Sunday, November 24, 2013
ആറന്മുള വിമാനത്താവളവും ചതിയന്‍ ചാണ്ടിയും
പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും 74 എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും എതിര്‍ത്തിട്ടും വിമാനത്താവള കമ്പനിക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഒത്താശയാണ് ആറ്ന്മുള വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കുന്നതിനിടയാക്കിയത്. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയുടെ വിലക്ക് പോലും ഉമ്മന്‍ ചാണ്ടി പരിഗണിച്ചില്ല. വിമാനത്താവളത്തിന്റെ പ്രൊമോട്ടര്‍മാരായ കെജിഎസ് ഗ്രൂപ്പിനും അവരുടെ പങ്കാളികളായ റിലയന്‍സിനും വേണ്ടി ഇടതു സര്‍ക്കാരും ഇളവുകള്‍ നല്‍കിയിരുന്നു എന്ന വസ്‌തുത മറന്നു കൊണ്ടല്ല ഇതെല്ലാം പറയുന്നത്.പക്ഷെ ജനവിരുദ്ധമായ ഒരു നടപടിയാണ് മുന്‍ സര്‍ക്കാര്‍ ചെയ്‌തതെങ്കില്‍ അത് തിരുത്തുമ്പോഴാണല്ലോ പിന്നാലെ വരുന്ന സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കുന്നതും ജനായത്ത ഭരണത്തിന്റെ കാവല്‍ക്കാരുമാകുന്നത്.ഇവിടെ പക്ഷേ, ഈ വിഷയത്തില്‍,ഇടത് സര്‍ക്കാര്‍ സ്വീകരിച്ചതിനേക്കാള്‍ ആത്മഹത്യാപരമായ നയങ്ങളും നടപടികളുമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരിക്കുന്നത്.പദ്ധതിക്ക് അന്തിമാനുമതി ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാരിനെ നേരിട്ടു സമീപിക്കുക വഴി ജനവഞ്ചനയില്‍ `` ഈ ചതിയന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളെ'' എന്ന ഭീഷണമായ സന്ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്
അധികാരം ഒരു വ്യക്തിയെ എത്രമാത്രം ദുഷിപ്പിക്കും എന്നതിന്റെ ഏറ്റവും ബീഭത്സമായ ഉദാഹരണമാകുകയാണ്, ആതിരേ, ഉമ്മന്‍ ചാണ്ടി.ഭൂലോക ഫ്രോഡുകള്‍ക്കും സംഘടിത ചതിയന്മാര്‍ക്കുമായാണ് ഉമ്മന്‍ ചാണ്ടി ഭരിക്കുന്നതെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് സ്ഥാപിക്കുന്നതാണ് ആറന്മുള വിമാനത്താവളത്തിന് ലഭിച്ചിട്ടുള്ള കേന്ദ്രാനുമതി.
നിയമം നിയമത്തിന്റെ വഴിക്കെന്ന ഉദീരണനത്തിന്റെ മറവില്‍ ഏറ്റവും വലിയ നിയമലംഘകനും ജനവിരുദ്ധനുമാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ കരുതലാര്‍ന്ന വികസന നയവും അത് നടപ്പാക്കുന്നതിലെ അതിവേഗവും കറതീര്‍ന്ന കബളിപ്പിക്കലാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നിലും നാടിന്റെ അസ്ഥിവാരം തോണ്ടുന്ന മാഫിയകള്‍ക്കും ലോബികള്‍ക്കും മുന്നിലും പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ ഒട്ടും ഉളുപ്പില്ലാത്ത ഒരു ജന്മമാണ് തന്റേതെന്നും നിരന്തരം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് ഈ ജനവിരുദ്ധന്‍.
തന്നെ ജയിപ്പിച്ച സമ്മതിദായകര്‍ക്കും താനുള്‍പ്പെടെയുള്ള ചൂഷകരെ പട്ടിണിയില്ലാതെ പോറ്റുന്ന നികുതിദായകര്‍ക്കും നടുവൊടിയാതെ സഞ്ചരിക്കാന്‍ ഒരു കിലോമീറ്റര്‍ റോഡുപോലുമുണ്ടാക്കാതെ,കുടിവെള്ളമെത്തിക്കാതെ,ഔഷധങ്ങള്‍ നല്‍കാതെ റിലയന്‍സ് പോലുള്ള സ്വകാര്യമൂലധനക്കൊള്ളക്കാര്‍ക്കായി നടത്തുന്ന വിടുപണി കാണുമ്പോള്‍, ആതിരേ, ചതിയന്‍ ചന്തുവിന്റെ ഈ പുനരവതാരത്തെ അധികാരത്തില്‍ നിന്ന് വലിച്ചിറക്കാന്‍ അവലംബിക്കുന്ന ഏത് മാര്‍ഗവും വിശുദ്ധമാണെന്ന് പറയേണ്ടി വരുന്നു.
ആതിരേ, രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ് ഈ കുറുന്താളിപ്പ് എന്നോര്‍ക്കണം.അധികാരത്തിലെത്തിയാല്‍ നാടിന്റെ ഈടുവയ്‌പ്പുകള്‍ വിറ്റുമുടിക്കുന്നതില്‍ മാത്രം താത്‌പര്യമുള്ള ഒരു വ്യവസായമന്ത്രിയെ കൂടി കൂട്ടിന് കിട്ടുമ്പോള്‍ ചതിയന്‍ ചാണ്ടിക്ക് ജനവിരുദ്ധതയില്‍ അര്‍മാദിക്കാനാകുന്നത് സ്വാഭാവികം.കരിമണല്‍ ഖനനത്തിന് സ്വകാര്യലോബികള്‍ക്ക് അരുനില്‍ക്കുന്ന കൊലച്ചതിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ആറന്മുള വിമാനത്താവളത്തിന് അനുമതിലഭിക്കാന്‍ നടത്തിയ ചതിപ്പണിയുടെ തനിസ്വരൂപം വ്യക്തമായിരിക്കുന്നത്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഒരു പ്രദേശത്തേയും ജനങ്ങളേയും ഒറ്റുകൊടുക്കുകയാണ് ഉമ്മന്‍ ചാണ്ടി .
ആറന്മുളയിലെ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയും, നീരൊഴുക്കു തോടുകളെ തകര്‍ത്തും, ആയിരങ്ങളെ കുടിയൊഴിപ്പിച്ചും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കാണ്, ആതിരേ, കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി വിമാനത്താവള കമ്പനി നല്‍കിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടേയും കാര്യം പരാമര്‍ശിച്ചിട്ടേ ഉണ്ടായിരുന്നില്ല. വ്യാജ പഠന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തോടെയാണ് ഈ അനുമതി. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വെളിവായിരിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതി, ആതിരേ, പന്ത്രണ്ടോളം നിയമങ്ങള്‍ ലംഘിച്ചാണ് നടപ്പാക്കാന്‍ തുനിയുന്നത്.ഈ നിയമ ലംഘനങ്ങള്‍ക്കെല്ലാം ഉമ്മന്‍ ചാണ്ടിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കുന്നുവെന്നത് അപകടകരമാണ്.
ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭ്യമാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയതു വഴി വിട്ട സഹായങ്ങളാണ്.ഇതിന് എത്രകോടി ലഭിച്ചു എന്ന് വ്യക്തമാക്കേണ്ട ഒരു ദിവസം വരുമെന്ന് ഉമ്മന്‍ ചാണ്ടി ഓര്‍ക്കുക.ഈ ജനവഞ്ചനയാണ് ഒരു നിമിഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ സ്വസ്ഥതയോടെ ഇരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവസരം നല്‍കാത്തത്. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും ജനപ്രതിനിധികളുടെയും എതിര്‍പ്പുകള്‍ വക വയ്‌ക്കാതെയാണ് റിലയന്‍സിന് 15 ശതമാനം ഓഹരിയുള്ള ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ ജി എസ് ഗ്രൂപ്പിന് 700 ഏക്കര്‍ സ്ഥലത്ത് 2000 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഉമ്മന്‍ ചാണ്ടി അനുമതി നേടിക്കൊടുത്തിരിക്കുന്നത്.ആതിരേ, പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും 74 എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും എതിര്‍ത്തിട്ടും വിമാനത്താവള കമ്പനിക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഒത്താശയാണ് അന്തിമ അനുമതി ലഭിക്കുന്നതിനിടയാക്കിയത്. ഭരണപക്ഷത്തിനു ഭൂരിപക്ഷമുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ വിലക്ക് പോലും ഉമ്മന്‍ ചാണ്ടി പരിഗണിച്ചില്ല. വിമാനത്താവളത്തിന്റെ പ്രൊമോട്ടര്‍മാരായ കെജിഎസ് ഗ്രൂപ്പിനും അവരുടെ പങ്കാളികളായ റിലയന്‍സിനും വേണ്ടി ഇടതു സര്‍ക്കാരും ഇളവുകള്‍ നല്‍കിയിരുന്നു എന്ന വസ്‌തുത മറന്നു കൊണ്ടല്ല ഇതെല്ലാം പറയുന്നത്.പക്ഷെ ജനവിരുദ്ധമായ ഒരു നടപടിയാണ് മുന്‍ സര്‍ക്കാര്‍ ചെയ്‌തതെങ്കില്‍ അത് തിരുത്തുമ്പോഴാണല്ലോ പിന്നാലെ വരുന്ന സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കുന്നതും ജനായത്ത ഭരണത്തിന്റെ കാവല്‍ക്കാരുമാകുന്നത്.ഇവിടെ പക്ഷേ, ഈ വിഷയത്തില്‍,ഇടത് സര്‍ക്കാര്‍ സ്വീകരിച്ചതിനേക്കാള്‍ ആത്മഹത്യാപരമായ നയങ്ങളും നടപടികളുമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരിക്കുന്നത്. പദ്ധതിക്ക് അന്തിമാനുമതി ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാരിനെ നേരിട്ടു സമീപിക്കുക വഴി ജനവഞ്ചനയില്‍ `` ഈ ചതിയന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളെ'' എന്ന ഭീഷണമായ സന്ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്
2012ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളും കേന്ദ്ര സര്‍ക്കാരിനു ലഭിച്ച പരാതികളും പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിനോടും വിമാനത്താവള കമ്പനിയോടും വിശദീകരണം തേടിയപ്പോള്‍, ആതിരേ, വിമാനത്താവള കമ്പനി നല്‍കിയ വിശദീകരണം തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാരും നല്‍കിയത് ! നെല്‍ വയലുകളോ തണ്ണീര്‍ത്തടങ്ങളോ നികത്തില്ലെന്നും നികത്തിയിട്ടില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. സംസ്ഥാന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നീര്‍ത്തടങ്ങളും നെല്‍ വയലുകളും നികത്തുമെന്ന കണ്ടെത്തലുണ്ടായിരുന്നു. പദ്ധതി സ്ഥാപിച്ചാല്‍ പരിസ്ഥിതിക്കു ഗുരുതരമായ കോട്ടം വരുമെന്നും കണ്ടെത്തിയിരുന്നു.ഇതെല്ലാം കണ്ടില്ലെന്നു നടിച്ചാണ് നെല്‍വയലുകള്‍ നികത്തില്ലെന്ന ഉറപ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്.
ഇവിടെ മറ്റൊരു കള്ളക്കളിയും തിരിച്ചറിയണം.കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള കമ്പനിയുടെ ഓഹരിയെടുത്തത്. വിശദമായ ചര്‍ച്ചകള്‍ നടത്താതെ ഒരു മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജന്‍ഡയായി ഉള്‍പ്പെടുത്തിയായിരുന്നു തീരുമാനത്തിന് അംഗീകാരം നേടിയത്. ഇതിനു മുമ്പായി നിയമ വകുപ്പിന്റെ പോലും ഉപദേശം തേടിയില്ല.പരിസ്ഥിതി, റവന്യൂ വകുപ്പുകളും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പത്തു ശതമാനം ഓഹരിയെടുത്തു കൊണ്ടു പദ്ധതിയുടെ ഭാഗമായതോടെ സംസ്ഥാനം പൂര്‍ണമായും പദ്ധതിയെ അനുകൂലിക്കുന്നുവെന്ന ധാരണ കേന്ദ്ര സര്‍ക്കാരിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. സര്‍ക്കാരിന് പദ്ധതി വഴി ഒരു സാമ്പത്തിക ലാഭവുമില്ലെന്നിരിക്കെയായിരുന്നു ഓഹരിയെടുക്കല്‍. കമ്പനിയില്‍ ഒരു നിയന്ത്രണത്തിനും സാധ്യതയില്ലെന്നുറപ്പുണ്ടായിട്ടും ഇതിനു മുതിര്‍ന്നത് ,ആതിരേ, സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
വിമാനത്താവളം ആരംഭിക്കാനുള്ള പദ്ധതിയെ ആദ്യം മുതല്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകരും ഇടതു പാര്‍ട്ടികളും എതിര്‍ത്തു വരുന്നതാണ്. നെല്‍വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെയാണ് പ്രധാന എതിര്‍പ്പ്. നെല്‍വയല്‍ നികത്തുന്നത് കേരളത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്ന് വിമാനത്താവളം നിര്‍മിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് വിമര്‍ശകരുടെ വാദം. ശരിയായ രീതിയില്‍ പരിസ്ഥിതി ആഘാതപഠനം നടത്താതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് മറ്റൊരു വിമര്‍ശനം. വിമാനത്താവളത്തെ എതിര്‍ക്കുന്ന ആറന്മുള പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രദേശത്ത് സമരം നടന്നുവരികയാണ്. പ്രദേശവാസികളുടെ സമരം ശക്തമാകുകയാണെങ്കില്‍ സംരക്ഷണം തേടാന്‍ കമ്പനിക്കു കോടതിയെ സമീപിക്കുന്നതിനുള്ള അവസരവും ഉമ്മന്‍ ചാണ്ടി ഒരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സിവില്‍ ഏവിയേഷന്‍ നയങ്ങള്‍പോലും മറികടന്നാണ് വിമാനത്താവള പദ്ധതിക്ക് പച്ചക്കൊടി കിട്ടിയിരിക്കുന്നത്.വിമാനത്താവളങ്ങള്‍ തമ്മില്‍ കുറഞ്ഞത് 150 കിലോമീറ്ററെങ്കിലും അകലമുണ്ടാകണമെന്ന നയവും ആറന്മുളയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല. തിരുവനന്തപുരത്തേക്കും നെടുമ്പാശേരിയിലേക്കും ഈ ദൂരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കേന്ദ്രങ്ങളോട് ദൂരപരിധി ഒരു നയം മാത്രമാണെന്നും നിയമമല്ലെന്നുമാണ് വ്യോമയാന മന്ത്രാലയം വിശദീകരിച്ചത്.ആതിരേ,ഒരു സ്വകാര്യ വിമാനത്താവളത്തിനുവേണ്ടിയാണ് ഈ വിട്ടുവീഴ്‌ചയെന്നതാണു ശ്രദ്ധേയം.
കേന്ദ്രാനുമതി ലഭിച്ചതോടെ കേവലം പ്രാദേശികാനുമതികള്‍ കൂടി നേടിയെടുത്താല്‍ വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക് കുതിക്കും. സ്ഥലം നികത്തുന്നതിന് ആറന്മുളയിലെ പഞ്ചായത്തുതല സമിതിയുടെ അനുമതിയാണ് ആദ്യം വേണ്ടത്. ആര്‍.ഡി.ഒയും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമടങ്ങിയ ജില്ലാതല സമിതിയും ലാന്റ് റവന്യൂ കമ്മിഷണറും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുമടങ്ങിയ സമിതിയില്‍ പദ്ധതിയോട് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചത് ലാന്റ് റവന്യൂ കമ്മിഷണര്‍ മാത്രമാണ്. ഈ എതിര്‍പ്പുകൂടി മറികടന്നാല്‍ കാര്യങ്ങള്‍ സുഗമമാകും.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്ന മട്ടില്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പറന്നത് കെ.ജി.എസ് ഗ്രൂപ്പിനു വേണ്ടിയായിരുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ അനുകൂലിക്കുക.കാരണം പാര്‍ട്ടിയിലെ പ്രശങ്ങള്‍ ഇപ്പോഴും അതേ പോലെ തുടരുമ്പോള്‍, ആതിരേ, ആറന്മുളയിലെ സ്വകാര്യ വിമാനത്താവളം `ടേക്ക് ഓഫിന്' തയ്യാറായിക്കഴിഞ്ഞു .200 കോടി രൂപയാണ് ഈ ഇനത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച കമ്മീഷന്‍.സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേരയാണ് ‘രക്ഷാധികാരി’.ആന്റോ ആന്റണി എംപിയും ശിവദാസന്‍ നായര്‍ എംഎല്‍എയുമാണ് ഇടനിലക്കാര്‍ .അക്കാര്യങ്ങള്‍ നാളെ...
Subscribe to:
Post Comments (Atom)
No comments:
Post a Comment