Monday, December 9, 2013
കെജ്രിവാള്‍ : പ്രതീകവും പ്രതീക്ഷയുമാകുമ്പോള്‍
ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത് കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ് ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം.
ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ് സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ് സമീപിച്ചത്.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്.
``ഝാഡു ചലേഗി''-തൂത്തെറിയുക അഴിമതിയെ-എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ അരവിന്ദ് കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നടത്തിയ സുതാര്യമായ യത്‌നം,ആതിരേ, സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അസാമാന്യ വിജയമായിരിക്കുകയാണ്.ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബര്‍ ഒന്‍പതിന്റെ തലേ ദിവസം ഇത്തരത്തിലൊരു പരിണതിയുണ്ടായത് യാദൃച്ഛികമല്ല, മറിച്ച് ഒരു നിമിത്തമാണെന്ന് ഞാന്‍ കരുതുന്നു.
ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി , ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ നിഷ്‌പ്രഭരാക്കി 27 സീറ്റ് നേടി വിജയിച്ചു എന്നതിലുപരി 15 വര്‍ഷമായി ദല്‍ഹി ഭരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവിനെ നേരിട്ട് പരാജയപ്പെടുത്തിയത് കൊണ്ടു കൂടിയാണ്, ആതിരേ, ഈ മുന്നേറ്റം ചരിത്രപ്രധാനമാകുന്നത്.
ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ പോലും സുരക്ഷിത മണ്ഡലങ്ങളില്‍ മത്സരിച്ച് ചുളുവില്‍ ജയിക്കുന്നിടത്താണ് തങ്ങള്‍ എതിരാളികളായി നിശ്ചയിച്ച ഭരണകക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തില്‍ തന്നെ അരവിന്ദ് കെജ്‌രിവാള്‍ മത്സരിച്ച് വെന്നിക്കൊടി പാറിച്ചത്. . ആം ആദ്‌മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന്റെ ഭൂമികയായത് കെജ്‌രിവാളിന്റെ ഈ ധീരതയാണ്
അഴിമതിക്കെതിരായ കുരിശുയുദ്ധം, വേഷത്തിലും ഭാവത്തിലും രീതികളിലും ഗാന്ധിജിയുടെ യഥാര്‍ഥ പിന്മുറക്കാര്‍ എന്ന തോന്നിപ്പിക്കലുകള്‍, യു പി എ രണ്ട് എന്നാല്‍ അഴിമതിയുടെ മുഖം എന്ന മികവാര്‍ന്ന വ്യാപക പ്രചാരണം , ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയകളെയും ഫലപ്രദമായി ഉപയോഗിച്ച് ഡല്‍ഹിയിലെ നഗരവല്‍കൃത മധ്യവര്‍ഗ്ഗ സമൂഹത്തില്‍ ആഴത്തില്‍ വേരു പടര്‍ത്താന്‍ കഴിഞ്ഞ ഓണ്‍ലൈന്‍ രാഷ്ട്രീയം ,അതിനു പിന്‍ബലമേകി വീടു വീടാന്തരം കയറിയുള്ള വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം- ഇതൊക്കെയാണ് ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്‌മി പാര്‍ട്ടിയെയും അമരക്കാരനായ അരവിന്ദ് കെജ്രിവാളിനേയും നവരാഷ്ട്രീയ പ്രതീകവും അഴിമതിമുക്ത ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷയുമാക്കുന്നത്.
ആതിരേ, ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത് കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ് ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം.
ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ് സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ് സമീപിച്ചത്.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്.
2012 നവംബറില്‍ പിറവിയെടുത്ത ആം ആദ്‌മി പാര്‍ട്ടിയുടെ ശൈലികളെല്ലാം ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതുമ ആയിരുന്നു. വെള്ളക്കരം വര്‍ധനയേയും വൈദ്യുതി ചാര്‍ജ് വര്‍ധനയേയും ആയുധമാക്കി ജനങ്ങളിലേക്കിറങ്ങിയ പാര്‍ട്ടി പിന്നീട് വോളണ്ടിയര്‍മാരിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജനങ്ങളുമായി ചര്‍ച്ചചെയ്‌ത് പ്രകടനപത്രികയുണ്ടാക്കി. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തി. ആരോപണങ്ങള്‍ ഒളിച്ചുവച്ച സ്ഥാനാര്‍ത്ഥികളെ പരസ്യമായി തള്ളിപ്പറഞ്ഞു. കിട്ടിയ ഫണ്ടിന്റെ പൂര്‍ണവിവരങ്ങള്‍ പരസ്യപ്പെടുത്തി. ലക്ഷ്യമിട്ട തുക ലഭിച്ചപ്പോള്‍ ഇനി സംഭാവന വേണ്ടെന്ന് പ്രഖ്യാപിക്കാനും നേതൃത്വം ആര്‍ജ്ജവം കാട്ടി. ഇതെല്ലാം ചേര്‍ന്നപ്പോള്‍ കെജ്രിവാളിന്റെ പ്രതിച്ഛായയും ആം ആദ്‌മി പാര്‍ട്ടിയുടെ ജനപ്രീതിയും വാനോളമുയര്‍ന്നു.
അഴിമതിക്കറുതിവരുത്താനും ജന്‍ ലോക് പാല്‍ ബില്ല് പാസാക്കിയെടുക്കാനും യോഗ ഗുരു ബാബ രാംദേവുമായി ചേര്‍ന്ന് ആരംഭിച്ച പോരാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ രാം ദേവിന്റെ ആര്‍എസ്‌എസ് ബന്ധം തിരിച്ചറിഞ്ഞ് രാം ദേവിനെ ഒഴിവാക്കാന്‍ കെജ്രിവാള്‍ പ്രദേശിപ്പിച്ച ആര്‍ജവത്വവും പിന്നീട് അണ്ണാ ഹസാരെയോടൊന്നിച്ച് നടത്തിയ യത്‌നവും സൃഷ്ടിച്ച ജനകീയ മുന്നേറ്റത്തെയാണ് ,ആതിരേ, അണ്ണാ ഹസാരെ വഴിപിരിഞ്ഞെങ്കിലും,സൃഷ്ടിപരമായ ദിശാബോധം നല്‍കി കെജ്രിവാള്‍ സാധാരണ ജനങ്ങളുടെ -ആം ആദ്‌മി-പാര്‍ട്ടിയാക്കി പരിവര്‍ത്തിപ്പിച്ചത്.ആ ജനകീയ ഐക്യം മുന്നോട്ടു വച്ച അടിസ്ഥനപരമായ ആവശ്യം-അഴിമതിയുടെ ഉച്ഛാടനം-തിരിച്ചറിയാതെ അഴിമതിയില്‍ അര്‍മാദിക്കാനാണ് കോണ്‍ഗ്രസും യുപിഎയും ഔത്സുക്യം കാണിച്ചത്.ഇന്ത്യയിലെ സാധാരണക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന ജനാധിപത്യ ബോധത്തെ നിന്ദിക്കാനും ആം ആദ്‌മി പാര്‍ട്ടിയെ ഇന്നലെ പെയ്‌ത മഴയില്‍ കിളുര്‍ത്ത തകരയായി പരിഹസിക്കാനുമാണ് ഷീല ദീക്ഷിതും കോണ്‍ഗ്രസും ശ്രമിച്ചത്.ജനവികാരം മാനിക്കാത്ത ഭരണകര്‍ത്താക്കളുടെ അനുഭവം ഇനി ഇതായിരിക്കുമെന്ന് ഇന്ത്യക്കാകെ സന്ദേശം നല്‍കുന്നിടത്താണ്, ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും മൂര്‍ത്തമായ പ്രതീകവും ഫലവത്തായ പ്രതീക്ഷയുമാകുന്നത്.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് ഡല്‍ഹി,രാജസ്ഥാന്‍ ,മധ്യപ്രദേശ്,ഛത്തിസ്‌ഗഡ്,മിസോറം എന്നീ നിയമസഭകളിലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്.സെമിഫൈനലില്‍ ബിജെപി വന്‍ ഭുരിപക്ഷം നേടിയെന്നാണ് ആകെയുള്ള കണക്ക് സൂചിപ്പിക്കുന്നത്. നാലു സംസ്ഥാനങ്ങളിലെ 590 സീറ്റില്‍ ബിജെപി 394 സീറ്റും കോണ്‍ഗ്രസ് 140 സീറ്റും എഎപി 29 സീറ്റും മറ്റുള്ളവര്‍ 26 സീറ്റും നേടിയെന്നാണ് പ്രാഥമിക കണക്കുകള്‍.ലോക്‌സഭ മണ്ഡലങ്ങളുടെ കണക്കില്‍ പരിശോധിച്ചാല്‍ 72 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കോണ്‍ഗ്രസ് 12 ഉം ബിജെപി 49 ഉം എഎപി രണ്ടും സീറ്റാണ് നേടിയത്.
രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം തന്നെയാണ് ഡല്‍ഹിയിലെ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനെ ഒരു ചൂലുകൊണ്ട് തൂത്തെറിയുക എന്നത് വിഷമകരമാണ്. അതാണ് കെജ്‌രിവാളിന് സാധിച്ചിരിക്കുന്നത്.
ജനങ്ങള്‍ ഉണര്‍ന്നത് കോണ്‍ഗ്രസും ബിജെപിയും ഇടത്-സംസ്ഥാന പാര്‍ട്ടികളും തിരിച്ചറിയുക;അല്ലെങ്കില്‍ തിരിച്ചടി രൂക്ഷമായിരിക്കും-ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നല്‍കുന്ന മുന്നറിയിപ്പ് അതാണ്.
Sunday, December 8, 2013
സഖാവ് അലക്‌സാണ്ടര്‍ ജേക്കബ്-ഡിജിപി; ജയില്‍
കേരളീയരെല്ലാം കൊഞ്ഞാണന്മാരാണെന്നാണോ,അലക്‌സാണ്ടര്‍ ജേക്കബ് വിലയിരുത്തുന്നത്?ഇ.പി.ജയരാജനും പി.ജയരാജനും എം.വി.ജയരാജനും എളമരം കരീമും പോലും പറയാന്‍ ധൈര്യപ്പെടത്ത ശുഭത്വം,പത്ര സമ്മേളനത്തില്‍,ജയില്‍ ഡിജിപി എന്ന നിലയ്‌ക്ക് അലക്‌സാണ്ടര്‍ ജേക്കബ് എഴുന്നെള്ളിക്കുമ്പോള്‍ , തിരിച്ചറിയുക ടി.പി.ചന്ദ്രശേഖരനെ കിരാതമായി ഉന്മൂലനം ചെയ്‌ത് ഒരാളും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.പ്രതികള്‍ മാത്രമല്ല,പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്ന നിന്ന് വാക്കുകളില്‍ നിന്നും സത്യം വായിച്ചെടുക്കാനാകും.ടി.പി.വധക്കേസിലെ കൊടും കുറ്റവാളികള്‍ക്ക് വേണ്ടി ആഭ്യന്തര മന്ത്രിയെപ്പോലും ധിക്കരിക്കാന്‍ ഹുങ്ക് കാണിച്ച അലക്‌സാണ്ടര്‍ ജേക്കബിനെ, ഡിസ്‌മിസ് ചെയ്യാതെ തുടരാന്‍ അനുവദിക്കുന്നതാണ് അതിശയകരം.കറതീര്‍ന്ന സിപിഎം വിധേയത്വമാണ് അല്‍ക്‌സാണ്ടര്‍ ജേക്കബ്.ജയില്‍ ഡിജിപി സ്ഥാനത്തിരുന്ന് അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ ഈ ക്രിമിനല്‍ കുറ്റത്തിന്റെ നാലയലത്തെത്തില്ല ടി.പി.യെ ഉന്മൂലനം ചെയ്‌തതിലെ ക്രിമിനാലിറ്റി എന്ന് പറയേണ്ടിവരുന്നതില്‍ തെല്ലും മനഃസാക്ഷിക്കുത്തില്ല...
ആതിരേ,ആല് മുളയ്‌ക്കുന്നെങ്കില്‍ ഇങ്ങനെ മുളയ്‌ക്കണം.അതിന്റെ കൊമ്പില്‍ ഊഞ്ഞാല് കെട്ടി ആടുന്നെങ്കില്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ പോലെ ആടണം.അപ്പോള്‍ കൂട്ടത്തിലേറ്റം മിടുക്കനെന്ന് സഖാവ് പിണറായി വിജയന്‍ സമ്മതിക്കും.രാഷ്ട്രീയ എമാന്മാര്‍ക്ക് മുന്‍പില്‍ ഉദ്യോഗസ്ഥര്‍ക്ക് ഓച്ചാനിച്ച് നില്‍ക്കേണ്ടി വന്നേക്കാം.എന്നാലും ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ പോലെ ഊച്ചാളിയാകരുത്.
കേരളീയരെല്ലാം കൊഞ്ഞാണന്മാരാണെന്നാണോ,ആതിരേ, അലക്‌സാണ്ടര്‍ ജേക്കബ് വിലയിരുത്തുന്നത്?ഇ.പി.ജയരാജനും പി.ജയരാജനും എം.വി.ജയരാജനും എളമരം കരീമും പോലും പറയാന്‍ ധൈര്യപ്പെടത്ത ശുഭത്വം,പത്ര സമ്മേളനത്തില്‍,ജയില്‍ ഡിജിപി എന്ന നിലയ്‌ക്ക് അലക്‌സാണ്ടര്‍ ജേക്കബ് എഴുന്നെള്ളിക്കുമ്പോള്‍ , തിരിച്ചറിയുക ടി.പി.ചന്ദ്രശേഖരനെ കിരാതമായി ഉന്മൂലനം ചെയ്‌ത് ഒരാളും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.പ്രതികള്‍ മാത്രമല്ല,പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്ന നിന്ന് വാക്കുകളില്‍ നിന്നും സത്യം വായിച്ചെടുക്കാനാകും.അതാണ് അലക്‌സാണ്ടര്‍ ജേക്കബിന്റെ വാക്കുകളില്‍ കേട്ടത്.
`` ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി വരാനിരിക്കെ മൊബെയില്‍ ഫോണ്‍ വിവാദം ഉണ്ടായത് ജഡ്‌ജിയെ സ്വാധീനിച്ച് ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനാണെന്ന് സംശയം തോന്നാം. പ്രതികളെ വെറുതെ വിട്ടാലും ഫോണ്‍ ഉപയോഗിച്ച കേസില്‍ അവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നാഗ്രഹമുള്ളവരാകാം ഇത് ചമച്ചതെന്ന് സംശയിക്കാം``എന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രതികള്‍ക്ക് കഠിനശിക്ഷക്ക് ഉത്തരവിടാന്‍ ജഡ്‌ജിയെ പ്രേരിപ്പിക്കാന്‍ മറ്റാരെങ്കിലും ചെയ്‌തതാകാം ജയിലിലെ മൊബെയില്‍ ഉപയോഗ സംഭവമെന്നുമാണ് അലക്‌സാണ്ടര്‍ ജേക്കബിന്റെ പാദസേവാ ലൈന്‍.
തീരുന്നില്ല,ഹുങ്കിന്റെ അര്‍മാദം.'' ഷാഫിയുടേതെന്നു പറഞ്ഞു ചാനല്‍ സംപ്രേഷണം ചെയ്‌ത ശബ്ദം അയാളുടേതെന്നു തോന്നുന്നില്ല. ഇതിന്റെ ആധികാരികത ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെടണം. വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്നല്ല, പക്ഷേ, അതു തെളിയിക്കപ്പെടണം. കേസിന്റെ വിധി വരാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ഇത്തരം ആരോപണം വന്നതു സംശയാസ്‌പദമാണ് `` ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്‌ബുക്ക് ഉള്‍പ്പെടെ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം വിവാദമാകുകയും ഡിജിപി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്‌തതിനെ തുടര്‍ന്ന് അലക്‌സാണ്ടര്‍ ജേക്കബ് നല്‍കിയ ഈ വിശദീകരണത്തെ, ആതിരേ, എങ്ങനെയാണ് വിലയിരുത്തേണ്ടത്?
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പി.മോഹനന്‍ മാസ്റ്ററുമായി ഭാര്യയും എംഎല്‍എയുമായ കെ.കെ.ലതിക സ്വകാര്യ ഹോട്ടലില്‍ വെച്ചു കണ്ടതിനെ ന്യായീകരിക്കുകയും ഭാര്യയ്‌ക്ക് ഭര്‍ത്താവിനെ കാണാന്‍ അവകാശമില്ലേയെന്നും എംഎല്‍എ എന്ന നിലയില്‍ സംസ്ഥാനത്തെ ഏത് തടവുകരനെ കാണാനും അവര്‍ക്ക് അവകാശമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ് ചോദിക്കുകയും പറയുകയും ചെയുമ്പോള്‍ സിപിഎമ്മും ഉമ്മന്‍ ചാണ്ടി ഭരണകൂടവും തമ്മിലുള്ള ഒത്തുകളി എത്ര ഗര്‍ഹണീയമാണെന്ന് വ്യക്തമാകുന്നു.ടി.പി.വധക്കേസിലെ പ്രതികളുടെ ചെയ്‌തികളെ ന്യായീകരിക്കുന്ന സിപിഎം പോലും പറയാന്‍ ധൈര്യപ്പെടാത്ത വിശദീകരണങ്ങള്‍ പത്രസമ്മേളനം വിളിച്ച് നിരത്തുമ്പോള്‍ അത് രാജാവിനെക്കാള്‍ വലിയ രാജ്യഭക്തി പ്രകടിപ്പിക്കലാണ്.ആ ലക്ഷ്യം സഫലമായി-ടി.പി.വധക്കേസിലെ പ്രതികളുടെ കാര്യത്തെ കുറിച്ച് ഡിജിപി പറഞ്ഞത്-ജഡ്ജിയെ സ്വാധീനിക്കാന്‍ മൊബൈല്‍ ഫോണ്‍/ഫേസ്ബുക്ക് വിവാദം-അന്വേഷിക്കണമെന്ന നിലപാടിലാണിപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കോഴിക്കോട് ജയിലിനുള്ളില്‍ നിന്നുള്ള ഫോണ്‍ വിളിക്കും ഫേസ്‌ബുക്ക് അപ്‌ഡേഷനും മറ്റുമായി പ്രതികള്‍ 11 സിം കാര്‍ഡ് ഉപയോഗിച്ചെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയതാണ്.കിര്‍മാണി മനോജ് ഉപയോഗിച്ച് സിം കാര്‍ഡ് ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഉപയോഗിച്ചതാണെന്നും സൈബര്‍ സെല്ലിന്റെ കണ്ടെത്തലിലുണ്ട്. 9847562679 എന്ന നമ്പരാണ് കിര്‍മാണിയുടെ കൈവശമുണ്ടായിരുന്നത്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം ഈ നമ്പറിലുള്ള സിം ഇയാള്‍ ഉപോക്ഷിച്ചുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. മൂന്നാം പ്രതി കൊടി സുനി 9946691814 എന്ന നമ്പറും അഞ്ചാം പ്രതി കെ.കെ മുഹമ്മദ് ഷാഫി 9562945872 നമ്പറുമാണ് ഉപയോഗിക്കുന്നതെന്നും?ട്രൂകോളര്‍ സംവിധാനം ഉപയോഗിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തലശേരി പന്നിയന്നൂര്‍ തടത്തില്‍ പ്രത്യുഷ്, ആയഞ്ചേരി സ്വദേശി അഹമ്മദ്, ന്യൂമാഹി സ്വദേശി പി.പി.ഫൈസല്‍, മാഹി പന്തക്കല്‍ സ്വദേശി അജേഷ് എന്നിവരുടെ പേരിലാണ് പ്രതികള്‍ സിം കാര്‍ഡ് സംഘടിപ്പിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ആതിരേ, ഇത്രയൊക്കെ തെളിവുകള്‍ പുറത്ത് വന്നിട്ടും ടി.പി കേസ് പ്രതികള്‍ക്ക് എതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തെളിയിക്കാനുള്ള വസ്‌തുതാപരമായ തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അലക്‌സാണ്ടര്‍ ജേക്കബ്?ആഭ്യന്തര വകുപ്പിന് നല്‍കിയ?റിപ്പോര്‍ട്ടില്‍ പറയുന്നത്.`` പ്രതികള്‍ മൊബെയില്‍ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നു എന്ന ആരോപണത്തില്‍ ഫോണുകള്‍ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ജില്ലാ ജയിലില്‍ പരിശോധനയില്‍ 12 ബാറ്ററികളും എട്ട് ചാര്‍ജറുകളും ഏതാനും അനുബന്ധ സാധനങ്ങളും മാത്രമാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ജയിലിലും പുറത്തുമായി പോലീസ്, ഡോഗ്, ബോംബ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി നാലു റെയ്‌ഡുകള്‍ നടത്തിയിട്ടും ആരോപണത്തിന് അനുകൂലമായ ഒന്നും കണ്ടെത്തിയിട്ടില്ല''എന്നൊക്കെ റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ തൊലിക്കട്ടിയും പാദസേവതാത്‌പര്യവും എത്ര ഭീകരമായിരിക്കും! അപ്പോള്‍ പിന്നെ എന്തിനാണ്, ആതിരേ, ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്‌തത് ? 28 ജീവനക്കാരെ സ്ഥലം മാറ്റിയത്?
ടി.പി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സര്‍വസ്വാതന്ത്ര്യവും അനുവദിച്ചത് ജയില്‍ ജീവനക്കാരല്ല ജയില്‍ ഡിജിപിയാണെന്നതിന്റെ ഏറ്റവും നിര്‍ണയകമായ തെളിവല്ലേ, മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം അട്ടിമറിക്കപ്പെട്ടത് ?. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഡിജിപി വഴി ജയില്‍ ഡിജിപിക്ക് നല്‍കിയ ശിപാര്‍ശയാണ് അട്ടിമറിക്കപ്പെട്ടത്. ഒരു സഹതടവുകാരനെ ടി. പി കേസ് പ്രതികള്‍ ആക്രമിച്ചുവെന്നും കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികള്‍ മൊബെയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ജയില്‍ അധികൃതരാണ് പ്രതികള്‍ക്ക് സഹായം ചെയ്‌തുകൊടുക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആഭ്യന്തരമന്ത്രി 2012 ജൂണ്‍ 12 ന് ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.
ടി.പി.വധക്കേസിലെ കൊടും കുറ്റവാളികള്‍ക്ക് വേണ്ടി ആഭ്യന്തര മന്ത്രിയെപ്പോലും ധിക്കരിക്കാന്‍ ഹുങ്ക് കാണിച്ച അലക്‌സാണ്ടര്‍ ജേക്കബിനെ, ഡിസ്‌മിസ് ചെയ്യാതെ തുടരാന്‍ അനുവദിക്കുന്നതാണ് അതിശയകരം.കറതീര്‍ന്ന സിപിഎം വിധേയത്വമാണ് അല്‍ക്‌സാണ്ടര്‍ ജേക്കബ്.ജയില്‍ ഡിജിപി സ്ഥാനത്തിരുന്ന് അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ ഈ ക്രിമിനല്‍ കുറ്റത്തിന്റെ നാലയലത്തെത്തില്ല ടി.പി.യെ ഉന്മൂലനം ചെയ്‌തതിലെ ക്രിമിനാലിറ്റി എന്ന് പറയേണ്ടിവരുന്നതില്‍ ,ആതിരേ, തെല്ലും മനഃസാക്ഷിക്കുത്തില്ല...
Thursday, December 5, 2013
പരിസ്ഥിതി സംരക്ഷണം:മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്ന കേരളത്തിലെ മെത്രാന്മാര്‍
ഒരു മഴ പെയ്യുമ്പോള്‍ നദികളിലൂടെ കുത്തിയൊലിച്ചു പോകുന്ന മണ്ണ് നമ്മുടെ ജീവരക്തമാണെന്ന് മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ പ്രഥമ അപ്പോസ്‌തലിക ലേഖനത്തിലുടെ ലോകത്തോടു പറയുമ്പോള്‍ , കന്മഷമില്ലാത്ത പ്രകൃതി സ്‌നേഹമാണ് ആ ഇടയശ്രേഷ്‌ഠനില്‍ പുഷ്‌കലമാകുന്നത്.`` പ്രതിരോധിക്കാനാവാതെ നിസ്സഹായരായി മനുഷ്യന്റെ ചൂഷണത്തിന് ഇരയാവുകയാണ് പ്രകൃതിയിലെ മറ്റ് ജീവജാലങ്ങള്‍ . ദൈവം ഈ ഭൂമി മനുഷ്യര്‍ക്ക് നല്‍കിയത് സര്‍വചരാചരങ്ങളെയും സംരക്ഷിക്കാനാണ്. അതിരുവിടുന്ന ചൂഷണത്തിലൂടെ പ്രപഞ്ചത്തെ ഊഷരഭൂമിയും നദികളുടെയും മറ്റ് ജലാശയങ്ങളുടെയും ശവപ്പറമ്പാക്കുകയും ചെയ്യുകയല്ല മനുഷ്യന്റെ കടമ``യെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുമ്പോള്‍ പരിസ്ഥിതിസംരക്ഷണ നടപടികളുമായി?മുന്നോട്ടുപോയാല്‍ ``ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന'' ഗുണ്ടാഭീഷണിയാണ് ഒരു രൂപതാപിതാവ് സര്‍ക്കാരിന് നേരെ ഉയര്‍ത്തുന്നത്.
54 വര്‍ഷം മുന്‍പ്,1954ല്‍ ഇ.എം.എസ് മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ വിമോചനസമരത്തില്‍ സഭാവിശ്വാസികളെ തെരുവിലിറക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ തന്നെയാണ് ഇപ്പോള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരനിവാസികളെ കലാപകാരികളാക്കാന്‍ മെത്രാന്മാര്‍ ഉപയോഗിക്കുന്നത്.അന്ന് കാര്‍ഷികബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു അരമനവാസികള്‍ക്ക് അസ്‌ക്യതയുണ്ടാക്കിയത്.അന്നും പ്രശ്‌നം സ്വത്ത് സമ്പാദനവും വാണിജ്യതാത്‌പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസ ബില്ല് നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും വിളിച്ചു കൂവിയാണ് മെത്രാന്മാര്‍ വിശ്വാസികളെ കൊള്ളിവയ്‌പ്പിന് പ്രേരിപ്പിച്ചത്.ക്രിസ്‌ത്യാനികളെ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനം ചെയ്യാന്‍ പോവുന്നു എന്നായിരുന്നു നിലവിളി.ഒരു ഗുണ്ടയ്‌ക്ക് രൂപതാദ്ധ്യക്ഷനാകാന്‍ കഴിയില്ലെങ്കിലും ഒരു രൂപതാ മെത്രാന് കറതീര്‍ന്ന ഗുണ്ടയെപ്പോലെയാകാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ .എന്നുമാത്രമല്ല ഒരു ഗുണ്ടയ്‌ക്ക് ചരിത്രബോധവും പരിസ്ഥിതിസ്‌നേഹവും മനുഷ്യപ്പറ്റും ദൈവവചന ബോദ്ധ്യങ്ങളും ആവശ്യമില്ലെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു വയ്‌ക്കുന്നു.വെള്ളപൂശിയ ശവക്കല്ലറകളല്ല ,മറിച്ച് ഉളുപ്പില്ലാത്ത മാഫിയാത്തലവന്മാരാണ് പുരോഹിത ശ്രേഷ്‌ഠന്മാരെന്ന് മാര്‍ വലിയമറ്റവും മാര്‍ താഴത്തും മാര്‍ ആനിക്കുഴിക്കാട്ടിലും സംഘവും അടയാളപ്പെടുത്തുകയും ചെയ്യുന്നു.
``പോപ്പിനെ കുര്‍ബാന പഠിപ്പിക്കുക ''- ഗ്രാമ്യമായ ഈ ക്രൈസ്‌തവ ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ്, ആതിരേ, താമരശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം,താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ,തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്,ഇടുക്കി രൂപത ബിഷപ്പ് മര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ തുടങ്ങിയ കേരളത്തിലെ, ബഹുമാന്യരെന്ന് അഭിമാനിക്കുന്ന സഭാപിതാക്കന്മാര്‍ .
മാര്‍പ്പാപ്പയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനത്തില്‍ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ് ,പരിസ്ഥിതി നാശം മനുഷ്യകുലത്തിന്റെ നില്‍പ്പിനെ ബാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുമ്പോള്‍ ,ആതിരേ, പരിസ്ഥിതിസംരക്ഷണ നടപടികളുമായി?മുന്നോട്ടുപോയാല്‍ ``ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന'' ഗുണ്ടാഭീഷണിയാണ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കാരിന് നേരെ ഉയര്‍ത്തുന്നത്.
ഒരു ഗുണ്ടയ്‌ക്ക് രൂപതാദ്ധ്യക്ഷനാകാന്‍ കഴിയില്ലെങ്കിലും ഒരു രൂപതാ മെത്രാന് കറതീര്‍ന്ന ഗുണ്ടയെപ്പോലെയാകാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.എന്നുമാത്രമല്ല ഒരു ഗുണ്ടയ്‌ക്ക് ചരിത്രബോധവും പരിസ്ഥിതിസ്‌നേഹവും മനുഷ്യപ്പറ്റും ദൈവവചന ബോദ്ധ്യങ്ങളും ആവശ്യമില്ലെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു വയ്‌ക്കുന്നു.വെള്ളപൂശിയ ശവക്കല്ലറകളല്ല ,മറിച്ച് ഉളുപ്പില്ലാത്ത മാഫിയാത്തലവന്മാരാണ് പുരോഹിത ശ്രേഷ്‌ഠന്മാരെന്ന് മാര്‍ വലിയമറ്റവും മാര്‍ താഴത്തും മാര്‍ ആനിക്കുഴിക്കാട്ടിലും സംഘവും അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 2013 വര്‍ഷം മുന്‍പ് യഹൂദാ പൗരോഹിത്യ ഭ്രംശതയ്‌ക്കും വക്രീകരിക്കപ്പെട്ട അവരുടെ ന്യായപ്രമാണങ്ങള്‍ക്കുമെതിരെ ക്ഷമയുടേയും സ്‌നേഹത്തിന്റേയും സഹനത്തിന്റേയും സുവിശേഷവുമായി കടന്നുവന്ന ക്രിസ്‌തുവിനെ കേന്ദ്രീകരിച്ച് രൂപം കൊണ്ട ആഗോള സഭയെന്ന കത്തോലിക്ക സഭ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ അതിന്റെ അതിശ്രേഷ്‌ഠ തലവനായ പോപ്പ്, മുതലാളിത്ത സംവിധാനത്തിന്റെ ഭാഗമായി പരിണമിച്ചു.ആ പതനത്തില്‍ നിന്ന് സഭയ്‌ക്കും സഭ അഭിസംബോധന ചെയ്യേണ്ട മാനവീക വിഷയങ്ങള്‍ക്കും നവീനമായ പരിപ്രേഷ്യം ചമയ്‌ക്കാനുള്ള പ്രയ്‌ത്‌നത്തിലാണ്, ആതിരേ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ.മുതലാളിത്തത്തിന്റെ സഹജഭാവമായ എല്ലാവിധ ചൂഷണങ്ങള്‍ക്കും എതിരയായുള്ള പോരാട്ടവും ബോധവത്‌ക്കരണവുമാകുകയാണ് ഈ യത്‌നത്തിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
മുതലാളിത്തവും സാമ്പത്തിക അസമത്വവുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നും അതു കൊണ്ടാണ് തെരുവില്‍ പട്ടിണികിടന്ന് ഒരു വൃദ്ധന്‍ നരകിച്ച് മരിക്കുന്നത് വാര്‍ത്തയല്ലാതാവുകയും സ്റ്റോക്ക് മാര്‍ക്കറ്റ് രണ്ട് പോയന്റ് ഇടിയുന്നത്ത് വലിയ വാര്‍ത്തയാവുകയും ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിരീക്ഷിക്കുന്നു.`` അധികാരത്തിനും സ്വത്തിനും വേണ്ടിയുള്ള ദുരയ്‌ക്ക് അതിരുകളില്ല. അഴിമതിയും നികുതിവെട്ടിക്കലും ലോകവ്യാപകമായിക്കഴിഞ്ഞു. ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണ് എല്ലാം നിലകൊള്ളുന്നത്. പരിസ്ഥിതിയടക്കമുള്ള എല്ലാറ്റിനും വിപണിയുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച് പ്രതിരോധം നഷ്ടപ്പെട്ടിരിക്കുന്നു...''
ഫ്രാന്‍സിസ് മാര്‍പ്പപ്പയുടെ ഉന്നിദ്രമായ ഈ മാനവബോധത്തെയല്ലേ,ആതിരേ, കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിലൂടെ കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ചിതറിക്കുന്നത്;സഭാവിശ്വാസികളെ അതിനായി പ്രേരിപ്പിക്കുന്നത്?
ഒരു മഴ പെയ്യുമ്പോള്‍ നദികളിലൂടെ കുത്തിയൊലിച്ചു പോകുന്ന മണ്ണ് നമ്മുടെ ജീവരക്തമാണെന്ന് മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ പ്രഥമ അപ്പോസ്‌തലിക ലേഖനത്തിലുടെ ലോകത്തോടു പറയുമ്പോള്‍ ,ആതിരേ, കന്മഷമില്ലാത്ത പ്രകൃതി സ്‌നേഹമാണ് ആ ഇടയശ്രേഷ്‌ഠനില്‍ പുഷ്‌കലമാകുന്നത്.`` പ്രതിരോധിക്കാനാവാതെ നിസ്സഹായരായി മനുഷ്യന്റെ ചൂഷണത്തിന് ഇരയാവുകയാണ് പ്രകൃതിയിലെ മറ്റ് ജീവജാലങ്ങള്‍ . ദൈവം ഈ ഭൂമി മനുഷ്യര്‍ക്ക് നല്‍കിയത് സര്‍വചരാചരങ്ങളെയും സംരക്ഷിക്കാനാണ്. അതിരുവിടുന്ന ചൂഷണത്തിലൂടെ പ്രപഞ്ചത്തെ ഊഷരഭൂമിയും നദികളുടെയും മറ്റ് ജലാശയങ്ങളുടെയും ശവപ്പറമ്പാക്കുകയും ചെയ്യുകയല്ല മനുഷ്യന്റെ കടമ``യെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നു. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്‌ക്കാന്‍ അദ്ദേഹം സഭാ വിശ്വാസികളോട് അഭ്യര്‍ഥിക്കുന്നു. വിപണി കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ദരിദ്രരെ കേന്ദ്രസഥാനത്ത് നിര്‍ത്തിയാവണം സഭയുടെയും കത്തോലിക്ക രാജ്യങ്ങളുടെയും പ്രവര്‍ത്തനം. പൊതുനന്‍മയെ കരുതിയാണെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം മഹത്തരമായ ധര്‍മപ്രവര്‍ത്തനങ്ങളിലൊന്നാവുമെന്നും അദ്ദേഹം പറയുന്നു. സ്വകാര്യസ്വത്തവകാശം സഭ അനുവദിക്കുന്നത് സമൂഹത്തിന്റെ പൊതുനന്മക്കായി വിനിയോഗിക്കാനാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പൊതുനന്മയാണ് ലക്ഷ്യം വയ്‌ക്കേണ്ടത്. സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ വികേന്ദ്രീകൃതമാവണമെന്നും ചട്ടങ്ങളില്‍ കടുംപിടുത്തം പാടില്ലെന്നും മാര്‍പ്പാപ്പ നിര്‍ദേശിക്കുന്നു.
ഈ നിര്‍ദേശം തങ്ങള്‍ക്ക് ബാധകമല്ലെന്നല്ലേ, ആതിരേ, കേരളത്തിലെ കത്തോലിക്ക മെത്രാന്മാര്‍ അഹങ്കരിക്കുന്നത് ? കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരിയില്‍ നടന്ന പ്രതിഷേധമെന്ന ഗുണ്ടാവാഴ്‌ച അതല്ലേ വ്യക്തമാക്കുന്നത്? കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് ബാധകമല്ലാത്ത താമരശേരിയിലെ പ്രതിഷേധം വനം വകുപ്പ് ഓഫീസിന് തീയിട്ട് ,വനം കൊള്ളയുടെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനായിരുന്നു എന്ന് ഇന്ന് വ്യക്തമാകുന്നു.അതിനാണ് സജി മങ്കരയെന്ന പുരോഹിതന്‍ നേതൃത്വം നല്‍കിയത്.അതാണ് എംഎല്‍എ മായിന്‍ കുട്ടിക്കൊപ്പം നിന്ന് താമരശേരി രൂപതാ ചാന്‍സലര്‍ ആസ്വദിച്ചത്.എന്നിട്ടും അരിശം തീരാഞ്ഞിട്ടാണ് ``ജാലിയന്‍ വാലബാഗ് ആവര്‍ത്തിക്കുമെന്ന് '' മാര്‍ ഇഞ്ചനാനിയില്‍ ഭീഷണി മുഴക്കിയത്.
മലയോര കര്‍ഷകരായ സാധാരണക്കാര്‍ക്ക് വേണ്ടിയല്ല, സിപിഎമ്മിനൊപ്പം സഭ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ അക്ഷൗഹ്‌ണി തീര്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങള്‍ വ്യക്തമാക്കി.പശ്ചിമഘട്ടം തുരന്നെടുക്കാനണയുന്ന ക്വാറി-ക്രഷര്‍ മാഫിയകള്‍ക്ക് സംരക്ഷണം നല്‍കാനാണ് സിപിഎമ്മിന് ഔത്സുക്യമെന്ന് ചക്കിട്ടപാറയും കാക്കൂരും മാവൂരുമൊക്കെ സന്ദേഹത്തിനിടയില്ലാത്തവിധം വ്യക്തമാക്കി.ഇതിനൊപ്പം കത്തോലിക്ക സഭ കൈകോര്‍ത്തതിനുള്ള `ഉപകാരസ്‌മരണ'യായിരുന്നു താമരശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ ജന്മദിനത്തിന് ക്വാറി-ക്രഷര്‍ മാഫിയകളുടെ ആശംസയെന്നും കേരളത്തിലെ ,വിവേകം നശിക്കാത്ത പൊതുസമൂഹത്തിന് ബോദ്ധ്യപ്പെട്ടു.
ആതിരേ, മനുഷ്യന് അവന്റെ ദുരയ്‌ക്ക് മാത്രമായിട്ടല്ല ഭൂമിയെ സൃഷ്ടിച്ചതെന്ന് ബൈബിളിലെ പഴയ നിയമത്തില്‍,നോഹയുടെ കാലത്തെ പ്രളയം വ്യക്തമാക്കുന്നു.അനീതിയും അധര്‍മവും അക്രമവും അരാജകത്വവും നടമാടിയ ഒരു കാലത്തെ നശിപ്പിച്ചപ്പോള്‍ നോഹയുടെ കുടുംബത്തെ മാത്രമല്ല യഹോവ രക്ഷിച്ചത്.നോഹയുടെ പെട്ടകത്തില്‍ , അന്ന് ലോകത്തുണ്ടായിരുന്ന സര്‍വജീവജാലങ്ങള്‍, ഇണകളായി ഉണ്ടായിരുന്നു.സ്രഷ്ടാവിന്റെ ദൃഷ്ടിയില്‍ മനുഷ്യനോളം പ്രാധാന്യവും നോഹയോളം നീതിമത്‌കരിക്കാവുന്നതുമായ ജന്മങ്ങളായിരുന്നു പാമ്പും പഴുതാരയും സിംഹവുമെല്ലാം!
ഈ വിവരണം മുന്നോട്ടുവയ്‌ക്കുന്ന ദൈവീക നീതിക്കും യഹോവയുടെ പ്രകൃതിസ്‌നേഹത്തിനും എതിരായിട്ടാണ് ബഹുമാന്യരായ മെത്രാന്മാര്‍ തെരുവില്‍ കലാപം സൃഷ്ടിക്കുന്നതെന്ന് പറയുമ്പോള്‍ അസഹിഷ്‌ണുക്കളായിട്ട് കാര്യമില്ല.പകരം ഫ്രാന്‍സിസ് മാര്‍പ്പപ്പയുടെ മാനവ-പ്രകൃതി ദര്‍ശനത്തിന് അഭിമുഖമായി നിര്‍ത്തി തങ്ങളുടെ നിലപാടുകളെ വിലയിരുത്തുകയാല്ലേ കേരളത്തിലെ മെത്രാന്മാര്‍ ചെയ്യേണ്ടത്? അതിനായി സഭാവിശ്വാസികളെ ഒരുക്കുകയല്ലേ വേണ്ടത് ?
ആതിരേ, 54 വര്‍ഷം മുന്‍പ്,1954ല്‍ ഇ.എം.എസ് മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ വിമോചനസമരത്തില്‍ സഭാവിശ്വാസികളെ തെരുവിലിറക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ തന്നെയാണ് ഇപ്പോള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരനിവാസികളെ കലാപകാരികളാക്കാന്‍ മെത്രാന്മാര്‍ ഉപയോഗിക്കുന്നത്.അന്ന് കാര്‍ഷികബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു അരമനവാസികള്‍ക്ക് അസ്‌ക്യതയുണ്ടാക്കിയത്.അന്നും പ്രശ്‌നം സ്വത്ത് സമ്പാദനവും വാണിജ്യതാത്‌പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസ ബില്ല് നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും വിളിച്ചു കൂവിയാണ് മെത്രാന്മാര്‍ വിശ്വാസികളെ കൊള്ളിവയ്‌പ്പിന് പ്രേരിപ്പിച്ചത്.ക്രിസ്‌ത്യാനികളെ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനം ചെയ്യാന്‍ പോവുന്നു എന്നായിരുന്നു നിലവിളി.
കാര്‍ഷിക ബന്ധ ബില്‍ നിയമമാവുന്നതോടെ ഭൂമിയ്‌ക്ക് പരിധി വരും; അരമനകളുടെ അരുമകളായ ജന്മിമാര്‍ക്ക് ഭൂമി നഷ്ടപ്പെടും. അത് ആഗോളസഭയ്‌ക്ക് ചിന്തിക്കാന്‍ കൂടികഴിയുന്ന വിഷയമായിരുന്നില്ല.ഇന്നത്തെ പോലെ അന്നും തുച്ഛവേതനക്കാരായ ക്രിസ്‌ത്യാനി അധ്യാപകരുടേയും മണ്ണില്‍ പണിയെടുക്കുന്ന ക്രിസ്‌ത്യന്‍ കര്‍ഷകത്തൊഴിലാളികളുടേയും കുടികിടപ്പുകാരുടേയും കാര്യം മെത്രാന്മാര്‍ക്ക് പ്രശ്‌നമേ ആയിരുന്നില്ല.ചൂഷണം.അതിലൂടെ കൈവരുന്ന അളവില്ലാത്ത സ്വത്ത്.രാഷ്ട്രീയ വിലപേശലിന് അത് നല്‍കുന്ന കരുത്ത്-അതു മാത്രമായിരുന്നു മെത്രാന്മാരുടെ ലക്ഷ്യം.പശ്ചിമഘട്ടത്തിലെ കുടിയേറ്റ മേഖലകളില്‍ പ്രഹസനമായും ദുരന്തമായുമുള്ള ചരിത്രത്തിന്റെ ആവര്‍ത്തനത്തിനാണ് , ആതിരേ,`പരിശുദ്ധ പിതാക്കള്‍' ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്
`` അദൃശ്യമെങ്കിലും വലിയ സ്വാധീന ശക്തിയുള്ള ദുര്‍ഭരണമാണ് മുതലാളിത്തം. അത് ശക്തമായി പിടിമുറുക്കിയിരിക്കുന്നു. മുതലാളിത്തത്തിന്റെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതൊഴിവാക്കുന്നതിന് ലോകനേതാക്കള്‍ മുന്നിട്ടിറങ്ങണം. മുതലാളിത്തം ലോകം നേരിടുന്ന നിഷ്‌ഠൂരമായ ദുര്‍ഭരണമാണ്.പാവങ്ങളുമായി സ്വത്ത് പങ്ക് വയ്‌ക്കാത്തവര്‍ മാരക പാപമാണ് ചെയ്യുന്നത്. അസമത്വം നിറഞ്ഞ ഇപ്പോഴത്തെ സാമ്പത്തിക വ്യവസ്ഥയാണ് സമൂഹത്തില്‍ അക്രമവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നത് ``
84 പേജുള്ള തന്റെ അപ്പോസ്‌തലിക് ഉദ്‌ബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്നോട്ടുവയ്‌ക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം തേടലാണോ അതോ പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്ന മാഫിയകള്‍ക്ക് പ്രതിരോധം ചമയക്കലാണോ മാര്‍ ജോര്‍ജ് വലിയമറ്റവും മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലും ചെയ്യേണ്ടത്..?!?
`` ആത്മാവ് സഭയോട് പറയുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടേ.''എന്ന ബൈബിള്‍ വാക്യം ഈ മെത്രാന്മാരെ ഉദ്ദേശിച്ചാണോ, ആതിരേ, എഴുതപ്പെട്ടത്..?!
Tuesday, December 3, 2013
ടി.പി.ചന്ദ്രശേഖരനെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വീണ്ടും വീണ്ടും കൊല്ലുമ്പോള്‍
പി.മോഹനന്‍ മാസ്റ്ററില്‍ അന്വേഷണം എത്തുന്നത് വരെ പോലീസ് ആര്‍ജവത്തോടെയാണ് അന്വേഷണം നടത്തിയതെന്ന പൊതുവേയുള്ള നിലപാട് പോലും തിരുവഞ്ചൂരിന്റെ കള്ളത്തരം തിരിച്ചറിയാതെയുള്ള വിലയിരുത്തലാണ്.നേരിയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അതീവ കൗശലത്വം നിറഞ്ഞ ജനവഞ്ചനയായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം.ഈ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റുകള്‍ .ടി.പി.യെ കൊന്നവര്‍ക്കുപരി കൊല്ലിച്ചവര്‍ അഴിയെണ്ണുന്നത് കാണാനാണ് കേരളം ആഗ്രഹിച്ചത്.കൊടി സുനിയേക്കാള്‍ , കിര്‍മാണി മനോജിനേക്കാള്‍ കൊടുംക്രിമിനലുകളായ ആ സഖാക്കള്‍ ആരൊക്കെയാണെന്ന് കേരളത്തിന്റെ പൊതുബോദ്ധ്യങ്ങള്‍ക്കറിയാം.എന്നാല്‍ അവരെ സ്വതന്ത്രരായി വിലസാന്‍ അനുവദിച്ചിടത്തു തുടങ്ങി ഈ കേസിലെ ഒത്തുതീര്‍പ്പുകളും അട്ടിമറികളും.സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ് ഉപരോധസമരം പൊടുന്നനെ പിന്‍വലിച്ചത് ആ അശ്ലീലതയുടെ പരിണതിയായിരുന്നു.ടി.പി.വധക്കേസിലെ 20 പ്രതികളെ വിചാരണപോലും കൂടാതെ വിട്ടയച്ചതും 50-ലധികം സാക്ഷികള്‍ കൂറുമാറിയതും ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതുമൊക്കെ ഈ നെറികേടിന്റെ മകുടോദാഹരണങ്ങളായിരുന്നു.
ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ അശ്ലീല ഭൂമികയാണ്, ആതിരേ, വര്‍ത്തമാനകാല കേരളം.ജനങ്ങളെ വഞ്ചിക്കുന്നതില്‍ ,നിയമം ലംഘിക്കുന്നതില്‍ ,നീതി തേടുന്ന ഇരകളെ നിന്ദിച്ചും ഭീഷണിപ്പെടുത്തിയും വരുതിയില്‍ കൊണ്ടുവരുന്നതിലെല്ലാം ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമയുടെ സര്‍വകാല പ്രതീകങ്ങളാണ്.
സൂര്യനെല്ലി പീഡനം മുതല്‍ ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനം വരെ കേരളത്തെ പ്രക്ഷുബ്ദമാക്കിയ സംഭവങ്ങളിലെല്ലാം കര്‍ട്ടനു പിന്നിലെ ഈ ഒത്തുകളി വ്യക്തമാണ്.നൈതികതയും ധാര്‍മികതയും തൊട്ടുതെറിച്ചിട്ടില്ലാത്ത ഈ ജനവിരുദ്ധതയുടെ തലതൊട്ടപ്പനായിരിക്കുകയാണ്,ആതിരേ, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ .
രക്തം മരവിപ്പിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളാല്‍ കലുഷിതമാണ് മലയാളിയുടെ സ്‌മരണാമണ്ഡലം.നിണഭരിതമാണ് ഓര്‍മ്മച്ചാലുകള്‍ .ഈ മരവിപ്പുകള്‍ക്കിടയിലും ടി.പി.ചനദ്രശേഖരന്റെ അരും കൊല ഇപ്പോഴും ബീഭത്സത നിറയ്ക്കുന്നു .51 വെട്ടേറ്റൊടുങ്ങിയ ആ ധീരനായ കമ്മ്യൂണിസ്റ്റിനെ വീണ്ടും വീണ്ടും വെട്ടി നുറുക്കുകയാണ് പോലീസ് അന്വേഷണത്തിലൂടേയും കോടതിനടപടികളിലൂടേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ .ചന്ദ്രശേഖരന്റെ വിധവ രമയേയും പിതാവിനെ നഷ്ടമായ മകനേയും നിരന്തരം അപാനിച്ചു കൊണ്ടിരിക്കുകയാണ്, ആതിരേ, ഖദറണിഞ്ഞ ആ കാപാലികത്വം.
പി.മോഹനന്‍ മാസ്റ്ററില്‍ അന്വേഷണം എത്തുന്നത് വരെ പോലീസ് ആര്‍ജവത്തോടെയാണ് അന്വേഷണം നടത്തിയതെന്ന പൊതുവേയുള്ള നിലപാട് പോലും, ആതിരേ, തിരുവഞ്ചൂരിന്റെ കള്ളത്തരം തിരിച്ചറിയാതെയുള്ള വിലയിരുത്തലാണ്.നേരിയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അതീവ കൗശലത്വം നിറഞ്ഞ ജനവഞ്ചനയായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം.ഈ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റുകള്‍ .ടി.പി.യെ കൊന്നവര്‍ക്കുപരി കൊല്ലിച്ചവര്‍ അഴിയെണ്ണുന്നത് കാണാനാണ് കേരളം ആഗ്രഹിച്ചത്.കൊടി സുനിയേക്കാള്‍ , കിര്‍മാണി മനോജിനേക്കാള്‍ കൊടുംക്രിമിനലുകളായ ആ സഖാക്കള്‍ ആരൊക്കെയാണെന്ന് കേരളത്തിന്റെ പൊതുബോദ്ധ്യങ്ങള്‍ക്കറിയാം.എന്നാല്‍ അവരെ സ്വതന്ത്രരായി വിലസാന്‍ അനുവദിച്ചിടത്തു തുടങ്ങി ഈ കേസിലെ ഒത്തുതീര്‍പ്പുകളും അട്ടിമറികളും.സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ് ഉപരോധസമരം പൊടുന്നനെ പിന്‍വലിച്ചത് ആ അശ്ലീലതയുടെ പരിണതിയായിരുന്നു.ടി.പി.വധക്കേസിലെ 20 പ്രതികളെ വിചാരണപോലും കൂടാതെ വിട്ടയച്ചതും 50-ലധികം സാക്ഷികള്‍ കൂറുമാറിയതും ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതുമൊക്കെ ഈ നെറികേടിന്റെ മകുടോദാഹരണങ്ങളായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഭരണമുന്നണിയില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടാക്കിയതാണ് ടി.പി.യുടെ കൊലയാളികളില്‍ 20 പേരെ വിചാരണകുടാതെ വിട്ടയച്ചത്.അന്നും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വീമ്പിളക്കിയത് നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നാണ്.പക്ഷെ ഈ ഇരുപത് പ്രതികളെ വിട്ടയച്ചതിനെതിരെ, വിധിവന്ന് 60 ദിവസം കഴിഞ്ഞിട്ടും അപ്പീല്‍ പോകാതിരുന്നപ്പോള്‍ ,ആതിരേ, ഈ കേസിന്റെ അന്തിമ വിധിയെന്താകുമെന്ന് വിവേകമുള്‍ലവര്‍ക്കെല്ലാം ബോധ്യമാകുന്നുണ്ട് .വിധവയായ ഒരു യുവതിയുടേയും പിതാവിനെ നഷ്ടമായ ഒരു കുഞ്ഞിന്റേയും നീതിക്കുവേണ്ടിയുള്ള പോരാട്ടവും നിയമം നടപ്പാക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് തിരുവഞ്ചൂര്‍ ചിതറിച്ചത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നിയമ മന്ത്രി കെ.എം.മാണിക്കുമുള്ള ക്രിമിനല്‍ പങ്കാളിത്തം കാണാതിരുന്നുകൂട.
ഇതിലെല്ലാം ഗര്‍ഹണീയവും ബീഭത്സവുമാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘത്തിന് കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍ `ഏര്‍പ്പെടുത്തിയിട്ടുള്ള'ആധുനിക സൗകര്യങ്ങളോടു കൂടിയ സുഖവാസം. പ്രതികള്‍ മുന്തിയ ഇനം മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച് ഫേസ്‌ബുക്കില്‍ സജീവമാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഒന്നുമുതല്‍ ഏഴു വരെ പ്രതികളായ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ മുഹമ്മദ് ഷാഫി, അണ്ണനന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് സൈബര്‍ ലോകത്ത് വിഹരിക്കുന്നത്. ജയിലിനുള്ളില്‍ വച്ചെടുത്ത നിരവധി ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്യുകയും പരസ്‌പരം കമന്റ് ഇടുകയും ചെയ്‌തിട്ടുണ്ട്. ജയില്‍ വേഷങ്ങള്‍ ഒഴിവാക്കി ബര്‍മുഡയും ടീഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച് ജയിലിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെടുത്ത ഒറ്റയ്‌ക്കും സംഘം ചേര്‍ന്നുമുള്ള ചിത്രങ്ങള്‍ ഫേസ്‌ബുക്ക് അക്കൗണ്ടുകളില്‍ നിറച്ചിട്ടുണ്ട്. വിചാരണ വേളകളിലാണ് പ്രതികള്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്ക്‌ന്മാരുടെ ഫോട്ടോകളും ഇക്കൂട്ടത്തിലുണ്ട്.പാലക്കാട് നടന്ന പ്‌ളീനത്തിന് അഭിവാദ്യങ്ങളും ലൈക്കുകളും പോസ്റ്റുകളും ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലുണ്ട്.പ്രതികള്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് പുറമെ കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ്, ആതിരേ ഫോട്ടോഷോപ്പില്‍ ഭംഗിവരുത്തിയിട്ടുള്ള ഫോട്ടോ പോസ്റ്റുകള്‍.
കൊലയാളികള്‍ക്ക് ജയിലില്‍ ആവശ്യത്തിലധികം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നേരത്തെ പ്രതികള്‍ ജയിലില്‍ ഭക്ഷണത്തെ ചൊല്ലിയും മറ്റും ഉണ്ടാക്കിയിരുന്ന താന്‍പ്രമാണിത്തം കാണിച്ചിരുന്നു. ഇത് വിവാദമായതിനെതുടര്‍ന്ന ചെറിയ തരത്തിലുള്ള അന്വേഷണം നടന്നിരുന്നുവെങ്കിലും ഇത് കാര്യമായി നടക്കാത്തത് പ്രതികള്‍ക്ക് അനുകൂലമാകുകയായിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ്, ആതിരേ ഇപ്പഴത്തെ ഫേസ് ബുക്ക് ദൃശ്യങ്ങള്‍.എന്തു കൊണ്ടാണ് കോണ്‍ഗ്രസുകാരായ സാക്ഷികള്‍ പോലും കൂറുമാറിയതെന്ന് ഇപ്പോള്‍ വ്യക്തം.ഈ പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വാസ്‌തവങ്ങള്‍ പുറത്ത് വരും.അത്തരമൊരു പരിശോധനയ്‌ക്ക് ആഭ്യന്ത്രവകുപ്പും സര്‍ക്കാരും സന്നദ്ധമാണോ എന്നാണിനി അറിയേണ്ടത്.പക്ഷേ അതുണ്ടാകില്ല.ഫോണ്‍ വിളിയുടെ കാര്യത്തില്‍ സലിം രജിന് ലഭിച്ച പരിരക്ഷ ഈ പ്രതികള്‍ക്കും ലഭിക്കുമെന്നുറപ്പ്
ജയിലിലടയ്‌ക്കപ്പെടുന്ന പ്രതികള്‍ക്ക് മാനുഷീക പരിഗണന ലഭിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് ഇ.പി.ജയരാജന്റെ പ്രതികരണം വ്യക്തമാക്കുന്നു.ഈ പ്രതികരണത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ് ജയില്‍ വകുപ്പിനെതിരെയും ആഭ്യന്തര മന്ത്രിക്കെതിരേയും കക്ഷി ഭേദമന്യേ ഉയര്‍ന്ന വിമര്‍ശനങ്ങളോടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രതികരണം.തിരുവഞ്ചൂര്‍ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചത് , ആതിരേ, നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനല്ല, മറിച്ച് ജയരാജന്‍ ആവശ്യപ്പെട്ട മാനുഷീക പരിഗണനകള്‍ ഉറപ്പിക്കാനാണ് .ടി.പി.ചന്ദ്രശേഖരനെ വീണ്ടും വീണ്ടും വെട്ടിക്കൊല്ലാനാണ് . അനാഥന്റേയും വിധവയുടേയും ശാപം കുലം മുടിക്കും,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണാ,മറക്കണ്ട.
Monday, December 2, 2013
തേജ്‌പാലും ജസ്റ്റിസ് ഗാംഗുലിയും:തെറ്റായി തെളിയിക്കപ്പെടാന്‍ ശ്രമിക്കുന്ന കുത്സിതത്വങ്ങള്‍
ഭരണകൂടത്തെ പിടിച്ചുലച്ച വിധികള്‍ പ്രഖ്യാപിച്ചിട്ടും വിരമിച്ച ശേഷം ജസ്റ്റിസ് ഗാംഗുലി ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി.കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗങ്ങളുടേയും ആജന്മശത്രുവായിട്ടും ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തേജ്‌പാല്‍ നടത്തിയ `തിങ്ക് ഫെസ്റ്റി'ന്റെ സ്‌പോണ്‍സര്‍മാര്‍ മറിച്ചാരുമായിരുന്നില്ല.വിലയ്‌ക്കെടുക്കപ്പെടാവുന്ന തലത്തിലേയ്‌ക്ക് ഇരുവരും വഴുതിയിറങ്ങിയതിന്റെ പരിണതിയും അപഭ്രംശവുമാണ് ഇരുവര്‍ക്കും നേരെ കുറ്റാരോപണത്തിന്റെ ചൂണ്ടുവിരലുകളുയര്‍ത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.മദ്യത്തിന്റേയോ മറ്റേതെങ്കിലും സാഹചര്യത്തിന്റേയോ പ്രലോഭനത്തില്‍ സംഭവിച്ച കൈപ്പിഴയല്ല ഇരുവരുടേതും എന്ന് തന്നെയാണ് എന്റെ ഉറച്ച നിലപാട്.നീതികാംക്ഷിക്കുന്ന നിസഹായരെയാണ് ഇവര്‍ ഒറ്റപ്പെടുത്തിയത്.അതു കൊണ്ട് തന്നെ സ്‌ത്രീപീഡനമെന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോര ,ജീവപര്യന്തം ശിക്ഷിക്കപ്പെടേണ്ട രാജ്യദ്രോഹമാണ് തേജ്‌പാലിന്റേയും ജസ്റ്റിസ് ഗാംഗുലിയുടേതും.
``തെറ്റായ ഒരു വിധിപ്രസ്‌താവം, അതിസമര്‍ത്ഥമായ ഒരു വിപരീത വായന, ഇവ കാര്യങ്ങളെ നമ്മള്‍ വിശ്വസിക്കുന്ന, പോരാടുന്ന എല്ലാത്തിനേയും അഴികള്‍ക്കുളളിലാക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു''ലൈംഗീക പീഡനക്കേസില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍,`തെഹല്‍ക'യുടെ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്‌പാല്‍ എഴുതിയ,(ആറ് മാസത്തേയ്‌ക്കുള്ള) രാജിക്കത്തിലെ ഒരു വാക്യമാണ്,ആതിരേ, മുകളില്‍ ഉദ്ധരിച്ചത്.
അറം പറ്റുകയാണ്;അതി സമര്‍ത്ഥമായ ഒരു വിപരീത വായനയിലൂടെ, തെറ്റായ വിധിപ്രസ്‌താവം നടത്തി, പൊതുബോദ്ധ്യത്തെ അഴികള്‍ക്കുളളിലാക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിക്കാനാണ് ഈ കേസില്‍ ,ഇപ്പോഴും തേജ്‌പാല്‍ ശ്രമിക്കുന്നത്.അതനുവദിക്കാനാവില്ലാത്തത് കൊണ്ട് ചിലതെല്ലാം പറയേണ്ടിയിരിക്കുന്നു.
തരുണ്‍ തേജ്‌പാല്‍ അവകാശപ്പെടുന്നത് പോലെ `` അടിച്ചമര്‍ത്തപ്പെട്ടവയുടേയും തെറ്റായി തെളിക്കപ്പെട്ടവയുടേയും ഭാഗത്ത് നിന്ന്, ന്യായത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും കാലികമായി പോരാടാനും തെഹല്‍കക്ക് കഴിഞ്ഞു''എന്ന വാസ്‌തവം അദ്ദേഹത്തില്‍ നിന്നുണ്ടായ അതീവ നിന്ദ്യമായ കൃത്യത്തിന്, ആതിരേ, ഒരിക്കലും ജാമ്യം നില്‍ക്കുന്നില്ല.മറിച്ച്, ആ കൃത്യത്തിലൂടെ `തെഹല്‍ക'യുടെ മാത്രമല്ല എല്ലാ വിധത്തിലുമുള്ള അധിനിവേശങ്ങളേയും തെറ്റായ അടയാളപ്പെടുത്തലുകളേയും ചെറുത്തു നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റേയും പ്രവര്‍ത്തകരുടേയും വിശ്വാസ്യതയാണ് അദ്ദേഹം ചിതറിച്ചിരിക്കുന്നത്.സമാനമായ കരാളതയാണ് ജസ്റ്റീസ് എ കെ ഗാംഗുലിയും.
തേജ്‌പാലിനെതിരെ മകളുടെ കൂട്ടുകാരിയും അതേ പ്രായവുമുള്ള സഹപ്രവര്‍ത്തകയും ഗാംഗുലിക്കെതിരെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡീഷ്യല്‍ സയന്‍സിലെ അഞ്ചാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയുമാണ് ലൈംഗീക പീഡനം ആരോപിച്ചിരിക്കുന്നത്.
അശ്ലീലമായത് കൊണ്ട് ``കീഴ്‌ജീവനക്കാര്‍` എന്ന പ്രയോഗം ഉപേക്ഷിക്കുന്നു.സഹപ്രവര്‍ത്തകരായ യുവതികളുടെ സ്‌ത്രീത്വത്തേയും മാന്യത്യേയും അധമ ലൈംഗീക തൃഷ്‌ണയാല്‍ നശിപ്പിച്ച ഇരുവരും, ഈ കെട്ടകാലത്ത് ,ശരിയായ അടയാളപ്പെടുത്തലിന്റെ അവസാനത്തെ ആശ്രയമായി സാധാരണക്കാര്‍ വിശ്വസിച്ചിരുന്ന രണ്ട് സംവിധാനങ്ങളുടെ-മാധ്യമങ്ങളും നീതിപീഠവും-സ്വിക്കാര്യതയും വിശ്വാസ്യതയുമാണ്,ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്ത വിധം തകര്‍ത്തിരിക്കുന്നത്.റിപ്പോര്‍ട്ട് ചെയ്‌ത സംഭവങ്ങള്‍ക്ക് പുതുമയില്ലെന്നും പലകാലത്തും ഈ സംവിധാനങ്ങളില്‍ പലരും ഇത്തരം മുതലെടുപ്പ് നടത്തിയിട്ടുണ്ടെന്നുമുള്ള വാദത്തെ ഞാന്‍ പുച്ഛിച്ചു തള്ളുന്നു.കാരണം കിട്ടുന്ന അവസരങ്ങളിലെല്ലാം സാധാരണക്കാരുടെ ,മാന്യമായി ജീവിക്കാനുള്ള അവകാശം ഭീഷണവും ബീഭത്സവുമായ വിധത്തില്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരായ നീതിപൂര്‍ണമായ ചെറുത്തു നില്‍പ്പുകളായിരുന്നു ജസ്റ്റീസ് എ കെ ഗാംഗുലിയും തരുണ്‍ തേജ്‌പാലും.അതു കൊണ്ട് തന്നെ അവരില്‍ നിന്ന് ഇങ്ങനെയൊന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.ആതിരേ, എല്ലാ പോരാട്ടങ്ങളുടേയും ഭൂമിക ധാര്‍മികതയാവണം;അതില്‍ അനുരഞ്ജനം അനുവദനീയമല്ല.
2008 ഡിസംബര്‍ 17 നായിരുന്നു ഗാംഗുലി സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത് . 2012 ഫെബ്രുവരി 3 ന് വിരമിച്ച ചെറിയ കാലയളവിനിടയില്‍ 568 നിര്‍ണ്ണായക വിധികളില്‍ അദ്ദേഹം നേരിട്ടോ അംഗമായോ പങ്കാളിയായി. പരമോന്നത കോടതിയില്‍ പരമോന്നത സ്ഥാനത്തിരിക്കെ എടുത്ത കടുത്ത തീരുമാനങ്ങള്‍ അനേകരുടെ ഉറക്കം കെടുത്തിയിരുന്നു. ഇതില്‍ ഒന്ന് ടു ജി സ്‌പെക്ട്രം അഴിമതി കേസ് ആയിരുന്നു. 1.75 ലക്ഷം കോടി ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന് ആരോപിക്കപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുഖം നശിപ്പിച്ച ഈ കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ കുടുങ്ങുകയും 122 സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കപ്പെടുകയും ചെയ്‌തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നടത്തിയ വിധി പുറപ്പെടുവിച്ച ബഞ്ചിലും ഗാംഗുലി ഉണ്ടായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഒത്തുകളി- കോഴവീരന്മാരെ ക്യാമറയില്‍ കുടുക്കിക്കൊണ്ട് `പോരാട്ട-മാധ്യമ രംഗത്തേക്ക് 2000 ല്‍ എത്തിയ ' തെഹല്‍ക`, മുന്‍താരം മനോജ് പ്രഭാകറിനൊപ്പം 40 മിനിറ്റുകള്‍ നീണ്ട ദൃശ്യങ്ങളായിരുന്നു പകര്‍ത്തിയത്. ഇതിലൂടെ മുന്‍ നായകന്‍ അഷറുദ്ദീന്‍, അജയ് ജഡേജ, അജയ് ശര്‍മ്മ എന്നിവര്‍ വെറുക്കപ്പെട്ടവരായി. 2001 ല്‍ പ്രതിരോധത്തിലെ ഓഫീസര്‍മാരും രാഷ്ട്രീയക്കാരും കൈക്കൂലിക്കാരായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്‍ഡിഎ സര്‍ക്കാരിനെ മാനം കെടുത്തി. ബിജെപി നേതാവ് ബംഗാരുലക്ഷ്‌മണ്‍ന്റേയും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റേയും കസേര തെറുപ്പിച്ച് തെഹല്‍ക്ക അവരുടെ കണ്ണിലെ കരടായി മാറി. 2007ല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ പകര്‍ത്തി വീണ്ടും തെഹല്‍ക ബിജെപിയെ ഞെട്ടിച്ചു. 2009 ല്‍ മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവം പുറത്തു കൊണ്ടുവന്നതും തെഹല്‍ക തന്നെ. ഇങ്ങനെ വെറും 13 വര്‍ഷം കൊണ്ട് മാറിമാറി വന്ന എല്ലാ ഭരണകര്‍ത്താക്കളുടേയും കണ്ണിലെ കരടായി തെഹല്‍ക മാറി.
സാമൂഹിക വ്യവസ്ഥയെ മാറ്റിമറിച്ച നിര്‍ഭയത്വമായിരുന്നു തേജ്‌പാല്‍.മനുഷ്യാവകാശത്തിന്റെ കവലാളായിരുന്നു ജസ്റ്റിസ് ഗാംഗുലി.തേജ്‌പാല്‍ കുടുങ്ങിയതിന് പിന്നാലെ അദ്ദേഹത്തിനെതിരേ രംഗത്ത് വന്നിട്ടുള്ളത് ബംഗാരു ലക്ഷ്‌മണായത് കൊണ്ട് ഭരണകൂടത്തിന്റെ ജനവിരുദ്ധമായ ദുഷ്‌ചെയ്‌തികള്‍ക്കെതിരേ കടുത്ത നിലപാടെടുത്തത് മൂലം ഇരകളാക്കപ്പെട്ടവരാണ് ഇരുവരുമെന്ന് സംശയിക്കാന്‍ പക്ഷേ,ആതിരേ,ഞാനില്ല .
ഭരണകൂടത്തെ പിടിച്ചുലച്ച വിധികള്‍ പ്രഖ്യാപിച്ചിട്ടും വിരമിച്ച ശേഷം ജസ്റ്റിസ് ഗാംഗുലി ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി.കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗങ്ങളുടേയും ആജന്മശത്രുവായിട്ടും ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തേജ്‌പാല്‍ നടത്തിയ `തിങ്ക് ഫെസ്റ്റി'ന്റെ സ്‌പോണ്‍സര്‍മാര്‍ മറിച്ചാരുമായിരുന്നില്ല.വിലയ്‌ക്കെടുക്കപ്പെടാവുന്ന തലത്തിലേയ്‌ക്ക് ഇരുവരും വഴുതിയിറങ്ങിയതിന്റെ പരിണതിയും അപഭ്രംശവുമാണ് ഇരുവര്‍ക്കും നേരെ കുറ്റാരോപണത്തിന്റെ ചൂണ്ടുവിരലുകളുയര്‍ത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.മദ്യത്തിന്റേയോ മറ്റേതെങ്കിലും സാഹചര്യത്തിന്റേയോ പ്രലോഭനത്തിലുണ്ടായ കൈപ്പിഴയല്ല ഇരുവര്‍ക്കും സംഭവിച്ചതെന്നു തന്നെയാണ് എന്റെ ഉറച്ച നിലപാട്.നീതികാംക്ഷിക്കുന്ന നിസഹായരെയാണ്, ആതിരേ, ഇവര്‍ ഒറ്റപ്പെടുത്തിയത്.അതു കൊണ്ട് തന്നെ സ്‌ത്രീപീഡനമെന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോര ,ജീവപര്യന്തം ശിക്ഷിക്കപ്പെടേണ്ട രാജ്യദ്രോഹമാണ് തേജ്‌പാലിന്റേയും ജസ്റ്റിസ് ഗാംഗുലിയുടേതും.
അപരാധം മറച്ചു പിടിക്കാനും സത്യം തമസ്‌കരിക്കാനും ഇരുവരും നടത്തുന്ന ഗര്‍ഹണീയമായ നീക്കങ്ങള്‍ അടിവരയിടുന്നത്?തങ്ങളുടെ സാമ്പത്തീക-സാമൂഹിക സ്ഥാനങ്ങളുപയോഗിച്ച്, തങ്ങളെ തെറ്റായി തെളിയക്കപ്പെടാനാണ് തരുണ്‍ തേജ്‌പാലും ജസ്റ്റിസ് എ.കെ.ഗാംഗുലിയും ശ്രമിക്കുന്നതെന്നാണ്.
Saturday, November 30, 2013
ചാക്കില്ലാതെ എന്തു പ്‌ളീനം ? ഹിമാലയന്‍ ധാര്‍ഷ്ട്യവുമായി വീണ്ടും സിപിഎം
ചാക്ക് രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു ഇ.പി ജയരാജന് ഔത്സുക്യം.നിങ്ങള്‍ക്ക് അയാളോട് വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്‌ളീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ് കേരളം കണ്ടത്.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച് നിമിഷങ്ങള്‍ കഴിയും മുന്‍പാണ് ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം.
കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള് നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന് വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത് ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക് വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഫാരിസ് അബുബക്കറില്‍ നിന്ന് 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ് പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്.അച്യുതാനന്ദനല്ല.
സംഘടനാതലത്തിലെ ശക്തമായ ജീര്‍ണതയും മാഫിയകളെ പാര്‍ട്ടിയുടെ പലതലങ്ങളിലുള്ളവര്‍ കൂട്ടുപിടിച്ചതുമാണ് സിപിഎമ്മിന്റെ പരാജയകാരണങ്ങളെന്ന പാലക്കാട് പ്‌ളീ നത്തിലെ കണ്ടെത്തലിന്റെ കടയ്‌ക്കല്‍ കത്തിവച്ചു കൊണ്ടാണ് , ആതിരേ,നവംബര്‍ 29-)ം തിയതിയിലെ ദേശാഭിമാനി പത്രത്തില്‍,പ്‌ളീനത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള വിവാദവ്യവസായി ചാക്ക് രാധാകൃഷ്‌ണന്റെ പരസ്യം അച്ചടിച്ച് വന്നത്.
അഴിമതിക്കാരനും കൊലപാതകക്കേസിലെ പ്രതിയുമായ ചാക്ക് രാധാകൃഷ്‌ണന്റെ കളര്‍ ഫോട്ടോ സഹിതം പ്‌ളീനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള സൂര്യാ ഗ്രൂപ്പിന്റെ ഒന്നാം പേജ് പരസ്യം അങ്ങനെ കുടത്തില്‍ നിന്ന് തുറന്നുവിട്ട ഭൂതമായിരിക്കുകയാണ് . ലാവലിന്‍ അഴിമതി ആരോപണത്തില്‍ നിന്ന്, താത്‌ക്കാലികമായെങ്കിലും മുക്തമാവുകയും പ്‌ളീനത്തിലൂടെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുകയും ചെയ്‌ത പാര്‍ട്ടിയുടെ ഹിമാലയന്‍ ധാര്‍ഷ്ട്യമായിട്ടുവേണം,ആതിരേ, ഈ പരിണതിയെ നോക്കിക്കാണേണ്ടത് .
ചാക്ക് രാധാകൃഷ്‌ണന്‍ എന്ന വി എം രാധാകൃഷ്‌ണനും സിപിഎമ്മും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു. പാലക്കാട്ടു നടക്കുന്ന സിപിഎം പരിപാടികള്‍ക്കു ചാക്ക് രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യാഗ്രൂപ്പ് സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാരാകുന്നതും സപ്ലിമെന്റുകളില്‍ പരസ്യം നല്‍കുന്നതും വന്‍ വിവാദവുമായിരുന്നു. സിപിഎം നേതാക്കള്‍ക്കു ചാക്കുമായുള്ള ബന്ധം പലപ്പോഴും പാര്‍ട്ടി ഫോറങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും തീക്ഷ്‌ണമായ വാഗ്വാദങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്. മലബാര്‍ സിമെന്റ്‌സിലെ അഴിമതികളില്‍ ചാക്ക് രാധാകൃഷ്‌ണനുള്ള പങ്ക് പുറത്ത് വന്നത് മുതല്‍ നേതാക്കളും ചാക്കും തമ്മിലുള്ള ബന്ധത്തില്‍ പാലക്കാട്ടെ പാര്‍ട്ടിയണികള്‍ക്ക് കടുത്ത അതൃപ്‌തിയാണുള്ളത്.
കഴിഞ്ഞതവണ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും ചാക്ക് രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചാക്ക് രാധാകൃഷ്‌ണന്റെ അഴിമതികള്‍ക്കെതിരേ സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ പാലക്കാട്ട് പാര്‍ട്ടി യാതൊരു സമരപ്രക്ഷോഭങ്ങളും നടത്താതിരുന്നതും അണികളെ അതൃപ്‌തരാക്കിയിരുന്നു. അതിനു പിന്നാലെയാണ് മലബാര്‍ സിമെന്റ്‌സിലെ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ചാക്ക് രാധാകൃഷ്‌ണനെ സിബിഐ അറസ്റ്റ് ചെയ്‌തത്.ഇത്രയൊക്കെ കളങ്കിതനായ ചാക്ക് രാധാകൃഷ്‌ണനും സിപിഎം നേതാക്കളും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ ഉദാഹരണമാണ് ദേശാഭിമാനിയിലെ പരസ്യം . നേരത്തേ കോഴിക്കോട്ടു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയപ്പോഴും ചാക്ക് രാധാകൃഷ്‌ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചിരുന്നു.
ആതിരേ, പിണറായി വിജയന്‍ നവകേരള യാത്രയ്‌ക്ക് പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചാക്ക് രാധാകൃഷ്‌ണനും അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ അസഹിഷ്‌ണുതയും അസഹ്യതയും സ്‌ഫുരിക്കുന്ന സ്വരത്തില്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഏതു പത്രത്തില്‍ നിന്നാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു പിണറായി ചെയ്‌തത്. അന്ന് രാത്രിതന്നെ പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ മംഗളം ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന മംഗളം പാലക്കാട് ജില്ലാ ബ്യൂറോ ആക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി പ്രതികാരം തീര്‍ത്തത്. ഇപ്പോള്‍ എസ് എഫ് ഐയുടെ സംസ്ഥാന സമിതി അംഗമായ യുവനേതാവിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം.
ഇത്തരത്തില്‍ പല അവസരങ്ങളിലും ചാക്ക് രാധാകൃഷ്‌ണന് പാലക്കാട്ടെ സിപിഎം നേതാക്കളുമായുള്ള ആശാസ്യമല്ലാത്ത ബന്ധത്തിന്റെ പുളിച്ചുതികട്ടലുകള്‍ അവയുടെ സ്വാഭാവിക ദുര്‍ഗന്ധത്തോടെ പുറത്തുവന്നിട്ടുള്ളതാണ്. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളുമായും ചാക്ക് രാധാകൃഷ്‌ണനുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്. അതിനിടയിലാണ് നിരവധി കേസുകളില്‍ ചാക്ക് രാധാകൃഷ്‌ണന്‍ പ്രതിചേര്‍ക്കപ്പെട്ടതും ശശീന്ദ്രന്‍ വധക്കേസില്‍ അറസ്റ്റിലായതും.സംഘടനാതലത്തില്‍ പാര്‍ട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയെക്കുറിച്ചു പ്രസംഗിക്കുകയും അതിനെ ചെറുക്കാന്‍ പാര്‍ട്ടി നയരേഖയുണ്ടാക്കുകയും ചെയ്യുന്ന നേതാക്കള്‍ ചാക്ക് രാധാകൃഷ്‌ണനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറാല്ലെന്ന് അടിവരയിട്ട് സ്ഥാപിക്കുന്നതാണ് ദേശാഭിമാനിയിലെ ` അഭിവാദ്യ പരസ്യം '. പാര്‍ട്ടിക്കുള്ളില്‍ അപചയത്തിനു കാരണക്കാരായവരെ മുഖം നോക്കാതെ പുറത്താക്കുമെന്നാണ് പ്‌ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ നയരേഖ വ്യക്തമാക്കുന്നത്.തൊട്ടു പിന്നാലെയാണ് ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മറ്റി മെമ്പറുമായ എളമരം കരീമിനെതിരേ കോടികളുടെ കോഴക്കഥ പുറത്ത് വന്നത്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സിപിഎം നടത്തുന്ന സമരം പശ്ചിമഘട്ടം തുരന്നു തീര്‍ക്കാന്‍ കോപ്പുകൂട്ടുന്ന ഖനന -ക്വാറി മാഫിയകളെ സംരക്ഷിക്കാനാണെന്നും,ആതിരേ, വ്യക്തമായി.പരിസ്ഥിതി സംരക്ഷണത്തിന് മൂന്നരപതിറ്റാണ്ടിന് മുന്‍പ് ഐതിഹാസികമായ ചെറുത്തു നില്‍പ്പ് നടത്തിയ പാര്‍ട്ടിയുടെ വര്‍ത്തമാനകാല പ്രത്യയശാസ്‌ത്രാധപ്പതനം എത്ര ഭീകരമാണെന്നും പ്‌ളീനക്കാലത്തു തന്നെ ബോദ്ധ്യപ്പെട്ടു.
എളമരം കരീമും ചാക്ക് രാധാകൃഷ്‌ണനും തമ്മിലുള്ള അവിശുദ്ധസാമ്പത്തീക ഇടപാടുകളുടെ ഉത്തോലകമായിരുന്നു മലബാര്‍ സിമന്റ്‌സ്.എംഡിയായി സുന്ദരമൂര്‍ത്തിയെ കൊണ്ടു വന്നത് മുതല്‍ കരാറുകള്‍ ചാക്ക് രാധാകൃഷ്‌ണനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും തരപ്പെടുത്തി കൊടുത്ത് അതിന്റെ കളങ്കിത വിഹിതം പറ്റുന്നതില്‍ വരെ എളമരം കരീമും ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും വഹിച്ച പങ്ക് അങ്ങാടിപ്പാട്ടാണ്.
പാര്‍ട്ടിക്കുള്ളില്‍ ആത്മാര്‍ത്ഥമായ ശുദ്ധീകരണമാണ് പാലക്കാട് പ്‌ളീനം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അഴിമതിയുടെയും രക്തത്തിന്റെയും കറപുരണ്ട ചാക്ക് രാധാകൃഷ്‌ണനുമായി ബന്ധമുള്ളവരെയാണ് ആദ്യം പുറത്താക്കേണ്ടത്. അതിനുള്ള ആര്‍ജവം,നട്ടെല്ലുറപ്പ് പിണറായി വിജയന്‍ പ്രദര്‍ശിപ്പിക്കുമോ?പാര്‍ട്ടി അണികളും പൊതുസമൂഹവും ഉറ്റുനോക്കുന്നത് അതിലേയ്‌ക്കാണ്.
ആതിരേ, പിണറായി വിജയന്‍ മികച്ച ഭരണാധികാരിയും പാര്‍ട്ടിയെ കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ കഴിവുള്ള നേതാവുമാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായി മാറിയത് ഇത്തരം വിവാദ വ്യവസായികളുമായുള്ള ബന്ധത്തിന്റെ പേരിലാണ്. ഫാരിസ് അബൂബക്കറുമായുള്ള ബന്ധം ഏറെക്കാലം പാര്‍ട്ടിയില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്. ഫാരിസ് അബൂബക്കറിനെ വി എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചത് മാധ്യമങ്ങള്‍ക്ക് ഏറെക്കാലം ആഘോഷവിഷയമായിരുന്നു. ചക്കിട്ടപ്പാറയിലും കാക്കൂരിലും മാവൂരിലും ഖനനത്തിനു ഒത്താശപാടുകയും വന്‍ തുക കോഴ വാങ്ങുകയും ചെയ്‌തെന്ന് മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെതിരേ ആരോപണമുയര്‍ന്നതും പ്‌ളീനം തുടങ്ങിയ ദിവസമാണ്. അപചയത്തെക്കുറിച്ചും ജീര്‍ണതയെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച നടത്തി തയാറാക്കിയ സംഘടനാ നയരേഖയ്‌ക്കു കടകവിരുദ്ധമായ നിലപാട് പാര്‍ട്ടി പ്‌ളീനത്തിനിടയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു.
ചോദ്യമിതാണ്-ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്‌ണന്റെ ചിരിക്കുന്ന ചിത്രം സഹിതം പരസ്യം വന്നത് പാര്‍ട്ടി സെക്രട്ടറി അറിഞ്ഞ് തന്നെയാണോ?എങ്കില്‍ ഈ പ്‌ളീനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു? . ദേശാഭിമാനി മാനേജ്‌മെന്റിന്റെ അറിവോടെയാണ് വന്നതെങ്കില്‍ ദേശാഭിമാനിയുടെ അമരക്കാരനായ ഇ പി ജയരാജനില്‍ നിന്ന് വിശദീകരണം തേടുമോ?
ചാക്ക് രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു, ആതിരേ, ഇ.പി ജയരാജന് ഔത്സുക്യം.നിങ്ങള്‍ക്ക് അയാളോട് വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്ലീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ് കേരളം കണ്ടത്.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച് നിമിഷങ്ങള്‍ കഴിയും മുന്‍പാണ് ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം.
ആതിരേ, കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള് നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന് വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത് ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക് വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഫാരിസ് അബുബക്കറില്‍ നിന്ന് 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ് പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്.അച്യുതാനന്ദനല്ല.കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഒരു കൊലപാതകിയുടെ കൈയ്യില്‍ നിന്നും കിട്ടുന്ന നക്കാപ്പിച്ചയുടെ ആവശ്യമെന്തെന്ന് പാര്‍ട്ടിയണികളേയും പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്താന്‍ പിണറായി വിജയന് ധാര്‍മികമായും പ്രത്യയശാത്രപരമായും ബാദ്ധ്യതയുണ്ട്.പക്ഷേ....
1999ലെ തിരുത്തല്‍ പ്രക്രിയയ്‌ക്കു പിന്നാലെയാണ് ലാവലിന്‍ അഴിമതിയുണ്ടായതെന്ന് ഓര്‍ക്കുമ്പോള്‍... അതേ ആതിരേ നമുക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ചോ, പാര്‍ട്ടി പത്രത്തെക്കുറിച്ചോ,പാര്‍ട്ടി പ്‌ളീനത്തെക്കുറിച്ചോ ഒരു ചുക്കുമറിയില്ല.അതു കൊണ്ടാണല്ലോ ചാക്ക് രാധാകൃഷ്ണന്റെ പരസ്യത്തിനെതിരായി ഔദ്യോഗിക വിഭാഗത്തിലെ എം.എം.ലോറന്‍സും,ആനത്തലവട്ടം ആനന്ദനും,ഡോ.സബാസ്റ്റ്യന്‍ പോളും ബാബു എം.പാലിശേരി എംഎല്‍എയും എ.കെ.ബാലനും അവര്‍ക്കൊക്കെ മുന്‍പെ വി.എസ്.അച്യുതാനന്ദനും സര്‍വോപരി പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും പിണറായി വിജയന്‍ ഇ.പി.ജയരാജനെ ന്യായീകരിക്കുന്നത്
സംഘടനാതലത്തിലെ ശക്തമായ ജീര്‍ണതയും മാഫിയകളെ പാര്‍ട്ടിയുടെ പലതലങ്ങളിലുള്ളവര്‍ കൂട്ടുപിടിച്ചതുമാണ് സിപിഎമ്മിന്റെ പരാജയകാരണങ്ങളെന്ന പാലക്കാട് പ്‌ളീ നത്തിലെ കണ്ടെത്തലിന്റെ കടയ്‌ക്കല്‍ കത്തിവച്ചു കൊണ്ടാണ് , ആതിരേ,നവംബര്‍ 29-)ം തിയതിയിലെ ദേശാഭിമാനി പത്രത്തില്‍,പ്‌ളീനത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള വിവാദവ്യവസായി ചാക്ക് രാധാകൃഷ്‌ണന്റെ പരസ്യം അച്ചടിച്ച് വന്നത്.
അഴിമതിക്കാരനും കൊലപാതകക്കേസിലെ പ്രതിയുമായ ചാക്ക് രാധാകൃഷ്‌ണന്റെ കളര്‍ ഫോട്ടോ സഹിതം പ്‌ളീനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള സൂര്യാ ഗ്രൂപ്പിന്റെ ഒന്നാം പേജ് പരസ്യം അങ്ങനെ കുടത്തില്‍ നിന്ന് തുറന്നുവിട്ട ഭൂതമായിരിക്കുകയാണ് . ലാവലിന്‍ അഴിമതി ആരോപണത്തില്‍ നിന്ന്, താത്‌ക്കാലികമായെങ്കിലും മുക്തമാവുകയും പ്‌ളീനത്തിലൂടെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുകയും ചെയ്‌ത പാര്‍ട്ടിയുടെ ഹിമാലയന്‍ ധാര്‍ഷ്ട്യമായിട്ടുവേണം,ആതിരേ, ഈ പരിണതിയെ നോക്കിക്കാണേണ്ടത് .
ചാക്ക് രാധാകൃഷ്‌ണന്‍ എന്ന വി എം രാധാകൃഷ്‌ണനും സിപിഎമ്മും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു. പാലക്കാട്ടു നടക്കുന്ന സിപിഎം പരിപാടികള്‍ക്കു ചാക്ക് രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യാഗ്രൂപ്പ് സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാരാകുന്നതും സപ്ലിമെന്റുകളില്‍ പരസ്യം നല്‍കുന്നതും വന്‍ വിവാദവുമായിരുന്നു. സിപിഎം നേതാക്കള്‍ക്കു ചാക്കുമായുള്ള ബന്ധം പലപ്പോഴും പാര്‍ട്ടി ഫോറങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും തീക്ഷ്‌ണമായ വാഗ്വാദങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്. മലബാര്‍ സിമെന്റ്‌സിലെ അഴിമതികളില്‍ ചാക്ക് രാധാകൃഷ്‌ണനുള്ള പങ്ക് പുറത്ത് വന്നത് മുതല്‍ നേതാക്കളും ചാക്കും തമ്മിലുള്ള ബന്ധത്തില്‍ പാലക്കാട്ടെ പാര്‍ട്ടിയണികള്‍ക്ക് കടുത്ത അതൃപ്‌തിയാണുള്ളത്.
കഴിഞ്ഞതവണ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും ചാക്ക് രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചാക്ക് രാധാകൃഷ്‌ണന്റെ അഴിമതികള്‍ക്കെതിരേ സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ പാലക്കാട്ട് പാര്‍ട്ടി യാതൊരു സമരപ്രക്ഷോഭങ്ങളും നടത്താതിരുന്നതും അണികളെ അതൃപ്‌തരാക്കിയിരുന്നു. അതിനു പിന്നാലെയാണ് മലബാര്‍ സിമെന്റ്‌സിലെ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ചാക്ക് രാധാകൃഷ്‌ണനെ സിബിഐ അറസ്റ്റ് ചെയ്‌തത്.ഇത്രയൊക്കെ കളങ്കിതനായ ചാക്ക് രാധാകൃഷ്‌ണനും സിപിഎം നേതാക്കളും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ ഉദാഹരണമാണ് ദേശാഭിമാനിയിലെ പരസ്യം . നേരത്തേ കോഴിക്കോട്ടു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയപ്പോഴും ചാക്ക് രാധാകൃഷ്‌ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചിരുന്നു.
ആതിരേ, പിണറായി വിജയന്‍ നവകേരള യാത്രയ്‌ക്ക് പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചാക്ക് രാധാകൃഷ്‌ണനും അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ അസഹിഷ്‌ണുതയും അസഹ്യതയും സ്‌ഫുരിക്കുന്ന സ്വരത്തില്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഏതു പത്രത്തില്‍ നിന്നാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു പിണറായി ചെയ്‌തത്. അന്ന് രാത്രിതന്നെ പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ മംഗളം ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന മംഗളം പാലക്കാട് ജില്ലാ ബ്യൂറോ ആക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി പ്രതികാരം തീര്‍ത്തത്. ഇപ്പോള്‍ എസ് എഫ് ഐയുടെ സംസ്ഥാന സമിതി അംഗമായ യുവനേതാവിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം.
ഇത്തരത്തില്‍ പല അവസരങ്ങളിലും ചാക്ക് രാധാകൃഷ്‌ണന് പാലക്കാട്ടെ സിപിഎം നേതാക്കളുമായുള്ള ആശാസ്യമല്ലാത്ത ബന്ധത്തിന്റെ പുളിച്ചുതികട്ടലുകള്‍ അവയുടെ സ്വാഭാവിക ദുര്‍ഗന്ധത്തോടെ പുറത്തുവന്നിട്ടുള്ളതാണ്. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളുമായും ചാക്ക് രാധാകൃഷ്‌ണനുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്. അതിനിടയിലാണ് നിരവധി കേസുകളില്‍ ചാക്ക് രാധാകൃഷ്‌ണന്‍ പ്രതിചേര്‍ക്കപ്പെട്ടതും ശശീന്ദ്രന്‍ വധക്കേസില്‍ അറസ്റ്റിലായതും.സംഘടനാതലത്തില്‍ പാര്‍ട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയെക്കുറിച്ചു പ്രസംഗിക്കുകയും അതിനെ ചെറുക്കാന്‍ പാര്‍ട്ടി നയരേഖയുണ്ടാക്കുകയും ചെയ്യുന്ന നേതാക്കള്‍ ചാക്ക് രാധാകൃഷ്‌ണനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറാല്ലെന്ന് അടിവരയിട്ട് സ്ഥാപിക്കുന്നതാണ് ദേശാഭിമാനിയിലെ ` അഭിവാദ്യ പരസ്യം '. പാര്‍ട്ടിക്കുള്ളില്‍ അപചയത്തിനു കാരണക്കാരായവരെ മുഖം നോക്കാതെ പുറത്താക്കുമെന്നാണ് പ്‌ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ നയരേഖ വ്യക്തമാക്കുന്നത്.തൊട്ടു പിന്നാലെയാണ് ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മറ്റി മെമ്പറുമായ എളമരം കരീമിനെതിരേ കോടികളുടെ കോഴക്കഥ പുറത്ത് വന്നത്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സിപിഎം നടത്തുന്ന സമരം പശ്ചിമഘട്ടം തുരന്നു തീര്‍ക്കാന്‍ കോപ്പുകൂട്ടുന്ന ഖനന -ക്വാറി മാഫിയകളെ സംരക്ഷിക്കാനാണെന്നും,ആതിരേ, വ്യക്തമായി.പരിസ്ഥിതി സംരക്ഷണത്തിന് മൂന്നരപതിറ്റാണ്ടിന് മുന്‍പ് ഐതിഹാസികമായ ചെറുത്തു നില്‍പ്പ് നടത്തിയ പാര്‍ട്ടിയുടെ വര്‍ത്തമാനകാല പ്രത്യയശാസ്‌ത്രാധപ്പതനം എത്ര ഭീകരമാണെന്നും പ്‌ളീനക്കാലത്തു തന്നെ ബോദ്ധ്യപ്പെട്ടു.
എളമരം കരീമും ചാക്ക് രാധാകൃഷ്‌ണനും തമ്മിലുള്ള അവിശുദ്ധസാമ്പത്തീക ഇടപാടുകളുടെ ഉത്തോലകമായിരുന്നു മലബാര്‍ സിമന്റ്‌സ്.എംഡിയായി സുന്ദരമൂര്‍ത്തിയെ കൊണ്ടു വന്നത് മുതല്‍ കരാറുകള്‍ ചാക്ക് രാധാകൃഷ്‌ണനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും തരപ്പെടുത്തി കൊടുത്ത് അതിന്റെ കളങ്കിത വിഹിതം പറ്റുന്നതില്‍ വരെ എളമരം കരീമും ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും വഹിച്ച പങ്ക് അങ്ങാടിപ്പാട്ടാണ്.
പാര്‍ട്ടിക്കുള്ളില്‍ ആത്മാര്‍ത്ഥമായ ശുദ്ധീകരണമാണ് പാലക്കാട് പ്‌ളീനം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അഴിമതിയുടെയും രക്തത്തിന്റെയും കറപുരണ്ട ചാക്ക് രാധാകൃഷ്‌ണനുമായി ബന്ധമുള്ളവരെയാണ് ആദ്യം പുറത്താക്കേണ്ടത്. അതിനുള്ള ആര്‍ജവം,നട്ടെല്ലുറപ്പ് പിണറായി വിജയന്‍ പ്രദര്‍ശിപ്പിക്കുമോ?പാര്‍ട്ടി അണികളും പൊതുസമൂഹവും ഉറ്റുനോക്കുന്നത് അതിലേയ്‌ക്കാണ്.
ആതിരേ, പിണറായി വിജയന്‍ മികച്ച ഭരണാധികാരിയും പാര്‍ട്ടിയെ കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ കഴിവുള്ള നേതാവുമാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായി മാറിയത് ഇത്തരം വിവാദ വ്യവസായികളുമായുള്ള ബന്ധത്തിന്റെ പേരിലാണ്. ഫാരിസ് അബൂബക്കറുമായുള്ള ബന്ധം ഏറെക്കാലം പാര്‍ട്ടിയില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്. ഫാരിസ് അബൂബക്കറിനെ വി എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചത് മാധ്യമങ്ങള്‍ക്ക് ഏറെക്കാലം ആഘോഷവിഷയമായിരുന്നു. ചക്കിട്ടപ്പാറയിലും കാക്കൂരിലും മാവൂരിലും ഖനനത്തിനു ഒത്താശപാടുകയും വന്‍ തുക കോഴ വാങ്ങുകയും ചെയ്‌തെന്ന് മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെതിരേ ആരോപണമുയര്‍ന്നതും പ്‌ളീനം തുടങ്ങിയ ദിവസമാണ്. അപചയത്തെക്കുറിച്ചും ജീര്‍ണതയെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച നടത്തി തയാറാക്കിയ സംഘടനാ നയരേഖയ്‌ക്കു കടകവിരുദ്ധമായ നിലപാട് പാര്‍ട്ടി പ്‌ളീനത്തിനിടയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു.
ചോദ്യമിതാണ്-ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്‌ണന്റെ ചിരിക്കുന്ന ചിത്രം സഹിതം പരസ്യം വന്നത് പാര്‍ട്ടി സെക്രട്ടറി അറിഞ്ഞ് തന്നെയാണോ?എങ്കില്‍ ഈ പ്‌ളീനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു? . ദേശാഭിമാനി മാനേജ്‌മെന്റിന്റെ അറിവോടെയാണ് വന്നതെങ്കില്‍ ദേശാഭിമാനിയുടെ അമരക്കാരനായ ഇ പി ജയരാജനില്‍ നിന്ന് വിശദീകരണം തേടുമോ?
ചാക്ക് രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു, ആതിരേ, ഇ.പി ജയരാജന് ഔത്സുക്യം.നിങ്ങള്‍ക്ക് അയാളോട് വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്ലീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ് കേരളം കണ്ടത്.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച് നിമിഷങ്ങള്‍ കഴിയും മുന്‍പാണ് ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം.
ആതിരേ, കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള് നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന് വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത് ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക് വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഫാരിസ് അബുബക്കറില്‍ നിന്ന് 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ് പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്.അച്യുതാനന്ദനല്ല.കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഒരു കൊലപാതകിയുടെ കൈയ്യില്‍ നിന്നും കിട്ടുന്ന നക്കാപ്പിച്ചയുടെ ആവശ്യമെന്തെന്ന് പാര്‍ട്ടിയണികളേയും പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്താന്‍ പിണറായി വിജയന് ധാര്‍മികമായും പ്രത്യയശാത്രപരമായും ബാദ്ധ്യതയുണ്ട്.പക്ഷേ....
1999ലെ തിരുത്തല്‍ പ്രക്രിയയ്‌ക്കു പിന്നാലെയാണ് ലാവലിന്‍ അഴിമതിയുണ്ടായതെന്ന് ഓര്‍ക്കുമ്പോള്‍... അതേ ആതിരേ നമുക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ചോ, പാര്‍ട്ടി പത്രത്തെക്കുറിച്ചോ,പാര്‍ട്ടി പ്‌ളീനത്തെക്കുറിച്ചോ ഒരു ചുക്കുമറിയില്ല.അതു കൊണ്ടാണല്ലോ ചാക്ക് രാധാകൃഷ്ണന്റെ പരസ്യത്തിനെതിരായി ഔദ്യോഗിക വിഭാഗത്തിലെ എം.എം.ലോറന്‍സും,ആനത്തലവട്ടം ആനന്ദനും,ഡോ.സബാസ്റ്റ്യന്‍ പോളും ബാബു എം.പാലിശേരി എംഎല്‍എയും എ.കെ.ബാലനും അവര്‍ക്കൊക്കെ മുന്‍പെ വി.എസ്.അച്യുതാനന്ദനും സര്‍വോപരി പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും പിണറായി വിജയന്‍ ഇ.പി.ജയരാജനെ ന്യായീകരിക്കുന്നത്
Thursday, November 28, 2013
ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ ഒരു മോഴ
എളമരം കരീമിന് ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്.പാര്‍ട്ടി നേതൃത്വത്തിന് അതറിയാം. അഞ്ചു കോടി കോഴ എന്നത് വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ് എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്.എട്ടു വര്‍ഷം മുന്‍പ് പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ് കോഴിക്കോട് ജില്ലയില്‍ ഏക്കറ് കണക്കിന് പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത് എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്.അതു കൊണ്ടാണ് സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ് എളമരം കരീം.ഇതാര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ മേഖലയിലെ ഇരുമ്പയിര് ഖനനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 2009-ല്‍ നല്‍കിയ അനുമതി ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും, കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കാര്യത്തിലും,അത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നാല്‍ ജനങ്ങളെ വിഢികളാക്കാന്‍ കള്ളം പറയുന്ന കാര്യത്തിലും, മുഖം രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്ന കൗശലത്തിലും ഇരു മുന്നണികളും തമ്മില്‍ ഭേദമേതുമില്ല എന്ന്, ആതിരേ, സാധാരണക്കാരായ കേരളിയര്‍ക്കറിയാം.
അധികാരവുമായി ബന്ധപ്പെട്ട അതിജീവന രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല ചേരുവകള്‍ ഇരു മുന്നണികള്‍ക്കും ഒന്നു തന്നെയാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ,ബീഭത്സമായ ദൃഷ്ടാന്തമാണ്, ആതിരേ, ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ .ടി.ബാലകൃഷ്‌ണന്‍ എന്ന രാജ്യദ്രോഹിയായ ഒരു ഐഎഎസ് ഓഫീസറുടെ തലയില്‍ കുറ്റമെല്ലാം കെട്ടിവയ്‌ക്കാനാണ് ഇരു മുന്നണിയിലെ നേതാക്കള്‍ക്കും ഉത്സാഹം.കേരളത്തിന്റേ ഈടുവയ്‌പ്പുകള്‍ വിറ്റുതുലച്ച് അതിന്റെ കമ്മീഷന്‍ പറ്റുക എന്ന ഒറ്റപോയിന്റ് അജണ്ടയെ ബാലകൃഷ്‌ണനുള്ളൂ.വ്യവസായ വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ പ്രകൃതി-പൈതൃക വിഭവങ്ങള്‍ കൊള്ളയടിക്കാനെത്തുന്ന മാഫിയകള്‍ക്ക് ഇണങ്ങുന്ന നയങ്ങളും നടപടികളും രൂപീകരിക്കാനും അത് മാറിമാറി വരുന്ന സര്‍ക്കാരുകളെ കൊണ്ട് അംഗീകരിപ്പിക്കാനുമുള്ള അയാളുടെ മിടുക്ക് സമ്മതിക്കണം.`` ബെഗ്ഗേഴ്‌സ് ആര്‍ ദ് ബെസ്റ്റ് ചൂസേഴ്‌സ് '' എന്ന ആംഗലേയ മൊഴിയിലെ യുക്തിയും കൗശലവുമാണ് ബാലകൃഷ്‌ണന്റെ ഭൂമിക.അത് പ്രയോഗത്തില്‍ വരുത്താനുള്ള രാഷ്ട്രീയ ചായ്‌വുകളും ചേരുവകളും രൂപപ്പെടുത്താന്‍ ബാലകൃഷ്‌ണന് കഴിയുന്നത്,ഈ വിറ്റുതുലയ്‌ക്കലിലെ ഭീമമായ ലോഭം പോക്കറ്റിലാക്കാന്‍ ഇടത്-വലത് രാഷ്ട്രിയ നേതൃത്വങ്ങള്‍ കൊതിക്കുന്നതു കൊണ്ടും തയ്യാറാകുന്നതു കൊണ്ടുമാണ്.അതു കൊണ്ടാണ് ,ആതിരേ, കഴിഞ്ഞ ടേമില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബാലകൃഷ്‌ണന് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴും അതേ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞത്.
ഇത്രയും വിശദീകരിച്ചത് ,ആതിരേ, ഇരുമ്പയിര് ഖനനത്തിന്റെ അനുവാദം ബല്ലാരിയിലെ കളങ്കിത ഖനന മാഫിയയുമായി ബന്ധപ്പെട്ട എംഎസ്‌പിഎല്‍ കമ്പനിക്ക് നല്‍കിയത് ബാലകൃഷ്‌ണനാണെന്ന എളമരം കരീമിന്റേയും സിപിഎമ്മിന്റേയും ആരോപണത്തിന്റെ മുനയൊടിക്കാനാണ്.എളമരം കരീമിന് ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്.പാര്‍ട്ടി നേതൃത്വത്തിന് അതറിയാം. അഞ്ചു കോടി കോഴ എന്നത് വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ് എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്.എട്ടു വര്‍ഷം മുന്‍പ് പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ് കോഴിക്കോട് ജില്ലയില്‍ ഏക്കറ് കണക്കിന് പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത് എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്.അതു കൊണ്ടാണ് സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ് എളമരം കരീം.ഇതാര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.
ആതിരേ, ഒരു കാര്യം ഉറപ്പിച്ച് പറയാം.എളമരത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ബിനോയ് വിശ്വം ഭരിച്ച വനം വകുപ്പും പ്‌ളാന്റേഷന്‍ കോര്‍പ്പറേഷനും ഖനനത്തിന് എതിരായിരുന്നു;അവര്‍ അനുമതി നല്‍കിയിരുന്നില്ല.ബിനോയ് വിശ്വത്തേയും എന്തിനധികം മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനേയും മറികടന്നാണ് എളമരവും ബാലകൃഷ്‌ണനും ഈ വിറ്റുതുലയ്‌ക്കലിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയത് .കോടികള്‍ അതിന് കമ്മീഷന്‍ കിട്ടിയിട്ടുണ്ട്.അങ്ങനെയൊന്നുമില്ലെന്നും ഇടപാടിനെക്കുറിച്ചൊന്നും അറിയില്ലെന്നും ആവര്‍ത്തിക്കുമ്പോള്‍ , ആ നിലപാട് `` അച്ഛന്‍ തട്ടിന്‍പുറത്തും പത്തായത്തിലുമില്ല ''എന്ന് പറയുന്നതിലും അപഹാസ്യമാണ്.ഇതും ആര്‍ക്കാണറിയാത്തത് ?കിനലൂരില്‍ വ്യവസായ നഗരം സ്ഥാപിക്കാന്‍ നാട്ടുകാരെ ക്രൂരമായി ലാത്തിച്ചര്‍ജ് ചെയ്‌തൊതുക്കിയതിന് പിന്നാലെ ``വ്യവസായം തെങ്ങിന്റെ മണ്ടയില്‍ വരുമോ..?''എന്ന് സഖാവ് എളമരം കരീം ചോദിച്ചതിന്റെ പൊരുള്‍ ഇപ്പോള്‍ പൂര്‍ണമായി വ്യക്തമാകുന്നു.
വ്യക്തിപരമായി എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും, ആതിരേ, കെ.ബി.ഗണേഷ് കുമാര്‍ വനം മന്ത്രിയായിരുന്നപ്പോള്‍ ബല്ലാരി-എളമരം-ബാലകൃഷ്‌ണന്‍-കുഞ്ഞാലിക്കുട്ടി മാഫിയയുടെ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല.ഗണേഷ് കുമാര്‍ രാജിവയ്‌ക്കുകയും വനം വകുപ്പ് ഉമ്മന്‍ ചാണ്ടിയിലെത്തുകയും ചെയ്‌തപ്പോഴാണ്, എളമരത്തിന്റെ ആവശ്യപ്രകാരം കുഞ്ഞലിക്കുട്ടി ഈ ഫയല്‍ പൊക്കിയെടുത്തതും ഖനന ത്തിന് മുന്‍പായുള്ള സര്‍വേയുടെ തീയതി നീട്ടിക്കൊടുത്തതും .ഇതിലും കോടികളുടെ കൈമാറ്റമുണ്ട്.എന്നിട്ടാണ് , ആറ്കറ്ഞതിരേ, സര്‍ക്കാര്‍ കൊടുത്ത അനുമതിക്ക് ഉദ്യോഗസ്ഥര്‍ തുടര്‍ച്ച നല്‍കിയതാണ്; തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അവകാശപ്പെടുന്നത്.ജനരോഷം ഭയന്നും അഴിമതിയുടേയും പണമിടപാടുകളുടേയും വിശദാംശങ്ങള്‍ പുറത്ത് വരാതിരിക്കാനും, ഗത്യന്തരമില്ലാത്തത് കൊണ്ടുമാണ് ഖനനാനുമതി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.സോളാര്‍ -ലാവലിന്‍ -ടി.പി.വധക്കേസ് എന്നിവയില്‍ കേരളം കണ്ട അനുരഞ്‌ജന-അടവു നയം തന്നെയാണ് ഇരുമ്പയിര് ഖനന കാര്യത്തിലും വ്യക്തമായിരിക്കുന്നത്.
സത്യം പുറത്ത് വരണമെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ നിക്ഷ്‌പക്ഷമായ അന്വേഷണം വേണം.അതുണ്ടാകാന്‍ പോകുന്നില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ടാണ് എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും പൊട്ടന്‍ കളിക്കുന്നതും, ആതിരേ, കേരളീയരെ പൊട്ടന്മാരാക്കുന്നതും
Subscribe to:
Posts (Atom)





