Tuesday, November 12, 2013
ചാള്‍സും കാമിലയും: ആനപ്പിണ്ഡങ്ങളെ എന്തിന് മാനിക്കണം?
ബ്രിട്ടന്റെ രാഷ്ട്രീയാടിമത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ ജീവന്‍ ബലി നല്‍കിയ പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വത്വബോധത്തെ അടിയറവ് വച്ചു കൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ ചാള്‍സിന്റേയും ഭാര്യയുടേയും വിനോദയാത്രയ്‌ക്ക് വേണ്ടി സ്വതന്ത്ര ഇന്ത്യയിലെ അഭിമാനികളായ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശവും ലംഘിച്ച് സുരക്ഷയൊരുക്കുന്നത്.ബ്രിട്ടിഷ് ഭരണവുമായി സാങ്കേതികമായ ബന്ധം മാത്രമുള്ള ചാള്‍സിനേയും ഭാര്യ കാമിലയേയും കെട്ടി എഴുന്നെള്ളിക്കാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന ജനാധിപത്യ ഭരണകൂടം നടത്തുന്ന ദാസ്യവൃത്തി കാണുമ്പോള്‍ കാറിത്തുപ്പാന്‍ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കാത്ത നട്ടെല്ലുള്ള ഇന്ത്യാക്കരനാണ്.അല്ലെങ്കില്‍ ഇന്ത്യയെ ഒന്നര നൂറ്റാണ്ടോളം കൊള്ളയടിച്ച ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പാസസേവകനാണ്.കേരളത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിക്കോ, പ്രസിഡന്റിനോ ലഭിക്കാറില്ലാത്ത സുരക്ഷ ചാള്‍സിനും കാമിലയ്ക്കുമൊരുക്കാന്‍ പകലന്തിയോളം അദ്ധ്വാനിക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കളുടെ മാനസീകാവസ്ഥ എത്ര ഹീനവും നീചവുമാണ്.ഇത്തരം മൗലീകാവകാശ ധ്വംസനങ്ങള്‍ക്ക് സമ്മതിദാനം കൊണ്ടു മാത്രമായിരിക്കില്ല വരുംകാല പൗരസഞ്ചയം മറുപടി പറയുക എന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്
ആതിരേ,പറയൂ ആരാണീ ചാള്‍സും കാമിലയും?
മേനി പറയാന്‍ ഒത്തിരി നേട്ടങ്ങളുണ്ടാകാം,ബ്രിട്ടന്റെ കിരീടാവകാശിയെന്ന് വെറുതേ മോഹിക്കുന്ന ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജിന്‍.ജീവകാരുണ്യപ്രവര്‍ത്തകന്‍ ,ജൈവകൃഷിയുടെ വക്താവ്,നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ ,പൗരാണിക നിര്‍മിതികളുടെ സംരക്ഷകന്‍ ,സമാന്തര വൈദ്യശാസ്‌ത്രത്തിന്റെ വക്താവ്,ഗ്രന്ഥകാരന്‍ ...എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്റെ യോഗ്യതകളുടെ പട്ടിക വേണമെങ്കില്‍ ഇനിയും നീട്ടാം
ഇതൊക്കെയാണെങ്കിലും, ആതിരേ, ബ്രിട്ടിഷ് ഭരണത്തില്‍ നേരിട്ട് സ്വാധീനമില്ലാത്ത ഒരു കാഴ്‌ചക്കാരന്‍ മാത്രമാണ് ചാള്‍സ്.1952 മുതല്‍ കിരീടാവകാശിയാണെങ്കിലും തന്നെക്കാള്‍ പ്രായമുള്ള കാമുകി കാമില പാര്‍ക്കര്‍ ബൗള്‍സിനു വേണ്ടി ഭാര്യ ഡായാന സ്‌പെന്‍സറെ വിവാഹമോചനത്തിലൂടെ ഒഴിവാക്കി(ദാരുണമായി കൊന്നത് ?) കൊണ്ട് ചാള്‍സിന്റെ മകന്‍ വില്യമിനെ തന്റെ പിന്‍ഗാമിയാക്കാനാണ് എലിസബത്ത് രാജ്ഞിക്ക് താത്‌പര്യം.
അങ്ങനെ ബ്രിട്ടിഷ് ഭരണവുമായി സാങ്കേതികമായ ബന്ധം മാത്രമുള്ള ചാള്‍സിനേയും ഭാര്യ കാമിലയേയും കെട്ടി എഴുന്നെള്ളിക്കാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന ജനാധിപത്യ ഭരണകൂടം നടത്തുന്ന ദാസ്യവൃത്തി കാണുമ്പോള്‍, ആതിരേ, കാറിത്തുപ്പാന്‍ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കാത്ത നട്ടെല്ലുള്ള ഇന്ത്യാക്കരനാണ്.അല്ലെങ്കില്‍ ഇന്ത്യയെ ഒന്നര നൂറ്റാണ്ടോളം കൊള്ളയടിച്ച ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പാസസേവകനാണ്.ഒരു പുതിയ ‘ക്വിറ്റ് ഇന്ത്യ’പ്രസ്ഥാനം തുടങ്ങേണ്ടത് അനിവാര്യവും അനുപേക്ഷണീയവുമാകുന്നത് ഇവിടെയാണ്.ഈ പോരാട്ടത്തില്‍ പുറത്താക്കേണ്ടത് ഖദര്‍ ധാരികളായ നവകൊളോണിയല്‍ രാജ്യദ്രോഹികളായത് കോണ്ട് സമര മാര്‍ഗം സുഭാഷ് ചന്ദ്രബോസിന്റേതും ഭഗത് സിംഗിന്റേയും കൂട്ടരുടേയുമാണ്.തകര്‍ക്കണം ആതിരേ, ഈ സര്‍പ്പസന്തതികളുടെ തലകള്‍ ,ഔദാര്യമൊട്ടുമില്ലാതെ...
ബ്രിട്ടന്റെ രാഷ്ട്രീയാടിമത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ ജീവന്‍ ബലി നല്‍കിയ പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വത്വബോധത്തെ അടിയറവ് വച്ചു കൊണ്ടാണ് ഖദറുടുത്ത ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ ചാള്‍സിന്റേയും ഭാര്യയുടേയും വിനോദയാത്രയ്‌ക്ക് വേണ്ടി സ്വതന്ത്ര ഇന്ത്യയിലെ അഭിമാനികളായ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശവും ലംഘിച്ച് സുരക്ഷയൊരുക്കുന്നത്.ചര്‍ക്കയില്‍ ഗാന്ധിജി കൊരുത്തെടുത്ത പരുത്തിനൂല് ബ്രിട്ടിഷ് മേല്‍ക്കോയ്മയ്ക്കെതിരെ പിടഞ്ഞുയര്‍ന്ന അഭിമാനിയായ ഭാരതീയന്റെ രക്തധമനികളായിരുന്നു;ദണ്ഡിയില്‍ വാരിയെടുത്ത ഒരു പിടി ഉപ്പ് സ്വാതന്ത്ര്യ മോഹികളുടെ വിയര്‍പ്പുകുറുക്കിയെടുത്ത പോരാട്ടത്തിന്റെ ക്ഷാരരൂക്ഷതയായിരുന്നു...സരിതയുടേയും ശാലുവിന്റേയും ഗണികാതന്ത്രം മണക്കുന്ന വിയര്‍പ്പാസ്വദിക്കുന്ന ഖദര്‍ധാരികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത ദേശീയ ബോധത്തിന്റെ മൂര്‍ച്ചകളാണവ.അതു കൊണ്ടു തന്നെ അവരെ സംരക്ഷിക്കുന്ന പുതുപ്പള്ളി ഗാന്ധിക്ക് 1876ല്‍ ആരംഭിച്ചതും ബ്രിട്ടിഷ് നായ്ക്കള്‍ ‘ശിപ്പായി ലഹള’ എന്ന് അവഹേളിച്ചതുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ വിശുദ്ധി, ആതിരേ, മനസിലാകില്ല.മറിച്ച് കൊളോണിയല്‍ കാലത്തെ ദാസ്യവൃത്തിയേ പ്രവൃത്തിയില്‍ വരൂ.ആതിരേ രാഷ്ടത്തലവന്മാര്‍ ഈ നാട് സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കായി സുരക്ഷാസന്നാഹം ഒരുക്കുന്നത് പോലും ഇന്ത്യന്‍ പൌരന്റെ മൌലീകാവകാശധ്വംസനത്തിലാണ് .അപ്പോഴാണ് ചാള്‍സിനും ഭാര്യക്കും ഇംഗ്ലണ്ടില്‍ പോലും ലഭിക്കാത്ത സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത് . ഈ ദുഷിച്ച പാദസേവകാണുമ്പോള്‍ , ആതിരേ, പുച്ഛവും ആത്മനിന്ദയും പ്രതിഷേധവും എല്ലാ സീമകളും ലംഘിക്കുകയാണ്
നവംബര്‍ പതിനൊന്ന് മുതല്‍ പതിനാലാം തിയതി വരെ എറണാകുളം- കോട്ടയം ജില്ലകളിലെ വാഹനയാത്രക്കാരുടെയും കാല്‍നടക്കാരുടേയും സഞ്ചാര സ്വാതന്ത്ര്യമാണ് ഈ ബ്രിട്ടിഷ് പുഴുവിന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഹനിക്കുന്നത്.കുടുംബം പുലര്‍ത്താന്‍ വഴിവാണിഭം നടത്തുന്ന സാധുക്കളുടെ കഞ്ഞിയിലാണ് മണ്ണുവാരിയിടുന്നത്.ആദിവാസികളുടേയും സ്വദേശികളായ വിനോദസഞ്ചാരികളുടേയും സ്വസ്ഥത തകര്‍ക്കുന്നത്.കേരളത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിക്കോ, പ്രസിഡന്റിനോ ലഭിക്കാറില്ലാത്ത സുരക്ഷയൊരുക്കാന്‍ പകലന്തിയോളം അദ്ധ്വാനിക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കളുടെ മാനസീകാവസ്ഥ എത്ര ഹീനവും നീചവുമാണ്!ആതിരേ, ഇന്ത്യയെ കൊള്ളയടിച്ച് മുടിച്ച ; ഇന്ത്യാക്കാരെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും വിഭജിച്ച് ഭരിച്ച് രസിച്ച രാജവാഴ്‌ചക്കലത്തിന്റെ പിന്‍തലമുറയിലെ ഒരു ശുഷ്‌കജന്മത്തിന് വേണ്ടിയാണോ ഗാന്ധിജിയുടെ അനുയായികളെന്ന് അഭിമാനിക്കുന്നവര്‍ ഉടുമുണ്ടഴിച്ച് വിരിച്ച് സ്വാഗതമോതി സഞ്ചാര പാതയൊരുക്കുന്നത്? ആ ശാപത്തിന് വേണ്ടിയാണോ റോഡുകള്‍ മോടിപിടിപ്പിക്കുന്നത്?ബാരിക്കേഡുകളൊരുക്കി ഇന്ത്യന്‍ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം കൈയ്യേറുന്നത്?ഈ റോഡുകളിലെ ഗട്ടറുകളില്‍ വീണ് എത്ര ജീവിതങ്ങള്‍ പൊലിഞ്ഞു! എത്രപേര്‍ ജീവച്ഛവങ്ങളായി കഴിയുന്നു!!അന്നൊന്നും പാതയിലെ ഒരു കുഴിയടയ്‌ക്കാന്‍ പോലും മനസ്സില്ലാതിരുന്ന ഭരണകൂടവും ഉദ്ദ്യോഗസ്ഥരുമാണ്, ആതിരേ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് നന്നാക്കുന്നത്..റോഡ് വക്കത്തെ മാലിന്യങ്ങള്‍ നീക്കുന്നത്..
ചൂഷകനെ രസിപ്പിക്കാനും പൗരനെ മെനക്കെടുത്താനുമുള്ള ദാസ്യവൃത്തിയുടെ മുഖക്കുറിപ്പല്ല, ആതിരേ, `` അതിഥി ദേവോ ഭവഃ ''എന്ന ആര്‍ഷഭാരത മൂല്യബോധം .ആത്മാഭിമാനമുള്ള പൗരന്‍ അര്‍ഹനായ അതിഥിയോട് പുലര്‍ത്തേണ്ടുന്ന തന്മയീഭാവമാണത്.ചാള്‍സിന്റേയും ഭാര്യയുടേയും അവരുടെ അംഗരക്ഷകരുടേയും മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയടക്കമുള്ള മന്ത്രി പുംഗവന്മര്‍ക്കും ഉദ്യോഗസ്ഥ പരിഷകള്‍ക്കും പദസേവ ഭൂഷണമായിരിക്കാം.സ്വാഭിമാനികളായ പൗരന്മാര്‍ക്ക് അത് മൃതിയേക്കാള്‍ ഭയാനകമാണ്.സംസ്ഥാനം കടക്കെണിയില്‍ പെട്ട് നട്ടം തിരിയുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി സായിപ്പിന് പാദപൂജ ചെയ്യുന്നത്.ചാള്‍സിന്റെ 65-ാം പിറന്നാളാഘോഷം പൊടിപൊടിക്കുന്നത്. ഇത്തരം മൗലീകാവകാശ ധ്വംസനങ്ങള്‍ക്ക് സമ്മതിദാനം കൊണ്ടു മാത്രമായിരിക്കില്ല, ആതിരേ, വരുംകാല പൗരസഞ്ചയം മറുപടി പറയുക എന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്.
Subscribe to:
Post Comments (Atom)
No comments:
Post a Comment