Wednesday, February 5, 2014
പ്രസവരക്ഷയുടെ പേരില്‍ ആറ് ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ മരുന്നു പരീക്ഷണം..!
പെന്റാവാലന്റ് കുത്തിവയ്‌പ്പിന് പിന്നാലെ മറ്റൊരു മരുന്നു പരീക്ഷണമാണ് റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പ്..14-ാം വയസില്‍ പ്രസവരക്ഷ ആരംഭിക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണ്?14-ാം വയസില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്‌ക്കണമെന്ന മുസ്ലീം യാഥാസ്ഥിതക വാദത്തിന് ` പച്ചക്കൊടി'കാട്ടലാണ് ഈ നടപടി എന്ന് സംശയിച്ചാല്‍ അതും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ഓര്‍ക്കണം.സ്വകാര്യ അണ്‍ എയ്‌ഡഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഇല്ല, അതിനര്‍ത്ഥം അവരൊന്നും ഗര്‍ഭിണികളാവില്ലെന്നാണോ? അതോ അവര്‍ക്കൊന്നും ഈ രോഗം വരാന്‍ സാധ്യതയില്ലന്നാണോ?ടി.പി.വധക്കേസിലെ പ്രതികളുടെ മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷത്തിന് സര്‍ക്കാരിന്റെ ഈ വഞ്ചന,മരുന്ന് പരീക്ഷണം വിഷയമല്ലേ?സാമ്പത്തിക ലാഭത്തിനും മരുന്നുകളുടെ കാര്യക്ഷമത പഠിക്കാനും മരുന്ന് കമ്പനികളും ഉത്‌പാദകരും അടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മാഫിയയും സര്‍ക്കാരിലെ മേലാളന്മാരും ചേര്‍ന്ന് നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിന് നമ്മുടെ കുട്ടികളെ എന്തിന് പരീക്ഷണവസ്‌തുക്കളാക്കണമെന്ന ചോദ്യം ഉന്നയിക്കാന്‍,ആതിരേ കേരളം ഉണരേണ്ട സമയമാണിത്.ഈ ചോദ്യം ഉയരാതിരിക്കാനാണ് സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പെണ്‍കുട്ടികളില്‍ മാത്രം ഇപ്പോള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്.നിസ്വനേയും നിസ്സഹായനേയും ചൂഷണം ചെയ്യാന്‍ എന്നും എളുപ്പമാണല്ലോ!അതു കൊണ്ട് പ്രതിഷേധിക്കുക,പ്രതിരോധിക്കുക.
ആതിരേ, പ്രസവരക്ഷ ഒന്‍പതാം ക്‍ളാസിലാണോ ആരംഭിക്കേണ്ടത്?പ്രസവ രക്ഷയുടെ പേരില്‍ കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മരുന്നു പരീക്ഷണത്തിനുള്ള ഗിനിപന്നികളാക്കുന്നത് അനുവദിനീയമാണോ?
വിദ്യാഭാസ മന്ത്രി അബ്ദു റബും, ആരോഗ്യമന്ത്രി ശിവകുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉത്തരം പറഞ്ഞേ തീരൂ.
അല്ലെങ്കില്‍ എന്തിന് റൂബെല്ല വാക്‌സിനേഷന്‍ സ്കൂളുകളില്‍ ആരംഭിച്ചു എന്നതിന് യുക്തിസഹമായ മറുപടി നല്‍കണം.
പ്രസവരക്ഷയ്‌ക്കെന്ന പേരില്‍ പുതിയൊരു കുത്തിവെപ്പ് വാക്‌സിനുമായി സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാഫിയയുടെ ഇടനിലക്കാരാകുകയാണെന്ന ഞെട്ടിക്കുന്ന സത്യത്തിലേയ്‌ക്ക് , ആതിരേ, കണ്‍തുറക്കുക. അപായകരമാവുകയാണ് സര്‍ക്കാരിന്റെ `സാമുഹിക പ്രതിബദ്ധത'
പെന്റാവാലന്റ് കുത്തിവയ്‌പ്പിന് പിന്നാലെ മറ്റൊരു മരുന്നു പരീക്ഷണമാണ് റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പ്.അതല്ലെന്ന് ചിന്തിക്കാന്‍ അനുവദിക്കുന്നതല്ല സാഹചര്യങ്ങള്‍.പ്രസവരക്ഷയ്‌ക്കെന്ന പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പത് മുതല്‍ 12ാം ക്‍ളാസുവരെ പഠിക്കുന്ന ആറ് ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക് മാത്രം ഈ നിര്‍ബന്ധിത വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.ഇത് തന്നെയാണ്, ആതിരേ, സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട വ്യക്തമാക്കുന്നതും.14-ാം വയസില്‍ പ്രസവരക്ഷ ആരംഭിക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണ്?14-ാം വയസില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്‌ക്കണമെന്ന മുസ്ലീം യാഥാസ്ഥിതക വാദത്തിന് ` പച്ചക്കൊടി'കാട്ടലാണ് ഈ നടപടി എന്ന് സംശയിച്ചാല്‍ അതും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം.
എന്താണ് റുബല്ല എന്ന് അറിഞ്ഞാലേ,ആതിരേ സര്‍ക്കാരിന്റെ ചതിക്കുഴിയുടെ ആഴം വ്യക്തമാകൂ.
`മൂന്നാം പനി'എന്നറിയപ്പെടുന്ന ജെര്‍മന്‍ മീസില്‍സ് ഉണ്ടാക്കുന്ന വൈറസിന്റെ പേരാണ് റൂബല്ല.അഞ്ചാം പനിക്ക് തുല്യമായ രീതിയില്‍ ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകളോടെ പ്രത്യക്ഷപ്പെടുന്ന ഈ മീസീല്‍സ് മൂന്ന് ദിവസം കൊണ്ട് ഭേദമാകും.18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജര്‍മനിയിലെ ഭിഷഗ്വരന്മാരാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്.അതു കൊണ്ടാണ് ജര്‍മന്‍ മീസില്‍സ് എന്ന പേര് ലഭിച്ചത്.ഒരു ദിവസം മുതല്‍ മൂന്ന് ദിവസം വരെ മാത്രം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഈ രോഗം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരാം.ഗര്‍ഭകാലത്താണ് രോഗം പിടി പെടുന്നതെങ്കില്‍ പിറക്കുന്ന കുട്ടിക്ക് ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാകാം. ചെറിയ പനി, ജലദോഷം, തൊണ്ട വേദന, ദേഹത്ത് ചുവന്ന തിണര്‍പ്പ് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
രോഗം ബാധിക്കുന്ന പകുതിയിലേറെ പേര്‍ക്കും ഈ ലക്ഷണങ്ങളെല്ലാം കണ്ടുകൊള്ളണമെന്നുമില്ല. ഒരിക്കല്‍ റൂബെല്ലാപ്പനി ബാധിച്ചുകഴിഞ്ഞാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ ശരീരം റൂബെല്ലയ്‌ക്കെതിരായ പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത് .ചുരുക്കി പറഞ്ഞാല്‍ കുട്ടികളിലും പുരുഷന്‍മാരിലും ഉണ്ടാകുന്ന റൂബെല്ല ഒരു തരത്തിലും പ്രശ്‌നക്കാരനല്ലെന്ന് സാരം.
എന്നാല്‍ സ്‌ത്രീകള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസക്കാലത്തിനിടെ റൂബെല്ല വന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് കണ്‍ജെനിറ്റല്‍ സിന്‍ഡ്രോം അതായത് അന്ധത, ബധിരത, മൂകത, ഹൃദയത്തകരാറ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.അതായത് ഗര്‍ഭകാലത്തെ ആദ്യ മൂന്നുമാസത്തിനിടയില്‍ റൂബെല്ല വന്നാല്‍ മാത്രമാണ് പ്രശ്‌നമെന്നര്‍ത്ഥം.വൈദ്യശാസ്‌ത്ര പഠനങ്ങള്‍ പറയുന്നത്, 70 ശതമാനം ആളുകളിലും ചെറുപ്പത്തില്‍ തന്നെ റൂബെല്ല പിടിപെടുകയും ശരീരം സ്വാഭാവിക പ്രതിരോധശേഷി ആര്‍ജ്ജിക്കാറുണ്ടെന്നുമാണ്.
വസ്‌തുത ഇതായിരിക്കേയാണ്, ആതിരേ, സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പിന് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചത്. വേണ്ടത്ര ബോധവത്‌ക്കരണം നടത്താതെയാണ് കുട്ടികള്‍ക്ക് ഈ കുത്തിവെപ്പ് നല്‍കുന്നതെന്നതാണ് ഞെട്ടിക്കുന്ന സത്യം.ഈ കുട്ടികളുടെയൊന്നും രക്ഷിതാക്കളോട് പോലും അനുവാദം ചോദിക്കാതെയാണ് സ്‌കൂളുകളില്‍ ഈ പദ്ധതി നടക്കുന്നത്.
മുംബൈ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് മൂന്ന് ലക്ഷം പേര്‍ക്കുള്ള മരുന്ന് ഇതിനകം തന്നെ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റേയും നോഡല്‍ ഏജന്‍സിയായ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റേയും സംയുക്ത പദ്ധതി കൂടിയാണ് ഇത്.18 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് എംഎംആര്‍ വാക്‌സിന്‍ നല്‍കുന്നതിനൊപ്പം അടുത്ത 12 വര്‍ഷത്തേക്ക് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബെല്ലക്കെതിരെ പ്രതിരോധകുത്തിവെപ്പ് നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി.റൂബല്ലയെ കൂടെ പ്രതിരോധിക്കുന്നതാണ് എംഎംആര്‍ (Measles,Mumps,Rubella ) വാക്‌സിന്‍ എന്നിരിക്കെ വീണ്ടും എന്തിനാണ് ഈ വാക്‌സിനേഷന്‍ ? സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ഓര്‍ക്കണം.സ്വകാര്യ അണ്‍ എയ്‌ഡഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഇല്ല, അതിനര്‍ത്ഥം അവരൊന്നും ഗര്‍ഭിണികളാവില്ലെന്നാണോ? അതോ അവര്‍ക്കൊന്നും ഈ രോഗം വരാന്‍ സാധ്യതയില്ലന്നാണോ? ആരോഗ്യവകുപ്പ്?ഉത്തരം പറഞ്ഞേ തീരൂ.
കേരളത്തിലെ ആറ് ലക്ഷം പെണ്‍കുട്ടികളുടെ മാത്രം ഭാവിയിലെ പ്രസവവും രോഗസാധ്യതയും കണക്കിലെടുത്ത് ഈ പ്രതിരോധ കുത്തിവെപ്പ് നല്‍കുമ്പോള്‍ ,ആതിരേ, അതില്‍ ചില ഹിഡന്‍ അജണ്ടകളുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ശൈശവാവസ്ഥയില്‍ എംഎംആര്‍ വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ക്കും ഗര്‍ഭിണിയാകുന്നതുവരെ റൂബെല്ലാ രോഗം വന്നിട്ടില്ലാത്തവര്‍ക്കും പ്രസവിക്കാന്‍ തീരുമാനിക്കുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു രോഗബാധയെകുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം നടത്തേണ്ട ഈ പ്രതിരോധ കുത്തിവെപ്പ് എന്തിന് തിടുക്കപ്പെട്ട് സ്‌കൂള്‍ കുട്ടികളില്‍ പരീക്ഷിക്കുന്നു?ഇതിന് പിന്നിലുള്ള ലക്ഷ്യം എന്താണ്??
അടുത്തിടെ പെന്റാവാലന്റ് വാക്‌സിനുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ചില കുഞ്ഞുങ്ങള്‍ മരണമടഞ്ഞതിനും നമ്മള്‍ സാക്ഷികളായി.പെന്റാവാലന്റ് കുത്തി വയ്‌പ്പിനെതിരെ ഉയര്‍ന്ന രാഷ്രീയ വിവേകത്തിന്റെ ഏക ശബ്ദം വി.എസ്.അച്യുതാനന്ദന്റേതായിരുന്നു.സരിത കേസും ടി.പി.വധക്കേസിലെ പ്രതികളുടെ മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷത്തിന് സര്‍ക്കാരിന്റെ ഈ വഞ്ചന,മരുന്ന് പരീക്ഷണം വിഷയമല്ലേ?
സാമ്പത്തിക ലാഭത്തിനും മരുന്നുകളുടെ കാര്യക്ഷമത പഠിക്കാനും മരുന്ന് കമ്പനികളും ഉത്‌പാദകരും അടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മാഫിയയും സര്‍ക്കാരിലെ മേലാളന്മാരും ചേര്‍ന്ന് നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിന് നമ്മുടെ കുട്ടികളെ എന്തിന് പരീക്ഷണവസ്‌തുക്കളാക്കണമെന്ന ചോദ്യം ഉന്നയിക്കാന്‍,ആതിരേ കേരളം ഉണരേണ്ട സമയമാണിത്.ഈ ചോദ്യം ഉയരാതിരിക്കാനാണ് സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പെണ്‍കുട്ടികളില്‍ മാത്രം ഇപ്പോള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്.നിസ്വനേയും നിസ്സഹായനേയും ചൂഷണം ചെയ്യാന്‍ എന്നും എളുപ്പമാണല്ലോ!അതു കൊണ്ട് പ്രതിഷേധിക്കുക,പ്രതിരോധിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment