Monday, March 3, 2014

ജി.സുകുമാരന്‍ നായര്‍:ജാതിക്കോമരം; തകര്‍ത്ത്‌ തരിപ്പണമാക്കണം

വിവരക്കേടുകള്‍ക്ക്‌ ചന്ദനക്കുറി ചാര്‍ത്തിയതാണ്‌ സുകുമാരന്‍ നായര്‍.അതു കൊണ്ടാണ്‌ ഗാന്ധി പ്രതിമയെ അവഹേളിച്ചത്‌.മന്നത്ത്‌ പദ്‌മനാഭനെന്ന സാമുഹിക പരിഷ്‌കര്‍ത്താവ്‌ എന്‍എസ്‌എസിന്റെ മാത്രം കുത്തകയാണെന്ന്‌ അവകാശപ്പെട്ടത്‌.ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷന്‌ നേരെ ഇത്രയൊക്കെ അധിക്ഷേപങ്ങള്‍ സുകുമാരന്‍ നായര്‍ ചൊരിഞ്ഞിട്ടും ഒരക്ഷരം മറുത്ത്‌ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വമാണ്‌ ഈ ഞാഞ്ഞൂലിനെ വോട്ട്‌ എന്ന മാണിക്യം കാക്കുന്ന സര്‍പ്പമായി വാഴിക്കുന്നത്‌.സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ കിടക്കാന്‍ തയ്യാറായ രാഷ്ട്രീയ നേതാക്കളാണ്‌ സുകുമാരന്‍ നായരെ അഹങ്കാരിയായ മാടമ്പിയാക്കിയത്‌. ഇക്കാര്യത്തില്‍ സി പി എം നേതാക്കളായ വി എസ്‌ അച്യുതാനന്ദനും പിണറായി വിജയനും വേറിട്ടുനില്‍ക്കുന്നു. തങ്ങളുടെ ദൂതന്‍മാരെ പറഞ്ഞയച്ചിട്ടുള്ളതല്ലാതെ ഇരുവരും ഇതുവരെ സുകുമാരന്‍ നായരുടെപടിചവിട്ടിയിട്ടില്ല.മന്നം സമാധിയില്‍ പുഷ്‌പാര്‍ചനയ്‌ക്കെത്തിയ കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍,ആസ്ഥാനമന്ദിരത്തിലെത്തി തന്നെ മുഖം കാണിക്കാത്തതില്‍ ക്ഷുഭിതനായി സുകുമാരന്‍ നായര്‍ നടത്തിയ അധിക്ഷേപങ്ങള്‍ അദ്ദേഹത്തിന്റെ നികൃഷ്ടമായ സാംസ്‌കാരിക പൈതൃകത്തിന്റേയും നെറികെട്ട മാടമ്പ്‌ത്തരത്തിന്റേയും അടയാളപ്പെടുത്തലുകളാണ്‌.
ആതിരേ, അധികാര മോഹികളായ രാഷ്ട്രീയ നേതാക്കളും അവസരവാദികളായ മാധ്യമങ്ങളും വളര്‍ത്തി വലുതാക്കിയ ജാതിക്കോമരമായ എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ വിശേഷണമാണ്‌ തൃത്താലയുടെ ജനപ്രതിനിധി വി.ടി.ബല്‍റാം നല്‍കിയത്‌:`` പോപ്പല്ല കോപ്പാണ്‌'' മന്നം സമാധിയില്‍ പുഷ്‌പാര്‍ചനയ്‌ക്കെത്തിയ കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍,ആസ്ഥാനമന്ദിരത്തിലെത്തി തന്നെ മുഖം കാണിക്കാത്തതില്‍ ക്ഷുഭിതനായി സുകുമാരന്‍ നായര്‍ നടത്തിയ അധിക്ഷേപങ്ങള്‍ അദ്ദേഹത്തിന്റെ നികൃഷ്ടമായ സാംസ്‌കാരിക പൈതൃകത്തിന്റേയും നെറികെട്ട മാടമ്പ്‌ത്തരത്തിന്റേയും അടയാളപ്പെടുത്തലുകളാണ്‌. `` സുധീരനേക്കാള്‍ വലിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ എന്‍.എസ്‌.എസ്‌ ആസ്ഥാനത്ത്‌ വന്നിട്ടുണ്ട്‌. ..ആര്‍ക്കും കയറി നിരങ്ങാനുള്ള സ്ഥലമല്ല എന്‍എസ്‌എസ്‌ ആസ്ഥാനം...സതീശന്റെയും സുധീരന്റെയും പാട്ടപ്പറമ്പിലല്ല എന്‍ എസ്‌ എസ്‌..വി.എം സുധീരനും സതീശനും മാത്രമല്ല കോണ്‍ഗ്രസ്‌...ഗാന്ധി പ്രതിമ പോലെയല്ല മന്നം സമാധി... മന്നത്ത്‌ പത്മനാഭന്‍ എന്‍.എസ്‌.എസിന്റെ സ്വത്താണ്‌. ...ആദര്‍ശം പറഞ്ഞാല്‍ വോട്ട്‌ കിട്ടില്ല..സുധീരനെ പിന്തുണച്ച വി.എസ്‌. അച്യുതാനന്ദന്‍ വിവരംകെട്ടവനാണ്‌..'' ഇങ്ങനെ നീണ്ട നായ(ര്‍) കുരയ്‌ക്കെതിരെ പ്രതികരിക്കാന്‍ വി.ഡി.സതീശന്‍ ഒഴിച്ച്‌ ഒരു കോണ്‍ഗ്രസ് നേതാവിനും നട്ടല്ലില്ലാതെ പോയതില്‍, ആതിരേ, ആത്മാര്‍ത്ഥമായി ലജ്ജിക്കുക.. പെരുന്നയിലും കണിച്ചുകുളങ്ങരയിലുമെത്തി മുഖം കാണിച്ച്‌ അനുഗ്രഹം വാങ്ങി സ്ഥാനാരാഹണം ചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ സാമുദായിക പ്രീണനത്തെ പുച്ഛിച്ചാണ്‌ സുധീരനും സതീശനും പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിയത്‌.അന്നേ അസ്വസ്ഥനായതാണ്‌ നായന്മാരുടെ ഈ സ്വയം പ്രഖ്യാപിത പോപ്പ്‌.ഈ നികൃഷ്ടജീവിയെ നിലക്കുനിര്‍ത്താന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്ക്‌ നട്ടെല്ലുണ്ടോയെന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിനാണ്‌ സുധീരനും സതീശനും നട്ടെല്ലു നിവര്‍ത്തി ഉത്തരം നല്‍കിയിരിക്കുന്നത്‌; ആതിരേ, അവരെ അഭിനന്ദിക്കുക കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ രാഷ്ട്രീയത്തെ മറയാക്കി സാമുദായിക മുതലെടുപ്പു നടത്തുന്നതിന്‌ ഗ്രൂപ്പില്ലാത്ത സുധീരന്റെ മുഖം തടസമാകുമെന്ന ബോധമാണ്‌ സുധീരനെ ബഹിഷ്‌കരിക്കുന്നതിനും സുധീരനെതിരെ കുരയ്‌ക്കാനും ഓരിയിടാനും സുകുമാരന്‍മായരെ പ്രേരിപ്പിച്ചത്‌. സമുദായ അംഗങ്ങളുടെപോലും പൂര്‍ണ പിന്തുണയില്ലാത്ത സുകുമാരന്‍ നായര്‍,മന്നം സമാധിയിലെത്തിയ സുധീരനെ കാണാന്‍ തയ്യാറാകാതിരുന്നത്‌,ആതിരേ, ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വേണ്ടിയായിരുന്നു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ സുധീരന്‍ എടുത്ത നിലപാടാണ്‌ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പുറത്താകലില്‍ കലാശിച്ചതെന്നാണ്‌ സുകുമാരന്‍നായരും സംഘവും വിലയിരുത്തുന്നത്‌. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച സുധീരന്‍ തിരുവഞ്ചൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കമാന്‍ഡിന്‌ നേരിട്ട്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ്‌ പിന്നീട്‌ തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെടുന്നത്‌. സമുദായത്തിലെതന്നെ മറ്റൊരാള്‍ക്ക്‌ ആഭ്യന്തര മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും തനിക്ക്‌ പ്രയപ്പെട്ടവനായ തിരുവഞ്ചൂരിന്റെ പുറത്താകലില്‍ നിര്‍ണായ പങ്കുവഹിച്ച സുധീരനോട്‌ സുകുമാരന്‍നായര്‍ക്ക്‌ പകയുണ്ടായിരുന്നു.ചെന്നിത്തലയെ ആഭ്യന്തര മന്ത്രി ആക്കുന്നതിലു ആക്കാതിരുന്നതിലും സുകുമാരന്‍ നായരുടെ കുത്സിത താത്‌പര്യ്‌ം കേരളം കണ്ടതാണ്‌.ശശി തരൂരിനെ തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹത്തെ `ഡല്‍ഹി നായര്‍' എന്ന്‌ അധിക്ഷേപിച്ചതുമെല്ലാം സുകുമാരന്‍ നായരിലെ മാടമ്പിത്തരത്തിന്റെ അശ്ലീല പ്രദര്‍ശനമായിരുന്നു. സ്വന്തം മകളെ ഗാന്ധിയൂണിവേഴ്സിറ്റി വൈസ് ചാന്‍സലറാക്കാനുള്ള നീക്കം പാളിയതും ഈ നായ(ര്‍)ക്കുരയ്ക്ക് പിന്നിലുണ്ട്, ആതിരേ .നിലവിലുള്ള വൈസ് ചാന്‍സലര്‍,വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ തെറിക്കാനിരിക്കുകയാണ്.ആ സ്ഥാനത്ത് മകളെ എത്തിക്കുക എന്നതാണ് സുകുമാരന്‍ നായരുടെ ലക്ഷ്യം.മുന്‍പൊരിക്കല്‍ പാളിപ്പോയ നീക്കം ഇത്തവണ വിജയിപ്പിക്കണം എന്നായിരുന്നു ആഗ്രഹം.മന്നം സമാധിയില്‍ സുധീരനെ കണ്ടാല്‍ ആ വിഷയം അവതരിപ്പിക്കാന്‍ കഴിയില്ല.അതു കൊണ്ടാണ് സെക്രട്ടറിയുടെ ഔദ്യോഗിക മുറിയിലേയ്ക്ക് മുങ്ങിയത്.തന്നെ കാണന്‍ സുധീരനെത്തുമെന്നും അപ്പോള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ച ശേഷം അടച്ചിട്ട മുറിയില്‍ വച്ച് തന്റെ ആഗ്രഹം അറിയിക്കാമെന്ന് നായര്‍ കരുതി.എന്നാല്‍ നായരുടെ നീക്കത്തില്‍ ചില ഗൂഢോദ്ദ്യേശമുണ്ടെന്ന് തൈരിച്ചറിഞ്ഞ സുധീരന്‍ മുഖം കൊടുക്കാതെ മാന്യത കാത്തു.അതോടെ നായന്മാരുടെ സ്വയം പ്രഖ്യാപിത പോപ്പിന്റെ നില തെറ്റി;അയാള്‍ ബലറാം വിശേഷിപ്പിച്ചത് പോളെ കോപ്പായി! കെ പി സി സി പ്രസിഡന്റിന്റെ ബഹിഷ്‌കരിച്ച സുകുമാരന്‍ നായരുടെ മാന്യതയും യോഗ്യതയുമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. തെരഞ്ഞെടുപ്പുടുക്കുമ്പോള്‍ ബി ജെ പിക്കു പുറമേ മുന്നണിയിലെ നേതാക്കള്‍ സാമുദായിക സംഘടനകളുടെ ഓഫീസുകളുടെ തിണ്ണനിരങ്ങുകയും,സമുദായ സംഘടനാ നേതൃത്വത്തിന്റെ ആശിര്‍വാദം വാങ്ങുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന മാധ്യമ കവറേജിലൂടെയാണ്‌ ഇത്തരത്തിലുള്ള ജാതി നേതാക്കള്‍ക്ക്‌ സാമുദായിക പ്രസക്തി കൈവരുന്നത്‌. അത്തരത്തില്‍ എടുത്തുയര്‍ത്തപ്പെട്ടയാളാണ്‌ സുകുമാരന്‍ നായര്‍. ഇക്കാരണത്താല്‍തന്നെ സുകുമാരന്‍ നായര്‍ക്ക്‌ എന്‍ എസ്‌ എസ്‌ എന്ന സംഘടനയുടെ വേരറ്റംവരെ സ്വാധീനവുമില്ല. വിവരക്കേടുകള്‍ക്ക്‌ ചന്ദനക്കുറി ചാര്‍ത്തിയതാണ്‌ ,ആതിരേ സുകുമാരന്‍ നായര്‍.അതു കൊണ്ടാണ്‌ ഗാന്ധി പ്രതിമയെ അവഹേളിച്ചത്‌.മന്നത്ത്‌ പദ്‌മനാഭനെന്ന സാമുഹിക പരിഷ്‌കര്‍ത്താവ്‌ എന്‍എസ്‌എസിന്റെ മാത്രം കുത്തകയാണെന്ന്‌ അവകാശപ്പെട്ടത്‌.ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷന്‌ നേരെ ഇത്രയൊക്കെ അധിക്ഷേപങ്ങള്‍ സുകുമാരന്‍ നായര്‍ ചൊരിഞ്ഞിട്ടും ഒരക്ഷരം മറുത്ത്‌ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വമാണ്‌ ഈ ഞാഞ്ഞൂലിനെ വോട്ട്‌ എന്ന മാണിക്യം കാക്കുന്ന സര്‍പ്പമായി വാഴിക്കുന്നത്‌.സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ കിടക്കാന്‍ തയ്യാറായ രാഷ്ട്രീയ നേതാക്കളാണ്‌ സുകുമാരന്‍ നായരെ അഹങ്കാരിയായ മാടമ്പിയാക്കിയത്‌. ഇക്കാര്യത്തില്‍ സി പി എം നേതാക്കളായ വി എസ്‌ അച്യുതാനന്ദനും പിണറായി വിജയനും വേറിട്ടുനില്‍ക്കുന്നു. തങ്ങളുടെ ദൂതന്‍മാരെ പറഞ്ഞയച്ചിട്ടുള്ളതല്ലാതെ ഇരുവരും ഇതുവരെ സുകുമാരന്‍ നായരുടെപടിചവിട്ടിയിട്ടില്ല. കേരള സാമുഹിക-രാഷ്ട്രീയ രംഗത്തെ ഈ തക്ഷകന്റെ തലതകര്‍ക്കാന്‍ വി.എം.സുധീരനും വി.ടി. സതീശനും പ്രദര്‍ശിപ്പിച്ച ധൈര്യം മാതൃകയാകയാവുകയാണ്‌ .ആതിരേ, ഒരിക്കല്‍ കൂടി ഇരുവരേയും അഭിനന്ദിക്കുക