിറഞ്ഞു.നിര്‍ണായക പോയിന്റുകളില്‍ ഷാര്‍പ്പ്‌ ഷൂട്ടര്‍മാര്‍ നിലയുറപ്പിച്ചു.ജയിലിനുള്ളില്‍ റൂട്ട്‌ മാര്‍ച്ച്‌ വരെ നടത്തി.എങ്ങും ജാഗ്രത;കനത്ത്‌ നിശബ്ദത;ഉദ്വേഗം.മേഘവിതാനങ്ങളെ ഭേദിച്ച്‌ വിണ്ണില്‍ നിന്ന്‌ മണ്ണിലിറങ്ങാനൊരുങ്ങുന്ന പാകിസ്ഥാന്റെ ഹെലികോപ്ടര്‍ വെടിവച്ചിട്ട്‌ രാഷ്ട്രപതിയില്‍ നിന്ന്‌ പരമവിശിഷ്ഠ സേവാ മെഡല്‍ നിമിഷം സ്വപ്നം കണ്ട്‌ കാക്കിയണിഞ്ഞ വിഢിക്കൂട്ടം വിയ്യൂര്‍ ജയിലില്‍ ജാഗരൂകരായി. ആറാം നമ്പര്‍ സെല്ലിലിരുന്ന്‌ ഇതെല്ലാം നമ്പിനാരായണന്‍ കാണുന്നുണ്ടായിരുന്നു.എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഒരെത്തും പിടിയും കിട്ടുന്നില്ല.അപ്പോഴാണ്‌, അതു വഴി ജയില്‍ സൂപ്രണ്ട്‌ വന്നത്‌.അദ്ദേഹത്തോട്‌ കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.പിന്നീട്‌ പരിശോധനയ്ക്കു ചെന്നപ്പോള്‍ ഡോക്ടറാണ്‌ സംഭവം വിവരിച്ചത്‌.ഐബിയെ ഉദ്ധരിച്ച്‌ ഒരു പ്രാദേശിക പത്രമാണ്‌ ഐഎസ്‌ഐ കഥ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ചാരക്കഥ പുറത്ത്‌ വന്നതോടെ കേരളത്തെ പത്രപ്രവര്‍ത്തികരില്‍ നല്ലൊരു ഭാഗം 'ഡിറ്റക്ടീവുകളായി ' പരിണമിച്ചതായി അപ്പോള്‍ നമ്പിനാരായണന്‌ തോന്നി. ഈ കോലാഹലങ്ങള്‍ ശ്രദ്ധിച്ച്‌ ശര്‍മ്മ തന്റെ അഞ്ചാം നമ്പര്‍ സെല്ലില്‍ ഇരിപ്പുണ്ടായിരുന്നു.എന്താണ്‌ സംഭവിക്കുന്നതെന്നറിയാനുള്ള ആകാംക്ഷ ശര്‍മ്മയ്ക്കുമുണ്ടായിരുന്നു.പരിശോധനകഴിഞ്ഞ്‌ അടുത്ത സെല്ലിലേയ്ക്കു പോകുന്ന നമ്പിനാരായണനില്‍ നിന്നാണ്‌ ശര്‍മ്മയതറിഞ്ഞത്‌- തന്നെ വായൂമാര്‍ഗം രക്ഷപെടുത്താന്‍ ഐഎസ്‌ഐ വരുന്നു " ഐഎസ്‌ഐയോ? അതെന്താണ്‌?" ശര്‍മ്മയുടെ ചോദ്യം കേട്ട്‌ നമ്പിനാരായണനൊന്നു പകച്ചു.ഒരു ശുദ്ധാത്മാവിനെയാണല്ലോ ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ ഉന്നതന്മാര്‍ ചാരനായി കണ്ടെത്തിയതെന്നോര്‍ത്തപ്പോല്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ കയ്പു നിറഞ്ഞു. ******** ജയിലിലെ ജാഗ്രതയിലോ,നമ്പിനാരായണന്‍ പറഞ്ഞ ഐഎസ്‌ഐയുടെ ഹെലിക്കോപ്ടറിലോ ആയിരുന്നില്ല ശര്‍മ്മയുടെ മനസ്‌.ആരാണ്‌ തന്നെ കുടുക്കിയത്‌? എന്തിനാണ്‌ തന്നെ ചാരനാക്കിയത്‌?മുജ്ജന്മ പാപത്തിന്റെ ഏത്‌ ദശാസന്ധിയുടെ ശാപബാക്കിയാണ്‌ തനിപ്പോള്‍ അനുഭവിക്കുന്നത്‌...? ശര്‍മ്മയുടെ ഓര്‍മ്മകളിലും കയ്പ്പുനീര്‍ പടര്‍ന്നു ഒരാഴ്ച മുന്‍പ്‌ നടന്ന കൂടിക്കാഴ്ച്ചയുടെ സ്തോഭവും സാന്ത്വനവും അയാളുടെ ഓര്‍മ്മകളില്‍ പെരുമഴക്കാലമായി. സിബിഐ കോടതി. ജഡ്ജിയുടെ മനസ്സ്‌ വായിക്കാനാവാതെ ചാരക്കഥയിലെ നയികാനായകന്മാര്‍ പ്രതിക്കൂട്ടില്‍.ജയില്‍ വാസവും മര്‍ദ്ദനവും നാണക്കേടുമെല്ലാം ആത്മവിശ്വാസം തകര്‍ത്തിരുന്നെങ്കിലും പ്രതീക്ഷയുടെ നേരിയ വെളിച്ചം എല്ലാവരുടേയും കണ്ണുകളിലുണ്ടായിരുന്നു.ചീഫ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചത്‌ കൊണ്ട്‌ ഇവിടേയും കാര്യങ്ങള്‍ അനുകൂലമായിരിക്കുമെന്നാണ്‌ അഭിഭാഷകര്‍ പറഞ്ഞിരിക്കുന്നത്‌.ആ വാക്കുകളുടെ ഇത്തിരി ശാന്തിയിലായിരുന്നു ഫൗസിയയും മറിയം റഷീദയും നമ്പിനാരായണനും ശശികുമാരനും ചന്ദ്രശേഖറും ശര്‍മ്മയും. ജാമ്യം കിട്ടുമെന്നുറപ്പാക്കി ശര്‍മ്മയുടെ ഭാര്യ കിരണും മകളും കിരണിന്റെ പിതാവും ബാംഗ്ലൂരില്‍ നിന്ന്‌ എത്തിയിരുന്നു. പ്രതിക്കൂട്ടില്‍ നിന്നു കൊണ്ട്‌ ശര്‍മ്മ ഭാര്യയെ നോക്കി.കണ്ണീരുറഞ്ഞ സ്ത്രീരൂപം.മിഴിനീരില്‍ കുതിര്‍ന്ന ഒരു മന്ദഹാസം ശര്‍മ്മ പ്രിയതമയ്ക്കായി കരുതിയിരുന്നു.ഒരു കൈകൊണ്ട്‌ കണ്ണുതുടച്ച്‌ മറുകൈവീശി പ്രിയ നൊമ്പരപ്പൂവായ്‌; സുസ്മിതയായി. ജഡ്ജി എത്തി.കോടതിയില്‍ നിശബ്ധത ഘനീഭൂതമായി.ബഞ്ച്‌ കളാര്‍ക്ക്‌ കേസ്‌ വിളിച്ചു. പ്രോസിക്ക്യൂഷന്റേയും പ്രതിഭാഗത്തെയും അഭിഭാഷകരുടെ അടക്കിപ്പിടിച്ച അഭിപ്രായങ്ങള്‍. അധികം ആലോചിക്കാനില്ലായിരുന്നു ,ജഡ്ജിക്ക്‌ ജാമ്യം നിഷേധിച്ചിരിക്കുന്നു-വിധി വന്നു തലകുമ്പിട്ട്‌ ജയില്‍ സെല്ലുകളിലേയ്ക്കുള്ള പതിവ്‌ മടക്കം. ****** ആ സായാഹ്നത്തില്‍ ശര്‍മ്മയ്ക്ക്‌ മുന്ന്‌ അതിഥികളുണ്ടായിരുന്നു.പ്രിയയും മകളും പ്രിയയുടെ അച്ഛനും. ജയില്‍ ഉദ്യോഗസ്ഥന്റെ കത്തുന്ന കണ്ണുകള്‍ക്ക്‌ തൊട്ടുമുന്നില്‍ ,ഇരുമ്പഴികള്‍ക്ക്‌ അപ്പുറവും ഇപ്പുറവുമായി വീര്‍പ്പുമുട്ടലില്‍,കണ്ണീരിലുറഞ്ഞ്‌ അവര്‍ നിന്നു. വാക്കുകള്‍ക്ക്‌ അര്‍ത്ഥവും ഉച്ചാരണവും നഷ്ടമായ നിമിഷങ്ങള്‍. അമ്മയുടെ ഒക്കത്തിരുന്ന്‌ മകള്‍ അപരിചിതത്വത്തോടെ തന്നെ നോക്കുന്നത്‌ കണ്ട്‌ ശര്‍മ്മ നടുങ്ങി.മകള്‍ക്കു പോലും തന്നെ അന്യനാക്കിയ വിധിയുടെ ചുറ്റിക്കളികളില്‍ അയാളുടെ മനമിടറി പ്രിയ ഒരു പായ്ക്കറ്റ്‌ ശര്‍മ്മയ്ക്ക്‌ നേരേ നീട്ടി നോട്ടം കൊണ്ട്‌ എന്താണിതെന്ന്‌ ചോദിക്കാനെ ശര്‍മ്മയ്ക്ക്‌ കഴിഞ്ഞുള്ളൂ "ചോക്ലേറ്റ്‌.അറിയലോ മോള്‍ക്ക്‌ കളിപ്പാട്ടങ്ങളെക്കാളിഷ്ടം ചോക്ലേറ്റുകളായിരുന്നല്ലോ.എന്നാലിപ്പോള്‍ അവള്‍ക്ക്‌ ചോക്ലേറ്റുകള്‍ വേണ്ട.അച്ഛന്‍ ചോക്ലേറ്റ്‌ നല്‍കിയാലല്ലേ അവള്‍ വാങ്ങാറുള്ളൂ.."കുതിച്ചെത്തിയ കരച്ചില്‍ കടിച്ചമര്‍ത്തി അടക്കിയ ഗദ്ഗദത്തില്‍ പ്രിയ ചിതറിപ്പോയി. കുഞ്ഞുമിഴികളില്‍ നിറയെ പകപ്പോടെ തന്നെ നോക്കുന്ന മകളെ കുത്തിയൊലിച്ചിറങ്ങുന്ന കണ്ണീരിനിടയിലൂടെ ശര്‍മ്മ കണ്ടു. പിടയ്ക്ക്കുന്ന മനസ്സോടെ കൈനിറയെ ചോക്ലേറ്റെടുത്ത്‌ ശര്‍മ്മ മകള്‍ക്കു നേരെ നീട്ടി.മടിച്ചു മടിച്ചവള്‍ കുഞ്ഞു കൈകളില്‍ ചോക്ലേറ്റ്‌ വാങ്ങി.കൈയിലെ മധുരത്തിലും അഴികള്‍ക്കപ്പുറം നില്‍ക്കുന്ന അപരിചിതനിലും അവള്‍ മാറിമാറി നോക്കി. കുഞ്ഞു കണ്ണുകളില്‍,മുഖത്ത്‌ നേര്‍ത്തൊരു മന്ദഹാസമുദിച്ചു. സന്ദര്‍ശനസമയം തീര്‍ന്നു. തിരിഞ്ഞ്‌ നോക്കി,തിരുഞ്ഞു നോക്കി പ്രിയ നടന്നകന്നു. ജയില്‍ വളപ്പിലേയ്ക്ക്‌ സന്ധ്യ പറന്നിറങ്ങി. എന്നിട്ടും ഐഎസ്‌ഐയുടെ ഹെലിക്കോപ്ടര്‍ എത്തിയില്ല നാളെ :ഫൗസിയയും മറിയം റഷീദയും: നിയതിയുടെ നൊമ്പരപ്പൂക്കള്‍

Monday, November 5, 2012

ചാരക്കഥ കൊഴുപ്പിക്കാന്‍ ശാസ്ത്രജ്ഞന്മാരേയും 'സൃഷ്ടിച്ചു '

തിരുവനന്തപുരത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേയ്ക്കുള്ള ഫ്ലൈറ്റില്‍ വച്ചാണ്‌ ചന്ദ്രശേഖര്‍ മറിയം റഷീദയെ പരിചയപ്പെട്ടത്‌.തന്റെ സുഹൃത്ത്‌ ഫൗസിയയുടെ പുത്രിക്ക്‌ ബാംഗ്ലൂരില്‍ ഒരു അഡ്മിഷന്‌ ശ്രമിച്ചെന്നും സ്കൂള്‍ അധികൃതര്‍ ഫൗസിയയെ കബളിപ്പിച്ചെന്നും അഡ്മിഷന്‌ ക്രമത്തിലധികം പണം ഈടാക്കിയെന്നും അവര്‍ക്കുള്ള പണവുമായി പോകുകയാണെന്നും ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ ഉപകാരമായെന്നുമൊക്കെ മറിയം റഷീദ പറഞ്ഞു.ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളുമായി ബന്ധമില്ലെങ്കിലും പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവ്‌ തോമസ്‌ ശര്‍മ്മയുടെ ചങ്ങാതിയാണെന്ന്‌ ചന്ദ്രശേഖര്‍ ഓര്‍ത്തു.നാട്‌ പരിചയമില്ലാത്ത അന്യദേശക്കാരിയെ സഹായിക്കാന്‍ മനസ്സ്‌ കാട്ടിയതാണ്‌ ചന്ദ്രശേഖറിനും വിനയായത്‌.
ആതിരേ,കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പഴയ 'ഹേഡ്‌-നാറാപിള്ള' ലൈനില്‍ തന്നെയായിരുന്നു സിബി മാത്യൂ നേതൃത്വം കൊടുത്ത ഐബിയിലെ വിദ്വാന്മാര്‍ ചാരക്കഥ രചിച്ചതും കഥാപാത്രങ്ങളെ കണ്ടെത്തിയതും.ഐഎസ്‌ആര്‍ഒ ചാരക്കഥ മലയാളമാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുന്നത്‌ കണ്ടപ്പോള്‍ ഐബിയിലേയും ഐഎസ്‌ആര്‍ഒയിലേയും അമേരിക്കന്‍ ചാരന്മാര്‍ പുതിയ കഥാപാത്രങ്ങളെ കണ്ടെത്തി,പുതിയ കഥാസന്ദര്‍ഭങ്ങള്‍ മെനെഞ്ഞെടുത്തു. വിവരക്കേടിന്റെ ഉസ്താദുമാരായ കേരളത്തിലെ ഐബി-വിദ്വാന്മാര്‍ അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങി,കാടിളക്കി നാടാകെ അന്വേഷണം കൊണ്ടാടി. ഊണും ഉറക്കവും ഉപേക്ഷിച്ചാണവര്‍ അമേരിക്കന്‍ അട്ടിമറിക്ക്‌ ദാസ്യവൃത്തി ചെയ്തത്‌.അങ്ങനെയാണവര്‍ ഐഎസ്‌ആര്‍ഒ എന്നതിന്റെ പൂര്‍ണരൂപം അറിയാത്തവരെ പോലും ശാസ്ത്രജ്ഞന്മാരാക്കിയത്‌ .മര്‍ദ്ദിച്ചവശരാക്കിയത്‌,വാര്‍ത്തകളില്‍ നിറച്ച്‌ ചിത്രവധം ചെയ്തത്‌. ആ നെറികേടിന്റെ ഇരയായിരുന്നു എസ്‌.കെ.ശര്‍മ്മ.ചന്ദ്രശേഖറിന്റെ സുഹൃത്തായിരുന്നു എന്നതാണ്‌ ചാരക്കേസില്‍ കഥാപാത്രമാകാനുള്ള യോഗ്യതയായി സിബി മാത്യൂവും സംഘവും നിര്‍ണയിച്ചത്‌ എസ്‌.കെ.ശര്‍മ്മ.41 വയസ്‌.തൊഴില്‍ ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി മാനേജര്‍.രണ്ട്‌ പതിറ്റാണ്ടിലേറെയായി ചന്ദ്രശേഖറിന്റെ ഉറ്റ സുഹൃത്ത്‌.ചന്ദ്രശേഖറിന്റെ ആവശ്യപ്രകാരമാണ്‌ ഫൗസിയയെ സഹായിക്കാന്‍ ശര്‍മ്മ തയ്യാറായത്‌,ഫൗസിയയുടെ മകള്‍ സില ഹംദിക്ക്‌ ബാംഗ്ലൂരിലെ ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ അഡ്മിഷന്‍ തരപ്പെറ്റുത്തി കൊടുത്തതാണ്‌ ചാരസംഘത്തില്‍ ശര്‍മ്മയേയും പ്രതിയാക്കിയത്‌.ഐബിയുടെ നിര്‍ദേശപ്രകാരം കേരള പോലീസ്‌ ചാര്‍ജ്‌ ചെയ്ത നിയമവിരുദ്ധമായ കേസില്‍ ആറാം പ്രതിയായിരുന്നു ശര്‍മ്മ ****** ആതിരേ,തിരുവനന്തപുരത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേയ്ക്കുള്ള ഫ്ലൈറ്റില്‍ വച്ചാണ്‌ ചന്ദ്രശേഖര്‍ മറിയം റഷീദയെ പരിചയപ്പെട്ടത്‌.തന്റെ സുഹൃത്ത്‌ ഫൗസിയയുടെ പുത്രിക്ക്‌ ബാംഗ്ലൂരില്‍ ഒരു അഡ്മിഷന്‌ ശ്രമിച്ചെന്നും സ്കൂള്‍ അധികൃതര്‍ ഫൗസിയയെ കബളിപ്പിച്ചെന്നും അഡ്മിഷന്‌ ക്രമത്തിലധികം പണം ഈടാക്കിയെന്നും അവര്‍ക്കുള്ള പണവുമായി പോകുകയാണെന്നും ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ ഉപകാരമായെന്നുമൊക്കെ മറിയം റഷീദ പറഞ്ഞു.ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളുമായി ബന്ധമില്ലെങ്കിലും പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവ്‌ തോമസ്‌ ശര്‍മ്മയുടെ ചങ്ങാതിയാണെന്ന്‌ ചന്ദ്രശേഖര്‍ ഓര്‍ത്തു.നാട്‌ പരിചയമില്ലാത്ത അന്യദേശക്കാരിയെ സഹായിക്കാന്‍ മനസ്സ്‌ കാട്ടിയതാണ്‌ ചന്ദ്രശേഖറിനും വിനയായത്‌. 1994 ജൂണ്‍ 21നാണ്‌ ശര്‍മ്മ ഫൗസിയയെയും മറിയം റഷീദയേയും കൂട്ടി ബള്‍ഡ്വിന്‍ സ്കൂളിലെത്തിയത്‌.ചന്ദ്രശേഖറിന്റെ വീട്ടില്‍ നിന്ന്‌ അവരെ സ്കൂളിലേയ്ക്ക്‌ കൊണ്ടുപോകാനിറങ്ങിയപ്പോഴാണ്‌ ശര്‍മ്മയുടെ ഭാര്യാപിതാവിന്റെ സുഹൃത്ത്‌ സ്ക്വാഡ്രണ്‍ ലീഡര്‍ കെ.എല്‍.ബാസിനും ഭാര്യയും ശര്‍മ്മയുടെ വീട്ടിലെത്തിയത്‌.ശര്‍മ്മയ്ക്കൊപ്പം ബാസിനും കാറില്‍ കയറി.ഫൗസിയയേയും മറിയം റഷീദയേയും കൂട്ടി സ്കൂളിലെത്തി അഡ്മിഷന്‍ കര്യങ്ങള്‍ ശരിയക്കി മടങ്ങും വഴി ആര്‍മി ക്ലബ്ബില്‍ കയറേണ്ട ഒരു സാഹചര്യമുണ്ടായി. ഫൗസിയയ്ക്ക്‌ ടോയ്‌ലറ്റില്‍ പോകാനായിരുന്നു അത്‌.ആര്‍മി ക്ലബില്‍ നിന്ന്‌ ബാസിന്‍ ഫൗസിയയ്ക്കും മറിയം റഷീദയ്ക്കും സോഫ്റ്റ്‌ ഡ്രിങ്കും ശര്‍മ്മയ്ക്ക്‌ ഹോട്ട്‌ ഡ്രിങ്കും വാങ്ങി നല്‍കി.അതു കഴിച്ചവര്‍ മടങ്ങി. ********* ഈ സംഭവത്തില്‍ നിന്നാണ്‌, ആതിരേ, ആര്‍മി ക്ലബില്‍ വച്ച്‌ റമണ്‍ ശ്രീവാസ്തവയെ ഫൗസിയയും മറിയം റഷീദയും കണ്ടെന്നും മിസെയില്‍ രഹസ്യം സ്വീകരിച്ച്‌ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയെന്നുമുള്ള കള്ളക്കഥ ഐബിയിലെ വിദ്വാന്മാര്‍ വാറ്റിയെടുത്തത്‌.ബാംഗ്ലൂരില്‍ വച്ച്‌ ശര്‍മ്മയെ ,സിബി മാത്യൂവും സംഘവും ചോദ്യം ചെയ്തതാണ്‌.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ മേലധികാരികളുടെ സാന്നിദ്ധ്യത്തില്‍ ശേഖരിക്കാനുള്ളത്‌ കൊണ്ട്‌ ശര്‍മ്മ സ്വന്തം ചെലവില്‍ തിരുവനന്തപുരത്ത്‌ എത്തണമെന്ന്‌ അറിയിച്ചിട്ടാണ്‌ ഐബി അന്വേഷണ സംഘം കേരളത്തിലേയ്ക്ക്‌ മടങ്ങിയത്‌. അതനുസരിച്ച്‌ ശര്‍മ്മ അഭിഭാഷകനൊപ്പം നവംബര്‍ 26 ന്‌ തിരുവനന്തപുരത്തെത്തി.പെട്ടെന്ന്‌ മടങ്ങാം എന്നാണ്‌ ശര്‍മ്മ കരുതിയത്‌.സെക്രട്ടേറിയറ്റിന്‌ മുന്നിലുള്ള പങ്കജ്‌ ഹോട്ടലിലാണ്‌ മുറിയെടുത്തത്‌.എന്നാല്‍ അഞ്ചു ദിവസം അവര്‍ക്കവിടെ തങ്ങേണ്ടി വന്നു.ഡല്‍ഹിയില്‍ നിന്ന്‌ മേലധികാരികള്‍ വരാതെ തെളിവെടുക്കാനാകില്ല എന്നായിരുന്നു ഐബിയിലെ വിദ്വാന്മാര്‍ അവരെ അറിയിച്ചത്‌ .ഇതിനിടെ രണ്ടു വട്ടം മുറികള്‍ മാറേണ്ടി വന്നു.ഹോട്ടല്‍ റജിസ്റ്ററില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും അത്‌ ശ്രദ്ധിക്കാന്‍ മെനക്കെടാതെ ശര്‍മ്മ ഒളിവില്‍ പോയി എന്നൊരു കള്ളക്കഥ ഐബിയിലെ ഉന്നതര്‍ ചമച്ചു.എന്നുമാത്രമല്ല ഈ വിവരം ശര്‍മ്മയുടെ ബാംഗ്ലൂരിലുള്ള ഭാര്യ പ്രിയയെ അറിയിക്കുകയും ചെയ്തു.കേരളത്തില്‍ പ്രചരിച്ചിരുന്ന വൃത്തികെട്ട ചാരക്കഥയെക്കുറിച്ച്‌ പ്രിയയ്ക്ക്‌ അറിയില്ലായിരുന്നെങ്കിലും ഭര്‍ത്താവ്‌ ഒളിവില്‍ പോയി എന്ന അറിവ്‌ അവരെ ആകെത്തകര്‍ത്തു.ഏറെ ശ്രമിച്ച ശേഷം ശര്‍മ്മയെ ഫോണ്‍ ലൈനില്‍ കിട്ടിക്കഴിഞ്ഞപ്പോഴാണ്‌ അവര്‍ക്കാശ്വാസമായത്‌. ഒരു നുണക്കഥയ്ക്ക്‌ ചമയങ്ങളുണ്ടാക്കാന്‍ ഇത്തരത്തില്‍ അധാര്‍മികമായ നീക്കങ്ങളാണ്‌ സിബി മാത്യൂവിന്റെ കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്‌. ********** 1994 ഡിസംബര്‍ ഒന്ന്‌; സമയം ഉച്ച കഴിഞ്ഞ്‌ ഒന്നര. ശര്‍മ്മയും അഭിഭാഷകന്‍ ടോമി സെബാസ്റ്റ്യനും താമസിച്ചിരുന്ന മുറിയിലേയ്ക്ക്‌ രണ്ട്‌ പോലീസുകര്‍ക്കൊപ്പം ഡിവൈഎസ്പി ബാബുരാജ്‌ ധൃതിയില്‍ കടന്നു വന്ന്‌ ശര്‍മ്മയേയും കൂട്ടി വന്ന വേഗത്തില്‍ കണ്ടോണ്‍മന്റ്‌ പോലീസ്‌ സ്റ്റേഷനിലേയ്ക്ക്‌ തിരിച്ചു.ശര്‍മ്മയെ അവിടെ ഇരുത്തിയ ശേഷം ബാബുരാജ്‌ സ്റ്റേഷന്‍ വിട്ടു പോയി.ശര്‍മ്മയുടെ അഭിഭാഷകന്‌ പോലീസ്‌ സ്റ്റേഷനില്‍ പ്രവേശനവും നിഷേധിച്ചു.ശര്‍മ്മ അറസ്റ്റില്‍! പിറ്റേന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിക്ക്‌ ഡിവിഎസ്പി ജോഗേഷ്‌ സ്റ്റേഷനിലെത്തി ശര്‍മ്മയേയും കൂട്ടി അഡിഷണല്‍ ചീഫ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലെത്തി.24 മണിക്കൂര്‍ ആഹാരമില്ലാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു ശര്‍മ്മയപ്പോള്‍.പ്രതിക്കൂട്ടില്‍ നിന്ന്‌ ശര്‍മ്മയെ മജിസ്റ്റ്രേറ്റ്‌ സൂക്ഷിച്ചു നോക്കി.പിന്നെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ കണ്ണോടിച്ചു.നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈഎസ്പി കെ.കെ.ജോഷ്വ തയ്യാറാക്കിയ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്‌ ഇങ്ങനെയായിരുന്നു:...അന്വേഷണത്തിനിടയില്‍ ശര്‍മ്മ ബാംഗ്ലൂരില്‍ നിന്ന്‌ മുങ്ങിയതായി അറിഞ്ഞു.അഭിഭാഷകനുമൊത്ത്‌ പങ്കജ്‌ ഹോട്ടലില്‍ താമസിക്കുന്നതറിഞ്ഞ്‌ അങ്ങോട്ടു പോകുന്നതിനിടയില്‍ ഹോട്ടലിന്‌ സമീപത്ത്‌ വച്ച്‌ ഞാന്‍ കാണ്ടു.അറസ്റ്റ്‌ ചെയ്ത്‌ കണ്ടോണ്‍മന്റ്‌ സ്റ്റേഷനില്‍ എത്തിച്ചു.ഒപ്പം വന്ന അഭിഭാഷകനെ അറസ്റ്റ്‌ വിവരം ധരിപ്പിച്ചു.പ്രതി കുറ്റം നിഷേധിച്ചു" ചോദ്യവും പറച്ചിലും ഉണ്ടായില്ല മജിസ്ട്രേറ്റിന്റെ വിധി വന്നു: " ഡിസംബര്‍ 12 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്‌.." പോലീസിന്റേയും നീതിപീഠത്തിന്റേയും നീതി നിഷേധവും അസംബന്ധങ്ങളും ശര്‍മ്മയെ ഞെട്ടിച്ചു" ഞാന്‍ നിരപരാധിയാണ്‌.എനിക്കൊന്നും അറിയില്ല.ഡിഐജി സിബി മാത്യു ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഞാന്‍ തിരുവനന്തപുരത്തെത്തിയത്‌.ഐഎസ്‌ആര്‍ഒ എന്താണെന്ന്‌ എനിക്കറിയില്ല.അവിടെയുള്ളവര്‍ക്കും എന്നെ അറിയില്ല.ഇത്‌ ചതിയാണ്‌ .ഞാന്‍ ചാരനല്ല" നീതിപീഠത്തിനപ്പോള്‍ ബധിരകര്‍ണങ്ങളാണുണ്ടായിരുന്നത്‌.മജിസ്ട്രേറ്റ്‌ റിമാന്‍ഡ്‌ ഉത്തരവ്‌ ബഞ്ച്‌ ക്ലാര്‍ക്കിനെ ഏല്‍പ്പിച്ചു.ബഞ്ച്‌ ക്ലാര്‍ക്ക്‌ അടുത്ത്‌ കേസിന്റെ നമ്പര്‍ വിളിച്ചു.പോലീസുകാര്‍ ശര്‍മ്മയെ പ്രതിക്കൂട്ടില്‍ നിന്ന്‌ ബലമായി പിടിച്ചിറക്കി. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി ഒരു നിരപരാധി കൂടി ചാരനാക്കപ്പെട്ടു പിറ്റേന്ന്‌ ദേശഭിമാനി ആ സ്കൂപ്പ്‌ വാര്‍ത്ത വായനക്കാരിലെത്തിച്ചു: " ചാരവൃത്തി:പ്രതിരോധ ശാസ്ത്രജ്ഞനും അറസ്റ്റില്‍" സ്വന്തം ലേഖകന്‍ തിരുവനന്തപുരം:ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പ്രമുഖനായ ഒരു ശാസ്ത്രജ്ഞനെ കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ്‌ ചെയ്തു.നേരത്തെ ഐഎസ്‌ആര്‍ഒയില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡെവലപ്മന്റ്‌ ലാബോറട്ടറിയില്‍ ഉദ്യോഗസ്ഥനുമായ ബാംഗ്ലൂര്‍ സ്വദേശി എസ്‌.കെ.ശര്‍മ്മയാണ്‌ അറസ്റ്റിലായത്‌.മിസെയില്‍ സാങ്കേതിക വിദ്യ ശത്രു രാജ്യത്തിന്‌ ചോര്‍ത്തി നല്‍കുന്നതില്‍ ശര്‍മ്മ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌..." കേരളകൗമുദി ഒരു പടികൂടി കടന്നാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ "ശര്‍മ്മയുടെ ബാംഗ്ലൂരിലെ വീട്ടിലും ഓഫീസിലും പോലീസ്‌ നടത്തിയ റെയ്ഡില്‍ ചരപ്രവര്‍ത്തനം നടത്തിയതിന്റെ നിരവധി നിര്‍ണായക രേഖകള്‍ പിടികൂടി.ശര്‍മ്മയും ചന്ദ്രശേഖറും പങ്കാളികളായാണ്‌ ബഹിരാകാശ-പ്രതിരോധ ഗവേഷണത്തിനുള്ള സാമഗ്രികള്‍ ഇറക്കുമതി നടത്തിയിരുന്നത്‌.ഇറക്കുമതിയുടെ മറവിലാണ്‌ ഇരുവരും രഹസ്യ രേഖകള്‍ രാജ്യത്തിന്‌ പുറത്തെത്തിച്ചത്‌.ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്‌ പിടിച്ചെടുത്ത രേഖകള്‍.." ഐബിയിലെ വിദ്വാന്മാര്‍ ആടിനെ പട്ടിയാക്കി.പത്രങ്ങള്‍ പട്ടിയെ പേപ്പട്ടിയാക്കി ശര്‍മ്മയെ 'രക്ഷിക്കാന്‍ ' ഐഎസ്‌ഐ എത്തുന്നു ( അവലംബം:ജെ.രാജശേഖരന്‍ നായരുടെ "സ്പൈസ്‌ ഫ്രം സ്പേസ്‌: ദ്‌ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌")

Friday, November 2, 2012

പിഎസ്‌എല്‍വിയുടെ പരാജയം അട്ടിമറിയാക്കിയ അമേരിക്കന്‍ തിരക്കഥ

കണ്ണു തുറന്നപ്പോള്‍ മുന്നില്‍ സിബി മാത്യൂ,ജോഷ്വ, അപരിചിതനായ മറ്റൊരു ഓഫീസര്‍-ഐബിയിലെ മൂന്ന്‌ വിദ്വാന്മാര്‍ അവരുടെ കൈയില്‍ ദേശാഭിമാനി പത്രം. അതിലിങ്ങനെയൊരു ന്യൂസ്‌: -പിഎസ്‌എല്‍വിയുടെ പ്രഥമ വിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറി മൂലം തിരുവനന്തപുരം:1993 സെപ്റ്റംബര്‍ 20ന്‌ നടന്ന പിഎസ്‌എല്‍വിയുടെ ആദ്യവിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറിമൂലമാണെന്ന്‌ തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചു.ഇന്ത്യക്ക്‌ 60 കോടിയും ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞന്മാരുടെ അനേകവര്‍ഷത്തെ പ്രയത്നവും നഷ്ടമാക്കിയ ഈ അട്ടിമറിക്ക്‌ പിന്നില്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ശശികുമാരനും ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ ഏജന്റ്‌ കെ.ചന്ദ്രശേഖരനുമാണുള്ളതെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ കണ്ടെത്തി.. "
ആതിരേ:പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍-പിഎസ്‌എല്‍വി-യുടെ 1993 ലെ വിക്ഷേപണം പരാജയപ്പെട്ടത്‌ , റോക്കറ്റ്‌ വിക്ഷേപണത്തിലെ സഹജമായ പരാജയമായിരുന്നു.പരാജയങ്ങളിലൂടെ മാത്രമാണ്‌ റോക്ക്റ്റ്‌ വിക്ഷേപണം വിജയത്തിലെത്തുക. ഘടനാപരവും സാങ്കേതികവുമായ അതിസങ്കീര്‍ണമായ നിരവധി ഘടകങ്ങളുടെ ഏകോപനത്തിലൂടെയാണ്‌ വിജയകരമായി ഒരു ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കാന്‍ കഴിയൂ.പരാജയപരമ്പരകളാണ്‌ അതിന്റെ ലോഞ്ചിംഗ്‌ പാഡ്‌.പിഎസ്‌എല്‍വിയുടെ പരാജയവും മറ്റൊന്നായിരുന്നില്ല. എന്നാല്‍ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ ശാസ്ത്രീയാടിസ്ഥാനത്തെ കുറിച്ച്‌ അജ്ഞരാണ്‌ ഐബിയിലേയും റോയിലേയും സ്പെഷല്‍ ബ്രാഞ്ചിലേയും ഐപിഎസ്‌ ഉദ്യോഗസ്ഥരെന്ന്‌ അറിയാവുന്നവരായിരുന്നു ഐബിയിലും ഐഎസ്‌ആര്‍ഒയിലുമുണ്ടായിരുന്ന അമേരിക്കന്‍ ചാരന്മാര്‍.അതു കൊണ്ട്‌ അമേരിക്കയുടെ വിധ്വംസക താത്പര്യങ്ങള്‍ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.അതിന്റെ മകുടോദാഹരണമായിരുന്നു പിഎസ്‌എല്‍വി വിക്ഷേപണ പരാജയത്തെ ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതും അതിന്റെ പേരില്‍ നിരപരാധികളെ ഇരകളാക്കി പീഡിപ്പിക്കാന്‍ സാധിച്ചതും. യാങ്കി അധിനിവേശ ത്വരയുടെ തിരക്കഥ ഇപ്രകാരമായിരുന്നു: സീന്‍ ഒന്ന്‌ 1994 നവംബര്‍ 19 സമയം വൈകീട്ട്‌ നാല്‌ മണി സ്ഥലം ബാംഗ്ലൂര്‍ കെ.ചന്ദ്രശേഖറിന്റെ ഭവനം ചാരക്കേസിനെക്കുറിച്ചും മറിയം റഷീദയ്ക്കുള്ള പങ്കിനെക്കുറിച്ചും മറിയവുമായി തനിക്കുള്ള പരിചയത്തെക്കുറിച്ചുമെല്ലാം ഐബിയിലെ ആര്‍.ആര്‍. നായര്‍ എന്ന ഉദ്യോഗസ്ഥന്‍ തലേദിവസം അന്വേഷിച്ചതിനെക്കുറിച്ച്‌ ആലോചിച്ചിരിക്കുകയായിരുന്നു,ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി കെ.ചന്ദ്രശേഖര്‍. അപ്പോഴാണ്‌ വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടു കേട്ടത്‌. വാതില്‍ തുറന്ന ചന്ദ്രശേഖര്‍ കണ്ടത്‌ ഹെബ്ബാ പോലീസ്‌ സ്റ്റേഷനിലെ എസ്‌ഐക്കൊപ്പം നാല്‌ അപരിചിതരെ. അപരിചിതരുടെ മേധാവി തന്നെ എല്ലാവരേയും പരിചയപ്പെടുത്തി: " ഞാന്‍ സിബി മാത്യു,ചാരക്കേസ്‌ അന്വേഷിക്കുന്ന സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഡിഐജി.കൂടെയുള്ളത്‌ ഡിവൈഎസ്പിമാരായ ബാബു രാജ്‌,കെ.കെ.ജോഷ്വ,എസ്‌ഐ വിമല്‍ കുമാര്‍.നിങ്ങളുടെ വീട്‌ സെര്‍ച്ച്‌ ചെയ്യാനെത്തിയതാണ്‌" " വാറന്റ്‌ എവിടെ " ചന്ദ്രശേഖര്‍ തിരക്കി " ഉടനെത്തും" സിബി മാത്യു മറുപടി നല്‍കി.ഇതിനിടയില്‍ റൂമിലാകെ പരതി നടന്ന സിബി മാത്യൂവിന്റെ കണ്ണ്‌ ആശ്ചര്യം കൊണ്ട്‌ വിടര്‍ന്നു.പിഎസ്‌എല്‍വി റോക്കറ്റിന്റെ മോഡല്‍ മേശപ്പുറത്ത്‌ " ഇതെവിടുന്ന്‌ കിട്ടി ?" " പ്രഫസര്‍ മര്‍ചൂക്‌ നല്‍കിയതാണ്‌ " "ആരാണയാള്‍ ?" " ഐഎസ്‌ആര്‍ഒ യുടെ വിദേശ കണ്‍സള്‍റ്റന്റുമാരില്‍ ഒരാള്‍.നേരത്തെ റഷ്യയുടെ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്നു.." " അങ്ങനെ വരട്ടേ..റഷ്യന്‍ ബന്ധം അവിടെ തുടങ്ങുന്നല്ലേ..?" വലിയൊരു രഹസ്യത്തിന്റെ ചുരുളഴിച്ച ഭാവമായിരുന്നു അപ്പോള്‍ സിബി മാത്യൂവിന്റെ മുഖത്ത്‌ " ഇതെന്തിനിവിടെ സൂക്ഷിക്കുന്നു..?"സിബിയുടെ സ്വരത്തില്‍ പോലീസ്‌ ചോദ്യത്തിന്റെ ചൂര്‌ " ഇതിലെന്താ കുഴപ്പം.ഇത്‌ പ്രഫസര്‍ മര്‍ചൂകിന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ യു.ആര്‍.റാവു സമ്മാനിച്ചതാണ്‌.ഗ്ലാവ്കോസ്മോസുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞപ്പോള്‍ പ്രഫസര്‍ മര്‍ചൂക്‌ അതെനിക്കു നല്‍കി.അതിലെന്താ..." പറഞ്ഞു മുഴുവനാക്കാന്‍ സിബി മാത്യൂ സമ്മതിച്ചില്ല." മതി.എല്ലാം മനസ്സിലായി" കത്തുന്ന നോട്ടമെറിഞ്ഞാണ്‌ അദ്ദേഹമങ്ങനെ പറഞ്ഞത്‌. അപ്പോഴാണ്‌ കിടപ്പുമുറിയില്‍ നിന്ന്‌ മറ്റൊരു റോക്കറ്റ്‌ മാതൃകയുമായി ബാബു രാജ്‌ എത്തിയത്‌." സാറേ കിടപ്പുമുറിയിലും പിഎസ്‌എല്‍വി"ത്രാസില്‍ തൂക്കാതെ സ്വര്‍ണക്കിരീടത്തിന്റെ ഭാരം കണക്കാക്കാന്‍ വഴി കണ്ടെത്തിയ ആര്‍ക്കിമെഡീസിനെ വെല്ലുന്ന ഒരു ' ബാബു രാജ്‌-യുറേക്ക '! മറ്റൊരു നിര്‍ണായക തെളിവ്‌ കിട്ടിയതിന്റെ അഹങ്കാരം,സിബി മാത്യൂവിന്റെ കണ്ണുകളിലും. ചന്ദ്രശേഖറിന്റെ മുഖത്തൊരു പുച്ഛച്ചിരി വിരിഞ്ഞു.ബാബു രാജിന്റെ കൈയിലിരിക്കുന്നത്‌ റഷ്യയുടെ 'വോസ്റ്റോക്‌' റോക്കറ്റിന്റെ മാതൃകയായിരുന്നു.റോക്കറ്റുകളെക്കുറിച്ച്‌ ഒരു ചുക്കുമറിയാത്ത വിഡ്ഢികള്‍... അപ്പോഴാണ്‌ ചന്ദ്രശേഖറിന്റെ ഓഫീസ്‌ മുറിയിലെ ഫാക്സ്‌ മെഷീന്‍ ഓണ്‍ ആയത്‌.സിബി മാത്യൂ അങ്ങോട്ടു കുതിച്ചു.ഐഎസ്‌ആര്‍ഒയില്‍ നിന്ന്‌ ഗ്ലാവ്കോസ്മോസിന്റെ മേധാവി അലെക്സി വി.വാസിന്‌ അയച്ച കത്ത്‌.സിബി മാത്യൂവിന്റെ മുഖം പുതിയ തെളിവില്‍ അരുണാഭമായി.നമ്പിനാരായണനുമായി ചേര്‍ന്ന്‌ പാകിസ്ഥാന്‌ വൈക്കിംഗ്‌ ടെക്നോളൊജി ചോര്‍ത്തി നല്‍കിയ ചാരനായിരുന്നല്ലോ ഐബിക്ക്‌ അലെക്സി. മറ്റൊരു യുറേക്ക..! " ഐഎസ്‌ആര്‍ഒ അയയ്ക്കുന്ന രഹസ്യസന്ദേശങ്ങള്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടുന്നു?" സിബിയുടെ ചോദ്യത്തില്‍ പോലീസ്‌ ചൂര്‌ രൂക്ഷമായി. " രഹസ്യ സന്ദേശമൊന്നുമല്ല.ഐഎസ്‌ആര്‍ഒ അയച്ച സാധാരണ കത്താണ്‌.ഈ കത്തിന്റെ സത്യാവസ്ഥ ഉറപ്പാക്കാന്‍ റീഡയറക്ട്‌ ചെയ്ത്‌ തന്നതാണ്‌.ഇത്‌ സാധാരണ നടപടിയാണ്‌"ചന്ദ്രശേഖര്‍ ശാന്തമായി വിവരിച്ചു " അതെന്തിന്‌?" "ഞാന്‍ അവരുടെ ഏജന്റായത്‌ കൊണ്ട്‌ " സിബി മാത്യൂവിനും സംഘത്തിനും സന്തോഷമടക്കാനായില്ല.ഇന്ത്യന്‍ മിസെയില്‍ ടെക്നോളൊജി പാകിസ്ഥാണ്‌ ചോര്‍ത്തിക്കൊടുക്കുന്ന ചാര ശൃംഖലയാണ്‌ തങ്ങള്‍ തകര്‍ക്കാന്‍ പോകുന്നത്‌.അത്‌ സംബന്ധിച്ച്‌ അതിസങ്കീര്‍ണവും നിര്‍ണായകവുമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞു റെയ്ഡ്‌ അവസാനിച്ചു " അപ്പോള്‍ ഞങ്ങളിറങ്ങുന്നു.ങാ..ഹെബ്ബാ പോലീസ്‌ സ്റ്റേഷനിലെത്തി ഒന്നു രണ്ട്‌ പേപ്പറില്‍ ഒപ്പിടണം കൂടെ വരൂ" ചന്ദ്രശേഖരനുമായി സംഘം തിരിച്ചു. ചന്ദ്രശേഖരന്‍,റഷ്യന്‍ ഏജന്റ്‌ അറസ്റ്റിലായി! അപ്പോള്‍ പൂജാമുറിയില്‍ വിളക്ക്‌ വച്ച ശേഷം പുറത്തെയ്ക്കിറങ്ങുകയായിരുന്നു,ചന്ദ്രശേഖറിന്റെ ഭാര്യയും ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിലെ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ,വിജയമ്മ. " ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത്‌ വിഷമിക്കണ്ടാട്ടോ " ന്യൂനോക്തിയില്‍ ബാബു രാജ്‌ പറഞ്ഞു. **************** സീന്‍ രണ്ട്‌ നവംബര്‍ 20.പ്രഭാതം ബാംഗ്ലൂര്‍ വിമാനത്താവളം തിരുവനന്തപുരത്തെത്തി ചില പേപ്പറുകളില്‍കൂടി ഒപ്പിടണം എന്നായിരുന്നു സിബി മാത്യൂ പറഞ്ഞത്‌.അതിനുള്ള യാത്രയാണ്‌. താന്‍ അറസ്റ്റിലായി എന്ന്‌ ചന്ദ്രശേഖറിന്‌ ബോദ്ധ്യമായി.അക്കാര്യം സിബിയും മനസ്സിലാക്കി.അതു കൊണ്ട്‌ " അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്‌ ഭാര്യയോട്‌ പറയാന്‍ മെനക്കെടേണ്ട.അങ്ങനെ ചെയ്താല്‍ അവരേയും അറസ്റ്റ്‌ ചെയ്യേണ്ടി വരും" പോലീസ്‌ മുറയില്‍ തന്നെ സിബി ഭീഷണിപ്പെടുത്തി.അതു കൊണ്ട്‌ ചന്ദ്രശേഖര്‍ സംയമനം പാലിച്ചു. വിമാനത്താവളത്തില്‍ വിജയമ്മയും എത്തിയിരുന്നു,ഭര്‍ത്താവിനുള്ള വസ്ത്രങ്ങളുമായി.അത്‌ നല്‍കി തിരിച്ചു നടന്ന അവരുടെ സമീപത്തെത്തി ബാബു രാജ്‌ ആ വികടച്ചോദ്യം ഉന്നയിച്ചു " മറിയം റഷീദയുമായി കിടക്ക പങ്കിട്ട്‌ വര്‍ഷങ്ങളായി നിങ്ങളുടെ ഭര്‍ത്താവ്‌ നിങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നറിയമായിരുന്നോ..?" ഏത്‌ ഭാര്യയുടേയും ചങ്കിടിപ്പേറ്റുന്ന വിളംബരം മൂര്‍ച്ചയേറിയ ഒരു നോട്ടത്തോടെ വിജയമ്മ തിരിച്ചടിച്ചു " നിങ്ങളുടെ ഭാര്യ നിങ്ങളെ എങ്ങനെ മനസ്സിലാക്കുന്നോ അതു പോലെ എനിക്കെന്റെ ഭര്‍ത്താവിനെ അറിയാം.ഈ ചോദ്യം നിങ്ങളുടെ ഭാര്യയോടാണ്‌ ചോദിക്കുന്നതെങ്കില്‍..." വിജയമ്മയുടെ സാരി മുതല്‍ ക്ലബ്‌ സന്ദര്‍ശനം വരെയുള്ള വിഷയങ്ങളില്‍ , പിന്നേയും പോലീസിന്റെ സ്വതസിദ്ധമായ വഷളത്തരത്തോടെ , ബാബുരാജ്‌ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. ഉരുളയ്ക്കുപ്പേരി പോലെ അതിനെല്ലാം വിജയമ്മ മറുപടി കൊടുത്തു കൊണ്ടേയിരുന്നു. ********* സീന്‍ മൂന്ന്‌ തിരുവനന്തപുരം ഐബിയുടെ രഹസ്യത്താവളം നഗ്നനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്‍പാകെ ചന്ദ്രശേഖര്‍ അമേരിക്കയ്ക്ക്‌ വേണ്ടി ഉത്തരം നിര്‍ണയിച്ച ചോദ്യങ്ങള്‍; കിരാതമായ ഭേദ്യങ്ങള്‍. പ്ലയറുകൊണ്ട്‌ മറിയം റഷീദയുടെ ഗുഹ്യരോമങ്ങള്‍ പിഴുതെടുത്ത വഷളന്‍, അതേ രീതിയില്‍ ചന്ദ്രശേഖറിന്റെ താടി രോമങ്ങള്‍ പിഴുതെടുത്ത്‌ അട്ടഹസിച്ചു.ഐബി ഉദ്യോഗസ്ഥര്‍ക്ക്‌ വേണ്ടത്‌ അവര്‍ ആഗ്രഹിക്കുന്ന മറുപടിയും തെളിവുകളുമായിരുന്നല്ലോ.അത്‌ ഊറ്റിയെടുക്കാന്‍ ക്രൂരമായ മൂന്നാം മുറ. 1994 ജനുവരി 24 ന്‌ മദ്രാസ്‌ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ താമസിച്ചിരുന്നെന്നും അവിടെ വച്ച്‌ ശ്രിവാസ്തവയെ കണ്ടെന്നും മിസെയില്‍ രഹസ്യങ്ങള്‍ സ്വീകരിച്ച്‌ പ്രതിഫലമായി ഒരു ലക്ഷം ഡോളര്‍ നല്‍കിയെന്നുമായിരുന്നു ചന്ദ്രശേഖര്‍ സമ്മതിക്കേണ്ടിയിരുന്നത്‌.ഇക്കാര്യം രമണ്‍ ശ്രിവാസ്തവയും ശശികുമാരനും ഫൗസിയയു മറിയം റഷീദയും സമ്മതിച്ചിട്ടുണ്ട്‌,നീ മത്രം സമ്മതിക്കാത്തതെന്താണെന്ന്‌ ചോദിച്ചായിരുന്നു താടി രോമം പറിക്കലും മുഖമടച്ചുള്ള അടിയും മറ്റു ദേഹോപദ്രവങ്ങളും അടുത്ത നിമിഷം ,കരള്‍ നെടുകെ പിളര്‍ക്കുന്ന ഒരു കരച്ചില്‍ ശബ്ദം, അടുത്ത മുറിയില്‍ നിന്ന്‌. " നിന്റെ ഭാര്യയും അമ്മയുമാണ്‌.പറഞ്ഞതെല്ലാം സമ്മതിച്ചാല്‍ നിനക്ക്‌ കൊള്ളാം.ഇല്ലെങ്കില്‍ നിന്റേയും നിന്റമ്മയുടേയും ശവമായിരിക്കും ഇവിടുന്ന്‌ പുറത്തേയ്ക്ക്‌ കൊണ്ടു പോകുക.അതിന്‌ മുന്‍പ്‌ നിന്റേയും അമ്മയുടേയും മുന്നിലിട്ട്‌ നിന്റെ ഭാര്യയെ ഞങ്ങള്‍ കൂട്ട ബലാത്സംഗവും ചെയ്യും. അതു കൊണ്ട്‌ വേഷം കെട്ടൊന്നും വേണ്ട.ഉള്ളതങ്ങ്‌ സമ്മതിച്ചേരെ" പറഞ്ഞ്‌ തീര്‍ന്നീല്ല ചന്ദ്രശേഖറിന്റെ കവിളത്ത്‌ അടിപൊട്ടി.അശ്ലീലപദങ്ങള്‍ക്കൊപ്പം മറ്റൊരു ചോദ്യവുമെത്തി " ആരാണീ എസ്‌.കെ.ശര്‍മ്മ ?" "സുഹൃത്ത്‌" " അയാളെന്തിനാണ്‌ ഫൗസിയയേയും മറിയം റഷീദയേയും ആര്‍മി ക്ലബ്ബില്‍ കൊണ്ടു പോയത്‌ ? " " അറിയില്ല " " ആരണീ ബ്രിഗേഡിയര്‍..?" "അറിയില്ല " " ആരാണീ വിംഗ്‌ കമാന്‍ഡര്‍ ശര്‍മ്മ ?" " അറിയില്ല " " അത്‌ നിന്റെ കൂട്ടുകാരന്‍ ശര്‍മ്മയുടെ അമ്മായിയപ്പനല്ലേ ? " " അതറിയാം.പക്ഷെ പരിചയമില്ല " " അതറിയാമെങ്കില്‍ നിനക്ക്‌ ബ്രിഗേഡിയര്‍ ശ്രിവാസ്തവയേയും അറിയാം പന്നപ്പൊലയാ...." തെറിവിളിയവസാനിക്കും മുന്‍പ്‌ കൂടം കൊണ്ടെന്ന പോലൊരു പ്രഹരം , തലയ്ക്ക്‌ പിന്നില്‍. ബോധരഹിതനായി ചന്ദ്രശേഖര്‍ നിലത്തേയ്ക്കൂര്‍ന്നു. ****** സീന്‍ നാല്‌ പിറ്റേന്ന്‌ പ്രഭാതം കണ്ണു തുറന്നപ്പോള്‍ മുന്നില്‍ സിബി മാത്യൂ,ജോഷ്വ, അപരിചിതനായ മറ്റൊരു ഓഫീസര്‍-ഐബിയിലെ മൂന്ന്‌ വിദ്വാന്മാര്‍ അവരുടെ കൈയില്‍ ദേശാഭിമാനി പത്രം. അതിലിങ്ങനെയൊരു ന്യൂസ്‌: -പിഎസ്‌എല്‍വിയുടെ പ്രഥമ വിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറി മൂലം തിരുവനന്തപുരം:1993 സെപ്റ്റംബര്‍ 20ന്‌ നടന്ന പിഎസ്‌എല്‍വിയുടെ ആദ്യവിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറിമൂലമാണെന്ന്‌ തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചു.ഇന്ത്യക്ക്‌ 60 കോടിയും ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞന്മാരുടെ അനേകവര്‍ഷത്തെ പ്രയത്നവും നഷ്ടമാക്കിയ ഈ അട്ടിമറിക്ക്‌ പിന്നില്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ശശികുമാരനും ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ ഏജന്റ്‌ കെ.ചന്ദ്രശേഖരനുമാണുള്ളതെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ കണ്ടെത്തി.." തുടരും ( അവലംബം:ജെ.രാജശേഖരന്‍ നായരുടെ " സ്പൈസ്‌ ഫ്രം സ്പേസ്‌: ദ്‌ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌ " )

Thursday, November 1, 2012

ഐഎസ്‌ആര്‍ഒയെ മിസെയില്‍ നിര്‍മാണ ശാലയാക്കിയതിന്‌ പിന്നിലെ കുരുട്ടു ബുദ്ധി

ഇടയ്ക്കിടെ ഏല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക്‌ പുറമെ ക്രൂരമായ 'ലൈംഗീക പീഡന'ത്തിനും മറിയം വിധേയയായി. അവരുടെ സ്തനങ്ങളും നിതംബവും കശക്കി രസിച്ചവര്‍ നിരവധിയാണ്‌.സ്മാര്‍ട്ട്‌ വിജയനും അക്കൂട്ടത്തിലുണ്ടായിരുന്നു.നടക്കാതെ പോയ ഭോഗക്കൊതി, അങ്ങനെ അയാളും സ്തന-നിതംബ താഡനങ്ങളിലൂടെ തീര്‍ത്തു.ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്ലെയറുകൊണ്ട്‌ മറിയം റഷീദയുടെ ഗുഹ്യരോമങ്ങള്‍ പിഴുതെടുത്ത്‌ അവരുടെ മുഖത്തെറിഞ്ഞു.വേദനയില്‍ പുളഞ്ഞ മറിയം റഷീദയെ നോക്കി ഐബിയിലെ ദുശാസനന്മാര്‍ അപ്പോള്‍ അട്ടഹസിച്ച്‌ ചിരിക്കുകയാണുണ്ടായത്‌.ആ ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്നു സ്മാര്‍ട്ട്‌ വിജയന്‍ മറിയം റഷീദയുടെ ഗുഹ്യഭാഗത്ത്‌ ഞണ്ടിനെ കൊണ്ട്‌ കടിപ്പിച്ചത്‌.ഊഹിക്കാനാവുമോ ആ യുവതിയുടെ അപ്പോഴത്തെ സങ്കടങ്ങള്‍? ആത്മ പീഡകള്‍?ഗുഹ്യഭാഗത്തെ നീറ്റലുകള്‍?ദിവസങ്ങളോളം ഇതേ നിലയില്‍, ഉറങ്ങാന്‍ പോലുമനുവദിക്കാതെ, നിര്‍ത്തിയാണ്‌ ഐബിയിലെ കാമക്കോമരങ്ങള്‍ അവരെ കൊണ്ട്‌ പലതും സമ്മതിപ്പിച്ചത്‌!
ആതിരേ,ആടിനെ പട്ടിയാക്കുക,പട്ടിയെ പേപ്പട്ടിയാക്കുക;എന്നിട്ട്‌ തല്ലിക്കൊല്ലുക-മലയാളത്തിലെ ഈ ശൈലിയുടെ നീചമായ വിവര്‍ത്തനമായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ എം.കെ.ധറിന്റെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉളുപ്പില്ലാതെ നടത്തിയത്‌.ഐബിയിലും ഐഎസ്‌ആര്‍ഒയിലും അമേരിക്കയ്ക്ക്‌ വേണ്ടി അടിവലി നടത്തിയ രാജ്യദ്രോഹികള്‍ക്ക്‌ അങ്ങനെ ഒരു പരിണതി ഉണ്ടാക്കിയെങ്കില്‍ മാത്രമെ അമേരിക്കന്‍ തിരക്കഥയനുസരിച്ചുള്ള ചാരക്കഥ കൊഴുപ്പിച്ചെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്ത്യന്‍ സ്പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍-ഐഎസ്‌ആര്‍ഒ-ബഹിരാകാശ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്ത്യയുടെ അഭിമാനസ്തംഭമാണെന്ന്‌ സ്മാര്‍ട്ട്‌ വിജയന്‌ വരെ അറിയാമായിരുന്നു, ആതിരേ!.എന്നാല്‍ ചാരക്കഥ പൊലിപ്പിച്ചെടുക്കണമെങ്കില്‍ ഇത്തരത്തിലൊരു വക്രീകരണം കൂടിയേ തീരുമായിരുന്നുള്ളൂ.ചിത്രങ്ങളും ചില ഡേറ്റകളും കൈമാറിയാല്‍ റോക്കറ്റ്‌ നിര്‍മാണം സാദ്ധ്യമല്ലെന്നും ഇവര്‍ക്കറിയാമായിരുന്നു.അപ്പോള്‍ ആഗോള ശ്രദ്ധ തിരിച്ചു വിട്ട്‌ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തേയും ക്രയോജനിക്‌ ടെക്നോളജി മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയേയും ചിതറിക്കണമെങ്കില്‍ ഐഎസ്‌ആര്‍ഒയെ മിസെയില്‍ നിര്‍മാണ കേന്ദ്രമാക്കണമായിരുന്നു.എങ്കില്‍ മാത്രമേ പാകിസ്ഥാന്‌ മിസെയില്‍ രഹസ്യം വിറ്റുവെന്ന വാര്‍ത്തപ്രചരിപ്പിച്ച്‌ അമേരിക്കയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. പിറവി മുതല്‍ ശത്രുത പുലര്‍ത്തുന്ന പാകിസ്ഥാന്‌ ,ഇന്ത്യയെ ആക്രമിക്കാനുള്ള ശക്തി പകരാന്‍ ഇവിടെ ചിലരെല്ലാം ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അത്‌ ദേശസ്നേഹവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടുമെന്നും പ്രതികളെന്ന്‌ പറയപ്പെടുന്നവര്‍ ദേശദ്രോഹികളാണേന്ന ചിന്ത ,വിവേകശാലികളില്‍ വരെ ഉദ്ദീപിപ്പിക്കാനാകുമെന്നും തിരിച്ചറിഞ്ഞായിരുന്നു ഈ പെരുങ്കള്ളത്തിന്റെ സംസ്ഥാപനം.അതില്‍ അമേരിക്കയും അമേരിക്കന്‍ ചാരന്മാരും വിജയിക്കുകയും ചെയ്തു. ആതിരേ,അവിശുദ്ധവും അധാര്‍മികവുമായ ഈ ആരൂഢത്തില്‍ നിന്നായിരുന്നു പിന്നീടങ്ങോട്ടുള്ള ഐബിയുടെ മുന്നേറ്റവും നിലപാടുകൊള്ളലും നിയമവിരുദ്ധമായ നടപടികളും പ്രചാരണവും. അറിയുക,ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോ ഒരു സിവിലിയന്‍ സംവിധാനമാണ്‌.ദേശവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടോ എന്ന്‌ മണത്തറിഞ്ഞ്‌ അക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും ആഭ്യന്തര വകുപ്പുകളെയും അറിയിക്കാന്‍ മാത്രമാണ്‌ ഐബിക്ക്‌ അധികാരമുള്ളത്‌.ആരേയെങ്കിലും പ്രതിയെന്ന്‌ ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്യാനോ, അവരെ കസ്റ്റഡിയില്‍ വയ്ക്കാനോ, ചോദ്യം ചെയ്യാനോ,തെളിവെടുക്കാനോ ഐബിക്ക്‌ അധികാരമില്ല.എന്നാല്‍ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നഗ്നമായ അധികാരലംഘനം നടത്തിയാണ്‌ ഐബിയുടെ കേരളഘടകം പ്രവര്‍ത്തിച്ചത്‌.ചെയ്യുന്നത്‌ നിയമലംഘനമാണെന്നറിഞ്ഞു കൊണ്ടാണ്‌ ധര്‍ അതിന്‌ അനുമതി നല്‍കിയത്‌.ഐപിഎസ്‌ ഓഫീസര്‍മാരില്‍ നീതി നിഷ്ഠനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സിബി മാത്യു പോലും നിയമവിരുദ്ധമായാണ്‌ ഇക്കാര്യത്തില്‍ പ്രവൃത്തിച്ചത്‌. കേരള ഹൈക്കോടതിയിലെ നിയമവിജ്ഞരായ ജസ്റ്റിസ്മാര്‍ ഈ നിയമവിരുദ്ധതയ്ക്ക്‌ അംഗീകാരം നല്‍കിയെന്നതാണ്‌ ഏറ്റവും പ്രതിഷേധാര്‍ഹമായ പരിണതിയെന്ന്‌ ജെ.രാജശേഖരന്‍ നായര്‍ " സ്പൈസസ്‌ ഫ്രം സ്പേസ്‌:ദ്‌ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌" എന്ന പുസ്തകത്തില്‍ തെളിവുകള്‍ സഹിതം വിവരിക്കുന്നു. നിയമവിരുദ്ധം മാത്രമല്ല സദാചാരവിരുദ്ധമായ രീതിയിലുമായിരുന്നു ഐബിയുടെ ചോദ്യം ചെയ്യലും ഭേദ്യം ചെയ്യലുമെന്ന്‌ രാജശേഖരന്‍ നായര്‍ വിവരിക്കുന്നു.മറിയം റഷീദയാണ്‌ ഐബി ഉദ്യോഗസ്ഥരുടെ ഹീനവും ക്രൂരവുമായ പീഡനത്തിന്‌ ഏറ്റവുമധികം ഇരയായത്‌.മദാലസയായ മറിയം റഷീദയെ പൂര്‍ണനഗനയാക്കി നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.ഐബി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക്‌ അറിയില്ല എന്നാണ്‌ മറുപടിയെങ്കില്‍ അതി കഠിനമായ ഭേദ്യങ്ങളായിരുന്നു ഏല്‍പ്പിച്ചിരുന്നത്‌.ആതിരേ,ഒരു പറ്റം പുരുഷന്മാരുടെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ തെരുവു വേശ്യ പോലും തയ്യാറാകില്ലെന്നോര്‍ക്കണം. ഐബിയിലെ കാമപ്പിശാചുക്കളായ ഞെരമ്പ്‌ രോഗികളുടെ മുന്നില്‍ ദിവസങ്ങളോളമാണ്‌ മറിയം റഷീദയ്ക്ക്‌ നഗ്നയായി നില്‍ക്കേണ്ടി വന്നത്‌.രാജസദസില്‍ ചാരിത്ര്യശുദ്ധി ചോദ്യം ചെയ്യപ്പെട്ട്‌ നിസഹായയായി നിന്നപ്പോള്‍ ഭൂമി പിളര്‍ന്ന്‌ പാതാളത്തിലേയ്ക്ക്‌ പോകാന്‍ കൊതിച്ച സീതാദേവിയെപ്പോലെ ഭൂമി പിളര്‍ന്നു കിട്ടാന്‍ മറിയം റഷീദ ഈ ദിവസങ്ങളിലെല്ലാം പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം.പക്ഷെ നിന്ദിതയും നിസ്സഹായയും സര്‍വോപരി നിരപരാധിയുമായ ആ യുവതിയുടെ പ്രാര്‍ത്ഥന ഒരു ദൈവവും കേട്ടില്ല ! ഇടയ്ക്കിടെ ഏല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക്‌ പുറമെ ക്രൂരമായ 'ലൈംഗീക പീഡന'ത്തിനും മറിയം വിധേയയായി. അവരുടെ സ്തനങ്ങളും നിതംബവും കശക്കി രസിച്ചവര്‍ നിരവധിയാണ്‌.സ്മാര്‍ട്ട്‌ വിജയനും അക്കൂട്ടത്തിലുണ്ടായിരുന്നു.നടക്കാതെ പോയ ഭോഗക്കൊതി, അങ്ങനെ അയാളും സ്തന-നിതംബ താഡനങ്ങളിലൂടെ തീര്‍ത്തു.ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്ലെയറുകൊണ്ട്‌ മറിയം റഷീദയുടെ ഗുഹ്യരോമങ്ങള്‍ പിഴുതെടുത്ത്‌ അവരുടെ മുഖത്തെറിഞ്ഞു.വേദനയില്‍ പുളഞ്ഞ മറിയം റഷീദയെ നോക്കി ഐബിയിലെ ദുശാസനന്മാര്‍ അപ്പോള്‍ അട്ടഹസിച്ച്‌ ചിരിക്കുകയാണുണ്ടായത്‌.ആ ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്നു സ്മാര്‍ട്ട്‌ വിജയന്‍ മറിയം റഷീദയുടെ ഗുഹ്യഭാഗത്ത്‌ ഞണ്ടിനെ കൊണ്ട്‌ കടിപ്പിച്ചത്‌.ഊഹിക്കാനാവുമോ ആ യുവതിയുടെ അപ്പോഴത്തെ സങ്കടങ്ങള്‍? ആത്മ പീഡകള്‍?ഗുഹ്യഭാഗത്തെ നീറ്റലുകള്‍?ദിവസങ്ങളോളം ഇതേ നിലയില്‍, ഉറങ്ങാന്‍ പോലുമനുവദിക്കാതെ, നിര്‍ത്തിയാണ്‌ ആതിരേ,ഐബിയിലെ കാമക്കോമരങ്ങള്‍ അവരെ കൊണ്ട്‌ പലതും സമ്മതിപ്പിച്ചത്‌! ഫൗസിയയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.മധ്യവയസ്സ്‌ കഴിഞ്ഞ സ്ത്രീയുടെ നഗ്നത അത്രയ്ക്കൊന്നും ഉദ്ദീപനദൃശ്യമല്ലാതിരുന്നത്‌ കൊണ്ട്‌ അവരെ ദിവസങ്ങളോളം നഗ്നയായി നിര്‍ത്തിയില്ലെന്ന്‌ മാത്രം.ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച രീതിയില്‍ മറുപടി കിട്ടാതെ വന്നപ്പോള്‍ അവരേയും കൊടിയ ഭേദ്യങ്ങള്‍ക്കിരയാക്കി.മര്‍ദ്ദനം സഹിക്ക വയ്യാതെ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കാന്‍ അവര്‍ തയ്യാറായി.എങ്കിലും പച്ചക്കള്ളങ്ങള്‍ മുഴുവന്‍ അംഗീകരിക്കാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.രമണ്‍ ശ്രിവാസ്തവയെ അറിയുമെന്നും ബാംഗ്ലൂരില്‍ ആര്‍മി ക്ലബില്‍ അദ്ദേഹത്തോടൊപ്പം പോയിയെന്നും സമ്മതിക്കാന്‍ അവരുടെ മനസ്സ്‌ കൂട്ടാക്കിയില്ല.ഒരിക്കലും കണ്ടിട്ടില്ലാത്ത,കേട്ടിട്ടില്ലാത്ത ഒരാളെക്കുറിച്ച്‌ നട്ടാല്‍ക്കുരുക്കാത്ത നുണകള്‍ പറയാന്‍ വിമുഖത കാട്ടിയപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന 13കാരിയായ മകളെ ഫൗസിയയുടെ മുന്നിലിട്ട്‌ കൂട്ടബലാത്‌ സംഘം നടത്തുമെന്നായിരുന്നു ഭീഷണി.വഷളത്തം നിറഞ്ഞ ആ ഭീഷണിയില്‍ ഫൗസിയയിലെ അമ്മ തകര്‍ന്നു പോയി.അവര്‍ ഐബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം സമ്മതിച്ചു. ആതിരേ,ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി കെ.ചന്ദ്രശേഖരനില്‍ നിന്ന്‌ ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച പ്രകാരമുള്ള മൊഴി ലഭിക്കാന്‍ അവലംബിച്ചത്‌ അദ്ദേഹത്തിന്റെ ഭാര്യയും ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയുമായ വിജയമ്മയെ വേശ്യാലയം നടത്തിപ്പുകാരിയായി ചിത്രീകരിച്ച്‌ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്ന ഭീഷണിയായിരുന്നു.കഠിനമായ ഭേദ്യങ്ങളെ ചെറുത്തു നിന്ന ചന്ദ്രശേഖരന്‍ ആ ഭീഷണിയില്‍ ആകെ ചിതറിപ്പോയി.പിന്നെ ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കുകയായിരുന്നു. വക്കാലുള്ള ഭീഷണി ഫലിച്ചില്ലെങ്കില്‍ തെളിവായി കാണിക്കുവാന്‍ വൃത്തികെട്ട ഒരു നാടകം ഐബി ഉദ്യോഗസ്ഥര്‍ പ്ലാന്‍ ചെയ്ത്‌ നടപ്പാക്കിയിരുന്നു.പക്ഷേ വിജയിച്ചില്ലെന്ന്‌ മാത്രം. ബാംഗ്ലൂരിലുള്ള ചന്ദ്രശേഖരന്റെ വീട്ടില്‍,ഭര്‍ത്താവിന്റെ അവസ്ഥയോര്‍ത്ത്‌ ഖിന്നയായി,ഭയചകിതയായി വിജയമ്മ കഴിഞ്ഞിരുന്ന ഒരു രാത്രി ,ഒരു സ്ത്രീ വാതിലില്‍ മുട്ടി "രക്ഷിക്കണേ.."എന്നാവശ്യപ്പെട്ട്‌ ഉച്ചത്തില്‍ കരഞ്ഞു.ആ വിലാപം വിജയമ്മയെ ചിന്തകളില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നുമുണര്‍ത്തി.ആരാണ്‌ എന്താണ്‌ എന്ന ചോദ്യത്തിന്‌ മറുപടി നല്‍കാതെ രക്ഷിക്കണേ എന്നു മാത്രം ആ സ്ത്രീ അലമുറയിട്ടു കൊണ്ടിരുന്നു.നിങ്ങളാരാണ്‌ ,നിങ്ങളുടെ മുഖമൊന്നു കാണട്ടെ ജനലിനടുത്തു വരൂ എന്ന്‌ വിജയമ്മ ആവശ്യപ്പെട്ടിട്ടും ഉച്ചത്തില്‍ നിലവിളിച്ച്‌ കതകില്‍ മുട്ടിക്കൊണ്ടേയിരുന്നതേയുള്ളൂ. അപ്പോള്‍ വിജയമ്മ ഒരു അപകടം മണത്തു.അവര്‍ വാതില്‍ തുറന്നില്ല.അല്‍പം കഴിഞ്ഞപ്പോള്‍ പുറത്തെ കരച്ചില്‍ നിന്നു.പുറത്തുണ്ടായിരുന്ന സ്ത്രീ ഗെയ്റ്റ്‌ തുറന്ന്‌ കുറച്ചപ്പുറം മാറിന്നിന്ന പുരുഷ സംഘത്തോടൊപ്പം ചേര്‍ന്ന്‌ മറയുകയും ചെയ്തു.അടുത്ത നിമിഷം ഒരു പോലീസ്‌ വാഹനം അവിടെത്തുകയും അസാധാരണമായതൊന്നും ശ്രദ്ധയില്‍ പെടാതിരുന്നത്‌ കൊണ്ട്‌ ഓടിച്ചു പോകുകയും ചെയ്തു. ബാംഗ്ലൂര്‍ നഗരത്തിലെ ഒരു തെരുവു വേശ്യയായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്‌.വിജയമ്മ വാതില്‍ തുറന്നിരുന്നെങ്കില്‍ ആ സ്ത്രീക്കൊപ്പം പുരുഷ സംഘവും വീട്ടില്‍ കയറുമായിരുന്നു.അവര്‍ അവിടെ നില്‍ക്കുമ്പോള്‍ പോലീസുകാരെത്തി അവരെ അറസ്റ്റ്‌ ചെയ്ത്‌ ചന്ദ്രശേഖരന്റെ വീട്ടില്‍ വിജയമ്മ വേശ്യാലയം നടത്തുന്നതിന്റെ തെളിവ്‌ ശേഖരിക്കുമായിരുന്നു.(തുടരും) നാളെ.പിഎസ്‌എല്‍വിയുടെ പരാജയം ദേശാഭിമാനി അട്ടിമറിയക്കിയപ്പോള്‍ ( തിരുത്ത്‌: ചന്ദ്രശേഖരനെ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഗ്ലാവ്കോസ്മോസ്‌ പ്രതിനിധികള്‍ക്ക്‌ മുന്നില്‍ വച്ച്‌ അറസ്റ്റ്‌ ചെയ്തു എന്ന്‌ നേരത്തെ പറഞ്ഞത്‌ വസ്തുതാപരമായി തെറ്റാണ്‌.അന്ന്‌ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചതേയുള്ളു.പിന്നിടായിരുന്നു അറസ്റ്റ്‌.അതിന്റെ വിശദാംശങ്ങള്‍ പിന്നാലെ വായിക്കാം)