Tuesday, February 25, 2014

ജനങ്ങളിലേയ്‌ക്കെത്തി ജനജീവിതം മാറ്റുന്നത്‌ ഇങ്ങനെയാണോ?

പരസ്യം ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ 10 സെക്കന്റിന്‌ ഒന്നരലക്ഷം രൂപ എന്ന കണക്കില്‍ കൂട്ടുമ്പോള്‍ സുബ്രഹ്മണ്യ സ്വാമി `ബുദ്ദു'എന്നും പിണറായി വിജയന്‍ `കോമാളി'യെന്നും വിളിച്ചാക്ഷേപിച്ച്‌ നെഹൃകുടുംബത്തിലെ ഈ ഇളമുറത്തമ്പുരാന്‌ വേണ്ടി എത്രകോടികളാണ്‌ മുടിക്കുന്നതെന്ന്‌ കണക്ക്‌ കൂട്ടുക.!പാര്‍ട്ടി പരസ്യങ്ങള്‍ക്ക്‌ പുറമെയാണ്‌ യു പി എയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള മറ്റു പരസ്യങ്ങള്‍.കോടികളാണ്‌ ഇവയ്‌ക്കായും മുടക്കിയിട്ടുള്ളത്‌ .ഇവയില്‍ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യം ശ്രദ്ധിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ 68-ാം വര്‍ഷത്തിലും ഭാരതത്തിലെ ഗ്രാമീണജീവിതത്തിന്റെ ദൈന്യത ബോദ്ധ്യമാകും.സ്വന്തമായ വീടും നല്ല സ്‌കൂളും കുടിവെള്ളവും വൈദ്യുതിയും കക്കൂസുമൊക്കെ നികുതിദായകരും സമ്മതിദായകരുമായ കോടാനുകോടി ഗ്രാമീണര്‍ക്ക്‌ ഇപ്പോഴും സ്വ്‌പനം മാത്രമാണ്‌.എടിഎമ്മുകളും ബാങ്കുകളും മെട്രോയും എയര്‍പോര്‍ട്ടുകളും എത്രയോ കാലമായി നമ്മോടൊപ്പമുണ്ടെന്ന്‌ കാണിക്കുന്ന നഗരവത്‌കൃത വികസനത്തിന്റെ വൈകൃതമുഖമാണ്‌ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യത്തില്‍ കാണുന്നത്‌. ഇതാണ്‌ സോണിയയും മന്മോഹനും ആന്റണിയുമൊക്കെ അവകാശപ്പെടുന്ന `ഭാരത നിര്‍മാണത്തിന്റെ ദൃഷ്ടാന്തം'!
ആതിരേ, ഒരിക്കല്‍ കൂടി അഞ്ചു വര്‍ഷത്തേയ്‌ക്ക്‌ ഇന്ത്യന്‍ പൗരന്മാരെ വഞ്ചിക്കാനുള്ള തയ്യറെടുപ്പിലാണ്‌ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍.അധികാരക്കസേര ലക്ഷ്യമിട്ട്‌ സമ്മതിദായകരെ കബളിപ്പിക്കാനായി ശത കോടികളാണ്‌ മുഖ്യ എതിരാളികളായ കോണ്‍ഗ്രസും ബിജെപിയും പരസ്യങ്ങള്‍ക്കായി മാത്രം ചെലവിടുന്നത്‌.ഈ രണ്ട്‌ പാര്‍ട്ടികള്‍ മാത്രം 1000 കോടി രൂപയുടെ പരസ്യമാണ്‌ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക്‌ നല്‍കുന്നത്‌.സിപിഎം ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളുടെ വിഹിതം കൂടി കൂട്ടുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ 3000 കോടി രൂപയെങ്കിലും വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ 400 കോടിരൂപ ചെലവഴിച്ച്‌ പരസ്യ പ്രചാരണത്തിന്‌ ബി ജെ പി ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നേരിടാന്‍ 500 കോടിയുടെ പരസ്യങ്ങളുമായി കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്‌.പരമ്പരാഗത പ്രചാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച്‌ അത്യാധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാലാണ്‌ ഇത്രയധികം തുക പരസ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നത്‌. ആതിരേ,പരസ്യങ്ങളുടെ കാര്യത്തില്‍ ബി ജെ പിഇത്തവണയും തികഞ്ഞ പ്രൊഫഷണല്‍ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. മുടക്കുന്ന പണത്തിന്‌ ഫലം ഉറപ്പാക്കാന്‍ പരസ്യരംഗത്തെ അതികായന്മാരെത്തന്നെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ പരസ്യവിപണിയിലെ വമ്പന്‍മാരായ പീയൂഷ്‌ പാണ്ഡെ, പ്രസൂണ്‍ ജോഷി തുടങ്ങിയവരാണ്‌ ബി ജെ പിയുടെ പരസ്യങ്ങളൊരുക്കുന്നത്‌. അമിതാഭ്‌ ബച്ചനെവച്ച്‌ ഗുജറാത്ത്‌ ടൂറിസത്തിനായി പരസ്യം ചെയ്‌തത്‌ പാണ്ഡെയായിരുന്നു. . മക്‌്‌ കാന്‍ വെള്‍ഡ്‌ ഗ്രൂപ്പിന്‌ ഇന്ത്യയില്‍ നേതൃത്വം നല്‍കുന്ന പ്രസൂണ്‍ ജോഷി വ്യക്തിപരമായാണ്‌ ബി ജെ പി പരസ്യങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. സമകാലിക ഇന്ത്യന്‍ യുവത്വത്തിന്റെ രോഷം ചിത്രീകരിച്ച രംഗ്‌ദേ ബസന്തിയിലെ ഗാനങ്ങള്‍ പ്രസൂണ്‍ ജോഷിയുടേതാണ്‌. കവിയെന്ന നിലയില്‍ പ്രസൂണ്‍ ജോഷി ബി ജെ പിയുടെ പരസ്യങ്ങളില്‍ സര്‍ഗാത്മക ഇടപെടല്‍ നടത്തും. ഫേസ്‌ബുക്കും ട്വിറ്ററുമെല്ലാം നിലനിര്‍ത്തുന്നതിനു കോടികള്‍ ചെലവഴിക്കുന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നതിനാല്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ബി ജെ പി പിന്നോട്ടുപോകാന്‍ ഒരു സാധ്യതയുമില്ല. ബി ജെ പിയുടെ ഈ വമ്പന്‍ ഒരുക്കങ്ങളെ ചെറുക്കുന്നതില്‍ ഒട്ടും പിന്നിലായിക്കൂടെന്ന ബോധം കോണ്‍ഗ്രസിനുണ്ട്‌ അതുകൊണ്ടാണ്‌ അവര്‍ 100 കോടി രൂപ കൂടുതലായി പരസ്യത്തിനായി മാറ്റിവച്ചിരിക്കുന്നത്‌. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയരായ ഡെന്‍സു എന്ന ജാപ്പനീസ്‌ ഏജന്‍സിക്കാണ്‌ കോണ്‍ഗ്രസ്‌ പരസ്യങ്ങളുടെ കരാര്‍. പാര്‍ട്ടി പരിപാടികളുടെ സംഘാടനം ഇവന്റ്‌ മാനേജ്‌മെന്റ്‌ സംഘങ്ങളെ ഏല്‍പ്പിച്ച്‌ പരിചയമുള്ള കോണ്‍ഗ്രസിന്‌ ഇത്‌ പുതിയൊരു കാര്യമല്ല. ആതിരേ, രാഹുലിനെ മുന്‍നിര്‍ത്തിയുള്ള ആദ്യപരസ്യം ഉദ്ദേശിച്ചത്ര ഫലം കാണാത്തതിനാല്‍ കൂടുതല്‍ കരുതലോടെയാണ്‌ കോണ്‍ഗ്രസിന്റെ അടുത്ത കാല്‍വയ്‌പ്പ്‌. `` ഓരോ കരങ്ങള്‍ക്കും ശക്തി ഓരോ കരങ്ങള്‍ക്കും പുരോഗതി '' അതായിരുന്നു രാഹുല്‍ജിയുടെ ടാഗ്‌.പരമ്പരയില്‍ രണ്ട്‌ പരസ്യങ്ങളാണ്‌ ഇറങ്ങിയത്‌ . ``തീവ്ര ചിന്താഗതിയല്ല യുവാവേശം''`ഞാന്‍ അല്ല നമ്മള്‍`എന്നിവ.ഇതില്‍ `ഞാനല്ല നമ്മള്‍ ' എന്ന ശീര്‍ഷകം മോഡിയുടെ പഴയൊരു പരസ്യത്തില്‍ നിന്ന്‌ കോപ്പിയടിച്ചതായിരുന്നു.മോഡിയും രാഹുലും അംബാനിയെ സംരക്ഷിക്കുന്നതുള്‍പ്പടെയുള്ള ജനവഞ്ചനയില്‍ ഒറ്റക്കെട്ടാണെന്ന അരവിന്ദ്‌ കേജ്രിവാളിന്റെ ആരോപണത്തെ സാധൂകരിക്കുന്ന `യാദൃച്ഛികത'! ഒരു പരസ്യത്തിന്റെ ശീര്‍ഷകത്തിനു പോലും മോഡിയെ കോപ്പിയടിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ `തീവ്ര ചിന്താഗതിയല്ല യുവാവേശം'ഇറക്കിയത്‌.മലയാളവും തമിഴും ഹിന്ദിയും ബംഗാളിയുമുള്‍പ്പെടെ ഒട്ടു മിക്ക ഇന്ത്യന്‍ ഭാഷകളിലും ഈ പരസ്യം വന്നു.ഓരോ ഭാഷയിലും പ്രത്യേകം കഥാപാത്രങ്ങള്‍. എല്ലാവരും ചെറുപ്പക്കാര്‍. അതില്‍ എല്ലാ മതത്തിലും ജാതിയിലുമുള്ളവരുമുണ്ട്‌. എല്ലാവരും ശുഭ്ര വസ്‌ത്രത്തിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. പറയുന്നത്‌ ഒരേ ഡയലോഗ്‌. ആംഗ്യങ്ങള്‍ വരെ ഒന്ന്‌.“കാര്യം വളരെ സിമ്പിളാണ്‌ ഒരു റോക്കറ്റ്‌ സയന്‍സുമല്ല. രാജ്യത്തിനിപ്പോഴും യുവത്വമാണ്‌ “ എന്ന്‌ പറഞ്ഞാണ്‌ ഡയലോഗ്‌ തുടങ്ങുന്നത്‌. യുവാക്കളാണ്‌ രാജ്യത്തിലധികവും. അവരെ മനസിലാക്കി പെരുമാറുന്നത്‌ കോണ്‍ഗ്രസ്‌ നേതാക്കളാണ്‌.അവരില്‍ തന്നെ `ഓപ്പണ്‍ മൈന്‍ഡു'ള്ള `ലിബറല്‍'ആയ നേതാവ്‌ രാഹുല്‍ ഗാന്ധിയാണ്‌ എന്നാണ്‌ പരസ്യത്തിലെ പരസ്‌പര ബന്ധമില്ലാത്ത മുഴുനീള ഡയലോഗിന്റെ ചുരുക്കം. ആതിരേ, ഈ പരസ്യം ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ 10 സെക്കന്റിന്‌ ഒന്നരലക്ഷം രൂപ എന്ന കണക്കില്‍ കൂട്ടുമ്പോള്‍ സുബ്രഹ്മണ്യ സ്വാമി `ബുദ്ദു'എന്നും പിണറായി വിജയന്‍ `കോമാളി'യെന്നും വിളിച്ചാക്ഷേപിച്ച്‌ നെഹൃകുടുംബത്തിലെ ഈ ഇളമുറത്തമ്പുരാന്‌ വേണ്ടി എത്രകോടികളാണ്‌ മുടിക്കുന്നതെന്ന്‌ കണക്ക്‌ കൂട്ടുക.! പാര്‍ട്ടി പരസ്യങ്ങള്‍ക്ക്‌ പുറമെയാണ്‌ യു പി എയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള മറ്റു പരസ്യങ്ങള്‍.കോടികളാണ്‌ ഇവയ്‌ക്കായും മുടക്കിയിട്ടുള്ളത്‌ .ഇവയില്‍ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യം ശ്രദ്ധിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ 68-ാം വര്‍ഷത്തിലും ഭാരതത്തിലെ ഗ്രാമീണജീവിതത്തിന്റെ ദൈന്യത ബോദ്ധ്യമാകും.സ്വന്തമായ വീടും നല്ല സ്‌കൂളും കുടിവെള്ളവും വൈദ്യുതിയും കക്കൂസുമൊക്കെ നികുതിദായകരും സമ്മതിദായകരുമായ കോടാനുകോടി ഗ്രാമീണര്‍ക്ക്‌ ഇപ്പോഴും സ്വ്‌പനം മാത്രമാണ്‌.എടിഎമ്മുകളും ബാങ്കുകളും മെട്രോയും എയര്‍പോര്‍ട്ടുകളും എത്രയോ കാലമായി നമ്മോടൊപ്പമുണ്ടെന്ന്‌ കാണിക്കുന്ന നഗരവത്‌കൃത വികസനത്തിന്റെ വൈകൃതമുഖമാണ്‌ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യത്തില്‍ കാണുന്നത്‌. ഇതാണ്‌, ആതിരേ, സോണിയയും മന്മോഹനും ആന്റണിയുമൊക്കെ അവകാശപ്പെടുന്ന `ഭാരത നിര്‍മാണത്തിന്റെ ദൃഷ്ടാന്തം' ഭാരത്‌ നിര്‍മാണ്‍ പരസ്യങ്ങള്‍ക്ക്‌ 100 കോടിരൂപയാണ്‌ സര്‍ക്കാര്‍ മുടക്കുന്നത്‌. ആതിരേ, അധികാരത്തിലിരിക്കെ വഞ്ചിച്ച്‌ മുടിച്ച സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ്‌ ഈ മേനി നടിക്കല്‍ എന്നോര്‍ക്കണം.തെരഞ്ഞെടുപ്പ്‌ ചട്ടംപ്രാബല്യത്തിലാകും മുന്‍പ്‌ സമ്മതിദായകരെ വശീകരിക്കാനുള്ള കൂടോത്രമാണ്‌ കോടികള്‍ മുടക്കിയുള്ള പരസ്യങ്ങള്‍. ആദ്യം നരേന്ദ്ര മോഡിക്ക്‌ വേണ്ടി നഗ്നയായി പ്രചരണം നടത്താന്‍ മോഡലായ മേഘ്‌നാ പാട്ടീലെത്തി. താമരപ്പൂവിന്റെ ഇതളുകള്‍ കൊണ്ട്‌ മാത്രം മറച്ച മേഘ്‌നയുടെ ദേഹത്തിനു കുറുകെയായി `വോട്ട്‌ ഫോര്‍ നരേന്ദ്ര മോഡി' എന്നെഴുതിയ സ്‌ട്രിപ്പ്‌ കാണാമായിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയെ വിജയിപ്പിയ്‌ക്കണമെന്ന ആവശ്യവുമായി തുണിയുരിഞ്ഞ്‌ മറ്റൊരു മോഡല്‍ തനിഷ സിങ്ങും രംഗത്തെത്തി.
ചായക്കടകളും തെരുവോരങ്ങളും കറുത്ത മനുഷ്യരും പീഡിതരും പ്രീണിതരും തങ്ങളുടേതാണെന്ന്‌ കാണിക്കാന്‍ മത്സരിയ്‌ക്കുന്ന അല്‍പന്മാരായ ഈ രണ്ട്‌ നേതാക്കളിലൊരാളാണ്‌ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുകയെന്ന നേര്‌ പൊള്ളിക്കുന്നതാണ്‌.സ്‌ത്രീസംരക്ഷണവും വനിതാ ക്ഷേമവുമെല്ലാം രാഹുല്‍ജിയുടെ പ്രധാന തിരഞ്ഞെടുപ്പ്‌ ചീട്ടുകളാണ്‌.പ്രതിപക്ഷം സ്‌ത്രീകളെ ബഹുമാനിക്കുന്നില്ലെന്നാണ്‌ രാഹുല്‍ജിയുടെ കടുത്ത പരാതി. പക്ഷേ ഒരു പെണ്ണിന്റെ ശരീര പ്രദര്‍ശനം പ്രചരണത്തിനായി ഉപയോഗിക്കരുത്‌ എന്ന്‌ പറയാനുള്ള തന്റേടം, ആതിരേ, ഈ `ബുദ്ദു'വിനില്ല.അതു കൊണ്ട്‌ ഇങ്ങനെ മുടക്കുന്ന ശത കോടികളേയും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ ചെലവില്‍ ഉള്‍പ്പടുത്താനുള്ള നിയമനിര്‍മാണം ഉണ്ടാകേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ ഇനിയുള്ള ദിവസങ്ങളില്‍ സര്‍വ മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങളുടെ കുത്തൊഴുക്കാകും ഉണ്ടാകാന്‍ പോകുന്നത്‌. ദേശീയ പാര്‍ട്ടികള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടികള്‍കൂടി പരസ്യങ്ങള്‍ നല്‍കിത്തുടങ്ങുന്നതോടെ എല്ലാം പരസ്യമയമാകുമെന്ന്‌ ഉറപ്പാണ്‌.ആ പരസ്യങ്ങള്‍?നല്‍കി വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ നാവരിയാനവില്ലെങ്കിലും വായ്‌മൂടിക്കെട്ടാന്‍ കഴിയുമെന്ന്‌ ദേശീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും അറിയാം.പരസ്യത്തിലെ വികസനം ഏട്ടിലെ പശുവും പുല്ലുമാണെന്ന്‌ തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണ്‌ ബഹുഭൂരിപക്ഷം സമ്മതിദായകരെന്ന്‌ ഈ പരസ്യങ്ങള്‍ തന്നെ തെളിയിക്കുന്നു ചോദ്യമിതാണ്‌,ആതിരേ, ``ജനങ്ങളിലേയ്‌ക്കെത്തി,ജനജീവിതം മാറ്റേണ്ടത്‌`കോടികള്‍ മുടക്കിയുള്ള പരസ്യങ്ങളിലൂടെയാണോ അതോ ജനഹിത കര്‍മ്മപദ്ധതികളിലൂടെയാണോ?

Saturday, February 22, 2014

സരിത ബോംബ്‌ പൊട്ടിക്കുമോ?

മന്ത്രി കെ.ബാബുവിനും തൃക്കാക്കര എംഎല്‍എ ബെന്നി ബഹ്നാനും പണി കൂടുകയാണ്‌.ഇനി എത്ര കോടി കൂടി കൊടുത്താലാണ്‌ സരിതേടമ്മേടെ ആര്‍ത്തി തീരുക? ( മോള്‍ടമ്മ തന്നെ,സമ്മതിക്കണം)ഫെനി ബാലകൃഷ്‌ണന്റെ വായ്‌ മൂടാന്‍ പറ്റുക?ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാമെന്ന്‌ സമ്മതിച്ച്‌ ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷനില്‍ നിന്നും മദ്യവിലകൂട്ടാന്‍ അനുവദിക്കാമെന്ന്‌ വാക്കു കൊടുത്ത്‌ അബ്‌കാരികളില്‍ നിന്നുമൊക്കെയാണ്‌ 10-15 കോടി സംഘടിപ്പിച്ചത്‌!സരിതയെ തൊടാന്‍ ലീഗുകാര്‍ ആരുമില്ലാതായതാണ്‌ പണിയായത്‌.ഉണ്ടായിരുന്നെങ്കില്‍ `പുസ്‌പം'പോലെ കോടികളൂറ്റാമായിരുന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമിലല്ലോ..
ഈശ്വരാ..ഹെന്തൊരു ചേഞ്ച്‌..! ടി.പി. വധവും ലാവലിന്‍ കേസുമെല്ലാം ഒറ്റനിമിഷം കൊണ്ട്‌ ആവിയായി.. കേരള രാഷ്ട്രീയ ചക്രവാളച്ചെരുവില്‍ വീണ്ടും സരിതോര്‍ജ്ജപ്രസരം! കേരളം ഇനി കാതോര്‍ത്തിരിക്കുന്നത്‌ സരിതയുടെ വാക്കുകള്‍ക്ക്‌. ആ നാവില്‍ നിന്ന്‌ തന്നെ പലതും കേള്‍ക്കാനുണ്ട്‌. -ശാരീരികമായി ഉപയോഗിച്ചവര്‍ ആരെല്ലാം? -പണം നല്‍കി സഹായിച്ച യുഡിഎഫിലെ ഉന്നതന്‍ ആര്‌? -ആ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ രാജി വയ്‌ക്കേണ്ടി വരുമായിരുന്ന കേരളത്തിലെ നാലുമന്ത്രിമാര്‍ ആരെല്ലാം? -22 പേജുണ്ടായിരുന്ന മൊഴി എവിടെ? -അതില്‍ പറഞ്ഞിരുന്ന ഉന്നതന്മാരാരെല്ലാം? -ശ്രീധരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ സരിത കൂടെയുണ്ടായിരുന്നോ? -കോട്ടയത്ത്‌ നിന്ന്‌ പുതുപ്പള്ളി -ചങ്ങനാശേരി വഴി തിരുവനന്തപുരത്തേയ്‌ക്ക്‌ പോയത്‌ സത്യത്തില്‍ എന്തിനായിരുന്നു? -അന്ന്‌ ഇടയ്‌ക്ക്‌ വച്ച്‌ വണ്ടിയില്‍ കയറിയ യുഡിഎഫിലെ ഉന്നതനാരാണ്‌? -ദുബായില്‍ കൂടെയുണ്ടായിരുന്ന കേന്ദ്രമന്ത്രി ആരാണ്‌? -ആന്റിയുമായി-ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ-എത്രനാളത്തെ അടുപ്പമുണ്ട്‌? -ജയിലില്‍ മേക്കപ്പിനുള്ള സെറ്റപ്പ്‌ എങ്ങനെ? -മലയാളി ഹൗസില്‍ എന്നുമുതല്‍ പ്രത്യക്ഷപ്പെടും? -ശരിക്കും ജോപ്പന്‍ ചതിക്കപ്പെടുകയായിരുന്നോ? -നിലമ്പൂരിലെ രാധയെ അറിയുമോ? -ജീവന്‌ ഭീഷണിയുണ്ടോ..? അറിയാനായി ഒരുപാടൊരുപാട്‌ കാര്യങ്ങള്‍. രണ്ട്‌ ദിവസം കാത്തിരിക്കാന്‍ വയ്യ.. ഇതാണ്‌ , ആതിരേ, വെള്ളിയാഴ്‌ച വൈകീട്ട്‌ മുതലുള്ള രാഷ്ട്രീയ കേരളത്തിന്റെ മാനസീകാവസ്ഥയും സന്ദേഹങ്ങളും. ``നിങ്ങള്‍ ക്വസ്റ്റൈന്‍സ്‌ പ്രിപ്പയര്‍ ചെയ്‌തോളൂ,രണ്ട്‌ ദിവസം കഴിയുമ്പോള്‍ ഫെനിയുമായി ആലോചിച്ച്‌ ടൈം ഫിക്‌സ്‌ ചെയ്‌തിട്ട്‌ എല്ലാറ്റിനും മറുപടി നല്‍കാം '' എന്ന സരിതയുടെ ഉറപ്പില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്‌ മാധ്യമപ്രവര്‍ത്തകര്‍! ``നമ്മള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെ നശിപ്പിച്ച്‌, അവര്‍ ചെയ്‌തതു ശരിയോ തെറ്റോ ആയിക്കോട്ടെ, അതുപയോഗിച്ചു ഞാന്‍ ചെയ്‌ത കുറ്റങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെ''ന്നും ``രാഷ്ട്രീയം പറയില്ലെന്നും രാഷ്ട്രീയത്തിലുള്ള ആരേയും ദ്രോഹിക്കെല്ലെ''ന്നുമാണ്‌ സൂചിപ്പിച്ചതെങ്കിലും? ലോകസഭ തെരഞ്ഞെടുപ്പാണ്‌ വരാന്‍ പോകുന്നത്‌.സോളാറും സരിതയും?ഹോട്ട്‌ കേക്കുകളാണ്‌.. സരിത ബോംബ്‌ പൊട്ടിക്കുമോ? ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ റജീനയെപ്പോലെ... ഇരിപ്പുറയ്‌ക്കുന്നില്ല ആതിരേ, അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നുള്ള ആ വരവ്‌ എത്ര ഗ്രേസ്‌ഫുള്ളായിരുന്നു! എട്ടുമാസം ജയിലില്‍ കിടന്ന, കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തീക തട്ടിപ്പുകാരിയായിരുന്നില്ല സരിതയപ്പോള്‍. പഴയ സത്യന്‍ അന്തിക്കാട്‌ സിനിമയിലെ നാട്ടുമ്പുറത്തുകാരിയായ നായികയുടെ എല്ലാ ഭാവഹാവാദികളും ഒത്തിണങ്ങിയ പെര്‍ഫെക്ട്‌ പെര്‍ഫോമന്‍സ്‌ . നടുവേ വകഞ്ഞ മുടിയില്‍ കുളിപ്പിന്നു കെട്ടി,സാരിയുടെ മുന്താണി പിന്നിലൂടെ ചുറ്റി മുന്നിലേയ്‌ക്കെടുത്ത്‌ കൈയിലുണ്ടായിരുന്ന പോളിത്തീന്‍ പായ്‌ക്കറ്റ്‌ ശരീരത്തോട്‌ ചേര്‍ത്ത്‌ പിടിച്ച്‌, നാണത്തില്‍ ചാലിച്ച മൃദുഹാസവുമായി,തലയല്‍പം താഴ്‌ത്തി, മെല്ലെ അടിവച്ച്‌.... ഏതോ ഇന്റര്‍വ്യുവില്‍ പങ്കെടുത്തിട്ട്‌ വരുന്നത്‌ പോലെ. കൂട്ടിക്കൊണ്ടു പോകാന്‍ തയ്യറായി അഡ്വ.ഫെനി ബാലകൃഷ്‌ണന്‍. ലൈലാക്ക്‌ പ്രിന്റഡ്‌ സാരിയിലും ബ്ലൗസിലും ഫാബുലസ്‌ ഗെറ്റപ്പ്‌.. എത്ര പ്ലസന്റായിട്ടായിരുന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍..എട്ടുമാസത്തെ ജയില്‍ വാസം കൊണ്ടൊന്നും സരിതയെ തോല്‍പ്പിക്കാന്‍ കഴിയില്ല മക്കളെ എന്ന ആത്മവിശ്വാസം.ചിലതെല്ലാം പറയാനുണ്ടെന്ന്‌ ചിലര്‍ക്കെല്ലാം മുന്നറിയിപ്പ്‌ നല്‍കി .. സോളാര്‍ പാനലുകളും കാറ്റാടിപ്പാടങ്ങളും വാഗ്‌ദാനം ചെയ്‌ത്‌ തട്ടിച്ചെടുത്തതിന്റെ ഇരട്ടിയിലേറെ ജയിലില്‍ കിടന്നുകൊണ്ടുണ്ടാക്കിയ ബ്ലാക്ക്‌ മെയിലിംഗ്‌ തന്ത്രത്തിന്റെ തുടര്‍ച്ചയായിരുന്നോ രണ്ട്‌ ദിവസമെന്ന കണ്ടീഷന്‍?പോയിരിക്കുന്നത്‌ അഡ്വക്കേറ്റ്‌ ഫെനിയുടെ വീട്ടിലേയ്‌ക്കാണ്‌.പത്ത്‌ ദിവസം അവിടെയുണ്ടാകുമെന്നാണ്‌ ഫെനി പറഞ്ഞത്‌.ഇനിയും വിലപേശലുകള്‍ നടക്കുമോ?ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രക്തസമ്മര്‍ദ്ദം കൂടുന്നില്ലേ?ചില മന്ത്രിമാര്‍ക്കെങ്കിലും ഉറക്കം നഷ്ടമാകുന്നില്ലേ? സംസ്ഥാനത്താകെ 39 കോടതിയിലായി 46 കേസാണ്‌ സരിതക്കെതിരെയുള്ളത്‌. ഇതില്‍ ഒരു കേസില്‍പ്പോലും, ആതിരേ, ഇന്ത്യന്‍ ശിക്ഷാനിയമം 120(ബി) പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. വാദിക്കും പ്രതിക്കും കോടതിക്ക്‌ പുറത്തുവച്ച്‌ ഒത്തുതീര്‍പ്പാക്കാവുന്ന 420 വകുപ്പു പ്രകാരമുള്ള വഞ്ചനാകുറ്റം മാത്രമാണ്‌ മുഴുവന്‍ കേസിലും ചുമത്തിയത്‌. കേസില്‍ അറസ്റ്റിലായ സരിതയെ പത്തനംതിട്ട ജയിലിലാണ്‌ ആദ്യം പാര്‍പ്പിച്ചിരുന്നത്‌. ഇതിനിടെ സരിത സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ക്ക്‌ താനുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്‌ വാക്കാല്‍ മൊഴി നല്‍കി. എന്നാല്‍, മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാതിരുന്ന മജിസ്‌ട്രേട്ട്‌ മൊഴി എഴുതിനല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന്‌ സരിത 22 പേജുള്ള മൊഴി തയ്യാറാക്കി പത്തനംതിട്ട ജയില്‍സൂപ്രണ്ട്‌ മുഖേന തന്റെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ ഏല്‍പ്പിച്ചു. ഒരു കേന്ദ്രമന്ത്രിയടക്കം പല മന്ത്രിമാരുടെയും പേര്‌ മൊഴിയിലുണ്ടെന്ന്‌ ഫെനി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി. മൊഴി പുറത്തുവന്നാല്‍ പല ഉന്നതര്‍ക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതി വരുമെന്നായതോടെ കേന്ദ്രമന്ത്രിമാരടക്കം പലരും ഇടപെട്ടു. ഇതോടെ പത്തനംതിട്ട ജയിലില്‍ സുരക്ഷ പോരെന്നുപറഞ്ഞ്‌ സരിതയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക്‌ മാറ്റി. ഇവിടെവച്ച്‌ സരിതയുടെ പഴയ മൊഴി അപ്രത്യക്ഷമായി. സരിതയുടെ അമ്മയും ബന്ധുവെന്ന്‌ പറയുന്ന ഒരാളും ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത്‌ ഇതിനിടെ വിവാദമുയര്‍ത്തി. രണ്ടരപ്പേജ്‌ വരുന്ന പുതിയ മൊഴിയില്‍ മന്ത്രിമാരുള്‍പ്പെടെ ആര്‍ക്കെതിരെയും പരാമര്‍ശമുണ്ടായില്ല. ഇതിനുശേഷമാണ്‌ കേസുകള്‍ ഓരോന്നായി പുറത്തുവച്ച്‌ ഒത്തുതീര്‍പ്പായിത്തുടങ്ങിയത്‌. കേസുകള്‍ പിന്‍വലിക്കാന്‍ കോടികളുടെ ഇടപാടാണ്‌ പുറത്തുവച്ച്‌ നടന്നത്‌ എന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. കൂടാതെ മുഴുവന്‍ കേസിലുമായി 12.85 ലക്ഷം രൂപയാണ്‌ സരിത ജാമ്യത്തുകയായി കെട്ടിവച്ചത്‌. ഈ തുകകളുടെ ഉറവിടം ... അതാണറിയേണ്ടത്‌.സരിത ബോംബ്‌ പൊട്ടിക്കുമോ? മന്ത്രി കെ.ബാബുവിനും തൃക്കാക്കര എംഎല്‍എ ബെന്നി ബഹ്നാനും പണി കൂടുകയാണ്‌ ഇനി എത്ര കോടി കൂടി കൊടുത്താലാണ്‌ സരിതേടമ്മേടെ ആര്‍ത്തി തീരുക? ( മോള്‍ടമ്മ തന്നെ,സമ്മതിക്കണം) ഫെനി ബാലകൃഷ്‌ണന്റെ വായ്‌ മൂടാന്‍ പറ്റുക? ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാമെന്ന്‌ സമ്മതിച്ച്‌ ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷനില്‍ നിന്നും മദ്യവിലകൂട്ടാന്‍ അനുവദിക്കാമെന്ന്‌ വാക്കു കൊടുത്ത്‌ അബ്‌കാരികളില്‍ നിന്നുമൊക്കെയാണ്‌ 10-15 കോടി സംഘടിപ്പിച്ചത്‌! സരിതയെ തൊടാന്‍ ലീഗുകാര്‍ ആരുമില്ലാതായതാണ്‌ പണിയായത്‌. ഉണ്ടായിരുന്നെങ്കില്‍ `പുസ്‌പം'പോലെ കോടികളൂറ്റാമായിരുന്നു ഇനി പറഞ്ഞിട്ട്‌ കാര്യമിലല്ലോ.. സുധീരനെ കെട്ടിയെടുത്തത്‌ കൊണ്ട്‌ കെജിഎസുകാരില്‍ നിന്നോ ക്വാറി ഉടമകളില്‍ നിന്നോ ഇനി വലുതായിട്ടൊന്നും പ്രതീക്ഷിക്കണ്ട. പുതിയ മദ്യശാലകള്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന പഞ്ചായത്തുകളില്‍ അനുവദിക്കരുതെന്നാണ്‌ കെപിസിസിയുടെ തീട്ടൂരം പറവകള്‍ക്ക്‌ ആകാശവും സോണിയയ്‌ക്ക്‌ അംബാനിയുണ്ട്‌ പക്ഷേ ബാബൂനും ബെന്നിക്കും ആരാണുള്ളത്‌? ലോകസഭാ തെരഞ്ഞെടുപ്പും വരുന്നു. അതിനും വേണം കോടികള്‍ ഇളതരം ഉള്ളിടത്ത്‌ തന്നെ വാദം കോച്ചുന്നത്‌ മാന്യമായി പറഞ്ഞാല്‍ പിതൃരാഹിത്യമാണ്‌ പക്ഷേ ,അതല്ലാതെ വേറെ മാര്‍ഗമില്ലല്ലോ.. അല്ല, രണ്ട്‌ ദിവസം കഴിഞ്ഞാല്‍ സരിത ശരിക്കും ബോംബ്‌ പൊട്ടിക്കുമോ ആതിരേ..?

Friday, February 21, 2014

ആള്‍ ദൈവങ്ങളെ വളര്‍ത്തുന്നത്‌ നാം, വിശുദ്ധ നരകവാസികള്‍

ആള്‍ ദൈവങ്ങളുടെ അനുയായികളെന്ന നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്‌ക്കുന്നതിന്‌ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ക്ഷേത്ര-ദേവാലയദര്‍ശനം, മന്ത്രവാദപൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടല്‍, ബ്രേയ്‌സ്ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കല്‍, പുണ്യതീര്‍ഥാടനം ....ഒരിക്കല്‍ ഹൈന്ദവമെന്ന്‌ കരുതിയിരുന്ന ഏലസുകെട്ടല്‍ ഇന്ന്‌ `കാതോലിക'മായിക്കഴിഞ്ഞു.കൈയ്യില്‍ പലനിറങ്ങളിലുള്ള നൂലുകെട്ടാത്ത യുവജനങ്ങളെപ്പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണിന്ന്‌! ഇത്തരം തട്ടിപ്പുകാര്‍ക്ക്‌ സോഷ്യല്‍ സ്റ്റെയ്‌റ്റസും സാമൂഹിക അംഗീകാരവും നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ ഉന്നതന്മാരും ആദ്ധ്യാപകര്‍ പോലും അധമത്വമായ പങ്ക്‌ വഹിക്കുന്നു എന്നതാണ്‌ ഏറെ ദുഖകരം.നമുക്കു ചുറ്റുമുയരുന്ന ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും യജ്ഞശാലകളും വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പള്ളികളും, ഭീഷണമായ ഈ വാസ്‌തവത്തിന്റെ കൈയ്യൊപ്പുകളാകുന്നു.സാമ്പത്തീക-ലൈംഗീക മുതലെടുപ്പ്‌ മുതല്‍ ഭീകരവാദം ഉള്‍പ്പെടുയുള്ള രാഷ്ട്രവിരുദ്ധ മാഫിയപ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം കൂട്ടയ്‌മകളിലും മതകേന്ദ്രങ്ങളിലും അഴിഞ്ഞാടുന്നത്‌.ആധുനിക ശാസ്‌ത്രീയ മനസ്സിനെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളിലും ജാതകപ്പൊരുത്തദോഷങ്ങളിലും പൊങ്കാലയിലും രോഗശാന്തിശുശ്രൂഷയിലും തിരുമുടിയിലും ഹജ്ജ്‌ തീര്‍ഥാടനത്തിലും ആരാധനാലയ നിര്‍മാണത്തിലും ആമഗ്നരാകുന്ന അവികസിത മനസ്സുകള്‍ക്ക്‌ ആള്‍ദൈവങ്ങള്‍ പുതിയൊരു ചിന്താരീതിയായും സാംസ്‌കാരികമൂല്യവ്യവസ്ഥയായും മാറുന്നിടത്താണ്‌ മുതലെടുപ്പുകളുടെ തുടക്കം.
ഈശ്വരവിശ്വാസം വ്യക്തിനിഷ്‌ഠമായത്‌ കൊണ്ട്‌ അനുവദനീയമാണെന്ന്‌ പറയുമ്പോളും, ആതിരേ, ഭക്തിയുടെ കമ്പോളവത്‌ക്കരണത്തെ തുറന്നെതിര്‍ക്കേണ്ടത്‌ ഉത്തരവാദിത്ത ബോധമുള്ള പൗരന്റേയും സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും കര്‍ത്തവ്യമാണെന്ന്‌ തെളിയിക്കുന്നതാണ്‌ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പുകളും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളും. നമുക്കു ചുറ്റുമുയരുന്ന ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും യജ്ഞശാലകളും വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പള്ളികളും, ഭീഷണമായ ഈ വാസ്‌തവത്തിന്റെ കൈയ്യൊപ്പുകളാകുന്നു.സാമ്പത്തീക-ലൈംഗീക മുതലെടുപ്പ്‌ മുതല്‍ ഭീകരവാദം ഉള്‍പ്പെടുയുള്ള രാഷ്ട്രവിരുദ്ധ മാഫിയപ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം കൂട്ടയ്‌മകളിലും മതകേന്ദ്രങ്ങളിലും അഴിഞ്ഞാടുന്നത്‌. ദൈവത്തേക്കാള്‍ പോപ്പുലറായ ആള്‍ദൈവങ്ങളാണ്‌ ഈ വിശുദ്ധ നരകങ്ങളുടെ അധിപതികള്‍ .ആള്‍ ദൈവങ്ങള്‍ക്ക്‌ മതമില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്‌ത്യാനിയുമെല്ലാം ഈ കൂട്ടത്തിലുണ്ട്‌.കപട ആത്മീയതയുടെ പ്രഭാവലയത്തില്‍,പ്രചരിപ്പിക്കപ്പെടുന്ന മിത്തുകളുടേയും കെട്ടുകഥകളുടെയും അത്ഭുതരോഗശാന്തിയുടേയും പുത്രലബ്ധിയുടെയും ചേരുവകളില്‍ എല്ലാം മറന്ന്‌ മുഴുകുന്നവരാണ്‌ അനുയായികള്‍.ചിന്തകളോ ചോദ്യങ്ങളോ ഇല്ലാതെയുള്ള വിധേയത്വം.വിവേകമോ വിചാരമോ ഇല്ലാത്ത കീഴ്‌പ്പെടലുകള്‍.വികാരങ്ങളുടേയും വിഭ്രാന്തികളുടേയും കറതീര്‍ന്ന മുതലെടുപ്പ്‌.തേങ്ങയുടച്ച്‌ റോക്കറ്റ്‌ വിക്ഷേപിക്കുന്ന ബഹിരാകാശ സാങ്കേതിക വിദഗ്‌ധനും എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന്‌ ആശ്വസിപ്പിക്കുന്ന ന്യൂറോളജിസ്റ്റും ഇത്തരം മുതലെടുപ്പുകളെ സിദ്ധാന്തവത്‌ക്കരിക്കുമ്പോള്‍, ആതിരേ, ഇരകളാക്കപ്പെടുന്നവര്‍ പതിനായിരങ്ങളാണ്‌. ആതിരെ, ആധുനിക ശാസ്‌ത്രീയ മനസ്സിനെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളിലും ജാതകപ്പൊരുത്തദോഷങ്ങളിലും പൊങ്കാലയിലും രോഗശാന്തിശുശ്രൂഷയിലും തിരുമുടിയിലും ഹജ്ജ്‌ തീര്‍ഥാടനത്തിലും ആരാധനാലയ നിര്‍മാണത്തിലും ആമഗ്നരാകുന്ന അവികസിത മനസ്സുകള്‍ക്ക്‌ ആള്‍ദൈവങ്ങള്‍ പുതിയൊരു ചിന്താരീതിയായും സാംസ്‌കാരികമൂല്യവ്യവസ്ഥയായും മാറുന്നിടത്താണ്‌ മുതലെടുപ്പുകളുടെ തുടക്കം. മാതാ അമൃതാനന്ദമയിയെന്ന അമ്മയുടെ കൂടെ 20 വര്‍ഷം ചെലവഴിച്ച ഓസ്‌ട്രേലിയക്കാരി?ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ ` ഹോളി ഹെല്‍: എ മെമോര്‍ ഓഫ്‌ ഫെയ്‌ത്ത്‌, ഡിവോഷന്‍ ആന്‍ഡ്‌ പ്യൂര്‍ മാഡ്‌നെസ്‌' (` വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്‌') എന്ന പുസ്‌തകമാണ്‌ ആള്‍ദൈവ പരമ്പരയിലെ സാമ്പത്തീക-ലൈംഗീക മുതലെടുപ്പിന്റെ ഒടുവിലത്തെ (അവസാനത്തേതല്ല) തുറന്നുകാട്ടല്‍.സ്‌തോഭജനകമാണ്‌ ഇതിലെ വിവരണം.ഓക്കാനമുണ്ടാക്കുന്നതാണ്‌ മഠത്തിന്റെ ഉള്ളറകളിലെ വ്യാപാരങ്ങള്‍.ഇത്‌ പുതിയ വെളിപ്പെടുത്തലല്ല.ഇതൊക്കെ ഈ മഠത്തില്‍ മാത്രം നടക്കുന്ന ആഭാസവുമല്ല ആധുനീക ഭാരതത്തിന്റെ ഭക്തിക്കച്ചവടത്തിലെ`ശുഭ്രതാരകമാണ്‌'അമ്മയെന്ന അമൃതാനന്ദമയി. ഇവര്‍ക്ക്‌ വിദ്യാഭ്യാസമില്ല, പാണ്ഡിത്യമില്ല, മൂല്യശിക്ഷണമില്ല, ഉയര്‍ന്ന ചിന്താശക്തിയില്ല, സൗന്ദര്യമില്ല.എന്നിട്ടും ലോകമെമ്പാടുമുള്ള?നവസമ്പന്നവര്‍ഗത്തിന്റെ ആന്തരികവ്യക്തിത്വത്തിന്റെ എല്ലാ ലക്ഷണങ്ങളുടെയും ആള്‍രൂപമായി മാറാന്‍ അമൃതാനന്ദമയിയ്‌ക്കുകഴിഞ്ഞു. ഭക്തിഭജനഗാനാലാപനോന്മാദം ഇവരുടെ ആത്മീയമായ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ചെയ്‌തു. പ്രാദേശികമായി ആവിര്‍ഭവിച്ച ഈ പ്രതിഭാസത്തെ അമൃതാനന്ദമയിയായും അമ്മയായും വളര്‍ത്തിയെടുക്കുന്നതില്‍, ആതിരേ, കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല.അതു കൊണ്ടാണ്‌ ഗെയ്‌ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകളെ മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിച്ചത്‌. ഇതിനൊരു മറുപുറമുണ്ട്‌.ഗെയ്‌ലിന്റേത്‌ കരുതിക്കൂട്ടിയുള്ള നുണപ്രചാരണമണോ?ലൈംഗീക മുതലെടുപ്പ്‌ വിഷയം ചാരത്തേയ്‌ക്ക്‌ ഒതുക്കുക.അത്‌ ഭവനങ്ങളിലും യാത്രാവാഹനങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും കായികരംഗത്തുമെല്ലാം സര്‍വസാധാരണമാണല്ലോ .എന്നാല്‍ ഭക്തിപ്രസ്ഥാനങ്ങളുടെ മറവില്‍ നടക്കുന്ന സാമ്പത്തീക-അധോലോക കുറ്റകൃത്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജനാധിപത്യ-മതനിരപേക്ഷ സര്‍ക്കാരുകള്‍ക്കും അതിന്റെ അന്വേഷണ ഏജന്‍സികള്‍ക്കും ഒഴിഞ്ഞുമാറാനാവാത്ത ഉത്തരവാദിത്തമുണ്ട്‌.പക്ഷെ ഇത്തരം കപട ആത്മീയ കേന്ദ്രങ്ങളെ തൊട്ടു കളിക്കാന്‍ കെല്‍പുള്ള ഭരണകര്‍ത്താക്കള്‍ ജനിക്കേണ്ടിയിരിക്കുന്നു എന്നതാണ്‌ ദുഃഖകരവും പ്രതിഷേധാത്മകവുമായ വാസ്‌തവം. ഈ ഹൈടെക്ക്‌ യുഗത്തിലുംഇത്തരം ആത്മീയ തട്ടിപ്പുകാര്‍ക്കാണ്‌ വിശ്വമെമ്പാടും നിലയും വിലയുമുള്ളത്‌ .ആള്‍ ദൈവങ്ങളുടെ അനുയായികളെന്ന നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്‌ക്കുന്നതിന്‌ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ക്ഷേത്ര-ദേവാലയദര്‍ശനം, മന്ത്രവാദപൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടല്‍, ബ്രേയ്‌സ്ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കല്‍, പുണ്യതീര്‍ഥാടനം ....ഒരിക്കല്‍ ഹൈന്ദവമെന്ന്‌ കരുതിയിരുന്ന ഏലസുകെട്ടല്‍ ഇന്ന്‌ `കാതോലിക'മായിക്കഴിഞ്ഞു.ആതിരേ, കൈയ്യില്‍ പലനിറങ്ങളിലുള്ള നൂലുകെട്ടാത്ത യുവജനങ്ങളെപ്പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണിന്ന്‌! ഇത്തരം തട്ടിപ്പുകാര്‍ക്ക്‌ സോഷ്യല്‍ സ്റ്റെയ്‌റ്റസും സാമൂഹിക അംഗീകാരവും നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ ഉന്നതന്മാരും ആദ്ധ്യാപകര്‍ പോലും അധമത്വമായ പങ്ക്‌ വഹിക്കുന്നു എന്നതാണ്‌ ഏറെ ദുഖകരം ഇത്‌ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ മത വിഭാഗങ്ങളിലും ആത്മീയ തട്ടിപ്പുകാരും ആള്‍ദൈവങ്ങളും അര്‍മാദിക്കുകയാണ്‌.ചരട്‌ ജപിച്ചു കെട്ടലും പ്രാദേശിക മന്ത്രവാദവുമായി പ്രായേണെ ഒതുങ്ങിക്കഴിഞ്ഞിരുന്ന മുസ്ലീം സമുദായത്തിലിന്ന്‌ . നബിയുടെ മുടിയും നബി ഉപയോഗിച്ച പാത്രങ്ങളും കച്ചവടം ചെയ്‌താണ്‌ മതം പ്രചാരണം.സ്വയം ബിഷപ്പായി പ്രഖ്യാപിച്ചാണ്‌ മറ്റൊരാളുടെ രാഷ്ട്രാന്തര തട്ടിപ്പ്‌. എന്തും കണ്ണുമടച്ച്‌ വിശ്വസിക്കുന്ന ബുദ്ധി മാന്ദ്യം ബാധിച്ച?അനുയായി വൃന്ദമുള്ളിടത്തോളം കാലം മതത്തെ വിറ്റു കാശാക്കുന്ന കപട സന്യാസിമാര്‍ക്കും ശൈഖുമാര്‍ക്കും സുവിശേഷകര്‍ക്കും രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചിങ്ങനെ അര്‍മാദിക്കാന്‍ കഴിയും. ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കുമെതിരെ ഗുണപരവും ക്രിയാത്മകവുമായി ഇടപെട്ട്‌ ജനങ്ങളില്‍ ശക്തമായ ബോധവത്‌കരണം നടത്താന്‍ കഴിയുന്നത്‌ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഇടത്‌-ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമാണ്‌ . പക്ഷേ അവരൊക്കെയും ആള്‍ദൈവങ്ങളുടേയും അവരുമായി ബന്ധപ്പെട്ട സ്ഥാപന സമുച്ചയങ്ങളുടെയും ഉച്ഛിഷ്ടം മൃഷ്ടാന്നമായി ഭക്ഷിക്കുന്നവരായി അധപ്പതിച്ച കെട്ടകാലത്തിലൂടെയാണ്‌?കേരളം കടന്ന്‌ പോകുന്നത്‌.ചിന്താപരമായി കേരളത്തെ ഒരു ആധുനികസമൂഹം എന്നു വിശേഷിപ്പിക്കാനാവില്ലെന്നര്‍ത്ഥം. മാനസികമായ അവികസിതാവസ്ഥയും ആധുനികമായ ഉപഭോഗവും തമ്മിലുള്ള വിടവ്‌ സൃഷ്ടിക്കുന്ന അഗാധമായ അരക്ഷിതത്വത്തിന്റെ, ഭയത്തിന്റെ, അപകര്‍ഷതയുടെ, സൃഷ്ടിയാണ്‌ പെരുകിക്കൊണ്ടിരിക്കുന്ന മതാത്മകത. അതാണ്‌, ആതിരേ, ആള്‍ ദൈവങ്ങളും അവര്‍ക്കൊപ്പമുള്ള അധോലോകരാജാക്കന്മാരും മുതലെടുക്കുന്നത്‌.

Tuesday, February 18, 2014

ഇവരാണ്‌ യഥാര്‍ത്ഥ ``കുലംകുത്തികള്‍ ''; ഇവരെ ...

സ്വന്തം ഭര്‍ത്താവിനേയും സഖാവിനേയും കൊലക്കത്തിക്കിരയാക്കാന്‍ ഗൂഢാലോചന നടത്തിയ കാപാലികരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്ന ഒരു ഭാര്യയുടെ കേവലവും നിയമപരവുമായ ആവശ്യത്തെ,ഭര്‍ത്താവ്‌ മരിച്ച ഒരു സ്‌ത്രീയുടെ അസംതൃപ്‌ത വികാരമായി മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്ന അധമകാമാര്‍ത്തിയാണോ,സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാകാനുള്ള യോഗ്യത? അമ്മയും ഭാര്യയും സഹോദരിയും മകളും എന്നുള്ള സ്‌ത്രീത്വത്തിന്റെ അടിസ്ഥാനഭാവങ്ങളെ വ്യഭിചാരത്തെരുവില്‍ പ്രദര്‍ശിപ്പിക്കുന്ന ജയരാജവിരാചിത പുരുഷഹുങ്കിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനൊഴിച്ച്‌ കേരളത്തിലെ അഭിമാനമുള്ള സ്‌ത്രീകളൊറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും മുഖം തിരിച്ച്‌ കേരള രക്ഷാ മാര്‍ച്ച്‌ തുടര്‍ന്ന പിണറായി വിജയന്‌ ടി.പിക്കെതിരെ സി.ഭാസ്‌കരനെന്ന ദുശാസനനുയര്‍ത്തിയ പരസ്‌ത്രീഗമനാരോപണം ഏറ്റുപിടിച്ച്‌ സിദ്ധാന്തവത്‌ക്കരിക്കാന്‍ ഉളുപ്പൊട്ടുമുണ്ടായില്ല!`` ''ഒഞ്ചിയംകാര്‍ക്കല്ലെ സത്യമറിയൂ`` എന്ന്‌ പിണറായി പറഞ്ഞപ്പോള്‍ ജയരാജനേക്കാള്‍ ,ഭാസ്‌ക്കരനേക്കാള്‍ അധമത്വമാര്‍ന്ന മനസ്സുകള്‍ക്കേ സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളൂ എന്ന്‌ തെളിയിക്കുകയായിരുന്നു അദ്ദേഹം.ഒരു സഖാവിനേയും അദ്ദേഹത്തിന്റെ വിധവയേയും സമൂഹമദ്ധ്യത്തില്‍ ഇത്ര നീചമായി അപഹസിച്ചപ്പോള്‍ അധിക്ഷേപിക്കപ്പെട്ടത്‌ പിണറായി വിജയനെന്ന ഭര്‍ത്താവും പിതാവുമായിരുന്നു എന്നദ്ദേഹം മറന്നുപോയി
`` മനസില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രീക''മാകുമെന്ന്‌ മാത്രമല്ല പറയുന്നതെല്ലാം പിതൃരാഹിത്യങ്ങളാകുമെന്നതിന്റെ സര്‍വകാല ദൃഷ്ടാന്തങ്ങളാകുകയാണ്‌ ആതിരേ, പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ .ടി.പി.ചന്ദ്രശേഖരനും കെ.കെ.രമയും ആര്‍എംപിയും പട്ടടയില്‍ പോലും തങ്ങള്‍ക്ക്‌ സ്വസ്ഥത നല്‍കില്ലെന്ന തിരിച്ചറിവിലുരുകുന്നത്‌ കൊണ്ടാണ്‌ അധാര്‍മികവും സംസ്‌കാരശൂന്യവും രാക്ഷസീയവുമായ ആക്രോശങ്ങള്‍ അവരില്‍നിന്നുയരുന്നത്‌. പരേതരെ ബഹുമാനിക്കാനായില്ലെങ്കിലും അപമാനിക്കരുത്‌ എന്നതാണ്‌ സുജനമര്യാദ.സുബോധമുള്ളവരാരും ആ ലക്ഷ്‌മണ രേഖ ലംഘിക്കില്ല .പക്ഷെ ടി.പി.യെന്നും രമയെന്നും ആര്‍എംപിയെന്നും കേള്‍ക്കുന്ന മാത്രയില്‍ ,കേട്ടാല്‍ ഓക്കാനമുണ്ടാക്കുന്നവ മാത്രം വിളിച്ചുപറയുന്ന വിപ്ലവകാരികള്‍ വ്യക്തമാക്കുന്നത്‌ ``ആ നീതിമാന്റെ രക്തത്തില്‍ '' തങ്ങള്‍ക്ക്‌ മാത്രമാണ്‌ പങ്കുള്ളതെന്നാണ്‌. ടി.പി.ചന്ദ്രശേഖരന്‌ മുന്‍പും പിന്‍പും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടുണ്ട്‌.എന്നിട്ടും ചില സിപിഎം നേതാക്കളും അവരുടെ ശിങ്കിടികളുമൊഴിച്ചുള്ള മുഴുവന്‍ മലയാളികളും ടി.പിയുടെ ദുരന്തത്തില്‍ എന്തുകൊണ്ടാണിങ്ങനെ ഖിന്നരാകുന്നത്‌ എന്തു കൊണ്ടാണിത്ര അസ്വസ്ഥരാകുന്നത്‌? അതുള്‍ക്കൊള്ളണമെങ്കില്‍, ആതിരേ, അല്‍പമെങ്കിലും മനുഷ്യപ്പറ്റ്‌ ആത്മാവിലുണ്ടാകണം.കനിവിന്റെ ഒരു തിരി ചേതനയിലെരിയണം.പച്ച മനുഷ്യനാകണം. ഉന്മൂലനത്തിന്റെ അന്‍പത്തിയൊന്നു വെട്ടില്‍ ചിതറിയ ചുടുചോരയില്‍ വിരല്‍മുക്കി ``കുലംകുത്തി എന്നും കുലംകുത്തിയായിരിക്കു''മെന്ന്‌ മലയാളികളുടെ മാനവബോധത്തിന്റെ ഉമ്മറപ്പടിയില്‍ എഴുതിവയ്‌ക്കാന്‍ ധാര്‍ഷ്ട്യത കാട്ടിയ മാടമ്പിത്തെമ്മാടിത്തത്തിനും, ആ നൃശംസതയെ മഞ്ചലിലേറ്റി നടക്കുന്ന അമാലന്മാര്‍ക്കും കുറ്റബോധത്തിന്റെ നെഞ്ചെരിച്ചിലില്‍ സാമാന്യ മര്യാദകള്‍ കൈവിട്ടു പോകുന്നു.അത്‌ കൊണ്ടാണ്‌ അധാര്‍മികങ്ങളായ ഉദീരണങ്ങളുണ്ടാകുന്നത്‌;കൊലവിളികളുയരുന്നത്‌. സ്വന്തം ഭര്‍ത്താവിനേയും സഖാവിനേയും കൊലക്കത്തിക്കിരയാക്കാന്‍ ഗൂഢാലോചന നടത്തിയ കാപാലികരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്ന ഒരു ഭാര്യയുടെ കേവലവും നിയമപരവുമായ ആവശ്യത്തെ,ഭര്‍ത്താവ്‌ മരിച്ച ഒരു സ്‌ത്രീയുടെ അസംതൃപ്‌ത വികാരമായി മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്ന അധമകാമാര്‍ത്തിയാണോ,ആതിരേ, സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാകാനുള്ള യോഗ്യത? അമ്മയും ഭാര്യയും സഹോദരിയും മകളും എന്നുള്ള സ്‌ത്രീത്വത്തിന്റെ അടിസ്ഥാനഭാവങ്ങളെ വ്യഭിചാരത്തെരുവില്‍ പ്രദര്‍ശിപ്പിക്കുന്ന ജയരാജവിരാചിത പുരുഷഹുങ്കിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനൊഴിച്ച്‌ കേരളത്തിലെ അഭിമാനമുള്ള സ്‌ത്രീകളൊറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും മുഖം തിരിച്ച്‌ കേരള രക്ഷാ മാര്‍ച്ച്‌ തുടര്‍ന്ന പിണറായി വിജയന്‌ ടി.പിക്കെതിരെ സി.ഭാസ്‌കരനെന്ന ദുശാസനനുയര്‍ത്തിയ പരസ്‌ത്രീഗമനാരോപണം ഏറ്റുപിടിച്ച്‌ സിദ്ധാന്തവത്‌ക്കരിക്കാന്‍ ഉളുപ്പൊട്ടുമുണ്ടായില്ല!`` ''ഒഞ്ചിയംകാര്‍ക്കല്ലെ സത്യമറിയൂ`` എന്ന്‌ പിണറായി പറഞ്ഞപ്പോള്‍, ആതിരേ, ജയരാജനേക്കാള്‍ ,ഭാസ്‌ക്കരനേക്കാള്‍ അധമത്വമാര്‍ന്ന മനസ്സുകള്‍ക്കേ സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളൂ എന്ന്‌ തെളിയിക്കുകയായിരുന്നു അദ്ദേഹം.ഒരു സഖാവിനേയും അദ്ദേഹത്തിന്റെ വിധവയേയും സമൂഹമദ്ധ്യത്തില്‍ ഇത്ര നീചമായി അപഹസിച്ചപ്പോള്‍ അധിക്ഷേപിക്കപ്പെട്ടത്‌ പിണറായി വിജയനെന്ന ഭര്‍ത്താവും പിതാവുമായിരുന്നു എന്നദ്ദേഹം മറന്നുപോയി!കുറ്റപ്പെടുത്തലിന്റെ ചൂണ്ടുവിരല്‍ നീട്ടുമ്പോള്‍ കുറ്റബോധത്തിന്റെ മൂന്ന്‌ വിരല്‍ തനിക്കു നേരേ നീളുമെന്ന്‌ സാമാന്യതത്വം പോലും വിസ്‌മരിക്കത്തക്കവണ്ണം ഇവരൊക്കെ പ്രാകൃതരായ അസഹിഷ്‌ണുക്കളാകുന്നത്‌ എന്തു കൊണ്ടാണ്‌ ആതിരേ?രമയുടെ നിരാഹാരസത്യഗ്രഹം പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ചിന്റെ പ്രസക്തിപോലും ഇല്ലാതക്കിയെങ്കില്‍ അതിന്‌ കാരണം ടി.പി.ചന്ദ്രശേഖരനെന്ന എന്ന നീതിമാന്റെ അതിനിഷ്‌കളങ്കമായ ചോരയിലാണ്‌ ,നീതിക്കു വേണ്ടിയുള്ള രമയുടെ പോരാട്ടത്തിന്റെ അസ്‌തിവാരം എന്നത്‌ തന്നെയാണ്‌. ഇത്രയൊന്നും പോരാഞ്ഞിട്ടാവണം ടി.പി.യെ അപഹസിച്ചും ഭാസ്‌ക്കരനെ പ്രതിരോധിച്ചും മുന്‍മന്ത്രി എളമരം കരീമും രംഗത്തെത്തിയത്‌.`` ടി.പി.യെ മഹത്വവത്‌ക്കരിക്കുന്നതില്‍ സഹികെട്ടാണ്‌ ഭാസ്‌ക്കരന്‍ അങ്ങനെ പ്രതികരിച്ചതെന്നും അഴിമതിക്കുറ്റത്തിന്‌ ടി.പി.യെ പാര്‍ട്ടി പുറത്താക്കിയതാണെ''ന്നുമായിരുന്നു എളമരത്തിന്റെ വ്യാഖ്യാനം.വെട്ടിനുറുക്കി കൊന്നുതള്ളിയിട്ടും തീരാത്ത പകയുടെ തീചാമുണ്ഡിയാട്ടങ്ങള്‍! ആതിരേ, പാര്‍ട്ടിക്ക്‌ അനഭിമതരായവരെ സ്വഭാവഹത്യചെയ്‌ത്‌ വെടക്കാക്കുന്നത്‌ സിപിഎമ്മിന്റെ പതിവ്‌ രീതിശാസ്‌ത്രമാണ്‌.ഇരുമ്പയിരിന്റെ മറവില്‍ അഞ്ചുകോടി പോക്കറ്റിലാക്കിയ വഞ്ചനയ്‌ക്കല്ലാതെ,ടി.പി.യെ അഴിമതിക്കാരനെന്നാക്ഷേപിക്കാന്‍? ആര്‍ക്കാണ്‌ അര്‍ഹത,അല്ലേ?ആംഗലേയത്തിലെ ''മെയില്‍ ഷുവനിസ്റ്റ്‌ പിഗ്‌ ``എന്ന വിശേഷണം ആവേശത്തോടെ?വാരിയണിയുന്ന ഈ മുതിര്‍ന്ന സഖാക്കള്‍ കെ.കെ.രമയുടെ പ്രതികരണങ്ങളിലെ വിശുദ്ധി,സൗമ്യത,പക്വതയൊക്കെ ഒരിക്കലെങ്കിലുമൊന്ന്‌ മനസ്സിരുത്തി ശ്രദ്ധിച്ചിരുന്നെങ്കില്‍! കൃത്യമായും അകൃത്രിമമായും വിനയാന്വിതമായും സംസാരിക്കുകയും ധാര്‍മികമായി മാത്രം നിലപാടെടുക്കുകയും പകയുടെ ലാഞ്ചന പോലുമില്ലാതെ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഉന്നിദ്രമായ മാനവികതാബോധമാണ്‌ കെ.കെ.രമ.കവി ഉമേഷ്‌ ബാബു ഈ ധാര്‍മികൗന്നത്ത്യത്തെ നോക്കിക്കാണുന്നത്‌ ഇപ്രകാരമാണ്‌: `` ഇന്നത്തെ സാമാന്യമായ രാഷ്ട്രീയാനുഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ കാണാവുന്ന ഒരു രാഷ്ട്രീയാത്ഭുതം കെ.കെ.രമയിലുണ്ട്‌. വളരെ അപ്രതീക്ഷിതമാണീ രാഷ്ട്രീയ സാന്നിധ്യത്തിന്റെ നിറവ്‌. അതുകൊണ്ടാണ്‌ ഇത്രയധികം മാധ്യമശ്രദ്ധ അവരില്‍ പതിയുന്നത്‌. മരുഭൂമികളില്‍ സ്‌നേഹത്തിന്റെ ഉറവ തിരിച്ചറിയപ്പെടും. നിരാഹാരസമരത്തിന്റെ നടുവില്‍ വച്ചുതന്നെ അതിന്‌ അവര്‍ വളരെ വളരെ വേറിട്ടൊരു തെളിവു നല്‍കിയിട്ടുണ്ട്‌. രമയുടെ സത്യഗ്രഹത്തെ പരിഹസിക്കാനായി ടി.പിയുടെ കൊലയാളികളുടെ ബന്ധുക്കളെ കൊണ്ടു വിയ്യൂര്‍ ജയിലിനു മുന്നില്‍ സിപിഎം നിരാഹാരസമരം സംഘടിപ്പിച്ചതായിരുന്നു സന്ദര്‍ഭം. ഇവര്‍ കൊലയാളികളാണെങ്കിലും അവരും ചിലരുടെ മക്കളും സഹോദരന്‍മാരും ഭര്‍ത്താക്കന്മാരുമായതില്‍ ഈ ബന്ധുക്കള്‍ക്കു വിഷമം തോന്നാനും അതിന്റെ പേരില്‍ സമരം ചെയ്യാനും അവകാശമുണ്ടെന്നും എന്നാല്‍ അവര്‍ സമരം ചെയ്യേണ്ടത്‌ ഈ ചെറുപ്പക്കാരെ കൊലയാളികളാക്കിയ നേതാക്കന്‍മാരുടെ ആസ്ഥാനമായ എ.കെ.ജി. സെന്ററിനു മുന്നിലുമാണെന്നായിരുന്നു രമയുടെ പ്രതികരണം. മാനുഷികമായി ഇത്രയും കൃത്യമായ ഒരു രാഷ്ട്രീയ പ്രതികരണം, അതും പ്രകോപനത്തിന്റെ ഒരു സന്ദര്‍ഭത്തില്‍, കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളില്‍ നിന്നുപോലും ഈ അടുത്തകാലത്തൊന്നും ആരും കേട്ടിട്ടില്ല..`` ആതിരേ, ഈ പോരാട്ട ഭൂമികയില്‍ കാലുറപ്പിച്ച്‌?നോക്കുക.. ഈ സൗമ്യ സ്‌ത്രൈണ സത്യസന്ധതയില്‍ മനമര്‍പ്പിച്ച്‌?വിലയിരുത്തുക... ആരാണ്‌ യഥാര്‍ത്ഥ കുലംകുത്തികള്‍..? മസ്‌തിഷ്‌കവും നട്ടെല്ലും ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്ത മലയാളികളുടെ പൊതുബോദ്ധ്യം എങ്ങനെയാണ്‌ ഈ കുലംകുത്തികളോട്‌? പ്രതികരിക്കേണ്ടത്‌..?!

Sunday, February 16, 2014

കോണ്‍ഗ്രസും ബി‌ജെ‌പിയും അംബാനിയുടെ ‘കുണ്ടന്മാരോ’!?

ഒത്തിതീര്‍പ്പുകള്‍ക്കല്ല അഴിമതിക്കെതിരായ പോരാട്ടത്തിനാണ്‌ താനും ആം ആദ്‌മി പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന്‌ രാജ്യത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു കേജ്രിവാള്‍.അസാമാന്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനന്യമായ ആര്‍ജവവും ആവശ്യമുള്ള നടപടിയായിരുന്നു അത്‌.കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നട്ടെല്ലിലൂടെ ഭയത്തിന്റെ തരംഗങ്ങള്‍ പായിച്ച ആര്‍ജവത്വം.അധികാരമല്ല, അഴിമതിക്കെതിരായ പോരാട്ടമാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ അജണ്ട എന്ന്‌ അസന്ദിഗ്‌ദ്ധമായി തെളിയിച്ചതിനൊപ്പം അഴിമതിയുടേയും അധികാരത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധം പുലര്‍ത്തി രാജത്തെ സമ്മതിദായകരേയും നികുതിദായകരേയും വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥാപിക്കാനും കഴിഞ്ഞു എന്നിടത്താണ്‌ അരവിന്ദ്‌ കേജ്രിവാള്‍ സമാനതകളില്ലാത്ത രാഷ്ട്രീയ സത്യസന്ധതയാകുന്നത്‌.
അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ അധികാരത്തിലേറിയ അരവിന്ദ്‌ കേജ്രിവാള്‍ അതേ കാരണത്താല്‍ അധികാരം ഉപേക്ഷിച്ച്‌ ജനങ്ങളിലേയ്‌ക്കിറങ്ങുമ്പോള്‍ ,ആതിരേ, പുതിയൊരു രാഷ്ട്രീയ ധാര്‍മികതയാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌.രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സംസ്ഥാനഭരണത്തിലെത്തി രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഞെട്ടിച്ചത്‌ പോലെ, അന്‍പത്‌ ദിവസം പൂര്‍ത്തിയാക്കും മുന്‍പ്‌ അധികാരമൊഴിഞ്ഞ്‌ അധികാര-അനുരഞ്‌ജന രാഷ്ട്രീയ സംസ്‌കാരത്തിന്‌ കനത്തപ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്‌ അദ്ദേഹം. അധികാരമല്ല, അഴിമതിക്കെതിരായ പോരാട്ടമാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ അജണ്ട എന്ന്‌ അസന്ദിഗ്‌ദ്ധമായി തെളിയിച്ചതിനൊപ്പം അഴിമതിയുടേയും അധികാരത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധം പുലര്‍ത്തി രാജത്തെ സമ്മതിദായകരേയും നികുതിദായകരേയും വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥാപിക്കാനും കഴിഞ്ഞു എന്നിടത്താണ്‌ അരവിന്ദ്‌ കേജ്രിവാള്‍ സമാനതകളില്ലാത്ത രാഷ്ട്രീയ സത്യസന്ധതയാകുന്നത്‌. അരവിന്ദ്‌ കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിസഭ രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുക്കുമ്പോള്‍,ആതിരേ, അത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ പരീക്ഷണമായിരുന്നു. ഈ പരീക്ഷണം അഞ്ചു വര്‍ഷം തുടരും എന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷമില്ല എന്നത്‌ തന്നെയായിരുന്നു പ്രധാന കാരണം. ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയും കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ചരിത്രം കോണ്‍ഗ്രസിനുമില്ല. എന്നാല്‍ സമ്മതിദായകര്‍ക്ക്‌ വേണ്ടി,സാധാരണക്കാരയ നികുതിദായകര്‍ക്ക്‌ വേണ്ടി അവസരങ്ങളും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്താനുള്ള കഴിവ് തനിക്കുണ്ടെന്ന് അരവിന്ദ്‌ കേജ്രിവാള്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തിന്‌ ശേഷം കേജ്രിവാളിന്റെ ജനപ്രിയത്വം ഉയര്‍ന്നത്‌ അതു കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ പോലും പ്രതീക്ഷിക്കാതെ പിന്തുണ സ്വീകരിച്ച കേജ്രിവാള്‍ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക്‌ ഒരു സന്ദേശം നല്‍കി. ആം ആദ്‌മി പാര്‍ട്ടിയെ ഗൗരവമായെടുക്കുക. അധികാരത്തിലെത്താന്‍ പ്രാപ്‌തിയുള്ള പാര്‍ട്ടിയാണ്‌ തന്റേതെന്ന്‌ സംശയിച്ചു നില്‍ക്കുന്ന വോട്ടറെയും ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒപ്പം എന്തു വ്യത്യാസം ഭരണത്തിലുണ്ടാക്കാമെന്നും കേജ്രിവാള്‍ കാണിച്ചു കൊടുത്തു . സ്വകാര്യ വാഹനങ്ങളിലും ഓട്ടോറിക്ഷയിലും മെട്രോ ട്രെയിനിലും സഞ്ചരിച്ചും സുരക്ഷ വേണ്ടെന്നു വച്ചും കേജ്രിവാളും മന്ത്രിമാരും മറ്റു രാഷ്ടീയ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കി. വൈദ്യുതി ബില്‍ പകുതിയാക്കുക, പ്രതിദിനം 700 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുക തുടങ്ങി സാധാരണ ഭരണകൂടങ്ങള്‍ മടിക്കുന്ന പ്രഖ്യാപനങ്ങള്‍ക്ക്‌ കേജ്രിവാള്‍ തയ്യാറായി. പുത്ത്‌നൊരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ നിര്‍മിതിയായിരുന്നു അത്‌.അതിന്റെ അനുരണനം ഇങ്ങ്‌ കേരളത്തിലുമെത്തി.ഔദ്യോഗിക വസതി ചെന്നിത്തല വേണ്ടെന്ന്‌ വച്ചത്‌ അതു കൊണ്ടാണ്‌.വി.എം.സുധീരന്‍ കെപിസിസി അദ്ധ്യക്ഷനായതും അങ്ങനെയാണ്‌ എന്നാല്‍, ആതിരേ, റിലയന്‍സ്‌ മേധാവി മുകേഷ്‌ അംബാനിയേയും കേന്ദ്ര മന്ത്രിമാരെയും അഴിമതി കേസില്‍ ഉള്‍പ്പെടുത്താനുള്ള കേജ്രിവാളിന്റെ നീക്കം ഏവരെയും അമ്പരപ്പിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിച്ചു കൊണ്ട്‌ പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കെതിരേയും റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിനെതിരേയും അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ കേന്ദ്ര സര്‍ക്കാരിനെ മാത്രമല്ല ഇന്ത്യന്‍ പൊതുസമൂഹത്തെ തന്നെ ഞെട്ടിച്ചു .ഒത്തിതീര്‍പ്പുകള്‍ക്കല്ല അഴിമതിക്കെതിരായ പോരാട്ടത്തിനാണ്‌ താനും ആം ആദ്‌മി പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന്‌ രാജ്യത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു കേജ്രിവാള്‍.അസാമാന്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനന്യമായ ആര്‍ജവവും ആവശ്യമുള്ള നടപടിയായിരുന്നു അത്‌.കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നട്ടെല്ലിലൂടെ ഭയത്തിന്റെ തരംഗങ്ങള്‍ പായിച്ച ആര്‍ജവത്വം.കെ.ജി. ബേസിനിലെ വാതക ബ്ലോക്കുകളില്‍നിന്നും ഉത്‌പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വിലയില്‍ അഴിമതിയുണ്ടെന്നു കാട്ടി മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയ്‌ക്കെതിരേയും എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആന്റി കറപ്‌ഷന്‍ ബ്രാഞ്ചിനോട്‌ കേജ്രിവാള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ, ഗുജറാത്ത്‌ സ്റ്റേറ്റ്‌ പെട്രോളിയം കോര്‍പറേഷ(ജിഎസപിസി.)നിലെ 20,000 കോടി മൂല്യമുളള വാതക ബ്ലോക്കുകള്‍ രണ്ടു കമ്പനികള്‍ക്കു മോഡി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയെന്നും ഇതിലൊന്ന്‌ 3200 രൂപ മൂലധനവുമായി ദിവസങ്ങള്‍ക്കുമുമ്പ്‌ തുടങ്ങിയതാണെന്നും ചൂണ്ടിക്കാട്ടിയത്‌ ബിജെപിക്കും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കും തിരിച്ചടിയായി. അനില്‍ അംബാനിയുടെ ബിസിനസ്‌ ഗ്രൂപ്പിനെതിരേയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേയും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരേയും കേജ്രിവാള്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ ഒന്നുവരെ വാതക വില ഉയര്‍ത്തരുതെന്നും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. എന്നാല്‍, വാതക വില വിദഗ്‌ധര്‍ തീരുമാനിക്കുന്നതാണെന്നു പറഞ്ഞാണ്‌ മൊയ്‌ലി കേജ്രിവാളിനെ ചെറുത്തത്‌. ഇന്ത്യയുടെ ഇന്ധനവിപണി മുഴുവന്‍ നിയന്ത്രിക്കുന്ന റിലയന്‍സിനെതിരേയുള്ള നീക്കമാണ്‌, ആതിരേ, ആം ആദ്‌മി സര്‍ക്കാരിനെ വീഴ്‌ത്താനായി കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരു ചേരിയിലാക്കിയത്‌.അഴിമതി വിരുദ്ധ ബില്‍ നടപ്പാക്കാനാകാതെ രാജിവയ്‌ക്കേണ്ടി വന്നത്‌ കോണ്‍ഗ്രസ്‌ വിരുദ്ധ വികാരം ശക്തിപ്പെടുത്തുമെന്ന്‌ മാത്രമല്ല നരേന്ദ്ര മോഡി തരംഗത്തെ ഒരിക്കല്‍ കൂടി പ്രതിരോധിക്കാനും ആം ആദ്‌മി പാര്‍ട്ടിക്ക്‌ കഴിയുമെന്നതാണ്‌ ഈ രാജിയുടെ രാഷ്ട്രീയ പ്രസക്തി. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ബലപരീക്ഷണത്തിനുള്ള ആം ആദ്‌മി പാര്‍ട്ടിയുടെ ശ്രമത്തിനും അഴിമതിക്കെതിരായ നിലപാടിന്റെ പേരിലുള്ള ഈ രാജി സഹായിക്കും. രണ്ടു മാസത്തെ ഭരണത്തിനിടെ എഎപിക്ക്‌ പറ്റിയ പാളിച്ചയായിരുന്നു,ആതിരേ, പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം. പാകമായ രാഷ്ട്രീയ ചിന്തയല്ല ആം ആദ്‌മി പാര്‍ട്ടിയെ നയിക്കുന്നതെന്ന്‌ തോന്നിപ്പിച്ച സമരം. ആ പാളിച്ചയില്‍ നിന്ന്‌ കരകയറാനും ജന്‍ലോക്‌പാലിന്റെ പേരിലുള്ള ഈ സ്ഥാനത്യാഗം സഹായിക്കും. റിലയന്‍സിനെതിരെ നടപടി എടുത്തതല്ല മറിച്ച്‌ വ്യവസ്ഥാപിതമാര്‍ഗങ്ങള്‍ വിട്ട്‌ കേന്ദ്ര അനുമതിയില്ലാതെ ജന്‍ലോക്‌ പാല്‍ ബില്‍ അവതരിപ്പിക്കുന്നു എന്നാരോപിച്ച്‌ കേജ്രിവാള്‍ സര്‍ക്കാറിനെതിരെ ബിജെപിക്കൊപ്പം രംഗത്തുവന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ്‌ ഭൂതകാലം . ഷീലാ ദീക്ഷിത്‌ മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അവതരിപ്പിച്ചത്‌ 13 ധനകാര്യ ബില്ലുകളാണ്‌. ജന്‍ലോക്‌പാല്‍ ബില്‍ പ്രശ്‌നത്തില്‍ ബിജെപിയും മുഖ്യമായി ഉയര്‍ത്തിയത്‌ ബില്‍ അവതരണത്തിന്‌ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ല എന്ന കാര്യമാണ്‌. ഇത്‌ ഭരണഘടനയുടെ ലംഘനമാണെന്നു വരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ , മുന്‍ സര്‍ക്കാര്‍ ഇക്കാര്യം പല വട്ടം നടത്തിയിരുന്നു എന്നാണ്‌ രേഖകള്‍ .പൗരന്‌ സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യസമയത്ത്‌ ലഭ്യമാക്കുന്നതിനുള്ള ആക്ട്‌, ഡല്‍ഹി ജിയോ സ്‌പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മാനേജ്‌മെന്റ്‌ ആക്ട്‌, ലക്ഷ്വറി ആക്ട്‌ എന്നിവ ഉള്‍പ്പടെയുള്ള 13 ബില്ലുകളാണ്‌ ഷീലാ ദീക്ഷിത്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സഭയില്‍ അവതരിപ്പിച്ചത്‌. വാറ്റ്‌ നികുതിയുമായി ബന്ധപ്പെട്ട പത്തു ബില്ലുകളും ഇതില്‍ പെടുന്നു.അപ്പോള്‍ കാര്യം വ്യക്തം.അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും പൊള്ളി.കഴിഞ്ഞ പത്ത് വര്‍ഷമായി യുപിഎ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും നരേന്ദ്ര മോഡിക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കോടികള്‍ പൊടിക്കുന്നതും അംബാനിയാണെന്ന കേജ്രിവാളിന്റെ ആരോപണം വാസ്‌തവമാണെന്നും തെളിയുന്നു. ആതിരേ, ഭരണത്തിന്റെ ഇടനാഴികളില്‍ നിന്ന്‌ അരവിന്ദ്‌ കേജ്രിവാള്‍ ഇറങ്ങി വരുന്നത്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയാണ്‌ എന്നത്‌ അനിഷേധ്യം. ലോക്‌സഭാ പോരാട്ടത്തിനൊരുങ്ങുന്ന ബിജെപിക്കും കോണ്‍ഗ്രിനും ഇത്‌ ശുഭസൂചനയല്ല.

Friday, February 14, 2014

ലാവലിന്‍ സത്യവാങ്‌മൂലത്തിന്‌ ഉപകാരസ്‌മരണ;രാധ കൊലക്കേസിലും കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളി

പ്രതിപക്ഷ നേതാവായ വി എസ്‌ അച്യുതാനന്ദനും ഈ വിഷയത്തില്‍ ശക്തമായനിലപാടെടുത്തില്ല. ആര്യാടന്‍ മുഹമ്മദ്‌ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തന്റെ കടമ നിറവേറ്റിയതല്ലാതെ വിഷയത്തിനു പിറകേപോകാന്‍ വി എസും തയ്യാറായില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍, അതും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം നീ ചവും നിഷ്‌ഠൂരവും പൈശാചികവുമായ ഒരു കൊലപാതകം നടത്തിയിട്ടും രണ്ടു ദിവസംകൊണ്ടുമാത്രം അത്‌ ശ്രദ്ധയില്‍നിന്നും അകന്നതിലൂടെ പുറത്തുവരുന്നത്‌ യു ഡി എഫ്‌- എല്‍ ഡി എഫ്‌ കൂട്ടുകെട്ടിന്റെ നഗ്നമായ തെളിവാണ്‌.എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ബോര്‍ഡ്‌ നല്‍കിയ സത്യവാങ്‌മൂലം പിണറായിയെ ഒഴിവാക്കാനുള്ള എല്ലാ പഴുതുകളോടെയുമാണ്‌ സമര്‍പ്പിച്ചത്‌. സംസ്ഥാനത്തിന്‌ നഷ്ടമുണ്ടായിട്ടില്ലെന്ന്‌ പറയുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിന്‌ രണ്ട്‌ ദിവസത്തിനു മുമ്പ്‌ കോടിയേരി ബാലകൃഷ്‌ണന്‍ , ആര്യാന്റെ വീട്‌ സന്ദര്‍ശിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മൂന്നുമണിക്കൂറോളം നീണ്ട ആര്യാടന്‍ -കോടിയേരി കൂടിക്കാഴ്‌ചക്കുശേഷം രണ്ട്‌ ദിവസത്തിനുള്ളിലാണ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്‌. അന്ന്‌ ആര്യാടന്റെ വീട്ടില്‍ നടന്ന ചര്‍ച്ചക്കുശേഷം പിന്‍ ഗേറ്റിലൂടെയാണ്‌ കോടിയേരിയുടെ കാര്‍ പുറത്തേക്കുപോയത്‌.
ആതിരേ, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഓഫീസിലെ തൂപ്പുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കുളത്തില്‍ താഴ്‌ത്തിയ കേസ്‌ വെറും രണ്ടുദിവസംകൊണ്ട്‌ കേരള സമൂഹത്തില്‍നിന്നും മറയുകയാണ്‌..! കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായി ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം നടത്തിയ കൊലപാതകത്തെ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷംപോലും വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാത്തതിലൂടെ വെളിപ്പെടുന്നത്‌ എല്‍ ഡി എഫ്‌ പ്രത്യേകിച്ച്‌ സി പി എം- കോണ്‍ഗ്രസ്‌ ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീലതയാണ്‌ കേസില്‍ ഒന്നാം പ്രതിയായ ബിജു നായര്‍ കഴിഞ്ഞ ആറു വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയാണ്‌. ഒരു കോണ്‍ഗ്രസുകാരന്‍ തന്റെ ദുഷ്‌പ്രവൃത്തികള്‍ മറച്ചുവയ്‌ക്കാന്‍ നടത്തിയ നിഷ്‌ഠൂരമായ കൊലപാതകത്തെ രാഷ്ട്രീയ ആയുധമായി എതിര്‍പാര്‍ട്ടികള്‍ സ്വീകരിക്കുകയെന്നത്‌ സ്വാഭാവിക കാര്യമാണ്‌. അതും കേരളംപോലൊരു സംസ്ഥാനത്ത്‌ നിസാര വിഷയങ്ങള്‍പോലും രാഷ്ട്രീയ വിവാദമാകുമ്പോള്‍ ഈ കൊലപാതകം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാക്കിനിര്‍ത്തുകയെന്നത്‌ രാഷ്ട്രീയ എതിരാളികളുടെ ആവശ്യമാണുതാനും. പക്ഷേ ഇതിനകംതന്നെ വ്യത്യസ്‌ത ശൈലിയിലേക്ക്‌ മാറിക്കഴിഞ്ഞ സി‌പി‌എം, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം പ്രതിയായ കേസിലും ഒത്തുതീര്‍പ്പ്‌ നടത്തിയതായാണ്‌ തെളിയുന്നത്‌. ഒന്നാം പ്രതിയായ ബിജു പഴയ സി പി എം കാരനാണെന്നതും സഹായി ഷംസുദീന്‍ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനാണെന്നതും സി പി എമ്മും- കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുതീര്‍പ്പിനുള്ള സാധ്യത വര്‍ധിപ്പിച്ചു. മാത്രമല്ല ലാവലിന്‍ കേസില്‍ വൈദ്യുതിവകുപ്പ്‌ പിണറായി വിജയന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി സഹായിച്ചതിന്‌ പ്രത്യുപകാരമായി നിലമ്പൂര്‍ സംഭവം രാഷ്ട്രീയ പ്രചരണ ആയുധമാക്കില്ലെന്ന ഉറപ്പാണ്‌ സി പി എം ആര്യാടന്‌ നല്‍കിയതെന്ന്‌ ആരോപണമുണ്ട്‌. എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ബോര്‍ഡ്‌ നല്‍കിയ സത്യവാങ്‌മൂലം പിണറായിയെ ഒഴിവാക്കാനുള്ള എല്ലാ പഴുതുകളോടെയുമാണ്‌ ,ആതിരേ,സമര്‍പ്പിച്ചത് . സംസ്ഥാനത്തിന്‌ നഷ്ടമുണ്ടായിട്ടില്ലെന്ന്‌ പറയുന്ന സത്യവാങ്‌മൂലം നിയമവകുപ്പിനെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെയാണ്‌ വൈദ്യുതി വകുപ്പ്‌ കോടതിയില്‍ സമീപിച്ചത്‌. ഇതാണ്‌, ആതിരേ, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഓഫീസിലെ തൂപ്പുകാരിയുടെ കൊല രണ്ട്‌ ദിവസത്തിനുള്ളില്‍ ഒരു പ്രശ്‌നമല്ലാതായി മാറാനുള്ള പ്രഥമ കാരണം. പ്രതിപക്ഷ നേതാവായ വി എസ്‌ അച്യുതാനന്ദനും ഈ വിഷയത്തില്‍ ശക്തമായനിലപാടെടുത്തില്ല. ആര്യാടന്‍ മുഹമ്മദ്‌ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തന്റെ കടമ നിറവേറ്റിയതല്ലാതെ വിഷയത്തിനു പിറകേപോകാന്‍ വി എസും തയ്യാറായില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍, അതും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം നീചവും നിഷ്‌ഠൂരവും പൈശാചികവുമായ ഒരു കൊലപാതകം നടത്തിയിട്ടും രണ്ടു ദിവസംകൊണ്ടുമാത്രം അത്‌ ശ്രദ്ധയില്‍നിന്നും അകന്നതിലൂടെ പുറത്തുവരുന്നത്‌,ആതിരേ യു ഡി എഫ്‌ -എല്‍ ഡി എഫ്‌ കൂട്ടുകെട്ടിന്റെ നഗ്നമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ ചില ശ്രദ്ധേയമായ രാഷ്ട്രീയ സംഭവവികാസങ്ങളും ഈ അവിശുദ്ധ കൂട്ടുകെട്ടിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു . എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ബോറ്ഡിന്റെ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിന്‌ രണ്ട്‌ ദിവസത്തിനു മുമ്പ്‌ കോടിയേരി ബാലകൃഷ്‌ണന്‍, ആര്യാന്റെ വീട്‌ സന്ദര്‍ശിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മൂന്നുമണിക്കൂറോളം നീണ്ട ആര്യാടന്‍- കോടിയേരി കൂടിക്കാഴ്‌ചക്കുശേഷം രണ്ട്‌ ദിവസത്തിനുള്ളിലാണ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്‌. അന്ന്‌ ആര്യാടന്റെ വീട്ടില്‍ നടന്ന ചര്‍ച്ചക്കുശേഷം പിന്‍ ഗേറ്റിലൂടെയാണ്‌ കോടിയേരിയുടെ കാര്‍ പുറത്തേക്കുപോയത്‌. സി പി എം കോണ്‍ഗ്രസ്‌ അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു അധ്യായമാണ്‌ ഇവിടെ തുറന്ന് കാണപ്പെടുന്നത്. അനിശ്ചിതകാല സെക്രട്ടറിയേറ്റ്‌ ഉപരോധം ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിച്ചതുനു ശേഷവും ആ ബന്ധം സജീവമായി നില്‍നില്‍ക്കുന്നു എന്നതാണ്‌, ആതിരേ, നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്നത്‌.

Thursday, February 13, 2014

കേജ്രിവാള്‍ പൂച്ചയ്‌ക്ക്‌ മണികെട്ടി!

കവലപ്രസംഗത്തില്‍ ഒതുക്കാനുള്ളതല്ല തിരിച്ചറിവുകളെന്നും മറിച്ച്‌ ഭരണപരമായ നടപടികള്‍ക്കുള്ള ഊര്‍ജമാണതെന്നും തെളിയിച്ചിരിക്കുന്നു കേജ്രിവാള്‍ !സമാനതകളില്ലാത്ത പ്രതിബദ്ധതയും ജനപക്ഷനിലപാടുമാണ്‌ ഈ തീരുമാനത്തിന്റെ ഊടും പാവും.അദ്ധ്വാനിക്കുന്നവന്റേയും അസംഘടിതന്റേയും അധഃസ്ഥിതന്റേയും പേരില്‍ അധികാരത്തിലെത്തി കോര്‍പ്പറേറ്റുകള്‍ക്കും തദ്ദേശിയവും വിദേശിയവുമായ മൂലധന ചോരന്മാര്‍ക്കും വിടുപണി ചെയ്യുന്ന എല്ലാ രാഷ്ട്രീയ ചതിയന്മാരും ഈ നടപടിയില്‍ സ്‌തംഭിച്ചു നില്‍ക്കുകയാണ്‌.കടുത്ത സംഘര്‍ഷത്തിലാണവര്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവിദിനെ അംഗീകരിക്കാന്‍ അവര്‍ക്കാകുന്നില്ല.അതു കൊണ്ടാണ്‌ കേജ്രിവാളിന്റെ `ഭരണപരമായ അറിവില്ലായ്‌മയില്‍'വീരപ്പ്‌ മൊയ്‌ലിക്ക്‌ സഹതാപം തോന്നുന്നത്‌.ഒരു സര്‍ക്കാര്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കെജ്‌രിവാള്‍ അറിഞ്ഞിരിക്കണം. കാര്യങ്ങള്‍ എങ്ങനെയാണ്‌ ചെയ്യുന്നതെന്ന്‌ പഠിക്കണം എന്നൊക്കെ ഉപദേശിക്കുന്നത്‌.കോര്‍പ്പറേറ്റുകള്‍ക്ക്‌ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതാണ്‌ ഭരണമെന്ന്‌ പറായാതെ പറയുകയാണ്‌ മൊയ്‌ലി.ഇത്തരം രാജ്യദ്രോഹികളെ അധികാരത്തില്‍ നിന്ന്‌ മാത്രമല്ല സമൂഹത്തില്‍ നിന്ന്‌ തൂത്തെറിയാനാണ്‌ താനും?ആം ആദ്‌മി പാര്‍ട്ടിയും ചൂലെടുത്തതെന്ന്‌ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ്‌ കേജ്രിവാള്‍
പ്രകൃതിവാതക വില തോന്നും പോലെ വര്‍ദ്ധിപ്പിച്ച്‌ നികുതിദായകരെ കൊള്ളയടിച്ച്‌ ശതകോടികള്‍ പോക്കറ്റിലാക്കുന്ന റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിക്കെതിരെയും,കമ്മീഷന്‍ പറ്റി അതിന്‌ കൂട്ടുനില്‍ക്കുന്ന കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിക്കെതിരെയും കേസെടുത്തതിലൂടെ ``പൂച്ചയ്‌ക്ക്‌ മണി കെട്ടാനുള്ള'' അത്യപൂര്‍വ രാഷ്ട്രീയ ഇച്ഛാശക്തിയും കലര്‍പ്പില്ലാത്ത ജനപക്ഷ നിലപാടുമാണ്‌,ആതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ പ്രദര്‍ശിപ്പിച്ചത്‌. എഐസിസി യോഗത്തില്‍ മുന്‍കൂട്ടി തയ്യാറക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ `` പ്രധാന്മന്ത്രിജി,ഞങ്ങള്‍ക്ക്‌ 12 സിലണ്ടര്‍ വേണം;ഭാരതത്തിന്‌ 12 സിലണ്ടര്‍ വേണം''എന്ന്‌ ഓരിയിട്ട കോമാളി വേഷക്കാരനെ പ്രകിര്‍ത്തിക്കുന്നവര്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ജനപക്ഷ നിലപാടും കേജ്രിവാളിന്റെ പ്രതിബദ്ധതയും ആരംഭശൂരത്വമായി പരിഹസിക്കുന്നുണ്ട്‌.മൂടു താങ്ങികള്‍ക്ക്‌ അതിലപ്പുറം സ്വത്വബോധമുണ്ടാവില്ലല്ലോ.വേദികളില്‍ ഘോരഘോരം പ്രസംഗിച്ചിട്ട്‌ മിതശീതോഷ്‌ണ മുറിയിലിരുന്ന്‌ കോര്‍പ്പറേറ്റുകളുടെ ആസനം താങ്ങുന്ന രാഷ്ട്രീയ വഞ്ചനകളുടെ മുഖത്ത്‌ കാറിത്തുപ്പുകയാണ്‌,ആതിരേ, കേജ്രിവാളിന്റെ നെഞ്ചൂക്ക്‌!!. ആതിരേ, ഗ്യാസ്‌ വില വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി, മുന്‍ മന്ത്രി മുരളി ദിയോറ, വ്യവസായി മുകേഷ്‌ അംബാനി എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുക്കുമെന്ന്‌ ജനങ്ങള്‍ക്ക്‌ കൊടുത്ത വാഗ്‌ദാനത്തിന്റെ കാലവിളംബം കൂടാത്ത നിര്‍വഹണവും അധികാരമല്ല അഴിമതിക്കെതിരായ പോരാട്ടമാണ്‌ തന്റെ പാര്‍ട്ടിയുടെ നയവും സര്‍ക്കാരിന്റെ നടപടിയുമെന്ന പ്രഖ്യാപനത്തിന്റെ നേരാര്‍ന്ന സാക്ഷാത്‌ക്കാരവുമാകുകയാണ്‌ കേജ്രിവാള്‍. കേന്ദ്രമന്ത്രിമാരുടെയും റിലയന്‍സിന്റെയും ഒത്തുകളിയാണ്‌ പ്രകൃതി വാതക വിലവര്‍ധനയ്‌ക്ക്‌ കാരണമെന്നും ഇത്‌ അന്വേഷിക്കേണ്ടതാണെന്നും കെജ്‌രിവാള്‍ നേരത്തെ പത്രസമ്മേളനം വിളിച്ചറിയിച്ചിരുന്നു.ആം ആദ്‌മി പാര്‍ട്ടിക്കും കേജ്രിവാളിനുമുണ്ടായ വെളിപാടല്ല അത്‌.ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇന്ത്യയിലെ നികുതിദായകര്‍ക്കും പകല്‍ പോലെ ബോദ്ധ്യമുള്ള വാസ്‌തവമാണത്‌. ആതിരേ, കൃഷ്‌ണ-ഗോദാവരി തടത്തില്‍നിന്ന്‌ പ്രകൃതി വാതകം ഖനനം ചെയ്യാനുള്ള കരാര്‍ ബിജെപി കേന്ദ്രം ഭരിച്ച 2000ത്തിലാണ്‌ റിലയന്‍സിന്‌ നല്‍കിയത്‌. ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകം പൂര്‍ണമായും നിശ്ചിത വിലയ്‌ക്ക്‌ സര്‍ക്കാറിന്റെ ഊര്‍ജോല്‍പാദന പ്ലാന്റുകള്‍ക്കും രാസവള ഫാക്ടറികള്‍ക്കും നല്‍കണമെന്ന വ്യവസ്ഥ യിലായിരുന്നു അനുവാദം.17 വര്‍ഷത്തേക്കുള്ള കരാറാണ്‌ അന്നുണ്ടാക്കിയത്‌. കരാറിന്റെ കാലാവധി തീരുംമുമ്പുതന്നെ 2007ല്‍, ഒന്നാം യുപിഎ സര്‍ക്കാറിലെ പെട്രോളിയം മന്ത്രിയും മഹാരാഷ്ട്രക്കാരനുമായ മുരളി ദേവ്‌റ, വാതകവില ഇരട്ടിപ്പിച്ച്‌ 4.2 ഡോളറാക്കി.2014 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം വില വീണ്ടും ഇരട്ടിപ്പിച്ച്‌ എട്ടു ഡോളറാക്കാനാണ്‌ വീരപ്പമൊയ്‌ലി പെട്രോളിയം മന്ത്രിയായ ശേഷം തീരുമാനിച്ചത്‌.ഈ വിലയ്‌ക്കാണ്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജോല്‍പാദന യൂണിറ്റുകള്‍ റിലയന്‍സ്‌ നല്‍കുന്ന വാതകം വാങ്ങേണ്ടത്‌. ഉല്‍പാദന ചെലവ്‌ കേവലം ഒരു ഡോളര്‍ മാത്രമാണെന്നിരിക്കെയാണ്‌ അതിഭീകരമായ കൊള്ളയടിക്ക്‌ സര്‍ക്കാര്‍ അനുവാദം നല്‍കിയത്‌.ഇതുവഴി റിലയന്‍സിന്‌ ചുരുങ്ങിയത്‌ വര്‍ഷം തോറും 54,000 കോടിയുടെ ലാഭവും പൊതുഖജനാവിന്‌ അത്രയും നഷ്ടവുമാണ്‌ ഉണ്ടാവുകയെന്ന്‌ കേജ്രിവാള്‍ വിശദീകരിച്ചിരുന്നു. കവലപ്രസംഗത്തില്‍ ഒതുക്കാനുള്ളതല്ല തിരിച്ചറിവുകളെന്നും മറിച്ച്‌ ഭരണപരമായ നടപടികള്‍ക്കുള്ള ഊര്‍ജമാണതെന്നും തെളിയിച്ചിരിക്കുന്നു,ആതിരേ, കേജ്രിവാള്‍ !സമാനതകളില്ലാത്ത പ്രതിബദ്ധതയും ജനപക്ഷനിലപാടുമാണ്‌ ഈ തീരുമാനത്തിന്റെ ഊടും പാവും.അദ്ധ്വാനിക്കുന്നവന്റേയും അസംഘടിതന്റേയും അധഃസ്ഥിതന്റേയും പേരില്‍ അധികാരത്തിലെത്തി കോര്‍പ്പറേറ്റുകള്‍ക്കും തദ്ദേശിയവും വിദേശിയവുമായ മൂലധന ചോരന്മാര്‍ക്കും വിടുപണി ചെയ്യുന്ന എല്ലാ രാഷ്ട്രീയ ചതിയന്മാരും ഈ നടപടിയില്‍ സ്‌തംഭിച്ചു നില്‍ക്കുകയാണ്‌.കടുത്ത സംഘര്‍ഷത്തിലാണവര്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവിദിനെ അംഗീകരിക്കാന്‍ അവര്‍ക്കാകുന്നില്ല.അതു കൊണ്ടാണ്‌ കേജ്രിവാളിന്റെ `ഭരണപരമായ അറിവില്ലായ്‌മയില്‍'വീരപ്പ്‌ മൊയ്‌ലിക്ക്‌ സഹതാപം തോന്നുന്നത്‌.ഒരു സര്‍ക്കാര്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കെജ്‌രിവാള്‍ അറിഞ്ഞിരിക്കണം. കാര്യങ്ങള്‍ എങ്ങനെയാണ്‌ ചെയ്യുന്നതെന്ന്‌ പഠിക്കണം എന്നൊക്കെ ഉപദേശിക്കുന്നത്‌.കോര്‍പ്പറേറ്റുകള്‍ക്ക്‌ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതാണ്‌ ഭരണമെന്ന്‌ പറായാതെ പറയുകയാണ്‌ മൊയ്‌ലി.ഇത്തരം രാജ്യദ്രോഹികളെ അധികാരത്തില്‍ നിന്ന്‌ മാത്രമല്ല സമൂഹത്തില്‍ നിന്ന്‌ തൂത്തെറിയാനാണ്‌ താനും ആം ആദ്‌മി പാര്‍ട്ടിയും ചൂലെടുത്തതെന്ന്‌ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ്‌, ആതിരേ, കേജ്രിവാള്‍ പുത്തനച്ചിയുടെ പുരപ്പുറം തൂക്കലല്ലിത് .റിലയന്‍സ്‌ എന്ന മൂലധന ചോരനെക്കുറിച്ച്‌ നേരത്തെ തന്നെ കേജ്രിവാളും അദ്ദേഹം നേതൃത്വം നല്‍കിയ `ഇന്ത്യ എഗൈന്‍സ്റ്റ്‌ കറപ്‌ഷന്‍' എന്ന പ്രസ്ഥാനവും വസ്‌തുതകള്‍ നിരത്തി മുന്നറിയിപ്പ്‌ നല്‍കിയിരുന്നതാണ്‌.റിലയന്‍സിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നത്‌ കര്‍മ്മവ്രതമാക്കിയ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അന്ന്‌ കേജ്രിവാളിനെ തമസ്‌ക്കരിക്കാനാണ്‌ ഉത്സാഹിച്ചത്‌. റിലയന്‍സിന്‌ സ്വിസ്‌ ബാങ്കില്‍ കോടിക്കണക്കിന്‌ രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന്‌ തെളിയിച്ചു കൊണ്ട്‌ മുകേഷ്‌ അംബാനിയുടെയും അനില്‍ അംബാനിയുടെയും കോകില ബെന്‍ അംബാനിയുടെയും സ്വിസ്‌ ബാങ്ക്‌ നിക്ഷേപത്തിന്റെ കണക്കുകളാണ്‌ കേജ്രിവാള്‍ പുറത്തുവിട്ടത്‌.മുകേഷ്‌ അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപ വീതം നിക്ഷേപമുണ്ട്‌. റിലയന്‍സ്‌ ഇന്‍സ്‌ട്രീസിന്‌ 500 കോടി രൂപയുടേയും റിലയന്‍സിന്റെ മൊണ്ടേക്‌ സോഫ്‌റ്റ്‌ വെയറിന്‌ 21,000 കോടിയുടേയും നിക്ഷേപമുണ്ടെന്നും കേജ്രിവാള്‍ വെളിപ്പെടുത്തിയതാണ്‌.ഇംഗ്ലണ്ട്‌ ആസ്ഥാനമായുള്ള ബഹുരാഷ്ട ബാങ്കിംഗ്‌-സാമ്പത്തിക ഇടപാട്‌ സംരംഭമായ ഹോങ്കോങ്ങ്‌ ആന്‍ഡ്‌ ഷാങ്ങ്‌ഹായ്‌ ബാങ്കിംഗ്‌ കോര്‍പ്പറേഷന്റെ (എച്ച്‌എസ്‌ബിസി)സഹായത്തോടെയാണ്‌ നിക്ഷേപം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. റിലയന്‍സ്‌ റെയ്‌ഡ്‌ ചെയ്യരുതെന്ന്‌ നേരത്തെ മുകേഷ്‌ അംബാനി ആവശ്യപ്പെട്ടിരുന്നു. അന്ന്‌ ധനമന്ത്രിയായിരുന്ന പ്രണബ്‌ മുഖര്‍ജി ഇത്‌ അംഗീകരിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. 25 ലക്ഷം കോടിയുടെ കള്ളപ്പണമാണ്‌ സ്വിസ്‌ ബാങ്കുകളിലുള്ളതെന്ന്‌ സി.ബി.ഐ പറഞ്ഞതായും കെജ്‌ രിവാള്‍ വെളിപ്പെടുത്തി.എച്ച്‌എസ്‌ബിസി പുറത്തുവിട്ട രേഖകളനുസരിച്ച്‌ ഇന്ത്യാക്കാരായ 700 മൂലധന ചോരന്മാര്‍ക്ക്‌ 6,000 കോടിയുടെ നിക്ഷേപമാണുള്ളത്‌. യു.പിയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ അംഗം അനു ടണ്‌ഠനും ഇവരുടെ ഭര്‍ത്താവ്‌ സന്ദീപ്‌ ടണ്‌ഠനും 125 കോടി വീതം നിക്ഷേപമുണ്ട്‌. 2001ല്‍ ഈ 700 ഇന്ത്യക്കാരുടെ പേരുകള്‍ ജെനീവയിലെ എച്ച്‌എസ്‌ബിസി ബാങ്ക്‌ കേന്ദ്രസര്‍ക്കാരിന്‌ കൈമാറിയിരുന്നതായും ഇതില്‍ പത്തുപേരുടെ വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവിടുന്നതെന്നും കേജ്രിവാള്‍ പറഞ്ഞിരുന്നു. സ്വിസ്‌ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യയില്‍ നിന്ന്‌ വെട്ടിച്ചു കടത്തിയ കോടികള്‍ രാജ്യത്ത്‌ തിരികയെത്തിക്കണ്മെന്നും തെരഞ്ഞെടുപ്പു കാലത്ത്‌ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും മാത്രമല്ല,ആതിരേ, സര്‍വ അലവലാതികളും കവലപ്രസംഗങ്ങളില്‍ എത്രയോ വട്ടം ആവശ്യപ്പെട്ടതാണ്‌.തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപടിയെടുക്കുമെന്ന്‌ ഈ ചതിക്കൂട്ടം എത്രയോ വേദികളില്‍ പ്രഖ്യാപിച്ചതാണ്‌! എന്നിട്ടെന്തുണ്ടായി? കമ്മീഷന്‍ പറ്റി രാജ്യത്തിന്റെ ഈടുവയ്‌പ്പുകള്‍ ഒന്നൊന്നായി തീറെഴുതി.കൃഷ്‌ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകസമ്പത്ത്‌ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണ്‌.അതാര്‍ക്കെങ്കിലും തീറെഴുതി നല്‍കാന്‍ കേന്ദ്രം ഭരിക്കുന്ന മന്ത്രിമാരുടെ കുടുംബസ്വത്തൊന്നുമല്ല.എന്നാല്‍ പ്രകൃതിവാതകം വ്യാവസായിക-ഗാര്‍ഹിക ഉപയോഗത്തിന്‌ പാകമാക്കാന്‍ ചെലവുണ്ട്‌.അതിന്‌ മുതല്‍ മുടക്കുന്നവര്‍ക്ക്‌ ന്യായമായ ലാഭം കിട്ടുകയും വേണം.എന്നുവച്ച്‌ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതും അതിന്‌ കൂട്ടുനില്‍ക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെയാണ്‌.അത്തരം ക്രിമിനലുകളെ തളയ്‌ക്കാന്‍ കേജ്രിവാള്‍ എടുത്ത തീരുമാനം അസാമാന്യമായ രാഷ്ട്രീയ ചങ്കുറപ്പാണ്‌.ആം ആദ്‌മി പാര്‍ട്ടിയുടെ രാഷ്ട്രീയ സംസ്‌കാരം മുഖ്യധാരാ പാര്‍ട്ടികളുടെ രീതിശാസ്‌ത്രത്തില്‍ വരുത്തിയ ഗുണപരമായ മാറ്റം പോലെ ഈ നടപടിയും വന്‍ അനുരണങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്.ആറന്മുള വിമാനത്താവളത്തിനായി കെജിഎസ്‌ ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയ മുന്‍ വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്‌ണനെതിരെ വിജിലന്‍സ്‌ വകുപ്പ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലമാണ്‌, ആതിരേ അതിന്റെ പ്രത്യക്ഷോദാഹരണം

Tuesday, February 11, 2014

സുധീരം- ആം ആദ്‌മി ഇഫക്ട്‌; സിപിഎമ്മിന്‌ താക്കീത്‌

സുഗമമായിരിക്കില്ല സുധീരന്‍-സതീശന്മാരുടെ കര്‍മ്മപഥം.വെടക്കാക്കാന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ മുന്നിലുണ്ടാകുമെന്ന്‌ സുധീരന്റെ നിയമനത്തോടുള്ള പ്രതികരണത്തിലെ ഉമ്മന്‍ ചാണ്ടിയുടെ ശരീരഭാഷ വ്യക്തമാക്കുന്നുണ്ട്‌. സംസ്ഥാന രാഷ്ട്രീയത്തിലും സംഘടനാ കാര്യങ്ങളിലും നിങ്ങളുടെ വാക്കുകള്‍ ഇനി ശ്രദ്ധിക്കുന്ന പ്രശ്‌നമേയില്ലെന്ന സന്ദേശമാണ്‌ ഹൈക്കമാന്റ്‌ നല്‍കിയിരിക്കുന്നതെന്ന്‌ മറ്റാരേക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്ക്‌ മനസ്സിലായിട്ടുണ്ട്‌.അതു കൊണ്ടാണ് സുധീരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടു നിന്നത്. മുന്‍കൂട്ടി അറിയിക്കാതെ പത്രക്കുറിപ്പിലൂടെ സുധീരന്റേയും സതീശന്റേയും നിയമനം പുറത്ത്‌ വിട്ടതിലൂടെ തങ്ങളുടെ ഗ്രൂപ്പുകളിയുടെ നെറുകിലാണ്‌ ഹൈക്കമാന്റ്‌ പ്രഹരമേല്‍പ്പിച്ചതെന്ന്‌ ചെന്നിത്തലയ്‌ക്കും ബോദ്ധ്യമായിട്ടുണ്ട്‌. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചുകലക്കുന്ന രാഷ്ട്രീയമാണല്ലോ ഇവരുള്‍പ്പെടെയുള്ള ഗ്രൂപ്പ്‌ മാനേജര്‍മാരുടെ കൈയ്യിലിരിപ്പ്‌.അത്‌ ഉളുപ്പില്ലാതെ പ്രയോഗിക്കാമെന്നാണ്‌ കരുതുന്നതെങ്കില്‍ അവര്‍ക്ക്‌ തെറ്റിപ്പോയി എന്നാണ്‌ ഹൈക്കമാന്റിന്റെ താക്കീത്‌.അതു കൊണ്ട്‌ കോണ്‍ഗ്രസിലെ ശുദ്ധികലശം മാത്രമല്ല യുഡിഎഫ്‌ എന്ന `ഈജിയന്‍ തൊഴുത്തി'ന്റെ വൃത്തിയാക്കല്‍ കൂടിയാണ്‌ ദേശീയ നേതൃത്വം ഉദ്ദ്യേശിക്കുന്നത്‌.
കോണ്‍ഗ്രസിന്റെ ജനകീയ ആദര്‍ശമുഖമായ വി. എം. സുധീരന്‍ കെപിസിസി പ്രസിഡന്റായും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തന ശൈലിക്ക്‌ ഉടമയായ വി. ഡി. സതീശന്‍ വൈസ്‌ പ്രസിഡന്റായും നിയമിതരാകുമ്പോള്‍ അംഗീകരിക്കപ്പെടുന്നത്‌, ആതിരേ, സത്യസന്ധതയും, ആദര്‍ശധീരതയും ജനങ്ങളുടെ ഇടയിലെ സ്വീകാര്യതയും അതിലുപരി പാര്‍ട്ടിക്കൂറുമാണെങ്കിലും, ആം ആദ്‌മി പാര്‍ട്ടി ദേശീയ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഘടനയില്‍ സൃഷ്ടിച്ച സത്താപരമായ മാറ്റത്തിന്റെ കേരള മോഡലാകുകയാണ്‌ ഇരുവരും.അതിലുപരി ഇവരുടെ നിയമനം സിപിഎമ്മിന്റെ ഡംഭും ധാര്‍ഷ്ട്യതയും നിറഞ്ഞ രാഷ്ട്രീയ സംസ്‌കാരത്തിനെതിരായ സന്ദേശം കൂടിയാകുന്നിടത്താണ്‌ ഹൈക്കമാന്റിന്റെ തീരുമാനം ചരിത്രപരമാകുന്നത്‌. സുധീരമായ ഇത്തരം ഒരു തീരുമാനമെടുത്തതില്‍ രാഹുലും സോണിയയും, കേരളത്തിലെ കോണ്‍ഗ്രസ്‌ അണികളുടേയും അനുഭാവികളുടേയും മാത്രം ആദരമല്ല അര്‍ഹിക്കുന്നത്‌.ഖദറണിഞ്ഞ കാപട്യങ്ങളായ ഉമ്മന്‍ ചാണ്ടിയുടേയും രമേശ്‌ ചെന്നിത്തലയുടേയും ഹിഡന്‍ അജണ്ടകള്‍ ചിതറിച്ച്‌ ഗ്രൂപ്പുകളിയുടെ അശ്ലീലതകളില്‍ നിന്ന്‌ ,വൈകിയാണെങ്കിലും കോണ്‍ഗ്രസിനേയും യുഡിഎഫിനേയും രക്ഷിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ ആര്‍ജവമാണിത്‌,ആതിരേ! .ജനപക്ഷരാഷ്ട്രീയ നിലപാടുകളുടെ അംഗീകാരം.നീതിയും ധര്‍മവും ജനഹിതവും മാനിക്കപ്പെടണമെന്ന ശക്തമായ സന്ദേശം.ഇത്‌ കോണ്‍ഗ്രസിലും യുഡിഎഫിലും മാത്രമല്ല ചലങ്ങളുണ്ടാക്കുക.സിപിഎം നേതൃത്വത്തിന്റെ സ്റ്റാലിനിസ്റ്റ്‌ നിലപാടുകളേയും ഈ നിയമനം കടപുഴക്കുന്നുണ്ട്‌.അതു കൊണ്ട്‌ കേരളത്തിലെ പൊതുസമൂഹത്തിന്റേയും അഭിനന്ദനം രാഹുലും സോണിയയും ഹൈക്കമാന്റും അര്‍ഹിക്കുന്നു നയങ്ങളും നടപടികളും ജനകീയമല്ലെങ്കിലും,ജനവിരുദ്ധതയാണ്‌ ഭരണമുഖമെങ്കിലും സിപിഎമ്മിന്റെ കൊലവെറിയും കൊലക്കത്തിധാര്‍ഷ്ട്യവും പ്രതിരോധിക്കാനും ബിജെപിയുടെ സവര്‍ണ ഫാസിസ്റ്റ്‌ തേരോട്ടത്തിന്‌ തടയിടാനും അനുരഞ്‌ജന ശിഖണ്ഡിത്വം ബാധിക്കാത്ത കോണ്‍ഗ്രസ്‌ നേതൃത്വം കേരളത്തിലുണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന്‌ സമ്മതിദായകര്‍ കേരളത്തിലുണ്ട്‌.അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാണ്ടി-ചെന്നിത്തലയെന്ന അഴിമതിക്കടലിനും പിണറായി-ജയരജന്മാരെന്ന പിശാചുക്കള്‍ക്കും മദ്ധ്യേ നില്‍ക്കേണ്ടിവരുമായിരുന്ന സമ്മതിദായകരാണ്‌ യഥാര്‍ത്ഥത്തില്‍ സുധീരന്‍-സതീശന്‍ നേതൃത്വത്തില്‍ ആശ്വാസം കൊള്ളുന്നത്‌.`നോട്ട' ബട്ടണ്‍ ഞെക്കാതെ രാഷ്ട്രീയമായി സമ്മതിദാനം നിര്‍വഹിക്കാമെന്ന ആശ്വാസമാണ്‌,ആതിരേ, അവര്‍ക്കിപ്പോള്‍. നാല്‌ പതിറ്റാണ്ട്‌ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുധീരന്‍ കാത്ത്‌ സൂക്ഷിച്ച സംശുദ്ധിയും സുതാര്യതയും ജനകീയ സമരമുഖങ്ങളിലെ നിറ സാന്നിധ്യവുമാണ്‌ ഇപ്പോള്‍ ആദരിക്കപ്പെട്ടത്‌.യുവത്വത്തിന്റെ ആവേശവും ഊര്‍ജ്ജസ്വലതയും ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം നിറയാതെ കാത്തുസൂക്ഷിച്ചതിന്റെ അഭിനന്ദനമാണ്‌ സതീശന്‌ ലഭിച്ചത്‌. ജനപക്ഷത്തുനിന്ന്‌ കോണ്‍ഗ്രസ്സിനെതിരെത്തന്നെ?പ്രതികരിച്ച വ്യക്തിത്വങ്ങളാണ്‌ ഇരുവരും.അതു കൊണ്ട്‌ തന്നെ കുഞ്ഞൂഞ്ഞ്‌-കുഞ്ഞാപ്പ-കുഞ്ഞുമാണി-ചെന്നിത്തല വൃത്തികേടുകളില്‍ നിന്ന്‌ സംസ്ഥാന ഭരണത്തിന്‌ മോചനമാകുമെന്ന പ്രതീക്ഷയാണ്‌ ഇവരുടെ നിയമനത്തിലൂടെ കേരളത്തില്‍ പൊതുവെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. സുഗമമായിരിക്കില്ല, ആതിരേ, സുധീരന്‍ -സതീശന്മാരുടെ കര്‍മ്മപഥം.വെടക്കാക്കാന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ മുന്നിലുണ്ടാകുമെന്ന്‌ സുധീരന്റെ നിയമനത്തോടുള്ള പ്രതികരണത്തിലെ ഉമ്മന്‍ ചാണ്ടിയുടെ ശരീരഭാഷ വ്യക്തമാക്കുന്നുണ്ട്‌. സംസ്ഥാന രാഷ്ട്രീയത്തിലും സംഘടനാ കാര്യങ്ങളിലും നിങ്ങളുടെ വാക്കുകള്‍ ഇനി ശ്രദ്ധിക്കുന്ന പ്രശ്‌നമേയില്ലെന്ന സന്ദേശമാണ്‌ ഹൈക്കമാന്റ്‌ നല്‍കിയിരിക്കുന്നതെന്ന്‌ മറ്റാരേക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്ക്‌ മനസ്സിലായിട്ടുണ്ട്‌.അതു കൊണ്ടാണ് സുധീരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടു നിന്നത്. മുന്‍കൂട്ടി അറിയിക്കാതെ പത്രക്കുറിപ്പിലൂടെ സുധീരന്റേയും സതീശന്റേയും നിയമനം പുറത്ത്‌ വിട്ടതിലൂടെ തങ്ങളുടെ?ഗ്രൂപ്പുകളിയുടെ നെറുകിലാണ്‌ ഹൈക്കമാന്റ്‌ പ്രഹരമേല്‍പ്പിച്ചതെന്ന്‌ ചെന്നിത്തലയ്‌ക്കും ബോദ്ധ്യമായിട്ടുണ്ട്‌. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചുകലക്കുന്ന രാഷ്ട്രീയമാണല്ലോ ഇവരുള്‍പ്പെടെയുള്ള ഗ്രൂപ്പ്‌ മാനേജര്‍മാരുടെ കൈയ്യിലിരിപ്പ്‌.അത്‌ ഉളുപ്പില്ലാതെ പ്രയോഗിക്കാമെന്നാണ്‌ കരുതുന്നതെങ്കില്‍ അവര്‍ക്ക്‌ തെറ്റിപ്പോയി എന്നാണ്‌ ഹൈക്കമാന്റിന്റെ താക്കീത്‌.അതു കൊണ്ട്‌ കോണ്‍ഗ്രസിലെ ശുദ്ധികലശം മാത്രമല്ല യുഡിഎഫ്‌ എന്ന `ഈജിയന്‍ തൊഴുത്തി'ന്റെ വൃത്തിയാക്കല്‍ കൂടിയാണ്‌ ദേശീയ നേതൃത്വം ഉദ്ദ്യേശിക്കുന്നത്‌. നിലവിലെ ഗ്രൂപ്പ്‌ മാനേജര്‍മാരുടെ നീചമായ ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയം,സ്ഥാപിത താത്‌പര്യ സംരക്ഷണത്തിന്‌ വേണ്ടിയുള്ള കീഴടങ്ങല്‍ നയം,ജാതി-സമൂദായ സംഘടനകളെ പ്രീണിപ്പിക്കാനുള്ള അശ്ലീല നടപടികള്‍ ,ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നേതൃസ്ഥാനങ്ങളുടെ വീതം വയ്‌പ്പ്‌ തുടങ്ങിയ ജനവിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും ഇനി വച്ചു പൊറുപ്പിക്കില്ല എന്നര്‍ത്ഥം.മികവും സുതാര്യതയും ആര്‍ജവവും ജനപക്ഷ നിലപാടുകളുമാണ്‌ നേതൃത്വത്തിലേയ്‌ക്കുള്ള ചവിട്ടു പടി എന്ന്‌ അസ്‌ന്ദിഗ്‌ധമായി വ്യക്തമാക്കിയിരിക്കുകയാണ്‌ രാഹുലും സോണിയയും.ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും മാത്രമല്ല,ആതിരേ, ഗ്രൂപ്പ്‌ കളിയുടെ അധമത്വങ്ങളില്‍ അഭിരമിക്കുന്ന എല്ലാ ഖദര്‍ധാരികള്‍ക്കുമുള്ള സന്ദേശമാണിത്‌.ആര്‌ എംഎല്‍എ ആകണം,ആര്‌ എംപിയാകണം ആര്‌ മന്ത്രിയാകണം എന്നെല്ലാം ഡിക്ടേറ്റ്‌ ചെയ്‌തിരുന്ന ജാതി-സമുദായ നേതാക്കള്‍ക്കുള്ള താക്കീത്‌ കൂടിയാണിത്‌.എന്നിട്ടും `എട്ടുകാലി മമ്മൂഞ്ഞിന്റെ' വേഷം വെള്ളാപ്പള്ളി എടുത്തണിഞ്ഞു.ഒരു ഈഴവനെ കെപിസിസിയുടെ അദ്ധ്യക്ഷനാക്കിയതിലാണ്‌ അദ്ദേഹത്തിന്റെ അഭിമാനവും അഭിനന്ദനവും.സുധീരനെ കെപിസിസി അദ്ധ്യക്ഷനാക്കാതിരിക്കാന്‍ ചരട്‌ വലിച്ച ` വാരിക്കുഴി രാമന്‍ നായരായിരുന്നു' അടുത്ത ദിവസം വരെ വെള്ളാപ്പള്ളി.അതു കൊണ്ടാണ്‌ ചാണ്ടി-ചെന്നിത്തലകളെ അവഗണിച്ചാല്‍ സുധീരന്‍ പരാജയപ്പെട്ട കെപിസിസി പ്രസിഡന്റാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. മുഖ്യമന്ത്രിയെപ്പോലെ മുന്‍ കെപിസിസി അദ്ധ്യക്ഷനെപ്പോലെ സമുദായ പ്രമാണിമാരെ സുധീരനും വണങ്ങണമെന്നാണ്‌ വെള്ളാപ്പള്ളി പ്രതീക്ഷിക്കുന്നത് .ഗ്രഹണ സമയത്ത്‌ മാത്രമല്ല, ആതിരേ, ഞാഞ്ഞൂലുകള്‍ തലപൊക്കുകയെന്ന്‌ വ്യക്തമായി. ആതിരേ, ഈ മാറ്റം കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ ഗുണ്ടായിസത്തിനെതിരായ പ്രഖ്യാപനം കൂടിയാണെന്ന്‌ ഞാന്‍ കരുതുന്നു.ജനങ്ങളെ വിസ്‌മരിച്ച്‌, പൊതുസമൂഹത്തെ വിഢികളാക്കി കൊലയാളിസംഘത്തിനൊപ്പം അഭിരമിക്കുന്ന ഉന്മൂലന രാഷ്ട്രിയം അവസാനിപ്പിക്കാനുള്ള ആഹ്വാനം കൂടിയാണിത്‌.സത്യം പറയുന്ന അച്യുതാനന്ദനെ മൂലയ്ക്കിരുത്താന്‍ പിണറായിയും കൂട്ടരും കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് സത്യത്തിനൊപ്പം നില്‍ക്കുന്ന സുധീരനേയ്ം സതീശനേയും നേതൃസ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.കോ ണ്‍ഗ്രസ്‌ നേതൃത്വം ഗുണപരമായ മാറ്റത്തിന്‌ വിധേയമാകുമ്പോള്‍ ജനങ്ങളെ അഭിമുഖീകരിക്കണമെങ്കില്‍ ഇന്നത്തെ ധാര്‍ഷ്ട്യ ശൈലി സിപിഎം നേതൃത്വം ഉപേക്ഷിച്ചേ മതിയാകൂ. ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ അത്‌ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന്‌ വെളിവാക്കുന്ന പ്രതിലോമകരമായ പ്രതികരണമാണ്‌ പിണറായി വിജയനില്‍ നിന്ന്‌ ആദ്യമുണ്ടായത്‌.സുധീരന്‍ സംഘടനാ തലപ്പത്തെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നാണ്‌ പിണറായിയുടെ വിലയിരുത്തല്‍.പരാജയങ്ങളില്‍ നിന്ന്‌ പാഠം പഠിക്കാത്ത മാടമ്പിത്തരമാണത്‌.സമീപനങ്ങളില്‍,നയങ്ങളില്‍,നിലപാടുകളില്‍ വിവേകത്തിന്റെ സൗമ്യപരിണതി കേരളം ആഗ്രഹിക്കുന്നു.ആ തിരിച്ചറിവിലേയ്‌ക്ക്‌ സിപിഎമ്മിനെ നയിക്കാന്‍ പര്യാപ്‌തമാകുമെന്നത്‌ കൊണ്ടാണ്‌ സുധീരന്‍-സതീശന്‍ നേതൃത്വത്തെ പൊതുസമൂഹം ഇരു കൈയ്യും നീട്ടി ആശ്ലേഷിക്കുന്നതെന്ന്‌ , ആതിരേ, ഞാന്‍ വിലയിരുത്തുന്നു.

Friday, February 7, 2014

രമയുടെ നിരാഹാരം;മറ്റൊരു സിപിഎം-കോണ്‍ഗ്രസ്‌ ഒത്തുകളി കൂടി വ്യക്തമായി

നിയമപരമായും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങള്‍ പാലിക്കാനുണ്ടെന്ന്‌ ഇപ്പോള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളിയില്‍ ചെന്നിത്തലയും പങ്കാളിയായെന്ന്‌ തന്നെ വേണം, ആതിരേ, വായിച്ചെടുക്കേണ്ടത്‌.സോളാര്‍ കേസ്‌ മുതലുള്ള അനുരഞ്‌ജന രാഷ്ട്രീയത്തില്‍ തിരുവഞ്ചൂരിനെ കടത്തി വെട്ടിയിരിക്കുകയാണ്‌ ചെന്നിത്തല എന്നര്‍ത്ഥം!.സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നുള്ളത്‌ കൊണ്ട്‌ ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗം തന്നെ മാറ്റിവച്ച്‌, ആര്‍എംപി നേതാക്കളുമായി ചര്‍ച്ച ചെയ്‌ത്‌ രമയുടെ നിരാഹാരവ്രതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്‌,പിണറായിയുടെ കേരള രക്ഷാമാര്‍ച്ചിനെ രക്ഷിക്കാനായിരുന്നെന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌?പിണറായിക്ക്‌ ഒപ്പം ചേര്‍ന്നുള്ള ഈ ഗൂഢാലോചനയ്‌ക്ക്‌ ചാണ്ടി-ചെന്നിത്തലമാര്‍ക്ക്‌ കനത്ത തിരിച്ചടികിട്ടുമെന്നുള്ളതിന്റെ സൂചനയാണ്‌ രമയുടെ സമരത്തിന്‌ ജനങ്ങളില്‍നിന്നും ലഭിക്കുന്ന അഭൂതപൂര്‍ണമായ പിന്തുണ. സിപി എം അംഗങ്ങളായിട്ടുള്ളവര്‍പോലും സമരപ്പന്തലിലെത്തി രമയോട്‌ സൗഹൃദം പങ്കുവയ്‌ക്കുകയും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത്‌ കൊലപാതക രാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ക്കും അവരുമായി രഞ്‌ജിപ്പിലെത്തിയിട്ടുള്ള ഖദര്‍ കാപട്യങ്ങള്‍ക്കും എതിരായ ചുവരെഴുത്താണെന്ന്‌ ചാണ്ടി-ചെന്നിത്തലമാര്‍ മനസ്സിലാക്കണം.സിപിഎമ്മിന്റെ ശക്തമായ ദുഷ്‌പ്രചാരണങ്ങള്‍ക്ക്‌ ചെവിക്കൊടുക്കാതെയാണ്‌ ജനക്കൂട്ടം രമയുടെ സമരപ്പന്തലിലേക്ക്‌ ഒഴുകിയെത്തുന്നതെന്ന്‌ കണ്ണുള്ളവരെല്ലാം കാണണം.
ടി .പി. ചന്ദ്രശേഖരനെ വധിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ടി. പിയുടെ ഭാര്യ കെ. കെ. രമ നടത്തുന്ന സമരം, ആതിരേ, കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളിയുടെ മറ്റൊരു ബിഭത്സത കൂടി അനാവരണം ചെയ്‌തു .ടി.പി.വധത്തിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉമ്മന്‍ ചണ്ടി സര്‍ക്കാരും ഭയക്കുന്നു എന്നാണ്‌ നിരാഹാര സമരോത്തര പരിണതികള്‍ അടിവരയിടുന്നത്‌ .സിബിഐ അന്വേഷണം നടന്നാല്‍ പി.മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിന്‌ ശേഷമുണ്ടായ കോണ്‍ഗ്രസ്‌ - സിപിഎം ഒത്തുകളിയുടെ ` ഗൂഢാലോചന'പുറത്ത്‌ വരും എന്നതാണ്‌, ആതിരേ, കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും ഭയവിഹ്വലരാക്കുന്നത്‌.അതു കൊണ്ട്‌ സിബിഐ അന്വേഷണം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ സിപിഎമ്മിനേക്കാള്‍ ചാണ്ടി-ചെന്നിത്തലമാര്‍ക്കാണ്‌! നിയമപരമായും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങള്‍ പാലിച്ചേ സര്‍ക്കാരിന്‌ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന്‌ ചാണ്ടിയും ചെന്നിത്തലയും പറയുന്നത്‌ അതു കൊണ്ടാണ്‌.ചോദിക്കട്ടേ,ആഭ്യന്തരമന്ത്രിയാകും മുന്‍പ്‌ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ എന്തടിസ്ഥാനത്തിലായിരുന്നു ചെന്നിത്തല ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നത്‌?എന്തടിസ്ഥാനത്തിലാണ്‌ മന്ത്രിസഭയിലെ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രമയുടെ സമരപ്പന്തലില്‍ ചെന്ന്‌ ഉടന്‍ സിബിഐ അന്വേഷണം ഉണ്ടാകും എന്ന്‌ പ്രഖ്യാപിച്ചത്‌?എന്തടിസ്ഥാനത്തിലാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സിബിഐ അന്വേഷണത്തിന്‌ നിയമപരമായ തടസമില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌?എന്തടിസ്ഥാനത്തിലാണ്‌ സിബിഐ അന്വേഷണത്തിന്‌ നിയമതടസമില്ലെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഉപദേശം നല്‍കിയിട്ടുണ്ടെന്ന്‌ പ്രചരിപ്പിച്ചത്‌? എന്നിട്ട്‌ നിയമപരമായും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങള്‍ പാലിക്കാനുണ്ടെന്ന്‌ ഇപ്പോള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളിയില്‍ ചെന്നിത്തലയും പങ്കാളിയായെന്ന്‌ തന്നെ വേണം, ആതിരേ, വായിച്ചെടുക്കേണ്ടത്‌.സോളാര്‍ കേസ്‌ മുതലുള്ള അനുരഞ്‌ജന രാഷ്ട്രീയത്തില്‍ തിരുവഞ്ചൂരിനെ കടത്തി വെട്ടിയിരിക്കുകയാണ്‌ ചെന്നിത്തല എന്നര്‍ത്ഥം!.സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നുള്ളത്‌ കൊണ്ട്‌ ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗം തന്നെ മാറ്റിവച്ച്‌, ആര്‍എംപി നേതാക്കളുമായി ചര്‍ച്ച ചെയ്‌ത്‌ രമയുടെ നിരാഹാരവ്രതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്‌,പിണറായിയുടെ കേരള രക്ഷാമാര്‍ച്ചിനെ രക്ഷിക്കാനായിരുന്നെന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌?പിണറായിക്ക്‌ ഒപ്പം ചേര്‍ന്നുള്ള ഈ ഗൂഢാലോചനയ്‌ക്ക്‌ ചാണ്ടി-ചെന്നിത്തലമാര്‍ക്ക്‌ കനത്ത തിരിച്ചടികിട്ടുമെന്നുള്ളതിന്റെ സൂചനയാണ്‌ രമയുടെ സമരത്തിന്‌ ജനങ്ങളില്‍നിന്നും ലഭിക്കുന്ന അഭൂതപൂര്‍ണമായ പിന്തുണ. സിപി എം അംഗങ്ങളായിട്ടുള്ളവര്‍പോലും സമരപ്പന്തലിലെത്തി രമയോട്‌ സൗഹൃദം പങ്കുവയ്‌ക്കുകയും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത്‌ കൊലപാതക രാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ക്കും അവരുമായി രഞ്‌ജിപ്പിലെത്തിയിട്ടുള്ള ഖദര്‍ കാപട്യങ്ങള്‍ക്കും എതിരായ ചുവരെഴുത്താണെന്ന്‌ ചാണ്ടി-ചെന്നിത്തലമാര്‍ മനസ്സിലാക്കണം.സിപിഎമ്മിന്റെ ശക്തമായ ദുഷ്‌പ്രചാരണങ്ങള്‍ക്ക്‌ ചെവിക്കൊടുക്കാതെയാണ്‌ ജനക്കൂട്ടം രമയുടെ സമരപ്പന്തലിലേക്ക്‌ ഒഴുകിയെത്തുന്നതെന്ന്‌ കണ്ണുള്ളവരെല്ലാം കാണണം. കോണ്‍ഗ്രസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണ്‌ രമയുടേതെന്നും രണ്ട്‌ ദിവസത്തിനുള്ളില്‍ സമരം കെട്ടിപ്പൂട്ടി ആര്‍എംപിക്കാര്‍ മടങ്ങുമെന്നും സമരം ആരംഭിക്കുന്നതിനു മുമ്പുതന്നെ സിബിഐ അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെന്നും,ആതിരേ, പിണറായി പറയുന്നത്‌ സമരം നാടകമാണെന്ന്‌ വരുത്തിത്തീര്‍ക്കാനും രമ മുന്നോട്ടുവയ്‌ക്കുന്ന നീതിപൂര്‍വകമായ ആവശ്യത്തെ ജനമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ്‌ . ഓര്‍ക്കണം, പിണറായി വിജയന്‍ നടത്തുന്ന കേരള രക്ഷാ മാര്‍ച്ചിലെ പ്രധാന വിഷയം രമയുടെ നിരാഹാര സത്യഗ്രഹമാണ്‌. സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഭരണത്തെ വിമര്‍ശിക്കാനെടുക്കുന്നതില്‍ കൂടുതല്‍ സമയം ടി. പി. വധത്തെയും രമയുടെ സത്യഗ്രഹത്തെയും കുറിച്ച്‌ പറയുന്നതിനാണ്‌ നേതാക്കള്‍ വിനിയോഗിക്കുന്നത്‌. ഇതോടെ രക്ഷാ യാത്ര ടി. പി. വധത്തിനുള്ള വിശദീകരണമായി മാറിക്കഴിഞ്ഞു . ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ രമയില്‍ നിന്നും `കുലംകുത്തി'യുടെ ആര്‍എംപിയില്‍നിന്നും ഉണ്ടായിട്ടുള്ള പുതിയ സമ്മര്‍ദം എങ്ങനെ അതിജീവിക്കുമെന്നറിയാതെ പിച്ചും പേയും പറയുകയാണ്‌ പിണറായിയും കൂട്ടരും. സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഗൂഢാലോചനയെന്നു പറഞ്ഞ്‌ എതിര്‍ക്കാമെങ്കിലും തെരഞ്ഞെടുപ്പില്‍ ഈ വിഷയം എതിരാളികള്‍ ആയുധമാക്കുമെന്നത്‌ ഭീതിയോടെയാണ്‌ സിപിഎം കാണുന്നത്‌. സിപിഎമ്മിന്റെ ധാര്‍ഷ്ട്യതയെ ഇടത്‌ മുന്നണിയിലെ ഘടക കക്ഷികള്‍ പോലും വെറുക്കുന്നു എന്നതിന്റെ തെളിവാണ്‌, ആതിരേ, ഈ വിഷയത്തില്‍ അവര്‍ പുലര്‍ത്തുന്ന മൗനം. സിപിഎമ്മിന്റെ എതിര്‍പ്പും ദുഷ്‌പ്രചാരണവുമാണ്‌ രമയുടെ സമരത്തെ പകുതി വിജയിപ്പിച്ചത്‌. തിരുവനന്തപുരത്ത്‌ വലിയ സംഘടനാ സംവിധാനങ്ങളില്ലാത്ത ആര്‍എംപിയുടെ സമരവേദിയിലേക്ക്‌ പൊതുജനം ഒഴുകിയെത്തുന്നത്‌ പിണറായിയെ അക്ഷരാര്‍ത്ഥത്തില്‍ വെറളിപിടിപ്പിക്കുന്നുണ്ട്‌ . സി പി എമ്മിന്റെ സമരങ്ങളില്‍ ചെയ്യുന്നതുപോലെ മുന്‍നിശ്ചയിച്ചപ്രകാരം ആളെ പങ്കെടുപ്പിക്കുന്നതില്‍നിന്നും വ്യത്യസ്‌തമായി വഴിയാത്രക്കാര്‍പോലും ടി പി ചന്ദ്രശേഖരന്റെ വിധവയെ ഒന്നു കാണാനും പ്രേത്സാഹിപ്പിക്കാനുമായി സമരവേദിയിലെത്തുന്നു. സംഘടനാപരമായി തീരുമാനമൊന്നുമുണ്ടായിരുന്നില്ലെങ്കിലും രമ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ദിവസം ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. സത്യഗ്രഹത്തിനു മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ജാഥ ആരംഭിക്കുമ്പോള്‍ നൂറോളം ആളുകള്‍ മാത്രമാണുണ്ടായിരുന്നത്‌. ഇത്‌ സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അഞ്ഞൂറോളം ആളുകള്‍ ഉള്‍പ്പെട്ട വലിയ ജാഥയായി മാറിക്കഴിഞ്ഞിരുന്നു. രമയുടെ സമരത്തെ വെടക്കാക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്നാണ്‌, ആതിരേ ഈ ജനപിന്തുണ കാണിക്കുന്നത്‌. വെടക്കായത്‌ പിണറായിയും കൂട്ടരുമാണെന്നതിന്റെ തെളിവാണ് രക്ഷാ മാര്‍ച്ചിലെ ശുഷ്‌ക്കമായ ജനപങ്കാളിത്തം.രാഷ്ട്രീയ പക്വതയോടെയുള്ള രമയുടെ പ്രതികരണങ്ങളും നിലപാടുകളും നേതൃത്വവും സമരത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്‌. ടി പി കേസിലെ പ്രതികളുടെ കുടുംബാംഗങ്ങള്‍ ജയിലിനു മുന്നിലല്ല, എ കെ ജി സെന്ററിനു മുന്നിലാണ്‌ സമരം ചെയ്യേണ്ടതെന്ന രമയുടെ പ്രസ്‌താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിലെ ഒരു പുതിയ മൂവ്‌മെന്റിന്റെ അമരത്തേക്ക്‌ രമയെ ഈ സമരം എടുത്തുയര്‍ത്തുകയാണ്‌.ഇത്‌ മനസ്സിലാക്കിയിട്ട്‌ വേണം ചാണ്ടി-ചെന്നിത്തലമാര്‍ പിണറായി രക്ഷിക്കാന്‍ പുതിയ ഒത്തുതീര്‍പ്പുകളില്‍ ഏര്‍പ്പെടുന്നത്‌.

Wednesday, February 5, 2014

പ്രസവരക്ഷയുടെ പേരില്‍ ആറ്‌ ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ മരുന്നു പരീക്ഷണം..!

പെന്റാവാലന്റ്‌ കുത്തിവയ്‌പ്പിന്‌ പിന്നാലെ മറ്റൊരു മരുന്നു പരീക്ഷണമാണ്‌ റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പ്‌..14-ാം വയസില്‍ പ്രസവരക്ഷ ആരംഭിക്കണമെന്ന്‌ പറയുന്നതിലെ യുക്തി എന്താണ്‌?14-ാം വയസില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്‌ക്കണമെന്ന മുസ്ലീം യാഥാസ്ഥിതക വാദത്തിന്‌ ` പച്ചക്കൊടി'കാട്ടലാണ്‌ ഈ നടപടി എന്ന്‌ സംശയിച്ചാല്‍ അതും ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ നീക്കം. സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ മാത്രമാണ്‌ വാക്‌സിന്‍ നല്‍കുന്നതെന്നും ഓര്‍ക്കണം.സ്വകാര്യ അണ്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ വാക്‌സിനേഷന്‍ ഇല്ല, അതിനര്‍ത്ഥം അവരൊന്നും ഗര്‍ഭിണികളാവില്ലെന്നാണോ? അതോ അവര്‍ക്കൊന്നും ഈ രോഗം വരാന്‍ സാധ്യതയില്ലന്നാണോ?ടി.പി.വധക്കേസിലെ പ്രതികളുടെ മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിച്ച്‌ പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷത്തിന്‌ സര്‍ക്കാരിന്റെ ഈ വഞ്ചന,മരുന്ന്‌ പരീക്ഷണം വിഷയമല്ലേ?സാമ്പത്തിക ലാഭത്തിനും മരുന്നുകളുടെ കാര്യക്ഷമത പഠിക്കാനും മരുന്ന്‌ കമ്പനികളും ഉത്‌പാദകരും അടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മാഫിയയും സര്‍ക്കാരിലെ മേലാളന്മാരും ചേര്‍ന്ന്‌ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിന്‌ നമ്മുടെ കുട്ടികളെ എന്തിന്‌ പരീക്ഷണവസ്‌തുക്കളാക്കണമെന്ന ചോദ്യം ഉന്നയിക്കാന്‍,ആതിരേ കേരളം ഉണരേണ്ട സമയമാണിത്‌.ഈ ചോദ്യം ഉയരാതിരിക്കാനാണ്‌ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ്‌ സ്‌കൂളുകളിലെ പെണ്‍കുട്ടികളില്‍ മാത്രം ഇപ്പോള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്‌.നിസ്വനേയും നിസ്സഹായനേയും ചൂഷണം ചെയ്യാന്‍ എന്നും എളുപ്പമാണല്ലോ!അതു കൊണ്ട്‌ പ്രതിഷേധിക്കുക,പ്രതിരോധിക്കുക.
ആതിരേ, പ്രസവരക്ഷ ഒന്‍പതാം ക്‍ളാസിലാണോ ആരംഭിക്കേണ്ടത്‌?പ്രസവ രക്ഷയുടെ പേരില്‍ കേരളത്തിലെ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മരുന്നു പരീക്ഷണത്തിനുള്ള ഗിനിപന്നികളാക്കുന്നത്‌ അനുവദിനീയമാണോ? വിദ്യാഭാസ മന്ത്രി അബ്ദു റബും, ആരോഗ്യമന്ത്രി ശിവകുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉത്തരം പറഞ്ഞേ തീരൂ. അല്ലെങ്കില്‍ എന്തിന്‌ റൂബെല്ല വാക്‌സിനേഷന്‍ സ്കൂളുകളില്‍ ആരംഭിച്ചു എന്നതിന്‌ യുക്തിസഹമായ മറുപടി നല്‍കണം. പ്രസവരക്ഷയ്‌ക്കെന്ന പേരില്‍ പുതിയൊരു കുത്തിവെപ്പ്‌ വാക്‌സിനുമായി സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാഫിയയുടെ ഇടനിലക്കാരാകുകയാണെന്ന ഞെട്ടിക്കുന്ന സത്യത്തിലേയ്‌ക്ക്‌ , ആതിരേ, കണ്‍തുറക്കുക. അപായകരമാവുകയാണ്‌ സര്‍ക്കാരിന്റെ `സാമുഹിക പ്രതിബദ്ധത' പെന്റാവാലന്റ്‌ കുത്തിവയ്‌പ്പിന്‌ പിന്നാലെ മറ്റൊരു മരുന്നു പരീക്ഷണമാണ്‌ റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പ്‌.അതല്ലെന്ന്‌ ചിന്തിക്കാന്‍ അനുവദിക്കുന്നതല്ല സാഹചര്യങ്ങള്‍.പ്രസവരക്ഷയ്‌ക്കെന്ന പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒമ്പത്‌ മുതല്‍ 12ാം ക്‍ളാസുവരെ പഠിക്കുന്ന ആറ്‌ ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക്‌ മാത്രം ഈ നിര്‍ബന്ധിത വാക്‌സിന്‍ നല്‍കാനാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം.ഇത്‌ തന്നെയാണ്‌, ആതിരേ, സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട വ്യക്തമാക്കുന്നതും.14-ാം വയസില്‍ പ്രസവരക്ഷ ആരംഭിക്കണമെന്ന്‌ പറയുന്നതിലെ യുക്തി എന്താണ്‌?14-ാം വയസില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്‌ക്കണമെന്ന മുസ്ലീം യാഥാസ്ഥിതക വാദത്തിന്‌ ` പച്ചക്കൊടി'കാട്ടലാണ്‌ ഈ നടപടി എന്ന്‌ സംശയിച്ചാല്‍ അതും ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ നീക്കം. എന്താണ്‌ റുബല്ല എന്ന്‌ അറിഞ്ഞാലേ,ആതിരേ സര്‍ക്കാരിന്റെ ചതിക്കുഴിയുടെ ആഴം വ്യക്തമാകൂ. `മൂന്നാം പനി'എന്നറിയപ്പെടുന്ന ജെര്‍മന്‍ മീസില്‍സ്‌ ഉണ്ടാക്കുന്ന വൈറസിന്റെ പേരാണ്‌ റൂബല്ല.അഞ്ചാം പനിക്ക്‌ തുല്യമായ രീതിയില്‍ ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകളോടെ പ്രത്യക്ഷപ്പെടുന്ന ഈ മീസീല്‍സ്‌ മൂന്ന്‌ ദിവസം കൊണ്ട്‌ ഭേദമാകും.18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജര്‍മനിയിലെ ഭിഷഗ്വരന്മാരാണ്‌ ആദ്യമായി ഈ രോഗം കണ്ടെത്തിയത്‌.അതു കൊണ്ടാണ്‌ ജര്‍മന്‍ മീസില്‍സ്‌ എന്ന പേര്‌ ലഭിച്ചത്‌.ഒരു ദിവസം മുതല്‍ മൂന്ന്‌ ദിവസം വരെ മാത്രം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഈ രോഗം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരാം.ഗര്‍ഭകാലത്താണ്‌ രോഗം പിടി പെടുന്നതെങ്കില്‍ പിറക്കുന്ന കുട്ടിക്ക്‌ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാകാം. ചെറിയ പനി, ജലദോഷം, തൊണ്ട വേദന, ദേഹത്ത്‌ ചുവന്ന തിണര്‍പ്പ്‌ തുടങ്ങിയവയാണ്‌ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം ബാധിക്കുന്ന പകുതിയിലേറെ പേര്‍ക്കും ഈ ലക്ഷണങ്ങളെല്ലാം കണ്ടുകൊള്ളണമെന്നുമില്ല. ഒരിക്കല്‍ റൂബെല്ലാപ്പനി ബാധിച്ചുകഴിഞ്ഞാല്‍ പിന്നീട്‌ ജീവിതകാലം മുഴുവന്‍ ശരീരം റൂബെല്ലയ്‌ക്കെതിരായ പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌ .ചുരുക്കി പറഞ്ഞാല്‍ കുട്ടികളിലും പുരുഷന്‍മാരിലും ഉണ്ടാകുന്ന റൂബെല്ല ഒരു തരത്തിലും പ്രശ്‌നക്കാരനല്ലെന്ന്‌ സാരം. എന്നാല്‍ സ്‌ത്രീകള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസക്കാലത്തിനിടെ റൂബെല്ല വന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‌ കണ്‍ജെനിറ്റല്‍ സിന്‍ഡ്രോം അതായത്‌ അന്ധത, ബധിരത, മൂകത, ഹൃദയത്തകരാറ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.അതായത്‌ ഗര്‍ഭകാലത്തെ ആദ്യ മൂന്നുമാസത്തിനിടയില്‍ റൂബെല്ല വന്നാല്‍ മാത്രമാണ്‌ പ്രശ്‌നമെന്നര്‍ത്ഥം.വൈദ്യശാസ്‌ത്ര പഠനങ്ങള്‍ പറയുന്നത്‌, 70 ശതമാനം ആളുകളിലും ചെറുപ്പത്തില്‍ തന്നെ റൂബെല്ല പിടിപെടുകയും ശരീരം സ്വാഭാവിക പ്രതിരോധശേഷി ആര്‍ജ്ജിക്കാറുണ്ടെന്നുമാണ്‌. വസ്‌തുത ഇതായിരിക്കേയാണ്‌, ആതിരേ, സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പിന്‌ ആരോഗ്യവകുപ്പ്‌ തുടക്കം കുറിച്ചത്‌. വേണ്ടത്ര ബോധവത്‌ക്കരണം നടത്താതെയാണ്‌ കുട്ടികള്‍ക്ക്‌ ഈ കുത്തിവെപ്പ്‌ നല്‍കുന്നതെന്നതാണ്‌ ഞെട്ടിക്കുന്ന സത്യം.ഈ കുട്ടികളുടെയൊന്നും രക്ഷിതാക്കളോട്‌ പോലും അനുവാദം ചോദിക്കാതെയാണ്‌ സ്‌കൂളുകളില്‍ ഈ പദ്ധതി നടക്കുന്നത്‌. മുംബൈ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ ലിമിറ്റഡില്‍ നിന്ന്‌ മൂന്ന്‌ ലക്ഷം പേര്‍ക്കുള്ള മരുന്ന്‌ ഇതിനകം തന്നെ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റേയും നോഡല്‍ ഏജന്‍സിയായ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റേയും സംയുക്ത പദ്ധതി കൂടിയാണ്‌ ഇത്‌.18 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ എംഎംആര്‍ വാക്‌സിന്‍ നല്‍കുന്നതിനൊപ്പം അടുത്ത 12 വര്‍ഷത്തേക്ക്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക്‌ റുബെല്ലക്കെതിരെ പ്രതിരോധകുത്തിവെപ്പ്‌ നല്‍കാനാണ്‌ സര്‍ക്കാരിന്റെ പുതിയ പദ്ധതി.റൂബല്ലയെ കൂടെ പ്രതിരോധിക്കുന്നതാണ്‌ എംഎംആര്‍ (Measles,Mumps,Rubella ) വാക്‌സിന്‍ എന്നിരിക്കെ വീണ്ടും എന്തിനാണ്‌ ഈ വാക്‌സിനേഷന്‍ ? സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ മാത്രമാണ്‌ വാക്‌സിന്‍ നല്‍കുന്നതെന്നും ഓര്‍ക്കണം.സ്വകാര്യ അണ്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ വാക്‌സിനേഷന്‍ ഇല്ല, അതിനര്‍ത്ഥം അവരൊന്നും ഗര്‍ഭിണികളാവില്ലെന്നാണോ? അതോ അവര്‍ക്കൊന്നും ഈ രോഗം വരാന്‍ സാധ്യതയില്ലന്നാണോ? ആരോഗ്യവകുപ്പ്‌?ഉത്തരം പറഞ്ഞേ തീരൂ. കേരളത്തിലെ ആറ്‌ ലക്ഷം പെണ്‍കുട്ടികളുടെ മാത്രം ഭാവിയിലെ പ്രസവവും രോഗസാധ്യതയും കണക്കിലെടുത്ത്‌ ഈ പ്രതിരോധ കുത്തിവെപ്പ്‌ നല്‍കുമ്പോള്‍ ,ആതിരേ, അതില്‍ ചില ഹിഡന്‍ അജണ്ടകളുണ്ടെന്ന്‌ തന്നെയാണ്‌ വ്യക്തമാകുന്നത്‌. ശൈശവാവസ്ഥയില്‍ എംഎംആര്‍ വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ക്കും ഗര്‍ഭിണിയാകുന്നതുവരെ റൂബെല്ലാ രോഗം വന്നിട്ടില്ലാത്തവര്‍ക്കും പ്രസവിക്കാന്‍ തീരുമാനിക്കുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു രോഗബാധയെകുറിച്ച്‌ ബോധ്യപ്പെടുത്തിയതിന്‌ ശേഷം മാത്രം നടത്തേണ്ട ഈ പ്രതിരോധ കുത്തിവെപ്പ്‌ എന്തിന്‌ തിടുക്കപ്പെട്ട്‌ സ്‌കൂള്‍ കുട്ടികളില്‍ പരീക്ഷിക്കുന്നു?ഇതിന്‌ പിന്നിലുള്ള ലക്ഷ്യം എന്താണ്‌?? അടുത്തിടെ പെന്റാവാലന്റ്‌ വാക്‌സിനുകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്നത്‌ ഏറെ ചര്‍ച്ചയായിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന്‌ ചില കുഞ്ഞുങ്ങള്‍ മരണമടഞ്ഞതിനും നമ്മള്‍ സാക്ഷികളായി.പെന്റാവാലന്റ്‌ കുത്തി വയ്‌പ്പിനെതിരെ ഉയര്‍ന്ന രാഷ്രീയ വിവേകത്തിന്റെ ഏക ശബ്ദം വി.എസ്‌.അച്യുതാനന്ദന്റേതായിരുന്നു.സരിത കേസും ടി.പി.വധക്കേസിലെ പ്രതികളുടെ മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിച്ച്‌ പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷത്തിന്‌ സര്‍ക്കാരിന്റെ ഈ വഞ്ചന,മരുന്ന്‌ പരീക്ഷണം വിഷയമല്ലേ? സാമ്പത്തിക ലാഭത്തിനും മരുന്നുകളുടെ കാര്യക്ഷമത പഠിക്കാനും മരുന്ന്‌ കമ്പനികളും ഉത്‌പാദകരും അടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മാഫിയയും സര്‍ക്കാരിലെ മേലാളന്മാരും ചേര്‍ന്ന്‌ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിന്‌ നമ്മുടെ കുട്ടികളെ എന്തിന്‌ പരീക്ഷണവസ്‌തുക്കളാക്കണമെന്ന ചോദ്യം ഉന്നയിക്കാന്‍,ആതിരേ കേരളം ഉണരേണ്ട സമയമാണിത്‌.ഈ ചോദ്യം ഉയരാതിരിക്കാനാണ്‌ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ്‌ സ്‌കൂളുകളിലെ പെണ്‍കുട്ടികളില്‍ മാത്രം ഇപ്പോള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്‌.നിസ്വനേയും നിസ്സഹായനേയും ചൂഷണം ചെയ്യാന്‍ എന്നും എളുപ്പമാണല്ലോ!അതു കൊണ്ട്‌ പ്രതിഷേധിക്കുക,പ്രതിരോധിക്കുക.