Thursday, September 18, 2014
കെടുകാര്യസ്ഥതയ്‌ക്കും ജനങ്ങള്‍ നികുതി നല്‍കണമെന്നോ?
സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല.ബജറ്റിനെ മറികടന്ന് നികുതി കൂട്ടാന്‍ രണ്ട് അവസരത്തില്‍ മാത്രമാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ് ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്;ഏകാധിപത്യ നടപടിയാണ്.അത് അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക് ബാദ്ധ്യതയില്ല.അതു കൊണ്ടാണ് അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത് മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന് ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്
മാര്‍ക്കോ റൂബിയോയെ ഉമ്മന്‍ ചാണ്ടിക്ക് പരിചയമുണ്ടാകില്ല, ആതിരേ.ധനമന്ത്രി കെ.എം.മാണിക്കും അങ്ങനെയാവാനാണ് സാദ്ധ്യത.യുദ്ധകാലത്തും ക്ഷാമകാലത്തും ബജറ്റ് അവതരിപ്പിക്കാതെ നികുതി കുട്ടാനുള്ള അധികാരം ദുര്‍വിനിയോഗം ചെയ്‌ത് കേരളീയരുടെ പിടലിക്ക് 2000 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിച്ച ഇവര്‍ക്ക് മാര്‍ക്കോ റൂബിയോ അജ്ഞാതനായി നില്‍ക്കുന്നതാണ് സൗകര്യപ്രദം.
അമേരിക്കന്‍ സെനറ്റര്‍മാരിലെ `ബേബി'യാണ് ഫ്‌ളോറിഡോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മാര്‍ക്കോ റൂബിയോ.നികുതി പിരിവിനെക്കുറിച്ചും ധന വിനിയോഗത്തെക്കുറിച്ചും മാര്‍ക്കോ റൂബിയോയുടെ നിരീക്ഷണം ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയുമടക്കമുള്ള മന്ത്രിമാര്‍ ഹൃദിസ്ഥമാക്കുകയും പ്രയോഗത്തില്‍ വരുത്തുകയും വേണം.`` കൂടുതല്‍ നികുതികള്‍ കൊണ്ടുവരുന്നതല്ല നികുതിദായകരില്‍ നിന്ന് ലഭിക്കാനുള്ള നികുതി കൃത്യമായി പിരിച്ചെടുക്കുന്നതാണ് ഭരണകൂടത്തിന്റെ ചുമതല.ഇങ്ങനെ പിരിച്ചെടുക്കുന്ന പണം അച്ചടക്കത്തോടെ വിനിയോഗിച്ച് കമ്മി നികത്തുമ്പോളാണ് ഭരണകൂടം കാര്യക്ഷമമാകുന്നത്''എന്നാണ് മാര്‍ക്കോ റൂബിയോ നിരീക്ഷിക്കുന്നത്.
പക്ഷേ,കാര്യക്ഷമതയല്ല കെടുകാര്യസ്ഥതയാണ്, ആതിരേ, ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ മുഖമുദ്ര.സാമ്പത്തിക അച്ചടക്കം തൊട്ടുതെറിച്ചിട്ടില്ലാത്ത തോന്ന്യാസികളുടെ കൂട്ടമാണ് ഉമ്മന്‍ ചാണ്ടിയും 20 മന്ത്രിമാരും.ഇവരുടെ ധാര്‍ഷ്ട്യത നിറഞ്ഞ കെടുകാര്യസ്ഥതതയ്‌ക്ക് നികുതി നല്‍കാനാണ് കേരളീയരുടെ പുതിയ നിയോഗം.
സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല,ആതിരേ.ബജറ്റിനെ മറികടന്ന് നികുതി കൂട്ടാന്‍ രണ്ട് അവസരത്തില്‍ മാത്രമാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ് ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്;ഏകാധിപത്യ നടപടിയാണ്.അത് അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക് ബാദ്ധ്യതയില്ല.അതു കൊണ്ടാണ് അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത് മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന് ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്.
ഉപ്പിന് നികുതി വര്‍ദ്ധിപ്പിച്ചപ്പോഴാണ് ദണ്ഡിയാത്രയിലൂടെ ഗാന്ധിജിയും കോണ്‍ഗ്രസും ബ്രിട്ടീഷ് മേല്‍ക്കോയമയെ മുട്ടുകുത്തിച്ചത്.84 വര്‍ഷം മുന്‍പ് 1930 മാര്‍ച് 12 ന് ആരംഭിച്ച ദണ്ഡിയാത്രയ്‌ക്ക് മുന്‍പ് ഗാന്ധിജി ചൂണ്ടിക്കാണിച്ച ഒരു വാസ്‌തവമാണ് ഖദര്‍ധാരിയായ ഉമ്മന്‍ ചാണ്ടിയിലൂടെ പൈശാചികമായി ഉയിര്‍കൊള്ളുന്നത്.``ഇപ്പോള്‍ ബ്രിട്ടന്‍ ഉപ്പിന് മാത്രമാണ് നികുതി കൂട്ടുന്നത്.ഇതിനെ എതിര്‍ത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ നാളെ അത് വായുവും ആകാശവുമാകാം''എന്നാണ് അന്ന് ഗാന്ധിജി ആഹ്വാനം ചെയ്‌തത്.ഉപ്പ് സത്യഗ്രഹത്തോട് നെഹൃവിനും പട്ടേലിനുമൊന്നും ഒട്ടും യോജിപ്പുണ്ടായിരുന്നില്ല.`` കേട്ടിട്ട് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല'' എന്നെഴുതിയാണ്, ആതിരേ, `സ്റ്റേറ്റ്‌സ്‌മാന്‍' പത്രം ഗാന്ധിജിയെ അധിക്ഷേപിച്ചത്.എന്നാല്‍ ബ്രിട്ടന്റെ മാത്രമല്ല പാശ്ചാത്യ ലോകത്തിത്തിന്റെ തന്നെ മനോഭാവത്തെ മാറ്റിമറിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചാലക ശക്തിയാകാനും ആ നിയമലംഘന പ്രസ്ഥാനത്തിന് കഴിഞ്ഞു.ആ സാദ്ധ്യത സാര്‍ത്ഥകമാക്കാനുള്ള നട്ടെല്ലുറപ്പാണ് കേരളത്തിലെ നികുതിദായകര്‍ പ്രദര്‍ശിപ്പിക്കേണ്ടത്.
സമാനസ്വഭാവത്തിലുള്ള ജനകീയ നിയമലംഘനം അടുത്തകാലത്താണ് ഡല്‍ഹി നിവാസികള്‍ നടത്തിയത്.ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച വൈദ്യുതിക്കരം നല്‍കാതെ അരവിന്ദ് കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ ചെറുത്തു നില്‍പ്പ് വിജയം കണ്ടത് കേരളീയര്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാണ്. 1941 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ട് ബജറ്റ് മര്യാദകള്‍ ലംഘിച്ച് പിരിക്കുന്ന നികുതി, ബജറ്റ് വിഭാവനം ചെയ്‌ത റവന്യൂ വരവ് കണക്കുകള്‍ മാറ്റി മറിക്കും എന്നറിഞ്ഞിട്ടും കേരളത്തിലെ നികുതിദായകന്റെ പിടലിക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേ ശൗര്യത്തോടെ അതിനെ ചെറുക്കുക തന്നെ വേണം.അതിനുള്ള മര്യാദ കേരളത്തിലെ നികുതിദായകര്‍ കാണിക്കണം.ഉമ്മന്‍ ചാണ്ടിയുടേയും മാണിയുടെയും സാമ്രാജ്യത്തിലെ അടിമകളൊന്നുമല്ല മലയാളികള്‍.
സുധീരന് പണികൊടുക്കാന്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യനിരോധനമാണ് റവന്യൂ വരുമാനം കുറച്ചതെന്ന കെ.എം.മാണിയുടെ വിലയിരുത്തല്‍ പരമാബദ്ധവും മലയാളികളെ വിഢികളാക്കുന്ന `കൊഞ്ഞാണത്തര'വുമാണ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ തന്നെ മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം.ബാറുകള്‍ പൂട്ടുമ്പോള്‍ ബിവ്‌റേജസ് ഔട്ട് ലെറ്റുകളിലൂടെയുള്ള വരുമാനം ഇരട്ടിയാകും.കാരണം ബാറുടമകള്‍ വെട്ടിക്കാവുന്നതിന്റെ പരമാവധി വെട്ടിച്ച ശേഷമാണ് ഒരു വര്‍ഷം 8000 കോടി നികുതി നല്‍കിയിരുന്നതെന്നോര്‍ക്കണം.ബിവ്‌റേജസിലൂടെയുള്ള മദ്യവില്‍പ്പനയില്‍ ഈ വെട്ടിപ്പുണ്ടാകില്ല എന്നതാണ് അതിന്റെ സാമാന്യമായ യുക്തി.
അപ്പോള്‍ പിന്നെങ്ങനെ ഖജനാവ് കാലിയായി?
ഖജനാവിലേയ്‌ക്കു പണമെത്തിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ് ,ആതിരേ ഒന്നാമത്തെ ഘടകം. അതേ സമയം ചെലവുകള്‍ ബജറ്റില്‍ വിഭാവനം ചെയ്‌തിരുന്നതിനെക്കാള്‍ ഉയരുകയും ചെയ്‌തു. കൃത്യമായ പരിശോധനയും അവലോകനവുമില്ലാതെ അധികച്ചെലവുകള്‍ ധനകാര്യ വകുപ്പ് അംഗീകരിച്ചതോടെയാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്. പൊതുമരാമത്ത് വകുപ്പ് നിശ്ചിത പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ അകാരണമായി ഉയര്‍ത്തി . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും റോഡുകളുടെയും പാലങ്ങളുടെയും സ്ഥിതി ശോചനീയമായി തുടരുകയാണ്. ചെലവ് 300 ഇരട്ടി വരെ വര്‍ധിച്ചെങ്കിലും ആനുപാതികമായ ഗുണഫലം ലഭിച്ചില്ല. ഇതു പരിശോധിക്കാന്‍ ധനവകുപ്പ് കാര്യക്ഷമമായി നടപടികള്‍ സ്വീകരിച്ചില്ല.ധനവകുപ്പിന്റെ പരിശോധനയും അനുമതിയുമില്ലാതെ പുതുതായി സൃഷ്ടിച്ച തസ്‌തികകള്‍, പ്ലസ് ടു സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയത്, വ്യക്തമായ പദ്ധതി നിര്‍ദേശങ്ങളില്ലാതെ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ നടത്തിയ നീക്കങ്ങള്‍, നികുതി വരവിനെക്കുറിച്ചുള്ള പരിശോധനയില്ലായ്‌മയും നിയന്ത്രണമില്ലായ്‌മയും, വന്‍കിട നിക്ഷേപ സംരംഭങ്ങള്‍ ആകര്‍ഷിക്കാനെന്ന പേരില്‍ നടത്തിയിരുന്ന മേളകള്‍, അനിയന്ത്രിതമായി നല്‍കിയ ആനുകൂല്യങ്ങള്‍, ഭരണപരമായ ചെലവുകളിലുണ്ടായ വര്‍ധന, ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് തുടങ്ങിയ നടപടി ദൂഷ്യങ്ങളാണ്,ആതിരേ, സര്‍ക്കാരിനെ കടക്കെണിയിലാക്കിയത്.
തീര്‍ന്നില്ല മന്ത്രിമാര്‍ 20% ശമ്പളം വേണ്ടെന്നു വയ്‌ക്കുകയും വിദേശ യാത്രകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും പേഴ്‌സനല്‍ സ്റ്റാഫുകളെ നിയന്ത്രിക്കാന്‍ തയാറായിട്ടില്ല. ഓരോ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും 30 പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ ശമ്പളവും ആനുകൂല്യവും മുതല്‍ അഡീഷണല്‍ സെക്രട്ടറിക്കു സമാനമായി ശമ്പളം പറ്റുന്ന പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ 16 ആയി ചുരുക്കിയപ്പോള്‍ കേരളം എണ്ണം കൂട്ടുകയായിരുന്നു.
ആതിരേ,ഈ കെടുകാര്യസ്ഥതയ്‌ക്ക് നമ്മള്‍ ഇനിയും നികുതി നല്‍കേണ്ടതുണ്ടോ?
വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിലൂടെ( നോക്കൂ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ ഗാന്ധിജിയുടെ അപായസൂചന നടപ്പിലായത്)200 കോടിയുടെ അധികവരുമാനമാണ് ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പ്രതീക്ഷിക്കുന്നത്.എന്നാല്‍ വാട്ടര്‍ അതോരിറ്റിക്ക് നികുതിയിനത്തില്‍ നിലവില്‍ പിരിഞ്ഞു കിട്ടാനുള്ളത് 400 കോടി.അതു കാര്യക്ഷമമായി പിരിച്ചെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ കുതിരകയറ്റം വേണ്ടി വരുമായിരുന്നോ?വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്റ്റേ നല്‍കിയിട്ടുള്ള നികുതി 2000 കോടി വരും.അത് പിരിച്ചെടുക്കുന്നതില്‍ ആരാണ് വിഘാതം നില്‍ക്കുന്നത്?കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് പ്രകാരം വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത് 16000 കോടി രൂപയാണ്.ഇതൊന്നും സാധാരണക്കാരന്റേതല്ല.ഇന്നാട്ടിലെ പ്രമാണിമാരുടേതാണ്.അവരെ തൊടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരിനും, ആതിരേ, കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അവകാശമോ സ്വാതന്ത്ര്യമോ ഇല്ല.
അതു കൊണ്ട് ഗാന്ധിജി കാണിച്ചു തന്ന സമരമാര്‍ഗത്തിലൂടെ,സമധാനപരമായ നിയമലംഘനത്തിലൂടെ ഗാന്ധി ശിഷ്യനെന്നഭിമാനിക്കുന്ന ഉമ്മന്‍ ചാണ്ടിയെ മുട്ടുകുത്തിച്ച് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന ഭരണ തെമ്മാടിത്തത്തെ നിലയ്‌ക്ക് നിര്‍ത്താന്‍,ആതിരേ, കേരളത്തിലെ ഓരോ നികുതിദായകനും ബാദ്ധ്യസ്ഥനാണ്.
Thursday, September 11, 2014
ബാര്‍:വികലമായ സര്‍ക്കാര്‍ നയത്തേക്കാള്‍ ഭയാനകം തെറ്റായ കോടതി വിധികള്‍
സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും എടുത്ത തീരുമാനവും സങ്കീര്‍ണവും അതീവ ഗുരുതരവുമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.അതില്‍ പ്രധാനം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ രൂപം നല്‍കുന്ന നയപരമായ വിഷയങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്.അതില്ലെന്ന് സുപ്രീം കോടതി തന്നെ, അസന്ദിഗ്‌ധമായി, വിധി പറഞ്ഞിട്ടുള്ളതാണ്.അതിന്റെ ലംഘനമാണ് ഇന്നലെ നടന്നത്.സമയ ബന്ധിതമായ സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാരിന്റെ പുതിയ നയം എന്തു കൊണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാധകമാകുന്നില്ല എന്ന ചോദ്യം ഉന്നയിക്കാന്‍ പോലും സുപ്രീം കോടതിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം.ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിച്ചുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ല എന്ന കേരള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട്. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയതാണ്. ആ വിധി വിസ്‌മരിച്ചു കൊണ്ട്,അല്ലെങ്കില്‍ തമസ്‌ക്കരിച്ചു കൊണ്ട് ഇപ്പോള്‍ ചോദ്യം ചോദിച്ചത് നിയമപരമായി തെറ്റാണ്.എന്നാല്‍ ഈ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കേരളസര്‍ക്കാരിന് വേണ്ടി ഹാജരായ കോണ്‍ഗ്രസുകാരന്‍ കൂടിയായ അഡ്വ.കപില്‍ സിബല്‍ തയ്യാറാകാതിരുന്നിടത്താണ് ബാര്‍ ഉടമകള്‍ക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പും സമ്പൂര്‍ണ മദ്യനിരോധനം എന്ന നയം നടപ്പിലാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ആര്‍ജവമില്ലായ്‌മയും ഉപരിതലത്തിലെത്തുന്നത്.
രോഗി ഇച്ഛിക്കുന്നത് തന്നെ വൈദ്യന്‍ കല്‍പിച്ചാലുണ്ടാകുന്ന സന്തോഷത്തിലാണ്,ആതിരേ, കേരളത്തിലെ ബാര്‍ ഉടമകളും മദ്യപന്മാരും സര്‍ക്കാരും.എങ്കിലും ഏറ്റവും അധികം ആഹ്ലാദിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ.ബാബുവുമായിരിക്കും.കാരണം കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ പ്രഖ്യാപിത നയത്തിന് അനുസൃതമായിട്ടല്ലായിരുന്നു സമ്പൂര്‍ണ മദ്യനിരോധനമെന്ന നയപ്രഖ്യാപനമുണ്ടായത്.കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കില്‍ മേല്‍ക്കൈ നേടാന്‍ ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച പത്തൊന്‍പതാമത്തെ അടവായിരുന്നു അത്.പൂട്ടിക്കിടക്കുന്ന 418 ബാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടിയ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തവരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു കേരളത്തിലെ ബാറുകളെല്ലാം പൂട്ടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ `നയപ്രഖ്യാപന'മുണ്ടായത്.418 ബാറിന്റെ കാര്യത്തില്‍, തന്നെ കാഴ്‌ചക്കാരനാക്കി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കൈയ്യടി നേടുന്നത് ഒഴിവാക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി ധൃതിപിടിച്ച് മദ്യനിരോധനം പ്രഖ്യാപിച്ചപ്പോഴെ,ആതിരേ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് പോലൊരു തിരിച്ചടി കേരളം പ്രതീക്ഷിച്ചിരുന്നതാണ്..
ഈ മാസം 30ന് മുമ്പ് ബാറുകള്‍ അടച്ച് പൂട്ടരുതെന്നും അതിന് മുമ്പ് ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പുറത്ത് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉള്ളില്‍ ചിരിക്കുകയും വെളിയില്‍ ഞെട്ടല്‍ അഭിനയിക്കുകയും ചെയ്‌ത് കേരളീയരെ ഒരിക്കല്‍ കൂടി വിഢികളാക്കി. ബാറുടമകളുടെ കേസ് പരിഗണിച്ചപ്പോള്‍ ബുധനാഴ്‌ച സുപ്രീം കോടതി നടത്തിയ പരാമര്‍ശം-ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശം സംബന്ധിച്ചത് - ഇത്തരം ഒരു വിധിയുടെ സൂചനയായിരുന്നു
സംസ്ഥാനത്തെ ബാറുകള്‍ക്ക് സെപ്‌റ്റംബര്‍ 11ന് രാത്രി 11 മണിക്ക് താഴു വീഴും എന്ന് പ്രതീക്ഷിച്ചിടത്താണ് ,ആതിരേ,സുപ്രീം കോടതി ബാര്‍ ഉടമകളുടെയും രാഷ്ട്രീയക്കാരുടെയും രക്ഷക്കെത്തിയത്. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ആത്യന്തികമല്ല.അതു കൊണ്ട് അഡ്വ.കാളീശ്വരം രാജ് ചൂണ്ടിക്കാണിച്ചത് പോലെ ആര്‍ക്കെങ്കിലുമൊക്കെ ആഹ്ലാദിക്കാനോ ആര്‍ക്കെങ്കിലുമൊക്കെ അനുശോചിക്കാനോ സമയമായിട്ടില്ല.എങ്കിലും സുപ്രീം കോടതിയുടെ ഈ നിലപാട് ബാര്‍ വിഷയത്തില്‍ വ്യവഹാര വ്യവസായത്തിന് തറക്കല്ലിടുകയാണ്.നിരന്തരവും ദീര്‍ഘവുമായ കോടതി നടപടികളാണ് വരാന്‍ പോകുന്നത്.
മദ്യപരായ മക്കളും ഭര്‍ത്താക്കന്മാരും ഉള്ള സ്‌ത്രീകള്‍ ഒഴിച്ച് കേരളത്തിലെ മറ്റാരെങ്കിലും സുപ്രീം കോടതിയുടെ നിലപാടില്‍ ദു:ഖിക്കുന്നുണ്ടാകുമോ...? ഇല്ല.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും ഇക്കാര്യത്തില്‍ ലവലേശം വിഷമിക്കുന്നുണ്ടാവില്ലെന്നുറപ്പാണ്. ബാറുകളുടെ നിലവാരം നോക്കാതെ ലൈസന്‍സ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട കക്ഷിയാണ് ഉമ്മന്‍ ചാണ്ടി. (സുധീരന് പണികൊടുക്കാന്‍ വേണ്ടിയായിരുന്നല്ലോ സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ചത്.) മറുവശത്ത് നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സുധീരന്‍ നിലപാട് കടുപ്പിച്ചത് . സമ്പൂര്‍ണ മദ്യ നിരോധനത്തെക്കുറിച്ച് അപ്പോള്‍ സുധീരനും ആലോചിച്ചിരുന്നില്ല. എന്നാല്‍ സുധീരന്‍ പോലും അറിയാതെ സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം ഉമ്മന്‍ ചാണ്ടി നടത്തിയപ്പോഴാണ് ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഗതിമാറിയതും ബാര്‍ വിഷയം കൈവിട്ടുപോയതും. മദ്യ നിരോധനത്തോടെ സര്‍ക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാകും എന്ന് വിലപിക്കുന്ന കെഎം മാണിക്കും സംസ്ഥാനത്തിന്റെ ധനസ്ഥിതി ആലോചിക്കുമ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനം തെറ്റായിപ്പോയെന്നു കരുതുന്ന കുഞ്ഞാലിക്കുട്ടിക്കും ഈ വിധി ഒത്തിരി സന്തോഷം പകരും. അതു കൊണ്ട് ഹൈക്കോടതിയുടെ വിധി വരുന്നത് വരെ ,ഏറ്റവും കുറഞ്ഞത് ഈ മാസം മുപ്പതാം തിയതി വരെയെങ്കിലും കേരളത്തിലെ മദ്യപര്‍ക്കും,ബാര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും `` ആനന്ദ ലബ്ധിക്ക്'' മറ്റൊന്നും വേണ്ടതില്ല.
മറുവശത്ത് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും എടുത്ത തീരുമാനവും സങ്കീര്‍ണവും അതീവ ഗുരുതരവുമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്,ആതിരേ..അതില്‍ പ്രധാനം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ രൂപം നല്‍കുന്ന നയപരമായ വിഷയങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്.അതില്ലെന്ന് സുപ്രീം കോടതി തന്നെ, അസന്ദിഗ്‌ധമായി, വിധി പറഞ്ഞിട്ടുള്ളതാണ്.അതിന്റെ ലംഘനമാണ് ഇന്നലെ നടന്നത്.സമയ ബന്ധിതമായ സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാരിന്റെ പുതിയ നയം എന്തു കൊണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാധകമാകുന്നില്ല എന്ന ചോദ്യം ഉന്നയിക്കാന്‍ പോലും സുപ്രീം കോടതിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം.ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിച്ചുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ല എന്ന കേരള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട്. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയതാണ്. ആ വിധി വിസ്‌മരിച്ചു കൊണ്ട്,അല്ലെങ്കില്‍ തമസ്‌ക്കരിച്ചു കൊണ്ട് ഇപ്പോള്‍ ചോദ്യം ചോദിച്ചത് നിയമപരമായി തെറ്റാണ്.എന്നാല്‍ ഈ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കേരളസര്‍ക്കാരിന് വേണ്ടി ഹാജരായ കോണ്‍ഗ്രസുകാരന്‍ കൂടിയായ അഡ്വ.കപില്‍ സിബല്‍ തയ്യാറാകാതിരുന്നിടത്താണ് ബാര്‍ ഉടമകള്‍ക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പും സമ്പൂര്‍ണ മദ്യനിരോധനം എന്ന നയം നടപ്പിലാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ആര്‍ജവമില്ലായ്‌മയും ഉപരിതലത്തിലെത്തുന്നത്.
മറ്റൊരു തലത്തിലും,ആതിരേ, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെക്കുറിച്ചുള്ള സുപ്രീം കോടതി ബഞ്ചിന്റെ ചോദ്യം അപ്രസക്തമാണ്.ലൈസന്‍സിംഗ്,അത് എത് തരത്തിലുള്ളതായാലും ഏത് മേഖലയിലുള്ളതായാലും വിവേചനപരമാണ്.മറ്റൊരു വാക്യത്തില്‍ പറഞ്ഞാല്‍ വിവേചനം ലൈസന്‍സിംഗില്‍ അന്തര്‍ലീനമാണ്.ബാര്‍ ഉടമകളുടെ അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ബഞ്ചിന് ഇക്കാര്യം അറിയില്ലെന്ന് വിശ്വസിക്കാനാവില്ല.എന്നിട്ടും ബിവറേജസ് കോര്‍പ്പറേഷന്റെ കാര്യത്തിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തിലും കേരളസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു എന്നാണ് നിരീക്ഷണമുണ്ടായത്.അതിനെ പ്രതിരോധിക്കുന്നതില്‍, പക്ഷേ , അഡ്വ.കപില്‍ സിബല്‍ ജാഗ്രത കാണിച്ചില്ല.മറിച്ച് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ നിരീക്ഷണത്തിലേയ്‌ക്ക് നയിക്കാന്‍ മാത്രം സഹായകമായ മദ്യവിപത്തിന്റെ പൊതുഘടകങ്ങളില്‍ അഭിരമിക്കാനാണ് താത്‌പര്യപ്പെട്ടത്.അതായത് സര്‍ക്കാരിന്റെ മദ്യനയത്തെ ബാര്‍ ഉടമകള്‍ക്കും രാഷ്ട്രാന്തരമദ്യ നിര്‍മാതാക്കള്‍ക്കും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ അട്ടിമറിക്കുകയായിരുന്നു. സര്‍ക്കാരിന്റെ വികലമായ നയത്തേക്കാള്‍ ഭയക്കേണ്ടത് കോടതികളുടെ തെറ്റായ വിധികളെ ആണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലത്തെ കോടതി നടപടികള്‍ .ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അത്തരം വിധികളാണ്,ആതിരേ, പലപ്പോഴും രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടാകുന്നത്.
Wednesday, September 10, 2014
പുലയ -ഈഴവ വോട്ട് തട്ടാന്‍ മോദി ചരിത്രത്തെ വക്രീകരിക്കുമ്പോള്‍
2000ത്തില്‍ മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭശേഷി വകുപ്പ് മന്ത്രിയായിരുന്നപ്പോളാണ് ചരിത്രത്തെ വളച്ചോടിക്കാനുള്ള ശ്രമം സംഘപരിവാര്‍ ആരംഭിച്ചത്.നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏജ്യോൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് (എന്‍സിഇആര്‍ടി )അന്ന് പുറത്തിറക്കിയ ടെക്‌സ്റ്റ് ബുക്കുകളില്‍ നിന്ന് ഗാന്ധിജിയുടെ ഘാതകന്‍ നാദുറാം ഗോദ്‌സെയുടെ പേര് നിക്കം ചെയ്‌തുകൊണ്ടായിരുന്നു സംഘപരിവാര്‍ താത്‌പര്യപ്രകാരം ഇന്ത്യാ ചരിത്രത്തെ ആദ്യമായി വക്രീകരിച്ചത്.1942ലെ ക്വിറ്റ് ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകളും ജിന്നയുടെ മുസ്ലിം ലീഗും മാത്രമാണ് എതിര്‍ത്തതെന്നും എന്‍സിഇആര്‍ടിയെ കൊണ്ട്,പാഠപുസ്‌തകങ്ങളില്‍ പറയിപ്പിച്ചു .യഥാര്‍ത്ഥത്തില്‍ ആര്‍എസ്‌എസും ഹിന്ദുമഹാസഭയും ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തവരായിരുന്നു.കൂടാതെ ഹാരപ്പന്‍ സംസ്‌കാരത്തെ ഇന്‍ഡസ്-സരസ്വതി സംസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്‌തും ഇന്‍ഡസ് വാലി സംസ്‌കാരത്തിലും വേദിക്ക് സംസ്‌കാരത്തിലും ദ്രാവിഡ ജനതയ്‌ക്കുള്ള പങ്ക് തമസ്‌ക്കരിച്ചും മുന്നേറിയ ആ അട്ടിമറിയില്‍ വേദകാലത്തെ ഗണിതശാസ്‌ത്രവും ചികിത്സാരീതികളും കരിക്കുലത്തിന്റെ ഭാഗമാകാനുള്ള ശ്രമവും ഉണ്ടായിരുന്നു.ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് വിജ്ഞാന്‍ ഭവനില്‍ മുഴങ്ങിയത്.
വരാനിരിക്കുന്നത് ``അച്ചേദിന്‍''അല്ലെന്നും ചരിത്രത്തേപ്പോലും അട്ടിമറിക്കുന്ന സവര്‍ണ ഫാസിസിറ്റ് അധിനിവേശമാണെന്നുമുള്ളതിന്റെ സൂചനകളാണ് ഇവയെല്ലാം.
``വെടക്കാക്കി തനിക്കാക്കുക''എന്ന മലയാളത്തിലെ ചൊല്ല്,നിശിതമായ കൗശലത്തോടെ നടപ്പിലാക്കി ഇന്ത്യന്‍ ചരിത്രത്തെ വക്രീച്ച് അതിന് സവര്‍ണഹൈന്ദവ മുഖമേകാന്‍ 2000 മുതല്‍ സംഘപരിവാര്‍ നേതൃത്വം ആരംഭിച്ച അട്ടിമറിയുടെ തുടര്‍ച്ചയായിരുന്നു,ആതിരേ, ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ കേരള പുലയര്‍ മഹാസഭ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 152-ാം ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന കായല്‍ സമരം അയ്യങ്കാളിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചതെന്ന് മോദി പറഞ്ഞത്, ആതിരേ, ചരിത്രത്തിലുള്ള തന്റെ അവഗാഹമില്ലായ്‌മ കൊണ്ട് മാത്രമായിരുന്നില്ല,മറിച്ച് കേരളത്തിലെ പുലയ-ഈഴവ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടുകൂടിയായിരുന്നു. അതിന്റെ തെളിവാണ് നായര്‍ സമുദായ പരിഷ്‌കര്‍ത്താവായ മന്നത്ത് പത്മനാഭന്റെയും ഈഴവ സമുദായ നേതാവായ ഡോ. പല്‍പുവിന്റെയും വാഗ്‌ഭടാനന്ദ ഗുരുവിന്റെയും പേരുകള്‍ എടുത്തുപറഞ്ഞ മോദി കായല്‍ സമരവുമായി ബന്ധപ്പെട്ട കെ പി വള്ളോന്റേയും കൃഷ്‌ണാതിയുടേയും പേരുകള്‍ തമസ്‌ക്കരിച്ചത്. കെപിഎംഎസിന്റെയും എസ്‌എന്‍ഡിപി യോഗത്തിന്റെയും പേരുകള്‍ ഊന്നിപ്പറഞ്ഞ മോദി അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റേയും കായല്‍ സമ്മേളനം സംഘടിപ്പിച്ച കൊച്ചി പുലയമഹാസഭയുടേയും പേരുകള്‍ ഒഴിവാക്കിയത്
ശരിയാണ്,ഗാന്ധിജിക്ക് മുന്‍പേ രാഷ്ട്രീയ-സാമുഹിക വിപ്ലവത്തിന്റെ അഗ്നിശലാകയായ ധീരതയായിരുന്നു അയ്യങ്കാളി. വിദ്യാഭ്യാസത്തിലൂടെ സാമുഹിക സ്വാതന്ത്ര്യം എന്ന ആശയവുമായി 1905ലാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിക്കുന്നത് അങ്ങനെയാണ്. ദളിത് പെണ്‍കുട്ടിക്ക് പള്ളിക്കൂടത്തില്‍ പഠിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ 1907ല്‍ നെയ്യാറ്റിങ്കരയില്‍ നടന്ന സമരത്തിന്റെ സൂത്രധാരനും അയ്യങ്കാളിയാണ്. ഈ കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ കര്‍ഷകത്തൊഴിലാളികള്‍ പാടത്തിറങ്ങില്ല എന്ന നിലപാട്, അയ്യങ്കാളി സ്വീകരിച്ചു.തിരുവിതാംകൂറിലെ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരമായി ഇതു മാറി. പാടം തരിശ്ശിട്ട് തൊഴില്‍ നിഷേധിച്ചുകൊണ്ടാണ് മാടമ്പിമാര്‍ സമരത്തെ നേരിട്ടതെങ്കിലും ഒടുവില്‍, മാടമ്പിമാര്‍ക്ക്, തൊഴിലവകാശങ്ങള്‍ വകവച്ചു കൊടുക്കേണ്ടിവന്നു. ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നത്.ഈ ചരിത്ര സമരകാലത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു.1915ലാണ്, ആതിരേ, ഗാന്ധിജി ഇന്ത്യയിലെത്തുന്നതും അമിതമായ ഭൂകരം പിരിവിനെതിരെ കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും ഗ്രാമീണത്തൊഴിലാളികളേയും സംഘടിപ്പിച്ച് സമരം ചെയ്യുന്നത്
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ തിരുവനന്തപുരത്തെ രാജവീഥിയിലൂടെ വില്ലുവണ്ടിയിലേറി യാത്ര ചെയ്‌തുകൊണ്ട് അധികാരത്തെ വെല്ലുവിളിച്ച അയ്യങ്കാളിയാണ്, ആതിരേ, തൊഴിലാളി സ്‌ത്രീകള്‍ക്ക് മേല്‍മുണ്ടു ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയും പോരാടിയത്. തന്റെ ജാതിയിലുള്ള സ്‌ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അയിത്താചരണത്തിന്റെ വക്താക്കള്‍ നിഷ്‌ഠൂരമായി വേട്ടയാടി. അധഃസ്ഥിത സ്‌ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകള്‍ അറുത്തെറിഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. മാടമ്പി ഭീകരതയ്‌ക്കെതിരെ പ്രതിഷേദിക്കാനായി കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്‌തു. മാടമ്പിമാരുടെ ആക്രമണത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസമ്മേളനത്തില്‍ വച്ചാണ് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്‌തത്. ആഹ്വാനം കേട്ട സ്‌ത്രീകള്‍ ആവേശത്തോടെ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞു. കീഴാള ജനവിഭാഗങ്ങള്‍ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.ഇതൊന്നും, ആതിരേ, മോദി പറഞ്ഞില്ല അല്ലെങ്കില്‍ മോദി ബോധപൂര്‍വം തമസ്‌ക്കരിച്ചു
കൊച്ചി രാജ്യത്തും ഇതേ കാലഘട്ടത്തില്‍ ദളിത് മുന്നേറ്റങ്ങളുണ്ടായി . കൃഷ്‌ണാതി, പണ്ഡിറ്റ് കെ പി കറുപ്പര്‍ എന്നിവരായിരുന്നു മുന്നണിപ്പോരാളികള്‍.അവര്‍ രൂപീകരിച്ച കൊച്ചി പുലയ മഹാസഭയാണ് 1914 ഫെബ്രുവരി 14ന് കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ കായല്‍ സമ്മേളനം നടത്തിയത്.(മോദി പറയുന്നതുപോലെ 1913ലല്ല കായല്‍ സമരം).അന്ന് കൊച്ചിയില്‍ നടന്ന കാര്‍ഷിക മേളയില്‍ പുലയരെ പങ്കെടുപ്പിച്ചില്ല.ഇതിനെതിരെ പ്രതിഷേധിക്കാനായി പുലയര്‍ക്ക് കരയില്‍ യോഗം ചേരാന്‍ ആരും സ്ഥലം നല്‍കിയില്ല. അതിനാല്‍ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ച് ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടി മുകളില്‍ പലകവിരിച്ചുമാണ് കായല്‍ സമ്മേളനത്തിന് വേദിയൊരുക്കിയത്. കൊച്ചി പുലയ മഹാസഭയുടെ സ്ഥാപകനുമായ പണ്ഡിറ്റ് കറുപ്പനും കെ പി വള്ളോനുമാണ് ഈ സമരത്തിന്റെ പ്രധാന സംഘാടകര്‍.അല്ലാതെ മോദി അവകാശപ്പെടുന്നത് പോലെ അയ്യങ്കാളിയല്ല.
കേരളത്തിലെ ദളിത് മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട കായല്‍ സമരത്തിന്റെ നേതാക്കളായ കൃഷ്‌ണാതിയേയും പണ്ഡിറ്റ് കെ.പി.കറുപ്പനേയും തമസ്‌ക്കരിച്ച്, പുലയര്‍ക്ക് അധികം നേതാക്കളില്ലായിരുന്നുവെന്നും അയ്യങ്കാളി മാത്രമായിരുന്നു, ദളിതര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന ഏക വിപ്ലവകാരി എന്നും വരുത്തിത്തീര്‍ത്ത നെറികേടായിരുന്നു,ആതിരേ, വിജ്ഞാന്‍ ഭവനിലെ മോദിയുടെ അയ്യങ്കാളി സ്‌മരണ.ഇത് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മോദി കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ കെപിഎംഎസിന്റെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ തുടര്‍ച്ചയായിട്ടുവേണം കണക്കാക്കേണ്ടത്.
ആതിരേ,കൈയ്യടികിട്ടാനും വോട്ടുതട്ടാനും ഇതാദ്യമല്ല, നരേന്ദ്ര മോദി ചരിത്രവും തീയതിയും മറ്റ് അടിസ്ഥാന വിവരങ്ങളും തെറ്റിച്ചുപറയുന്നത്. ഒരു കാലത്തും ഗംഗാ സമതലത്തില്‍ പ്രവേശിച്ചിട്ടില്ലാത്ത അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ബീഹാറിലെത്തി യുദ്ധത്തില്‍ പരാജയപ്പെട്ടുവെന്ന് പ്രസംഗിച്ചതും മൗര്യവംശരാജാവായ ചന്ദ്രഗുപ്‌ത മൗര്യനെ, ഗുപ്‌ത സാമ്രാജ്യാധിപനെന്ന് വിശേഷിപ്പിച്ചതും യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനിലുള്ള തക്ഷശില ബീഹാറിലാണെന്ന് പറഞ്ഞതും ശ്യാമാജി കൃഷ്‌ണ വര്‍മ്മയെ അനുസ്‌മരിക്കേണ്ടിടത്ത്, ശ്യാമ പ്രസാദ് മുഖര്‍ജിയെക്കുറിച്ച് വാചാലനായതുമെല്ലാം ഉദാഹരണങ്ങള്‍. സര്‍ദാര്‍ വല്ലഭായി പട്ടേലാണ് 1919ല്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയില്‍ വനിതാ സംവരണത്തിനു ശിപാര്‍ശ ചെയ്‌തതെന്ന് അവകാശപ്പെട്ടതും ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹൃ, ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചതും പട്ടേലിനെ മുന്‍ നിറുത്തിയുള്ള നീച വോട്ടുരാഷ്ട്രിയത്തിനായുള്ള, ചരിത്രത്തിന്റെ ,മറ്റൊരു ഗുരുതര വക്രീകരണമായിരുന്നു.
ആതിരേ,മോദിക്ക് മുന്‍പേ,2000ത്തില്‍ മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭശേഷി വകുപ്പ് മന്ത്രിയായിരുന്നപ്പോളാണ് ചരിത്രത്തെ വളച്ചോടിക്കാനുള്ള ശ്രമം സംഘപരിവാര്‍ ആരംഭിച്ചത്.നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് (എന്‍സിഇആര്‍ടി )അന്ന് പുറത്തിറക്കിയ ടെക്‌സ്റ്റ് ബുക്കുകളില്‍ നിന്ന് ഗാന്ധിജിയുടെ ഘാതകന്‍ നാദുറാം ഗോദ്‌സെയുടെ പേര് നിക്കം ചെയ്‌തുകൊണ്ടായിരുന്നു സംഘപരിവാര്‍ താത്‌പര്യപ്രകാരം ഇന്ത്യാ ചരിത്രത്തെ ആദ്യമായി വക്രീകരിച്ചത്.1942ലെ ക്വിറ്റ് ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകളും ജിന്നയുടെ മുസ്ലിം ലീഗും മാത്രമാണ് എതിര്‍ത്തതെന്നും എന്‍സിഇആര്‍ടിയെ കൊണ്ട്,പാഠപുസ്‌തകങ്ങളില്‍ പറയിപ്പിച്ചു .യഥാര്‍ത്ഥത്തില്‍ ആര്‍എസ്‌എസും ഹിന്ദുമഹാസഭയും ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തവരായിരുന്നു.കൂടാതെ ഹാരപ്പന്‍ സംസ്‌കാരത്തെ ഇന്‍ഡസ്-സരസ്വതി സംസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്‌തും ഇന്‍ഡസ് വാലി സംസ്‌കാരത്തിലും വേദിക്ക് സംസ്‌കാരത്തിലും ദ്രാവിഡ ജനതയ്‌ക്കുള്ള പങ്ക് തമസ്‌ക്കരിച്ചും മുന്നേറിയ ആ അട്ടിമറിയില്‍ വേദകാലത്തെ ഗണിതശാസ്‌ത്രവും ചികിത്സാരീതികളും കരിക്കുലത്തിന്റെ ഭാഗമാകാനുള്ള ശ്രമവും ഉണ്ടായിരുന്നു.ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് വിജ്ഞാന്‍ ഭവനില്‍ മുഴങ്ങിയത്.
വരാനിരിക്കുന്നത് ``അച്ചേദിന്‍''അല്ലെന്നും ചരിത്രത്തേപ്പോലും അട്ടിമറിക്കുന്ന സവര്‍ണ ഫാസിസിറ്റ് അധിനിവേശമാണെന്നുമുള്ളതിന്റെ സൂചനകളാണ് ,ആതിരേ,ഇവയെല്ലാം.
Tuesday, September 2, 2014
എന്ത് അപമാനം സഹിച്ചും അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ ചാണ്ടിക്ക് രണ്ട് കോടതി വിധി
ആ ഉമ്മന്‍ ചാണ്ടിയാണിപ്പോള്‍ കേരളത്തിലെ പൊതുബോദ്ധ്യത്തിന്റെ തോളില്‍ക്കയറിയിരുന്ന് അഴിമതിയും അഹന്തയും വിസര്‍ജിക്കുന്നത്.ഇരുപത്തി രണ്ട് വര്‍ഷമായി,അധികാരത്തിന്റെ കൗശലങ്ങളെല്ലാം പ്രയോഗിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്ക് മുക്തികിട്ടാത്തതാണ് പാമൊലിന്‍ കേസ്.അതങ്ങനയേ വരൂ.അന്ന് കരുണാകരനെ കുഴിയില്‍ ചാടിക്കാന്‍ പാമൊലിന്‍ ഇറക്കുമതിയുടെ പിന്നാമ്പുറക്കഥകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു.ഗ്രൂപ്പ് കളിയിലെ മേല്‍ക്കൈക്കും ശുഷ്‌കവും താത്‌കാലികവുമായ രാഷ്ട്രീയ നേട്ടത്തിനും വേണ്ടി നടത്തിയ അടിവലി ഇങ്ങനെ പാരയായി ഭവിക്കുമെന്ന് അന്ന് ഉമ്മന്‍ ചാണ്ടി കരുതിയിട്ടുണ്ടാവില്ല.പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന നാട്ടുചൊല്ലിന്റെ ചാട്ടവാറടിയില്‍ ഉമ്മന്‍ ചാണ്ടി പുളയുന്നത് അനല്‍പമല്ലാത്ത സന്തോഷത്തോടെയാണ് കേരളം കാണുന്നത്.
ഉമ്മന്‍ ചാണ്ടിയെന്ന ജനാധിപത്യ കാപട്യത്തിന്റേയും അധികാര ദുര്‍മദത്വത്തിന്റേയും നെറുകുപിളര്‍ത്തുന്ന വിധികളാണ്,ആതിരേ,തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ നിന്നും കേരള ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്.എന്നാല്‍ നീതിന്യായ വ്യവസ്ഥകളിലും ജനാധിപത്യമൂല്യങ്ങളിലും തരിമ്പെങ്കിലും വിശ്വാസമുള്ള ആരേയും അധികാരമൊഴിഞ്ഞ്,അഗ്നിശുദ്ധിവരുത്താന്‍ നിര്‍ബധിക്കുന്ന നീതിബോധത്തിന് നേര്‍ക്കും തന്നെ മുഖ്യമന്ത്രിയാക്കിയ കേരളത്തിലെ സമ്മതിദായകര്‍ക്ക് നേരെയും കൊഞ്ഞനം കുത്തി അധികാരക്കസേരയില്‍ ഉടുമ്പിനെ പോലെ അള്ളിപ്പിടിച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.``ഏതന്വേഷണവും നേരിടാമെന്ന'' കപടോക്തിയുടെ ബലത്തിലെ ഈ ഞാണിന്മേല്‍ക്കളി അപഹാസ്യവും അമാന്യവും അശ്ലീലവുമാണെന്ന് ബോദ്ധ്യപ്പെടുത്തി കഴുത്തിന് പിടിച്ചിറക്കിവിടാനുള്ള ആര്‍ജവവും നട്ടെല്ലുറപ്പും കോണ്‍ഗ്രസ് ഹൈക്കാമാന്റ് പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു.
തുടര്‍ച്ചയായി,അഴിമതിക്കേസില്‍ കോടതിയുടെ നിശിതവിമര്‍ശനത്തിന് ഇങ്ങനെ വിധേയനായ ഒരു മുഖ്യമന്ത്രി സമീപ ഭൂതകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലുമില്ല,ആതിരേ!.ഉമ്മന്‍ ചാണ്ടിയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഝാര്‍ഖണ്ഡിലെ ഷിബു സൊറനൊക്കെ എത്ര മാന്യന്മാരാണെന്ന് സമ്മതിക്കേണ്ടിവരുന്നു!പാമൊലിന്‍ കേസിലും പ്ലസ് ടു കേസിലുമുണ്ടായ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കും ഐക്യ ജനധിപത്യ മുന്നണിക്കും ബാദ്ധ്യതയുണ്ട്.ഒന്നോര്‍ക്കണം,മനസ്സില്ലാ മനസോടെയാണ് കേരളം ഉമ്മന്‍ ചാണ്ടിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും അനുകൂലമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയത്.കേവലഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റുമാത്രമാണ് ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടിയത്.അതാകട്ടെ ഐക്യജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയുടെ മികവുകൊണ്ടോ,മുന്നണിയെ നയിച്ച ഉമ്മന്‍ ചാണ്ടിയുടെ മിടുക്കു കൊണ്ടോ ആയിരുന്നില്ല.ആ നേട്ടത്തിന്,ആതിരേ, ഉമ്മന്‍ ചാണ്ടിയും മുന്നണിയും പിണറായി വിജയനോട് കടപ്പെട്ടിരിക്കുന്നു.
ആതിരേ,ആ ഉമ്മന്‍ ചാണ്ടിയാണിപ്പോള്‍ കേരളത്തിലെ പൊതുബോദ്ധ്യത്തിന്റെ തോളില്‍ക്കയറിയിരുന്ന് അഴിമതിയും അഹന്തയും വിസര്‍ജിക്കുന്നത്.ഇരുപത്തി രണ്ട് വര്‍ഷമായി,അധികാരത്തിന്റെ കൗശലങ്ങളെല്ലാം പ്രയോഗിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്ക് മുക്തികിട്ടാത്തതാണ് പാമൊലിന്‍ കേസ്.അതങ്ങനയേ വരൂ.അന്ന് കരുണാകരനെ കുഴിയില്‍ ചാടിക്കാന്‍ പാമൊലിന്‍ ഇറക്കുമതിയുടെ പിന്നാമ്പുറക്കഥകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു.ഗ്രൂപ്പ് കളിയിലെ മേല്‍ക്കൈക്കും ശുഷ്‌കവും താത്‌കാലികവുമായ രാഷ്ട്രീയ നേട്ടത്തിനും വേണ്ടി നടത്തിയ അടിവലി ഇങ്ങനെ പാരയായി ഭവിക്കുമെന്ന് അന്ന് ഉമ്മന്‍ ചാണ്ടി കരുതിയിട്ടുണ്ടാവില്ല.പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന നാട്ടുചൊല്ലിന്റെ ചാട്ടവാറടിയില്‍ ഉമ്മന്‍ ചാണ്ടി പുളയുന്നത് അനല്‍പമല്ലാത്ത സന്തോഷത്തോടെയാണ് കേരളം കാണുന്നത്.
കാവ്യനീതിയില്‍ ഒതുക്കാവുന്നതല്ല ഉമ്മന്‍ ചാണ്ടിയുടെ പാതകം.അതിന് അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഗന്ധമുണ്ടെന്നും അനീതിയുടെ അശ്ലീലതയുണ്ടെന്നുമാണ് രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയത്.എന്നിട്ടും,``പത്ത് വര്‍ഷം ഇടതുപക്ഷം ഭരിച്ചിട്ടും എന്നെ കുടുക്കാന്‍ കഴിഞ്ഞോ '' എന്ന നെറികെട്ട ചോദ്യമാണ്,ആതിരേ, ഉമ്മന്‍ ചാണ്ടി ഉന്നയിക്കുന്നത്.പാമൊലിന്‍ കേസ് ഒതുക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നികൃഷ്ടനീക്കങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ കഴിയുന്ന പ്രബുദ്ധ ജനതയുടെ മുഖത്ത് നോക്കി അങ്ങനെ ചോദിക്കാന്‍ തൊലിക്കട്ടി കാണ്ടാമൃഗത്തിന്റെ പോര.പാമൊലിന്‍ കേസ് ഇല്ലാതാക്കാനുള്ള തീരുമാനം രണ്ടുവട്ടം സ്വന്തം മന്ത്രിസഭയെക്കൊണ്ട് എടുപ്പിച്ച കൗശലമാണ് ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് വകുപ്പ് മന്ത്രി എഴുതിയ വിയോജനക്കുറിപ്പ് കാറ്റില്‍പറത്തി,മുഖ്യമന്ത്രിയെന്ന അധികാരമുപയോഗിച്ച് തനിക്കു കീഴിലെ വിജിലന്‍സിനെക്കൊണ്ട് തനിക്കിതില്‍ പങ്കില്ല എന്നു കാട്ടുന്ന റിപ്പോര്‍ട്ട് എഴുതിച്ച്, ആ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്ത് കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ചാണക്യനാണ് ചാണ്ടി.തനിക്കെതിരെ ``ഒരു കുഞ്ഞു തെളിവു പോലുമില്ലെന്ന്'' അഹങ്കരിക്കുന്ന ഉമ്മന്‍ ചാണ്ടി മറന്ന് പോകുന്ന വാസ്‌തവങ്ങള്‍ നിരവധിയാണ്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഉമ്മന്‍ചാണ്ടി ഒപ്പുവച്ചാണ് മന്ത്രിസഭയില്‍ വച്ചത് എന്നതാണ് അതില്‍ പ്രധാനം. പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ നിശ്ചയിച്ച 1991-92 കാലയളവില്‍ ധനസെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍, ഭക്ഷ്യപൊതുവിതരണ അണ്ടര്‍ സെക്രട്ടറി സോമരാജന്‍, പൊതുവിതരണ സെക്രട്ടറി സഖറിയാ മാത്യു എന്നിവരുടെ മൊഴികളാണ് അനുബന്ധത്തെളിവുകള്‍.കോടതി അത് മറന്നിട്ടില്ല.അതു കൊണ്ടാണ് 22 വര്‍ഷം കഴിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി ഇങ്ങനെ വിചാരണ ചെയ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയുടെ പങ്ക് തുടരന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ നിര്‍ദേശിച്ച വിജിലന്‍സ് ജഡ്‌ജിയെ യുഡിഎഫ് നേതാക്കളെക്കൊണ്ട് ഭര്‍ത്സിച്ചൊതിക്കി ആ കേസ് ആ ജഡ്‌ജി കേള്‍ക്കില്ല എന്നുറപ്പാക്കിയതും പാമൊലിന്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് രാജിവച്ച് ഒഴിയേണ്ട അവസ്ഥ സൃഷ്ടിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ `തൊട്ടിത്തരങ്ങളാണെ'ന്ന് വിളിച്ചു പറയുകയായിരുന്നു,ആതിരേ, സുപ്രീം കോടതി.
പ്ലസ് ടു കേസില്‍ കോടതി വിധിയേയും ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ശിപാര്‍ശയേയും പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ലീഗീന്റെ പണക്കൊതിക്കൊപ്പം നിന്നതാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആദ്യവും ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്‌ചയും അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ തുറന്ന് കാട്ടിയത്.അഞ്ചാം മന്ത്രിയെ അനുവദിക്കുന്നിടം തൊട്ട് ലീഗിന്റെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമനാ'യിരുന്നു ഉമ്മന്‍ ചാണ്ടി.ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ മറവില്‍ കോടികളുടെ അഴിമതിക്കാണ് മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് ഉമ്മന്‍ ചാണ്ടി അവസരമൊരുക്കാന്‍ അക്ഷീണം യത്‌നിച്ചത്.പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ അഴിമതി ചൂണ്ടിക്കാണിച്ചവരോട് ``തെളിവ് കൊണ്ടുവരൂ''എന്ന് ഞെളിഞ്ഞ് നിന്ന് വെല്ലുവിളിച്ചതും കേരളം മറന്നിട്ടില്ല.കൈക്കൂലിക്ക് തെളിവുണ്ടാകില്ല എന്ന പ്രഥമിക ബോദ്ധ്യത്തില്‍ നിന്നുകൊണ്ട് മലയാളികളെ വിഢികളാക്കിയ രാഷ്ട്രീയ കൗശലത്തിന്റെ നഗ്നതയാണ് ഹൈക്കോടതി തുറന്ന് കാട്ടിയത്.സിംഗിള്‍ ബഞ്ച് വിധിവന്നപ്പോള്‍ തങ്ങളുടെ ഭാഗം കെട്ടില്ലെന്ന ആരോപണവും സുതാര്യമായി വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ക്കണ്ടാണ് നടപടിയെടുത്തതെന്ന അവകാശ വാദവും പെരുംകള്ളങ്ങളാണെന്ന് അന്നേ ബോദ്ധ്യമായതാണ്.ആതിരേ,അഴിമതിയുടേയും അനീതിയുടേയും എല്ലാ ശക്തികളുമായി സമരസപ്പെട്ട് അവരെ സംരക്ഷിക്കുന്ന ഭരണഭീഷണിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഹൈക്കോടതി ഒരു വട്ടം കൂടി സ്ഥാപിക്കുകയായിരുന്നു തിങ്കളാഴ്‌ച.
സോളാര്‍ കേസില്‍,സലിം രാജിന്റെ ഭൂമിതട്ടിപ്പ് കേസില്‍,ടൈറ്റാനിയം കേസിലൊക്കെ ഇത്തരത്തില്‍ കോടതി ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ചെയ്‌തികളെ നിശിതമായി വിമര്‍ശിച്ച് ഈ മനുഷ്യന്‍ ജനാധിപത്യ ഭരണക്രമത്തിലെ ഭീകരനാണെന്ന് നിസംശയം വിധിയെഴുതിയതാണ്.അന്നൊക്കെ ``നിയമം നിയമത്തിന്റെ വഴിക്ക് പോകും.എനിക്ക് ഭയക്കാനൊന്നുമില്ലെന്ന്'' വീമ്പിളക്കുകയും ``ഏത് അപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന്'' പ്രഖ്യാപിക്കുകയും ചെയ്‌ത ഉളുപ്പില്ലായമായാണ് ഉമ്മന്‍ ചാണ്ടി.അതു കൊണ്ട് തിങ്കളാഴ്‌ചത്തെ വിധികളെ മാനിക്കാനുള്ള ജനാധിപത്യ മര്യാദ ഉമ്മന്‍ ചാണ്ടിക്കുണ്ടാവില്ല.അതു കൊണ്ട് മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയുമില്ല.പക്ഷേ ഒന്നുറപ്പ്.കരുണാകരന് സംഭവിച്ചതിലും ഹീനവും ഭീകരവുമായ പരിണതിയാണ്,ആതിരേ, ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത്.അതിനിനി അധികം താമസവുമില്ല
Friday, August 22, 2014
ഹസനെന്ന കോമാളിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയുടെ കടും വെട്ട്
ചന്ദ്രിക മുഖപ്രസംഗമെഴുതിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും പ്രസ്‌താവനകളിലൂടെയും സുധീരന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധി, സമ്പൂര്‍ണ മദ്യനിരോധനമെന്ന പ്രസ്‌താവനയായി ഹസനില്‍ നിന്നു പുറത്ത് വന്നത്.കരുണാകരനെ തകര്‍ക്കാന്‍ ഉപയോഗിച്ച കുതന്ത്രങ്ങളുടെ ഹീനമായ പുനര്‍ജനനം ഇനി, തുടര്‍ന്നു കാണാനാകും.അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഹസന്‍ അങ്ങനെ പറഞ്ഞതിന്റേയും ഹസനെ കൊണ്ട് ഉമ്മന്‍ ചാണ്ടി അങ്ങനെ പറയിച്ചതിന്റേയും പൊരുള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.കുഞ്ഞിന്റെ അവകാശ വാദവുമായി സോളമന്‍ രാജാവിനെ സമീപിച്ച രണ്ടു മാതാക്കളില്‍ ഒരാള്‍ കുഞ്ഞിനെ പകുത്തെടുക്കാന്‍ തയ്യാറായതിലെ ബീഭത്സ താത്‌പര്യമുണ്ടല്ലോ,അതിന് തുല്യമായ ഉന്മൂലന മനസ്സാണ് ഹസനിലൂടെ വെളിവായത്. സോളാര്‍,സരിത,ആറന്മുള വിമാനത്താവളം,പ്ലസ് ടു,418 ബാര്‍-ഖദറിനുള്ളിലെ ഉമ്മന്‍ ചാണ്ടിയുടെ കരാളത തെളിഞ്ഞു കൊണ്ടേയിരിക്കുകയാണ്
ആതിരേ,കോമാളികള്‍ സര്‍ക്കസിന്റെ അവിഭാജ്യ ഘടകമാണ്.പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതല്ല അവരുടെ പ്രാഥമിക ദൗത്യം.അതു കൊണ്ടാണ് ഹാസ്യകലയില്‍ സമ്പൂര്‍ണ പരാജയമായിട്ടും അവരെ ഉപേക്ഷിക്കാത്തത്.ഒരു ഐറ്റം കഴിഞ്ഞ് അടുത്ത ഐറ്റം തുടങ്ങുന്നതിനുള്ള വേദിയൊരുക്കാന്‍ അല്‍പം സമയം വേണം.മുഷിച്ചിലുളവാക്കുന്ന ഈ ഇടവേളയില്‍ നിന്ന് പ്രേക്ഷക ശ്രദ്ധ തിരിക്കാനാണവര്‍ പേക്കൂത്തുകളാടുന്നത്;കോപ്രായങ്ങള്‍ കണിക്കുന്നത്.അവരുടെ ആകാരവും വേഷഭൂഷകളും ഇതിന് അനുഗുണമാണ്.അവരുടെ വിഢിത്തങ്ങള്‍ പക്ഷെ സര്‍ക്കസ് കാണാനെത്തുന്ന കുഞ്ഞുങ്ങള്‍ക്കിഷ്ടമാണ്.കോമാളികളുടെ കോപ്രായങ്ങളില്‍ അവര്‍ ആര്‍ത്തു ചിരിക്കും.കുഞ്ഞുങ്ങള്‍ ചിരിക്കുന്നത് മുതിര്‍ന്നവര്‍ക്ക് ഇഷ്ടമാണ്.ഈ ഇഷ്ടങ്ങള്‍ക്കിടയില്‍ വേദിയൊരുക്കുന്നതിലെ ഇടവേളകള്‍ ശ്രദ്ധിക്കപ്പെടാതെ പോകും.
അത്തരത്തിലൊരു കോമാളിയായി കേരളീയരുടെ മുന്നില്‍ നില്‍ക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്റും എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌ത വിധേയനുമായ എം.എം.ഹസന്‍.ബാറുടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഇതുവരെ നടത്തിയ ഗൂഢാലോചനകള്‍ എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ്,ആതിരേ, `പൊട്ടന്‍ വേഷം കെട്ടിച്ച്'ഹസനെ രംഗത്തിറക്കിയത്.ശിഖണ്ഡിയെ മുന്‍ നിറുത്തി പാഞ്ചാല രാജനായ ദ്രുപദനും മകന്‍ ധൃഷ്ടദ്യുമ്‌നനും നടത്തിയ കുരുക്ഷേത്രയുദ്ധത്തിന്റെ ഓര്‍മ്മയും ഹസന്‍ ഉണര്‍ത്തുന്നുണ്ട്.
നാലു മാസമായി 418 ബാര്‍ അടഞ്ഞുകിടക്കാനുണ്ടായ സാഹചര്യം വിവരിക്കേണ്ടതില്ല.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൊണ്ടല്ല അതുണ്ടായത്.സുപ്രീം കോടതി വിധിയും പാര്‍ലമന്റ് തെരഞ്ഞെടുപ്പും അതിന് ഹേതുവായി.ഘട്ടം ഘട്ടമായി മദ്യ നിരോധനമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാനും ഉമ്മന്‍ ചാണ്ടിയെ മൂലയ്‌ക്കിരുത്താനും ഇതാണ് അവസരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ തിരിച്ചറിയുകയും നിലപാടില്‍ കാര്‍ക്കശ്യം വരുത്തുകയും ചെയ്‌തു.മദ്യവിപത്തിന്റെ ഇരകളായ വീട്ടമ്മമാരും മദ്യവര്‍ജനത്തിന് വാദിക്കുന്ന കത്തോലിക്ക സഭയും കത്തോലിക്ക മെത്രാന്‍ സംഘവും സുധീരന്റെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്‌തപ്പോള്‍ അത് പ്രതിച്ഛായ നിര്‍മാണത്തിന്റെ മാനം കൈവരിക്കുകയും ചെയ്‌തു.
സരിതയുടെ വായടയ്‌പ്പിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അതിന്റെയൊക്കെ മറവില്‍ സ്വന്തം അക്കൗണ്ട് വളര്‍ത്താനും ബാറുടമകളുടെ ഔദാര്യം സ്വീകരിച്ച ഉമ്മന്‍ ചാണ്ടിക്കും കെ.ബാബുവിനും കെ.സി.ജോസഫിനും പക്ഷേ പ്രതിച്ഛായയായിരുന്നില്ല,ആതിരേ, തുടക്കത്തില്‍ പ്രശ്‌നം.സരിതയ്‌ക്ക് വേണ്ടി പറ്റിയ പണത്തിന്റെ കണക്ക് പുറത്തു വരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു അവരുടെ അജണ്ട.പിന്നെ ബാറുകളിലുള്ള ബിനാമി ഇടപാടുകളും രഹസ്യമായി സൂക്ഷിക്കണമെന്ന ജാഗ്രതയുമുണ്ടായിരുന്നു.ഈ സമയം കൊണ്ട് സുധീരന്‍ മദ്യവിരുദ്ധരുടെ മുഴുവന്‍ `ധീരനായ നേതാവായി'കഴിഞ്ഞിരുന്നു.
മദ്യവ്യാപാരം വ്യക്തികളുടെ തൊഴില്‍ സ്വാതന്ത്ര്യമല്ലെന്നും അടിയന്തിരമായി പരിഹരിക്കേണ്ടതല്ല ബാറുടമകളുടെ ആവശ്യങ്ങളെന്നുമുള്ള കോടതി വിധികള്‍ വന്നപ്പോഴാണ് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും ആശ്വാസമായത്.ബാറുകള്‍ തുറക്കാനാവാത്തതിന്റെ ഉത്തരവാദിത്തം കോടതിയുടെ ചുമലില്‍ കെട്ടി വച്ച് ആശ്വാസിച്ചപ്പോഴാണ് ഈ വിഷയത്തില്‍ സുധീരന്‍ നേടിയെടുത്ത മെയിലേജ് ബോദ്ധ്യമായത്.അപ്പോഴും ബാറുകള്‍ അടച്ചിട്ടതു കൊണ്ട് കുടി കുറഞ്ഞില്ലെന്നതിന്റെ കണക്ക് നിരത്തി ബാറുടമകള്‍ക്ക് വേണ്ടി വിടുപണി ചെയ്യാനാണ് എക്‌സൈസ് മന്ത്രി നിയമസഭാതലം പോലും ഉപയോഗിച്ചത്.അപ്പോഴേയ്‌ക്കും നെല്ലും പതിരും കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അബ്‌കാരി മാഫിയയുടെ അഞ്ചാംപത്തികളാണെന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ വരെ തിരിച്ചറിഞ്ഞു.മദ്യവര്‍ജനം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിന് ഒഴിഞ്ഞ മദ്യക്കുപ്പിയുടെ വിലപോലും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നല്‍കുന്നില്ലെന്ന് അസന്ദിഗ്‌ധമായി തെളിയിക്കപ്പെട്ടു.ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും,ആതിരേ, സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാതെ ബാറുടമകള്‍ക്കായി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഗൂഢാലോചന നടത്തി.അതിന് `നിയമപരവും പ്രായോഗികവുമായ` നിലപാട് എന്നവര്‍ പേരും കൊടുത്തു.
പക്ഷേ നിയമപരമായ ഈ പ്രായോഗികതയെ കേരളത്തിന്റെ പൊതുബോദ്ധ്യം പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോഴാണ് എത്രമാത്രം വഴുക്കലുള്ള പ്രതലത്തിലാണ് തങ്ങളുടെ നില്‍പ്പെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തിരിച്ചറിഞ്ഞത്.ആ വികല്‍പ്പത്തിലാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന് വയ്‌ക്കാനും യുഡിഎഫ് സര്‍ക്കാരിന് മടിയില്ലെന്ന പുലമ്പല്‍ പുറത്ത് വന്നത്.ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വക്താക്കള്‍ ഈ പ്രസ്‌താവനയിലൂന്നി മുഖ്യമന്ത്രിയെ മഹത്വവത്‌ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും കേരളം ചെവിക്കൊണ്ടില്ല.മദ്യനയം വ്യക്തമാക്കതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രിയുടെ വിടുവായിത്തമായിട്ട് മാത്രമാണ് മലയാളികള്‍ ആ പ്രസ്‌താവനയെ വിലയിരുത്തിയത്.
ഇത്രയുമായപ്പോഴേയ്‌ക്കും,ആതിരേ, ബാര്‍ വിഷയത്തില്‍ സുധീരന്റെ അഭിപ്രായമാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാടെന്ന് പൊതുസമൂഹം വായിച്ചെടുത്തു.നിലവാരമുള്ള ബാറുകള്‍ക്ക് തുറന്ന് പ്രവൃത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് പറഞ്ഞിരുന്ന കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും പൂര്‍ണമായി സുധീരന്റെ പക്ഷത്തെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി അപകടം മണത്തു.അങ്ങനെയാണ് ഹൈക്കമാന്‍ഡിനെ വിഷയത്തിലേയ്‌ക്ക് ,വിശ്വസ്‌തര്‍ വഴി ,വലിച്ചിഴച്ചത്.വെളുക്കാന്‍ തേച്ചത് പാണ്ടായി.പ്രായോഗികതയല്ല ജനവികാരമാണ് മാനിക്കേണ്ടതെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒരിക്കല്‍ കൂടി സുധീരനൊപ്പം നിന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി,`ചണ്ടി'യായി.ആ സ്‌ന്ദിഗ്‌ധാവസ്ഥയില്‍ നിന്ന് കരകയറാനാണ് ഹസനെന്ന കോമാളിയെ അല്ലെങ്കില്‍ ശിഖണ്ഡിയെ ഉമ്മന്‍ ചാണ്ടി നിയോഗിച്ചത്.``യുഡിഎഫാണ് കേരളം ഭരിക്കുന്നത്.അതു കൊണ്ട് യുഡിഎഫിന്റെ നയങ്ങള്‍ക്കാണ് പ്രസക്തി.സുധീരന്റേത് ന്യൂനപക്ഷ അഭിപ്രായമാണ് അത് വോട്ടിനിട്ട് തള്ളാന്‍ കഴിയും. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ ഒരു നിലപാടില്ലാഞ്ഞതിനാലാണ് അതു ചെയ്യാഞ്ഞത്. സര്‍ക്കാരിന്റേത് നിയമപരവും പ്രായോഗികവുമായ നിലപാടാണ് . ഇതൊരു മുന്നണി സര്‍ക്കാരാണ് കോണ്‍ഗ്രസിന്റെ മാത്രം തീരുമാനത്തിന്റെ പുറത്തല്ല, ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ കൂടി കണക്കിലെടുത്തു വേണം തീരുമാനമെടുക്കാന്‍`` എന്നൊക്കെയാണ് തിങ്കളാഴ്‌ച ഹസന്‍ വിളിച്ചു കൂവിയത്.ബാറുടമകള്‍ക്കു വേണ്ടി ഹസനെ കൊണ്ട് സുധീരനെ വെട്ടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
എന്നാല്‍ ചന്ദ്രിക മുഖപ്രസംഗമെഴുതിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും പ്രസ്‌താവനകളിലൂടെയും സുധീരന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധി, സമ്പൂര്‍ണ മദ്യനിരോധനമെന്ന പ്രസ്‌താവനയായി ഹസനില്‍ നിന്നു പുറത്ത് വന്നത്.കരുണാകരനെ തകര്‍ക്കാന്‍ ഉപയോഗിച്ച കുതന്ത്രങ്ങളുടെ ഹീനമായ പുനര്‍ജനനം ഇനി, തുടര്‍ന്നു കാണാനാകും.അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഹസന്‍ അങ്ങനെ പറഞ്ഞതിന്റേയും ഹസനെ കൊണ്ട് ഉമ്മന്‍ ചാണ്ടി അങ്ങനെ പറയിച്ചതിന്റേയും പൊരുള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.ആതിരേ,കുഞ്ഞിന്റെ അവകാശ വാദവുമായി സോളമന്‍ രാജാവിനെ സമീപിച്ച രണ്ടു മാതാക്കളില്‍ ഒരാള്‍ കുഞ്ഞിനെ പകുത്തെടുക്കാന്‍ തയ്യാറായതിലെ ബീഭത്സ താത്‌പര്യമുണ്ടല്ലോ,അതിന് തുല്യമായ ഉന്മൂലന മനസ്സാണ് ഹസനിലൂടെ വെളിവായത്. സോളാര്‍,സരിത,ആറന്മുള വിമാനത്താവളം,പ്ലസ് ടു,418 ബാര്‍-ഖദറിനുള്ളിലെ ഉമ്മന്‍ ചാണ്ടിയുടെ കരാളത തെളിഞ്ഞു കൊണ്ടേയിരിക്കുകയാണ്.
.
Monday, August 18, 2014
പ്ലസ്‌ടു:നഷ്ടപരിഹാരത്തിന് ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കണം
മാര്‍ച്ചില്‍,അതി വേഗം ബഹുദൂരം സിദ്ധാന്തത്തിന്റെ ചുവട് പിടിച്ച് എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച് കൈയ്യടിനേടിയത് നീചമായ വിദ്യാഭ്യാസ കച്ചവടത്തിനായിരുന്നു എന്ന് മെയ് മാസം ആയപ്പോള്‍ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്.പ്ലസ് ടു പ്രവേശനം താമസിപ്പിച്ച്,പിന്നെ സ്‌കൂളും ബാച്ചും തന്നിഷ്ടപ്രകാരം അനുവദിച്ച് പോക്കറ്റ് വീര്‍പ്പിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗിന്റേയും സൃഗാല തന്ത്രമാണ് ഹൈക്കോടതി പൊളിച്ചത്.ഈ വിധിയോടെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന അബ്ദുറബ്ബിന്റെ ന്യായം പാണക്കാട്ട് പറഞ്ഞാല്‍ മതി.കോടികളുടെ അഴിമതി ലക്ഷ്യമിട്ട് ചട്ടങ്ങള്‍ ലംഘിച്ച് സ്‌കൂളും ബാച്ചുകളും അനുവദിച്ചത് കൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്.അതുകൊണ്ട് വിദ്യാര്‍ത്ഥികല്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗും മാത്രമാണ്.വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നശിപ്പിച്ച ഇവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടികളാണ് ഇനി ആവശ്യം.
ആതിരേ,കാണ്ടാമൃഗം പോലും സാഷ്ടാംഗം വണങ്ങുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ.കേശാദിപാദം അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന പ്രഖ്യാപനം `പിന്നാമ്പുറത്ത്'അരയാലായി മുളച്ചു നില്‍ക്കുന്നതില്‍ അഭിമാനിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് പ്ലസ് ടു കോഴ്‌സ് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഇടക്കാല വിധി ആലിന്റെ പുതിയ തളിരിലകളാണ്.മുസ്ലീം ലീഗിന്റെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമന്' ഈ കോടതി വിധിയും പുതിയ പൂമാല...
ഇതു പോലൊരു നാറിയഭരണമെന്ന്, ആ മുദ്രാവാക്യം ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലാത്തവരെ കൊണ്ട് പോലും,പറയിപ്പിക്കുന്നതില്‍ മത്സരിക്കുയാണ്, ആതിരേ,ഉമ്മന്‍ ചാണ്ടിയും അബ്ദുറബ്ബും മുസ്ലീം ലീഗും.വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അമ്മാനമാടുന്നതെന്ന് ചിന്തിക്കാതെയുള്ള അഴിമതി ഭരണത്തിന്റെ ചെകിടത്തേറ്റ കനത്ത പ്രഹരമാണ് ഈ ഇടക്കാല വിധി.വിധി പഠിക്കാനൊന്നുമില്ല,സ്വപ്‌നം കണ്ട കോടികളുടെ ഇടപാട് നടക്കില്ല.കോടതി വിധിയുടെ മറപിടിച്ച് വിദ്യാര്‍ത്ഥികളെ കരുക്കളാക്കി നടത്തിയ വിദ്യാഭ്യാസ ബോഫോഴ്‌സ് കോഴയാണ് ഹൈക്കോടതി വിധിയിലൂടെ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്.
മാര്‍ച്ചില്‍,അതി വേഗം ബഹുദൂരം സിദ്ധാന്തത്തിന്റെ ചുവട് പിടിച്ച് എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച് കൈയ്യടിനേടിയത് നീചമായ വിദ്യാഭ്യാസ കച്ചവടത്തിനായിരുന്നു എന്ന് മെയ് മാസം ആയപ്പോള്‍ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്.പ്ലസ് ടു പ്രവേശനം താമസിപ്പിച്ച്,പിന്നെ സ്‌കൂളും ബാച്ചും തന്നിഷ്ടപ്രകാരം അനുവദിച്ച് പോക്കറ്റ് വീര്‍പ്പിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗിന്റേയും സൃഗാല തന്ത്രമാണ് ഹൈക്കോടതി പൊളിച്ചത്.ഈ വിധിയോടെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന അബ്ദുറബ്ബിന്റെ ന്യായം പാണക്കാട്ട് പറഞ്ഞാല്‍ മതി.കോടികളുടെ അഴിമതി ലക്ഷ്യമിട്ട് ചട്ടങ്ങള്‍ ലംഘിച്ച് സ്‌കൂളും ബാച്ചുകളും അനുവദിച്ചത് കൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്.അതുകൊണ്ട് വിദ്യാര്‍ത്ഥികല്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗും മാത്രമാണ്.വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നശിപ്പിച്ച ഇവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടികളാണ്, ആതിരേ, ഇനി ആവശ്യം.
ഇടക്കാല വിധിയോടെ 104 സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുമതിയില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്ലസ്‌ടു അനുവദിക്കാനാവില്ല. വിദഗ്‌ധ സമിതി ശിപാര്‍ശ ചെയ്‌ത സ്‌കൂളുകള്‍ക്കു മാത്രം അനുമതി നല്‍കാനാണ് കോടതി ഉത്തരവ്. സമിതി ശിപാര്‍ശ ചെയ്‌തിട്ടും മന്ത്രിസഭാ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ഹൈക്കോടതി നല്‍കിയ നിര്‍ദേശ പ്രകാരം 131 പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, 91 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്ററിയായി അപ്‌ഗ്രേഡ് ചെയ്യല്‍, 426 പുതിയ ബാച്ചുകള്‍ എന്നിങ്ങനെയാണു പ്ലസ്‌ടുവില്‍ പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത്. ഇതില്‍ പുതിയ ബാച്ചുകളുടെ കാര്യത്തിലായിരുന്നു ഏറ്റവും കൂടുതല്‍ പരാതികള്‍. 50 ഓളം പരാതികള്‍ ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലെത്തി. ഇവ പരിഗണിച്ചാണു പുതിയതായി അനുവദിച്ചവയില്‍ ഹയര്‍ സെക്കന്ററി ഡയറക്ടറടങ്ങിയ ആറംഗ സമിതിയുടെ ശിപാര്‍ശയുള്ള സ്‌കൂളുകള്‍ക്കു മാത്രം പുതിയ ബാച്ചുകള്‍ക്കു പ്രവര്‍ത്തനാനുമതിയെന്ന വിധി കോടതി പറഞ്ഞത്.ഫലത്തില്‍ മറ്റു ബാച്ചുകളുടേയും സ്‌കൂളുകളുടേയും അനുമതി താത്‌കാലികമായി സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നു.
കേരളത്തിലെ പൊതുസമൂഹത്തെ മുഴുവന്‍ കൊഞ്ഞാണന്മാരക്കിയാണ്, ആതിരേ, മന്ത്രിസഭ ഉപസമിതി പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്.ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതി റിപ്പോര്‍ട്ടിനെ മറികടന്നാണ് മന്ത്രിസഭാ ഉപസമിതി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്. എം.എല്‍.എമാരുടെ നിര്‍ദ്ദേശം സ്വീകരിക്കാനുള്ള തീരുമാനവും ഉപസമിതിയുടെ ഇടപെടലുമാണ്‍ഇത്തരമൊരു ദുരവസ്ഥയില്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും കൊണ്ടെത്തിച്ചത്.
പ്ലസ് വണ്‍ സീറ്റുകള്‍ കുറവുള്ള റവന്യൂ ജില്ലകളെ അടിസ്ഥാനമാക്കിയാണ്,ആതിരേ,ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ആദ്യ മുന്‍ഗണന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്, രണ്ടാമത് കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക്, ഇവ രണ്ടും ഇല്ലെങ്കില്‍ സിംഗിള്‍ മാനേജ്‌മെന്റിന് എന്നിങ്ങനെയായിരുന്നു മാനദണ്ഡം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവും അവിടെ പത്താംക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികളുടെ എണ്ണവും പരിഗണിച്ചുക്കണമെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.നീതിയുക്തവും യുക്തിഭദ്രവും വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതുമായ ഈ നിര്‍ദേശങ്ങള്‍ അട്ടിമറിച്ച് , ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ പ്രദേശത്തെ ജനപ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിക്കണമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ. ഇക്കാര്യം പ്ലസ് ടു ബാച്ച് അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലും സൂചിപ്പിച്ചിട്ടുണ്ട്. ഇതാണ് ഹൈക്കോടതി ചോദ്യം ചെയ്‌തത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടും ജനപ്രതിനിധികളുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് സ്‌കൂളുകളുടെ ലിസ്റ്റിന് മന്ത്രിസഭാ ഉപസമിതി അന്തിമ രൂപം നല്‍കിയത് എന്ന് ഉമ്മന്‍ ചാണ്ടിയും വിശ്വസ്‌ത വിധേയന്‍ കെ.സി.ജോസഫും അബ്ദുറബ്ബും പറഞ്ഞത് പച്ചക്കള്ളവും പ്ലസ് വണ്ണിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും കേരളത്തിലെ പൊതുസമൂഹത്തേയും പമ്പര വിഢികളാക്കുന്നതുമായിരുന്നെന്ന് കോടതി കണ്ടെത്തി.അതു കൊണ്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ അംഗീകരിക്കുകയും രാഷ്ട്രീയ ഇടപെടലിനെ തളളിക്കളയുകയുമാണ് ഹൈകോടതി ഇടക്കല വിധിയിലൂടെ ചെയ്‌തിരിക്കുന്നത്.ഇതോടെപ്ലസ് ടു അനുവദിച്ചതിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനപ്പുറം മന്ത്രിസഭാ ഉപസമിതിക്കായി മാറുകയാണ്. വിദ്യഭ്യാസ ആവശ്യകതക്കപ്പുറം സാമുദായിക ഘടകങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള ശ്രമമായിരുന്നു മന്ത്രിസഭാ ഉപസമിതി നടത്തിയതെന്ന ആരോപണത്തെയും ഹൈക്കോടതി വിധി ശരിവെക്കുന്നു, ആതിരേ...
എറണാകുളം മുതല്‍ വടക്കോട്ട് 95 പുതിയ സ്‌കൂളുകള്‍ ഉള്‍പ്പെടെ 700 ബാച്ചുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പുതിയ സ്‌കൂളുകള്‍ സ്വന്തം നിലയിലും ബാച്ചുകളില്‍ ഏകജാലകം വഴിയുമാണ് പ്രവേശനം നടത്തേണ്ടിയിരുന്നത്. പുതിയ ഷെഡ്യൂള്‍ പ്രകാരം 20 നാണ് പ്രവേശന നടപടികള്‍ തുടങ്ങേണ്ടിയിരുന്നത്. ഹൈക്കോടതി വിധിയോടെ ഇവയെല്ലാം തകിടം മറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കിയ സ്‌കൂകളെ ഒഴിവാക്കിയും പുതിയ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയും ഉത്തരവ് ഇറക്കേണ്ടിവരും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശ നടപടികള്‍ പുനരാരംഭിക്കേണ്ടിയും വരും. സ്‌കൂളുകളെ ഒഴിവാക്കലും മറ്റും ഏകജാലക പ്രവേശനത്തെ സങ്കീര്‍ണമാക്കും. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല വിധിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രവേശനം വീണ്ടും നീളും.ഇതൊക്കെ സൃഷ്ടിക്കപ്പെട്ടത് കോടതി വിധി മൂലമല്ല മറിച്ച് കോടികള്‍ ലക്ഷ്യമിട്ട് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി പ്രവര്‍ത്തനം കൊണ്ടാണ്.സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരം നല്‍ക്കതെ അഡ്വക്കേറ്റ് ജനറല്‍ ഉരുണ്ട് കളിച്ചപ്പോഴെ കള്ളക്കളി വ്യക്തമായതാണ്.
അതു കൊണ്ട് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അബ്ദു റബ്ബില്‍ നിന്നും മന്ത്രി സഭാ ഉപസമിതി അംഗങ്ങളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടിക്ക് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സന്നദ്ധമായെങ്കില്‍ മാത്രമേ, ആതിരേ,ഈ അഴിമതിപ്പരിഷകളെ ഒരു പാഠം പഠിപ്പിക്കാന്‍ കഴിയൂ
Saturday, August 16, 2014
അരി പ്രാഞ്ചി'മാരും കേരളത്തിലെ ഇടതുപക്ഷവും
ഇവിടെ,ഇപ്പോള്‍,അധ്വാനിക്കുന്നത് മൂലധന സംരക്ഷകരോ,മൂലധന സമാഹര്‍ത്താക്കളൊ അല്ലെങ്കില്‍ മൂലധന ചൂഷകരോ ആണ്.തങ്ങളുടെ അത്യാര്‍ത്തിയുടേയും അധിനിവേശ ത്വരകളുടെയും ആവേഗത്തിന് പിന്നോട്ടടി ലഭിക്കാതിരിക്കാനാണവര്‍ എല്ലുമുറിയെ പണിയെടുക്കുന്നത്.അതു കൊണ്ടാണ് പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്.റിസോര്‍ട്ട് മാഫിയകള്‍ തഴയ്‌ക്കുന്നത്.റിയല്‍ എസ്റ്റേറ്റ് റാക്കറ്റ് കൊഴുക്കുന്നത്.മാളുകളും പാര്‍പ്പിട-വ്യാപാര-വാണിജ്യ സമുച്ചയങ്ങളും മാനമുട്ടെ ഉയരുന്നത്.വര്‍ഗ വ്യവച്ഛേദത്തിന്റെ അതിരുകള്‍ തൂര്‍ന്നു പോയ `4ജി'കാലത്തിലെ ഈ പുതിയ അദ്ധ്വാന വര്‍ഗത്തിന് വേണ്ടിയാണ് വൈരുദ്ധ്യാധിഷ്ടിത ദ്വന്ദ്വമാന ഭൗതീകവാദത്തിന്റെ മുന്‍ പ്രാണേതാക്കള്‍ പുതിയ മാനിഫെസ്റ്റോകള്‍ ചമയ്‌ക്കുന്നത്.ഈ അശ്ലീലതയുടെ അടരുകളിലാണ്,`അരി പ്രാഞ്ചികളുടെ'അസ്‌തിത്വം.
കൃഷിയടക്കം കായികാദ്ധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങള്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് `സംവരണം'ചെയ്യുകയോ മൂലം വര്‍ത്തമന കേരളത്തില്‍ മാര്‍ക്‌സിയന്‍ തൊഴിലാളി സിദ്ധാന്തം കലഹരണപ്പെട്ടിരിക്കുകയാണ്, ആതിരേ! ഫാക്ടറി തൊഴില്‍ പോലുള്ള `സ്‌കില്‍ഡ് ലേബര്‍'രംഗത്ത് പ്രവൃത്തിക്കുന്നവര്‍,മുതലാളിത്തത്തിന്റെ തലതിരിഞ്ഞ ധാരാളിത്തമെന്ന് ഒരിക്കല്‍ വിവക്ഷിക്കപ്പെട്ടിരുന്ന ,ഭൗതീക സൗകര്യങ്ങളുടെ കസ്റ്റോഡിയന്മാരായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ആതിരേ,ഇവിടെ,ഇപ്പോള്‍,അധ്വാനിക്കുന്നത് മൂലധന സംരക്ഷകരോ,മൂലധന സമാഹര്‍ത്താക്കളൊ അല്ലെങ്കില്‍ മൂലധന ചൂഷകരോ ആണ്.തങ്ങളുടെ അത്യാര്‍ത്തിയുടേയും അധിനിവേശ ത്വരകളുടെയും ആവേഗത്തിന് പിന്നോട്ടടി ലഭിക്കാതിരിക്കാനാണവര്‍ എല്ലുമുറിയെ പണിയെടുക്കുന്നത്.അതു കൊണ്ടാണ് പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്.റിസോര്‍ട്ട് മാഫിയകള്‍ തഴയ്‌ക്കുന്നത്.റിയല്‍ എസ്റ്റേറ്റ് റാക്കറ്റ് കൊഴുക്കുന്നത്.മാളുകളും പാര്‍പ്പിട-വ്യാപാര-വാണിജ്യ സമുച്ചയങ്ങളും മാനമുട്ടെ ഉയരുന്നത്.വര്‍ഗ വ്യവച്ഛേദത്തിന്റെ അതിരുകള്‍ തൂര്‍ന്നു പോയ `4ജി'കാലത്തിലെ ഈ പുതിയ അദ്ധ്വാന വര്‍ഗത്തിന് വേണ്ടിയാണ് വൈരുദ്ധ്യാധിഷ്ടിത ദ്വന്ദ്വമാന ഭൗതീകവാദത്തിന്റെ മുന്‍ പ്രാണേതാക്കള്‍ പുതിയ മാനിഫെസ്റ്റോകള്‍ ചമയ്‌ക്കുന്നത്.ഈ അശ്ലീലതയുടെ അടരുകളിലാണ്,`അരി പ്രാഞ്ചികളുടെ'അസ്‌തിത്വം.
അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള തെരെഞ്ഞെടുപ്പ് ഇന്ത്യന്‍ പാര്‍ലമെന്ററി ജാനാധിപത്യ സമ്പ്രദായത്തിന്റെ ആധാര ശിലയാണ്.പക്ഷേ ഈ യാഥാര്‍ത്ഥ്യം ,അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലും അതിനുവേണ്ടിയുള്ള അനുരഞ്‌ജനത്തിലും ഇന്ത്യയിലെ വിപ്ലവപാര്‍ട്ടികള്‍ മറന്നു പോയി.`മുട്ടുമ്പോള്‍ പറമ്പന്വേഷിക്കുന്ന' കൊഞ്ഞാണന്മാരുടെ കൂട്ടമായി പരിണമിച്ചു,ആതിരേ,പന്ന്യന്‍ രവീന്ദ്രന്റെ സിപിഐയും പിണറായി വിജയന്റെ സിപിഎമ്മും.ആ അധഃപതനത്തിന്റെ മ്ലേച്ഛതയാണ് കഴിഞ്ഞ പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തേയും എറണാകുളത്തേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഘനീഭൂതമായത്.
പാര്‍ട്ടിയുമായോ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത,പ്രത്യയശാസ്‌ത്ര പരിസരങ്ങളിലിലേയ്‌ക്ക് കൗതുകത്തിനായെങ്കിലും എത്തി നോക്കുകപോലും ചെയ്യാത്ത പരിഷകളില്‍ നിന്ന് കോടികള്‍ കൈപ്പറ്റി അവരെ സ്ഥാനാര്‍ത്ഥികളാക്കി പാര്‍ട്ടി അണികളെയും സമ്മതിദായകരേയും പാര്‍ലമെന്ററി ജനധിപത്യ മര്യാദകളെയും ഉളുപ്പില്ലാതെ വഞ്ചിച്ചതിന്റെ വിചാരണയാണിപ്പോള്‍,ആതിരേ, നടക്കുന്നത്.
തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇതു മുന്നണിയില്‍ എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകുന്നത് അതു കൊണ്ടാണ്. തിരുവനന്തപുരത്ത് മത്സരിച്ച സി പി ഐയുടെ `അരിപ്രാഞ്ചിയായ' ഡോ.ബെന്നറ്റ് ഏബ്രഹാമിനെ നോമിനേറ്റ് ചെയ്‌തത് സിപിഎം ആയിരുന്നു.എറണാകുളത്തെ `അരിപ്രാഞ്ചി' ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍,പക്ഷേ,സിപിഐക്ക് പങ്കൊട്ടുമില്ല.അതായത് രണ്ടിടത്തും ഇടതു മുന്നണിയിലെ `വല്യേട്ടന്‍'തന്നെയാണ് മുഖ്യ സൂത്രധാരന്‍.
അതിന്റെ തെളിവാണ്,ആതിരേ, തിരുവനന്തപുരം സി പി ഐയുടെ സീറ്റാണെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന പി ബി അംഗമായ എം എ ബേബിയുടെ പ്രസ്‌താവന.പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ബേബിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരത്തെ സീറ്റ് വിവാദത്തെ അപ്രതീക്ഷിത വഴിത്തിരിവിലെത്തിച്ചിട്ടുണ്ടാകാം.എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഇക്കാര്യം തുടക്കത്തിലെ അറിയാമായിരുന്ന അങ്ങാടിപ്പാട്ടാണ്. സിപിഎമ്മിന് ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ താല്‍പര്യമുണ്ടായിരുന്നെന്ന് അച്ചടക്ക നടപടി നേരിട്ട സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയും വെളിപ്പെടുത്തിയിട്ടുണ്ട്. . ഇക്കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ തിരുവനന്തപുരം സീറ്റിന്റെ കാര്യത്തില്‍ സി പി എമ്മിന്റെ ഇടപെടല്‍ ഉണ്ടായി എന്നത് വ്യക്തമാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്.
കമ്മ്യൂണിസ്റ്റ് അല്ലാത്ത, ഇടതു പ്രവര്‍ത്തകന്‍ എന്നുപറയാന്‍ കഴിയാത്ത ക്രിസ്റ്റി ഫെര്‍ണാണ്ടസ് എറണാകുളത്ത് എങ്ങന സ്ഥാനാര്‍ഥിയായി എന്ന് സന്ദേഹം എം.എം.ലോറന്‍സിന്റെ പുതിയ വെളിപാടൊന്നുമല്ല,അതിരേ.സ്ഥാനാര്‍ത്ഥി നിര്‍ണയ നിമിഷം മുതല്‍ പാര്‍ട്ടി അണികളും മുന്നണിയിലെ ഘടകകക്ഷികളും നിയോജക മണ്ഡലത്തിലെ സമ്മതിദായകരും പൊതുസമൂഹവും ഉന്നയിച്ച മൗലീകമായ ചോദ്യമായിരുന്നു അത്.അതിന്റെ ഉത്തരം പ്രവാസി വ്യവസായി രവിപിള്ളയോട് പിണറായിക്കും പാര്‍ട്ടിക്കുമുള്ള കടപ്പാടും ലാവലിന്‍ കേസില്‍ നിയമസഹായം ലഭ്യമാക്കാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് കാണിച്ച സൗമനസ്യത്തോട് പിണറായിക്കുള്ള വ്യക്തിപരമായ കൃതജ്ഞതയും ടി.പി.വധക്കേസ് മുതല്‍ സിപിഎം കോണ്‍ഗ്രസുമായി നടത്തുന്ന ഒത്തുതീര്‍പ്പ് നയവുമെല്ലാം ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലുണ്ട്.മാത്രമല്ല കോടികളുടെ ഇടപാടുമുണ്ട്.സാന്റിയാഗോ മാര്‍ട്ടിന്റേയും ഫാരിസ് അബുബക്കറുടേയും ചാക്കു രാധാകൃഷ്‌ണന്റേയും അനധികൃത സമ്പാദ്യങ്ങളുടെ പങ്കുപറ്റാന്‍ ഉളുപ്പില്ലാത്ത സോഷ്യല്‍ ഡമോക്രാറ്റുകളായ പുത്തന്‍കൂറ്റ് നേതാക്കളുടെ ധനാര്‍ത്തിയും ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ആധാരമാണ്.കെ.വി.തോമസ് 87047 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചതും ആം ആദ്‌മി സ്ഥാനാര്‍ഥിയായ അനിതാ പ്രതാപ് 51000 വോട്ട് പിടിച്ചതും എറണാകുളത്തെ മൂന്ന് മണ്ഡലങ്ങളില്‍ സി പി എമ്മിന്റെ വോട്ട് 30 ശതമാനത്തിന് താഴെയായി കുറഞ്ഞതും ഈ `അരി പ്രാഞ്ചിയെ'സമ്മതിദായകരിലേയ്‌ക്ക് കെട്ടിയിറക്കിയത് കൊണ്ട് മാത്രമാണ്.
ബെനറ്റിന്റേത് പേമെന്റ് സീറ്റാണെന്ന് പാര്‍ട്ടി നടപടിയിലൂടെ സി പി ഐ സമ്മതിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ കരുത്തുറ്റ ചട്ടക്കൂടും ഗ്രൂപ്പിസവുമാണ് സിപിഎമ്മിലുള്ളതെന്നതു കൊണ്ട് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സീറ്റ് ലബ്ദിയുടെ വാസ്‌തവങ്ങള്‍ പുറത്തുവരാനുള്ള സാധ്യത വിരളമാണ്. ഇത്സംബന്ധിച്ച പ്രകാശ് കാരട്ടിന്റെ പ്രതികരണവും എം.എം.ലോറന്‍സിന്റേയും എം.എ.ബേബിയുടേയും മലക്കം മറിച്ചിലും അതാണ് വ്യക്തമാക്കുന്നത്.പക്ഷേ ഒന്നുറപ്പാണ്,ആതിരേ. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചരിത്രപരമായ വിഢിത്തമായിരുന്നെന്ന് ഒരിക്കല്‍ സി പി എം നേതൃത്വത്തിന് സമ്മതിക്കേണ്ടി വരും;സംശയമില്ല
Subscribe to:
Posts (Atom)










