Thursday, December 31, 2009

സൂഫിയക്കുവേണ്ടി വാദിച്ചവര്‍ ഈ സാധുക്കളെ കാണാതെ പോയതെന്തുകൊണ്ട്‌

ഇത്തരത്തില്‍ , ദാരിദ്ര്യം കൊണ്ട്‌ തങ്ങളുടേതല്ലാത്ത കുറ്റത്തിനും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായി, ഇടിഞ്ഞുവീഴാറായ ഒരു വീട്ടിനുള്ളില്‍ കഴിയുന്ന ഈ നിസ്വ സ്ത്രീകളുടെ അവസ്ഥകളിലേക്ക്‌ കണ്ണോടിക്കാന്‍ മനസ്സില്ലാതെയാണ്‌ സാക്ഷര കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരില്‍ ചിലരുമൊക്കെ സൂഫിയ ംദനിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ കച്ചകെട്ടയിറങ്ങിയതെന്നോര്‍ക്കണം. തന്റെ ഭര്‍ത്താവിന്റെ തീവ്രവാദ നിലപാടുകളെ കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ള യുവതിയും സ്ത്രീയുമാണ്‌ സൂഫിയ ംദനി. എന്നാല്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒന്നുമറിയാത്ത സാധുക്കളാണ്‌ കണ്ണൂരിലെ കാടാച്ചിറ കരിപ്പായി പള്ളിക്കു മുമ്പിലുള്ള വീട്ടില്‍ കഴിയുന്നവര്‍. ഇവര്‍ക്കും മനുഷ്യാവകാശങ്ങളില്ലേ? ഇവര്‍ക്കും പൗരാവകാശങ്ങളില്ലേ? ഇവരും സൂഫിയയെ പോലെ സ്ത്രീകളല്ലേ? എന്നിട്ടെന്തുകൊണ്ടാണ്‌ മുഖ്യധാരാ മാധ്യമങ്ങളുടെയോ ബുദ്ധിജീവികളുടേയോ ശ്രദ്ധ ഇവരിലേക്ക്‌ പതിയാതെ പോയത്‌.....? എന്തുകൊണ്ടാണ്‌ ഇവിടത്തെ വനിതാ സംഘടനകള്‍ ഇവരെ കാണാതെ പോയത്‌.....?
അതായത്‌ ഹിഡന്‍ അജണ്ടകള്‍ക്ക്‌ കൂട്ട്‌ നിന്ന്‌ സമ്പത്തും വാര്‍ത്താ പ്രാധാന്യവും നേടുകയെന്ന നീചവും ശുഷ്കവുമായ താല്‍പര്യമുള്ളവരായിരുന്നു സൂഫിയ ംദനിക്കുവേണ്ടി രംഗത്തെത്തിയതെന്ന്‌ സാരം. ഫാത്തിമ ഉമ്മയുടെയും പെണ്‍മക്കളുടെയും അവരുടെ നിരപരാധികളായ കുഞ്ഞുങ്ങളുടെയും വിശപ്പും വേവലാതിയും സാംസ്കാരിക കേരളം, സാക്ഷര കേരളം തിരിച്ചറിയാന്‍ , ഇനിയെത്ര ദുരിതാനുഭവങ്ങളിലൂടെ ഇവര്‍ കടന്നുപോകണമെന്നാണ്‌.....?സൂഫിയ മ്ദനിക്ക്‌ സോപാധിക ജാമ്യം ലഭിച്ചതോടെ, ആതിരേ, അവരെ മുന്നില്‍ നിര്‍ത്തി ചില ഹിഡന്‍ അജണ്ടകള്‍ അവതരിപ്പിക്കാനാഗ്രഹിച്ച പൗരാവകാശ പ്രവര്‍ത്തകരെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടാത്ത അവസ്ഥയാണിപ്പോള്‍. സൂഫിയയെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ തീര്‍ച്ചയായപ്പോള്‍ അവരുടെ അവകാശ സംരക്ഷകരായി അവതരിച്ച സാംസ്കാരിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ഇനിയെവിടെ തിരയണമെന്ന്‌ അറിയില്ല. പര്‍ദയണിയുന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ നിയമത്തിന്‌ അതീതയായിരിക്കണം സൂഫിയ എന്ന്‌ സ്ഥാപിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ അഭിഭാഷക കുറുക്കന്മാരും എങ്ങോ പോയി ഒളിച്ചു.
ആവര്‍ത്തിക്കട്ടെ കോയമ്പത്തൂര്‍ ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മ്ദനിയുടെ മോചനത്തിനായി, ഇപ്പോള്‍ പിടിയിലായിട്ടുള്ള, ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ബസ്‌ കത്തിക്കല്‍ സംഭവത്തെക്കുറിച്ച്‌ സൂഫിയ ംദനിക്ക്‌ തുടക്കം മുതല്‍ തന്നെ അറിവുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കിച്ചിട്ട്‌ കാര്യമില്ല. ഒരുവേള തടിയന്റവിട നസീര്‍ അടക്കമുള്ള തീവ്രവാദികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിച്ച വിധ്വംസക പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സൂഫിയയ്ക്ക്‌ പൂര്‍ണമായി ബോധ്യമുണ്ടായിരുന്നില്ലായിരിക്കാം. എങ്കില്‍ പോലും തടിയന്റവിട നസീര്‍ അടക്കമുള്ളവര്‍ നടത്താന്‍ പ്ലാനിട്ട ബസ്‌ കത്തിക്കല്‍ സംഭവത്തിന്റെ പൂര്‍ണ രൂപം അവര്‍ക്കറിയാമായിരുന്നു. ഈ സംഭവം മ്ദനിയെ മോചിപ്പിക്കുക എന്ന കേവല ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നും കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഴത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഗൂഢ പദ്ധതിയായിരുന്നു എന്നും ഇപ്പോള്‍ വ്യക്തമായ സ്ഥിതിക്കാണ്‌ ആ സംഭവവുമായി ബന്ധമുള്ള സൂഫിയയുടെ തീവ്രവാദ ഇടപാടുകളെ കുറിച്ച്‌ സംശയം ഉണര്‍ന്നിട്ടുള്ളതും അന്വേഷണം ആരംഭിച്ചതും അത്‌ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ അട്ടിമറിക്കപ്പെട്ടതും.
എന്നാല്‍,ആതിരേ, തടിയന്റവിട നസീറും ഷഫാസും മജീദ്‌ പറമ്പായിയും അടക്കമുള്ള തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അവരുടെ ഭാര്യമാര്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ ഒരു സൂചനപോലും ലഭിച്ചിരുന്നില്ല. ഇവരൊക്കെ അറസ്റ്റിലായ ശേഷമാണ്‌ എന്തൊക്കെയായിരുന്നു ഇവരുടെ നടപടികളെന്ന്‌ അവരും പൊതുസമൂഹവും തിരിച്ചറിഞ്ഞത്‌.
തികഞ്ഞ ദാരിദ്ര്യത്തിലാണ്‌ തടിയന്റവിട നസീറിന്റെയും ഷഫാസിന്റെയും മജീദ്‌ പറമ്പായിയുടെയും മറ്റും ഭാര്യവീട്ടുകാര്‍ അന്നും ഇന്നും .ഭീകരവാദത്തിന്റെ ഇരകളായി മാറേണ്ടിവന്ന ദരിദ്ര ജീവിതങ്ങളാണ്‌ ഇവരെല്ലാം. കണ്ണൂരിലെ കാടാച്ചിറയിലെ കരിപ്പായി പള്ളിക്ക്‌ സമീപമുള്ള ഓടുമേഞ്ഞ, മേല്‍ക്കൂരയ്ക്ക്‌ മേല്‍ പ്ലാസ്റ്റിക്‌ ഷീറ്റ്‌ വലിച്ചുകെട്ടിയിരിക്കുന്ന ഈ വീടിന്റെ കഴുക്കോലുകള്‍ ചിതല്‍ തിന്ന്‌ തീര്‍ത്തിരിക്കുന്നു. ഏത്‌ സമയവും അവ താഴെ വീഴാവുന്ന അവസ്ഥയിലാണ്‌. സിമന്റ്‌ പാളികള്‍ അടര്‍ന്നുപോയ വരാന്തയും ഭിത്തികളും.... ഈ വീടാണ്‌ ആതിരേ, ഇന്ന്‌ നാടാകെ, ഏത്‌ കോണിലുമുയരുന്ന ഭീകരവാദ ചര്‍ച്ചയുടെ കേന്ദ്ര ബിന്ദു. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ഊഹാപോഹങ്ങളുടെയും നിര്‍മിത കഥകളുടെയും ലോകത്ത്‌ വിലസുമ്പോള്‍ ഈ വീട്ടിലെ ജീവിതങ്ങള്‍ പട്ടിണിയെ മുഖാമുഖം കണ്ട്‌, ഭീകരവാദികളുടെ ബന്ധുക്കളെന്ന പഴിയേറ്റുവാങ്ങി സ്വയം ശപിച്ച്‌ ഒതുങ്ങി കൂടി കഴിയുകയാണ്‌. ഇവരുടെ നൊമ്പരങ്ങളോ ഗദ്ഗദങ്ങളോ കാതോര്‍ക്കാന്‍, ആതിരേ, കേരളത്തിലെ ഒരു സാംസ്കാരിക നായകനും സമയമില്ല; സംഘടനകള്‍ക്ക്‌ നേരമില്ല, വനിതാ പ്രവര്‍ത്തകര്‍ക്ക്‌ മനസുമില്ല; ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇരകളായി മാറിയ ഇവരെ കുറിച്ച്‌ ബുദ്ധി ജീവികള്‍ക്ക്‌ ജിജ്ഞാസ ഒട്ടുമില്ല.
അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമുതല്‍ പത്ത്‌ വയസുവരെ പത്ത്‌ കുട്ടികളും മുത്തശി ഫാത്തിമ ഉള്‍പ്പടെ ഒമ്പത്‌ സ്ത്രീകളുമാണ്‌ സമൂഹത്തെ ഭയന്ന്‌ ഈ വീട്ടില്‍ കഴിയുന്നത്‌. ബാങ്കില്‍ നിന്ന്‌ കടം വാങ്ങിയ തുക തിരിച്ചടക്കാനാകാതെ ഏത്‌ നിമിഷവും കുടിയിറക്കപ്പെടും എന്ന യാഥാര്‍ത്ഥ്യത്തിന്‌ മുമ്പില്‍ പകച്ച്‌ നില്‍ക്കുകയാണ്‌ ഈ ദാരുണ ജന്മങ്ങള്‍. തങ്ങളുടെ ഉറ്റവര്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളാണെന്ന അധികൃതരുടെ വെളിപ്പെടുത്തലിന്‌ മുമ്പില്‍ ആകെ തകര്‍ന്ന്‌ ജീവിക്കുകയാണിവര്‍.
ആതിരേ,ആസൂത്രിതമായ കബിളിപ്പിക്കലിന്‌ ഇരയായവരാണ്‌ ഈ വീട്ടിലുള്ളവര്‍. ദാരിദ്ര്യമാണ്‌ ഇവരെ ഈ ദയനീയാവസ്ഥയിലെത്തിച്ചതും. പൊന്നും പണവും സ്ത്രീധനമായി നല്‍കാതെ പെണ്‍മക്കളെ പടിയിറക്കിവിടുന്നതെങ്ങനെയെന്ന ആധിയുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നതിന്റെ ഇടയിലാണ്‌ മുത്തശി ഫാത്തിമയുടെ മൂന്നാമത്തെ മകള്‍ സാബിടയുടെ ഭര്‍ത്താവ്‌ മജീദ്‌ പറമ്പായി ആശ്വാസവചനങ്ങളുമായി എത്തിയത്‌. സ്ത്രീധനം വാങ്ങാതെ സാധു പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കാനുള്ള നീതിബോധവും ദീനിബോധവുമുള്ള ചെറുപ്പക്കാര്‍ നമ്മുടെ സമുദായത്തിലുണ്ടെന്നും അവര്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ പുതിയ ജീവിതം നല്‍കുമെന്നും മജീദ്‌ പറമ്പായി ഉറപ്പ്‌ കൊടുത്തപ്പോള്‍ മുത്തശി ഫാത്തിമക്ക്‌ തന്റെ മുന്നില്‍ അള്ളാഹു അവതരിച്ചതായിട്ടാണ്‌ തോന്നിയത്‌. എന്നാല്‍,...
മജീദ്‌ പറമ്പായിയുടെ ആ വാക്ക്‌ വിശ്വസിച്ച്‌ പെണ്‍മക്കളെ തടിയന്റവിട നസീറിനും ഷഫാസിനും കല്ല്യാണം കഴിച്ചുകൊടുത്തതില്‍ സ്വയം ശപിച്ച്‌ ജീവിക്കുകയാണ്‌ ആ വന്ദ്യവയോധിക. ഒന്നും രണ്ടും പേരല്ല അഞ്ചുപേരാണ്‌ ഈ വീട്ടില്‍ നിന്ന്‌ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. മുത്തശി ഫാത്തിമയുടെ മകന്‍ അബ്ദുള്‍ ജലീല്‍, ഫാത്തിമയുടെ മകള്‍ ഫൗസിയയുടെ രണ്ട്‌ പെണ്‍മക്കളുടെയും ഭര്‍ത്താക്കന്മാര്‍ (തടിയന്റവിട നസീര്‍, ഷഫാസ്‌), ഫാത്തിമയുടെ മൂന്നാമത്തെ മകള്‍ സാബിതയുടെ ഭര്‍ത്താവ്‌ മജീദ്‌ പറമ്പായി മറ്റൊരു മകള്‍ ജസീലയുടെ ഭര്‍ത്താവ്‌ ഫിറോസ്‌. എന്നിങ്ങണനെ നീളുന്നു തീവ്രവാദികളുടെ നിര. അന്ന്‌ മജീദ്‌ പറമ്പായിയുടെ വാക്ക്‌ വിശ്വസിച്ചത്‌ ഈ വിധം ദുരിതത്തിലാകുമെന്ന്‌ ഫാത്തിമ കരുതിയിരുന്നില്ല. "കെട്ടിച്ചയച്ചില്ലായിരുന്നെങ്കിലും പെണ്‍മക്കള്‍ ഇവിടെ നിന്നാല്‍ മതിയായിരുന്നു. എങ്കില്‍ ഇത്രയധികം ദുരിതം പേറേണ്ടി വരുമായിരുന്നില്ല" എന്നാണ്‌ ആ അമ്മയുടെ ഇപ്പോഴത്തെ തളര്‍ന്ന വിലാപം.
ഫൗസിയയുടെ മകള്‍ ഫെമിത പ്ലസ്‌ ടുവിന്‌ പഠിക്കുമ്പോഴാണ്‌ തടിയന്റവിട നസീര്‍ വിവാഹം കഴിക്കുന്നത്‌. ഫെമിതയുടെ സഹോദരി ഫെമിനയെ നസീറിന്റെ സുഹൃത്ത്‌ ഷഫാസും ഭാര്യയാക്കി. അതിന്റെ ദുരിതവും ദുരന്തവുമാണ്‌ ഈ ചെറുപ്രായത്തില്‍ ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പേറുന്നത്‌. മജീദും നസീറും ഷഫാസുമൊക്കെ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടോയെന്ന്‌ ഇവര്‍ക്കാര്‍ക്കും അറിയില്ല. ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ലക്ഷങ്ങളാണ്‌ ഇവരിലൂടെ ഒഴുകിയെത്തിയതെന്ന വാര്‍ത്തകള്‍ വിശ്വസിക്കാനും ഇവര്‍ക്ക്‌ കഴിയുന്നില്ല. ഇത്രയധികം പണം ഇവരുടെ കൈവശമുണ്ടായിരുന്നെങ്കില്‍ ഇടിഞ്ഞു വീഴാറായ കൊച്ചു വീട്ടില്‍ ബാങ്കു കടവുമായി കഴിയേണ്ടതുണ്ടായിരുന്നോ എന്നാണ്‌ അവരുടെ സ്വകാര്യ സംശയങ്ങള്‍. "തീവ്രവാദത്തിന്റെ ആളുകള്‍ക്ക്‌ ലക്ഷങ്ങള്‍ കിട്ടുന്നുണ്ടെന്ന്‌ എല്ലാവരും പറയുന്നു. അങ്ങനെയെങ്കില്‍ ഈ കേറി കിടക്കുന്നിടമെങ്കിലും രക്ഷിക്കാനാവില്ലെ? നിങ്ങള്‍ നോക്ക്‌ വീടിന്റെ മറപ്പുരയ്ക്ക്‌ വാതില്‍ പോലുമില്ല. ഒരു തുണി തൂക്കിയിരിക്കുകയാണ്‌. അടുക്കളയുടെ ഒരു ഭാഗം പൊളിഞ്ഞു ഇതിനിടയിലാണ്‌ ബാങ്കിന്റെ ജപ്തി നോട്ടീസ്‌. വയസ്‌ കാലത്ത്‌ ഈ ഉമ്മയെയും കൊണ്ട്‌ ഞങ്ങള്‍ എവിടെ പോകും". ചോദിക്കുന്നത്‌ മജീദ്‌ പറമ്പായിയുടെ ഭാര്യ സഹോദരി ജസീലയാണ്‌.
ഇത്തരത്തില്‍ , ആതിരേ, ദാരിദ്ര്യം കൊണ്ട്‌ തങ്ങളുടേതല്ലാത്ത കുറ്റത്തിനും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായി, ഇടിഞ്ഞുവീഴാറായ ഒരു വീട്ടിനുള്ളില്‍ കഴിയുന്ന ഈ നിസ്വ സ്ത്രീകളുടെ അവസ്ഥകളിലേക്ക്‌ കണ്ണോടിക്കാന്‍ മനസ്സില്ലാതെയാണ്‌ സാക്ഷര കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരില്‍ ചിലരുമൊക്കെ സൂഫിയ ംദനിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ കച്ചകെട്ടയിറങ്ങിയതെന്നോര്‍ക്കണം. തന്റെ ഭര്‍ത്താവിന്റെ തീവ്രവാദ നിലപാടുകളെ കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ള യുവതിയും സ്ത്രീയുമാണ്‌ സൂഫിയ ംദനി. എന്നാല്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒന്നുമറിയാത്ത സാധുക്കളാണ്‌ കണ്ണൂരിലെ കാടാച്ചിറ കരിപ്പായി പള്ളിക്കു മുമ്പിലുള്ള വീട്ടില്‍ കഴിയുന്നവര്‍. ഇവര്‍ക്കും മനുഷ്യാവകാശങ്ങളില്ലേ? ഇവര്‍ക്കും പൗരാവകാശങ്ങളില്ലേ? ഇവരും സൂഫിയയെ പോലെ സ്ത്രീകളല്ലേ? എന്നിട്ടെന്തുകൊണ്ടാണ്‌ മുഖ്യധാരാ മാധ്യമങ്ങളുടെയോ ബുദ്ധിജീവികളുടേയോ ശ്രദ്ധ ഇവരിലേക്ക്‌ പതിയാതെ പോയത്‌.....? എന്തുകൊണ്ടാണ്‌ ഇവിടത്തെ വനിതാ സംഘടനകള്‍ ഇവരെ കാണാതെ പോയത്‌.....?
അതായത്‌ ഹിഡന്‍ അജണ്ടകള്‍ക്ക്‌ കൂട്ട്‌ നിന്ന്‌ സമ്പത്തും വാര്‍ത്താ പ്രാധാന്യവും നേടുകയെന്ന നീചവും ശുഷ്കവുമായ താല്‍പര്യമുള്ളവരായിരുന്നു സൂഫിയ ംദനിക്കുവേണ്ടി രംഗത്തെത്തിയതെന്ന്‌ സാരം. ഫാത്തിമ ഉമ്മയുടെയും പെണ്‍മക്കളുടെയും അവരുടെ നിരപരാധികളായ കുഞ്ഞുങ്ങളുടെയും വിശപ്പും വേവലാതിയും സാംസ്കാരിക കേരളം, സാക്ഷര കേരളം തിരിച്ചറിയാന്‍ ,ആതിരേ ഇനിയെത്ര ദുരിതാനുഭവങ്ങളിലൂടെ ഇവര്‍ കടന്നുപോകണമെന്നാണ്‌.....?

Wednesday, December 30, 2009

നീതി നിര്‍വ്വഹണത്തിന്‌ പര്‍ദ അണിയിക്കുമ്പോള്‍- 2

ഇതെല്ലാം കൂട്ടിവായിച്ചിട്ടുവേണം സച്ചിതാനന്ദന്‍ അടക്കമുള്ള ബുദ്ധിജീവികള്‍ സൂഫിയ ംദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയുടെ പിന്‍കളികള്‍ തിരിച്ചറിയേണ്ടത്‌. ഐഎസ്‌എസിലൂടെ ംദനി വിതച്ച വിത്തുകളില്‍ വടവൃക്ഷം പോലെ വളര്‍ന്ന ഭീകരവാദമാണ്‌ തടിയന്റവിട നസീറും കൂട്ടാളികളുമെങ്കില്‍ അതിന്റെ ഉത്തരവാദി അബ്ദുള്‍ നാസര്‍ ംദനി തന്നെയാണ്‌. ആ ംദനിയുടെ മോചനത്തിന്‌ വേണ്ടി നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ശ്രമങ്ങളില്‍ അതുകൊണ്ടുതന്നെ സൂഫിയ ംദനിക്ക്‌ അറിവും പങ്കുമുണ്ട്‌.

ആതിരേ,തടിയന്റവിട നസീറിന്റെ ഭാര്യയ്ക്കോ ആശ്രിതര്‍ക്കോ നസീറിനൊപ്പമുള്ള യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്കോ അവരെന്താണ്‌ ചെയ്യുന്നതെന്നോ ആരുമായൊക്കെയാണ്‌ ബന്ധപ്പെടുന്നതെന്നോ അറിയില്ലായിരുന്നു. എന്നാല്‍, സൂഫിയ മ്ദനിക്ക്‌ തന്റെ ഭര്‍ത്താവായ അബ്ദുള്‍ നാസര്‍ ംദനി ആരാണെന്നും എന്താണ്‌ ചെയ്യുന്നതെന്നും ആരൊക്കെയാണ്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്നും അറിയാമായിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി തമിഴ്‌നാട്ടില്‍ കാരാഗൃത്തില്‍ അബ്ദുള്‍ നാസര്‍ മ്ദനിയെ തടവിലാക്കിയപ്പോള്‍, ഒരു വിചാരണ തടവുകാരന്‌ ലഭിക്കേണ്ട പൗരാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെതുകൊണ്ട്‌ ഉയര്‍ന്ന മനുഷ്യാവകാശ പ്രക്ഷോഭങ്ങളെ കുറിച്ചും സൂഫിയ മ്ദനിക്കറിയാമായിരുന്നു.
സ്വാഭാവികമാണ്‌ യുവതിയായ ഭാര്യ തന്റെ ഭര്‍ത്താവിനെ തടങ്കലില്‍ നിന്ന്‌ മോചിപ്പിക്കാന്‍ ഏത്‌ മാര്‍ഗവും അവലംബിക്കും എന്ന സാധ്യത അതിനാണല്ലോ സ്നേഹമെന്നും സമര്‍പ്പണമെന്നും നാം പറയുന്നത്‌. ആ തലത്തിലുള്ള സൂഫിയ മ്ദനിയുടെ നീക്കങ്ങള്‍ക്ക്‌ സ്വാഭാവികമായ അംഗീകാരം ലഭിക്കണം; ലഭിച്ചേ തീരു. എന്നാല്‍, നിലവിലിരിക്കുന്ന നീതി ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക്‌ മാത്രമേ നേരത്തെ പറഞ്ഞ അംഗീകാരം ലഭിക്കുകയുള്ളു. നിയമം ലംഘിച്ചുകൊണ്ടുള്ള ഏതൊരു നടപടിയും നിലവിലിരിക്കുന്ന നിയമമനുസരിച്ച്‌ കുറ്റകൃത്യമാകുമ്പോള്‍ അത്‌ ഭര്‍ത്താവിനെയോ കാമുകനെയോ മറ്റാരെയെങ്കിലുമോ മോചിപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ പോലും കുറ്റകരം തന്നെയാണ്‌.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ പരിശോധിച്ചാല്‍ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവം സൂഫി മ്ദനിയുടെ അറിവോടും അംഗീകാരത്തോടും നടന്നതാണ്‌. ഇതിന്‌ അന്ന്‌ തമിഴ്‌നാട്ടിലെ യൂസഫ്‌ എന്ന പേരിലുള്ള സിംകാര്‍ഡ്‌ ഉപയോഗിച്ച വ്യക്തിയുടെ അറിവും അംഗീകാരവും ഉണ്ടായിരുന്നു.
എന്നാല്‍,ആതിരേ കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അടക്കം തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ രൂപം കൊടുത്ത സ്ഫോടനങ്ങളിലൊന്നും സൂഫിയ മ്ദനിക്ക്‌ പങ്കില്ല എന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. സ്വന്തം ഭാര്യയുടെ മോചനത്തിന്‌ വേണ്ടി ഒരു ഭര്‍ത്താവ്‌ ഏത്‌ മാര്‍ഗം അവലംഭിച്ചാലും അത്‌ ന്യായീകരിക്കാവുന്നതാണ്‌. അതുകൊണ്ട്‌ അബ്ദുള്‍ നാസര്‍ മ്ദനിയുടെയും മക്കളുടെയും പ്രഖ്യാപിത സെക്രട്ടറിയേറ്റ്‌ നിരാഹാര സമരത്തിന്‌ ഒരു സാധുതയുണ്ട്‌.
എന്നാല്‍, എന്തുകൊണ്ടാണ്‌ സൂഫിയ ംദനി അറസ്റ്റ്‌ ചെയ്യപ്പെട്ടതെന്നും എങ്ങനെയൊക്കെയാണ്‌ സൂഫിയ ംദനി അടക്കമുള്ളവര്‍ തടിയന്റവിട നസീറിന്റെ ഓപ്പറേഷനുകളില്‍ ബന്ധപ്പെട്ടതെന്നും ചികയുമ്പോഴാണ്‌ പര്‍ദകൊണ്ടും കാക്കികൊണ്ടും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ സുതാര്യമായി തീരുന്നത്‌ ആതിരേ...
നേരത്തെ സൂചിപ്പിച്ചു യുഡിഎഫ്‌ ഭരണ കാലത്തുതന്നെ സൂഫിയ മ്ദനിക്ക്‌ കളമശേരി സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്‌. ഒപ്പം തന്നെ 2009 ഒക്ടോബര്‍ 29ന്‌ ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ നിര്‍ണായക പങ്കുള്ള അഞ്ച്‌ പ്രതികളുടെ പേര്‌ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കിയെന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ കണ്ടെത്തിയിരുന്നു എന്നും.
പശ്ചാത്തലം ഇതായിരിക്കേയാണ്‌ ഇപ്പോള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ സംസ്ഥാന ഘടകവും അബ്ദുള്‍ നാസര്‍ മ്ദനിയും ചേര്‍ന്നുകൊണ്ടുള്ള കള്ളക്കളികള്‍ വീണ്ടും പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌.
അറിഞ്ഞ സത്യങ്ങള്‍ ശരിയാണെങ്കില്‍ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പ്രതികളുമായി സൂഫിയ മ്ദനി സെല്‍ഫോണില്‍ സംസാരിച്ചതിന്റെ ഒരു മണിക്കൂര്‍ നീളുന്ന തെളിവ്‌ കേരളത്തിലെ ഉന്നത പോലീസ്‌ അധികാരികള്‍ നശിപ്പിച്ചു. അതിന്‌ മുമ്പാണ്‌ അവരുടെ അറസ്റ്റ്‌ തടഞ്ഞത്‌. സൂഫിയ മ്ദനിക്ക്‌ കളമശേരി സംഭവത്തില്‍ പങ്കുണ്ട്‌ എന്നറിഞ്ഞ്‌ അന്ന്‌ കേസ്‌ അന്വേഷിച്ച പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്യാനായി പുറപ്പെട്ടപ്പോഴാണ്‌ ആഭ്യന്തര വകുപ്പിലെ ഒരു ഉന്നതന്‍ ഇടപെട്ട്‌ അത്‌ തടഞ്ഞത്‌.
ആതിരേ, അതിന്‌ ശേഷമാണ്‌ പിഡിപിയുമായി തെരഞ്ഞെടുപ്പിന്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം അടവ്‌ നയം രൂപീകരിച്ചത്‌. അതിന്‌ പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും ഉണ്ടായിരുന്നു. എന്നാല്‍, അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയ വിഭിന്ന സ്വരം വിഭാഗീയതയാണെന്ന്‌ വ്യാഖ്യാനിക്കുകയും അതിന്റെ പേരില്‍ കാരാട്ടടക്കമുള്ള പുതിയ തലമുറയിലെ മാര്‍ക്സിസ്റ്റ്‌ നേതൃത്വം അച്യുതാനന്ദനെ ശാസിക്കുകയും സമാനസ്വഭാവമുള്ള നിലപാടുകളുടെ പേരില്‍ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക്‌ തരം താഴ്ത്തുകയും ചെയ്തു.
എന്നാലിപ്പോള്‍ തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലാവുകയും ഇന്ത്യയ്ക്ക്‌ കൈമാറപ്പെടുകയും ചെയ്തപ്പോള്‍ നസീര്‍ വെളിപ്പെടുത്തിയ ചില 'സത്യങ്ങളുടെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്‌ സൂഫിയ മ്ദനി കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായത്‌. നേരത്തെ ഉന്നയിച്ച ചോദ്യം ഒരിക്കല്‍ കൂടി ഉന്നയിക്കേണ്ടിയിരിക്കുന്നു. തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയ മേറ്റ്ല്ലാ കാര്യങ്ങളും വിശ്വസിക്കാമെങ്കില്‍ എന്തുകൊണ്ട്‌ കളമശേരി ബസ്‌ കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ സൂഫിയ മ്ദനിക്ക്‌ എതിരായി അദ്ദേഹം നല്‍കിയ മൊഴി അവിശ്വസിക്കണം.
ഇവിടെയാണ്‌ പിണറായി(ന്റവിട) വിജയനും കോടിയേരി(ന്റവിട) ബാലകൃഷ്ണനും അടക്കമുള്ളവര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന പിഡിപി ബാന്ധവ സംരക്ഷണ ത്വരയും രീതികളും ചര്‍ച്ചക്ക്‌ വിധേയമാകുന്നത്‌. എം.കെ പാന്ഥെ അടക്കമുള്ളവര്‍ പിഡിപിയെ തള്ളിപ്പറഞ്ഞിട്ടും പിണറായി (ന്റവിട) വിജയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌ ഒരു രാഷ്ട്രീയ ബാന്ധവത്തെ കുറിച്ചും മുന്‍കൂട്ടിയൊന്നും പറയാന്‍ കഴിയുകയില്ല എന്നാണ്‌.
ഈ പശ്ചാത്തലത്തില്‍ വേണം ആതിരേ, തടിയന്റവിട നസീര്‍ പ്രതിയായ നയനാര്‍ വധശ്രമ കേസിന്റെ ഇന്നത്തെ അവസ്ഥ വിലയിരുത്തേണ്ടത്‌. ആ കേസന്വേഷണം ഉമ്മന്‍ ചാണ്ടി അട്ടിമറിച്ചു എന്നാണ്‌ കോടിയേരി(ന്റവിട) ബാലകൃഷ്ണന്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അപ്പോള്‍ ചോദ്യം ഇതാണ്‌. അവര്‍ക്ക്‌ ശേഷം അധികാരത്തിലെത്തി 42 മാസം കിഴഞ്ഞിട്ടും എന്തുകൊണ്ട്‌ ആ കേസന്വേഷണം എങ്ങുമെത്താതെ പോയി? അതായത്‌ തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട കേസുകളും തടിയന്റവിട നസീറുമായി ബന്ധപ്പെട്ട വ്യക്തികളും തമസ്കരിക്കപ്പെടണം എന്ന ശാഠ്യം ഈ സര്‍ക്കാരിന്‌ ഉണ്ട്‌ എന്നു തന്നെ നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുകൊണ്ടാണ്‌ തടിന്റവിട നസീറിനെ ബാംഗ്ലൂരില്‍ ചോദ്യം ചെയ്യാനായി തച്ചങ്കരി(ന്റവിട) ടോമിനെ ആഭ്യന്തര വകുപ്പ്‌ അയച്ചത്‌. ഇത്‌ സത്യം പുറത്തുകൊണ്ടുവരാനല്ലെന്നും തമസ്കരിക്കാനുള്ള ശ്രമമാണെന്നും അന്നേ ബോധ്യമായതാണ്‌. അതിനെ സാധൂകരിക്കുന്നതാണ്‌ ഇപ്പോള്‍ ഈ കേസന്വേഷിക്കുന്ന എറണാകുളത്തെ പോലീസ്‌ സംഘത്തിലെ ഉന്നതനായ ഒരു വ്യക്തി തടിന്റവിട നസീറിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ചില ചോദ്യങ്ങളില്‍ നിന്ന്‌ തച്ചങ്കരി(ന്റവിട) ടോമിന്‍ വിലക്കിയത്‌.
ഇതെല്ലാം കൂട്ടിവായിച്ചിട്ടുവേണം ആതിരേ, സച്ചിതാനന്ദന്‍ അടക്കമുള്ള ബുദ്ധിജീവികള്‍ സൂഫിയ മ്ദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയുടെ പിന്‍കളികള്‍ തിരിച്ചറിയേണ്ടത്‌. . ഐഎസ്‌എസിലൂടെ മ്ദനി വിതച്ച വിത്തുകളില്‍ വടവൃക്ഷം പോലെ വളര്‍ന്ന ഭീകരവാദമാണ്‌ തടിയന്റവിട നസീറും കൂട്ടാളികളുമെങ്കില്‍ അതിന്റെ ഉത്തരവാദി അബ്ദുള്‍ നാസര്‍ മ്‌ദനി തന്നെയാണ്‌. ആ മ്‌ദനിയുടെ മോചനത്തിന്‌ വേണ്ടി നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ശ്രമങ്ങളില്‍ അതുകൊണ്ടുതന്നെ സൂഫിയ മ്‌ദനിക്ക്‌ അറിവും പങ്കുമുണ്ട്‌.
എന്നിട്ടാണ്‌ പര്‍ദ ധാരിയായതുകൊണ്ട്‌ അവരെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ ഒരഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതും അവര്‍ക്കനുകൂലമായി മനുഷ്യാവകാശ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതും. അറിയുക ആതിരേ, പര്‍ദ കൊണ്ട്‌ മൂടി തമസ്കരിക്കാന്‍ പറ്റുന്നതല്ല രാജ്യദ്രോഹ ശ്രമങ്ങളും അതുമായി ബന്ധപ്പെട്ട സത്യങ്ങളും.

Wednesday, December 23, 2009

നീതി നിര്‍വഹണത്തിന്‌ പര്‍ദ അണിയിക്കുമ്പോള്‍

ആതിരേ, ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിന്റവിട നസീറില്‍ നിന്ന്‌ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായി സൂഫിയ മദനിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തതോടെ, അവരുടെ അവകാശ സംരക്ഷണത്തിന്‌ പിഡിപിയും ബുദ്ധിജീവികളില്‍ ചിലരും രംഗത്തെത്തിയത്‌ വളരെ വിചിത്രമായ ഒരു പരിണാമമാണ്‌. തന്റെ ഭാര്യ നിരപരാധിയാണെന്നും ചില പോലീസ്‌ ഓഫീസര്‍മാരും ഹിന്ദുത്വവാദികളായ രാഷ്ട്രീയ നേതാക്കന്മാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്‌ സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്തതെന്നും തന്നെയും കുടുംബത്തെയും തീവ്രവാദികളല്ല എന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ താനും മക്കളും സെക്രട്ടേറിയറ്റിന്‌ മുമ്പില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയും പ്രഖ്യാപിച്ചത്‌ അതിലും വിഭ്രമാത്മകമായ മറ്റൊരു പരിണതിയാണ്‌.
സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്തതോടെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന മട്ടിലാണ്‌ കോടിയേരി (ന്റവിട) ബാലകൃഷ്ണനും പിണറായി (ന്റവിട) വിജയനുമൊക്കെ കൈകഴുകിയത്‌.
കളമശേരി ബസ്‌ കത്തിക്കല്‍ മുതല്‍ സൂഫിയ മദനിയുടെ അറസ്റ്റ്‌ വരെയുള്ള സംഭവങ്ങളില്‍ ഒട്ടനവധി കള്ളക്കളികള്‍ കോടിയേരി (ന്റവിട) ബാലകൃഷ്ണനില്‍ നിന്നും തച്ചങ്കരി (ന്റവിട) ടോമിനില്‍ നിന്നും ഇവരുടെയൊക്കെ ആജ്ഞാനുവര്‍ത്തികളായ, രാജ്യദ്രോഹികളായ പോലീസ്‌ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്‌ എന്നുപറയാന്‍ രണ്ടാമെതൊന്ന്‌ ആലോചിക്കേണ്ടതില്ല. നായനാര്‍ ഭരണം ചീഞ്ഞുനാറി ജനങ്ങള്‍ക്ക്‌ അസഹ്യമായപ്പോള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്തതിന്‌ സമാനമായ കാപട്യമാണ്‌ സൂഫിയ മദ്നിയുടെ അറസ്റ്റിലും കാണാന്‍ കഴിയുന്നത്‌.
എന്നാല്‍,ആതിരേ, സൂഫിയയുടെ അറസ്റ്റ്‌ മനുഷ്യാവകാശ - മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതിനെയാണ്‌ ഭയാശങ്കകളോടെ വീക്ഷിക്കേണ്ടത്‌. സൂഫിയ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ അവരുടെ അഭിഭാഷകരായ വി. ചിദംബരേഷ്‌ വാദിച്ചത്‌ "സൂഫിയ മദനി പര്‍ദ ധാരി ആയതിനാല്‍ അറസ്റ്റും തടങ്കലും പാടില്ല" എന്നായിരുന്നു. വളരെ ബോധപൂര്‍വം , സംഭവങ്ങളില്‍ വര്‍ഗീയത കുത്തിചെലുത്താനും മതത്തിന്റെ പേരില്‍ വികാരങ്ങള്‍ ആളിക്കത്തിക്കാനുമാണ്‌ ചിദംബരേഷ്‌ എന്ന അഭിഭാഷകന്‍ ശ്രമിച്ചത്‌. ഇത്‌ അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളീയര്‍. തടിയന്റവിട നസീറില്‍ നിന്ന്‌ സത്യങ്ങള്‍ പുറത്തുവരരുതെന്ന്‌ ആഗ്രഹിക്കുന്ന ഭരണക്കാരും അതിന്‌ ചുക്കാന്‍ പിടിക്കുന്ന പോലീസ്‌ ഓഫീസര്‍മാരും ഒക്കെ ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയില്‍ നിന്നാണ്‌ ഇത്തരം ഒരു കുബുദ്ധി ഉരുത്തിരിഞ്ഞ്‌ വന്നത്‌. എന്നാല്‍, നീചമായ ഈ ലക്ഷ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല എന്നതാണ്‌ ആശ്വാസകരമായ വസ്തുത. "ജാതിയും മതവും പ്രസക്തമല്ല. ചെയ്ത കുറ്റമാണ്‌ നോക്കുന്നത്‌. നായരും ഈഴവരും ബ്രാഹ്മണരും ഒക്കെ ഉള്‍പ്പെട്ട ധാരാളം കേസുകള്‍ പരിഗണിച്ച്‌ തീര്‍പ്പാക്കുന്നതാണെന്നും അതൊന്നും ജാതി നോക്കിയല്ല" എന്നുമായിരുന്നു കോടതി തിരിച്ചടിച്ചത്‌.
കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമം വളരെ ബോധപൂര്‍വം ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുണ്ട്‌ എന്ന്‌ പൊതു സമൂഹത്തിന്‌ വിശ്വസിക്കാന്‍ പറ്റുന്ന തെളിവുകള്‍ നിരവധിയുണ്ട്‌. 2009 ഒക്ടോബര്‍ 29ന്‌ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ നിര്‍ണായക പങ്കുള്ള അഞ്ച്‌ പ്രതികളുടെ പേരുകള്‍ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കിയതായി തമിഴ്‌നാട്‌ പോലീസ്‌ കണ്ടെത്തിയതാണ്‌. ഈ കണ്ടെത്തല്‍ രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുക്കാതെ കുറ്റവാളികളെ സംരക്ഷിച്ച്‌ കേസ്‌ അട്ടിമറിക്കുന്ന ഗൂഢാലോചനയിലായിരുന്നു ആഭ്യന്തരവകുപ്പും ഉന്നതരായ ചില പോലീസുകാരും. ഇതേ നയം തന്നെയാണ്‌ പാനായിക്കുളം സിമി യോഗത്തിന്റെ കാര്യത്തിലും വാഗമണ്ണിലെ ക്യാമ്പിന്റെ കാര്യത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തിയതെന്ന്‌ പറയുമ്പോള്‍ ആരും ക്ഷോഭിച്ചിട്ട്‌ കാര്യമില്ല. കോഴിക്കോട്‌ ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ സൂഫിയ ംദനി ഇപ്പോള്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയില്ലായിരുന്നുവെന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിക്കും ബോധ്യമുള്ള വാസ്തവമാണ്‌.
സൂഫിയ മദനി കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയാണെന്ന്‌ പോലീസ്‌ ഒടുവില്‍ കണ്ടെത്തിയതിന്‌ ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനില്‍ നിന്നുണ്ടായ ഒരു പ്രതികരണം മാത്രം മതി ആതിരേ, സര്‍ക്കാര്‍ തലത്തില്‍ നടന്ന അട്ടിമറികള്‍ വ്യക്തമാകാന്‍. സൂഫിയ മദനിക്ക്‌ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ പങ്കുണ്ടായിരുന്നു എന്ന്‌ യുഡിഎഫ്‌ സര്‍ക്കാരിന്‌ അറിയാമായിരുന്നു എന്നാണ്‌ അദ്ദേഹം ആക്ഷേപിച്ചത്‌. അത്‌ വാസ്തവമാണെങ്കില്‍ എന്തുകൊണ്ട്‌ കഴിഞ്ഞ 42 മാസക്കാലം സൂഫിയയ്ക്കെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിന്‌ അദ്ദേഹം ആദ്യം ഉത്തരം നല്‍കണം. സൂഫിയയ്ക്ക്‌ ഇത്തരം ഒരു കൃത്യത്തില്‍ പങ്കുണ്ടെന്ന്‌ വ്യക്തമായിട്ടും എന്തിനാണ്‌ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയതെന്ന ചോദ്യത്തിന്‌ അദ്ദേഹവും പിണറായി വിജയനും പ്രകാശ്‌ കാരാട്ടും ഉത്തരം പറയണം.
അതായത്‌ തടിയന്റവിട നസീറുമായി ബന്ധപ്പെട്ട്‌ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ തീവ്രവാദ - കൊലപാതക കേസുകളും അട്ടിമറിക്കാനുള്ള ഗൂഢാലോചന യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഈ സര്‍ക്കാരിന്റെ കാലത്തും കൗശലപൂര്‍വം നടന്നിരുന്നു എന്നുതന്നെയാണ്‌ അര്‍ത്ഥം. പെണ്‍വാണിഭകേസില്‍ പെട്ട്‌ പൊതുസമൂഹത്തിന്‌ മുമ്പിലും പാര്‍ട്ടിക്കുള്ളിലും ഒറ്റപ്പെട്ട കുഞ്ഞാലിക്കൂട്ടി തന്റെ നിലനില്‍പ്പ്‌ ശക്തമാക്കാനും പാര്‍ട്ടിക്കുള്ളിലെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാനും എന്‍ഡിഎഫ്‌ അടക്കമുള്ള മുസ്ലീം തീവ്രവാദ വിഭാഗത്തെ സഹായിച്ചതായി അന്നുതന്നെ ആരോപണങ്ങളുണ്ടായിരുന്നു. അവയെ സാധൂകരിക്കുന്ന തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതുമാണ്‌. അന്ന്‌ പ്രതിപക്ഷത്ത്‌ കോടിയേരി (ന്റവിട) ബാലകൃഷ്ണനും പിണറായി (ന്റവിട) വിജയനും ഉണ്ടായിരുന്നതാണ്‌. അന്ന്‌ ആ നേതാവിനെ രക്ഷിക്കാന്‍ കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അട്ടിമറിച്ചതില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നും കേരളത്തിലെ പൊതുസമൂഹത്തിനറിയാം. സൂഫിയ മദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി നടത്തിയ ഒരു പരാമര്‍ശം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്‌. അതിങ്ങനെയായിരുന്നു : " കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ ജനങ്ങള്‍ക്കറിയാം. സാധാരണക്കാരന്റെ ചിന്താശക്തിക്ക്‌ വിലപറയരുത്‌..... ഇടുങ്ങിയ പ്രത്യയ ശാസ്ര്തങ്ങളുടെയും വിഭാഗീയതകളുടെയും മറവില്‍ പ്രാദേശിക വിഷയങ്ങളെ കുറിച്ച്‌ പ്രഭാഷണം നടത്തുന്നവര്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വലിയ പ്രശ്നങ്ങള്‍ കാണുന്നില്ല. സമൂഹത്തിന്‌ അത്‌ ഗുണം ചെയ്യില്ല.... സ്വാധീനങ്ങള്‍ക്കടിപ്പെടാതെ തീവ്രവാദത്തെ ചെറുക്കാന്‍ ഫലപ്രദമായി എന്തുചെയ്തുവെന്ന്‌ പോലീസ്‌ സ്വയം ചോദിക്കണം. ജനങ്ങളോട്‌ ചോദിച്ചാല്‍ അവര്‍ മറുപടി പറയും. അവര്‍ പറയട്ടെ".
കോടതിക്ക്‌ പോലും സംശയത്തിന്‌ ഇടയില്ലാത്തവിധം വിശ്വാസമുള്ള ഈ വാസ്തവങ്ങളെയാണ്‌ാതിരേ, പര്‍ദയണിച്ച്‌ തമസ്കരിക്കാനുള്ള ഗൂഢാലോചന നടന്നത്‌. ഇക്കാര്യത്തില്‍ ഇപ്പോള്‍ സൂഫിയ ംദനിയുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി മുന്നിട്ടിറങ്ങിയിട്ടുള്ള ബുദ്ധിജീവികളുടെ പങ്കും കോടതി നിരീക്ഷിച്ചിട്ടുണ്ട്‌. "ബുദ്ധി ജീവികള്‍ മൗനം പാലിച്ചപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്ന തീവ്രവാദങ്ങള്‍ പുറത്ത്‌ കൊണ്ടുവരുന്നതില്‍ പത്രദൃശ്യമാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചു. തീവ്രവാദം ചെറുക്കാന്‍ ഫലപ്രദമായ നടപടി എടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്‌ മാധ്യമങ്ങളാണ്‌. എന്നാല്‍ ബുദ്ധിജീവികള്‍ ഇതേക്കുറിച്ച്‌ ഉരിയാടിയിട്ടില്ല. സമൂഹത്തില്‍ തെറ്റ്‌ ചെയ്യുന്നവര്‍ക്കെതിരെ ശബ്ദിക്കാനും ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്താനും അവര്‍ക്ക്‌ ബാധ്യതയുണ്ട്‌."
ഈ പശ്ചാത്തലത്തില്‍ വേണം സൂഫിയ ംദനിയുടെ മോചനത്തിനായി അബ്ദുള്‍ നാസര്‍ ംദനിയും മക്കളും അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന നിരാഹാര സമരത്തെയും സൂഫിയയുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന്‌ അവകാശപ്പെടുന്നവര്‍ ആരംഭിക്കാനിരിക്കുന്ന പ്രക്ഷോഭങ്ങളേയും വിലയിരുത്തേണ്ടത്‌. തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയ മറ്റു കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന്‌ വിശ്വസിക്കുകയും സൂഫിയയ്ക്കെതിരെ പറഞ്ഞതെല്ലാം കള്ളമാണെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്‌ പിന്നില്‍ ഈ ഭരണകൂടത്തിനും അതില്‍ ംദനിയുമായും പിഡിപിയുമായും ബന്ധം സ്ഥാപിച്ചവര്‍ക്കും പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തടിയന്റവിട നസീറിന്റെ ഭാര്യയും ബന്ധുക്കളും ഭയന്ന്‌ വിറച്ച്‌ കഴിയുമ്പോള്‍ അവരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ഇവരാരും തയ്യാറാകാത്തിടത്താണ്‌ പര്‍ദയണിയിക്കപ്പെട്ട സത്യത്തിന്റെ ഭീകരരൂപം ഒളിപ്പിക്കപ്പെട്ടിട്ടുള്ളത്‌ ആതിരേ.(തുടരും)

Sunday, December 13, 2009

കേരളത്തെ തീവ്രവാദികളുടെ ഈറ്റില്ലമാക്കിയതാരൊക്കെ..?


ഈ സാഹചര്യത്തില്‍ തടിന്റവിട നസീറിനെയോ അദ്ദേഹത്തെ പോലെ ലഷ്കര്‍ ബന്ധമുള്ള പ്രവര്‍ത്തകരെയോ അറസ്റ്റ്‌ ചെയ്യുന്നതുകൊണ്ടോ ശിക്ഷിക്കുന്നതുകൊണ്ടോ കേരളത്തിലെ മണ്ണില്‍ നിന്ന്‌ തീവ്രവാദം തുടച്ചുനീക്കാന്‍ കഴിയുകയില്ല. കാരണം അത്തരം രാജ്യദ്രോഹപ്രവത്തനങ്ങളുടെ തലതൊട്ടപ്പന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാന്യന്മാരായി വിലസുകയാണ്‌. ഈ വേതാളങ്ങളെയാണ്‌ ആദ്യമായി ഉന്മൂലനം ചെയ്യേണ്ടത്‌. എങ്കില്‍ മാത്രമേ കേരളീയര്‍ക്ക്‌
സമാധാനത്തോടെ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്ലാത്ത ദിവസങ്ങളോടെ ജീവിക്കാന്‍ കഴിയുകയുള്ളു.


ആതിരേ,കഴിഞ്ഞ ഒന്നരവര്‍ഷം രാജ്യത്തെ നടുക്കിയ സ്ഫോടനപരമ്പരകളുടെ സൂത്രധാരനും ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായ മലയാളി തടിയന്റവിട നസീറില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടലോടെ മാത്രമേ ശ്രവിക്കാന്‍ കഴിയുകയുള്ളു. ലഷ്കറിന്റെ ദൗത്യമേറ്റെടുത്ത്‌ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും കഴിയുമ്പോഴും കേരളത്തിലെ തന്റെ തീവ്രവാദ ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു എന്നതാണ്‌ ഭയമിരട്ടിക്കുന്ന മറ്റൊരു വാസ്തവം.
എങ്ങനെ,എന്തുകൊണ്ടാണ്‌ എല്ലാ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി കേരളം മാറിയതെന്ന്‌ വിശകലനം ചെയ്യുമ്പോഴാണ്‌ ആതിരേ, പിടിക്കപ്പെട്ടവരല്ല ഭരണ-പ്രതിപക്ഷ മറയ്ക്കു പിന്നിലുള്ളവരാണ്‌ യഥാര്‍ത്ഥ രാഷ്ട്രദ്രോഹികളെന്ന്‌ മനസ്സിലാകുക. അഹമ്മദാബാദിലും ബാംഗ്ലൂരിലും സ്ഫോടനങ്ങള്‍ക്കുള്ള സ്ഫോടകവസ്തുക്കള്‍ എത്തിച്ചത്‌ കേരളത്തില്‍ നിന്നാണെന്ന നസീറിന്റെ വെളിപ്പെടുത്തല്‍ ഈ മണ്ണില്‍ എത്ര ആഴത്തിലാണ്‌ തീവ്രവാദി പ്രവര്‍ത്തനങ്ങളുടെ വേരോടിയിട്ടുള്ളതെന്ന്‌ മാത്രമല്ല വ്യക്തമാക്കുന്നത്‌ മറിച്ച്‌ ഈ വിധ്വംസക ശക്തികള്‍ക്ക്‌ ഉന്നതങ്ങളില്‍ നിന്നുള്ള സംരക്ഷണം എത്ര പിഴവുകളില്ലാതതാണെന്നുമാണ്‌.
,ജോര്‍ജ്‌ ഡബ്ല്യു ബുഷ്‌ ജൂണിയറിന്റെ മനസുമായി ഒരു മതന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുകയും അതേസമയം ഭരണത്തിന്റെയും സമ്പത്തിന്റെയും മറവില്‍ അവരെ ഉപയോഗിക്കന്ന വിഭാഗം രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയെയാണ്‌ ആതിരേ, കേരളത്തെ സംബന്ധിച്ചിടത്തോളം തീവ്രവാദം എന്നുപറയേണ്ടത്‌. യഥാര്‍ത്ഥത്തില്‍ ഈ രാജ്യദ്രോഹികളാണ്‌ കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്ത്പാകിയതും മുളപ്പിച്ച്‌ വളര്‍ത്തിയെടുത്തതും. ഇതില്‍ യുഡിഎഫിലെ കക്ഷികള്‍ക്കും എല്‍ഡിഎഫിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്കുമൊക്കെ ഒരുപോലെ പങ്കുണ്ട്‌. ഇതാണ്‌ സമാധാന കാംക്ഷികളായ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്‌. ഇവരുടെ സാന്നിധ്യമാണ്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഈ മണ്ണില്‍ നിന്ന്‌ തുടച്ച്‌ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിഘാതമാവുന്നത്‌. മാന്യന്മാരായി ഈ രാജ്യദ്രോഹികള്‍ നാട്ടില്‍ വിലസുമ്പോള്‍ ഇവരാല്‍ ഉപയോഗിക്കപ്പെട്ട ചിലരൊക്കെയാണ്‌ പിടിയിലാകുന്നതെന്നറിയണം.
ഇങ്ങനെ പിടിയിലാകുന്നവരില്‍ നിന്ന്‌ സത്യം പുറത്തുവരാതിരിക്കാനുള്ള കൗശലം നിറഞ്ഞ നടപടികളും ഉണ്ടാകുന്നു , ആതിരേ, . തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലായി ഇന്ത്യയ്ക്ക്‌ കൈമാറിയ ശേഷം അയാളെ ബാംഗ്ലൂരിലെത്തിച്ചപ്പോള്‍ ചോദ്യം ചെയ്യാനായി ഇവിടെ നിന്ന്‌ പറഞ്ഞുവിട്ടത്‌ ഉത്തരമേഖല ഐജി ടോമിന്‍ തച്ചങ്കരിയെയാണ്‌. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘവും അതിന്‌ ഒരു തലവനും അതില്‍ സത്യസന്ധരായ പോലീസ്‌ ഓഫീസര്‍മാര്‍ അംഗങ്ങളായും ഉള്ളപ്പോഴാണ്‌ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌. ഇത്‌ സത്യം തെളിയിക്കാനല്ല മറിച്ച്‌ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമമാണെന്ന കാര്യത്തില്‍ ആര്‍ക്കാണ്‌ സംശയം. തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക്‌ അയച്ചതിനു പറയുന്ന പ്രധാന കാരണം ഭീകര വിരുദ്ധ സ്കാഡ്‌ ഡിഐജി വിനോദ്‌ കുമാര്‍ സ്ഥലത്തില്ലെന്നതാണ്‌.എന്നാല്‍ ഭീകര വിരുദ്ധ സ്ക്വാഡിലെ എസ്പി ജയിംസിനെയും ഡിവൈഎസ്പി: വി.കെ. അക്ബറിനെയും തച്ചങ്കരിയുടെ സംഘത്തില്‍നിന്ന്‌ ഒഴിവാക്കിയതിനു പ്രത്യേക ന്യായം ഒന്നും കോടിയേരിക്കോ ആഭ്യന്തരവകുപ്പിനോ പറയാനുമില്ല. നസീറുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതലും കണ്ണൂരുമായി ബന്ധപ്പെട്ടതുകൊണ്ടു തച്ചങ്കരിയെ അയച്ചു എന്നാണ്‌ ആഭ്യന്തര വകുപ്പിന്റെ അടുത്ത ഭാഷ്യം. എന്നാല്‍, പ്രധാന കേസുകള്‍ ക്രൈം ബ്രാഞ്ചാണ്‌ അന്വേഷിക്കുന്നതെന്ന സത്യം തമസ്ക്കരിക്കുകയും ചെയ്യുന്നു..!.
ആതിരേ, കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരുന്നു. തീവ്രവാദികള്‍ക്ക്‌ വളക്കൂറുള്ള മണ്ണാണ്‌ കേരളമെന്നായിരുന്നു റിപ്പോര്‍ട്ടിലെ രത്നചുരുക്കം. എന്നാല്‍ ഈ മുന്നറിയിപ്പ്‌ വകവെയ്ക്കാതെ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കലര്‍ത്തി ഏറെ ഗൗരവമാര്‍ന്ന ആ മുന്നറിയിപ്പ്‌ തള്ളിക്കളയാനായിരുന്നു എല്‍ഡിഎഫ്‌ ഭരണം ഉത്സാഹിച്ചത്‌. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏത്‌ വിധേനയും വിജയിക്കാന്‍, കളങ്കിത ചരിത്രമുള്ള പിഡിപിയുമായി രാഷ്ട്രീയ ബാന്ധവം സ്ഥാപിക്കാനുള്ള ശ്രമമാണ്‌ ഈ റിപ്പോര്‍ട്ടിനെ ലഘൂകരിച്ച്‌ കാണാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന്‌ അന്നേ വിവേകശാലികള്‍ തിരിച്ചറിഞ്ഞതാണ്‌ .ആതിരേ, കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ " ഗുരുതരം " എന്നായിരുന്നു ഈ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരുന്നതെന്നോര്‍ക്കണം.
യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക്‌ ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ്‌ കേരളത്തില്‍ നിലവിലുള്ളതെന്നും, കാര്യങ്ങള്‍ നിയന്ത്രണാതീതമായി കഴിഞ്ഞു എന്നുമായിരുന്നു റിപ്പോര്‍ട്ടിലെ മറ്റുപരാമര്‍ശങ്ങള്‍. നിരോധിത സംഘടനയായ സിമി പോലെയുള്ളവ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക്‌ സംസ്ഥാനത്ത്‌ അപകടകരമായ രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാസ്തവങ്ങള്‍ക്ക്‌ രാഷ്ട്രീയ മാനം നല്‍കി തേയ്ച്‌ മായ്ച്ച്‌ കളയാനാണ്‌ നമ്മുടെ കുറ്റാന്വേഷണ വിഭാഗവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ വിഭാഗവും ശ്രമിച്ചത്‌. പാനായിക്കുളത്തും വാഗമണ്ണിലും നടന്ന സിമി ക്യാമ്പുകളെ കുറിച്ച്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പാനായിക്കുളം ക്യാമ്പില്‍ പങ്കെടുത്തവരെ പിടികിട്ടിയിട്ടും അവരെ വിട്ടയച്ച്‌ തീവ്രവാദപ്രവര്‍ത്തനത്തിന്‌ ഞാറ്റടിയൊരുക്കിയത്‌ കേരളാ പോലീസിലെ ഒരു വിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്‌. ആഭ്യന്തരവകുപ്പിലെ ഉന്നതന്മാരുടെ അറിവോ, അനുഗ്രഹാശിസുക്കളോ ഇല്ലാതെ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക്‌ ഇങ്ങനെ പെരുമാറാന്‍ കഴിയുകയില്ലെന്ന്‌ ആര്‍ക്കാണ്‌ ആതിരേ, അറിഞ്ഞുകൂടാത്തത്‌.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ക്രമസമാധാന പാലനവിഭാഗവും ഇത്തരത്തില്‍ വസ്തുതകളെ ലഘൂകരിക്കുന്നതിനിടയിലാണ്‌ കഴിഞ്ഞ ഒക്ടോബറില്‍ ജമ്മുവിലെ അതിര്‍ത്തി ജില്ലയായ കുപ്പുവാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌ മലയാളികളാണെന്ന്‌ തിരിച്ചറിയുന്നത്‌. അന്നാണ്‌ സംസ്ഥാനത്ത്‌ തീവ്രവാദത്തിന്റെ കണ്ണികള്‍ എത്ര ദൃഢമായാണ്‌ ചുറ്റപ്പെട്ടിരിക്കുന്നത്‌ എന്ന്‌ പൊതുസമൂഹത്തിന്‌ ബോധ്യമായത്‌. മൂന്നൂറോളം യുവാക്കളെ ലഷ്കര്‍ ഇ തയ്ബയുടെ ക്യാമ്പിലേക്ക്‌ റിക്രൂട്ട്‌ ചെയ്തിട്ടുണ്ട്‌ എന്നും പിന്നാലെ വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം പച്ചക്കള്ളവും സര്‍ക്കാരിനെതിരായുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗവുമായിരുന്നു എന്നാണ്‌ അന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്‌. ആ പ്രഖ്യാപനത്തിന്റെ മറവില്‍, അന്ന്‌ പിടികൂടിയവരില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗൗരതരമായ അന്വേഷണം നടത്തി ഇവരുടെ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇന്റലിജന്‍സ്‌ വിഭാഗമോ പോലീസ്‌ സേനയോ ശ്രമിച്ചില്ല. പിന്നീട്‌ എറണാകുളം കളക്ടട്രേറ്റില്‍ സ്ഫോടനം ഉണ്ടായപ്പോഴാണ്‌ ഇവര്‍ അന്വേഷണ കാര്യത്തില്‍ ശുഷ്കാന്തി കാട്ടിയത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഹാലിം അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്തത്‌. ഇത്രയൊക്കെയായിട്ടും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാനോ അവ തടയാനോ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന്‌ കഴിഞ്ഞില്ല എന്നതിന്റെ രാജ്യദ്രോഹം നിറഞ്ഞ ഉദാഹരണങ്ങളാണ്‌ നസീറിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌.
ഇവിടെ കൂട്ടിവായിക്കേണ്ടതാണ്‌ ,ആതിരേ, ലഷ്കര്‍ ബന്ധമുള്ള, മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള താഹാവൂര്‍ റാണാ ഹുസൈനും മറ്റും കേരളത്തില്‍ വന്ന്‌ സുരക്ഷിതരായി ദിവസങ്ങളോളം കഴിഞ്ഞു എന്ന വാര്‍ത്ത. എന്നുമാത്രമല്ല 2001 ഒക്ടോബറില്‍ തടിയന്റവിട നസീര്‍ കേരളാ പോലീസിന്റെ പിടിയിലായതാണ്‌. എന്നാല്‍, നസീര്‍ പോലീസിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടു എന്നാണ്‌ ഇപ്പോഴത്തെ വ്യാഖ്യാനം. നൂറോളം വരുന്ന പോലീസുകാര്‍ ചേര്‍ന്നാണ്‌ നസീറിനെ സ്വന്തം വീട്ടില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്തത്‌. അത്തരം സാഹചര്യത്തില്‍ നസീര്‍ രക്ഷപ്പെട്ടു എന്നുപറയുന്നത്‌ പച്ചക്കള്ളമാണെന്ന്‌ ആര്‍ക്കാണ്‌ ആതിരേ, ബോദ്ധ്യമാകാത്തത്‌...!!. അതായത്‌ ഇന്ന്‌ ഭരണത്തിലിരിക്കുന്ന ചില പ്രമുഖര്‍ക്കും പ്രതിപക്ഷത്തിരിക്കുന്ന ചില നേതാക്കന്മാര്‍ക്കും ഈ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നുതന്നെയാണ്‌ അര്‍ത്ഥം. ഇവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്താലാണ്‌ തടിയന്റവിട നസീര്‍ അടക്കമുള്ള ലഷ്കര്‍ ഇ തയ്ബ പ്രവര്‍ത്തകര്‍ക്ക്‌ കേരളത്തില്‍ സ്ഫോടനങ്ങള്‍ നടത്താനും ബസ്‌ കത്തിക്കാനും മറ്റും അവസരങ്ങള്‍ ലഭിച്ചത്‌. തടിയന്റവിട നസീറുമായി അടുത്ത ബന്ധമുണ്ടെന്ന്‌ അന്വേഷണത്തില്‍ തെളഞ്ഞ അബ്ദുള്‍ നാസര്‍ മദനിയെയും ഭാര്യ സൂഫി മദനിയെയും ചോദ്യം ചെയ്യാന്‍ പോലും അനുവദിക്കാതെ സംരക്ഷിക്കുന്ന രാഷ്ട്രീയ വേതാളങ്ങള്‍ക്കും ഈ ഭീകരപ്രവര്‍ത്തനത്തിന്റെ രക്ഷകര്‍തൃത്വം ഉണ്ട്‌ എന്നുതന്നെയാണ്‌ ആതിരേ, സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌.
ഈ സാഹചര്യത്തില്‍ തടിന്റവിട നസീറിനെയോ അദ്ദേഹത്തെ പോലെ ലഷ്കര്‍ ബന്ധമുള്ള പ്രവര്‍ത്തകരെയോ അറസ്റ്റ്‌ ചെയ്യുന്നതുകൊണ്ടോ ശിക്ഷിക്കുന്നതുകൊണ്ടോ കേരളത്തിന്റെ മണ്ണില്‍ നിന്ന്‌ തീവ്രവാദം തുടച്ചുനീക്കാന്‍ കഴിയുകയില്ല. കാരണം അത്തരം രാജ്യദ്രോഹപ്രവത്തനങ്ങളുടെ തലതൊട്ടപ്പന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാന്യന്മാരായി വിലസുകയാണ്‌. ഈ രാഷ്ട്രദ്രോഹികളെയാണ്‌ ആതിരേ, ആദ്യമായി ഉന്മൂലനം ചെയ്യേണ്ടത്‌. എങ്കില്‍ മാത്രമേ കേരളീയര്‍ക്ക്‌ സമാധാനത്തോടെ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്ലാത്ത ദിവസങ്ങളോടെ ജീവിക്കാന്‍ കഴിയുകയുള്ളു.

Tuesday, December 1, 2009

പിണറായി വിജയന്റെ വീടും ഇ-മെയിലും പിന്നെ ചില കരിനിയമങ്ങളും

ഭരിക്കുന്നവരുടെ കാല്‌ നക്കാനും അവരുടെ അടിവസ്ത്രം കഴുകാനും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും വീട്ടുകാര്‍ക്ക്‌ വേണ്ട എല്ലാ സേവനം ചെയ്യാനും ഒരിക്കലും മടിക്കാത്ത വൃത്തികെട്ട ഒരു വിഭാഗം പോലീസുകാര്‍ സേനയിലുണ്ട്‌. മാറി വരുന്ന ഭരണത്തിനനുസരിച്ച്‌ നിറം മാറുന്ന ഇവരാണ്‌ കാലാകാലങ്ങളില്‍ പൊതുസമൂഹത്തിന്റെ സമാധാന ജീവിതം ഹനിക്കുന്ന ഹാര്‍ഡന്റ്‌ ക്രിമിനലുകളേക്കാള്‍ ക്രൂരന്മാര്‍. ഭരണകര്‍ത്താക്കളുടെ ഇംഗിതം അനുസരിച്ച്‌ എന്ത്‌ തോന്ന്യാസത്തിനും ഈ പോലീസുകാര്‍ മടിക്കുകയില്ല എന്നതിന്‌ ഹിമാലയ കേസും ടോട്ടല്‍ ഫോര്‍ തട്ടിപ്പുകേസും മുത്തൂറ്റ്‌ പോള്‍ വധക്കേസും മാത്രം പരിശോധിച്ചാല്‍ മതി. ഇവിടെ പ്രതികള്‍ക്കും അവരുടെ കൂട്ടാളികളായ ഗുണ്ടകള്‍ക്കും സംരക്ഷണം നല്‍കിയ പോലീസാണ്‌ കേവല കൗതുകത്തിന്റെ പുറത്ത്‌ മെയില്‍ ഫോര്‍വേഡ്‌ ചെയ്തതിന്റെ പേരില്‍ രണ്ട്‌ നിരപരാധികളെ കുടുക്കി വഷള ചിരി ചിരിക്കുന്നത്‌.


ഇ-മെയില്‍ ഉപയോഗിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹോട്ടസ്റ്റായിട്ടുള്ള മെയിലായിരുന്നു ആതിരേ, പിണറായിവിജയന്റെ വീട്‌ എന്ന പേരില്‍ പ്രചരിച്ചത്‌. ലക്ഷങ്ങള്‍ മുടക്കി വിദേശത്ത്‌ നിന്ന്‌ ടെയിലുകള്‍ വരെ ഇറക്കുമതി ചെയ്ത്‌ ഏറ്റവും ആധുനീക സൗകര്യങ്ങളോടെയാണ്‌ പിണറായി വിജയന്റെ വീട്‌ പണിതിരിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പരന്നിരുന്നു. എന്നാല്‍, ഈ വീടിന്റെ ചിത്രം കാണാനുള്ള ഭാഗ്യം കേരളീയര്‍ക്കില്ലായിരുന്നു.
വീടുപണി നടക്കുന്നതിനിടയില്‍, അതിന്റെ ഒരു ഫോട്ടോഗ്രാഫുമായി ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രത്തില്‍ വന്ന വാര്‍ത്തയാണ്‌ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇന്നത്തെ നേതൃത്വം സാധാരണക്കാരായ പാര്‍ട്ടി അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഏറെ അകന്നു എന്നും സോഷ്യല്‍ ഡെമോക്രാറ്റുകളായി അധഃപതിച്ച അവര്‍ മൂലധന ചൂഷകരോടാണ്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളതെന്നും പുതുമടിശീലക്കാര്‍ക്കിണങ്ങുന്ന ആഢംബര ജീവിതമാണ്‌ അവര്‍ നടത്തുന്നതെന്നുമുളള ആരോപണം പാര്‍ട്ടിയില്‍ തന്നെ ശക്തമായിരുന്ന കാലത്താണ്‌ ആതിരേ, ഇങ്ങനെ ഒരു വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ്‌ പ്രസിദ്ദീകരിക്കുന്നത്‌. അതോടെ കൗതുകങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പുതിയ മാനം ലഭിക്കുകയും പിണറായി വിജയന്റെ വീട്‌ നിര്‍മാണം ചൂടുള്ള വാര്‍ത്തയായി പരിണമിക്കുകയും ചെയ്തു. ഈ വിവാദങ്ങള്‍ ആളിക്കത്തിക്കുന്നതായിരുന്നു ആയിടക്ക്‌ പാര്‍ട്ടിയിലുണ്ടായ ഒരു നടപടി. കൗതുകം കൊണ്ട്‌ പിണറായി വിജയന്റെ വീട്‌ നിര്‍മാണം കാണാന്‍ പോയ, ഓഞ്ചിയത്തെ നാല്‌ സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്തു.( ഇവര്‍ അച്യുതാനന്ദന്‍പക്ഷക്കാരായിരുന്നത്രേ) ഇത്രയുമായതോടെ പിണറായി വിജയന്റെ വീട്‌ ഒരു 'വലിയ സംഭവമായി ജനമനസ്സില്‍ സ്ഥാനം നേടി. വീടിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടതോടെ സംഭവം പര്‍വതീകരിക്കപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ്‌ പിണറായി വിജയന്റേതെന്ന്‌ പറഞ്ഞ്‌ ഒരു കൂറ്റന്‍ മാളികയുടെ ചിത്രം ഇ-മെയിലുകളായി പറന്നതും പ്രചരിപ്പിക്കപ്പെട്ടതും.
എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വം ശ്രമമാണെന്ന പിണറായി വിജയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഊര്‍ജിതമായി അന്വേഷിക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്ന്‌ വര്‍ഷം തടവ്‌ ശിക്ഷ ലഭിക്കാവുന്ന സൈബര്‍ കുറ്റമാണ്‌ കസ്റ്റഡിയിലായ മനോജും കാര്‍ത്തിക്കും ചെയ്തതെന്നാണ്‌ പോലീസിന്റെ വിശദീകരണം. ഓര്‍ക്കൂട്ടില്‍ നിന്ന്‌ ലഭിച്ച ഒരു ആഢംബര ഭവനത്തിന്റെ ചിത്രം പിണറായിയുടേതാണെന്ന്‌ മെയില്‍ ആദ്യം ഫോര്‍വേഡ്‌ ചെയ്തത്‌ ഖത്തറിലുള്ള മലയാളിയായ റിനി മാത്യൂസാണെന്നും പോലീസ്‌ കണ്ടെത്തി. ഈ മെയില്‍ മനോജ്‌ ഏഴ്‌ പേര്‍ക്കും കാര്‍ത്തിക്ക്‌ 156 പേര്‍ക്കും ഫോര്‍വേഡ്‌ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ഐടി വകുപ്പിലെ 66(എ) പ്രകാരമുള്ള കുറ്റമാണ്‌ മനോജിനും കാര്‍ത്തിക്കിലും ചുമത്തിയിരിക്കുന്നത്‌.
ആതിരേ,ഇലക്ട്രോണിക്‌ സന്ദേശങ്ങളുപയോഗിച്ച്‌ വ്യക്തിഹത്യ നടത്തുന്നവരെ ശിക്ഷിക്കാനുള്ള ഐടി വകുപ്പാണ്‌ 66(എ). എന്നാല്‍, സ്വന്തം പാസ്‌വേഡ്‌ ഉപയോഗിച്ച്‌ സ്വകാര്യമായി ഉപയോഗിക്കുന്ന ഇ-മെയില്‍ ഈ വകുപ്പിന്‌ കീഴില്‍ വരുന്നുണ്ടോ എന്നതാണ്‌ ഉത്തരം കിട്ടേണ്ട ചോദ്യം. കത്തുകളിലൂടെ കൈമാറുന്ന വ്യക്തിഗത പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ തെളിവ്‌ നിയമമനുസരിച്ച്‌ അപകീര്‍ത്തിക്കേസിന്റെ പരിധിയില്‍ വരുന്നതല്ല. സ്വന്തം പാസ്‌ വേഡുപയോഗിച്ച്‌ സ്വകാര്യമായി ഉപയോഗിക്കുന്ന ഇ-മെയിലുകള്‍ പഴയ കത്തുകളുടെ ഹൈടെക്ക്‌ രൂപമാണ്‌. അപ്പോള്‍ മനോജിന്റെയും കാര്‍ത്തിക്കിന്റെയും പേരില്‍ ചുമത്തിയിട്ടുള്ള കുറ്റം വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാണെന്ന്‌ പറയേണ്ടിവരുന്നു.
40 ലക്ഷത്തോളം പേരില്‍ ഈ മെയില്‍ എത്തിയെന്നാണ്‌ സൈബര്‍ സെല്‍ അവകാശപ്പെടുന്നത്‌ അതിരേ. അതായത്‌ കസ്റ്റഡിയിലായവര്‍ മാത്രമല്ല മറ്റ്‌ ആയിരക്കണക്കിന്‌ പേരും ഈ മെയില്‍ കൂട്ടുകാര്‍ക്കും അപരിചിതര്‍ക്കും ഫോര്‍വേഡ്‌ ചെയ്തിട്ടുണ്ട്‌. മെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചര്‍ച്ചകളും നടന്നിട്ടുണ്ട്‌. അപകീര്‍ത്തികരമായ മെയില്‍ ഫോര്‍വേഡ്‌ ചെയ്യുന്നത്‌ കുറ്റകരമാണെങ്കില്‍ എന്തുകൊണ്ട്‌ ഇത്രയും പേരെ അറസ്റ്റ്‌ ചെയ്തില്ല എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്‌.
ആതിരേ, ഉത്തരം മുട്ടുമ്പോള്‍ പച്ചത്തെറി പറയുകയോ കൊഞ്ഞനം കുത്തുകയോ ചെയ്യുന്ന കേരള പോലീസിന്റെ ഭാവം ഇതിന്റെ മറുപടിയിലുണ്ട്‌. വ്യാപകമായി മെയില്‍ പ്രചരിക്കാന്‍ കാരണക്കാരായ നൂറിലധികം പേരെ കണ്ടെത്തി കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രണ്ടുപേരെ അറസ്റ്റ്‌ ചെയ്തു എന്നാണ്‌ സൈബര്‍ സെല്ലിന്റെ വിശദീകരണം. ആഢംബര വീടിന്‌ ഓണ്‍ലൈന്‍ പ്രചാരം നല്‍കിയ കേസില്‍ പിടിയിലായ മനോജും കാര്‍ത്തിക്കും ക്രിമിനലുകളല്ലെന്നും, ആഢംബരവീട്‌ പ്രചാരണം തമാശയായിരുന്നു എന്ന്‌ സമ്മതിക്കുമ്പോഴും ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌ കടുത്ത വകുപ്പുകളാണ്‌.
രണ്ടുണ്ട്‌ ഇതിന്‌ കാരണം. ഒന്ന്‌ ഇടതുപക്ഷം ഭരിക്കുമ്പോള്‍ പിണറായി വിജയനോട്‌ പോലീസുകാര്‍ക്കുള്ള ദാസ്യഭാവം. രണ്ട്‌ ഇന്ത്യയിലെ ഐടി ആക്ട്‌ എന്ന കരിനിയമം.
ഭരിക്കുന്നവരുടെ കാല്‌ നക്കാനും അവരുടെ അടിവസ്ത്രം കഴുകാനും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും വീട്ടുകാര്‍ക്ക്‌ വേണ്ട എല്ലാ സേവനം ചെയ്യാനും ഒരിക്കലും മടിക്കാത്ത വൃത്തികെട്ട ഒരു വിഭാഗം പോലീസുകാര്‍ സേനയിലുണ്ട്‌ ആതിരേ. മാറി വരുന്ന ഭരണത്തിനനുസരിച്ച്‌ നിറം മാറുന്ന ഇവരാണ്‌ കാലാകാലങ്ങളില്‍ പൊതുസമൂഹത്തിന്റെ സമാധാന ജീവിതം ഹനിക്കുന്ന ഹാര്‍ഡന്റ്‌ ക്രിമിനലുകളേക്കാള്‍ ക്രൂരന്മാര്‍. ഭരണകര്‍ത്താക്കളുടെ ഇംഗിതം അനുസരിച്ച്‌ എന്ത്‌ തോന്ന്യാസത്തിനും ഈ പോലീസുകാര്‍ മടിക്കുകയില്ല എന്നതിന്‌ ഹിമാലയ കേസും ടോട്ടല്‍ ഫോര്‍ തട്ടിപ്പുകേസും മുത്തൂറ്റ്‌ പോള്‍ വധക്കേസും മാത്രം പരിശോധിച്ചാല്‍ മതി. ഇവിടെ പ്രതികള്‍ക്കും അവരുടെ കൂട്ടാളികളായ ഗുണ്ടകള്‍ക്കും സംരക്ഷണം നല്‍കിയ പോലീസാണ്‌ കേവല കൗതുകത്തിന്റെ പുറത്ത്‌ മെയില്‍ ഫോര്‍വേഡ്‌ ചെയ്തതിന്റെ പേരില്‍ രണ്ട്‌ നിരപരാധികളെ കുടുക്കി വഷളച്ചിരി ചിരിക്കുന്നത്‌.
ഇവരുടെ ഈ വഷളത്തരത്തിന്‌ തക്കവണ്ണം വ്യാഖ്യാനിക്കാവുന്നതും പൗരന്റെ സ്വകാര്യജീവിതത്തിലേക്ക്‌ കടന്നുകയറുന്നതും അങ്ങനെ അവന്റെ മൗലീകാവകാശം ലംഘിക്കുന്നതുമാണ്‌ ഐടി ആക്ട്‌ 2000 എന്ന രാജ്യത്തെ സൈബര്‍ നിയമം. ഈ നിയമത്തിന്‌ 2008 ഡിസംബര്‍ 23ന്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ വരുത്തിയ ഭേദഗതികളാണ്‌ പൗരാവകാശ ദ്വംസനത്തിനുള്ള മര്‍ദനോപകരണമായി ഇതിനെ പരിണമിപ്പിച്ചത്‌. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ്‌ ഭേദഗതി ചെയ്യപ്പെട്ട ഐടി നിയമം രാജ്യത്ത്‌ പ്രാബല്യത്തില്‍ വന്നത്‌. ഇ-മെയില്‍ ഫോര്‍വേഡുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ല. ഐടി ആക്ടിലെ (ഭേദഗതി) 66-ാ‍ം സെക്ഷന്റെ വ്യാഖ്യാനത്തിലാണ്‌ ഫോര്‍വേഡുകള്‍ പെടുന്നത്‌. നേരത്തെ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന കുറ്റവും അതിനുള്ള ശിക്ഷയും നിര്‍വഹിച്ചിരുന്ന ഈ സെക്ഷനില്‍ എ,ബി,സി,ഡി,ഇ,എഫ്‌ എന്നിങ്ങനെ ആറ്‌ ഉപവകുപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്‌. "...........കമ്പ്യൂട്ടറോ മറ്റ്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങളോ മറ്റൊരു വ്യക്തിക്ക്‌ ഹാനികരമോ, വെറുപ്പുളവാക്കുന്നതോ അപകടമുണ്ടാക്കുന്നതോ, അപമാനമുണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നതും........" കുറ്റകരമാണെന്നാണ്‌ 66(എ) ഉപവകുപ്പ്‌ പറയുന്നത്‌. ഈ നിയമമനുസരിച്ച്‌ വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ കേവല കൗതുകം മൂലം ഒരു വ്യക്തി ഫോര്‍വേഡ്‌ ചെയ്യുന്ന സന്ദേശങ്ങള്‍ കുറ്റകരമാണെന്ന്‌ വരുന്നു. മൂന്ന്‌ വര്‍ഷം തടവോ, ഒരു ലക്ഷം രൂപയോ ആണ്‌ ശിക്ഷ. 66(ബി) പറയുന്നത്‌ "......ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ സത്യസന്ധമായി ലഭിക്കാത്ത അല്ലെങ്കില്‍ കവര്‍ന്നെടുക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നത്‌ ....." മൂന്ന്‌ വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.
ഈ നിയമം കമ്പ്യൂട്ടര്‍ കടന്നുകയറ്റത്തെ തടയാനുള്ള നിര്‍ദേശമാണ്‌ ആതിരേ. മെയില്‍ ഫോര്‍വേഡ്‌ ചെയ്യുന്നത്‌ കമ്പ്യൂട്ടര്‍ കടന്നുകയറ്റമല്ലാതിരിക്കെ മനോജിനും കാര്‍ത്തിക്കിനും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം നിയമത്തിന്റെ നഗ്നമായ ലംഘനവും പിണറായിയോടുള്ള അശ്ലീലം നിറഞ്ഞ വിധേയത്വവുമാണ്‌. 66-ാ‍ം വകുപ്പില്‍ ഭേദഗതി ചെയ്ത്‌ ചേര്‍ത്തിട്ടുള്ള ഉപവകുപ്പുകളനുസരിച്ച്‌ നിയമത്തില്‍ പ്രതിപാതിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസുകാര്‍ക്കോ സംശയം തോന്നുന്ന പക്ഷം ഒരു വ്യക്തിയുടെ സ്വകാര്യ ഇമെയിലോ എസ്‌എംഎസോ മറ്റ്‌ കമ്പ്യൂട്ടര്‍ വിഭവങ്ങളോ മജിസ്ട്രേറ്റിന്റെ അനുവാദം കൂടാതെ തന്നെ പരിശോധിക്കാവുന്നതും തുടര്‍നടപടികളായി സര്‍ക്കാരിലേക്ക്‌ ശിപാര്‍ശ ചെയ്യാവുന്നതുമാണ്‌.
വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കരിനിയമത്തെ കുറിച്ച്‌ ഇ-മെയില്‍ ഉപയോഗിക്കുന്ന ഒരു ശതമാനം പേര്‍ക്കുപോലും അറിവുണ്ടായിരിക്കുകയില്ല. കേവലം കൗതുകത്തിന്‌ അവര്‍ ഫോര്‍വേഡ്‌ ചെയ്യുന്ന മെയിലുകളെ നേതാവിന്റെ സല്‍പ്പേര്‌ നിലനിര്‍ത്താനും ഭരണകൂടത്തിന്റെ ഭീകരതകള്‍ അടിച്ചേല്‍പ്പിക്കാനും വ്യാഖ്യാനിക്കാമെന്നിടത്താണ്‌ അപായം കുടികൊള്ളുന്നത്‌. അതാണ്‌ കാര്‍ത്തിക്കിനും മനോജിനും വിനയായത്‌.
അതുകൊണ്ട്‌ ഈ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതും ജനങ്ങളുടെ കൗതുകം ശമിപ്പിക്കാന്‍ പിണറായി വിജയന്റെ ഭവനത്തിന്റെ യഥാര്‍ത്ഥ ചിത്രം പുത്ത്രുവിടേണ്ടതുമാണ്‌, ആതിരേ

Sunday, November 29, 2009

26/11 : ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണം


ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌. കഴിഞ്ഞവര്‍ഷം നവംബറില്‍ മുംബൈയില്‍ ഭീകരവാദികള്‍ക്ക്‌ നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തദ്ദേശീയമായ സഹായം ലഭിച്ചിരുന്നു. ഈ സഹായം നല്‍കിയവരില്‍ മുംബൈ പോലീസിലെ ഉന്നതന്‍മാരും ഉള്‍പ്പെടുന്നില്ലേ എന്ന്‌ സംശയമാണ്‌ വിനീതയുടെ പുസ്തകം ശക്തമാക്കുന്നത്‌. അധികാര രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്‌. ഭരണകൂടത്തിന്റെ ഭീകരതകളാണ്‌ ഈ ഉള്ളറകളില്‍ സജീവമായി നില്‍ക്കുന്നത്‌. പൗരനും അവന്റെ ജീവനും മൗലീകമായ അവകാശങ്ങളും; രാജ്യരക്ഷയ്ക്കായി, ജീവനു മീതെ കര്‍തവ്യബോധം പ്രതിഷ്ഠിച്ച്‌ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ ഇവിടെ ചതിക്കുഴികളിലും ചോരക്കെണികളിലും വീഴ്ത്തപ്പെടുകയാണ്‌ആതിരേ,26/11 സ്മരണയുടെ ഹാങ്ങോവറിലാണ്‌ ഇന്ത്യ ഇപ്പോഴും. അന്ന്‌ ഭീകരവാദികളുടെ തോക്കിനിരയായ നിരപരാധികളെയും അവരെ ചെറുത്ത്‌ നില്‍ക്കാനും തുരത്താനുമുള്ള ശ്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച പോലീസ്‌ - കമാന്റോ ഫോഴ്സ്‌ അംഗങ്ങളെയും അഭിമാനപൂര്‍വം, ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സ്മരിച്ചപ്പോഴും, ഇനിയുമൊരു 26/11 ന്റെ സാധ്യതയിലും ഭയപ്പാടിലുമായിരുന്നു മുംബൈയിലേതടക്കമുള്ള ഇന്ത്യയിലെ സാധാരണക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വാക്കാലുള്ള ഉറപ്പുകൊണ്ട്‌ മാറുന്നതല്ല ഈ ഭയസംക്രമങ്ങള്‍.
ഇതിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നതാണ്‌ വിനീതാ കാംതെയുടെ 'ടു ദ ലാസ്റ്റ്‌ ബുള്ളറ്റ്‌' എന്ന ഗ്രന്ഥം. മുംബൈ ഭീകരാക്രമണത്തോട്‌ പ്രതികരിച്ചതില്‍ പോലീസിന്‌ സംഭവിച്ച വീഴ്ചകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ ഈ ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍. വിവരാവകാശ നിയമപ്രകാരം മുംബൈ പോലീസ്‌ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എന്നുവരുമ്പോഴാണ്‌ 26/11ന്റെ അറിയാത്ത കഥകള്‍ വായിച്ച്‌ നാം ഞെട്ടിപ്പോകുന്നത്‌. അന്ന്‌ ഭീകരതയ്ക്കെതിരായി ജീവന്‍ നല്‍കിയ ധീരതയെ 'തന്ത്രപരമായ പിഴവും' 'മണ്ടത്തരവുമായി' ചിത്രീകരിക്കുന്നിടത്തുതന്നെ പോലീസിന്റെയും സര്‍ക്കാരിന്റെയും കള്ളക്കളി അടയാളപ്പെടുത്തുന്നുണ്ട്‌.
അന്ന്‌ ചതിക്കെണിയില്‍ പെട്ട്‌ ഭീകരവാദികളുടെ ബുള്ളറ്റിനിരയായ മുംബൈ അഡീഷണല്‍ കമ്മീഷണര്‍ ഓഫ്‌ പോലീസ്‌ അശോക്‌ കാംതെയുടെ വിധവയാണ്‌ വിനീത കാംതെ. വിധവകള്‍ നിശ്ശബ്ദം വിലപിക്കാനെ പാടുള്ളു എന്നും എല്ലാ അനുശോചനങ്ങളും മൂകമായി സ്വീകരിക്കുകയേ മാര്‍ഗ്ഗമുള്ളു എന്നും ഒരിക്കലും ചോദ്യങ്ങള്‍ ചോദിക്കുകയോ ഉത്തരങ്ങള്‍ തിരയുകയോ ചെയ്യരുതെന്നുമുള്ള പരമ്പരാഗത ചിന്താഗതിയെ വെല്ലുവിളിച്ചുകൊണ്ടാണ്‌ മുംബൈ പോലീസിനെയും കേന്ദ്രസര്‍ക്കാരിനെയും വിയര്‍പ്പിക്കുന്ന ചോദ്യങ്ങള്‍ 'ടു ദ ലാസ്റ്റ്‌ ബുള്ളറ്റ്‌' എന്ന ഗ്രന്ഥത്തില്‍ വിനീത കാംതെ ഒന്നൊന്നായി നിരത്തുന്നത്‌.
അന്ന്‌ കൊല്ലപ്പെട്ട അശോക്‌ കാംതെ, ഹേമന്ദ്‌ കാര്‍ക്കറെ, വിജയ്‌ സലാസ്കര്‍ തുടങ്ങിയ സമര്‍ത്ഥരായ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഒരു ചതിക്കെണിയിലാണ്‌ പെട്ടതെന്ന്‌ സാഹചര്യതെളിവുകള്‍ നിരത്തി വിനീത കാംതെ ആരോപിക്കുമ്പോള്‍ , ആതിരേ, അതിന്‌ മറുപടി നല്‍കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുകയാണ്‌ മുംബൈ പോലീസ്‌ അധികൃതരും കേന്ദ്രസര്‍ക്കാരും. ഈ നിസ്സഹായവസ്ഥ, ചില സത്യങ്ങള്‍ തമസ്കരിക്കുന്ന ഗൂഢ വിദ്യയാണെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ കഴിഞ്ഞദിവസം നമ്മുടെ ഭരണാധികാരികള്‍ നടത്തിയ അനുശോചന പ്രകടനം എത്രമാത്രം അന്തസാരശൂന്യവും ചതി നിറഞ്ഞതുമാണെന്ന്‌ തിരിച്ചറിയുക.
ഈ മൂന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥരും സാധാരണക്കാരായിരുന്നില്ല. അവരവരുടെ മേഖലകളില്‍ യഥാര്‍ത്ഥ 'പുലികള്‍' തന്നെയായിരുന്നു. നക്സലുകള്‍ക്കെതിരായ പോരാട്ടത്തിന്‌ നേതൃത്വം കൊടുത്തിട്ടുള്ള, ബോസ്നിയയില്‍ യുഎന്‍ രക്ഷാസമിതിയില്‍ മികവ്‌ കാട്ടിയ, ഒട്ടേറെ കലാപങ്ങളെ നേരിട്ടിട്ടുള്ള പോലീസ്‌ ഓഫീസറായിരുന്നു അശോക്‌ കാംതെ. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്നു ഹേമന്ദ്‌ കാര്‍ക്കറെ. മുംബൈ പോലീസിലെ ഏറ്റവും സമര്‍ത്ഥനായ പോരാട്ട വിദഗ്ധനായിരുന്നു വിജയ്‌ സലാസ്കര്‍. ഇവര്‍ ഉള്‍പ്പെടുന്ന സംഘം 'കാമാ' ആശുപത്രിക്ക്‌ സമീപം ഭീകരരുടെ ചതിക്കുഴയില്‍ വീണു എന്നാണ്‌ വിനീത കാംതെ ഉറച്ച്‌ വിശ്വസിക്കുന്നത്‌. അതെങ്ങനെ സംഭവിച്ചു എന്നതിന്റെ ഉത്തരം തേടുകയാണ്‌ 'ടു ദ ലാസ്റ്റ്‌ ബുള്ളറ്റ്‌' എന്ന ഗ്രന്ഥത്തിലൂടെ.
മുംബൈ പോലീസിലെ ഉന്നതര്‍ തന്നെയായിരുന്നു ഈ മൂന്ന്‌ സമര്‍ത്ഥരായ പോലീസ്‌ ഉദ്യോഗസ്ഥരെയും ചോരക്കുഴിയില്‍ ചതിച്ചുവീഴ്ത്തിയതെന്നാണ്‌ പിന്നീടുണ്ടായ സംഭവങ്ങളില്‍ നിന്ന്‌ വിനീത കാംതെ വായിച്ചെടുക്കുന്നത്‌. ഭര്‍ത്താവിന്റെ മരണശേഷം ഇന്‍ഷൂറന്‍സും മറ്റും ലഭിക്കുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ചപ്പോള്‍ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടില്‍ നിന്നാണ്‌ നിയമ ബിരുദാനന്ദര ബിരുദ ദാരിണിയായ വിനീത ആരൊക്കെയോ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നത്‌ സംശയിച്ചു തുടങ്ങിയത്‌. അതിന്റെ മറ്റൊരു തെളിവാണ്‌ പാക്‌ ഭീകരരില്‍ പോലീസിന്‌ ജീവനോടെ പിടികൂടാനായ അജ്മല്‍ കസബിനെ വെടിവെച്ച്‌ നിരായുധനാക്കിയത്‌ കാംതെയാണെന്ന്‌ സമ്മതിക്കാന്‍ മുംബൈ പോലീസിന്‌ ഒരു മാസം വേണ്ടിവന്നത്‌.
മുംബൈ പോലീസ്‌ അവരുടെ പരിമിതികള്‍ മറയ്ക്കാന്‍ കാംതെയുടെയും കാര്‍ക്കറെയുടെയും സലാസ്കറുടെയും മരണം മറയാക്കുകയാണെന്ന്‌ വിനീത കാംതെ വിശ്വസിക്കുന്നു. ഇതിന്‌ ഉപോത്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌ കസബിനെതിരെ പോലീസ്‌ നല്‍കിയ കുറ്റപത്രവും വിവിധ പോലീസ്‌ ഓഫീസര്‍മാര്‍ അന്ന്‌ നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളുമാണ്‌.
മുംബൈ പൂര്‍വ്വമേഖലയുടെ ചുമതലയുണ്ടായിരുന്ന കാംതെയെ പോലീസ്‌ കമ്മീഷണര്‍ ഹസന്‍ ഗഫൂര്‍ നേരിട്ട്‌ വിളിച്ച്‌ ട്രൈഡന്റ്‌ ഹോട്ടലിലേക്ക്‌ പോകാനാണ്‌ ആവശ്യപ്പെട്ടത്‌. ഈ വിവരം ഫോണിലൂടെ കാംതെ വിനീതയെ അറിയിച്ചിരുന്നു. ട്രെയിന്റിലേക്ക്‌ പോകുന്നതായി പറഞ്ഞ കാംതെ എങ്ങനെ കാമാ ആശുപത്രിക്ക്‌ സമീപം കൊല്ലപ്പെട്ടു എന്നതാണ്‌ വിനീത ഉന്നയിക്കുന്ന മുഖ്യമായ ചോദ്യം. പോലീസ്‌ കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ്‌ കമ്മീഷണര്‍ രാഗേഷ്‌ മരിയ ആവശ്യപ്പെട്ടിട്ടാണ്‌ കാമാ ആശുപത്രിയിലേക്ക്‌ പോയതെന്ന്‌ കാംതെ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം രാഗേഷ്‌ മരിയ നിഷേധിക്കുകയാണ്‌.
കാമാ ആശുപത്രിയുടെ സമീപം ഭീകരവാദികളെ നേരിടുന്ന നടപടിക്ക്‌ കൂടുതല്‍ സേന ആവശ്യമാണെന്ന്‌ കാര്‍ക്കറെ 11.30ന്‌ കണ്‍ട്രോണ്‍ റൂമില്‍ ആവശ്യപ്പെട്ടിരുന്നു. പതിനഞ്ച്‌ മിനിട്ടിന്‌ ശേഷം ഭീകരര്‍ ഒരു പോലീസുകാരനെ വധിച്ചതറിഞ്ഞ കാര്‍ക്കറെ കൂടുതല്‍ സേന എത്തിയെന്ന വിശ്വാസത്തിലാണ്‌ ഭീകരരെ നേരിട്ടതെന്നും സമയത്ത്‌ കൂടുതല്‍ സേന എത്തിയിരുന്നെങ്കില്‍ മുംബൈ പോലീസിനെ ഏറ്റവും മികച്ച മൂന്ന്‌ ഓഫീസര്‍മാരുടെ ജീവന്‍ രക്ഷിമായിരുന്നു എന്നും വിനീത ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്നു.
വേണ്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും മുംബൈ പോലീസിന്റെ ഭാഗത്ത്‌ വന്‍ വീഴ്ചയാണ്‌ ഉണ്ടായതെന്ന്‌ വിനീത കാംതെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്ന സലാസ്കര്‍ക്ക്‌ കൃത്യസമയത്ത്‌ നല്ല വൈദ്യസഹായം ലഭിച്ചിരുന്നെങ്കില രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നും വിനീത വിശ്വസിക്കുന്നു.
ഈ മൂന്ന്‌ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ട ശേഷം അതുവഴി കടന്നുപോയ പോലീസ്‌ വാഹനം നിര്‍ത്താതിരുന്നതിലും ദുരൂഹതയുണ്ടെന്ന്‌ വിനീത ആരോപിക്കുന്നു. എന്നുമാത്രമല്ല മുംബൈയെയും ഇന്ത്യയെയും 60 മണിക്കൂര്‍ ഭീകരവാദികള്‍ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ചുമതലപ്പെട്ട ഉന്നതരില്‍ ചിലര്‍, ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച്‌ സുരക്ഷിതത്വത്തിലേക്ക്‌ തലവലിക്കുകയായിരുന്നു എന്നും വിനീതയുടെ പുസ്തകം ആരോപിക്കുന്നു.
വിനീതയുടെ ഈ പരാമര്‍ശങ്ങളുടെ പേരില്‍ ക്രൈംബ്രാഞ്ച്‌ മേധാവിയായ രാഗേഷ്‌ മരിയ രാജിക്കൊരുങ്ങി എന്നൊരു വാര്‍ത്തയും പ്രചരിക്കുന്നു. പ്രധാന കണ്‍ട്രോള്‍ റൂം നിയന്ത്രിച്ചിരുന്ന മരിയ കാമാ ആശുപത്രിയിലേക്ക്‌ പോകാന്‍ കാംതെയ്ക്ക്‌ നിര്‍ദേശം നല്‍കിയ സംഭവം എന്തുകൊണ്ടാണ്‌ നിഷേധിച്ചതെന്ന ചോദ്യമാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. വിനീതയുടെ ആരോപണങ്ങളില്‍ ആഭ്യന്തരമന്ത്രാലയം നിലപാട്‌ വ്യക്തമാക്കുന്നില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നാണ്‌ മരിയ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‌ നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്‌.
ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌ അതിരേ. കഴിഞ്ഞവര്‍ഷം നവംബറില്‍ മുംബൈയില്‍ ഭീകരവാദികള്‍ക്ക്‌ നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തദ്ദേശീയമായ സഹായം ലഭിച്ചിരുന്നു. ഈ സഹായം നല്‍കിയവരില്‍ മുംബൈ പോലീസിലെ ഉന്നതന്‍മാരും ഉള്‍പ്പെടുന്നില്ലേ എന്ന്‌ സംശയമാണ്‌ വിനീതയുടെ പുസ്തകം ശക്തമാക്കുന്നത്‌. അധികാര രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്‌. ഭരണകൂടത്തിന്റെ ഭീകരതകളാണ്‌ ഈ ഉള്ളറകളില്‍ സജീവമായി നില്‍ക്കുന്നത്‌. പൗരനും അവന്റെ ജീവനും മൗലീകമായ അവകാശങ്ങളും; രാജ്യരക്ഷയ്ക്കായി, ജീവനു മീതെ കര്‍തവ്യബോധം പ്രതിഷ്ഠിച്ച്‌ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ ഇവിടെ ചതിക്കുഴികളിലും ചോരക്കെണികളിലും വീഴ്ത്തപ്പെടുകയാണ്‌ . നിലനില്‍പ്പിനുവേണ്ടി, അധികാരത്തിനുവേണ്ടി ഏത്‌ ക്രൂരതയും നടത്താന്‍ ഭരണകൂടത്തിലെ വിവിധ സ്ഥാപനങ്ങളും അതിന്റെ മേധാവികളും തയ്യാറാകുമെന്ന തിരിച്ചറിവിനെ നിണം പുരട്ടി പൊതു സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കുകയാണ്‌ വിനീത കാംതെ വെളിപ്പെടുത്തുന്ന വാസ്തവങ്ങള്‍.
ഭീകരവാദത്തിനെതിരെയും ശക്തമാക്കിയ സുരക്ഷയെ കുറിച്ചും വാനോളം സംസാരിക്കുന്ന ഭരണാധികാരികള്‍ വിനീത കാംതെയുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്‌. അല്ലെങ്കില്‍ ഭീകരവാദികള്‍ നടത്തിയതിലും ക്രൂരമായ ചതിക്കളി മുംബൈ പോലീസിന്റെ ഭാഗത്തു നിന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു എന്ന്‌ ചരിത്രം പില്‍ക്കാലത്ത്‌ രേഖപ്പെടുത്തും; സംശയമില്ല,ആതിരേ.

Friday, November 27, 2009

പുതിയ കൊഞ്ഞാണത്തവുമായി ദിവാകരന്‍ മന്ത്രി


രണ്ടുവര്‍ഷം മുമ്പ്‌ അരിവില വര്‍ദ്ധിച്ചപ്പോള്‍ മുട്ടയും പാലും കോഴിയിറച്ചിയും എന്ന (അന്റി ) തിയറി മുന്നോട്ട്‌ വച്ച്‌ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ട അതേ തന്ത്രം വീണ്ടും എടുത്ത്‌ പയറ്റുകയാണ്‌ ദിവാകരന്‍ മന്ത്രി. വിലവര്‍ദ്ധനയ്ക്ക്‌ കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാഖ്യാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കിയിട്ടാണ്‌ തങ്ങളുടെ കഴിവുകേടും അതുമൂലം സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രമക്കേടും മൂടിവെയ്ക്കാന്‍ ഇത്തരം കൊഞ്ഞാണത്തങ്ങളുമായി ദിവാകരന്‍ മന്ത്രി വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.എന്തെല്ലാം കുറവുകളുണ്ടെങ്കിലും ആതിരേ, വി.എസ്‌. അച്യുതാന്ദന്റെ മന്ത്രിസഭയിലെ പുംഗവന്മാരെല്ലാം കേരളീയരെ വിഡ്ഢിവേഷം കെട്ടിക്കാന്‍ വിരുതുള്ള കൊഞ്ഞാണന്മാരാണ്‌. നാക്കിന്‌ എല്ലില്ലാത്തകുകൊണ്ട്‌ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവാന്‍ ലജ്ജയില്ലാത്ത ദിവാകരന്മാരും സുധാകരന്മാരും ബേബിമാരും ശ്രീമതിമാരുമാണ്‌..! കുറെനാളെയായി 'വാമൊഴിവഴക്കത്തിന്റെ ആശാന്‍' മന്ത്രി ജി. സുധാകരന്‍ മൗനവ്രതത്തിലാണ്‌. അതുകൊണ്ട്‌ കൊഞ്ഞാണത്തങ്ങളൊന്നും കേള്‍ക്കാനില്ലായിരുന്നു. ബേബിയും ശ്രീമതിയും നടത്തിയ ബുദ്ധിശൂന്യ പ്രഖ്യാപനങ്ങള്‍ക്കൊന്നും ആ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞതുമില്ല.
എന്നാല്‍ ദിവാകരന്‍ മന്ത്രി വീണ്ടും വാ തുറന്നതോടെ കൊഞ്ഞാണത്തരത്തിന്‌ അന്ത്യമായിട്ടില്ലെന്ന്‌ വ്യക്തമായി.കൊഞ്ഞാണത്തം നിറഞ്ഞ അഞ്ചു കണ്ടുപിടുത്തങ്ങളാണ്‌ ദിവാകരന്‍ മന്ത്രി 'വഹ'യായി പുറത്തു വന്നത്‌
കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക്‌ വിലക്കയറ്റമുണ്ടെന്ന്‌ പത്രങ്ങള്‍ വെറുതെ എഴുതുന്നതാണെന്നാണ്‌ ആതിരേ, ദിവാകരന്‍ മന്ത്രിയുടെ ആദ്യത്തെ കണ്ടുപിടുത്തം. അരവില ഒന്നോ രണ്ടോ രൂപ കൂടിയാലും ആളുകള്‍ക്ക്‌ പ്രയാസമില്ല. അതാണ്‌ രണ്ടാമത്തെ കണ്ടുപിടുത്തം. ആളുകളുടെ കൈയ്യില്‍ പണമുണ്ട്‌. അവര്‍ക്ക്‌ വിലകൂടിയാലും നല്ല ഭക്ഷണം കിട്ടിയാല്‍ മതി. അതാണ്‌ ഹോട്ടലുകളില്‍ ഇത്ര തിരക്ക്‌ കൂടാന്‍ കാരണം. ഇത്‌ മൂന്നാമത്തെ കണ്ടുപിടുത്തം. ഭക്ഷണം കഴിക്കാന്‍ വരുന്നവരും ഹോട്ടലുകാരും തമ്മില്‍ ബില്ലിന്റെ പേരില്‍ എവിടെയെങ്കിലും തര്‍ക്കമുണ്ടായിട്ടുണ്ടോ? ഇത്‌ നാലാമത്തെ കണ്ടുപിടുത്തം. എന്നിട്ടും പത്രക്കാര്‍ വെറുതെ തീവില... തീവില എന്ന്‌ എഴുതുകയാണ്‌. ഇത്‌ അഞ്ചാമത്തെ കണ്ടുപിടുത്തം. തൃശ്ശൂരില്‍ മണ്ണെണ്ണ മൊത്തവ്യാപാരികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ്‌ ഈ കൊഞ്ഞാണത്തങ്ങള്‍ ദിവാകരന്‍ മന്ത്രി വിളമ്പിയത്‌. മേമ്പൊടിയായി ഇത്രയും കൂടി പറഞ്ഞുവച്ചു: ഞാന്‍ ഒന്നുമറിയാത്ത മന്ത്രിയാണെന്ന്‌ ആരും കരുതണ്ട.'
കേരളീയര്‍ക്ക്‌ നന്നായി അറിയാവുന്ന 'മാന്യ മഹാരാജരാജശ്രീ'യാണ്‌ ദിവാകരന്‍ മന്ത്രി. മന്ത്രി മന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചിലവിട്ടതും പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെ അതുപേക്ഷിച്ചതും വീട്ടിലെ പട്ടിക്ക്‌ പനി പിടിച്ചപ്പോള്‍ മൃഗസംരക്ഷണ ഡയറക്ടറെക്കൊണ്ടു തന്നെ ചികിത്സിപ്പിച്ചതും അരി ഇല്ലെങ്കില്‍ എന്താ രണ്ടുമുട്ടയും പാലും കോഴിയിറച്ചിയും കഴിച്ചാല്‍ പോരേ എന്ന്‌ ചോദിച്ചതുമെല്ലാം കോള്‍മയിരോടുകൂടിയാണ്‌ ആതിരേ, കേരളീയര്‍ എന്നും ഓര്‍ക്കുന്നത്‌.
നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനയില്‍ കേരളം പിടയുമ്പോഴാണ്‌ ദിവാകരന്‍ മന്ത്രിയുടെ ഈ വിളയാട്ടം. വിവരക്കേടിന്‌ ഇങ്ങനെയും ഒരു ആള്‍രൂപം ഉണ്ടെന്ന്‌ ഇപ്പോള്‍ കേരളീയര്‍ക്ക്‌ ബോദ്ധ്യമായി.വിപ്ലവവായാടിത്തം പുലമ്പുകയും എല്ലാ അധോലോക മഫിയകളുമായി കൈകോര്‍ക്കുകയും ചെയ്ത്‌ സുഖലോലുപ ജീവിതം നയിക്കുന്ന ദിവാകരന്‍ മന്ത്രിക്ക്‌ ഇത്തരം കൊഞ്ഞാണത്തങ്ങള്‍ തോന്നിയില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി.
ആതിരേ, സാധാരണക്കാരന്റെ കുടുംബജബജറ്റ്‌ താറുമാറാക്കി ,നിത്യജീവിതം വഴിമുട്ടിക്കുന്ന തലത്തിലോളം വിലക്കയറ്റം എത്തിയിട്ടും അതൊന്നും കേരളീയര്‍ക്ക്‌ പ്രശ്നമല്ല എന്നു പറയുന്ന ഈ പുംഗവനെ പൂവിട്ടു പൂജിക്കുക തന്നെ വേണം. അരിക്കും പഞ്ചസാരയ്ക്കും പച്ചക്കറിക്കും തുടങ്ങി മുട്ടയ്ക്കും മരുന്നിനും വരെ വിലകുതിച്ചുകയറുമ്പോഴാണ്‌ ദിവാകരന്‍ മന്ത്രി കേരളീയരെ വിഡ്ഢികളാക്കാന്‍ ഒരിക്കല്‍ കൂടി വാ തുറന്നിരിക്കുന്നത്‌.
കേന്ദ്രസര്‍ക്കാരിന്റെ കണക്ക്‌ അനുസരിച്ച്‌ ഭക്ഷ്യവസ്തുക്കള്‍ക്ക്‌ 15ശതമാനം വില വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌. എന്നാല്‍ വിപണിവൃത്തങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്‌ ഈ വര്‍ഷം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധന 30ശതമാനത്തിലേറെ എന്നാണ്‌.
ഓണത്തിനുശേഷം നേരിയ ആശ്വാസം ഉണ്ടായെങ്കിലും പിന്നീട്‌ അങ്ങോട്ട്‌ വില കുതിച്ചുകയറുകയാണ്‌. പഞ്ചസാര കിലോഗ്രാമിന്‌ 36 വരെ എത്തി. അരിക്ക്‌ വീണ്ടും വില കൂടുകയാണ്‌. അടുത്തമാസം ആന്ധ്രയില്‍ ലെവി എടുപ്പാണ്‌. അതോടെ വില വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയില്ല. ഇതിനിടക്ക്‌ കനത്ത മഴമൂലം വന്‍തോതില്‍ കൃഷി നാശമുണ്ടായതും അരിവിലവര്‍ദ്ധിക്കാന്‍ കാരണമാകും. 20 രൂപയാണ്‌ ഒരു കിലോ അരിയുടെ മൊത്തവ്യാപാരവില. പായ്ക്കറ്റിലാക്കി ബ്രാന്‍ഡു ചെയ്തു വില്‍ക്കുന്നവയ്ക്ക്‌ 25 രൂപയായി. പയര്‍വര്‍ഗ്ഗങ്ങള്‍ക്ക്‌ വില ഇരട്ടിച്ചു. കേട്ടാല്‍ പൊട്ടുന്ന വിലയാണ്‌ മുട്ടയ്ക്ക്‌.
ശബരിമല സീസണായതോടെ പച്ചക്കറികള്‍ക്കും തീവിലയായി. സാധാരണ ഈ തീര്‍ത്ഥാടന കാലത്ത്‌ പച്ചക്കറികളുടെ വില വര്‍ദ്ധിക്കുകയും മത്സ്യത്തിന്റെയും മാംസത്തിന്റെയും വില കുറയുകയുമാണ്‌ രീതി. ഇക്കുറി ഒന്നിനും വില കുറയുന്നില്ല. മറിച്ച്‌ വച്ചടികയറ്റമാണ്‌.
കേരളത്തില്‍ അവശ്യ സാധനങ്ങള്‍ എത്തുന്ന ഉല്‍പാദനമേഖലകളെല്ലാം ആതിരേ, വിലക്കയറ്റത്തിന്റെ പിടിയിലാണ്‌. ഇങ്ങനെ സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ വിപണിയില്‍ ഇടപെട്ട്‌ വില വര്‍ദ്ധന തടയേണ്ട മന്ത്രിയാണ്‌ മേല്‍പ്പറഞ്ഞ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ വായ്നാറ്റം പരത്തിയതെന്നോര്‍ക്കണം.. ബക്രീദ്‌ - ക്രിസ്മസ്‌ സീസണായതോടെ വില വീണ്ടും കുതിച്ചുകയറുമെന്നാണ്‌ വിപണി വൃത്തങ്ങള്‍ പ്രവചിക്കുന്നത്‌.
എന്നാല്‍ ഈ പ്രതിഭാസം ദിവാകരന്‍ മന്ത്രിയും മന്ത്രിസഭയും മാത്രം അറിയുന്നില്ല. അതേ സമയം വില വര്‍ദ്ധനയ്ക്ക്‌ കേന്ദ്രസര്‍ക്കാരിനെ പഴിചാരി മുഖം രക്ഷിക്കാന്‍ മന്ത്രിമാര്‍ക്കെല്ലാം വല്ലാത്ത ഉത്സാഹവുമാണ്‌.
ആതിരേ,സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്‌ വില്‍പനശാലകള്‍ വഴിയാണ്‌ കേരളത്തില്‍, സര്‍ക്കാര്‍ , പ്രധാനമായും അവശ്യസാധനങ്ങള്‍ വിറ്റഴിക്കുന്നത്‌. പൊതുവിപണിയിലെ വില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ ബാദ്ധ്യതയുള്ള ഈ രണ്ടു സംവിധാനങ്ങളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്‌. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കാനും ഉള്ള വിവേകം മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു തലവന്മര്‍ക്കും ഉണ്ടെങ്കില്‍ മാത്രമേ ക്രിയാത്മകമായി വിപണിയില്‍ ഇടപെട്ട്‌ വില വര്‍ദ്ധന തടയാന്‍ കഴിയൂ. അതിനു ശ്രമിക്കാതെ ഇടനിലക്കാര്‍ക്ക്‌ അവസരം നല്‍കി അതിന്റെ കമ്മീഷന്‍ അടിച്ചുമാറ്റാനാണ്‌ കേരളത്തില്‍ ഇപ്പോള്‍ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ ബാദ്ധ്യതയുള്ളത്‌ ഹോര്‍ട്ടി കോര്‍പ്പിനാണ്‌. ആ സംവിധാനവും കേരളീയര്‍ക്ക്‌ നേരെ കൊഞ്ഞനം കുത്തി നില്‍ക്കുകയാണ്‌. ഈ മുന്നു വില്‍പന കേന്ദ്രങ്ങളുടെ ഔട്ട്ലെറ്റുകളില്‍ പോലും സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതേയുള്ളു കുറയുന്നില്ല. വിലക്കുറവുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്‌ നിലവാരം കാണുകയുമില്ല. ഇത്‌ ഉപഭോക്താക്കളുടെ മേലുള്ള രണ്ടാം കുതിരകയറ്റമാണ്‌. ഹോര്‍ട്ടി കോര്‍പ്പിന്റെ പലവില്‍പനശാലകളിലും അവശ്യം വേണ്ട പച്ചക്കറികള്‍ ഇല്ല എന്നതാണ്ൂ‍ട്ടും പച്ചപ്പില്ലാത്ത വാസ്തവം.
ആതിരേ,കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ പച്ചക്കറി സംഭരിക്കാനാണ്‌ ഹോര്‍ട്ടി കോര്‍പ്‌ രൂപീകരിച്ചതെങ്കിലും തിരുവനന്തപുരത്തെ ചാലക്കമ്പോളം പോലെയുള്ള പൊതുകമ്പോളങ്ങളില്‍ നിന്ന്‌ പച്ചക്കറി വാങ്ങിയാണ്‌ ഹോര്‍ട്ടി കോര്‍പ്‌ അതിന്റെ വില്‍പനശാലകള്‍ വഴി വിപണം ചെയ്യുന്നത്‌. ഇതിനു പിന്നിലെ കമ്മീഷന്‍ കളി ആര്‍ക്കും മനസ്സിലാകുന്നില്ല എന്നാണ്‌ ആതിരേ, ദിവാകരന്‍ മന്ത്രിയുടെ ദിവാസ്വപ്നം. ഈ ദിവാസ്വപ്നം കണ്ടുകൊണ്ടാണ്‌ അരിവില വര്‍ദ്ധിക്കുന്നതുകൊണ്ട്‌ കേരളീയര്‍ക്ക്‌ ആര്‍ക്കും പ്രശ്നമില്ലെന്ന്‌ പ്രഖ്യാപിക്കുന്നത്‌. മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്ക്‌ വരുമാനം കൂടാനും കൂട്ടാനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. ആ മാര്‍ഗ്ഗങ്ങളെല്ലാം കൗശലപൂര്‍വ്വം ഇവരെല്ലാം ഉപയോഗിക്കുന്നുമുണ്ട്‌. ഇനി അത്‌ നടന്നില്ലെങ്കിലും പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായും ആനുകൂല്യങ്ങളായും മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന അവരെ ബാധിക്കാറില്ല. ഈ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന വിഡ്ഢിസ്വര്‍ഗ്ഗത്തിലിരുന്ന്‌ ദിവാകരന്‍ മന്ത്രി ഇത്തരം ഉളുപ്പില്ലായ്മകള്‍ എഴുന്നള്ളിക്കുമ്പോള്‍ കേരളത്തില്‍ പിറന്നു പോയതോര്‍ത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്തതോര്‍ത്തും സ്വയം ശപിക്കുകയാണ്‌ കേരളീയര്‍. ആതിരേ, സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുകയറിയിട്ടും ജനം സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട്‌ സ്വര്‍ണ്ണ വില വര്‍ദ്ധന അവര്‍ക്ക്‌ പ്രശ്നമല്ല എന്ന്‌ ഏതൊങ്കിലും ഒരു വിഡ്ഢി പറഞ്ഞാല്‍ തീര്‍ച്ചയായും അയാളെ കുതിരവട്ടത്തോ ഊളമ്പാറയിലോ ചികിത്സയ്ക്ക്‌ അയയ്ക്കേണ്ടതാണ്‌. ഇത്തരത്തില്‍ ചികിത്സ ലഭിക്കേണ്ടവരില്‍ ചിലരൊക്കെയാണ്‌ വി.എസ്‌. മന്ത്രിസഭയില്‍ ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന പല വകുപ്പുകളും ഭരിക്കുന്നത്‌. ഇവരുടെ ഈ മുടിഞ്ഞ ഭരണമാണ്‌ വിലവര്‍ദ്ധനയേക്കാള്‍, വിദ്യാഭ്യാസത്തിന്‌ സൗകര്യമില്ലാത്തിതിനേക്കാള്‍ ചികിത്സിക്കാന്‍ നല്ല സംവിധാനമില്ലാത്തതിനേക്കാള്‍ അസഹനീയം.
കേള്‍ക്കാതിരേ, രണ്ടുവര്‍ഷം മുമ്പ്‌ അരിവില വര്‍ദ്ധിച്ചപ്പോള്‍ മുട്ടയും പാലും കോഴിയിറച്ചിയും എന്ന ( ആന്റി ) തിയറി മുന്നോട്ട്‌ വച്ച്‌ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ട അതേ തന്ത്രം വീണ്ടും എടുത്ത്‌ പയറ്റുകയാണ്‌ ദിവാകരന്‍ മന്ത്രി. വിലവര്‍ദ്ധനയ്ക്ക്‌ കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാഖ്യാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കിയിട്ടാണ്‌ തങ്ങളുടെ കഴിവുകേടും അതുമൂലം സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രമക്കേടും മൂടിവെയ്ക്കാന്‍ ഇത്തരം കൊഞ്ഞാണത്തരങ്ങളുമായി ദിവാകരന്‍ മന്ത്രി വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.
ജനഹിതം സംരക്ഷിക്കാനല്ല,മറിച്ച്‌ അധോലോകഭീകരന്മാരുടെയും മൂലധനചൂഷകരുടെയും ഭൂമിമാഫിയയുടെയും ഒക്കെ താല്‍പര്യം സംരക്ഷിക്കാനാണ്‌ ഇപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ഭരണം കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌. അവരില്‍ നിന്ന്‌ ഇതുപോലെയുള്ള സമീപനം ഉണ്ടായില്ലെങ്കില്‍ ദീര്‍ഘനിശ്വാസം വിട്ടാല്‍ മതിയല്ലോ . ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ സമ്മതിദാനവും സംസ്ഥാനത്തിന്റെ നിലനില്‍പിന്‌ നികുതിയും നല്‍കുന്ന സാധാരണക്കാരന്റെ പിടലിക്കാണ്‌ ആതിരേ,ദിവാകരന്‍ മന്ത്രിയെ പോലുള്ളവരുടെ പ്രസ്താവനാമലവിസര്‍ജനം.
ദിവാകരന്‍ മന്ത്രി ഒരു കാര്യം ഓര്‍ക്കുന്നത്‌ നന്ന്‌., തെരുവുവേശ്യ സുരക്ഷിതത്വത്തിനായി വാങ്ങുന്ന കോണ്ടത്തിനും കുഷ്ഠരോഗി വേദന മറക്കാന്‍ കുടിക്കുന്ന മദ്യത്തിനും തെരുവിലുറങ്ങുന്നവന്‍ വിശപ്പ്‌ മറക്കാന്‍ വലിക്കുന്ന ബീഡിക്കും നല്‍കുന്ന പണത്തില്‍ നിന്ന്‌ ഊറ്റിയെടുക്കുന്ന നികുതി കൂടി ചേരുന്നതാണ്‌ ശമ്പളമായും ആനുകൂല്യമായും താങ്കള്‍ കൈപ്പറ്റുന്നത്‌. എന്നിട്ടിത്തരം പിതൃരാഹിത്യങ്ങള്‍ വിളമ്പിമ്പോള്‍ അതിനുള്ള മറുപടി നികുതിദായകരുടെയും സമ്മതിദായകരുടെയും പക്കലുണ്ട്‌. കാത്തിരിക്കുക...!

Friday, November 20, 2009

കേരളത്തിന്റെ ശാപമായകോടിയേരിയും ജേക്കബ്‌ പുന്നൂസും(അഥവ ഉണ്ടാകണം ഇവിടേയും ചാവേറുകള്‍)


സാമ്പത്തികമായി ഉന്നത സ്ഥാനത്തായിരുന്ന പോള്‍ എം. ജോര്‍ജിന്റെ വിധി ഇതാണെങ്കില്‍ കേരളത്തിലെ സാധാരണക്കാരന്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസില്‍ നിന്ന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക. പണത്തിന്‌ മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല്‌ എത്ര തന്മയത്വത്തോടെയാണ്‌ ഇവര്‍ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്തത്‌..!. നീതി നിഷേധിക്കാന്‍, നിയമപാലനം അട്ടിമറിക്കാന്‍ കോടിയേരി എന്നൊരു ആഭ്യന്തമന്ത്രിയും ജേക്കബ്‌ പുന്നൂസ്‌ എന്നൊരു ഡിജിപിയും കേരളത്തിന്‌ ആവശ്യമുണ്ടോ എന്നതാണ്‌ പോള്‍ എം വധം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ഗുരുതരമായ ചോദ്യം."പുള്ളിപ്പുലിയുടെ പുള്ളിയും എത്യോപ്യന്റെ കറുപ്പും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും" ഒരിക്കലും ഒരു മാറ്റത്തിനും വിധേയമല്ല എന്നാണ്‌ നിലവിലുള്ള ഒരു ചൊല്ല്‌. അതുകൊണ്ട്‌ ഈ മൂന്ന്‌ പേരും അവരവരുടെ മേഖലകളില്‍ കീഴടക്കാനാവാത്തവരായി കഴിയുന്നു എന്നാണ്‌ ധാരണ. എന്നാല്‍,ആതിരേ കാണ്ടാമൃഗത്തിന്‌ ഇതുവരെയുണ്ടായിരുന്ന മേല്‍ക്കോയ്മ വ്യാഴാഴ്ചയോടെ അവസാനിച്ചിരിക്കുന്നു.
വ്യാഴാഴ്ചയാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും ഡിജിപി ജേക്കബ്‌ പുന്നൂസിന്റെയും ഐജി വിന്‍സന്‍ എം. പോളിന്റെയും പ്രത്യേക നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിനൊടുവില്‍, കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ വധക്കേസില്‍ പോലീസ്‌ രാമങ്കരി ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യര്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേരളം ആകാംക്ഷാപൂര്‍വം കാത്തിരുന്ന ആ കുറ്റപത്രം ,വിവേകശാലികള്‍ പ്രതീക്ഷിച്ചതുപോലെ ,ഒരു മെലോ ഡ്രാമയിലാണ്‌ അവസാനിച്ചിരിക്കുന്നത്‌. ഗുണ്ടാ നേതാക്കന്മാരായ ഓംപ്രകാശും, പുത്തന്‍ പാലം രാജേഷും മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ പ്രതികളല്ല എന്ന്‌ സ്ഥാപിക്കാന്‍ വേണ്ടി തയ്യാറാക്കിയ മറ്റൊരു തിരക്കഥയാണ്‌ ആതിരേ ആ കുറ്റപത്രം.
ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ്‌ ജയചന്ദ്രന്‍ ഒന്നാം പ്രതിയും പോളിനെ കുത്തിയെന്ന്‌ പറയുന്ന കാരി സതീശന്‍ രണ്ടാം പ്രതിയും ആയിട്ടുള്ള ഈ കേസില്‍ ആകെ 25 പ്രതികളാണുള്ളത്‌. അതില്‍ 24-ാ‍ം പ്രതി ഓം പ്രകാശും 25-ാ‍ം പ്രതി പുത്തന്‍പാലം രാജേഷുമാണ്‌. 120 പേജുള്ള കുറ്റപത്രത്തില്‍ 188 സാക്ഷികളെയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും കൊലയ്ക്ക്‌ ഉപയോഗിച്ചതെന്ന്‌ കരുതുന്ന എസ്‌ കത്തിയുമുള്‍പ്പെടെ 126 തൊണ്ടി സാധനങ്ങളുമാണ്‌ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. കുറ്റപത്രം കൂടാതെ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരുടെ നുണ പരിശോധനാ ഫലം, ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ മുന്നൂറോളം പേജുകളിലായിട്ടാണ്‌ അന്വേഷണ സംഘം കോടതിക്ക്‌ വിവരങ്ങള്‍ കൈമാറിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആദ്യസംഘം അറസ്റ്റിലായിട്ട്‌ ഈ മാസം 24ന്‌ 90 ദിവസം തികയാന്‍ ഇരിക്കവേയാണ്‌ അന്വേഷണസംഘത്തിന്‌ വേണ്ടി ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി പി.എന്‍ വേണുഗോപാല്‍ വ്യാഴാഴ്ച വൈകുന്നേരം 4.20ന്‌ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌.
കേരളം കണ്ട ഏറ്റവും വലിയ അട്ടിമറിയാണ്‌ ആതിരേ, മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ വധക്കേസിന്റെ അന്വേഷണം. സംഭവം പുറത്തറിഞ്ഞ നിമിഷം മുതല്‍ പോലീസിലെ ഉന്നതന്മാരും പുറത്തുള്ള പ്രമാണികളും ചേര്‍ന്ന്‌ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളുടെ അറസ്റ്റും കുറ്റസമ്മതവും തെളിവ്‌ ശേഖരണവുമെല്ലാം. സാക്ഷരരെന്നും പ്രബുദ്ധരെന്നും അഭിമാനിക്കുന്ന മലയാളികളെ മുച്ചൂടും വിഡ്ഢികളാക്കിക്കൊണ്ടാണ്‌ ഈ കേസില്‍ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ പ്രതികള്‍ക്ക്‌ വേണ്ടി കളിച്ചത്‌, കരുക്കള്‍ ഇപ്പോഴും നീക്കുന്നത്‌. ഐജി വിന്‍സന്‍ എം. പോളിനെ കൊണ്ട്‌ പത്രസമ്മേളനം നടത്തിച്ച്‌ കേസിന്റെ സ്വഭാവവും അന്വേഷണ രീതിയും മുന്‍കൂറായി വെളിപ്പെടുത്തി പ്രതികള്‍ക്ക്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ കേസന്വേഷണം എന്ന നിലയില്‍ മുത്തൂറ്റ്‌ പോള്‍ വധക്കേസ്‌ കുറ്റാന്വേഷണ ചരിത്രത്തില്‍ സ്ഥാനം നേടുമെന്ന കാര്യത്തില്‍ ഒട്ടും സന്ദേഹിക്കേണ്ടാ ആതിരേ..
എന്തിനാണ്‌ പോള്‍ വധിക്കപ്പെട്ടത്‌ എന്ന ചോദ്യത്തിന്‌ യുക്തിഭദ്രമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും സംഭവസമയത്ത്‌ എങ്ങനെ എന്തിന്‌ പോളിനൊപ്പം ഉണ്ടായിരുന്നു എന്ന പ്രഥമ ചോദ്യത്തിന്‌ പോലും സംശയാതീതമായ ഉത്തരം കണ്ടെത്താന്‍ ജേക്കബ്‌ പുന്നൂസിന്റെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ആ പോലീസ്‌ തയ്യാറാക്കിയ എഫ്‌ഐആറില്‍ യഥാക്രമം 15,16-ാ‍ം പ്രതികളായിരുന്നു ഓംപ്രകാശും പുത്തന്‍പാലം രാജേഷും. എന്നാല്‍ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഏറ്റവും ഒടുവിലാണ്‌ ഇവരുടെ സ്ഥാനം. തെളിവ്‌ നശിപ്പിച്ചു എന്ന വളരെ ലഘുവായ കുറ്റമാണ്‌ ഇരുവരുടെയും പേരില്‍ ഇപ്പോള്‍ പോലീസ്‌ ആരോപിക്കുന്നത്‌.
ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും പോലീസ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പങ്കല്ല ഈ വധക്കേസിലുള്ളതെന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിപോലും പറയും. സംഭവദിവസങ്ങളില്‍ ദൃശ്യ-പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അത്തരത്തിലായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ കേരളീയരെ ഒന്നാകെ കുപ്പിയിലിറക്കുന്ന രീതിയിലുള്ളതാണ്‌ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം.
ആതിരേ, ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും ഉപരിതലത്തില്‍ കാണുന്ന പങ്കല്ല ഉള്ളതെന്ന്‌ ബോധ്യമായതുകൊണ്ടാണ്‌ ഇരുവരെയും നുണപരിശോധനയ്ക്കും നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിനും വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടത്‌. ഈ ഉത്തരവിനെ പോലും ധിക്കരിച്ച്‌, പിച്ചിച്ചീന്തി കൊണ്ടാണ്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ ഈ കേസന്വേഷണം അട്ടിമറിച്ചിരിക്കുന്നത്‌. നുണ പരിശോധന നടത്തിയെന്ന്‌ പോലീസ്‌ അവകാശപ്പെടുന്നത്‌ വിശ്വസിക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിയുകയുള്ളു. അതിന്റെ സത്യസന്ധതയും ആര്‍ജ്ജവവും അവര്‍ക്ക്‌ മാത്രമേ അറിയുകയുള്ളു. വിചാരണ വേളയില്‍ തീര്‍ച്ചയായും ആ കള്ളക്കളി പുറത്താകുമെന്ന്‌ പ്രതീക്ഷിക്കാം, അത്ര മാത്രം
ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കിയിരുന്നെങ്കില്‍ ആതിരേ, തീര്‍ച്ചയായും ഈ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ പുറത്ത്‌ വരുമായിരുന്നു. എന്നാല്‍, ആ സത്യങ്ങള്‍ പുറത്ത്‌ വരരുത്‌ എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു തുടക്കം മുതല്‍, ജാഗ്രതയോടെ പോലീസ്‌ കള്ളത്തെളിവുകളുണ്ടാക്കി മുന്നോട്ട്‌ പോയത്‌. അതിന്റെ ആദ്യ പടിയായിരുന്നു ഐജി വിന്‍സന്‍ എം. പോളിന്റെ പത്രസമ്മേളനം. ഇതിന്റെ പേരില്‍ രണ്ടുതവണയാണ്‌ ഐജി കേരളാ ഹൈക്കോടതിയുടെ നിശിതമായ വിമര്‍ശനത്തിന്‌ വിധേയനായത്‌. വിന്‍സന്‍ എം. പോളിനെ പോലെ അഭിമാനിക്കാവുന്ന ട്രാക്‌ റിക്കാര്‍ഡുള്ള ഒരു പോലീസ്‌ ഓഫീസര്‍ കോടതിയിലും പൊതുസമൂഹത്തിന്റെ മുമ്പിലും ഇങ്ങനെ നാണംകെട്ട്‌ നില്‍ക്കേണ്ടിവന്നത്‌ ആദ്യം സൂചിപ്പിച്ച തിരക്കഥയിലെ രംഗങ്ങള്‍ മാത്രം. ലജ്ജയില്ലാതെ, എന്നിട്ടും ,ഐജിയായി തുടരുന്ന അദ്ദേഹത്തിന്റെ തൊലിക്കട്ടിയും 'അഭിനന്ദനമര്‍ഹി'ക്കുന്നത്‌ തന്നെ.
പുത്തന്‍പാലം രാജേഷിനെ നാര്‍ക്കോ അനാലിസിസിന്‌ വിധേയനാക്കാതിരിക്കാന്‍ ചൂണ്ടിക്കാട്ടിയ ഘടകം ആതിരേ, മലയാളികളെ മുഴുവന്‍ പുച്ഛിക്കുന്നതായിരുന്നു. രാജേഷിന്‌ ഇംഗ്ലീഷ്‌ അറിയാത്തതുകൊണ്ട്‌ മരുന്ന്‌ കുത്തിവെച്ചുള്ള ചോദ്യം ചെയ്യല്‍ പ്രായോഗികമല്ല എന്നാണ്‌ ജേക്കബ്‌ പുന്നൂസിന്റെ പോലിസ്‌ വ്യക്തമാക്കിയത്‌. അഭയ വധക്കേസിലെ നാര്‍ക്കോ അനാലിസിസിന്റെ വീഡിയോ കേരളത്തിലും കേരളത്തിന്‌ പുറത്തുള്ളവരും ടിവിയിലൂടെ കണ്ടതാണ്‌. സിസ്റ്റര്‍ സെഫിയെ ചോദ്യം ചെയ്തത്‌ മലയാളത്തിലായിരുന്നു. ഫാ. പൂതൃക്കയോടും ഫാ. കോട്ടൂരിനോടും ഇടയ്ക്ക്‌ മലയാളത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും കേട്ടതാണ്‌. ഇവരില്‍ നിന്ന്‌ മലയാളത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാമായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ രാജേഷില്‍ നിന്നും അത്തരത്തില്‍ വിവരം ശേഖരിക്കാന്‍ കഴിയുമായിരുന്നില്ല? ഈ ചോദ്യം ചൂണ്ടുവിരലായി നീളുന്നത്‌ ആഭ്യന്തരമന്ത്രാലയത്തിലേക്കും മന്ത്രിയിലേക്കും പിന്നെ വാര്‍ത്തകളില്‍ ആരോപിക്കപ്പെട്ടതുപോലെ മന്ത്രിപുത്രനിലേക്കും അദ്ദേഹത്തിന്റെ വാണിജ്യ ബന്ധങ്ങളിലേക്കുമാണ്‌.
ഓംപ്രകാശിനെ നാര്‍ക്കോ അനാലിസിസില്‍ നിന്ന്‌ മുക്താനാക്കാന്‍ കണ്ടെത്തിയതാണ്‌ കരള്‍ രോഗം. അതും ഹൈദ്രാബാദില്‍ ചെന്ന ശേഷം കണ്ടുപിടിക്കപ്പെട്ടതും. ഇവിടെ ദിവസസേന ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക്‌ വിധേയരാക്കിയപ്പോഴൊന്നും കണ്ടെത്താന്‍ കഴിയാത്ത രോഗമാണ്‌ ഹൈദ്രാബാദില്‍ കണ്ടെത്തിയത്‌. അതായത്‌ ഒന്നുകില്‍ ഇവിടത്തെ ഡോക്ടര്‍മാരെല്ലാം കൊഞ്ഞാണന്മാരാണ്‌. അല്ലെങ്കില്‍ രാജേഷിന്‌ ഉണ്ടെന്ന്‌ പറയുന്ന രോഗം കള്ളത്തരമാണ്‌. ഇതില്‍ രണ്ടാമത്‌ പറഞ്ഞതാണ്‌ ശരിയെന്ന്‌ പൊതുസമൂഹത്തെ കൊണ്ട്‌ വിശ്വസിപ്പിക്കുന്ന തരത്തിലാണ്‌ തുടക്കം മുതല്‍ കേസന്വേഷണം നീങ്ങിയത്‌.
നോക്കൂ ആതിരേ, സാമ്പത്തികമായി ഉന്നത സ്ഥാനത്ത്‌ നില്‍ക്കുന്ന പോള്‍ എം. ജോര്‍ജിന്റെ വിധി ഇതാണെങ്കില്‍ കേരളത്തിലെ സാധാരണക്കാരന്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസില്‍ നിന്ന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക. പണത്തിന്‌ മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല്‌ എത്ര തന്മയത്വത്തോടെയാണ്‌ ഇവര്‍ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്തത്‌..!. നീതി നിഷേധിക്കാന്‍, നിയമപാലനം അട്ടിമറിക്കാന്‍ കോടിയേരി എന്നൊരു ആഭ്യന്തമന്ത്രിയും ജേക്കബ്‌ പുന്നൂസ്‌ എന്നൊരു ഡിജിപിയും കേരളത്തിന്‌ ആവശ്യമുണ്ടോ എന്നതാണ്‌ പോള്‍ എം വധം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ഗുരുതരമായ ചോദ്യം.തെരുവു വേശ്യ സുരക്ഷയ്ക്കായി വാങ്ങുന്ന കോണ്ടത്തിനും കുഷ്ഠരോഗി വേദന മറക്കാന്‍ കുടിക്കുന്ന റമ്മിനും തെരുവിലുറങ്ങുന്ന ഭിക്ഷക്കാര്‍ വലിക്കുന്ന ബീഡിക്കുമെല്ലാം അവര്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടുകൂടിയാണ്‌ കോടിയേരിക്കും ജേക്കബ്‌ പുന്നൂസിനും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്‌.അതു വാങ്ങി ആസ്വദിച്ചിട്ട്‌ കൊലയാളികളായ ക്രിമിനലുകളുടെ വിഹിതം പറ്റി അവരെ സംരക്ഷിക്കുന്ന ഇവര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലത്തവരാണ്‌..ഉണ്ടാകണം ആതിരേ, ഇവിടേയും ചാവേറുകള്‍..

Thursday, November 19, 2009

ഏകജാലക' പ്രിയരുടെ കൊടും പാരകള്‍

ജിസിഡിഎയെ ഇത്തരത്തില്‍ ആലസ്യത്തിലാഴ്ത്തിയതില്‍ ജോസഫൈനും അവരുടെ പാര്‍ട്ടിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ മൂലധന നിക്ഷേപകരുടെയും സമാഹര്‍ത്താക്കളുടെയും പ്രശ്നങ്ങള്‍ക്കാണ്‌ പാര്‍ട്ടി നേതൃത്വം പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണം ശക്തമാക്കുന്നതാണ്‌
കൊച്ചിയോടും ജിസിഡിഎയോടും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ അവഗണന.

തെങ്ങിന്റെ മണ്ടയിലല്ല, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ്‌ വ്യവസായം ആരംഭിക്കേണ്ടതെന്ന്‌ എളമരം കരീമിന്‌ അറിയാം. ശീതികരിച്ച പാര്‍ട്ടി ഓഫീസുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും തീംപാര്‍ക്കുകളുമാണ്‌ വിപ്ലവപാര്‍ട്ടികളുടെ പുതിയ ഈടു വെയ്പുകളെന്ന്‌ പിണറായി വിജയനും ബോധ്യമുണ്ട്‌. ഈ ബോധ്യങ്ങളില്‍ നിന്നുകൊണ്ടാണ്‌ ആതിരേ, ഇവര്‍ വിപ്ലവത്തിന്റെ പുതിയ മാനിഫെസ്റ്റോകള്‍ രചിക്കുന്നതും വിപ്ലവ വിരുദ്ധരെ കണ്ടെത്തുന്നതും. സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ വികസനം വരൂ എന്ന ഇവരുടെ പിടിവാശിക്കെതിരെ നിന്നാല്‍ അച്യുതാനന്ദന്‍ അടക്കമുള്ളവരെല്ലാം വികസന വിരുദ്ധരും വിപ്ലവ വായാടികളുമാണ്‌. പശ്ചിമബംഗാളില്‍ ജ്യോതിബസുവും ബുദ്ധദേവും നടത്തിയ വികസനമുന്നേറ്റമാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കളുടെ റോള്‍ മോഡല്‍. ആ റോള്‍ മോഡലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അണികള്‍ പോലും വലിച്ചു കഴിഞ്ഞ ബീഡിക്കുറ്റിപോലെ വലിച്ചെറിഞ്ഞത്‌ കണ്ടിട്ടും സ്വകാര്യ പങ്കാളിത്തത്തോടെ, നാടിന്റെ ഈടു വെയ്പുകള്‍ മൂലധന ചൂഷകര്‍ക്ക്‌ അടിയറ വെക്കാനാണ്‌ എളമരം കരീമും അദ്ദേഹം ഉള്‍പ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും ജാഗ്രതാ പൂര്‍വം ശ്രമിക്കുന്നത്‌.
കൊച്ചിക്ക്‌ ജീവശ്വാസമേകുന്ന കണ്ടല്‍ കാടുകള്‍ നിറഞ്ഞ വളന്തക്കാട്‌ ദ്വീപ്‌ ശോഭ ഡവലപ്പേഴ്സിന്‌ അടിയറ വെച്ചിലെങ്കില്‍ എളമരം കരീമിനും പാര്‍ട്ടിയിലെ ലാന്‍ഡ്‌ മാഫിയയ്ക്കും അവരെ പിന്തുണയ്ക്കുന്ന ഉന്നത നേതൃത്വത്തിനും ഉറക്കം വരികയില്ല എന്നതാണ്‌ ഇന്നത്തെ അവസ്ഥ.
അതേസമയം, കൊച്ചി നഗരം, ചെയ്യാമായിരുന്ന പല വികസന പദ്ധതികളും നടപ്പിലാക്കാത്തതുകൊണ്ട്‌ ശ്വാസം മുട്ടുന്നതൊന്നും ഇവര്‍ക്ക്‌ പ്രശ്നമേയല്ല. ജിസിഡിഎ എന്ന വിശാല കൊച്ചി വികസന അതോറിട്ടിയോട്‌ ഇവരെല്ലാം പുലര്‍ത്തുന്ന അവഗണനയും ജിസിഡിഎ മുന്നോട്ടുവെച്ച ക്രിയാത്മക പദ്ധതികള്‍ക്ക്‌ അനുമതി നല്‍കാത്തതും മറ്റൊന്നുമല്ല വ്യക്തമാക്കുന്നത്‌.
കൊച്ചി നഗരസഭയുടെയും ആറ്‌ മുന്‍സിപ്പാലിറ്റികളുടെയും 25 പഞ്ചായത്തുകളുടെയും ആസൂത്രിത വികസനം ലക്ഷ്യമിട്ട്‌ 33 വര്‍ഷം മുമ്പ്‌ രൂപികരിച്ച വിശാല കൊച്ചി അതോറിട്ടി ഇന്ന്‌ ഈ നാടിന്‌ ഒരു ശാപമായി പരിണമിച്ചിരിക്കുകയാണ്‌ ആതിരേ. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പങ്കിട്ടെടുക്കാവുന്ന ഒരു പദവി മാത്രമായി ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം മാറിക്കഴിഞ്ഞു. മെയ്യനങ്ങാതെ സുഖമായി ശമ്പളം പറ്റി കഴിയാനുള്ള ലാവണമാണ്‌ അവര്‍ക്കിപ്പോഴിത്‌. ആയ കാലത്ത്‌ പണിത ഷോപ്പിംഗ്‌ കോംപ്ലക്സുകളില്‍ നിന്നുള്ള വാടക പിരിച്ച്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കി ചെയര്‍മാനാവശ്യമുള്ളത്‌ എഴുതിയെടുത്ത്‌ ഇങ്ങനെ കാലയാപനം ചെയ്യുമ്പോള്‍ കൊച്ചിയും പരിസരവും വികസനമില്ലാതെ വീര്‍പ്പു മുട്ടുകയാണ്‌.
ആതിരേ, നാടിന്‌ ശാപമായി മാറിയ ജിസിഡിഎയ്ക്ക്‌ പക്ഷെ, അഭിമാനിക്കാവുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. അത്‌ കൊച്ചിയുടെ ലാന്‍ഡ്‌ മാര്‍ക്കുകള്‍ പണിതുയര്‍ത്തിയ കാലമാണ്‌. കേരളത്തിലെ ഏക മറൈന്‍ഡ്രൈവ്‌ ജിസിഡിഎ നിര്‍മ്മിച്ചതാണ്‌. കായല്‍ ചെളികുത്തി ഉയര്‍ത്തിയെടുത്ത സ്ഥലത്താണ്‌ ഇന്ന്‌ കാണുന്ന ആഡംബര വാണിജ്യ കേന്ദ്രങ്ങള്‍ പണിതത്‌. കേരളത്തിലെ ഏറ്റവും വിലയേറിയ സ്ഥലവും ഇതുതന്നെ. എസ്‌. കൃഷ്ണകുമാറായിരുന്നു അന്നത്തെ ചെയര്‍മാന്‍.
കെ. ബാലചന്ദ്രന്‍ ചെയര്‍മാനായിരിക്കുമ്പോഴാണ്‌ കേരളത്തില്‍ ആദ്യമായി ഒരു ബിഒടി പദ്ധതി പൂര്‍ത്തിയാക്കിയത്‌. മട്ടാഞ്ചേരി പുതിയപാലം.
ആതിരേ, ജിസിഡിഎ തന്നെയാണ്‌ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയം പണിതത്‌. ജോസഫ്‌ തോമസായിരുന്നു അന്ന്‌ ചെയര്‍മാന്‍. പനമ്പിളി നഗര്‍, ഗാന്ധി നഗര്‍, എടത്തല ഹൗസിംഗ്‌ പ്രോജക്ട്‌, കത്രിക്കടവ്‌ പാലം, കലൂര്‍-കടവന്ത്ര റോഡ്‌, ബണ്ട്‌ റോഡ്‌ പാലം എന്നിങ്ങനെ പോകുന്നു ആ ലാന്‍ഡ്‌ മാര്‍ക്കുകള്‍. എന്നാല്‍, ജിസിഡിഎയുടെ ഏറ്റവും ഒടുവിലത്തെ മൂന്ന്‌ വര്‍ഷത്തെ പദ്ധതികള്‍ നോക്കിയാല്‍ എന്തിനാണ്‌ കൊച്ചിക്ക്‌ ഇങ്ങനെ ഒരു അതോറിറ്റി എന്ന്‌ ചോദിച്ചുപോകും. വികസന പദ്ധതികളില്ലാതെ, ആസൂത്രണമില്ലാതെ ആലസ്യത്തിലാണ്ട്‌ കിടക്കുകയാണ്‌ ജിസിഡിഎ. ഇത്‌ പൊറുക്കാവുന്നതല്ല. കോഴിക്കോട്‌, തിരുവനന്തപുരം വികസന അതോറിറ്റികള്‍ക്ക്‌ സര്‍ക്കാര്‍ തിരശീലയിട്ടപ്പോഴും ജിസിഡിഎയ്ക്ക്‌ ആയുസ്‌ നീട്ടിക്കിട്ടിയത്‌ ആദ്യകാലത്ത്‌ കുറെ ക്രിയാത്മക പദ്ധതികള്‍ കൊച്ചിയില്‍ പൂര്‍ത്തിയാക്കിയതുകൊണ്ടാണ്‌. എന്നാല്‍, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി സംസ്ഥാന സര്‍ക്കാരും ജിസിഡിഎയെ കയ്യൊഴിഞ്ഞ മട്ടാണ്‌. കഴിഞ്ഞ മൂന്ന്‌ ബജറ്റിലും ജിസിഡിഎയ്ക്ക്‌ തുക വക കൊള്ളിച്ചിരുന്നില്ല. മൂന്ന്‌ വര്‍ഷം മുമ്പ്‌ വരെ ഒരു കോടി രൂപ വീതമായിരുന്നു ബജറ്റ്‌ വിഹിതം. നേരത്തെ സൂചിപ്പിച്ചതുപോലെ പണ്ടുപണിത ഷോപ്പിംഗ്‌ കോംപ്ലക്സുകളില്‍ നിന്ന്‌ വാടക ലഭിക്കുന്നതുകൊണ്ട്‌ ജിസിഡിഎ നടന്നുപോകുന്നു എന്നുമാത്രം.
സര്‍ക്കാരിന്റെ ഈ അവഗണന മൂലം, ജിസിഡിഎ സമര്‍പ്പിച്ച പല പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടില്ല. രാജ്യത്തെ മറ്റു വികസന ഏജന്‍സിയേക്കാള്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ക്കാണ്‌ അതോറിറ്റിയിലെ മിടുക്കരായ ആസൂത്രകര്‍ രൂപം നല്‍കിയത്‌. അതിനൊന്നും അനുമതി നല്‍കാന്‍ സര്‍ക്കാരോ അനുമതി നേടിയെടുക്കാന്‍ ജിസിഡിഎ അധിപരോ മനസ്സു കാണിച്ചില്ല എന്നാണ്‌ കൊച്ചി ഇന്ന്‌ അനുഭവിക്കുന്ന വികസന വീര്‍പ്പുമുട്ടല്‍ വ്യക്തമാക്കുന്നത്‌.
ആതിരേ, നോക്കുക, അങ്കമാലിയില്‍ പാര്‍പ്പിട വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള അങ്കമാലി നൈബര്‍ഹുഡ്‌ പ്രോജക്ട്‌, മറൈന്‍ ഡ്രൈവില്‍ നിലവിലുള്ള മൈതാനം നിലനിര്‍ത്തി അതിനടിയില്‍ രണ്ടുനിലകളിലായി ആയിരത്തോളം വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാനും വിശാലമായ അണ്ടര്‍ ഗ്രൗണ്ട്‌ ഷോപ്പിംഗ്‌ കോംപ്ലക്സിനുമുള്ള അണ്ടര്‍ഗ്രൗണ്ട്‌ പാര്‍ക്കിംഗ്‌ പ്രോജക്ട്‌, ജിഡ ഭൂമിയില്‍ നിന്ന്‌ തുടങ്ങി മൂന്ന്‌ ദേശീയ പാതകള്‍ കുറുകെ കടന്ന്‌ വരാപ്പുഴ, ആലുവ, പെരുമ്പാവൂര്‍, കോലഞ്ചേരി പട്ടണങ്ങളുടെ സമീപപ്രദേശങ്ങളിലൂടെ കടന്ന്‌ കുണ്ടന്നൂരില്‍ അവസാനിക്കുന്ന നാലുവരിപാതയായ റിംഗ്‌ റോഡ്‌ പ്രോജക്ട്‌ ചിലവന്നൂര്‍ ബണ്ട്‌ റോഡ്‌, മണപ്പാട്ടിപ്പറമ്പ്‌ ഷോപ്പിംഗ്‌ മാള്‍, ആലങ്ങാട്‌, കുരീക്കാട്‌, നെടുമ്പാശേരി, പട്ടിമറ്റം എന്നിവിടങ്ങളില്‍ സാറ്റലൈറ്റ്‌ ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാനുള്ള പ്രോജക്ട്‌ വെണ്ണലയില്‍ അവികസിതമായ നൂറേക്കര്‍ സ്ഥലം ഏറ്റെടുത്ത്‌ വാണിജ്യ പാര്‍പ്പിട ആവശ്യങ്ങള്‍ക്ക്‌ വികസിപ്പിക്കാനുള്ള വെണ്ണല സ്കീം ഉടമകളില്‍ നിന്ന്‌ ഒരു നിശ്ചിത കാലത്തേക്ക്‌ ഭൂരി പാട്ടത്തിനെടുത്ത്‌ ഒറ്റ പ്ലോട്ടാക്കി വികസിപ്പിച്ച്‌ മൂല്യവര്‍ധിത ഭൂമിയായി വില്‍ക്കാനുള്ള ലാന്‍ഡ്‌ ബാങ്ക്‌ പ്രോജക്ട്‌ എന്നിങ്ങനെ എട്ടോളം പദ്ധതികളാണ്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ ജിസിഡിഎ സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. ഇതില്‍ പലതും സര്‍ക്കാരിന്റെ മുതല്‍ മുടക്ക്‌ കൂടാതെ തന്നെ നടപ്പാക്കാവുന്നതുമായിരുന്നു. എന്നാല്‍, എളമരം കരീമിനോ ഡോ. തോമസ്‌ ഐസക്കിനോ ഈ പദ്ധതികളുടെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതല്ലെങ്കില്‍ ഈ പദ്ധതികള്‍ക്ക്‌ തുരങ്കം വെച്ച്‌ മറ്റു ചില സ്വകാര്യ താല്‍പര്യങ്ങള്‍ക്ക്‌ അവര്‍ വളം വെയ്ക്കുകയായിരുന്നു. വളന്തക്കാട്‌ ശോഭാ ഡവലപ്പേഴ്സിന്‌ അടിയറ വെയ്ക്കാനുള്ള തത്രപ്പാട്‌ വ്യക്തമാക്കുന്നത്‌ ഈ വന്‍ ചതിയാണ്‌ ആതിരേ.
സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതികള്‍ക്ക്‌ അനുമതി വാങ്ങേണ്ടിയിരുന്നത്‌ ചെയര്‍പേഴ്സണായ എം.സി ജോസഫൈനായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ നേതാവുമായ ജോസഫൈന്‌ പാര്‍ട്ടിയില്‍ തന്നെ പിടിപ്പത്‌ പണിയുണ്ടായിരുന്നു. അവര്‍ക്ക്‌ അപ്പോള്‍ എങ്ങനെ, എപ്പോഴാണ്‌ കൊച്ചിയുടെ വികസനത്തെ കുറിച്ചും അതിനായി ജിസിഡിഎ ആസൂത്രണം ചെയ്ത പദ്ധതികളെ കുറിച്ചും അത്‌ നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചിന്തിക്കാന്‍ സമയം കിട്ടുക. കൃഷ്ണകുമാറും ജി. ബാലചന്ദ്രനും ജോസഫ്‌ തോമസും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച്‌ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ജിസിഡിഎയെ ഇത്തരത്തില്‍ ആലസ്യത്തിലാഴ്ത്തിയതില്‍ ജോസഫൈനും അവരുടെ പാര്‍ട്ടിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ മൂലധന നിക്ഷേപകരുടെയും സമാഹര്‍ത്താക്കളുടെയും പ്രശ്നങ്ങള്‍ക്കാണ്‌ പാര്‍ട്ടി നേതൃത്വം പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണം ശക്തമാക്കുന്നതാണ്‌ കൊച്ചിയോടും ജിസിഡിഎയോടും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ അവഗണന. ഇതില്‍ നിന്നൊരു മോചനം പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാവുകയേയുള്ളു. കാരണം വ്യവസായ വകുപ്പ്‌ ഭരിക്കുന്നത്‌ എളമരം കരീമും ധനവകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ തോമസ്‌ ഐസക്കുമാണ്‌. നേതൃത്വത്തിന്റെ നവ ലിബറല്‍ നയങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൊതുസമൂഹത്തിന്‌ ഗുണമുണ്ടാകുന്ന ഒരു നടപടി പോലും ഇവരില്‍ നിന്ന്‌ ഉണ്ടാകാന്‍ പോകുന്നില്ല. വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി മുടിയാനാണ്‌ ആതിരേ ഇവരുടെ ഭരണകാലത്ത്‌ കൊച്ചി നിവാസികളുടെ വിധി.

Wednesday, November 18, 2009

സ്മാര്‍ട്ട്‌ സിറ്റി:ഇവരുടെ ത്യാഗത്തെ എന്തിനാണിങ്ങനെ വഞ്ചിച്ചത്‌

ഏകജാലകത്തിലൂടെ സ്വകാര്യ മൂലധന ശക്തികള്‍ക്ക്‌ വ്യവസായത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന ജാഗ്രതയും താല്‍പര്യവും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഇഷ്ടം പോലെ വിനിയോഗിക്കാന്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കറു കണക്കിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ്‌ കേവലം 12 ഏക്കര്‍ ഭൂമിയുടെ പേരില്‍ തര്‍ക്കിച്ച്‌ നില്‍ക്കുന്നത്‌. ഇതിന്റെ ഉദ്ദേശം മറ്റു ചിലതെല്ലാമാണെന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായിട്ടുണ്ട്‌.
ലോകത്തെ തന്നെ കൊതിപ്പിച്ച സ്വപ്നപദ്ധതിയായിരുന്നു ആതിരേ, സ്മാര്‍ട്ട്‌ സിറ്റി. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ചര്‍ച്ചകള്‍ ആരംഭിക്കുകയും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം തറക്കല്ലിടുകയും ചെയ്ത ആ പദ്ധതി ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്‌. ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുമായുള്ള കരാറിലെ ചില സാങ്കേതിക കാരണങ്ങള്‍ മൂലമാണ്‌ കല്ലിട്ടിടത്തുനിന്ന്‌ ഒരടിപോലും മുന്നോട്ട്‌ പോകാനാവാതെ പദ്ധതി മന്ദീഭവിച്ച്‌ നില്‍ക്കുന്നത്‌ എന്നാണിപ്പോള്‍ സര്‍ക്കാര്‍ ഭാഷ്യം.. 2007 നവംബര്‍ 16ന്‌ കൊട്ടും കുരവയുമായിട്ടായിരുന്നുരുന്നു കല്ലിടീല്‍ ചടങ്ങ്‌ നടന്നത്‌.
പിന്നീട്‌ പദ്ധതിക്ക്‌ എന്ത്‌ സംഭവിച്ചു എന്നുചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കേരളസര്‍ക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. 90 ദിവസത്തിനകം തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പദ്ധതി തന്നെ ഉപേക്ഷിക്കുമെന്ന ഭീഷണിയാണ്‌ ഇപ്പോള്‍ ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി മുഴക്കുന്നത്‌. പ്രശ്നം കേരളാ ഗവണ്‍മെന്റിന്റേതല്ലെന്നും ദുബായ്‌ സ്മാര്‍ട്ട്‌ സിറ്റി കമ്പനിയുടെ കൈവശം ആവശ്യത്തിന്‌ പണമില്ലാത്തതാണ്‌ പദ്ധതി വൈകാന്‍ കാരണമെന്നുമാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിശദീകരിക്കുന്നത്‌.
ആതിരേ, ഒരു ലക്ഷം പേര്‍ക്ക്‌ നേരിട്ടും അഞ്ചുലക്ഷം പേര്‍ക്ക്‌ പരോക്ഷമായും ജോലി നല്‍കുമെന്ന വാഗ്ദാനത്തില്‍ കാക്കനാട്ട്‌ 236 ഏക്കറിലാണ്‌ സ്മാര്‍ട്ട്‌ സിറ്റി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌. ഇതിനുവേണ്ടി എടച്ചിറയില്‍ നിന്ന്‌ കുടിയൊഴിപ്പിച്ചത്‌ 44 കുടുംബങ്ങളെയാണ്‌. ഈ കുടുംബങ്ങളുടെ ത്യാഗമാണ്‌ ഇപ്പോള്‍ വഞ്ചനയ്ക്ക്‌ വിധേയമായിരിക്കുന്നത്‌. എടച്ചിറയിലെ കുന്നിന്‍മുകളില്‍ നാളത്തന്നെ പണിതുടങ്ങുമെന്ന മട്ടിലാണ്‌ കുടിയിറക്ക്‌ നടത്തിയത്‌. നാടിന്‌ വേണ്ടിയുള്ള ത്യാഗമായിട്ടാണ്‌ തങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും ഈ 44 കുടുംബങ്ങള്‍ കൈയ്യൊഴിഞ്ഞത്‌. എല്ലാവര്‍ക്കും ജോലി, നാടിന്‌ വികസനം എന്ന്‌ വിശ്വസിച്ചാണ്‌ എങ്ങോട്ടിറങ്ങണമെന്ന്‌ ഒരു രൂപവുമില്ലാതിരിന്നിട്ടും ഇവര്‍ വീടും ഭൂമിയും വിട്ടിറങ്ങിയത്‌. പുനരധിവാസഭൂമിയിലെ അപര്യാപ്തതകളും ആശങ്കകളും പാടെ വിസ്മരിച്ചാണ്‌ ഇത്തരമൊരു ത്യാഗത്തിന്‌ ഈ കുടുംബങ്ങള്‍ തയ്യാറായത്‌. പദ്ധതിക്കായി പാടം ഉള്‍പ്പെടെ 146 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച തിടുക്കവും ജാഗ്രതയും കണ്ടപ്പോള്‍ വികസനത്തിന്‌ എതിര്‌ നില്‍ക്കാന്‍ പാടില്ല എന്ന വിശുദ്ധ ചിന്തയോടെയാണ്‌ ഇവര്‍ സ്വന്തം വീടും മണ്ണും വിട്ട്‌ ഇറങ്ങിയത്‌. പലരും വാടക വീടുകളിലേക്കാണ്‌ താമസം മാറ്റിയത്‌. മൂന്ന്‌ മാസത്തെ വാടക മാത്രം നല്‍കി യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇവരെ കൈയ്യൊഴിയുകയായിരുന്നു. പുനരധിവസിപ്പിച്ചവര്‍ക്ക്‌ നല്ല റോഡോ വാട്ടര്‍ കണക്ഷനോ നല്‍കാന്‍ താല്‍പര്യമെടുക്കാതിരുന്ന സര്‍ക്കാര്‍ അക്വയര്‍ ചെയ്ത സ്ഥലത്തു നിന്ന്‌ വൈകാതെ എല്ലാ വീടുകളും പൊളിച്ചു മാറ്റി.... വര്‍ഷം രണ്ട്‌ കഴിയുന്നു ആതിരേ, അതേ അവസ്ഥയില്‍ എടച്ചിറ പ്രദേശം കാട്‌ കയറി കിടക്കാന്‍ തുടങ്ങിയിട്ട്‌.
"എന്തൊരാവേശമായിരുന്നു ഞങ്ങളെ ഇറക്കിവിടാന്‍ ഞങ്ങളുടെ വീടുകള്‍ ഇടിച്ചു നിരത്താന്‍. രണ്ടുവര്‍ഷമായി ഈ മണ്ണിലെന്തു നടന്നു? എന്തു വിളഞ്ഞു?" ചോദിക്കുന്നത്‌ കാക്കനാട്‌ കൃഷിഭവന്‍ മികച്ച കൊണ്ടല്‍ കര്‍ഷകനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ച അബൂബക്കറാണ്‌. കടമ്പ്രയാറിലെ വെള്ളം കുടത്തില്‍ തേകി എഴുന്നൂറോളം നേന്ത്രവാഴകള്‍ നട്ടുനനച്ച്‌ വളര്‍ത്തിയ കാലം അബൂബക്കറിന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ച്‌ നില്‍ക്കുന്നുണ്ട്‌. ഒരുതവണ ആയിരം തേങ്ങ കിട്ടിയിരുന്ന തെങ്ങിന്‍ തോപ്പില്‍ ഇന്ന്‌ ഒരു കാക്ക കാലിന്റെ തണല്‌ പോലുമില്ല.
കാക്കനാട്‌ എടച്ചിറയില്‍ കുടുംബപരമായി വീതം കിട്ടിയ ഒരേക്കറില്‍ പരം സ്ഥലത്ത്‌ കൃഷി ചെയ്ത്‌ ജീവിച്ച അബൂബക്കറിന്റെ കുടുംബമാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്കായി ആദ്യം കുടിയിറക്കപ്പെട്ടത്‌. പദ്ധതിക്കായി സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ കുടിയിറക്കാന്‍ കാണിച്ച ആവേശം എന്തുകൊണ്ടിപ്പോഴില്ല എന്നാണ്‌ അബൂബക്കറിന്റെ ചോദ്യം. എടച്ചിറയിലെ 44 കുടുംബങ്ങള്‍ക്കും ഇതേ ചോദ്യമാണ്‌ സര്‍ക്കാരിനോട്‌ ചോദിക്കാനുള്ളത്‌.
"ഞങ്ങള്‍ ഇത്രയും ത്യാഗം സഹിച്ച്‌ സ്മാര്‍ട്ട്‌ സിറ്റിക്കായി ഭൂമി വിട്ടുകൊടുത്ത്‌ വീടുവിട്ടിറങ്ങിയത്‌ വലിയ സ്വപ്നങ്ങള്‍ കണ്ടായിരുന്നു. ഇത്രയധികം തൊഴില്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയില്‍ എന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും എന്തെങ്കിലുമൊരു തൊഴില്‍ കിട്ടുമെന്ന്‌ മോഹിച്ചുപോയി. രണ്ടുവര്‍ഷം..... അതൊരു വലിയ കാലയളവാണ്‌". അബൂബക്കറിന്റെ വാക്കുകളില്‍ നിരാശതയും പ്രതിഷേധവും ഒരുപോലെ മുഴങ്ങുന്നു.
ഇത്രയൊക്കെ ത്യാഗം ഇവര്‍ അനുഭവിച്ചിട്ടും എന്തുകൊണ്ടാണ്‌ സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിക്കാതിരുന്നതെന്ന ചോദ്യത്തിനാണ്‌ ആതിരേ, ഉത്തരം ലഭിക്കേണ്ടത്‌. കരാര്‍ ഒപ്പുവെച്ച്‌ രണ്ടാം വര്‍ഷം പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌. എന്നാല്‍, സമയത്തിനും കാലത്തിനും വിലയുണ്ടെന്ന്‌ മനസ്സിലാക്കാതെ അലംഭാവപൂര്‍ണമായ നിലപാടാണ്‌ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. ഈ 44 കുടുംബങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നോ സര്‍ക്കാര്‍ ഇത്രയ്ക്കും താല്‍പര്യവും ജാഗ്രതയും കാണിച്ചതെന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രിതന്നെ ഉത്തരം പറയേണ്ടതുണ്ട്‌. ഇവര്‍ മുങ്ങിക്കുളിച്ചിരുന്ന കടമ്പ്രയാര്‍ പോലും വേലികെട്ടിത്തിരിച്ച്‌ ഇവരില്‍ നിന്ന്‌ അന്യമാക്കിയിട്ടാണ്‌ സര്‍ക്കാരിന്റെ ജനദ്രോഹ നടപടി ഇങ്ങനെ നീളുന്നത്‌. ഇതിന്റെ പുറകില്‍ വലിയ കളികളാണ്‌ നടക്കുന്നതെന്ന്‌ ഇപ്പോള്‍ കുടിയിറക്കപ്പെട്ടവര്‍ തിരിച്ചറിയുന്നുണ്ട്‌. സെന്റിന്‌ 2,400 രൂപയ്ക്ക്‌ ഇവരില്‍ നിന്ന്‌ വയല്‍ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ തൊട്ടപ്പുറത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ പേര്‌ പറഞ്ഞ്‌ പാടം ഒരു ലക്ഷം രൂപയ്ക്കാണ്‌ ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്‌.
സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിക്കാത്തതിന്‌ നിരവധി സാങ്കേതിക ന്യായങ്ങള്‍ സര്‍ക്കാരിനും ദുബായ്‌ സ്മാര്‍ട്ട്‌ സിറ്റിക്കും നിരത്താനുണ്ട്‌. എന്നാല്‍, ആതിരേ, പാര്‍ട്ടിക്കുള്ളിലെയും സര്‍ക്കാരിലെയും ചില പ്രതിലോമ ശക്തികളാണ്‌ പദ്ധതിക്ക്‌ പാരവെച്ചതെന്ന്‌ വിശ്വസിക്കാനാണ്‌ ഇവര്‍ക്കിപ്പോള്‍ താല്‍പ്പര്യം. പദ്ധതിയുമായി ബന്ധപ്പെട്ട പന്ത്രണ്ട്‌ ഏക്കര്‍ സ്ഥലത്തിന്റെ സ്വതന്ത്രവിനിമയം സംബന്ധിച്ച തര്‍ക്കം മൂലമാണ്‌ പദ്ധതിയുടെ പണി ആരംഭിക്കാത്തതെന്ന്‌ പറയുമ്പോള്‍ അത്‌ പൂര്‍ണമായി വിശ്വസിക്കാന്‍ നാട്ടുകാര്‍ തയ്യാറല്ല. രജിസ്ട്രേഷന്‍ വകുപ്പും ധനവകുപ്പും തമ്മിലുള്ള തര്‍ക്കവും പദ്ധതി സാക്ഷാത്കരിച്ചാല്‍ അച്യുതാനന്ദന്‌ ഉണ്ടാകാവുന്ന ജനപ്രീതിയോടുള്ള ഭയവും ഒക്കെ ചേര്‍ന്ന തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ പദ്ധതിയുടെ നടത്തിപ്പ്‌ ഇങ്ങനെ ദീര്‍ഘിപ്പിക്കുന്നതെന്നാണ്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌. അച്യുതാനന്ദനുമായും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരുമായും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം പുലര്‍ത്തുന്ന അവജ്ഞ കലര്‍ന്ന വിഭാഗീയതയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രശ്നമെന്ന്‌ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്‌. സ്മാര്‍ട്ട്‌ സിറ്റിയുടെ മറവില്‍ ഭൂമാഫിയയ്ക്ക്‌ വളരാനുള്ള അവസരമൊരുക്കാനും ചിലരൊക്കെ ശ്രമിച്ചിരുന്നു. അതില്‍ ഒരുവേള അവര്‍ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ്‌ ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ സെന്റിന്‌ ലക്ഷത്തിനടുത്ത്‌ വില വന്നിട്ടുള്ളത്‌. ഇതുമൂലം ലാഭമുണ്ടാക്കിയവര്‍ നിരവധിയാണ്‌.
ഏകജാലകത്തിലൂടെ സ്വകാര്യ മൂലധന ശക്തികള്‍ക്ക്‌ വ്യവസായത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന ജാഗ്രതയും താല്‍പര്യവും ആതിരേ, ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഇഷ്ടം പോലെ വിനിയോഗിക്കാന്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കറു കണക്കിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ്‌ കേവലം 12 ഏക്കര്‍ ഭൂമിയുടെ പേരില്‍ തര്‍ക്കിച്ച്‌ നില്‍ക്കുന്നത്‌. ഇതിന്റെ ഉദ്ദേശ്യം മറ്റു ചിലതെല്ലാമാണെന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായിട്ടുണ്ട്‌. പാര്‍ട്ടിക്കും ബന്ധപ്പെട്ടവര്‍ക്കും കോടികളും ലക്ഷങ്ങളും കിട്ടുമെങ്കില്‍ ഏത്‌ ഭൂമിയും ഏത്‌ ചൂഷകനും വിട്ടുകൊടുക്കാന്‍ ഇവരെല്ലാം തയ്യാറാണ്‌. എന്നിട്ടാണ്‌ സര്‍ക്കാരിനും മുഖ്യ പങ്കാളിത്തമുള്ള ഒരു സ്വപ്നപദ്ധതി ഇങ്ങനെ തട്ടിക്കളിക്കുന്നത്‌. ജനങ്ങളുടെ പേരില്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരാണ്‌ ജനദ്രോഹത്തിന്റെ പുതിയ പുതിയ മാനിഫെസ്റ്റോകള്‍ രചിച്ചുകൊണ്ടിരിക്കുന്നത്‌. ഈ പശ്ചാത്തലത്തില്‍ എടച്ചിറയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ടവര്‍ ഉന്നയിക്കുന്ന ആവശ്യം പ്രസക്തമാവുകയാണ്‌. പദ്ധതി നടപ്പിലാക്കുന്നില്ലെങ്കില്‍ ഏറ്റെടുത്ത ഭൂമി തിരിച്ചു കിട്ടണമെന്നാണ്‌ അവരുടെ ആവശ്യം. ഈ ആവശ്യം അടിസ്ഥാനമുള്ളതു തന്നെയാണ്‌. നല്‍കുന്ന വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാന്‍ തയ്യാറല്ല എന്ന മനസ്സാണ്‌ ഇതില്‍ നിന്ന്‌ വ്യക്തമാവുന്നത്‌. സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിച്ചില്ലെങ്കില്‍ അച്യുതാനന്ദനോ പിണറായിവിജയനോ ഡോ. തോമസ്‌ ഐസക്കിനോ എളമരം കരീമിനോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷെ, എടച്ചിറയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും പലതും നഷ്ടമാകും. ഈ നഷ്ടം വെറുതെ സഹിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താനും കഴിയുകയില്ല ആതിരേ.

Monday, November 16, 2009

അശോകനെ പോലെ എത്രയെത്ര പേര്‍.....!

അശോകന്റെ വിവരം പുറത്തറിഞ്ഞിട്ടും ഒരു പ്രസ്താവനയെങ്കിലും ഇറക്കി പ്രതിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും സമയവും സന്നദ്ധതയും ഇല്ലാതെ പോയി. സംഘടിതമായ ഇത്തരം വഞ്ചനകളാണ്‌ സാധാരണക്കാരനെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അത്തരൊരു സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുയകാണ്‌ ഭരണ പ്രതിപക്ഷ കക്ഷികള്‍. കാരണം ആയുധമെടുക്കുന്നവനെ മാവോയിസ്റ്റ്‌ എന്നും ഭീകരവാദിയെന്നും മുദ്ര കുത്തി വെടിവെച്ച്‌ കൊന്ന്‌ ശല്യമൊഴിവാക്കാന്‍ എളുപ്പമാണല്ലോ. ആ ദുഷ്ടതയുടെ സാക്ഷാത്‌ കാരത്തിനാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മറ്റും പി.കെ. ശ്രീമതിയോട്‌
കൈകോര്‍ക്കുന്നത്‌.

ആതിരേ, മെഡിക്കല്‍ കോളജുകളെ റഫറല്‍ ആശുപത്രികളാക്കിയ ശ്രീമതിയുടെ 'മരണപരിഷ്കാര'ത്തെ കുറിച്ച്‌ കഴിഞ്ഞദിവസം ഈ പംക്തിയില്‍ ചര്‍ച്ച ചെയ്തിരുന്നു. സാധാരണക്കാരായ രോഗികള്‍ ചികിത്സയ്ക്കെത്തുന്ന കമ്യൂണിറ്റി സെന്റര്‍, താലൂക്ക്‌ ആശുപത്രി, ജില്ലാ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള ഈ നീക്കം രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുമെന്ന്‌ തിരിച്ചറിഞ്ഞായിരുന്നു ആ ചര്‍ച്ച.
എന്നാല്‍, മെഡിക്കല്‍ കോളജുകളില്‍ പോലും സാധുക്കളായ രോഗികള്‍ക്ക്‌, അവരുടെ രോഗം എത്ര അപകടം പിടിച്ചതാണെങ്കിലും വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ ലഭിക്കുന്നില്ല എന്ന സത്യം കഴിഞ്ഞദിവസം കേരള ഹൈക്കോടതിക്കു തന്നെ ബോധ്യമായി.അതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ്‌ ആശുപത്രികളിലെ അവസ്ഥ പരിതാപകരമാണെന്നും പാവങ്ങള്‍ക്ക്‌ ചികിത്സ ലഭിക്കുന്നില്ലെന്നും ഹൈക്കോടി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍. ബെന്നൂര്‍ മഠും ജസ്റ്റിസ്‌ എ.കെ. ബഷീറും അടങ്ങിയ ബഞ്ച്‌ വിലയിരുത്തുകയും ചെയ്തു.
ഹൃദയവാല്വ്‌ ശസ്ത്രക്രിയയ്ക്കായി രണ്ടുമാസം മുമ്പ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഴിഞ്ഞം മള്ളൂര്‍ സ്വദേശി അശോകിന്‌ ഇതുവരെ ശസ്ത്രക്രിയ നടത്തിയില്ലെന്നും ഇതിനകം രോഗിയുടെ ഒരുവശം തളര്‍ന്നുപോയെന്നും ചൂണ്ടിക്കാട്ടി അശോകന്റെ ഭാര്യ ടി. ഗിരിജ അയച്ച കത്ത്‌ സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനിടയിലാണ്‌ ആതിരേ, ഹൈക്കോടതിയില്‍ നിന്ന്‌ ഇത്തരമൊരു നിരീക്ഷണമുണ്ടായത്‌.
അടിയന്തിരമായി മെഡിക്കല്‍ പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ വരുത്തി പരിശോധിച്ചപ്പോഴാണ്‌ ആരോഗ്യമേഖലയില്‍ കേരളത്തിലെ സാധാരണക്കാരോടുള്ള സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഈ ക്രിമിനല്‍ സ്വഭാവം ഹൈക്കോടതിക്ക്‌ ബോധ്യമായത്‌. ആരോഗ്യനിലയുടെയും സാങ്കേതികമായ കാരണങ്ങളാലുമാണ്‌ ശസ്ത്രക്രിയ വൈകിയതെന്ന മെഡിക്കല്‍ ടീമിന്റെ നിഗമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ്‌ തുടര്‍ നടപടി വൈകരുതെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌.
ഇത്തരമൊരു നിഗമനത്തില്‍ ഹൈക്കോടതിയെ എത്തിച്ചത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ അശോകനില്‍ നിന്ന്‌ പറഞ്ഞുതുടങ്ങേണ്ടതുണ്ട്‌.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ്‌ അശോകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 16ന്‌ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി വകുപ്പിലേക്ക്‌ മാറ്റി. ചിറി കോടിയത്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചില മരുന്നുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 6ന്‌ മരുന്ന്‌ നിര്‍ത്തി. വീണ്ടും ശസ്ത്രക്രിയയ്ക്ക്‌ തയ്യാറാകാന്‍ അശോകനോട്‌ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഹാര്‍ട്ട്ലങ്ങ്‌ മെഷീന്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ട്‌ ശസ്ത്രക്രിയ നടന്നില്ല. തന്മൂലം പിറ്റേന്ന്‌ രോഗിക്ക്‌ പക്ഷാഘാതമുണ്ടായി.
തുടര്‍ന്ന്‌ നടന്ന ന്യൂറോളജി പരിശോധനയില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന്‌ ഈ ശാരീരിക വൈകല്യം തടസ്സമാകുകയില്ല എന്നാണ്‌ തെളിഞ്ഞത്‌.
ഡോ. രാജശേഖരന്‍ നായരുടെ ഉപദേശപ്രകാരമാണ്‌ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ്‌ ചികിത്സയ്ക്ക്‌ പണം സ്വരൂപിച്ചത്‌. സെപ്റ്റംബര്‍ 23ന്‌ 12,000 രൂപ നിക്ഷേപിച്ചു. രക്തം ദാനം ചെയ്യാന്‍ എട്ടുപേരെ ഏര്‍പ്പാടാക്കി. ഇതിനിടയിലാണ്‌ പുതിയ യൂണിറ്റ്‌ ചീഫായി ഡോ. അബ്ദുള്‍ റഷീദ്‌ ചുമതലയേറ്റത്‌. അതോടെ ശസ്ത്രക്രിയ തീയതി പിന്നീട്‌ നിശ്ചയിക്കാമെന്നാണ്‌ അറിയിപ്പുണ്ടായത്‌. ഇതിനിടെ അശോകനെ പരിശോധിച്ച വിവിധ വിഭാഗങ്ങളിലെ 'വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായവ്യത്യാസവും ശസ്ത്രക്രിയ നീളുന്നതിന്‌ കാരണമായിട്ടുണ്ട്‌'. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലെ അറ്റകുറ്റപ്പണികള്‍ക്കായി തീയറ്റര്‍ അടച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ സെപ്റ്റംബര്‍ 25ന്‌ ശേഷം ശസ്ത്രക്രിയകള്‍ ഒന്നും നടന്നിട്ടില്ല. അന്ന്‌ ഇരുപതിലേറെ രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ മടക്കി അയയ്ക്കുകയായിരുന്നു. ഒന്നരമാസത്തിന്‌ ശേഷം നവംബര്‍ 13നാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചത്‌.
മരുന്നുകളുടെയും യന്ത്രങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സാഹചര്യം വളരെ മോശമാണെന്ന്‌ മനസ്സിലാക്കിയാണ്‌ അശോകന്റെ ഭാര്യ ഗിരിജ അയച്ച കത്ത്‌ പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിച്ചത്‌. ഇതേ തുടര്‍ന്ന്‌ ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ്‌ ആശുപത്രി സൂപ്രണ്ട്‌ എന്നിവരെ എതിര്‍കക്ഷികളാക്കി കേസ്‌ എടുത്തിട്ടുമുണ്ട്‌.
ഹൈക്കോടതിയുടെ തെളിവെടുപ്പില്‍ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. രാംദാസ്‌ പിഷാരടിയും സീനിയര്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ കെ. മീരയും നല്‍കിയ വിശദീകരണങ്ങള്‍ കോടതിക്ക്‌ തൃപ്തികരമായിരുന്നില്ല. അതുകൊണ്ടാണ്‌ ഗിരിജയുടെ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന്‌ ഹൈക്കോടതി അംഗീകരിച്ചതും പൊതു താല്‍പര്യ ഹര്‍ജിയായി കത്ത്‌ സ്വീകരിച്ച്‌ നിയമനടപടികള്‍ക്ക്‌ തുടക്കമിട്ടത്‌.
അശോകന്റെ അവസ്ഥ ഒറ്റപ്പെട്ട ഒന്നല്ല ആതിരേ,. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പതിനായിരക്കണക്കിന്‌ സാധുക്കള്‍ അശോകന്‌ സമാനമായ അനുഭവമുള്ളവരാണ്‌. തങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ മൂലവും സ്വാധീനം ചെലുത്താന്‍ വകയില്ലാത്തതുകൊണ്ടും ഡോക്ടര്‍മാരുടെ അവഗണനയ്ക്കും അഹന്തക്കും കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരാണ്‌ ഈ സാധാരണക്കാര്‍. ജീവന്‍ രക്ഷിക്കാനെത്തിയിട്ട്‌ ജഡമായി തിരികെ പോകാനാണ്‌ ഇവരില്‍ പലര്‍ക്കും വിധി. എന്നാല്‍ അവരിലാരും തന്നെ പ്രതിഷേധിക്കാനോ കോടതിയെ സമീപിക്കാനോ തയ്യാറാകാറില്ല. രോഗം മുതല്‍ മരണം വരെയുള്ള അവസ്ഥകള്‍ ഈശ്വരകല്‍പിതമെന്ന്‌ കരുതി സഹിക്കുകയാണ്‌. ഗിരിജയെ പോലെ കോടതിയുടെ സഹായം തേടാന്‍ കഴിയാത്തത്‌ കൊണ്ട്‌ മരണത്തിലും ദുരിതത്തിലും തങ്ങളുടെ ആശകളുടെ അന്ത്യം കാണാനാണ്‌ ഇത്തരക്കാര്‍ക്ക്‌ വിധി.
ആതിരേ, പൗരന്റെ ആരോഗ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സ്റ്റേറ്റിനാണ്‌. എന്നാല്‍, ഇക്കാര്യത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള അലംഭാവമാണ്‌ മാറിമാറിവരുന്ന ഭരണകൂടങ്ങളില്‍ നിന്ന്‌ സാധാരണക്കാര്‍ക്ക്‌ ലഭിക്കുന്നത്‌. പി.കെ ശ്രീമതി ആരോഗ്യമന്ത്രിയായതോടെ ഈ അവഗണനയും അപമാനവും അലംഭാവവും വര്‍ധിച്ചിട്ടുണ്ട്‌ എന്നത്‌ പകല്‍പോലെ സത്യമാണ്‌. ഇതിനിടയിലാണ്‌ സ്വകാര്യപ്രാക്ടീസ്‌ വിഷയത്തില്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രിയും സര്‍ക്കാരും കൊമ്പ്‌ കോര്‍ത്തത്‌. അതോടെ ഡോക്ടര്‍മാരുടെ പക രോഗികള്‍ക്ക്‌ നേരെ തിരിയുകയും ചെയ്തു. ഹൃദയശസ്ത്രക്രിയ പോലെ പെട്ടെന്ന്‌ നടത്തേണ്ട ശസ്ത്രക്രിയ പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ മുടക്കുന്നത്‌ ഈ മാനസിക ഭാവം കൊണ്ടാണ്‌. അത്യാസന്ന നിലയിലെത്തിയ രോഗിക്ക്‌ ഒരുവര്‍ഷത്തിന്‌ ശേഷം സ്കാനിംഗ്‌ നിര്‍ദേശിച്ച സംഭവവും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.
ആതിരേ, ഇതെല്ലാം വ്യക്തമാക്കുന്നത്‌ കേരളത്തിലെ സാധാരണക്കാരുടെ അതിജീവന വിഷയങ്ങളില്‍ ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ തന്നെയാണ്‌. സര്‍ക്കാരിന്റെ നടപടികളിലും നയങ്ങളിലും വീഴ്ചയോ പാളിച്ചയോ ഉണ്ടായാല്‍ അത്‌ തിരുത്താനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണുള്ളത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ഈ രംഗത്തെ ഷൈലോക്കുകള്‍ക്ക്‌ അടിയറ വെച്ച്‌ ശ്രീമതിയും ബേബിയും മന്ത്രിമാരായി വിലസുമ്പോഴും അതിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കോ രമേശ്‌ ചെന്നിത്തലക്കോ കഴിയുന്നില്ല. അതായത്‌ ഇവരും ഈ കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ്‌ എന്നുതന്നെയാണ്‌ അര്‍ത്ഥം. ഇടതുപക്ഷ സര്‍ക്കാരിന്റെ നയവൈകല്യം മൂലം അടുത്ത തെരഞ്ഞെടുപ്പില്‍ ഒട്ടും അധ്വാനിക്കാതെ അധികാരത്തിലേറാമെന്ന സ്വപ്നം കണ്ടിരിക്കുകയാണ്‌ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റു നേതാക്കന്മാരും. ഭരണ പ്രതിപക്ഷ വ്യത്യാസം കൂടാതെയാണ്‌ നേതാക്കള്‍ കേരളത്തിലെ സാധാരണക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്‌. അശോകന്റെ വിവരം പുറത്തറിഞ്ഞിട്ടും ഒരു പ്രസ്താവനയെങ്കിലും ഇറക്കി പ്രതിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും സമയവും സന്നദ്ധതയും ഇല്ലാതെ പോയി. സംഘടിതമായ ഇത്തരം വഞ്ചനകളാണ്‌ സാധാരണക്കാരനെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അത്തരൊരു സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുയകാണ്‌ ഭരണ പ്രതിപക്ഷ കക്ഷികള്‍. കാരണം ആയുധമെടുക്കുന്നവനെ മാവോയിസ്റ്റ്‌ എന്നും ഭീകരവാദിയെന്നും മുദ്ര കുത്തി വെടിവെച്ച്‌ കൊന്ന്‌ ശല്യമൊഴിവാക്കാന്‍ എളുപ്പമാണല്ലോ.ആതിരേ, ആ ദുഷ്ടതയുടെ സാക്ഷാത്‌ കാരത്തിനാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മറ്റും പി.കെ. ശ്രീമതിയോട്‌ കൈകോര്‍ക്കുന്നത്‌.

Friday, November 13, 2009

ശ്രീമതിയെന്ന 'ലേഡി തുഗ്ലക്കി'ന്റെ മരണ പരിഷ്കാരം

ലക്ഷ്യബോധമോ യുക്തിഭദ്രതയോ ഇല്ലാത്ത തീരുമാനങ്ങള്‍കൊണ്ട്‌ കേരളത്തിലെ രോഗികളെ നിരന്തരം ബുദ്ധിമുട്ടിച്ചും വിഡ്ഢികളാക്കിയും കൊണ്ടിരിക്കുകയാണ്‌ പി.കെ ശ്രീമതിയും എല്‍ഡിഎഫ്‌ സര്‍ക്കാരും. മെഡിക്കല്‍ കോളുജകളെ റഫറല്‍ ആശുപത്രികളാക്കാന്‍ തീരുമാനിക്കും മുമ്പ്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്‌. ഡോക്ടര്‍മാരോടുള്ള വാശിയും വൈരാഗ്യവും സാധു രോഗികളുടെ നെഞ്ചത്തല്ല തീര്‍ക്കേണ്ടത്‌.ആതിരേ, നാളെ ( നവംബര്‍ 15) മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ 'റഫറല്‍ കേന്ദ്രങ്ങ'ളാവുകയാണ്‌. അതായത്‌ മെഡിക്കല്‍കോളജിന്റെ അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കാത്തവര്‍ക്ക്‌ നേരിട്ട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താന്‍ അനുവാദമില്ല. അങ്ങനെ ആരെങ്കിലും എത്തിയാല്‍ അവരെ ആരും തിരിഞ്ഞുനോക്കുകയുമില്ല. അതായത്‌ നാളെ മുതല്‍ മെഡിക്കല്‍ കോളജിന്റെ പടി ചവിട്ടണമെങ്കില്‍ റഫറല്‍ ടിക്കറ്റ്‌ കൈവശം വേണമെന്ന്‌ സാരം.
പി.കെ. ശ്രീമതിയുടെ പുതിയ ഭരണ( മരണ)പരിഷ്കാരമാണിത്‌. ഒരര്‍ത്ഥത്തില്‍ ഇത്‌ നല്ലതു തന്നെ. ഏറ്റവും കുറഞ്ഞത്‌ മെഡിക്കല്‍ കോളജിന്റെ വരാന്തയിലെ തിരക്ക്‌ എങ്കിലും ഒഴിവാക്കാന്‍ കഴിയുമല്ലോ.
അതുകൊണ്ട്‌ സാധാരണക്കാരന്റെ ചികിത്സാ പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടോ എന്നതാണ്‌ ആതിരേ ചോദ്യം.
ഓരോ സര്‍ക്കാരും അധികാരത്തിലേറുന്നത്‌ സമ്മതിദായകര്‍ക്കും നികുതിദായകര്‍ക്കും ഒട്ടേറെ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയാണ്‌. നാട്‌ സ്വര്‍ഗമാക്കുമെന്നും തെരുവുകളിലൂടെ തേനും പാലും ഒഴുക്കുമെന്നുമൊക്കെ നീളും ഇത്തരം വാഗ്ദാനങ്ങള്‍. എന്നാല്‍, ഇതൊന്നും വേണ്ട സ്വസ്ഥമായി ഈ നാട്ടില്‍ അധ്വാനിച്ച്‌ , മാന്യമായി ജീവിക്കാനുള്ള അവസരമൊരുക്കിയാല്‍ മതിയെന്നാണ്‌ പൊതുസമൂഹത്തിന്റെ ആവശ്യം.
ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ എന്നിങ്ങനെയുള്ള അഞ്ച്‌ അടിസ്ഥാന ആവശ്യങ്ങള്‍ വലിയ ബുദ്ധിമുട്ടുകൂടാതെ നേടിയെടുക്കാന്‍ അവസരം ഒരുക്കുമെങ്കില്‍ അതുമതി ജീവിക്കാന്‍ എന്നാണ്‌ സാധാരണക്കാരുടെ നിലപാട്‌. ഈ അഞ്ച്‌ ആവശ്യങ്ങള്‍ പൊതുസമൂഹത്തിന്‌ ഉറപ്പ്‌ വരുത്താനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണ്‌. അതുകൊണ്ടുതന്നെ ഇവ സംബന്ധിച്ച്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളും നടപ്പിലാക്കുന്ന നടപടികളും പൊതുസമൂഹത്തെ ആഴത്തില്‍ തന്നെ ബാധിക്കുന്നതാണ്‌. അധ്വാനിച്ച്‌ ആഹാരത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനുമുള്ള സംവിധാനം തനിയെ ഉണ്ടാക്കാന്‍ പൗരന്‌ കഴിയുമെങ്കിലും വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സഹായം കൂടാതെ ജീവിക്കാന്‍ സാധാരണക്കാര്‍ക്ക്‌ കഴിയുകയില്ല.
ഈ യാഥാര്‍ത്ഥ്യത്തിന്‌ മുന്നില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളും നടപടികളും പ്രതിഷ്ഠിക്കുമ്പോഴാണ്‌ ആതിരേ, കഴിഞ്ഞ മൂന്നരവര്‍ഷമായി നടക്കുന്ന നയവഞ്ചനയും വര്‍ഗ - ജനവഞ്ചനയും ബോധ്യമാവുന്നത്‌. വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറ രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളവും സമൂഹത്തിന്റെ ഈടുവെയ്പും ആണെന്നിരിക്കെ എം.എ ബേബി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ്‌ ഈ നാട്ടിലെ നികുതിദായകരോടും സമ്മതിദായകരോടും കാണിച്ചുകൊണ്ടിരിക്കുന്ന അനീതി എത്ര പറഞ്ഞാലും തീരുകയില്ല. പൊതുസമൂഹത്തെ ശുദ്ധ വിഡ്ഢികളാക്കി മന്ത്രിയായി വിലസുകയാണ്‌ രണ്ടാം മുണ്ടശേരി.
വിദ്യാഭ്യാസം പോലെ പൊതുസമൂഹവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്‌ ചികിത്സാ സംവിധാനം. പി.കെ ശ്രീമതിയെന്ന ഒരു രാഷ്ട്രീയ ശാപം ആ വകുപ്പ്‌ ഏറ്റെടുത്തതുമുതല്‍ അണുബാധയേറ്റ്‌ നവജാത ശിശുക്കള്‍ക്കും പകര്‍ച്ചപ്പനി ബാധിച്ച്‌ മുതിര്‍ന്നവര്‍ക്കും കാലപുരി പൂകാനാണ്‌ യോഗം. ( മുന്‍പ്‌ പലവട്ടം ഈ പംക്തിയില്‍ ആ അനീതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട്‌ അതിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നില്ല ). ശ്രീമതിയുടെ അഹംഭാവവും അഹന്തയും നിറഞ്ഞ നിലപാടുകളുമായി കൊമ്പ്‌ കോര്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത്‌ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളിലാണ്‌. സര്‍ക്കാരിന്റെ വികലമായ ആരോഗ്യനയം മൂലം മെഡിക്കല്‍കോളജ്‌ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങള്‍ ബഹിഷ്കരിച്ച്‌ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്‌ ഇന്ന്‌ പുതിയ വാര്‍ത്തയല്ല.
ഈ പശ്ചാത്തലത്തില്‍ വേണം ആതിരേ, നാളെ മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പുതിയ പരിഷ്കാരത്തെ ജനപക്ഷത്തുനിന്നുകൊണ്ട്‌ വിലയിരുത്തേണ്ടത്‌. ഇനിമുതല്‍ ഒരു രോഗിക്ക്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ 'വിദഗ്ധ ചികിത്സ' ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പല കടമ്പകള്‍ കടക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍, താലൂക്ക്‌ - ജില്ലാ ആശുപത്രികള്‍ എന്നിവ കടന്നുവരുന്നവര്‍ക്ക്‌ മാത്രമേ നാളെമുതല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കുകയുള്ളു. അതായത്‌ മേല്‍പറഞ്ഞ ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക്‌ കണ്ടുപിടിക്കാന്‍ കഴിയാത്ത രോഗമാണെങ്കില്‍ മാത്രം മെഡിക്കല്‍ കോളജില്‍ എത്തിയാല്‍ മതിയെന്ന്‌ സാരം.
മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ സാധാരണക്കാരായ രോഗികള്‍ക്ക്‌ ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിക്ക്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. എന്നു മാത്രമല്ല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുകയാണ്‌. രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുടെ നൂറിലൊന്ന്‌ പോലും ജില്ലാ ആശുപത്രികളിലും ഇല്ല എന്നതാണ്‌ വാസ്തവം. ഈ സാഹചര്യത്തിലാണ്‌ നാളെ മുതല്‍ രോഗികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രി വരെ നിരങ്ങിയശേഷം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക്‌ എത്തിയാല്‍ മതിയെന്ന ഉത്തരവ്‌ നടപ്പിലാക്കാന്‍ പോകുന്നത്‌. നല്ല മൂത്രപ്പുരകള്‍ പോലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്ല. രോഗികള്‍ക്കൊപ്പം വരുന്നവര്‍ക്ക്‌ താമസിക്കാനുള്ള സൗകര്യമോ രോഗികള്‍ക്ക്‌ കിടക്കാനുള്ള കട്ടിലും മറ്റ്‌ സംവിധാനങ്ങളും ജില്ലാ ആശുപത്രികളില്‍ പോലും ഇല്ല എന്നോര്‍ക്കണം. നിലത്താണെങ്കിലും വിരിച്ചു കിടക്കാന്‍ ഒരു വിരിപ്പ്‌ പോലും നല്‍കാനില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെയുള്ളത്‌. ഏത്‌ രോഗവുമായി വന്നാലും പാരസെറ്റമോള്‍ അല്ലാതെ മറ്റൊരു മരുന്നും ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന്‌ കിട്ടില്ല. വൃത്തിയുള്ള ആഹാരമോ മാലിന്യമുക്തമായ കുടിവെള്ളമോ ഇവിടങ്ങളില്‍ ലഭ്യമല്ല. ഇതെല്ലാം മാറ്റിനിര്‍ത്തിയാല്‍ തന്നെ നഴ്സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മിതമായ മര്യാദപൂര്‍വമുള്ള പെരുമാറ്റം പോലും രോഗികള്‍ക്ക്‌ ലഭിക്കാറില്ല. സ്വകാര്യ പ്രാക്ടീസ്‌ നിര്‍ത്തലാക്കിയതിന്റെ പേരില്‍ രോഷാകുലരായിരിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന്‌ ഇതുവരെ ലഭിച്ചിരുന്ന മനുഷ്യത്വം പോലും ഇനി പ്രതീക്ഷിക്കാനാവില്ല എന്നതാണ്‌ മറ്റൊരു വാസ്തവം. അതായത്‌ ജില്ലാ ആശുപത്രകളില്‍ പോലും രോഗികള്‍ക്ക്‌ മികച്ച ചികിത്സാ സൗകര്യം ലഭിക്കുകയില്ല എന്ന്‌ അര്‍ത്ഥം. ഈ ദുരിതാവസ്ഥകളെല്ലാം തരണം ചെയ്ത്‌ മെഡിക്കല്‍ കോളജിലേക്കുള്ള റഫര്‍ ചീട്ടും കിട്ടി വിദഗ്ധ ചികിത്സ തേടിയെത്തുന്ന രോഗിയുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ആതിരേ ഊഹിക്കാവുന്നതേയുള്ളു.
സങ്കീര്‍ണമായ രോഗങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഇതുവരെ നേരിട്ട്‌ മെഡിക്കല്‍ കോളജുകളെ സമീപിക്കാന്‍ കഴിയുമായിരുന്നു അതിനി നടക്കില്ല. കൈക്കൂലി തുകയുടെ വലിപ്പമനുസരിച്ചായിരിക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക്‌ റഫര്‍ ചെയ്യുക. അതിന്‌ കഴിവില്ലാത്തവര്‍ മതിയായ സൗകര്യവും സംവിധാനങ്ങളുമില്ലാത്ത താലൂക്കാശുപത്രികളിലെ ശസ്ത്രക്രിയക്ക്‌ വിധേയരാകേണ്ടിവരും. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും മരണസാധ്യതയും പി.കെ. ശ്രീമതിക്കും സര്‍ക്കാരിനും ഊഹിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷെ, ഇന്നാട്ടിലെ ദരിദ്രരായ സാധാരണക്കാര്‍ക്ക്‌ അത്‌ തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട്‌ ജീവന്‍ രക്ഷിക്കാന്‍ കെട്ടുതാലിമുതല്‍ പുരയിടം വരെ പണയപ്പെടുത്തി സ്വകാര്യ ആശുപത്രികളില്‍ നിന്ന്‌ ചികിത്സ തേടാന്‍ ഇവര്‍ നിര്‍ബന്ധിതരായിത്തീരും.
നോക്ക്‌ ആതിരേ, എത്ര കൗശലപൂര്‍ണ്ണമായാണ്‌ ബേബിയും ശ്രീമതിയും, കേരളത്തിലെ സാധാരണക്കാരുടെ ആശാകേന്ദ്രങ്ങളായ വിദ്യാഭ്യാസ മേഖലയും ചികിത്സാ മേഖലയും ഈ രംഗത്തെ വാണിക്കുകള്‍ക്ക്‌ അടിയറ വച്ചിരിക്കുന്നത്‌...!
ആതിരേ, ലക്ഷ്യബോധമോ യുക്തിഭദ്രതയോ ഇല്ലാത്ത തീരുമാനങ്ങള്‍കൊണ്ട്‌ കേരളത്തിലെ രോഗികളെ നിരന്തരം ബുദ്ധിമുട്ടിച്ചും വിഡ്ഢികളാക്കിയും കൊണ്ടിരിക്കുകയാണ്‌ പി.കെ ശ്രീമതിയും എല്‍ഡിഎഫ്‌ സര്‍ക്കാരും. മെഡിക്കല്‍ കോളുജകളെ റഫറല്‍ ആശുപത്രികളാക്കാന്‍ തീരുമാനിക്കും മുമ്പ്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്‌. ഡോക്ടര്‍മാരോടുള്ള വാശിയും വൈരാഗ്യവും സാധു രോഗികളുടെ നെഞ്ചത്തല്ല തീര്‍ക്കേണ്ടത്‌. പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്ക്‌ ഗുണകരാമാണോ എന്ന്‌ ചിന്തിക്കാന്‍ പോലുമുള്ള സാമാന്യ ബുദ്ധി പി.കെ. ശ്രീമതിക്കില്ല. എന്നാണ്‌ ഈ തീരുമാനങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഇതുകൊണ്ട്‌ ശ്രീമതിക്ക്‌ ഒരു ചുക്കും നഷ്ടപ്പെടാനില്ല. പക്ഷെ, ഈ തുഗ്ലക്ക്‌ നടപടികള്‍ക്ക്‌ ജീവിതം കൊണ്ട്‌ പിഴയൊടുക്കേണ്ടിവരുന്നത്‌ ഇന്നാട്ടിലെ ദരിദ്രരായ സാധാരണക്കാരാണ്‌. ശ്രീമതിയും എല്‍ഡിഎഫ്‌ അധികൃതരും ഒന്നറിയണം - നിങ്ങളുടെ അഹന്തക്കും തോന്ന്യാസത്തിനും ബലി നല്‍കാനുള്ളതല്ല ഇന്നാട്ടിലെ സാധാരണക്കാരന്റെ ജീവിതം. അതിന്‌ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന തിരിച്ചടി ഊഹാതീതമായിരിക്കും; ഒട്ടും സംശയിക്കണ്ട.

മധുകോഡ പുതിയ പ്രതിഭാസമല്ല

ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും സമ്മതിദാനവകാശം വിനിയോഗിച്ച്‌ ജനാധിപത്യ ഭരണക്രമം നിലനിര്‍ത്തുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ എത്ര വിഡ്ഢികളാണെന്നും അവരെ എങ്ങനെയെല്ലാമാണ്‌ അധികാരം കയ്യാളുന്നവര്‍ കബളിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്ന പുതിയ എപ്പിസോഡാണ്‌ മധുകോഡ. ജനാധിപത്യം അരങ്ങിലും പണാധിപത്യം അണിയറയിലും നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും..ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി മധുകോഡ അനധികൃതമായി സമ്പാദിച്ച 4,000 കോടി രൂപയുടെ വാര്‍ത്തകളാണ്‌ ആത്രേ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്‌. ഒരുപക്ഷെ, ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മധുകോഡയുടെ രാഷ്ട്രീയ ജീവിതത്തിന്‌ തല്‍ക്കാലം തിരശീല വീണേക്കാം. പക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയം ആഴത്തില്‍ പരിശോധിച്ചാല്‍ മധുകോഡ ഒരു പുതിയ പ്രതിഭാസമല്ലെന്ന്‌ ബോധ്യമാകും. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം എന്നേക്കുമായി അവസാനിക്കാനും പോകുന്നില്ലെന്നും മനസ്സിലാക്കാം. ഇപ്പോള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ അദ്ദേഹം ശിക്ഷാര്‍ഹനായ സാമ്പത്തിക കുറ്റവാളിയും അധികാരം ദുര്‍വിനിയോഗം ചെയ്ത രാഷ്ട്രീയക്കാരനുമാണ്‌. എന്നാല്‍, മധുകോഡയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ സംശയാധീതമായി കോടതിയില്‍ തെളിയിക്കും വരെ അദ്ദേഹം നിരപരാധിയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ വൈക്ലബ്യത്തിനിടയിലും അനുയായികളെ ഉത്തേജിപ്പിക്കാന്‍ നവംബര്‍ 25ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‌ ജഗനാഥ്പൂര്‍ മണ്ഡലത്തില്‍ നിന്ന്‌ ഭാര്യ ഗീതാബിജലി കോഡയെ മത്സരിപ്പിക്കുമെന്ന്‌ പറയാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌.
നോക്ക്‌ ആതിരേ ,ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണ്‌ ജാര്‍ഖണ്ഡ്‌. എന്നിട്ടും അവിടത്തെ മുഖ്യമന്ത്രിക്ക്‌ ഇത്ര പെട്ടെന്ന്‌ 4,000 കോടി രൂപയുടെ അനധികൃത സമ്പത്തുണ്ടാക്കാന്‍ കഴിഞ്ഞതെങ്ങനെയാണെന്ന ചോദ്യം വളരെ പ്രസക്തമാണ്‌. ആ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തെ മുച്ചൂടും മൂടി നില്‍ക്കുന്ന അഴിമതിയുടെ വേരുകള്‍ എത്ര ആഴത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ ബോധ്യമാവുക.
സ്ഥലം മാറ്റത്തിന്‌ വന്‍തുക നല്‍കിയ ഓഫീസര്‍മാര്‍ക്കു നേരെയാണ്‌ ഇപ്പോള്‍ ആരോപണങ്ങളുടെ ചൂണ്ടുവിരലുകള്‍ നീളുന്നത്‌. എന്നാല്‍, വ്യാവസായികവും വാണിജ്യവുമായ ആവശ്യങ്ങള്‍ കുറുക്കുവഴിയില്‍ നേടിയെടുക്കാന്‍ പണപ്പെട്ടിയുമായി രാഷ്ട്രീയക്കാരെ സമീപിക്കുന്ന വ്യവസായ പ്രഭുക്കളുടെ കാര്യം പലരും ബോധപൂര്‍വം തമസ്കരിക്കുകയാണ്‌. കാരണം ഈ കുബേരന്മാരുമായി മധുകോഡ മാത്രമല്ല ബന്ധപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടുതന്നെ കോഡയ്ക്ക്‌ കോടികള്‍ നല്‍കിയ വ്യവസായികളെ കുറിച്ച്‌ സംസാരിക്കാതിരിക്കാനാണ്‌ പലര്‍ക്കും താല്‍പര്യം.
4,000 കോടി രൂപ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ മധുകോഡ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ആതിരേ, ഏറ്റവും ചുരുങ്ങിയത്‌ അതിന്റെ പത്തിരട്ടി തുക ലാഭമുണ്ടാക്കിയ വ്യവസായ ഭീമന്മാര്‍ അണിയറയിലുണ്ടെന്ന കാര്യം തര്‍ക്കമില്ലാത്ത വാസ്തവമാണ്‌. പക്ഷെ, മധുകോഡയ്ക്ക്‌ പണം നല്‍കിയ ഈ സാമ്പത്തിക ഭീമന്മാരെ കുറിച്ച്‌ വിജിലന്‍സ്‌ വിഭാഗം പോലും മൗനം പുലര്‍ത്തുമ്പോള്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ ഗതിയെന്താകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. ബോഫോഴ്സ്‌, കാലിത്തീറ്റ, ശവക്കച്ച തുടങ്ങി നമ്മെ ഞെട്ടിച്ച നിരവധി അഴിമതികേസുകളുടെ അന്വേഷണം എങ്ങനെ അവസാനിച്ചു എന്ന്‌ ബോധ്യമുള്ളവര്‍ക്ക്‌ മധുകോഡ എപ്പിസോഡ്‌ ഏത്‌ വിധത്തില്‍ പര്യവസാനിക്കുമെന്ന്‌ പ്രത്യേകിച്ച്‌ ഊഹിക്കാവുന്നതേയുള്ളു.
രാഷ്ട്രീയത്തില്‍ താരതമ്യേന പുതുമുഖമായതുകൊണ്ടാകണം മധുകോഡയ്ക്ക്‌ ഇപ്പോള്‍ ഇത്തരമൊരു വൈക്ലബ്യാവസ്ഥ വന്നതെന്ന്‌ തോന്നുന്നു. ലാലുപ്രസാദ്‌ യാദവും മുലായം സിംഗ്‌ യാദവും മായാവതിയും ജയലളിതയും കര്‍ണാടകയിലെ റെഡ്ഡി സഹോദരന്മാരും കലൈഞ്ജര്‍ കരുണാനിധിയും എന്തിനധികം രാജീവ്‌ ഗാന്ധിയുമൊക്കെ മധുകോഡയേക്കാള്‍ മിടുക്കരായ തന്ത്രശാലികളായതുകൊണ്ട്‌ ഇത്തരത്തില്‍ പിടിക്കപ്പെട്ടില്ല എന്നു മാത്രം (രാജീവ്‌ ഗാന്ധിയുടെ അക്കൗണ്ടില്‍ സ്വിസ്‌ ബാങ്കില്‍ 11,500 കോടി രൂപയ്ണ്ടെന്നാണ്‌ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.ബോഫോഴ്സ്‌ തോക്കിടപാട്‌ അഴിമതിക്കേസ്‌ ഒരിക്കല്‍ കൂടി നമ്മുടെ ഓര്‍മ്മയിലെത്തിക്കുന്നു ഇതെങ്കിലും ആതിരേ, ക്വത്തൊറോച്ചിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിക്കഴിഞ്ഞല്ലോ സോണിയയും മന്മോഹനും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും)
സ്വതന്ത്ര എംഎല്‍എ ആയ മധുകോഡയ്ക്ക്‌ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞിടത്തുനിന്നാരംഭിക്കുന്നു അഴിമതിയുടെയും അനധികൃത സ്വത്ത്‌ സമ്പാദനത്തിന്റെയും കുമാര്‍ഗ്ഗങ്ങളും കരുത്തും. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയവര്‍ക്ക്‌ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആ ലക്ഷ്യങ്ങള്‍ നേടാന്‍ മധുകോഡയുടെ ഒരു ഒപ്പ്‌ ധാരാളം മതിയായിരുന്നു. ഇങ്ങനെ നല്‍കിയ ഓരോ ഒപ്പിനും ലഭിച്ച ലക്ഷങ്ങളും കോടികളുമാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ള അനധികൃത സ്വത്ത്‌ സമ്പാദനത്തിന്റെ തുടക്കം.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലൈസന്‍സ്‌ പെര്‍മിറ്റ്‌ ക്വാട്ടയാണ്‌ ആതിരേ, എല്ലാ രാഷ്ട്രീയക്കാരുടെയും കാമധേനു. ഈ സംവിധാനം ഉപയോഗിച്ച്‌ സ്വന്തമായും പാര്‍ട്ടിക്കും വരുമാനമുണ്ടാക്കാത്ത ഒരു മന്ത്രിയും മുഖ്യമന്ത്രിയും ഇന്ത്യയിലില്ല .മാര്‍ക്സിസ്റ്റ്‌ ഭരണകൂടത്തിനും ഈ ആരോപണത്തില്‍ നിന്നു മോചനമില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവരെല്ലാം രാഷ്ട്രീയത്തില്‍ കോഡയേക്കാള്‍ മുന്‍പേ വന്നവരും തന്ത്രങ്ങള്‍ മെനയാനും, കൃത്യമായയും വേഗത്തിലും പണം സുരക്ഷിത കേന്ദ്രങ്ങളിലും ഡെപ്പോസിറ്റുകളിലും എത്തിക്കാനും കഴിവുള്ളവരായതുകൊണ്ട്‌ പിടിക്കപ്പെടുന്നില്ല എന്നേയുള്ളു.
ലൈബീരിയയില്‍ കല്‍ക്കരി ഖാനി ഏറ്റെടുക്കാന്‍ 20 ലക്ഷത്തോളം ഡോളറാണത്രെ മധുകോഡ മുടക്കിയത്‌. ഈ ലൈബീരിയയെ കുറിച്ച്‌ ഇന്ത്യയില്‍ എത്രപേര്‍ക്ക്‌ അറിവുണ്ട്‌ ആതിരേ..?. അപ്പോള്‍ തീര്‍ച്ചയായും അവിടെ പണം മുടക്കാന്‍ കോഡ തയ്യാറായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില ഉപദേശക ബുദ്ധികളുണ്ടാകും. കോഡ ഇപ്പോള്‍ പിടിക്കപ്പെട്ടെങ്കിലും ഈ ഉപദേശകര്‍ രക്ഷപ്പെട്ടു നില്‍ക്കുകയാണ്‌. കോഡയല്ലെങ്കില്‍ മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. അയാളെ വീഴ്ത്താനുള്ള പുതിയ തന്ത്രങ്ങളൊരുക്കി ഇവര്‍ അണിയറയില്‍ സജീവമാവുകയും ചെയ്യും. മറ്റ്‌ രാഷ്ട്രങ്ങളിലും കോഡയ്ക്ക്‌ നിക്ഷേപമുണ്ടെന്നും സ്വത്ത്‌ വകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നുമാണ്‌ ആക്ഷേപം. ഇവിടെയും ഉപദേശക ബുദ്ധികള്‍ തന്നെയാണ്‌ കോഡയ്ക്ക്‌ മാര്‍ഗദര്‍ശിയായിട്ടുണ്ടാവുക. ലൈസന്‍സ്‌ ലഭിക്കാന്‍ ലക്ഷങ്ങളും കോടികളും നല്‍കാന്‍ വ്യവസായികള്‍ ക്യൂ നില്‍ക്കുമ്പോള്‍ അത്‌ എവിടെയൊക്കെ എങ്ങനെയൊക്കെ ചെലവഴിക്കണമെന്ന്‌ കോഡയ്ക്ക്‌ ഉപദേശം നല്‍കാനും ബുദ്ധികേന്ദ്രങ്ങളുണ്ടാകും. അവര്‍ ആരൊക്കെ എന്ന്‌ ആരും ചോദിക്കുന്നില്ല. വിജിലന്‍സും അക്കാര്യം തങ്ങളുടെ അന്വേഷണ പരിധിയില്‍ പെടുത്തിയിട്ടുമില്ല.
നാണം കെട്ടുണ്ടാക്കുന്ന പണം ആ നേണക്കേട്‌ തീര്‍ക്കുമെന്നുള്ളത്‌ മലയാളത്തിലെ മാത്രം പഴമൊഴിയല്ല. പണമുണ്ടെങ്കില്‍, കൂടുതല്‍ പണം സമ്പാദിക്കാനും അതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കുറ്റവാളി അല്ല എന്ന വിധി കോടതിയില്‍ നിന്ന്‌ നേടാനും കഴിയുന്ന സംവിധാനമാണ്‌ ഇന്ന്‌ ഇന്ത്യയിലുള്ളത്‌. അതുകൊണ്ട്‌ മധുകോഡയുടെ ഇപ്പോഴത്തെ വീഴ്ച അദ്ദേഹത്തെ തെല്ലും ഉലച്ചിട്ടില്ല. അതുകൊണ്ടാണല്ലോ നവംബര്‍ 25ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിക്കുമെന്ന്‌ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറഞ്ഞത്‌.
ആതിരേ, മധുകോഡ ഒറ്റയ്ക്കല്ല ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നോര്‍ക്കണം. അതിനും അദ്ദേഹത്തിന്‌ കൂട്ടുണ്ടായിരുന്നു. കേരളത്തില്‍ പുനലൂര്‍ സ്വദേശി വരെ മധുകോഡയുടെയും കൂട്ടരുടെയും വഞ്ചനയ്ക്ക്‌ വിധേയമായിട്ടുണ്ട്‌. നിരവധി സാധുക്കളെ ഇത്തരത്തില്‍ ഇവര്‍ വഞ്ചിച്ചിട്ടുണ്ട്‌. ഇനി പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെട്ടാലും വഞ്ചിതരായവര്‍ക്ക്‌ നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്‌. അതിന്‌ യോജിക്കുന്ന വിധം എഫ്‌ഐആര്‍ തയ്യാറാക്കാന്‍ മിടുക്കന്മാരാണ്‌ ഇന്ത്യയില്‍ ഏത്‌ സംസ്ഥാനത്തെയും പോലീസുകാര്‍. നമ്മുടെ നാട്ടില്‍ നടക്കുന്ന ചിട്ടി തട്ടിപ്പ്‌ - നിക്ഷേപ തട്ടിപ്പുകളുടെ അനുഭവം ഓര്‍ക്കുക. ഹിമാലയക്കാരും ടോട്ടല്‍ ഫോര്‍ യു ശബരീനാഥുമൊക്കെ പട്ടിണിപ്പാവങ്ങളുടെ കൈയില്‍ നിന്ന്‌ നിക്ഷേപം തട്ടിയെടുത്തിട്ട്‌ അതിലെത്ര തുക അവര്‍ക്ക്‌ തിരിച്ചുകിട്ടി എന്ന്‌ ചിന്തിക്കുക. ഒരു സാധാരണക്കാരന്‍ നടത്തുന്ന തട്ടിപ്പില്‍ പോലും ഇരയാകുന്നവര്‍ക്ക്‌ പിന്നീട്‌ നിയമപരമായ സംരക്ഷണം ലഭിക്കുകയില്ലെങ്കില്‍ കോഡയെ പോലെയുള്ളവര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്ക്‌ ഇരയായവര്‍ക്ക്‌ എന്തു സംരക്ഷണം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കാനുള്ളത്‌.
ആതിരേ, അഴിമതി നിര്‍മാര്‍ജ്ജനത്തെ കുറിച്ച്‌ പറയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാവും ഇന്ത്യയിലില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമില്ല. എന്നാല്‍, സര്‍ക്കാര്‍ തലത്തിലും മന്ത്രിതലത്തിലും അഴിമതി മാത്രമാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ തലത്തിലെ സുതാര്യത വര്‍ധിപ്പിക്കുകയും പദ്ധതികളുടെയും ലൈസന്‍സിന്റെയുമൊക്കെ അനുമതിക്കാര്യത്തില്‍ മന്ത്രിമാരുടെ ഇടപെടല്‍ കുറയ്ക്കുകയും ചെയ്താല്‍ ഗണ്യമായ രീതിയീല്‍ അഴിമതി ഇല്ലാതാക്കാമെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത്‌ പറയാന്‍ മാത്രം കൊള്ളാവുന്ന സംഗതിയാണ്‌ ഇന്ത്യയില്‍. ഇത്തരം ഇടപെടലില്ലാതെ ഒരു മന്ത്രിക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ അതിജീവനം സുഗമമാക്കാന്‍ കഴിയുകയില്ല. വസ്തുത ഇതായിരിക്കെ കോഡയെ കുറ്റപ്പെടുത്തി ആരും മാന്യന്മാരാകാന്‍ ശ്രമിക്കേണ്ട എന്നുതന്നെയാണ്‌ പറഞ്ഞു വന്നത്‌.
ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും സമ്മതിദാനവകാശം വിനിയോഗിച്ച്‌ ജനാധിപത്യ ഭരണക്രമം നിലനിര്‍ത്തുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ എത്ര വിഡ്ഢികളാണെന്നും അവരെ എങ്ങനെയെല്ലാമാണ്‌ അധികാരം കൈയാളുന്നവര്‍ കബളിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്ന പുതിയ എപ്പിസോഡാണ്‌ മധുകോഡ. ജനാധിപത്യം അരങ്ങിലും പണാധിപത്യം അണിയറയിലും നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
ഭാരം ചുമക്കാനും തീ തിന്നാനും തയ്യാറാകുന്നവര്‍ ഭാരതീയരും അഴിമതി നടത്താനും അനധികൃതമായി സ്വത്ത്‌ സമ്പാദിക്കാനും കഴിയുന്നവര്‍ ഭരണാധികാരികളും ആകുന്ന കെട്ട കാലത്തിലാണ്‌ നാമൊക്കെ ജീവിക്കുന്നത്‌. അതുകൊണ്ടുതന്നെ പുതിയ മധുകോഡകളെ പ്രതീക്ഷിക്കാനല്ലാതെ ആതിരേ, മറ്റൊന്നിനും കഴിയുകയുമില്ല. എന്തൊരു നശിച്ച ജന്മങ്ങളാണ്‌ നമ്മള്‍ ഇന്ത്യന്‍ പൗരന്മാര്‍