Tuesday, March 31, 2015

കാന്‍സര്‍ രോഗിയായ ഭാര്യയെ ഉപേക്ഷിച്ച്‌ കാമുകിക്കു പിന്നലെ പോയ കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ധിഖിനെ കല്ലെറിഞ്ഞ്‌ കൊല്ലണ്ടേ?

അഡ്വക്കേറ്റും ആദര്‍ശധീരതയുള്ള പൊതുപ്രവര്‍ത്തകനുമായ സിദ്ധിഖിന്‌,പുതിയൊരു ഭ്രമത്തെ വരിക്കാന്‍ രോഗിണിയായ ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും തന്നിഷ്ടം പോലെ വലിച്ചെറിയാന്‍ അനുവാദമോ സ്വാതന്ത്ര്യമോ ഇല്ല തന്നെ.എന്നുമാത്രമല്ല,വിവാഹമോചനത്തിന്‌ ഇസ്ലാം അനുവദിക്കുന്ന `ത്വലാഖി'ന്റെ സാദ്ധ്യതയെ അതിനീചവും സ്വാര്‍ത്ഥപരവും സമുദായവിരുദ്ധവുമായ രീതിയിലാണ്‌ സിദ്ധിഖ്‌ സാക്ഷാത്‌ക്കരിച്ചിരിക്കുന്നത്‌.ഒരു വെള്ള പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എന്തോ ചിലതെല്ലാം കോറിയിട്ട്‌ ,രോഗിണിയായ ഭാര്യയെ മക്കളോടൊപ്പം ചവുട്ടിപ്പുറത്താക്കി സുഖം തേടിപ്പോകാനാണ്‌ സിദ്ധിഖ്‌ ഒരുങ്ങുന്നത്‌.കാന്‍സര്‍ രോഗബാധിതയായ ഭാര്യയെ കാമുകിക്കു വേണ്ടി നിയമപരമായല്ലാതെ ഉപേക്ഷിക്കുന്നത്‌ വ്യഭിചാരത്തിന്റെ നിര്‍വചനത്തില്‍ വരുന്ന സമൂഹ വിരുദ്ധതയാണ്‌. വിദ്യാഭ്യാസം നേടി ജോലി കിട്ടാന്‍ തക്ക മിനിമം `ഐക്യു' ഇല്ലാത്തവരെ വഞ്ചിച്ച്‌ സ്വന്തം കാര്യം നേടുന്ന സിദ്ധിഖിനെ പോലുള്ള സുഖാന്വേഷികള്‍ക്കും പരാന്നഭോജികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല ജനസേവനവും രാഷ്ട്രീയ പ്രവര്‍ത്തനവും.അതു കൊണ്ട്‌ കണ്ണില്‍ ചോരയില്ലാത്ത ഈ സ്‌ത്രീ പീഡകനെ പാര്‍ട്ടിയില്‍ നിന്ന്‌ തന്നെ പുറത്താക്കാനുള്ള ആര്‍ജവം കെപിസിസി.പ്രസിഡന്റ്‌ കാണിക്കണം.
``ഈ വാര്‍ത്താ വായിക്കുന്ന നിമിഷം വരെ ചാനല്‍ ചര്‍ച്ചകളില്‍ വന്നു `ഞാമ്പറയാം,ഞാമ്പറയാം' എന്ന്‌ പിറുപിറുത്തു കൊണ്ടിരിന്ന വെറുമൊരു ചാണ്ടി ഭക്തനായ പോഴന്‍ ആയിട്ടായിരുന്നു ഞാന്‍ സിദ്ധിഖിനെ കണ്ടിരുന്നത്‌.. ഞാന്‍ ഒരിക്കലും അയാളെ വെറുതിരുന്നില്ല... ഒരു പൊട്ടന്‍ യൂത്തന്‍ എന്ന്‌ മാത്രമാണ്‌ അയാളെ കുറിച്ചുള്ള എന്റെ ധാരണ.. പക്ഷെ ഇപ്പോള്‍ ഇവനെ ഞാന്‍ വെറുക്കുന്നു.. രോഗിയായ സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ കാമപ്രാന്തു തീര്‍ക്കാന്‍ മറ്റൊരു പെണ്ണിന്റെ പുറകെ പോകാന്‍ നോക്കുന്ന സിധിഖ്‌ എന്ന ചെറ്റേ. . വയസാം കാലത്ത്‌ സകല വ്യാധികളും പിടിപെട്ടു ഒരിറ്റു വെള്ളം തരാന്‍ പോലും ആരുമില്ലാതെ നീ പുഴുത്തു പുഴുത്തു ചാവുമെടാ കോണ്‍ഗ്രി തെണ്ടി ..`` ആതിരേ,വിവാഹമുക്തയും രണ്ട്‌ കുട്ടികളുടെ അമ്മയുമായ 26 കാരിയെ വിവാഹം കഴിക്കാന്‍,കാന്‍സര്‍ രോഗിയായ ഭാര്യ നസീമയേയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ട്‌ മക്കളേയും ,ഒരു വെള്ളക്കടലാസിലെഴുതിയ തലാഖിലൂടെ ഉമ്മന്‍ ചണ്ടിയുടെ വിശ്വസ്‌ത വിധേയനായ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ടി സിദ്ധിഖ്‌ ഉപേക്ഷിച്ചെന്ന വാര്‍ത്തയോടുള്ള ഒരു യുവാവിന്റെ ഓണ്‍ലൈന്‍ പ്രതികരണമാണ്‌ മുകളില്‍ കൊടുത്തത്‌. വിവാഹവും വിവാഹ മോചനവും അതുമായി ബന്ധപ്പെട്ട ദമ്പതികളുടെ ,തികച്ചും വ്യക്തിപരമായ കാര്യമോ അവസ്ഥയോ ആയി തള്ളിക്കളയേണ്ടതിന്‌ പകരം അത്‌ ഓണ്‍ലൈനിലും നവമാധ്യമങ്ങളിലും ചൂടുള്ള ചര്‍ച്ചാ വിഷയമാകുന്നെങ്കില്‍,ആതിരേ,വിവാഹമോചനം വ്യക്തിപരമായ നിരാസത്തിലപ്പുറമുള്ള ,സാമൂഹിക പ്രസക്തിയുള്ള ഇടപെടലാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. 12 വര്‍ഷം മുന്‍പാണ്‌ കരുനാഗപ്പള്ളി,വള്ളോപ്പള്ളില്‍ ജമലുദ്ദീന്‍ കുഞ്ഞിന്റെ പുത്രി നസീമയെ സിദ്ധിഖ്‌ സമുദായാചാരപ്രകാരം വിവാഹം കഴിച്ചത്‌.ഇന്ന്‌ കോഴിക്കോട്‌ അദ്ധ്യാപികയായ നസീമയ്‌ക്ക്‌ ബ്രസ്റ്റ്‌ കാനസര്‍ ഉണ്ടെന്ന്‌ ഒന്നര വര്‍ഷം മുന്‍പാണ്‌ കണ്ടെത്തിയത്‌.അനു മുതല്‍ ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന നസീമ രോഗമുക്തയായി ജീവിതത്തിലേയ്‌ക്ക്‌ മടങ്ങി വരുന്നതിനിടയിലാണ്‌ സമാന്യബോധമുള്ളവരെയെല്ലം ഞെട്ടിക്കുന്ന ടി.സിദ്ധിഖിന്റെ തീരുമാനമുണ്ടായത്‌.നസീമ തന്റെ ഫേസ്‌ബുക്കിലിട്ട സ്റ്റെയ്‌റ്റസില്‍ നിന്നാണ്‌ വിവരം പൊതുസമൂഹമറിഞ്ഞത്‌.``ഫീലിംഗ്‌സ്‌ പോയി തുലയടാ..ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി ഞങ്ങള്‍ കാണിച്ചു തരാം...ആദില്‍& ആഷിഖ്‌ എന്നാണ്‌ മക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം നസീമയുടെ സ്റ്റെയ്‌റ്റസ്‌.
ആതിരേ,കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ടി.സിദ്ധിഖ്‌.സിപിഎമിന്റെ പി.കരുണാകരനെതിരായ ബാലറ്റ്‌ യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ഭാര്യയുടെ കാന്‍സര്‍ രോഗം `സെന്റിമെന്റല്‍ കാര്‍ഡാ'ക്കിയ കൗശലക്കാരനായിരുന്നു സിദ്ധിഖ്‌.പകല്‍ മുഴുവന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം.രാത്രി മുഴുവന്‍ ഭാര്യയുടെ ശുശ്രൂഷ-സ്‌ത്രീജനങ്ങളുടെ മനമിളക്കാന്‍ ഇതിലധികമൊന്നും വേണ്ടായിരുന്നെങ്കിലും കാസര്‍കോടിന്റെ സമ്മതിദാന നിശ്ചയദാര്‍ഢ്യം ഈ പയ്യാരം പറച്ചിലിന്‌ കാതു കൊടുത്തില്ല.അതറിയാമായിരുന്നിട്ടും ഭാര്യയുടെ രോഗം വോട്ടുതട്ടാനുള്ള അതിവൈകാരിക വിഷയമാക്കിയ കറതീര്‍ന്ന മുതലെടുപ്പുകാരനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ മനസക്ഷിസുക്ഷിപ്പുകാരനായി വിശേഷിപ്പിക്കപ്പെടുന്ന സിദ്ധിഖ്‌. അതേസമയം, `ഞാമ്പറയാമെന്ന'മുഖവുരയോടെ സിദ്ധിഖ്‌ നസീമയ്‌ക്കെതിരെ കുറ്റപത്രം നിവര്‍ത്തുന്നുണ്ട്‌.``ദാമ്പത്യത്തിന്റെ തുടക്കം മുതല്‍ തീരെ അനുസരണയില്ലാതെയും തന്റെ വ്യക്തി ജീവിതത്തേയും പൊതു ജീവിതത്തേയും അപമാനിക്കത്തക്ക വിധം സംസാരങ്ങളിലും പ്രവൃത്തികളിലും ഏര്‍പ്പെട്ടു''എന്നതാണത്‌. ഇതിലെ കുബുദ്ധി ഏത്‌ പൊലീസുകാരനും മനസ്സിലാകും.കുടുംബ കോടതികളില്‍, വിവാഹമോചനത്തിനായി ,ഇതിലും തറ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒട്ടും ഉളുപ്പില്ലാത്തവരാണ്‌ മലയാളികളെന്നത്‌ വര്‍ത്തമാനകാല കേരളീയ ജീവിതത്തിന്റെ നീക്കുപോക്കില്ലാത്ത ദുരന്തമാണ്‌.വെടക്കാക്കലിന്റെ ആ അശ്ലീലത മാത്രമേ സിദ്ധിഖിന്റെ ആരോപണത്തിലുള്ളൂ. ആവര്‍ത്തിക്കുന്നു,ആതിരേ, വിവഹമോചനം വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്‌.എന്നാല്‍ അഡ്വക്കേറ്റും ആദര്‍ശധീരതയുള്ള പൊതുപ്രവര്‍ത്തകനുമായ സിദ്ധിഖിന്‌,പുതിയൊരു ഭ്രമത്തെ വരിക്കാന്‍ രോഗിണിയായ ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും തന്നിഷ്ടം പോലെ വലിച്ചെറിയാന്‍ അനുവാദമോ സ്വാതന്ത്ര്യമോ ഇല്ല തന്നെ.
എന്നുമാത്രമല്ല,വിവാഹമോചനത്തിന്‌ ഇസ്ലാം അനുവദിക്കുന്ന `ത്വലാഖി'ന്റെ സാദ്ധ്യതയെ അതിനീചവും സ്വാര്‍ത്ഥപരവും സമുദായവിരുദ്ധവുമായ രീതിയിലാണ്‌ സിദ്ധിഖ്‌ സാക്ഷാത്‌ക്കരിച്ചിരിക്കുന്നത്‌.ഒരു വെള്ള പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എന്തോ ചിലതെല്ലാം കോറിയിട്ട്‌ ,രോഗിണിയായ ഭാര്യയെ മക്കളോടൊപ്പം ചവുട്ടിപ്പുറത്താക്കി സുഖം തേടിപ്പോകാനാണ്‌ സിദ്ധിഖ്‌ ഒരുങ്ങുന്നത്‌. ഭാര്യയെ മൊഴി ചൊല്ലുന്നതിനു വ്യക്തമായ നിയമമുണ്ട്‌,ആതിരേ, ഇസ്ലാമില്‍ .അത്‌ നേരിട്ട്‌ മൂന്ന്‌ ത്വലാഖ്‌ ചൊല്ലല്‍ അല്ലേയല്ല .ഭാര്യയും ഭര്‍ത്താവു തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പ്രവാചക വചനങ്ങളനുസരിച്ച്‌ ചെയ്യേണ്ടത്‌ ഇപ്രകാരമാണ്‌: 1)ഉപദേശം 2)കിടപ്പറയില്‍ നിന്നും മാറ്റി നിര്‍ത്തല്‍ 3)ശിക്ഷണ രീതികള്‍ 4)കുടുംബത്തിലെ മുതിര്‍ന്നവരെ കൂട്ടിയുള്ള ചര്‍ച്ച. എന്നിട്ടും യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നാം ത്വലാഖ്‌.ഒന്നാം ത്വലാഖ്‌ ചൊല്ലിയാലും ഭാര്യയെ കൂടെ നിര്‍ത്താംപക്ഷെ ലൈംഗിക ബന്ധം പാടില്ല .ഇത്‌ ഒരു പുനര്‍ വിചിന്തനതിനുള്ള സമയമാണ്‌ .എന്നിട്ടും യോജിക്കാന്‍ കഴിയില്ലെങ്കില്‍ രണ്ടാം ത്വലാഖ്‌ .പുനര്‍വിചിന്തനതിന്‌ ഇവിടെയുംസമയം അനുവദിക്കുന്നുണ്ട്‌.ആ സമയം അവസാനിച്ചാല്‍ മാത്രമാണ്‌ മൂന്നാമത്തെ ത്വലാഖ്‌.അല്ലാതെ ഒരു കഷണം പേപ്പറില്‍ എഴിതിയെടുക്കാവുന്നതല്ല മൊഴിചൊല്ലല്‍ സ്വാതന്ത്ര്യം. കത്തിന്റെ അവസാനം കണ്ടില്ലേ കോപ്പി ജമ അത്തെ കമ്മിറ്റിക്ക്‌ ! നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്‌തിട്ട്‌ ഒരു വെള്ളപേപ്പറില്‍ പള്ളി കമ്മറ്റിക്ക്‌ കോപ്പി നല്‍കുന്ന ഒരു കത്തില്‍ തീരുന്നതാണോ ഇസ്ലാമിലെ ദാമ്പത്യം . ഈ പള്ളി കമ്മിറ്റിയില്‍ സ്‌ത്രീയുടെ വാദം കേള്‍ക്കാന്‍ ആരുമുണ്ടാവില്ല .ന്യായമായ കാര്യങ്ങളില്‍ പോലും സ്‌ത്രീകള്‍ എന്നും നിശബ്ദരായിരിക്കണം എന്ന്‌ ആഗ്രഹിക്കുന്നവര്‍ സിദ്ദിഖിനെ പിന്തുണച്ചേക്കാം.എന്നാല്‍ സ്‌ത്രീക്കും പുരുഷനും തുല്യ നീതി വിഭാവനം ചെയ്യുന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടന ലംഘിച്ചു കൊണ്ടാണ്‌ അഡ്വക്കേറ്റ്‌ സിദ്ധിഖ്‌, ഭാര്യയെ ചുളുവില്‍ മൊഴിചൊല്ലി കാമുകിയെ പ്രാപിക്കാന്‍ തിടുക്കപ്പെടുന്നത്‌.ഇന്ത്യന്‍ ഭരണഘടന ലംഘിക്കുന്ന,സ്‌ത്രീയുടെ അവകാശങ്ങള്‍ അംഗീകരിക്കാത്ത അഡ്വ.സിദ്ധിഖിനെങ്ങനെ നല്ല ജനകീയനാകാന്‍ കഴിയും? ജനനേതാവാകാന്‍ സാധിക്കും?
കാന്‍സര്‍ രോഗബാധിതയായ ഭാര്യയെ കാമുകിക്കു വേണ്ടി നിയമപരമായല്ലാതെ ഉപേക്ഷിക്കുന്നത്‌ വ്യഭിചാരത്തിന്റെ നിര്‍വചനത്തില്‍ വരുന്ന സമൂഹ വിരുദ്ധതയാണ്‌. വിദ്യാഭ്യാസം നേടി ജോലി കിട്ടാന്‍ തക്ക മിനിമം `ഐക്യു' ഇല്ലാത്തവരെ വഞ്ചിച്ച്‌ സ്വന്തം കാര്യം നേടുന്ന സിദ്ധിഖിനെ പോലുള്ള സുഖാന്വേഷികള്‍ക്കും പരാന്നഭോജികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല ജനസേവനവും രാഷ്ട്രീയ പ്രവര്‍ത്തനവും അതു കൊണ്ട്‌ കണ്ണില്‍ ചോരയില്ലാത്ത ഈ സ്‌ത്രീ പീഡകനെ പാര്‍ട്ടിയില്‍ നിന്ന്‌ തന്നെ പുറത്താക്കാനുള്ള ആര്‍ജവം കെപിസിസി.പ്രസിഡന്റ്‌ കാണിക്കണം. പുറത്തു കണ്ടാല്‍ ഈ പൊലയാടിമോനെ കല്ലെറിഞ്ഞു കൊല്ലാനുള്ള ആര്‍ജവം മലയാളികളും കാണിക്കണം,ആതിരേ

No comments: