Monday, January 19, 2015
സംസ്ഥാന സ്‌കൂള്‍ കലോത്സവം ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാര്‍..?!!
ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട് കലാകേരളത്തിന് എന്തു മുതല്‍ക്കൂട്ടാണുണ്ടായത്?
സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത് 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്,സംസ്ഥാന തലത്തില്‍ ഇതുവരെ.
ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട്?
യേശുദാസ്,ജയചന്ദ്രന്‍,വിനീത്,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക.
അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിച്ചു?
ആ അന്വേഷണം നമ്മേ കൊണ്ടെത്തിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട് ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ് പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്.രണ്ട് ലക്ഷം വരെയാണ് ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ഗ്രേസ് മാര്‍ക്ക് നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ് വഞ്ചിക്കപ്പെടുന്നത്.
അഞ്ച് പതിറ്റാണ്ടും അഞ്ചു വര്‍ഷവുമായ സംഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട് ആറാം നാളിലേയ്‌ക്ക് കടന്ന ഇന്ന്( ജനുവരി 20,2015)ആതിരേ, നാം ചില ചോദ്യങ്ങള്‍ ചോദിച്ചേ മതിയാകൂ
ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട് കലാകേരളത്തിന് എന്തു മുതല്‍ക്കൂട്ടാണുണ്ടായത്?
സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത് 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്,സംസ്ഥാന തലത്തില്‍ ഇതുവരെ.
ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട് ?
യേശുദാസ്,ജയചന്ദ്രന്‍,വിനീത്,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക.
അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിച്ചു?
ആ അന്വേഷണം,ആതിരേ, നമ്മേ കൊണ്ടെത്തിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍ നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട് ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ് പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്.രണ്ട് ലക്ഷം വരെയാണ് ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ ഗ്രേസ് മാര്‍ക്ക് നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍ അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ് വഞ്ചിക്കപ്പെടുന്നത്.
അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരുമാണ് വിഢികളാക്കപ്പെടുന്നത്.
ആതിരേ,സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്നത് ഒരു റാക്കറ്റാണെന്നത് അങ്ങാടിപ്പാട്ടാണ്.അവരും അവരുടെ ഏജന്റുമാരുമാണ് ലക്ഷങ്ങള്‍ പ്രതിഫലം പറ്റി വിജയികളെ നിര്‍ണയിക്കുന്നത്.അതു കൊണ്ടാണ് ഒരോ വര്‍ഷം കഴിയും തോറും സ്‌കൂള്‍ കലോത്സവ വേദി രക്ഷിതാക്കളുടേയും അദ്ധ്യാപകരുടെയും ഏജന്റുമാരുടേയും കലാപവേദിയായി അധപ്പതിക്കുന്നതും.
ഏജന്റുമാര്‍ മുഖേനെ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ മുന്‍പ് ഹെയര്‍ സ്റ്റെയിലിലെ വ്യത്യാസവും ആഭരണങ്ങളിലെ വൈവിദ്ധ്യവും കൈയിലും കാലിലുമണിയുന്ന പ്രത്യേക നിറത്തിലുള്ള നൂലുകളുമൊക്കെയായിരുന്നു സൂചനകളെങ്കില്‍ ഈ വര്‍ഷം മുതല്‍ വാട്ട്‌സ്‌ആപ്പിലൂടെ മത്സരാര്‍ത്ഥിയുടെ ഫോട്ടോ മുന്‍കൂട്ടി അയച്ചു കൊടുത്താണ് വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നത്.
ഈ തിന്മയിങ്ങനെ വാഴുമ്പോഴാണ് ആതിരേ, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും അഴിമതികളുടേയും ക്രമക്കേടുകളുടേയും ഉത്സവം കൂടിയാണെന്ന് ഇതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തെ കലോത്സവ നടത്തിപ്പിലും വന്‍ ക്രമക്കേടും അഴിമതിയുമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
2010 ല്‍ കോഴിക്കോടും 2011 ല്‍ കോട്ടയത്തും 2012 ല്‍ തൃശ്ശൂരും 2013 ല്‍ മലപ്പുറത്തും നടന്ന കലോത്സവങ്ങളുടെ നടത്തിപ്പിലാണ് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.അഡ്വ ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഡിറ്റ് വിഭാഗം ഇക്കാര്യങ്ങള്‍ അറിയിച്ചത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിക്കുന്ന ഫണ്ടാണ് കലോത്സവ നടത്തിപ്പിന് മുഖ്യമായും ഉപയോഗിക്കുന്നത്. കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഈ ഫണ്ട് കമ്മിറ്റികള്‍ക്ക് കൈമാറുകയുമാണ് പതിവ്. കലോത്സവ മാനുവല്‍ പ്രകാരം ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചുവേണം അതതു കമ്മിറ്റികള്‍ ഈ തുക വിനിയോഗിക്കാന്‍. എന്നാല്‍ പന്തല്‍ നിര്‍മ്മാണമടക്കം ഒരു ജോലിക്കും ഈ നടപടി ക്രമങ്ങള്‍ പാലിക്കാറില്ല. മുന്‍കൂറായി ലഭിക്കുന്ന തുക യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കമ്മിറ്റികള്‍ ചെലവഴിച്ചിട്ടുള്ളത് എന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കലോത്സവം കഴിഞ്ഞ ശേഷം ധനകാര്യകമ്മിറ്റിയുടെ സഹായത്തോടെ ജനറല്‍ കണ്‍വീനര്‍ വിവിധ കമ്മിറ്റികളുടെ വൗച്ചറുകളും ബില്ലുകളും പരിശോധിച്ച് ഒപ്പുവച്ച ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യക്കണം. എന്നാല്‍ ഇത്തരം ഒരു നടപടി ക്രമവും ഈ വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. ബില്ലുകളും വൗച്ചറുകളും ഇതുവരെ ആരും പരിശോധിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ ചെലവ് കണക്കുകള്‍ പോലും ഇപ്പോഴും പല സബ്ബ് കമ്മിറ്റികളും നല്‍കിയിട്ടില്ല. ഇവര്‍ക്കതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല.
അതേസമയം സംസ്ഥാന കലോത്സവത്തിനുള്ളഅപ്പീല്‍ പ്രളയം മത്സരങ്ങളുടെ സമയക്രമത്തേയും നിലവാരത്തേയും തകര്‍ക്കുന്നുണ്ടെങ്കിലും അത് സര്‍ക്കാറിന് മികച്ച വരുമാനമാവുകയാണ്. അപ്പീല്‍ പരിഗണിക്കുന്നതിന് അയ്യായിരം രൂപയാണ് ഫീസ്. ബാലാവകാശ കമ്മീഷന്റെ അപ്പീലുകള്‍ക്ക് പുറമെ ഇത്തവണ (നാലാം ദിവസം വരെ)1157 അപ്പീലാണ് അനുവദിച്ചത്. കഴിഞ്ഞതവണ പാലക്കാട്ടെ കലോത്സവത്തിന് 837 അപ്പീലായിരുന്നു. ഇത്തവണ ആദ്യദിവസത്തില്‍തന്നെ ലോകായുക്തയുടെ ഉത്തരവുമായി അപ്പീലിനെത്തിയത് 85 പേരാണ്. മുനിസിപ്പല്‍ കോടതിയില്‍ നിന്നായി ആറ്. എല്ലാ ഇനങ്ങള്‍ക്കും അപ്പീലുണ്ട്.ജനകീയ ഇനങ്ങളായ മിമിക്രി, മോണാ ആക്ട് എന്നിവക്ക് കൂടുതലുണ്ട്.
ഇങ്ങനെ ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാറായി മാറിയിരിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.അപ്പീലുകളുടെ കാര്യത്തില്‍ ഇനി ഇടപെടുമെന്ന് പറയുന്ന സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്.അതങ്ങനയേ വരൂ.കാരണം ``അഴിമതി ഈ ഭരണത്തിന്റെ ഐശ്വര്യം''എന്നല്ലേ,ആതിരേ ഉമ്മന്‍ ചാണ്ടിയും അബ്ദു റബ്ബുമൊക്കെ അഭിമാനിക്കുന്നത്.
Sunday, January 11, 2015
ശ്രീ എം:പുതിയൊരു ആള്‍ ദൈവം ഉദിക്കുന്നു;
തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് ശ്രീ എം ആയത്. മഹായോഗിയായ മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത് ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി . ബെംഗളൂരുവിന് സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്.ഫാരിസ് അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ് തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു!
ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക് കാതോര്‍ക്കാം.
ഇന്ന്,ജനുവരി 12ന്,സ്വാമി വിവേകാനന്ദന്റെ 153-ാം ജന്മദിനത്തില്‍, പുതിയൊരു ആള്‍ ദൈവം `ഉദയം കൊള്ളു'കയാണ്, ആതിരേ.
`ശ്രീ എം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മിടുക്കന്‍ ആള്‍ദൈവ പദവിയിലേയ്‌ക്ക് ഇന്നു മുതല്‍ നടന്നു കയറുകയാണ്.
ഒത്തിരി ശ്രീകളുള്ള ആള്‍ദൈവത്തിന്റെ നാട്ടില്‍,ആതിരേ, ഇനി ഒറ്റ ശ്രീയുള്ള പുതിയ തട്ടിപ്പ്!
(ഒരു വര്‍ഷം മുമ്പ് കേരളത്തിലെ പ്രമുഖ ദിനപത്രത്തിന്റെ ഞായറാഴ്‌ചപ്പതിപ്പ് പൊടുന്നനേ അവതരിപ്പിച്ച ഗുരുവാണ് ശ്രീ എം.)
മതരാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അതീതരായി നമുക്ക് മനുഷ്യരായി നടക്കാം എന്ന ഉദ്‌ബോധനത്തോടെ സര്‍വമതങ്ങളുടെയും ചിഹ്നങ്ങള്‍ ഉള്‍പ്പെട്ട പതാകയുമേന്തി ,ശ്രീ എം തന്നെ സ്ഥാപിച്ച മാനവ ഏകതാ മിഷന്റെ ആഭിമുഖ്യത്തില്‍,കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തില്‍ നിന്നാണ്,ആതിരേ, പദയാത്രയുടെ തുടക്കം. 11 സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്റര്‍ പിന്നിട്ട് ശ്രീനഗറില്‍ പദയാത്ര സമാപിക്കുമ്പോള്‍ പുതിയ ആള്‍ദൈവത്തിന്റെ സ്ഥാനാരോഹണം പൂര്‍ത്തിയാകും.
മതമൈത്രി, സര്‍വസമത്വം, പ്രകൃതിയോടിണങ്ങിയ ജീവിതം, സ്‌ത്രീശാക്തീകരണം,സാമൂഹികാരോഗ്യം എന്നിവയാണ് ഈ യാത്രയിലെ പ്രലോഭനീയമായ ആശയങ്ങള്‍. ``ആര്‍ക്കും എവിടെവെച്ചും യാത്രയ്‌ക്കൊപ്പം ചേരാം. എവിടൈവച്ചും പിരിഞ്ഞു പോകാം. ഞാനും എന്നോടൊപ്പം സ്ഥിരമായി യാത്രചെയ്യുന്നവരും ശ്രീനഗര്‍വരെ യാത്രചെയ്യും. സ്‌ത്രീകള്‍ക്കും യാത്രയില്‍ പങ്കെടുക്കാം''ഇതാണ് `ശ്രീ എം'ന്റെ ലൈന്‍. ദിവസം 15 മുതല്‍ 18 വരെ കിലോമീറ്റര്‍ യാത്രചെയ്യുമത്രെ. അതിനുശേഷം മുന്‍നിശ്ചയിച്ച ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ താമസിക്കും. അവിടങ്ങളില്‍ പ്രാദേശിക ജനതയുമായി സംവദിച്ചും പ്രാര്‍ത്ഥിച്ചും ഒരുരാത്രി ചെലവിടും. പിറ്റേന്ന് പ്രഭാതത്തില്‍ വീണ്ടും യാത്ര തുടരും. ഇങ്ങനെ 500 ഓളം ദിവസങ്ങളെടുത്ത് യാത്ര പൂര്‍ത്തിയാക്കും. മതങ്ങളുടെ മതില്‍ക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാണത്രെ ശ്രീ എം കന്യാകുമാരിയില്‍ നിന്ന് ഹിമാലയത്തിലേയ്‌ക്ക് നടക്കുന്നത്.
ആതിരേ,തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ എം ആയത്. മഹായോഗിയായ മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത് ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി . ബെംഗളൂരുവിന് സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്.ഫാരിസ് അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ് തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു!
ആതിരേ,ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക് കാതോര്‍ക്കാം.
സംസ്ഥാന ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്‌ത ശേഷം മലയാളം സര്‍വകലാശാല വൈസ്‌ചാന്‍ലറായി പ്രവര്‍ത്തിക്കുന്ന കെ. ജയകുമാറാണ് ഈ ആള്‍ദൈവത്തിന്റെ സെലിബ്രിറ്റി പ്രചാരകന്‍. കേരളത്തിലെമ്പാടും ശ്രീ എമ്മിന്റെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ആളുകളെക്കൂട്ടുകയും ചെയ്യുന്ന വാക്ക് ഓഫ് ഹോപ് (ഡബ്ല്യുഒഎച്ച്) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാനാണ് കെ. ജയകുമാര്‍.കേരളത്തില്‍ ആദ്യമായാണ് പ്രമുഖ ഐഎഎസ്. ഉദ്യോഗസ്ഥന്‍ പരസ്യമായി ആള്‍ദൈവത്തിനു വേണ്ടി രംഗത്തിറങ്ങുന്നത്.
ആതിരേ,ഒറ്റ ശ്രീ തട്ടിപ്പിന് ``ചന്ദന ലേപ സുഗന്ധം..''!!
അതാണിപ്പോള്‍ പുലിവാലായിരിക്കുന്നതും.
ജയകുമാറിനെ മലയാളം സര്‍വകലാശാല വിസി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം യുഡിഎഫില്‍ ഉയര്‍ന്നു കഴിഞ്ഞു.
ജയകുമാറിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ചോദിക്കണമെന്നാണു ആവശ്യം.
പക്ഷേ,വകുപ്പ് മന്ത്രിയായി അബ്ദു റബ്ബും മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും തുടരുമ്പോള്‍ വല്ലതും നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നാമൊക്കെയണ് കൊഞ്ഞാണന്മാര്‍.
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികളാണോ ആതിരേ സാക്ഷരര്‍?രാഷ്ട്രീയ പ്രബുദ്ധര്‍?
എം.വി.ജയരാജന്റെ ആ പ്രയോഗമുണ്ടല്ലോ,ന്യായാധിപന്മാര്‍ക്കെതിരെ പ്രയോഗിച്ചത്,ആതാണിപ്പോള്‍ മലയാളികള്‍ക്ക് ചേരുക
-ശുംഭന്മാര്‍..!
Monday, December 29, 2014
'ഘര്‍ വാപസി':നടത്തുന്നവരും എതിര്‍ക്കുന്നവരും ദളിത് നിലനില്‍പ്പിന്റെ `പാന്‍ ഇന്ത്യന്‍' ഭീഷണികള്‍
വറചട്ടിയില്‍ നിന്ന് എരിതീയില്‍ പതിച്ചവര്‍ക്ക് വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നു.അവിടെയ്‌ക്കാണ് `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്.വീട്ടിലേയ്‌ക്ക് മടങ്ങിവരുന്ന ദളിത് ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത് അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ് അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത് വിഭാഗങ്ങളുടെ അവകാശമാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട് വട്ടുതട്ടാം.അപ്പോള്‍ ദളിത് വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന് നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ് `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.
ആതിരേ,വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിന്റെ ഏറ്റവും കാല്‍പനീകമായ വിവരണമുള്ളത് ബൈബിളിലാണ്.`ധൂര്‍ത്ത പുത്രന്റെ'കഥയിലൂടെ വരച്ചു കാണിക്കുന്നത് കൂടിച്ചേരലിന്റെ ഉത്സവവും അലച്ചിലിന്റെ ഒടുക്കവും സ്വത്വസംരക്ഷണത്തിന്റെ കേവല നീതിയുമാണ്.``നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്;അതില്‍ നാരായണക്കിളിക്കൂടുപോലൊരു നാലുകാലോലപ്പുരയുമുണ്ട്..''എന്ന പി.ഭാസ്‌കരന്റെ വരികളും ``തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ട്''എന്ന അനില്‍ പനച്ചൂരാന്റെ ഗാനവും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിലെ പ്രവാസിമലയാളി സങ്കല്‍പ്പനത്തിന്റെ ഉദാത്തതയാണ് ദൃശ്യമാകുന്നത്. രാഷ്ട്രീയ ലക്ഷ്യമോ ഇടപെടലുകളോ ഇല്ലാത്തതു കൊണ്ടാണ് `ധൂര്‍ത്ത പുത്ര'ന്റേയും പ്രവാസി മലയാളിയുടെയും അവസ്ഥയോട് നമുക്ക് താദാത്മ്യം പ്രാപിക്കാനാവുന്നത്.
തിരികെ പിടിക്കലായത് കൊണ്ടല്ല,തിരിച്ചു വരവായത് കൊണ്ടാണ് പ്രവേശകനും സ്വീകര്‍ത്താവിനും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ് ഹൃദ്യമായ അനുഭവമാകുന്നത്.എന്നാല്‍ വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ് എന്നര്‍ത്ഥമുള്ള `ഘര്‍ വാപസി' എന്ന ഹിന്ദി പ്രയോഗം പക്ഷെ നമ്മിലുയര്‍ത്തുന്നത് ആശങ്കയാണ്.മതത്തിന്റെ മറവില്‍ ഒളിച്ചു വച്ചിട്ടുള്ള ഗൂഢവും ഹീനവുമായ ഹിന്ദുത്വ രാഷ്ട്രീയമാണ് `ഘര്‍ വാപസി'.ഭീഷണമാണതിന്റെ പരിണതി.
നിര്‍ബന്ധപൂര്‍വമല്ലാത്ത ,സ്വന്തം ഇഷ്ടത്തിനൊത്ത വിശ്വാസം ആചാരം ശീലം എന്നിവ തുടരാനും ഉപേക്ഷിക്കാനും മറ്റൊന്ന് സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം,ആതിരേ, ഇന്ത്യന്‍ പൗരന് ഭരണഘടനാദത്തമായ അവകാശമാണ് . വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിയമപരമായ പരിരക്ഷയാണിത്. മാറുന്ന കാലത്തിനും സമ്പാദിക്കുന്ന വിജ്ഞാനത്തിനുമനുസരിച്ച് മനുഷ്യന്റെ ചിന്തകളും ആശയങ്ങളും മാറുമെന്നും അപ്പോള്‍ പഴയവ പലതും ഉപേക്ഷിക്കപ്പെടുമെന്നും നവീനമായവയെ സ്വീകരിക്കുമെന്നുമുള്ള തിരിച്ചറിവിലാണ് വ്യക്തിസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമായി ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നത്.ഉദാത്തമായ ജനാധിപത്യ ബോധത്തിന്റേയും ഉന്നിദ്രമായ സാമുഹികാവസ്ഥയുടെയും ലക്ഷണമാണത്.അതു കൊണ്ട് ഒരു മതത്തില്‍ നിന്ന് മാറുന്നതും പിന്നീട് അതിലേയ്‌ക്ക് തിരിച്ചു വരുന്നതും തര്‍ക്കിക്കേണ്ട വിഷയമേ അല്ല.
എന്നാല്‍ ഹിന്ദുമതത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്കോ വിശ്വാസങ്ങളിലേക്കോ മാറിപ്പോയവരെ തിരിച്ചു ഹിന്ദുമതത്തിലേക്ക് പുനഃപ്രവേശിപ്പിക്കുന്ന`ഘര്‍ വാപസി' എന്ന പ്രയോഗത്തില്‍ മുഴങ്ങുന്ന രാഷ്ട്രീയ പ്രതിധ്വനികളും അവ ക്ഷണിച്ചു വരുത്തുന്ന മതപരമായ വിവേചനവുമാണ്,ആതിരേ, പൊള്ളിക്കുന്ന തിരിച്ചറിവാകുന്നത്. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം `ഹൈന്ദവം' `ഹിന്ദു' എന്നീ സംജ്ഞകള്‍ക്ക് സംഘപരിവാര്‍ നല്‍കിയിട്ടുള്ള കര്‍ശന രാഷ്ട്രീയ നിര്‍വചനവും അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമാകുന്ന `ഹൈന്ദവവത്‌ക്കരണവു'മാണ് അപായമണി മുഴക്കുന്നത്.സങ്കീര്‍ണമാണ് ഭാരതത്തിന്റെ ജാതി-മത-ദേശീയ-സംസ്‌കാര ഭൂമിക.നാനാത്വത്തിലാണ് അതിന്റെ ഏകത്വം.ആ വാസ്‌തവത്തെ തമസ്‌ക്കരിച്ചു കൊണ്ടുള്ള ചരിത്രത്തിന്റെ കാവിവത്‌ക്കരണവും, യാഗങ്ങളുടേയും യഞ്‌ജങ്ങളുടേയും പുനരുജ്ജീവനവും, പാഠ്യപദ്ധതികളിലെ സനാതന-വക്രീകരണവും മുതല്‍ ഭഗവത്‌ഗീത ഭാരതത്തിന്റെ ദേശീയ ഗ്രന്ഥമാക്കണം എന്ന ശാഠ്യം വരെ നീളുന്ന ഹിഡന്‍ അജണ്ടകളുടേയും ബാബറി മസ്‌ജിദ് തകര്‍ത്ത `പിക്-ആക്‌സു'മായി താജ് മഹലിനു നേരേ തിരിയുന്ന കര്‍സേവയുടേയും ഇങ്ങേത്തലയ്‌ക്കലായി `ഘര്‍ വാപസി'നില്‍ക്കുന്നതാണ് ,ആതിരേ, ആകുലതകള്‍ പെരുക്കുന്നത്.
ഹിന്ദുക്കളെ ക്രിസ്‌തുമതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും മതംമാറ്റിക്കൊണ്ടിരിക്കുകയാണെന്നും അത് തടയണമെന്നുമുള്ളത് എക്കാലത്തേയും സംഘപരിവാര്‍ സംഘടനകളുടെ ആവശ്യമാണ്.ആ പശ്ചാത്തലത്തില്‍ കേവലമായ വ്യക്തിഗത ഇഷ്ടാനിഷ്ടത്തിന്റെ പ്രശ്‌നമല്ല `ഘര്‍ വാപസി'യുടെ ഉള്ളടക്കം.`ഘര്‍ വാപസി'യുടെ വ്യാപനത്തിലൂടെ മതം മാറ്റത്തിനെതിരായ വികാരം ആളിക്കത്തിച്ച് ഒരു മതം മാറ്റവും ഇനി അനുവദനീയമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള മൂര്‍ച്ചയേറിയ അജണ്ടയും വിശ്വഹിന്ദു പരിഷത്തിന്റെ `വീട്ടിലേയ്‌ക്കുള്ള മടങ്ങി വരവ്' കാമ്പെയിനിലുണ്ട്.അതാണ് ഭീഷണി,അപായം.
ഇപ്പോള്‍ `ഘര്‍ വാപസി' തുടങ്ങിയതിന് മറ്റൊരു പശ്ചാത്തലവുമുണ്ട് ,ആതിരേ . ഇസ്ലാമിക തീവ്രവാദികള്‍ ആഗോളതലത്തില്‍ ആളിക്കത്തിക്കുന്ന ഭയാശങ്കകളും നിഷ്‌ഠൂരമായ അവരുടെ മനുഷ്യക്കുരുതികളുമെല്ലാം പൊതുവെ ഒരു ഇസ്ലാമിക വിരുദ്ധ മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.അതിന്റെ മുതലെടുപ്പിലൂടെ `ഹിന്ദു വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്' ഉത്സവമാക്കാനാണ് വിശ്വഹിന്ദു പരിഷത്തിന്റെ നീക്കം. ന്യൂനപക്ഷ ഭീകരതയ്‌ക്കെതിരായ വെറുപ്പിനെ ഭൂരിപക്ഷ ഭീകരതയ്‌ക്കനുകൂലമായ മതവത്‌ക്കരണമാക്കുകയാണിവിടെ.അങ്ങനെ മതനിരപേക്ഷ ഇന്ത്യയുടെ സഹിഷ്‌ണുത ചിതറിക്കുന്ന ആര്‍ഡിഎക്‌സ് ആകുകയാണ് `ഘര്‍ വാപസി'
ആതിരേ,സനാതന ഹിന്ദുമതം നൂറ്റാണ്ടുകളോളം ആഘോഷമായി കൊണ്ടാടിയ അയിത്താചരണമാണ് ദളിത് വിഭാഗങ്ങളെ ക്രിസ്‌തു മതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും ആട്ടിപ്പായിച്ചതെന്ന് മറക്കണ്ട.ദളിത് പെണ്ണിനെ മാറ് മറയ്‌ക്കാന്‍ അനുവദിക്കാതെ,ദളിത് ആണിനേയും പെണ്ണിനേയും പൊതുവഴിയിലൂടെ നടക്കാന്‍ സമ്മതിക്കാതെ,വിദ്യയാര്‍ജിക്കാന്‍ അനുവദിക്കാതെ,ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചും അര്‍മാദിച്ച സനാതന സവര്‍ണാധിപത്യത്തോടുള്ള പ്രതിഷേധമായിരുന്നു ദളിത് വിഭാഗങ്ങളുടെ മതം മാറ്റം.ഈ ചെറുത്തു നില്‍പ്പിനെ അല്ലെങ്കില്‍ പ്രതിഷേധത്തെ പ്രലോഭനങ്ങളാല്‍ ആളിക്കത്തിച്ചാണ് മിഷണറിമാരും മൊല്ലാക്കമാരും മതപരിവര്‍ത്തനം വ്യാപകമാക്കിയത്.പ്രലോഭകരുടെ മതമൂല്യങ്ങളയിരുന്നില്ല മറിച്ച് സ്വത്വ ബോധത്തോടെ സ്വതന്ത്ര മനുഷ്യരായി ജീവിക്കാമെന്ന മോഹമായിരുന്നു മതപരിവര്‍ത്തനത്തിന് ദളിത് വിഭാഗങ്ങളെ നിര്‍ബന്ധിച്ചത്.
പക്ഷേ,ദളിതര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം പോലും നിഷേധിക്കപ്പെട്ട്,മാര്‍ഗ വാസികളെന്നും പുതു ക്രിസ്‌ത്യാനികളെന്നുമുള്ള പുച്ഛം പേറി ക്രൈസ്‌തവ-ഇസ്ലാമിക പൊതുധാരയുടെ പിന്നമ്പുറത്ത് കഴിയാനായിരുന്നു പരിവര്‍ത്തിതരുടെ നിയോഗം.അലപം ഭക്ഷണത്തില്‍,മരുന്നില്‍,പണത്തില്‍,പള്ളിപ്രവേശനത്തില്‍ ദളിതരെ മതം മാറ്റിയത് ഭരണഘടനാദത്തമായ ന്യൂനപക്ഷ അവകാശമാണെന്ന് വാദിക്കുന്ന അരമനകളും ദര്‍ഗകളും ഹിന്ദുക്കളെ മടക്കി വിളിക്കുന്നത് വര്‍ഗീയതയും ഭരണഘടനാവിരുദ്ധവുമാണെന്ന് ആക്രോശിക്കുന്നതാണ്,ആതിരേ, മതവത്‌ക്കരണത്തിലെ മറ്റൊരു ഭീകരത.
അതു കൊണ്ടാണ് വറചട്ടിയില്‍ നിന്ന് എരിതീയില്‍ പതിച്ചവര്‍ക്ക് വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നത്.അവിടെയ്‌ക്കാണ് `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്.വീട്ടിലേയ്‌ക്ക് മടങ്ങിവരുന്ന ദളിത് ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത് അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ് അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.
സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത് വിഭാഗങ്ങളുടെ അവകാശമാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട് വട്ടുതട്ടാം.അപ്പോള്‍ ദളിത് വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന്,ആതിരേ,നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ് `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.
Friday, December 26, 2014
ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍
കോണ്‍ഗ്രസുകാരനായത് കൊണ്ട് ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത് പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച് രണ്ട് സെക്രട്ടറിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച് ജനതാത്‌പര്യത്തിന് മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്'' അങ്ങനെയാണ്.
ആതിരേ,ധരിക്കുന്ന ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍ കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് മലയാളികള്‍. കാപട്യങ്ങളുടെയും കൗശലങ്ങളുടേയും ആചാര്യനായി,അധികാര-അതിജീവന രാഷ്ട്രീയ കലയില്‍ ജനവഞ്ചനയുടെ സര്‍വകാല റെക്കോര്‍ഡുമായി ഉമ്മന്‍ ചാണ്ടി മുന്നേറുമ്പോള്‍ കൊഞ്ഞാണന്മാരാക്കപ്പെടുകയാണ് യുഡിഎഫിന് വോട്ടു ചെയ്‌ത സമ്മതിദായകര്‍; ശുംഭന്മാരുമാക്കപ്പെടുകയാണ് കേരളീയ പൊതുസമൂഹം.
സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുപയോഗിച്ച് വക്കുടഞ്ഞ പ്രയോഗമാണെങ്കിലും `` ഇതു പോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ലെന്ന്'' പറയാതിരിക്കാന്‍ നിര്‍വാഹമില്ല,ആതിരേ.സര്‍വമാന അഴിമതിക്കാരുടേയും അധോലോക മാഫിയകളുടെയും രക്ഷകനായാണ് പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞ് പിറന്നതെന്ന് ഈ ക്രിസ്‌മസ് കാലത്ത് കേരളീയര്‍ തിരിച്ചറിയുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ജീവിക്കേണ്ടി വന്നത് ഏത് മുജ്ജന്മ പാപം കൊണ്ടാണെന്ന് സ്‌തോഭത്തോടെ അന്വേഷിക്കുന്നു; ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആകരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഭരണത്തിലേറിയപ്പോഴെല്ലാം,ആതിരേ,മുന്നണി മര്യാദയുടെ മറവില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ജനാധിപത്യ മാരണ പ്രക്രിയകളെല്ലാം മറന്നിട്ടായിരുന്നു,വീണ്ടും ഒരു വട്ടം കൂടി കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സമ്മതിദായകര്‍ അദ്ദേഹത്തിനും യുഡിഎഫിനും വോട്ടു ചെയ്‌തത്.അവരെയെല്ലാം`പശ്വാലംഭന'ത്തിന് വിധേയരാക്കിയാണ് സോളാര്‍ കാലം മുതല്‍ ബാര്‍ കോഴ കാലം വരെ അദ്ദേഹം ഭരണം നടത്തിയത്.പൊതു സമൂഹത്തോടും സമ്മതിദായകാരോടും ഇതു പോലെ പച്ചക്കളം പറഞ്ഞിട്ടുള്ള,അവരെ ഇതു പോലെ വഞ്ചിച്ചിട്ടുള്ള ഭരണാധികാരികള്‍ കേരളത്തിലുണ്ടായിട്ടില്ല.അരുതാത്തിടത്ത് വളരുന്ന അഴിമതിയുടെ ആല്‍ത്തണലില്‍ അഭിരമിക്കാന്‍ അദ്ദേഹത്തിനുള്ള ത്വരയ്‌ക്കും തൊലിക്കട്ടിക്കുമുള്ള മറ്റൊരു സര്‍വകാല റെക്കര്‍ഡാണ്,പ്രഖ്യാപിച്ച മദ്യനയത്തില്‍ വരുത്തിയ `പ്രായോഗിക തിരുത്തലുകള്‍'.
നിലവാരമില്ലാത്തത് കൊണ്ട് 418 ബാര്‍ അടച്ചിടാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല,ആതിരേ.അക്കാര്യം പരിസോധിക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചത്. 312 ബാര്‍ കൂടി പൂട്ടാന്‍ വി.എം.സുധീരനോ കെസിബിസിയോ മുസ്ലീം ലീഗോ മദ്യവിരുദ്ധപ്രവര്‍ത്തകരോ ആഹ്വാനം ചെയ്‌തിരുന്നില്ല. ഞായറാഴ്‌ച `ഡ്രൈ ഡേ' ആക്കാന്‍ ഒരു കുഞ്ഞും ആഗ്രഹിച്ചിരുന്നില്ല.എന്നാല്‍ ഇതെല്ലാം കുഞ്ഞൂഞ്ഞ് ആഗ്രഹിച്ചിരുന്നു.അതിന് ഹീനമായ ലക്ഷ്യങ്ങളും നീചമായ താത്‌പര്യങ്ങളുമുണ്ടായിരുന്നു.സുധീരനെക്കാള്‍ വലിയ മദ്യവിരുദ്ധനാണെന്ന് വരുത്തിത്തീര്‍ത്ത് ഞെളിയുക,പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ സ്‌ത്രീസമൂഹത്തിന്റെ വോട്ടു തട്ടിയെടുക്കുക,ബാര്‍ തുറന്നു നല്‍കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് കോടികള്‍ കോഴവാങ്ങുക.ആഗസ്റ്റ് ഇരുപത്തി ഒന്നിന് സമ്പൂര്‍ണ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍,ആതിരേ, ഉമ്മന്‍ ചാണ്ടിയുടെ മനസ് സഞ്ചരിച്ചത് ഈ `കു'മാര്‍ഗങ്ങളിലൂടെയായിരുന്നു.അത് മറച്ചു പിടിക്കാനാണ് `` മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടന്നുവയ്‌ക്കാന്‍ മടിയില്ല '' ``മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ എത്രയോ ഇരട്ടി മദ്യപരെ ചികിത്സിക്കാന്‍ ആവശ്യമായി വരുന്നു'' ``എല്ലാ വശങ്ങളും ആലോചിച്ചെടുത്തതാണ് 312 ബാര്‍ കൂടി പൂട്ടാനുള്ള തീരുമാനം'' എന്നൊക്കെയുള്ള വീണ്‍വാക്യങ്ങള്‍.
എന്നാല്‍ ഒക്ടോബര്‍ 31 ന് ബിജു രമേശ്, ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍,ധനമന്തിക്ക് ഒരു കോടി രൂപ കോഴ നല്‍കി എന്ന് വെളിപ്പെടുത്തിയപ്പോള്‍ മാണിയടക്കം സര്‍വ മലയാളികളും ഞെട്ടിയെങ്കിലും ഉമ്മന്‍ ചാണ്ടി ഊറിച്ചിരിക്കുകയായിരുന്നു.മാണിയുടെ മുഖ്യമന്ത്രി മോഹവും ഇടതുപക്ഷത്തേയ്‌ക്കുള്ള ചായ്‌വും തരിപ്പണമാക്കിയെന്നതിലുപരി വി.എം.സുധീരന്റെ `ജനപക്ഷയാത്ര'യുടെ ശോഭകെടുത്താന്‍ ആ തീപ്പൊരിക്ക് കഴിഞ്ഞു എന്നതിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആഹ്ലാദമത്രയും.ബാര്‍ കോഴയുടെ പേരില്‍ മാണിയെ മാധ്യമങ്ങളും പ്രതിപക്ഷവും നിറുത്തി പൊരിച്ചപ്പോള്‍ അശ്ലീല മൗനം പാലിച്ച ഉമ്മന്‍ ചാണ്ടിക്ക് അപ്പോഴൊന്നും `പ്രായോഗിക ചിന്ത'ഉണര്‍ന്നില്ല.മാണിക്കെതിരെ വിജിലന്‍സിന് തെളിവ് നല്‍കാന്‍ ബാര്‍ ഉടമകള്‍ വിസമ്മതിച്ചപ്പോള്‍,കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടു ബുദ്ധിയുണര്‍ന്നു.കാരണം മാണിക്ക് ഒരു കോടി കൊടുത്തെന്ന് പറഞ്ഞവര്‍ മറ്റു ചില കണക്കുകളും പുറത്തു വിട്ടിരുന്നു.അതിപ്രകാരമായിരുന്നു:സുധീരനെ മെരുക്കാന്‍ അഹമ്മദ് പട്ടേലിന് 10 കോടി,എക്‌സൈസ് മന്ത്രി കെ.ബാബുവിന് 5 കോടി,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 2.5 കോടി,വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഒരു കോടി (നോക്കു കൂലി),എംഎല്‍എമാരായ വി.ഡി.സതീശന്‍, വര്‍ക്കല കഹാര്‍ എന്നിവര്‍ക്ക് 50 ലക്ഷം വീതം,സിപിഐക്ക് 50 ലക്ഷം,പിണറായി വിജയന് ഒരു കോടി (പക്ഷെ വാങ്ങിയില്ല)
ആതിരേ,ഭരണപക്ഷത്തിന്റെ കുഴലൂത്തുകാരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കണക്ക് തമസ്‌ക്കരിച്ചത് കൊണ്ട് ഉമ്മന്‍ ചാണ്ടിയും `എ ഗ്രൂപ്പ് കോണ്‍ഗ്രസ്' നേതാക്കളും ആശ്വസിച്ചിരിക്കേ മാണിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനോട് സഹകരിക്കാതെ ബാര്‍ ഉടമകള്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കുരു പൊട്ടി.സര്‍ക്കാരിനെ വളയ്‌ക്കാന്‍ തന്നെയാണ് ബാര്‍ ഉടമകളുടെ നീക്കം.ചെറുത്തു നിന്നാല്‍ സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുടെ മദ്യവിരുദ്ധ ഇമേജും വട്ടം ഒടിയും.ആ പ്രതിസന്ധി മറികടക്കാന്‍ മാരണകൗശലങ്ങളുടെ തമ്പുരാനായ ഉമ്മന്‍ ചാണ്ടി കണ്ടെത്തിയതാണ് `പ്രായോഗിക' തിരുത്തലുകള്‍.ബാര്‍ തൊഴിലാളികളായ പത്തു പേരുടെ ആത്മഹത്യയും ടൂറിസം രംഗത്തെ തിരിച്ചടിയുമൊക്കെ അങ്ങനെയാണ് വിഷയമായത്.തുഗ്ലക്ക് പരിഷ്‌കരണം പോലെ അടിച്ചേല്‍പ്പിച്ച ഞായറാഴ്‌ചകളിലെ `ഡ്രൈ ഡേ' പിന്‍വലിപ്പിക്കാന്‍ വിശ്വസ്‌തവിധേയനായ ഡോമിനിക്ക് പ്രസന്റേഷനെ കൊണ്ട് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചതിലെ സൃഗാല ബുദ്ധിയും ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു .
അതിന് സമാനമായ മറ്റൊരു തന്ത്രമായിരുന്നു ക്ലിഫ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ അനൗപചാരികമായ യോഗം.മദ്യനയവുമായി ബന്ധപ്പെട്ട് സുധീരന്‍ സൃഷ്ടിക്കുന്ന തലവേദന സഹിക്കാന്‍ വയ്യാതെ എംഎല്‍എമാര്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് സങ്കടം പറയുകയായിരുന്നു എന്ന് ബെന്നി ബെഹ്നാനും ശിവദാസന്‍ നായരും ജോസഫ് വാഴയ്‌ക്കനുമൊക്കെ പറയുന്നുണ്ടെങ്കിലും എന്താണ് നടന്നതെന്നും ആരാണ് എംഎല്‍എമാരെ വിളിച്ചു കൂട്ടിയതെന്നും അരിയാഹാരം മാത്രമല്ല ഗോതമ്പ് ആഹാരം കഴിക്കുന്ന മലയാളികളും തിരിച്ചറിയുന്നുണ്ട്,ആതിരേ.മുന്‍പ് കരുണാകരന്‍ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും എടുത്തുപയോഗിക്കുന്നത്.അന്ന് ആന്റണിയെ എതിര്‍ക്കാന്‍ കരുണാകര്‍ന്‍ ചുറ്റും നിര്‍ത്തിയ അതേ എംഎല്‍എമാരാണ് അദ്ദേഹത്തിന് വാരിക്കുഴി തീര്‍ത്തതെന്ന് ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നത് നന്ന്.418 ബാര്‍ ബിയര്‍പാര്‍ലറാക്കാന്‍ തീരുമാനിച്ചപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 16 ഔട്ട് ലെറ്റ് പൂട്ടിയത് സുധീരന്‍ കടുംപിടുത്തം നടത്തിയത് കൊണ്ടാണോ?ഹൈക്കോടതി പറഞ്ഞത് നാഷണല്‍ ഹൈവേയുടെ ഓരത്തെ ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനല്ലേ?അപ്പോള്‍ പൂട്ടിയത് ആരാവശ്യപ്പെട്ടിട്ടാണ്?ബാര്‍ പൂട്ടിയാല്‍ ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമെന്ന് ശാഠ്യം പിടിച്ചത് ബാര്‍ ഉടമകളല്ലേ?അവര്‍ക്കായി 418 ബാര്‍ തുറന്നു കൊടുക്കുകയും 16 ഔട്ട് ലെറ്റ് പൂട്ടുകയും ചെയ്‌ത ഉമ്മന്‍ ചാണ്ടിയുടെ ഹിഡന്‍ അജണ്ടയും കേരളം കണ്‍തുറന്നു കാണുന്നുണ്ട്.
ആതിരേ,കോണ്‍ഗ്രസുകാരനായത് കൊണ്ട് ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത് പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച് രണ്ട് സെക്രട്ടറിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച് ജനതാത്‌പര്യത്തിന് മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്'' അങ്ങനെയാണ്.
418 ബാറും,ബിയര്‍-വൈന്‍ പാര്‍ലറുകളാക്കാന്‍ അനുമതി നല്‍കിയതിലും അപാരമായ ഒരു ചതി ഉമ്മന്‍ ചാണ്ടി ഒളിപ്പിച്ചു വച്ചിട്ടുണ്ട്,ആതിരേ.കഴിഞ്ഞ മാര്‍ച്ച് 31ന് മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ തുടര്‍ച്ചയായിട്ടാണ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുവാദമായിരുന്നു മാര്‍ച്ച് 31 ന് മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ കാതല്‍.അപ്പോള്‍ അതേ ലൈസന്‍സിന്റെ തുടര്‍ച്ചയെന്നാല്‍ കോടതിയില്‍ നിന്ന് ബാര്‍ ഉടമകള്‍ക്ക് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുമതി നേടിയെടുക്കാനുള്ള കുറുക്കുവഴി എന്നാണര്‍ത്ഥം.അങ്ങനെ നോക്കില്‍,വാക്കില്‍,നയരൂപികരണത്തില്‍,അവയുടെ പ്രയോഗത്തില്‍ എന്തിനധികം ഉറക്കത്തില്‍ പോലും കേരളീയരെ വഞ്ചിക്കുന്ന,ഖദറിട്ട രാഷ്ട്രീയ വേതാളമായിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി ഉമ്മന്‍ ചാണ്ടി
ഏറ്റവും ഒടുവില്‍ കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമിതിയെ വെടക്കാക്കാന്‍ മന്ത്രിമാരായ കെ.സി.ജോസഫിനും കെ ബാബുവിനും ക്വട്ടേഷന്‍ കൊടുത്തും.ആഗസ്റ്റ് 21ന് മുന്‍പ് സുധീരനൊപ്പം നിന്ന കെസിബിസി തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസിനെ കൊണ്ട് കെസിബിസി മദ്യവിരുദ്ധസമിതിയുടെ നില്‍പ്പുസമരത്തെ തള്ളിപ്പറയിച്ചും അതിന് മുന്‍പ് ക്ലീമിസിനെ ദൂതനായി അയച്ച് `പെരുന്നയിലെ പോപ്പിനെ'കൊണ്ട് പ്രായോഗിക മദ്യനയത്തിന് പിന്തുണ പ്രഖ്യാപിപ്പിച്ചും സുധീരനെ മൂലയ്‌ക്കിരുത്തിയിരിക്കുന്നു,ആതിരേ ഉമ്മന്‍ ചാണ്ടി.
മാരണപ്രയോഗങ്ങളില്‍ ചാണ്ടിയെ തോല്‍പ്പിക്കാനാവില്ല മക്കളെ.....!
Monday, October 20, 2014
തരൂരിന് പാര :ആശിര്‍വാദം ആന്റണി;അണിയറയില്‍ അഹമദ് പട്ടേല്‍
തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ് പ്രതികരിച്ചത്.ഇതിന് ചരട് വലിച്ചത് അഹമദ് പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ് തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ് അവരെ ചൊടുപ്പിച്ചത്.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ് പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.തരൂരിന്റെ ദേശീയ ഇമേജ് വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് ലോബിക്ക് ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ.
ആതിരേ,ശശി തരൂരിന് ഇത് രണ്ടാമത്തെ സ്ഥാന നഷ്ടം. ആദ്യം കേന്ദ്രമന്ത്രി സ്ഥാനം. ഇത്തവണ പാര്‍ട്ടി വക്താവ് സ്ഥാനം.തരൂരിന്റെ രണ്ടു നഷ്ടങ്ങള്‍ക്കു പിന്നിലും എ.കെ. ആന്റണി.ഇത്തവണ ,രാഹുലിന് വേണ്ടി,അണിയറയില്‍ കളിച്ചത് അഹമദ് പട്ടേല്‍ .ദൂഷിതവൃത്തം പൂര്‍ത്തിയായപ്പോള്‍ കെപിസിസിയുടെ പിടിവാശിക്കും രണ്ടാം ജയം
കെപിസിസിയുടെ കടുത്ത നിലപാട് കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടുന്ന രണ്ടാമത്തെ നേതാവാണു ശശി തരൂര്‍. നേരത്തേ അഭിഷേക് സിംഗ്‌വിക്ക് കോണ്‍ഗ്രസ് വക്താവിന്റെ കസേരയില്‍നിന്നും ഇറങ്ങിപ്പോകേണ്ടി വന്നിരുന്നു.
കെപിസിസിയുടെ പിടിവാശിക്ക് മുന്നില്‍ ആദ്യം കീഴടങ്ങേണ്ടിവന്നത് അഭിഷേക് സിംഗ്‌വിക്കായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു അത് . ലോട്ടറി വിഷയത്തില്‍ സാന്റിയാഗോ മാര്‍ട്ടിനുമായി ചേര്‍ന്ന് ഇടതു സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അന്ന് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് വക്താവായിരുന്ന സിംഗ്‌വി. തടയിടാന്‍ അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കെപിസിസി ഒറ്റക്കെട്ടായി സിംവിക്കെതിരായ നിലപാടെടുക്കുകയായിരുന്നു. ആ നിര്‍ബന്ധബുദ്ധിക്കു മുന്നില്‍ ഹൈക്കമാന്‍ഡിനും അന്നു വഴങ്ങേണ്ടിവന്നു.ആതിരേ, തരൂരിന്റെ കാര്യത്തിലും കെപിസിസിയുടെ മറ്റൊന്നായിരുന്നില്ലല്ലോ.
തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ് പ്രതികരിച്ചത്.ഇതിന് ചരട് വലിച്ചത് അഹമദ് പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ് തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ് അവരെ ചൊടുപ്പിച്ചത്.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ് പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.ആതിരേ,തരൂരിന്റെ ദേശീയ ഇമേജ് വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് ലോബിക്ക് ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ. അത് തിരിച്ചറിഞ്ഞാണ് ഹസന്‍ മുതല്‍ സുധീരന്‍ വരെയുള്ള നേതാക്കളെ ആക്ഷേപിക്കുന്ന നിലപാട് തരൂര്‍ സ്വീകരിച്ചത്. താന്‍ എഴുതിയതൊക്കെ വായിച്ചുനോക്കണമെന്ന് ഉപദേശിച്ചത്.
തരൂരിനെതിരേ `കടുത്ത നിലപാടു സ്വീകരിക്കാന്‍' തരൂരിന്റെ ഈ നിലപാടും കേരള നേതാക്കളെ പ്രലോഭിപ്പിച്ചു.സോണിയയും രാഹുലും ഇച്ഛിച്ചു;സുധീരനടക്കമുള്ളവര്‍ വഴങ്ങി. തരൂരിനെതിരായ അച്ചടക്ക നടപടി താക്കീതില്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയില്‍ ദിഗ്വിജയ് സിംഗ് അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചപ്പോഴും,ആതിരേ, വിട്ടുവീഴ്‌ചയ്‌ക്കു സംസ്ഥാന ഘടകം തയാറാകാതിരുന്നത് അതു കൊണ്ടാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷം നടപടി ആലോചിക്കാമെന്ന നിര്‍ദേശത്തോടും കെപിസിസി അനൂകൂലിച്ചില്ല. ഒടുവില്‍ സംസ്ഥാന ഘടകത്തിനു വഴങ്ങിയെന്ന് വരുത്തി രാഹുല്‍ തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു
ആദ്യതവണ തരൂരിന്റെ സ്ഥാനനഷ്ടത്തിനു കാരണമായത് ഐപിഎല്‍ ക്രിക്കറ്റായിരുന്നു. കൊച്ചി ആസ്ഥാനമാക്കി രൂപീകരിച്ച കൊച്ചിന്‍ ടാസ്‌കേഴ്‌സില്‍ സുനന്ദ പുഷ്‌കറിനു `വിയര്‍പ്പോഹരി' ലഭിച്ച വിവാദമാണു തരൂരിന്റെ കേന്ദ്രമന്ത്രി സ്ഥാനം തെറിപ്പിച്ചത്. തരൂരിന്റെ അഴിമതി വിഹിതം അന്നു പ്രതിശ്രുത വധുവായിരുന്ന സുനന്ദ പുഷ്‌കറിന്റെ പേരില്‍ ഓഹരിയാക്കി വാങ്ങിയതാണെന്ന ആരോപണവും ഉയര്‍ന്നു. അന്ന് പി.സി.ചക്കോയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.`വിശുദ്ധ പശുക്കള്‍'എന്ന ട്വീറ്റ് വിവാദമാക്കിയതിലും പി.സി.ചാക്കോ മുന്നിലായിരുന്നു.ഒടുവില്‍ തരൂരിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് തരൂരിനു വീണ്ടും കേന്ദ്രമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞത്.ആതിരേ, സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം ഇപ്പോഴും തരൂരിനെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നതു കാവ്യനീതി!
ഐപിഎല്‍ ക്രിക്കറ്റ് വിവാദമുണ്ടായപ്പോള്‍ തരൂരിനോടു വിശദീകരണം തേടാനും എന്തു വേണമെന്നു തീരുമാനിക്കാനും എ.കെ. ആന്റണിയെയും പ്രണബ് മുഖര്‍ജിയെയുമാണ് സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയത്. തരൂര്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന് നിലപാടാണ് പ്രണബും ആന്റണിയും അന്നു സ്വീകരിച്ചത്. തരൂര്‍ രാജി വയ്‌ക്കുകയും ചെയ്‌തു. ഇത്തവണ തീരുമാനമെടുത്ത അച്ചടക്ക സമിതി ചെയര്‍മാനും എ.കെ. ആന്റണിതന്നെ. മോത്തിലാല്‍ വോറയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് സമിതിയിലെ മറ്റംഗങ്ങള്‍.പക്ഷേ ഇത്തവണ വിശദീകരണം ചോദിക്കുകപോലും ചെയ്യാതെയാണ് തരം താഴ്‌ത്തിയിരിക്കുന്നത്.
വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നില്‍ക്കണമെന്ന സോണിയയുടേയും കോണ്‍ഗ്രസിന്റേയും ആഹ്വാനം മോദിയുടെ `സ്വഛ് അഭിയാ'ന്റെ കാര്യത്തില്‍ പ്രസക്തമല്ലേ എന്ന് ചോദിക്കരുത്;ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ചതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി സുഷമ സ്വരാജിനെ അഭിനന്ദിച്ചത് ചിന്തിക്കരുത്...കാഷ്‌മീര്‍ പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗുലാം നബി ആസാദ് മോദിയെ പ്രകീര്‍ത്തിച്ചത് ശ്രദ്ധിക്കരുത്...തരൂരിനെ ദിഗ്വിജയ് സിംഗും ടി.സിദ്ദിഖും അനുകൂലിച്ചത് കണ്ടതായി നടിക്കരുത്..രാഷ്ട്രത്തോടല്ല `വ്യാജ ഗാന്ധി' കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് ദേശ സ്‌നേഹമെന്നാണ്,ആതിരേ,കോണ്‍ഗ്രസിലെ നിര്‍വചനം
സുധീരാ,നിങ്ങളുടെ നട്ടെല്ലും വാഴപ്പിണ്ടി കൊണ്ടുള്ളതോ?നിങ്ങളെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു
Tuesday, October 14, 2014
യേശുദാസിനെന്താ കൊമ്പുണ്ടോ?
യേശുദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത് ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്. അദ്ദേഹത്തെക്കുറിച്ച് സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന് സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത് മഹത്വമാണ് യേശുദാസിനുള്ളത്.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന് പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന് വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് പറഞ്ഞ ആ പരിപാടി പിന്നീട് ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക് കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത് സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ് കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന് അവകാശപ്പെടാനുള്ളത്?ആ അശ്ലീലതയുടെ പാരമ്യത്തിലാണ്,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ് സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തത്
ആതിരേ,കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഓരോ മലയാളിയും സ്വയം ആയിത്തീരാന്‍ ആഗ്രഹിച്ച പൊതുസ്വീകാര്യതയുടെ പ്രതീകമായി യേസുദാസിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല
എന്നു വച്ച് ദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത് ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്. അദ്ദേഹത്തെക്കുറിച്ച് സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന് സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത് മഹത്വമാണ്,ആതിരേ, യേശുദാസിനുള്ളത്.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന് പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന് വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് പറഞ്ഞ ആ പരിപാടി പിന്നീട് ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക് കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത് സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ് കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന് അവകാശപ്പെടാനുള്ളത്?
എന്നിട്ടും അദ്ദേഹത്തിന്റെ വികല്‍പ്പങ്ങള്‍ക്കും ഉദീരണങ്ങള്‍ക്കും അശ്ലീലമായ പ്രാധാന്യം നല്‍കാനാണ് കേരളത്തിലെ മാദ്ധ്യമ ലോകവും പൊതുസമൂഹത്തില്‍ ഭൂരിപക്ഷം പേരും ചെയ്‌തത്.തലമുടി ഡൈ ചെയ്യുന്നത് നിര്‍ത്തിയെന്നും പേരക്കുട്ടിക്ക് നരച്ച തലയുള്ള മുത്തച്ഛനെ ഇഷ്ടമല്ലാത്തത് കൊണ്ട് മുടി ഡൈ ചെയ്യല്‍ പൂര്‍വാധികം ഭംഗിയായി ആരംഭിച്ചു എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ മേനി പറച്ചിലുകള്‍ക്ക് `അനധികൃത' പ്രധാന്യമാണ് മാധ്യമ സമൂഹവും പൊതുസമൂഹത്തിലെ അല്‍പന്മാരും നല്‍കിയത്.ഇതല്ലാം കണ്ടപ്പോല്‍,കേട്ടപ്പോള്‍ കേരളീയന്റെ സദാചാര-മത ബോദ്ധ്യങ്ങളുടെ അംബാസഡറാണ് താനെന്ന് തോന്നിയെങ്കില്‍ അത് അദ്ദേഹത്തിന്റെ ഡംഭും അല്‍പത്വവും.ആ ഒരു അധികാരം അനുവദിച്ചു കൊടുത്തത് സാക്ഷര കേരളത്തിന്റെ ദാസ്യഭാവം.കലാകാരന്‍ എന്ന നിലയ്‌ക്ക് അദ്ദേഹം അനുവര്‍ത്തിച്ചു പോന്ന അനാശാസ്യമായ പല നിലപാടുകളെയും ചോദ്യം ചെയ്യാതിരുന്നതാണ്,ആതിരേ, അദേഹത്തിന്റെ അല്‍പത്വത്തേക്കാള്‍ ഓക്കാനമുണ്ടാക്കുന്നത്.സ്വാര്‍ത്ഥഭരിതവും വൈയക്തികവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളെ പ്രതിരോധിക്കാതിരുന്നത് യേശുദാസിനോടുള്ള ദാസ്യഭാവവും സമൂഹത്തോടുള്ള ഉത്തരവാദിത്തമില്ലായ്‌മയും ആണെന്ന് പറയാതിരിക്കാനാവില്ല.
ഭാവിയുണ്ടായിരുന്ന എത്രയോ ഗായകരാണ്,ആതിരേ, യേശുദാസിന്റെ സാന്നിദ്ധ്യം മൂലം,ഹിഡന്‍ അജണ്ടകള്‍ മൂലം സിനിമയില്‍ ചാന്‍സ് ലഭിക്കാതെ കലാ സപര്യതന്നെ അവസാനിപ്പിച്ചത്. പുതുമുഖങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നതില്‍ ദാസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താന്‍ കഴിയുകയില്ലെങ്കിലും അദ്ദേഹം മനസ്സു വച്ചിരുന്നെങ്കില്‍ ഒരു പിടി ഗായകരെ മലയാളത്തിന് ലഭിക്കുമായിരുന്നു. അദ്ദേഹത്തിനുവേണ്ടി ട്രാക്ക് പാടിയ ഗായകരില്‍ അംഗീകാരവും ആദരവും അര്‍ഹിച്ചവര്‍ നിരവധിയായിരുന്നു. ഉണ്ണിമേനോനെപ്പോലെയുള്ള ഗായകര്‍ക്ക് മലയാളത്തില്‍ സ്ഥാനം ലഭിക്കാതെ പോയത് യേശുദാസിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ദാസിനോടുള്ള അമിത ആരാധനയും ഭക്തിയും മൂലം മലയാളത്തിലെ സംഗീത സംവിധായകര്‍ തഴഞ്ഞ ഉണ്ണിമേനോന്‍ പക്ഷേ, തമിഴ് സിനിമയില്‍ തന്റെ സിംഹാസനം ഉറപ്പിച്ചതു മാത്രം മതി,ആതിരേ, മലയാള ചലച്ചിത്ര സംഗീത മേഖലയില്‍ യേശുദാസ് എന്ന മഹാശാപത്തിന്റെ സാന്നിദ്ധ്യം വ്യക്തമാകാന്‍.
സ്വരശുദ്ധിയും ആലാപന വൈദഗ്‌ധ്യവും വൈവിദ്ധ്യവും സംഗീതബോധവും സമഞ്‌ജസമായി ലയം കൊണ്ട ഒരു ആലാപന ഭൂതകാലം യേശുദാസിനുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇന്ന് ശാസ്ര്‌തസാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലത്തിലാണ് യേശുദാസ് എന്ന ഗായകന്‍ തന്റെ സ്വരശുദ്ധിയും ആലാപന സൗകുമാര്യവും നിലനിര്‍ത്തുന്നത്. വടക്കുംനാഥന്‍ എന്ന സിനിമയിലെ `ഗംഗേ... തുടിയില്‍ ഉണരും...' എന്ന ഗാനം ഇന്ന് റിയാലിറ്റി ഷോകളില്‍ പാടാന്‍ ശ്രമിച്ച് യുവഗായകര്‍ ശ്വാസം മുട്ടുകയാണ്. എന്നാല്‍, ഒന്നിലധികം ടേക്കുകളിലൂടെ സൗണ്ട് എഞ്ചിനീയറിങ്ങിന്റെ മികവിലൂടെയാണ് ആ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തില്‍ ദാസിന്റെ സാമ്പത്തിക സൗകര്യങ്ങളും അംഗീകാരവും അനുവദിച്ചുകൊടുക്കുന്ന സാങ്കേതിക സൗകര്യങ്ങളുടെ ബലത്തില്‍ അദ്ദേഹം 70ത് വയസ് പിന്നിട്ടിട്ടും ചലച്ചിത്രഗാനാലാപനരംഗത്ത് `സജീവമായി' നിലനില്‍ക്കുകയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സിക്‌സിന്റെ ഒരു എപ്പിസോഡിനിടയില്‍ പഴയ മലയാള സിനിമ ഗാനങ്ങള്‍ പാടാന്‍ ശ്രമിച്ച യേശുദാസ് ശ്വാസം കിട്ടാതെ വിമ്മിഷ്ടപ്പെട്ട് ശ്രമം അവസാനിപ്പിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. ആതിരേ, സംഗീതത്തിന്റെ സുവര്‍ണ ഭൂതകാലത്തിന്റെ ഉടമ മാത്രമാണ് യേശുദാസ്.
ആ യേശുദാസ് വളര്‍ന്നു വരുന്ന സംഗീത യശഃപ്രാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന അക്ഷന്തവ്യമായ അപരാധത്തിന്റെ പേരില്‍ പരസ്യ വിചാരണയ്‌ക്ക് വിധേയനാകേണ്ടതായിരുന്നു. അതുണ്ടായില്ല.നേരത്തെ സൂചിപ്പിച്ചതുപോലെ മലയാളിക്ക് ദാസിനോടുള്ള സവിശേഷമായ ആരാധന മനോഭാവവും അത് സൃഷ്ടിച്ചെടുത്ത അനാശാസ്യമായ ദാസ്യ മനസ്സും കൊണ്ട് യേശുദാസിനെ ചോദ്യം ചെയ്യാന്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ആരും തന്റേടം കാണിച്ചിട്ടില്ല.
ആ അശ്ലീലതയുടെ പാരമ്യത്തിലാണ്,ആതിരേ,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ് സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയുണ്ടാകാതെ തുടരുന്നത്.ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന ശുചിത്വ കേരളം പരിപാടിയില്‍ പങ്കെടുത്ത യേശുദാസ് നടത്തിയ ആക്ഷേപകരമായ പ്രസ്‌താവം കേട്ടില്ലെന്ന് നടിക്കുകയാണ് നിയം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം ഉരുക്കഴിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും രമേശ് ചെന്നിത്തലയുടെ പൊലീസും.സ്‌ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ മോശം ഭാഷയില്‍ പൊതുവേദിയില്‍ സംസാരിച്ച യേശുദാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്ന് നിയമവിദഗ്‌ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉപദേശം നല്‍കിയിട്ടും,സ്‌ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പ്രസ്‌താവന നടത്തിയ ഗായകന്‍ കെ.ജെ. യേശുദാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനതാദള്‍ മഹിളാ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പൊലീസില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാരും പൊലീസും ആട്ടുകല്ലിന് കാറ്റുപിടിച്ചത് പോലെ ഇരിക്കുന്നത് കേരളത്തിലെ സ്‌ത്രീത്വത്തിനാകെ അപമാനമാണ്.
്‌സ്‌ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും മറച്ചുവെക്കേണ്ടത് മറച്ചുവക്കണമെന്നുമുള്ള യേശുദാസിന്റെ പരാമര്‍ശങ്ങള്‍ സ്‌ത്രീകളുടെ അന്തസിനെ താഴ്‌ത്തിക്കെട്ടുന്നതാണ് . ഒരു വസ്‌ത്രത്തോടുള്ള വിയോജിപ്പിനപ്പുറം, ആ വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകളെ പരിഹസിക്കാന്‍ യേശുദാസ് ശ്രമിച്ചു എന്ന വാദത്തില്‍ കഴമ്പുണ്ട്. സ്‌ത്രീകളുടെ അന്തസിന് കോട്ടം വരുത്തുന്ന ആംഗ്യം പോലും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന നിയമഭേദഗതി നിലവില്‍ വന്നിട്ട് ഏറെയായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുവേദിയില്‍ നിരവധി സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാന്നിധ്യത്തില്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമായി വ്യാഖ്യാനിക്കേണ്ടതും കേസെടുക്കേണ്ടതുമായിരുന്നു.അതുണ്ടായില്ല.
ആതിരേ,യേശുദാസിനെപ്പോലെ ജനാദരം ലഭിക്കുന്ന കലാകരനില്‍ നിന്ന് ഇത്രയ്‌ക്ക് ചീപ്പായ സ്‌ത്രീ വിരുദ്ധത ഉണ്ടാകാന്‍ പാടില്ലായിരുന്നു.എന്ന് മാത്രമല്ല താന്‍ പറഞ്ഞത് തിരുത്തിപ്പറയാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല.ഇതിനെതിരെ ചില വനിതാ സംഘടനാപ്രവര്‍ത്തകരുടെ ദുര്‍ബലമായ പ്രതികരണവും പ്രതിരോധവുമുണ്ടായതിനപ്പുറം സക്രിയമായ ഒരു നടപടിയുമുണ്ടായില്ല.മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും സംസ്‌കാരിക നായകരും ഓക്കാനമുണ്ടാക്കുന്ന മൗനം ഇപ്പോഴും തുടരുന്നു.ഫേസ്‌ബുക്കില്‍ കമന്റിടുന്നവനെ ഓടിച്ചിട്ട് പിടിച്ച് ലോക്കപ്പിലിടുന്ന നാട്ടിലാണ് പൊലീസിന്റെ ഈ ഇരട്ടത്താപ്പ്.യേശുദാസിനെപ്പോലെ ലോക പ്രശസ്‌തനായ ഒരാളെ അറസ്റ്റു ചെയ്യുന്നതുപോയിട്ട്, അദ്ദേഹത്തിനെതിരേ കെസുടുക്കുന്നതുപോലും അനാവശ്യ കുഴപ്പം സൃഷ്ടിക്കുമെന്നാണ് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്.
സുപ്രീം കോടതി നിര്‍ദേശങ്ങളും നീതിന്യായ ചട്ടങ്ങളും എല്ലാപൗരന്മാര്‍ക്കും ഒരു പോലെ ബാധകമാണെന്ന് പറയുമ്പോഴും യേശുദാസിന് ഇളവനുവദിക്കാനാണ് നമ്മുടെ സര്‍ക്കാരിനും നിയമപാലകര്‍ക്കും ഉത്സാഹം.ഇത് നെറികേടാണ്.നിയമവാഴ്‌ചയോടും വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്.സര്‍വോപരി സ്‌ത്രീത്വത്തിന് നേരെ നടന്ന അതിക്രമവും സ്‌ത്രീ പീഡനവുമാണ്.മുഖം നോക്കാതെ നിയമ നടപടി ആവശ്യപ്പെടുന്ന ക്രിമിനല്‍ കുറ്റമാണ്.എന്നിട്ടും എന്തുകൊണ്ടാണ് നടപടിയുണ്ടാകാത്തത്?എവിടെപ്പോയി നമ്മുടെ നീതി ബോധം;സ്‌ത്രീസംരക്ഷണ ത്വര?
പ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്,ആതിരേ. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ സ്‌ത്രീ സംഘടനകള്‍ ആലോചിക്കുന്നതായാണ് അറിയുന്നത്. അത്തരമൊരു സ്ഥിതി ഉണ്ടായാല്‍ കോടതിയില്‍ നിന്നു സര്‍ക്കാരിനും പോലീസിനും വിമര്‍ശനം കേള്‍ക്കേണ്ടി വരികയും കേസെടുക്കേണ്ടി വരികയും ചെയ്യുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു
അതേസമയം, യേശുദാസ് പറഞ്ഞതിനോടു യുഡിഎഫില്‍ തന്നെ യോജിക്കുന്നവരുമുണ്ട്. മുസ്‌്‌ലിം ലീഗ് നേതൃത്വം ഈ നിലപാടിലാണ്. പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുന്നത് സ്‌ത്രീകള്‍ ഒഴിവാക്കണം എന്ന് ലീഗ് പക്ഷ മുസ്ലിം പണ്ഡിതന്മാര്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് യേശുദാസും പറഞ്ഞത്. യേശുദാസിനെതിരേ കേസ് വേണോ വേണ്ടയോ എന്നല്ല , സ്വയം കേസ് എടുക്കണോ കോടതി ഇടപെട്ടശേഷം മതിയോ എന്ന ആശയകക്കുഴപ്പത്തിലാണ് സര്‍ക്കാരും പോലീസും. യേശുദാസാകട്ടെ കേരളീയരെ കൊഞ്ഞാണന്മാരാക്കിയതില്‍ അഭിമാനിച്ച് ചിരിക്കുകയും ചെയ്യുന്നു!
Monday, October 6, 2014
ഫ്‌ളക്‌സ് നിരോധനം:സുധീരനെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ `സൃഗാല' കൗശലം
സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ് ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്.കേരളത്തെ ഫ്‌ളക്‌സ് മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക് ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ് ഫ്‌ളക്‌സ് നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനുമായാണ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന് ആരംഭിക്കുന്നത്.ഫ്‌ളക്‌സ് നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ് ഫ്‌ളക്‌സ് നിരോധനമെന്ന് സാരം.അതു കൊണ്ട് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ് നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന് ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്. പരസ്യമായി ഫ്‌ളക്‌സ് നിരോധനത്തെ എതിര്‍ത്ത് പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്‍ കത്തയച്ചത്.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഐക്യരാഷ്ടസഭയുടെ വരെ ആദരം നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ജനകീയനാകാന്‍ സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും പാരയാകുന്ന വൈരുദ്ധ്യമാണ് ആതിരേ,കേരളം കാണുന്നത്.ധരിക്കുന്ന ഖദറിന്റെ വെണ്മ ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതത്തിനുമുണ്ട് എന്ന ധാരണയെ സ്വയംകൃതാനര്‍ത്ഥങ്ങളിലൂടെ തകര്‍ത്തെറിഞ്ഞത് കൊണ്ടാണ് അതിജീവനത്തിന് കൗശലങ്ങളുടെ കൂട്ടുപിടിക്കേണ്ട ഗതികേടുണ്ടായത്.ആ കൗശലങ്ങളിലെ ഒടുവിലത്തേതാണ് ഗാന്ധിജയന്തി ദിനത്തില്‍ സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച `ഷോ'!
`സോളാര്‍ ഗ്രഹണ'ത്തില്‍ നിന്ന് മുക്തനാകാതെ കൂടുതല്‍ ഗുരുതരമായ അഴിമതിയുടെ ചെളിക്കുണ്ടിലേയ്‌ക്ക് ഊളിയിടുന്ന മുഖ്യമന്ത്രിയായാണ്,ആതിരേ, ഉമ്മന്‍ ചാണ്ടി ഇന്ന് കേരളത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്.പ്രഥമശ്രവണത്തില്‍ വിശ്വസിക്കാന്‍ മടിച്ചവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ കറകളഞ്ഞ കബളിപ്പിക്കലുകളായിരുന്നു എന്ന് മലയാളികള്‍ ഇന്ന് തിരിച്ചറിയുന്നു.സുധീരനെ കെപിസിസി അദ്ധ്യക്ഷനാക്കാതിരിക്കാന്‍ നടത്തിയ അടിവലികളും രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാതിരിക്കാന്‍ പ്രയോഗിച്ച തന്ത്രങ്ങളും ജി.കാര്‍ത്തികേയനെ സ്‌പീക്കര്‍ സ്ഥാനത്ത് നിന്ന് രാജിവയ്‌പ്പിച്ച കുരുട്ടു ബുദ്ധിയുമൊക്കെ ഗ്രൂപ്പുകളിയുടെ അക്കൗണ്ടില്‍ കൊള്ളിച്ച് പൊറുക്കാന്‍ തയ്യാറായ കേരളീയരെ കൊഞ്ഞാണന്മാരാക്കുന്നതായിരുന്നു പാമൊലിന്‍ കേസും ടൈറ്റാനിയം ഇടപാടും പ്ലസ് ടു നടപടികളും ജോസ് തെറ്റയില്‍ ടേപ്പ് സംഭവവും ഒക്കെ.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടര്‍ന്ന് കേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും ഉളുപ്പില്ലാതെ വഞ്ചിക്കുമെന്നാണ്,ആതിരേ, ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നല്‍കുന്ന സന്ദേശം.തന്റെ നിലപാട് സംരക്ഷിക്കാന്‍ എന്തു പോഴത്തരവും കാണുക്കുമെന്നാണ് പ്രഖ്യാപനം.
ഉമ്മന്‍ ചാണ്ടിയെന്ന കള്ള വിഗ്രഹത്തിന്റെ തനിനിറം ഈ പംക്തിയിലൂടെ പലവട്ടം തുറന്ന് കാട്ടിയിട്ടുണ്ടെങ്കിലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനം വന്നപ്പോഴാണ് കേരളം ഈ രാഷ്ട്രീയ ശകുനിയുടെ കള്ളച്ചൂത് മികവ് പൂര്‍ണമായി മനസ്സിലാക്കിയത്.നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ ഇനി തുറക്കരുതെന്നേ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ ശഠിച്ചുള്ളൂ.കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള പൊതുസമൂഹവും അതാണ് ആഗ്രഹിച്ചത്.എന്നാല്‍ മുന്നൊരുക്കങ്ങളില്ലാതെ,വേണ്ടത്ര ഗ്രഹപാഠം ചെയ്യാതെ, മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് സര്‍വരേയും ഞെട്ടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.ആതിരേ,സാധാരണ ഗതിയില്‍ ജനഹിതമനുസരിച്ചും ജനപക്ഷത്ത് നിന്നു കൊണ്ടുള്ളതുമായ നടപടികള്‍ക്കും നയരൂപീകരണത്തിനും സന്ദേഹരഹിതമായ സ്വീകരണം ലഭിക്കേണ്ടതാണ്.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന് അതില്ലാതെ പോയി.എന്ന് മാത്രമല്ല ലീഗടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍ ചേരിയില്‍ നിന്ന് ആ നയത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യുകയുമുണ്ടായി.418 ബാറിന്റെ കാര്യത്തില്‍ സുധീരനെ പിന്തുണച്ചവര്‍ പോലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തെ എതിര്‍ക്കുകയായിരുന്നു.ഈ വിഷയത്തില്‍ വി.എം.സുധീരന് ലഭിച്ച ജനകീയ പിന്തുണയില്‍ അസൂയപൂണ്ടെടുത്ത നടപടിയായതു കൊണ്ടായിരുന്നു ഈ മാറ്റം.കുരുട്ടു ബുദ്ധിയായ കാരണവര്‍ മരുമക്കളോടുള്ള അരിശം തീര്‍ക്കാന്‍ നടത്തുന്ന നെറികേടിന് തുല്യമാണ് ഈ നടപടിയെന്ന് ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചത് അതു കൊണ്ടായിരുന്നു.മദ്യ വിപത്തില്‍ നിന്ന് കേരളിയരെ രക്ഷിക്കുകയായിരുന്നില്ല മറിച്ച് ഗ്രൂപ്പുകളിയില്‍ സുധീരനുമുകളില്‍ മേല്‍ക്കൈ നേടുക എന്ന ദുഷ്ടലക്ഷ്യം മാത്രമായിരുന്നു,ആതിരേ, സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന് പിന്നിലുണ്ടായിരുന്നത്.
സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ് ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്.കേരളത്തെ ഫ്‌ളക്‌സ് മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക് ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ്,ആതിരേ, ഫ്‌ളക്‌സ് നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനുമായാണ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന് ആരംഭിക്കുന്നത്.മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന വാഹനജാഥ ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും. ദേശീയരാഷ്ട്രീയ സ്ഥിതിഗതികള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലെയും ജനകീയ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കുന്നതിനായി ഇടപെടുകയും ചെയ്യുകയെന്ന ലക്ഷ്യവും ജനപക്ഷ യാത്രയ്‌ക്കുണ്ട്. കേരളീയ ജനസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ച് അവയ്‌ക്ക് പരിഹാരം ഉണ്ടാക്കാനുള്ള പരിശ്രമമാണ് ജനപക്ഷ യാത്രയിലൂടെ ഉണ്ടാവുകയെന്നാണ് വി.എം സുധീരന്‍ അറിയിച്ചിരുന്നത്.ഫ്‌ളക്‌സ് നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ,ആതിരേ, സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ് ഫ്‌ളക്‌സ് നിരോധനമെന്ന് സാരം.അതു കൊണ്ട് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ് നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന് ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്. പരസ്യമായി ഫ്‌ളക്‌സ് നിരോധനത്തെ എതിര്‍ത്ത് പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്‍ കത്തയച്ചത്.
ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ടിവി ചാനലുകള്‍ക്കു മുന്നില്‍ സ്വന്തം പടമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച് `ഷോ' കാണിക്കുമ്പോള്‍ നൂറുകണക്കിന് തൊഴിലാളികള്‍ ജീവിക്കാന്‍ വേറെന്തു വഴി കണ്ടെത്തും എന്നറിയാതെ നീറുകയായിരുന്നു എന്ന് കത്തില്‍ പറയുന്നു. ഫ്‌ളക്‌സ് സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതൊഴിവാക്കാം. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഓര്‍ക്കാതെ പൊടുന്നനെ നിരോധന തീരുമാനമെടുക്കുകയാണു സര്‍ക്കാര്‍ ചെയ്‌തത്. ഇക്കാര്യത്തിലെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടാണെന്നും അതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നുമുള്ള പരിഹാസവും കത്തിലുണ്ട്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി റോഡ് വൃത്തിയാക്കുന്നതും മറ്റും അനുകരിക്കാന്‍, അവിടെ തേങ്ങ ഉടയ്‌ക്കുമ്പോള്‍ ഇവിടെ ചിരട്ട ഉടയ്‌ക്കുകയെങ്കിലും ചെയ്യാനുള്ള പരിഹാസ്യമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന വ്യഖ്യാനത്തിലും,ആതിരേ, ഉണ്മയുണ്ടെന്ന് വരുന്നു
നിരോധനങ്ങള്‍ പലര്‍ക്കും അസൗകര്യകരവും ചിലര്‍ക്കെങ്കിലും അതിജീവന വിരുദ്ധവുമായിരിക്കും.എന്നാല്‍ സുതാര്യമായ നടപടികളോടെ സമൂഹത്തിന്റെ പൊതുവായ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ് അത്തരം നിരോധനമെങ്കില്‍ നഷ്ടം സഹിച്ചും അതിനെ അനൂകൂലിക്കാന്‍ ജനങ്ങള്‍ക്ക് നൂറുവട്ടം സമ്മതമായിരിക്കും. എ.കെ.ആന്റണിയുടെ ചാരായ നിരോധനത്തെ കേരളം ഒറ്റക്കെട്ടായി പിന്തുണച്ചത് അതു കൊണ്ടാണ്.അന്നത്തെ ചാരായ തൊഴിലാളികളെ മുഴുവന്‍ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടും അതൊരു ശാപമായോ വീഴ്‌ചയായി പോലുമോ കേരളം വിലയിരുത്താത്തത്,ആതിരേ, അതിന് പിന്നിലെ ഊദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞത് കൊണ്ടാണ്.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധനവും ഇപ്പോഴത്തെ ഫ്‌ളക്‌സ് നിരോധനവും ജനകീയമായി അംഗീകരിക്കപ്പെടുന്നില്ല.കാരണം ജനങ്ങളോടുള്ള പ്രതിബദ്ധയ്‌ക്കപ്പുറത്തുള്ള സ്വകാര്യ അതിജീവനത്തിന്റെ കുടില തന്ത്രങ്ങളാണ് ഈ രണ്ട് നിരോധനവും എന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തിരിച്ചറിയുന്നു.```സത്യധര്‍മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ദുഷ്ടനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണ''മെന്ന `നീതിസാര'വാക്യം കുറിച്ചപ്പോള്‍,ആതിരേ, പൂന്താനത്തിന് ഉമ്മന്‍ ചാണ്ടിയെന്നൊരു കപട ഗാന്ധിയന്‍ കേരളത്തിലെ മുഖ്യമന്ത്രിയയാകുമെന്ന ദീര്‍ഘദര്‍ശനം ലഭിച്ചിട്ടുണ്ടാകുമെന്നുറപ്പ്.
Subscribe to:
Posts (Atom)
















