Friday, January 30, 2015
ഗോദ്‌സെയെ ദേശസ്‌നേഹിയാക്കി പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍..
സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച് ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക് വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി.അത് പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്.....ഭഗത് സിംഗ്,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന് പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം..
ആതിരേ,മഹാത്മ ഗാന്ധിയെ നാഥുറാം വിനായക് ഗോദ്‌സെ വെടിവച്ചുന്മൂലനം ചെയ്‌ത ജനുവരി 30 ഇന്ത്യയില്‍ `രക്തസാക്ഷിത്വ ദിന'മാണ്
ഏതൊരു കൊലപാതകിയും അവകാശപ്പെടുന്ന ന്യായികരണം ഗോദ്‌സേയ്‌ക്കുമുണ്ട്.
അത് ഇന്നലെ വരെ ഇന്ത്യക്ക് സ്വീകാര്യമായിരുന്നില്ല.
ഇന്ന് കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി ഭരണം നടത്തുമ്പോള്‍ സാക്ഷി മഹാജനെ പോലെയുള്ളവര്‍ ഗോദ്‌സേയെ ദേശസ്‌നേഹിയാക്കുന്നതും മഹാരാഷ്ട്രയില്‍ ഗോദ്‌സേയെ പ്രകീര്‍ത്തിക്കുന്ന `ശൗര്യ ദിനം'ആചരിക്കുന്നതും കാവിവത്‌ക്കരണത്തിന്റെ ബീഭത്സ പരിണതികള്‍!
ആതിരേ,കാവി പുതപ്പിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന ഫാസിസ്റ്റ് തെമ്മാടിത്തത്തിനൊപ്പം നില്‍ക്കുന്ന ഗര്‍ഹണീയതയാണ് ഖദര്‍ പുതപ്പിച്ച് ഗാന്ധിജിയിലെ ചെറ്റത്തരങ്ങള്‍ മൂടിവയ്‌ക്കുന്ന സ്‌തുതിപാഠക രചനകള്‍.
ഭഗത് സിംഗ്,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന് പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം..
പക്ഷേ
ആതിരേ,സന്തത സഹചാരികളും അനന്തിരവള്‍മാരുമായ ആഭയും മനുവുമായി ഗാന്ധിജിക്ക് ലൈംഗീക ബന്ധമുണ്ടെന്ന അപവാദം പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു.പക്ഷേ അക്കാര്യം ഗാന്ധിജിയോട് തുറന്ന് ചോദിക്കാന്‍ നെഹൃവിനു പോലും ധൈര്യമുണ്ടായിരുന്നില്ല.
എന്നാല്‍ ഇനി ഒറീസയിലേയ്‌ക്ക് വരും മുന്‍പ് ഇക്കാര്യത്തില്‍ സുതാര്യത വരുത്തണമെന്ന ആവശ്യം പ്രദേശ് കോണ്‍ഗ്രസ് നേതാക്കല്‍ ഉന്നയിയ്‌ച്ചു.
ആ വെല്ലുവിളി സ്വീകരിച്ച് പൂര്‍ണ നഗ്നരായ മനുവിനും ആഭയ്‌ക്കുമൊപ്പം നഗ്നനായി വൈക്കോല്‍ മെത്തയില്‍ ശയിച്ചപ്പോള്‍ വൃദ്ധനായ ഗാന്ധിജിക്ക് ലിംഗോദ്ധാരണം ഉണ്ടായി.ആത്മസംയമനം നഷ്ടപ്പെട്ടതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വ്യാഖ്യാനിച്ച് ഇന്ദ്രിയനിഗ്രഹണത്തിന് ഗാന്ധിജി അവലംബിച്ചത് മൗനവ്രതവും ഉപവാസവുമായിരുന്നു.
ഇതേ തന്ത്രമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്‌ക്ക് പ്രതികാരം ചെയ്യാന്‍ ജനമുണര്‍ന്നപ്പോഴും ഗാന്ധി അവലംബിച്ചത്.ചൗരി ചൗര പൊലീസ് സ്റ്റേഷന് തീയിട്ട് ബ്രിട്ടീഷ് കൊലവെറിക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാനുറച്ചു മുന്നേറിയ സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള പിന്‍വിളിയായിരുന്നു ഗാന്ധിജിയുടെ മൗനവ്രതവും ഉപവാസവും.
സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച് ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക് വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി.
അത് പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്.
ആ ഗോദ്‌സേയെ,മോദിഭരണകാലത്ത് ദേശസ്‌നേഹിയാക്കി മാറ്റി നാടാകെ പ്രതിമസ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ പൊതുബോദ്ധ്യങ്ങള്‍ക്കാകുന്നുമില്ല..!
ആതിരേ,ഗാന്ധിജിയുടെ ഉപവാസ-മൗനവ്രതത്തിന്റെ ഹാങ്ങ് ഓവര്‍.
വേറിട്ട വായനയ്‌ക്ക്
Tuesday, January 27, 2015
ഒബാമയേയും മിഷേലിനേയും നിഷ്‌പ്രഭരാക്കി ചിപ്പി കെ ദേവസ്യയും പൂജ താക്കൂറും
പ്രോട്ടോക്കോള്‍ ലംഘിച്ച് നേരിട്ടെത്തി മോദി,ഒബാമയെ സ്വീകരിച്ചത് മാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടുന്നത് കണ്ടപ്പോള്‍ പുച്ഛമാണ് തോന്നിയത്.മന്‍മോഹന്‍ സിംഗും ഇതു തന്നെയായിരുന്നല്ലോ ചെയ്‌തത്.തമ്പ്രാക്കളോടുള്ള ആചാരമര്യാദകളില്‍ കടുകിട മാറ്റം വരുത്താന്‍ ഒരുകാലത്തും കീഴാളര്‍ തയ്യാറായിട്ടില്ലല്ലോ.പിന്നെന്തിനാണ് ഈ സ്‌തുതി വചനങ്ങള്‍ എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.65-ാം റിപ്പബ്ലിക്ക് ദിനത്തിലും വെള്ളക്കാരോടുള്ള ദാസ്യഭാവത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ലെന്നര്‍ത്ഥം.
റിപ്പബ്ലിക്ക് ദിന പരേഡിലെ ഇന്ത്യയുടെ സൈനികാഭ്യാസങ്ങള്‍ കണ്ട് കോരിത്തരിക്കാനും ഇന്ത്യയെ പ്രകീര്‍ത്തിക്കാനുമൊന്നുമല്ല ഒബാമ വന്നതെന്ന് പരേഡ് സമയത്തെ ഒബാമയുടെ ചുയിംഗം തീറ്റ ബോദ്ധ്യപ്പെടുത്തി. ഇന്ത്യയോടുള്ള അവജ്ഞയാണ് അലസമായി ഒബാമ കൊറിച്ചു കൊണ്ടിരുന്നത്.മോദിഭക്തരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിച്ചപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഒബാമയെ തന്നെ ചുട്ടു കൊറിച്ച് തിരിച്ചടിച്ച് നട്ടെല്ലുറപ്പ് പ്രദര്‍ശിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും ഇത്തവണത്തെ റിപ്പബ്ലിക്ക് അഘോഷങ്ങളില്‍ മുഖ്യാതിഥികളായെത്തിയത് ചരിത്ര സംഭവമാണെന്ന് മോദിയുടെ സ്‌തുതിപാഠകരായ മാധ്യമങ്ങളും നയതന്ത്രജ്ഞരും വിലയിരുത്തുന്നത് കേട്ടില്ലേ,ആതിരേ?.രണ്ടാം വട്ടമാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.മുഖ്യമന്ത്രിയായിരുന്നപ്പോള്‍,ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ വീസ നിഷേധിക്കപ്പെട്ട നരേന്ദ്ര മോദിക്കൊപ്പം ഒബാമ രാഷ്ടാന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തത് നയതന്ത്ര രംഗത്തെ അമേരിക്കന്‍ തരികിടയുടെ നിദര്‍ശനമായിട്ടല്ലേ വിലയിരുത്താന്‍ പറ്റൂ?
പ്രോട്ടോക്കോള്‍ ലംഘിച്ച് നേരിട്ടെത്തി മോദി,ഒബാമയെ സ്വീകരിച്ചത് മാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടുന്നത് കണ്ടപ്പോള്‍ പുച്ഛമാണ് തോന്നിയത്.മന്‍മോഹന്‍ സിംഗും ഇതു തന്നെയായിരുന്നല്ലോ,ആതിരേ, ചെയ്‌തത്?തമ്പ്രാക്കളോടുള്ള ആചാരമര്യാദകളില്‍ കടുകിട മാറ്റം വരുത്താന്‍ ഒരുകാലത്തും കീഴാളര്‍ തയ്യാറായിട്ടില്ലല്ലോ.പിന്നെന്തിനാണ് ഈ സ്‌തുതി വചനങ്ങള്‍ ?65-ാം റിപ്പബ്ലിക്ക് ദിനത്തിലും വെള്ളക്കാരോടുള്ള ദാസ്യഭാവത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ലെന്നര്‍ത്ഥം.
റിപ്പബ്ലിക്ക് ദിന പരേഡിലെ ഇന്ത്യയുടെ സൈനികാഭ്യാസങ്ങള്‍ കണ്ട് കോരിത്തരിക്കാനും ഇന്ത്യയെ പ്രകീര്‍ത്തിക്കാനുമൊന്നുമല്ല,ആതിരേ, ഒബാമ വന്നതെന്ന് പരേഡ് സമയത്തെ ഒബാമയുടെ ചുയിംഗം തീറ്റ ബോദ്ധ്യപ്പെടുത്തിയില്ലേ?. ഇന്ത്യയോടുള്ള അവജ്ഞയാണ് അലസമായി ഒബാമ കൊറിച്ചു കൊണ്ടിരുന്നത്.മോദിഭക്തരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിച്ചപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഒബാമയെ തന്നെ ചുട്ടു കൊറിച്ച് തിരിച്ചടിച്ച് നട്ടെല്ലുറപ്പ് പ്രദര്‍ശിപ്പിച്ചു.
എന്തിനായിരുന്നു,ആതിരേ, ഒബാമ ഇപ്പോള്‍ ഇന്ത്യയില്‍ വന്നത്?ചൈനയുടെ സാമ്പത്തിക വളര്‍ച്ചയിലെ ആധിയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം സൃഷ്ടിച്ച ഭീതിയുമായിരുന്നു അതിനു പിന്നില്‍.ചൈനയും ഉറ്റുനോക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയെ വരുതിക്കുനിര്‍ത്താനുള്ള സൃഗാല തന്ത്രമായിരുന്നു ഈ വരവെന്നതിന്റെ തെളിവാണ് ചൈനയ്‌ക്കെതിരെ ഇന്ത്യയെകൊണ്ട് പ്രഖ്യാപനം നടത്തിച്ചത്.പിന്നെ ആണവ കരാറിലെ കീറാമുട്ടിയയ ആണവ നഷ്ടപരിഹാര ബില്ലിലെ 42-ാം വകുപ്പ് നിര്‍വീര്യമാക്കനും അമേരിക്കന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അര്‍മാദിക്കനുള്ള അവസരം തുറക്കാനുമാണ് ഒബാമ വന്നത്.ആ നിലയ്‌ക്ക് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ശനം ചരിത്രപരം തന്നെ.ഇന്ത്യക്കോ?ഒബാമ വന്നത് കൊണ്ട് സ്വന്തം രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയിലെ റിപ്പബ്ലിക്ക് ദിനാചരണം കാണാന്‍ പോലുമുള്ള സ്വാതന്ത്ര്യം സാധാരണ ഇന്ത്യന്‍ പൗരന് നിഷേധിക്കപ്പെടുകയായിരുന്നു.ഇതാണവസ്ഥയെങ്കില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാചരണം അങ്ങ് ന്യൂയോര്‍ക്കില്‍ നടത്തിയാല്‍ മതിയായിരുന്നല്ലോ എന്ന് ചോദിച്ചവര്‍ ആയിരക്കണക്കിന് വരും.കളിമണ്‍ പാദങ്ങളും വളഞ്ഞ നട്ടെല്ലുമുള്ള നേതാക്കള്‍ ഭരിക്കുന്ന നാട്ടിലെ പൗരന്മാര്‍ക്ക് അവരുടെ റിപ്പബ്ലിക്ക് ദിനത്തില്‍ പോലും നട്ടെല്ലു നിവര്‍ത്തി നടക്കാന്‍ കഴിയില്ലെന്ന്,മന്‍മോഹനെ പോലെ മോദിയും വെളിവാക്കി.
അതു കൊണ്ടാണ്,ആതിരേ, ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തിലെ താരങ്ങള്‍ ചിപ്പി കെ.ദേവസ്യയും പൂജ താക്കൂറുമാണെന്ന് ഞാന്‍ വിലയിരുത്തുന്നത്.`നാരിശക്തി;പ്രമേയമാക്കിയായിരുന്നു ഇത്തവണ റിപ്പബ്ലിക്ക് ദിനാചരണം സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിച്ചത്.ആ പ്രമേയത്തിന്റെ ജീവിക്കുന്ന നിദര്‍ശനങ്ങളായിരുന്നു ചിപ്പിയും പൂജയും.
വിധിയെ പഴിച്ച് ജീവിതം പാഴാക്കാനുള്ളതല്ല വൈധവ്യമെന്നും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കറയില്ലാത്ത ദേശസ്‌നേഹവുമുണ്ടെങ്കില്‍ ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക് ഒന്നും അസാധ്യമല്ലെന്നതിന്റെ പര്യായമാണ് കോട്ടയം സ്വദേശിയായ ചിപ്പി കെ.ദേവസ്യ.ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാന്‍ കൊതിച്ച ചിപ്പി, നാവിക സേനയിലെ സബ് ലഫ്‌റ്റനന്റായിട്ടാണ് തന്റെ റെജിമെന്റിന്റെ മികവ് ഒബാമയ്‌ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
നാവിക സേനയിലെ ചേതക് പൈലറ്റ് ആയ ലെഫ്‌റ്റനന്റ് കേഡര്‍ ജോസ് മാത്യൂസുമായുള്ള ചിപ്പിയുടെ വിവാഹം നടന്നത് 2012 ല്‍ . എന്നാല്‍ 2013 ഒക്ടോബര്‍ 8ന് മൗറീഷ്യസില്‍ നടത്തിയ നാവികാഭ്യാസ പ്രകടനങ്ങള്‍ക്കിടയില്‍ സംഭവിച്ച അപകടത്തില്‍ ജോസ് മാത്യൂസ് വീരചരമം അടഞ്ഞു.ആതിരേ, ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ചിപ്പിയും ജോസും.അന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ചിപ്പി. എന്നാല്‍ ജോസിന്റെ മരണത്തോടെ എല്ലാം മാറി. അഞ്ച് ദിവസമാണ് ഭര്‍ത്താവിന്റെ മൃതദേഹത്തിനായി ചിപ്പിക്ക് കാത്തിരിക്കേണ്ടി വന്നത്. `` ആ അഞ്ച് ദിവസങ്ങളില്‍ ഞാന്‍ ശക്തി സംഭരിക്കുകയായിരുന്നു. ഭാവിയെ കുറിച്ച് ആലോചിച്ച ദിവസങ്ങള്‍. ജോസ് ഇല്ലാത്ത ജീവിതം ദു:ഖകരമായിരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ജീവിക്കാതിരിക്കാനാവില്ലല്ലോ. മരണം മുന്നറിയിപ്പുകളില്ലാതെയാണ് വരുന്നത്. എനിക്കറിയാമായിരുന്നു, നമുക്ക് മരണത്തെകുറിച്ച് പ്ലാന്‍ ചെയ്യാനാവില്ലെന്ന്. എന്നാല്‍ നമുക്ക് ജീവിതത്തെ കുറിച്ച് പ്ലാന്‍ ചെയ്യാനാകും''എന്നണ് ആത്മവിശ്വാസത്തോട് ചിപ്പി ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് .
എസ്‌എസ്‌ബി തരണം ചെയ്‌താന്‍ നാവിക സേനയില്‍ ചേരാമെന്ന നാവിക സേനയുടെ അറിയിപ്പ് സ്വീകരിക്കാന്‍,രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ചിപ്പിക്ക്.അതൊരു വെല്ലുവിളിയായി എടുക്കുകയായിരുന്നു ചിപ്പി. ``ഒരു പക്ഷേ ഒരു ബാങ്ക് ഉദ്യോഗസ്ഥയില്‍ നിന്ന് നാവിക സേന ഉദ്യോഗസ്ഥയായി എന്റെ ജീവിതം മാറ്റാന്‍ തന്നെ ആയിരിക്കാം ജോസ് എന്റെ ജീവിതത്തിലേക്ക് വന്നതെന്നാണ്`` ചിപ്പിയുടെ വിലയിരുത്തല്‍.
ഏഴിമലയിലെ നാവിക അക്കാദമിയില്‍ 2014 ജൂലായില്‍ ചിപ്പി പരിശീലനം തുടങ്ങി. പരിശീലനകാലമാണ് തനിക്ക് ജീവിതത്തില്‍ പുതിയ ഉള്‍ക്കാഴ്‌ചകള്‍ സമ്മാനിച്ചതെന്ന് ചിപ്പി പറയുന്നു. ഐഎന്‍എയിലെ പരിശീലനകാലം കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തില്‍ വീട്ടിലേക്ക് മടങ്ങിപ്പോയാലോ എന്ന് പോലും ആലോചിച്ചുട്ടുണ്ട്. എങ്കിലും എന്നെ മാറ്റിയത് ആ പരിശീലനകാലമാണ്''ചിപ്പി പറയുന്നു.
ഉള്‍ക്കരുത്തിന്റെ,ലക്ഷ്യബോധത്തിന്റെ,ദേശസ്‌നേഹത്തിന്റെ മഹാമേരുവായി ചിപ്പി നില്‍ക്കുന്നത് കാണാന്‍ കൂട്ടാക്കതെയാണല്ലോ,ആതിരേ, ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ മിഷേല്‍ ധരിച്ച വസ്‌ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌ത് നമ്മെയൊക്കെ വിണ്ടും വീണ്ടും വെള്ളക്കാരന്റെ ദാസന്മാരാക്കിയത്?!
******
ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് രണ്ടടി പിന്നിലായി തലയുയര്‍ത്തിപ്പിടിച്ച് അനുഗമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വനിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമാണ്. രാജ്യത്തെ എല്ലാ വനിതകള്‍ക്കും അഭിമാനം നല്‍കുന്ന ഒരു മൂഹൂര്‍ത്തമാണിതെന്നാണ് കമന്റുകള്‍ . മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്‌ച രാവിലെ(ജനുവരി 25,2015) ഡല്‍ഹിയിലെത്തിയ ഒബാമയ്‌ക്ക് രാഷ്ട്രപതിഭവനില്‍ വെച്ചു നല്‍കിയ ഗാര്‍ഡ് ഓണറില്‍ അദ്ദേഹത്തെ അനുഗമിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചത് പൂജ താക്കൂര്‍ എന്ന എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ക്കായിരുന്നു.
ആതിരേ,ഇതാദ്യമായാണ് രാഷ്ട്രപതി ഭവനില്‍ ഒരു വനിത ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി അനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. തനിക്ക് ലഭിച്ച അപൂര്‍ ഭാഗ്യത്തെക്കുറിച്ച് പൂജ താക്കുറും വാചാലയായി. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണിതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ സ്‌ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ ഇത് പ്രചോദനമാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ ഇതാദ്യമായി സ്‌ത്രീ സൈനികര്‍ അണിനിരന്ന പ്രത്യേക പരിപാടിയും അരങ്ങേറി. സ്‌ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ഉന്നത പരിപാടികളില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സമര്‍പ്പണത്തിന്റെ,കഠിനാദ്ധ്വാനത്തിന്റെ,സ്‌ത്രൈണക്കരുത്തിന്റെ തലയെടുപ്പാണ് പൂജ താക്കൂര്‍.
ചിപ്പി കെ.ദേവസ്യയുടെയും പൂജാ താക്കൂറിന്റേയും മുന്നില്‍ എത്രയോ നിസ്സാരയാണ് ലോകത്തിലെ പ്രഥമവനിത മിഷേല്‍ ഒബാമ എന്ന് തെളിയിച്ചിടത്താണ്,ആതിരേ, ന്യൂഡല്‍ഹിയിലെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണത്തിന് ചരിത്രപ്രാധാന്യം കൈവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Wednesday, January 21, 2015
ഉമ്മന്‍ ദീക്ഷിതും തിരുവഞ്ചൂര്‍ കല്‍മാഡിയും മലയാള മനോരമയും പറഞ്ഞു:"റണ്‍ ഫൂള്‍സ് റണ്‍..''
ആതിരേ
`കേരളത്തിന്റെ കോമണ്‍വെല്‍ത്ത്' ആയ
ദേശീയ ഗെയിംസിന്റെ കര്‍ട്ടണ്‍ റെയ്‌സര്‍- കൂട്ട ഓട്ടം- ഇന്നലെയായിരുന്നു( ജനുവരി 20,2015)
10.60 കോടി മൂല്യമുള്ള കൂട്ടയോട്ടം.
ഓട്ടം നാട്ടുകാര്‍ക്ക്
ലാഭം മനോരമയ്‌ക്ക്..
*
അത്‌ലറ്റുകളേയും കായികരംഗത്തേയും ഫൂളാക്കി
ഷീലാ ദീക്ഷിതും സുരേഷ് കല്‍മാഡിയും
വിശ്വത്തോളം കുത്സിതമാക്കിയ അഴിമതിയുടെ
കേരളാ മോഡലൊരുക്കുകയാണ്
ഉമ്മന്‍ ദീക്ഷിതും തിരുവഞ്ചൂര്‍ കല്‍മാഡിയും..!
*
പുറത്ത് വന്നത് കോടികളുടെ അഴിമതിയും
കേട്ടലറയ്‌ക്കുന്ന കെടുകാര്യസ്ഥതയും.
അത് തമസ്‌ക്കരിക്കാന്‍
10.60 കോടി കൊടുത്ത് മനോരമയെ പാട്ടിലാക്കി.
*
വീരേന്ദ്രകുമാറിന്റെ പ്രതികാര ദാഹത്തില്‍ നിന്നാണത്രേ
ദേശീയ ഗെയിംസിന്റെ നടത്തിപ്പിലെ തട്ടിപ്പ് പുറത്തുവന്നത്.
പാലക്കാട് തോല്‍പ്പിച്ചപോലെ രാജ്യസഭാസീറ്റിന്റെ കാര്യത്തിലും
വലിപ്പിക്കുമെന്ന് ബോദ്ധ്യമായപ്പോള്‍ മാതൃഭൂമിയും ചാനലും
അഴിമതി വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തു വിട്ടു.
*
ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ ഏഷ്യാനെറ്റും
ഇന്ത്യാ വിഷനും പീപ്പിള്‍സ് ചാനലും അതേറ്റുപിടിച്ചു.
അപ്പോള്‍ ചാണ്ടിയുടെ സൃഗാല ബുദ്ധിയുണര്‍ന്നു.
10 കോടി വീതം പരസ്യ ഇനത്തില്‍ നല്‍കാമെന്ന്
തിരുവഞ്ചൂരിന്റെ ഉറപ്പ് പിന്നാലെ വന്നു.
*
അതോടെ ചാനലുകളുടെ
അഴിമതിവിരുദ്ധ പോരാട്ടത്തിന് `ധ്വജഭംഗം'
കൂട്ട ഓട്ടത്തെ പ്രകീര്‍ത്തിക്കുന്നതോടെ
ചാനലുകള്‍ ഇനി ദേശീയ ഗെയിംസിലെ അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യില്ല..!
*
അവര്‍ക്കെല്ലാം ശുഭം
നമ്മളെല്ലാം ശുംഭന്മാര്‍
*
പാമൊലിനില്‍ കുളിച്ച്
ടൈറ്റാനിയത്തില്‍ പൊതിഞ്ഞ്
സോളാറില്‍ ത്രസിച്ച്
ബാറില്‍ തിമിര്‍ത്ത്
ദേശീയ ഗെയിംസിന്റെ
അഴിമതി ട്രാക്കിലൂടെ
അതിവേഗം ബഹുദൂരം
ചാണ്ടി പോണ പോക്ക് കണ്ടാാ,ആതിരേ....
Monday, January 19, 2015
സംസ്ഥാന സ്‌കൂള്‍ കലോത്സവം ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാര്‍..?!!
ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട് കലാകേരളത്തിന് എന്തു മുതല്‍ക്കൂട്ടാണുണ്ടായത്?
സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത് 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്,സംസ്ഥാന തലത്തില്‍ ഇതുവരെ.
ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട്?
യേശുദാസ്,ജയചന്ദ്രന്‍,വിനീത്,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക.
അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിച്ചു?
ആ അന്വേഷണം നമ്മേ കൊണ്ടെത്തിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട് ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ് പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്.രണ്ട് ലക്ഷം വരെയാണ് ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ഗ്രേസ് മാര്‍ക്ക് നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ് വഞ്ചിക്കപ്പെടുന്നത്.
അഞ്ച് പതിറ്റാണ്ടും അഞ്ചു വര്‍ഷവുമായ സംഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട് ആറാം നാളിലേയ്‌ക്ക് കടന്ന ഇന്ന്( ജനുവരി 20,2015)ആതിരേ, നാം ചില ചോദ്യങ്ങള്‍ ചോദിച്ചേ മതിയാകൂ
ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട് കലാകേരളത്തിന് എന്തു മുതല്‍ക്കൂട്ടാണുണ്ടായത്?
സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത് 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്,സംസ്ഥാന തലത്തില്‍ ഇതുവരെ.
ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട് ?
യേശുദാസ്,ജയചന്ദ്രന്‍,വിനീത്,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക.
അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിച്ചു?
ആ അന്വേഷണം,ആതിരേ, നമ്മേ കൊണ്ടെത്തിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍ നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട് ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ് പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്.രണ്ട് ലക്ഷം വരെയാണ് ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ ഗ്രേസ് മാര്‍ക്ക് നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍ അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ് വഞ്ചിക്കപ്പെടുന്നത്.
അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരുമാണ് വിഢികളാക്കപ്പെടുന്നത്.
ആതിരേ,സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്നത് ഒരു റാക്കറ്റാണെന്നത് അങ്ങാടിപ്പാട്ടാണ്.അവരും അവരുടെ ഏജന്റുമാരുമാണ് ലക്ഷങ്ങള്‍ പ്രതിഫലം പറ്റി വിജയികളെ നിര്‍ണയിക്കുന്നത്.അതു കൊണ്ടാണ് ഒരോ വര്‍ഷം കഴിയും തോറും സ്‌കൂള്‍ കലോത്സവ വേദി രക്ഷിതാക്കളുടേയും അദ്ധ്യാപകരുടെയും ഏജന്റുമാരുടേയും കലാപവേദിയായി അധപ്പതിക്കുന്നതും.
ഏജന്റുമാര്‍ മുഖേനെ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ മുന്‍പ് ഹെയര്‍ സ്റ്റെയിലിലെ വ്യത്യാസവും ആഭരണങ്ങളിലെ വൈവിദ്ധ്യവും കൈയിലും കാലിലുമണിയുന്ന പ്രത്യേക നിറത്തിലുള്ള നൂലുകളുമൊക്കെയായിരുന്നു സൂചനകളെങ്കില്‍ ഈ വര്‍ഷം മുതല്‍ വാട്ട്‌സ്‌ആപ്പിലൂടെ മത്സരാര്‍ത്ഥിയുടെ ഫോട്ടോ മുന്‍കൂട്ടി അയച്ചു കൊടുത്താണ് വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നത്.
ഈ തിന്മയിങ്ങനെ വാഴുമ്പോഴാണ് ആതിരേ, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും അഴിമതികളുടേയും ക്രമക്കേടുകളുടേയും ഉത്സവം കൂടിയാണെന്ന് ഇതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തെ കലോത്സവ നടത്തിപ്പിലും വന്‍ ക്രമക്കേടും അഴിമതിയുമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
2010 ല്‍ കോഴിക്കോടും 2011 ല്‍ കോട്ടയത്തും 2012 ല്‍ തൃശ്ശൂരും 2013 ല്‍ മലപ്പുറത്തും നടന്ന കലോത്സവങ്ങളുടെ നടത്തിപ്പിലാണ് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.അഡ്വ ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഡിറ്റ് വിഭാഗം ഇക്കാര്യങ്ങള്‍ അറിയിച്ചത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിക്കുന്ന ഫണ്ടാണ് കലോത്സവ നടത്തിപ്പിന് മുഖ്യമായും ഉപയോഗിക്കുന്നത്. കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഈ ഫണ്ട് കമ്മിറ്റികള്‍ക്ക് കൈമാറുകയുമാണ് പതിവ്. കലോത്സവ മാനുവല്‍ പ്രകാരം ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചുവേണം അതതു കമ്മിറ്റികള്‍ ഈ തുക വിനിയോഗിക്കാന്‍. എന്നാല്‍ പന്തല്‍ നിര്‍മ്മാണമടക്കം ഒരു ജോലിക്കും ഈ നടപടി ക്രമങ്ങള്‍ പാലിക്കാറില്ല. മുന്‍കൂറായി ലഭിക്കുന്ന തുക യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കമ്മിറ്റികള്‍ ചെലവഴിച്ചിട്ടുള്ളത് എന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കലോത്സവം കഴിഞ്ഞ ശേഷം ധനകാര്യകമ്മിറ്റിയുടെ സഹായത്തോടെ ജനറല്‍ കണ്‍വീനര്‍ വിവിധ കമ്മിറ്റികളുടെ വൗച്ചറുകളും ബില്ലുകളും പരിശോധിച്ച് ഒപ്പുവച്ച ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യക്കണം. എന്നാല്‍ ഇത്തരം ഒരു നടപടി ക്രമവും ഈ വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. ബില്ലുകളും വൗച്ചറുകളും ഇതുവരെ ആരും പരിശോധിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ ചെലവ് കണക്കുകള്‍ പോലും ഇപ്പോഴും പല സബ്ബ് കമ്മിറ്റികളും നല്‍കിയിട്ടില്ല. ഇവര്‍ക്കതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല.
അതേസമയം സംസ്ഥാന കലോത്സവത്തിനുള്ളഅപ്പീല്‍ പ്രളയം മത്സരങ്ങളുടെ സമയക്രമത്തേയും നിലവാരത്തേയും തകര്‍ക്കുന്നുണ്ടെങ്കിലും അത് സര്‍ക്കാറിന് മികച്ച വരുമാനമാവുകയാണ്. അപ്പീല്‍ പരിഗണിക്കുന്നതിന് അയ്യായിരം രൂപയാണ് ഫീസ്. ബാലാവകാശ കമ്മീഷന്റെ അപ്പീലുകള്‍ക്ക് പുറമെ ഇത്തവണ (നാലാം ദിവസം വരെ)1157 അപ്പീലാണ് അനുവദിച്ചത്. കഴിഞ്ഞതവണ പാലക്കാട്ടെ കലോത്സവത്തിന് 837 അപ്പീലായിരുന്നു. ഇത്തവണ ആദ്യദിവസത്തില്‍തന്നെ ലോകായുക്തയുടെ ഉത്തരവുമായി അപ്പീലിനെത്തിയത് 85 പേരാണ്. മുനിസിപ്പല്‍ കോടതിയില്‍ നിന്നായി ആറ്. എല്ലാ ഇനങ്ങള്‍ക്കും അപ്പീലുണ്ട്.ജനകീയ ഇനങ്ങളായ മിമിക്രി, മോണാ ആക്ട് എന്നിവക്ക് കൂടുതലുണ്ട്.
ഇങ്ങനെ ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാറായി മാറിയിരിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.അപ്പീലുകളുടെ കാര്യത്തില്‍ ഇനി ഇടപെടുമെന്ന് പറയുന്ന സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്.അതങ്ങനയേ വരൂ.കാരണം ``അഴിമതി ഈ ഭരണത്തിന്റെ ഐശ്വര്യം''എന്നല്ലേ,ആതിരേ ഉമ്മന്‍ ചാണ്ടിയും അബ്ദു റബ്ബുമൊക്കെ അഭിമാനിക്കുന്നത്.
Sunday, January 11, 2015
ശ്രീ എം:പുതിയൊരു ആള്‍ ദൈവം ഉദിക്കുന്നു;
തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് ശ്രീ എം ആയത്. മഹായോഗിയായ മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത് ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി . ബെംഗളൂരുവിന് സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്.ഫാരിസ് അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ് തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു!
ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക് കാതോര്‍ക്കാം.
ഇന്ന്,ജനുവരി 12ന്,സ്വാമി വിവേകാനന്ദന്റെ 153-ാം ജന്മദിനത്തില്‍, പുതിയൊരു ആള്‍ ദൈവം `ഉദയം കൊള്ളു'കയാണ്, ആതിരേ.
`ശ്രീ എം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മിടുക്കന്‍ ആള്‍ദൈവ പദവിയിലേയ്‌ക്ക് ഇന്നു മുതല്‍ നടന്നു കയറുകയാണ്.
ഒത്തിരി ശ്രീകളുള്ള ആള്‍ദൈവത്തിന്റെ നാട്ടില്‍,ആതിരേ, ഇനി ഒറ്റ ശ്രീയുള്ള പുതിയ തട്ടിപ്പ്!
(ഒരു വര്‍ഷം മുമ്പ് കേരളത്തിലെ പ്രമുഖ ദിനപത്രത്തിന്റെ ഞായറാഴ്‌ചപ്പതിപ്പ് പൊടുന്നനേ അവതരിപ്പിച്ച ഗുരുവാണ് ശ്രീ എം.)
മതരാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അതീതരായി നമുക്ക് മനുഷ്യരായി നടക്കാം എന്ന ഉദ്‌ബോധനത്തോടെ സര്‍വമതങ്ങളുടെയും ചിഹ്നങ്ങള്‍ ഉള്‍പ്പെട്ട പതാകയുമേന്തി ,ശ്രീ എം തന്നെ സ്ഥാപിച്ച മാനവ ഏകതാ മിഷന്റെ ആഭിമുഖ്യത്തില്‍,കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തില്‍ നിന്നാണ്,ആതിരേ, പദയാത്രയുടെ തുടക്കം. 11 സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്റര്‍ പിന്നിട്ട് ശ്രീനഗറില്‍ പദയാത്ര സമാപിക്കുമ്പോള്‍ പുതിയ ആള്‍ദൈവത്തിന്റെ സ്ഥാനാരോഹണം പൂര്‍ത്തിയാകും.
മതമൈത്രി, സര്‍വസമത്വം, പ്രകൃതിയോടിണങ്ങിയ ജീവിതം, സ്‌ത്രീശാക്തീകരണം,സാമൂഹികാരോഗ്യം എന്നിവയാണ് ഈ യാത്രയിലെ പ്രലോഭനീയമായ ആശയങ്ങള്‍. ``ആര്‍ക്കും എവിടെവെച്ചും യാത്രയ്‌ക്കൊപ്പം ചേരാം. എവിടൈവച്ചും പിരിഞ്ഞു പോകാം. ഞാനും എന്നോടൊപ്പം സ്ഥിരമായി യാത്രചെയ്യുന്നവരും ശ്രീനഗര്‍വരെ യാത്രചെയ്യും. സ്‌ത്രീകള്‍ക്കും യാത്രയില്‍ പങ്കെടുക്കാം''ഇതാണ് `ശ്രീ എം'ന്റെ ലൈന്‍. ദിവസം 15 മുതല്‍ 18 വരെ കിലോമീറ്റര്‍ യാത്രചെയ്യുമത്രെ. അതിനുശേഷം മുന്‍നിശ്ചയിച്ച ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ താമസിക്കും. അവിടങ്ങളില്‍ പ്രാദേശിക ജനതയുമായി സംവദിച്ചും പ്രാര്‍ത്ഥിച്ചും ഒരുരാത്രി ചെലവിടും. പിറ്റേന്ന് പ്രഭാതത്തില്‍ വീണ്ടും യാത്ര തുടരും. ഇങ്ങനെ 500 ഓളം ദിവസങ്ങളെടുത്ത് യാത്ര പൂര്‍ത്തിയാക്കും. മതങ്ങളുടെ മതില്‍ക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാണത്രെ ശ്രീ എം കന്യാകുമാരിയില്‍ നിന്ന് ഹിമാലയത്തിലേയ്‌ക്ക് നടക്കുന്നത്.
ആതിരേ,തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ എം ആയത്. മഹായോഗിയായ മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത് ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി . ബെംഗളൂരുവിന് സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്.ഫാരിസ് അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ് തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു!
ആതിരേ,ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക് കാതോര്‍ക്കാം.
സംസ്ഥാന ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്‌ത ശേഷം മലയാളം സര്‍വകലാശാല വൈസ്‌ചാന്‍ലറായി പ്രവര്‍ത്തിക്കുന്ന കെ. ജയകുമാറാണ് ഈ ആള്‍ദൈവത്തിന്റെ സെലിബ്രിറ്റി പ്രചാരകന്‍. കേരളത്തിലെമ്പാടും ശ്രീ എമ്മിന്റെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ആളുകളെക്കൂട്ടുകയും ചെയ്യുന്ന വാക്ക് ഓഫ് ഹോപ് (ഡബ്ല്യുഒഎച്ച്) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാനാണ് കെ. ജയകുമാര്‍.കേരളത്തില്‍ ആദ്യമായാണ് പ്രമുഖ ഐഎഎസ്. ഉദ്യോഗസ്ഥന്‍ പരസ്യമായി ആള്‍ദൈവത്തിനു വേണ്ടി രംഗത്തിറങ്ങുന്നത്.
ആതിരേ,ഒറ്റ ശ്രീ തട്ടിപ്പിന് ``ചന്ദന ലേപ സുഗന്ധം..''!!
അതാണിപ്പോള്‍ പുലിവാലായിരിക്കുന്നതും.
ജയകുമാറിനെ മലയാളം സര്‍വകലാശാല വിസി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം യുഡിഎഫില്‍ ഉയര്‍ന്നു കഴിഞ്ഞു.
ജയകുമാറിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ചോദിക്കണമെന്നാണു ആവശ്യം.
പക്ഷേ,വകുപ്പ് മന്ത്രിയായി അബ്ദു റബ്ബും മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും തുടരുമ്പോള്‍ വല്ലതും നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നാമൊക്കെയണ് കൊഞ്ഞാണന്മാര്‍.
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികളാണോ ആതിരേ സാക്ഷരര്‍?രാഷ്ട്രീയ പ്രബുദ്ധര്‍?
എം.വി.ജയരാജന്റെ ആ പ്രയോഗമുണ്ടല്ലോ,ന്യായാധിപന്മാര്‍ക്കെതിരെ പ്രയോഗിച്ചത്,ആതാണിപ്പോള്‍ മലയാളികള്‍ക്ക് ചേരുക
-ശുംഭന്മാര്‍..!
Monday, December 29, 2014
'ഘര്‍ വാപസി':നടത്തുന്നവരും എതിര്‍ക്കുന്നവരും ദളിത് നിലനില്‍പ്പിന്റെ `പാന്‍ ഇന്ത്യന്‍' ഭീഷണികള്‍
വറചട്ടിയില്‍ നിന്ന് എരിതീയില്‍ പതിച്ചവര്‍ക്ക് വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നു.അവിടെയ്‌ക്കാണ് `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്.വീട്ടിലേയ്‌ക്ക് മടങ്ങിവരുന്ന ദളിത് ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത് അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ് അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത് വിഭാഗങ്ങളുടെ അവകാശമാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട് വട്ടുതട്ടാം.അപ്പോള്‍ ദളിത് വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന് നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ് `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.
ആതിരേ,വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിന്റെ ഏറ്റവും കാല്‍പനീകമായ വിവരണമുള്ളത് ബൈബിളിലാണ്.`ധൂര്‍ത്ത പുത്രന്റെ'കഥയിലൂടെ വരച്ചു കാണിക്കുന്നത് കൂടിച്ചേരലിന്റെ ഉത്സവവും അലച്ചിലിന്റെ ഒടുക്കവും സ്വത്വസംരക്ഷണത്തിന്റെ കേവല നീതിയുമാണ്.``നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്;അതില്‍ നാരായണക്കിളിക്കൂടുപോലൊരു നാലുകാലോലപ്പുരയുമുണ്ട്..''എന്ന പി.ഭാസ്‌കരന്റെ വരികളും ``തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ട്''എന്ന അനില്‍ പനച്ചൂരാന്റെ ഗാനവും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിലെ പ്രവാസിമലയാളി സങ്കല്‍പ്പനത്തിന്റെ ഉദാത്തതയാണ് ദൃശ്യമാകുന്നത്. രാഷ്ട്രീയ ലക്ഷ്യമോ ഇടപെടലുകളോ ഇല്ലാത്തതു കൊണ്ടാണ് `ധൂര്‍ത്ത പുത്ര'ന്റേയും പ്രവാസി മലയാളിയുടെയും അവസ്ഥയോട് നമുക്ക് താദാത്മ്യം പ്രാപിക്കാനാവുന്നത്.
തിരികെ പിടിക്കലായത് കൊണ്ടല്ല,തിരിച്ചു വരവായത് കൊണ്ടാണ് പ്രവേശകനും സ്വീകര്‍ത്താവിനും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ് ഹൃദ്യമായ അനുഭവമാകുന്നത്.എന്നാല്‍ വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ് എന്നര്‍ത്ഥമുള്ള `ഘര്‍ വാപസി' എന്ന ഹിന്ദി പ്രയോഗം പക്ഷെ നമ്മിലുയര്‍ത്തുന്നത് ആശങ്കയാണ്.മതത്തിന്റെ മറവില്‍ ഒളിച്ചു വച്ചിട്ടുള്ള ഗൂഢവും ഹീനവുമായ ഹിന്ദുത്വ രാഷ്ട്രീയമാണ് `ഘര്‍ വാപസി'.ഭീഷണമാണതിന്റെ പരിണതി.
നിര്‍ബന്ധപൂര്‍വമല്ലാത്ത ,സ്വന്തം ഇഷ്ടത്തിനൊത്ത വിശ്വാസം ആചാരം ശീലം എന്നിവ തുടരാനും ഉപേക്ഷിക്കാനും മറ്റൊന്ന് സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം,ആതിരേ, ഇന്ത്യന്‍ പൗരന് ഭരണഘടനാദത്തമായ അവകാശമാണ് . വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിയമപരമായ പരിരക്ഷയാണിത്. മാറുന്ന കാലത്തിനും സമ്പാദിക്കുന്ന വിജ്ഞാനത്തിനുമനുസരിച്ച് മനുഷ്യന്റെ ചിന്തകളും ആശയങ്ങളും മാറുമെന്നും അപ്പോള്‍ പഴയവ പലതും ഉപേക്ഷിക്കപ്പെടുമെന്നും നവീനമായവയെ സ്വീകരിക്കുമെന്നുമുള്ള തിരിച്ചറിവിലാണ് വ്യക്തിസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമായി ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നത്.ഉദാത്തമായ ജനാധിപത്യ ബോധത്തിന്റേയും ഉന്നിദ്രമായ സാമുഹികാവസ്ഥയുടെയും ലക്ഷണമാണത്.അതു കൊണ്ട് ഒരു മതത്തില്‍ നിന്ന് മാറുന്നതും പിന്നീട് അതിലേയ്‌ക്ക് തിരിച്ചു വരുന്നതും തര്‍ക്കിക്കേണ്ട വിഷയമേ അല്ല.
എന്നാല്‍ ഹിന്ദുമതത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്കോ വിശ്വാസങ്ങളിലേക്കോ മാറിപ്പോയവരെ തിരിച്ചു ഹിന്ദുമതത്തിലേക്ക് പുനഃപ്രവേശിപ്പിക്കുന്ന`ഘര്‍ വാപസി' എന്ന പ്രയോഗത്തില്‍ മുഴങ്ങുന്ന രാഷ്ട്രീയ പ്രതിധ്വനികളും അവ ക്ഷണിച്ചു വരുത്തുന്ന മതപരമായ വിവേചനവുമാണ്,ആതിരേ, പൊള്ളിക്കുന്ന തിരിച്ചറിവാകുന്നത്. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം `ഹൈന്ദവം' `ഹിന്ദു' എന്നീ സംജ്ഞകള്‍ക്ക് സംഘപരിവാര്‍ നല്‍കിയിട്ടുള്ള കര്‍ശന രാഷ്ട്രീയ നിര്‍വചനവും അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമാകുന്ന `ഹൈന്ദവവത്‌ക്കരണവു'മാണ് അപായമണി മുഴക്കുന്നത്.സങ്കീര്‍ണമാണ് ഭാരതത്തിന്റെ ജാതി-മത-ദേശീയ-സംസ്‌കാര ഭൂമിക.നാനാത്വത്തിലാണ് അതിന്റെ ഏകത്വം.ആ വാസ്‌തവത്തെ തമസ്‌ക്കരിച്ചു കൊണ്ടുള്ള ചരിത്രത്തിന്റെ കാവിവത്‌ക്കരണവും, യാഗങ്ങളുടേയും യഞ്‌ജങ്ങളുടേയും പുനരുജ്ജീവനവും, പാഠ്യപദ്ധതികളിലെ സനാതന-വക്രീകരണവും മുതല്‍ ഭഗവത്‌ഗീത ഭാരതത്തിന്റെ ദേശീയ ഗ്രന്ഥമാക്കണം എന്ന ശാഠ്യം വരെ നീളുന്ന ഹിഡന്‍ അജണ്ടകളുടേയും ബാബറി മസ്‌ജിദ് തകര്‍ത്ത `പിക്-ആക്‌സു'മായി താജ് മഹലിനു നേരേ തിരിയുന്ന കര്‍സേവയുടേയും ഇങ്ങേത്തലയ്‌ക്കലായി `ഘര്‍ വാപസി'നില്‍ക്കുന്നതാണ് ,ആതിരേ, ആകുലതകള്‍ പെരുക്കുന്നത്.
ഹിന്ദുക്കളെ ക്രിസ്‌തുമതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും മതംമാറ്റിക്കൊണ്ടിരിക്കുകയാണെന്നും അത് തടയണമെന്നുമുള്ളത് എക്കാലത്തേയും സംഘപരിവാര്‍ സംഘടനകളുടെ ആവശ്യമാണ്.ആ പശ്ചാത്തലത്തില്‍ കേവലമായ വ്യക്തിഗത ഇഷ്ടാനിഷ്ടത്തിന്റെ പ്രശ്‌നമല്ല `ഘര്‍ വാപസി'യുടെ ഉള്ളടക്കം.`ഘര്‍ വാപസി'യുടെ വ്യാപനത്തിലൂടെ മതം മാറ്റത്തിനെതിരായ വികാരം ആളിക്കത്തിച്ച് ഒരു മതം മാറ്റവും ഇനി അനുവദനീയമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള മൂര്‍ച്ചയേറിയ അജണ്ടയും വിശ്വഹിന്ദു പരിഷത്തിന്റെ `വീട്ടിലേയ്‌ക്കുള്ള മടങ്ങി വരവ്' കാമ്പെയിനിലുണ്ട്.അതാണ് ഭീഷണി,അപായം.
ഇപ്പോള്‍ `ഘര്‍ വാപസി' തുടങ്ങിയതിന് മറ്റൊരു പശ്ചാത്തലവുമുണ്ട് ,ആതിരേ . ഇസ്ലാമിക തീവ്രവാദികള്‍ ആഗോളതലത്തില്‍ ആളിക്കത്തിക്കുന്ന ഭയാശങ്കകളും നിഷ്‌ഠൂരമായ അവരുടെ മനുഷ്യക്കുരുതികളുമെല്ലാം പൊതുവെ ഒരു ഇസ്ലാമിക വിരുദ്ധ മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.അതിന്റെ മുതലെടുപ്പിലൂടെ `ഹിന്ദു വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്' ഉത്സവമാക്കാനാണ് വിശ്വഹിന്ദു പരിഷത്തിന്റെ നീക്കം. ന്യൂനപക്ഷ ഭീകരതയ്‌ക്കെതിരായ വെറുപ്പിനെ ഭൂരിപക്ഷ ഭീകരതയ്‌ക്കനുകൂലമായ മതവത്‌ക്കരണമാക്കുകയാണിവിടെ.അങ്ങനെ മതനിരപേക്ഷ ഇന്ത്യയുടെ സഹിഷ്‌ണുത ചിതറിക്കുന്ന ആര്‍ഡിഎക്‌സ് ആകുകയാണ് `ഘര്‍ വാപസി'
ആതിരേ,സനാതന ഹിന്ദുമതം നൂറ്റാണ്ടുകളോളം ആഘോഷമായി കൊണ്ടാടിയ അയിത്താചരണമാണ് ദളിത് വിഭാഗങ്ങളെ ക്രിസ്‌തു മതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും ആട്ടിപ്പായിച്ചതെന്ന് മറക്കണ്ട.ദളിത് പെണ്ണിനെ മാറ് മറയ്‌ക്കാന്‍ അനുവദിക്കാതെ,ദളിത് ആണിനേയും പെണ്ണിനേയും പൊതുവഴിയിലൂടെ നടക്കാന്‍ സമ്മതിക്കാതെ,വിദ്യയാര്‍ജിക്കാന്‍ അനുവദിക്കാതെ,ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചും അര്‍മാദിച്ച സനാതന സവര്‍ണാധിപത്യത്തോടുള്ള പ്രതിഷേധമായിരുന്നു ദളിത് വിഭാഗങ്ങളുടെ മതം മാറ്റം.ഈ ചെറുത്തു നില്‍പ്പിനെ അല്ലെങ്കില്‍ പ്രതിഷേധത്തെ പ്രലോഭനങ്ങളാല്‍ ആളിക്കത്തിച്ചാണ് മിഷണറിമാരും മൊല്ലാക്കമാരും മതപരിവര്‍ത്തനം വ്യാപകമാക്കിയത്.പ്രലോഭകരുടെ മതമൂല്യങ്ങളയിരുന്നില്ല മറിച്ച് സ്വത്വ ബോധത്തോടെ സ്വതന്ത്ര മനുഷ്യരായി ജീവിക്കാമെന്ന മോഹമായിരുന്നു മതപരിവര്‍ത്തനത്തിന് ദളിത് വിഭാഗങ്ങളെ നിര്‍ബന്ധിച്ചത്.
പക്ഷേ,ദളിതര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം പോലും നിഷേധിക്കപ്പെട്ട്,മാര്‍ഗ വാസികളെന്നും പുതു ക്രിസ്‌ത്യാനികളെന്നുമുള്ള പുച്ഛം പേറി ക്രൈസ്‌തവ-ഇസ്ലാമിക പൊതുധാരയുടെ പിന്നമ്പുറത്ത് കഴിയാനായിരുന്നു പരിവര്‍ത്തിതരുടെ നിയോഗം.അലപം ഭക്ഷണത്തില്‍,മരുന്നില്‍,പണത്തില്‍,പള്ളിപ്രവേശനത്തില്‍ ദളിതരെ മതം മാറ്റിയത് ഭരണഘടനാദത്തമായ ന്യൂനപക്ഷ അവകാശമാണെന്ന് വാദിക്കുന്ന അരമനകളും ദര്‍ഗകളും ഹിന്ദുക്കളെ മടക്കി വിളിക്കുന്നത് വര്‍ഗീയതയും ഭരണഘടനാവിരുദ്ധവുമാണെന്ന് ആക്രോശിക്കുന്നതാണ്,ആതിരേ, മതവത്‌ക്കരണത്തിലെ മറ്റൊരു ഭീകരത.
അതു കൊണ്ടാണ് വറചട്ടിയില്‍ നിന്ന് എരിതീയില്‍ പതിച്ചവര്‍ക്ക് വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നത്.അവിടെയ്‌ക്കാണ് `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്.വീട്ടിലേയ്‌ക്ക് മടങ്ങിവരുന്ന ദളിത് ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത് അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ് അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.
സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത് വിഭാഗങ്ങളുടെ അവകാശമാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട് വട്ടുതട്ടാം.അപ്പോള്‍ ദളിത് വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന്,ആതിരേ,നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ് `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.
Friday, December 26, 2014
ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍
കോണ്‍ഗ്രസുകാരനായത് കൊണ്ട് ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത് പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച് രണ്ട് സെക്രട്ടറിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച് ജനതാത്‌പര്യത്തിന് മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്'' അങ്ങനെയാണ്.
ആതിരേ,ധരിക്കുന്ന ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍ കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് മലയാളികള്‍. കാപട്യങ്ങളുടെയും കൗശലങ്ങളുടേയും ആചാര്യനായി,അധികാര-അതിജീവന രാഷ്ട്രീയ കലയില്‍ ജനവഞ്ചനയുടെ സര്‍വകാല റെക്കോര്‍ഡുമായി ഉമ്മന്‍ ചാണ്ടി മുന്നേറുമ്പോള്‍ കൊഞ്ഞാണന്മാരാക്കപ്പെടുകയാണ് യുഡിഎഫിന് വോട്ടു ചെയ്‌ത സമ്മതിദായകര്‍; ശുംഭന്മാരുമാക്കപ്പെടുകയാണ് കേരളീയ പൊതുസമൂഹം.
സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുപയോഗിച്ച് വക്കുടഞ്ഞ പ്രയോഗമാണെങ്കിലും `` ഇതു പോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ലെന്ന്'' പറയാതിരിക്കാന്‍ നിര്‍വാഹമില്ല,ആതിരേ.സര്‍വമാന അഴിമതിക്കാരുടേയും അധോലോക മാഫിയകളുടെയും രക്ഷകനായാണ് പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞ് പിറന്നതെന്ന് ഈ ക്രിസ്‌മസ് കാലത്ത് കേരളീയര്‍ തിരിച്ചറിയുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ജീവിക്കേണ്ടി വന്നത് ഏത് മുജ്ജന്മ പാപം കൊണ്ടാണെന്ന് സ്‌തോഭത്തോടെ അന്വേഷിക്കുന്നു; ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആകരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഭരണത്തിലേറിയപ്പോഴെല്ലാം,ആതിരേ,മുന്നണി മര്യാദയുടെ മറവില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ജനാധിപത്യ മാരണ പ്രക്രിയകളെല്ലാം മറന്നിട്ടായിരുന്നു,വീണ്ടും ഒരു വട്ടം കൂടി കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സമ്മതിദായകര്‍ അദ്ദേഹത്തിനും യുഡിഎഫിനും വോട്ടു ചെയ്‌തത്.അവരെയെല്ലാം`പശ്വാലംഭന'ത്തിന് വിധേയരാക്കിയാണ് സോളാര്‍ കാലം മുതല്‍ ബാര്‍ കോഴ കാലം വരെ അദ്ദേഹം ഭരണം നടത്തിയത്.പൊതു സമൂഹത്തോടും സമ്മതിദായകാരോടും ഇതു പോലെ പച്ചക്കളം പറഞ്ഞിട്ടുള്ള,അവരെ ഇതു പോലെ വഞ്ചിച്ചിട്ടുള്ള ഭരണാധികാരികള്‍ കേരളത്തിലുണ്ടായിട്ടില്ല.അരുതാത്തിടത്ത് വളരുന്ന അഴിമതിയുടെ ആല്‍ത്തണലില്‍ അഭിരമിക്കാന്‍ അദ്ദേഹത്തിനുള്ള ത്വരയ്‌ക്കും തൊലിക്കട്ടിക്കുമുള്ള മറ്റൊരു സര്‍വകാല റെക്കര്‍ഡാണ്,പ്രഖ്യാപിച്ച മദ്യനയത്തില്‍ വരുത്തിയ `പ്രായോഗിക തിരുത്തലുകള്‍'.
നിലവാരമില്ലാത്തത് കൊണ്ട് 418 ബാര്‍ അടച്ചിടാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല,ആതിരേ.അക്കാര്യം പരിസോധിക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചത്. 312 ബാര്‍ കൂടി പൂട്ടാന്‍ വി.എം.സുധീരനോ കെസിബിസിയോ മുസ്ലീം ലീഗോ മദ്യവിരുദ്ധപ്രവര്‍ത്തകരോ ആഹ്വാനം ചെയ്‌തിരുന്നില്ല. ഞായറാഴ്‌ച `ഡ്രൈ ഡേ' ആക്കാന്‍ ഒരു കുഞ്ഞും ആഗ്രഹിച്ചിരുന്നില്ല.എന്നാല്‍ ഇതെല്ലാം കുഞ്ഞൂഞ്ഞ് ആഗ്രഹിച്ചിരുന്നു.അതിന് ഹീനമായ ലക്ഷ്യങ്ങളും നീചമായ താത്‌പര്യങ്ങളുമുണ്ടായിരുന്നു.സുധീരനെക്കാള്‍ വലിയ മദ്യവിരുദ്ധനാണെന്ന് വരുത്തിത്തീര്‍ത്ത് ഞെളിയുക,പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ സ്‌ത്രീസമൂഹത്തിന്റെ വോട്ടു തട്ടിയെടുക്കുക,ബാര്‍ തുറന്നു നല്‍കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് കോടികള്‍ കോഴവാങ്ങുക.ആഗസ്റ്റ് ഇരുപത്തി ഒന്നിന് സമ്പൂര്‍ണ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍,ആതിരേ, ഉമ്മന്‍ ചാണ്ടിയുടെ മനസ് സഞ്ചരിച്ചത് ഈ `കു'മാര്‍ഗങ്ങളിലൂടെയായിരുന്നു.അത് മറച്ചു പിടിക്കാനാണ് `` മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടന്നുവയ്‌ക്കാന്‍ മടിയില്ല '' ``മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ എത്രയോ ഇരട്ടി മദ്യപരെ ചികിത്സിക്കാന്‍ ആവശ്യമായി വരുന്നു'' ``എല്ലാ വശങ്ങളും ആലോചിച്ചെടുത്തതാണ് 312 ബാര്‍ കൂടി പൂട്ടാനുള്ള തീരുമാനം'' എന്നൊക്കെയുള്ള വീണ്‍വാക്യങ്ങള്‍.
എന്നാല്‍ ഒക്ടോബര്‍ 31 ന് ബിജു രമേശ്, ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍,ധനമന്തിക്ക് ഒരു കോടി രൂപ കോഴ നല്‍കി എന്ന് വെളിപ്പെടുത്തിയപ്പോള്‍ മാണിയടക്കം സര്‍വ മലയാളികളും ഞെട്ടിയെങ്കിലും ഉമ്മന്‍ ചാണ്ടി ഊറിച്ചിരിക്കുകയായിരുന്നു.മാണിയുടെ മുഖ്യമന്ത്രി മോഹവും ഇടതുപക്ഷത്തേയ്‌ക്കുള്ള ചായ്‌വും തരിപ്പണമാക്കിയെന്നതിലുപരി വി.എം.സുധീരന്റെ `ജനപക്ഷയാത്ര'യുടെ ശോഭകെടുത്താന്‍ ആ തീപ്പൊരിക്ക് കഴിഞ്ഞു എന്നതിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആഹ്ലാദമത്രയും.ബാര്‍ കോഴയുടെ പേരില്‍ മാണിയെ മാധ്യമങ്ങളും പ്രതിപക്ഷവും നിറുത്തി പൊരിച്ചപ്പോള്‍ അശ്ലീല മൗനം പാലിച്ച ഉമ്മന്‍ ചാണ്ടിക്ക് അപ്പോഴൊന്നും `പ്രായോഗിക ചിന്ത'ഉണര്‍ന്നില്ല.മാണിക്കെതിരെ വിജിലന്‍സിന് തെളിവ് നല്‍കാന്‍ ബാര്‍ ഉടമകള്‍ വിസമ്മതിച്ചപ്പോള്‍,കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടു ബുദ്ധിയുണര്‍ന്നു.കാരണം മാണിക്ക് ഒരു കോടി കൊടുത്തെന്ന് പറഞ്ഞവര്‍ മറ്റു ചില കണക്കുകളും പുറത്തു വിട്ടിരുന്നു.അതിപ്രകാരമായിരുന്നു:സുധീരനെ മെരുക്കാന്‍ അഹമ്മദ് പട്ടേലിന് 10 കോടി,എക്‌സൈസ് മന്ത്രി കെ.ബാബുവിന് 5 കോടി,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 2.5 കോടി,വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഒരു കോടി (നോക്കു കൂലി),എംഎല്‍എമാരായ വി.ഡി.സതീശന്‍, വര്‍ക്കല കഹാര്‍ എന്നിവര്‍ക്ക് 50 ലക്ഷം വീതം,സിപിഐക്ക് 50 ലക്ഷം,പിണറായി വിജയന് ഒരു കോടി (പക്ഷെ വാങ്ങിയില്ല)
ആതിരേ,ഭരണപക്ഷത്തിന്റെ കുഴലൂത്തുകാരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കണക്ക് തമസ്‌ക്കരിച്ചത് കൊണ്ട് ഉമ്മന്‍ ചാണ്ടിയും `എ ഗ്രൂപ്പ് കോണ്‍ഗ്രസ്' നേതാക്കളും ആശ്വസിച്ചിരിക്കേ മാണിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനോട് സഹകരിക്കാതെ ബാര്‍ ഉടമകള്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കുരു പൊട്ടി.സര്‍ക്കാരിനെ വളയ്‌ക്കാന്‍ തന്നെയാണ് ബാര്‍ ഉടമകളുടെ നീക്കം.ചെറുത്തു നിന്നാല്‍ സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുടെ മദ്യവിരുദ്ധ ഇമേജും വട്ടം ഒടിയും.ആ പ്രതിസന്ധി മറികടക്കാന്‍ മാരണകൗശലങ്ങളുടെ തമ്പുരാനായ ഉമ്മന്‍ ചാണ്ടി കണ്ടെത്തിയതാണ് `പ്രായോഗിക' തിരുത്തലുകള്‍.ബാര്‍ തൊഴിലാളികളായ പത്തു പേരുടെ ആത്മഹത്യയും ടൂറിസം രംഗത്തെ തിരിച്ചടിയുമൊക്കെ അങ്ങനെയാണ് വിഷയമായത്.തുഗ്ലക്ക് പരിഷ്‌കരണം പോലെ അടിച്ചേല്‍പ്പിച്ച ഞായറാഴ്‌ചകളിലെ `ഡ്രൈ ഡേ' പിന്‍വലിപ്പിക്കാന്‍ വിശ്വസ്‌തവിധേയനായ ഡോമിനിക്ക് പ്രസന്റേഷനെ കൊണ്ട് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചതിലെ സൃഗാല ബുദ്ധിയും ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു .
അതിന് സമാനമായ മറ്റൊരു തന്ത്രമായിരുന്നു ക്ലിഫ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ അനൗപചാരികമായ യോഗം.മദ്യനയവുമായി ബന്ധപ്പെട്ട് സുധീരന്‍ സൃഷ്ടിക്കുന്ന തലവേദന സഹിക്കാന്‍ വയ്യാതെ എംഎല്‍എമാര്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് സങ്കടം പറയുകയായിരുന്നു എന്ന് ബെന്നി ബെഹ്നാനും ശിവദാസന്‍ നായരും ജോസഫ് വാഴയ്‌ക്കനുമൊക്കെ പറയുന്നുണ്ടെങ്കിലും എന്താണ് നടന്നതെന്നും ആരാണ് എംഎല്‍എമാരെ വിളിച്ചു കൂട്ടിയതെന്നും അരിയാഹാരം മാത്രമല്ല ഗോതമ്പ് ആഹാരം കഴിക്കുന്ന മലയാളികളും തിരിച്ചറിയുന്നുണ്ട്,ആതിരേ.മുന്‍പ് കരുണാകരന്‍ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും എടുത്തുപയോഗിക്കുന്നത്.അന്ന് ആന്റണിയെ എതിര്‍ക്കാന്‍ കരുണാകര്‍ന്‍ ചുറ്റും നിര്‍ത്തിയ അതേ എംഎല്‍എമാരാണ് അദ്ദേഹത്തിന് വാരിക്കുഴി തീര്‍ത്തതെന്ന് ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നത് നന്ന്.418 ബാര്‍ ബിയര്‍പാര്‍ലറാക്കാന്‍ തീരുമാനിച്ചപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 16 ഔട്ട് ലെറ്റ് പൂട്ടിയത് സുധീരന്‍ കടുംപിടുത്തം നടത്തിയത് കൊണ്ടാണോ?ഹൈക്കോടതി പറഞ്ഞത് നാഷണല്‍ ഹൈവേയുടെ ഓരത്തെ ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനല്ലേ?അപ്പോള്‍ പൂട്ടിയത് ആരാവശ്യപ്പെട്ടിട്ടാണ്?ബാര്‍ പൂട്ടിയാല്‍ ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമെന്ന് ശാഠ്യം പിടിച്ചത് ബാര്‍ ഉടമകളല്ലേ?അവര്‍ക്കായി 418 ബാര്‍ തുറന്നു കൊടുക്കുകയും 16 ഔട്ട് ലെറ്റ് പൂട്ടുകയും ചെയ്‌ത ഉമ്മന്‍ ചാണ്ടിയുടെ ഹിഡന്‍ അജണ്ടയും കേരളം കണ്‍തുറന്നു കാണുന്നുണ്ട്.
ആതിരേ,കോണ്‍ഗ്രസുകാരനായത് കൊണ്ട് ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത് പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച് രണ്ട് സെക്രട്ടറിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച് ജനതാത്‌പര്യത്തിന് മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്'' അങ്ങനെയാണ്.
418 ബാറും,ബിയര്‍-വൈന്‍ പാര്‍ലറുകളാക്കാന്‍ അനുമതി നല്‍കിയതിലും അപാരമായ ഒരു ചതി ഉമ്മന്‍ ചാണ്ടി ഒളിപ്പിച്ചു വച്ചിട്ടുണ്ട്,ആതിരേ.കഴിഞ്ഞ മാര്‍ച്ച് 31ന് മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ തുടര്‍ച്ചയായിട്ടാണ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുവാദമായിരുന്നു മാര്‍ച്ച് 31 ന് മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ കാതല്‍.അപ്പോള്‍ അതേ ലൈസന്‍സിന്റെ തുടര്‍ച്ചയെന്നാല്‍ കോടതിയില്‍ നിന്ന് ബാര്‍ ഉടമകള്‍ക്ക് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുമതി നേടിയെടുക്കാനുള്ള കുറുക്കുവഴി എന്നാണര്‍ത്ഥം.അങ്ങനെ നോക്കില്‍,വാക്കില്‍,നയരൂപികരണത്തില്‍,അവയുടെ പ്രയോഗത്തില്‍ എന്തിനധികം ഉറക്കത്തില്‍ പോലും കേരളീയരെ വഞ്ചിക്കുന്ന,ഖദറിട്ട രാഷ്ട്രീയ വേതാളമായിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി ഉമ്മന്‍ ചാണ്ടി
ഏറ്റവും ഒടുവില്‍ കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമിതിയെ വെടക്കാക്കാന്‍ മന്ത്രിമാരായ കെ.സി.ജോസഫിനും കെ ബാബുവിനും ക്വട്ടേഷന്‍ കൊടുത്തും.ആഗസ്റ്റ് 21ന് മുന്‍പ് സുധീരനൊപ്പം നിന്ന കെസിബിസി തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസിനെ കൊണ്ട് കെസിബിസി മദ്യവിരുദ്ധസമിതിയുടെ നില്‍പ്പുസമരത്തെ തള്ളിപ്പറയിച്ചും അതിന് മുന്‍പ് ക്ലീമിസിനെ ദൂതനായി അയച്ച് `പെരുന്നയിലെ പോപ്പിനെ'കൊണ്ട് പ്രായോഗിക മദ്യനയത്തിന് പിന്തുണ പ്രഖ്യാപിപ്പിച്ചും സുധീരനെ മൂലയ്‌ക്കിരുത്തിയിരിക്കുന്നു,ആതിരേ ഉമ്മന്‍ ചാണ്ടി.
മാരണപ്രയോഗങ്ങളില്‍ ചാണ്ടിയെ തോല്‍പ്പിക്കാനാവില്ല മക്കളെ.....!
Subscribe to:
Posts (Atom)














