Tuesday, March 31, 2015

കാന്‍സര്‍ രോഗിയായ ഭാര്യയെ ഉപേക്ഷിച്ച്‌ കാമുകിക്കു പിന്നലെ പോയ കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ധിഖിനെ കല്ലെറിഞ്ഞ്‌ കൊല്ലണ്ടേ?

അഡ്വക്കേറ്റും ആദര്‍ശധീരതയുള്ള പൊതുപ്രവര്‍ത്തകനുമായ സിദ്ധിഖിന്‌,പുതിയൊരു ഭ്രമത്തെ വരിക്കാന്‍ രോഗിണിയായ ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും തന്നിഷ്ടം പോലെ വലിച്ചെറിയാന്‍ അനുവാദമോ സ്വാതന്ത്ര്യമോ ഇല്ല തന്നെ.എന്നുമാത്രമല്ല,വിവാഹമോചനത്തിന്‌ ഇസ്ലാം അനുവദിക്കുന്ന `ത്വലാഖി'ന്റെ സാദ്ധ്യതയെ അതിനീചവും സ്വാര്‍ത്ഥപരവും സമുദായവിരുദ്ധവുമായ രീതിയിലാണ്‌ സിദ്ധിഖ്‌ സാക്ഷാത്‌ക്കരിച്ചിരിക്കുന്നത്‌.ഒരു വെള്ള പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എന്തോ ചിലതെല്ലാം കോറിയിട്ട്‌ ,രോഗിണിയായ ഭാര്യയെ മക്കളോടൊപ്പം ചവുട്ടിപ്പുറത്താക്കി സുഖം തേടിപ്പോകാനാണ്‌ സിദ്ധിഖ്‌ ഒരുങ്ങുന്നത്‌.കാന്‍സര്‍ രോഗബാധിതയായ ഭാര്യയെ കാമുകിക്കു വേണ്ടി നിയമപരമായല്ലാതെ ഉപേക്ഷിക്കുന്നത്‌ വ്യഭിചാരത്തിന്റെ നിര്‍വചനത്തില്‍ വരുന്ന സമൂഹ വിരുദ്ധതയാണ്‌. വിദ്യാഭ്യാസം നേടി ജോലി കിട്ടാന്‍ തക്ക മിനിമം `ഐക്യു' ഇല്ലാത്തവരെ വഞ്ചിച്ച്‌ സ്വന്തം കാര്യം നേടുന്ന സിദ്ധിഖിനെ പോലുള്ള സുഖാന്വേഷികള്‍ക്കും പരാന്നഭോജികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല ജനസേവനവും രാഷ്ട്രീയ പ്രവര്‍ത്തനവും.അതു കൊണ്ട്‌ കണ്ണില്‍ ചോരയില്ലാത്ത ഈ സ്‌ത്രീ പീഡകനെ പാര്‍ട്ടിയില്‍ നിന്ന്‌ തന്നെ പുറത്താക്കാനുള്ള ആര്‍ജവം കെപിസിസി.പ്രസിഡന്റ്‌ കാണിക്കണം.
``ഈ വാര്‍ത്താ വായിക്കുന്ന നിമിഷം വരെ ചാനല്‍ ചര്‍ച്ചകളില്‍ വന്നു `ഞാമ്പറയാം,ഞാമ്പറയാം' എന്ന്‌ പിറുപിറുത്തു കൊണ്ടിരിന്ന വെറുമൊരു ചാണ്ടി ഭക്തനായ പോഴന്‍ ആയിട്ടായിരുന്നു ഞാന്‍ സിദ്ധിഖിനെ കണ്ടിരുന്നത്‌.. ഞാന്‍ ഒരിക്കലും അയാളെ വെറുതിരുന്നില്ല... ഒരു പൊട്ടന്‍ യൂത്തന്‍ എന്ന്‌ മാത്രമാണ്‌ അയാളെ കുറിച്ചുള്ള എന്റെ ധാരണ.. പക്ഷെ ഇപ്പോള്‍ ഇവനെ ഞാന്‍ വെറുക്കുന്നു.. രോഗിയായ സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ കാമപ്രാന്തു തീര്‍ക്കാന്‍ മറ്റൊരു പെണ്ണിന്റെ പുറകെ പോകാന്‍ നോക്കുന്ന സിധിഖ്‌ എന്ന ചെറ്റേ. . വയസാം കാലത്ത്‌ സകല വ്യാധികളും പിടിപെട്ടു ഒരിറ്റു വെള്ളം തരാന്‍ പോലും ആരുമില്ലാതെ നീ പുഴുത്തു പുഴുത്തു ചാവുമെടാ കോണ്‍ഗ്രി തെണ്ടി ..`` ആതിരേ,വിവാഹമുക്തയും രണ്ട്‌ കുട്ടികളുടെ അമ്മയുമായ 26 കാരിയെ വിവാഹം കഴിക്കാന്‍,കാന്‍സര്‍ രോഗിയായ ഭാര്യ നസീമയേയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ട്‌ മക്കളേയും ,ഒരു വെള്ളക്കടലാസിലെഴുതിയ തലാഖിലൂടെ ഉമ്മന്‍ ചണ്ടിയുടെ വിശ്വസ്‌ത വിധേയനായ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ടി സിദ്ധിഖ്‌ ഉപേക്ഷിച്ചെന്ന വാര്‍ത്തയോടുള്ള ഒരു യുവാവിന്റെ ഓണ്‍ലൈന്‍ പ്രതികരണമാണ്‌ മുകളില്‍ കൊടുത്തത്‌. വിവാഹവും വിവാഹ മോചനവും അതുമായി ബന്ധപ്പെട്ട ദമ്പതികളുടെ ,തികച്ചും വ്യക്തിപരമായ കാര്യമോ അവസ്ഥയോ ആയി തള്ളിക്കളയേണ്ടതിന്‌ പകരം അത്‌ ഓണ്‍ലൈനിലും നവമാധ്യമങ്ങളിലും ചൂടുള്ള ചര്‍ച്ചാ വിഷയമാകുന്നെങ്കില്‍,ആതിരേ,വിവാഹമോചനം വ്യക്തിപരമായ നിരാസത്തിലപ്പുറമുള്ള ,സാമൂഹിക പ്രസക്തിയുള്ള ഇടപെടലാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. 12 വര്‍ഷം മുന്‍പാണ്‌ കരുനാഗപ്പള്ളി,വള്ളോപ്പള്ളില്‍ ജമലുദ്ദീന്‍ കുഞ്ഞിന്റെ പുത്രി നസീമയെ സിദ്ധിഖ്‌ സമുദായാചാരപ്രകാരം വിവാഹം കഴിച്ചത്‌.ഇന്ന്‌ കോഴിക്കോട്‌ അദ്ധ്യാപികയായ നസീമയ്‌ക്ക്‌ ബ്രസ്റ്റ്‌ കാനസര്‍ ഉണ്ടെന്ന്‌ ഒന്നര വര്‍ഷം മുന്‍പാണ്‌ കണ്ടെത്തിയത്‌.അനു മുതല്‍ ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന നസീമ രോഗമുക്തയായി ജീവിതത്തിലേയ്‌ക്ക്‌ മടങ്ങി വരുന്നതിനിടയിലാണ്‌ സമാന്യബോധമുള്ളവരെയെല്ലം ഞെട്ടിക്കുന്ന ടി.സിദ്ധിഖിന്റെ തീരുമാനമുണ്ടായത്‌.നസീമ തന്റെ ഫേസ്‌ബുക്കിലിട്ട സ്റ്റെയ്‌റ്റസില്‍ നിന്നാണ്‌ വിവരം പൊതുസമൂഹമറിഞ്ഞത്‌.``ഫീലിംഗ്‌സ്‌ പോയി തുലയടാ..ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി ഞങ്ങള്‍ കാണിച്ചു തരാം...ആദില്‍& ആഷിഖ്‌ എന്നാണ്‌ മക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം നസീമയുടെ സ്റ്റെയ്‌റ്റസ്‌.
ആതിരേ,കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ടി.സിദ്ധിഖ്‌.സിപിഎമിന്റെ പി.കരുണാകരനെതിരായ ബാലറ്റ്‌ യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ഭാര്യയുടെ കാന്‍സര്‍ രോഗം `സെന്റിമെന്റല്‍ കാര്‍ഡാ'ക്കിയ കൗശലക്കാരനായിരുന്നു സിദ്ധിഖ്‌.പകല്‍ മുഴുവന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം.രാത്രി മുഴുവന്‍ ഭാര്യയുടെ ശുശ്രൂഷ-സ്‌ത്രീജനങ്ങളുടെ മനമിളക്കാന്‍ ഇതിലധികമൊന്നും വേണ്ടായിരുന്നെങ്കിലും കാസര്‍കോടിന്റെ സമ്മതിദാന നിശ്ചയദാര്‍ഢ്യം ഈ പയ്യാരം പറച്ചിലിന്‌ കാതു കൊടുത്തില്ല.അതറിയാമായിരുന്നിട്ടും ഭാര്യയുടെ രോഗം വോട്ടുതട്ടാനുള്ള അതിവൈകാരിക വിഷയമാക്കിയ കറതീര്‍ന്ന മുതലെടുപ്പുകാരനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ മനസക്ഷിസുക്ഷിപ്പുകാരനായി വിശേഷിപ്പിക്കപ്പെടുന്ന സിദ്ധിഖ്‌. അതേസമയം, `ഞാമ്പറയാമെന്ന'മുഖവുരയോടെ സിദ്ധിഖ്‌ നസീമയ്‌ക്കെതിരെ കുറ്റപത്രം നിവര്‍ത്തുന്നുണ്ട്‌.``ദാമ്പത്യത്തിന്റെ തുടക്കം മുതല്‍ തീരെ അനുസരണയില്ലാതെയും തന്റെ വ്യക്തി ജീവിതത്തേയും പൊതു ജീവിതത്തേയും അപമാനിക്കത്തക്ക വിധം സംസാരങ്ങളിലും പ്രവൃത്തികളിലും ഏര്‍പ്പെട്ടു''എന്നതാണത്‌. ഇതിലെ കുബുദ്ധി ഏത്‌ പൊലീസുകാരനും മനസ്സിലാകും.കുടുംബ കോടതികളില്‍, വിവാഹമോചനത്തിനായി ,ഇതിലും തറ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒട്ടും ഉളുപ്പില്ലാത്തവരാണ്‌ മലയാളികളെന്നത്‌ വര്‍ത്തമാനകാല കേരളീയ ജീവിതത്തിന്റെ നീക്കുപോക്കില്ലാത്ത ദുരന്തമാണ്‌.വെടക്കാക്കലിന്റെ ആ അശ്ലീലത മാത്രമേ സിദ്ധിഖിന്റെ ആരോപണത്തിലുള്ളൂ. ആവര്‍ത്തിക്കുന്നു,ആതിരേ, വിവഹമോചനം വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്‌.എന്നാല്‍ അഡ്വക്കേറ്റും ആദര്‍ശധീരതയുള്ള പൊതുപ്രവര്‍ത്തകനുമായ സിദ്ധിഖിന്‌,പുതിയൊരു ഭ്രമത്തെ വരിക്കാന്‍ രോഗിണിയായ ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും തന്നിഷ്ടം പോലെ വലിച്ചെറിയാന്‍ അനുവാദമോ സ്വാതന്ത്ര്യമോ ഇല്ല തന്നെ.
എന്നുമാത്രമല്ല,വിവാഹമോചനത്തിന്‌ ഇസ്ലാം അനുവദിക്കുന്ന `ത്വലാഖി'ന്റെ സാദ്ധ്യതയെ അതിനീചവും സ്വാര്‍ത്ഥപരവും സമുദായവിരുദ്ധവുമായ രീതിയിലാണ്‌ സിദ്ധിഖ്‌ സാക്ഷാത്‌ക്കരിച്ചിരിക്കുന്നത്‌.ഒരു വെള്ള പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എന്തോ ചിലതെല്ലാം കോറിയിട്ട്‌ ,രോഗിണിയായ ഭാര്യയെ മക്കളോടൊപ്പം ചവുട്ടിപ്പുറത്താക്കി സുഖം തേടിപ്പോകാനാണ്‌ സിദ്ധിഖ്‌ ഒരുങ്ങുന്നത്‌. ഭാര്യയെ മൊഴി ചൊല്ലുന്നതിനു വ്യക്തമായ നിയമമുണ്ട്‌,ആതിരേ, ഇസ്ലാമില്‍ .അത്‌ നേരിട്ട്‌ മൂന്ന്‌ ത്വലാഖ്‌ ചൊല്ലല്‍ അല്ലേയല്ല .ഭാര്യയും ഭര്‍ത്താവു തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പ്രവാചക വചനങ്ങളനുസരിച്ച്‌ ചെയ്യേണ്ടത്‌ ഇപ്രകാരമാണ്‌: 1)ഉപദേശം 2)കിടപ്പറയില്‍ നിന്നും മാറ്റി നിര്‍ത്തല്‍ 3)ശിക്ഷണ രീതികള്‍ 4)കുടുംബത്തിലെ മുതിര്‍ന്നവരെ കൂട്ടിയുള്ള ചര്‍ച്ച. എന്നിട്ടും യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നാം ത്വലാഖ്‌.ഒന്നാം ത്വലാഖ്‌ ചൊല്ലിയാലും ഭാര്യയെ കൂടെ നിര്‍ത്താംപക്ഷെ ലൈംഗിക ബന്ധം പാടില്ല .ഇത്‌ ഒരു പുനര്‍ വിചിന്തനതിനുള്ള സമയമാണ്‌ .എന്നിട്ടും യോജിക്കാന്‍ കഴിയില്ലെങ്കില്‍ രണ്ടാം ത്വലാഖ്‌ .പുനര്‍വിചിന്തനതിന്‌ ഇവിടെയുംസമയം അനുവദിക്കുന്നുണ്ട്‌.ആ സമയം അവസാനിച്ചാല്‍ മാത്രമാണ്‌ മൂന്നാമത്തെ ത്വലാഖ്‌.അല്ലാതെ ഒരു കഷണം പേപ്പറില്‍ എഴിതിയെടുക്കാവുന്നതല്ല മൊഴിചൊല്ലല്‍ സ്വാതന്ത്ര്യം. കത്തിന്റെ അവസാനം കണ്ടില്ലേ കോപ്പി ജമ അത്തെ കമ്മിറ്റിക്ക്‌ ! നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്‌തിട്ട്‌ ഒരു വെള്ളപേപ്പറില്‍ പള്ളി കമ്മറ്റിക്ക്‌ കോപ്പി നല്‍കുന്ന ഒരു കത്തില്‍ തീരുന്നതാണോ ഇസ്ലാമിലെ ദാമ്പത്യം . ഈ പള്ളി കമ്മിറ്റിയില്‍ സ്‌ത്രീയുടെ വാദം കേള്‍ക്കാന്‍ ആരുമുണ്ടാവില്ല .ന്യായമായ കാര്യങ്ങളില്‍ പോലും സ്‌ത്രീകള്‍ എന്നും നിശബ്ദരായിരിക്കണം എന്ന്‌ ആഗ്രഹിക്കുന്നവര്‍ സിദ്ദിഖിനെ പിന്തുണച്ചേക്കാം.എന്നാല്‍ സ്‌ത്രീക്കും പുരുഷനും തുല്യ നീതി വിഭാവനം ചെയ്യുന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടന ലംഘിച്ചു കൊണ്ടാണ്‌ അഡ്വക്കേറ്റ്‌ സിദ്ധിഖ്‌, ഭാര്യയെ ചുളുവില്‍ മൊഴിചൊല്ലി കാമുകിയെ പ്രാപിക്കാന്‍ തിടുക്കപ്പെടുന്നത്‌.ഇന്ത്യന്‍ ഭരണഘടന ലംഘിക്കുന്ന,സ്‌ത്രീയുടെ അവകാശങ്ങള്‍ അംഗീകരിക്കാത്ത അഡ്വ.സിദ്ധിഖിനെങ്ങനെ നല്ല ജനകീയനാകാന്‍ കഴിയും? ജനനേതാവാകാന്‍ സാധിക്കും?
കാന്‍സര്‍ രോഗബാധിതയായ ഭാര്യയെ കാമുകിക്കു വേണ്ടി നിയമപരമായല്ലാതെ ഉപേക്ഷിക്കുന്നത്‌ വ്യഭിചാരത്തിന്റെ നിര്‍വചനത്തില്‍ വരുന്ന സമൂഹ വിരുദ്ധതയാണ്‌. വിദ്യാഭ്യാസം നേടി ജോലി കിട്ടാന്‍ തക്ക മിനിമം `ഐക്യു' ഇല്ലാത്തവരെ വഞ്ചിച്ച്‌ സ്വന്തം കാര്യം നേടുന്ന സിദ്ധിഖിനെ പോലുള്ള സുഖാന്വേഷികള്‍ക്കും പരാന്നഭോജികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല ജനസേവനവും രാഷ്ട്രീയ പ്രവര്‍ത്തനവും അതു കൊണ്ട്‌ കണ്ണില്‍ ചോരയില്ലാത്ത ഈ സ്‌ത്രീ പീഡകനെ പാര്‍ട്ടിയില്‍ നിന്ന്‌ തന്നെ പുറത്താക്കാനുള്ള ആര്‍ജവം കെപിസിസി.പ്രസിഡന്റ്‌ കാണിക്കണം. പുറത്തു കണ്ടാല്‍ ഈ പൊലയാടിമോനെ കല്ലെറിഞ്ഞു കൊല്ലാനുള്ള ആര്‍ജവം മലയാളികളും കാണിക്കണം,ആതിരേ

Saturday, March 21, 2015

കത്തോലിക്ക സഭ സലോമിയെ കോന്നിട്ട്‌ ഒരു വര്‍ഷം

''മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്‌ എന്റെ ഭാര്യ സലോമി ലോകത്തോടു വിളിച്ചുപറഞ്ഞിട്ടുണ്ട്‌. മതാധിപത്യം സമ്മാനിച്ച കൊടുംക്രൂരതകള്‍ ഒന്നൊന്നായി ഏറ്റുവാങ്ങുന്നതിനിടെ മനം തകര്‍ന്നാണ്‌ അവരതു പറഞ്ഞിട്ടുള്ളത്‌. മതാധികാരികളുടെ തുടരെത്തുടരെയുണ്ടായ വഞ്ചന സഹിക്കാനാകാതെ വന്നപ്പോഴാണു മതമില്ലാത്ത മറ്റൊരു ലോകത്തേക്ക്‌ അവര്‍ പോയത്‌...`` പ്രഫ.ടി.ജെ.ജോസഫ്‌ ആതിരേ,കേരളത്തിലെ താലിബാനിസത്തിന്റെ കുറുന്താളിപ്പായിരുന്നു പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്‌. 2010 ജൂലൈ നാലിന്‌ പ്രഫ. ജോസഫിന്റെ വലത്‌ കൈപ്പത്തിക്കേറ്റ വെട്ട്‌ ചെന്ന്‌ പതിച്ചത്‌ മതനിരപേക്ഷ കേരളത്തിന്റെ മനഃസാക്ഷിയിലായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായി തയാറാക്കിയ ചോദ്യപേപ്പറില്‍ മുസ്ലിം മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയെന്ന്‌ ആരോപിച്ചാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്‌.ഇതോടെ ന്യൂമാന്‍ കോളേജില്‍ നിന്ന്‌ പ്രഫ.ജോസഫ്‌ പുറത്താക്കപ്പെട്ടു. പരീക്ഷ കഴിഞ്ഞ്‌ ചവറ്റുകൊട്ടയില്‍ തള്ളിയ ചോദ്യപേപ്പര്‍ ദിവസങ്ങള്‍ക്ക്‌ ശേഷം കണ്ടെടുത്ത്‌ ഒരു മുസ്ലിം തീവ്രവാദ പത്രത്തില്‍ വാര്‍ത്തയാക്കി വിവാദം സൃഷ്ടിച്ചത്‌ പ്രഫ.ജോസഫിന്റെ സഹപ്രവര്‍ത്തകനായ ഒരു വൈദീകനാണ്‌.ആതിരേ, ഈ ബീഭത്സ കഥയിലെ ആ വില്ലനെ സംരക്ഷിച്ച്‌ പ്രഫ.ജോസഫിനെ കോളെജില്‍ നിന്ന്‌ പുറത്താക്കിയ കത്തോലിക്ക സഭ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കുന്ന മതതീവ്രവാദത്തിന്റെ ളോഹയിട്ട പിശാചുക്കളാണ്‌. ചോദ്യപേപ്പര്‍ വിവാദവും കൈവെട്ടു കേസും ഭര്‍ത്താവിന്റെ ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലും കുടുംബത്തിന്റെ പട്ടിണിയും സഹിക്കവയ്യാതെ കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 19 നാണ്‌ പ്രഫ. ജോസഫിന്റെ ഭാര്യ സലോമി ഒരു തോര്‍ത്തുമുണ്ടില്‍ ജീവിതം അവസാനിപ്പിച്ചത്‌. അല്ല,അങ്ങനെ പറഞ്ഞാല്‍ അതു കള്ളമാകും.മനുഷ്യത്വം തൊട്ടുതീണ്ടാത്ത മത തീവ്രവാദികളും മതമേധാവികളും ചേര്‍ന്ന്‌ അവരെ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു.. ആതിരേ,മതാധിപത്യം ഒരു അധ്യാപകന്റെ കുടുംബത്തിനു സമ്മാനിച്ച ഈ കൊടുംക്രൂരതകള്‍ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടാന്‍ സലോമിയുടെ മരണദിനം `മതേതരദിന'മായി സംസ്ഥാനത്തെ യുക്തിവാദി സംഘടനകള്‍ ആചരിച്ചു. പാലക്കാട്‌, കോഴിക്കോട്‌, തൃശൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. കുരീപ്പുഴ ശ്രീകുമാര്‍, ഇയ്യങ്കോട്‌ ശ്രീധരന്‍, സതീഷ്‌ കൊയ്‌ലത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. സലോമിയുടെ ഒന്നാം ചരമദിനത്തിലും ദുരിതക്കയത്തില്‍ നിന്ന്‌ കരേറിയിട്ടില്ല പ്രഫ. ജോസഫും കുടുംബവും. വിരമിക്കും മുമ്പേ ജോലിയില്‍ മാനേജ്‌മെന്റ്‌ തിരിച്ചെടുത്തെങ്കിലും ആനുകൂല്യങ്ങളൊന്നും കിട്ടാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ്‌ ഇവര്‍. മാനേജ്‌മെന്റിനു പിന്നാലെ സര്‍ക്കാരും കൈയൊഴിഞ്ഞതാണ്‌ പ്രഫ. ജോസഫിന്റെ കുടുംബത്തെ അസ്വസ്ഥരാക്കുന്നത്‌. ശമ്പള കുടിശികയും മറ്റാനുകൂല്യങ്ങളും കിട്ടാനുള്ള ഫയല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കളിക്കുകയാണ്‌. ആതിരേ,സലോമി സ്വന്തം ജീവന്‍ നല്‍കിയിട്ടും തീരാത്ത പകയുമായി മതഭ്രാന്തന്മാരും മതമേധാവികളും ദ്രോഹം തുടരുന്നതും ഈ കുടുംബത്തെ അസ്വസ്ഥരാക്കുന്നു. ദുരിതങ്ങളുടെ ആഘാതത്തിനിടയിലും പതറാത്ത മനസുമാത്രമാണ്‌ പ്രഫ. ജോസഫിന്റെ കൈമുതല്‍. മതത്തിന്റെ പേരില്‍ ലോകത്തെമ്പാടും നടക്കുന്ന ക്രൂരകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു: `` ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെങ്കില്‍ അതു തീര്‍ച്ചയായും മതത്തിന്റെയും ദൈവത്തിന്റെയും പേരിലായിരിക്കും..`

സ്‌പീക്കര്‍ ശക്തന്‍,ഉമ്മന്‍ ചാണ്ടിയുടെ `കുഞ്ഞിരാമനാ'കുന്നത്‌ ക്രമപ്രകാരമാണോ?

സോളാര്‍ കാലത്ത്‌ കണ്ണുരില്‍ മുഖ്യമന്ത്രിക്കേറ്റ കല്ലേറ്‌ തിരുത്തിയ രാഷ്ട്രീയ ചിത്രത്തിന്റെ തിരിച്ചറിവില്‍ മാണിയെ വിട്ട്‌ മറ്റുമാര്‍ഗങ്ങളിലൂടെ ബജറ്റ്‌ അവതരണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ക്ക്‌ അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയ യുക്തിയുണ്ടായിരുന്നു.ആ യുക്തിയുടെ ആവേശം ശിവന്‍ കുട്ടിയിലും ഇ.പി.ജയരാജനിലും ഹിംസാത്മക രൂപം പൂണ്ടത്‌ അവരുടെ `രാഷ്ട്രീയ വളര്‍ത്തു ദോഷം'കൊണ്ടു തന്നെയായിരുന്നു.അപ്പോഴും ഒരു കൊടിയ അനിതിയെ സര്‍ക്കാര്‍ അതിന്റെ അധികാരഗര്‍വു കൊണ്ടും മര്‍ദ്ദനോപകരണങ്ങള്‍ കൊണ്ടും മറച്ചു പിടിക്കുമ്പോള്‍ ആ മറ തകര്‍ക്കാന്‍ വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ സമര രീതിയും ചെറുത്തു നില്‍പ്പും പോരാതെ വരും.അതാണ്‌ സ്‌പീക്കറുടെ ഡയസില്‍ കണ്ടത്‌.അതിന്‌ രാഷ്ട്രീയ യുക്തി ഭദ്രതയുമുണ്ട്‌.
ആതിരേ,``ജനാധിപത്യത്തിന്റെ ശ്രീകോവില്‍'',``ഉന്നത ജനാധിപത്യ മൂല്യങ്ങള്‍'' ``നിയമസഭാ സാമാജികരുടെ അവകാശങ്ങള്‍''``സ്‌പീക്കറുടെ നിക്ഷ്‌പക്ഷത'' ``മന്ത്രിമാരുടെ സുതാര്യമായ പൊതുജീവിതം''`` സഭയ്‌ക്കകത്തെ ക്രമപ്രകാരമുള്ള നടപടികള്‍''`` ബിസിനസ്‌ നടത്താനുള്ള ട്രഷറി ബെഞ്ചിന്റെ അവകാശം,അധികാരം''`` പ്രതിപക്ഷത്തിന്റെ ക്രിയാത്മക സഹകരണം'' തുടങ്ങിയ പ്രയോഗങ്ങള്‍ അര്‍ത്ഥരഹിതമായ,വക്കുടഞ്ഞ വാക്കുകളാണിപ്പോള്‍.``ആദരണീയനായ എംഎല്‍എ''എന്ന്‌ ഇനിയാരും പ്രയോഗിക്കുമെന്നും തോന്നുന്നില്ല 13-ാം നിയമസഭയുടെ 13-ാം സമ്മേളനത്തില്‍ ധനമന്ത്രി `കോഴ' മാണിയുടെ 13-ാം ബജറ്റ്‌ അവതരിപ്പിച്ച 2015 മാര്‍ച്ച്‌ 13-ാം തിയതി നിയമസഭയില്‍ കണ്ടത്‌ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ ഗുണ്ടാവിളയാട്ടവും യുഡിഎഫിലെ ദുശാസനാര്‍മാദങ്ങളുമായിരുന്നു.സഭയുടെ അന്തസ്സിനും ജനാധിപത്യത്തിന്റെ ഉന്നിദ്രമായ ബോധങ്ങള്‍ക്കും കളങ്കം ചാര്‍ത്തിയ തോന്ന്യാസങ്ങളും അശ്ലീലതകളും സമാന്തരമില്ലാത്തവയായിരുന്നു.ഹെഡ്‌ ലോഡ്‌ വര്‍ക്കേഴ്‌സിനെ പോലെ സ്‌പീക്കറുടെ ഡയസിലും മേശപ്പുറത്തും മുണ്ട്‌ മാടിക്കുത്തി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സിപിഎം എംഎല്‍എമാര്‍ നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളാണ്‌ ഭൂരിപക്ഷത്തിനും രസിക്കാത്തത്‌.സ്‌പീക്കറെ തടയുന്നതും സ്‌പീക്കറുടെ മേശയിലെ ഉപകരണങ്ങള്‍ നശിപ്പിച്ച്‌ കസേര വലിച്ചിളക്കി എറിഞ്ഞതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിക്ക്‌ അപ്പുറമല്ലെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കും സ്‌പീക്കര്‍ ശക്തനും എതിര്‍പ്പില്ല.അതു കൊണ്ടാണ്‌ അഞ്ച്‌ എംഎല്‍എ മാരെ സസ്‌പെന്റ്‌ ചെയ്‌തു കൊണ്ട്‌ `ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം'സ്‌പീക്കര്‍ `ശക്തമായി'നടപ്പിലാക്കിയത്‌. ക്രമപ്രകാരമാണോ സ്‌പീക്കര്‍ ഈ നടപടി കൈക്കൊണ്ടതെന്ന ചോദ്യം തത്‌കാലം മനസ്സില്‍ വയ്‌ക്കുക.പകരം മറ്റുചില ചോദ്യങ്ങളിലൂടെ 13-ാം തിയതിയിലെ അസുഖകരമായ പരിണതികളെ നോക്കിക്കാണുക. ആതിരേ,അഴിമതിയും സാമ്പത്തീക ക്രമക്കേടും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ആപ്‌തവാക്യമാണ്‌.നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന ജുഗുപ്‌സാവഹമായ സാങ്കേതിക`ഞായ'ത്തിന്റെ മറവില്‍ പിതൃശൂന്യമായ രാഷ്ട്രീയാഭാസങ്ങളാണ്‌ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ തുടര്‍ന്ന്‌ പോരുന്നത്‌.ബജറ്റ്‌ വിറ്റ്‌ മാണി പോക്കറ്റ്‌ വീര്‍പ്പിച്ചെന്ന വാസ്‌തവം കൊച്ചു കുട്ടികള്‍ക്ക്‌ വരെ ബോധ്യമുണ്ടെന്നാണ്‌ കോട്ടയം ഡിസിസി ആധ്യക്ഷനടക്കമുള്ളവര്‍ ഇപ്പോള്‍ സമ്മതിക്കുന്നത്‌.മാണി ഇനി കുറച്ചു നാള്‍ വിശ്രമിക്കട്ടേ എന്നാണ്‌ കെപിസിസി വക്താവ്‌ പന്തളം സുധാകരന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.
ഇതു തന്നെയല്ലേ മാണിയെ കൊണ്ട്‌ ബജറ്റ്‌ അവതരിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം?ബജറ്റ്‌ മാണി തയ്യാറാക്കരുതെന്നല്ല,കൈക്കൂലി കേസില്‍ സര്‍ക്കാര്‍ എടുത്ത കേസിലെ എഫ്‌ഐആറില്‍ ഒന്നാം പ്രതിയായത്‌ കൊണ്ട്‌ മാണി സഭയില്‍ ബജറ്റ്‌ അവതരിപ്പിക്കരുതെന്നായിരുന്നില്ലേ പ്രതിപക്ഷം ആവശ്യപ്പെട്ടത്‌?മുഖ്യമന്ത്രിയോ മറ്റ്‌ ആരെങ്കിലുമോ ബജറ്റ്‌ അവതരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയതല്ലേ?. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത്‌ സഭാനടപടികള്‍ സമാധാനപരവും ജനാധിപത്യപരവുമായി മുന്നോട്ടു കൊണ്ടു പോകേണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ ഈ നിര്‍ദേശം സ്വീകാര്യമല്ലാതിരുന്നത്‌ കൊണ്ട്‌ യുഡിഎഫിനും അത്‌ അഹിതമായി ഭവിക്കുകയായിരുന്നു.എന്തുവന്നാലും മാണി ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ ഈ അഹന്തയല്ലേ ,ആതിരേ,13-ാം തിയതിയിലെ ,നിയമസഭയ്‌ക്കുള്ളിലെ തെമ്മടിത്തരങ്ങള്‍ക്കെല്ലാം കാരണം.
എന്നു തന്നെ പറയണം.അല്ല അതു തന്നെയാണ്‌ കാരണം.കേരള കോണ്‍ഗ്രസുകാരും യുഡിഎഫ്‌ നേതാക്കളും കോണ്‍ഗ്രസിന്റെ വക്താക്കളും അധിക്ഷേപിക്കുന്നതു പോലെ ``ചില കള്ളുകച്ചവടക്കാര്‍'' മാത്രമല്ല മാണിക്കെതിരെ അഴിമതി ആരോപണങ്ങളുതിര്‍ത്തതെന്ന്‌ മറക്കരുത്‌.ആര്‍.ബാലകൃഷ്‌ണ പിള്ളമുതല്‍ കോടതി വരെ അക്കൂട്ടത്തിലുണ്ട്‌.`` അതുക്കും മേലെ'' എന്ന അശ്ലീലാഹങ്കാരത്തില്‍ സമൂഹത്തിന്റെ ഈ പൊതുബോധ്യങ്ങള്‍ക്ക്‌ നേരെയാണ്‌ ഉമ്മന്‍ ചണ്ടിയും സഹപുംഗവന്മാരും കൊഞ്ഞനം കുത്തിക്കൊണ്ട്‌ മാണിയെ ബജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിച്ചത്‌.അതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്‌ ഈ രീതിയില്‍ കൊണ്ടെത്തിച്ച്‌ അവരെ പൊതുസമൂഹ മദ്ധ്യേ വെടക്കക്കാന്‍ കഴിയുമെന്ന ബോധ്യത്തിലാണ്‌ ഉമ്മന്‍ ചണ്ടിയിലെ സൃഗാലന്‍ ക്രമം വിട്ട കളികളെല്ലാം ആസൂത്രണം ചെയ്‌തത്‌.അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ആതിരേ,സോളാര്‍ കാലത്ത്‌ കണ്ണുരില്‍ മുഖ്യമന്ത്രിക്കേറ്റ കല്ലേറ്‌ തിരുത്തിയ രാഷ്ട്രീയ ചിത്രത്തിന്റെ തിരിച്ചറിവില്‍ മാണിയെ വിട്ട്‌ മറ്റുമാര്‍ഗങ്ങളിലൂടെ ബജറ്റ്‌ അവതരണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ക്ക്‌ അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയ യുക്തിയുണ്ടായിരുന്നു.ആ യുക്തിയുടെ ആവേശം ശിവന്‍ കുട്ടിയിലും ഇ.പി.ജയരാജനിലും ഹിംസാത്മക രൂപം പൂണ്ടത്‌ അവരുടെ `രാഷ്ട്രീയ വളര്‍ത്തു ദോഷം'കൊണ്ടു തന്നെയായിരുന്നു.അപ്പോഴും ഒരു കൊടിയ അനിതിയെ സര്‍ക്കാര്‍ അതിന്റെ അധികാരഗര്‍വു കൊണ്ടും മര്‍ദ്ദനോപകരണങ്ങള്‍ കൊണ്ടും മറച്ചു പിടിക്കുമ്പോള്‍ ആ മറ തകര്‍ക്കാന്‍ വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ സമര രീതിയും ചെറുത്തു നില്‍പ്പും പോരാതെ വരും.അതാണ്‌ സ്‌പീക്കറുടെ ഡയസില്‍ കണ്ടത്‌.അതിന്‌ രാഷ്ട്രീയ യുക്തി ഭദ്രതയുമുണ്ട്‌. വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ വലയത്തിനുള്ളില്‍ ഡയസിലെത്തിയ സ്‌പീക്കര്‍ ശക്തന്റെ നടപടികളാണ്‌ സഭയ്‌ക്കകത്തെ നില കൂടുതല്‍ വഷളാക്കിയതും ക്രമങ്ങളെല്ലാം ചിതറിച്ചതും.സഭാനടപടികളുമായി മുന്നോട്ടു പോകാനാകുന്നില്ലെങ്കില്‍ സഭ നിര്‍ത്തി വയ്‌ക്കുക എന്നതാണ്‌ കീഴ്‌വഴക്കം.പക്ഷെ പുത്തനച്ചി കളിക്കാന്‍ സ്‌പീക്കര്‍ ശക്തന്‍ തയ്യറായ നിമിഷം മുതല്‍ അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ വിരല്‍ചലനങ്ങള്‍ക്കൊത്തു തുള്ളുന്ന കുഞ്ഞിരാമനായി പരിണമിക്കുകയായിരുന്നു. അതായിരുന്നു ഡയസ്‌ കൈയ്യേറിയതിലും അവിടുത്തെ ഉപകരണങ്ങള്‍ നശിപ്പിച്ചതിലും ഗൗരവമായ നടപടി ദോഷം.പിന്നീടുണ്ടായ എല്ലാ ക്രമരാഹിത്യങ്ങള്‍ക്കും തുറവിയുണ്ടായതും സ്‌പീക്കറില്‍ നിന്ന്‌ തന്നെ.
ആതിരേ,മാണി ബജറ്റ്‌ വായിച്ചവതരിപ്പിച്ചത്‌ കേരളം കണ്ടതാണ്‌.കീഴ്‌വഴക്കം അനുസരിച്ച്‌ മുഖ്യമന്ത്രിക്ക്‌ അടുത്തുള്ള സീറ്റിലാണ്‌ ധനമന്ത്രി ഇരിക്കേണ്ടതും അവിടെ നിന്നാണ്‌ ബജറ്റ്‌ വായിക്കേണ്ടതും.പക്ഷേ ചാനലുകള്‍ കാണിച്ചത്‌ പിന്‍ നിരയില്‍ നിന്നു കൊണ്ട്‌ മാണി ബജറ്റ്‌ അവതരിപ്പിക്കുന്നതാണ്‌.മുഖ്യമത്രി ഇരുന്നതും ക്രമപ്രകാരമല്ലാതെയുള്ള സീറ്റിലും.ഇതിനെ ശക്തന്‍ (സ്‌പീക്കര്‍)പത്രസമ്മേളനത്തില്‍ ന്യായീകരിച്ചത്‌ നാം കണ്ടു.സീറ്റുമാറ്റം അന്ന്‌ രാവിലെ മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി സ്‌പീക്കര്‍ ഉയര്‍ത്തിക്കാട്ടിയത്‌ വിദ്യാര്‍ത്ഥികളുടെ നോട്ടു ബുക്കില്‍ നിന്ന്‌ ചീന്തിയെടുത്തതെന്നു തോന്നിപ്പിക്കുന്ന ഒരു കടലാസ്‌ കഷ്‌ണം.! മാണിക്ക്‌ മുന്‍പില്‍ ക്രമപ്രകാരമുള്ള മൈക്ക്‌ ഇല്ലായിരുന്നു.ലേപ്പല്‍ ആണ്‌ മണി ഉപയോഗിച്ചത്‌..ഇത്‌ ഏത്‌ നടപടികരമത്തിന്റേ ഭാഗമാണ്‌ അല്ലെങ്കില്‍ കീഴ്‌വഴക്കമാണെന്ന്‌ സ്‌പീക്കര്‍ വിശദീകരിക്കേണ്ടി വരുന്നു.ബജറ്റ്‌ അവതരണശേഷമുള്ള ലഡു വിതരണം,ഹൈബി ഈഡന്റേയും മന്ത്രി അനൂപിന്റേയും കൂക്കുവിളി,ക്രിക്കറ്റ്‌ ആരാധകനേപ്പോലെയുള്ള ചെന്നിത്തലയുടെ ആര്‍പ്പിടല്‍,ജമീലാ പ്രകാശം, കെ.കെ. ലതിക, കെ.എസ്‌. സലീഖ, ഗീതാ ഗോപി, ഇ.എസ്‌. ബിജിമോള്‍ എന്നീ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ നേരെയുള്ള കെ. ശിവദാസന്‍ നായര്‍, എം.എ. വാഹിദ്‌, ഡൊമിനിക്ക്‌ പ്രസന്റേഷന്‍, എ.ടി. ജോര്‍ജ്‌, ഷിബു ബേബി ജോണ്‍ തുടങ്ങിയ ദുശാസനന്മാരുടെ കുറുന്താളിപ്പ്‌,തുടങ്ങിയ അശ്ലീലതകളെല്ലാം അരങ്ങേറിയത്‌ സ്‌പീക്കര്‍ ശക്തന്റെ ഉമ്മന്‍ ചാണ്ടി ഭക്തിമൂലമായിരുന്നെന്നും ചാനലുകള്‍ കേരളത്തേയും ലോകത്തേയും കാണിച്ചു കൊടുത്തു. പത്രസമ്മേളനം നടത്തി പ്രതിപക്ഷ എംഎല്‍എ മാരെ ക്രിമിനലുകള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌,ശാരീരിക പീഡനമുണ്ടായി എന്ന്‌ കാണിച്ച്‌ ജമീല പ്രകാശം നല്‍കിയ പരാതിയില്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത്‌,ലഡു വിതരണം ചെയ്‌ത/തിന്ന മാണിയടക്കമുള്ളവര്‍ക്ക്‌ എതിരെ നടപടി എടുക്കാതിരുന്നത്‌,തിങ്കളാഴ്‌ച സഭകൂടിയപ്പോള്‍ തന്റെ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന്‌ ജമീല പ്രകാശം ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചോദിച്ചപ്പോഴും അത്‌ ശ്രദ്ധിക്കാതെ മുഖ്യമന്ത്രിയുടെ മുഖത്തുമാത്രം കണ്ണുനട്ടിരുന്നത്‌ തുടങ്ങി ക്രമം വിട്ട നടപടികളുടെ നീണ്ട നിരതന്നെ സ്‌പീക്കറുടെ ഭാഗത്ത്‌ നിന്നുണ്ടായി.
സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടി അംഗത്വം രാജി വച്ചിരുന്ന ഉന്നിദ്രമായ രാഷ്ട്രീയ ബോധമൊന്നും ശക്തനില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല.എന്നാല്‍ വി.എം.സുധീരന്‍,വിജയകുമാര്‍,ജി കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ തലത്തിലേയ്‌ക്കെങ്കിലും ശക്തന്‍ ഉയരേണ്ടതുണ്ടായിരുന്നു.അതുണ്ടായില്ലെന്ന്‌ മാത്രമല്ല താന്‍ കോണ്‍ഗ്രസുകാരനും ഏഗ്രൂപ്പുകാരനുമല്ല മറിച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ കാലുനക്കിയാണെന്ന്‌ വിളംബരം ചെയ്യുന്നതാണ്‌ ശക്തന്റെ നട്ടെല്ലില്ലായ്‌മ. അതു കൊണ്ടാണ്‌ാതിരേ, ചോദിച്ചു പോകുന്നത്‌ സ്‌പീക്കര്‍ ശക്തന്‍,ഉമ്മന്‍ ചാണ്ടിയുടെ `കുഞ്ഞിരാമനാ'കുന്നത്‌ ക്രമപ്രകാരമാണോ,എന്ന്‌!

Friday, March 6, 2015

`നിര്‍ഭയ'യെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുമ്പോള്‍

സ്‌ത്രീ ഒരു ഉപഭോഗവസ്‌തു മാത്രം. ആണിന്റെ സുഖത്തിനു വേണ്ടി മാത്രമുള്ള വസ്‌തു. അവന്റെ എല്ലാ കൊള്ളരുതായ്‌മക്കും കൂട്ടുനില്‍ക്കേണ്ടവള്‍..ഇതാണ്‌ ഇന്നും പുരുഷമേധാവിത്വത്തിന്റെ ഹുങ്ക്‌.നമ്മുടെ നിയമങ്ങളും നീതിപാലന രീതികളും ഈ മെയ്‌ല്‍ ഷുവനിസ്റ്റുകളെ സംരക്ഷിക്കുന്നത്‌ കൊണ്ട്‌ കൂടിയാണ്‌ തെമ്മാടിത്തത്തിന്റെ ഭാഷയില്‍ ഒരു പരിഷ്‌കൃത സമൂഹത്തെ തന്നെ വെല്ലുവിളിച്ച്‌ മുള്‍മുനയില്‍ നിര്‍ത്താന്‍ സ്‌ത്രീപീഡകര്‍ക്ക്‌ കഴിയുന്നത്‌. ചെയ്‌ത തെറ്റിന്‌ ന്യായീകരണം കണ്ടെത്തി,പെണ്ണിനെ കുറ്റപ്പെടുത്തി ധാര്‍മികതയേയും നിയമവാഴചയേയും വെല്ലുവിളിക്കുന്ന ഈ കാടന്മാരെ സുഖസൗകര്യങ്ങളോടെ പരിപാലിക്കാനാണ്‌ നീതിപീഠങ്ങളും ഭരണകൂടവും മനുഷ്യാവകാശ പ്രവര്‍ത്തകരും മത്സരിക്കുന്നതെന്ന്‌ പറഞ്ഞേ മതിയാകൂ.പീഡകര്‍ക്ക്‌ രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുന്ന നമ്മുടെനിയമ സംവിധാനം ബോംബ്‌ വച്ച്‌ തകര്‍ക്കേണ്ടതല്ലേ?
``അവള്‍ ഒന്നു മിണ്ടാതെ സഹകരിച്ചാല്‍ മതിയായിരുന്നു, എന്നാല്‍ അവളെ കൊല്ലാതെ വിട്ടേനെ, കാര്യം കഴിഞ്ഞാല്‍ അവളെ ഇറക്കിവിടുമായിരുന്നു.'' ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന്‌ നമ്മെ മനസ്സിലാക്കിയ ഡല്‍ഹി സംഭവത്തിലെ മുഖ്യപ്രതി മുകേഷ്‌ സിങ്ങിന്റേതാണ്‌,ആതിരേ, തെമ്മാടിത്തത്തിന്റെ ചൂരുള്ള ഈ വാക്കുകള്‍. ബലാത്സംഗങ്ങളുടെ സ്വന്തം നാടായി ഇന്ത്യ പരിണമിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൊലയാളിയുടെ ഈ വാക്കുകളുടെ പ്രഹരശേഷി ഊഹങ്ങള്‍ക്കപ്പുറമാണ്‌ പീഡന വീരന്മാര്‍ക്കും കുറ്റവാളികള്‍ക്കും മാത്രമേ ഇന്ത്യയില്‍ നീതി ലഭിക്കുകയുള്ളൂ എന്നും , ഇരകള്‍ക്ക്‌ ഇവിടെ ഒരിക്കലും നീതി ലഭിക്കില്ല എന്നുമുള്ള വാസ്‌തവത്തിന്റെ നെറുകില്‍ കയറിയിരുന്ന്‌ കടവിടങ്ങുകായായിരുന്നു മുകേഷ്‌ സിംഗ്‌.എന്നിട്ടും ബന്ധപ്പെട്ടവരാരും ഈ മനോഭാവത്തിനെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നിടത്താണ്‌ മുകേഷ്‌ സിംഗുമാര്‍ക്ക്‌ നെഞ്ചു വിരിച്ചു നിന്ന്‌ ഇങ്ങനെയൊക്കെ വെല്ലുവിളിക്കാന്‍ കരുത്തുകിട്ടുന്നത്‌ ``ബലാത്സംഗം ഉണ്ടാകുന്നതിന്‌ കാരണക്കാര്‍ ആണുങ്ങള്‍ അല്ല. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാന്‍ ഉത്തരവാദിത്തം പെണ്ണുങ്ങളുടേതാണ്‌.മാന്യരായ പെമ്പിള്ളേര്‌ രാത്രി 9 മണിക്ക്‌ ശേഷം റോഡില്‍ കറങ്ങി നടക്കില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരല്ല. പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന്‌ പണിയെടുക്കുകയാണ്‌ വേണ്ടത്‌ . അവര്‍ രാത്രി ഡിസ്‌കോ ബാറുകളിലും മറ്റും മാന്യമല്ലാത്ത വസ്‌ത്രമണിഞ്ഞ്‌ കറങ്ങി നടക്കരുത്‌. ബലാത്സംഗക്കേസിലെ കുറ്റവാളികളെ വധശിക്ഷയ്‌ക്ക്‌ വിധിക്കുന്നത്‌ കൂടുതല്‍ കുഴപ്പമുണ്ടാക്കുകയേ ഉള്ളൂ. ശിക്ഷ വിധിക്കുന്നതുകൊണ്ട്‌ പീഡിപ്പിച്ച്‌ കൊലപ്പെടുത്തുകയെയുള്ളു. പണ്ടാണെങ്കില്‍ ആരും ഒന്നും അറിയാതെ പോയേനെ. വധശിക്ഷ പീഡനങ്ങള്‍ കൂട്ടുക മാത്രമേ ചെയ്യൂ'' ഇങ്ങനെ പോകുന്നു ബിബിസിക്ക്‌ മുകേഷ്‌ സിംഗ്‌ നല്‍കിയ അഭിമുഖത്തിലെ വെല്ലുവിളികള്‍.ആതിരേ,ശ്രദ്ധിക്കുക:ബലാത്സംഗം ചെയ്യുന്ന പുരുഷനെ ശിക്ഷിച്ചാല്‍ മറ്റുള്ളവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ കൊല്ലുമെന്നൊക്കെ ഇവനെപ്പോലെയുള്ള തെമ്മാടികള്‍ക്ക്‌ ഒരു മാധ്യമത്തിന്‌ മുന്നില്‍ നിന്ന്‌ പ്രഖ്യാപിക്കാന്‍ കഴിയുന്നെങ്കില്‍,ഈ പീഡകസംഘത്തിന്‌ ലഭിക്കുന്ന സംരക്ഷണം എത്രയെന്ന്‌ ഊഹിക്കുക സ്‌ത്രീ ഒരു ഉപഭോഗവസ്‌തു മാത്രം. ആണിന്റെ സുഖത്തിനു വേണ്ടി മാത്രമുള്ള വസ്‌തു. അവന്റെ എല്ലാ കൊള്ളരുതായ്‌മക്കും കൂട്ടുനില്‍ക്കേണ്ടവള്‍..ഇതാണ്‌ ഇന്നും പുരുഷമേധാവിത്വത്തിന്റെ ഹുങ്ക്‌.നമ്മുടെ നിയമങ്ങളും നീതിപാലന രീതികളും ഈ മെയ്‌ല്‍ ഷുവനിസ്റ്റുകളെ സംരക്ഷിക്കുന്നത്‌ കൊണ്ട്‌ കൂടിയാണ്‌,ആതിരേ, തെമ്മാടിത്തത്തിന്റെ ഭാഷയില്‍ ഒരു പരിഷ്‌കൃത സമൂഹത്തെ തന്നെ വെല്ലുവിളിച്ച്‌ മുള്‍മുനയില്‍ നിര്‍ത്താന്‍ സ്‌ത്രീപീഡകര്‍ക്ക്‌ കഴിയുന്നത്‌. ചെയ്‌ത തെറ്റിന്‌ ന്യായീകരണം കണ്ടെത്തി,പെണ്ണിനെ കുറ്റപ്പെടുത്തി ധാര്‍മികതയേയും നിയമവാഴചയേയും വെല്ലുവിളിക്കുന്ന ഈ കാടന്മാരെ സുഖസൗകര്യങ്ങളോടെ പരിപാലിക്കാനാണ്‌ നീതിപീഠങ്ങളും ഭരണകൂടവും മനുഷ്യാവകാശ പ്രവര്‍ത്തകരും മത്സരിക്കുന്നതെന്ന്‌ പറഞ്ഞേ മതിയാകൂ.
അല്ലെങ്കില്‍ ഡല്‍ഹിയുള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ നിന്ന്‌ ദിനമ്പ്രതി ബലാത്സംഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമായിരുന്നില്ലല്ലോ.2012ലാണ്‌ സിനിമ കഴിഞ്ഞ്‌ സുഹൃത്തിനൊപ്പം ബസ്സ്‌ യാത്രയിലായിരുന്ന `നിര്‍ഭയയെ' കൂട്ടമാനഭംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയത്‌.ഈ സംഭവത്തില്‍ അതിവേഗ കോടതി 2013 സെപ്‌തംബര്‍ 13ന്‌ പ്രതികള്‍ക്ക്‌ തൂക്കുകയര്‍ വിധിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി വിധി നടപ്പാക്കുന്നത്‌ തടഞ്ഞു. നിയമ സംവിധാനങ്ങള്‍ ഏറെയുണ്ടെങ്കിലും ശിക്ഷനടപ്പാക്കാതിരിക്കാനാണ്‌ ഈ സംവിധാനങ്ങള്‍ യത്‌നിക്കുന്നത്‌. പീഡകര്‍ക്ക്‌ രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുന്ന നമ്മുടെനിയമ സംവിധാനം ബോംബ്‌ വച്ച്‌ തകര്‍ക്കേണ്ടതല്ലേ? മുകേഷ്‌ സിംഗ്‌ എന്ന പീഡന വീരന്റെ വാക്കുകളില്‍നിന്നും എന്താണ്‌ നമ്മള്‍ മനസ്സിലാക്കേണ്ടത്‌? പെണ്‍കുട്ടികളെ രാത്രിയില്‍ കാണുമ്പോള്‍ പീഡിപ്പിക്കണം എന്നാണോ ? ഭരണഘടന തുല്ല്യത ഉറപ്പുതരുന്ന രാജ്യത്തില്‍ ആണും പെണ്ണും തുല്ല്യരല്ല എന്നു പറയുന്ന ഇവരുടെ വാക്കാണോ ഇവിടത്തെ നിയമം? ആതിരേ,സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരേ ജനരോഷം ആളിക്കത്തിയ സംഭവങ്ങള്‍ പലതും ഉണ്ടായെങ്കിലും മാനഭംഗവീരന്മാര്‍ രാജ്യത്ത്‌ എല്ലാ സുഖലോലുപതയോടെയും വിലസുകയാണ്‌. ഒരു പെണ്‍കുട്ടിയെ കൂട്ടമാനഭംഗം നടത്തുകയും അതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി യൂ ട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌ത നരാധമന്മാരുടെ ആക്രമണത്തിന്‌ ഇരയായ സ്‌ത്രീത്വം, രാജ്യത്തെ നീതിന്യായ വ്യവസ്ഥ എവിടെയെത്തിനില്‍ക്കുന്നുവെന്ന വലിയ ചോദ്യമാണ്‌ ഉയര്‍ത്തുന്നത്‌. മുകേഷ്‌ സിംഗിന്റെ ധാര്‍ഷ്ട്യത്തിന്റെ വാക്കുകള്‍ കേട്ടിട്ടും പൊതുസമൂഹം പ്രതികരിക്കാതെ ഒഴിഞ്ഞു പോയത്‌,ആതിരേ, എന്നെ വല്ലാതെ ഞെട്ടിച്ചു.നവമാധ്യമങ്ങളില്‍ ചില പൊട്ടിത്തെറികളുണ്ടായി എന്നത്‌ മറന്നിട്ടല്ല ഇങ്ങനെ പറയുന്നത്‌.സ്വന്തം മൊബെയിലില്‍ നിന്നോ ലാപ്‌ ടോപ്പില്‍ നിന്നോ അമര്‍ഷത്തിന്റെ ഒരു പോസ്റ്റ്‌ ഇട്ട്‌,അല്ലെങ്കില്‍ ആരെങ്കിലും ഇട്ട പോസ്റ്റ്‌ ലൈക്ക്‌ ചെയ്‌തും ഷെയര്‍ ചെയ്‌തും കഴിയുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്നാണ്‌ പുതിയ തലമുറ കരുതുന്നത്‌. ഈ നിഷ്‌ക്രിയതയ്‌ക്കിടയിലും അല്‍പം ആശ്വാസമായത്‌ മുകേഷ്‌ സിംഗിന്‌ നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ചുട്ട മറുപടിയാണ്‌. ആര്‍ക്ക്‌ മുന്നിലും തോല്‍ക്കാനല്ല താന്‍ മകളെ പഠിപ്പിച്ചതെന്നും സ്വന്തം കാലില്‍ നില്‍ക്കാനാണ്‌ പഠിപ്പിച്ചതെന്നുമായിരുന്നു,വേദനകള്‍ക്കിടയിലും അഭിമാനത്തോടെ നിര്‍ഭയയുടെ പിതാവ്‌ പ്രതികരിച്ചത്‌. ``ആര്‍ക്ക്‌ മുന്നിലും തോല്‍ക്കാനും കീഴടങ്ങാനും മക്കളെ പഠിപ്പിച്ചിട്ടില്ല. അതാണ്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ നല്‍കിയ പാഠം'' നിര്‍ഭയയുടെ പിതാവ്‌ പറയുന്നു. മുകേഷ്‌ സിങ്‌ നടത്തിയ പരാമര്‍ശത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അവഞ്‌ജയോടെ തള്ളുന്നുവെന്നും നിര്‍ഭയയുടെ മാതാവും പറഞ്ഞു. കൂട്ടബലാത്സംഗത്തെ ന്യായീകരിച്ച പ്രതി നടത്തിയ പരാമര്‍ശങ്ങള്‍ ബിബിസി ചാനലിന്റെ ഒരു ഡോക്യുമെന്ററിയ്‌ക്ക്‌ വേണ്ടി ചിത്രീകരിച്ചതായിരുന്നു. കുറ്റവാളികളെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനും അഭിമുഖങ്ങള്‍ നല്‍കാന്‍ അനുവദിയ്‌ക്കുന്നതും ഭരണകൂടം തന്നെ നിര്‍ഭയയെ പീഡിപ്പിക്കുന്നതിന്‌ തുല്യമാണെന്ന്‌ പറയാന്‍ പോലും നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ വനിത വിമോചക സംഘടനകളോ തയ്യാറായില്ല. ശരിയായ ശിക്ഷ നല്‍കാത്തതിനാലാണ്‌ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്ന നിര്‍ഭയയുടെ പിതാവിന്റെ നിരീക്ഷണം ആര്‍ക്കാണ്‌ നിരസിക്കാനവുക? ലോക വനിത ദിനത്തോട്‌ അനുബന്ധിച്ച്‌ സംപ്രേക്ഷണം ചെയ്യുന്നതിനാണ്‌ ബിബിസി മുകേഷ്‌ സിങ്ങിന്റെ അഭിമുഖം എടുത്തത്‌.
കൂട്ടബലാത്സംഗത്തിന്‌ ഇരയാകുമ്പോള്‍ നിര്‍ഭയ സഞ്ചരിച്ച ബസിലെ ഡ്രൈവറയായിരുന്നു മുകേഷ്‌ സിങ്‌. ആക്രമണത്തില്‍ തനിക്ക്‌ നേരിട്ട്‌ പങ്കില്ലെന്നാണ്‌ അയാള്‍ കോടതിയെ അറിയിച്ചത്‌. എന്നാല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. മുകേഷിനെതിരെ ശക്തമായ ഡി.എന്‍.എ തെളിവുകളുണ്ടെന്ന്‌ പറഞ്ഞാണ്‌ കോടതി അദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളിയത്‌. ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും,ആതിരേ, സമാനമായ അഭിപ്രായമാണ്‌ കോടതിയില്‍ ഉന്നയിച്ചത്‌. രാത്രി ഇറങ്ങി നടന്ന പെണ്‍കുട്ടിയാണ്‌ കുറ്റക്കാരിയെന്നാണ്‌ അവരും വിസേഷിപ്പിക്കുന്നത്‌.നേരത്തെ അഭിഭാഷകനായ എ.പി സിങ്‌ ഒരു അഭിമുഖത്തില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ `` വിവാഹത്തിനു മുമ്പ്‌ സ്വയം അപമാനം വരുത്തിവെക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ട്‌ അഭിമാനം നഷ്ടപ്പെടുത്തിയാല്‍, ഞാന്‍ ഇത്തരം മക്കളെയും സഹോദരിമാരെയും എന്റെ ഫാംഹൗസിനു മുന്നില്‍ കൊണ്ടുവന്ന്‌ എല്ലാ കുടുംബാംഗങ്ങളുടേയും മുന്നില്‍വെച്ച്‌ തലയില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തും''എന്നാണ്‌ മറ്റൊരു അഭിഭാഷകന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌: ``നമ്മുടെ സമൂഹത്തില്‍ രാത്രി ആറരയ്‌ക്കും ഏഴരയ്‌ക്കും എട്ടരയ്‌ക്കുമൊന്നും പെണ്‍കുട്ടികളെ അപരിചിതകര്‍ക്കൊപ്പം നമ്മള്‍ പുറത്തുവിടാറില്ല.'' വധശിക്ഷയ്‌ക്ക്‌ വിധിച്ചിട്ട്‌ അതു നടപ്പാക്കാത്തതു കൊണ്ടല്ലേ,ആതിരേ, ഇത്തരം തെമ്മാടിത്തം പറയാന്‍ ഇവനൊക്കെ ജീവിച്ചിരിക്കുന്നത്‌.പ്രതിയും അവന്റെ അഭിഭാഷകരും പറയുന്നത്‌ നിരന്തരം മാധ്യമങ്ങളില്‍ വന്നതോടെ നിര്‍ഭയയല്ലേ കുറ്റക്കാരി എന്ന്‌ പൊതുസമൂഹം ചിന്തിക്കാന്‍ തുടങ്ങിയിരുന്നു.അത്‌ മറ്റൊരു സാമൂഹിക വിപത്തിലേയ്‌ക്കാവും നയിക്കുക.അതു പാടില്ല.നിയമവും കീഴ്‌വഴക്കങ്ങളും നല്‍കുന്ന ഒരു ആനുകൂല്യവും ഈ തെമ്മാടികള്‍ക്ക്‌ കിട്ടാന്‍ പാടില്ല;അവരത്‌ അര്‍ഹിക്കുന്നുമില്ല.അതു കൊണ്ട്‌ സ്‌ത്രീത്വത്തെ അപമാനിച്ച,നിര്‍ഭയയെ വിണ്ടും വിണ്ടും വാക്കുകളാല്‍ ബലാത്സംഗം ചെയ്‌ത മുകേഷ്‌ സിംഗ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഇനി ഒരു നിമിഷം പോലും അമാന്തിക്കാന്‍ പാടില്ല.അല്ലെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ സ്‌ത്രീകളെയും യുവതികളെയും കൗമാരക്കാരികളെയും ബാലികമാരേയും ബലാത്സംഗം ചെയ്യാന്‍ കാത്തിരിക്കുന്ന കാമപ്പിശചുക്കള്‍ക്ക്‌ അത്‌ പ്രചോദനമാകും;ആതിരേ, അതു നടക്കാന്‍ പാടില്ല

Monday, February 23, 2015

`ജനകീയ ഇടത്‌പക്ഷത്തിന്‌ നേതൃത്വം നല്‍കുക എന്നതാണ്‌ വിഎസില്‍ നിന്ന്‌ കേരളം പ്രതീക്ഷിക്കുന്നത്‌

ഫാസിസത്തിന്റെ ചൂരുമണക്കുന്ന ആ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവന്ന്‌ ജനകീയ ഇടതുപക്ഷ ശക്തികളെ ഏകോപിപ്പിക്കുകയാണ്‌ കാലം വിഎസില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന സമകാലീന ദൗത്യം.യൂറോപ്പിലെങ്ങും ഗ്രീസിലും ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ഇടതുപക്ഷ മുന്നേറ്റം പോലെ ,ഡല്‍ഹിയില്‍ രൂപം കൊണ്ട ജനപക്ഷ പ്രതിഷേധം പോലെ ഒന്ന്‌ കേരളത്തില്‍ പുഷ്‌കലമാകാന്‍ വിഎസ്‌ സംഘടനാപരമായ `വേലി'ക്കെട്ടുകളെല്ലാം പൊട്ടിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ട്രീയ നിഷ്‌ക്രിയത്വത്തില്‍ നിന്നും വര്‍ഗീയ ചേരിതിരിവില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ അത്തരമൊരു ദൗത്യം അനിവാര്യമാണ്‌.വിഎസിന്‌ മാത്രമേ അതിന്‌ വഴിമരുന്നിടാന്‍ കഴിയൂ.അതിന്‌ വിഎസ്‌ സന്നദ്ധമാകുന്ന മുഹൂര്‍ത്തത്തിനായാണ്‌ കേരളീയ പൊതുസമൂഹം വെമ്പലോടെ കാത്തിരിക്കുന്നത്‌.അല്ലാതെ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം ജനകീയ പ്രശ്‌നങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന്‌ അറിയാനല്ല.
ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ,പ്രത്യേകിച്ച്‌ സിപിഎം അതിന്റെ ഏറ്റവും `ഭീകരമായ' പ്രത്യയശാസ്‌ത്ര ജീര്‍ണതയെ അഭിമുഖീകരിക്കുമ്പോള്‍ ഒരുവശത്ത്‌ അച്യുതാനന്ദനും മറുവശത്ത്‌ പിണറായിയും നിന്നുകൊണ്ട്‌ ഉത്‌പാദിപ്പിക്കുന്ന വിഭാഗിയതയുടെ രീതിശാസ്‌ത്രങ്ങളാണ്‌,ആതിരേ, സിപിഎമ്മിനേയും അതിന്റെ വര്‍ത്തമനകാല ദൗത്യത്തേയും ദശാബ്ദങ്ങള്‍ പിറകോട്ടടിച്ചു കൊണ്ടിരിക്കുന്നത്‌.ഇത്‌ തിരിച്ചറിയാനും സ്വയം തിരുത്താനും തയ്യാറാകാതെ പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും മനസ്സ്‌ കലുഷമാക്കുന്നതിലാണ്‌ ഈ രണ്ട്‌ നേതാക്കള്‍ക്കും ഔത്സുക്യം. അതേസമയം സിപിഎം ഒരു ഫാസിസ്റ്റ്‌ പാര്‍ട്ടിയായി അധഃപതിച്ചു എന്ന വിഎസിന്റെ ആരോപണം അക്ഷരാര്‍ത്ഥത്തില്‍ വസ്‌തവമാണെന്ന്‌ തെളിയിക്കുന്നതാണ്‌ കഴിഞ്ഞ ഒന്നര ദശാബ്ദത്തിലധികമായുള്ള പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും.ചാത്തുണ്ണി മാസ്റ്റര്‍ക്ക്‌ ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്‌ക്ക്‌ അച്യുതാനന്ദന്‍ കൈപിടിച്ചുയര്‍ത്തിയ പിണറായി വിജയന്‍,വര്‍ഗബഹുജന തത്‌പര്യങ്ങളില്‍ നിന്ന്‌ പാര്‍ട്ടിയെ ഹൈജാക്ക്‌ ചെയ്‌ത്‌ നവമൂലധന ശക്തികളുടെ പിന്നാമ്പുറത്ത്‌ കൊണ്ട്‌ കെട്ടിയിട്ടതിന്റെ തികട്ടിവരലുകളും തിരിച്ചടികളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നാണ്‌,ആതിരേ, ആലപ്പുഴ സമ്മേളനം വ്യക്തമാക്കുന്നത്‌. സിപിഎം കെട്ടിപ്പടുത്തതില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിക്ക്‌,ഹൃദയവ്യഥയോടെ അന്‍പതാം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോകേണ്ട ഗതികേടുണ്ടായത്‌,ഇന്നത്തെ പാര്‍ട്ടി നേതൃത്വം പിന്തുടരുന്ന അഹങ്കാരത്തിന്റേയും ഡംഭിന്റേയും മുഷ്‌ക്കിന്റേയും ദുര്‍മദം കൊണ്ടു തന്നെയാണ്‌.ഒറ്റപോയിന്റ്‌ അജണ്ടയില്‍ 600 പ്രതിനിധികള്‍ 92വയസുള്ള ആ വൃദ്ധ കമ്യൂണിസ്‌റ്റിനെ വളഞ്ഞിട്ടാക്രമിച്ചത്‌ എന്തിന്‌ വേണ്ടി,ആര്‍ക്ക്‌ വേണ്ടിയായിരുന്നു?ആ കൂട്ടായ ആക്രമണം മുന്നോട്ടു വയ്‌ക്കുന്ന സ്വാര്‍ത്ഥലിപ്‌ത നിലപാടുകള്‍ എന്തെല്ലാമാണ്‌?
ആതിരേ,അധികം ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല.പിണറായി വിജയന്‍ എന്ന സ്റ്റാലിനിസ്റ്റിന്റെ നീചമായ ലിക്വിഡേഷന്‍ തന്ത്രങ്ങള്‍ക്ക്‌ രാസത്വരകങ്ങളാകുകയായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത 600 പ്രതിനിധികളും.എം.സ്വരാജിനേയും ചിന്ത ജെറോമിനേയും പോലെ മഞ്ഞളുമാറത്ത പിള്ളേരെ ഇറക്കി അച്യുതാനന്ദനെ തലങ്ങും വിലങ്ങും വെട്ടിച്ചപ്പോള്‍ സ്ഥാനം ഒഴിയുന്ന പാര്‍ട്ടി സെക്രട്ടറിയുടെ ഡംഭും ഏകാധിപത്യത്വരയും എത്ര ഹീനമായിരുന്നു എന്ന്‌ കേരളം തിരിച്ചറിയുകയാണ്‌. അച്യുതാനന്ദന്‍-പിണറായി പോരിന്‌ പ്രത്യയശാത്രപരമായ അടിസ്ഥാനമൊന്നുമില്ലെന്ന്‌ ആര്‍ക്കാണ്‌,ആതിരേ, അറിഞ്ഞു കൂടാത്തത്‌!പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാനുള്ള അധമമായ ലക്ഷ്യമേ രണ്ട്‌ കൂട്ടര്‍ക്കുമുള്ളു.പക്ഷേ അത്‌ പറയുമ്പോഴും ഒരു കമ്യൂണിസ്റ്റുകാരനായി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ അഴിമതിക്കും അനീതിക്കുമെതിരെ പോരാടാനുള്ള ആര്‍ജവം വിഎസ്‌ മാത്രമാണ്‌ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌ എന്ന്‌ കാണാതിരുന്നു കൂട.കഴിഞ്ഞ 16 വര്‍ഷത്തിനിടെ പിണറായി വിജയനും സിപിഎമ്മും ഏറ്റെടുത്തു വിജയിപ്പിച്ച ജനകീയ പോരാട്ടം ഏതാണുള്ളത്‌?പാര്‍ട്ടിയുടെതെന്ന പേരില്‍ ചൂണ്ടിക്കാണിക്കാന്‍ അച്യുതാനന്ദന്‍ നയിച്ച പോരാട്ടങ്ങള്‍ മാത്രമല്ലേ ഉള്ളത്‌?ഇക്കലയളവില്‍ നിസ്വ ജനതയ്‌ക്കും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും വേണ്ടി ഉയര്‍ന്നിട്ടുള്ള ഏകസ്വരം വിഎസിന്റേത്‌ മാത്രമാണ്‌.അതു കൊണ്ടാണ്‌ തെരെഞ്ഞെടുപ്പില്‍ വിഎസിന്‌ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചപ്പോള്‍ കേരളം പാര്‍ട്ടിക്കതീതമായി രണ്ട്‌ വട്ടവും പൊട്ടിത്തെറിച്ചത്‌.ആ വിഎസിനെ പുകച്ചു പുറത്ത്‌ ചാടിക്കാനാണ്‌,ആതിരേ, ബ്രാഞ്ച്‌ സമ്മേളങ്ങള്‍ മുതല്‍ പിണറായിയും കണ്ണൂര്‍ ലോബിയും ചരട്‌ വലിച്ചത്‌.അതിന്റെ അശ്ലീലപരിണതിയാണ്‌ കേരളമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്‌. പോരാട്ടങ്ങളുടെ നിണമണമുള്ള ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചത്‌ വിവാദങ്ങളോടെയായത്‌ അതു കൊണ്ടു മാത്രമാണ്‌. വി.എസ്സിന്റെ വിയോജന രേഖയോട്‌ പാര്‍ട്ടി സെക്രട്ടറി പരസ്യമായി പ്രതികരിച്ചത്‌,കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചും സിപിഎമ്മിന്റെ സംഘടനാതത്വങ്ങളെല്ലാം കടപുഴക്കി എറിഞ്ഞു കൊണ്ടുമായിരുന്നു.ശത്രുവിന്റെ ചോരയ്‌ക്ക്‌ വേണ്ടി ചുരമാന്തുന്ന ഒരു ചെന്നായയുടെ ശൗര്യമായിരുന്നു പിണറായിയുടെ വാക്കിലും നോക്കിലുമുണ്ടായിരുന്നത്‌.അമാന്യവും അധികാര ഗര്‍വ്‌ തിളച്ചതുമായ ആ നീക്കമുണ്ടായിരുന്നില്ലെങ്കില്‍,ആതിരേ, പുതിയ പ്രതിസന്ധി രൂപം കൊള്ളില്ലുകയില്ലായിരുന്നു; സംസ്ഥാനസമ്മേളനത്തിന്റെ ശോഭ കെടുകയുമില്ലായിരുന്നു.
കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തീകരിക്കാനും സമരസജ്ജമാക്കാനും ഉതകുന്ന സമൂര്‍ത്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കേണ്ടിടത്താണ്‌ വിഎസ്‌-പിണറായി പോര്‌ വേദി കീഴടക്കിയത്‌......ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ സമര്‍പ്പിതരായ ചുണയുള്ള അണികളെ വാര്‍ത്തെടുക്കുന്നതിന്‌ പുറമെ സാമൂഹിക സേവന രംഗത്തേയ്‌ക്കിറങ്ങുന്ന സന്നദ്ധതയായി പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കേണ്ട സമയത്താണ്‌,സ്ഥാനമൊഴിയുന്ന സെക്രട്ടറിയുടെ ബീഭത്സ വൈര്യനിര്യാതന ബുദ്ധിയില്‍ പാര്‍ട്ടി സമ്മേളനം അലങ്കോലമായത്‌. ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിഞ്ഞ വര്‍ഗീയ ഫാസിസത്തേയും അത്‌ നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തേയും ചെറുക്കാന്‍ ഇടത്‌-മതനിരപേക്ഷ-ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുള്ള വിശാല നിലപാട്‌ സ്വീകരിച്ച്‌ കേരളത്തില്‍ പോലും 40 ശതമാനത്തോളം മധ്യവര്‍ഗ കുടുംബങ്ങളില്‍ പാര്‍ട്ടിക്ക്‌ സ്വാധീനമില്ലെന്ന വസ്‌തുതയുടെ അടിസ്ഥാനത്തില്‍ പുതിയ കര്‍മരേഖ മുന്നോട്ട്‌ വെച്ച്‌ ന്യൂനപക്ഷ, പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങളിലേക്ക്‌ എത്തിച്ചേരുന്ന സംഘടനാ ശീലങ്ങള്‍ക്ക്‌ രൂപം കൊടുക്കേണ്ട സമയമാണ്‌ ആലപ്പുഴ സമ്മേളനത്തില്‍ ദുര്‍വ്യയം ചെയ്യപ്പെട്ടത്‌.ആതിരേ,ഇതില്‍ അണികള്‍ക്കും അനുഭാവികള്‍ക്കും കേരളത്തിലെ പൊതുസമൂഹത്തിനും തീര്‍ത്താല്‍ തീരത്ത പകയുണ്ട്‌. ഒരു വശത്ത്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ്‌ ഭരണം.മറുവശത്ത്‌ എങ്ങനേയും കേരള പൊതുമണ്ഡലത്തില്‍ നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന വര്‍ഗീയ-മത വാദങ്ങള്‍.ഇവയ്‌ക്കിടയില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ ഒന്നിപ്പിച്ച്‌ ഇടതു ബദലായി ഉയരേണ്ട സിപിഎം ചില നേതൃമ്മന്യന്മാരുടെ നെറികെട്ട അധികാര ഗര്‍വിന്റെ സംരക്ഷണത്തിനും സാക്ഷാത്‌കാരത്തിനുമാണ്‌ ആര്‍ജ്ജിത ഊര്‍ജ്ജം ചെലവാക്കുന്നത്‌. കൊലയാളികളെ സംരക്ഷിക്കുന്ന,മൂലധനശക്തികള്‍ക്ക്‌ വഴങ്ങുന്ന,ഫാസിസ്റ്റ്‌ നുഴഞ്ഞുകയറ്റത്തിന്‌ അവസരമൊരുക്കുന്ന അവസരവാദവും അതിനിണങ്ങുന്ന അതിജീവനരാഷ്ട്രീയവുമാണ്‌,ആതിരേ, സിപിഎമ്മിന്റെ ഇന്നത്തെ മുഖം.ഈ കാപട്യത്തിനെതിരായ പോരാട്ടമാണ്‌ വിഎസിനെ ഔദ്യോഗിക പക്ഷത്തിന്‌ അനഭിമതനാക്കിയത്‌,പൊതു സമൂഹത്തിന്‌ സ്വീകാര്യനാക്കിയത്‌.പാര്‍ട്ടി വിരുദ്ധനെന്ന്‌ സംസ്ഥാന സമ്മേളനക്കാലത്ത്‌ പത്രസമ്മേളനം നടത്തി പിണറായി പ്രഖ്യാപിക്കുകയും,പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ 56 പേജ്‌ വിഎസ്‌ വധത്തിനായി നീക്കിവയ്‌ക്കുകയും ചെയ്‌ത സ്റ്റാലിനിസ്റ്റ്‌ മുന്‍വിധിയാണ്‌ സിപിഎമ്മിന്റെ ശാപം. ഫാസിസത്തിന്റെ ചൂരുമണക്കുന്ന ആ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവന്ന്‌ ജനകീയ ഇടതുപക്ഷ ശക്തികളെ ഏകോപിപ്പിക്കുകയാണ്‌ കാലം വിഎസില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന സമകാലീന ദൗത്യം.യൂറോപ്പിലെങ്ങും ഗ്രീസിലും ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ഇടതുപക്ഷ മുന്നേറ്റം പോലെ ,ഡല്‍ഹിയില്‍ രൂപം കൊണ്ട ജനപക്ഷ പ്രതിഷേധം പോലെ ഒന്ന്‌ കേരളത്തില്‍ പുഷ്‌കലമാകാന്‍ വിഎസ്‌ സംഘടനാപരമായ `വേലി'ക്കെട്ടുകളെല്ലാം പൊട്ടിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ട്രീയ നിഷ്‌ക്രിയത്വത്തില്‍ നിന്നും വര്‍ഗീയ ചേരിതിരിവില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ അത്തരമൊരു ദൗത്യം അനിവാര്യമാണ്‌.വിഎസിന്‌ മാത്രമേ അതിന്‌ വഴിമരുന്നിടാന്‍ കഴിയൂ.അതിന്‌ വിഎസ്‌ സന്നദ്ധമാകുന്ന മുഹൂര്‍ത്തത്തിനായാണ്‌,ആതിരേ, കേരളീയ പൊതുസമൂഹം വെമ്പലോടെ കാത്തിരിക്കുന്നത്‌.അല്ലാതെ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം ജനകീയ പ്രശ്‌നങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന്‌ അറിയാനല്ല.

Thursday, February 12, 2015

കല്യാണ്‍ പട്ടുസാരികള്‍ വനിതാ നേതാക്കളുടെ കണ്ണുകെട്ടുമ്പോള്‍

5000 രൂപയാണ്‌ കല്യാണ്‍ സാരീസിലെ തൊഴിലാളികളുടെ മാസ ശമ്പളം . പലരും കുടുംബം പോറ്റുന്നത്‌ കല്യാണ്‍ നല്‍കുന്ന തുച്ഛമായ ഈ ശമ്പളം കൊണ്ടാണ്‌. ഇങ്ങനെ ഗതികേടിലായ ഒരു തൊഴിലാളി മാനേജുമെന്റിനോട്‌ ശമ്പളം കൂട്ടിച്ചോദിച്ചു. ശമ്പളം ആവശ്യമുള്ളയാള്‍ ഓഫീസിലേയ്‌ക്കു വരു എന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. എന്നാല്‍ ആരും ചെല്ലില്ലെന്നു പ്രതീക്ഷിച്ചിരുന്ന മാനേജ്‌മെന്റിനുമുന്നില്‍ ഒരു ഫ്‌ളോറിലെ തൊഴിലാളി സ്‌ത്രീകള്‍ ഒന്നടങ്കം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ചെന്നു. തൊഴിലാളികള്‍ക്കു മുന്നില്‍ മുതലാളി സാക്ഷാല്‍ രാമചന്ദ്രന്‍ സ്വാമി നേരിട്ടെത്തി. ഗവണ്‍മെന്റ്‌ തലത്തില്‍ ശമ്പളം ഏഴായിരം ആക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിമൂലമാണ്‌ ഇതുവരെ കൂട്ടാതിരുന്നതെന്നും രണ്ടുമാസത്തിനകം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാമെന്നും വാക്കുനല്‍കി. (കേരളത്തില്‍ കൂണുപോലെ വസ്‌ത്ര സാമ്രാജ്യം കെട്ടിപ്പൊക്കുന്ന ബ്രാന്റിനാണ്‌ സാമ്പത്തിക പ്രതിസന്ധി! )
കേരളത്തിലെ തൊഴിലാളി സംഘടനാ നേതൃത്വങ്ങള്‍ എത്രമാത്രം തൊഴിലാളി വിരുദ്ധവും എത്രത്തോളം സ്‌ത്രീ വിരുദ്ധവുമാണ്‌ എന്നതിന്റെ സുചകങ്ങളാണ്‌,ആതിരേ, വസ്‌ത്രവ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്‌ത്രീകളുടെ ദുരവസ്ഥകളും അവരനുഭവിക്കുന്ന അവകാശ നിഷേധങ്ങളും. ദിവസേന ശരാശരി 10 മണിക്കൂര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുള്ള ഈ വിഭാഗത്തിലെ ജോലിക്കാര്‍ക്ക്‌ മറ്റ്‌ സംഘടിത തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളെല്ലാം നിഷേധിക്കുന്നതിലുപരി ജോലി സമയത്ത്‌ ഇരിക്കാന്‍ പോലും അനുവാദമില്ലെന്ന ക്രൂരത പുറത്ത്‌ വന്നിട്ടും സിഐടിയുവും ഐഎന്‍ടിയുസിയും എഐടിയുസിയും,യുടിയുസിയും ബിഎംഎസ്സും അടക്കമുള്ള സംഘടനകള്‍ അറിഞ്ഞ ഭാവം പോലും കാണിക്കാത്തത്‌ കൊണ്ടാണ്‌ തൊഴില്‍ദാതാക്കള്‍ ഇത്തരം സ്ഥാപനങ്ങളിലെ സ്‌ത്രീ തൊഴിലാളികളെ നിരന്തര ചൂഷണത്തിന്‌ വിധേയമാക്കുന്നത്‌. ആതിരേ,അതിന്റെ ഏറ്റവും നീചമായ അശ്ലീലതയാണ്‌ തൃശൂര്‍ കല്യാണ്‍ സാരീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനമാണ്‌ കല്യാണ്‍ സാരീസ്‌. പത്രദൃശ്യമാധ്യമ പരസ്യങ്ങളിലെ കുത്തകക്കാര്‍. നൂലിഴകളില്‍ പോലും വിശ്വസ്ഥത അവകാശപ്പെടുന്ന കല്യാണിന്‌ മനുഷ്യത്വം തൊട്ടു തെറിച്ചിട്ടില്ല.അവരുടെ ആത്മാര്‍ത്ഥതയും വിശ്വസ്ഥതയും കച്ചവടത്തില്‍ മാത്രമെയുള്ളു. തൊഴിലാളികളെ പീഡിപ്പിച്ചും, അടിമപ്പണി ചെയ്യിച്ചുമാണ്‌ ഈ കുത്തക വ്യാപാര സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്‌. കല്യാണില്‍ ജോലി ചെയ്‌തിരുന്ന ആറു വനിത ജീവനക്കാര്‍ തൃശ്ശൂര്‍ കല്യാണ്‍ സാരീസിന്റെ മുന്നില്‍ പന്തല്‍ കെട്ടി `ഇരിക്കല്‍ സമരം 'തുടങ്ങിയിട്ട്‌ നാളുകളായി. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുന്നതിനായി തൊഴിലാളി സംഘടനയായ എഐഎംടിയുവില്‍ ചേര്‍ന്നതാണ്‌ ഇവര്‍ ചെയ്‌ത കുറ്റം.ഇതിന്റെ പേരില്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തു കൊണ്ട്‌ മാനേജ്‌മന്റ്‌ നടത്തിയ പ്രതികാര നടപടിക്കെതിരായാണ്‌ പദ്‌മിനി, രജനി, മായ, ദേവി, അല്‍ഫോന്‍സ, ബീന എന്നിവര്‍ `ഇരിക്കല്‍ സമര'വുമായ്‌ രംഗത്തെത്തിയത്‌.
5000 രൂപയാണ്‌,ആതിരേ, കല്യാണ്‍ സാരീസിലെ തൊഴിലാളികളുടെ മാസ ശമ്പളം . പലരും കുടുംബം പോറ്റുന്നത്‌ കല്യാണ്‍ നല്‍കുന്ന തുച്ഛമായ ഈ ശമ്പളം കൊണ്ടാണ്‌. ഇങ്ങനെ ഗതികേടിലായ ഒരു തൊഴിലാളി മാനേജുമെന്റിനോട്‌ ശമ്പളം കൂട്ടിച്ചോദിച്ചു. ശമ്പളം ആവശ്യമുള്ളയാള്‍ ഓഫീസിലേയ്‌ക്കു വരു എന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. എന്നാല്‍ ആരും ചെല്ലില്ലെന്നു പ്രതീക്ഷിച്ചിരുന്ന മാനേജ്‌മെന്റിനുമുന്നില്‍ ഒരു ഫ്‌ളോറിലെ തൊഴിലാള്‍ സ്‌ത്രീകള്‍ ഒന്നടങ്കം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായ്‌ ചെന്നു. തൊഴിലാളികള്‍ക്കു മുന്നില്‍ മുതലാളി സാക്ഷാല്‍ രാമചന്ദ്രന്‍ സ്വാമി നേരിട്ടെത്തി. ഗവണ്‍മെന്റ്‌ തലത്തില്‍ ശമ്പളം ഏഴായിരം ആക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിമൂലമാണ്‌ ഇതുവരെ കൂട്ടാതിരുന്നതെന്നും രണ്ടുമാസത്തിനകം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാമെന്നും വാക്കുനല്‍കി. (കേരളത്തില്‍ കൂണുപോലെ വസ്‌ത്ര സാമ്രാജ്യം കെട്ടിപ്പൊക്കുന്ന ബ്രാന്റിനാണ്‌,ആതിരേ, സാമ്പത്തിക പ്രതിസന്ധി! ) 7000 ശമ്പളം നല്‍കുന്നവര്‍ക്കു പത്തുശതമാനം കൂട്ടാമെന്നും പറഞ്ഞു. കല്യാണ്‍ വാക്കുപാലിച്ചു വെറും രണ്ടുമാസം മാത്രം. അതിനു ശേഷം ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ. ഈ സാഹചര്യത്തിലാണ്‌,ആതിരേ, തൊഴിലാളികള്‍ എഎംടിയുവില്‍ ചേര്‍ന്നത്‌. ഇത്‌ എങ്ങനെയോ മാനേജ്‌മെന്റ്‌ അറിഞ്ഞു. ഒരു സംഘടനയില്‍ ചേര്‍ന്നതിന്റെ പേരില്‍ ഇവര്‍ക്കു കല്യാണ്‍ നല്‍കിയ ശിക്ഷ തിരുവനന്തപുരത്തേക്ക്‌ ട്രാന്‍സ്‌ഫര്‍ ഓര്‍ഡര്‍ ആയിരുന്നു. പ്രതികരിക്കുന്നവരെ പിരിച്ചുവിടുകയാണ്‌ കല്യാണിന്റെ നയം.ഈ ഭീഷണിക്കിടയിലും കല്യാണില്‍ നിന്നും 30 ഓളം തൊഴിലാളികളെ സംഘടനയില്‍ ചേര്‍ത്തു. ഇതിനിടെയായിരുന്നു ആറുപേര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ നടപടി. ആതിരേ, ജോലി പോകാതിരിക്കാനാണിവര്‍ സംഘടനയില്‍ ചേര്‍ന്നത്‌.അതോടെ ഉള്ള ജോലിയും പോയി. ``തിരിച്ചു കല്യാണില്‍ തന്നെ ജോലിയ്‌ക്കു കയറണം എങ്കില്‍ മാത്രമെ ഞങ്ങള്‍ ചെയ്‌തതിനു എന്തെങ്കിലും അര്‍ത്ഥമുണ്ടാകു. ഇതു ഞങ്ങള്‍ക്കുവേണ്ടിയല്ല ഒരോ തൊഴിലാളികള്‍ക്കും വേണ്ടിയാണ്‌. ഞങ്ങള്‍ തിരികെ ജോലിക്കു കയറിയില്ലെങ്കില്‍ വീട്ടിലെ അടുപ്പു പുകയില്ല. വലിയ വിദ്യാഭ്യാസമുള്ളവരല്ല ഞങ്ങള്‍ പക്ഷേ ഒരു മനുഷ്യനു വേണ്ട ആവകാശങ്ങളെന്താണെന്നറിയാം'' സമരം ചെയ്യുന്നവര്‍ പറയുന്ന സംഘബോധത്തിന്റെ ,മനുഷ്യത്തത്തിന്റെ കണിക പോലും നമ്മുടെ സംഘടിത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കില്ലാതെ പോയല്ലോ!
കല്യാണിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ലേബര്‍ ഓഫീസില്‍ പരാതിയുമായി ഇവര്‍ ചെന്നപ്പോള്‍ ട്രാന്‍സ്‌ഫര്‍ പ്രക്രിയ കല്യാണിന്റെ എല്ലാ കേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ്‌ ഇവരെ സ്ഥലം മാറ്റുന്നതെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്‌. തങ്ങള്‍ ജോലിക്കു ചേര്‍ന്ന സമയത്ത്‌ ട്രാന്‍സ്‌ഫറിന്റെ കാര്യം പറഞ്ഞിരുന്നില്ലെന്നും കുടുംബവും കുട്ടികളുമുള്ള തങ്ങള്‍ എങ്ങനെ തിരുവനന്തപുരത്തു പോയി ജോലിചെയ്യുമെന്നും സ്‌ത്രീകള്‍ ചോദിക്കുന്നു. പിരിച്ചു വിടാന്‍ വേണ്ടിയുള്ള ട്രാന്‍സര്‍ ഓഡറാണെന്നും തെളിലാളികളെ തിരിച്ചെടുക്കണമെന്നും ലേബര്‍ ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും കല്യാണ്‍ ചെവികൊണ്ടില്ല. ഈ സാഹചര്യത്തിലാണ്‌ ആറു പേരടങ്ങുന്ന സ്‌ത്രീ തൊഴിലാളികള്‍ അശ്വനി ജംഗ്‌ഷനു സമീപമുള്ള കല്യാണിനു മുന്നില്‍ സമരം ആരംഭിച്ചത്‌. പുരുഷകേന്ദ്രീകൃതമായ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ കല്യാണ്‍ മുതലാളി രാമചന്ദ്രന്‍ സ്വാമിയുടെ സാമദാനങ്ങളില്‍ മയങ്ങി വര്‍ഗ വഞ്ചകരായത്‌ സ്വാഭാവികം.അവര്‍ ആദ്യാവസാനം അതു മാത്രമാണല്ലോ.ഇവരുടെയൊക്കെ തലയില്‍ ഇടിത്തീ വീഴാത്തത്‌ ഈശ്വരന്റെ നോട്ടപ്പിശകല്ലെന്ന്‌ എങ്ങനെ പറയും,ആതിരേ? കേരളത്തിലെ സ്‌ത്രീകളുടെ അവകാശസംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന ,പി.കെ ശ്രീമതി ടീച്ചര്‍ ഇത്‌ കാണുന്നില്ല.ഡോ.സീമ ഇതു കാണുന്നില്ല,അഡ്വ.ബിന്ദു കൃഷ്‌ണ ഇത്‌ കാണുന്നില്ല,ശോഭാ സുരേന്ദ്രനും ഇത്‌ കാണുന്നില്ല കല്യാണിന്റെ പട്ടുസാരികള്‍ക്ക്‌ വനിതാനേതാക്കളുടെ കണ്ണ്‌ മഞ്ഞളിപ്പിക്കാന്‍ മാത്രമല്ല,ആതിരേ, ചുറ്റുപാടും നടക്കുന്ന വാസ്‌തവങ്ങള്‍ കാണാതിരിക്കാന്‍ അവരുടെ കണ്ണുകെട്ടാനും കഴിയുമെന്ന്‌ ബോദ്ധ്യമായി.

Friday, January 30, 2015

ഗോദ്‌സെയെ ദേശസ്‌നേഹിയാക്കി പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍..

സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച്‌ ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക്‌ വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി.അത്‌ പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്‌.....ഭഗത്‌ സിംഗ്‌,സുഭാഷ്‌ ചന്ദ്ര ബോസ്‌ തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയാണ്‌ ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന്‌ പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം..
ആതിരേ,മഹാത്മ ഗാന്ധിയെ നാഥുറാം വിനായക്‌ ഗോദ്‌സെ വെടിവച്ചുന്മൂലനം ചെയ്‌ത ജനുവരി 30 ഇന്ത്യയില്‍ `രക്തസാക്ഷിത്വ ദിന'മാണ്‌ ഏതൊരു കൊലപാതകിയും അവകാശപ്പെടുന്ന ന്യായികരണം ഗോദ്‌സേയ്‌ക്കുമുണ്ട്‌. അത്‌ ഇന്നലെ വരെ ഇന്ത്യക്ക്‌ സ്വീകാര്യമായിരുന്നില്ല. ഇന്ന്‌ കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി ഭരണം നടത്തുമ്പോള്‍ സാക്ഷി മഹാജനെ പോലെയുള്ളവര്‍ ഗോദ്‌സേയെ ദേശസ്‌നേഹിയാക്കുന്നതും മഹാരാഷ്ട്രയില്‍ ഗോദ്‌സേയെ പ്രകീര്‍ത്തിക്കുന്ന `ശൗര്യ ദിനം'ആചരിക്കുന്നതും കാവിവത്‌ക്കരണത്തിന്റെ ബീഭത്സ പരിണതികള്‍! ആതിരേ,കാവി പുതപ്പിച്ച്‌ ചരിത്രത്തെ വക്രീകരിക്കുന്ന ഫാസിസ്റ്റ്‌ തെമ്മാടിത്തത്തിനൊപ്പം നില്‍ക്കുന്ന ഗര്‍ഹണീയതയാണ്‌ ഖദര്‍ പുതപ്പിച്ച്‌ ഗാന്ധിജിയിലെ ചെറ്റത്തരങ്ങള്‍ മൂടിവയ്‌ക്കുന്ന സ്‌തുതിപാഠക രചനകള്‍. ഭഗത്‌ സിംഗ്‌,സുഭാഷ്‌ ചന്ദ്ര ബോസ്‌ തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയാണ്‌ ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന്‌ പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം.. പക്ഷേ ആതിരേ,സന്തത സഹചാരികളും അനന്തിരവള്‍മാരുമായ ആഭയും മനുവുമായി ഗാന്ധിജിക്ക്‌ ലൈംഗീക ബന്ധമുണ്ടെന്ന അപവാദം പ്രചരിക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളായിരുന്നു.പക്ഷേ അക്കാര്യം ഗാന്ധിജിയോട്‌ തുറന്ന്‌ ചോദിക്കാന്‍ നെഹൃവിനു പോലും ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി ഒറീസയിലേയ്‌ക്ക്‌ വരും മുന്‍പ്‌ ഇക്കാര്യത്തില്‍ സുതാര്യത വരുത്തണമെന്ന ആവശ്യം പ്രദേശ്‌ കോണ്‍ഗ്രസ്‌ നേതാക്കല്‍ ഉന്നയിയ്‌ച്ചു. ആ വെല്ലുവിളി സ്വീകരിച്ച്‌ പൂര്‍ണ നഗ്നരായ മനുവിനും ആഭയ്‌ക്കുമൊപ്പം നഗ്നനായി വൈക്കോല്‍ മെത്തയില്‍ ശയിച്ചപ്പോള്‍ വൃദ്ധനായ ഗാന്ധിജിക്ക്‌ ലിംഗോദ്ധാരണം ഉണ്ടായി.ആത്മസംയമനം നഷ്ടപ്പെട്ടതു കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചതെന്ന്‌ വ്യാഖ്യാനിച്ച്‌ ഇന്ദ്രിയനിഗ്രഹണത്തിന്‌ ഗാന്ധിജി അവലംബിച്ചത്‌ മൗനവ്രതവും ഉപവാസവുമായിരുന്നു. ഇതേ തന്ത്രമാണ്‌ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊലയ്‌ക്ക്‌ പ്രതികാരം ചെയ്യാന്‍ ജനമുണര്‍ന്നപ്പോഴും ഗാന്ധി അവലംബിച്ചത്‌.ചൗരി ചൗര പൊലീസ്‌ സ്റ്റേഷന്‌ തീയിട്ട്‌ ബ്രിട്ടീഷ്‌ കൊലവെറിക്ക്‌ അതേ നാണയത്തില്‍ മറുപടി കൊടുക്കാനുറച്ചു മുന്നേറിയ സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള പിന്‍വിളിയായിരുന്നു ഗാന്ധിജിയുടെ മൗനവ്രതവും ഉപവാസവും. സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച്‌ ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക്‌ വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി. അത്‌ പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്‌. ആ ഗോദ്‌സേയെ,മോദിഭരണകാലത്ത്‌ ദേശസ്‌നേഹിയാക്കി മാറ്റി നാടാകെ പ്രതിമസ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ പൊതുബോദ്ധ്യങ്ങള്‍ക്കാകുന്നുമില്ല..! ആതിരേ,ഗാന്ധിജിയുടെ ഉപവാസ-മൗനവ്രതത്തിന്റെ ഹാങ്ങ്‌ ഓവര്‍. വേറിട്ട വായനയ്‌ക്ക്‌