Friday, November 22, 2013
ഭാരതരത്‌നം: നാടിന് വേണ്ടത് ക്രിക്കറ്ററേയോ ശാസ്‌ത്രജ്ഞനേയോ?
കളിക്കളത്തിലെ മികവാണ് സച്ചിനെ ഭാരതരത്‌ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെങ്കില്‍,സച്ചിന് മുന്‍പ് അത് ലഭിക്കാനേറ്റവും അര്‍ഹതയുള്ള ധ്യാന്‍ ചന്ദിനെ തഴഞ്ഞ് സച്ചിനെ തെരെഞ്ഞെടുത്തതാണ് എതിര്‍പ്പുണ്ടാക്കുന്നത്.ഈ തെരഞ്ഞെടുപ്പില്‍ ശുഷ്‌കമായ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്.സച്ചിന്റെ പ്രശസ്‌തിയും സ്വീകാര്യതയും ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റാനുള്ള കോണ്‍ഗ്രസിന്റെ നീചമായ നീക്കം.അതു കാണാതിരുന്നു കൂട.അതിനെ എതിര്‍ക്കാതിരുന്നു കൂട.ജനായത്ത നയങ്ങളിലൂടേയും ജനപക്ഷ നിലപാടുകളിലൂടേയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ജനഹൃദയങ്ങള്‍ കീഴടക്കേണ്ടത്.അല്ലാതെ ഒരു കളിക്കാരനോടുള്ള ആരാധന ഹൈജാക്ക് ചെയ്‌തല്ല.
മുംബൈയിലെ വാംഖ്‌ഡെ സ്റ്റേഡിയത്തെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെയും ആഹ്‌ളാദത്തില്‍ ഇളക്കിമറിച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ തനിക്കു ലഭിച്ച ഭാരത രത്‌ന ബഹുമതി ആഘോഷിച്ചത്.സ്റ്റേഡിയത്തിലുണ്ടായിരുന്ന സച്ചിനെ പ്രധാനമന്ത്രി തന്നെ നേരിട്ടു വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. പിന്നാലെ അഭിനന്ദന പ്രവാഹവും.
അതേ സമയം, സച്ചിനൊപ്പം ഭാരതരത്‌നപ്പട്ടം ലഭിച്ച ലോകോത്തര ശാസ്‌ത്രജ്ഞന്‍ ഡോ. സി.എന്‍.ആര്‍ റാവു വാര്‍ത്തപോലും അറിയാതെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ചെക്കിങ് ക്യൂവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഭാര്യയോടൊപ്പം നില്‍ക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ രത്‌നത്തിനു മുന്നില്‍ ശാസ്‌ത്രജ്ഞന്റെ തിളക്കം മങ്ങിപ്പോയി !
ആതിരേ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കിയ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താത്‌പര്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.നന്ന്,താരാരാധനയുടെ ഊതിവീര്‍പ്പിച്ച കുമിളപ്പുറത്തു നിന്നിറങ്ങി മണ്ണില്‍ കാലുകുത്തി നില്‍ക്കാനുള്ള ശ്രമങ്ങള്‍ ശ്ലാഘിക്കപ്പെടണം.ആ അര്‍ഥത്തില്‍ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലും കോടതിയുടെ പറിശോധനയ്‌ക്കും കൊണ്ടുവന്നവരെ ഞാന്‍ നിറഹൃദയത്തോടെ അഭിനന്ദിക്കുന്നു.
ക്രിക്കറ്റ് ലോകത്ത് കാല്‍നൂറ്റാണ്ടോളം ഇന്ത്യയുടെ യശസ്,മാന്യമായി ഉയര്‍ത്തിപ്പിടിച്ച സച്ചിന്‍ ഭാരതരതന പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടാകാം.പക്ഷേ, ആതിരേ, ആ പുരസ്‌കാരം നല്‍കാന്‍ തെരഞ്ഞെടുത്ത രീതിയും സന്ദര്‍ഭവും ഭാരതരത്‌നയുടെ തന്നെ മാറ്റുകുറച്ചു .ക്രിക്കറ്റിന് മുന്‍പ് ഭാരതത്തിന്റെ കളിവികാരം ചിറകടിച്ച് പറന്നിരുന്നത് ഹോക്കിക്ക് ചുറ്റുമായിരുന്നു.ക്രിക്കറ്റല്ല, ഹോക്കിയാണ് ഭാരതത്തിന്റെ ദേശിയ ഗെയിം.ജയിക്കുന്ന കളികള്‍ക്കും കളിക്കാര്‍ക്കും ചുറ്റുമാണ് ആരാധകരുണ്ടാകുന്നത്, അവരുടെ പ്രാര്‍ത്ഥന നിറയുന്നത്.സച്ചിന്‍ പിറന്ന് വീഴും മുന്‍പ് കളിക്കളങ്ങളില്‍ ,ഒളിമ്പ്‌ക്‌സ് വേദികളില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക പാറിച്ചത് ഹോക്കിയും ഹോക്കി കളിക്കാരുമായിരുന്നു.ജയിക്കുന്ന കളിയും ഐതിഹാസികമാനമുള്ള ഒരു കളിക്കാരനും ചേരുമ്പോഴാണ് ഒരു കായിക ഇനം ജനഹൃദയം കീഴടക്കുന്നത്. സച്ചിന് മുന്‍പ് ഭാരതത്തിന്റെ ഹൃദയം കീഴടക്കിയവരായിരുന്നു ഹോക്കി മാന്ത്രീകന്‍ ധ്യാന്‍ ചന്ദും പറക്കും സിങ്ങെന്ന വാഴ്‌ത്തുമൊഴി ലഭിച്ച മില്‍ഖാ സിംഗും.രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണത്തിന് പക്ഷെ സമ്പത്തിന്റെ തിളക്കമോ,സച്ചിന് ലഭിച്ചത് പോലുള്ള മീഡിയ ഹൈപ്പോ ഉണ്ടായിരുന്നില്ല.ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായി തോല്‍ക്കുകയും ക്രിക്കറ്റില്‍ വിജയിക്കുകയും ചെയ്‌തപ്പോള്‍ മാധ്യമങ്ങളും ആരാധകരും ക്രിക്കറ്റിന്റെ പിറകേ കൂടുകയായിരുന്നു.അങ്ങനെയാണ് ,ആതിരേ,ക്രിക്കറ്റ് ഇന്ത്യാക്കാരന്റെ മതവും സച്ചിന്‍ ദൈവവുമായത്.
കളിക്കളത്തിലെ മികവാണ് സച്ചിനെ ഭാരതരത്‌ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെങ്കില്‍,സച്ചിന് മുന്‍പ് അത് ലഭിക്കാനേറ്റവും അര്‍ഹതയുള്ള ധ്യാന്‍ ചന്ദിനെ തഴഞ്ഞ് സച്ചിനെ തെരെഞ്ഞെടുത്തതാണ് എതിര്‍പ്പുണ്ടാക്കുന്നത്.ഈ തെരഞ്ഞെടുപ്പില്‍ ശുഷ്‌കമായ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്, ആതിരേ! .ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്റെ പ്രശസ്‌തിയും സ്വീകാര്യതയും വോട്ടാക്കിമാറ്റാനുള്ള കോണ്‍ഗ്രസിന്റെ നീചമായ നീക്കം.അതു കാണാതിരുന്നു കൂട.അതിനെ എതിര്‍ക്കാതിരുന്നു കൂട.ജനായത്ത നയങ്ങളിലൂടേയും ജനപക്ഷ നിലപാടുകളിലൂടേയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ജനഹൃദയങ്ങള്‍ കീഴടക്കേണ്ടത്.അല്ലാതെ ഒരു കളിക്കാരനോടുള്ള ആരാധന ഹൈജാക്ക് ചെയ്‌തല്ല.
മുംബൈയിലെ വാംഖ്‌ഡെ സ്റ്റേഡിയത്തെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെയും ആഹ്‌ളാദത്തില്‍ ഇളക്കിമറിച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ തനിക്കു ലഭിച്ച ഭാരത രത്‌ന ബഹുമതി ആഘോഷിച്ചത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന സച്ചിനെ പ്രധാനമന്ത്രി തന്നെ നേരിട്ടു വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. പിന്നാലെ അഭിനന്ദന പ്രവാഹവും.
അതേ സമയം, സച്ചിനൊപ്പം ഭാരതരത്‌നപ്പട്ടം ലഭിച്ച ലോകോത്തര ശാസ്‌ത്രജ്ഞന്‍ ഡോ. സി.എന്‍.ആര്‍ റാവു വാര്‍ത്തപോലും അറിയാതെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ചെക്കിങ് ക്യൂവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഭാര്യയോടൊപ്പം നില്‍ക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ രത്‌നത്തിനു മുന്നില്‍ ആതിരേ,ശാസ്ത്രജ്ഞന്റെ തിളക്കം മങ്ങിപ്പോയി !
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ശാസ്‌ത്ര ഉപദേശ കൗണ്‍സിലിന്റെ അധ്യക്ഷനാണ് ഡോ. റാവു. ക്യാബിനറ്റ് റാങ്കുള്ള വ്യക്തി. ആഗോള പ്രശസ്‌തമായ നൂറ് ഗവേഷണ നേട്ടങ്ങളുടെ ഉടമ. ബംഗളൂരുവിലെ ജവഹര്‍ലാല്‍ സെന്റര്‍ ഫൊര്‍ അഡ്വാന്‍സ്‌ഡ് സയ്‌ന്റിഫിക് റിസേര്‍ച്ചിന്റെ അധ്യക്ഷനെന്ന നിലയില്‍ തിരുവനന്തപുരത്ത് സെന്ററിന്റെ സഹകരണത്തോടെ സിഎസ്‌ഐആര്‍ നടത്തിയ ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.നാനോ പിഗ്മെന്റുകളുടെ സഹായത്തോടെ വെള്ളത്തില്‍ നിന്ന് ഹൈഡ്രജനും ഓക്‌സിജനും വേര്‍തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. നാളെയുടെ ഇന്ധനം ഹൈഡ്രജനാണെന്ന് തെളിയിക്കുകയായിരുന്നു ഡോ. റാവു. വെള്ളത്തില്‍ നിന്ന് ഇതു വേര്‍തിരിച്ചെടുക്കാനാവും. വ്യാവസായികാടിസ്ഥാനത്തില്‍ ഇതു സാധിച്ചെടുത്താല്‍ പച്ചവെള്ളം ഇന്ധനമാക്കി നമ്മുടെ കാറുകളും ബൈക്കുകളും ഓടിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. ആ ദിവസം അകലെയല്ലെന്നും ഡോ. റാവു പറഞ്ഞു.
പരിപാടി കഴിഞ്ഞ് ഡോ. റാവു നേരേ വിമാനത്താവളത്തിലേക്കു പോയി. അവിടെ നിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്നു ഉദ്ദേശ്യം. ഉദ്ദേശിച്ചതിലും എണ്‍പതു മിനിറ്റ് നേരത്തേ അദ്ദേഹം വിമാനത്താവളത്തിലെത്തിയെങ്കിലും വിഐപി പരിഗണനയൊന്നും ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. തിരുവനന്തപുരത്തെ നിത്യ സന്ദര്‍ശകനാണെങ്കിലും ഒരിക്കലും ഒരിടത്തും അധിക സൗകര്യങ്ങള്‍ ആവശ്യപ്പെടില്ലെന്നു മാത്രമല്ല, താന്‍ ആരാണെന്ന് ആരോടും പറയാറുമില്ല. അന്നും അതാണു സംഭവിച്ചത്. ആതിഥേയര്‍ അദ്ദേഹത്തെ കാറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു മടങ്ങി. പതിവു പോലെ സാധാരണ യാത്രക്കാര്‍ക്കൊപ്പം ചെക്കിങ്ങിനു ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ചാനലുകള്‍ ഭാരത രത്‌ന അവാര്‍ഡ് വാര്‍ത്ത പുറത്തു വിട്ടത്. വിമാനത്താവളത്തിലുണ്ടായിരുന്ന മിക്ക ടെലിവിഷന്‍ സെറ്റുകളിലും, ആതിരേ, ഈ സമയം എന്റര്‍ടെയ്‌ന്‍മെന്റ് ചാനലുകളും പരസ്യങ്ങളുമായിരുന്നു!!
അതേ സമയം, സിഎസ്‌ഐആറിലടക്കം ടെലിവിഷന്‍ മുഖേന വാര്‍ത്തയറിഞ്ഞു. അക്കാര്യം ഡോ. റാവുവിനെ അറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിനു സ്വന്തമായി മൊബെയില്‍ ഫോണ്‍ ഇല്ലെന്ന കാര്യം അവര്‍ ഓര്‍ത്തത്. അപ്പോഴേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് സയന്‍സസിലെ ഫോക്കല്‍റ്റി ഡോ. ജോര്‍ജ് തോമസ് വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്ടാവും നിയുക്ത ഭാരതരത്‌നവുമായ ഡോ. റാവു വിമാനത്താവളത്തിലുണ്ടെന്നും ഭാരതരത്‌ന വാര്‍ത്ത അദ്ദേഹത്തെ ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ വിമാനത്താവളം അധികൃതര്‍ നെട്ടോട്ടമായി. ഒടുവില്‍ ഡോ. റാവുവിനെ പാസഞ്ചര്‍ ചെക്ക് അപ് ക്യൂവില്‍ കണ്ടെത്തിയ എയര്‍ പോര്‍ട്ട് മാനേജര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ വിഐപി ലോഞ്ചിലേക്കു കൂട്ടിക്കൊണ്ടു പോയി. ഭാരതരത്‌ന പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചെങ്കിലും, ആതിരേ, അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചതായി ഡോ. റാവുവിന്‍റെ ഭാവങ്ങളില്‍ തോന്നിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
വിഐപി ലോഞ്ചിലെത്തി, വാര്‍ത്ത നേരിട്ടു കാണിക്കാനായിരുന്നു വിമാനത്താവളം അധികൃതരുടെ പരിപാടി. പക്ഷേ, ലോഞ്ചിലെ ടിവി തകരാറിലായതിനാല്‍ അതിനു കഴിഞ്ഞില്ല. ഒരു ഇലക്ട്രീഷ്യനെ വിളിച്ചു ടിവി നന്നാക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പേ ചെക്ക് ഇന്‍ ചെയ്യേണ്ടതിനാല്‍ വാര്‍ത്ത കാണാതെ അദ്ദേഹം ലോഞ്ച് വിട്ടു. കൃത്യ സമയത്ത് ബംഗളൂരുവിലേക്കു മടങ്ങിയ അദ്ദേഹത്തെ കാത്ത് ബംഗളൂരു വിമാനത്താവളത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കാത്തു നില്‍പുണ്ടായിരുന്നു. ആരതി ഉഴിഞ്ഞും പൂച്ചെണ്ടു നല്‍കിയും അവര്‍ തങ്ങളുടെ സ്വന്തം രത്‌നത്തെ വരവേറ്റു. പുരസ്‌കാര ലബ്ധിയില്‍ സന്തോഷമുണ്ടെന്നും അസ്വാഭാവികമായി താന്‍ യാതൊന്നും ചെയ്‌തിട്ടില്ലെന്നുമായിരുന്നു ഡോ. റാവുവിന്റെ പ്രതികരണം.
കളിക്കളത്തിലെ സച്ചിന്റെ എളിമയെക്കുറിച്ചും മാന്യതയേക്കുറിച്ചും വാനോളം വാഴ്‌ത്തിപ്പാടുന്ന മാധ്യമങ്ങളും,ആതിരേ, ഡോ.റാവുവിനെ തഴഞ്ഞു.ഇവിടെ ഒരു താരതമ്യത്തിന് നാം മുതിരേണ്ടതുണ്ട്.വാര്‍ത്തകളിലെ സ്വീകാര്യതകള്‍ക്കപ്പുറം സച്ചിന്‍ എന്തു നേട്ടമാണ് ഇന്ത്യയ്‌ക്കായി നല്‍കിയിട്ടുള്ളത്.ഉവ്വ്,സച്ചിന്റെ പ്രശസ്‌തി മുതലെടുത്ത് ഉപഭോക്തൃ ഉത്‌പന്നങ്ങള്‍ ഓണംകേറാമൂലകളില്‍ പോലും വിറ്റഴിക്കപ്പെട്ടു.ഇതിലൂടെ സച്ചിനും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കോടികളുടെ വരുമാനമുണ്ടാക്കി.അതിനാണോ ആതിരേ, ഈ പുരസ്ക്കാരം.ഒരു വര്‍ഷം മുന്‍പ് സച്ചിനെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്തത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയാണ്.രാജ്യസഭയില്‍ കാഴ്ചക്കാരനായിരിക്കാനല്ലാതെ ഗുണപരമായ ഇടപെടല്‍ സച്ചിനില്‍ നിന്നുണ്ടാകില്ലെന്ന് മാഡത്തിന് നന്നായറിയാമായിരുന്നു.2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്റെ ജനപ്രീതി വോട്ടാക്കി മാറ്റാനുള്ള ഗൂഢാലോചന അന്നേ ആരംഭിച്ചിരുന്നു.സച്ചിന്‍ റിട്ടയര്‍ ചെയ്യുന്ന ദിവസം ഭാരതരത്നം പ്രഖ്യാപിക്കുമെന്ന്, ആതിരേ, അന്നേ ധാരണയിലെത്തിയതായിരുന്നു.എം.ജി.ആറിനും ബോഫോഴ്സ് അഴിമതിക്കേസിലെ പ്രതി രാജീവ് ഗാന്ധിക്കും നല്‍കുകവഴി മാറ്റുകുറഞ്ഞ ഭാരതരത്നം പുരസ്ക്കാരപ്രഖ്യാപനം ഒരിക്കല്‍ കൂടി അപഹാസ്യമായി.എം.ജി.ആറിനും രാജീവിനും ഈ പുരസ്കാരം നല്‍കിയത് വന്‍ വിവാദമായിരുന്നു.അതേ തുടര്‍ന്ന് പുരസ്കാരത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ നിയമാവലി കുറേക്കൂടി കര്‍ക്കശമാക്കി,സുതാര്യത ഉറപ്പു വരുത്തിയിരുന്നു.അതു കൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷം ഈ പുരസ്കാരം നല്‍കാതിരുന്നത്. പക്ഷേ സച്ചിന് ഭാരതരത്നം നല്‍കാന്‍ വേണ്ടി 2011ല്‍ നിയമാവലി പരിഷ്ക്കരിച്ചു എന്നറിയുമ്പോഴാണ് ആതിരേ,ഈ പ്രഖ്യാപനത്തിന് പിന്നിലെ ഗര്‍ഹണീയമായ രാഷ്ട്രീയ താത്പര്യങ്ങള്‍ വ്യക്തമാകുന്നത് സാധാരണക്കാരന്റെ നിത്യജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന ശാസ്‌ത്രനേട്ടങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച,സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത റാവുവിനെപ്പോലെയുള്ള ശാസ്‌ത്രജ്ഞരെയാണോ അതോ കോടിക്കണക്കിന് തൊഴില്‍ മണിക്കൂറുകള്‍ നഷ്ടമാക്കുന്ന ഒരു ക്രിക്കറ്ററേയാണോ നമുക്ക് വേണ്ടത്?
നൂറ് സഞ്ചുറികളുടെ പേരില്‍ സച്ചിനെ ദൈവമായി കൊണ്ടാടുമ്പോള്‍ അറിയണം ചെറുതും വലുതുമായി അര ലക്ഷത്തില്‍പ്പരം പുരസ്‌കാരങ്ങളാണ് ഇതിനകം ഡോ. റാവുവിനെ തേടിയെത്തിയിട്ടുള്ളത്. ഇവിടെയാണ് ഒരു ആത്മപ്രിശോധനയ്‌ക്ക് നാം തയ്യാറാകേണ്ടത്.രാജ്യത്തിന് വേണ്ടത്, ആതിരേ,ഒരു ക്രിക്കറ്ററാണോ അതോ ശാസ്‌ത്രജ്ഞനോ..?!
Subscribe to:
Post Comments (Atom)
No comments:
Post a Comment