Thursday, October 31, 2013

കണ്ണൂര്‍ ആക്രമണത്തിന്‌ പിഴമൂളേണ്ടത്‌ അഡ്വക്കേറ്റ്‌ ജയശങ്കറോ?

സത്യം പറയുന്നവനെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നയം, ചീമുട്ടയേറിലൂടെ ഈ യൂത്തന്മാര്‍ നേരത്തെ വ്യക്തമാക്കിയതാണ്‌.സരിത-ഫയാസ്‌-സലിം രാജ്‌ വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകള്‍ ശുദ്ധമല്ലെന്ന്‌ വിളിച്ചു പറഞ്ഞ ഗവണ്‍മന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനോട്‌ അനുവര്‍ത്തിച്ച ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ്‌ അഡ്വ.ജയശങ്കറിന്‌ നേരെയുണ്ടയത്‌.ഇന്ന്‌ ഗ്രൂപ്പുകളുടെ രക്ഷാധികാരികളായി അധികാരത്തിന്റെ പ്രമത്തദ ആസ്വദിക്കുന്നവരാണെങ്കിലും എ.കെ.ആന്റണിയും വയലാര്‍ രവിയുമൊക്കെ യൂത്തന്മാരായിരുന്നപ്പോള്‍ മൂത്ത കോണ്‍ഗ്രസിന്റെ നയവ്യതിയാനങ്ങളില്‍ പിടഞ്ഞുപ്രതിഷേധിച്ചിരുന്നു.അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മര്യാദകളേയും അവര്‍ മാനിച്ചിരുന്നു. ഉത്തമബോദ്ധ്യങ്ങളില്‍ നിന്നാണല്ലോ ധീരമായ അഭിപ്രായങ്ങള്‍ പിറക്കുക.ഡീന്‍ കുര്യാക്കോസിന്റെ ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്ക്‌ ബോദ്ധ്യങ്ങളെക്കാള്‍ പഥ്യം ചീമുട്ടകളാകുന്നത്‌ ഈ നാടിന്റെ വരാനിരിക്കുന്ന രാഷ്രീയഭാവി എത്ര ബിഭത്സമായിരിക്കുമെന്ന്‌ വ്യക്തമാക്കുന്നു.
രാജാവ്‌ നഗ്നനാണെന്ന്‌ വിളിച്ചു പറഞ്ഞാല്‍ കുറ്റവാളി രാജാവാണെന്ന്‌ തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും യൂത്തന്മാര്‍ക്കില്ലാതെ പോയെങ്കില്‍,ആതിരേ, അതിന്റെ ഉത്തരവാദികള്‍ മൂത്തകോണ്‍ഗ്രസുകാരാണ്‌.പ്രാഥമിക കൃത്യങ്ങള്‍ പോലും ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നടത്തുന്ന മൂത്ത കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയോടും ആ പാര്‍ട്ടിയിലെ യുവതലമുറയോടും നടത്തുന്ന കൊടിയപാതകത്തിന്റെ ചീമുട്ടകളാണ്‌ ഡീന്‍ കുര്യക്കോസിന്റെ യൂത്തന്മാര്‍. ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്കും,ഗ്രൂപ്പിസത്തിന്റെ വൈകൃതങ്ങള്‍ക്കും മാത്രമേ ഇന്ന്‌ യൂത്ത്‌ കോണ്‍ഗ്രസില്‍ അംഗത്വം ലഭിക്കുകയുള്ളൂ എന്നതാണ്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല പരിണതി. ഗാന്ധിജിയേയും നെഹൃവിനേയും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ പിറവി മുതല്‍ ഗ്രൂപ്പിസം എന്ന അംഗവൈകല്യമുണ്ടായിരുന്നു എന്ന്‌ ന്യായീകരിക്കുന്ന മൂത്തകോണ്‍ഗ്രസുകാരുടെ പിന്മുറക്കാര്‍,ആതിരേ, ഗുണ്ടകളും തെമ്മാടികളുമായില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി. രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തത്തിന്റേയും അധികാരത്തോടുള്ള അമിതാര്‍ത്തിയുടേയും പ്രതീകങ്ങളായിരുന്നു ഗാന്ധിജിയും നെഹൃവും.നെഹൃ അടക്കമുള്ള നേതാക്കളുടെ നീചമായ ഉള്ളിലിരിപ്പ്‌ ബോദ്ധ്യമായത്‌ കൊണ്ടാണ്‌ സ്വാതന്ത്ര്യം ലഭിച്ചയുടന്‍ കോണ്‍ഗ്രസ്‌ പിരിച്ചുവിടണമെന്ന്‌ ഗാന്ധിജി ആവശ്യപ്പെട്ടത്‌.നെഹൃ അടക്കമുള്ളവര്‍ അത്‌ കേട്ടതായിപ്പോലും ഭാവിച്ചില്ല.സ്വാതന്ത്യമെന്നത്‌ അധികാരലഭ്യതയുടെ അര്‍മാദമല്ലെന്നും മറിച്ച്‌ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും തെളിയിക്കാനാണ്‌ 1947 ആഗസ്റ്റ്‌ 15ന്‌ ഗാന്ധിജി നവഖാലിയില്‍ പോയത്‌.ഈ രണ്ട്‌ വൈരുദ്ധ്യങ്ങളെ അവയുടെ സത്താപരമായ സവിശേഷതകളോടെ മനസ്സിലാക്കാന്‍ മിനക്കെടാതെ അധികാരത്തിനൊപ്പം നില്‍ക്കാനാണ്‌ മൂത്ത കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പിസത്തെ ഗാന്ധിജി-നെഹൃ ദ്വന്ദ്വങ്ങളിലൂടെ വിശദീകരിക്കുന്നത്‌.ആ ചരിത്രബോധമില്ലായ്‌മയുടെ ചാപിള്ളയാണ്‌ ഡീന്‍ കുര്യാക്കോസും അയാളുടെ യൂത്തന്മാരും. സത്യം പറയുന്നവനെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നയം,ആതിരേ, ചീമുട്ടയേറിലൂടെ ഈ യൂത്തന്മാര്‍ നേരത്തെ വ്യക്തമാക്കിയതാണ്‌.സരിത-ഫയാസ്‌-സലിം രാജ്‌ വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകള്‍ ശുദ്ധമല്ലെന്ന്‌ വിളിച്ചു പറഞ്ഞ ഗവണ്‍മന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനോട്‌ അനുവര്‍ത്തിച്ച ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ്‌ അഡ്വ.ജയശങ്കറിന്‌ നേരെയുണ്ടയത്‌.ഇന്ന്‌ ഗ്രൂപ്പുകളുടെ രക്ഷാധികാരികളായി അധികാരത്തിന്റെ പ്രമത്തദ ആസ്വദിക്കുന്നവരാണെങ്കിലും എ.കെ.ആന്റണിയും വയലാര്‍ രവിയുമൊക്കെ യൂത്തന്മാരായിരുന്നപ്പോള്‍ മൂത്ത കോണ്‍ഗ്രസിന്റെ നയവ്യതിയാനങ്ങളില്‍ പിടഞ്ഞുപ്രതിഷേധിച്ചിരുന്നു.അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മര്യാദകളേയും അവര്‍ മാനിച്ചിരുന്നു. ഉത്തമബോദ്ധ്യങ്ങളില്‍ നിന്നാണല്ലോ ധീരമായ അഭിപ്രായങ്ങള്‍ പിറക്കുക.ഡീന്‍ കുര്യാക്കോസിന്റെ ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്ക്‌ ബോദ്ധ്യങ്ങളെക്കാള്‍ പഥ്യം ചീമുട്ടകളാകുന്നത്‌ ഈ നാടിന്റെ വരാനിരിക്കുന്ന രാഷ്രീയഭാവി എത്ര ബിഭത്സമായിരിക്കുമെന്ന്‌ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ കാതലായ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലാണ്‌ യൂത്തന്മാരുടെ കുറുന്താളിപ്പ്‌.ജനപക്ഷ നിലപാടെടുക്കാതെ അധികാരത്തിന്റെ മറവില്‍ അഴിമതിയിലും വിഷയ സുഖങ്ങളിലും അഭിരമിച്ചിട്ടുള്ള ഭരണാധികാരികളെല്ലാം തെരുവില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌.അധികാരത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുതന്നേയും കിരാതമായി തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്‌.മാനസീകമായ അടിമത്വത്തില്‍ ജീവിക്കുന്ന ജനതയെ വിളിച്ചുണര്‍ത്താനുള്ള നിയോഗവുമായി, ആതിരേ, കാലം ചിലരെ ധൈര്യപ്പെടുത്തുകയും ചെയ്യും.ഗാന്ധിജി അത്തരമൊരു സാന്നിദ്ധ്യമായിരുന്നു.അഡ്വ.ജയശങ്കറും കയ്‌പേറിയ സത്യമാണ്‌ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്‌.കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത്‌ കോണ്‍ഗ്രസ്‌ ഗൂഢാലോചനയല്ലെങ്കില്‍, ആ കല്ലേറിന്‌ ഒന്നിലധികം കാരണങ്ങളാല്‍ സാധൂകരണമുണ്ട്‌.രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ സര്‍വതട്ടിപ്പ്‌കാര്‍ക്കും അഭയവും സംരക്ഷണവും ലഭിച്ചത്‌ മുഖ്യമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണെന്നതാണ്‌ അതില്‍ പ്രധാനം.ചാനല്‍ ചര്‍ച്ചകളില്‍ ഉണ്ണിത്താനും സിദ്ധിക്കുമൊക്കെ എത്ര ആക്രോശിച്ചാലും മറയ്‌ക്കാന്‍ കഴിയത്ത കളങ്കമാണത്‌.പോലീസിനേയും കോടതിയേയും എങ്ങനെ വരുതിക്കു നിര്‍ത്തിയാലും തുടച്ചുനീക്കാനാവാത്ത പൊതുസമൂഹ ബോദ്ധ്യങ്ങളാണവ.ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിയുമ്പോളുണ്ടാകുന്ന പൊട്ടിത്തെറിക്ക്‌ പ്രഹരശേഷി കൂടും.അതു മനസിലാക്കാനുള്ള സാമന്യയുക്തിപോലും ഡീന്‍ കുര്യാക്കോസിന്റെ കുട്ടിച്ചാത്തന്മാര്‍ക്ക്‌ ഇല്ലാതെ പോയതില്‍ സഹതപിക്കാനല്ലേ കഴിയൂ!അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌,പി. ചിദംബരം എന്നിവരെല്ലാം ഈ പൊട്ടിത്തെറിയുടെ സൗമ്യമായ പ്രതികരണം ഏറ്റുവാങ്ങിയവരാണ്‌.ഇവര്‍ക്ക്‌ നേരെ ചെരുപ്പെറിഞ്ഞവരെയല്ല ചെരുപ്പെറിയാനുള്ള സാഹചാര്യത്തെയാണ്‌ വിവേകത്തിന്റെ ലോകം അന്നു പഴിച്ചത്‌.പത്രമെങ്കിലും വായിക്കണം ഡീന്‍ കുര്യാക്കോസ്‌, ഇതൊക്കെ മനസിലാക്കാന്‍!! കല്ലെറിഞ്ഞത്‌, കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്‌ പോലെ കണ്ണൂരിലെ സഖാവാണെങ്കില്‍ അതിന്‌ മറ്റൊരു മാനം കൂടിയുണ്ട്‌.സരിത-ഫയാസ്‌-സലിം രാജ്‌ വൈകൃതങ്ങളെ സംരക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഫലപ്രദമായി പ്രതിരോധിക്കാതെ അദ്ദേഹത്തെ രാഷ്ട്രീയമായി രക്ഷിച്ചു നിര്‍ത്തുന്ന പിണറായി സംഘങ്ങളോടുള്ള പ്രതിഷേധവും, ആതിരേ ഈ കല്ലേറിലുണ്ട്‌.സര്‍ സി.പി.യെ വെട്ടിയോടിച്ച മണിയുടെ നാടാണിത്.ജനവിരുദ്ധതയോട്‌ അനുരഞ്ജനമില്ലാത്ത നട്ടെല്ലുറപ്പിന്റെ കേരളം.പാദസേവ മാത്രം കണ്ടുപഠിച്ചിട്ടുള്ള , ഇന്നലെ കുരുത്ത തകരകളായ യൂത്തന്മാരില്‍ നിന്ന് പിതൃരാഹിത്യവും വിവരക്കേടും ഗുണ്ടായിസവുമല്ലാതെ എന്തുണ്ടാകാനാണ് ആതിരേ! ആരാണ്‌ മുഖ്യമന്ത്രിക്ക്‌ നേരെ കല്ലെറിഞ്ഞതെന്ന്‌ യുക്തിഭദ്രമായി സ്ഥാപിക്കാന്‍ ഇനിയും കോണ്‍ഗ്രസിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നോറ്ക്കണം .കല്ലെറിഞ്ഞവരുടേതെന്ന മട്ടില്‍ പുറത്തു വിട്ടിട്ടുള്ള വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സംശയം വര്‍ദ്ധിപ്പിക്കാനെ ഉതകുന്നുള്ളൂ.കാറിന്റെ ഇടത് വശത്തെ ചില്ലുതുളച്ചെത്തിയ കല്ല്‌ തന്റെ നെഞ്ചില്‍ തട്ടിത്തെറിച്ച്‌ വലത് വശത്തെ ചില്ലു തകര്‍ത്ത്‌ പുറത്തേയ്‌ക്ക്‌ പാഞ്ഞു എന്നാണ്‌ മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത്‌.പക്ഷെ, ആതിരേ, പുറത്ത്‌ വന്നിട്ടുള്ള ദൃശ്യങ്ങളിലെല്ലാം ഏറുകാര്‍ നില്‍ക്കുന്നത്‌ കാറിന്റെ വലത്‌ വശത്താണ്‌.ഡീന്‍ കുര്യാക്കോസിനും ഊച്ചാളിയൂത്തന്മാര്‍ക്കും ഇതിനെന്തു മറുപടിയാണുള്ളത്‌? കൂത്തുപറമ്പ്‌ ആവര്‍ത്തിക്കാനാണ്‌ സിപിഎമ്മിന്റെ ശ്രമമെന്ന വിടുവായിത്തം ആദ്യം വിളമ്പിയത്‌ രാജ്‌ മോഹന്‍ ഉണ്ണിത്താനാണ്‌.അതാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ഡീന്‍ കുര്യാക്കോസ്‌ അടക്കമുള്ള സര്‍വമാന എ കോണ്‍ഗ്രസുകാരും പറയുന്നത്‌.ഇനി അതാണ്‌ വാസ്‌തവമെന്ന്‌ സമ്മതിക്കാം.പോലീസ്‌ മുന്നറിയിപ്പ്‌ അവഗണിച്ച്‌ കൂത്തുപറമ്പിലെത്തിയ എം.വി.രാഘവന്റെ അഹന്തയല്ലെ, സത്യത്തില്‍ അഞ്ചു യുവാക്കളുടെ കാലനായത്‌.സമാനമയ ഔദ്ധത്യമല്ലേ ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചത്‌.തലശേരിയില്‍ നിന്ന്‌ പുറപ്പെട്ടപ്പോള്‍ തന്നെ സ്ഥലത്തെ അപായകരമായ സാഹചര്യം മനസിലാക്കിയിട്ടും ഗണ്മാന്‌ പകരം ടി.എ.സിദ്ധിഖിനെ മുന്‍ സീറ്റിലിരുത്തി മുഖ്യമന്ത്രി അവിടെയെത്തിയത്‌ ഗൂഢമായ ഒരു അജണ്ടയുടെ അടിസ്ഥാനത്തിലല്ലെന്ന്‌ എങ്ങനെ വിശ്വസിക്കാന്‍ പറ്റും, ആതിരേ ?തകര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിച്ഛായ രക്ഷിച്ചടുക്കാനുള്ള ഗര്‍ഹണീയതന്ത്രം ഇതിന്‌ പിന്നിലില്ലേ?ഉണ്ടെന്ന്‌ വേണം ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നിന്ന്‌ വായിച്ചെടുക്കാന്‍.സ്ഥലത്തുണ്ടായ കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ ബാഹുല്യമാണ്‌ സുരക്ഷസംവിധാനങ്ങളില്‍ പിഴവുണ്ടാക്കിയതെന്നാണ്‌ ഡിജിപിയുടെ റിപ്പോര്‍ട്ട്‌.``അടിയന്‍ ലച്ചിപ്പോം''എന്നവകാശപ്പെട്ട്‌ അവിടെയെത്തിയവരില്‍ ഖദറിട്ടു നിന്ന ഒരു ഗുണ്ടയല്ലേ കൃത്യമായി കല്ലെറിഞ്ഞ്‌ ഉമ്മന്‍ ചാണ്ടിയുടെ ഇമേജ്‌ രക്ഷിച്ചെടുത്തത്‌?ക്രൂരമായ ഈ സത്യവും, ആധിയുമൊന്നുമല്ല അഡ്വ.ജയശങ്കര്‍ പങ്കു വച്ചത്‌.ജനാഭിലാഷത്തിനെതിരെ പ്രവര്‍ത്തിക്കുകയും ജനങ്ങളെ നിരന്തരം വിഢികളാക്കുകയും വായ്‌തുറന്നാല്‍ കള്ളം പറയുകയുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക്‌ വോട്ടുചെയ്യുന്ന സാക്ഷരനായ പൗരന്റെ പ്രതിഷേധത്തില്‍ നിന്ന്‌ ഇമ്മ്യൂണിറ്റിയില്ല എന്നേ അദ്ദേഹം വ്യക്തമാക്കിയത്‌.അതിനാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ബോറ്ഡ് തകര്‍ത്തത്..അതില്‍ ചീമുട്ട എറിഞ്ഞത് ആതിരേ, നല്ല തന്തയ്‌ക്ക്‌ പിറക്കണം എന്ന നാടന്‍ചൊല്ല്‌ ഡീന്‍ കുറ്റിയാക്കോസിന്റെ ഊച്ചാളി യൂത്തന്മാരെ ഉദ്ദേശിച്ചു തന്നെ പരുവപ്പെട്ടതാണ്‌.

Tuesday, October 29, 2013

പിണറായി വിജയന്‍ ഒന്നും പഠിക്കുന്നില്ല; ജനങ്ങളെ വിഢികളാക്കുന്നതേയുള്ളൂ

മിനിറ്റുകള്‍ കൊണ്ടാണ്‌ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞത്‌. സി പി എമ്മും എല്‍ ഡി എഫും പ്രതിസ്ഥാനത്തേക്ക്‌ മാറിയപ്പോള്‍ യു ഡി എഫ്‌ ഒറ്റെക്കെട്ടായി പടനയിച്ച്‌ മുന്നേറുന്ന കാഴ്‌ചയാണ്‌ ചുറ്റും. തുടര്‍ച്ചയായ വിവാദങ്ങളിലും അഴിമതികളിലുംപെട്ട്‌ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിനിന്ന സാഹചര്യത്തിലാണ്‌ കണ്ണൂരില്‍ എല്‍ ഡി എഫിന്റെ ഭാഗത്തുനിന്നും കൈവിട്ട കളി ഉണ്ടായത്‌.ഒരേ മനസോടെ അണിനിരന്ന യു ഡി എഫ്‌ നേതൃത്വത്തിനു മുന്നില്‍ പ്രതിരോധക്കാന്‍ ആയുധമില്ലാത്ത അവസ്ഥയിലാണ്‌ പിണറായിയും എല്‍ഡിഎഫും. ടി പി വധത്തിന്റെയും ലാവലിന്‍ അഴിമതി കേസിന്റെയും വിധികള്‍ ഉടന്‍ വരികയും അത്‌ സി പി എമ്മിന്‌ എതിരാകുകകൂടി ചെയ്‌താല്‍ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാമെന്നുറച്ചിരിക്കുന്ന എല്‍ ഡി എഫിന്റെ കാര്യങ്ങള്‍ പരുങ്ങലിലാകും.
ഹുങ്കും രാഷ്ട്രീയഹ്രസ്വദൃഷ്ടിയുമുള്ള പിണറായി വിജയനും കണ്ണൂര്‍ ലോബിയും ഒന്നും പഠിക്കുന്നില്ല, ആതിരേ. മറിച്ച്‌ ജനങ്ങളെ വിഢികളാക്കി ഇടത്‌ മുന്നണിക്ക്‌ ശവക്കുഴി തോണ്ടുന്നതേയുള്ളൂ എന്ന യഥാര്‍ത്ഥ്യത്തിന്‌ നേരെപിടിച്ച ദര്‍പ്പണമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ നേരെയുണ്ടായ കണ്ണൂര്‍ ആക്രമണം.മുഖ്യമന്ത്രിക്ക്‌ ഏല്‍ക്കുന്ന പോറല്‍ പോലും ആശങ്കയുളവാക്കുന്നതാണെന്ന മുഖവുരയോടു കൂടി നടത്തിയ പത്രസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നിരത്തിയ ആരോപണങ്ങള്‍ ഒന്നുപോലും പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കില്ല എന്നതാണ്‌ പിണറായി വിജയനേയും കണ്ണൂര്‍ ലോബിയേയും അപഹാസ്യരാക്കുന്നത്. നേരത്തെ ` ദ്‌ ഹിന്ദു' ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ മറപിടിച്ച്‌ കണ്ണൂരിലെ അക്രമത്തെ അപലപിക്കാന്‍ നടത്തിയ നീക്കം ബൂമറാങ്ങ്‌ ആകുകയായിരുന്നു.കാരണം `` `ദ്‌ ഹിന്ദു'വിലെ യുഡിഎഫ്‌ അനുഭാവിയായ ലേഖകനെ കൂട്ടുപിടിച്ച്‌ പടച്ചിറക്കിയ നുണബോംബ്‌ '' എന്നായിരുന്നു `ദ്‌ ഹിന്ദു'വിലെ വാര്‍ത്തയെ ` ദേശാഭിമാനി 'അപഹസിച്ചത്‌.അതേ വാര്‍ത്തയെ കൂട്ടു പിടിച്ച്‌ സര്‍ക്കാരിനേയും യുഡിഎഫിനേയും ഉമ്മന്‍ ചാണ്ടിയേയും താറടിക്കുമ്പോള്‍,ആതിരേ, പിണറായിക്ക്‌ നഷ്ടമാകുന്നത്‌ വിശ്വാസ്യത എന്ന നേതൃഗുണമാണ്‌. സോളാര്‍ തട്ടിപ്പ്‌ കേസിനേക്കാള്‍ ആഴത്തില്‍, സത്താപരമായി ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ്‌ സര്‍ക്കാരിനേയും പിടിച്ചു കുലുക്കുന്ന സലിം രാജിന്റെ ഭൂമി ഇടപാട്‌ കേസില്‍ ആകെ പരുങ്ങി നില്‍ക്കുകയും പാര്‍ട്ടിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും എതിര്‍പ്പേറ്റുവാങ്ങുകയും ചെയ്‌ത ഉമ്മന്‍ ചാണ്ടിക്ക്‌ വീറുറ്റ പുതുജീവന്‍ നല്‍കുന്നതാണ്‌ കണ്ണൂര്‍ ആക്രമണം.യുഡിഎഫ്‌ ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക്‌ പിന്നില്‍ അണി നിരന്നു എന്ന്‌ മാത്രമല്ല ആക്രമണത്തെ രാഷ്ട്രീയ നേട്ടമക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ കഴിഞ്ഞു എന്നതാണ്‌ വാസ്‌തവം.കല്ലേറില്‍ പരിക്കേറ്റിട്ടും രണ്ട്‌ യോഗങ്ങളില്‍ പങ്കെടുത്തും സംസ്ഥാനത്തെന്നല്ല ജില്ലയില്‍ പോലും ഹര്‍ത്താല്‍ ആചരിക്കരുതെന്ന്‌ ആഹ്വാനം ചെയ്‌തും സിപിഎമ്മിനും എല്‍ഡിഎഫിനും മേലെ വിജയക്കൊടിപാറിക്കുകയും ചെയ്‌തു.പി.ജയരാജന്റെ കാര്‍ തടഞ്ഞ ഷുക്കൂറിനെ താലിബാന്‍ മോഡലില്‍ പരസ്യമായി വധിച്ച്‌ കിരാതത്വത്തെ എത്ര വിദഗ്‌ദ്ധവും സൗമ്യവുമായാണ്‌, ആതിരേ, ഉമ്മന്‍ ചാണ്ടി ജനമനസില്‍ പുനരുജ്ജീവിപ്പിച്ചതെന്നും ശ്രദ്ധിക്കുക. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സര്‍വസംഹാരരുദ്രരായിസമരം നടത്തിവന്ന എല്‍ ഡി എഫ്‌,കണ്ണൂര്‍ അക്രമമത്തിലൂടെ പൊതുസമൂഹശത്രുക്കളായി പരിണമിക്കുകയും ചെയ്‌തു.അതിന്റെ രോഷവും പ്രതിഷേധവും ലജ്ജാഭാരവുമെല്ലാമാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകളില്‍ ധ്വനിക്കുന്നത്‌.ഇതേ വികാരമാണ്‌ എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികളെയും ഭരിക്കുന്നത്‌. ആതിരേ, രക്ഷപെടാനാവാത്ത വിധം എപ്പോഴെല്ലാം ഉമ്മന്‍ ചണ്ടി രാഷ്ട്രീയക്കുരുക്കുകളില്‍ അകപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം രക്ഷകരായെത്തിയത്‌ സിപിഎം നേതൃത്വമാണെന്ന ബിജെപിയുടെ വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ്‌ കണ്ണൂര്‍ അക്രമവും.പാമോയില്‍ അഴിമതി കേസില്‍ വിജിലന്‍സ്‌ കോടതിയില്‍ നിന്ന്‌ ഉമ്മന്‍ ചാണ്ടിക്കെതിരേ വിമര്‍ശനമുണ്ടായത്‌, യുഡിഎഫ്‌ അധികാരത്തില്‍ വന്ന്‌ നാലുമാസം കഴിഞ്ഞപ്പോഴാണ്‌.രാജിവച്ചൊഴിയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായപ്പോള്‍ ,അന്ന്‌ രക്ഷകനായെത്തിയത്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനായിരുന്നു.ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കേണ്ട,വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞാല്‍ മതിയെന്നായിരുന്നു ഔദാര്യം.പിന്നെ നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പ്‌.അന്ന്‌ ടി.പി.ചന്ദ്രശേഖരനെ വധിച്ചാണ്‌ സിപിഎം ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചത്‌.അതിന്റെ അനുരണനം പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കും ബോണസുമായി. സോളാര്‍ തട്ടിപ്പ്‌ കേസില്‍ എല്‍ഡിഎഫ്‌ നടത്തിയ സെക്രട്ടേറിയറ്റ്‌ ഉപരോധത്തില്‍ ഉമ്മന്‍ ചാണ്ടിയും യുഡിഎഫും അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു പോയിരുന്നു.അതു കൊണ്ടാണ്‌, ആതിരേ, ജുഡിഷ്യല്‍ അന്വേഷണത്തിന്‌ മുഖ്യമന്ത്രി തയ്യാറായത്‌.അത്‌ കേട്ടമാത്രയില്‍, ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സില്‍ മുഖ്യമന്ത്രിയും ഓഫീസും ഉള്‍പ്പെടുമോ എന്നു പോലും ഉറപ്പാക്കാതെ ഉപരോധസമരം പിന്‍വലിച്ച്‌ മുഖ്യമന്ത്രിക്ക്‌ ശ്വാസം വിടാന്‍ അവസരമൊരുക്കി,ഇടതുപക്ഷ അണികളുടേയും അനുഭാവികളുടേയും സമരസജ്ജതയെ വഞ്ചിച്ചത്‌ പിണറായിയും കൂട്ടരുമായിരുന്നു.അതേ സമയം സോളാര്‍ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ സിപിഎമ്മോ അതിന്റെ ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളൊ ക്രിയത്മക പങ്ക്‌ വഹിച്ചിരുന്നില്ലന്നോര്‍ക്കണം.മറ്റ്‌ ദൃശ്യമാധ്യമങ്ങളും ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനുമാണ്‌ ഇക്കാര്യത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ധര്‍മം അനുഷ്‌ഠിച്ചത്‌.അങ്ങനെയുണ്ടായ പൊതുസമൂഹ ബോദ്ധ്യങ്ങളായിരുന്നു ഉപരോധസമരത്തിന്റെ ഊര്‍ജ്ജം.അത്‌ വിദഗ്‌ദ്ധമായി ചോര്‍ത്തിക്കളഞ്ഞാണ്‌ ആതിരേ, പിണറായിയും കണ്ണൂൂര്‍ ലോബിയും ഉമ്മന്‍ ചാണ്ടിയെ രണ്ടാം ജനസമ്പര്‍ക്ക പരിപാടിക്ക്‌ പരുവപ്പെടുത്തിയെടുത്തത്‌.സോളാര്‍ സമരത്തെ ജനസമ്പര്‍ക്ക വേദിയിലേക്കെത്തിച്ച്‌ അപഹാസ്യരായി പിണറായിയും കൂട്ടരും മുഖ്യമന്ത്രിക്ക്‌ വീണ്ടും മൈലേജുണ്ടാക്കി കൊടുത്തു.കണ്ണൂര്‍ അക്രമം കൂടിയായപ്പോള്‍, അടുത്ത ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സഹതാപ തരംഗത്തിന്റെ അതിശക്തമായ അടിത്തറ ഒരുക്കി കൊടുക്കുകയും ചെയ്‌തു. ഉമ്മന്‍ ചാണ്ടി ഗുണഭോക്താവാകുന്ന നടപടി തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്ന ചോദ്യത്തിലൂടെ പൊതുസമൂഹത്തിന്റെ കുറ്റപ്പെടുത്തലിനെ പ്രതിരോധിക്കാനുള്ള പിണറായി വിജയന്റെ ശ്രമവും അമ്പേ പരാജയപ്പെട്ടു.ടി.പി. ചന്ദ്രശേഖരന്റെ വധം നടന്നത്‌ നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പിന്‌ തൊട്ടു മുന്‍പായിരുന്നു.അന്നും പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും ചോദ്യം മറ്റൊന്നായിരുന്നില്ല.എന്നിട്ടെന്ത്‌ സംഭവിച്ചു എന്നറിയാവുന്നവരാണ്‌ കേരളീയര്‍.പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും പരിപ്പ്‌ വേകാതെ പോകുന്നത്‌ അതുകൊണ്ടാണ്‌. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സംഭവമാണ്‌,ആതിരേ, കണ്ണൂൂരില്‍ അരങ്ങേറിയത്‌. വിമോചന സമരകാലത്തുപോലും ഇത്തരത്തില്‍ ഒരു അക്രമം ഉണ്ടായിട്ടില്ല. 1957ല്‍ കൊല്ലത്തുവച്ച്‌ സമരക്കാരുടെ ഇടയിലൂടെ മന്ത്രി വി ആര്‍ കൃഷ്‌ണയ്യരുടെ കാര്‍ കടന്നുപോയെങ്കിലും ഒന്നും സംഭവിച്ചില്ല. 1991-96 കാലത്ത്‌ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും 2001-2006 കാലയളവില്‍ വി എസ്‌ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും എല്‍ ഡി എഫിന്റെ സമരവേലിയേറ്റമാണ്‌ ഉണ്ടായത്‌. അക്കാലത്തൊന്നും മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കുനേരെപോലും അക്രമം ഉണ്ടായിട്ടില്ലന്നോര്‍ക്കണം. മിനിറ്റുകള്‍ കൊണ്ടാണ്‌ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞത്‌. സി പി എമ്മും എല്‍ ഡി എഫും പ്രതിസ്ഥാനത്തേക്ക്‌ മാറിയപ്പോള്‍ യു ഡി എഫ്‌ ഒറ്റെക്കെട്ടായി പടനയിച്ച്‌ മുന്നേറുന്ന കാഴ്‌ചയാണ്‌ ചുറ്റും. തുടര്‍ച്ചയായ വിവാദങ്ങളിലും അഴിമതികളിലുംപെട്ട്‌ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിനിന്ന സാഹചര്യത്തിലാണ്‌ കണ്ണൂരില്‍ എല്‍ ഡി എഫിന്റെ ഭാഗത്തുനിന്നും കൈവിട്ട കളി ഉണ്ടായത്‌.ഒരേ മനസോടെ അണിനിരന്ന യു ഡി എഫ്‌ നേതൃത്വത്തിനു മുന്നില്‍ പ്രതിരോധക്കാന്‍ ആയുധമില്ലാത്ത അവസ്ഥയിലാണ്‌ പിണറായിയും എല്‍ഡിഎഫും. ടി പി വധത്തിന്റെയും ലാവലിന്‍ അഴിമതി കേസിന്റെയും വിധികള്‍ ഉടന്‍ വരികയും അത്‌ സി പി എമ്മിന്‌ എതിരാകുകകൂടി ചെയ്‌താല്‍ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാമെന്നുറച്ചിരിക്കുന്ന എല്‍ ഡി എഫിന്റെ കാര്യങ്ങള്‍ പരുങ്ങലിലാകും. അതേസമയം എല്‍ ഡി എഫില്‍ ഉടലെടുത്ത പ്രതിരോധ സാഹചര്യത്തില്‍നിന്ന്‌ യു ഡി എഫ്‌ കരുത്താര്‍ജിക്കുകയാണ്‌. രാഷ്ട്രീയമായി മേല്‍ക്കൈ നേടിയ യു ഡി എഫ്‌ സംഭവത്തെ അടുത്ത തെരഞ്ഞെടുപ്പിലേക്ക്‌ പ്രയോജനപ്പെടുത്താനുള്ള തന്ത്രങ്ങളാണ്‌ ആവിഷ്‌കരിക്കുന്നത്‌. 1991ല്‍ രാജീവ്‌ ഗാന്ധി മരിച്ചപ്പോള്‍ ഉണ്ടായ സഹതാപതരംഗം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ ആയിരുന്നു. അതിനു സമാനമായൊരു തന്ത്രത്തിനാണ്‌ യു ഡി എഫ്‌ രൂപം നല്‍കുന്നത്‌. അക്രമത്തെ ആയുധങ്ങളുടെ ആയുധമായ വജ്രായുധമാക്കി മാറ്റുകയാണ്‌,ആതിറ്റേ, ഉമ്മന്‍ ചാണ്ടിയും യു‌ഡി‌എഫും

Sunday, October 27, 2013

സലിം രാജിനെ രക്ഷിക്കാന്‍ ഹൈക്കോടതിയും !

ഭൂമിതട്ടിപ്പിന് സഹായകമാകുന്ന വിധത്തില്‍ രേഖകള്‍ തിരുത്താന്‍ വര്‍ക്കല കഹാര്‍ എം‌‌എല്‍‌എയുടെ ബന്ധുവിന്റെ സഹായവും സലിം രാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യകതമായി.എന്ന് മാത്രമല്ല സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമായതായി അറിയുന്നു. ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗമാണ് കാണാതായതില്‍ പ്രധാനരേഖ. ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തതിന്റെ രേഖകളും വില്ലേജ് ഓഫീസിനിന്നും പൊടുന്നനെ അപ്രത്യക്ഷമായിട്ടുണ്ട് .ഒരു ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ കഴിയുന്ന രേഖയാണ് ബി ടി ആര്‍ രജിസ്റ്റര്‍. ഭൂമിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും അടങ്ങിയ രേഖനഷ്ടപ്പെട്ടത് യാദൃച്ഛികമാകാന്‍ ഇടയില്ലെന്നാണ് ആരോപണം. വിവാദഭൂമി തട്ടിപ്പുസംഘത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതിന്റെ രേഖകളും വില്ലേജ് ഓഫീസില്‍ ലഭ്യമല്ല. റവന്യൂ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഈ രേഖകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുന്നത്
ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസ് ഒതുക്കിത്തീര്‍ത്ത് സലിം രാജിനെ രക്ഷിക്കാനാണോ കോടതിയും ശ്രമിക്കുന്നത്?അല്ലെന്ന് ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.റവന്യൂ സെക്രട്ടറിയോട് 10 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് ,സലിം രാജിനെ രക്ഷിക്കാനുള്ള കോടതിയുടെ നിയമം വിട്ടുള്ള നീക്കമല്ലെ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്നതാണ് വാസ്തവം ഡിജിപിക്ക് സലിം രാജിനെ പേടിയാണോ എന്ന് ചോദിച്ച കോടതിയോട് അതേ ചോദ്യം തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണിപ്പോള്‍ സംജാതമായിട്ടുള്ളത്.ആരുടെ ബിനാമിയാണ് സലിം രാജ് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചെന്നും ആ‍ ‘അജ്ഞാത ശക്തിയെ’ രക്ഷിക്കാനല്ലേ റവന്യൂ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നുമുള്ള സംശയമാണിപ്പോള്‍ ജനമനസിലുള്ളത്. ആറ്സി‌റ്ടിത്വിരേ, ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ഓര്‍ഡറിടണമെന്ന ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് വിധിച്ചത് പോലെ,സി‌ബി‌ഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയിലാണ് റവന്യൂ സെക്രട്ടറിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് ഉത്തരം ലഭിക്കുക.എന്നുമാത്രമല്ല സലിം രാജിനെതിരെ ഈ സര്‍ക്കാരിന്റെ ഏത് ഏജന്‍സി അന്വേഷിച്ചാലും നിഷ്പക്ഷവും സത്യസന്ധവുമായ ഉത്തരം ലഭിക്കില്ലെന്ന് വിലയിരുത്തിയ കോടതി തന്നെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതും.ഇതാണ് വൈരുദ്ധ്യം.ഇതാണ് ഒരോദിവസം കഴിയുന്തോറും ദുരൂഹത വര്‍ധിപ്പിക്കുന്നതും. കേസിന്റെ വാദത്തിന്റെ തുടക്കത്തില്‍,ആതിരേ, കോടതിയില്‍നിന്നുണ്ടായത് പ്രസക്തമായ ചോദ്യങ്ങളാണ്. സലിം രാജ് ഉള്‍പ്പെട്ട ഭൂമിയടപാട് കേസില്‍ പങ്കുള്ളവരെല്ലാം സാമ്പത്തികമായി ശേഷി കുറഞ്ഞവരാണ്. ഇവര്‍ക്കാര്‍ക്കും കേസില്‍ ഉള്‍പ്പെട്ട 300 കോടിയോളം വിലവരുന്ന ഭൂമിവാങ്ങാന്‍ ശേഷിയില്ല. അങ്ങനെയെങ്കില്‍ സലിം രാജിന്റെ സാമ്പത്തിക സ്രോതസ് എന്ത് എന്നാണ് കോടതി ചോദിച്ചത്. സലിം രാജിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേല്‍ ഹാറുണ്‍ അല്‍ റഷീദിന്റെ ബഞ്ചില്‍ നിന്നുണ്ടായ ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധേയവും നിര്‍ണായകവുമാണ്. “ സലിം രാജിനെ ഡി ജി പിക്ക് പേടിയാണോ?”, “സലിം രാജ് മുഖ്യമന്ത്രിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് “, “കോണ്‍സ്റ്റബിളിനെ പേടിച്ച് ജനം ജീവിക്കേണ്ട അവസ്ഥ “ തുടങ്ങിയ പരാമര്‍ശങ്ങളും ഇതേ കോടതി നടത്തുകയുണ്ടായി. അതേസമയം കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷമായ ഭാഷയില്‍ സലിം രാജിനെയും അയാളുടെ ബന്ധങ്ങളെയും വിമര്‍ശിച്ച കോടതിയുടെ തുടര്‍ നടപടിയാണ്,ആതിരേ, സംശയകരം. വര്‍ഷങ്ങളായുള്ള ഭൂമി തട്ടിപ്പ് കേസ് അന്വേഷിച്ച് പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് റവന്യൂ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയത് . ഇതാണ് സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നത്! . ഭൂമി തട്ടിപ്പ് കേസില്‍നിന്നും സലിം രാജിനെ രക്ഷിക്കുന്നതിനുള്ള നീക്കമല്ലേ ഇതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഉന്നതര്‍ ഉള്‍പ്പെടെ പങ്കാളികളാണെന്ന് വിലയിരുത്തപ്പെടുന്ന ഭൂമി തട്ടിപ്പ് സംബന്ധിച്ച് വെറും പത്തുദിവസംകൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതിലൂടെ ആരെയോ രക്ഷിക്കാനുള്ള ശ്രമമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്,ആതിരേ. മുഖ്യമന്ത്രിയും ചില ഉന്നതരും ഉള്‍പ്പെട്ട കേസ് എന്ന നിലയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നാണ് കോടതി ആഗ്രഹിക്കുന്നതെങ്കില്‍ ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയല്ലേ വേണ്ടത് ?. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇരകള്‍ കോടതിയെ സമീപിച്ചതെന്നിരിക്കെ എന്തിനാണ് മുഖ്യമന്ത്രിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതന്നെ നിയമിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല . ഈ ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുപോലും പുറത്തുവരാത്ത സാഹചര്യത്തില്‍ കുറഞ്ഞത് റിട്ടയേര്‍ഡ് ജഡ്ജിയെങ്കിലും കേസ് അന്വേഷിക്കേണ്ടതല്ലെ ? ആതിരേ,ഒരു സാധാരണ പൊലീസുകാരന് നടത്താന്‍ കഴിയാത്തതരത്തില്‍ ആഴത്തിലുള്ള തട്ടിപ്പാണ് സലിം രാജിന്റെ നേതൃത്വത്തില്‍ നടന്നത്.ഇതിന്റെ നടപടികളെല്ലാം ദുരൂഹവും നിയമവിരുദ്ധവുമാണ്. മേലുദ്യോഗസ്ഥനെ തല്ലിയതുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ട സലിം രാജ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എത്തിയതാകട്ടെ അതിലും ദുരൂഹമാണ്. 1993 ലാണ്‌ സലിംരാജ് പൊലീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷം കഴിഞ്ഞ് ഇടുക്കി എ ആര്‍ ക്യാമ്പില്‍ പോസ്റ്റിംഗ് ലഭിച്ചു. 1998ല്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ നിയമനം. നെടുങ്കണ്ടത്താണ് സലിംരാജിന്റെ ഭാര്യാഗൃഹം. നെടുങ്കണ്ടത്തുവച്ച് മണല്‍ മാഫിയയുമായി ബന്ധം സ്ഥാപിച്ച സലിം രാജ് അതിന് എതിരേ നിന്നതിന്റെ പേരില്‍ ആ സ്‌റ്റേഷനില്‍ എസ് ഐയായിരുന്ന സുരേന്ദ്രനെ മര്‍ദിച്ചു. എസ് ഐ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്തു. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു . ഇതിനിടെ കട്ടപ്പന സ്‌റ്റേഷനിലേക്കു മാറി. ഇവിടെ നിന്നാണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഗണ്‍മാനായത്. കോട്ടയത്തുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ ബന്ധമായിരുന്നു പിന്നില്‍. പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഗണ്‍മാനായി തുടര്‍ന്നു. ഇതിനിടെ ഇയാളുടെ ബന്ധങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സലിം രാജ് അതിനെയും മറികടന്നു. തനിക്കെതിരെവന്ന ഓരോ ആരോപണങ്ങളും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് സലിം രാജ് ഒതുക്കിത്തീര്‍ത്തു. വെറും പൊലീസുകാരനാണെങ്കിലും ഇത്തരത്തില്‍ കരുത്തനായ ഇയാള്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് സര്‍ക്കാരിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് എത്രത്തോളം ഫലവത്താകും?യുക്തി വഴങ്ങുന്നതല്ല,ആതിരേ, കോടതിയുടെ തീരുമാനം! ഇതിനിടെ, സലിം രാജ് തിരുവനന്തപുരം കുമാരപുരത്ത് ഭൂമിതട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും അറിവോടെയാണെന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം തട്ടിപ്പിന്റെ ആഴങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.എന്ന് മാത്രമല്ല ഭൂമിതട്ടിപ്പിന് സഹായകമാകുന്ന വിധത്തില്‍ രേഖകള്‍ തിരുത്താന്‍ വര്‍ക്കല കഹാര്‍ എം‌‌എല്‍‌എയുടെ ബന്ധുവിന്റെ സഹായവും സലിം രാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യകതമായി.എന്ന് മാത്രമല്ല സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു! ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗമാണ് കാണാതായതില്‍ പ്രധാനരേഖ. ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തതിന്റെ രേഖകളും വില്ലേജ് ഓഫീസിനിന്നും പൊടുന്നനെ അപ്രത്യക്ഷമായിട്ടുണ്ട് സലിംരാജും സംഘവും ഉള്‍പ്പെട്ട ഭൂമിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകരേഖകള്‍ കടകംപള്ളി വില്ലേജ് ഓഫീസിലായിരുന്നു സൂക്ഷിച്ചത്. എന്നാല്‍ താലൂക്ക് ഓഫീസിലേക്ക് കടകംപള്ളി വില്ലേജ് ഓഫീസര്‍ എഴുതിയ റിപ്പോര്‍ട്ട് പ്രകാരം ആ ഭൂമിയെ സംബന്ധിക്കുന്ന നിര്‍ണ്ണായകരേഖ ലഭ്യമല്ല. ഭൂമിയെ സംബന്ധിച്ച പ്രധാനവിവരങ്ങളടങ്ങിയ ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗങ്ങള്‍ നശിച്ചു പോയി എന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. തട്ടിപ്പു സംഘം അവകാശം ഉന്നയിച്ച സര്‍വേനമ്പറുകളുടെ വിവരം ലഭ്യമല്ലെന്നും വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ കഴിയുന്ന രേഖയാണ്,ആതിരേ, ബി ടി ആര്‍ രജിസ്റ്റര്‍. ഭൂമിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും അടങ്ങിയ രേഖനഷ്ടപ്പെട്ടത് യാദൃച്ഛികമാകാന്‍ ഇടയില്ലെന്നാണ് ആരോപണം. വിവാദഭൂമി തട്ടിപ്പുസംഘത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതിന്റെ രേഖകളും വില്ലേജ് ഓഫീസില്‍ ലഭ്യമല്ല. റവന്യൂ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഈ രേഖകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ്,ആതിരേ, കോടതിയുടെ ഉത്തരവിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുന്നത്

Thursday, October 24, 2013

രാഘവന്‍ മാഷും മലയാള സിനിമയിലെ സൂപ്പര്‍ പൊലയാടിമക്കളും

മലയാളികളുടെ മനസ്സില്‍ സംഗീതത്തിന്റെ വലയെറിഞ്ഞ് സംഗീതത്തെ സാധാരണക്കാരന്റെ സ്വന്തമാക്കി , മലയാള ചലച്ചിത്ര ഗാനരംഗത്ത് പുതിയ സര്‍ഗധാരകള്‍ക്ക് വഴിയൊരുക്കിയ ആ അനശ്വരപ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍,മലയാളസിനിമ രംഗത്തെ സൂപ്പര്‍ പൊലയാടിമക്കളോടുള്ള പ്രതിഷേധം മാറ്റിവച്ച് നമുക്ക് നമ്രശിരസ്കരാകാം....കേള്‍ക്കുന്നില്ലേ ചക്രവാളസീമകള്‍ക്കപ്പുറത്തുനിന്നെത്തുന്ന ആ ഈണം..” മഞ്ഞണിപ്പൂനിലാവീ പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ച് വച്ച് നീരാടുമ്പോള്‍......” “ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍..”
ക്ഷമിക്കണ്ട,ആതിരേ, തെറിക്കുത്തരം മുറിപ്പത്തലാണെന്ന് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്ത നെഞ്ചൂക്കിന്റെ തലമുറയില്‍ പെട്ട തോന്ന്യാസിയാണ് ഞാനും.മുതലെടുപ്പുകളോടുള്ള പാരസ്പര്യത്തില്‍ ജീവിതം തന്നെ പ്രതിഷേധമാക്കിത്തുലച്ച ആസുരജന്മങ്ങളുടെ തുടര്‍ച്ച .പിതൃരാഹിത്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് മൂലം പൊരുതിക്കുതിക്കുന്ന ആത്മബോധങ്ങളുടെ അണയാക്കനല്‍ . “ ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍, ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍ “ എന്നുറക്കെ ചോദിച്ച, ചോദിക്കാന്‍ കെല്‍പ്പുള്ള അഭിമാന പാരമ്പര്യത്തുടിപ്പ്. അധികാരത്തിന്റേയും പൊതുസ്വീകാര്യതയുടേയും സ്വാധീനത്തിന്റേയും മുകള്‍ത്തലത്തില്‍ വ്യാപരിക്കുന്ന ഹുങ്ക് ബാക്കിയുള്ളവരെ വിഢികളാക്കുമ്പൊള്‍ വിശപ്പ് പോലെ കോശങ്ങളില്‍ അള്ളിപ്പിടിക്കുന്ന, അളിപ്പടരുന്ന പ്രതിഷേധം വാക്കിലും പ്രവൃത്തിയിലും കത്തിച്ച് കുത്തിനിര്‍ത്തിയത് കൊണ്ട് അരാജകവാദികളായി ബ്രാന്‍ഡ് ചെയ്യപ്പെട്ട നിഷേധത്തനിമയുടെ ക്‍ളാവ് പിടിക്കാത്ത കണ്ണി . ശുദ്ധസംഗീത ദൌത്യവുമായി ഒരു നൂറ്റാണ്ടോളം ഈ ഭൂമിയില്‍ ജീവിച്ചസ്തമിച്ച കെ.രാഘവന്‍ മാഷിനോട് മലയാള സിനിമയിലെ സൂപ്പര്‍ പൊലയാടിമക്കള്‍ പ്രദര്‍ശിപ്പിച്ച കൃതഘ്നതയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ക്ക് മാര്‍ദ്ദവമുണ്ടകില്ല . ആതിരേ,ഉദ്ദേശ്യശുദ്ധി വായിച്ചെടുക്കാന്‍ വെറുതേ മെനക്കെടേണ്ട. .മറിച്ച് നരച്ച മുടി ഡൈ ചെയ്തും വിഗ് വച്ചും ലിപ്പോ സക്ഷന്‍ നടത്തി വാര്‍ദ്ധക്യ വടുക്കള്‍ മറച്ചും നമ്മെയൊക്കെ കബളിപ്പിക്കുന്ന യേശുദാസ് മുതലുള്ള മലയാള സിനിമയിലെ സര്‍വ കുരുപ്പുകളുടേയും മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള ധൈര്യം മനസ്സിലെങ്കിലും ആവാഹിച്ചെടുക്കുക. അങ്ങനെ മഹാനായ രാഘവന്‍ മാഷിനോട് നീതിപുലര്‍ത്തുക ആവര്‍ത്തിക്കുന്നു, ആതിരേ, ഒരു മരണവും എന്നെ സങ്കടപ്പെടുത്തില്ല.മരണം ജന്തുജാലങ്ങളുടെ അനിവാര്യതയാണ്.എന്റെ പിതാവും മാതാവും മരിച്ചപ്പോളും ഞാന്‍ കരഞ്ഞിട്ടില്ല.അകാല മൃത്യുവെന്നോ, നികത്താനാവാത്ത നഷ്ടമെന്നോ ഒരു മരണത്തെക്കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല.എന്നാല്‍ നിസ്വാര്‍ത്ഥമായ ചില സമര്‍പ്പണങ്ങളുടെ വിയോഗത്തില്‍ നിമിനേരം മനസ് പ്രക്ഷുബ്ധമായിട്ടുമുണ്ട്.കാരണം ആ ദൌത്യം അതെ ആര്‍ജവത്വത്തോടെ ആരിനി നിറവേറ്റുമെന്ന ആശങ്ക.അടുത്ത നിമിഷം വാസ്തവങ്ങളില്‍ ചുവടുറപ്പിക്കും.പകരക്കാരനെ,സമയമാകുമ്പോള്‍ , കാലം തന്നെ അവതരിപ്പിക്കും.അതുവരെ അവരുടെ പ്രവര്‍ത്തനങ്ങളിലെ നന്മകളിലൂടെ അവര്‍ നമുക്കിടയില്‍ ജീവിക്കും. ബുദ്ധനും കൃഷ്ണനും ക്രിസ്തുവും നബിയും മാര്‍ക്സും ഗാന്ധിയും ചെഗുവേരയും അയ്യന്‍‌കാളിയും ശ്രീ നാരായണ ഗുരുവും മദര്‍ തെരേസയുമടക്കമുള്ള കോടാനുകോടി മനുഷ്യര്‍ മരിച്ചെങ്കിലും കാലവും മനുഷ്യകുലവും മുന്നോട്ടു തന്നെ പോകുന്നു.അതു കൊണ്ട് രാഘവന്‍ മാഷിന്റെ മരണവും കാലപ്രവാഹത്തിലെ അനിവാര്യതയായി ഞാന്‍ വിലയിരുത്തുന്നു.ഭൌതീക ദേഹം വെടിഞ്ഞ മാഷ് സംഗീതമായി,ആതിരേ, മലയാളമുള്ള കാലത്തോളം ജീവിക്കും. മഷിന്റെ മരണം ചില വാസ്തവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു, ആതിരേ. മലയാള സിനിമാ മേഖലയുടെ മനുഷ്യത്വമില്ലായ്മയും സൂപ്പര്‍ സ്റ്റാറെന്നൊക്കെ പറഞ്ഞ് നാം വാഴ്ത്തുന്നവരുടെ ചെറ്റത്തരവുമാണത്.കാലാതിവര്‍ത്തിയാണ് രാഘവന്‍ മാഷിന്റെ പാട്ടുകള്‍. ആ ഗാനശകലങ്ങള്‍ക്ക് ഇന്ന് മലയാള സിനിമയിലെ കുലപതികളെന്ന് ഭാവിക്കുന്ന യേശുദാസിന്റേയോ, മമ്മൂട്ടിയുടേയോ, മോഹന്‍ലാലിന്റേയോ,ദിലീപിന്റേയോ സര്‍ട്ടിഫിക്ക് ആവശ്യമില്ല. എങ്കിലും മനുഷ്യനെന്ന നിലയില്‍ ഒരു സഹജീവിയോട് കാണിക്കേണ്ട മര്യാദയാണ്, ആതിരേ, ഈ ****മക്കള്‍ കാണിക്കാതെപോയത്. സംഗീതത്തിന്റെ നാട്ടുവഴികളിലൂടെ മലയാളികളെ നടത്തുകയും മൂളിപ്പാടാന്‍ മൗലികമായ ഈണങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ആ അതുല്യപ്രതിഭ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം നമ്മോടൊപ്പം ഉണ്ടായിരുന്നു.മലയാള സിനിമയെ കറുപ്പിന്റേയും വെളുപ്പിന്റേയും കാലത്തു നിന്ന് വര്‍ണപ്പകിട്ടിന്റെ ലോകത്ത് എത്തിക്കുന്നതില്‍ ത്യാഗംസഹിച്ച ഒരുപാട് പ്രഗത്ഭമതികളുണ്ടായിരുന്നു. അവര്‍ അര്‍പ്പണ മനസ്‌കരും നിസ്വാര്‍ഥരും പ്രതിഭാ സമ്പന്നരുമായിരുന്നു. ഇന്നത്തെ വെട്ടിത്തിളക്കത്തില്‍ നില്‍ക്കുന്നവര്‍ അത് മറക്കാന്‍ പാടില്ലായിരുന്നു, ആതിരേ. ഒരിക്കലും അദ്ദേഹത്തോട് അനാദരവും പാടില്ലായിരുന്നു.98-)ം വയസിലും രാഘവന്‍ മാഷ് ഒരു ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയെന്ന നോവല്‍ പ്രമോദ് പയ്യന്നൂര്‍ സിനിമയാക്കിയപ്പോള്‍ . മരണത്തിന്റെ അവസാന നാളുകളിലും സിനിമാ രംഗവുമായി അടുത്തിടപഴകിയ ഈ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാരംഗത്തുനിന്നുള്ള വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തിയതെന്ന് പറയുമ്പോള്‍ ആതിരേ,എത്ര സംസ്കാരശൂന്യരും നന്ദികെട്ടവരുമാണ് നാമൊക്കെ സൂപ്പര്‍ പദവി നല്‍കിയാദരിക്കുന്നവര്‍.നടന്‍മാരായ മാമുക്കോയ, അനൂപ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, പ്രമോദ് പയ്യന്നൂര്‍, അമ്പിളി, സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ്, ഷഹബാസ് അമന്‍, ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, നിര്‍മാതാക്കളായ പി വി ചന്ദ്രന്‍, ലിബര്‍ട്ടി ബഷീര്‍, പിലാക്കണ്ടി മുഹമ്മദാലി, സംഗീതജ്ഞന്‍ ഹരിപ്പാട് കെ പി എന്‍ പിള്ള. ഇവരില്‍ തീരുന്നു ആതിരേ,മലയാളസിനിമയിലെ നല്ല മനസ്! വിയോഗവാര്‍ത്ത ചലച്ചിത്രരംഗത്തെ ഒട്ടുമിക്കവരെയും വിളിച്ചറിയിച്ച സിനിമാ നിര്‍മാതാവ് ലിബര്‍ടി ബഷീര്‍ പറഞ്ഞത്, പലരും പറഞ്ഞ മറുപടി പുറത്തു പറയാന്‍ പോലും പറ്റാത്തതാണെന്നാണ്. ഇതാദ്യമായല്ല, ആതിരേ, മലയാള സിനിമാലോകം സഹപ്രവര്‍ത്തകരോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. അടൂര്‍ ഭവാനി മരിച്ചപ്പോഴുള്ള കാര്യം ആരും മറന്നിട്ടുണ്ടാകില്ല. നടന്‍ തിലകന്റെ മരണാന്തരം, അദ്ദേഹത്തിനുള്ള ജനപിന്തുണ മനസിലാക്കിയാണ് ചിലരെങ്കിലും അവിടെ എത്തിച്ചേര്‍ന്നത്. ഇവിടെയാണ് സംവിധായകന്‍ രഞ്ജിത്തും കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. “സിനിമാ സംഘടനയുടെ ആളുകള്‍വന്ന് റീത്തുവച്ചില്ല എന്നതുകൊണ്ട് കെ രാഘവന്‍മാഷ് എന്ന പ്രതിഭയുടെ മാറ്റ് കുറയില്ല. സിനിമക്കാരില്ലെങ്കിലും രാഘവന്‍മാഷ് എന്താണെന്ന് തിരിച്ചറിയുന്നവര്‍ ബാക്കിനില്‍ക്കുന്നിടത്തോളം കാലം ഇക്കാര്യത്തില്‍ പരാതിയില്ല. ഈ അവഗണന സിനിമയുടെ ഒരു രീതിയാണെ“ന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിലും മൂര്‍ച്ചയേറിയതായിരുന്നു മുല്ലപ്പള്ളിയുടെ നിരീക്ഷണം.“കോടികള്‍ മുടക്കിയുള്ള വ്യാപാരമാണ് സിനിമ. ഒരു ഷെഡ്യൂള്‍ മുടങ്ങിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ഓര്‍ത്താവാം പലരും എത്താതിരുന്നതെന്ന് പരിഹസിച്ച മുല്ലപ്പള്ളി, സിനിമാക്കാര്‍ വരാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ഇവിടെ ഒഴുകിയെത്തിയ ജനസഞ്ചയം അവരെ കാണാനാണെത്തിയതെന്ന് പറയുമായിരു“ന്നെന്നും കൂട്ടിച്ചേര്‍ത്തു. ആതിരേ, ശതകോടികളുടെ പണം മറിയുന്ന മലയാള സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായ നടീനടന്‍മാരുടെ കുത്തക സംഘടനയായ അമ്മ പോലും മാഷിനെ അവഗണിച്ചു..!അമ്മയുടെ(അസോസിയേഷന്‍ ഓഫ്‌ മൂവി ആര്‍ട്ടിസ്റ്റ്‌സ്‌)സെക്രട്ടറി സ്ഥാനത്ത്‌ അമ്മാനത്ത ബാബു ചന്ദ്രനാണ്‌. അമ്മയുടെ പ്രസിഡന്റ്‌ വിഖ്യാത നടനായ ഇന്നസെന്റും. കേരളാ പോലീസിന്റെ റിട്ടയേര്‍ഡ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റായിരുന്ന ദിവംഗതനായ വി രാമന്റെയും റിട്ടയേര്‍ഡ്‌ സംഗീത അധ്യാപികയായ ശാന്തയുടേയും മകനായ ബാബു ചന്ദ്രന്‍ 19 വയസ്‌ പ്രായമുള്ളപ്പോള്‍ പ്രസിദ്ധനായ സംവിധായകന്‍ മോഹന്റെ ഇടവേള എന്ന സിനിമയില്‍ ഒരു പ്രധാന റോളില്‍ അഭിനയിച്ചു. പിന്നീട്‌ നൂറിലധികം സിനിമകളിലും ഡസന്‍കണക്കിന്‌ സീരിയലുകളിലും അഭിനയിച്ചുവെങ്കിലും ക്‍ളച്ച് പിടിച്ചില്ല. ഇന്ന്‌ അദ്ദേഹം അറിയപ്പെടുന്നത്‌ അമ്മാനത്ത്‌ ബാബു ചന്ദ്രനായല്ല മറിച്ച്‌ ഇടവേള ബാബു എന്നാണ്‌. ഇടവേള ബാബു ഇന്നൊരു വ്യക്തിയല്ല, മറിച്ച്‌ ഒട്ടേറെ പ്രസ്ഥാനങ്ങളാണ്. മലയാള സിനിമാ വ്യവസായത്തെ എല്ലാ അര്‍ഥത്തിലും നിയന്ത്രിക്കുന്ന താരസംഘടനയുടെ അധികാരകേന്ദ്രമാണ്‌, സെക്രട്ടറിയാണ്‌. മാത്രമല്ല, കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ വൈസ്‌ ചെയര്‍മാനും അറ്റ്‌മയുടെ (അസോസിയേഷന്‍ ഓഫ്‌ ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ്‌) പ്രസിഡന്റും കൂടിയാണ്‌. തീര്‍ന്നില്ല, സിനിമാരംഗവുമായി ബന്ധപ്പെട്ട 16 സംഘടനകളുടെ അംഗമോ, ആജീവനാന്ത അംഗമോ ആണ്‌ . കഴിഞ്ഞില്ല, പല സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടേയും ഉടമയും, ഡയറക്ടറും ഒക്കെയാണ്‌. നല്ല ഒരു ഇവന്റ്‌ മാനേജര്‍കൂടിയാണ്‌. മലയാള സിനിമാരംഗത്തെ വിഖ്യാത നടീനടന്‍മാരെ പങ്കെടുപ്പിച്ച്‌ ഇന്ത്യയിലും വിദേശത്തുമായി 59 പരിപാടികളാണ്‌ സംഘടിപ്പിച്ചത്‌. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെയും താരങ്ങളുടെ ക്രിക്കറ്റ്‌ ടീമായ ആക്ടേഴ്‌സ്‌ കേരളയുടേയും ടീം മാനേജരും കൂടിയാണ്‌ ഇടവേള ബാബു. ആതിരേ ഗണേഷ്‌ കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള ഉപജാപങ്ങളില്‍ മുഴുകുന്ന ഇയാള്‍ക്ക്‌, സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിലെ കേരള ടീമിന്റെ മാനേജരായി വിലസുന്ന ഇയാള്‍ക്ക്‌ പക്ഷേ, മലയാള സിനിമയിലെ എക്കാലത്തെയും വിഖ്യാത സംഗീത സംവിധായകനായ രാഘവന്‍ മാഷിന്റെ ഭൗതിക ശരീരത്തിനുമേല്‍ ഒരു റീത്ത്‌ സമര്‍പ്പിക്കാനോ, എരിയുന്ന അദ്ദേഹത്തിന്റെ ചിതയ്‌ക്കരികെ ഒരുനിമിഷം തലകുനിച്ചു നില്‍ക്കാനോ സമയം കിട്ടിയില്ല. പ്രേംനസീറും സത്യനും ജയനും സുകുമാരനുമൊക്കെ ഇന്ന് മലയാളിയുടെ ഓര്‍മ്മകളിലെത്തുന്നത് കോമഡി ഷോകളിലെ വക്രീകരിച്ച ഗോഷ്ടികളിലൂടേയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയുമൊക്കെ ഇനി ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത് അതിലും അശ്ലീലമായ രംഗഭാഷ്യങ്ങളിലൂടെയാവും . സിനിമാരംഗത്തെ മെഗാസ്റ്റാറുകള്‍ മാഷിനെ അവഗണിച്ചെങ്കിലും, ആതിരേ, മലയാളികള്‍ ഒരിക്കലും മറക്കില്ല,ആ പീയൂഷധാരയെ . മലയാളത്തിന്റെ ഹൃദയതന്ത്രികളില്‍ മധുര സംഗീതമായി അദ്ദേഹം പെയ്തിറങ്ങിയിട്ട് ദശകങ്ങളായി. തലമുറകള്‍ എത്ര പിന്നിട്ടാലും ഗൃഹാതുരത്വത്തോടെ മലയാളിക്ക് പാടാന്‍ നിരവധി പാട്ടുകള്‍ സമ്മാനിച്ചുകൊണ്ടാണല്ലോ അദ്ദേഹം വിടപറഞ്ഞത്. ആ അനശ്വരഗാനങ്ങള്‍ മൂളിപ്പാടി ഇനിയുമെത്രയോ കാലം മലയാളിസമൂഹം മാഷിനെ അനുസ്മരിക്കും. സര്‍ക്കാര്‍ സമ്മാനിച്ച അവാര്‍ഡുകളേക്കാളും പത്മശ്രീ, ഡോക്ടറേറ്റ് തുടങ്ങിയ പദവികളേക്കാളും,മാധ്യമങ്ങളും ആരാധകരും അടിച്ചേല്‍പ്പിക്കുന്ന സൂപ്പര്‍ സ്റ്റാറ് പദവികളെക്കാലും വിലമതിക്കുന്ന അംഗീകാരം. ആതിരെ,മലയാളികളുടെ മനസ്സില്‍ സംഗീതത്തിന്റെ വലയെറിഞ്ഞ് സംഗീതത്തെ സാധാരണക്കാരന്റെ സ്വന്തമാക്കി , മലയാള ചലച്ചിത്ര ഗാനരംഗത്ത് പുതിയ സര്‍ഗധാരകള്‍ക്ക് വഴിയൊരുക്കിയ ആ അനശ്വരപ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍,മലയാളസിനിമ രംഗത്തെ സൂപ്പര്‍ പൊലയാടിമക്കളോടുള്ള പ്രതിഷേധം മാറ്റിവച്ച് നമുക്ക് നമ്രശിരസ്കരാകാം....കേള്‍ക്കുന്നില്ലേ ചക്രവാളസീമകള്‍ക്കപ്പുറത്തുനിന്നെത്തുന്ന ആ ഈണം..” മഞ്ഞണിപ്പൂനിലാവീ പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ച് വച്ച് നീരാടുമ്പോള്‍......” “ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍..”

Saturday, October 19, 2013

ജനസമ്പര്‍ക്ക പരിപാടി: ഉപരോധവും ഭീഷണിയും കബളിപ്പിക്കലും

അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്‌ ഭരണം കൊണ്ട്‌ വികൃതമാക്കപ്പെട്ട വികസന നടപടികള്‍ക്കുള്ള പുതിയ പരിപ്രേഷ്യം എന്ന നിലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായിരുന്നു എന്ന്‌ സമ്മതിക്കുമ്പോള്‍ തന്നെ, അതിന്റെ ആവര്‍ത്തനം10-ാം വയസിലും കുഞ്ഞിന്‌ മുലകൊടുക്കുന്ന മാതാവിന്റെ ചെയ്‌തി പോലെ അശ്ലീലമാകുന്നു എന്നതാണ്‌ വാസ്‌തവം.വിധവ പെന്‍ഷനും ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള വഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,പറമ്പിലേയ്ക്ക് ചായ്ഞ്ഞുകിടക്കുന്ന അയല്‍‌വാസിയുടെ തൊടിയിലെ മരത്തിന്റെ ചില്ല വെട്ടലുമെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തിയാലെ നടക്കുകയുള്ളൂ എങ്കില്‍ അത്‌ അധികാര കേന്ദ്രീകരണത്തിന്റെ അനാശാസ്യതയാണെന്ന്‌ പറയേണ്ടി വരും.മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട്‌, ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റസമ്മതാമായിട്ടേ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയെ വിലയിരുത്താന്‍ പറ്റൂ. കൂടാതെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കാനുള്ള നിന്ദ്യവും നീചവും ശുഷ്‌കവുമായ നീക്കമാണിതെന്നും പറയേണ്ടി വരും.
ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം,കൊട്ടുംകുരവയുമായി ആരംഭിച്ചു.പരിപാടി ഉപരോധിക്കാനുള്ള ഇടത്‌ പക്ഷത്തിന്റെ തീരുമാനവും ,ഉപരോധിച്ചാല്‍ കൂത്തുപറമ്പ്‌ ആവര്‍ത്തിക്കുമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭീഷണിയും കൂടിയായപ്പോള്‍, ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്ന ഉഡായിപ്പ്‌ പരിപാടിയായി മാറുകയാണോ ജനസമ്പര്‍ക്ക പരിപാടി എന്ന ചിന്തയായിരുന്നു ജനമനസില്‍ വേരോട്ടം നേടിയത്. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ചേര്‍ന്ന്‌ ചിതറിച്ചു കളഞ്ഞ ` സോളാര്‍ സമരസന്നദ്ധതയെ'പുനരുജ്ജീവിപ്പിക്കാന്‍ പ്രതിപക്ഷ നേതൃത്വവും ആശ്രയിച്ചത്‌ മറ്റൊരു ഉഡായിപ്പ്‌ സമരത്തെയാണ്‌.ഓണം കഴിഞ്ഞ്‌ പൂര്‍വാധികം ശക്തിയോടെ ആരംഭിക്കുമെന്ന്‌ അണികള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം അക്ഷരാര്‍ത്ഥത്തില്‍ കുഴിച്ചുമൂടപ്പെട്ടു .മുഖ്യമന്ത്രിക്ക്‌ നേരെ കരിങ്കൊടി വീശിയ സഖാക്കളിലൊരാളുടെ ലിംഗം ,ഒരു പോലീസ്‌ ഏമാന്‍ ഒറ്റച്ചവിട്ടിന്‌ തകര്‍ത്തതോടെ ആ സമരാഭാസവും ഊര്‍ദ്ധന്‍ വലിക്കുന്നത്‌ കേരളം കണ്ടു. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചാല്‍ ടി.പി.വധക്കേസില്‍ പിണറായി വിജയനേയും എളമരം കരീമിനേയും കുടുക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ഭീഷണിയായിരുന്നല്ലോ,ആതിരേ, സെക്രട്ടേറിയറ്റ്‌ ഉപരോധത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിച്ചത്‌.ടി.പി.കൊല്ലപ്പെട്ട രാത്രിയില്‍ പിണാറായിയും എളമരം കരീമും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന്‌ തിരുവഞ്ചൂര്‍ അറിയിച്ചപ്പോഴാണ്‌,ജുഡിഷ്യല്‍ അന്വേഷണത്തിന്റെ മറവില്‍ ഇടത്‌പക്ഷ അണികളെയും അവരുടെ സമരോത്സുകതയേയും അപഹാസ്യമാക്കി പിണറായിയും കോടിയേരിയും ഉപരോധ സമരത്തില്‍ നിന്ന്‌ ഒളിച്ചോടിയത്‌.ആ നാണക്കേട്‌ മറയ്‌ക്കാനുള്ള അപായകരമായ സമരതന്ത്രമായിരുന്നു,ആതിരേ, ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കാനുള്ള തീരുമാനം.കോടിയേരിയുടേയും വൈക്കം വിശ്വന്റേയും പിണറായിയുടേയും ന്യായങ്ങള്‍ എന്തു തന്നെയാണെങ്കിലും പൊതുസമൂഹം അതിനെ എപ്പോഴേ എഴുതിത്തള്ളിക്കഴിഞ്ഞു! അതു തിരിച്ചറിഞ്ഞും സെക്രട്ടേറിയറ്റ്‌ ഉപരോധത്തിന്‌ ലഭിച്ച പൊതുപിന്തുണ ഈ സമരത്തിലൂടെ ചിതറിക്കുമെന്ന് മനസ്സിലാക്കിയും കേവലം മൂന്നരമണിക്കൂറിന്റെ ശക്തികെട്ട പ്രതിഷേധക്കുത്തിയിരിപ്പിന് ശേഷം സി.പി.എമ്മും ഇടത്‌പക്ഷവും എഴുന്നേറ്റുപോയപ്പോള്‍ കേരളം പറഞ്ഞത് “ നന്നായി ‘ എന്നായിരുന്നു. സോളാര്‍-സരിത-സലിം രാജ്‌ നാണക്കേടുകളെ പോലീസിനേയും ഹൈക്കോടതിയേയും ഉപയോഗിച്ച്‌ മറികടന്നതിന്റെ അത്യാഹ്ലാദത്തിലാണ്‌ ഉണ്ണിത്താനും കൂട്ടരുമിപ്പോള്‍ .സോളാര്‍ കാലത്ത്‌ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്നുരുകിയതിന്റെ കേട്‌ തീര്‍ക്കാനാണ്‌ വെടിവയ്‌പ്പ്‌ ഭീഷണിയെന്ന വിടുവായിത്തം ഉണ്ണിത്താല്‍ വിളമ്പിയത്‌.സെക്രട്ടേറിയറ്റ്‌ ഉപരോധ സമയത്ത്‌ കേന്ദ്രസേനയെ ഇറക്കുമെന്ന്‌ പറഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ പ്രയോഗിച്ച ഭീഷണിയുടെ അനുരണനം മാത്രമാണിത്‌. ഭയപ്പാടിന്റെ താത്‌കാലിക മറുമരുന്നാണ്‌ ഭീഷണി.ആ അര്‍ത്ഥത്തില്‍ ഉണ്ണിത്താനെ നിരാകരിക്കാമെങ്കിലും അധികാരത്തിന്റെ ഹുങ്കില്‍ സോളാര്‍ വൈക്ലബ്യങ്ങള്‍ മൂടിവച്ചത്‌ പോലെ ഒരു വെടിവയ്‌പ്പിലൂടെ ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ടേംസ്‌ ആന്‍ഡ്‌ റഫറന്‍സ്‌ വിവാദങ്ങളും ഉമ്മന്‍ ചാണ്ടിയുടെ മകളിലേയ്‌ക്ക്‌ വരെ നീളുന്ന ഫയാസ്‌ ബന്ധങ്ങളുമൊക്കെ പൊതുസമൂഹത്തിന്റെ ബോദ്ധ്യങ്ങളില്‍ നിന്ന്‌ തമസ്‌ക്കരിക്കാന്‍ കഴിയുമെന്ന്‌ മനസ്സിലാക്കിയപ്പോഴാണ് ഒരിക്കല്‍ കൂടി നാണം കെട്ട് മുഖ്യമന്ത്രിക്കെതിരായ ഉപരോധസമര തീരുമാനത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറിയത്.അപ്പോഴും കേരളത്തിലെ പൊതുസമൂഹം പറഞ്ഞു “ നന്നായി “ ഇതൊന്നുമല്ല, ആതിരേ, യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ കബളിപ്പിക്കലുകള്‍.അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്‌ ഭരണം കൊണ്ട്‌ വികൃതമാക്കപ്പെട്ട വികസന നടപടികള്‍ക്കുള്ള പുതിയ പരിപ്രേഷ്യം എന്ന നിലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായിരുന്നു എന്ന്‌ സമ്മതിക്കുമ്പോള്‍ തന്നെ, അതിന്റെ ആവര്‍ത്തനം10-ാം വയസിലും കുഞ്ഞിന്‌ മുലകൊടുക്കുന്ന മാതാവിന്റെ ചെയ്‌തി പോലെ അശ്ലീലമാകുന്നു എന്നതാണ്‌ വാസ്‌തവം.അധികാര വികേന്ദ്രീകരണം ഇങ്ങനെയല്ല, ആതിരേ, നടപ്പിലാക്കേണ്ടത്‌.മുഖ്യമന്ത്രിയുടെ ഓഫീസുമുതല്‍ ഗ്രാമപഞ്ചായത്ത്‌ വരെയുള്ള സര്‍ക്കാര്‍ സംവിധാനം സുതാര്യമാക്കി പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോഴാണ്‌ അധികാരവികേന്ദ്രീകരണം സാര്‍ത്ഥകമാകുക.അല്ലാതെ വിധവ പെന്‍ഷനും ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള വഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,പറമ്പിലേയ്ക്ക് ചായ്ഞ്ഞുകിടക്കുന്ന അയല്‍‌വാസിയുടെ തൊടിയിലെ മരത്തിന്റെ ചില്ല വെട്ടലുമെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തിയാലെ നടക്കുകയുള്ളൂ എങ്കില്‍ അത്‌ അധികാര കേന്ദ്രീകരണത്തിന്റെ അനാശാസ്യതയാണെന്ന്‌ പറയേണ്ടി വരും.മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട്‌, ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റസമ്മതാമായിട്ടേ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയെ വിലയിരുത്താന്‍ പറ്റൂ. കൂടാതെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കാനുള്ള നിന്ദ്യവും നീചവും ശുഷ്‌കവുമായ നീക്കമാണിതെന്നും പറയേണ്ടി വരും. മറ്റൊരു കബളിപ്പിക്കല്‍ കൂടി കാണുക:സാമ്പത്തീക പ്രതിസന്ധിമൂലം കര്‍ശനമായ ചെലവുചുരുക്കലും നിയമന നിരോധന നടപടികളും പ്രഖ്യാപിച്ച സര്‍ക്കാരാണ്‌ ജനസമ്പര്‍ക്ക പരിപാടിയുടെ സംഘാടനത്തിന്‌ കോടികള്‍ ചെലവഴിക്കുന്നത്‌. വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടിയുടെ പ്രചാരണത്തിന്‌ ലക്ഷങ്ങളുടെ പരസ്യമാണ്‌ നല്‍കുന്നത്‌.14 ജില്ലയില്‍ താല്‍ക്കാലിക പന്തല്‍നിര്‍മാണത്തിനുമാത്രം കഴിഞ്ഞ തവണ നാലു കോടിയോളം ചെലവിട്ടു.അതിലധികം ഇത്തവണ ചെലവിടിണ്ടി വരും . നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും മൂലം ഉദ്ദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയാത്തത് മൂലമാണ് താന്‍ നേരിട്ടെത്തി പ്രശ്നപരിഹാരം കാണുന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ്, ആതിരേ, കേരളം സമീപകാലത്ത് ശ്രവിച്ച ഏറ്റവും വലിയ തമാശ.അതാണ് പ്രശ്നമെങ്കില്‍ ജനകീയാവശ്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ചട്ടങ്ങള്‍ തിരുത്തുകയല്ലേ വേണ്ടത്?രണ്ടരവര്‍ഷത്തിലധികം ഭരിച്ചിട്ടും എന്തു കൊണ്ട് ആ നിലയ്ക്കുള്ള നീക്കം നടത്തിയില്ല എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിക്ക് എന്ത് ഉത്തരമാണുള്ളത്?പെരുംകള്ളങ്ങള്‍ പറായാന്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടി വായ്തുറക്കുന്നതെന്ന് പറയേണ്ടി വരുന്നത് എത്ര ലജ്ജാകരമാണ്! സരിതയിലും സലിം രാജിലുമായി നഷ്ടമായ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ വീണ്ടെടുക്കാനുള്ള വിലകുറഞ്ഞ പ്രചാരണ കോലാഹലമണിതെന്ന് കേരളിയാര്‍ തിരിച്ചറിയുന്നുണ്ട് .ജനസമ്പര്‍ക്ക പരിപാടി കറതീര്‍ന്ന തട്ടിപ്പാണെന്നതിന്റെ ഏറ്റവും ദുര്‍വൃത്തിനിറഞ്ഞ ഉദാഹരണമാണ് കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 2,47,996 അപേക്ഷയില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല എന്നത്. അതില്‍ തുടര്‍ നടപടി വേണ്ടെന്ന സ ര്‍ക്കാര്‍ നിര്‍ദേശം മൂലം ലഭിച്ച അപേക്ഷയില്‍ മിക്കവയും നശിപ്പിച്ചുകളഞ്ഞ കാര്യം ഉമ്മന്‍ ചാണ്ടിക്ക് അറിവുള്ളതുമാണ്‍! തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷ തീര്‍പ്പാക്കാനുള്ളത്‌. 2004ലെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പകുതിയിലേറെ അപേക്ഷയിലും ഒരു തീരുമാനവും ഉണ്ടായില്ല. ആന കൊടുത്താലും ആശകൊടുക്കരുതെന്ന സാമാന്യമാന്യത പോലും പുലര്‍ത്താത്ത ജനവഞ്ചനയല്ലെ, ആതിരേ, ഈ സമ്പര്‍ക്ക പരിപാടി? എന്നിട്ടും,ജനസമ്പര്‍ക്ക പരിപാടിക്ക്‌, മുഖ്യമന്ത്രിയുടെ ഓഫീസ്‌ അടക്കമുള്ള ഔദ്യോഗിക സംവിധാനത്തിന്‌ ലഭിച്ച യു.എന്‍ പുരസ്‌കാരം, മുഖ്യമന്ത്രിക്ക മാത്രമായി ലഭിച്ച ആഗോള അംഗീകാരമായിട്ടാണല്ലോ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും ഇന്നും അഭിമാനിക്കുന്നത്‌.എന്നാല്‍ ആ അംഗീകാരം ലഭിക്കാന്‍ കേരളസര്‍ക്കാര്‍ യു.എന്നിന്റെ മുന്‍പില്‍ ഹാജരാക്കിയ സാക്ഷ്യപത്രത്തിലെ വിവരങ്ങള്‍ ഇനിയും ഈ സര്‍ക്കര്‍ പുറത്ത്‌ വിട്ടിട്ടില്ല.അതിനായി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ മറുപടിയും നല്‍കിയിട്ടില്ല.അതിപ്പോള്‍ ഒന്നാം അപ്പീല്‍ ഘട്ടത്തിലാണ്‌.അതായത്‌ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട വാസ്‌തവങ്ങള്‍ ഒളിച്ചു വയ്‌ക്കാനാണ്‌ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ശ്രമിക്കുന്നതെന്ന്‌ സാരം.സുതാര്യതയെക്കുറിച്ചും വികസനത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്ന ആര്‍ജവം കന്മഷമില്ലാത്ത കബളിപ്പികലാണെന്ന്‌ അടിവരയിടുന്നതാണ്‌ പുതിയ ജനസമ്പര്‍ക്ക പരിപാടിയും അതിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നടത്തുന്ന യത്‌നങ്ങളും പൊതുവേദിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കള്ളം പറയാനും നിയമസഭയെപ്പോലും കബളിപ്പിക്കാനും ഉമ്മന്‍ ചാണ്ടിക്കുള്ള ഉളുപ്പില്ലായ്‌മ ആഗോള പ്രശസ്തമാണ് . തരികിടകളുടെ ആ കിരീടത്തിലെ മറ്റൊരു കാക്കത്തൂവലാകുകയാണ്‌, ആതിരേ, പുനരാരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടി.

Sunday, October 13, 2013

ഈ പൊറാട്ട്‌ നാടകങ്ങളില്‍ കെ.എം.മാണിക്ക്‌ പങ്കില്ലെന്നോ?

ഏത്‌ ജനാധിപത്യ ഭരണസംവിധാനവും പുലര്‍ത്തേണ്ട ഈ ജാഗ്രതയും ധാര്‍മ്മിക നിഷ്‌ഠയുമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ ഇപ്പോള്‍ ഇല്ലാത്തത്‌.ജനങ്ങളുടെ നികുതിപ്പണം ചെലവിട്ട്‌ നടത്തുന്ന നീതിപാലനത്തെ,നികുതിപ്പണം ശമ്പളമായി വാങ്ങുന്ന അഡ്വക്കേറ്റ്‌ ജനറലിനേയും അറ്റോര്‍ണി ജനറലിനേയും ഉപയോഗിച്ച്‌ അട്ടിമറിക്കുന്ന അപായകരമായ ഭരണരീതികളാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അവലംഭിക്കുന്നത്‌.ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ?നീക്കങ്ങളെ മുളയിലെ നുള്ളേണ്ട കേരള ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസും ഈ കള്ളക്കളിക്ക്‌ കൂട്ടുനില്‍ക്കുന്നതാണ്‌ എല്ലാറ്റിലും ഭീഷണമായ വാസ്‌തവം. ചോദ്യമിതാണ്‌-ജനങ്ങളുടെ നീതിബോധത്തേയും നീതിപീഠങ്ങളുടെ സാമൂഹികപ്രതിബദ്ധതയേയും ഇങ്ങനെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതികളില്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന നിയമവകുപ്പിനും നിയമമന്ത്രി കെ.എം.മാണിക്കുമുള്ള പങ്കെന്താണ്‌?എല്ലാ കുറ്റവും ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച്‌ ക്രൂശിക്കാന്‍ മുഖ്യമന്ത്രി ക്രിസ്‌തുവാണോ?കൂട്ടുത്തരവാദിത്തവും മുന്നണിമാന്യതയും സര്‍ക്കാര്‍ നടപടികളിലുണ്ടാകണമെന്ന്‌ നിഷ്‌കര്‍ഷിക്കാനുള്ള ചുമതല നിയമമന്ത്രിയായ കെ.എം.മാണിക്കില്ലേ?അതല്ല കഴിവുകെട്ട ശിഖണ്ഡിക്കൂട്ടമാണ്‌ കേരളം ഭരിക്കുന്നതെന്നാണോ...!
നീതിന്യായ വ്യവസ്ഥകളേയും അതുമായി ബന്ധപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളേയും അവഹേളിക്കുവാനും അധിക്ഷേപിക്കുവാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന നിരന്തരവും ഗൂഢവുമായ ശ്രമങ്ങള്‍ കേരളത്തിലെ സാക്ഷരരായ പൊതുസമൂഹത്തേയും കേരളീയന്റെ നിയമസാക്ഷരതയേയുമാണ്‌,ആതിരേ, ദേശീയതലത്തില്‍ അപഹാസ്യമാക്കുന്നത്‌.അഴിമതിയോടും അനീതികളോടും അനുരഞ്‌ജനപ്പെടുന്ന ഒരു ഭരണകൂടം,അതിനെ തെരഞ്ഞെടുത്ത സമ്മതിദായകരേയും അതിനെ നിലനിര്‍ത്തുന്ന നികുതിദായകരേയുമാണ്‌ ഹൈജാക്ക്‌ ചെയ്യുന്നത്‌.ഭരണകൂട ഭീകരതയുടെ മറ്റൊരു പ്രതലമാണ്‌ ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്‌. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെടുന്ന ക്രിമിനാലിറ്റിയുടെ ഏറ്റവും ബീഭത്സതയാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നും രാജ്യദ്രോഹത്തിന്റെ വിധ്വംസകവാസനകളെയാണ്‌ ഖദറില്‍ പൊതിഞ്ഞ്‌ ഇവര്‍ സംരക്ഷിക്കുന്നതെന്നും രണ്ടു വര്‍ഷത്തെ ഭരണം കഴിഞ്ഞപ്പോള്‍,സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചവര്‍ക്ക്‌ ബോധ്യമായതാണ്‌.``അതി വേഗം ബഹുദൂരം ` '' വികസനത്തിനൊപ്പം കരുതല്‍ `` തുടങ്ങിയ മുദ്രാവാക്യങ്ങളും മുഖ്യമന്ത്രിയുടെ 'ജനസമ്പര്‍ക്ക`പരിപാടിയുമൊക്കെ ദേശവിരുദ്ധ ഹിഡന്‍ അജണ്ടകള്‍ക്ക്‌ മറയിടാനുള്ള കൗശലങ്ങളാണെന്നും വ്യക്തമായതാണ്‌.ആ ഭീകരതയാണ്‌ ,ആതിരേ, വിവിധ കേസുകളുമായി ബന്ധപ്പെട്ട കോടതി നടപടികളിലൂടെ ഇപ്പോള്‍ പൊതുസമൂഹ മദ്ധ്യേ നഗ്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്‌ക്കും സംരക്ഷണം നല്‍കുന്ന ജനാധിപത്യ ഭരണക്രമം അന്യൂനമായി,അഭംഗുരമായി തുടരണമെങ്കില്‍ ഭരണ-നിയമനിര്‍മാണ-നീതിന്യായ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഭരണഘടനാസ്ഥാപനങ്ങള്‍ സ്വതന്ത്രവും സുതാര്യവും സംശുദ്ധവുമായിരിക്കണം എന്നുമാത്രമല്ല ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അഴിമതിമുക്തമായ സ്വഭാവമുള്ളവരും നിയമവ്യവസ്ഥകളോടും നീതിപാലനത്തോടും ജനങ്ങളോടും ആഭിമുഖ്യമുള്ളവരും ആര്‍ജവമിയന്നവരുമായിരിക്കണം.ഏത്‌ ജനാധിപത്യ ഭരണസംവിധാനവും പുലര്‍ത്തേണ്ട ഈ ജാഗ്രതയും ധാര്‍മ്മിക നിഷ്‌ഠയുമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ ഇപ്പോള്‍ ഇല്ലാത്തത്‌.ജനങ്ങളുടെ നികുതിപ്പണം ചെലവിട്ട്‌ നടത്തുന്ന നീതിപാലനത്തെ,നികുതിപ്പണം ശമ്പളമായി വാങ്ങുന്ന അഡ്വക്കേറ്റ്‌ ജനറലിനേയും അറ്റോര്‍ണി ജനറലിനേയും ഉപയോഗിച്ച്‌ അട്ടിമറിക്കുന്ന അപായകരമായ ഭരണരീതികളാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അവലംഭിക്കുന്നത്‌.ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നീക്കങ്ങളെ മുളയിലെ നുള്ളേണ്ട കേരള ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസും ഈ കള്ളക്കളിക്ക്‌ കൂട്ടുനില്‍ക്കുന്നതാണ്‌ ,ആതിരേ, എല്ലാറ്റിലും ഭീഷണമായ വാസ്‌തവം. സോളാര്‍ കേസ്‌,ഡാറ്റ സെന്റര്‍ അഴിമതി കേസ്‌,സലിം രാജിന്റെ ഭൂമി തട്ടിപ്പ്‌ തുടങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നീതിബോധത്തെ പൊളിച്ചു കാട്ടിയ സംഭവങ്ങളിലെല്ലാം സര്‍ക്കാരിന്റേയും അഡ്വക്കേറ്റ്‌ ജനറലിന്റേയും നിലപാടുകള്‍ സ്വതന്ത്ര നീതിപാലനത്തിനും നിഷ്‌പക്ഷ നിയമവാഴ്‌ചയ്‌ക്കും എതിരായിരുന്നു.അതു തിരിച്ചറിഞ്ഞ്‌ ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചുകള്‍ സര്‍ക്കാരിനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശുദ്ധലക്ഷ്യത്തോടെ സ്വീകരിച്ച നിലപ്പടുകള്‍ സ്റ്റേ ചെയ്‌തു കൊണ്ട്‌ ചീഫ്‌ ജസ്റ്റിസ്‌ ഉമ്മന്‍ ചാണ്ടിയുടെ അട്ടിമറികള്‍ക്ക്‌ കൂട്ടുനിന്ന്‌ സംസ്ഥാനത്തെ പരമൊന്നത നീതിപീഠത്തിന്റെ സംശുദ്ധതയും സുതാര്യതയും കളങ്കപ്പെടുത്തി.അതു കൊണ്ടാണ്‌ ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ സുപ്രീം കോടതിക്ക്‌ കേരള സര്‍ക്കാരിനെ നിറുത്തിപ്പൊരിക്കേണ്ടി വന്നത്‌.``നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നും '' `` കോടതികളുടെ നിഷ്‌പക്ഷതയെ മേറ്റ്‌ന്തിനേക്കാളും വിലമതിക്കുമെന്നും '' മന്ത്രം പോലെ ഉരുക്കഴിച്ചാണ് ആതിരേ, ഉമ്മന്‍ ചാണ്ടി നീതിപാലനത്തേയും കോടതികളെയും അവമതിക്കുന്നത്‌. ആ നികൃഷ്ടതയുടെ പരമ്പരയിലെ ഒടുവിലത്തെ ഉദാഹരണമാണ്‌,ആതിരേ, സംസ്ഥാനത്ത്‌ എയ്‌ഡഡ്‌ മേഖലയിലുള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ്‌ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ ഉയര്‍ന്ന കേരള ഹൈക്കോടതയുടെ രൂക്ഷ വിമര്‍ശം. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതും പുതിയ ബാച്ചുകളും കോഴ്‌സുകളം അനുവദിക്കുന്നതും സര്‍ക്കാരിന്റെ മാത്രം പോളിസിയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കോടതി ഉത്തരവുകള്‍ എത്രകാലം കഴിഞ്ഞാലും നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുന്നത്‌ നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്നുമാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്‌ണനും ബാബു മാത്യു പി ജോസഫുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കിയത്‌. 2001 ല്‍ വൈക്കത്തിനടുത്ത ബ്രഹ്മമംഗലം ഹൈസ്‌കൂള്‍ യൂണിയനു പ്‌ളസ് ടു കോഴ്‌സ്‌ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാത്തതിനാണു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്‌.2001-02 അധ്യയ വര്‍ഷത്തില്‍ കോഴ്‌സ്‌ അനുവദിയ്‌ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന്‌ 2013ലും സ്‌കൂള്‍ മാനേജ്‌മെന്റ്‌ ഹൈക്കോടതിയെ സമീപിച്ചു. 2001ലെ ഉത്തരവ്‌ നടപ്പക്കാന്‍ സര്‍ക്കാരിനു സിംഗിള്‍ ബെഞ്ച്‌ നിര്‍ദേശം നല്‍കി. 2013 ജനുവരി 14നായിരുന്നു ഉത്തരവ്‌. അതിനെതിരേ 248 ദിവസം പിന്നിട്ട ശേഷമാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. പ്ലസ്‌ ടു കോഴ്‌സുകള്‍ അനുവദിക്കാനുള്ള അധികാരം സര്‍ക്കാരിന്റെ പോളിസിയുടെ അടിസ്ഥാനത്തിലാണെന്ന്‌ അപ്പീലില്‍ പറയുന്നു.പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യം, സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, വിദ്യാര്‍ഥികളുടെ അക്കാദമിക സാഹചര്യം എന്നിവ പരിഗണിച്ചാണു സ്‌കൂളിന്‌ അപ്‌ഗ്രഡേഷനും പുതിയ സ്‌കൂളുകള്‍ അനുവദിയ്‌ക്കുന്നതുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ സര്‍വേയും നടത്തും. പുതിയ സ്‌കൂളുകള്‍ അനുവദിയ്‌ക്കുന്നതും പുതിയ കോഴ്‌സുകള്‍ അനുവദിയ്‌ക്കുന്നതും സര്‍ക്കാരിനു വര്‍ഷം തോറും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.എന്നാല്‍?ഏതു സാഹചര്യത്തിലായാലും കോടതി ഉത്തരവുകള്‍ നടപ്പാക്കിയേ പറ്റൂവെന്നു ഹൈക്കോടതി പറഞ്ഞു. ഭരണയന്ത്രത്തെ നിശ്ചലമാക്കാന്‍ ഉദ്യോഗസ്ഥ വൃന്ദം നടപ്പാക്കാതെ പോകുന്നതു കൊണ്ടാണു മിക്ക ഉത്തരവുകളും കാലഹരണപ്പെടുന്നത്‌. സ്‌തംഭനാവസ്ഥയിലുള്ള ഭരണസംവിധാനത്തെക്കുറിച്ചല്ല, ഭരണചടുലതയുണ്ടെന്നു പറയുന്ന ഒരു ജനാധിപത്യ സംവിധാനത്തേക്കുറിച്ചാണു പറയുന്നതെന്നും കോടതി വ്യക്തമാക്കി. ജനോപകാരപ്രദമായ ഉത്തരവുകളില്‍ നിസംഗത പാലിക്കുമ്പോള്‍ അതിനെതിരായ ജനങ്ങളുടെ പ്രതികരണം സുനാമിയോളം ഉയരുമെന്നും കോടതി വ്യക്തമാക്കി. ആതിരേ, ഒരു കോടതിയും പാഴ്‌വിധികള്‍ പറയാറില്ല. ഒരു കാലത്തെ വിധിന്യായങ്ങള്‍ ആ കാലഘട്ടത്തിലെ സാഹചര്യങ്ങളുടേയും വസ്‌തുതാപരമായ വിലയിരുത്തലിന്റേയും അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്നതാണ്‌. അത്‌ എക്കാലവും നിലനില്‍ക്കും. ഈ കേസില്‍ സര്‍ക്കാരിനു നിരത്താന്‍ വേണ്ടത്ര തെളിവുകളുണ്ടായിരുന്നില്ല. ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുക മാത്രമാണ്‌ അഭിഭാഷകന്‍ ചെയ്‌തത്‌. അപ്പീല്‍ നല്‍കാനുണ്ടായ കാലതാമസം സമര്‍ഥിക്കാനും സര്‍ക്കാരിനായില്ല.പ്രതിബദ്ധതയോടെ കണിശതയാര്‍ന്ന നീതിബോധത്തോടെ ജനപക്ഷനിലപാടുകളോടെ വേണം കോടതികളില്‍ സര്‍ക്കാര്‍ കേസ്‌ നടത്തേണ്ടത്‌.നയങ്ങള്‍ സുതാര്യവും നിലപാടുകള്‍ സുദൃഢങ്ങളുമായിരിക്കണം.നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിഷ്‌പക്ഷ നീതിപാലനമായിരിക്കണം ഇവ കൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്‌.എന്നാല്‍ വായില്‍ വരുന്നത്‌ കോതയ്‌ക്ക്‌ പട്ട്‌ എന്ന പോലെയാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുക്കുന്നത്‌.ഡാറ്റാ സെന്റര്‍ കേസില്‍ ഈ നിരുത്തരവാദിത്തം സുപ്രീംകോടതിയില്‍ വരെ നാം കണ്ടതാണ്. അതിന്റെ ആവര്‍ത്തനം ഈ കേസിലുമുണ്ട്‌.നേരത്തേ 148 സ്‌കൂളുകള്‍ മലബാര്‍ മേഖലയില്‍ അനുവദിച്ച നടപടിക്കെതിരേ കൊടുത്ത ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറഞ്ഞതിന്‌ കടകവിരുദ്ധമായിട്ടാണ്‌ ഈ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്‌.തെക്കന്‍ കേരളത്തില്‍ ഒരു സ്‌കൂളിനു പ്‌ളസ് ടു അനുവദിച്ചാല്‍ സര്‍ക്കാരിനു ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ ,മുസ്ലീം ലീഗിനെ തൃപ്ത്തിപ്പെടുത്താന്‍ 148 പഞ്ചായത്തുകളില്‍ സ്‌കൂള്‍ അനുവദിക്കാന്‍ തയാറായപ്പോള്‍ സര്‍ക്കാര്‍ ഈ ബാധ്യതയേക്കുറിച്ച്‌ ഓര്‍ത്തില്ല! ഇത്തരം വ്യത്യസ്‌ത നിലപാടുകളാണല്ലോ സലിം രാജ്‌- ഡേറ്റാ ബാങ്ക്‌ കേസടക്കം വിവിധ കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. ആതിരേ, ചോദ്യമിതാണ്‌-ജനങ്ങളുടെ നീതിബോധത്തേയും നീതിപീഠങ്ങളുടെ സാമൂഹികപ്രതിബദ്ധതയേയും ഇങ്ങനെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതികളില്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന നിയമവകുപ്പിനും നിയമമന്ത്രി കെ.എം.മാണിക്കുമുള്ള പങ്കെന്താണ്‌?എല്ലാ കുറ്റവും ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച്‌ ക്രൂശിക്കാന്‍ മുഖ്യമന്ത്രി ക്രിസ്‌തുവാണോ?കൂട്ടുത്തരവാദിത്തവും മുന്നണിമാന്യതയും സര്‍ക്കാര്‍ നടപടികളിലുണ്ടാകണമെന്ന്‌ നിഷ്‌കര്‍ഷിക്കാനുള്ള ചുമതല നിയമമന്ത്രിയായ കെ.എം.മാണിക്കില്ലേ?അതല്ല കഴിവുകെട്ട ശിഖണ്ഡിക്കൂട്ടമാണ്‌ കേരളം ഭരിക്കുന്നതെന്നാണോ...!?

Monday, October 7, 2013

സംഘപരിവാറിന്‌ എന്തുമാകാം;മുസ്ലീമിന്‌ പത്രം നടത്താനും സ്വാതന്ത്ര്യമില്ലെന്നോ..?

ശിവസേനയ്‌ക്ക്‌ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പത്രപ്രര്‍ത്തനം നടത്താം.ആര്‍എസ്‌എസിന്‌ വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാം.ബിജെപിക്ക്‌ മതസഹിഷ്‌ണുത തകര്‍ക്കുന്ന മാധ്യമങ്ങളാകാം.മുസ്ലീങ്ങള്‍ക്ക്‌ നിയമവിധേയമായ ആശയപ്രകാശനം പാടില്ല.`തേജസി'നോടുള്ള സമീപനത്തിലെ കാവിനിറവും നടപടികളിലെ ത്രിശൂലങ്ങളും വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമാകുന്നുണ്ട്‌ ലഷകര്‍ ഇ തയ്‌ബയ്‌ക്ക്‌, തടിന്റവിടെ നസീര്‍ എന്ന രാജ്യദ്രോഹിയിലൂടെ, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ തിരയേണ്ടത്‌ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടേയും ഇന്റലിജന്‍സ്‌ വകുപ്പുകളുടേയും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും സിപിഎമ്മിന്റേയും പരിസരങ്ങളിലാണ്‌.അല്ലാതെ തേജസ്‌ പത്രത്തിന്റെ മെക്കിട്ടുകയറുകയല്ല വേണ്ടത്‌
ഇതെന്തു നീതിയാണ്‌?ന്യായമാണ്‌?നിയമമാണ്‌?ഇന്ത്യന്‍ ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടും ബഹുമാനം പുലര്‍ത്തി ജീവിക്കുന്ന മുസ്ലീങ്ങളേയും മുസ്ലീം സംഘടനകളേയും തീവ്രവാദികളെന്ന്‌ മുദ്രകുത്തി വെടക്കാക്കുന്ന നടപടിയുടെ ഏറ്റവും ഹീനവും ബീഭത്സവുമായ പരിണതിയാണ്‌,ആതിരേ, `തേജ്‌സ്‌ 'ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയാനുള്ള ഉമ്മന്‍ ചാണ്ടി ഭരണകൂടത്തിന്റെ നീക്കം. ഭൂരിപക്ഷ വര്‍ഗീയതയുടെ ചവുട്ടിക്കുഴയ്‌ക്കലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതാരാകുന്ന മുസ്ലീം സ്വത്വബോധത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ന്യൂനപക്ഷ-ജനാധിപത്യ മര്യാദകള്‍ അതിഭീകരമായി ധ്വംസിക്കപ്പെടുമെന്ന്‌ മാത്രമല്ല അത്‌ ഏറ്റുമുട്ടലുകള്‍ക്ക്‌ ആഹ്വാനം ചെയ്യുന്ന ആയുധപരിസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.കടിക്കാത്ത നായയുടെ വായില്‍ കോലിട്ടു കുത്തി പ്രകോപിപ്പിച്ചിട്ട്‌, പിന്നീട്‌ പേപ്പട്ടിയായി ചിത്രീകരിച്ച്‌ തല്ലിക്കൊല്ലാനുള്ള ഭരണകൂടത്തിന്റെ ഈ ഹിഡന്‍ അജണ്ട,നരേന്ദ്ര മോഡിയുടെ ``വംശീയ ശുദ്ധീകരണ'' നടപടികളോട്‌ കൈകോര്‍ക്കുന്നതാണെന്ന്‌,ആതിരേ, ഞാന്‍ കരുതുന്നു . ലഷകര്‍ ഇ തയ്‌ബയ്‌ക്ക്‌, തടിന്റവിടെ നസീര്‍ എന്ന രാജ്യദ്രോഹിയിലൂടെ, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ തിരയേണ്ടത്‌ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടേയും ഇന്റലിജന്‍സ്‌ വകുപ്പുകളുടേയും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും സിപിഎമ്മിന്റേയും പരിസരങ്ങളിലാണ്‌.അല്ലാതെ തേജസ്‌ പത്രത്തിന്റെ മെക്കിട്ടുകയറുകയല്ല വേണ്ടത്‌.സരിതമാരും സലിം രാജുമാരും ഫയാസുമാരുമടങ്ങുന്ന വഞ്ചക-അധോലോക-ഭീകരാവാദിപ്പരിഷകള്‍ക്ക്‌ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച്‌ അര്‍മാദിക്കാന്‍ സര്‍വ സംരക്ഷണവുമൊരുക്കുന്ന ഉമ്മന്‍ ചണ്ടി സര്‍ക്കാരിന്റെ ഈ നടപടി പരിഷ്‌കൃത-ജനാധിപത്യ-നിയമസാക്ഷര സമൂഹത്തിന്‌ അപമാനകരവും ദൂരവ്യാപക പ്രത്യാഘാതങ്ങളെ ക്ഷണിച്ചിരുത്തുന്നതുമാണ്‌.സംഘപരിവാര്‍ സംഘടനകള്‍ക്ക്‌ ഒരു നീതി മുസ്ലീങ്ങള്‍ക്ക്‌ മറ്റൊന്ന്‌ എന്ന വിവേചനമാണ്‌, ആതിരേ, സ്‌ഫോടനാത്മകമായ ബോദ്ധ്യങ്ങളിലേയ്‌ക്ക്‌ യുവാക്കളെയും സംഘടനകളെയും ആട്ടിത്തെളിക്കുന്നത്‌. എന്‍ഡിഎഫിന്റേയോ,പോപ്പുലര്‍ ഫ്രണ്ടിന്റേയോ സിമിയുടേയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടേയോ ആശയസംഹിതകളോട്‌ അനുരഞ്‌ജനപ്പെട്ടിട്ടല്ല, തേജസിന്‌ എതിരായ സര്‍ക്കാര്‍ നീക്കത്തെ ഞാന്‍ എതിര്‍ക്കുന്നത്‌.നിയമപരമായി നിരോധിക്കപ്പെടാത്ത എത്‌ സംഘടനയ്‌ക്കും അവരുടെ മാധ്യമങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ ഭയരഹിതമായി ഇവിടെ പ്രവര്‍ത്തിക്കാന്‍ അവകാശവും അനുമതിയുമുണ്ട്‌.അതിനെതിരായുള്ള ഏത്‌ നീക്കവും ദുരുപദിഷ്ടവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും അമിതാധികാര പ്രവണതയുമാണ്‌.അവ,ആവിഷ്‌ക്കാരസ്വാന്തന്ത്ര്യത്തിന്‌ കൂച്ചുവിലങ്ങിടുന്ന ഫാസിസ്റ്റ്‌ അധിനിവേശമാണെന്ന്‌ തിരിച്ചറിയുന്നു.അതു കൊണ്ട്‌, ആതിരേ, ഞാന്‍ പ്രതിരോധിക്കുന്നു;പ്രതിഷേധിക്കുന്നു രാജ്യദ്രോഹ, വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ സഹായിക്കാന്‍ ആശയപ്രചാരണം നടത്തിയെന്ന കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ,ആതിരേ,തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ വഴി തേജസിനു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌.ദേശീയ ഐക്യത്തെയും താത്‌പര്യത്തെയും ഗുരുതരമായി ബാധിക്കുന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അച്ചടിച്ച്‌ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു.പത്രാധിപ സമിതിയില്‍ പോലും നിരോധിത സംഘടനയായ സിമിയടക്കമുള്ള തീവ്രവാദബന്ധമുള്ള പ്രസ്ഥാനങ്ങളെ സഹായിക്കുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നവര്‍ ഉണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌. സംസ്ഥാന ആഭ്യന്തര വകുപ്പിനു കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ലേഖകരടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെലിഫോണുകള്‍ കഴിഞ്ഞ രണ്ട്‌ മാസമായി ചോര്‍ത്തിക്കൊണ്ടുള്ള പോലീസ്‌ അന്വേഷണമാണ്‌ നടക്കുന്നത്‌ .എന്‍ഡിഎഫുമായും പോപ്പുലര്‍ഫ്രണ്ടുമായും അടുത്ത ബന്ധമാണ് തുടക്കംമുതല്‍ തേജസ്‌ പത്രം പുലര്‍ത്തിയിരുന്നതെന്നും എന്‍ഡിഎഫിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ആശയസംഹിതകളാണ് തേജസ്‌ പ്രചരിപ്പിക്കുന്നതെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി പത്രം നിരീക്ഷിച്ചു തയാറാക്കിയതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടിലുണ്ട്‌. പക്ഷേ,ആതിരേ, ഈ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട്‌ കോടതിയലക്ഷ്യമാണെന്ന്‌ പറഞ്ഞേ തീരൂ.ജമാത്ത്‌ എ ഇസ്ലാമിയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ച്‌ ,ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നത്‌ നിയമവിധേയമല്ലെന്ന്‌ വിധിച്ചിട്ടുള്ളതാണ്‌.ജസ്റ്റിസുമാരായ ജഗ്‌ദീഷ്‌ ശരണ്‍ വര്‍മ,എസ്‌.പി.ബറൂച്ച,കെ.എസ്‌.പരിപൂര്‍ണന്‍ എന്നിവരുടെ സംയുക്തവിവേകത്തില്‍,1994 ഡിസംബര്‍ ഏഴാം തിയതിയുണ്ടായ നിര്‍ണായകമായ തിരിച്ചറിവിനെയാണ്‌ ഉമ്മന്‍ ചാണ്ടി ഭരണകൂടം ഇപ്പോള്‍ അധിക്ഷേപിക്കുന്നത്‌.ഭരണകൂടത്തിന്റെ വിവിധ മര്‍ദ്ദകോപകരണങ്ങളില്‍ ഒന്നാണ്‌ ഇന്റലിജന്‍സ്‌ വിഭാഗവും അതിന്റെ രാഷ്ട്രീയപ്രേരിതമായ കണ്ടെത്തലുകളുമെന്ന്‌ എത്രയോ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.തേജസ്‌ പത്രത്തിന്റെയേയും അതിലെ പ്രവര്‍ത്തകരുടേയും വിധ്വംസക ബന്ധങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്ക്‌ കാണിച്ച ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ തടിയന്റവിടെ നസീറിന്റേയും സംഘത്തിന്റേയും രാജ്യദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ അതിര്‍ത്തിയിലെ വെടിവയ്‌പ്പും നാല്‌ മരണവും വേണ്ടിവന്നു എന്നു പറയുമ്പോള്‍ അവരുടെ ആര്‍ജവവും പ്രവര്‍ത്തനമികവും നിശിതമായ ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയേ തീരൂ.ആതിരേ, ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗം നടത്തുന്ന വെള്ളപൂശലിന്റെ ഗര്‍ഹണീയതയാണ്‌ തേജസ്‌ പത്രത്തിനെതിരായ റിപ്പോര്‍ട്ട്‌ എന്ന്‌ ഞാന്‍ പറയും. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ `പീപ്പിള്‍സ്‌ മാര്‍ച്ച്‌ 'എന്ന പ്രസിദ്ധികരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിരോധന നീക്കത്തിന്റെ തനിയാവര്‍ത്തനമാണ്‌ തേജസിനെതിരേയുള്ള കാരണം കാണിക്കല്‍ നോട്ടീസ്‌.2007 ഡിസംബറിലാണ്‌ പീപ്പിള്‍സ്‌ മാര്‍ച്ചിന്റെ പബ്‌ളീഷറും എഡിറ്ററുമായ പി.ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ്‌ ചെയ്‌ത്‌ പ്രസീദ്ധികരണത്തിന്റെ നാവരിയാനുള്ള ജുഗുപ്‌സാവഹമായ നീക്കമുണ്ടായത്‌. പക്ഷെ നിയമവിരുദ്ധമായ ആ നടപ്‌ടിയില്‍ നിന്ന്‌ നാണം കെട്ട്‌ സര്‍ക്കാരിന്‌ പിന്‍വാങ്ങേണ്ടി വന്നു.സമാനസ്വഭാവമുള്ള, നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കാത്ത ഇത്തരം നടപടികളുമായി തേജസിനെതിരേ സര്‍ക്കാര്‍ രംഗത്തുവന്നത്‌ തീര്‍ത്തും ദുരുദേശ്യപരമാണെന്ന്‌ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു. ജനാധിപത്യസംവിധാനങ്ങളിലൂടെ കോളണിവാഴ്‌ചയുടെ ഭൂതം തിരിച്ചുവരുന്നുവെന്നതിന്റെ സൂചനകളാണ്‌ തേജസ്‌ ദിനപത്രത്തിനെതിരേ 1867ലെ പത്രമാരണ നിയമപ്രകാരം നോട്ടീസ്‌ നല്‍കിയതിലൂടെ വ്യക്തമാവുന്നത്‌.അനഭിമതരായ പത്രങ്ങളേയും പത്രാധിപന്മാരേയും ഉന്മൂലനം ചെയ്യാന്‍ ഈ നിയമം ഭരണകൂടങ്ങള്‍ക്ക്‌ മുന്‍പും കിരാതക്കരുത്തേകിയിട്ടുണ്ട്‌.പക്ഷേ, അമിതാധികാരത്വരയുടെ നെറുക്‌ തകര്‍ത്ത്‌ തന്നെയാണ്‌,ആതിരേ, ആശയസമരവും അഭിപ്രായസ്വാതന്ത്ര്യവും വെന്നിക്കൊടി പാറിച്ചിട്ടുള്ളതും. ഏത്‌ ലേഖനം,വാര്‍ത്ത,മുഖപ്രസംഗമാണ്‌ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക്‌ അരു നിന്നതെന്ന്‌ വ്യക്തമാക്കാന്‍ ഭരണകൂടത്തിന്‌ ബാദ്ധ്യതയുണ്ട്‌.അങ്ങനെ സംഭവിച്ചാല്‍ ആ വിഷയത്തില്‍ വിശദീകരണം തേടി നടപടിയെടുക്കുന്നതാണ്‌ നിയമപരമായ മാന്യതയും ധര്‍മയും.ആ ഉത്തരവാദിത്തം നഗ്നമായി ലംഘിച്ച്‌ പത്രത്തിന്റെ പ്രസിദ്ധീകരണം തന്നെ തടായനുള്ള ഉദ്യമം അസഹിഷ്‌ണുത നുരയുന്ന അമിതാധികാരലഹരിയുടേതാണ്‌.സമൂഹവിരുദ്ധമാണ്‌ പത്രത്തിന്റെ നിലപാടെങ്കില്‍ അതില്‍ നടപടിയെടുക്കുന്നതിനു മുന്‍പ്‌`` അതു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്‌ ഇതു ചെയ്യേണ്ടതെന്നും അല്ലാതെ ജനങ്ങളുടെ നികുതിപ്പണം വിനിയോഗിക്കുന്ന ഉദ്യോഗസ്ഥരല്ലെ''ന്നുമുള്ള ,മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ നീരീക്ഷണത്തോട്‌ ,ആതിരേ, ഞാനും യോജിക്കുന്നു. മുന്‍വിധിയോടെയുള്ള ഭരണവര്‍ഗ വിധ്വംസകപ്രവര്‍ത്തനമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റേതെന്ന്‌ പറഞ്ഞേതീരൂ.അതിലും നൃശംസ നിറഞ്ഞതാണ്‌ ഈ പരിപ്രേഷ്യത്തില്‍ കേന്ദ്ര ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ `കണ്ടെത്തലുകള്‍ .പ്രസ്‌ കൗണ്‍സിലിന്റെ നിശിത വിമര്‍ശനമേറ്റുവാങ്ങിയ `ഗുജറാത്ത്‌ സമാചാര്‍ ' `സന്ദേശ്‌' തുടങ്ങിയ പത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ദേശവിരുദ്ധ ആശയങ്ങള്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുന്നില്ല.ശിവസേനയ്‌ക്ക്‌ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പത്രപ്രര്‍ത്തനം നടത്താം.ആര്‍എസ്‌എസിന്‌ വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാം.ബിജെപിക്ക്‌ മതസഹിഷ്‌ണുത തകര്‍ക്കുന്ന മാധ്യമങ്ങളാകാം.മുസ്ലീങ്ങള്‍ക്ക്‌ നിയമവിധേയമായ ആശയപ്രകാശനം പാടില്ല.`തേജസി'നോടുള്ള സമീപനത്തിലെ കാവിനിറവും നടപടികളിലെ ത്രിശൂലങ്ങളും വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമാകുന്നുണ്ട്‌.പൊതുസമാധാനത്തിനെതിരായ പത്രങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നിയമത്തെ ജനാധിപത്യവിരുദ്ധമായതരത്തിലാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത്‌ . ആരോപണങ്ങള്‍ വ്യക്തമാക്കാതെ പത്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെടുന്നത്‌ ഹിംസോന്മുഖമായ പ്രതികാരവാഞ്‌ഛയല്ലാതെ മറ്റെന്താണ്‌?ഹവാല-ഭൂമാഫിയ-ഭീകരവാദി ബന്ധങ്ങളുള്ള സലിം രാജിന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ , കോടതി നിര്‍ദേശപ്രകാരം കണ്ടെടുക്കുന്നത്‌ പോലും വ്യക്തിയുടെ സ്വകാര്യതയിലേയ്‌ക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്ന ഭരണകൂടമാണ്‌,ആതിരേ, തേജസിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതെന്നോര്‍ക്കണം.നിയമവിധേയമായി ജീവിക്കുകയും ഉത്തരവാദിത്ത ബോധത്തോടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുകയും ചെയ്യുന്ന വ്യക്തികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതും ആ രീതിയില്‍ അവരുടെ സ്വകാര്യതയിലേയ്‌ക്ക്‌ കടന്നുകയറുന്നതുമല്ലേ മറയില്ലാത്ത വിധ്വംസകപ്രവര്‍ത്തനം?അതല്ലേ ഉമ്മന്‍ ചാണ്ടി ഭരണകൂടം തേജസിന് എതിരെ നടത്തുന്നത് ? നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ്‌ തേജസ്‌ പ്രസിദ്ധീകരിക്കുന്നത്‌.ആരോപണങ്ങള്‍ നിയമതലത്തില്‍ ബോദ്ധ്യപ്പെടുത്താതെയുള്ള സര്‍ക്കാര്‍ നടപടികളാണ്‌ യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന തെളിയുന്ന ഭരണപരമായ അട്ടിമറി പ്രവര്‍ത്തനം. ഒരു പത്രസ്ഥാപനത്തിനെതിരേ നടപടി കൈക്കൊള്ളുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തേണ്ട സൂക്ഷ്‌മതയും സുതാര്യതയും തേജസിനെതിരായ നീക്കത്തില്‍ ഉണ്ടായിട്ടില്ല.അതു കൊണ്ട്‌ അമിതാധികാര ഹുങ്കിന്റെ ഈ ഭീകരതയെ ചെറുത്ത്‌ തോല്‍പ്പിക്കേണ്ടത്‌ ജനാധിപത്യ-മതനിരപേക്ഷ-നിയമസാക്ഷര സമൂഹത്തിന്റെ നീക്കുപോക്കില്ലാത്ത ഉത്തരവാദിത്തമാണ്‌.അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനാവകാശവും സംരക്ഷിക്കാന്‍ സംഘം ചേരാം;ആതിരേ, പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെ സൂര്യതേജസാകാം.

Friday, October 4, 2013

രാഹുലിന്റെ തരികിട;`ഗന്ധി'യെ `ഗാന്ധി 'യാക്കിയ ഉഡായിപ്പിന്റെ തുടര്‍ച്ച

നെഹൃവിന്റെ മരുമകനായിരുന്ന ഫിറോസ്‌ ഗന്ധിയുടെ ആര്‍ജവം,ആത്മാര്‍ത്ഥത,ജനാധിപത്യ ബോധം രാഹുല്‍ ഗാന്ധിക്കില്ല.മറിച്ച്‌ സോണിയയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയുടെ ഉഡായിപ്പുകളാണ്‌ രാഹുലിനറിവുള്ളത്‌.ഗന്ധിയെ ഗാന്ധിയാക്കിയവര്‍ പെരുവഴിയിലുപേക്ഷിച്ചത്‌ ഫിറോസ്‌ ഗന്ധിയുടെ രാഷ്ട്രീയ വിശുദ്ധിയും സത്യസന്ധമായ ജനാഭിമുഖ്യ നിലപാടുകളുമാണ്‌.ആ ശൂന്യതയിലാണ്‌ രാഹുലിന്റെ ആരൂഢം.അവിടെ നിന്നുകൊണ്ടുള്ള ചെപ്പടി വിദ്യയായിരുന്നു കളങ്കിത രാഷ്ട്രീയക്കാരെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സിനെതിരായ രാഹുലിന്റെ ക്ഷോഭം.ഇത്‌ ഇന്ത്യയിലെ സമ്മതിദായകര്‍ തിരിച്ചറിയുന്നുണ്ട്‌.അവിടെയാണ്‌ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ കപടരാഷ്ട്രീയസത്ത വ്യക്തമാകുന്നത്‌.
ഫിറോസ്‌ ഗന്ധിയുടെ പേരിലെ ` ഗന്ധി 'യെ ` ഗാന്ധി 'യാക്കി ഇന്ദിരയും മക്കളും കൊച്ചുമക്കളും തുടരുന്ന ദേശിയതട്ടിപ്പിലെ ഏറ്റവും ഒടുവിലത്തെ തരികിടയായിരുന്നു, ആതിരേ, ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ അയോഗ്യത ഒഴിവാക്കുന്ന ഓര്‍ഡിനന്‍സും ബില്ലും മന്‍മോഹന്‍ സര്‍ക്കാരിനെ കൊണ്ട്‌, രാഹുല്‍ പാതി വഴിക്ക്‌ പിന്‍വലിപ്പിച്ചത്‌. `` മഹാത്മഗാന്ധിയുടെ സ്വപ്‌നങ്ങളെ മാനിക്കുന്ന നടപടി,യുപിഎ സര്‍ക്കാരില്‍ നിന്ന്‌ ഗാന്ധിജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധി നേടിയെടുത്തു ''എന്ന്‌ മാധ്യമസൂത-മാഗധര്‍ പാടിപ്പുകഴ്‌ത്തുമ്പോള്‍,ചരിത്രബോധമില്ലാത്ത ശിഖണ്ഡിപ്പറ്റങ്ങളെയോര്‍ത്ത്‌ സഹതപിക്കാനേ കഴിയൂ. ഓര്‍ഡിനന്‍സും ബില്ലും പിന്‍വലിച്ചതിലെ ` രാഹുല്‍ ഇഫക്ടിനെ'ഒരു മുഖ്യധാരാ മാധ്യമം വിശഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌: ``സര്‍ക്കാരിന്‌ പുറത്ത്‌ നിന്ന്‌ സര്‍ക്കാര്‍ തീരുമാനത്തെ ചെറുത്തു തോല്‍പ്പിക്കുക,ഘടകകക്ഷികളെ ഏറെക്കുറെ നിശ്ശബ്ദരാക്കു,ഭാവി രാഷ്ട്രീയ സഖ്യങ്ങളുടെ ഗതി നിര്‍ണയിക്കുക,അപമാനിതനായ പ്രധാനമന്ത്രി രാജിവച്ചൊഴിയുന്നത്‌ ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളുണ്ടാകാതെ നോക്കുക ''ആതിരേ, മഹത്വം ഇങ്ങനെയൊക്കെ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഏതൊരു ജോക്കറും ജനാഭിമുഖ്യമുള്ള നേതാവാണെന്ന തോന്നലുണ്ടാകും.ഈ തോന്നലുണ്ടാക്കാനാണല്ലോ ഗന്ധിയെ, ഗാന്ധിയാക്കി,ഇന്ദിര മുതലുള്ളവര്‍ പേരിനൊപ്പം ചേര്‍ത്തത്‌..! അഴിമതിക്കാരായ രാഷ്ട്രീയക്കാരെ സംരക്ഷിക്കാനുള്ള ഭരണ-പ്രതിപക്ഷ ത്വരയ്‌ക്കെതിരേയുള്ള രാഹുലിന്റെ ക്ഷോഭത്തെ ` ഗതികെട്ട പുലിയുടെ പുല്ലു തീറ്റി'യായിട്ട്‌ വിലയിരുത്താനാണ്‌ എനിക്കിഷ്ടം.അമ്മ പിന്‍സീറ്റിലിരുന്നു ഭരിക്കുന്ന മന്മോഹന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളോ, ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുടെ അഴിഞ്ഞാട്ടങ്ങളോ ഇതുവരെ രാഹുലിന്റെ ധാര്‍മീകരോഷം ഉണര്‍ത്തിയിട്ടില്ലെന്നോര്‍ക്കണം.സുപ്രീം കോടതി വിധിയെന്ന സൂര്യനെ തടുക്കാന്‍ ഓര്‍ഡിനന്‍സ്‌ എന്ന പഴമുറം കൈയില്‍ കൊടുത്ത്‌ മന്‍മോഹനെ വേഷം കെട്ടിച്ചപ്പോഴും രാഹുല്‍ നിശബ്ദനായിരുന്നു.അന്നൊന്നുമുണ്ടാകാതിരുന്ന ധാര്‍മീക രോഷത്തോടെ ഒരു പത്രസമ്മേളന വേദിയിലേയ്‌ക്ക്‌,മോഹന്‍ലാല്‍ സ്റ്റൈലില്‍ ജുബ്ബയുടെ കൈതെറുത്തുകയറ്റിയെത്തി,ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ്‌ വലിച്ചു കീറണമെന്ന്‌ ആക്രോശിച്ച ശേഷം വേദിവിട്ടുപോയ രാഹുലിന്റെ ഗൂഢലക്ഷ്യം ഇന്ത്യക്കാര്‍ക്കാകെ മനസ്സിലാകുന്നുണ്ട്‌ എന്നതാണ്‌ ,ആതിരേ അദ്ദേഹത്തിന്റേയും സ്‌തിതിപാഠകരുടേയും പരാജയം. ക്രിമിനലുകള്‍ വാഴ്‌ന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബീഭത്സത ഈ രാജ്യത്തെ ഒരോ സമ്മതിദായകനേയും ആത്മനിന്ദയിലേയ്‌ക്ക്‌ തള്ളിവിടുന്നത്‌ രാഹുലിനോ സ്‌തുതിപാഠകര്‍ക്കോ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ കരുതുന്നുണ്ടോ ?ഓരോ തെരഞ്ഞെടുപ്പിലും രണ്ടിലൊരു ക്രിമിനലിന്‌ വോട്ടുചെയ്യേണ്ടി വരുന്ന പൗരന്റെ ഗതികേട്‌, രാഹുലിന്റെ ഈ കപടക്ഷോഭത്തോടെ ഇല്ലാതാകുന്നുമില്ല.വരാനിരിക്കുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ രാഹുലിന്റെ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളാക്കുക ഇത്തരം ക്രിമിനലുകളെ തന്നെയാവും.എന്നിട്ടാണ്‌ ഈ വേഷം കെട്ടലുകള്‍.അധികാരരാഷ്ട്രീയത്തിലേയ്‌ക്കുള്ള,മിമിക്രിക്കാര്‍ പറയുന്ന ` എന്റ്രി പഞ്ച്‌ 'മാത്രമാണിത്‌. ആതിരേ, ജുഡിഷ്യറിയേക്കാള്‍ ജനാഭിമുഖ്യവും ജനഹിതത്തിനൊത്തുള്ള നടപടികളും ഉണ്ടാകേണ്ടത്‌ ലെജിസ്ലേച്ചറില്‍ നിന്നും എക്‌സിക്യൂട്ടിവില്‍ നിന്നുമാണ്‌.എന്നാല്‍ ജനാധിപത്യത്തിലെ നിര്‍ണായകമായ ഈ രണ്ട്‌ പ്രതലങ്ങളും അഴിമതിയില്‍ അര്‍മാദിക്കുന്നത്‌ കൊണ്ടാണ്‌ ജുഡീഷ്യറിക്ക്‌ നിയമനിര്‍മാണം പോലെയുള്ള വിധിപ്രഖ്യാപനങ്ങള്‍ നടത്തേണ്ടി വരുന്നത്‌.ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്കെതിരേയുള്ള സമ്മദിദായകന്റെ പ്രതിരോധം ദുര്‍ബലമായത്‌ തിരിച്ചറിഞ്ഞാണ്‌ നിഷേധവോട്ടിന്‌ നിയമപ്രാബല്യം നല്‍കാന്‍ സുപ്രീം കോടതി നിര്‍ബന്ധിക്കപ്പെട്ടത്‌.കോടതികള്‍ സംരക്ഷിക്കാനൊരുമ്പെടുന്ന പൗരാവകാശത്തെ ഓര്‍ഡിനന്‍സിലൂടെയും പാര്‍ലമന്റ്‌ പാസാക്കുന്ന ബില്ലുകളിലൂടേയും അവഹേളിക്കാന്‍ ലജിസ്ലേച്ചറും എക്‌സിക്യൂട്ടിവും തയ്യാറെടുക്കുന്നത്‌ തിരിച്ചറിഞ്ഞ്‌ തന്നെയാണ്‌ നിഷേധവോട്ടിന്‌ സുപ്രീം കോടതി വിശുദ്ധികല്‍പ്പിച്ചത്‌.അഴിമതിയില്‍ മുങ്ങിനിവര്‍ന്ന്‌ നില്‍ക്കുന്ന രാഷ്ട്രീയപേക്കോലങ്ങള്‍ക്കെതിരേ,വരുന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍, നവസമ്മതിദായകര്‍ പ്രതികരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്‌,ആതിരേ, രാഹുലിന്റെ ക്ഷോഭം ഉരുവം കൊണ്ടത്‌.മാത്രമല്ല, രാഷ്ട്രപതി ഈ ഒര്‍ഡിനന്‍സ്‌ തള്ളുമെന്ന സൂചനയും രാഹുലിന്റെ പ്രതികരണത്തിന്‌ പിന്നിലുണ്ട്‌.ഇതൊക്കെ ഇന്ത്യയിലെ സാമതിദായകര്‍ക്കറിയാമെന്ന്‌ ടോം വടക്കനെപ്പോലെയുള്ള എഐസിസി വക്താക്കള്‍ക്ക് അറിയില്ല. അതു കൊണ്ടാണ്‌ `` അഴിമതിക്കെതിരെ നിലപാടെടുക്കുന്നത്‌ തെറ്റാണോ ? ''എന്ന വക്രീകരണം കൊണ്ട്‌ രാഹുലിനെ, സ്‌തുതിപഠകര്‍ ന്യായീകരിക്കുന്നത്‌. കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റിയും പാര്‍ട്ടിയും പാര്‍ലമെന്റും പലതവണ ഈ വിഷയം ചര്‍ച്ച ചെയ്‌തതാണ്‌.അന്നൊന്നും പാര്‍ട്ടി ഫോറത്തില്‍ പോലും രാഹുല്‍ ഈ ധാര്‍മീക വിശുദ്ധി പ്രകടിപ്പിച്ചില്ല.കാരണവുമുണ്ട്‌.അഴിമതിയുടെ പേരില്‍ നിയമനടപടി നേരിട്ടുകൊണ്ടിരുന്ന രാജ്യസഭാംഗവും കേന്ദ്ര മന്ത്രിയുമായ റഷീദ്‌ മസൂദും രാഷ്ട്രീയ ജനതാദള്‍ എംപിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലൂ പ്രസാദ്‌ യാദവും അടക്കം അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കോണ്‍ഗ്രസ്‌ പാളയത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കാന്‍ കഴിവുണ്ടെന്ന്‌ കരുതുന്നവരെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു.എന്നാല്‍ സിബിഐ കോടതികള്‍ ഈ കൊടിയ അഴിമതിക്കാര്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷനല്‍കുമെന്നുറപ്പായപ്പോളാണ്‌, ആതിരേ, രാഹുലിന്റെ രോഷമിരമ്പിയത്‌.അദ്ദേഹം നടത്തിയ പര്യടനങ്ങളും ജനവികാരമെന്തെന്ന്‌ അദ്ദേഹത്തിന്‌ ബോദ്ധ്യപ്പെടുത്തി കൊടുത്തു.ഈ ഭൂമികയില്‍ നിന്നുകൊണ്ടുള്ള കണ്‍കെട്ടു വിദ്യയായിരുന്നു രാഹുലിന്റേത്‌.എങ്കിലും ഒരു വാസ്‌തവം അംഗീകരിക്കണം,ആതിരേ .ഈ ചെപ്പടി വിദ്യക്ക്‌ വഴങ്ങിയത്‌ കൊണ്ട്‌ മന്‍മോഹനും മാഡവും വലിയൊരു നാണക്കേടില്‍ നിന്ന്‌ കരകയറി...!രാഷ്ട്രപതി വലിയൊരു സമ്മര്‍ദ്ദത്തെ അതിജീവിച്ചു...!!അഴിമതിയാരോപണങ്ങളില്‍ തളര്‍ന്ന സര്‍ക്കാരിന്‌ സമാശ്വാസവുമായി...!!! പക്ഷേ,ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള തിരുത്തലുകള്‍ക്കല്ല, ആതിരേ, രാഹുല്‍ തയ്യാറായിട്ടുള്ളത്‌.താനതിന്‌ തയ്യാറാനെന്ന സൂചനയുമല്ലിത്‌.ഭരണസംവിധാനത്തിന്റെ ഭാഗമാകാതെ പൊതുസമൂഹത്തിന്‌ വേണ്ടിയുള്ള നിലപാടെന്ന വഞ്ചനയാണിത്‌.കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കാതെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന ഭീരുത്വം കൂടിയാണിത്‌.അതു കൊണ്ടാണ്‌ രാഹുലിനെ ജോക്കറെന്നും അദ്ദേഹത്തിന്റെ നിലപാടിനെ ചെപ്പടിവിദ്യയെന്നും അക്ഷേപിക്കേണ്ടി വരുന്നത്‌. ഇവിടെയാണ്‌ തന്റെ മുത്തച്ഛനായ ഫിറോസ്‌ ഗന്ധിയെ രാഹുല്‍ കണ്ട്‌ പഠിക്കേണ്ടത്‌ .ഇന്ത്യന്‍ പ്രധാനമന്ത്രി നെഹൃവിന്റെ പുത്രി ഇന്ദിരയുടെ ഭര്‍ത്താവായിരിക്കുമ്പോഴാണ്‌ ഫിറോസ്‌ പാര്‍ലമെന്റില്‍ അഴിമതിക്കെതിരേ അഗ്നിനാവുകളോടെ പോരാടിയതും രാഷ്ട്രീയ സത്യസന്ധതയുടെ മൂര്‍ത്തീഭാവമായതും.1955ല്‍, പൊതു ഫണ്ട്‌ ഉപയോഗിച്ച്‌ `ബെന്നറ്റ്‌ ആന്റ്‌ കോള്‍മാന്‍'കമ്പനി ഏറ്റെടുക്കാന്‍ രാം കിഷന്‍ ഡാല്‍മിയ നടത്തിയ ക്രമക്കേടുകള്‍ പാര്‍ലമെന്റിന്റേയും രാഷ്ടത്തിന്റേയും ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ അതിന്‌ തടയിട്ടത്‌ ഫിറോസ്‌ ഗന്ധിയായിരുന്നു.1957ല്‍ കുപ്രസിദ്ധമായ ഹരിദാസ്‌ മുന്ധ്ര കേസ്‌ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ നെഹൃമന്ത്രിസഭയുടെ അഴിമതി മുഖം പിച്ചിചീന്തിയതും ഫിറോസ്‌ ആയിരുന്നു.ഹരിദാസ്‌ മുന്ധ്ര എന്ന കല്‍ക്കട്ടക്കാരനായ ഊഹകച്ചവടകാരന്‍ ലൈഫ്‌ ഇഷ്വറന്‍സ്‌ കോര്‍പ്പറേഷനെ 1,26,86,100 രൂപയ്‌ക്ക്‌ വഞ്ചിച്ച സംഭവം ഫിറോസ്‌ ഇല്ലായിരുന്നെങ്കില്‍ ലോകമറിയാതെ പോകുമായിരുന്നു.മുന്ധ്രയ്‌ക്ക്‌ അന്ന്‌ കൂട്ടുനിന്ന നെഹൃമന്ത്രിസഭയിലെ ധനമന്ത്രി ടി.ടി.കൃഷ്‌ണമാചാരിയുടെ രാജിയിലേയ്‌ക്ക്‌ വരെ നയിച്ച പോരാട്ടമാണ്‌ ഫൊറോസ്‌ നടത്തിയത്‌.നെഹൃവിനെ പിടിച്ചുലച്ച ഈ സംഭവങ്ങളിലൂടെ ഫിറോസ്‌ നെഹൃവിന്‌ അനഭിമതനായതും അദ്ദേഹത്തിന്‌ എംപിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും ആ രാഷ്ട്രീയ സത്യസന്ധയ്‌ക്കേറ്റ പ്രഹരങ്ങളായിരുന്നു .അത്തരമൊരു സുതാര്യതയല്ല,ആതിരേ, രാഹുലിന്റെ അഴിമതിവിരുദ്ധതയിലുള്ളത്‌. നെഹൃവിന്റെ മരുമകനായിരുന്ന ഫിറോസ്‌ ഗന്ധിയുടെ ആ ആര്‍ജവം,ആത്മാര്‍ത്ഥത,ജനാധിപത്യ ബോധം രാഹുല്‍ ഗാന്ധിക്കില്ല.മറിച്ച്‌ സോണിയയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയുടെ ഉഡായിപ്പുകളാണ്‌ രാഹുലിനറിവുള്ളത്‌.ഗന്ധിയെ ഗാന്ധിയാക്കിയവര്‍ പെരുവഴിയിലുപേക്ഷിച്ചത്‌ ഫിറോസ്‌ ഗന്ധിയുടെ രാഷ്ട്രീയ വിശുദ്ധിയും സത്യസന്ധമായ ജനാഭിമുഖ്യ നിലപാടുകളുമാണ്‌.ആ ശൂന്യതയിലാണ്‌ രാഹുലിന്റെ ആരൂഢം.അതില്‍ നിന്നുകൊണ്ടുള്ള ചെപ്പടി വിദ്യയായിരുന്നു കളങ്കിത രാഷ്ട്രീയക്കാരെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സിനെതിരായ രാഹുലിന്റെ ക്ഷോഭം.ഇത്‌ ഇന്ത്യയിലെ സമ്മതിദായകര്‍ തിരിച്ചറിയുന്നുണ്ട്‌.അവിടെയാണ്‌, ആതിരേ, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ കപടരാഷ്ട്രീയ സത്ത വ്യക്തമാകുന്നത്‌.

Thursday, October 3, 2013

സംസ്ഥാനത്ത്‌ `സലിംരാജ്‌';ഉളുപ്പില്ലാതെ ഉമ്മന്‍ചാണ്ടി

കേരള ഹൈക്കോടതിയിലെ ഏറ്റവും സൗമ്യനായ ന്യായാധിപന്‍ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തിന്റെ മനസാക്ഷിയില്‍ നിന്നുയര്‍ന്ന സന്ദേഹങ്ങളാണ്‌.നിയമപാലനത്തില്‍ വിശ്വസിക്കുന്ന, നീതിബോധത്താല്‍ നയിക്കപ്പെടുന്ന ജനാധിപത്യ ഭരണ സംവിധാനത്തില്‍ ആശ്രയിക്കുന്ന ജനതയുടെ നെടുനാളായുള്ള ഭയാശങ്കകളായിരുന്നു അവ.കൊട്ടിഘോഷിക്കപ്പെടുന്ന സുതാര്യതയുടേയും സത്യസന്ധതയുടേയും ലക്ഷത്തിലൊരംശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നെങ്കില്‍.നീതിപീഠങ്ങളോടും നിയമവാഴചയോടും പേരിനെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കില്‍ കോടതിയുടെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരം വിട്ടൊഴിയുമായിരുന്നു. അതുണ്ടായില്ലെന്ന്‌ മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ കോടതി പരാമര്‍ശങ്ങളോടുള്ള പ്രതികരണം ആരഞ്ഞപ്പോള്‍ ഒളിച്ചോടുകയുമായിരുന്നു.എന്ത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരും എന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപിത നയത്തിന്‌ അടിവരയിടുന്ന ഈ കൂസലില്ലായമ നീതിബോദ്ധ്യങ്ങളോടും നിയമ വാഴ്‌ചയോടും രാഷ്ട്രീയ മാന്യതയോടും സര്‍വോപരി ഉമ്മന്‍ ചാണ്ടിയെ നേതാവയി അംഗീകരിക്കുന്ന,മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്ത കേരളത്തിലെ സാക്ഷരമായ രാഷ്ട്രീയ പക്വതയോടുമുള്ള വെല്ലുവിളിയാണ്‌.
തരിമ്പെങ്കിലും രാഷ്ട്രീയമന്യതയും,ജനാഭിമുഖ്യവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രാജിവച്ചൊഴിയണം.അത്രയ്‌ക്ക്‌ രൂക്ഷവും നിര്‍ണായകവുമായ പരാമര്‍ശങ്ങളാണ്‌, ആതിരേ,സലിം രാജിന്റെ ഭൂമിതട്ടിപ്പ് കേശില്‍ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ ബഞ്ചില്‍ നിന്നുണ്ടായത്. സംസ്ഥാനത്തെ ജനങ്ങള്‍ കഴിഞ്ഞ കുറേമാസങ്ങളായി ഉന്നയിക്കുന്ന സന്ദേഹങ്ങളാണ്‌ സിംഗിള്‍ ബഞ്ച് ആവര്‍ത്തിച്ചത് .കേള്‍വിയും കേള്‍പ്പോരുമില്ലാത്തവിധം സാക്ഷരകേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും പമ്പര വിഢികളാക്കിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും, അധികാരത്തിന്റെ മറവില്‍ അര്‍മാദിച്ചു കൊണ്ടിക്കുന്നത്‌.രാജ്യത്തെ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയും പുച്ഛിച്ച്‌ തള്ളി കൊടും ക്രിമനലുകളുടെ ജീവനും സ്വത്തിനും അമാന്യതയ്‌ക്കുമാണ്‌ ഉമ്മന്‍ ചാണ്ടി ഭരണം സംരക്ഷണം ഒരുക്കുന്നത്‌; അവരെ കണ്ണിന്റെ കൃഷ്‌ണമണി പോലെ കാത്തു സൂക്ഷിക്കുന്നത്‌. കെപിസിസി അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌,കെ.മുരളീധരന്‍,മുതിര്‍ന്ന നേതാവ്‌ വി.എം.സുധീരന്‍,പ്രതിപക്ഷം,മാധ്യമങ്ങള്‍ എല്ലാം ഒരേസ്വരത്തില്‍ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും,ഭരണത്തില്‍ ക്രിമിനലുകളുടെ പിടിമുറുക്കം അക്കമിട്ട്‌ നിരത്തിയിട്ടും ഒട്ടും കൂസാതെ ഭരണം നടത്തുന്ന ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും എതിരായുള്ള നീതിയുടേയും നിയമത്തിന്റേയും സനാതനമായ കുറ്റപത്രമാണ്‌, ആതിരേ, ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ പരാമരശങ്ങളില്‍ നിവര്‍ന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ പേരിലുള്ള ഭൂമിതട്ടിപ്പ് കേസ്‌ പരിഗണിക്കേ സലിംരാജ്‌ സംസ്ഥാന മുഖ്യമന്ത്രിയാണോ എന്നാണ്‌ കോടതി ചോദിച്ചത്‌. ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ? ഇവിടെ എന്ത്‌ ജനാധിപത്യമാണ്‌ ഉള്ളത്‌ ?സാഹചര്യം ഇതാണെങ്കില്‍ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? സലിംരാജിനെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും ഹര്‍ജിക്കാര്‍ നല്‍കിയ പരാതിയില്‍ എന്തുകൊണ്ടാണ്‌ പൊലീസ്‌ അന്വേഷണം നടത്താതിരുന്നത്‌ ? സര്‍ക്കാര്‍ സലിംരാജിന്‌ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നതാണോ ഇതില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌ ? സലിംരാജ്‌ ഉള്‍പ്പെടെയുള്ളവരുടെ ടെലിഫോണ്‍ റിക്കോഡ്‌സ്‌ പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌ ചോദ്യം ചെയ്‌തു ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കേണ്ട സാഹചര്യം എന്തായിരുന്നു ? അന്വേഷണം നടത്തി ആക്ഷേപം സമര്‍പ്പിക്കുന്നതിന്‌ എന്തായിരുന്നു തടസം ?എന്നിങ്ങനെ നീളുന്നു, ആതിരേ, കോടതിയുടെ ആകാംക്ഷകളും സന്ദേഹങ്ങളും. കേരള ഹൈക്കോടതിയിലെ ഏറ്റവും സൗമ്യനായ ന്യായാധിപന്‍ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തിന്റെ മനസാക്ഷിയില്‍ നിന്നുയര്‍ന്ന സന്ദേഹങ്ങളാണ്‌.നിയമപാലനത്തില്‍ വിശ്വസിക്കുന്ന, നീതിബോധത്താല്‍ നയിക്കപ്പെടുന്ന ജനാധിപത്യ ഭരണ സംവിധാനത്തില്‍ ആശ്രയിക്കുന്ന ജനതയുടെ നെടുനാളായുള്ള ഭയാശങ്കകളായിരുന്നു അവ.കൊട്ടിഘോഷിക്കപ്പെടുന്ന സുതാര്യതയുടേയും സത്യസന്ധതയുടേയും ലക്ഷത്തിലൊരംശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നെങ്കില്‍.നീതിപീഠങ്ങളോടും നിയമവാഴചയോടും പേരിനെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കില്‍ കോടതിയുടെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരം വിട്ടൊഴിയുമായിരുന്നു. അതുണ്ടായില്ലെന്ന്‌ മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ കോടതി പരാമര്‍ശങ്ങളോടുള്ള പ്രതികരണം ആരഞ്ഞപ്പോള്‍ ഒളിച്ചോടുകയുമായിരുന്നു.എന്ത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരും എന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപിത നയത്തിന്‌ അടിവരയിടുന്ന ഈ കൂസലില്ലായമ നീതിബോദ്ധ്യങ്ങളോടും നിയമ വാഴ്‌ചയോടും രാഷ്ട്രീയ മാന്യതയോടും സര്‍വോപരി ഉമ്മന്‍ ചാണ്ടിയെ നേതാവയി അംഗീകരിക്കുന്ന,മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്ത കേരളത്തിലെ സാക്ഷരമായ രാഷ്ട്രീയ പക്വതയോടുമുള്ള വെല്ലുവിളിയാണ്‌. സോളാര്‍ കാലം മുതല്‍ ആരംഭിച്ച നിയമവഴ്‌ചയുടെ അട്ടിമറിയാണ്‌ ഉമ്മന്‍ ചാണ്ടി ഉളുപ്പില്ലാതെ തുടരുന്നത്‌.ഹൈക്കോടതിമാത്രമല്ല ഡിജിപിതന്നെ പറഞ്ഞത്‌ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ്‌ ക്രിമിനലുകളുടെ താവളമായെന്നാണ്‌.ജനങ്ങളെ തിരസ്‌ക്കരിച്ച്‌ ഭീകരവാദികളെ ആശ്ലേഷിക്കുന്ന അധികാരത്തിന്റെ ഈ പ്രമത്തദയ്‌ക്ക്‌ ,ആതിരേ, വലിയവില കൊടുക്കേണ്ടിവരും,ഉമ്മന്‍ ചാണ്ടിക്ക്‌; സംശയമില്ല . സോളാര്‍ തട്ടിപ്പ്‌ കേസിന്റെ തുടക്കംമുതല്‍ മറ്റ്‌ പല വിശ്വസ്‌തരെയും കൈയൊഴിഞ്ഞപ്പോഴും സലിംരാജിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്‌.ഗണ്‍മാന്‍ സ്ഥാനത്തുനിന്ന്‌ സലിംരാജിനെ ഗത്യന്തരമില്ലാതെയാണ്‌ ഉമ്മന്‍ചാണ്ടി മാറ്റിയത്‌. അതിനുശേഷവും ഇയാള്‍ ക്‍ളിഫ് ഹൗസില്‍ വിലസി. ഇത്‌ വിവാദമായപ്പോള്‍മാത്രമാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സസ്‌പെന്‍ഷനുശേഷമാണ്‌ ഭൂമിതട്ടിപ്പ്‌ കേസില്‍ സലിംരാജിന്റെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്‌. ഇതിനെതിരെ സലിംരാജിനുവേണ്ടി അഡ്വക്കറ്റ്‌ ജനറല്‍തന്നെ ഹൈക്കോടതിയില്‍ ഹാജരായി. ഒടുവില്‍ കോഴിക്കോട്ടുവച്ച്‌ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സലിംരാജ്‌ ഇപ്പോള്‍ ജയിലിലാണ്‌. ജയിലിലും അയാള്‍ക്ക്‌ സുഖവാസമാണ്‌.ആതിരേ, സലിംരാജിന്റെ ഔദ്യോഗിക ജീവിതമാകെ ക്രിമിനല്‍ പശ്ചാത്തലമുള്ളതാണ്‌. പരിശീലനത്തിനുശേഷം 1995ല്‍ നെടുങ്കണ്ടം പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു സലിംരാജ്‌. അന്ന്‌ എസ്‌ഐയെ തല്ലി. കാര്‍ തകര്‍ത്തു. ഇത്‌ സംബന്ധിച്ച പരാതി നിലനില്‍ക്കെയാണ്‌ 2001ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്‌. ഇടുക്കിയിലെ ഒരു ദൂതന്‍മുഖേന സലിംരാജ്‌ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായി. തുടര്‍ന്ന്‌ കുടുംബാംഗംപോലെയായി. ഒരു കാരണവശാലും ഇയാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന്‌ മൂന്നുതവണ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഇത്‌ രണ്ടുതവണ ഉമ്മന്‍ ചാണ്ടി അവഗണിച്ചു. 2011ല്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ കത്ത്‌ നല്‍കി. അതിന്മേല്‍ ഒരാഴ്‌ച മാറ്റിനിര്‍ത്തിയെങ്കിലും അടുത്ത ദിവസം തിരിച്ച്‌ നിയമിച്ചു.ഹവാല പണമിടപാട്‌ റാക്കറ്റുമായും ഭീകരപ്രവര്‍ത്തകരുമായും,ഭൂമാഫിയയുമായും സ്വര്‍ണം-മനുഷ്യക്കള്ളക്കടത്തുകാരന്‍ ഫയാസുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ കൊടും ക്രിമിനലിനെ ഇപ്പോഴും ഉമ്മന്‍ ചണ്ടി മാറോട്‌ ചേര്‍ത്ത്‌ പിടിക്കുന്നതിന്റെ രഹസ്യമെന്താണ്‌,ആതിരേ ?ഉമ്മന്‍ ചാണ്ടിയുടെ മകളുടെ ഭര്‍ത്താവ്‌ വിവാവഹമോചന ഹര്‍ജിയിലുന്നയിക്കുന്ന ആരോപണം മാത്രമല്ല കാരണമെന്ന്‌ ഇപ്പോള്‍ തെളിയുന്നു. ശ്രദ്ധിക്കുക,തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ ഇരുനൂറോളം കുടുംബങ്ങളുടെ ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ശിപാര്‍ശചെയ്‌തെങ്കിലും അന്വേഷണം നടക്കുന്നില്ല. ഈ ഭൂമിയുടെ വിപണിവില 200 കോടി കവിയും. 18 സര്‍വേ നമ്പരുകളിലായി ഉള്‍പ്പെട്ട ഇവരുടെ 44.5 ഏക്കര്‍ സ്ഥലം സലിംരാജും ഭൂമാഫിയയും ചേര്‍ന്ന്‌ കൈക്കലാക്കിയെന്ന്‌ റവന്യൂവകുപ്പ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നിട്ടും അധികൃതര്‍ക്ക്‌ അനക്കമില്ല.ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഭൂമിതട്ടിപ്പ്‌ കേസുകളിലൊന്നില്‍ കളമശേരി പോലീസ്‌ തയ്യാറാക്കിയ എഫ്‌ഐആറില്‍,തട്ടിപ്പിന്റെ അധികാരകേന്ദ്രമായ ,സലിം രാജില്ല.കേവലം ഒരു കോണ്‍സ്റ്റബിളിന്‌ എങ്ങനെ ഇത്രയ്‌ക്കും സ്വാധീനമുണ്ടാക്കന്‍ കഴിയും? ഉമ്മന്‍ ചാണ്ടിയുടെ ഇടപാടുകളൊന്നും സുതാര്യമല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സ്വകാര്യട്രസ്റ്റിന്‌ പുറത്ത്‌ പറയാനാകാത്ത സാമ്പത്തീക ഇടപാടുകളൂണ്ടെന്നും അക്കാര്യങ്ങളില്‍ സലിം രാജിന്‌ നിര്‍ണായക പങ്കുണ്ടെന്നുമൊക്കെയാണ്‌ ചുവരെഴുത്തുകള്‍.എന്തിനധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക്‌ ലഭിച്ച പണത്തിന്റേ സ്രോതസുകളില്‍ കളങ്കിതമായവയുണ്ടെന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌.ഇതെല്ലാം കൂട്ടിവായിക്കുംപ്പോഴാണ്‌,ആതിരേ, സലിം രാജ്‌ സംരക്ഷിക്കപ്പെടുന്നതിന്റെ ഭീഷണമായ തലങ്ങള്‍ പൊതുസമൂഹത്തിന്‌ ബോധ്യമാകുന്നത്‌. ഭീകരബന്ധങ്ങളുള്ള കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്നതിലുള്ള ജാഗ്രത തന്നെയാണ്‌ കോടതികളെ പരിഹസ്യമാക്കുന്നതിലും ഉമ്മന്‍ ചണ്ടി സര്‍ക്കര്‍ തുടരുന്നതെന്നാണ് സര്‍ക്കാരിനു വേണ്ടി നടക്കുന്ന വ്യവഹാരങ്ങള്‍ വ്യക്തമാക്കുന്നത്‌.ഏറ്റവും ഒടുവില്‍ ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ ഈ സര്‍ക്കര്‍ സ്വീകരിച്ചിട്ടുള്ള അപഹാസ്യമായ നിലപാടുകള്‍ ശ്രദ്ധിക്കുക.സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ്‌ ജനറലിനേയും രാജത്തിന്റെ അറ്റോര്‍ണി ജനറലിനേയും അവരിലൂടെ നീതിപീഠങ്ങളേയും വിഡ്‌ഢികളാക്കുകയാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.ഭരണഘടനയോടും രാജ്യത്തെ നിയമവ്യവസ്ഥയോടും നീതിപാലനത്തോടുമുള്ള പ്രതിലോമനിലപാടാണ്‌ ഇതിലെല്ലാം പകല്‍ പോലെ വ്യക്തമാകുന്നത്‌.അഴിമതിയും അനീതിയുമാണ്‌ ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ മുഖമുദ്രയെന്നും അധികാരത്തിന്റെ ഉന്മത്തതയില്‍ സമ്മതിദായകരേയും നികുതിദായകരേയും മാത്രമല്ല ന്യായാസനങ്ങളെയും തങ്ങളുടെ തോന്ന്യാസത്തിന്റെ നടത്തിപ്പിനായി മാധമങ്ങളാക്കുമെന്നുമാണ്‌ ,ആതിരേ, ഈ പരിണതികളെല്ലാം ഉദാഹരിക്കുന്നത്‌.കുറ്റം ചെയ്യുന്നതിനൊപ്പം ശിക്ഷാര്‍ഹമാണ്‌ കുവാളികളെ സംരക്ഷിക്കുന്നത്‌.ആ ന്യായത്തിന്റെ ഭൂമികയില്‍ കേരളം കണ്ട ഏറ്റവും ക്രുദ്ധനായ ക്രിമിനലായി ഉമ്മന്‍ ചാണ്ടി നില്‍ക്കുകയാണ്‌!ഒരു അനീതി സംഭവിച്ചാല്‍ സൂര്യാസ്‌തമയത്തിന്‌ മുന്‍പ്‌ അതിന്‌ പരിഹാരമുണ്ടയില്ലെങ്കില്‍ ആ പട്ടണം അഗ്നിക്കിരയാക്കണമെന്ന ആഹ്വാനം ചെവിക്കൊള്ളാതെ പോയതിന്റെ ശിക്ഷകളാണിതെല്ലാം.ഒരു ജനതയ്‌ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണകര്‍ത്താവിനെ ലഭിക്കുമെന്ന നിരീക്ഷണം,ആതിരേ, എത്രയോ ഭീഷണമായി സാര്‍ഥകമാകുകയാണ്‌ ഉമ്മന്‍ ചാണ്ടിയിലും കൂട്ടരിലും..!

Tuesday, October 1, 2013

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ പ്രതിപക്ഷവും അട്ടിമറിക്കുമ്പോള്‍

ഖജനാവിന്‌ ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടില്ല എന്ന പല്ലവി ആവര്‍ത്തിച്ചാണ്‌ ഉമ്മന്‍ ചാണ്ടിയും യുഡിഎഫും സോളാര്‍ തട്ടിപ്പിനെ പ്രതിരോധിക്കുന്നത്‌.പി.സി.ജോര്‍ജിനെപ്പോലെയുള്ള രാഷ്ട്രീയ വിവേകങ്ങള്‍ ഈ ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നു.ഖജനാവിന്റെ ലാഭ-നഷ്ടങ്ങളാണോ നീതിപാലനത്തിന്റേയും നിയമ വാഴ്‌ചയുടേയും ഗതി നിര്‍ണയിക്കേണ്ടത്‌?അങ്ങനെയെങ്കില്‍ ഒരു കൊലപാതികി,ഒരു മോഷ്ടാവ്‌,ഒരു സ്‌ത്രീപീഡകന്‍ ഖജനാവിന്‌ എന്തു നഷ്ടമുണ്ടാക്കിയിട്ടാണ്‌ ശിക്ഷവിധിക്കുന്നത്‌?ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്‌ക്കും സംരക്ഷണം നല്‍കുകയെന്നതാണ്‌ ഒരു ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യം.സോളാര്‍ തട്ടിപ്പ്‌ കേസില്‍, ഭരണകൂടത്തിന്റെ ഈ ഉത്തരവാദിത്തമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തിരുവഞ്ചൂരിന്റെ പോലീസും മാണിയുടെ നിയമ വകുപ്പും കാറ്റില്‍ പറത്തിയത്‌.മാത്രമല്ല സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമുണ്ടായ കളങ്കം മറയ്‌ക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ്‌ അന്വേഷണം നടത്തി തെളിവുകള്‍ അട്ടിമറിച്ചത്‌.ഭരണകൂടസംരക്ഷണം ലഭിക്കാതെപോയ പൗരന്മാരുടെ നികുതിപ്പണത്തിന്റെ ധൂര്‍ത്തടിക്കലാണ്‌ അന്വേഷണത്തിന്റെ പേരില്‍ നടന്നത്‌.എന്നിട്ടും ചോദിക്കുന്നത്‌ സോളാര്‍ തട്ടിപ്പ്‌ മൂലം ഖജനാവിന്‌ ചില്ലി പൈസയുടെ നഷ്ടമുണ്ടായോ എന്നാണ്‌ ?സാക്ഷരരും വിവേകമതികളുമായ കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ ബോധത്തേയും ബോദ്ധ്യങ്ങളെയുമാണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഈ ചോദ്യത്തിലൂടെ പരസ്യമായി ബലാത്സംഗം ചെയ്‌തത്‌.
സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്യുന്ന സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനെന്തു പറ്റി, ആതിരേ...? സരിതയേയും കൂട്ടരേയും നിഷ്‌പ്രഭമാക്കുന്ന അധോലോകതന്ത്രങ്ങളുമായി ഫയാസും അയാളുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍, സോളാര്‍ കേസും അത്‌ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും അതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം ആയുധമാക്കിയ ജുഡിഷ്യല്‍ അന്വേഷണവും തമസ്‌ക്കരിക്കപ്പെടുകയാണോ?അതോ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം അട്ടിമറിച്ചതിന്റെ തുടര്‍ച്ചയായി ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള തീരുമാനവും ഗൂഢാലോചനയിലൂടെ അട്ടിമറിക്കപ്പെട്ടോ?അതുമല്ലെങ്കില്‍ വിവാദഭൂപടത്തില്‍ സ്വര്‍ണക്കടത്തുകേസ്‌ വെട്ടിത്തിളങ്ങിയതോടെ സോളാര്‍ തട്ടിപ്പു സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കങ്ങള്‍ ചീറ്റിപ്പോയതാണോ? ഉത്തരമെന്തായാലും,ആതിരേ, വഞ്ചിക്കപ്പെടുന്നത്‌ നീതിബോധമുള്ള പൗരസമൂഹവും പാര്‍ട്ടിസ്‌നേഹമുള്ള ഇടതുപക്ഷ അണികളുമാണ്. അധികാര-അതിജീവന രാഷ്ട്രീയത്തിലെ അശ്ലീലഭരിതമായ അനുരഞ്‌ജനത്തിന്‌ യുഡിഎഫും എല്‍ഡിഎഫും തയ്യാറാകുമ്പോള്‍ ജനാധിപത്യത്തിലുള്ള സമ്മതിദായകരുടെ വിശ്വാസവും പ്രതീക്ഷയുമാണ്‌ ഉന്മൂലനം ചെയ്യപ്പെടുന്നത് . വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരുത്തന്‍ പോലും വര്‍ത്തമാനകാല കേരളരാഷ്ട്രീയത്തിലില്ല എന്നു വരുമ്പോള്‍, വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ നിഷേധ വോട്ടിനാകും ഭൂരിപക്ഷം ലഭിക്കുക.``എനിക്ക്‌ ശേഷം പ്രളയം`എന്ന മട്ടില്‍ അഴിമതിയിലും നീതിബോധ്യങ്ങളുടെ അട്ടിമറിയിലും വ്യാപരിക്കുന്ന ഉമ്മന്‍ ചാണ്ടിമാര്‍ക്കും പിണറായി വിജയന്മാര്‍ക്കും ഒന്നും സംഭവിക്കില്ലായിരിക്കും.പക്ഷെ ഉപഭൂഖണ്ഡത്തിലും ലോകത്തിന്റെ മറ്റു പലഭാഗത്തും ,രാജനൈതീകത അമിതാധികാരത്തിലേയ്‌ക്കും പട്ടാളഭരണത്തിലേയ്‌ക്കും വഴിതെറ്റി പോയപ്പോഴും ഇന്ത്യയില്‍ ജനാധിപത്യം തകരാതെ കാവല്‍ നിന്ന സമ്മതിദായകരാകും ചതിക്കപ്പെടുക.സീമ ലംഘിക്കപ്പെടുമ്പോള്‍ ക്ഷമയും വിവേകവും ആയുധത്തിന്റെ ഭാഷയില്‍ സംസാരിക്കുമെന്നും ഉന്മൂലനത്തിന്റെ പാതയില്‍ ചരിക്കുമെന്നും ,ആതിരേ,ഇവരൊക്കെ മറക്കാതിരുന്നെങ്കില്‍ ! ഖജനാവിന്‌ ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടില്ല എന്ന പല്ലവി ആവര്‍ത്തിച്ചാണ്‌ ഉമ്മന്‍ ചാണ്ടിയും യുഡിഎഫും സോളാര്‍ തട്ടിപ്പിനെ പ്രതിരോധിക്കുന്നത്. പി.സി.ജോര്‍ജിനെപ്പോലെയുള്ള രാഷ്ട്രീയ വിവേകങ്ങള്‍ ഈ ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നു.ഖജനാവിന്റെ ലാഭ-നഷ്ടങ്ങളാണോ,ആതിരേ, നീതിപാലനത്തിന്റേയും നിയമ വാഴ്‌ചയുടേയും ഗതി നിര്‍ണയിക്കേണ്ടത്‌?അങ്ങനെയെങ്കില്‍ ഒരു കൊലപാതികി,ഒരു മോഷ്ടാവ്‌,ഒരു സ്‌ത്രീപീഡകന്‍ ഖജനാവിന്‌ എന്തു നഷ്ടമുണ്ടാക്കിയിട്ടാണ്‌,അയാള്‍ക്കെതിരെ ശിക്ഷവിധിക്കുന്നത്‌?ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്‌ക്കും സംരക്ഷണം നല്‍കുകയെന്നതാണ്‌ ഒരു ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യം.സോളാര്‍ തട്ടിപ്പ്‌ കേസില്‍, ഭരണകൂടത്തിന്റെ ഈ ഉത്തരവാദിത്തമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തിരുവഞ്ചൂരിന്റെ പോലീസും മാണിയുടെ നിയമ വകുപ്പും കാറ്റില്‍ പറത്തിയത്‌ . മാത്രമല്ല സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമുണ്ടായ കളങ്കം മറയ്‌ക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ്‌ അന്വേഷണം നടത്തി തെളിവുകള്‍ അട്ടിമറിച്ചത് . ഭരണകൂടസംരക്ഷണം ലഭിക്കാതെപോയ പൗരന്മാരുടെ നികുതിപ്പണത്തിന്റെ ധൂര്‍ത്തടിക്കലാണ്‌ അന്വേഷണത്തിന്റെ പേരില്‍ നടന്നത് . എന്നിട്ടും ചോദിക്കുന്നത്‌ സോളാര്‍ തട്ടിപ്പ്‌ മൂലം ഖജനാവിന്‌ ചില്ലി പൈസയുടെ നഷ്ടമുണ്ടായോ എന്നാണ്‌ ?ആതിരേ, സാക്ഷരരും വിവേകമതികളുമായ കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ ബോധത്തേയും ബോദ്ധ്യങ്ങളെയുമാണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഈ ചോദ്യത്തിലൂടെ പരസ്യമായി ബലാത്സംഗം ചെയ്‌തത്‌. ഈ നെറികേടിനെ പ്രതിരോധിക്കേണ്ട പ്രതിപക്ഷം യുഡിഎഫിന്റെ അഞ്ചാംപത്തിയായി തരം താണതും കാണാതിരുന്നു കൂട.അവകാശസമരങ്ങളുടെ ചരിത്രത്തില്‍ പങ്കാളിത്തത്തിന്റെ പുതിയ ആവേശം നിറച്ച സെക്രട്ടേറിയറ്റ്‌ ഉപരോധത്തിലെ നീതിവാഞ്ചയേയും ഇടതുപക്ഷ അണികളുടെ അര്‍പ്പണബോധത്തേയുമാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വ്യാജവിപ്‌ളവകാരികള്‍ മലീമസമാക്കിയതും വെടക്കാക്കിയതും.ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ അഴിയെണ്ണുമെന്ന്‌ തിരുവഞ്ചൂരിന്റെ പോലീസ്‌ ഭീഷണിപ്പെടുത്തിയപ്പോള്‍ പിണറായിയുടേയും എളമരം കരീമിന്റേയുമൊക്കെ അഴിമതിവിരുദ്ധത കരമനയാറ്റില്‍ ഊളിയിടുകയും ഒത്തിതീര്‍പ്പുമായി കുളിച്ചു കയറുകയും ചെയ്‌തു.ഇവിടെയും വലിച്ചുകീറപ്പെട്ടത്‌ , ആതിരേ, നിയമവാഴ്‌ചയിലും ജനാധിപത്യത്തിലും പൊതുസമൂഹം പുലര്‍ത്തുന്ന വിശുദ്ധമായ അഭിനിവേശമാണ്‌. ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സമ്മതമാണെന്ന്‌ ഉമ്മന്‍ ചണ്ടി പറഞ്ഞ്‌ നാവ്‌ വായിലിടും മുന്‍പ്‌ സമരം അവസാനിപ്പിച്ച ചതിയുടെ തുടര്‍ച്ചയിലാണ്‌ ജുഡിഷ്യല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനമുണ്ടായി 47 ദിവസമായിട്ടും പരിഗണനാ വിഷയങ്ങളില്‍പ്പോലും തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു വശത്ത് . ഓണം കഴിയുമ്പോള്‍ സമരം പൂര്‍വാധികം ശക്തമാക്കുമെന്ന്‌ പ്രഖ്യാപിച്ച പിണറായി വിജയന്‍ മറുഭാഗത്ത് . ഇവര്‍ക്കിടയില്‍ വഞ്ചിതരായി കേരളീയ സമൂഹവും. എല്‍ഡിഎഫ്‌ നടത്തിയ രാപ്പകല്‍ സമരവും തുടര്‍ന്നുണ്ടായ സെക്രട്ടേറിയറ്റ്‌ ഉപരോധവും മൂലമാണ്‌ ആഗസ്റ്റ്‌ 13ന്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉമ്മന്‍ചാണ്ടി സമ്മതിച്ചത് . ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കാത്തത്‌ പ്രതിപക്ഷം നിര്‍ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണെന്ന്‌ 21ന്‌ മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ ഉമ്മന്‍ചാണ്ടി കൈകഴുകി. `ഇന്ന്‌ നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ഇന്ന്‌ തന്നെ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുമായിരുന്നെന്നും'ആതിരേ, 21ന്‌ ഉമ്മന്‍ചാണ്ടി വീരവാദം മുഴക്കി. അടുത്ത ദിവസംതന്നെ എല്‍ഡിഎഫ്‌ യോഗം ചേര്‍ന്ന്‌ നിര്‍ദേശങ്ങള്‍ നല്‍കി. ശേഷം മാസം ഒന്നരകഴിഞ്ഞിട്ടും അനക്കമില്ല. പ്രതിപക്ഷമാകട്ടെ മൗനം പാലിക്കുന്നു.എന്താണ്‌ , ആതിരേ, പൊതുസമൂഹം ഇതില്‍ നിന്ന്‌ വായിച്ചെടുക്കേണ്ടത്‌? മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ വരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന നിര്‍ദേശം. അതോടെ മുഖ്യമന്ത്രി അട്ടിമറിനീക്കവും തുടങ്ങി. മുഖ്യമന്ത്രിയെയും ഓഫീസിനെയും അന്വേഷണപരിധിയില്‍ വരുത്തരുതെന്ന്‌ ഘടകകക്ഷികളെക്കൊണ്ട്‌ പറയിപ്പിച്ചെങ്കിലും സ്വന്തം പാര്‍ടിയുടെ നിലപാട്‌ വിനയായി. പരിഗണനാവിഷയങ്ങള്‍ മുഖ്യമന്ത്രിക്ക്‌ തീരുമാനിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ .ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞു. നിയമോപദേശത്തിന്റെ പേരിലും പരിഗണനാവിഷയം തീരുമാനിക്കുന്നത്‌ നീട്ടി. തന്നെയും തന്റെ ഓഫീസിനെയും ഒഴിവാക്കാനുള്ള വഴിയാണ്‌ ഉമ്മന്‍ചാണ്ടി തേടുന്നത്‌ . അന്വേഷണത്തിന്‌ ഹൈക്കോടതി സിറ്റിങ്‌ ജഡ്‌ജിയെ കിട്ടാന്‍ വീണ്ടും പേരിനൊരു കത്തുകൂടി എഴുതിയതൊഴിച്ചാല്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.ഇതിനിടെ മന്ത്രിസഭാ യോഗങ്ങള്‍ പലത്‌ കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.ഇത്രയൊക്കെയായിട്ടും ഇടതുപക്ഷത്തു നിന്ന്‌ ഇതിനായി ശക്തമായ സമ്മര്‍ദം ഉണ്ടാകാതിരുന്നത്‌ എന്തു കൊണ്ടാണ്‌?ജുഡിഷ്യല്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം പിണറായി വിജയനും കൈകോര്‍ത്തു എന്നാണോ മനസ്സിലാക്കേണ്ടത്‌?. തൊമ്മന്‍ അയയുമ്പോള്‍ അയയുന്ന ചാണ്ടിയായി പ്രതിപക്ഷം പരിണമിച്ചതാണ്‌, ആതിരേ, ആശ്ചര്യമുണ്ടാക്കുന്ന അവസ്ഥ.ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ശേഷം ജനവിരുദ്ധമായ നിലപാടുകളും നടപടികളും സ്വീകരിക്കുന്ന മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്‌ ഓഫീസിനോടും ഇപ്പോള്‍ പ്രതിപക്ഷം പുലര്‍ത്തുന്ന സഹിഷ്‌ണുതയാണ്‌ മനസ്സിലക്കാന്‍ സാധിക്കാത്തത്‌ ! നേതൃത്വത്തിന്റെ വഞ്ചാനാത്മകമായ ഈ നിലപാടിന്റെ പ്രതിരൂപമാണ്‌ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനത്തില്‍ സംഭവിച്ച ആവേശശുഷ്‌കത.മുഖ്യമന്ത്രിയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുല്ലെന്ന്‌ ഗീര്‍വാണം മുഴക്കിയ നേതാക്കള്‍ എവിടെ ആതിരേ... ? സിറ്റിംഗ്‌ ജഡ്‌ജിയെ കിട്ടിയില്ലെങ്കില്‍ എന്തുവേണമെന്ന കാര്യത്തില്‍ പോലും ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന നിലയില്‍ത്തന്നെയാണ്‌ കാര്യങ്ങളുടെ പോക്ക്‌ . ഇതിനിടെ സ്വര്‍ണക്കടത്തു കേസ്‌ കത്തിയതോടെ സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണമെന്ന സംഭവംതന്നെ വിസ്‌മരിക്കപ്പെടുകയാണ് . ഭരണ-പ്രതിപക്ഷത്തിന്റെ ഈ ഒളിച്ചുകളിയും ഒത്തുകളിയും സമൂഹത്തിന്‌ നല്‍കുന്നത്‌ ഭീഷണമായ സന്ദേശങ്ങളാണ്‌. ,ആതിരേ...നേതാക്കളെപ്പോലെ നിയമത്തിന്‌ കീഴ്‌വഴങ്ങി ജീവിക്കാന്‍ ഞങ്ങള്‍ക്ക്‌ സമ്മതമില്ല എന്ന തീരുമാനത്തോടെ അവര്‍ മുന്നോട്ടുപോയാല്‍.....!!?