Thursday, October 31, 2013
കണ്ണൂര്‍ ആക്രമണത്തിന് പിഴമൂളേണ്ടത് അഡ്വക്കേറ്റ് ജയശങ്കറോ?
സത്യം പറയുന്നവനെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നയം, ചീമുട്ടയേറിലൂടെ ഈ യൂത്തന്മാര്‍ നേരത്തെ വ്യക്തമാക്കിയതാണ്.സരിത-ഫയാസ്-സലിം രാജ് വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് വിളിച്ചു പറഞ്ഞ ഗവണ്‍മന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജിനോട് അനുവര്‍ത്തിച്ച ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ് അഡ്വ.ജയശങ്കറിന് നേരെയുണ്ടയത്.ഇന്ന് ഗ്രൂപ്പുകളുടെ രക്ഷാധികാരികളായി അധികാരത്തിന്റെ പ്രമത്തദ ആസ്വദിക്കുന്നവരാണെങ്കിലും എ.കെ.ആന്റണിയും വയലാര്‍ രവിയുമൊക്കെ യൂത്തന്മാരായിരുന്നപ്പോള്‍ മൂത്ത കോണ്‍ഗ്രസിന്റെ നയവ്യതിയാനങ്ങളില്‍ പിടഞ്ഞുപ്രതിഷേധിച്ചിരുന്നു.അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മര്യാദകളേയും അവര്‍ മാനിച്ചിരുന്നു. ഉത്തമബോദ്ധ്യങ്ങളില്‍ നിന്നാണല്ലോ ധീരമായ അഭിപ്രായങ്ങള്‍ പിറക്കുക.ഡീന്‍ കുര്യാക്കോസിന്റെ ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്ക് ബോദ്ധ്യങ്ങളെക്കാള്‍ പഥ്യം ചീമുട്ടകളാകുന്നത് ഈ നാടിന്റെ വരാനിരിക്കുന്ന രാഷ്രീയഭാവി എത്ര ബിഭത്സമായിരിക്കുമെന്ന് വ്യക്തമാക്കുന്നു.
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞാല്‍ കുറ്റവാളി രാജാവാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും യൂത്തന്മാര്‍ക്കില്ലാതെ പോയെങ്കില്‍,ആതിരേ, അതിന്റെ ഉത്തരവാദികള്‍ മൂത്തകോണ്‍ഗ്രസുകാരാണ്.പ്രാഥമിക കൃത്യങ്ങള്‍ പോലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തുന്ന മൂത്ത കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയോടും ആ പാര്‍ട്ടിയിലെ യുവതലമുറയോടും നടത്തുന്ന കൊടിയപാതകത്തിന്റെ ചീമുട്ടകളാണ് ഡീന്‍ കുര്യക്കോസിന്റെ യൂത്തന്മാര്‍.
ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്കും,ഗ്രൂപ്പിസത്തിന്റെ വൈകൃതങ്ങള്‍ക്കും മാത്രമേ ഇന്ന് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വം ലഭിക്കുകയുള്ളൂ എന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല പരിണതി. ഗാന്ധിജിയേയും നെഹൃവിനേയും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ പിറവി മുതല്‍ ഗ്രൂപ്പിസം എന്ന അംഗവൈകല്യമുണ്ടായിരുന്നു എന്ന് ന്യായീകരിക്കുന്ന മൂത്തകോണ്‍ഗ്രസുകാരുടെ പിന്മുറക്കാര്‍,ആതിരേ, ഗുണ്ടകളും തെമ്മാടികളുമായില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി.
രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തത്തിന്റേയും അധികാരത്തോടുള്ള അമിതാര്‍ത്തിയുടേയും പ്രതീകങ്ങളായിരുന്നു ഗാന്ധിജിയും നെഹൃവും.നെഹൃ അടക്കമുള്ള നേതാക്കളുടെ നീചമായ ഉള്ളിലിരിപ്പ് ബോദ്ധ്യമായത് കൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ചയുടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത്.നെഹൃ അടക്കമുള്ളവര്‍ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.സ്വാതന്ത്യമെന്നത് അധികാരലഭ്യതയുടെ അര്‍മാദമല്ലെന്നും മറിച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും തെളിയിക്കാനാണ് 1947 ആഗസ്റ്റ് 15ന് ഗാന്ധിജി നവഖാലിയില്‍ പോയത്.ഈ രണ്ട് വൈരുദ്ധ്യങ്ങളെ അവയുടെ സത്താപരമായ സവിശേഷതകളോടെ മനസ്സിലാക്കാന്‍ മിനക്കെടാതെ അധികാരത്തിനൊപ്പം നില്‍ക്കാനാണ് മൂത്ത കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പിസത്തെ ഗാന്ധിജി-നെഹൃ ദ്വന്ദ്വങ്ങളിലൂടെ വിശദീകരിക്കുന്നത്.ആ ചരിത്രബോധമില്ലായ്‌മയുടെ ചാപിള്ളയാണ് ഡീന്‍ കുര്യാക്കോസും അയാളുടെ യൂത്തന്മാരും.
സത്യം പറയുന്നവനെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നയം,ആതിരേ, ചീമുട്ടയേറിലൂടെ ഈ യൂത്തന്മാര്‍ നേരത്തെ വ്യക്തമാക്കിയതാണ്.സരിത-ഫയാസ്-സലിം രാജ് വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് വിളിച്ചു പറഞ്ഞ ഗവണ്‍മന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജിനോട് അനുവര്‍ത്തിച്ച ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ് അഡ്വ.ജയശങ്കറിന് നേരെയുണ്ടയത്.ഇന്ന് ഗ്രൂപ്പുകളുടെ രക്ഷാധികാരികളായി അധികാരത്തിന്റെ പ്രമത്തദ ആസ്വദിക്കുന്നവരാണെങ്കിലും എ.കെ.ആന്റണിയും വയലാര്‍ രവിയുമൊക്കെ യൂത്തന്മാരായിരുന്നപ്പോള്‍ മൂത്ത കോണ്‍ഗ്രസിന്റെ നയവ്യതിയാനങ്ങളില്‍ പിടഞ്ഞുപ്രതിഷേധിച്ചിരുന്നു.അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മര്യാദകളേയും അവര്‍ മാനിച്ചിരുന്നു. ഉത്തമബോദ്ധ്യങ്ങളില്‍ നിന്നാണല്ലോ ധീരമായ അഭിപ്രായങ്ങള്‍ പിറക്കുക.ഡീന്‍ കുര്യാക്കോസിന്റെ ചരിത്രബോധമില്ലാത്ത ശിഖണ്ഡികള്‍ക്ക് ബോദ്ധ്യങ്ങളെക്കാള്‍ പഥ്യം ചീമുട്ടകളാകുന്നത് ഈ നാടിന്റെ വരാനിരിക്കുന്ന രാഷ്രീയഭാവി എത്ര ബിഭത്സമായിരിക്കുമെന്ന് വ്യക്തമാക്കുന്നു.
ജനാധിപത്യത്തിന്റെ കാതലായ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലാണ് യൂത്തന്മാരുടെ കുറുന്താളിപ്പ്.ജനപക്ഷ നിലപാടെടുക്കാതെ അധികാരത്തിന്റെ മറവില്‍ അഴിമതിയിലും വിഷയ സുഖങ്ങളിലും അഭിരമിച്ചിട്ടുള്ള ഭരണാധികാരികളെല്ലാം തെരുവില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.അധികാരത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുതന്നേയും കിരാതമായി തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്.മാനസീകമായ അടിമത്വത്തില്‍ ജീവിക്കുന്ന ജനതയെ വിളിച്ചുണര്‍ത്താനുള്ള നിയോഗവുമായി, ആതിരേ, കാലം ചിലരെ ധൈര്യപ്പെടുത്തുകയും ചെയ്യും.ഗാന്ധിജി അത്തരമൊരു സാന്നിദ്ധ്യമായിരുന്നു.അഡ്വ.ജയശങ്കറും കയ്‌പേറിയ സത്യമാണ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്.കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് ഗൂഢാലോചനയല്ലെങ്കില്‍, ആ കല്ലേറിന് ഒന്നിലധികം കാരണങ്ങളാല്‍ സാധൂകരണമുണ്ട്.രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ സര്‍വതട്ടിപ്പ്‌കാര്‍ക്കും അഭയവും സംരക്ഷണവും ലഭിച്ചത് മുഖ്യമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണെന്നതാണ് അതില്‍ പ്രധാനം.ചാനല്‍ ചര്‍ച്ചകളില്‍ ഉണ്ണിത്താനും സിദ്ധിക്കുമൊക്കെ എത്ര ആക്രോശിച്ചാലും മറയ്‌ക്കാന്‍ കഴിയത്ത കളങ്കമാണത്.പോലീസിനേയും കോടതിയേയും എങ്ങനെ വരുതിക്കു നിര്‍ത്തിയാലും തുടച്ചുനീക്കാനാവാത്ത പൊതുസമൂഹ ബോദ്ധ്യങ്ങളാണവ.ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിയുമ്പോളുണ്ടാകുന്ന പൊട്ടിത്തെറിക്ക് പ്രഹരശേഷി കൂടും.അതു മനസിലാക്കാനുള്ള സാമന്യയുക്തിപോലും ഡീന്‍ കുര്യാക്കോസിന്റെ കുട്ടിച്ചാത്തന്മാര്‍ക്ക് ഇല്ലാതെ പോയതില്‍ സഹതപിക്കാനല്ലേ കഴിയൂ!അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്,പി. ചിദംബരം എന്നിവരെല്ലാം ഈ പൊട്ടിത്തെറിയുടെ സൗമ്യമായ പ്രതികരണം ഏറ്റുവാങ്ങിയവരാണ്.ഇവര്‍ക്ക് നേരെ ചെരുപ്പെറിഞ്ഞവരെയല്ല ചെരുപ്പെറിയാനുള്ള സാഹചാര്യത്തെയാണ് വിവേകത്തിന്റെ ലോകം അന്നു പഴിച്ചത്.പത്രമെങ്കിലും വായിക്കണം ഡീന്‍ കുര്യാക്കോസ്, ഇതൊക്കെ മനസിലാക്കാന്‍!! കല്ലെറിഞ്ഞത്, കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത് പോലെ കണ്ണൂരിലെ സഖാവാണെങ്കില്‍ അതിന് മറ്റൊരു മാനം കൂടിയുണ്ട്.സരിത-ഫയാസ്-സലിം രാജ് വൈകൃതങ്ങളെ സംരക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഫലപ്രദമായി പ്രതിരോധിക്കാതെ അദ്ദേഹത്തെ രാഷ്ട്രീയമായി രക്ഷിച്ചു നിര്‍ത്തുന്ന പിണറായി സംഘങ്ങളോടുള്ള പ്രതിഷേധവും, ആതിരേ ഈ കല്ലേറിലുണ്ട്.സര്‍ സി.പി.യെ വെട്ടിയോടിച്ച മണിയുടെ നാടാണിത്.ജനവിരുദ്ധതയോട് അനുരഞ്ജനമില്ലാത്ത നട്ടെല്ലുറപ്പിന്റെ കേരളം.പാദസേവ മാത്രം കണ്ടുപഠിച്ചിട്ടുള്ള , ഇന്നലെ കുരുത്ത തകരകളായ യൂത്തന്മാരില്‍ നിന്ന് പിതൃരാഹിത്യവും വിവരക്കേടും ഗുണ്ടായിസവുമല്ലാതെ എന്തുണ്ടാകാനാണ് ആതിരേ!
ആരാണ് മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞതെന്ന് യുക്തിഭദ്രമായി സ്ഥാപിക്കാന്‍ ഇനിയും കോണ്‍ഗ്രസിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നോറ്ക്കണം .കല്ലെറിഞ്ഞവരുടേതെന്ന മട്ടില്‍ പുറത്തു വിട്ടിട്ടുള്ള വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സംശയം വര്‍ദ്ധിപ്പിക്കാനെ ഉതകുന്നുള്ളൂ.കാറിന്റെ ഇടത് വശത്തെ ചില്ലുതുളച്ചെത്തിയ കല്ല് തന്റെ നെഞ്ചില്‍ തട്ടിത്തെറിച്ച് വലത് വശത്തെ ചില്ലു തകര്‍ത്ത് പുറത്തേയ്‌ക്ക് പാഞ്ഞു എന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത്.പക്ഷെ, ആതിരേ, പുറത്ത് വന്നിട്ടുള്ള ദൃശ്യങ്ങളിലെല്ലാം ഏറുകാര്‍ നില്‍ക്കുന്നത് കാറിന്റെ വലത് വശത്താണ്.ഡീന്‍ കുര്യാക്കോസിനും ഊച്ചാളിയൂത്തന്മാര്‍ക്കും ഇതിനെന്തു മറുപടിയാണുള്ളത്?
കൂത്തുപറമ്പ് ആവര്‍ത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന വിടുവായിത്തം ആദ്യം വിളമ്പിയത് രാജ് മോഹന്‍ ഉണ്ണിത്താനാണ്.അതാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ഡീന്‍ കുര്യാക്കോസ് അടക്കമുള്ള സര്‍വമാന എ കോണ്‍ഗ്രസുകാരും പറയുന്നത്.ഇനി അതാണ് വാസ്‌തവമെന്ന് സമ്മതിക്കാം.പോലീസ് മുന്നറിയിപ്പ് അവഗണിച്ച് കൂത്തുപറമ്പിലെത്തിയ എം.വി.രാഘവന്റെ അഹന്തയല്ലെ, സത്യത്തില്‍ അഞ്ചു യുവാക്കളുടെ കാലനായത്.സമാനമയ ഔദ്ധത്യമല്ലേ ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചത്.തലശേരിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ സ്ഥലത്തെ അപായകരമായ സാഹചര്യം മനസിലാക്കിയിട്ടും ഗണ്മാന് പകരം ടി.എ.സിദ്ധിഖിനെ മുന്‍ സീറ്റിലിരുത്തി മുഖ്യമന്ത്രി അവിടെയെത്തിയത് ഗൂഢമായ ഒരു അജണ്ടയുടെ അടിസ്ഥാനത്തിലല്ലെന്ന് എങ്ങനെ വിശ്വസിക്കാന്‍ പറ്റും, ആതിരേ ?തകര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിച്ഛായ രക്ഷിച്ചടുക്കാനുള്ള ഗര്‍ഹണീയതന്ത്രം ഇതിന് പിന്നിലില്ലേ?ഉണ്ടെന്ന് വേണം ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വായിച്ചെടുക്കാന്‍.സ്ഥലത്തുണ്ടായ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ബാഹുല്യമാണ് സുരക്ഷസംവിധാനങ്ങളില്‍ പിഴവുണ്ടാക്കിയതെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.``അടിയന്‍ ലച്ചിപ്പോം''എന്നവകാശപ്പെട്ട് അവിടെയെത്തിയവരില്‍ ഖദറിട്ടു നിന്ന ഒരു ഗുണ്ടയല്ലേ കൃത്യമായി കല്ലെറിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഇമേജ് രക്ഷിച്ചെടുത്തത്?ക്രൂരമായ ഈ സത്യവും, ആധിയുമൊന്നുമല്ല അഡ്വ.ജയശങ്കര്‍ പങ്കു വച്ചത്.ജനാഭിലാഷത്തിനെതിരെ പ്രവര്‍ത്തിക്കുകയും ജനങ്ങളെ നിരന്തരം വിഢികളാക്കുകയും വായ്‌തുറന്നാല്‍ കള്ളം പറയുകയുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് വോട്ടുചെയ്യുന്ന സാക്ഷരനായ പൗരന്റെ പ്രതിഷേധത്തില്‍ നിന്ന് ഇമ്മ്യൂണിറ്റിയില്ല എന്നേ അദ്ദേഹം വ്യക്തമാക്കിയത്.അതിനാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ബോറ്ഡ് തകര്‍ത്തത്..അതില്‍ ചീമുട്ട എറിഞ്ഞത്
ആതിരേ, നല്ല തന്തയ്‌ക്ക് പിറക്കണം എന്ന നാടന്‍ചൊല്ല് ഡീന്‍ കുറ്റിയാക്കോസിന്റെ ഊച്ചാളി യൂത്തന്മാരെ ഉദ്ദേശിച്ചു തന്നെ പരുവപ്പെട്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment