Thursday, October 31, 2013
കണ്ണൂര്‍ ആക്രമണത്തിന് പിഴമൂളേണ്ടത് അഡ്വക്കേറ്റ് ജയശങ്കറോ?
സത്യം പറയുന്നവനെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നയം, ചീമുട്ടയേറിലൂടെ ഈ യൂത്തന്മാര്‍ നേരത്തെ വ്യക്തമാക്കിയതാണ്.സരിത-ഫയാസ്-സലിം രാജ് വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് വിളിച്ചു പറഞ്ഞ ഗവണ്‍മന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജിനോട് അനുവര്‍ത്തിച്ച ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ് അഡ്വ.ജയശങ്കറിന് നേരെയുണ്ടയത്.ഇന്ന് ഗ്രൂപ്പുകളുടെ രക്ഷാധികാരികളായി അധികാരത്തിന്റെ പ്രമത്തദ ആസ്വദിക്കുന്നവരാണെങ്കിലും എ.കെ.ആന്റണിയും വയലാര്‍ രവിയുമൊക്കെ യൂത്തന്മാരായിരുന്നപ്പോള്‍ മൂത്ത കോണ്‍ഗ്രസിന്റെ നയവ്യതിയാനങ്ങളില്‍ പിടഞ്ഞുപ്രതിഷേധിച്ചിരുന്നു.അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മര്യാദകളേയും അവര്‍ മാനിച്ചിരുന്നു. ഉത്തമബോദ്ധ്യങ്ങളില്‍ നിന്നാണല്ലോ ധീരമായ അഭിപ്രായങ്ങള്‍ പിറക്കുക.ഡീന്‍ കുര്യാക്കോസിന്റെ ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്ക് ബോദ്ധ്യങ്ങളെക്കാള്‍ പഥ്യം ചീമുട്ടകളാകുന്നത് ഈ നാടിന്റെ വരാനിരിക്കുന്ന രാഷ്രീയഭാവി എത്ര ബിഭത്സമായിരിക്കുമെന്ന് വ്യക്തമാക്കുന്നു.
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞാല്‍ കുറ്റവാളി രാജാവാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും യൂത്തന്മാര്‍ക്കില്ലാതെ പോയെങ്കില്‍,ആതിരേ, അതിന്റെ ഉത്തരവാദികള്‍ മൂത്തകോണ്‍ഗ്രസുകാരാണ്.പ്രാഥമിക കൃത്യങ്ങള്‍ പോലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തുന്ന മൂത്ത കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയോടും ആ പാര്‍ട്ടിയിലെ യുവതലമുറയോടും നടത്തുന്ന കൊടിയപാതകത്തിന്റെ ചീമുട്ടകളാണ് ഡീന്‍ കുര്യക്കോസിന്റെ യൂത്തന്മാര്‍.
ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്കും,ഗ്രൂപ്പിസത്തിന്റെ വൈകൃതങ്ങള്‍ക്കും മാത്രമേ ഇന്ന് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വം ലഭിക്കുകയുള്ളൂ എന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല പരിണതി. ഗാന്ധിജിയേയും നെഹൃവിനേയും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ പിറവി മുതല്‍ ഗ്രൂപ്പിസം എന്ന അംഗവൈകല്യമുണ്ടായിരുന്നു എന്ന് ന്യായീകരിക്കുന്ന മൂത്തകോണ്‍ഗ്രസുകാരുടെ പിന്മുറക്കാര്‍,ആതിരേ, ഗുണ്ടകളും തെമ്മാടികളുമായില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി.
രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തത്തിന്റേയും അധികാരത്തോടുള്ള അമിതാര്‍ത്തിയുടേയും പ്രതീകങ്ങളായിരുന്നു ഗാന്ധിജിയും നെഹൃവും.നെഹൃ അടക്കമുള്ള നേതാക്കളുടെ നീചമായ ഉള്ളിലിരിപ്പ് ബോദ്ധ്യമായത് കൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ചയുടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത്.നെഹൃ അടക്കമുള്ളവര്‍ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.സ്വാതന്ത്യമെന്നത് അധികാരലഭ്യതയുടെ അര്‍മാദമല്ലെന്നും മറിച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും തെളിയിക്കാനാണ് 1947 ആഗസ്റ്റ് 15ന് ഗാന്ധിജി നവഖാലിയില്‍ പോയത്.ഈ രണ്ട് വൈരുദ്ധ്യങ്ങളെ അവയുടെ സത്താപരമായ സവിശേഷതകളോടെ മനസ്സിലാക്കാന്‍ മിനക്കെടാതെ അധികാരത്തിനൊപ്പം നില്‍ക്കാനാണ് മൂത്ത കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പിസത്തെ ഗാന്ധിജി-നെഹൃ ദ്വന്ദ്വങ്ങളിലൂടെ വിശദീകരിക്കുന്നത്.ആ ചരിത്രബോധമില്ലായ്‌മയുടെ ചാപിള്ളയാണ് ഡീന്‍ കുര്യാക്കോസും അയാളുടെ യൂത്തന്മാരും.
സത്യം പറയുന്നവനെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നയം,ആതിരേ, ചീമുട്ടയേറിലൂടെ ഈ യൂത്തന്മാര്‍ നേരത്തെ വ്യക്തമാക്കിയതാണ്.സരിത-ഫയാസ്-സലിം രാജ് വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് വിളിച്ചു പറഞ്ഞ ഗവണ്‍മന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജിനോട് അനുവര്‍ത്തിച്ച ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ് അഡ്വ.ജയശങ്കറിന് നേരെയുണ്ടയത്.ഇന്ന് ഗ്രൂപ്പുകളുടെ രക്ഷാധികാരികളായി അധികാരത്തിന്റെ പ്രമത്തദ ആസ്വദിക്കുന്നവരാണെങ്കിലും എ.കെ.ആന്റണിയും വയലാര്‍ രവിയുമൊക്കെ യൂത്തന്മാരായിരുന്നപ്പോള്‍ മൂത്ത കോണ്‍ഗ്രസിന്റെ നയവ്യതിയാനങ്ങളില്‍ പിടഞ്ഞുപ്രതിഷേധിച്ചിരുന്നു.അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മര്യാദകളേയും അവര്‍ മാനിച്ചിരുന്നു. ഉത്തമബോദ്ധ്യങ്ങളില്‍ നിന്നാണല്ലോ ധീരമായ അഭിപ്രായങ്ങള്‍ പിറക്കുക.ഡീന്‍ കുര്യാക്കോസിന്റെ ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്ക് ബോദ്ധ്യങ്ങളെക്കാള്‍ പഥ്യം ചീമുട്ടകളാകുന്നത് ഈ നാടിന്റെ വരാനിരിക്കുന്ന രാഷ്രീയഭാവി എത്ര ബിഭത്സമായിരിക്കുമെന്ന് വ്യക്തമാക്കുന്നു.
ജനാധിപത്യത്തിന്റെ കാതലായ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലാണ് യൂത്തന്മാരുടെ കുറുന്താളിപ്പ്.ജനപക്ഷ നിലപാടെടുക്കാതെ അധികാരത്തിന്റെ മറവില്‍ അഴിമതിയിലും വിഷയ സുഖങ്ങളിലും അഭിരമിച്ചിട്ടുള്ള ഭരണാധികാരികളെല്ലാം തെരുവില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.അധികാരത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുതന്നേയും കിരാതമായി തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്.മാനസീകമായ അടിമത്വത്തില്‍ ജീവിക്കുന്ന ജനതയെ വിളിച്ചുണര്‍ത്താനുള്ള നിയോഗവുമായി, ആതിരേ, കാലം ചിലരെ ധൈര്യപ്പെടുത്തുകയും ചെയ്യും.ഗാന്ധിജി അത്തരമൊരു സാന്നിദ്ധ്യമായിരുന്നു.അഡ്വ.ജയശങ്കറും കയ്‌പേറിയ സത്യമാണ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്.കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് ഗൂഢാലോചനയല്ലെങ്കില്‍, ആ കല്ലേറിന് ഒന്നിലധികം കാരണങ്ങളാല്‍ സാധൂകരണമുണ്ട്.രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ സര്‍വതട്ടിപ്പ്‌കാര്‍ക്കും അഭയവും സംരക്ഷണവും ലഭിച്ചത് മുഖ്യമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണെന്നതാണ് അതില്‍ പ്രധാനം.ചാനല്‍ ചര്‍ച്ചകളില്‍ ഉണ്ണിത്താനും സിദ്ധിക്കുമൊക്കെ എത്ര ആക്രോശിച്ചാലും മറയ്‌ക്കാന്‍ കഴിയത്ത കളങ്കമാണത്.പോലീസിനേയും കോടതിയേയും എങ്ങനെ വരുതിക്കു നിര്‍ത്തിയാലും തുടച്ചുനീക്കാനാവാത്ത പൊതുസമൂഹ ബോദ്ധ്യങ്ങളാണവ.ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിയുമ്പോളുണ്ടാകുന്ന പൊട്ടിത്തെറിക്ക് പ്രഹരശേഷി കൂടും.അതു മനസിലാക്കാനുള്ള സാമന്യയുക്തിപോലും ഡീന്‍ കുര്യാക്കോസിന്റെ കുട്ടിച്ചാത്തന്മാര്‍ക്ക് ഇല്ലാതെ പോയതില്‍ സഹതപിക്കാനല്ലേ കഴിയൂ!അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്,പി. ചിദംബരം എന്നിവരെല്ലാം ഈ പൊട്ടിത്തെറിയുടെ സൗമ്യമായ പ്രതികരണം ഏറ്റുവാങ്ങിയവരാണ്.ഇവര്‍ക്ക് നേരെ ചെരുപ്പെറിഞ്ഞവരെയല്ല ചെരുപ്പെറിയാനുള്ള സാഹചാര്യത്തെയാണ് വിവേകത്തിന്റെ ലോകം അന്നു പഴിച്ചത്.പത്രമെങ്കിലും വായിക്കണം ഡീന്‍ കുര്യാക്കോസ്, ഇതൊക്കെ മനസിലാക്കാന്‍!! കല്ലെറിഞ്ഞത്, കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത് പോലെ കണ്ണൂരിലെ സഖാവാണെങ്കില്‍ അതിന് മറ്റൊരു മാനം കൂടിയുണ്ട്.സരിത-ഫയാസ്-സലിം രാജ് വൈകൃതങ്ങളെ സംരക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഫലപ്രദമായി പ്രതിരോധിക്കാതെ അദ്ദേഹത്തെ രാഷ്ട്രീയമായി രക്ഷിച്ചു നിര്‍ത്തുന്ന പിണറായി സംഘങ്ങളോടുള്ള പ്രതിഷേധവും, ആതിരേ ഈ കല്ലേറിലുണ്ട്.സര്‍ സി.പി.യെ വെട്ടിയോടിച്ച മണിയുടെ നാടാണിത്.ജനവിരുദ്ധതയോട് അനുരഞ്ജനമില്ലാത്ത നട്ടെല്ലുറപ്പിന്റെ കേരളം.പാദസേവ മാത്രം കണ്ടുപഠിച്ചിട്ടുള്ള , ഇന്നലെ കുരുത്ത തകരകളായ യൂത്തന്മാരില്‍ നിന്ന് പിതൃരാഹിത്യവും വിവരക്കേടും ഗുണ്ടായിസവുമല്ലാതെ എന്തുണ്ടാകാനാണ് ആതിരേ!
ആരാണ് മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞതെന്ന് യുക്തിഭദ്രമായി സ്ഥാപിക്കാന്‍ ഇനിയും കോണ്‍ഗ്രസിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നോറ്ക്കണം .കല്ലെറിഞ്ഞവരുടേതെന്ന മട്ടില്‍ പുറത്തു വിട്ടിട്ടുള്ള വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സംശയം വര്‍ദ്ധിപ്പിക്കാനെ ഉതകുന്നുള്ളൂ.കാറിന്റെ ഇടത് വശത്തെ ചില്ലുതുളച്ചെത്തിയ കല്ല് തന്റെ നെഞ്ചില്‍ തട്ടിത്തെറിച്ച് വലത് വശത്തെ ചില്ലു തകര്‍ത്ത് പുറത്തേയ്‌ക്ക് പാഞ്ഞു എന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത്.പക്ഷെ, ആതിരേ, പുറത്ത് വന്നിട്ടുള്ള ദൃശ്യങ്ങളിലെല്ലാം ഏറുകാര്‍ നില്‍ക്കുന്നത് കാറിന്റെ വലത് വശത്താണ്.ഡീന്‍ കുര്യാക്കോസിനും ഊച്ചാളിയൂത്തന്മാര്‍ക്കും ഇതിനെന്തു മറുപടിയാണുള്ളത്?
കൂത്തുപറമ്പ് ആവര്‍ത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന വിടുവായിത്തം ആദ്യം വിളമ്പിയത് രാജ് മോഹന്‍ ഉണ്ണിത്താനാണ്.അതാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ഡീന്‍ കുര്യാക്കോസ് അടക്കമുള്ള സര്‍വമാന എ കോണ്‍ഗ്രസുകാരും പറയുന്നത്.ഇനി അതാണ് വാസ്‌തവമെന്ന് സമ്മതിക്കാം.പോലീസ് മുന്നറിയിപ്പ് അവഗണിച്ച് കൂത്തുപറമ്പിലെത്തിയ എം.വി.രാഘവന്റെ അഹന്തയല്ലെ, സത്യത്തില്‍ അഞ്ചു യുവാക്കളുടെ കാലനായത്.സമാനമയ ഔദ്ധത്യമല്ലേ ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചത്.തലശേരിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ സ്ഥലത്തെ അപായകരമായ സാഹചര്യം മനസിലാക്കിയിട്ടും ഗണ്മാന് പകരം ടി.എ.സിദ്ധിഖിനെ മുന്‍ സീറ്റിലിരുത്തി മുഖ്യമന്ത്രി അവിടെയെത്തിയത് ഗൂഢമായ ഒരു അജണ്ടയുടെ അടിസ്ഥാനത്തിലല്ലെന്ന് എങ്ങനെ വിശ്വസിക്കാന്‍ പറ്റും, ആതിരേ ?തകര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിച്ഛായ രക്ഷിച്ചടുക്കാനുള്ള ഗര്‍ഹണീയതന്ത്രം ഇതിന് പിന്നിലില്ലേ?ഉണ്ടെന്ന് വേണം ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വായിച്ചെടുക്കാന്‍.സ്ഥലത്തുണ്ടായ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ബാഹുല്യമാണ് സുരക്ഷസംവിധാനങ്ങളില്‍ പിഴവുണ്ടാക്കിയതെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.``അടിയന്‍ ലച്ചിപ്പോം''എന്നവകാശപ്പെട്ട് അവിടെയെത്തിയവരില്‍ ഖദറിട്ടു നിന്ന ഒരു ഗുണ്ടയല്ലേ കൃത്യമായി കല്ലെറിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഇമേജ് രക്ഷിച്ചെടുത്തത്?ക്രൂരമായ ഈ സത്യവും, ആധിയുമൊന്നുമല്ല അഡ്വ.ജയശങ്കര്‍ പങ്കു വച്ചത്.ജനാഭിലാഷത്തിനെതിരെ പ്രവര്‍ത്തിക്കുകയും ജനങ്ങളെ നിരന്തരം വിഢികളാക്കുകയും വായ്‌തുറന്നാല്‍ കള്ളം പറയുകയുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് വോട്ടുചെയ്യുന്ന സാക്ഷരനായ പൗരന്റെ പ്രതിഷേധത്തില്‍ നിന്ന് ഇമ്മ്യൂണിറ്റിയില്ല എന്നേ അദ്ദേഹം വ്യക്തമാക്കിയത്.അതിനാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ബോറ്ഡ് തകര്‍ത്തത്..അതില്‍ ചീമുട്ട എറിഞ്ഞത്
ആതിരേ, നല്ല തന്തയ്‌ക്ക് പിറക്കണം എന്ന നാടന്‍ചൊല്ല് ഡീന്‍ കുറ്റിയാക്കോസിന്റെ ഊച്ചാളി യൂത്തന്മാരെ ഉദ്ദേശിച്ചു തന്നെ പരുവപ്പെട്ടതാണ്.
Tuesday, October 29, 2013
പിണറായി വിജയന്‍ ഒന്നും പഠിക്കുന്നില്ല; ജനങ്ങളെ വിഢികളാക്കുന്നതേയുള്ളൂ
മിനിറ്റുകള്‍ കൊണ്ടാണ് സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞത്. സി പി എമ്മും എല്‍ ഡി എഫും പ്രതിസ്ഥാനത്തേക്ക് മാറിയപ്പോള്‍ യു ഡി എഫ് ഒറ്റെക്കെട്ടായി പടനയിച്ച് മുന്നേറുന്ന കാഴ്‌ചയാണ് ചുറ്റും. തുടര്‍ച്ചയായ വിവാദങ്ങളിലും അഴിമതികളിലുംപെട്ട് സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിനിന്ന സാഹചര്യത്തിലാണ് കണ്ണൂരില്‍ എല്‍ ഡി എഫിന്റെ ഭാഗത്തുനിന്നും കൈവിട്ട കളി ഉണ്ടായത്.ഒരേ മനസോടെ അണിനിരന്ന യു ഡി എഫ് നേതൃത്വത്തിനു മുന്നില്‍ പ്രതിരോധക്കാന്‍ ആയുധമില്ലാത്ത അവസ്ഥയിലാണ് പിണറായിയും എല്‍ഡിഎഫും. ടി പി വധത്തിന്റെയും ലാവലിന്‍ അഴിമതി കേസിന്റെയും വിധികള്‍ ഉടന്‍ വരികയും അത് സി പി എമ്മിന് എതിരാകുകകൂടി ചെയ്‌താല്‍ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാമെന്നുറച്ചിരിക്കുന്ന എല്‍ ഡി എഫിന്റെ കാര്യങ്ങള്‍ പരുങ്ങലിലാകും.
ഹുങ്കും രാഷ്ട്രീയഹ്രസ്വദൃഷ്ടിയുമുള്ള പിണറായി വിജയനും കണ്ണൂര്‍ ലോബിയും ഒന്നും പഠിക്കുന്നില്ല, ആതിരേ. മറിച്ച് ജനങ്ങളെ വിഢികളാക്കി ഇടത് മുന്നണിക്ക് ശവക്കുഴി തോണ്ടുന്നതേയുള്ളൂ എന്ന യഥാര്‍ത്ഥ്യത്തിന് നേരെപിടിച്ച ദര്‍പ്പണമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെയുണ്ടായ കണ്ണൂര്‍ ആക്രമണം.മുഖ്യമന്ത്രിക്ക് ഏല്‍ക്കുന്ന പോറല്‍ പോലും ആശങ്കയുളവാക്കുന്നതാണെന്ന മുഖവുരയോടു കൂടി നടത്തിയ പത്രസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നിരത്തിയ ആരോപണങ്ങള്‍ ഒന്നുപോലും പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കില്ല എന്നതാണ് പിണറായി വിജയനേയും കണ്ണൂര്‍ ലോബിയേയും അപഹാസ്യരാക്കുന്നത്.
നേരത്തെ ` ദ് ഹിന്ദു' ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ മറപിടിച്ച് കണ്ണൂരിലെ അക്രമത്തെ അപലപിക്കാന്‍ നടത്തിയ നീക്കം ബൂമറാങ്ങ് ആകുകയായിരുന്നു.കാരണം `` `ദ് ഹിന്ദു'വിലെ യുഡിഎഫ് അനുഭാവിയായ ലേഖകനെ കൂട്ടുപിടിച്ച് പടച്ചിറക്കിയ നുണബോംബ് '' എന്നായിരുന്നു `ദ് ഹിന്ദു'വിലെ വാര്‍ത്തയെ ` ദേശാഭിമാനി 'അപഹസിച്ചത്.അതേ വാര്‍ത്തയെ കൂട്ടു പിടിച്ച് സര്‍ക്കാരിനേയും യുഡിഎഫിനേയും ഉമ്മന്‍ ചാണ്ടിയേയും താറടിക്കുമ്പോള്‍,ആതിരേ, പിണറായിക്ക് നഷ്ടമാകുന്നത് വിശ്വാസ്യത എന്ന നേതൃഗുണമാണ്.
സോളാര്‍ തട്ടിപ്പ് കേസിനേക്കാള്‍ ആഴത്തില്‍, സത്താപരമായി ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് സര്‍ക്കാരിനേയും പിടിച്ചു കുലുക്കുന്ന സലിം രാജിന്റെ ഭൂമി ഇടപാട് കേസില്‍ ആകെ പരുങ്ങി നില്‍ക്കുകയും പാര്‍ട്ടിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും എതിര്‍പ്പേറ്റുവാങ്ങുകയും ചെയ്‌ത ഉമ്മന്‍ ചാണ്ടിക്ക് വീറുറ്റ പുതുജീവന്‍ നല്‍കുന്നതാണ് കണ്ണൂര്‍ ആക്രമണം.യുഡിഎഫ് ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പിന്നില്‍ അണി നിരന്നു എന്ന് മാത്രമല്ല ആക്രമണത്തെ രാഷ്ട്രീയ നേട്ടമക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു എന്നതാണ് വാസ്‌തവം.കല്ലേറില്‍ പരിക്കേറ്റിട്ടും രണ്ട് യോഗങ്ങളില്‍ പങ്കെടുത്തും സംസ്ഥാനത്തെന്നല്ല ജില്ലയില്‍ പോലും ഹര്‍ത്താല്‍ ആചരിക്കരുതെന്ന് ആഹ്വാനം ചെയ്‌തും സിപിഎമ്മിനും എല്‍ഡിഎഫിനും മേലെ വിജയക്കൊടിപാറിക്കുകയും ചെയ്‌തു.പി.ജയരാജന്റെ കാര്‍ തടഞ്ഞ ഷുക്കൂറിനെ താലിബാന്‍ മോഡലില്‍ പരസ്യമായി വധിച്ച് കിരാതത്വത്തെ എത്ര വിദഗ്‌ദ്ധവും സൗമ്യവുമായാണ്, ആതിരേ, ഉമ്മന്‍ ചാണ്ടി ജനമനസില്‍ പുനരുജ്ജീവിപ്പിച്ചതെന്നും ശ്രദ്ധിക്കുക. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സര്‍വസംഹാരരുദ്രരായിസമരം നടത്തിവന്ന എല്‍ ഡി എഫ്,കണ്ണൂര്‍ അക്രമമത്തിലൂടെ പൊതുസമൂഹശത്രുക്കളായി പരിണമിക്കുകയും ചെയ്‌തു.അതിന്റെ രോഷവും പ്രതിഷേധവും ലജ്ജാഭാരവുമെല്ലാമാണ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകളില്‍ ധ്വനിക്കുന്നത്.ഇതേ വികാരമാണ് എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികളെയും ഭരിക്കുന്നത്.
ആതിരേ, രക്ഷപെടാനാവാത്ത വിധം എപ്പോഴെല്ലാം ഉമ്മന്‍ ചണ്ടി രാഷ്ട്രീയക്കുരുക്കുകളില്‍ അകപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം രക്ഷകരായെത്തിയത് സിപിഎം നേതൃത്വമാണെന്ന ബിജെപിയുടെ വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് കണ്ണൂര്‍ അക്രമവും.പാമോയില്‍ അഴിമതി കേസില്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്കെതിരേ വിമര്‍ശനമുണ്ടായത്, യുഡിഎഫ് അധികാരത്തില്‍ വന്ന് നാലുമാസം കഴിഞ്ഞപ്പോഴാണ്.രാജിവച്ചൊഴിയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായപ്പോള്‍ ,അന്ന് രക്ഷകനായെത്തിയത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണനായിരുന്നു.ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കേണ്ട,വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്നായിരുന്നു ഔദാര്യം.പിന്നെ നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പ്.അന്ന് ടി.പി.ചന്ദ്രശേഖരനെ വധിച്ചാണ് സിപിഎം ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചത്.അതിന്റെ അനുരണനം പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കും ബോണസുമായി.
സോളാര്‍ തട്ടിപ്പ് കേസില്‍ എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ഉമ്മന്‍ ചാണ്ടിയും യുഡിഎഫും അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു പോയിരുന്നു.അതു കൊണ്ടാണ്, ആതിരേ, ജുഡിഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറായത്.അത് കേട്ടമാത്രയില്‍, ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയും ഓഫീസും ഉള്‍പ്പെടുമോ എന്നു പോലും ഉറപ്പാക്കാതെ ഉപരോധസമരം പിന്‍വലിച്ച് മുഖ്യമന്ത്രിക്ക് ശ്വാസം വിടാന്‍ അവസരമൊരുക്കി,ഇടതുപക്ഷ അണികളുടേയും അനുഭാവികളുടേയും സമരസജ്ജതയെ വഞ്ചിച്ചത് പിണറായിയും കൂട്ടരുമായിരുന്നു.അതേ സമയം സോളാര്‍ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ സിപിഎമ്മോ അതിന്റെ ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളൊ ക്രിയത്മക പങ്ക് വഹിച്ചിരുന്നില്ലന്നോര്‍ക്കണം.മറ്റ് ദൃശ്യമാധ്യമങ്ങളും ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനുമാണ് ഇക്കാര്യത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ധര്‍മം അനുഷ്‌ഠിച്ചത്.അങ്ങനെയുണ്ടായ പൊതുസമൂഹ ബോദ്ധ്യങ്ങളായിരുന്നു ഉപരോധസമരത്തിന്റെ ഊര്‍ജ്ജം.അത് വിദഗ്‌ദ്ധമായി ചോര്‍ത്തിക്കളഞ്ഞാണ് ആതിരേ, പിണറായിയും കണ്ണൂൂര്‍ ലോബിയും ഉമ്മന്‍ ചാണ്ടിയെ രണ്ടാം ജനസമ്പര്‍ക്ക പരിപാടിക്ക് പരുവപ്പെടുത്തിയെടുത്തത്.സോളാര്‍ സമരത്തെ ജനസമ്പര്‍ക്ക വേദിയിലേക്കെത്തിച്ച് അപഹാസ്യരായി പിണറായിയും കൂട്ടരും മുഖ്യമന്ത്രിക്ക് വീണ്ടും മൈലേജുണ്ടാക്കി കൊടുത്തു.കണ്ണൂര്‍ അക്രമം കൂടിയായപ്പോള്‍, അടുത്ത ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സഹതാപ തരംഗത്തിന്റെ അതിശക്തമായ അടിത്തറ ഒരുക്കി കൊടുക്കുകയും ചെയ്‌തു.
ഉമ്മന്‍ ചാണ്ടി ഗുണഭോക്താവാകുന്ന നടപടി തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്ന ചോദ്യത്തിലൂടെ പൊതുസമൂഹത്തിന്റെ കുറ്റപ്പെടുത്തലിനെ പ്രതിരോധിക്കാനുള്ള പിണറായി വിജയന്റെ ശ്രമവും അമ്പേ പരാജയപ്പെട്ടു.ടി.പി. ചന്ദ്രശേഖരന്റെ വധം നടന്നത് നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു.അന്നും പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും ചോദ്യം മറ്റൊന്നായിരുന്നില്ല.എന്നിട്ടെന്ത് സംഭവിച്ചു എന്നറിയാവുന്നവരാണ് കേരളീയര്‍.പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും പരിപ്പ് വേകാതെ പോകുന്നത് അതുകൊണ്ടാണ്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സംഭവമാണ്,ആതിരേ, കണ്ണൂൂരില്‍ അരങ്ങേറിയത്. വിമോചന സമരകാലത്തുപോലും ഇത്തരത്തില്‍ ഒരു അക്രമം ഉണ്ടായിട്ടില്ല. 1957ല്‍ കൊല്ലത്തുവച്ച് സമരക്കാരുടെ ഇടയിലൂടെ മന്ത്രി വി ആര്‍ കൃഷ്‌ണയ്യരുടെ കാര്‍ കടന്നുപോയെങ്കിലും ഒന്നും സംഭവിച്ചില്ല. 1991-96 കാലത്ത് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും 2001-2006 കാലയളവില്‍ വി എസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും എല്‍ ഡി എഫിന്റെ സമരവേലിയേറ്റമാണ് ഉണ്ടായത്. അക്കാലത്തൊന്നും മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കുനേരെപോലും അക്രമം ഉണ്ടായിട്ടില്ലന്നോര്‍ക്കണം.
മിനിറ്റുകള്‍ കൊണ്ടാണ് സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞത്. സി പി എമ്മും എല്‍ ഡി എഫും പ്രതിസ്ഥാനത്തേക്ക് മാറിയപ്പോള്‍ യു ഡി എഫ് ഒറ്റെക്കെട്ടായി പടനയിച്ച് മുന്നേറുന്ന കാഴ്‌ചയാണ് ചുറ്റും. തുടര്‍ച്ചയായ വിവാദങ്ങളിലും അഴിമതികളിലുംപെട്ട് സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിനിന്ന സാഹചര്യത്തിലാണ് കണ്ണൂരില്‍ എല്‍ ഡി എഫിന്റെ ഭാഗത്തുനിന്നും കൈവിട്ട കളി ഉണ്ടായത്.ഒരേ മനസോടെ അണിനിരന്ന യു ഡി എഫ് നേതൃത്വത്തിനു മുന്നില്‍ പ്രതിരോധക്കാന്‍ ആയുധമില്ലാത്ത അവസ്ഥയിലാണ് പിണറായിയും എല്‍ഡിഎഫും. ടി പി വധത്തിന്റെയും ലാവലിന്‍ അഴിമതി കേസിന്റെയും വിധികള്‍ ഉടന്‍ വരികയും അത് സി പി എമ്മിന് എതിരാകുകകൂടി ചെയ്‌താല്‍ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാമെന്നുറച്ചിരിക്കുന്ന എല്‍ ഡി എഫിന്റെ കാര്യങ്ങള്‍ പരുങ്ങലിലാകും.
അതേസമയം എല്‍ ഡി എഫില്‍ ഉടലെടുത്ത പ്രതിരോധ സാഹചര്യത്തില്‍നിന്ന് യു ഡി എഫ് കരുത്താര്‍ജിക്കുകയാണ്. രാഷ്ട്രീയമായി മേല്‍ക്കൈ നേടിയ യു ഡി എഫ് സംഭവത്തെ അടുത്ത തെരഞ്ഞെടുപ്പിലേക്ക് പ്രയോജനപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. 1991ല്‍ രാജീവ് ഗാന്ധി മരിച്ചപ്പോള്‍ ഉണ്ടായ സഹതാപതരംഗം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് കേരളത്തിലെ കോണ്‍ഗ്രസ് ആയിരുന്നു. അതിനു സമാനമായൊരു തന്ത്രത്തിനാണ് യു ഡി എഫ് രൂപം നല്‍കുന്നത്. അക്രമത്തെ ആയുധങ്ങളുടെ ആയുധമായ വജ്രായുധമാക്കി മാറ്റുകയാണ്,ആതിറ്റേ, ഉമ്മന്‍ ചാണ്ടിയും യുഡിഎഫും
Sunday, October 27, 2013
സലിം രാജിനെ രക്ഷിക്കാന്‍ ഹൈക്കോടതിയും !
ഭൂമിതട്ടിപ്പിന് സഹായകമാകുന്ന വിധത്തില്‍ രേഖകള്‍ തിരുത്താന്‍ വര്‍ക്കല കഹാര്‍ എംഎല്‍എയുടെ ബന്ധുവിന്റെ സഹായവും സലിം രാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യകതമായി.എന്ന് മാത്രമല്ല സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമായതായി അറിയുന്നു. ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗമാണ് കാണാതായതില്‍ പ്രധാനരേഖ. ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തതിന്റെ രേഖകളും വില്ലേജ് ഓഫീസിനിന്നും പൊടുന്നനെ അപ്രത്യക്ഷമായിട്ടുണ്ട് .ഒരു ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ കഴിയുന്ന രേഖയാണ് ബി ടി ആര്‍ രജിസ്റ്റര്‍. ഭൂമിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും അടങ്ങിയ രേഖനഷ്ടപ്പെട്ടത് യാദൃച്ഛികമാകാന്‍ ഇടയില്ലെന്നാണ് ആരോപണം. വിവാദഭൂമി തട്ടിപ്പുസംഘത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതിന്റെ രേഖകളും വില്ലേജ് ഓഫീസില്‍ ലഭ്യമല്ല. റവന്യൂ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഈ രേഖകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുന്നത്
ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസ് ഒതുക്കിത്തീര്‍ത്ത് സലിം രാജിനെ രക്ഷിക്കാനാണോ കോടതിയും ശ്രമിക്കുന്നത്?അല്ലെന്ന് ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.റവന്യൂ സെക്രട്ടറിയോട് 10 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് ,സലിം രാജിനെ രക്ഷിക്കാനുള്ള കോടതിയുടെ നിയമം വിട്ടുള്ള നീക്കമല്ലെ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്നതാണ് വാസ്തവം ഡിജിപിക്ക് സലിം രാജിനെ പേടിയാണോ എന്ന് ചോദിച്ച കോടതിയോട് അതേ ചോദ്യം തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണിപ്പോള്‍ സംജാതമായിട്ടുള്ളത്.ആരുടെ ബിനാമിയാണ് സലിം രാജ് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചെന്നും ആ ‘അജ്ഞാത ശക്തിയെ’ രക്ഷിക്കാനല്ലേ റവന്യൂ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നുമുള്ള സംശയമാണിപ്പോള്‍ ജനമനസിലുള്ളത്. ആറ്സിറ്ടിത്വിരേ, ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ഓര്‍ഡറിടണമെന്ന ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് വിധിച്ചത് പോലെ,സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയിലാണ് റവന്യൂ സെക്രട്ടറിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് ഉത്തരം ലഭിക്കുക.എന്നുമാത്രമല്ല സലിം രാജിനെതിരെ ഈ സര്‍ക്കാരിന്റെ ഏത് ഏജന്‍സി അന്വേഷിച്ചാലും നിഷ്പക്ഷവും സത്യസന്ധവുമായ ഉത്തരം ലഭിക്കില്ലെന്ന് വിലയിരുത്തിയ കോടതി തന്നെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതും.ഇതാണ് വൈരുദ്ധ്യം.ഇതാണ് ഒരോദിവസം കഴിയുന്തോറും ദുരൂഹത വര്‍ധിപ്പിക്കുന്നതും. കേസിന്റെ വാദത്തിന്റെ തുടക്കത്തില്‍,ആതിരേ, കോടതിയില്‍നിന്നുണ്ടായത് പ്രസക്തമായ ചോദ്യങ്ങളാണ്. സലിം രാജ് ഉള്‍പ്പെട്ട ഭൂമിയടപാട് കേസില്‍ പങ്കുള്ളവരെല്ലാം സാമ്പത്തികമായി ശേഷി കുറഞ്ഞവരാണ്. ഇവര്‍ക്കാര്‍ക്കും കേസില്‍ ഉള്‍പ്പെട്ട 300 കോടിയോളം വിലവരുന്ന ഭൂമിവാങ്ങാന്‍ ശേഷിയില്ല. അങ്ങനെയെങ്കില്‍ സലിം രാജിന്റെ സാമ്പത്തിക സ്രോതസ് എന്ത് എന്നാണ് കോടതി ചോദിച്ചത്. സലിം രാജിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേല്‍ ഹാറുണ്‍ അല്‍ റഷീദിന്റെ ബഞ്ചില്‍ നിന്നുണ്ടായ ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധേയവും നിര്‍ണായകവുമാണ്. “ സലിം രാജിനെ ഡി ജി പിക്ക് പേടിയാണോ?”, “സലിം രാജ് മുഖ്യമന്ത്രിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് “, “കോണ്‍സ്റ്റബിളിനെ പേടിച്ച് ജനം ജീവിക്കേണ്ട അവസ്ഥ “ തുടങ്ങിയ പരാമര്‍ശങ്ങളും ഇതേ കോടതി നടത്തുകയുണ്ടായി. അതേസമയം കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷമായ ഭാഷയില്‍ സലിം രാജിനെയും അയാളുടെ ബന്ധങ്ങളെയും വിമര്‍ശിച്ച കോടതിയുടെ തുടര്‍ നടപടിയാണ്,ആതിരേ, സംശയകരം. വര്‍ഷങ്ങളായുള്ള ഭൂമി തട്ടിപ്പ് കേസ് അന്വേഷിച്ച് പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് റവന്യൂ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയത് . ഇതാണ് സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നത്! . ഭൂമി തട്ടിപ്പ് കേസില്‍നിന്നും സലിം രാജിനെ രക്ഷിക്കുന്നതിനുള്ള നീക്കമല്ലേ ഇതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഉന്നതര്‍ ഉള്‍പ്പെടെ പങ്കാളികളാണെന്ന് വിലയിരുത്തപ്പെടുന്ന ഭൂമി തട്ടിപ്പ് സംബന്ധിച്ച് വെറും പത്തുദിവസംകൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതിലൂടെ ആരെയോ രക്ഷിക്കാനുള്ള ശ്രമമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്,ആതിരേ. മുഖ്യമന്ത്രിയും ചില ഉന്നതരും ഉള്‍പ്പെട്ട കേസ് എന്ന നിലയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നാണ് കോടതി ആഗ്രഹിക്കുന്നതെങ്കില്‍ ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയല്ലേ വേണ്ടത് ?. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇരകള്‍ കോടതിയെ സമീപിച്ചതെന്നിരിക്കെ എന്തിനാണ് മുഖ്യമന്ത്രിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതന്നെ നിയമിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല . ഈ ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുപോലും പുറത്തുവരാത്ത സാഹചര്യത്തില്‍ കുറഞ്ഞത് റിട്ടയേര്‍ഡ് ജഡ്ജിയെങ്കിലും കേസ് അന്വേഷിക്കേണ്ടതല്ലെ ? ആതിരേ,ഒരു സാധാരണ പൊലീസുകാരന് നടത്താന്‍ കഴിയാത്തതരത്തില്‍ ആഴത്തിലുള്ള തട്ടിപ്പാണ് സലിം രാജിന്റെ നേതൃത്വത്തില്‍ നടന്നത്.ഇതിന്റെ നടപടികളെല്ലാം ദുരൂഹവും നിയമവിരുദ്ധവുമാണ്. മേലുദ്യോഗസ്ഥനെ തല്ലിയതുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ട സലിം രാജ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എത്തിയതാകട്ടെ അതിലും ദുരൂഹമാണ്. 1993 ലാണ് സലിംരാജ് പൊലീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷം കഴിഞ്ഞ് ഇടുക്കി എ ആര്‍ ക്യാമ്പില്‍ പോസ്റ്റിംഗ് ലഭിച്ചു. 1998ല്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ നിയമനം. നെടുങ്കണ്ടത്താണ് സലിംരാജിന്റെ ഭാര്യാഗൃഹം. നെടുങ്കണ്ടത്തുവച്ച് മണല്‍ മാഫിയയുമായി ബന്ധം സ്ഥാപിച്ച സലിം രാജ് അതിന് എതിരേ നിന്നതിന്റെ പേരില്‍ ആ സ്‌റ്റേഷനില്‍ എസ് ഐയായിരുന്ന സുരേന്ദ്രനെ മര്‍ദിച്ചു. എസ് ഐ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്തു. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു . ഇതിനിടെ കട്ടപ്പന സ്‌റ്റേഷനിലേക്കു മാറി. ഇവിടെ നിന്നാണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഗണ്‍മാനായത്. കോട്ടയത്തുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ ബന്ധമായിരുന്നു പിന്നില്‍. പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഗണ്‍മാനായി തുടര്‍ന്നു. ഇതിനിടെ ഇയാളുടെ ബന്ധങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സലിം രാജ് അതിനെയും മറികടന്നു. തനിക്കെതിരെവന്ന ഓരോ ആരോപണങ്ങളും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് സലിം രാജ് ഒതുക്കിത്തീര്‍ത്തു. വെറും പൊലീസുകാരനാണെങ്കിലും ഇത്തരത്തില്‍ കരുത്തനായ ഇയാള്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് സര്‍ക്കാരിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് എത്രത്തോളം ഫലവത്താകും?യുക്തി വഴങ്ങുന്നതല്ല,ആതിരേ, കോടതിയുടെ തീരുമാനം! ഇതിനിടെ, സലിം രാജ് തിരുവനന്തപുരം കുമാരപുരത്ത് ഭൂമിതട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും അറിവോടെയാണെന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം തട്ടിപ്പിന്റെ ആഴങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.എന്ന് മാത്രമല്ല ഭൂമിതട്ടിപ്പിന് സഹായകമാകുന്ന വിധത്തില്‍ രേഖകള്‍ തിരുത്താന്‍ വര്‍ക്കല കഹാര്‍ എംഎല്‍എയുടെ ബന്ധുവിന്റെ സഹായവും സലിം രാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യകതമായി.എന്ന് മാത്രമല്ല സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു! ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗമാണ് കാണാതായതില്‍ പ്രധാനരേഖ. ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തതിന്റെ രേഖകളും വില്ലേജ് ഓഫീസിനിന്നും പൊടുന്നനെ അപ്രത്യക്ഷമായിട്ടുണ്ട് സലിംരാജും സംഘവും ഉള്‍പ്പെട്ട ഭൂമിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകരേഖകള്‍ കടകംപള്ളി വില്ലേജ് ഓഫീസിലായിരുന്നു സൂക്ഷിച്ചത്. എന്നാല്‍ താലൂക്ക് ഓഫീസിലേക്ക് കടകംപള്ളി വില്ലേജ് ഓഫീസര്‍ എഴുതിയ റിപ്പോര്‍ട്ട് പ്രകാരം ആ ഭൂമിയെ സംബന്ധിക്കുന്ന നിര്‍ണ്ണായകരേഖ ലഭ്യമല്ല. ഭൂമിയെ സംബന്ധിച്ച പ്രധാനവിവരങ്ങളടങ്ങിയ ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗങ്ങള്‍ നശിച്ചു പോയി എന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. തട്ടിപ്പു സംഘം അവകാശം ഉന്നയിച്ച സര്‍വേനമ്പറുകളുടെ വിവരം ലഭ്യമല്ലെന്നും വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ കഴിയുന്ന രേഖയാണ്,ആതിരേ, ബി ടി ആര്‍ രജിസ്റ്റര്‍. ഭൂമിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും അടങ്ങിയ രേഖനഷ്ടപ്പെട്ടത് യാദൃച്ഛികമാകാന്‍ ഇടയില്ലെന്നാണ് ആരോപണം. വിവാദഭൂമി തട്ടിപ്പുസംഘത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതിന്റെ രേഖകളും വില്ലേജ് ഓഫീസില്‍ ലഭ്യമല്ല. റവന്യൂ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഈ രേഖകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ്,ആതിരേ, കോടതിയുടെ ഉത്തരവിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുന്നത്
Thursday, October 24, 2013
രാഘവന്‍ മാഷും മലയാള സിനിമയിലെ സൂപ്പര്‍ പൊലയാടിമക്കളും
മലയാളികളുടെ മനസ്സില്‍ സംഗീതത്തിന്റെ വലയെറിഞ്ഞ് സംഗീതത്തെ സാധാരണക്കാരന്റെ സ്വന്തമാക്കി , മലയാള ചലച്ചിത്ര ഗാനരംഗത്ത് പുതിയ സര്‍ഗധാരകള്‍ക്ക് വഴിയൊരുക്കിയ ആ അനശ്വരപ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍,മലയാളസിനിമ രംഗത്തെ സൂപ്പര്‍ പൊലയാടിമക്കളോടുള്ള പ്രതിഷേധം മാറ്റിവച്ച് നമുക്ക് നമ്രശിരസ്കരാകാം....കേള്‍ക്കുന്നില്ലേ ചക്രവാളസീമകള്‍ക്കപ്പുറത്തുനിന്നെത്തുന്ന ആ ഈണം..” മഞ്ഞണിപ്പൂനിലാവീ പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ച് വച്ച് നീരാടുമ്പോള്‍......” “ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍..”
ക്ഷമിക്കണ്ട,ആതിരേ, തെറിക്കുത്തരം മുറിപ്പത്തലാണെന്ന് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്ത നെഞ്ചൂക്കിന്റെ തലമുറയില്‍ പെട്ട തോന്ന്യാസിയാണ് ഞാനും.മുതലെടുപ്പുകളോടുള്ള പാരസ്പര്യത്തില്‍ ജീവിതം തന്നെ പ്രതിഷേധമാക്കിത്തുലച്ച ആസുരജന്മങ്ങളുടെ തുടര്‍ച്ച .പിതൃരാഹിത്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് മൂലം പൊരുതിക്കുതിക്കുന്ന ആത്മബോധങ്ങളുടെ അണയാക്കനല്‍ . “ ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍, ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍ “ എന്നുറക്കെ ചോദിച്ച, ചോദിക്കാന്‍ കെല്‍പ്പുള്ള അഭിമാന പാരമ്പര്യത്തുടിപ്പ്. അധികാരത്തിന്റേയും പൊതുസ്വീകാര്യതയുടേയും സ്വാധീനത്തിന്റേയും മുകള്‍ത്തലത്തില്‍ വ്യാപരിക്കുന്ന ഹുങ്ക് ബാക്കിയുള്ളവരെ വിഢികളാക്കുമ്പൊള്‍ വിശപ്പ് പോലെ കോശങ്ങളില്‍ അള്ളിപ്പിടിക്കുന്ന, അളിപ്പടരുന്ന പ്രതിഷേധം വാക്കിലും പ്രവൃത്തിയിലും കത്തിച്ച് കുത്തിനിര്‍ത്തിയത് കൊണ്ട് അരാജകവാദികളായി ബ്രാന്‍ഡ് ചെയ്യപ്പെട്ട നിഷേധത്തനിമയുടെ ക്‍ളാവ് പിടിക്കാത്ത കണ്ണി . ശുദ്ധസംഗീത ദൌത്യവുമായി ഒരു നൂറ്റാണ്ടോളം ഈ ഭൂമിയില്‍ ജീവിച്ചസ്തമിച്ച കെ.രാഘവന്‍ മാഷിനോട് മലയാള സിനിമയിലെ സൂപ്പര്‍ പൊലയാടിമക്കള്‍ പ്രദര്‍ശിപ്പിച്ച കൃതഘ്നതയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ക്ക് മാര്‍ദ്ദവമുണ്ടകില്ല . ആതിരേ,ഉദ്ദേശ്യശുദ്ധി വായിച്ചെടുക്കാന്‍ വെറുതേ മെനക്കെടേണ്ട. .മറിച്ച് നരച്ച മുടി ഡൈ ചെയ്തും വിഗ് വച്ചും ലിപ്പോ സക്ഷന്‍ നടത്തി വാര്‍ദ്ധക്യ വടുക്കള്‍ മറച്ചും നമ്മെയൊക്കെ കബളിപ്പിക്കുന്ന യേശുദാസ് മുതലുള്ള മലയാള സിനിമയിലെ സര്‍വ കുരുപ്പുകളുടേയും മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള ധൈര്യം മനസ്സിലെങ്കിലും ആവാഹിച്ചെടുക്കുക. അങ്ങനെ മഹാനായ രാഘവന്‍ മാഷിനോട് നീതിപുലര്‍ത്തുക ആവര്‍ത്തിക്കുന്നു, ആതിരേ, ഒരു മരണവും എന്നെ സങ്കടപ്പെടുത്തില്ല.മരണം ജന്തുജാലങ്ങളുടെ അനിവാര്യതയാണ്.എന്റെ പിതാവും മാതാവും മരിച്ചപ്പോളും ഞാന്‍ കരഞ്ഞിട്ടില്ല.അകാല മൃത്യുവെന്നോ, നികത്താനാവാത്ത നഷ്ടമെന്നോ ഒരു മരണത്തെക്കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല.എന്നാല്‍ നിസ്വാര്‍ത്ഥമായ ചില സമര്‍പ്പണങ്ങളുടെ വിയോഗത്തില്‍ നിമിനേരം മനസ് പ്രക്ഷുബ്ധമായിട്ടുമുണ്ട്.കാരണം ആ ദൌത്യം അതെ ആര്‍ജവത്വത്തോടെ ആരിനി നിറവേറ്റുമെന്ന ആശങ്ക.അടുത്ത നിമിഷം വാസ്തവങ്ങളില്‍ ചുവടുറപ്പിക്കും.പകരക്കാരനെ,സമയമാകുമ്പോള്‍ , കാലം തന്നെ അവതരിപ്പിക്കും.അതുവരെ അവരുടെ പ്രവര്‍ത്തനങ്ങളിലെ നന്മകളിലൂടെ അവര്‍ നമുക്കിടയില്‍ ജീവിക്കും. ബുദ്ധനും കൃഷ്ണനും ക്രിസ്തുവും നബിയും മാര്‍ക്സും ഗാന്ധിയും ചെഗുവേരയും അയ്യന്‍കാളിയും ശ്രീ നാരായണ ഗുരുവും മദര്‍ തെരേസയുമടക്കമുള്ള കോടാനുകോടി മനുഷ്യര്‍ മരിച്ചെങ്കിലും കാലവും മനുഷ്യകുലവും മുന്നോട്ടു തന്നെ പോകുന്നു.അതു കൊണ്ട് രാഘവന്‍ മാഷിന്റെ മരണവും കാലപ്രവാഹത്തിലെ അനിവാര്യതയായി ഞാന്‍ വിലയിരുത്തുന്നു.ഭൌതീക ദേഹം വെടിഞ്ഞ മാഷ് സംഗീതമായി,ആതിരേ, മലയാളമുള്ള കാലത്തോളം ജീവിക്കും. മഷിന്റെ മരണം ചില വാസ്തവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു, ആതിരേ. മലയാള സിനിമാ മേഖലയുടെ മനുഷ്യത്വമില്ലായ്മയും സൂപ്പര്‍ സ്റ്റാറെന്നൊക്കെ പറഞ്ഞ് നാം വാഴ്ത്തുന്നവരുടെ ചെറ്റത്തരവുമാണത്.കാലാതിവര്‍ത്തിയാണ് രാഘവന്‍ മാഷിന്റെ പാട്ടുകള്‍. ആ ഗാനശകലങ്ങള്‍ക്ക് ഇന്ന് മലയാള സിനിമയിലെ കുലപതികളെന്ന് ഭാവിക്കുന്ന യേശുദാസിന്റേയോ, മമ്മൂട്ടിയുടേയോ, മോഹന്‍ലാലിന്റേയോ,ദിലീപിന്റേയോ സര്‍ട്ടിഫിക്ക് ആവശ്യമില്ല. എങ്കിലും മനുഷ്യനെന്ന നിലയില്‍ ഒരു സഹജീവിയോട് കാണിക്കേണ്ട മര്യാദയാണ്, ആതിരേ, ഈ ****മക്കള്‍ കാണിക്കാതെപോയത്.
സംഗീതത്തിന്റെ നാട്ടുവഴികളിലൂടെ മലയാളികളെ നടത്തുകയും മൂളിപ്പാടാന്‍ മൗലികമായ ഈണങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ആ അതുല്യപ്രതിഭ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം നമ്മോടൊപ്പം ഉണ്ടായിരുന്നു.മലയാള സിനിമയെ കറുപ്പിന്റേയും വെളുപ്പിന്റേയും കാലത്തു നിന്ന് വര്‍ണപ്പകിട്ടിന്റെ ലോകത്ത് എത്തിക്കുന്നതില്‍ ത്യാഗംസഹിച്ച ഒരുപാട് പ്രഗത്ഭമതികളുണ്ടായിരുന്നു. അവര്‍ അര്‍പ്പണ മനസ്‌കരും നിസ്വാര്‍ഥരും പ്രതിഭാ സമ്പന്നരുമായിരുന്നു. ഇന്നത്തെ വെട്ടിത്തിളക്കത്തില്‍ നില്‍ക്കുന്നവര്‍ അത് മറക്കാന്‍ പാടില്ലായിരുന്നു, ആതിരേ. ഒരിക്കലും അദ്ദേഹത്തോട് അനാദരവും പാടില്ലായിരുന്നു.98-)ം വയസിലും രാഘവന്‍ മാഷ് ഒരു ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയെന്ന നോവല്‍ പ്രമോദ് പയ്യന്നൂര്‍ സിനിമയാക്കിയപ്പോള്‍ . മരണത്തിന്റെ അവസാന നാളുകളിലും സിനിമാ രംഗവുമായി അടുത്തിടപഴകിയ ഈ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാരംഗത്തുനിന്നുള്ള വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തിയതെന്ന് പറയുമ്പോള്‍ ആതിരേ,എത്ര സംസ്കാരശൂന്യരും നന്ദികെട്ടവരുമാണ് നാമൊക്കെ സൂപ്പര്‍ പദവി നല്‍കിയാദരിക്കുന്നവര്‍.നടന്‍മാരായ മാമുക്കോയ, അനൂപ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, പ്രമോദ് പയ്യന്നൂര്‍, അമ്പിളി, സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ്, ഷഹബാസ് അമന്‍, ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, നിര്‍മാതാക്കളായ പി വി ചന്ദ്രന്‍, ലിബര്‍ട്ടി ബഷീര്‍, പിലാക്കണ്ടി മുഹമ്മദാലി, സംഗീതജ്ഞന്‍ ഹരിപ്പാട് കെ പി എന്‍ പിള്ള. ഇവരില്‍ തീരുന്നു ആതിരേ,മലയാളസിനിമയിലെ നല്ല മനസ്! വിയോഗവാര്‍ത്ത ചലച്ചിത്രരംഗത്തെ ഒട്ടുമിക്കവരെയും വിളിച്ചറിയിച്ച സിനിമാ നിര്‍മാതാവ് ലിബര്‍ടി ബഷീര്‍ പറഞ്ഞത്, പലരും പറഞ്ഞ മറുപടി പുറത്തു പറയാന്‍ പോലും പറ്റാത്തതാണെന്നാണ്.
ഇതാദ്യമായല്ല, ആതിരേ, മലയാള സിനിമാലോകം സഹപ്രവര്‍ത്തകരോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. അടൂര്‍ ഭവാനി മരിച്ചപ്പോഴുള്ള കാര്യം ആരും മറന്നിട്ടുണ്ടാകില്ല. നടന്‍ തിലകന്റെ മരണാന്തരം, അദ്ദേഹത്തിനുള്ള ജനപിന്തുണ മനസിലാക്കിയാണ് ചിലരെങ്കിലും അവിടെ എത്തിച്ചേര്‍ന്നത്.
ഇവിടെയാണ് സംവിധായകന്‍ രഞ്ജിത്തും കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.
“സിനിമാ സംഘടനയുടെ ആളുകള്‍വന്ന് റീത്തുവച്ചില്ല എന്നതുകൊണ്ട് കെ രാഘവന്‍മാഷ് എന്ന പ്രതിഭയുടെ മാറ്റ് കുറയില്ല. സിനിമക്കാരില്ലെങ്കിലും രാഘവന്‍മാഷ് എന്താണെന്ന് തിരിച്ചറിയുന്നവര്‍ ബാക്കിനില്‍ക്കുന്നിടത്തോളം കാലം ഇക്കാര്യത്തില്‍ പരാതിയില്ല. ഈ അവഗണന സിനിമയുടെ ഒരു രീതിയാണെ“ന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.
ഇതിലും മൂര്‍ച്ചയേറിയതായിരുന്നു മുല്ലപ്പള്ളിയുടെ നിരീക്ഷണം.“കോടികള്‍ മുടക്കിയുള്ള വ്യാപാരമാണ് സിനിമ. ഒരു ഷെഡ്യൂള്‍ മുടങ്ങിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ഓര്‍ത്താവാം പലരും എത്താതിരുന്നതെന്ന് പരിഹസിച്ച മുല്ലപ്പള്ളി, സിനിമാക്കാര്‍ വരാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ഇവിടെ ഒഴുകിയെത്തിയ ജനസഞ്ചയം അവരെ കാണാനാണെത്തിയതെന്ന് പറയുമായിരു“ന്നെന്നും കൂട്ടിച്ചേര്‍ത്തു.
ആതിരേ, ശതകോടികളുടെ പണം മറിയുന്ന മലയാള സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായ നടീനടന്‍മാരുടെ കുത്തക സംഘടനയായ അമ്മ പോലും മാഷിനെ അവഗണിച്ചു..!അമ്മയുടെ(അസോസിയേഷന്‍ ഓഫ് മൂവി ആര്‍ട്ടിസ്റ്റ്‌സ്)സെക്രട്ടറി സ്ഥാനത്ത് അമ്മാനത്ത ബാബു ചന്ദ്രനാണ്. അമ്മയുടെ പ്രസിഡന്റ് വിഖ്യാത നടനായ ഇന്നസെന്റും. കേരളാ പോലീസിന്റെ റിട്ടയേര്‍ഡ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റായിരുന്ന ദിവംഗതനായ വി രാമന്റെയും റിട്ടയേര്‍ഡ് സംഗീത അധ്യാപികയായ ശാന്തയുടേയും മകനായ ബാബു ചന്ദ്രന്‍ 19 വയസ് പ്രായമുള്ളപ്പോള്‍ പ്രസിദ്ധനായ സംവിധായകന്‍ മോഹന്റെ ഇടവേള എന്ന സിനിമയില്‍ ഒരു പ്രധാന റോളില്‍ അഭിനയിച്ചു. പിന്നീട് നൂറിലധികം സിനിമകളിലും ഡസന്‍കണക്കിന് സീരിയലുകളിലും അഭിനയിച്ചുവെങ്കിലും ക്‍ളച്ച് പിടിച്ചില്ല. ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് അമ്മാനത്ത് ബാബു ചന്ദ്രനായല്ല മറിച്ച് ഇടവേള ബാബു എന്നാണ്. ഇടവേള ബാബു ഇന്നൊരു വ്യക്തിയല്ല, മറിച്ച് ഒട്ടേറെ പ്രസ്ഥാനങ്ങളാണ്. മലയാള സിനിമാ വ്യവസായത്തെ എല്ലാ അര്‍ഥത്തിലും നിയന്ത്രിക്കുന്ന താരസംഘടനയുടെ അധികാരകേന്ദ്രമാണ്, സെക്രട്ടറിയാണ്. മാത്രമല്ല, കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനും അറ്റ്‌മയുടെ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ്) പ്രസിഡന്റും കൂടിയാണ്. തീര്‍ന്നില്ല, സിനിമാരംഗവുമായി ബന്ധപ്പെട്ട 16 സംഘടനകളുടെ അംഗമോ, ആജീവനാന്ത അംഗമോ ആണ് . കഴിഞ്ഞില്ല, പല സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടേയും ഉടമയും, ഡയറക്ടറും ഒക്കെയാണ്. നല്ല ഒരു ഇവന്റ് മാനേജര്‍കൂടിയാണ്. മലയാള സിനിമാരംഗത്തെ വിഖ്യാത നടീനടന്‍മാരെ പങ്കെടുപ്പിച്ച് ഇന്ത്യയിലും വിദേശത്തുമായി 59 പരിപാടികളാണ് സംഘടിപ്പിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെയും താരങ്ങളുടെ ക്രിക്കറ്റ് ടീമായ ആക്ടേഴ്‌സ് കേരളയുടേയും ടീം മാനേജരും കൂടിയാണ് ഇടവേള ബാബു.
ആതിരേ ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള ഉപജാപങ്ങളില്‍ മുഴുകുന്ന ഇയാള്‍ക്ക്, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള ടീമിന്റെ മാനേജരായി വിലസുന്ന ഇയാള്‍ക്ക് പക്ഷേ, മലയാള സിനിമയിലെ എക്കാലത്തെയും വിഖ്യാത സംഗീത സംവിധായകനായ രാഘവന്‍ മാഷിന്റെ ഭൗതിക ശരീരത്തിനുമേല്‍ ഒരു റീത്ത് സമര്‍പ്പിക്കാനോ, എരിയുന്ന അദ്ദേഹത്തിന്റെ ചിതയ്‌ക്കരികെ ഒരുനിമിഷം തലകുനിച്ചു നില്‍ക്കാനോ സമയം കിട്ടിയില്ല. പ്രേംനസീറും സത്യനും ജയനും സുകുമാരനുമൊക്കെ ഇന്ന് മലയാളിയുടെ ഓര്‍മ്മകളിലെത്തുന്നത് കോമഡി ഷോകളിലെ വക്രീകരിച്ച ഗോഷ്ടികളിലൂടേയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയുമൊക്കെ ഇനി ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത് അതിലും അശ്ലീലമായ രംഗഭാഷ്യങ്ങളിലൂടെയാവും .
സിനിമാരംഗത്തെ മെഗാസ്റ്റാറുകള്‍ മാഷിനെ അവഗണിച്ചെങ്കിലും, ആതിരേ, മലയാളികള്‍ ഒരിക്കലും മറക്കില്ല,ആ പീയൂഷധാരയെ . മലയാളത്തിന്റെ ഹൃദയതന്ത്രികളില്‍ മധുര സംഗീതമായി അദ്ദേഹം പെയ്തിറങ്ങിയിട്ട് ദശകങ്ങളായി. തലമുറകള്‍ എത്ര പിന്നിട്ടാലും ഗൃഹാതുരത്വത്തോടെ മലയാളിക്ക് പാടാന്‍ നിരവധി പാട്ടുകള്‍ സമ്മാനിച്ചുകൊണ്ടാണല്ലോ അദ്ദേഹം വിടപറഞ്ഞത്. ആ അനശ്വരഗാനങ്ങള്‍ മൂളിപ്പാടി ഇനിയുമെത്രയോ കാലം മലയാളിസമൂഹം മാഷിനെ അനുസ്മരിക്കും. സര്‍ക്കാര്‍ സമ്മാനിച്ച അവാര്‍ഡുകളേക്കാളും പത്മശ്രീ, ഡോക്ടറേറ്റ് തുടങ്ങിയ പദവികളേക്കാളും,മാധ്യമങ്ങളും ആരാധകരും അടിച്ചേല്‍പ്പിക്കുന്ന സൂപ്പര്‍ സ്റ്റാറ് പദവികളെക്കാലും വിലമതിക്കുന്ന അംഗീകാരം. ആതിരെ,മലയാളികളുടെ മനസ്സില്‍ സംഗീതത്തിന്റെ വലയെറിഞ്ഞ് സംഗീതത്തെ സാധാരണക്കാരന്റെ സ്വന്തമാക്കി , മലയാള ചലച്ചിത്ര ഗാനരംഗത്ത് പുതിയ സര്‍ഗധാരകള്‍ക്ക് വഴിയൊരുക്കിയ ആ അനശ്വരപ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍,മലയാളസിനിമ രംഗത്തെ സൂപ്പര്‍ പൊലയാടിമക്കളോടുള്ള പ്രതിഷേധം മാറ്റിവച്ച് നമുക്ക് നമ്രശിരസ്കരാകാം....കേള്‍ക്കുന്നില്ലേ ചക്രവാളസീമകള്‍ക്കപ്പുറത്തുനിന്നെത്തുന്ന ആ ഈണം..” മഞ്ഞണിപ്പൂനിലാവീ പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ച് വച്ച് നീരാടുമ്പോള്‍......” “ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍..”
Saturday, October 19, 2013
ജനസമ്പര്‍ക്ക പരിപാടി: ഉപരോധവും ഭീഷണിയും കബളിപ്പിക്കലും
അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് വികൃതമാക്കപ്പെട്ട വികസന നടപടികള്‍ക്കുള്ള പുതിയ പരിപ്രേഷ്യം എന്ന നിലയ്‌ക്ക് മുഖ്യമന്ത്രിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിന്റെ ആവര്‍ത്തനം10-ാം വയസിലും കുഞ്ഞിന് മുലകൊടുക്കുന്ന മാതാവിന്റെ ചെയ്‌തി പോലെ അശ്ലീലമാകുന്നു എന്നതാണ് വാസ്‌തവം.വിധവ പെന്‍ഷനും ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള വഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,പറമ്പിലേയ്ക്ക് ചായ്ഞ്ഞുകിടക്കുന്ന അയല്‍വാസിയുടെ തൊടിയിലെ മരത്തിന്റെ ചില്ല വെട്ടലുമെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തിയാലെ നടക്കുകയുള്ളൂ എങ്കില്‍ അത് അധികാര കേന്ദ്രീകരണത്തിന്റെ അനാശാസ്യതയാണെന്ന് പറയേണ്ടി വരും.മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട്, ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന് പ്രാപ്‌തരാക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റസമ്മതാമായിട്ടേ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയെ വിലയിരുത്താന്‍ പറ്റൂ. കൂടാതെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കാനുള്ള നിന്ദ്യവും നീചവും ശുഷ്‌കവുമായ നീക്കമാണിതെന്നും പറയേണ്ടി വരും.
ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം,കൊട്ടുംകുരവയുമായി ആരംഭിച്ചു.പരിപാടി ഉപരോധിക്കാനുള്ള ഇടത് പക്ഷത്തിന്റെ തീരുമാനവും ,ഉപരോധിച്ചാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭീഷണിയും കൂടിയായപ്പോള്‍, ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്ന ഉഡായിപ്പ് പരിപാടിയായി മാറുകയാണോ ജനസമ്പര്‍ക്ക പരിപാടി എന്ന ചിന്തയായിരുന്നു ജനമനസില്‍ വേരോട്ടം നേടിയത്.
ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ചേര്‍ന്ന് ചിതറിച്ചു കളഞ്ഞ ` സോളാര്‍ സമരസന്നദ്ധതയെ'പുനരുജ്ജീവിപ്പിക്കാന്‍ പ്രതിപക്ഷ നേതൃത്വവും ആശ്രയിച്ചത് മറ്റൊരു ഉഡായിപ്പ് സമരത്തെയാണ്.ഓണം കഴിഞ്ഞ് പൂര്‍വാധികം ശക്തിയോടെ ആരംഭിക്കുമെന്ന് അണികള്‍ക്ക് നല്‍കിയ വാഗ്‌ദാനം അക്ഷരാര്‍ത്ഥത്തില്‍ കുഴിച്ചുമൂടപ്പെട്ടു .മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ സഖാക്കളിലൊരാളുടെ ലിംഗം ,ഒരു പോലീസ് ഏമാന്‍ ഒറ്റച്ചവിട്ടിന് തകര്‍ത്തതോടെ ആ സമരാഭാസവും ഊര്‍ദ്ധന്‍ വലിക്കുന്നത് കേരളം കണ്ടു.
സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചാല്‍ ടി.പി.വധക്കേസില്‍ പിണറായി വിജയനേയും എളമരം കരീമിനേയും കുടുക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ഭീഷണിയായിരുന്നല്ലോ,ആതിരേ, സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നിന്ന് ഒളിച്ചോടാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിച്ചത്.ടി.പി.കൊല്ലപ്പെട്ട രാത്രിയില്‍ പിണാറായിയും എളമരം കരീമും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് തിരുവഞ്ചൂര്‍ അറിയിച്ചപ്പോഴാണ്,ജുഡിഷ്യല്‍ അന്വേഷണത്തിന്റെ മറവില്‍ ഇടത്‌പക്ഷ അണികളെയും അവരുടെ സമരോത്സുകതയേയും അപഹാസ്യമാക്കി പിണറായിയും കോടിയേരിയും ഉപരോധ സമരത്തില്‍ നിന്ന് ഒളിച്ചോടിയത്.ആ നാണക്കേട് മറയ്‌ക്കാനുള്ള അപായകരമായ സമരതന്ത്രമായിരുന്നു,ആതിരേ, ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കാനുള്ള തീരുമാനം.കോടിയേരിയുടേയും വൈക്കം വിശ്വന്റേയും പിണറായിയുടേയും ന്യായങ്ങള്‍ എന്തു തന്നെയാണെങ്കിലും പൊതുസമൂഹം അതിനെ എപ്പോഴേ എഴുതിത്തള്ളിക്കഴിഞ്ഞു! അതു തിരിച്ചറിഞ്ഞും സെക്രട്ടേറിയറ്റ് ഉപരോധത്തിന് ലഭിച്ച പൊതുപിന്തുണ ഈ സമരത്തിലൂടെ ചിതറിക്കുമെന്ന് മനസ്സിലാക്കിയും കേവലം മൂന്നരമണിക്കൂറിന്റെ ശക്തികെട്ട പ്രതിഷേധക്കുത്തിയിരിപ്പിന് ശേഷം സി.പി.എമ്മും ഇടത്‌പക്ഷവും എഴുന്നേറ്റുപോയപ്പോള്‍ കേരളം പറഞ്ഞത് “ നന്നായി ‘ എന്നായിരുന്നു.
സോളാര്‍-സരിത-സലിം രാജ് നാണക്കേടുകളെ പോലീസിനേയും ഹൈക്കോടതിയേയും ഉപയോഗിച്ച് മറികടന്നതിന്റെ അത്യാഹ്ലാദത്തിലാണ് ഉണ്ണിത്താനും കൂട്ടരുമിപ്പോള്‍ .സോളാര്‍ കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്നുരുകിയതിന്റെ കേട് തീര്‍ക്കാനാണ് വെടിവയ്‌പ്പ് ഭീഷണിയെന്ന വിടുവായിത്തം ഉണ്ണിത്താല്‍ വിളമ്പിയത്.സെക്രട്ടേറിയറ്റ് ഉപരോധ സമയത്ത് കേന്ദ്രസേനയെ ഇറക്കുമെന്ന് പറഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ പ്രയോഗിച്ച ഭീഷണിയുടെ അനുരണനം മാത്രമാണിത്. ഭയപ്പാടിന്റെ താത്‌കാലിക മറുമരുന്നാണ് ഭീഷണി.ആ അര്‍ത്ഥത്തില്‍ ഉണ്ണിത്താനെ നിരാകരിക്കാമെങ്കിലും അധികാരത്തിന്റെ ഹുങ്കില്‍ സോളാര്‍ വൈക്ലബ്യങ്ങള്‍ മൂടിവച്ചത് പോലെ ഒരു വെടിവയ്‌പ്പിലൂടെ ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ആന്‍ഡ് റഫറന്‍സ് വിവാദങ്ങളും ഉമ്മന്‍ ചാണ്ടിയുടെ മകളിലേയ്‌ക്ക് വരെ നീളുന്ന ഫയാസ് ബന്ധങ്ങളുമൊക്കെ പൊതുസമൂഹത്തിന്റെ ബോദ്ധ്യങ്ങളില്‍ നിന്ന് തമസ്‌ക്കരിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയപ്പോഴാണ് ഒരിക്കല്‍ കൂടി നാണം കെട്ട് മുഖ്യമന്ത്രിക്കെതിരായ ഉപരോധസമര തീരുമാനത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറിയത്.അപ്പോഴും കേരളത്തിലെ പൊതുസമൂഹം പറഞ്ഞു “ നന്നായി “
ഇതൊന്നുമല്ല, ആതിരേ, യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ കബളിപ്പിക്കലുകള്‍.അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് വികൃതമാക്കപ്പെട്ട വികസന നടപടികള്‍ക്കുള്ള പുതിയ പരിപ്രേഷ്യം എന്ന നിലയ്‌ക്ക് മുഖ്യമന്ത്രിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിന്റെ ആവര്‍ത്തനം10-ാം വയസിലും കുഞ്ഞിന് മുലകൊടുക്കുന്ന മാതാവിന്റെ ചെയ്‌തി പോലെ അശ്ലീലമാകുന്നു എന്നതാണ് വാസ്‌തവം.അധികാര വികേന്ദ്രീകരണം ഇങ്ങനെയല്ല, ആതിരേ, നടപ്പിലാക്കേണ്ടത്.മുഖ്യമന്ത്രിയുടെ ഓഫീസുമുതല്‍ ഗ്രാമപഞ്ചായത്ത് വരെയുള്ള സര്‍ക്കാര്‍ സംവിധാനം സുതാര്യമാക്കി പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോഴാണ് അധികാരവികേന്ദ്രീകരണം സാര്‍ത്ഥകമാകുക.അല്ലാതെ വിധവ പെന്‍ഷനും ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള വഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,പറമ്പിലേയ്ക്ക് ചായ്ഞ്ഞുകിടക്കുന്ന അയല്‍വാസിയുടെ തൊടിയിലെ മരത്തിന്റെ ചില്ല വെട്ടലുമെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തിയാലെ നടക്കുകയുള്ളൂ എങ്കില്‍ അത് അധികാര കേന്ദ്രീകരണത്തിന്റെ അനാശാസ്യതയാണെന്ന് പറയേണ്ടി വരും.മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട്, ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന് പ്രാപ്‌തരാക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റസമ്മതാമായിട്ടേ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയെ വിലയിരുത്താന്‍ പറ്റൂ. കൂടാതെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കാനുള്ള നിന്ദ്യവും നീചവും ശുഷ്‌കവുമായ നീക്കമാണിതെന്നും പറയേണ്ടി വരും.
മറ്റൊരു കബളിപ്പിക്കല്‍ കൂടി കാണുക:സാമ്പത്തീക പ്രതിസന്ധിമൂലം കര്‍ശനമായ ചെലവുചുരുക്കലും നിയമന നിരോധന നടപടികളും പ്രഖ്യാപിച്ച സര്‍ക്കാരാണ് ജനസമ്പര്‍ക്ക പരിപാടിയുടെ സംഘാടനത്തിന് കോടികള്‍ ചെലവഴിക്കുന്നത്. വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടിയുടെ പ്രചാരണത്തിന് ലക്ഷങ്ങളുടെ പരസ്യമാണ് നല്‍കുന്നത്.14 ജില്ലയില്‍ താല്‍ക്കാലിക പന്തല്‍നിര്‍മാണത്തിനുമാത്രം കഴിഞ്ഞ തവണ നാലു കോടിയോളം ചെലവിട്ടു.അതിലധികം ഇത്തവണ ചെലവിടിണ്ടി വരും . നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും മൂലം ഉദ്ദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയാത്തത് മൂലമാണ് താന്‍ നേരിട്ടെത്തി പ്രശ്നപരിഹാരം കാണുന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ്, ആതിരേ, കേരളം സമീപകാലത്ത് ശ്രവിച്ച ഏറ്റവും വലിയ തമാശ.അതാണ് പ്രശ്നമെങ്കില്‍ ജനകീയാവശ്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ചട്ടങ്ങള്‍ തിരുത്തുകയല്ലേ വേണ്ടത്?രണ്ടരവര്‍ഷത്തിലധികം ഭരിച്ചിട്ടും എന്തു കൊണ്ട് ആ നിലയ്ക്കുള്ള നീക്കം നടത്തിയില്ല എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിക്ക് എന്ത് ഉത്തരമാണുള്ളത്?പെരുംകള്ളങ്ങള്‍ പറായാന്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടി വായ്തുറക്കുന്നതെന്ന് പറയേണ്ടി വരുന്നത് എത്ര ലജ്ജാകരമാണ്! സരിതയിലും സലിം രാജിലുമായി നഷ്ടമായ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ വീണ്ടെടുക്കാനുള്ള വിലകുറഞ്ഞ പ്രചാരണ കോലാഹലമണിതെന്ന് കേരളിയാര്‍ തിരിച്ചറിയുന്നുണ്ട് .ജനസമ്പര്‍ക്ക പരിപാടി കറതീര്‍ന്ന തട്ടിപ്പാണെന്നതിന്റെ ഏറ്റവും ദുര്‍വൃത്തിനിറഞ്ഞ ഉദാഹരണമാണ് കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 2,47,996 അപേക്ഷയില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല എന്നത്. അതില്‍ തുടര്‍ നടപടി വേണ്ടെന്ന സ ര്‍ക്കാര്‍ നിര്‍ദേശം മൂലം ലഭിച്ച അപേക്ഷയില്‍ മിക്കവയും നശിപ്പിച്ചുകളഞ്ഞ കാര്യം ഉമ്മന്‍ ചാണ്ടിക്ക് അറിവുള്ളതുമാണ്‍! തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷ തീര്‍പ്പാക്കാനുള്ളത്. 2004ലെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പകുതിയിലേറെ അപേക്ഷയിലും ഒരു തീരുമാനവും ഉണ്ടായില്ല. ആന കൊടുത്താലും ആശകൊടുക്കരുതെന്ന സാമാന്യമാന്യത പോലും പുലര്‍ത്താത്ത ജനവഞ്ചനയല്ലെ, ആതിരേ, ഈ സമ്പര്‍ക്ക പരിപാടി?
എന്നിട്ടും,ജനസമ്പര്‍ക്ക പരിപാടിക്ക്, മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള ഔദ്യോഗിക സംവിധാനത്തിന് ലഭിച്ച യു.എന്‍ പുരസ്‌കാരം, മുഖ്യമന്ത്രിക്ക മാത്രമായി ലഭിച്ച ആഗോള അംഗീകാരമായിട്ടാണല്ലോ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും ഇന്നും അഭിമാനിക്കുന്നത്.എന്നാല്‍ ആ അംഗീകാരം ലഭിക്കാന്‍ കേരളസര്‍ക്കാര്‍ യു.എന്നിന്റെ മുന്‍പില്‍ ഹാജരാക്കിയ സാക്ഷ്യപത്രത്തിലെ വിവരങ്ങള്‍ ഇനിയും ഈ സര്‍ക്കര്‍ പുറത്ത് വിട്ടിട്ടില്ല.അതിനായി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക് മറുപടിയും നല്‍കിയിട്ടില്ല.അതിപ്പോള്‍ ഒന്നാം അപ്പീല്‍ ഘട്ടത്തിലാണ്.അതായത് ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട വാസ്‌തവങ്ങള്‍ ഒളിച്ചു വയ്‌ക്കാനാണ് ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് സാരം.സുതാര്യതയെക്കുറിച്ചും വികസനത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്ന ആര്‍ജവം കന്മഷമില്ലാത്ത കബളിപ്പികലാണെന്ന് അടിവരയിടുന്നതാണ് പുതിയ ജനസമ്പര്‍ക്ക പരിപാടിയും അതിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നടത്തുന്ന യത്‌നങ്ങളും
പൊതുവേദിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കള്ളം പറയാനും നിയമസഭയെപ്പോലും കബളിപ്പിക്കാനും ഉമ്മന്‍ ചാണ്ടിക്കുള്ള ഉളുപ്പില്ലായ്‌മ ആഗോള പ്രശസ്തമാണ് . തരികിടകളുടെ ആ കിരീടത്തിലെ മറ്റൊരു കാക്കത്തൂവലാകുകയാണ്, ആതിരേ, പുനരാരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടി.
Sunday, October 13, 2013
ഈ പൊറാട്ട് നാടകങ്ങളില്‍ കെ.എം.മാണിക്ക് പങ്കില്ലെന്നോ?
ഏത് ജനാധിപത്യ ഭരണസംവിധാനവും പുലര്‍ത്തേണ്ട ഈ ജാഗ്രതയും ധാര്‍മ്മിക നിഷ്‌ഠയുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇപ്പോള്‍ ഇല്ലാത്തത്.ജനങ്ങളുടെ നികുതിപ്പണം ചെലവിട്ട് നടത്തുന്ന നീതിപാലനത്തെ,നികുതിപ്പണം ശമ്പളമായി വാങ്ങുന്ന അഡ്വക്കേറ്റ് ജനറലിനേയും അറ്റോര്‍ണി ജനറലിനേയും ഉപയോഗിച്ച് അട്ടിമറിക്കുന്ന അപായകരമായ ഭരണരീതികളാണ് യുഡിഎഫ് സര്‍ക്കാര്‍ അവലംഭിക്കുന്നത്.ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ?നീക്കങ്ങളെ മുളയിലെ നുള്ളേണ്ട കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസും ഈ കള്ളക്കളിക്ക് കൂട്ടുനില്‍ക്കുന്നതാണ് എല്ലാറ്റിലും ഭീഷണമായ വാസ്‌തവം.
ചോദ്യമിതാണ്-ജനങ്ങളുടെ നീതിബോധത്തേയും നീതിപീഠങ്ങളുടെ സാമൂഹികപ്രതിബദ്ധതയേയും ഇങ്ങനെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതികളില്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന നിയമവകുപ്പിനും നിയമമന്ത്രി കെ.എം.മാണിക്കുമുള്ള പങ്കെന്താണ്?എല്ലാ കുറ്റവും ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് ക്രൂശിക്കാന്‍ മുഖ്യമന്ത്രി ക്രിസ്‌തുവാണോ?കൂട്ടുത്തരവാദിത്തവും മുന്നണിമാന്യതയും സര്‍ക്കാര്‍ നടപടികളിലുണ്ടാകണമെന്ന് നിഷ്‌കര്‍ഷിക്കാനുള്ള ചുമതല നിയമമന്ത്രിയായ കെ.എം.മാണിക്കില്ലേ?അതല്ല കഴിവുകെട്ട ശിഖണ്ഡിക്കൂട്ടമാണ് കേരളം ഭരിക്കുന്നതെന്നാണോ...!
നീതിന്യായ വ്യവസ്ഥകളേയും അതുമായി ബന്ധപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളേയും അവഹേളിക്കുവാനും അധിക്ഷേപിക്കുവാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന നിരന്തരവും ഗൂഢവുമായ ശ്രമങ്ങള്‍ കേരളത്തിലെ സാക്ഷരരായ പൊതുസമൂഹത്തേയും കേരളീയന്റെ നിയമസാക്ഷരതയേയുമാണ്,ആതിരേ, ദേശീയതലത്തില്‍ അപഹാസ്യമാക്കുന്നത്.അഴിമതിയോടും അനീതികളോടും അനുരഞ്‌ജനപ്പെടുന്ന ഒരു ഭരണകൂടം,അതിനെ തെരഞ്ഞെടുത്ത സമ്മതിദായകരേയും അതിനെ നിലനിര്‍ത്തുന്ന നികുതിദായകരേയുമാണ് ഹൈജാക്ക് ചെയ്യുന്നത്.ഭരണകൂട ഭീകരതയുടെ മറ്റൊരു പ്രതലമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
അധികാര രാഷ്ട്രീയവുമായി ബന്ധപ്പെടുന്ന ക്രിമിനാലിറ്റിയുടെ ഏറ്റവും ബീഭത്സതയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നും രാജ്യദ്രോഹത്തിന്റെ വിധ്വംസകവാസനകളെയാണ് ഖദറില്‍ പൊതിഞ്ഞ് ഇവര്‍ സംരക്ഷിക്കുന്നതെന്നും രണ്ടു വര്‍ഷത്തെ ഭരണം കഴിഞ്ഞപ്പോള്‍,സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചവര്‍ക്ക് ബോധ്യമായതാണ്.``അതി വേഗം ബഹുദൂരം ` '' വികസനത്തിനൊപ്പം കരുതല്‍ `` തുടങ്ങിയ മുദ്രാവാക്യങ്ങളും മുഖ്യമന്ത്രിയുടെ 'ജനസമ്പര്‍ക്ക`പരിപാടിയുമൊക്കെ ദേശവിരുദ്ധ ഹിഡന്‍ അജണ്ടകള്‍ക്ക് മറയിടാനുള്ള കൗശലങ്ങളാണെന്നും വ്യക്തമായതാണ്.ആ ഭീകരതയാണ് ,ആതിരേ, വിവിധ കേസുകളുമായി ബന്ധപ്പെട്ട കോടതി നടപടികളിലൂടെ ഇപ്പോള്‍ പൊതുസമൂഹ മദ്ധ്യേ നഗ്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്‌ക്കും സംരക്ഷണം നല്‍കുന്ന ജനാധിപത്യ ഭരണക്രമം അന്യൂനമായി,അഭംഗുരമായി തുടരണമെങ്കില്‍ ഭരണ-നിയമനിര്‍മാണ-നീതിന്യായ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഭരണഘടനാസ്ഥാപനങ്ങള്‍ സ്വതന്ത്രവും സുതാര്യവും സംശുദ്ധവുമായിരിക്കണം എന്നുമാത്രമല്ല ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അഴിമതിമുക്തമായ സ്വഭാവമുള്ളവരും നിയമവ്യവസ്ഥകളോടും നീതിപാലനത്തോടും ജനങ്ങളോടും ആഭിമുഖ്യമുള്ളവരും ആര്‍ജവമിയന്നവരുമായിരിക്കണം.ഏത് ജനാധിപത്യ ഭരണസംവിധാനവും പുലര്‍ത്തേണ്ട ഈ ജാഗ്രതയും ധാര്‍മ്മിക നിഷ്‌ഠയുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇപ്പോള്‍ ഇല്ലാത്തത്.ജനങ്ങളുടെ നികുതിപ്പണം ചെലവിട്ട് നടത്തുന്ന നീതിപാലനത്തെ,നികുതിപ്പണം ശമ്പളമായി വാങ്ങുന്ന അഡ്വക്കേറ്റ് ജനറലിനേയും അറ്റോര്‍ണി ജനറലിനേയും ഉപയോഗിച്ച് അട്ടിമറിക്കുന്ന അപായകരമായ ഭരണരീതികളാണ് യുഡിഎഫ് സര്‍ക്കാര്‍ അവലംഭിക്കുന്നത്.ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നീക്കങ്ങളെ മുളയിലെ നുള്ളേണ്ട കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസും ഈ കള്ളക്കളിക്ക് കൂട്ടുനില്‍ക്കുന്നതാണ് ,ആതിരേ, എല്ലാറ്റിലും ഭീഷണമായ വാസ്‌തവം.
സോളാര്‍ കേസ്,ഡാറ്റ സെന്റര്‍ അഴിമതി കേസ്,സലിം രാജിന്റെ ഭൂമി തട്ടിപ്പ് തുടങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നീതിബോധത്തെ പൊളിച്ചു കാട്ടിയ സംഭവങ്ങളിലെല്ലാം സര്‍ക്കാരിന്റേയും അഡ്വക്കേറ്റ് ജനറലിന്റേയും നിലപാടുകള്‍ സ്വതന്ത്ര നീതിപാലനത്തിനും നിഷ്‌പക്ഷ നിയമവാഴ്‌ചയ്‌ക്കും എതിരായിരുന്നു.അതു തിരിച്ചറിഞ്ഞ് ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചുകള്‍ സര്‍ക്കാരിനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശുദ്ധലക്ഷ്യത്തോടെ സ്വീകരിച്ച നിലപ്പടുകള്‍ സ്റ്റേ ചെയ്‌തു കൊണ്ട് ചീഫ് ജസ്റ്റിസ് ഉമ്മന്‍ ചാണ്ടിയുടെ അട്ടിമറികള്‍ക്ക് കൂട്ടുനിന്ന് സംസ്ഥാനത്തെ പരമൊന്നത നീതിപീഠത്തിന്റെ സംശുദ്ധതയും സുതാര്യതയും കളങ്കപ്പെടുത്തി.അതു കൊണ്ടാണ് ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ സുപ്രീം കോടതിക്ക് കേരള സര്‍ക്കാരിനെ നിറുത്തിപ്പൊരിക്കേണ്ടി വന്നത്.``നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും '' `` കോടതികളുടെ നിഷ്‌പക്ഷതയെ മേറ്റ്‌ന്തിനേക്കാളും വിലമതിക്കുമെന്നും '' മന്ത്രം പോലെ ഉരുക്കഴിച്ചാണ് ആതിരേ, ഉമ്മന്‍ ചാണ്ടി നീതിപാലനത്തേയും കോടതികളെയും അവമതിക്കുന്നത്.
ആ നികൃഷ്ടതയുടെ പരമ്പരയിലെ ഒടുവിലത്തെ ഉദാഹരണമാണ്,ആതിരേ, സംസ്ഥാനത്ത് എയ്‌ഡഡ് മേഖലയിലുള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ ഉയര്‍ന്ന കേരള ഹൈക്കോടതയുടെ രൂക്ഷ വിമര്‍ശം. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതും പുതിയ ബാച്ചുകളും കോഴ്‌സുകളം അനുവദിക്കുന്നതും സര്‍ക്കാരിന്റെ മാത്രം പോളിസിയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കോടതി ഉത്തരവുകള്‍ എത്രകാലം കഴിഞ്ഞാലും നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുന്നത് നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്നുമാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്‌ണനും ബാബു മാത്യു പി ജോസഫുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
2001 ല്‍ വൈക്കത്തിനടുത്ത ബ്രഹ്മമംഗലം ഹൈസ്‌കൂള്‍ യൂണിയനു പ്‌ളസ് ടു കോഴ്‌സ് തുടങ്ങാന്‍ അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.2001-02 അധ്യയ വര്‍ഷത്തില്‍ കോഴ്‌സ് അനുവദിയ്‌ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് 2013ലും സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. 2001ലെ ഉത്തരവ് നടപ്പക്കാന്‍ സര്‍ക്കാരിനു സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. 2013 ജനുവരി 14നായിരുന്നു ഉത്തരവ്. അതിനെതിരേ 248 ദിവസം പിന്നിട്ട ശേഷമാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കാനുള്ള അധികാരം സര്‍ക്കാരിന്റെ പോളിസിയുടെ അടിസ്ഥാനത്തിലാണെന്ന് അപ്പീലില്‍ പറയുന്നു.പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യം, സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, വിദ്യാര്‍ഥികളുടെ അക്കാദമിക സാഹചര്യം എന്നിവ പരിഗണിച്ചാണു സ്‌കൂളിന് അപ്‌ഗ്രഡേഷനും പുതിയ സ്‌കൂളുകള്‍ അനുവദിയ്‌ക്കുന്നതുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ സര്‍വേയും നടത്തും. പുതിയ സ്‌കൂളുകള്‍ അനുവദിയ്‌ക്കുന്നതും പുതിയ കോഴ്‌സുകള്‍ അനുവദിയ്‌ക്കുന്നതും സര്‍ക്കാരിനു വര്‍ഷം തോറും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.എന്നാല്‍?ഏതു സാഹചര്യത്തിലായാലും കോടതി ഉത്തരവുകള്‍ നടപ്പാക്കിയേ പറ്റൂവെന്നു ഹൈക്കോടതി പറഞ്ഞു. ഭരണയന്ത്രത്തെ നിശ്ചലമാക്കാന്‍ ഉദ്യോഗസ്ഥ വൃന്ദം നടപ്പാക്കാതെ പോകുന്നതു കൊണ്ടാണു മിക്ക ഉത്തരവുകളും കാലഹരണപ്പെടുന്നത്. സ്‌തംഭനാവസ്ഥയിലുള്ള ഭരണസംവിധാനത്തെക്കുറിച്ചല്ല, ഭരണചടുലതയുണ്ടെന്നു പറയുന്ന ഒരു ജനാധിപത്യ സംവിധാനത്തേക്കുറിച്ചാണു പറയുന്നതെന്നും കോടതി വ്യക്തമാക്കി. ജനോപകാരപ്രദമായ ഉത്തരവുകളില്‍ നിസംഗത പാലിക്കുമ്പോള്‍ അതിനെതിരായ ജനങ്ങളുടെ പ്രതികരണം സുനാമിയോളം ഉയരുമെന്നും കോടതി വ്യക്തമാക്കി.
ആതിരേ, ഒരു കോടതിയും പാഴ്‌വിധികള്‍ പറയാറില്ല. ഒരു കാലത്തെ വിധിന്യായങ്ങള്‍ ആ കാലഘട്ടത്തിലെ സാഹചര്യങ്ങളുടേയും വസ്‌തുതാപരമായ വിലയിരുത്തലിന്റേയും അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്നതാണ്. അത് എക്കാലവും നിലനില്‍ക്കും. ഈ കേസില്‍ സര്‍ക്കാരിനു നിരത്താന്‍ വേണ്ടത്ര തെളിവുകളുണ്ടായിരുന്നില്ല. ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുക മാത്രമാണ് അഭിഭാഷകന്‍ ചെയ്‌തത്. അപ്പീല്‍ നല്‍കാനുണ്ടായ കാലതാമസം സമര്‍ഥിക്കാനും സര്‍ക്കാരിനായില്ല.പ്രതിബദ്ധതയോടെ കണിശതയാര്‍ന്ന നീതിബോധത്തോടെ ജനപക്ഷനിലപാടുകളോടെ വേണം കോടതികളില്‍ സര്‍ക്കാര്‍ കേസ് നടത്തേണ്ടത്.നയങ്ങള്‍ സുതാര്യവും നിലപാടുകള്‍ സുദൃഢങ്ങളുമായിരിക്കണം.നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിഷ്‌പക്ഷ നീതിപാലനമായിരിക്കണം ഇവ കൊണ്ട് ലക്ഷ്യമാക്കേണ്ടത്.എന്നാല്‍ വായില്‍ വരുന്നത് കോതയ്‌ക്ക് പട്ട് എന്ന പോലെയാണ് അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുക്കുന്നത്.ഡാറ്റാ സെന്റര്‍ കേസില്‍ ഈ നിരുത്തരവാദിത്തം സുപ്രീംകോടതിയില്‍ വരെ നാം കണ്ടതാണ്. അതിന്റെ ആവര്‍ത്തനം ഈ കേസിലുമുണ്ട്.നേരത്തേ 148 സ്‌കൂളുകള്‍ മലബാര്‍ മേഖലയില്‍ അനുവദിച്ച നടപടിക്കെതിരേ കൊടുത്ത ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറഞ്ഞതിന് കടകവിരുദ്ധമായിട്ടാണ് ഈ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.തെക്കന്‍ കേരളത്തില്‍ ഒരു സ്‌കൂളിനു പ്‌ളസ് ടു അനുവദിച്ചാല്‍ സര്‍ക്കാരിനു ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ ,മുസ്ലീം ലീഗിനെ തൃപ്ത്തിപ്പെടുത്താന്‍ 148 പഞ്ചായത്തുകളില്‍ സ്‌കൂള്‍ അനുവദിക്കാന്‍ തയാറായപ്പോള്‍ സര്‍ക്കാര്‍ ഈ ബാധ്യതയേക്കുറിച്ച് ഓര്‍ത്തില്ല! ഇത്തരം വ്യത്യസ്‌ത നിലപാടുകളാണല്ലോ സലിം രാജ്- ഡേറ്റാ ബാങ്ക് കേസടക്കം വിവിധ കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
ആതിരേ, ചോദ്യമിതാണ്-ജനങ്ങളുടെ നീതിബോധത്തേയും നീതിപീഠങ്ങളുടെ സാമൂഹികപ്രതിബദ്ധതയേയും ഇങ്ങനെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതികളില്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന നിയമവകുപ്പിനും നിയമമന്ത്രി കെ.എം.മാണിക്കുമുള്ള പങ്കെന്താണ്?എല്ലാ കുറ്റവും ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് ക്രൂശിക്കാന്‍ മുഖ്യമന്ത്രി ക്രിസ്‌തുവാണോ?കൂട്ടുത്തരവാദിത്തവും മുന്നണിമാന്യതയും സര്‍ക്കാര്‍ നടപടികളിലുണ്ടാകണമെന്ന് നിഷ്‌കര്‍ഷിക്കാനുള്ള ചുമതല നിയമമന്ത്രിയായ കെ.എം.മാണിക്കില്ലേ?അതല്ല കഴിവുകെട്ട ശിഖണ്ഡിക്കൂട്ടമാണ് കേരളം ഭരിക്കുന്നതെന്നാണോ...!?
Monday, October 7, 2013
സംഘപരിവാറിന് എന്തുമാകാം;മുസ്ലീമിന് പത്രം നടത്താനും സ്വാതന്ത്ര്യമില്ലെന്നോ..?
ശിവസേനയ്‌ക്ക് വര്‍ഗീയ വിഷം വമിപ്പിക്കുന്ന പത്രപ്രര്‍ത്തനം നടത്താം.ആര്‍എസ്‌എസിന് വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാം.ബിജെപിക്ക് മതസഹിഷ്‌ണുത തകര്‍ക്കുന്ന മാധ്യമങ്ങളാകാം.മുസ്ലീങ്ങള്‍ക്ക് നിയമവിധേയമായ ആശയപ്രകാശനം പാടില്ല.`തേജസി'നോടുള്ള സമീപനത്തിലെ കാവിനിറവും നടപടികളിലെ ത്രിശൂലങ്ങളും വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമാകുന്നുണ്ട്
ലഷകര്‍ ഇ തയ്‌ബയ്‌ക്ക്, തടിന്റവിടെ നസീര്‍ എന്ന രാജ്യദ്രോഹിയിലൂടെ, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ തിരയേണ്ടത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടേയും ഇന്റലിജന്‍സ് വകുപ്പുകളുടേയും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും സിപിഎമ്മിന്റേയും പരിസരങ്ങളിലാണ്.അല്ലാതെ തേജസ് പത്രത്തിന്റെ മെക്കിട്ടുകയറുകയല്ല വേണ്ടത്
ഇതെന്തു നീതിയാണ്?ന്യായമാണ്?നിയമമാണ്?ഇന്ത്യന്‍ ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടും ബഹുമാനം പുലര്‍ത്തി ജീവിക്കുന്ന മുസ്ലീങ്ങളേയും മുസ്ലീം സംഘടനകളേയും തീവ്രവാദികളെന്ന് മുദ്രകുത്തി വെടക്കാക്കുന്ന നടപടിയുടെ ഏറ്റവും ഹീനവും ബീഭത്സവുമായ പരിണതിയാണ്,ആതിരേ, `തേജ്‌സ് 'ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയാനുള്ള ഉമ്മന്‍ ചാണ്ടി ഭരണകൂടത്തിന്റെ നീക്കം.
ഭൂരിപക്ഷ വര്‍ഗീയതയുടെ ചവുട്ടിക്കുഴയ്‌ക്കലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതാരാകുന്ന മുസ്ലീം സ്വത്വബോധത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ന്യൂനപക്ഷ-ജനാധിപത്യ മര്യാദകള്‍ അതിഭീകരമായി ധ്വംസിക്കപ്പെടുമെന്ന് മാത്രമല്ല അത് ഏറ്റുമുട്ടലുകള്‍ക്ക് ആഹ്വാനം ചെയ്യുന്ന ആയുധപരിസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.കടിക്കാത്ത നായയുടെ വായില്‍ കോലിട്ടു കുത്തി പ്രകോപിപ്പിച്ചിട്ട്, പിന്നീട് പേപ്പട്ടിയായി ചിത്രീകരിച്ച് തല്ലിക്കൊല്ലാനുള്ള ഭരണകൂടത്തിന്റെ ഈ ഹിഡന്‍ അജണ്ട,നരേന്ദ്ര മോഡിയുടെ ``വംശീയ ശുദ്ധീകരണ'' നടപടികളോട് കൈകോര്‍ക്കുന്നതാണെന്ന്,ആതിരേ, ഞാന്‍ കരുതുന്നു .
ലഷകര്‍ ഇ തയ്‌ബയ്‌ക്ക്, തടിന്റവിടെ നസീര്‍ എന്ന രാജ്യദ്രോഹിയിലൂടെ, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ തിരയേണ്ടത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടേയും ഇന്റലിജന്‍സ് വകുപ്പുകളുടേയും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും സിപിഎമ്മിന്റേയും പരിസരങ്ങളിലാണ്.അല്ലാതെ തേജസ് പത്രത്തിന്റെ മെക്കിട്ടുകയറുകയല്ല വേണ്ടത്.സരിതമാരും സലിം രാജുമാരും ഫയാസുമാരുമടങ്ങുന്ന വഞ്ചക-അധോലോക-ഭീകരാവാദിപ്പരിഷകള്‍ക്ക് നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് അര്‍മാദിക്കാന്‍ സര്‍വ സംരക്ഷണവുമൊരുക്കുന്ന ഉമ്മന്‍ ചണ്ടി സര്‍ക്കാരിന്റെ ഈ നടപടി പരിഷ്‌കൃത-ജനാധിപത്യ-നിയമസാക്ഷര സമൂഹത്തിന് അപമാനകരവും ദൂരവ്യാപക പ്രത്യാഘാതങ്ങളെ ക്ഷണിച്ചിരുത്തുന്നതുമാണ്.സംഘപരിവാര്‍ സംഘടനകള്‍ക്ക് ഒരു നീതി മുസ്ലീങ്ങള്‍ക്ക് മറ്റൊന്ന് എന്ന വിവേചനമാണ്, ആതിരേ, സ്‌ഫോടനാത്മകമായ ബോദ്ധ്യങ്ങളിലേയ്‌ക്ക് യുവാക്കളെയും സംഘടനകളെയും ആട്ടിത്തെളിക്കുന്നത്.
എന്‍ഡിഎഫിന്റേയോ,പോപ്പുലര്‍ ഫ്രണ്ടിന്റേയോ സിമിയുടേയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടേയോ ആശയസംഹിതകളോട് അനുരഞ്‌ജനപ്പെട്ടിട്ടല്ല, തേജസിന് എതിരായ സര്‍ക്കാര്‍ നീക്കത്തെ ഞാന്‍ എതിര്‍ക്കുന്നത്.നിയമപരമായി നിരോധിക്കപ്പെടാത്ത എത് സംഘടനയ്‌ക്കും അവരുടെ മാധ്യമങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ ഭയരഹിതമായി ഇവിടെ പ്രവര്‍ത്തിക്കാന്‍ അവകാശവും അനുമതിയുമുണ്ട്.അതിനെതിരായുള്ള ഏത് നീക്കവും ദുരുപദിഷ്ടവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും അമിതാധികാര പ്രവണതയുമാണ്.അവ,ആവിഷ്‌ക്കാരസ്വാന്തന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഫാസിസ്റ്റ് അധിനിവേശമാണെന്ന് തിരിച്ചറിയുന്നു.അതു കൊണ്ട്, ആതിരേ, ഞാന്‍ പ്രതിരോധിക്കുന്നു;പ്രതിഷേധിക്കുന്നു
രാജ്യദ്രോഹ, വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ സഹായിക്കാന്‍ ആശയപ്രചാരണം നടത്തിയെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ,ആതിരേ,തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ വഴി തേജസിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.ദേശീയ ഐക്യത്തെയും താത്‌പര്യത്തെയും ഗുരുതരമായി ബാധിക്കുന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അച്ചടിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു.പത്രാധിപ സമിതിയില്‍ പോലും നിരോധിത സംഘടനയായ സിമിയടക്കമുള്ള തീവ്രവാദബന്ധമുള്ള പ്രസ്ഥാനങ്ങളെ സഹായിക്കുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നവര്‍ ഉണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പിനു കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ലേഖകരടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെലിഫോണുകള്‍ കഴിഞ്ഞ രണ്ട് മാസമായി ചോര്‍ത്തിക്കൊണ്ടുള്ള പോലീസ് അന്വേഷണമാണ് നടക്കുന്നത് .എന്‍ഡിഎഫുമായും പോപ്പുലര്‍ഫ്രണ്ടുമായും അടുത്ത ബന്ധമാണ് തുടക്കംമുതല്‍ തേജസ് പത്രം പുലര്‍ത്തിയിരുന്നതെന്നും എന്‍ഡിഎഫിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ആശയസംഹിതകളാണ് തേജസ് പ്രചരിപ്പിക്കുന്നതെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി പത്രം നിരീക്ഷിച്ചു തയാറാക്കിയതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടിലുണ്ട്.
പക്ഷേ,ആതിരേ, ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞേ തീരൂ.ജമാത്ത് എ ഇസ്ലാമിയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ച മൂന്നംഗ
ബഞ്ച് ,ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നത് നിയമവിധേയമല്ലെന്ന് വിധിച്ചിട്ടുള്ളതാണ്.ജസ്റ്റിസുമാരായ ജഗ്‌ദീഷ് ശരണ്‍ വര്‍മ,എസ്.പി.ബറൂച്ച,കെ.എസ്.പരിപൂര്‍ണന്‍ എന്നിവരുടെ സംയുക്തവിവേകത്തില്‍,1994 ഡിസംബര്‍ ഏഴാം തിയതിയുണ്ടായ നിര്‍ണായകമായ തിരിച്ചറിവിനെയാണ് ഉമ്മന്‍ ചാണ്ടി ഭരണകൂടം ഇപ്പോള്‍ അധിക്ഷേപിക്കുന്നത്.ഭരണകൂടത്തിന്റെ വിവിധ മര്‍ദ്ദകോപകരണങ്ങളില്‍ ഒന്നാണ് ഇന്റലിജന്‍സ് വിഭാഗവും അതിന്റെ രാഷ്ട്രീയപ്രേരിതമായ കണ്ടെത്തലുകളുമെന്ന് എത്രയോ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.തേജസ് പത്രത്തിന്റെയേയും അതിലെ പ്രവര്‍ത്തകരുടേയും വിധ്വംസക ബന്ധങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്ക് കാണിച്ച ഇന്റലിജന്‍സ് വിഭാഗത്തിന് തടിയന്റവിടെ നസീറിന്റേയും സംഘത്തിന്റേയും രാജ്യദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ അതിര്‍ത്തിയിലെ വെടിവയ്‌പ്പും നാല് മരണവും വേണ്ടിവന്നു എന്നു പറയുമ്പോള്‍ അവരുടെ ആര്‍ജവവും പ്രവര്‍ത്തനമികവും നിശിതമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയേ തീരൂ.ആതിരേ, ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റലിജന്‍സ് വിഭാഗം നടത്തുന്ന വെള്ളപൂശലിന്റെ ഗര്‍ഹണീയതയാണ് തേജസ് പത്രത്തിനെതിരായ റിപ്പോര്‍ട്ട് എന്ന് ഞാന്‍ പറയും.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് `പീപ്പിള്‍സ് മാര്‍ച്ച് 'എന്ന പ്രസിദ്ധികരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിരോധന നീക്കത്തിന്റെ തനിയാവര്‍ത്തനമാണ് തേജസിനെതിരേയുള്ള കാരണം കാണിക്കല്‍ നോട്ടീസ്.2007 ഡിസംബറിലാണ് പീപ്പിള്‍സ് മാര്‍ച്ചിന്റെ പബ്‌ളീഷറും എഡിറ്ററുമായ പി.ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്‌ത് പ്രസീദ്ധികരണത്തിന്റെ നാവരിയാനുള്ള ജുഗുപ്‌സാവഹമായ നീക്കമുണ്ടായത്. പക്ഷെ നിയമവിരുദ്ധമായ ആ നടപ്‌ടിയില്‍ നിന്ന് നാണം കെട്ട് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു.സമാനസ്വഭാവമുള്ള, നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കാത്ത ഇത്തരം നടപടികളുമായി തേജസിനെതിരേ സര്‍ക്കാര്‍ രംഗത്തുവന്നത് തീര്‍ത്തും ദുരുദേശ്യപരമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ജനാധിപത്യസംവിധാനങ്ങളിലൂടെ കോളണിവാഴ്‌ചയുടെ ഭൂതം തിരിച്ചുവരുന്നുവെന്നതിന്റെ സൂചനകളാണ് തേജസ് ദിനപത്രത്തിനെതിരേ 1867ലെ പത്രമാരണ നിയമപ്രകാരം നോട്ടീസ് നല്‍കിയതിലൂടെ വ്യക്തമാവുന്നത്.അനഭിമതരായ പത്രങ്ങളേയും പത്രാധിപന്മാരേയും ഉന്മൂലനം ചെയ്യാന്‍ ഈ നിയമം ഭരണകൂടങ്ങള്‍ക്ക് മുന്‍പും കിരാതക്കരുത്തേകിയിട്ടുണ്ട്.പക്ഷേ, അമിതാധികാരത്വരയുടെ നെറുക് തകര്‍ത്ത് തന്നെയാണ്,ആതിരേ, ആശയസമരവും അഭിപ്രായസ്വാതന്ത്ര്യവും വെന്നിക്കൊടി പാറിച്ചിട്ടുള്ളതും.
ഏത് ലേഖനം,വാര്‍ത്ത,മുഖപ്രസംഗമാണ് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് അരു നിന്നതെന്ന് വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്.അങ്ങനെ സംഭവിച്ചാല്‍ ആ വിഷയത്തില്‍ വിശദീകരണം തേടി നടപടിയെടുക്കുന്നതാണ് നിയമപരമായ മാന്യതയും ധര്‍മയും.ആ ഉത്തരവാദിത്തം നഗ്നമായി ലംഘിച്ച് പത്രത്തിന്റെ പ്രസിദ്ധീകരണം തന്നെ തടായനുള്ള ഉദ്യമം അസഹിഷ്‌ണുത നുരയുന്ന അമിതാധികാരലഹരിയുടേതാണ്.സമൂഹവിരുദ്ധമാണ് പത്രത്തിന്റെ നിലപാടെങ്കില്‍ അതില്‍ നടപടിയെടുക്കുന്നതിനു മുന്‍പ്`` അതു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ഇതു ചെയ്യേണ്ടതെന്നും അല്ലാതെ ജനങ്ങളുടെ നികുതിപ്പണം വിനിയോഗിക്കുന്ന ഉദ്യോഗസ്ഥരല്ലെ''ന്നുമുള്ള ,മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ നീരീക്ഷണത്തോട് ,ആതിരേ, ഞാനും യോജിക്കുന്നു.
മുന്‍വിധിയോടെയുള്ള ഭരണവര്‍ഗ വിധ്വംസകപ്രവര്‍ത്തനമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റേതെന്ന് പറഞ്ഞേതീരൂ.അതിലും നൃശംസ നിറഞ്ഞതാണ് ഈ പരിപ്രേഷ്യത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ `കണ്ടെത്തലുകള്‍ .പ്രസ് കൗണ്‍സിലിന്റെ നിശിത വിമര്‍ശനമേറ്റുവാങ്ങിയ `ഗുജറാത്ത് സമാചാര്‍ ' `സന്ദേശ്' തുടങ്ങിയ പത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ദേശവിരുദ്ധ ആശയങ്ങള്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുന്നില്ല.ശിവസേനയ്‌ക്ക് വര്‍ഗീയ വിഷം വമിപ്പിക്കുന്ന പത്രപ്രര്‍ത്തനം നടത്താം.ആര്‍എസ്‌എസിന് വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാം.ബിജെപിക്ക് മതസഹിഷ്‌ണുത തകര്‍ക്കുന്ന മാധ്യമങ്ങളാകാം.മുസ്ലീങ്ങള്‍ക്ക് നിയമവിധേയമായ ആശയപ്രകാശനം പാടില്ല.`തേജസി'നോടുള്ള സമീപനത്തിലെ കാവിനിറവും നടപടികളിലെ ത്രിശൂലങ്ങളും വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമാകുന്നുണ്ട്.പൊതുസമാധാനത്തിനെതിരായ പത്രങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നിയമത്തെ ജനാധിപത്യവിരുദ്ധമായതരത്തിലാണ്,ആതിരേ, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് . ആരോപണങ്ങള്‍ വ്യക്തമാക്കാതെ പത്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെടുന്നത് ഹിംസോന്മുഖമായ പ്രതികാരവാഞ്‌ഛയല്ലാതെ മറ്റെന്താണ്?ഹവാല-ഭൂമാഫിയ-ഭീകരവാദി ബന്ധങ്ങളുള്ള സലിം രാജിന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ , കോടതി നിര്‍ദേശപ്രകാരം കണ്ടെടുക്കുന്നത് പോലും വ്യക്തിയുടെ സ്വകാര്യതയിലേയ്‌ക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്ന ഭരണകൂടമാണ്,ആതിരേ, തേജസിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതെന്നോര്‍ക്കണം.നിയമവിധേയമായി ജീവിക്കുകയും ഉത്തരവാദിത്ത ബോധത്തോടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുകയും ചെയ്യുന്ന വ്യക്തികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതും ആ രീതിയില്‍ അവരുടെ സ്വകാര്യതയിലേയ്‌ക്ക് കടന്നുകയറുന്നതുമല്ലേ മറയില്ലാത്ത വിധ്വംസകപ്രവര്‍ത്തനം?അതല്ലേ ഉമ്മന്‍ ചാണ്ടി ഭരണകൂടം തേജസിന് എതിരെ നടത്തുന്നത് ?
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ് തേജസ് പ്രസിദ്ധീകരിക്കുന്നത്.ആരോപണങ്ങള്‍ നിയമതലത്തില്‍ ബോദ്ധ്യപ്പെടുത്താതെയുള്ള സര്‍ക്കാര്‍ നടപടികളാണ് യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന തെളിയുന്ന ഭരണപരമായ അട്ടിമറി പ്രവര്‍ത്തനം. ഒരു പത്രസ്ഥാപനത്തിനെതിരേ നടപടി കൈക്കൊള്ളുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തേണ്ട സൂക്ഷ്‌മതയും സുതാര്യതയും തേജസിനെതിരായ നീക്കത്തില്‍ ഉണ്ടായിട്ടില്ല.അതു കൊണ്ട് അമിതാധികാര ഹുങ്കിന്റെ ഈ ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ജനാധിപത്യ-മതനിരപേക്ഷ-നിയമസാക്ഷര സമൂഹത്തിന്റെ നീക്കുപോക്കില്ലാത്ത ഉത്തരവാദിത്തമാണ്.അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനാവകാശവും സംരക്ഷിക്കാന്‍ സംഘം ചേരാം;ആതിരേ, പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെ സൂര്യതേജസാകാം.
Subscribe to:
Posts (Atom)






