Monday, September 9, 2013

സോളാര്‍ : ചാണ്ടി ഉമ്മനും മറിയയും ഉമ്മന്‍ ചാണ്ടിയെ ശ്വാസം മുട്ടിക്കുമ്പോള്‍]

എന്തു കൊണ്ടാണ്‌ സോളാര്‍ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നോക്കുകുത്തികളാക്കുന്നത്‌? എന്തു കൊണ്ടാണ്‌ കോടതികളില്‍ അഡ്വക്കേറ്റ്‌ ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടറും നിയമവിരുദ്ധമായ നിലപാടുകളെടുക്കുന്നത്‌? അസത്യങ്ങള്‍ എഴുന്നെള്ളിക്കുന്നത്‌? എന്തിനാണ് സരിതയുടെ 21 പേജ് മൊഴി അട്ടിമറിച്ചത് ? സരിതയുടെ മൊഴിമാറ്റിച്ചത്‌? പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജോപ്പനെ അറസ്റ്റ്‌ ചെയ്‌തിട്ടും എന്തു കൊണ്ടാണ്‌ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫായ ജിക്കുമോനെ അറസ്റ്റ്‌ ചെയ്യാത്തത്‌? ഗണ്‍മാന്‍ സലിം രാജിനെ അറസ്റ്റ്‌ ചെയ്യാത്തത്‌? എന്തു കൊണ്ടാണ്‌ ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്താറ്തതിരുന്നത്?... ഇങ്ങനെ നീളുന്ന പൊതു സമൂഹത്തിന്റെ ആകാംക്ഷകളെല്ലാം എത്തിച്ചേരുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലാണ്‌. വ്യക്തമായി പറഞ്ഞാല്‍ മകന്‍ ചാണ്ടി ഉമ്മനിലും മകള്‍ മറിയയിലും.സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ നിരന്തരം കള്ളം പറഞ്ഞ്, നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌, അഞ്ച്‌ പതിറ്റാണ്ടിന്റെ സംശുദ്ധമായ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി പൊതുസമൂഹമദ്ധ്യേ ഉമ്മന്‍ ചാണ്ടിക്ക് അപമാനിതനായി നില്‍ക്കേണ്ടിവരുന്നത് പ്രാഥമികമായി സരിതയുടെ കുരുട്ടുബുദ്ധിമൂലമല്ല, മറിച്ച്‌ കുടുംബത്തിലെ തലതെറിച്ച ഈ സന്താനങ്ങളുടെ അശ്ലീലവും അധാര്‍മികവുമായ ചെയ്‌തികള്‍ മൂലമാണ്‌.
ആതിരേ , ഏറ്റവും ഒടുവില്‍, സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഇര മല്ലേലി ശ്രീധരന്‍ നായര്‍ 164-)ം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുന്‍പാകെ കൊടുത്ത മൊഴി ‘ അട്ടിമറിക്കാന്‍ ‘ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തി ശ്രീധരന്‍ നായരില്‍ നിന്ന് മൊഴിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ശ്രീധരന്‍ നായരെ ‘ ഉദ്ധരിച്ച് ‘ മുഖ്യമന്ത്രി ഉമാന്‍ ചാണ്ടിയെ ന്യായീകരിക്കുന്ന സത്യവാങ്മൂലം കേരള ഹൈക്കോടതിയില്‍ നല്‍കുകയും ആ മൊഴി ഏഷ്യാനെറ്റിനും റിപ്പോറ്ട്ടര്‍ ചാനലിനും ചോറ്ത്തി നല്‍കുകയും ചെയ്ത നടപടികള്‍ വ്യക്തമാക്കുന്നത്, സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ചിലതെല്ലാം ഒളിപ്പിക്കാനുണ്ട് എന്നു തന്നെയാണ് .മാത്രമല്ല ശ്രീധരന്‍ നായരോട് നുണപരിശോധനയ്ക്ക് വിധേയനാകാനുള്ള അന്വേഷണ സംഘത്തിന്റെ വെല്ലുവിളിയും ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ് കുറ്റപ്പെടുത്തലിന്റെ ചൂണ്ടുസിരലുയര്‍ത്തുന്നത്. കേട്ടു കേള്‍‌വിയില്ലാത്ത നീക്കമാണിത്.പരാതിക്കാരനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്.ശാസ്ത്രീയമായ തെളിവുകള്‍ ശേഖരൈക്കാന്‍ അന്വേഷണ സംഘത്തിന് പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനേ അധികാരമുള്ളു.കേസ് വ്യാജമാണെങ്കില്‍ കോടതിയാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടത്.ക്രിമിനല്‍ ജൂറിസ്പ്രൂഡന്‍സിന്റെ ഈ അടിസ്ഥാന തത്വങ്ങള്‍ എ‌ഡി‌ജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അട്ടിമറിക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണെന്ന് ഏത് കൊഞ്ഞാണനാണ് അറിഞു കൂടാത്തത്..? ആതിരേ, സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഏറെ തലവേദനയുണ്ടാക്കിയ രണ്ട് ചാനലുകളാണ് ഏഷ്യാനെറ്റും റിപ്പോറ്ട്ടര്‍ ചാനലും.സരിതയുടെ “ 21 പേജ് മൊഴി“ അട്ടിമറിക്കാന്‍ മന്ത്രി കെ.ബാബുവിന്റേയും ബെന്നി ബഹനാന്‍ എം‌എല്‍‌എയുടേയും നേതൃത്വത്തില്‍ നടന്ന അട്ടിമറിക്ക് സ്റ്റിംഗ് ഓപ്പറേഷനിലൂടെ തെളിവ് കൊണ്ടുവന്ന ചാനലാണ് ഏഷ്യാനെറ്റ്.ശ്രീധരന്‍ നായരുടെ അഭിമുഖം സമ്പ്രേക്ഷണം ചെയ്ത് മുഖ്യമത്രിയേയും അന്വേഷണ സംഘത്തേയും ഞെട്ടിച്ചു റിപ്പോറ്ട്ടര്‍ ചാനല്‍ . കടിച്ച പാമ്പിനെ കൊട് വിഷമിറക്കുന്ന തന്ത്രമാണ്, ശ്രീധരന്‍ നായര്‍ ഡി‌വൈ‌എസ്‌പിക്ക് നല്‍കിയ മൊഴി ഈ ചാനലിലൂടെ പുറത്തു വിട്ടവര്‍ പയറ്റിയത്.പക്ഷേ പാളിപ്പോയി.പോലീസിലോ, കോടതിയിലോ നല്‍കുന്ന മൊഴിയുടെ എല്ലാ പേജിലും മൊഴി നല്‍കുന്ന വ്യക്തിയുടെ ഒപ്പോ വിരലടയാളമോ ഉണ്ടായിരിക്കണം.അനുരഞ്ജനമില്ലാത്ത ചട്ടമാണിത്. ചാനലുകള്‍ക്കും കോടതിയിലും പോലീസ് നല്‍കിയ ശ്രീധരന്‍ നായരുടെ ഈ മൊഴിപ്പകര്‍പ്പില്‍ അദ്ദേഹത്തിന്റെ ഒപ്പോ വിരലടയാളമോ ഇല്ല.ആതിരേ, അപ്പോള്‍ ഈ ബുദ്ധികെട്ട നീക്കത്തിന് പിന്നിലെ ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് വ്യക്തമാകുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍‌മാനായിരുന്ന സലിം രാജ് പ്രതിയായ വസ്തു തട്ടിപ്പ് കേസില്‍ ഹൈക്കോടതി ജസ്റ്റിസ് വി.കെ.മോഹന്‍ കുമാറിന്റെ വിധിയില്‍ സ്റ്റേ വാങ്ങാന്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ കുറുക്കുവഴി നീക്കവും മറ്റൊന്നല്ല പ്രതിഫലിപ്പിക്കുന്നത്.സലിം രാജിന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്ന ഏക വ്യക്തി ഇന്ന് ഉമ്മന്‍ ചാണ്ടിയാണ് ആതിരേ,പുത്രസ്നേഹത്താല്‍ മനസിലും,നയങ്ങളിലും ഉള്‍ക്കാഴ്ചകളിലും നടപടികളിലും അന്ധ്ധനായിത്തീര്‍ന്ന ധൃതരാഷ്ട്രരുടെ ഗതികേടിലാണ് ഇന്ന് ഉമ്മന്‍ ചാണ്ടി . ധൃതരാഷ്ട്രര്‍, അധികാരവുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന എല്ലാ പിതാക്കന്മാരും ഓര്‍ത്തിരിക്കേണ്ട ദുരന്തസൂചികയാണ്‌. മകന്റെ/മകളുടെ/മക്കളുടെ അധാര്‍മികവും അശ്ലീലങ്ങളുമായ ചെയ്‌തികളെ നിയന്ത്രിച്ച്‌ ഇല്ലായ്‌മ ചെയ്‌തില്ലെങ്കില്‍ അത്‌ ഒരു കുലത്തെ തന്നെ മുടിക്കുമെന്നാണ്‌ ധൃതരാഷ്ട്രരിലൂടേയും കൌവരവ ചെയ്തികളിലൂടേയും വേദവ്യാസന്‍ പറഞ്ഞ്‌ വച്ചത്‌. ചരിത്രത്തിന്റെ ഏടുകളില്‍ ഇത്തരം പിതാക്കന്മാരും പുത്രീ-പുത്രന്മാരും നിരവധിയുണ്ട്‌. , ആതിരേ. അവരുടെ ദുരന്തങ്ങളും ദുര്യോഗങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്നവരുടെ സ്ഥാനം ജനമനസ്സുകളില്‍നിന്ന്‌ കുപ്പത്തൊട്ടികളിലേയ്‌ക്ക്‌ മാറ്റപ്പെടും. സമീപ ഭൂതകാല കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതേ ദുരന്തവാഹിയായി കെ.കരുണാകരന്‍ നില്‍ക്കുന്നത്‌ ഉമ്മന്‍ ചാണ്ടിക്കും നന്നായറിയാം. കെ.മുരളീധരനേയും പത്മജ വേണുഗോപാലിനേയും സംസ്ഥാനത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിക്കാന്‍ കരുണാകരനിലെ പിതാവ്‌ കൊതിച്ചപ്പോള്‍,അതിനായി മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനമെന്ന്‌ ശഠിച്ചപ്പോള്‍ , സംഭവിച്ചത് അധികാര-അതിജീവന രാഷ്ട്രീയത്തിലെ ആധുനീക ചാണക്യന്റെ നാണം കെട്ട പതനമായിരുന്നു.അന്ന്‌ ആ പതനത്തിന്‌ ആക്കം കൂട്ടുകയും വാരിക്കുഴി തീര്‍ക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടി ഇന്ന്‌ അതേ പ്രതിസന്ധിയില്‍ ശ്വാസം മുട്ടുമ്പോള്‍ അത്‌ കാവ്യനീതിയും ചരിത്രത്തിന്റെ ദുരന്തപര്യവസനവുമാകുന്നത്‌ സ്വാഭാവികം. സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ നിരന്തരം കള്ളം പറഞ്ഞ്, നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌, അഞ്ച്‌ പതിറ്റാണ്ടിന്റെ സംശുദ്ധമായ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി പൊതുസമൂഹമദ്ധ്യേ ഉമ്മന്‍ ചാണ്ടിക്ക് അപമാനിതനായി നില്‍ക്കേണ്ടിവരുന്നത് പ്രാഥമികമായി സരിതയുടെ കുരുട്ടുബുദ്ധിമൂലമല്ല, മറിച്ച്‌ കുടുംബത്തിലെ തലതെറിച്ച രണ്ട്‌ സന്താനങ്ങളുടെ അശ്ലീലവും അധാര്‍മികവുമായ ചെയ്‌തികള്‍ മൂലമാണ്‌. സോളാര്‍ തട്ടിപ്പ്‌ കേസില്‍, നാണംകെട്ട്‌ നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടം ഉമ്മന്‍ ചാണ്ടി മലക്കം മറിയുന്നത്‌ കാണുമ്പോഴും പൊതുസമൂഹത്തിനറിയാം വ്യക്തിപരമായി ഉമ്മന്‍ ചാണ്ടി, ഈ കേസില്‍ കളങ്കിതനല്ല എന്ന്‌. സരിതയെ നേരിട്ട്‌ കണ്ടിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ വന്നത്‌ ക്വാറി ഉടമകള്‍ക്ക്‌ വേണ്ടി നിവേദനം നല്‍കാനാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ വെപ്രാളങ്ങള്‍ കള്ളമാണെന്നറിയുമ്പോഴും, മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ.ഡി.ബാബു പോളിന്റെ നിരീക്ഷണം-``ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി അറിയവുന്നവര്‍ക്കറിയാം സോളാര്‍ അഴിമതിയില്‍ പത്ത്‌ പൈസയുടെ ചായയോ വടയോ ഉമ്മന്‍ ചാണ്ടിയുടെ അക്കൗണ്ടിലില്ല എന്ന്‌''- അംഗീകരിക്കുന്നവരാണ്‌ ഭൂരിപക്ഷം മലയാളികളും പ്രതിപക്ഷ നേതാക്കളും. എന്നിട്ടും എന്തു കൊണ്ടാണ്‌ സോളാര്‍ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നോക്കുകുത്തികളാക്കുന്നത്‌? എന്തു കൊണ്ടാണ്‌ കോടതികളില്‍ അഡ്വക്കേറ്റ്‌ ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടറും നിയമവിരുദ്ധമായ നിലപാടുകളെടുക്കുന്നത്‌? അസത്യങ്ങള്‍ എഴുന്നെള്ളിക്കുന്നത്‌? എന്തിനാണ് സരിതയുടെ 21 പേജ് മൊഴി അട്ടിമറിച്ചത് ? സരിതയുടെ മൊഴിമാറ്റിച്ചത്‌? പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജോപ്പനെ അറസ്റ്റ്‌ ചെയ്‌തിട്ടും എന്തു കൊണ്ടാണ്‌ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫായ ജിക്കുമോനെ അറസ്റ്റ്‌ ചെയ്യാത്തത്‌? ഗണ്‍മാന്‍ സലിം രാജിനെ അറസ്റ്റ്‌ ചെയ്യാത്തത്‌? എന്തു കൊണ്ടാണ്‌ ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്താറ്തതിരുന്നത്?... ഇങ്ങനെ നീളുന്ന പൊതു സമൂഹത്തിന്റെ ആകാംക്ഷകളെല്ലാം എത്തിച്ചേരുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലാണ്‌. വ്യക്തമായി പറഞ്ഞാല്‍ മകന്‍ ചാണ്ടി ഉമ്മനിലും മകള്‍ മറിയയിലും. ആതിരേ, മുജ്ജന്മത്തിലെ ശത്രു ഈ ജന്മത്തില്‍ പുത്രനായിമാത്രമല്ല പുത്രിയായും ജനിക്കുമെന്നാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഗതികേടുകള്‍ വ്യക്തമാക്കുന്നത്‌. ഇവരെ രക്ഷിക്കാനുള്ള പിതാവായ ഉമ്മന്‍ ചാണ്ടിയുടെ മനസ്സാണ്‌ രാഷ്ട്രീയക്കാരനായ ഉമ്മന്‍ ചാണ്ടിക്ക്‌ പട്ടടയൊരുക്കുന്നത്‌. പൊതു ജീവിതത്തില്‍ സുതാര്യതയുടെ ശുഭ്രഖദര്‍ധാരിയായ ഉമ്മന്‍ ചാണ്ടിക്കും ദൈവഭക്തയും പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്ന മറിയാമ്മയ്‌ക്കുമുണ്ടായ സന്താനങ്ങള്‍ അടക്കവും ഒതുക്കവും അച്ചടക്കവും ധാര്‍മീകബോധവുമുള്ളവരായിരുന്നു എന്നായിരുന്നു പൊതുസമൂഹത്തിന്റെ ധാരണ.എംഎല്‍എയും പ്രതിപക്ഷ നേതാവും മന്ത്രിയും മുഖ്യമന്ത്രിയ്‌മൊക്കെയായിട്ടും പിതാവിന്റെ രാഷ്ട്രീയ സ്വാധീനം മക്കളാരും, പഠനകാര്യത്തിലോ മറ്റ്‌ എന്തിനെങ്കിലുമോ ഉപയോഗിച്ചതായി ദേശാഭിമാനിക്കു പോലും ആക്ഷേപമില്ല.വി.എസ്‌ അച്യുതാനന്ദനും, പിണാറായി വിജയനും,കോടിയേരി ബാലകൃഷ്ണനും,പി.കെ.ശ്രീമതിയും,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും,ആര്‍.ബാലകൃഷ്‌ണപിള്ളയുമൊക്കെ ഈ സന്ധിയില്‍ തലകുമ്പിട്ട്‌ നില്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക്‌ നെഞ്ച്‌ വിരിച്ച്‌ തലയുയര്‍ത്തി നില്‍ക്കാനുള്ള നട്ടെല്ലുറപ്പ്‌ നല്‍കിയവരാണ്‌ ഈ മക്കള്‍. ചാണ്ടി ഉമ്മന്‍ കെഎസ്‌യുവിലും യൂത്ത്‌ കോണ്‍ഗ്രസിലും ജനാധിപത്യരീതിയിലാണ്‌ നേതൃസ്ഥാനത്തെത്തിയത്‌. അതുകൊണ്ട്‌ ബിനീഷ്‌ കോടിയേരിയുടെ പതിനായിരത്തിലൊന്ന്‌ മാധ്യമ ശ്രദ്ധ ചാണ്ടി ഉമ്മന്‌ ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മകനായിട്ടും യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിക്കപ്പുറം വളരാന്‍ പോലും ചാണ്ടി ഉമ്മന്‌ കഴിഞ്ഞില്ല.എന്നാല്‍ മറിയയും ചാണ്ടി ഉമ്മനും പ്രായപൂര്‍ത്തിയയതോടെ ഉമ്മന്‍ ചാണ്ടിയുടെ കഷ്ടകാലം തുടങ്ങി എന്നുവേണം കരുതേണ്ടത്‌. അതിന്റെ വിഴുപ്പാണിപ്പോള്‍ സോളാര്‍ കേസെന്ന പേരില്‍ അദ്ദേഹം പേറുന്നത്‌. ന്യൂഡല്‍ഹിയില്‍ പഠിക്കാന്‍ പോയ ചാണ്ടി ഉമ്മന്‌ ഛര്‍ദ്ദില്‍ ബാധിച്ചപ്പോഴാണ്‌ തോമസ്‌ കുരുവിള സഹായിയായെത്തിയത്‌. മകനെ സഹായിച്ച്‌ പിതാവിനെ നീരാളിക്കൈകളാല്‍ വരിഞ്ഞ്‌ മുറുക്കുകയായിരുന്നു, ആതിരേ, തോമസ്‌ കുരുവിള.എന്ന്‌ മാത്രമല്ല ഉമ്മന്‍ ചാണ്ടിയെ പില്‍ക്കാലത്ത്‌ ബ്ലാക്‌ മെയില്‍ ചെയ്യാനുതകുന്ന എല്ലാ ജീവിത സാഹചര്യങ്ങളിലും തോമസ്‌ കുരുവിള ചാണ്ടി ഉമ്മനെ നയിച്ചു.നെറികെട്ട ഒരു പിതാവിന്റെ പോലും തല താഴ്‌ത്തിക്കുന്ന ഭൂതകാലം അങ്ങനെ തോമസ്‌ കുരുവിള ചാണ്ടി ഉമ്മന്‌ ഉണ്ടാക്കിക്കൊടുത്തു. ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്താണ്‌ പലപ്പോഴും മാധ്യമങ്ങള്‍ ഈ വാര്‍ത്തകളെല്ലാം മുക്കിയത്‌. സരിത നായരുമായും ശാലു മേനോനുമായും ചാണ്ടി ഉമ്മനുണ്ടായിരുന്ന ബന്ധം ഉമ്മന്‍ ചാണ്ടിക്കാണ്‌ കുരുക്കായിരിക്കുന്നത്‌. ഈ വിഷയങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോല്‍ `ദേശാഭിമാനി'പോലും മിതത്വം പുലര്‍ത്തിയത്‌ ശ്രദ്ധിക്കുക. ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ മാത്രമാണ്‌ ഇതെല്ലാം പച്ചയ്‌ക്ക്‌ പറഞ്ഞത്‌. അദ്ദേഹത്തിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്നാണ്‌ ചാണ്ടി ഉമ്മന്‍ അന്ന്‌ പറഞ്ഞത്‌. സരിതയും ബിജു രാധാകൃഷ്‌ണനുമൊത്ത്‌ സോളാര്‍ പദ്ധതിക്കായി തിരുവനന്തപുരത്ത്‌ ചാണ്ടി ഉമ്മന്‍ സ്ഥലം വാങ്ങിയെന്ന ആരോപണം നിസാരമായി കാണാന്‍ കഴിയില്ല. ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്‌ വിശ്വസിക്കാന്‍ വരട്ടെ. തോമസ്‌ കുരുവിളയുടെ ബുദ്ധിയാണ്‌ ചാണ്ടി ഉമ്മന്‌ കൗശലങ്ങള്‍ ഉപദേശിച്ചിട്ടുള്ളത്‌. അപ്പോള്‍ നേരിട്ട്‌ പിടിക്കപ്പെടാവുന്ന തെളിവുകള്‍ അവശേഷിക്കുകയില്ല. ബിനാമി ഇടപാടാവും ഉണ്ടാകുക. പക്ഷെ ഉമ്മന്‍ ചാണ്ടിക്ക്‌ ബിനാമി ഇടപാടിന്റെ അപകടവും നന്നായിട്ടറിയാം. അതുകൊണ്ട്‌ മകന്‍ ചാണ്ടി ഉമ്മനെ അദ്ദേഹത്തിന്‌ സംരക്ഷിക്കാതിരിക്കാനാവില്ല. അപ്പോള്‍, ആതിരേ, പൊതു സമൂഹത്തോടും നിയമസഭയിലും നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനാകുക സ്വാഭാവികം. മകള്‍ മറിയയുടെ വിവാഹമോചന ഹര്‍ജിയില്‍ ഇടം നേടിയ വ്യക്തിയാണ്‌ സലിം രാജ്‌ എന്ന്‌ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനാണ്‌. എന്താണൊ അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്‌ അത്‌ മുഴുമിക്കാന്‍ സ്‌പീക്കര്‍ അടക്കമുള്ളവര്‍ സമ്മതിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫ്‌ ചെയ്‌തും നിയമസഭ സമ്മേളനം നിര്‍ത്തിവച്ചുമാണ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ സംരക്ഷണമൊരുക്കിയത്‌. വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്ന്‌ പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ വാസ്‌തവമായത്‌ ഇവിടെയാണ്‌. സലിം രാജിന്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലുള്ള അവിഹിത സ്ഥാനവും സ്വാധീനവും, അവയുടെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും പൊതു സമൂഹത്തിനെ ബോദ്ധ്യപ്പെടുത്തുന്നതായി നിയമസഭയിലെ നടപടികള്‍ .ആതിരേ, സലിം രാജ് സ്ട്രീജിതനാണെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭവനവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും മറിയയുടെ ഭര്‍ത്താവായിരുന്ന റിച്ചി മാത്യൂ പലവട്ടം തക്കീത് നല്‍കിയതാണ്.പക്ഷേ ആ മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുക്കാന്‍ പോലുമാകാത്ത വിധം ഉമ്മന്‍ ചാണ്ടിയേയും മറിയാമ്മയേയും നിസഹായരാക്കിയത് മകള്‍ മറിയയായിരുന്നു.എസ്‌ഐയെ തല്ലി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട സലിം രാജിനെതിരെ പരാതികളുടെ കെട്ടുകള്‍ തന്നെ എ ഗ്രൂപ്പ് നേതാക്കളും മുഖ്യമത്രിയുടെ വിശ്വസ്തരും എന്തിനധികം പോലീസ് ഇന്റലിജസും റിപ്പോറ്ട്ട് നല്‍കിയതാണ്.തലസ്ഥാനത്തെ മീറ്റര്‍ പലിശ മാഫിയയുമായുള്ള സലിം രാജിന്റെ അവിഹിത ബന്ധം മൂലം ‘ ഓപ്പറേഷന്‍ ഷൈലോക്ക് ‘എന്ന റെയ്‌ഡ് പോലും തലസ്ഥാന നഗരിയില്‍ പരാജയപ്പെടുകയുണ്ടായി.ഇതെല്ലാം അറിഞ്ഞിട്ടും സലിം രാജിനെ അകറ്റിനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.മകള്‍ക്ക് വേണ്ടി അന്ധനായിത്തീര്‍ന്ന നിസഹായനായ പിതാവായി ഉമ്മന്‍ ചാണ്ടി പരിണമിച്ചപ്പോള്‍ വിവാഹമോചന ഹര്‍ജിയുമായി കോടതിയിലെത്തുക മാത്രമായിരുന്നു റിച്ചി മാത്യുവിന്റെ മുന്നിലുണ്ടായിരുന്ന ഏക പോം‌വഴി..! സലിം രാജ്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗത്തെ പോലെയാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും അരോപണം ഉന്നയിച്ചിരുന്നു. വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിപ്പ്‌ നടത്തിയെന്ന ഹര്‍ജിയില്‍ സലിം രാജിന്റെ ഫോണ്‍ വിളികളുടെ രേഖ പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച്‌ ഉത്തരവിട്ടപ്പോള്‍, അങ്ങനെ ചെയ്യുന്നത്‌ വ്യക്തികളുടെ സ്വകാര്യതയിലേയ്‌ക്കുള്ള കടന്നു കയറ്റമാകുമെന്ന്‌ വാദിച്ച്‌ ഡിവിഷന്‍ ബഞ്ചില്‍ നിന്ന്‌ സ്റ്റേ ഉത്തരവ്‌ സമ്പാദിച്ചത്‌ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി നേരിട്ട്‌ ഹാജരായാണ്‌.ജസ്റ്റിസ്‌ വി.കെ.മോഹനന്റെ ഉത്തരവിനെതിരായി സലിം രാജല്ല ഇങ്ങനെ ഒരു വാദം ഉന്നയിച്ചത്‌.മറിച്ച്‌ അഡ്വക്കേറ്റ്‌ ജനറലാണ്‌.എന്താണ്‌ ഇതില്‍ നിന്ന്‌ പൊതുസമൂഹത്തിന്‌ ഊഹിക്കാന്‍ കഴിയുന്നത്‌? സലിം രാജിനെതിരെ പ്രതിപക്ഷ നേതാവ്‌ നിയമസഭയിലും പ്രതിപക്ഷ ഉപനേതാവ്‌ പത്രസമ്മേളനത്തിലും വെളിപ്പെടുത്തിയ കാര്യങ്ങളില്‍ വാസ്‌തവമുണ്ട്‌ എന്നല്ലേ? ഈ വാസ്‌തവങ്ങള്‍ പുറത്ത്‌ വരരുതെന്ന്‌ ഉമ്മന്‍ ചാണ്ടിക്ക്‌ നിര്‍ബന്ധമുണ്ട്‌ എന്നല്ലേ? അതേ എന്നു തന്നെയാണ്‌ , ആതിരേ, ഉമ്മന്‍ ചാണ്ടിയുടെ ഭാവങ്ങളും ശരീരഭാഷയും വ്യക്തമാക്കുന്നത്‌. ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാത്തതും സലിം രാജിനും ജിക്കുമോനുമെതിരെ കേസെടുക്കാതിരിക്കുന്നതും ഞെട്ടിക്കുന്ന ഈ കുടുംബ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകുമെന്ന്‌ ഉമ്മന്‍ ചാണ്ടി ഭയക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. ജിക്കുമോന്‍ അറസ്റ്റിലായാല്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ ട്രസ്റ്റിന്റെ വിവരങ്ങളും പുറത്താകും. മാത്രമല്ല ബന്ധു കുഞ്ഞ്‌ ഇല്ലമ്പള്ളിക്ക്‌ സോളാര്‍ ഇടപാടിലും മറ്റ്‌ ഇടപാടുകളിലുമുള്ള പങ്കും പുറത്ത്‌ വരും.അതാണ് ഉമ്മന്‍ ചാണ്ടിയെ ഭയചകിതനാക്കുന്നത് . ആതിരേ, അധാര്‍മികളും അശ്ലീലചാരികളുമായ മക്കളുടെയും ബന്ധുക്കളുടെയും വഴിപിഴച്ച ജീവിതത്തിന്‌ പിഴയായി നല്‍കുകയാണ്‌ ഇതുവരെ കളങ്കപ്പെടാത്ത തന്റെ രാഷ്ട്രീയ-പൊതു ജീവിതം ഉമ്മന്‍ ചാണ്ടി

Wednesday, September 4, 2013

വിതുര പെണ്‍കുട്ടിയെ ‘ കൂറുമാറ്റിയത് ‘ അച്യുതാനന്ദനും സുഗതകുമാരിയും

കേസിന്റെ ആദ്യകാലത്ത് വിതുര പെണ്‍കുട്ടിക്ക് ആശ്രയവും അഭയവും നല്‍കിയ സുഗതകുമാരിയും തന്റെ നിലപാടില്‍നിന്നും പിന്നോട്ടുപോയിരിക്കുന്നു.എന്നു മാത്രമല്ല അരെയൊക്കേയോ രക്ഷിക്കാനായി, വിവാഹിതനായ ഒരു യുവാവിനെ കൊണ്ട് വിതുര പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ചതിക്കരുതെന്ന ഈ യുവാവിന്റെ ആദ്യ ഭാര്യയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കേള്‍ക്കാന്‍ പോലുമുള്ള സന്മനസ്സ്,ആതിരേ, സുഗതകുമാരി കാണീച്ചില്ല.പലവട്ടം ഈ ആവശ്യവുമായി സമീപിച്ചിട്ടും സുഗതകുമാരി അവരുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ല.അതേ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം പ്രസ്‌ ക്‍ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും, തന്റെ സ്വാധീനം ഉപയോഗിച്ച് സുഗതകുമാരി ആ വാര്‍ത്ത തമസ്കരിക്കുകയും ചെയ്തു.ഞാന്‍ എഡിറ്ററായുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍ പോലുള്ള ചില പത്രങ്ങള്‍ മാത്രമാണ് തട്ടിപ്പിന്റെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇങ്ങനെയുള്ള ചതിയുടെ ശക്തികളും എതിരേ നില്‍ക്കുമ്പോള്‍ കോടതികളില്‍നിന്നും കോടതികളിലേക്ക് ഒരു പെണ്‍കുട്ടിക്ക് എങ്ങനെ പോകാനാകും. അതുകൊണ്ടുതന്നെ പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് മൊഴിനല്‍കിയ പെണ്‍കുട്ടിയെ ഒരു വിധത്തിലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മാത്രമല്ല അവര്‍ക്ക് ധാര്‍മികമായ പിന്തുണ നല്‍കുകയുമാണ് വേണ്ടത്.സരിതയേയും ശാലൂമേനോനേയും പോലെയുള്ള അഭിസാരികകളും തട്ടിപ്പുകാരികളുമായ സ്ത്രീകള്‍ക്ക് വേണ്ടി നിയമവും ന്യായവും ധാര്‍മീകതയും വെടക്കാക്കുന്ന ഭരണക്കാരും പോലീസും ന്യായാധിപന്മാരുമുള്ള സമൂഹത്തില്‍ വിതുര പെണ്‍കുട്ടിയെ പോലെയുള്ള ഇരകള്‍ക്ക് നീതി നിഷേധവും ചതിയും പഴിയുമാണ് അനുഭവം
ആതിരേ വിതുരപീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി- ഇന്ന് വിവാഹിതയും മാതാവുമായ യുവതി- കൂറുമാറിയെന്ന് കഴിഞ്ഞ ദിവസം പ്രത്യേക കോടതി നിരീക്ഷിച്ചതോടെ ക്രൂരമായ വിമര്‍ശനശരമാരിയാണ് സദാചാര കേരളം പെണ്‍കുട്ടിക്ക് നേരെ ഉതിര്‍ക്കുന്നത്.കേസിലെ പ്രതികളായ സമൂഹത്തിലെ പ്രബലന്‍മാരായ പ്രതികളെ രക്ഷപെടുത്താനാണ് പെണ്‍കുട്ടി ശ്രമിക്കുന്നതെന്നും അതിലൂടെ കോടതിയേയും നീതി നിര്‍വഹണ പ്രക്രിയയേയും അട്ടിമറിക്കുകയാണെന്നും ആക്ഷേപിക്കുമ്പോള്‍ , എന്റെയുള്ളില്‍ രോഷമിരമ്പുകയാണ്.എത്ര നീചവും ജുഗുപ്ത്സ നിറഞ്ഞതുമാണ് നമ്മുടെയൊക്കെ സാമൂഹിക ബോധവും നൈതിക നിലപാടും സദാചാര സങ്ക്ലപ്പങ്ങളെന്നും വ്യക്തമാക്കുന്നതാണ് ഈ കേസില്‍ കോടതിയുടെ അടക്കമുള്ള നിരീക്ഷണങ്ങളും മാധ്യമ ചര്‍ച്ചകളും.കേസിന്റെ തുടക്കത്തില്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക-വനിതാവിമോചക നേതാക്കന്മാര്‍ ഇന്നെവിടെ ? എവിടെ പോയ് വി.എസ്.അച്യുതാനന്ദന്‍..? എവിടെ സുഗതകുമാരി..?എവിടെ സാറാ ജോസഫ്..? എവിടെ പി. ഗീത..?എവിടെ ഒളിച്ചു ജനാധിപത്യ മഹിളാ അസോസിയേഷന്‍..? ഇവരെല്ലാം ചതിച്ചത് കൊണ്ടല്ലേ, ആതിരേ പെണ്‍കുട്ടിയുടെ കൂറുമാറിയത്..? നിരന്തരം ഗതികേടുകളെ പുല്‍കേണ്ടി വന്ന, നിരന്തരം ചതിക്കപ്പെട്ട ,നിരന്തരം ആത്മാഭിമാനത്തിന് മുറിവേറ്റ ആ യുവതിയുടെ പിന്മാറ്റത്തെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവരോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് നാം ചെയ്യേണ്ടത്.ചതിയുടെ നീചത്വങ്ങളോട് അങ്ങനെ നമുക്കും പ്രതികരിക്കാം പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് 17 വര്‍ഷമായി കോടതിയും കേസുമായി നടക്കേണ്ടിവന്നതിന്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാതെയാണ് ആതിരേ സദാചാരവാദികളും , നീതിനിര്‍വഹണ സംവിധാനങ്ങളും മാധ്യമ വിചാരണക്കാരും കുറ്റപ്പെടുത്തലിന്റെ അശ്‌ളീലതയാകുന്നത്.പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞ കാമക്കോമരങ്ങള്‍ ആരൊക്കെയാണെന്ന റിഞ്ഞിട്ടും നിസഹായയും വിദ്യാവിഹീനയുമായ ഇരയ്ക്ക് നീതിയുടെ സംരക്ഷണം നല്‍കേണ്ട സംവിധാനങ്ങളും സമൂഹവും ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി വേട്ടക്കാരെ രക്ഷിക്കാന്‍ നടത്തിയ കുത്സിതനിക്കങ്ങളുടെ പരിണതിയാണ് ആതിരേ ഈ കൂറുമാറ്റം.കൌമാരപ്രായത്തില്‍ നിരന്തര ലിംഗീക പീഡനത്തിന് ഇരയായ ആ പെണ്‍കുട്ടി ഇന്ന് വിവാഹിതയാണ്, തിരിച്ചറിവുള്ള യുവതിയാണ് .. അമ്മയാണ്.വീണ്ടും കോടതി മുറിയില്‍ വേട്ടക്കാര്‍ക്ക് വേണ്ടി അഭിഭാഷക ചോദ്യങ്ങളുടെ മാനഭംഗത്തില്‍ നിന്ന് രക്ഷപെടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം ആ യുവതിക്കില്ല.തന്റേതല്ലാത്ത കുറ്റത്താല്‍ സംഭവിച്ച അമ്മയുടെ കറപുരണ്ട ഭൂതകാലം തന്റെ മക്കള്‍ അറിയേണ്ട എന്ന് ആ യുവതി ചിന്തിച്ചെങ്കില്‍ അവരെ എന്തിനാണ് ആതിരെ , ഇങ്ങനെ പിച്ചിച്ചീന്തുന്നത് ? ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കോടതിനടപടികളിലൂടെ നീതി നടപ്പാകുമെന്നും പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്നും എന്തുറപ്പാണുള്ളത് ? വീണ്ടും കോടതിയിലെ ചോദ്യമാനഭംഗത്തിന് നിന്നുകൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറയാന്‍ ആ യുവതിക്ക് അവകാശമില്ലെന്നോ? കേസിന്റെ ആദ്യകാലത്ത് ലഭിച്ച പിന്തുണയൊന്നും ഒന്നര പതിറ്റാണ്ടിനുശേഷം പെണ്‍കുട്ടിക്ക് ലഭിക്കുന്നില്ലെന്നോറ്ക്കണം. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളോ സാമൂഹിക്- സാംസ്‌കാരിക പ്രവര്‍ത്തകരോ പെണ്‍കുട്ടിക്ക് ധാര്‍മികമായ പിന്തുണപോലും നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒറ്റക്ക് ഇനി എത്രനാള്‍ കേസുമായി ആ യുവതിക്ക് മുന്നോട്ടുപോകാനാകുമെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ആ സാഹചര്യത്തില്‍ കേസില്‍നിന്നും പിന്മാറുകയല്ലാതെ മറ്റെന്ന് പോംവഴിയാണ് , ആതിരേ,ആ പെണ്‍കുട്ടിക്കുമുന്നിലുള്ളത് ? ആതിരേ, അറിയുക പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ഒന്നര പതിറ്റാണ്ടുകാലം പിടിച്ചുനിന്നു എന്നതുതന്നെ വിതുര പെണ്‍കുട്ടിയുടെ ജീവിത സമരത്തെയാണ് കാണിക്കുന്നത്. പ്രതികളെ അറിയില്ലെന്നുപറഞ്ഞ് കേസില്‍നിന്നും പിന്മാറേണ്ട അവസ്ഥയിലേക്ക് വിതുര കേസിലെ ഇരയായ പെണ്‍കുട്ടിയെ കൊണ്ടുചെന്നെത്തിച്ചതില്‍ കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അക്ഷന്തവ്യമായ പങ്കാണുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനവും മുമ്പില്ലാത്തവിധം വര്‍ധിക്കുന്ന അവസരത്തില്‍ മൗനംഭജിക്കുകയും പിന്തിരിഞ്ഞു നടക്കുകയുമല്ലേ, ആതിരേ, കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചെയ്യുന്നത് ? കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി ഒരു പതിറ്റാണ്ടിനിടെ ഏറെ ശ്രദ്ധേയനായത് വി എസ് അച്യുതാനന്ദനാണ്. 2001-2006 കാലയളവില്‍ പ്രതിപക്ഷ നേതാവിയിരുന്നപ്പോള്‍ വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പക്ഷേ പിന്നീട് തന്റെ പ്രഖ്യാപിത നയങ്ങളില്‍നിന്നും വി എസ് പിന്നോട്ടുപോകുകയും വ്യക്തിതാല്‍പര്യം മാത്രം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു. പെണ്‍വാണിഭക്കാരെയും സ്ത്രീ പീഡകരെയും കയ്യാമംവച്ച് നടത്തിക്കുമെന്ന് പറഞ്ഞ വി എസിന് ഇത്തരം കേസുകളില്‍ ശക്തമായ അന്വേഷണം നടത്തുന്നതിനുപോലും കഴിഞ്ഞില്ല. കിളിരൂര്‍, കവിയൂര്‍ കേസുകള്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല എന്നുമാത്രമല്ല വിതുര ഉള്‍പ്പെടെയുള്ള കേസുകളിലെ ഇരകളോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുപോലും വി എസിന് കഴിഞ്ഞില്ല. കഴിഞ്ഞ 17 വര്‍ഷമായി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി മുന്നോട്ടുപോകുന്ന വി എസിന് സമാനമായതോ അതിനെക്കാള്‍ ഭീകരമായതോ ആയ കേസുകളില്‍ പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുന്നതിനോ ഇരകള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുന്നതിനുപോലും കഴിയുന്നില്ല. ഈ പിന്മാറ്റം,സ്വന്തം ഇമേജ് സംരക്ഷിക്കാന്‍ വേണ്ടിമാത്രമുള്ള സ്ത്രീപീഡന വിരുദ്ധ പോരാട്ടം-ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് ഉദാഹരണം-അതിക്കെയാണ് വിതുര പെണ്‍കുട്ടിയെ ചതിച്ചത്..! കേസിന്റെ ആദ്യകാലത്ത് വിതുര പെണ്‍കുട്ടിക്ക് ആശ്രയവും അഭയവും നല്‍കിയ സുഗതകുമാരിയും തന്റെ നിലപാടില്‍നിന്നും പിന്നോട്ടുപോയിരിക്കുന്നു.എന്നു മാത്രമല്ല അരെയൊക്കേയോ രക്ഷിക്കാനായി, വിവാഹിതനായ ഒരു യുവാവിനെ കൊണ്ട് വിതുര പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ചതിക്കരുതെന്ന ഈ യുവാവിന്റെ ആദ്യ ഭാര്യയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കേള്‍ക്കാന്‍ പോലുമുള്ള സന്മനസ്സ്,ആതിരേ, സുഗതകുമാരി കാണീച്ചില്ല.പലവട്ടം ഈ ആവശ്യവുമായി സമീപിച്ചിട്ടും സുഗതകുമാരി അവരുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ല.അതേ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം പ്രസ്‌ ക്‍ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും, തന്റെ സ്വാധീനം ഉപയോഗിച്ച് സുഗതകുമാരി ആ വാര്‍ത്ത തമസ്കരിക്കുകയും ചെയ്തു.ഞാന്‍ എഡിറ്ററായുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍ പോലുള്ള ചില പത്രങ്ങള്‍ മാത്രമാണ് തട്ടിപ്പിന്റെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇങ്ങനെയുള്ള ചതിയുടെ ശക്തികളും എതിരേ നില്‍ക്കുമ്പോള്‍ കോടതികളില്‍നിന്നും കോടതികളിലേക്ക് ഒരു പെണ്‍കുട്ടിക്ക് എങ്ങനെ പോകാനാകും. അതുകൊണ്ടുതന്നെ പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് മൊഴിനല്‍കിയ പെണ്‍കുട്ടിയെ ഒരു വിധത്തിലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മാത്രമല്ല അവര്‍ക്ക് ധാര്‍മികമായ പിന്തുണ നല്‍കുകയുമാണ് വേണ്ടത്.സരിതയേയും ശാലൂമേനോനേയും പോലെയുള്ള അഭിസാരികകളും തട്ടിപ്പുകാരികളുമായ സ്ത്രീകള്‍ക്ക് വേണ്ടി നിയമവും ന്യായവും ധാര്‍മീകതയും വെടക്കാക്കുന്ന ഭരണക്കാരും പോലീസും ന്യായാധിപന്മാരുമുള്ള സമൂഹത്തില്‍ വിതുര പെണ്‍കുട്ടിയെ പോലെയുള്ള ഇരകള്‍ക്ക് നീതി നിഷേധവും ചതിയും പഴിയുമാണ് ആതിരേ,അനുഭവം 1995-96 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 35 പ്രതികളാണ് കേസില്‍ ഉള്ളത്. 23 കേസുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതില്‍ 14 കേസുകളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. 9 കേസുകളുടെ വിചാരണ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നില്ല. കേസല്ല, കുടുംബ ജീവിതമാണ് തനിക്ക് പ്രധാനമെന്ന് യുവതി നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഈ സൂചനകള്‍തന്നെയാണ് ആതിരേ, കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതികളെ അറിയില്ലെന്ന് പറഞ്ഞതിലൂടെ പെണ്‍കുട്ടി സ്ഥിരീകരിച്ചത്. മാത്രമല്ല നിലവിലെ നീതി നിര്‍വഹണ പ്രക്രിയകളും അതിന്റെ രീതിശാത്രങ്ങളും തന്നെ ചതിക്കുകയെയുള്ളൂ എന്ന പ്രഖ്യാപനം കൂടിയായിരുന്നു അതെന്ന് ഞാന്‍ വിശ്വസിക്കുന്നു . ഒന്നര പതിറ്റാണ്ടിലേറെ നീതിക്കുവേണ്ടി പോരാടിയിട്ടും ഇരകള്‍ പീഡിപ്പിക്കപ്പെടുന്ന, വെട്ടക്കാര്‍ സംരക്ഷിക്കപ്പെടുന്ന സംവിധാനത്തില്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍നിന്നുമാറി സ്വസ്ഥമായൊരു ജീവതം നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ആ യുവതി, ഗതികേടു കൊണ്ട്, പറയുമ്പോള്‍ , ആതിരെ, കല്ലെറിയേണ്ടത് ആ നിസഹായ സ്ത്രീത്വത്തേയാണോ അതോ അവര്‍ക്ക് ഇതുവരെ നീതി നിഷേധിച്ച നൈതിക-സാമൂഹിക സംവിധാനങ്ങളെയാണോ...?!

Sunday, September 1, 2013

പിണറായിയും കോടിയേരിയും:ഉപരോധ സമരത്തിലെ ചതിയന്‍ ചന്തുമാര്‍

ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ പങ്ക്‌ അണികള്‍ക്കും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തമാണ്‌. എന്നാല്‍ ഇതുസംബന്ധിച്ച ` കോണ്‍ക്രീറ്റ്‌ എവിഡന്‍സ്‌ 'പുറത്തായിട്ടില്ലായിരുന്നു. ഇത്‌ പുറത്തുവരാതിരിക്കാന്‍ സിപിഎം നേതൃത്വവും യുഡിഎഫ്‌ നേതൃത്വവും സമവായത്തിലെത്തിയിരുന്നു. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനുശേഷം പോലീസ്‌ അന്വേഷണം മന്ദഗതിയിലായപ്പോഴേ `` ചോറുണ്ണുന്നവര്‍ക്കെല്ലാം'' കള്ളക്കളി ബോധ്യമായതാണ്‌. അതുകൊണ്ടാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ``ടി.പി.വധത്തിലെ ‘തിമിംഗിലങ്ങളെ'ക്കുറിച്ച്‌ അന്നെല്ലാം വാതോരാതെ സംസാരിച്ചിരുന്നത്‌. അന്വേഷണം മുന്നോട്ടുവിടാത്ത തിരുവഞ്ചൂരിന്റേയുംഉമ്മന്‍ ചാണ്ടിയുടേയും നിലപാട്‌ മുല്ലപ്പള്ളിയെ വല്ലാതെ പ്രകോപിക്കുകയും ചെയ്‌തു. വി.എസ്‌.അച്യുതാനന്ദനും ഈ നിലപാടിലായിരുന്നു ഉറച്ചുനിന്നത്‌. ഇന്നും ടി.പി.യുടെ വിധവ രമയടക്കമുള്ള ആര്‍എംപിക്കാര്‍ വിശ്വസിക്കുന്നതും ഇതുതന്നെയാണ്‌. .എളമരം-പിണറായി ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തു വിടുമെന്നും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി.വധത്തിലെ?ഗൂഢാലോചന സംബന്ധിച്ച്‌ 120 ബി വകുപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ ടി പി വധക്കേസ്‌ സി ബി ഐ അന്വേഷണത്തിന്‌ വിട്ടാല്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകുമെന്നും കുഞ്ഞാലിക്കുട്ടിയിലൂടെ അറിയിച്ചതോടെ പിണറായിയുടെ പ്രതിരോധം തകര്‍ന്നു, ഉപരോധസമരം അപഹാസ്യമാം വിധം ചിതറിക്കപ്പെട്ടു.
ആതിരേ,അവകാശസമരങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ജനകീയമുന്നേറ്റമെന്ന്‌ അടായാളപ്പെടുത്തേണ്ടിയിരുന്ന വര്‍ഗ-ബഹുജന വികാരമാണ് 2013 ആഗസ്റ്റ്‌ 12ന്‌ കേരള തലസ്ഥാനത്ത്‌ കണ്ടത്‌. .. സോളാര്‍തട്ടിപ്പ്‌ കേസിന്റെ രക്ഷാധികാരിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണം എന്നാവശ്യപ്പെട്ടായിരുന്നു ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനപങ്കാളിത്തത്തോടെ നടന്ന സെക്രട്ടേറിയറ്റ്‌ ഉപരോധം. എന്നാല്‍ സമരം ആരംഭിക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌, യുഡിഎഫുമായി ലെയ്‌സണ്‍ നടത്തി സമരത്തേയും സഖാക്കളെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനും, പോളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണനും വഞ്ചിച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ അഞ്ചാംപത്തികളാകുന്ന വര്‍ഗവിരുദ്ധതയ്‌ക്കാണ്‌ കേരളം സാക്ഷ്യം വഹിച്ചത്‌. നവലിബറല്‍ ആശയങ്ങളുടെ വക്താക്കളായി പാര്‍ട്ടിയേയും പ്രത്യയശാസ്‌ത്രത്തേയും നിരന്തരം വാണിഭച്ചരക്കാക്കുന്ന പിണറായിയുടേയും കോടിയേരിയുടേയും കുതന്ത്രങ്ങള്‍ക്ക്‌ ഒരിക്കല്‍ക്കൂടി പാര്‍ട്ടിയും അണികളും ഈ പാര്‍ട്ടിയില്‍ മോചനപ്രതീക്ഷകള്‍ അര്‍പ്പിച്ചവരും,ആതിരേ, ദാരുണമായി ഇരകളാക്കപ്പെടുകയായിരുന്നു. ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കുന്നതുവരെ ഒരു ഈച്ചയെപ്പോലും സെക്രട്ടേറിയറ്റിലേയ്‌ക്ക്‌ കടത്തിവിടാതെ, ഒരു ലക്ഷം സമരസഖാക്കള്‍ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റേയും മുട്ടിടിച്ചു. ഇതുവരെ പറഞ്ഞ കള്ളങ്ങളെല്ലാം പൊളിയുമെന്നും നാണം കെട്ട്‌ ഇറങ്ങിപ്പോകേണ്ടിവരുമെന്നും അവര്‍ ആത്മാര്‍ഥമായി ഭയന്നു. ആ വെപ്രാളത്തിലാണ്‌ കേന്ദ്രസേനയെ വിളിക്കാനുണ്ടായ തീരുമാനം. അതേസമയം കേന്ദ്രസേനയെ വിന്യസിക്കുന്നു എന്ന വാര്‍ത്ത സമരസഖാക്കളില്‍ പുതിയൊരു പോരാട്ടവീര്യമാണ്‌ പകര്‍ന്നത്‌. .ഒപ്പം സമരത്തെ തോല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അവലംബിച്ച നടപടികളും ബൂമറാങ്ങായി. യുഡിഎഫില്‍പ്പോലും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരായ മുറുമുറുപ്പുയര്‍ന്നു. കെ.മുരളീധരനും സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജും ഇക്കാര്യം തുറന്നടിക്കുകയും ചെയ്‌തു. സമരത്തെ സൈന്യം നേരിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക്‌ കേരള പോലീസ്‌ ഉത്തരവാദികളാവില്ലെന്ന്‌ ഉന്നത പോലീസ്‌ ഓഫീസര്‍മാരും പ്രഖ്യാപിച്ചു. മാധ്യമങ്ങളും സമരപക്ഷം ചേര്‍ന്ന്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇങ്ങനെ ഐതിഹാസികമായ ഒരു സമരവിജയത്തിന്‌ ഘടകങ്ങളെല്ലാം അനുകൂലമായ സാഹചര്യത്തേയാണ്‌ ,ആതിരേ,അഴിമതിക്കെതിരായ ജനമുന്നേറ്റത്തെ പിണറായിയും കോടിയേരിയും പിന്നില്‍ നിന്ന്‌ കുത്തിമലര്‍ത്തിയതും അണികളുടെ സമരസജ്ജതയേയും സമരവീര്യത്തേയും ബ്രൂട്ടസിനേക്കാള്‍ നീചമായി ഒറ്റുകൊടുത്തതും. ഇതിന്‌ പിണറായിയും കോടിയേരിയുമടങ്ങുന്ന ഉപജാപകസംഘത്തിന്‌ വലിയ വില കൊടുക്കേണ്ടിയും വരും.സംശയമില്ല.വിജയിച്ച ഏതെങ്കിലും സമരത്തെക്കുറിച്ച് വിശദീകരിക്കേണ്ട ഗതികേട് പോരാട്ടസമരത്തില്‍ ഒരുകാലത്തും നേതാക്കള്‍ക്കുണ്ടായിട്ടില്ല.ഇവിടാകട്ടെ സംസ്ഥാന തലം മുതല്‍ ബ്രാഞ്ച് തലം വരെ ‘വിജയ-വിശദീകരണം’ നല്‍കുകയാണ് പിണറായി.അണികളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് വിയര്‍ത്തൊലിക്കുന്ന സി‌പി‌എം നേതൃത്വത്തെയാണ്,ആതിരേ,പുച്ഛത്തോടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്..! ഉപരോധ സമരം പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷണനും സര്‍ക്കാര്‍ മിഷണറിയും അടവുകള്‍ പതിനെട്ടും പയറ്റി. അക്കൂട്ടത്തിലാണ്‌ ടി.പി.ചന്ദ്രശേഖരന്റെ വധവും സരിതയുമായി ഇടത്‌ മന്ത്രിസഭയിലേയും മുന്നണിയിലേയും ‘ അങ്കിളി’നും ചില നേതാക്കള്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധവും നിര്‍ണായകമായത്‌. . . ഈ ഘടകങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച്‌ ഉമ്മന്‍ ചാണ്ടി നടത്തിയ ബ്‌ളാക്ക്മെയ്ലിംഗില്‍ പിണറായിയുടെയും കോടിയേരിയുടേയും അടി തെറ്റി, പിടി അയഞ്ഞു.പിന്നെ സമരം `ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത വിധം' അവസാനിപ്പിക്കാനുള്ള ലെയ്‌സണ്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. ഇക്കാര്യത്തില്‍, പിണറായിയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെയും കോടിയേരിയെ ഒതുക്കാന്‍ കെ.എം.മാണിയുടേയും അകമഴിഞ്ഞ പിന്തുണ ഉമ്മന്‍ ചാണ്ടിക്ക്‌ ലഭിക്കുകയും ചെയ്‌തു. ടി.പി.ചന്ദ്രശേഖരന്‍ ബീഭത്സമായി കൊല്ലപ്പെട്ട രാത്രി എളമരം കരീമും പിണറായി വിജയനും നടത്തിയ ഫോണ്‍വിളിയാണ്‌ ,ആതിരേ, ഉമ്മന്‍ ചാണ്ടി തുറുപ്പുചീട്ടാക്കിയത്‌. ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ പങ്ക്‌ അണികള്‍ക്കും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തമാണ്‌. എന്നാല്‍ ഇതുസംബന്ധിച്ച ` കോണ്‍ക്രീറ്റ്‌ എവിഡന്‍സ്‌ 'പുറത്തായിട്ടില്ലായിരുന്നു. ഇത്‌ പുറത്തുവരാതിരിക്കാന്‍ സിപിഎം നേതൃത്വവും യുഡിഎഫ്‌ നേതൃത്വവും സമവായത്തിലെത്തിയിരുന്നു. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനുശേഷം പോലീസ്‌ അന്വേഷണം മന്ദഗതിയിലായപ്പോഴേ `` ചോറുണ്ണുന്നവര്‍ക്കെല്ലാം'' കള്ളക്കളി ബോധ്യമായതാണ്‌. അതുകൊണ്ടാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ``ടി.പി.വധത്തിലെ ‘തിമിംഗിലങ്ങളെ'ക്കുറിച്ച്‌ അന്നെല്ലാം വാതോരാതെ സംസാരിച്ചിരുന്നത്‌. അന്വേഷണം മുന്നോട്ടുവിടാത്ത തിരുവഞ്ചൂരിന്റേയുംഉമ്മന്‍ ചാണ്ടിയുടേയും നിലപാട്‌ മുല്ലപ്പള്ളിയെ വല്ലാതെ പ്രകോപിക്കുകയും ചെയ്‌തു. വി.എസ്‌.അച്യുതാനന്ദനും ഈ നിലപാടിലായിരുന്നു ഉറച്ചുനിന്നത്‌. ഇന്നും ടി.പി.യുടെ വിധവ രമയടക്കമുള്ള ആര്‍എംപിക്കാര്‍ വിശ്വസിക്കുന്നതും ഇതുതന്നെയാണ്‌ എളമരം-പിണറായി ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തു വിടുമെന്നും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി.വധത്തിലെ?ഗൂഢാലോചന സംബന്ധിച്ച്‌ 120 ബി വകുപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ ടി പി വധക്കേസ്‌ സി ബി ഐ അന്വേഷണത്തിന്‌ വിട്ടാല്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകുമെന്നും കുഞ്ഞാലിക്കുട്ടിയിലൂടെ അറിയിച്ചതോടെ പിണറായിയുടെ പ്രതിരോധം തകര്‍ന്നു,ആതിരേ, ഉപരോധസമരം അപഹാസ്യമാം വിധം ചിതറിക്കപ്പെട്ടു. സമാന്തരമായി കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനും മൂന്ന്‌ എംഎല്‍എമാര്‍ക്കും സരിതയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ പെന്‍ഡ്രൈവ്‌ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന്‌ കെ.എം.മാണിയിലൂടെ കോടിയേരി ബാലകൃഷ്‌ണനേയും അറിയിച്ചു. ഇത്രയുമായപ്പോള്‍ സഖാക്കളുടെ സമരവീര്യം ആവിയാകുകയും സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാനെത്തിയവര്‍ ഊരക്കുരുക്കിലാകുമെന്ന അവസ്ഥയും സംജാതമായി. ഇതില്‍ ആത്മവിശ്വാസം പൂണ്ട ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി, ഷുക്കൂര്‍ വധം, ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം എന്നീ കാര്‍ഡുകളുമിറക്കി. ഇതോടെ സമവായം ഉരുത്തിരിഞ്ഞു. പിന്നീടുണ്ടായ എല്‍ഡിഎഫ്‌- -- യുഡിഎഫ്‌ നടപടികളെല്ലാം സമരസഖാക്കളുടേയും പൊതുസമൂഹത്തിന്റേയും കണ്ണില്‍ പൊടിയിടാനുള്ള തത്രങ്ങള്‍ മാത്രമായിരുന്നു. ഒന്നര ദിവസത്തിനുള്ളില്‍ സമരം തീര്‍ക്കാമെന്ന ഉറപ്പ്‌ പിണറായിയില്‍ നിന്നും കോടിയേരിയില്‍ നിന്നും ലഭിച്ചതോടെ ഉമ്മന്‍ ചാണ്ടിയും അഡ്‌ജസ്റ്റ്‌മെന്റുകള്‍ക്ക്‌ തയ്യാറായി. സൈന്യത്തെ ബാരക്കിലിരുത്തിയതും തലസ്ഥാനത്തെ മദ്യഷാപ്പുകള്‍ ചൊവ്വാഴ്‌ച ഉച്ചവരെ മാത്രം അടച്ചിട്ടതും സെക്രട്ടേറിയറ്റിന്‌ രണ്ടുദിവസം അവധി പ്രഖ്യാപിച്ചതും ആ പത്രസമ്മേളനത്തില്‍ (തിങ്കളാഴ്‌ച) നാളെ നിങ്ങള്‍ ഈ ചോദ്യം എന്നോട്‌ ചോദിക്കില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞതും ഈ സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചൊവ്വാഴ്‌ചത്തെ ജുഡിഷ്യല്‍ അന്വേഷണ പ്രഖ്യാപനവും അത്‌ കേട്ടപാടെ ഉപരോധസമരം പിന്‍വലിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടി-പിണറായി ഒത്തുതീര്‍പ്പിന്റെ ലൈനില്‍ തന്നെയായിരുന്നു.ആതിരേ, വിഢികളായത്‌ അണികളും പൊതുസമൂഹവും അതേസമയം, ആഴ്‌ചകളുടെ തയ്യാറെടുപ്പിന്‌ അവസാനം പതിനായിരക്കണക്കിന്‌ സാധാരണ പ്രവര്‍ത്തകരെ തിരുവനന്തപുരത്തെത്തിച്ച്‌, ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉപരോധിപ്പിച്ചതിനുശേഷം സര്‍ക്കാരുമായി ധാരണയുണ്ടാക്കി പൊടുന്നനെ ഉപരോധം അവസാനിപ്പിച്ച സി പി എം നേതൃത്വത്തിന്റെ നടപടിയില്‍ അണികള്‍ ക്ഷുഭിതരാണ്‌; പിണറായി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ അണികള്‍ക്ക്‌ അവശേഷിച്ചിരുന്ന വിശ്വാസം നഷ്ടമാകുകയും ചെയ്‌തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രത്യയശാസ്‌ത്രപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ പിണറായി അടക്കമുള്ളവര്‍ പുലര്‍ത്തിവരുന്ന വക്രീകരിച്ച സമീപനം വലിയൊരു ശതമാനം അണികളെ നിര്‍ജീവമാക്കുകയും നേതൃത്വത്തിനെതിരാക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ ലാവ്‌ലിന്‍ അഴിമതി കേസില്‍ പ്രതിയായത്‌, ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും പണം വാങ്ങിയ നടപടി, സംസ്ഥാനത്തിന്റെ വിലപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുന്ന സംസ്ഥാന ഡേറ്റാ സെന്ററിന്റെ നടത്തിപ്പ്‌ കുത്തകയായ റിലയന്‍സിന്‌ നല്‍കിയ നടപടി, പ്രതിപക്ഷ നേതാവിന്റെ മകനെക്കുറിച്ച്‌ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയുമായി ഉണ്ടാക്കിയ സഖ്യം, ടി.പി.ചന്ദ്രശേഖരന്‍ -ഷുക്കൂര്‍ ഫസല്‍ വധത്തില്‍ സിപിഎമ്മിനുള്ള പങ്ക്‌, എം.എം.മണിയുടെ വിവാദ പ്രസംഗം,സ്‌ത്രീവിഷയത്തില്‍ രണ്ട്‌ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കേണ്ടി വന്നത്‌, പാര്‍ട്ടി നേരിട്ട കടുത്ത വിഭാഗീയത, നിക്ഷിപ്‌ത താല്‍പര്യക്കാരുമായി പാര്‍ട്ടി നേതാക്കളുടെ സംസര്‍ഗ്ഗം എന്നിവ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി സിപിഎമ്മിന്റെ അണികളെയാകെ നിര്‍ജീവമാക്കിയിരിക്കുകയായിരുന്നു. ഇതിന്റെ പരിണതിയായാണ്‌ , ആതിരേ,കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പാര്‍ട്ടി നടത്തിയ പ്രധാന സമരങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടിയത്‌. .സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക്‌, ആദിവാസി ഭൂസമരം എന്നിവയുടെ ദയനീയാന്ത്യം, നേതൃത്വത്തില്‍ അണികള്‍ക്ക്‌ ഏതാണ്ട്‌ പൂര്‍ണമായി തന്നെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ സംസാരിക്കുന്ന തെളിവുകളാണ്‌.. പാര്‍ട്ടി പത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രചാരം കുറഞ്ഞത്‌, പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ കുത്തനെ ഉയര്‍ന്നത്‌, 2009ലെ ലോകസഭാ തിരഞ്ഞെടുപ്പ്‌, 2010ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്‌, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ എന്നിവയില്‍ എല്‍ ഡിഎഫിനുണ്ടായ തുടര്‍ച്ചയായ പരാജയം എന്നിവയ്‌ക്കെല്ലാം ഉത്തരവാദികള്‍ പിണറായി വിജയനും കണ്ണൂര്‍ ലോബിയുമായിരുന്നു. എന്നാല്‍ സോളാര്‍ തട്ടിപ്പിനെതിരെ സിപിഎം നടത്തിയ പ്രക്ഷോഭങ്ങള്‍ സാവധാനം സിപിഎം അണികളെ നിര്‍ജീവാവസ്ഥയില്‍നിന്ന്‌ ഉണര്‍ത്തുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ സ്വഭാവത്തിലോ നയങ്ങളിലോ ഉണ്ടായ മാറ്റമല്ല, മറിച്ച്‌, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സോളാര്‍ തട്ടിപ്പ്‌ വിഷയത്തില്‍ തുടര്‍ച്ചയായി പുലര്‍ത്തിയ തെറ്റായ സമീപനമായിരുന്നു,ആതിരേ, സിപിഎമ്മിന്റെ സമരങ്ങള്‍ക്ക്‌ ശക്തി പകര്‍ന്ന പ്രധാന ഘടകം. അതിലുപരി സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ സരിത പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി രൂക്ഷമായ ഭാഷയില്‍ തിരിഞ്ഞത് സര്‍ക്കാരിനെതിരെയുള്ള ജനരോഷം ആളിക്കത്തിച്ചു. തന്നെയുമല്ല, കുറേ മാസങ്ങളായി സിപിഎമ്മിനെ തുടര്‍ച്ചയായി കടന്നാക്രമിച്ചുപോന്ന മാധ്യമങ്ങള്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധ നിലപാട്‌ സ്വീകരിച്ചതും അണികള്‍ക്കിടയില്‍ ആവേശം വര്‍ദ്ധിപ്പിച്ചു.അണികളില്‍ ഭൂരിഭാഗത്തിനും ഒട്ടും താല്‍പര്യമില്ലാതിരുന്ന, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍ എന്നിവരുടെയും വാക്കുകള്‍ അണികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സാവധാനത്തിലാണെങ്കിലും , ആതിരേ, അണികള്‍ നേതൃത്വത്തെ വീണ്ടും വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു. തങ്ങളെ സമര സജ്ജരാക്കാന്‍ നേതൃത്വം തയ്യാറായതില്‍ അണികള്‍ വീണ്ടും ആവേശം കൊണ്ടു. സോളാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി സിപിഎം നേതൃത്വം അനിശ്ചിതകാല സെക്രട്ടേറിയറ്റ്‌ ഉപരോധം പ്രഖ്യാപിച്ചതോടെ ആവേശം അണപൊട്ടിയൊഴുകി. ഏതാണ്ട്‌ ഒന്നര പതിറ്റാണ്ടിനുശേഷം സമരോത്സുക നാളുകള്‍ തിരികെ വരികയാണെന്ന്‌ അണികള്‍ സ്വപ്‌നം കണ്ടു. അനിശ്ചിതകാല ഉപരോധം വിജയിപ്പിക്കാന്‍ അണികള്‍ കൈയും മെയ്യും മറന്ന്‌ രംഗത്തിറങ്ങി. അനിശ്ചിതകാല സെക്രട്ടേറിയറ്റ്‌ ഉപരോധത്തിന്‌ തിരുവനന്തപുരത്തെത്തിയ പതിനായിരക്കണക്കിന്‌ അണികള്‍ ഒരു ഐതിഹാസിക സമരത്തില്‍ ത്യാഗപൂര്‍വ്വം പങ്കെടുത്ത്‌ തങ്ങളുടെ വിപ്‌ളവ വീര്യം സ്‌ഫുടം ചെയ്‌തെടുക്കാമെന്ന സ്വപ്‌നത്തോടെയാണ്. എന്നാല്‍ ഉപരോധത്തിന്‌ തിരുവനന്തപുരത്തെത്തിയ പതിനായിരങ്ങള്‍, തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്നറിഞ്ഞത്,ആതിരേ, ഇവിടെ വന്നതിനുശേഷം മാത്രമാണ്‌. സെക്രട്ടേറിയറ്റിന്റെ നാല്‌ ഗേറ്റ്‌ ഉപരോധിക്കാനെത്തിയ തങ്ങളോട്‌ നാലാം ഗേറ്റ്‌ ഉപരോധിക്കേണ്ട എന്ന്‌ നേതൃത്വം ആവശ്യപ്പെട്ടതോടെ അണികള്‍ക്ക്‌ തിരിച്ചടിയേറ്റു. തൊട്ടുപിന്നാലെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുമുണ്ടാക്കി. 48 മണിക്കൂര്‍ പോലും പൂര്‍ത്തിയാക്കാതെ സമരം അവസാനിപ്പിച്ച്‌ തിരികെ പോകാന്‍ തങ്ങളോട്‌ ആജ്ഞാപിച്ച നേതൃത്വത്തിനെതിരെ എല്ലാ ജില്ലകളിലുമുള്ള അണികളില്‍ രോഷം പുകയുകയാണ്‌. നേതൃത്വം തങ്ങളെ അടിമുടി വഞ്ചിച്ചു എന്ന ബോധ്യം അണികളിലാകെ പടരുകയാണ്‌. സമരശേഷമുള്ള പിണറായി വിജയന്റെ പ്രഖ്യാപനങ്ങളും എന്തിനധികം പോളിറ്റ്‌ ബ്യൂറോയുടെ വിലയിരുത്തല്‍പോലും പുച്ഛിച്ച്‌ തള്ളുകയാണ്‌ അണികള്‍. സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടും വ്യത്യസ്ഥമല്ല. സോളാര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന തന്ത്രപരമായ നിലപാടിലൂടെ മുഖ്യമന്ത്രി സമരത്തെ യഥാര്‍ത്ഥത്തില്‍ തോല്‍പിക്കുകയാണ്‌ ചെയ്‌തത്‌. ഫലത്തില്‍ ഇടതുകക്ഷികള്‍ വന്‍സമരം നടത്തി വിജയം ഉമ്മന്‍ചാണ്ടിക്ക്‌ സമ്മാനിച്ചു എന്ന്‌ പറയാം. സരിതയുടെ ഫോട്ടോ വിവാദത്തില്‍ ഫോട്ടോ വ്യാജമാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ഉമ്മന്‍ചാണ്ടിയെ കുഴിയില്‍ ചാടിക്കുവാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആവതു ശ്രമിച്ചെങ്കിലും അതില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ഇടതു നേതാക്കള്‍ക്ക്‌ ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞതിനും കാരണം വേറെ തിരയേണ്ടിവരില്ല,ആതിരേ. എല്ലാം ഇരുപക്ഷത്തുമുള്ള നേതാക്കള്‍ മുന്‍കൂട്ടി നിശ്ചയിച്ചപോലെ തന്നെ നടന്നു. മുഖ്യമന്ത്രിക്ക്‌ രാജിവയ്‌ക്കേണ്ടി വന്നില്ല, ഇടത്‌ സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടു. പകരം `ശശി'യായത്‌ പാവം പ്രവര്‍ത്തകരും. സമരത്തിന്‌ ഒരുക്കങ്ങള്‍ നടത്താന്‍ തങ്ങളുടെ ജോലി പോലും ഉപേക്ഷിച്ച്‌ ഉമ്മന്‍ചാണ്ടിയുടെ രാജി സ്വപ്‌നം കണ്ടു നടന്ന സാധാരണ പ്രവര്‍ത്തകരോട്‌ ചാണ്ടിക്കെതിരെ സമരം ഇനിയും ശക്തമാക്കുമെന്ന്‌ പറയുമ്പോഴും ഇത്ര നല്ലൊരു ചാന്‍സ്‌ കിട്ടിയിട്ടും അത്‌ മുതലെടുക്കനാവാത്ത`തരികിട നേതൃത്വമായിട്ടേ പിണറായിയേയും കൂട്ടരേയും,ആതിരേ, പാര്‍ട്ടി അണികളുംമലയാളികളും വിലയിരുത്തൂ.

Friday, August 30, 2013

ഫാ. ഫ്രാങ്കോ പുത്തിരിയും മോണ് . പോള്‍ പേരാമംഗലവും കത്തോലിക്കര്‍ക്ക്‌ നാണക്കേട്‌

വഴിവിട്ട ജീവിതരീതിക്ക്‌ വൈദീകവൃത്തിയെ മറയാക്കി ഫാ. ഫ്രാങ്കോ പുത്തിരിക്കെതിരെ നടപടി എടുക്കേണ്ടതിന്‌ പകരം ,ആതിരേ, അതിരൂപത വികാരി ജനറല്‍ മോണ്‍. പോള്‍ പേരാമംഗലത്ത്‌ വൈര്യനിര്യാതന ബുദ്ധിയോടെയാണ്‌ ലിന്റോയോടും കുടുംബത്തോടും ലിന്റോയെ അനുകൂലിക്കുന്ന ഇടവകാംഗങ്ങളോടും പെരുമാറിയത്‌. കുറ്റക്കാരന്‍ ലിന്റോയാണെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ മോണ്‍. പോള്‍ പേരാമംഗലം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. .ഇതില്‍ നിന്ന്‌ ഫാ. പുത്തിരി അടക്കമുള്ള ഒരു അവിഹിതബന്ധ റാക്കറ്റ്‌ മോണ്‍. പോരാമംഗലത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബങ്ങളുടെ സമാധാനം ഭംഞ്‌ജിച്ച്‌ വിലസുകയാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു
സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ അഭിമാനസ്‌തംഭമായി അറിയപ്പെടുന്ന തൃശൂര്‍ അതിരൂപത, ആതിരെ ,ബിഷപ്പ് കുണ്ടുകുളത്തിന്റെ കാലം മുതല്‍ വിവാദങ്ങളുടെ കേന്ദ്രമാണ്‌. ക്രിസ്‌തുവിനെയും ക്രിസ്‌തു വിശ്വാസത്തെയും വിശ്വാസികളെയും നിരന്തരം വഞ്ചിച്ച് സ്വകാര്യ ലാഭത്തിനും സുഖത്തിനും വേണ്ടി രൂപതയെയും അതിന്റെ സംവിധാനത്തെയും ദുരുപയോഗം ചെയ്യുന്ന തലത്തിലേക്ക്‌ ഒരു വിഭാഗം വൈദീകരും സന്യസ്‌തരും അല്‍മായരും അധഃപതിച്ചതാണ്‌ തൃശൂര്‍ രൂപതയെ ഇപ്പോള്‍ വിവാദങ്ങളുടെ കേദാരമായി മാറ്റിയിട്ടുള്ളത്‌. ഒരു കാലത്ത്‌ രാഷ്‌ട്രീയമായും സാമ്പത്തികമായും കേരള രാഷ്‌ട്രീയത്തില്‍ അതിശക്തമായ സാന്നിദ്ധ്യമായിരുന്നു ,ആതിരേ, തൃശൂര്‍ രൂപത. കെ.കരുണാകരന്റെ കാലത്ത്‌ സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന പല സാമ്പത്തിക വൈഷമ്യങ്ങളുടെ കാലത്ത്‌ രൂപതയുടെ സഹായമായിരുന്നു സര്‍ക്കാരിനെ തന്നെ താങ്ങി നിര്‍ത്തിയിരുന്നത്‌. .. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മധ്യകേരളത്തില്‍ യുഡിഎഫ്‌ അനുകൂല തരംഗം ഉണ്ടാക്കുന്നതില്‍ തൃശൂര്‍ അതിരൂപത വഹിച്ച പങ്കും വിസ്‌മരിക്കാവുന്നതല്ല. പ്രേക്ഷിത രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും മറ്റേത്‌ ക്രൈസ്‌തവ സഭാ വിഭാഗത്തിനും മാതൃകയാകുന്ന പ്രവര്‍ത്തനവും ഒരു കാലത്ത്‌ തൃശൂര്‍ രൂപത കാഴ്‌ചവച്ചിരുന്നു. അങ്ങനെ മാതൃകയുടെ വാര്‍പ്പ്‌ രൂപമായി ക്രൈസ്‌തവരും അക്രൈസ്‌തവരും അംഗീകരിച്ചിരുന്ന രൂപതയാണ്‌ ഇന്ന്‌, നേരത്തെ സൂചിപ്പിച്ച ഒരു കൂട്ടം ക്രിസ്‌തു വിരുദ്ധരുടെ, സാമുഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം അവഹേളന പാത്രമായി സമൂഹമധ്യേ നില്‍ക്കുന്നത്‌. . അവിഹിതബന്ധങ്ങളും മദ്യപാനവും ആരോപിക്കപ്പെടാത്ത വൈദീകര്‍ ഈ രൂപതയില്‍ ഇല്ല എന്ന്‌ തന്നെ പൊതുസമൂഹത്തെക്കൊണ്ട്‌ പറയിപ്പിക്കുന്ന രീതിയിലാണ്‌, സഭയിലും സമൂഹത്തിലും സ്ഥാനം നേടുകയും സഭയുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുകയും ചെയ്‌ത ചിലരുടെ ചെയ്‌തികള്‍ . ഇതുമൂലം രൂപതയ്‌ക്ക്‌ ആകെയും കത്തോലിക്ക വിശ്വാസികള്‍ക്ക്‌ പ്രത്യേകിച്ചും സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാനാവാത്ത സാഹചര്യമാണ്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. ഈ ദുഷ്‌ടാത്മാക്കളില്‍ പാറന്നൂര്‍ പള്ളി വികാരിയും ആര്‍ച്ചു ബിഷപ്പിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന ഫാ. ഫ്രാങ്കോ പുത്തിരിയും അതിരൂപത വികാരി ജനറല്‍ പോള്‍ പേരമംഗലത്തും അവരുടെ സമൂഹവിരുദ്ധവും സഭാവിരുദ്ധവുമായ നടപടികള്‍ കൊണ്ട്‌ കുപ്രസിദ്ധരാണ്‌ . രൂപതയിലെ വൈദീകരും വൈദീക ശ്രേഷ്‌ഠരും അനാശാസ്യ നടപടികളില്‍ ഏര്‍പ്പെടുന്നു എന്നതിന്റെ അവസാനത്തെ തെളിവാണ്‌ പാറന്നൂര്‍ പള്ളിവികാരി ഫാ. ഫ്രാങ്കോ പുത്തിരി. 26-05-2013-ല്‍ കുണ്ടന്നൂര്‍ കര്‍മ്മലമാതാ പള്ളിയില്‍ വച്ച്‌ വിവാഹം ആശിര്‍വദിക്കുകയും അതിനുമുന്‍പ്‌ 15-05-2013-ല്‍ മുക്കാട്ടുകര പള്ളിയില്‍ വച്ച്‌ മന:സമ്മതം നടത്തിക്കൊടുക്കുകയും ചെയ്‌ത വി.ജെ.ലിന്റോ ദമ്പതികളോട്‌ ഫാ. പുത്തിരി പുലര്‍ത്തിയ സമീപനം കേട്ടുകേള്‍വിയില്ലാത്തതാണ് വിവാഹ ദിവസം വരന്‍ താലി കെട്ടേണ്ടതിനുപകരം വൈദികന്‍ താലികെട്ടിയതും പിന്നീട്‌ ലിന്റോയുടെ വധുവിനെ പ്രലോഭിപ്പിച്ച്‌ രഹസ്യ കേന്ദ്രങ്ങളിലും പാറന്നൂര്‍ പള്ളിയിലെ വൈദീകന്റെ മുറിയിലും കൂടിക്കാഴ്‌ച നടത്തിയതും ഫാ.ഫ്രാങ്കോ പുത്തിരിയുടെ ളോഹയണിഞ്ഞ തരികിടകളില്‍ ചിലത് മാത്രം . ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതെന്ന ബൈബിള്‍ വാക്യം ആവര്‍ത്തിച്ചോര്‍മ്മിപ്പിച്ച്‌ വിവാഹം നടത്തിക്കൊടുത്തശേഷമാണ്‌ നവവധുവിനെ ഫാ. പുത്തിരി അടിച്ചു മാറ്റിയിരിക്കുന്നത്‌. .. ഇതിനെതിരെ വന്‍ പ്രതിഷേധമാണ്‌ , ആതിരേ, ഇപ്പോള്‍ ഇടവകയിലും രൂപതയിലും രൂപംകൊണ്ടിട്ടുള്ളത്‌. ഫാ. പുത്തിരിയും തന്റെ ഭാര്യയും തമ്മിലുള്ള അവിഹിതബന്ധത്തില്‍ സംശയം തോന്നിയ ലിന്റോയുടെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന തെളിവുകളാണ്‌ ലഭിച്ചത്‌. കോളേജിലേയ്‌ക്ക്‌ എന്ന്‌ പറഞ്ഞു പോകുന്ന നവവധുവിനെക്കാത്ത്‌ വഴിയില്‍ മോട്ടോര്‍ ബൈക്കുമായി ഫാ. പുത്തിരി കാത്തുനില്‍ക്കും. പിന്നെ ഇരുവരും രഹസ്യകേന്ദ്രങ്ങളിലേയ്‌ക്കാണ്‌ യാത്ര. സ്വന്തം കണ്ണുകൊണ്ട്‌ ഇത്‌ കാണാന്‍ ഇടയായ ലിന്റോ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ്‌. ജൂലൈ രണ്ടിന്‌ കോളേജിലേക്ക്‌ പോയ ലിന്റോയുടെ ഭാര്യയെയും ഫാ. പുത്തിരിയെയും, ദേവമാതാ ബില്‍ഡിങ്ങില്‍ നിന്ന്‌ ഇറങ്ങി വരുമ്പോള്‍ ലിന്റോ തന്നെ തടഞ്ഞുവച്ചെങ്കിലും ഫാ. പുത്തിരി കുതറിമാറി തന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇടവകാംഗങ്ങള്‍ ഫാ. പുത്തിരിയെ ചോദ്യം ചെയ്യുകയും കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന്‌ തടയുകയും ചെയ്‌തു. അനാശാസ്യ വീരനായ ഫാ. പുത്തിരിയെ ഇടവക പള്ളിവികാരി സ്ഥാനത്തുനിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ ഇടവകാംഗങ്ങളായ 50-ല്‍ അധികം സ്‌ത്രീകള്‍ അതിരൂപതയിലെത്തി പരാതി ബോധിപ്പിച്ചിട്ടും , ആതിരെ നടപടിയുണ്ടായിട്ടില്ല. ഇതില്‍ ക്ഷുഭിതരായ ഇടവക വിശ്വാസികള്‍ ഫാ. പുത്തിരിയെ കൈയ്യേറ്റം ചെയ്യുകയും അവിടെ നിന്നും അദ്ദേഹം ഓടി രക്ഷപ്പെട്ട്‌ സിഎച്ച്‌എഫ്‌ കന്യാസ്‌ത്രീ മഠത്തില്‍ അഭയം പ്രാപിക്കുകയും പിന്നീട്‌ സുഹൃത്തിന്റെ വാഹനത്തില്‍ പള്ളിമേടയില്‍ എത്തുകയും ചെയ്‌തു. ഈ സംഭവത്തില്‍ ആകെ തകര്‍ന്നുപോയ ലിന്റോ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി കിട്ടുവാന്‍ തൃശൂര്‍ ഫാമിലി കോര്‍ട്ടില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതില്‍ ഫാ. ഫ്രാങ്കോ പുത്തിരിയാണ്‌ രണ്ടാം പ്രതി. വഴിവിട്ട ജീവിതരീതിക്ക്‌ വൈദീകവൃത്തിയെ മറയാക്കി ഫാ. ഫ്രാങ്കോ പുത്തിരിക്കെതിരെ നടപടി എടുക്കേണ്ടതിന്‌ പകരം ,ആതിരേ, അതിരൂപത വികാരി ജനറല്‍ മോണ്‍. പോള്‍ പേരാമംഗലത്ത്‌ വൈര്യനിര്യാതന ബുദ്ധിയോടെയാണ്‌ ലിന്റോയോടും കുടുംബത്തോടും ലിന്റോയെ അനുകൂലിക്കുന്ന ഇടവകാംഗങ്ങളോടും പെരുമാറിയത്‌. കുറ്റക്കാരന്‍ ലിന്റോയാണെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ മോണ്‍. പോള്‍ പേരാമംഗലം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. രൂപത കച്ചേരിയില്‍ ഫാ. ഫ്രാങ്കോ പുത്തിരിയെ പ്രതിയാക്കി ലിന്റോ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിപ്പിക്കാന്‍ മോണ്‍. പേരാമംഗലം അടക്കമുള്ളവര്‍ വന്‍ സമ്മര്‍ദ്ദവും ഭീഷണിയുമാണ്‌ പ്രയോഗിക്കുന്നത്‌. ഫാ. ഫ്രാങ്കോ പുത്തിരിയുടെ പേര്‌ ഒഴിവാക്കി പുതിയ പരാതി തന്നാല്‍ പരിഗണിക്കാമെന്നാണ്‌ അഡ്വ. ഫാ. ജോണ്‍സന്‍ ഐനിക്കല്‍ ലിന്റോയെ അറിയിച്ചത്‌. സഭയ്‌ക്കും വിശ്വാസികള്‍ക്കും ക്രിസ്‌തുവിനും നിരന്തരം നാണക്കേടുണ്ടാക്കി ക്കൊണ്ടിരിക്കുന്ന ഫാ. ഫ്രാങ്കോ പുത്തിരിയെ രക്ഷിച്ചെടുക്കാനാണ്‌ ഇവരുടെ ശ്രമം. ഇതില്‍ നിന്ന്‌ ഫാ. പുത്തിരി അടക്കമുള്ള ഒരു അവിഹിതബന്ധ റാക്കറ്റ്‌ മോണ്‍. പോരാമംഗലത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബങ്ങളുടെ സമാധാനം ഭംഞ്‌ജിച്ച്‌ വിലസുകയാണെന്നാണ്‌ , ആതിരേ, വിശ്വാസികള്‍ ആരോപിക്കുന്നത്‌. ഫാ. ഫ്രാങ്കോ പുത്തിരിയെ സംരക്ഷിക്കാനും പരാതിക്കാരെ അധിക്ഷേപിക്കാനും ശ്രമിക്കുന്ന മോണ്‍. പോള്‍ പേരാമംഗലം തികഞ്ഞ മദ്യപനും അഹങ്കാരിയുമാണെന്നാണ്‌ അടുത്ത കാലത്തുണ്ടായ സംഭവം തെളിയിക്കുന്നത്‌. ജൂലൈ 22-ന്‌ രാത്രി 9.30-ന്‌ അമിതമായി മദ്യപിച്ച്‌ വാഹനം ഓടിച്ചതുമൂലം മോണ്‍. പേരാമംഗലത്തിന്റെ ലക്ഷ്വറി കാര്‍ അഞ്ചുവാഹനങ്ങളെയാണ്‌ ഇടിച്ചു തെറിപ്പിച്ചത്‌. ഇത്രയും സംഭവിച്ചിട്ടും വണ്ടി നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചുപോകുന്നതുകണ്ട നാട്ടുകാരുടെ പരാതിപ്രകാരം പൂങ്കുന്നത്തുവെച്ച്‌ പോലീസ്‌ വണ്ടി തടയുകയും മോണ്‍. പേരാമംഗലത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. അമിതമായ മദ്യപാനം മൂലം നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മോണ്‍. പേരാമംഗലം ! മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം സൃഷ്‌ടിച്ചതിന്റെ പേരില്‍ കേസെടുത്ത ശേഷം മോണ്‍. പേരാമംഗലത്തിന്‌ ജാമ്യം നല്‍കി പോലീസ്‌ വിട്ടയച്ചെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനും കേസെടുത്ത പോലീസുകാരെ ശിക്ഷിക്കാനുമാണ്‌ രൂപതയുടെ ശ്രമം. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തലവനും രൂപത കച്ചേരിയുടെ അധിപനുമാണ്‌ മോണ്‍. പോള്‍ പേരാമംഗലം. നിയമം നടപ്പിലാക്കിയ പോലീസുകാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും സര്‍ക്കാരില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ രൂപത അധികാരികള്‍. ഫാ. ഫ്രാങ്കോ പുത്തിരിയും മോണ്‍. പോള്‍ പേരാമംഗലവും അടക്കമുള്ളവരുടെ അസാന്മാര്‍ഗ്ഗിക ജീവിതം രൂപതയ്‌ക്കും വിശ്വാസികള്‍ക്കും ഉണ്ടാക്കുന്ന നാണക്കേടൊന്നും രൂപതാധികൃതര്‍ക്ക്‌ വിഷയമല്ല. മറിച്ച്‌, അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വൈദീകരെ സംരക്ഷിക്കാനും അവരെ വിശുദ്ധരായി സമൂഹമധ്യേ അവരോധിക്കാനുമാണ്‌ ,ആതിരേ, തൃശൂര്‍ രൂപതയുടെ ശ്രമം.

Wednesday, August 28, 2013

യേശുദാസ്‌, നിങ്ങള്‍ ഇത്ര ചീപ്പ്‌ ആകരുത്‌

(ആതിരേ,എട്ട് മാസത്തിന് ശേഷം വീണ്ടും...ബൈബിളില്‍ പറയുന്ന ‘റിട്ടേണ്‍ ഓഫ് ദ് പ്രോഡിഗല്‍’ എന്നോ തോമസ് ഹാര്‍ഡിയുടെ ‘റിട്ടേണ്‍ ഓഫ് ദ് നേറ്റീവ് ‘ എന്നോ വിശേഷിപ്പിച്ചോളൂ...മനുഷ്യ ശരീരം രോഗഗ്രസ്തമല്ലേ..അതു തന്നെ സംഭവം..ഇപ്പോള്‍ ഒക്കെ ശരിയായി.. ഇനി നമുക്ക് പഴയത് പോലെ മിണ്ടിക്കൊണ്ടിരിക്കാം..ഈ എട്ടുമാസത്തിനിടെയില്‍ സുബോധമുള്ള മസ്തിഷ്ക്കങ്ങളെ പ്രക്ഷുബ്ധമാക്കുന്ന എത്രയെത്ര സംഭവങ്ങള്‍ ...ആശുപത്രിക്കിടക്കയിലും വിശ്രമ വേളയിലും ഇവയെല്ലാം വല്ലാതെ മഥിച്ചിരുന്നു..പക്ഷേ സമയ-സാഗരസീമകള്‍ക്കപ്പുറമിപ്പുറം മിണ്ടാനാവാതെ...ഗോണ്‍ ആര്‍ ദ് ഡെയ്സ്...നമുക്കിവിടെ തുടങ്ങാം..) ആതിരേ,1963 മുതലുള്ള പാട്ടുകള്‍ക്ക്‌ റോയല്‍റ്റി ഏര്‍പ്പെടുത്തുമ്പോള്‍ മലയാളത്തില്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്തക്കള്‍ യേശുദാസും കെ.എസ്‌.ചിത്രയുമാണ്‌.സിനിമ പാട്ടുപാടിമാത്രം കോടികള്‍ സമ്പാദിച്ചവരാണവരാണിവര്‍ . ഇവരുടെ ഹിറ്റായ പാട്ടുകള്‍ ഉണ്ടായിരുന്ന എത്രയോ സിനിമകള്‍, ആതിരേ, ബോക്‌സ്‌ ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയിട്ടുണ്ട്‌. ..! തിയേറ്റര്‍ കാണാത്ത ചിത്രങ്ങളുമുണ്ട്‌. ..!! എന്നിട്ടും, ഇനിയും, റോയറ്റിവേണമെന്ന ശാഠ്യം സംഗീതം ദൈവദത്തമാണെന്ന ഗന്ധര്‍വ ഗായകന്റെ എളിമയെ പരിഹസിക്കുന്നതും പാടാനുള്ള കഴിവുകൊടുത്ത ദൈവത്തെ തെരുവില്‍ വിറ്റ്‌കാശാക്കുന്നതിന്‌ തുല്യവുമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.ആതിരേ, യേശുദാസിന്റെ ‘ തരംഗിണി ‘സ്റ്റുഡിയോ പുറത്തി റക്കിയ പാട്ടുകള്‍ക്ക് റോയറ്റി അവകാശപ്പെട്ടു കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ശാഠ്യം നടക്കാതെ പോയതിന്റെ’ കലിപ്പ് ‘തീര്‍ക്കുകയല്ലെ ഈ അവകാശവാദത്തിലൂടെ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയുന്നതെങ്ങനെ? ശ്രീനാരായണ ഗുരു ക്ഷമിക്കുക;യേശുദാസിന്റെ ആദ്യത്തെ സിനിമാഗാനാലാപനം അദ്ദേഹം തനീ തിരുത്തുന്നത് കേള്‍ക്കുക: “ ജാതി ഭേദം,മതദ്വേഷം ഏതുമില്ലാതെ ഗായകര്‍ സോദരത്വേനെ തേടുന്നു അര്‍ഹതയില്ലാത്ത റോയല്‍റ്റി..”.
തങ്ങള്‍ ആലപിച്ച സിനിമ ഗാനങ്ങള്‍ ` കോമേഴ്‌സ്യല്‍ പര്‍പ്പസി'ന്‌ ഉപയോഗിക്കാന്‍ ഇനിമുതല്‍ റോയല്‍റ്റി അനിവാര്യമാണെന്ന ഗായകസംഘടനയായ ഇസ്ര ( ഇന്ത്യന്‍ സിങ്ങേഴ്‌സ്‌ റൈറ്റ്‌സ്‌ അസോസിയേഷന്‍ )യുടെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നത് ആതിരേ അറിയുന്നുണ്ടാകുമല്ലോ... പണത്തിന് വേണ്ടി എന്ത് ചെറ്റത്തരവും ചെയ്യാന്‍ തങ്ങള്‍ക്ക് ഒട്ടും ഉളുപ്പില്ലെന്ന് വ്യക്തമാക്കുകയാണ്, ഇതുവരെ നാം ആദരം കൊണ്ടും ബഹുമാനം കൊണ്ടും മാനിച്ചിരുന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ.കെ.ജെ.യേശുദാസും വാനമ്പാടി കെ.എസ്.ചിത്രയുമടക്കമുള്ളവര്‍. .ഒരു മലയാളിയായതില്‍, ഇവര്‍ പാടിയപാട്ടുകള്‍ മൂളിനടന്നതില്‍ എനിക്കിപ്പോള്‍ ജീവിതത്തില്‍ ഇതുവരെ തോന്നാത്ത ആത്മനിന്ദ അനുഭവപ്പെടുന്നു.ഇവരെല്ലാമടങ്ങുന്ന ‘ഇസ്ര’യെന്ന സംഘടനയുടെ ബലത്തിലാണിവര്‍ തിണ്ണമിടുക്ക് കാട്ടുന്നത് .ഇവരുടെ ഈ സംഗീത വിരുദ്ധതയ്ക്കെതിരെ,പണാര്‍ത്തിക്കെതിരെ സംഗീത സംവിധായകരയ ശരത്ത്‌,ഔസേപ്പച്ചന്‍ , മോഹന്‍ സിതാര എന്നിവരടങ്ങുന്ന സിനിമാപ്രവര്‍ത്തകരും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആതിരേ,1963 മുതല്‍ റെക്കോര്‍ഡ്‌ ചെയ്‌ത പാട്ടുകള്‍ക്കാണ്‌ ഇസ്ര റോയറ്റി അവശ്യപ്പെടുന്നത്‌. .കഴിഞ്ഞ തിങ്കളാഴ്‌ച ( ആഗസ്റ്റ്‌ 21,2013)ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം.ഒരു പട്ടിന്‌ 10 രൂപയാണ്‌ റോയറ്റിയായി അവകാശപ്പെടുന്നത്‌. . സെപ്‌റ്റംബര്‍ അഞ്ച്‌ മുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ്‌ ഇസ്ര ഭാരവാഹികള്‍ അറിയിച്ചത്‌. ഈ തീരുമാനം വന്നതോടെ സംഗീത സംവിധായകരടക്കമുള്ള സിനിമ പ്രവര്‍ത്തകരും പൊതുജനങ്ങളും കടുത്ത അതൃപ്‌തിയുമായാണ് രംഗത്തെത്തിയിട്ടുള്ളത് കൂട്ടാ യ്‌മയുടെ ഉത്‌പന്നമായ സിനിമയില്‍ ഏറ്റവും കുറവ്‌ അദ്ധ്വാനമുള്ള ജോലിയാണ്‌ , ആതിരേ,ആലാപനം.രണ്ട്‌ മണിക്കൂര്‍ മതി പഠിച്ച്‌ പാട്ട്‌ റെക്കോര്‍ഡ്‌ ചെയ്യാന്‍ .സംഗീത സംവിധായകന്റെ നിര്‍ദേശമനുസരിച്ച്‌ പാടുകമാത്രമാണ്‌ ഗായകരുടെ ജോലി.ഗായകരുടെ സിദ്ധിയും സാധനയും പാട്ടിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ പങ്ക്‌ വഹിക്കുന്നുണ്ടെങ്കിലും അവരുടെ അദ്ധ്വാനം ഒരു മിമിക്രി ആര്‍ട്ടിസ്റ്റിനേക്കാള്‍ വളരെ കുറവാണെന്നറിയുക ആഴ്‌ചകളും മാസങ്ങളും കൊണ്ടാണ്‌, ആതിരേ, ഒരു സംഗീത സംവിധായകന്‍ ഈണം ചിട്ടപ്പെടുത്തുന്നത്‌. പലപ്പോഴും ഒന്നിലധികം ഈണങ്ങളില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തണം.എന്നാല്‍ പോലും അത്‌ സംവിധായകന്‌ സ്വികാര്യമാകണമെന്നില്ല.അപ്പോള്‍ വീണ്ടും പുതിയൊരു ഈണം കണ്ടെത്തണം.ഗാന രചനയിലും ഇതു പോലെയുള്ള അദ്ധ്വാനമുണ്ട്‌. ഇത്രയൊക്കെ ക്ലേശങ്ങള്‍ സഹിച്ചാലാണ്‌ ഒരു സിനിമാഗാനം പിറക്കുന്നത്‌. . എന്നാല്‍ സംഗീത സംവിധായകന്റെ നിര്‍ദേശത്തിനൊത്ത്‌ പാടുന്നതോടെ ഗായകന്റെ അദ്ധ്വാനം കഴിയുന്നു.ആ ജോലിക്ക്‌ തങ്ങളുടെ പോപ്പുലാരിറ്റി അനുസരിച്ച്‌ ഗായകര്‍ പ്രതിഫലവും കൈപറ്റും.പിന്നേയും റോയല്‍റ്റി വേണമെന്ന ആവശ്യം കറതീര്‍ന്ന നെറികേടല്ലേ ആതിരേ..? ``സിനിമയുടെ പ്രചരണാര്‍ത്ഥമാണ്‌ റേഡിയോയിലും ടിവിയിലുമൊക്കെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതും സംപ്രേക്ഷണം ചെയ്യുന്നതും.അതിനിപ്പോള്‍ ഗായകര്‍ റോയറ്റി വാങ്ങുന്നുമുണ്ട്‌. . ഗാനമേളകളില്‍ ഈ പാട്ടുകള്‍ പാടി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്.എന്നിട്ടും, കുഞ്ചന്‍ നമ്പ്യാര്‍ നിരീക്ഷിച്ചത് പോലെ ‘ റോയറ്റിക്ക് ചുറ്റും മണ്ടിനടക്കുകയാണ് ഗാനഗന്ധര്‍വനും വാനമ്പാടിയുമൊക്കെ.ആതിരേ, യഥാര്‍ത്ഥത്തില്‍ സിനിമയിലെ പാട്ടുകള്‍ക്ക് ആര്‍ക്കെങ്കിലും റോയല്‍റ്റി ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് സിനിമാ നിര്‍മാതാവിനാണ്. സിനിമാ നിര്‍മാണം മുതല്‍ റിലീസിംഗ്‌ വരെ കച്ചവടക്കണ്ണോടെയാണ്‌ നിര്‍മാതാവ്‌ ഇടപെടുന്നത്‌. .ആ നിര്‍മാതാവിന്‌ തന്റെ സിനിമയിലെ ഗാനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല.അയാള്‍ക്ക്‌ റോയല്‍റ്റിയും വേണ്ട.ഈ സാഹചര്യത്തില്‍ ഗായകര്‍ റോയല്‍റ്റി അവകാശപ്പെടുന്നത്‌ ഏറ്റവും മാന്യമായി പറഞ്ഞാല്‍ ‘പിതൃരാഹിത്യമാണ്, ആതിരേ,പിതൃരാഹിത്യമാണ്..!. സംഗീത സംവിധായകരെക്കാളും രചയിതാക്കളേക്കാളും വലിയവര്‍ ഗായകരാണെന്ന മിഥ്യാധാരണ ആദ്യം മാറ്റണമെന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ അഭിപ്രായത്തോട് വിവേകമുള്ളവരെല്ലാം യോജിക്കും . പാട്ട്‌ ഹിറ്റായാല്‍ താരമാകുന്നതും അതില്‍ നിന്ന്‌ വന്‍ വരുമാനുണ്ടാക്കുന്നതും ഗായകര്‍ മാത്രമാണ്‌.ടിവി ചാനലുകള്‍ , റേഡിയോ എന്നിവയില്‍ വാണിജ്യാവശ്യത്താനായി പാട്ടുപയോഗിക്കുന്നവരില്‍ നിന്നും റോയല്‍റ്റി പിരിച്ചെടുക്കാനുള്ള ഗായകരുടെ സംഘടനയായ ഇസ്രയുടെ തീരുമാനം മലയാള ചലച്ചിത്രഗാനരംഗത്തെ തകര്‍ക്കുമെന്നും ഗായകര്‍ക്ക്‌ മാത്രമല്ല ഓര്‍ക്കസ്‌ട്ര, സൗണ്ട്‌ എഞ്ചിനീയര്‍ തുടങ്ങി ഇതിനുപിന്നില്‍ അധ്വാനിച്ച എല്ലാവര്‍ക്കും റോയല്‍റ്റിക്കവകാശമുണ്ട്‌ എന്ന നിലപാടിനോട് , യേശുദാസടക്കമുള്ള ഗായകരൊഴിച്ചുള്ളവരെല്ലാം യോജിക്കും. ആതിരേ, ചലചിത്ര ഗാനങ്ങള്‍ ടിവി ചാനലുകളിലൂടെയും റേഡിയോകളിലൂടെയും സംപ്രേഷണം ചെയ്യുന്നത്‌ സിനിമകളുടെ വിജയത്തിനുവേണ്ടിയാണെങ്കിലും അതിലൂടെ താരങ്ങളാകുന്നത് ഗായകരാണ്.അവര്‍ക്കാണ് താരമൂല്യം വര്‍ദ്ധിക്കുന്നതും .ആതിരേ, യേശുദാസ് അടക്കമുള്ളവര്‍ കോടീശ്വരന്മാരായി വിലസുമ്പോള്‍ പല സംഗീത സംവിധായകരുടേയും സാമ്പത്തീകാവസ്ഥ, ഗായകരേക്കാള്‍ എത്രയോ ദുര്‍ബലമാണ്.ഇന്നും മലയാളിമനസുകളില്‍ ഗൃഹാതുരത്വത്തിന്റെ സാന്ദ്രമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ,സംഗീത സംവിധായകന്‍ ബാബുക്കയുടെ ( ബാബു രാജ് ) ദാരുണമായ ജീവിതാന്ത്യം ഒരു നിമിഷം യേശുദാസെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ....മദ്രാസിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ അവശനായിക്കിടന്നതും തനിക്കേറെ ഇഷ്ടപ്പെട്ട “ താമസന്തേ വരുവാന്‍ പ്രാണസഖി എന്റെ മുന്നില്‍..” എന്ന ഗാനം അടുത്ത ബഡിലെ രോഗിയേക്കൊണ്ട് പാടിപ്പിച്ച് കേള്‍ക്കുന്നതിനിടെ, ആ ഗാനം പൂര്‍ത്തിയാകും മുന്‍പ് അവസാന ശ്വാസം വലിച്ച , ദരിദ്രനായി കഥാവശേഷനായ ബാബുക്ക... ആതിരേ,1963 മുതലുള്ള പാട്ടുകള്‍ക്ക്‌ റോയല്‍റ്റി ഏര്‍പ്പെടുത്തുമ്പോള്‍ മലയാളത്തില്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്തക്കള്‍ യേശുദാസും കെ.എസ്‌.ചിത്രയുമാണ്‌.സിനിമ പാട്ടുപാടിമാത്രം കോടികള്‍ സമ്പാദിച്ചവരാണവരാണിവര്‍ . ഇവരുടെ ഹിറ്റായ പാട്ടുകള്‍ ഉണ്ടായിരുന്ന എത്രയോ സിനിമകള്‍, ആതിരേ, ബോക്‌സ്‌ ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയിട്ടുണ്ട്‌. ..! തിയേറ്റര്‍ കാണാത്ത ചിത്രങ്ങളുമുണ്ട്‌. ..!! എന്നിട്ടും, ഇനിയും, റോയറ്റിവേണമെന്ന ശാഠ്യം സംഗീതം ദൈവദത്തമാണെന്ന ഗന്ധര്‍വ ഗായകന്റെ എളിമയെ പരിഹസിക്കുന്നതും പാടാനുള്ള കഴിവുകൊടുത്ത ദൈവത്തെ തെരുവില്‍ വിറ്റ്‌കാശാക്കുന്നതിന്‌ തുല്യവുമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.ആതിരേ, യേശുദാസിന്റെ ‘ തരംഗിണി ‘സ്റ്റുഡിയോ പുറത്തി റക്കിയ പാട്ടുകള്‍ക്ക് റോയറ്റി അവകാശപ്പെട്ടു കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ശാഠ്യം നടക്കാതെ പോയതിന്റെ’ കലിപ്പ് ‘തീര്‍ക്കുകയല്ലെ ഈ അവകാശവാദത്തിലൂടെ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയുന്നതെങ്ങനെ? ശ്രീനാരായണ ഗുരു ക്ഷമിക്കുക;യേശുദാസിന്റെ ആദ്യത്തെ സിനിമാഗാനാലാപനം അദ്ദേഹം തനീ തിരുത്തുന്നത് കേള്‍ക്കുക: “ ജാതി ഭേദം,മതദ്വേഷം ഏതുമില്ലാതെ ഗായകര്‍ സോദരത്വേനെ തേടുന്നു അര്‍ഹതയില്ലാത്ത റോയല്‍റ്റി..”

Friday, January 11, 2013

നായ്ക്കുരണപ്പൊടി വിതറുന്ന അധ്യാപകരെ തെരണ്ടി വാലിനടിക്കണം

മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ്‌ ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ വിദ്യാര്‍ത്ഥികളെ അയക്കുന്നത്‌. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക്‌ സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്‌. ഫീസ്‌ വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച്‌ ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ്‌ സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്‌.
ആതിരേ,മാതാവിനും പിതാവിനും ദൈവത്തിനും ഒപ്പമാണ്‌ ഗുരുവിന്റെ സ്ഥാനം എന്ന്‌ കുഞ്ഞുങ്ങളെ പറഞ്ഞ്‌ പഠിപ്പിച്ചിരുന്ന സുഭാഷിതത്തിന്‌ കെട്ടകാലത്തിന്റെ പാഠഭേദം ചമച്ചുകൊണ്ടിരിക്കുകയാണ്‌ കേരളത്തിലെ അദ്ധ്യാപകര്‍.അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധവിശുദ്ധിയെ വൈകൃത തൃഷ്ണയുടെ ഉഷ്ണമേഖലകളില്‍ ബലാത്സംഗം ചെയ്യുന്ന ദുഷ്ടതയുടെ വാര്‍ത്തയില്ലാതെ നേരം പുലരാറില്ല, കേരളത്തിലിപ്പോള്‍. അക്ഷരം പഠിച്ച്‌ മനസ്സ്‌ തെളിയാന്‍ കുഞ്ഞുങ്ങളെ ഇനി എങ്ങനെ സ്കൂളില്‍ അയക്കും എന്ന വിഭ്രാന്തിയിലും വിഹ്വലതയിലുമാണ്‌ രക്ഷാകര്‍ത്താക്കള്‍.അവരുടെ ആശങ്കള്‍ക്ക്‌ മീതെ; അക്ഷര വെളിച്ചം തേടിയെത്തിയ കുരുന്നു വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ നായ്ക്കുരണപ്പൊടിയെറിഞ്ഞ്‌ അട്ടഹസിക്കുകയാണ്‌ സംഘടിത അദ്ധ്യാപക തെമ്മാടിത്തം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരംഭിച്ചിട്ടുള്ള സമരത്തില്‍ ,ആതിരേ, കറതീര്‍ന്ന ക്രിമിനലിസത്തിന്റെ പര്യായങ്ങളാകുകയാണ്‌ അദ്ധ്യാപകര്‍. സമരം നാലു ദിവസം പിന്നിട്ടപ്പോള്‍ ഏറ്റവും അധികം ക്ഷതം ഏറ്റിട്ടുള്ളത്‌ വിദ്യാഭ്യാസ മേഖലയ്ക്കാണ്‌. അകക്കണ്ണ്‌ തുറപ്പിക്കാന്‍ ബാല്യത്തില്‍ എത്തേണ്ട ഗുരുഭൂതന്മാര്‍ സ്കൂള്‍ പൂട്ടിയിട്ട്‌ കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശവും അവസരവും നിഷേധിച്ച്‌ സമരമുഖത്ത്‌ അര്‍മാദിക്കുകയാണ്‌ പേരൂര്‍ക്കട അമ്പലമുക്ക്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു അധ്യാപികയെയാണ്‌ പണിമുടക്ക്‌ ഭൂതം ഗ്രസിച്ചത്‌.ആ രാക്ഷസി മതിയായിരുന്നു ഒരു സ്കൂളിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യ നിഷേധിക്കാന്‍ ശൗര്യം കാട്ടിയ അവരും ഒരു അമ്മയാണ്‌.അവരെ ജാമ്യത്തിലിറക്കിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും തയ്യാറായവര്‍ക്ക്‌ നേരെയുള്ള പുലയാട്ടലായിരുന്നു. എട്ടാം തിയതി ആരംഭിച്ച സമരം വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യ നിഷേധിക്കുക, അവരെ നായ്ക്കുരണപ്പൊടിയില്‍ അഭിഷേകം ചെയ്യുക തുടങ്ങിയ പാതകങ്ങള്‍ ചെയ്യാന്‍ ഉളുപ്പില്ലാത്ത ഈ അദ്ധ്യാപകരില്‍ നിന്ന്‌ വിദ്യാര്‍ത്ഥികള്‍ സാംശീകരിക്കുന്ന മൂല്യബോധം എന്തായിരിക്കും? ബുധനാഴ്ച പാലക്കാട്‌ മോയന്‍സ്‌ എല്‍പി സ്കൂളിലെ നായ്ക്കുരുണപ്പൊടി പ്രയോഗം നടത്തിയതില്‍ 11 പിഞ്ചു കുഞ്ഞുങ്ങളാണ്‌ ചൊറിച്ചില്‍ സഹിക്കാനാവാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്‌. വ്യാഴാഴ്ച കുറ്റൂര്‍ ചന്ദ്രമെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമരാനുകൂലികള്‍ വിതറിയ നായ്ക്കുരുണപ്പൊടി എട്ടാം ക്ലാസിലെ 20 വിദ്യാര്‍ത്ഥികളെയാണ്‌ ദുരിതത്തിലാഴ്ത്തിയത്‌.. അന്യായമായ ആവശ്യമുന്നയിച്ചാണ്‌ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതെന്ന്‌ ഈ പംക്തിയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്‌. 2013-ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയുടെ പേരിലാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യ നിഷേധിക്കുന്നതും അവരെ നായ്ക്കുരുണപ്പൊടി എറിഞ്ഞ്‌ പീഡിപ്പിക്കുന്നതും. തീരുന്നില്ല, ആതിരേ, അധ്യാപക സംഘടനാദ്രോഹങ്ങള്‍. സിപിഎം നേതൃത്വത്തിലുള്ള കെഎസ്ടി എന്ന അധ്യാപക സംഘടന എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഇന്നലെ പഠിപ്പ്‌ മുടക്കിന്‌ ഇറക്കിയാണ്‌ സമരത്തിന്റെ വീറുകൂട്ടിയത്‌. എസ്‌എഫ്‌ഐവിദ്യാര്‍ത്ഥികളും സമരാനുകൂലികളായ അദ്ധ്യാപകര്‍റ്റും കൈകോര്‍ത്താണ്‌ ഇന്നലെ വിദ്യാലയങ്ങളില്‍ പ്രശ്നം സൃഷ്ടിച്ചത്‌.. തിങ്കളാഴ്ച, മലപ്പുറത്ത്‌ സംസ്ഥാന സ്കൂള്‍ കലോത്സവം തുടങ്ങുകയാണ്‌. അധ്യാപകസമരം കലോത്സവത്തിന്റെ നടത്തിപ്പിന്‌ ഭീഷണിയാണ്‌. കലോത്സവ മത്സരങ്ങളില്‍ പലതിലും അനാശാസ്യപ്രവണതകള്‍ കടന്നു കൂട്ടിയിട്ടുണ്ടെങ്കിലും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലാമേളയാണ്‌ സംസ്ഥാന സ്കൂള്‍ കലോത്സവം. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസത്തിന്‌ തണലാകേണ്ട അധ്യാപകരാണ്‌ സമരത്തിലൂടെ ഇത്തവണത്തെ കലോത്സവം അലങ്കോലപ്പെടുത്തുന്നത്‌. തിങ്കളാഴ്ച എസ്‌എഫ്‌ഐക്കാര്‍ സമരത്തിനിറങ്ങിയാല്‍ കലോത്സവം കലക്കി എന്ന പഴി അവര്‍ക്കും കെഎസ്ടിക്കാര്‍ക്കും വീഴുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ വെള്ളിയാഴ്ച തന്നെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്‌ ചൂടുചോറ്‌ വാരിച്ചത്‌. മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ്‌ ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ വിദ്യാര്‍ത്ഥികളെ അയക്കുന്നത്‌. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക്‌ സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്‌. ഫീസ്‌ വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച്‌ ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ്‌ സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്‌. പൊതുജനവും മാധ്യമങ്ങളും തിരസ്കരിച്ച ഒരു സമരം ശ്രദ്ധേയമാക്കാന്‍ സമരക്കാരും അദ്ധ്യാപകരും സ്വീകരിക്കുന്ന ,തുല്യം പറായാനില്ലാത്ത ക്രിമിനല്‍ താന്തോന്നിത്തത്തിനെതിരെ നടപടി സ്വീകരിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ്‌ സര്‍ക്കാരും പോലീസും,രക്ഷകര്‍ത്താക്കളും രക്ഷകര്‍തൃ സംഘടനകളും.! ആതിരേ,ശൂദ്രന്‍ വേദം കേള്‍ക്കുന്നതുപോലും തടയാന്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന്‌ നിഷ്കര്‍ഷിച്ച മനുവിന്റെ പിന്‍മുറക്കാരാണോ കേരളത്തിലെ അദ്ധ്യാപകര്‍? . സ്കൂള്‍ പൂട്ടിയും കരിയോയില്‍ ഒഴിച്ചും നായ്ക്കുരുണപ്പൊടി വിതറിയും വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവ്‌ നിഷേധിക്കുന്ന ഈ തെമ്മാടിപ്പറ്റത്തെ മുക്കാലിയില്‍ കെട്ടി തെരണ്ടി വാലുകൊണ്ട്‌ തന്നെ അടിക്കണം. എന്നാല്‍പോലും ഇവര്‍ ചെയ്യുന്ന പാതകത്തിന്‌ അനുപാതമാകുന്നില്ല ഈ അപരിഷ്കൃത ശിക്ഷ. കടമ്മനിട്ടയുടെ ആകാംക്ഷയാണിപ്പോള്‍ പങ്കുവയ്ക്കാനുള്ളത്‌: " തലയിതിങ്ങനെ, മുറയതെങ്ങനെ നേരെയാകും..?!"

Tuesday, January 1, 2013

ഡല്‍ഹി പെണ്‍കുട്ടിയില്‍ നിന്ന്‌ സൂര്യനെല്ലി പെണ്‍കുട്ടിയിലേയ്ക്കുള്ള ദൂരം

ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക്‌ മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്‌? പീഡനം നടന്നിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന്‌ 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്‌. പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ്‌ ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്‌. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ്‌ ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌.
ആതിരേ,ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട ജ്യോതിയുടെ അനുഭവവും ജ്യോതിയോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ രാജ്യതലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളും പ്രതിരോധത്തിന്റെ അഗ്നിക്കോട്ടകള്‍ തീര്‍ക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക കടന്നാക്രമണത്തിന്‌ ശമനമില്ല. ഉത്തര്‍പ്രദേശിലും കൊല്‍ക്കത്തയിലും ഡല്‍ഹിയില്‍ തന്നെ ബസിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ വ്യക്തമാക്കുന്നത്‌ ഇന്ത്യയില്‍ സ്ത്രീയുടെ സുരക്ഷിതത്വം എന്നത്‌ പീഡകരുടെ മേച്ചില്‍പ്പുറം എന്നാണ്‌.ഡല്‍ഹിയിലെ വീട്ടമ്മമാര്‍ കൈത്തോക്കിലും വിദ്യാര്‍ത്ഥിനികള്‍ മുളകു പോടി സ്പ്രേയിലും അഭയം പ്രാപിക്കുമ്പോള്‍ ,സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്ക്‌ സ്ത്രീസമൂഹം പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല എന്നാണവസ്ഥ!. ദിവസം കഴിയുന്തോറും ലൈംഗികമായ ആക്രാന്തം തീര്‍ക്കാനുള്ള ഉപായമായി മാത്രം പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും പരിണമിക്കുന്നതിന്റെ സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നതിനിടയിലാണ്‌ ബലാത്സംഗത്തിന്‌ ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിക്കാനുള്ള ബില്‍ പാസാക്കാനുള്ള ശ്രമം നടക്കുന്നത്‌. ഇത്തരം അതിക്രമങ്ങള്‍ നിയമം കൊണ്ട്‌ നിരോധിക്കാം എന്ന ഭരണകര്‍ത്താക്കളുടെ പ്രതീക്ഷയോട്‌ സാമൂഹികശാസ്ത്രകാരന്മാരും മനശാസ്ത്രകാരന്മാരും യോജിക്കുന്നില്ല. അതെന്തുമാകട്ടെ സ്ത്രീകള്‍ക്ക്‌ നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കും എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നത്‌ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചെറിയ കാര്യമല്ല തന്നെ ആതിരേ, ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക്‌ വധശിക്ഷ ലഭിക്കുമെന്ന ധാരണയാണ്‌ പ്രധാനമന്ത്രി മുതലുള്ള നേതാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്‌. ഈ വിഷയത്തില്‍ അരുന്ധതി റോയി ചൂണ്ടിക്കാണിച്ച സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിമ നേടുകയാണ്‌. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ ഉന്നതന്മാരോ ഉന്നതകുല ജാതരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധവും നിയമനിര്‍മ്മാണ താല്‍പര്യവും സൃഷ്ടിക്കപ്പെടുമായിരുന്നോ ? സന്ദേഹം അവസാനിക്കുന്നില്ല! പറഞ്ഞു തുടങ്ങിയത്‌ അതൊന്നുമല്ല, ആതിരേ,.ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക്‌ മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്‌? പീഡനം നടന്നിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന്‌ 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്‌. പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ്‌ ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്‌. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ്‌ ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. ഒരു കോണില്‍ നിന്നും ഇവര്‍ക്ക്‌ നീതി ലഭിച്ചില്ലെന്ന്‌ മാത്രമല്ല, കള്ളക്കേസും മാനസിക പീഡനവുമായി അവരെ ജീവച്ഛവങ്ങളാക്കി ഒതുക്കി ഒറ്റപ്പെടുത്തിയിരിക്കുകയാണ്‌. നീതിക്കായി ഒപ്പം നിന്നു പോരാടുമെന്ന്‌ പ്രഖ്യാപിച്ച ചില വനിതാ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വന്തം കാര്യം തേടിപ്പോയപ്പോള്‍ ഈ നാലംഗകുടുംബം അധികാരികളുടെയും പീഡകരുടെയും സമ്മര്‍ദ്ദങ്ങളിലും ഭീഷണികളിലും ചതഞ്ഞരഞ്ഞ്‌ ജീവിക്കുകയാണ്‌ പീഡനം അതി നീചമായി ഇപ്പോഴും തുടരുകയാണ്‌,ആതിരേ... രണ്ടുവര്‍ഷം മുന്‍പാണ്‌ ഓഫീസിലെ മോഷണക്കുറ്റം ആരോപിച്ച്‌ കുട്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്‌. അന്ന്‌ പൊതുജനങ്ങളുടെ മുന്‍പാകെ വീണ്ടും പെണ്‍കുട്ടിയെ ഹീനമായി അധിക്ഷേപിച്ചു. നടുറോഡില്‍ വച്ച്‌ ഭീകരവാദികളെ കസ്റ്റഡിയില്‍ എടുക്കുന്ന രീതിയിലാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഏഴുദിവസം ജയിലിലടച്ച്‌ നാണം കെടുത്തി. ഇതിനിടെ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിച്ച്‌ ആത്മാഭിമാനം മുറിപ്പെടുത്തി. ഒന്‍പതുമാസം ജോലിയില്ലാതെ പുറത്തു നിര്‍ത്തി.പിന്നീടാണ്‌ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്‌. അതും മാധ്യമങ്ങളും ഇടത്പക്ഷ മഹിളാ പ്രസ്ഥാനവും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടു മാത്രം. തിരികെ ജോലിയില്‍ കയറിയിട്ട്‌ അധികനാളായില്ല. അടുത്ത കള്ളക്കേസ്‌ എന്നാണ്‌ കുത്തിപ്പൊക്കുന്നത്‌ എന്ന ഭയത്തിലാണ്‌ ഈ പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്‌. സൂര്യനെല്ലി പീഡനക്കേസ്‌ മറന്നുപോയവര്‍ക്ക്‌ വേണ്ടി ചില കാര്യങ്ങള്‍ പറയട്ടെ. 17 വര്‍ഷം മുന്‍പ്‌ ഇടുക്കി ജില്ലയിലെ സൂര്യനെല്ലി എന്ന കുടിയേറ്റ ഗ്രാമത്തില്‍ നിന്ന്‌ ഒരു 15 വയസ്സുകാരി പെണ്‍കുട്ടിയെ ഒരു മാസത്തിലേറെ കാണാതായി. ഒടുവില്‍ ഒരു ദിവസം അവള്‍ മടങ്ങി വന്നു. ശരീരത്തിലും മനസ്സിനുമേറ്റ മുറിവുകളില്‍ നിന്ന്‌ അപ്പോള്‍ രക്തം കിനിയുന്നുണ്ടായിരുന്നു. അത്‌ ആ പെണ്‍കുട്ടിക്കും രണ്ടുവയസ്സിന്‌ മൂത്ത സഹോദരിക്കും മാതാപിതാക്കള്‍ക്കും തീരാദുരന്തത്തുടക്കമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷങ്ങളുടെയും വടുക്കള്‍ നിറച്ച ശാരീരിക യാതനകളുടെയും സംവത്സരാരംഭം. 40-ലേറെ ദിവസം 40-ലേറെ പേരുടെ ക്രൂരമായ ലൈംഗിക ആക്രമണത്തിന്‌ ഇരയായ പെണ്‍കുട്ടിയും കുടുംബവും അന്നു മുതല്‍ വെട്ടപ്പട്ടികള്‍ക്ക്‌ നടുവിലാണ്‌. ചില രാഷ്ട്രീയ പാര്‍ട്ടിക്കാരും അഭിഭാഷകരും പോലീസും കോടതിയുമെല്ലാം ഇവരെ ഇപ്പോഴും കടിച്ചു കീറിക്കുടയുകയാണ്‌. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ മാതാപിതാക്കള്‍ നിയമയുദ്ധത്തിനൊരുങ്ങിയത്‌. അതോടെ പ്രതിസന്ധികളും മൂര്‍ച്ഛിച്ചു. നിരന്തരം ഭീഷണികള്‍, വെല്ലുവിളികള്‍... . ബന്ധുക്കളില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും നിന്ദിതരായി ഒറ്റപ്പെട്ടു. സൂര്യനെല്ലിയുടെ പേര്‌ നശിപ്പിച്ചവര്‍ എന്നു പ്‌രാകി. ഗ്രാമീണര്‍ വീണ്ടും ശാപവചനങ്ങളും അപവാദപ്രചാരണങ്ങളും ആരംഭിച്ചപ്പോള്‍ വീടും സ്ഥലവും കിട്ടിയ വിലയ്ക്ക്‌ വിറ്റൊഴിഞ്ഞ്‌ കോട്ടയം ജില്ലയില്‍ ഒരിടത്ത്‌ താമസമാക്കി. എന്നിട്ടും അവരെ വെറുതെ വിടുന്നില്ല അപവാദപ്രചാരകര്‍. പെണ്‍കുട്ടിയെ വൈകൃതങ്ങളാല്‍ കടിച്ചു കുടഞ്ഞ 40 കാമാധന്മാര്‍ക്കും കോട്ടയത്തെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും 2005-ല്‍ കേരള ഹൈക്കോടതി അവരെ വെറുതെ വിട്ടു. നീതി തേടി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ആ കുടുംബത്തിന്‌ മുന്നില്‍ ഉണ്ടായിരുന്നില്ല. അത്രയെങ്കിലും പ്രതിരോധം സ്വീകരിച്ചില്ലെങ്കില്‍ സമ്പന്നരും രാഷ്ട്രീയ-മത-സ്വാധീനവുമുള്ള വേട്ടക്കാര്‍ ഇവരെ ഞെരിച്ചുകൊല്ലും എന്നതായിരുന്നു അവസ്ഥ. ഇപ്പോഴും ആ ദുരവസ്തയ്ക്ക്‌ മാറ്റമിള്ള.. സുപ്രീംകോടതിയില്‍ കേസ്‌ വിചാരണയ്ക്ക്‌ എത്തുന്നതിന്‌ തൊട്ടുമുന്‍പായിരുന്നു കള്ളക്കേസില്‍ കുടുക്കി പെണ്‍കുട്ടിയെ അറസ്റ്റ്‌ ചെയ്യിച്ചത്‌. ഇടതുപക്ഷ സര്‍ക്കാരാണ്‌ പെണ്‍കുട്ടിക്ക്‌ വാണിജ്യ നികുതി ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി നല്‍കിയത്‌. എന്നാല്‍, തിന്മയുടെ ശക്തികള്‍ അവിടെയും ആ നിസ്സഹായയെ വെറുതെ വിട്ടില്ല. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുമ്പോള്‍ 11 വയസ്സായിരുന്നു പെണ്‍കുട്ടിക്ക്‌ പ്രായം. എന്നിട്ടും സിസ്റ്റര്‍ അഭയയുടെ കൊലയാളികളുമായി ബന്ധമുണ്ട്‌ എന്നാരോപിച്ച്‌ പോലീസും മാധ്യമങ്ങളും ഈ കുടുംബത്തെ ഇഞ്ചഞ്ചായി പിച്ചിച്ചീന്തിയതും മറക്കാറായിട്ടില്ല. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിക്കുവേണ്ടി ഉയരുന്ന രോഷവും ജ്വലിക്കുന്ന പ്രതിഷേധവുമെല്ലാം ബാഷ്പീകൃതമാകുകയാണ്‌ സൂര്യനെല്ലിയിലെ രഞ്ജിതയുടെ തുല്യം ചൊല്ലാനില്ലാത്ത നോവുകള്‍ക്ക്‌ മുന്നില്‍ ! ഇനിയും നീതി ലഭിക്കാത്ത ഈ പെണ്‍കുട്ടിയെപ്പോലെ വലിച്ചുകീറപ്പെട്ട എത്രയോ പെണ്‍ജന്മങ്ങള്‍ സാന്ത്വനത്തിനായി അലയുമ്പോഴാണ്‌ ഒരു കോസ്മെറ്റിക്‌ ട്രീറ്റ്മെന്റായി ബലാത്സംഗത്തിന്‌ ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസും കേന്ദ്രഭരണകൂടവും ശ്രമിക്കുന്നത്‌. ജ്യോതിക്കുമാത്രം നീതി ലഭിച്ചാല്‍ പോരാ എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടാണ്‌ നഗര സമൂഹം ഇത്തരം സമസ്യകളെ സമീപിക്കുന്നതെന്നതാണ്‌,അതിരേ, വേട്ടക്കാരന്റെ ക്രൗര്യം ആവാഹിക്കുന്ന മറ്റൊരു വാസ്തവം.