Sunday, September 29, 2013

കെ.പി.ദണ്ഡപാണി:മുടിയാന്‍ നേരത്ത്‌ കുലച്ച മുച്ചീര്‍പ്പന്‍

രാജാവിനേക്കാള്‍ രാജ്യഭക്തി ഭാവിക്കുന്ന ഭൃത്യന്‍ രാജാവിന്‌ മാത്രമല്ല രാജ്യത്തിന്‌ തന്നെ ശാപമാകും. അതാണിപ്പോള്‍ ഡാറ്റ സെന്റര്‍ കേസില്‍ സംഭവിച്ചത്‌ .അമിത താത്‌പര്യം മൂലം സര്‍ക്കാരിനെ ഈ കേസില്‍ വെട്ടിലാക്കിയത്‌ പോലെ സര്‍ക്കാരിനെ പൊതുസമൂഹമദ്ധ്യേ അവഹേളനാപാത്രമാക്കിയ നിലപാടുകള്‍ മുന്‍പും ദണ്ഡപാണി എന്ന അഡ്വക്കേറ്റ്‌ ജനറലില്‍ നിന്നുണ്ടായിട്ടുണ്ട്‌. കോവളം ഹാല്‍സിയന്‍ കൊട്ടാരം വക മുപ്പതിനായിരം കോടി രൂപ വിലവരുന്ന ഭൂമി ,പ്രവാസികോടിശ്വരന്‍ രവിപിള്ളയുടെ?ആര്‍ പി ഗ്രൂപ്പിനു പതിച്ചുനല്‍കാന്‍ വേണ്ടി അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസ്‌ വ്യാജരേഖ ചമച്ചതാണ്‌ അതില്‍ പ്രമുഖം.മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍,2011 ഡിസംബറില്‍, കേരളം ഇത്രയും കാലം ഉന്നയിച്ചിരുന്ന വാദങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിലപാടാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സ്വീകരിച്ചത്‌ . അത്‌ വന്‍ വിവാദമാവുകയും ചെയ്‌തു. സര്‍ക്കാരും പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരം ചെയ്യുന്ന സംഘടനകളും അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി.
"മുടിയാന്‍ നേരത്ത്‌ കുലച്ച മുച്ചീര്‍പ്പന്‍ “ - ആതിരേ, മലബാറിലെ ഒരു പഴഞ്ചൊല്ലാണിത്. തറവാടുകള്‍ ക്ഷയിക്കാറാകുമ്പോള്‍ മൂന്ന്‌ പടല( ചീര്‍പ്പ്‌)യുള്ള വാഴക്കുലകളുണ്ടാകുമെന്നാണ്‌ അവിടുത്തെ പഴമക്കാരുടെ നിരീക്ഷണം. ആ നിരീക്ഷണം ഏറെ അനുയോജ്യനായ അഭിഭാഷകനാണ്‌ താനെന്ന്‌, സ്വന്തം പ്രവൃത്തിയാല്‍ എത്രയോവട്ടം തെളിയിച്ച അഡ്വക്കേറ്റ്‌ ജനറലാണ്‌ കെ.പി.ദണ്ഡപാണി.ഒരു ഉളുപ്പുമില്ലാതെ സര്‍ക്കാരിന്‌ വിടുപണി ചെയ്യാനല്ല അഡ്വക്കേറ്റ്‌ ജനറലിനെ നിയമിക്കുന്നത്‌. എന്നദ്ദേഹം മറക്കുന്നു. അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസ്‌ ഭരണഘടനാ സ്ഥാപനമാണ്‍.. .... .ഒരു സംസ്ഥാനത്തിന്‌,നിയമപരമായ ഉപദേശം നല്‍കുകയും പൗരന്മാരുടെ മൗലീകവും ഭരണഘടനാദത്തവുമായ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ പ്രാഥമികമായ ഉത്തരവാദിത്തം .ആര്‍ജവത്തോടെ,നിയമം അനുശാസിക്കുന്ന രീതിയില്‍, സത്യസന്ധമായി,സുതാര്യമായ നീതിബോധത്തോടെ ഈ ദൗത്യം നിര്‍വഹിക്കാനാണ്‌ അഡ്വക്കേറ്റ്‌ ജനറലിനും അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കുന്നത്‌;തൊഴില്‍പരമായ മറ്റനവധി ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുള്ളത്‌.. ഈ ആനുകൂല്യങ്ങളെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിച്ച്‌ നിയമ വാഴ്‌ചയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയല്ലേ കെ.പി.ദണ്ഡപാണിയെന്ന അഡ്വക്കേറ്റ്‌ ജനറല്‍ നടത്തുന്നതെന്ന്‌ പൊതുസമൂഹത്തെ കൊണ്ട്‌ സന്ദേഹിപ്പിക്കുന്ന നിലയിലാണ്‌,ആതിരേ, കോടതിയില്‍ അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ ഓഫീസിലുള്ള മറ്റുള്ളവരുടേയും നീക്കങ്ങളും ഇടപെടലുകളും. ``നല്ലരീതിയില്‍ കേസ്‌ നടത്തി,കോടതിയില്‍ അവതരിപ്പിച്ച്‌ വിധിയുണ്ടാക്കുന്നതിലല്ല, ജഡ്‌ജിമാരുടെ ചേംബറിലെത്തി കാര്യങ്ങള്‍ കാണാനാണ്‌ ഇപ്പോഴത്തെ അഡ്വക്കേറ്റ്‌ ജനറലിന്‌ മിടുക്കെ''ന്ന്‌ പരിഹസിച്ചത്‌ കേരളാ ഹൈക്കോടതിയുടെ നിലവിലുള്ള ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരാണ്‌. ``കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്നവര്‍ '' എന്ന അടിയന്തിരാവസ്ഥക്കാലത്തെ മുഖ്യധാരാമാധ്യമ പ്രവര്‍ത്തകരെക്കുറിച്ചുള്ള എല്‍ . കെ.അഡ്വാനിയുടെ വിശ്രുതമായ ആ നിരീക്ഷണമുണ്ടല്ലോ, അത്‌ അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാകുന്നുണ്ട്‌ കെ.പി.ദണ്ഡപാണിയില്‍ രാജാവിനേക്കാള്‍ രാജ്യഭക്തി ഭാവിക്കുന്ന ഭൃത്യന്‍, ആതിരേ, രാജാവിന്‌ മാത്രമല്ല രാജ്യത്തിന്‌ തന്നെ ശാപമാകും. അതാണിപ്പോള്‍ ഡാറ്റ സെന്റര്‍ കേസില്‍ സംഭവിച്ചത്‌... .മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ അഴിമതിവീരനാണെന്ന്‌ തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അച്യുതാനന്ദനെ വാരിക്കുഴിയില്‍ വീഴ്‌ത്തുന്ന കാര്യത്തില്‍ യുഡിഎഫ്‌ മനസുള്ള പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും നടത്തിയ നീക്കങ്ങളെല്ലാം പാഴായപ്പോഴാണ്‌ ഡാറ്റാ സെന്റര്‍ കൈമാറ്റത്തെ കച്ചിത്തുരുമ്പാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്‌. . അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിന്റെ ഉദ്യോഗം, മകള്‍ ആശയ്‌ക്ക്‌ ഒറ്റനമ്പര്‍ ലോട്ടറിയുമായുള്ള ബന്ധം,ബന്ധു സോമന്‌ അനധികൃതമായി ഭൂമി അനുവദിച്ചത്‌ തുടങ്ങി പൊക്കിക്കൊണ്ടു വന്ന കേസുകളെല്ലാം എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ്‌ ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ അച്യുതാനന്ദനെ കുടുക്കാന്‍ ശ്രമിച്ചത്‌.. . . .ആ കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ കാണിച്ച അമിതതാത്‌പര്യമാണിപ്പോള്‍ സര്‍ക്കാരിന് വിനയായതും അച്യുതാനന്ദനെതിരെ, ഈ കേസിലെ സിബിഐ അന്വേഷണം വേണ്ടെന്ന്‌ വയ്‌ക്കാന്‍ സര്‍ക്കാരിന്‌ തീരുമാനിക്കേണ്ടി വന്നതും.സര്‍ക്കാരിനെ പരോക്ഷമായും അഡ്വക്കേറ്റ്‌ ജനറലിനെ പരസ്യമായും ശാസിക്കുന്നതില്‍ വരെ സുപ്രീം കോടതിയെ കൊണ്ടെത്തിച്ചത്‌ ദണ്ഡപാണിയുടെ അമിതാവേശമായിരുന്നു.നേരത്തേ സൂചിപ്പിച്ച രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി! ഡാറ്റാ സെന്റര്‍ റിലയന്‍സിന്‌ കൈമാറിയതിനെ കുറിച്ചുള്ള കേസ്‌ സിബിഐക്ക്‌ വിടാന്‍ 2012 മാര്‍ച്ച്‌ 6നാണ്‌ മുഖ്യമന്ത്രി തീരുമാനം എടുത്തത്‌.. അതിന്‌ മുമ്പേ ഫെബ്രുവരി 23ന്‌ കേസ്‌ സിബിഐക്ക്‌ വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി കേരളാ ഹൈക്കോടതിയെ അറിയിച്ചു.ഇതാണ്‌ വിനയായത്‌. ഒരു രേഖയുടെയും അടിസ്ഥാനമില്ലാതെയാണ്‌ ദണ്ഡപാണി സര്‍ക്കാര്‍ നിലപാടെന്ന രീതിയില്‍ സിബിഐ അന്വേഷണത്തെ കുറിച്ച്‌ കോടതിയെ അറിയിച്ചത്‌. . .സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ അറിയാത്ത ` ശുംഭ'നൊന്നുമല്ല,ആതിരേ, ദണ്ഡപാണി.എന്നിട്ടും ... സിബിഐ അന്വേഷണത്തിന്‌ മുഖ്യമന്ത്രി തീരുമാനം എടുത്താലും, അന്തിമ തീരുമാനം മന്ത്രിസഭയാണ്‌ എടുക്കേണ്ടത്‌. .അതിവിടെ ഉണ്ടായിട്ടില്ല.എന്നിട്ടും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്‌ ശ്രദ്ധിക്കുക: `` സിബിഐ അന്വേഷിക്കേണ്ടത്‌ പോലെ അത്ര ഗൗരവമുള്ള കേസല്ല ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ്‌. മാത്രമല്ല ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ പാലിക്കേണ്ട പെരുമാറ്റചട്ടം അഡ്വക്കേറ്റ്‌ ജനറലിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായില്ല.കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ധൃതികാട്ടി എന്ന്‌ വ്യക്തമാണ്‌. '' എന്ത്‌ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചതെന്നാണ്‌ സുപ്രീം കോടതി ചോദിച്ചത്‌. ഈ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം എന്ന അജണ്ടയില്‍ ഉറച്ചു നിന്നാല്‍ കോടതി അത്‌ അനുവദിക്കില്ലെന്ന്‌ ബോദ്ധ്യപ്പെട്ടപ്പോഴാണ്‌,ആതിരേ, കേസ്‌ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്‌ പ്രഖ്യാപിക്കേണ്ടി വന്നത്‌. . ഇവിടെ ഗൌരവമേറിയ മറ്റൊരു വാസ്തവം കൂട്ടി വായിക്കേണ്ടതുണ്ട്.ഡാറ്റ സെന്റര്‍ കൈമാറ്റത്തില്‍ അഴിമതിയുട് എന്ന ആരോപണം ആദ്യം ഉന്നയിച്ചത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍‌ജാണ്.നിയമസഭയില്‍ , ആ ആരോപണത്തിന്റെ ചര്‍ച്ചാവേളയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സി‌ബി‌ഐ അന്വേഷണം സംബന്ധിച്ച ഉറപ്പ് നല്‍കിയത്.എന്നാല്‍ ഈ ഉറപ്പ് മന്ത്രിസഭായോഗത്തില്‍ വച്ച് അനുമതി നേടുകയോ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തില്ല.പി.സി.അടക്കമുള്ളവര്‍ സി ബി‌ഐ അന്വേഷണം പ്രതീക്ഷിച്ചിരിക്കേ,സി‌ബി‌ഐ അന്വേഷണത്തിന് മന്ത്രി സഭ തീരുമാനിച്ചിട്ടില്ലെന്ന ‘രഹസ്യം’ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേസിലെ മറ്റൊരു പ്രതിയായ നന്ദകുമാറിന് ഒറ്റിക്കൊടുത്തു.അതിന്റെ അടിസ്ഥാനത്തില്‍ നന്ദകുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് ഹര്‍ജിയിലാണ് അഡ്വക്കേറ്റ് ജനറലിനെതിരെ കോടതിയുടെ കടുത്ത പരാമര്‍ശമുണ്ടായത്.അതായത് സര്‍‌ക്കാരിനേയും നിയമസഭയേയും ജനങ്ങളേയും വിഢികളാക്കുന്നതില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനുള്ള പങ്കും ഈ കേസ് പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അഡ്വക്കേറ്റ്‌ ജനറലിനെതിരെ സുപ്രീം കോടതി നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷയില്‍ കോടതി പക്ഷേ തീരുമാനം അറിയിച്ചിട്ടില്ല. അമിത താത്‌പര്യം മൂലം സര്‍ക്കാരിനെ ഈ കേസില്‍ വെട്ടിലാക്കിയത്‌ പോലെ സര്‍ക്കാരിനെ പൊതുസമൂഹമദ്ധ്യേ അവഹേളനാപാത്രമാക്കിയ നിലപാടുകള്‍ മുന്‍പും ദണ്ഡപാണി എന്ന അഡ്വക്കേറ്റ്‌ ജനറലില്‍ നിന്നുണ്ടായിട്ടുണ്ട്‌..,ആതിരേ .കോവളം ഹാല്‍സിയന്‍ കൊട്ടാരം വക മുപ്പതിനായിരം കോടി രൂപ വിലവരുന്ന ഭൂമി ,പ്രവാസികോടിശ്വരന്‍ രവിപിള്ളയുടെ ആര്‍ പി ഗ്രൂപ്പിനു പതിച്ചുനല്‍കാന്‍ വേണ്ടി അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസ്‌ വ്യാജരേഖ ചമച്ചതാണ്‌ അതില്‍ പ്രമുഖം.ഹാല്‍സിയന്‍ കൊട്ടാരവും കൊട്ടാരവളപ്പിലെ 4.14 ഹെക്ടര്‍ ഭൂമിയും കൊട്ടാരംവക അനുബന്ധഭൂമിയായി തൊട്ടുകിടക്കുന്ന 14.48 ഹെക്ടറുമടക്കം 20.61 ഹെക്ടര്‍ ഭൂമിയുടെയും അനുബന്ധകെട്ടിടങ്ങളുടേയും ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്‌തമാണെന്നു വ്യക്തമാക്കുന്ന സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ ഉത്തരവും പൂഴ്‌ത്തിവച്ചാണ്‌ ഹോട്ടല്‍ ഭിമനുവേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ വ്യാജരേഖയുണ്ടാക്കിയത്‌. . .അതിന് അഡ്വക്കേറ്റ് ജനറല്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. അങ്ങനെ പൈതൃകസമ്പത്തായി സംരക്ഷിക്കേണ്ട ആ ചരിത്രസ്‌മാരകം കേരളത്തിന്‌ നഷ്ടമായി അടുത്തത് മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍,2011 ഡിസംബറില്‍, കേരളം ഇത്രയും കാലം ഉന്നയിച്ചിരുന്ന വാദങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിലപാടാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സ്വീകരിച്ചത് .അത്‌ വന്‍ വിവാദമാവുകയും ചെയ്‌തു. സര്‍ക്കാരും പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരം ചെയ്യുന്ന സംഘടനകളും അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നാണ്‌ ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ്‌ ഡാമുകള്‍ക്ക്‌ വെള്ളം താങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വാദിച്ചു.കോടതിയിലെ അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടില്‍ മുല്ലപ്പെരിയാര്‍ സമരസമിതി കടുത്ത പ്രതിഷേധമാണ്‌ രേഖപ്പെടുത്തിയത്. അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടിനോട്‌ മന്ത്രിമാരും വിയോജിപ്പ്‌ രേഖപ്പെടുത്തി. എജിയുടെ നിലപാട്‌ നിയമവകുപ്പിന്റെയോ തന്റെയോ അറിവോടെയല്ലെന്ന്‌ മന്ത്രി കെ.എം. മാണി പറഞ്ഞു. എജിയുടെ വിശദീകരണം സത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ജിയുടേത്‌ സര്‍ക്കാര്‍ നിലപാടല്ലെന്നാണ്‌ ജലവിഭവമന്ത്രി പി.ജെ ജോസഫ്‌ പറഞ്ഞത്. എ.ജി പറഞ്ഞതില്‍ അപക്വമായെന്തെങ്കിലുമുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന താത്‌പര്യം സംരക്ഷിക്കുന്നതില്‍ എ.ജി പരാജയപ്പെട്ടുവെന്ന്‌ വി.എം സുധീരനും പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ സ്ഥാനത്ത്‌ തുടരാന്‍ അദ്ദേഹത്തിന്‌ അവകാശമില്ല. ദണ്ഡപാണിയെ നീക്കുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ പക്ഷെ,ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതിവ്‌ പോലെ അഴകൊഴമ്പന്‍ നിലപാടാണ്‌ തുടക്കത്തില്‍ സ്വീകരിച്ചത്. ദണ്ഡപാണി കേരളത്തിന്‌ പാരവയ്‌ക്കുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയിലായിരുന്നു.മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന്‌ അത്തരം നിലപാടില്ലെന്നും എജി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട്‌ കേരള എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ എജിയുടെ നിലപാടില്‍ എംപിമാര്‍ പ്രതിഷേധമറിയിച്ചപ്പോഴാണ്‌ തുടര്‍ന്ന്‌ എജിയെ ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രി വിശദീകരണം തേടിയത്. മുല്ലപ്പെരിയാര്‍ കേസില്‍ ദണ്ഡപാണി മുന്‍പ്‌ തമിഴ്‌ നാടിന്റെ അഭിഭാഷകനായിരുന്നു.1977ല്‍ കുമിളി പഞ്ചായത്ത്‌ അംഗം ദേവസി സ്രാമ്പിക്കല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 126 അടിയായി നിജപ്പെടുത്തണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വിചാരണയ്‌ക്ക്‌ എടുത്തപ്പോളാണ്‌ ദണ്ഡപാണി തമിഴ്‌ നാടിനു വേണ്ടി ഹാജരായത്. അന്ന്‌ തമിഴ്‌ നാട്‌ ചീഫ്‌ സെക്രട്ടറിക്ക്‌ വേണ്ടി കേരളത്തിനെതിരെ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും ചെയ്‌തു.കേരളത്തില്‍ ജീവിച്ച്‌,കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിച്ച്‌,കേരളീയന്റെ പ്രശ്‌നങ്ങളെ തന്റെ ഉപജീവനത്തിനുള്ള കരുക്കളാക്കി ലക്ഷങ്ങള്‍ സമ്പാദിച്ച ദണ്ഡപാണിയുടെ ` ചോറിങ്ങും കൂറങ്ങു'മെന്ന അഭിശപ്‌തനിലപാടായിരുന്നു ആ സത്യവാങ്‌മൂലം .ആ വഞ്ചന തന്നെയാണ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ്‌ ജനറല്‍ എന്ന നിലയ്‌ക്കും അദ്ദേഹം അനുവര്‍ത്തിച്ചത്. സോളാര്‍ കേസുമായി ബന്ധമുള്ള കുരുവിള-ശാലു മേനോന്‍-സലിം രാജ്‌ സംഭവങ്ങളില്‍ ഹൈക്കോടതിയുടെ രണ്ട്‌ സിംഗിള്‍ ബഞ്ചില്‍ നിന്ന്‌ രൂക്ഷ വിമര്‍ശനങ്ങളുണ്ടായത്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ പിടിപ്പ്‌ കേട്‌ മൂലമാണ്. ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ നിരീക്ഷിച്ച ``കേസ്‌ നല്ലനിലയില്‍ നടത്താനുള്ള കഴിവില്ലായ്‌മ''യാണ്‌ ഇതിലൂടെ തെളിഞ്ഞത്. അതേ സമയം `` ചേംബറിലെത്തി കാര്യം സാധിക്കാനുള്ള മിടുക്ക്‌ '' സലിം രാജിന്റെ കേസില്‍ അപ്പീല്‍ നേടിയെടുക്കുന്നതില്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. ആര്‍ജവമില്ലാത്ത,സുതാര്യമല്ലാത്ത,ദുരുപദിഷ്ടങ്ങളായ നിലപാടുകളെടുക്കുന്ന കെ.പി.ദണ്ഡപാണിയെന്ന അഡ്വക്കേറ്റ്‌ ജനറലിന്‌ `` മുടിയാന്‍ നേരത്ത്‌ കുലച്ച മുച്ചീര്‍പ്പന്‍'' എന്നല്ലാതെ മറ്റ്‌എന്ത്‌ വിശേഷണമാണ്‌,ആതിരേ യോജിക്കുക?

Saturday, September 28, 2013

പാമൊലിന്‍ :നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുന്നത്‌ ഇങ്ങനെയാണോ..?

``അഴിമതിയുടെ വിപത്ത്‌ നിയപരമായ സാങ്കേതികതയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല '' പാമൊലിന്‍ കേസില്‍ ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ നിരീക്ഷണമാണിത്‌. `` നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും'' എന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പത്‌ വട്ടം ഉരുവിടുന്ന ഉമ്മന്‍ ചാണ്ടി, പാമൊലിന്‍ അഴിമതി കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ അവഹേളിക്കുന്നത്‌ രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ നിക്ഷ്‌പക്ഷതയേയാണ്‌;നീതി ബോധത്തേയാണ്‌.ഇതിലൂടെ പാമൊയില്‍ കേസിന്‌ പുറമെ കോടതിയലക്ഷ്യത്തിനുള്ള?കേസും?ഉമ്മന്‍ ചാണ്ടിക്ക്‌ നേരിടേണ്ടി വരും-`` വിനാശകാലേ വിപരീത ബുദ്ധി'' പൊതുജനങ്ങള്‍ക്ക്‌ ഒരു സത്യം ബോധ്യമായി.കാപട്യത്തിന്റെ ഘനശ്യാമഭാവമാണ്‌ ഖദറില്‍ പൊതിഞ്ഞ്‌ ഉമ്മന്‍ ചാണ്ടി കൊണ്ടു നടക്കുന്നത്‌. നിയമവാഴ്‌ചയിലും നീതിപാലനത്തിലും തരിമ്പും വിശ്വാസമില്ലാത്ത,സമ്മതിദായകരെ പമ്പരവിഢികളാക്കുന്ന അധികാര രാഷ്ട്രീയ വൈകൃതത്തെയാണ്‌ മുഖ്യമന്ത്രിയായി സഹിക്കുന്നതെന്ന്‌ ജനം തിരിച്ചറിഞ്ഞു.``നിയമം നിയമത്തിന്റെ വഴിയെ പോകുമെന്ന'' ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യപനങ്ങള്‍ നീതിപീഠത്തേയും നിയമവാഴ്‌ചയേയും അട്ടിമറിക്കാനുള്ള മാരണമന്ത്രങ്ങളാണെന്ന്‌ ഇപ്പോള്‍ കേരളീയര്‍ തിരിച്ചറിയുന്നു.ദുഷ്ടന്റെ ഫലം ചെയ്‌തിരുന്ന ശുദ്ധനായിരുന്ന എ.കെ.ആന്റണിയേയും,അടിവലികളുടെ ചാണക്യനായിരുന്ന കെ.കരുണാകരനേയും നിഷ്‌പ്രഭരാക്കുന്ന കുതന്ത്രങ്ങളുടെ കുബേരനാണ്‌ ഉമ്മന്‍ ചാണ്ടിയെന്നും മലയാളികള്‍ക്ക്‌ ബോദ്ധ്യമാകുന്നു.
ആതിരേ, നിയമസംവിധാനത്തിലും നീതിപീഠങ്ങളിലുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസവും അവയോട്‌ അദ്ദേഹത്തിനുള്ള ആദരവും ഈ ദിവസങ്ങളില്‍ ആവര്‍ത്തിച്ച്‌ കേട്ടു കൊണ്ടിരിക്കുകയാണ്‌. . സോളാര്‍ കേസിന്റെ നാളുകളില്‍.ക്ഷീരബല പോലെ ദിവസവും നൂറ്റൊന്നാവര്‍ത്തി പ്രഖ്യാപിച്ചാണ്‌ അദ്ദേഹം നീതിനിര്‍വഹണ വ്യവസ്ഥയുടെ സുതാര്യതയിലുള്ള തന്റെ വിശ്വാസം മാലോകരെ ബോദ്ധ്യപ്പെടുത്തിയിരുന്നത് . അപ്പോഴെല്ലാം, എസ്‌എന്‍സി ലവലിന്‍ ഇടാപാടിലെ അഴിമതിക്കേസ്‌ അന്വേഷണം സിബിഐക്ക്‌ വിട്ട കേരളത്തിന്റെ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ വി.കെ.ബാലിക്കെതിരെ സിപിഎം നടത്തിയ പ്രതീകാത്മക നാടുകടത്തലിനെ അനുസ്‌മരിപ്പിക്കാന്‍,``വിധി അനുകൂലമായി വന്നാല്‍ അഭിനന്ദിക്കുകയും പ്രതികൂലമായി വന്നാല്‍ ആക്ഷേപിക്കുകയും ചെയ്യുന്ന ശൈലി യുഡിഎഫിനില്ല'' എന്ന്‌ അടിവരയിട്ട്‌ പ്രഖ്യാപിക്കുന്നതും പതിവായിരുന്നു. ഖദറിന്റെ ശുഭ്രതയും സുതാര്യതയുമാണ്‌ തന്റേയും യുഡിഎഫിന്റേയും മുഖമുദ്രയെന്ന്‌ പൊതുവേദിയില്‍ ആണയിടുന്ന ഉമ്മന്‍ ചാണ്ടി അണിയറയില്‍ കരിവേഷം കെട്ടിയുറഞ്ഞ്‌ നിയമവാഴ്‌ചയെ നിഗ്രഹിച്ചതിന്റെ നൂറ് ഉദാഹരണങ്ങളെങ്കിലും,ആതിരേ, മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം.അപ്പോഴും പൊതുസമൂഹത്തിന്‌ ഉമ്മന്‍ ചാണ്ടി സ്വീകാര്യനും സത്യസന്ധനുമായ പൊതുപ്രവര്‍ത്തകനായിരുന്നു എന്നാല്‍ `സോളാര്‍ കാലമായപ്പോള്‍ 'പൊതുജനങ്ങള്‍ക്ക്‌ ഒരു സത്യം ബോധ്യമായി.കാപട്യത്തിന്റെ ഘനശ്യാമഭാവമാണ്‌ ഖദറില്‍ പൊതിഞ്ഞ്‌ ഉമ്മന്‍ ചാണ്ടി കൊണ്ടു നടക്കുന്നത്‌.. . .നിയമവാഴ്‌ചയിലും നീതിപാലനത്തിലും തരിമ്പും വിശ്വാസമില്ലാത്ത,സമ്മതിദായകരെ പമ്പരവിഢികളാക്കുന്ന അധികാര രാഷ്ട്രീയ വൈകൃതത്തെയാണ്‌ മുഖ്യമന്ത്രിയായി സഹിക്കുന്നതെന്ന്‌ ജനം തിരിച്ചറിഞ്ഞു.``നിയമം നിയമത്തിന്റെ വഴിയെ പോകുമെന്ന'' ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യപനങ്ങള്‍ നീതിപീഠത്തേയും നിയമവാഴ്‌ചയേയും അട്ടിമറിക്കാനുള്ള മാരണമന്ത്രങ്ങളാണെന്ന്‌ ഇപ്പോള്‍ കേരളീയര്‍ തിരിച്ചറിയുന്നു.ദുഷ്ടന്റെ ഫലം ചെയ്‌തിരുന്ന ശുദ്ധനായിരുന്ന എ.കെ.ആന്റണിയേയും,അടിവലികളുടെ ചാണക്യനായിരുന്ന കെ.കരുണാകരനേയും നിഷ്‌പ്രഭരാക്കുന്ന കുതന്ത്രങ്ങളുടെ കുബേരനാണ്‌ ഉമ്മന്‍ ചാണ്ടിയെന്നും മലയാളികള്‍ക്ക്‌ ബോദ്ധ്യമാകുന്നു. പാമൊലിന്‍ അഴിമതിക്കേസ്‌ പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ കൈക്കൊണ്ട തീരുമാനം അതിന്റെ മകുടോദാഹരണമാണ്‌. പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന്‌ പ്രഖ്യാപിക്കാനും അപ്പീല്‍ പോകാനും മാത്രമെ കരുണാകരനു പോലും തോന്നിയുള്ളൂ.എന്നാല്‍ കേസ്‌ അപ്പടെ പിന്‍വലിച്ച്‌ നീതിബോധങ്ങളെ വസ്‌ത്രാക്ഷേപം ചെയ്‌ത്‌ അപമാനിക്കാന്‍, ആതിരേ, ഉമ്മന്‍ ചാണ്ടിക്കാണ്‌ ധൈര്യമുണ്ടായത്‌. പാമൊലിന്‍ ഇറക്കുമതിയിലും,അതിന്‌ സ്വീകരിച്ച ഭരണപരമായ നടപടികളിലും അഴിമതി നടന്നതിന്‌ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്‌ ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയ കേസാണിതെന്ന്‌ ഓര്‍ക്കണം.പാമൊലിന്‍ ഇറക്കുമതിയെന്ന അനധികൃതകൂട്ടു കച്ചവടത്തില്‍ അന്ന്‌ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന്‌ വ്യക്തമാക്കുന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ടും പൂഴ്‌ത്തിയ നിലയില്‍ കിടപ്പുണ്ടെന്ന വാസ്‌തവവും മറക്കണ്ട. പാമൊലിന്‍ കേസ്‌ പിന്‍വലിച്ച 2005ലെ യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശ്യപരമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം മറച്ചുവച്ചാണ്‌ അതേ ഉത്തരവ്‌ പുനഃസ്ഥാപിച്ച്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്‌.2005 . ഉമ്മന്‍ ചാണ്ടി മന്ത്രി സഭ കേസ്‌ പിന്‍വലിച്ച നടപടി, പിന്നീട്‌ വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ്‌, ആതിരേ, സുപ്രീംകോടതി 2005ലെ തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന ചോദ്യം ഉയര്‍ത്തിയത്‌. കേസിലെ അഞ്ചാം പ്രതിയും ഇറക്കുമതിക്കാലത്ത്‌ സപ്‌ളൈകോ എംഡിയുമായ ജിജി തോംസനെ മാത്രം പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാനായിരുന്നു ആദ്യനീക്കം.എന്നാല്‍ അതിന്‌ നിയമസാധുത ലഭിക്കില്ലെന്ന ഉപദേശം ലഭിച്ചപ്പോഴാണ്‌ കേസ്‌ തന്നെ പിന്‍വലിക്കാന്‍ തീരുമാനിച്ചതും അതിനു കാരണമായി,കേന്ദ്രം അയച്ച കത്തിന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മറുപടി കൊടുത്തില്ല , തങ്ങള്‍ അത്‌ നല്‍കുന്നു എന്ന നെറികെട്ട വിശദീകരണം ഇപ്പോള്‍ നല്‍കുന്നതും. ശ്രദ്ധിക്കണം, അന്ന്‌ ഉമ്മന്‍ ചാണ്ടിയുടെ സഹപ്രവര്‍ത്തകനായിരുന്ന ടി.എച്ച്‌.മുസ്‌തഫ അടക്കം നാല്‌ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി നിരാകരിച്ച ഉത്തരവ്‌ നിലനില്‍ക്കെയാണ്‌ കേസ്‌ പൂര്‍ണമായും പിന്‍വലിച്ചത്‌.. വിജിലന്‍സ്‌ നിയമോപദേഷ്ടാവാണ്‌ കേസ്‌ പിന്‍വലിക്കണമെന്ന്‌ സര്‍ക്കാരിനെ ഉപദേശിച്ചതും. 2005ല്‍ കേസ്‌ പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതിയും നടത്തിയ പരാമര്‍ശം ഈ ഉപദേഷ്ടാവും അവഗണിച്ചു.അധികാരത്തിന്റെ മറവിലെ നെറികേടിന്‌,ആതിരേ, ഉമ്മന്‍ ചാണ്ടി എന്നൊരു പര്യായം കൂടി ലഭിക്കുകയാണിപ്പോള്‍. പാമൊലിന്‍ ഇടപാട്‌ നടന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക്‌ ഇറക്കുമതി തീരുമാനത്തില്‍ നിര്‍ണായക പങ്കുള്ളതായി വിജിലന്‍സ്‌ ആദ്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ യുഡിഎഫ്‌ അധികാരത്തില്‍ വന്നതോടെ വിജിലന്‍സ്‌ ആസ്ഥാനത്ത്‌ മുക്കുകയായിരുന്നു.14 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ്‌ ചുമത്തിയത്‌. പാമൊലിന്‍ ഇറക്കുമതിചെയ്യുന്നതിന്‌ അന്നത്തെ ചീഫ്‌ സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ്‌ പത്മകുമാര്‍, നാലാം പ്രതി സഖറിയാ മാത്യു എന്നിവരുമായി ചേര്‍ന്ന്‌ ധനമന്ത്രി ഉമ്മന്‍ചാണ്ടിയും ധന സെക്രട്ടറി എന്‍ വി മാധവനും ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനും എതിരെയുള്ള തെളിവ്‌ വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ എസ്‌പി വി എന്‍ ശശിധരന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട്‌ നിരത്തിയിട്ടുമുണ്ടായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിന്‌ ശേഷം 2011 ഓഗസ്‌ത്‌ എട്ടിന്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒന്‍പത്‌ പേജേ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ ചാണ്ടി പ്രതിയാണെന്ന്‌ പരാമര്‍ശിക്കുയ്‌ന്ന അഞ്ച്‌ പേജ്‌ അപ്രത്യക്ഷമായി!ആതിരേ, സരിതയുടെ 21 പേജിലെ വിവരണങ്ങളും വിവരങ്ങളും മൂന്നര പേജായി ചുരുങ്ങിയ അതേ അട്ടിമറി!!. ഈ റിപ്പോര്‍ട്ടാണ്‌ വിജിലന്‍സ്‌ ജഡ്‌ജി പി കെ ഹനീഫ തള്ളിയത്‌. അന്നുണ്ടായ കോലാഹലങ്ങളും ജഡ്‌ജിയെ ഭള്ളുപറയലും ആരും മറന്നിട്ടില്ല.ഗവണ്‍മന്റ്‌ ചീഫ്‌ വിപ്പായിരുന്നു അധിക്ഷേപത്തില്‍ മുന്നില്‍ . ജഡ്‌ജി പി.കെ.ഹനീഫയുടെ പൂര്‍വാശ്രമത്തിലെ രാഷ്ട്രീയം ചികഞ്ഞ്‌ നോക്കി ചീഫ്‌ വിപ്പ്‌ അയച്ച പരാതിയില്‍ ഇപ്പോള്‍ അദ്ദേഹത്തിന്‌ ആത്മ നിന്ദ തോന്നുന്നുണ്ടാകും;സംശയമില്ല.ഇതേത്തുടര്‍ന്നുയര്‍ന്ന വിവാദത്തിനൊടുവിലാണ്‌ ജഡ്‌ജി പിന്‍വാങ്ങിയതും കേസ്‌ തൃശൂരിലേക്ക്‌ മാറ്റിയതും. ആതിരേ, പാമൊലിന്‍ അഴിമതി കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക്‌ നീങ്ങിയാലുണ്ടാകുന്ന പൊല്ലാപ്പ്‌ മറ്റാരേക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്കറിയാം.കോടതി നടപടികള്‍ മുന്നോട്ട്‌ പോയാല്‍ വിജിലന്‍സ്‌ ആസ്ഥാനത്ത്‌ പൂഴ്‌ത്തിയ പഴയ റിപ്പോര്‍ട്ട്‌ വീണ്ടും ഉയര്‍ന്നുവരുമെന്നും ഉമ്മന്‍ ചാണ്ടിക്കറിയാം.ആ ഭയത്തില്‍ നിന്നുയര്‍ന്ന വെപ്രാളമാണ്‌ യഥാര്‍ത്ഥത്തില്‍ പാമൊലിന്‍ കേസ്‌ പിന്‍വലിക്കാനുള്ള അടിസ്ഥാന കാരണം. അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ ആരോപണമാണ്‌ പാമൊലിന്‍ ഇറക്കുമതി കേസ്‌ എന്ന്‌ ശഠിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു 2011 ഫെബ്രുവരി മൂന്നാം തിയതിയിലെ സുപ്രീം കോടതി നിരീക്ഷണം.അന്ന്‌ ചീഫ്‌ വിജിലന്‍സ്‌ കമ്മീഷണറായി നിയമിക്കപ്പെട്ട പി.ജെ.തോമസ്‌ പാമൊലിന്‍ കേസിലെ എട്ടാം പ്രതിയാണെന്നും അയാള്‍ക്കെതിരെ 1988 ലെ അഴിമതി നിരോധന നിയമം സെക്ഷന്‍ 13(2),13(1) (ഡി) ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 120ബി അനുസരിച്ച്‌ കേസ്‌ നിലവിലുണ്ട്‌ എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ചീഫ്‌ വിജിലന്‍സ്‌ കമ്മീഷണര്‍ സ്ഥാനത്ത്‌ നിന്ന്‌ പി.ജെ.തോമസിനെ സുപ്രീം കോടതി നിഷ്‌ക്കാസിതനാക്കിയത്‌. ``അഴിമതിയുടെ വിപത്ത്‌ നിയപരമായ സാങ്കേതികതയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല '' പാമൊലിന്‍ കേസില്‍ ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ നിരീക്ഷണമാണിത്‌. `` നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും'' എന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പത്‌ വട്ടം ഉരുവിടുന്ന ഉമ്മന്‍ ചാണ്ടി, പാമൊലിന്‍ അഴിമതി കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ,ആതിരേ, അവഹേളിക്കുന്നത്‌ രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ നിക്ഷ്‌പക്ഷതയേയാണ്‌;നീതി ബോധത്തേയാണ്‌. ഇതിലൂടെ പാമൊയില്‍ കേസിന്‌ പുറമെ കോടതിയലക്ഷ്യത്തിനുള്ള കേസും ഉമ്മന്‍ ചാണ്ടിക്ക്‌ നേരിടേണ്ടി വരും-`` വിനാശകാലേ വിപരീത ബുദ്ധി'' (പാമൊലിന്‍ അഴിമതി കേസ്:കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1991-92 ല്‍ മലേഷ്യയില്‍ നിന്ന് 15000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു.പവര്‍ ആന്റ് എനര്‍ജി കമ്പനിയില്‍ നിന്ന് മാല എക്സ്പോര്‍‌ട്ട് കോര്‍‌പ്പറേഷന്‍ വഴി ഇറക്കുമതി നടത്തിയ പാമൊലിന്‍ ടണ്ണിന് 405 ഡോളറാണ് വില നല്‍കിയത് . അന്ന് രാഷ്ട്രാന്തര മാര്‍ക്കറ്റില്‍ പാമൊലിന്‍ ടണ്ണിന് 392.25 ഡോളറായിരുന്നു വില .മന്ത്രി സഭയുമായി ആലോചിക്കാതെ,ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ നടത്തിയ ഈ ഇടപാടില്‍ സംസ്ഥാന ഖജനാവിന് രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് 1993 ലെ സംസ്ഥാന അക്കൌണ്ട്ന്റ് ജനറലും,94ല്‍ കണ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലും, 96ല്‍ നിയമസഭയുടെ പബ്‌ളിക് അണ്ടര്‍ടേകിംഗ്‌സ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. അതനുസരിച്ച് ചാര്‍ജ് ചെയ്ത വിജിലന്‍സ് കേസില്‍ എട്ട് പ്രതികളാനുണ്ടായിരുന്നത്. 1 മുഖ്യമന്ത്രി കെ,കരുണാകരന്‍ . 2 സിവില്‍ സപ്‌ളൈസ് മന്ത്രി ടി.എച്ച്.മുസ്തഫ 3.ചീഫ് സെക്രട്ടറി എസ്.പദ്മകുമാര്‍ 4.അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യൂ 5 . സിവില്‍ സപ്‌ലൈസ് കോര്‍പ്പറേഷന്‍ മനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍, 6.മാല എക്സ്പോറ്‌ട്ടിംഗ് കോര്‍‌പ്പറേഷന്‍ ഡയറക്ടര്‍ വി. സദാശിവന്‍ 7 .പവര്‍ ആന്ര് എനര്‍ജി കോര്‍‌പ്പറേഷന്‍ ഡയറക്ടര്‍ ശിവരാമകൃഷ്ണന്‍ 8.പി.ജെ.തോമസ്. അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു ധനമന്ത്രി.ഉമ്മന്‍ ചാണ്ടി ഈ കേസില്‍ നാലാം പ്രതിയാണെന്ന് വിജിലന്‍സ് റിപ്പോറ്ട്ട് മുക്കിയെങ്കിലും അദ്ദേഹത്തെ വിജിലന്‍സ് കോടതി 23-)മത്തെ സാക്ഷിയാക്കിയിട്ടുണ്ട് )

Friday, September 27, 2013

അബ്ദു റബ്ബിന് പഠിക്കുന്ന എല്‍ദോസ്‌ കുന്നപ്പിള്ളി

മൊബെയില്‍ ഫോണില്‍ അധ്യാപകരുടെ ചിത്രം പകര്‍ത്തുന്നത്‌ ഒറ്റപ്പെട്ട സംഭവമാണെന്ന്‌ അദ്ധ്യാപികമാര്‍ തന്നെ സമ്മതിക്കും.അതിന്റെ പേരില്‍ കോട്ടിനുവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കും കോട്ട്‌ ഏര്‍പ്പെടുത്തേണ്ടി വരുമല്ലോ കുന്നപ്പിള്ളി.സ്വന്തം മാതാവിന്റെ നഗ്നത പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട വിരുതന്മാരും ,ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടല്ലോ.കയ്യില്‍ കിട്ടിയ നൂറ്‌ രൂപ കള്ളനോട്ടയത്‌ കൊണ്ട്‌ എല്ലാ നൂറുരൂപയും കള്ളനോട്ടാകുമോ ജില്ലാ പ്രസിഡന്റേ?മൊബെയിലില്‍ അദ്ധ്യാപികമാരുടെ ഫോട്ടോ എടുക്കുന്ന യുക്തി അല്‍പം വലിച്ചു നീട്ടിയാല്‍, പെണ്മക്കളെ ലൈംഗീകമായി പീഡിപ്പിക്കുന്ന പിതാക്കന്മാരുള്ളത്‌ കൊണ്ട്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയെ സൂക്ഷിക്കണം എന്ന്‌ പറഞ്ഞാല്‍ എങ്ങനെയിരിക്കും?ഇവിടെയാണ്‌ ഇംഗ്ലീഷിലെ ``യൂഫിമിസം'' എന്ന പ്രയോഗം പ്രസക്തമാകുന്നത്‌. പരസ്യമായി പറയാന്‍ കൊള്ളാത്തകാര്യം സ്വീകാര്യവും മാന്യവുമായ പദങ്ങളിലൂടെ ദ്യോതിപ്പിക്കുന്നതാണ്‌ `യൂഫിമിസം'.ജില്ലാ വിദ്യാഭ്യാസസമിതി അംഗവും റിട്ട. അധ്യാപികയുമായ സോണി കോമത്ത്‌ പറയുന്നത്‌ ശ്രദ്ധിക്കുക:`` ജില്ലാ പഞ്ചായത്തിന്റെ ഈ നീക്കം വിദ്യാഭ്യാസ ഫണ്ട്‌ തിരിമറി നടത്താനാണ്‌ ..''അതേ അതാണ്‌, അത്‌ മാത്രമാണ്‌ വാസ്‌തവം നാടന്‍ ഭാഷയില്‍ പറയട്ടെ,പശു വാലുപൊക്കുന്നതെന്തിനാണെന്ന്‌ നമുക്കറിയാം .നാട്ടുകാര്‍ക്കറിയാം;അദ്ധ്യാപികമാര്‍ക്കും അറിയാം
ആതിരേ, വിവരക്കേടിന്‌ അബ്ദുറബ്‌ എന്നും എല്‍ദോസ്‌ കുന്നപ്പിള്ളിയെന്നും പര്യായപദങ്ങളുണ്ടെന്ന്‌ വ്യക്തമായി.അദ്ധ്യാപകരെ കോട്ടിടീപ്പിച്ചാല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ നേര്‍വഴിക്കെത്തുമെന്നും അവരുടെ പഠന നിലവാരം ഉയരുമെന്നും വിശ്വസിക്കുന്ന ആധുനീക തുഗ്‌ളക്കുമാരായ അബ്ദു റബ്ബും എല്‍ദോസ്‌ കുന്നപ്പിള്ളിയുമൊക്കെയാണ്‌ വിദ്യാഭ്യാസ മേഖലയേയും വിദ്യാര്‍ത്ഥികളേയും വഴിതെറ്റിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നമെന്ന്‌ എന്നാണ്‌ നാം തിരിച്ചറിയുക? മലപ്പുറം അരീക്കോട്‌ സുല്ലുമസ്സലാം ഓറിയന്റല്‍ സ്‌കൂളില്‍ അധ്യാപികമാര്‍ക്ക്‌ പച്ചക്കോട്ട്‌ നിര്‍ബന്ധമാക്കിയ അബ്ദു റബ്ബീയന്‍ വിഡ്‌ഢിത്തത്തെ പിങ്ക്‌ കോട്ടുടുപ്പിച്ച്‌ എറണാകുളം ജില്ലയില്‍ നടപ്പിലാക്കാനാണ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയും കൂട്ടരും കൊണ്ട്‌ പിടിച്ച്‌ ശ്രമിക്കുന്നതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ?.പച്ച കോട്ട്‌ പരിഷ്‌ക്കാരം കോടതി നടപടി നേരിടുന്നത്‌ കൊണ്ടാവണം ,ആതിരേ, പിങ്ക്‌ കോട്ടിലേയ്‌ക്കും അല്ലെങ്കില്‍ അതാത്‌ സ്‌കൂളുകള്‍ക്ക്‌ ഇഷ്ടമുള്ള കോട്ടിലേയ്‌ക്കും കുന്നപ്പിള്ളി നീങ്ങുന്നതെന്ന്‌ തോന്നുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ വസ്‌ത്രത്തിന്‌ പുറമെ കോട്ട്‌ കൂടി ധരിക്കണമെന്നാണ്‌ തീരുമാനം.കഴിഞ്ഞ വെള്ളിയാഴ്‌ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിഇഒമാര്‍, എഇഒമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഇതിന്‌ അംഗീകാരം നല്‍കി. അധ്യാപക സംഘടനാ പ്രതിനിധികളുമായി ഒക്ടോബര്‍ നാലിന്‌ നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി എന്നാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി വ്യക്തമാക്കുന്നത്‌ അദ്ധ്യാപികമാര്‍ക്ക്‌ കൂടുതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കാനാണ്‌ കോട്ട്‌ നിര്‍ബന്ധമാക്കുന്നതെന്നാണ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ വിശദീകരണം . ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ അധികവും ചെറുപ്പക്കാരാണ്‌. ഇവരെ കുട്ടികളില്‍നിന്ന്‌ വേര്‍തിരിച്ച്‌ അറിയാന്‍കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ദൃശ്യങ്ങള്‍ മൊബെയില്‍ ഫോണില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ പലേടത്തും ഉണ്ടായി. ഇതിനൊക്കെ പരിഹാരമായാണ്‌ കോട്ട്‌ ഏര്‍പ്പെടുത്തുന്നതെന്ന്‌ കുന്നപ്പിള്ളി വിശദീകരിക്കുമ്പോള്‍ ഈ പൂമാന്‍ ഏത്‌ വെള്ളരിക്കാപട്ടണത്തിലാണ്‌ കഴിയുന്നത്‌ ആതിരേ ?.പ്‌ളസ് ടു ക്‍ളാസുകളിലടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം ഉണ്ടെന്നും ഇവര്‍ക്കിടയില്‍ അധ്യാപകരെ തിരിച്ചറിയാന്‍ കോട്ടിന്റെ ആവശ്യമില്ലെന്നും അറിയാത്ത എറണാകുളം ജില്ലാ പ്രസിഡന്റിന്റെ വിവരക്കേട്‌ ഓര്‍ത്ത്‌ നമുക്ക്‌ സഹതപിക്കാം.അല്ലതെന്തു ചെയ്യാന്‍ പറ്റും.മഴയത്തെങ്കിലും ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വരാന്തയില്‍ കയറി നിന്നിരുന്നെങ്കില്‍ കുന്നപ്പിള്ളി ഈ വിവരക്കേട്‌ എഴുന്നെള്ളിക്കുമായിരുന്നില്ലല്ലോ. മൊബെയില്‍ ഫോണില്‍ അധ്യാപകരുടെ ചിത്രം പകര്‍ത്തുന്നത്‌ ഒറ്റപ്പെട്ട സംഭവമാണെന്ന്‌ അദ്ധ്യാപികമാര്‍ തന്നെ സമ്മതിക്കും.അതിന്റെ പേരില്‍ കോട്ടിനുവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കും കോട്ട്‌ ഏര്‍പ്പെടുത്തേണ്ടി വരുമല്ലോ കുന്നപ്പിള്ളി.സ്വന്തം മാതാവിന്റെ നഗ്നത പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട വിരുതന്മാരും ,ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടല്ലോ.കയ്യില്‍ കിട്ടിയ നൂറ്‌ രൂപ കള്ളനോട്ടയത്‌ കൊണ്ട്‌ എല്ലാ നൂറുരൂപയും കള്ളനോട്ടാകുമോ ജില്ലാ പ്രസിഡന്റേ?മൊബെയിലില്‍ അദ്ധ്യാപികമാരുടെ ഫോട്ടോ എടുക്കുന്ന യുക്തി അല്‍പം വലിച്ചു നീട്ടിയാല്‍, പെണ്മക്കളെ ലൈംഗീകമായി പീഡിപ്പിക്കുന്ന പിതാക്കന്മാരുള്ളത്‌ കൊണ്ട്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയെ സൂക്ഷിക്കണം എന്ന്‌ പറഞ്ഞാല്‍ എങ്ങനെയിരിക്കും? കോട്ട്‌ ധരിപ്പിക്കല്‍ തീരുമാനത്തിനെതിരെ അധ്യാപകരും വിദ്യാഭ്യാസ വിദഗ്‌ധരും രംഗത്തെത്തിയിട്ടുണ്ട്‌., ആതിരേ. അധ്യാപകരെ തിരിച്ചറിയാന്‍ കോട്ട്‌ വേണമെന്ന വാദം വിചിത്രമാണെന്ന്‌ കലിക്കറ്റ്‌ സര്‍വകലാശാല മുന്‍ പ്രോ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. എം കെ പ്രസാദ്‌ പറഞ്ഞു. കോട്ട്‌ കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമല്ലെന്നും കോട്ടിടുന്നതുകൊണ്ട്‌ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. പോത്തിന്റെ ചെവിയില്‍ വേദമോതുന്നതിനേക്കാള്‍ വിഢിത്തമായിരിക്കും കുന്നപ്പള്ളിയോട്‌ കോട്ടിന്റെ പ്രയോജനശൂന്യത്യെക്കുറിച്ച്‌ വിശദീകരിക്കുന്നത്‌. അദ്ധ്യാപികമാര്‍ കോട്ട്‌ ധരിക്കണമെന്ന ശഠ്യത്തെ അധ്യാപകരുമായുള്ള `പാര്‍ട്‌ണര്‍ഷിപ്‌ ബിസിനസ്‌ ' ആയാണ്‌ കുന്നപ്പിള്ളി വിശദീകരിക്കുന്നത്‌. ... .കോട്ടിന്റെ നിറം സ്‌കൂളുകള്‍ക്ക്‌ നിശ്ചയിക്കാം;പക്ഷെ കോട്ട്‌ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത്‌ പണം നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.അപ്പോള്‍ അദ്ധ്യാപികമാര്‍ കോട്ടിന്‌ പണം മുടക്കേണ്ടി വരും.സംശയമില്ല, ഈ തീരുമാനത്തെ അദ്ധ്യാപകരുടെ പിന്തുണയോടെ സംഘടിത സമരവീര്യം കൊണ്ട്‌ അദ്ധ്യാപികമാര്‍ മറികടക്കും.സര്‍ക്കാരോ സ്‌കൂള്‍ മാനേജ്‌മെന്റോ പണം നല്‍കിയാല്‍ കോട്ട്‌ തയ്‌പ്പിച്ചിടാം എന്നാവും അദ്ധ്യാപകരുടെ ` കളക്ടീവ്‌ വിസ്‌ഡ'ത്തില്‍ നിന്നുള്ള മറുപടി. ഇവിടെയാണ്‌ , ആതിരേ,ഇംഗ്‌ളീഷിലെ ``യൂഫിമിസം'' എന്ന പ്രയോഗം പ്രസക്തമാകുന്നത്‌. . .. പരസ്യമായി പറയാന്‍ കൊള്ളാത്തകാര്യം സ്വീകാര്യവും മാന്യവുമായ പദങ്ങളിലൂടെ ദ്യോതിപ്പിക്കുന്നതാണ്‌ `യൂഫിമിസം'.ജില്ലാ വിദ്യാഭ്യാസസമിതി അംഗവും റിട്ട. അധ്യാപികയുമായ സോണി കോമത്ത്‌ പറയുന്നത്‌ ശ്രദ്ധിക്കുക:`` ജില്ലാ പഞ്ചായത്തിന്റെ ഈ നീക്കം വിദ്യാഭ്യാസ ഫണ്ട്‌ തിരിമറി നടത്താനാണ്‌ ..''അതേ അതാണ്‌, അത്‌ മാത്രമാണ്‌ വാസ്‌തവം വേഷംകൊണ്ടല്ല കുട്ടികള്‍ അധ്യാപകരെ തിരിച്ചറിയേണ്ടതെന്നും വേഷങ്ങളെല്ലം വേഷംകെട്ടുകളാണെന്നും സാര്‍വത്രീകവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സിദ്ധിക്കാത്തവര്‍ക്കു പോലും അറിവുള്ളതാണ്‌.അത്‌ കുന്നപ്പിള്ളിക്ക്‌ അറിവില്ലെന്ന്‌ പറയാനുള്ള ചങ്കൂറ്റമൊന്നുമില്ല.എങ്കിലും,നാടന്‍ ഭാഷയില്‍ പറയട്ടെ,പശു വാലുപൊക്കുന്നതെന്തിനാണെന്ന്‌ ന മുക്കറിയാം.നാട്ടുകാര്‍ക്കറിയാം;അദ്ധ്യാപികമാര്‍ക്കും അറിയാം

Thursday, September 26, 2013

ഫയാസ്‌ ആര്‍.കെ.യെ വിളിച്ചെങ്കിലെന്ത്‌?

ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിനോട്‌ എത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക?!ഏത്‌ ക്രിമിനലിനും ഏത്‌ തെമ്മാടിക്കും മാന്യമായി ` പിടിച്ച്‌ നില്‍ക്കാന്‍'സഹായകമായ യുക്തിയല്ലേ അദ്ദേഹത്തില്‍ നിന്ന്‌, സോളര്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കേ ഉണ്ടായത്‌. ! ഓര്‍മ്മയില്ലേ ``ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്ത്‌?''എന്ന ആ മില്ല്യണ്‍ ഡോളര്‍ പ്രയോഗം.``ഖജനാവിന്‌ ഇതുമൂലം ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടുണ്ടോ ?''എന്ന ഉമ്മന്‍ ചാണ്ടിയുടേയും രാജ്‌മോഹന്‍ ഉണ്ണിത്തന്മാരുടേയും യുക്തികൂടിയാകുമ്പോള്‍ സര്‍വവും ഭദ്രം!
ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിനോട്‌ എത്ര നന്ദി പറഞ്ഞാലാണ്‌, ആതിരേ, മതിയാവുക?!ഏത്‌ ക്രിമിനലിനും ഏത്‌ തെമ്മാടിക്കും മാന്യമായി ` പിടിച്ച്‌ നില്‍ക്കാന്‍'സഹായകമായ യുക്തിയല്ലേ അദ്ദേഹത്തില്‍ നിന്ന്‌, സോളര്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കേ ഉണ്ടായത്‌.ഓര്‍മ്മയില്ലേ ``ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്ത്‌?''എന്ന ആ മില്ല്യണ്‍ ഡോളര്‍ പ്രയോഗം ആ ന്യായം, സ്വര്‍ണം കള്ളക്കടത്തുകാരനും മനുഷ്യക്കടത്തുകാരനും വിദ്ധ്വംസകപ്രവര്‍ത്തകനുമായ ഫയാസുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹത്തിന്റെ വിശ്വസ്‌തനായ അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍.. കെ.ബാലകൃഷ്‌ണനുമായും ബന്ധപ്പെടുത്തി ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രിക്ക്‌ കടുത്ത മറയൊരുക്കുന്നത്‌ കാണുന്നില്ലേ..! ഞെട്ടിക്കുന്നതാണ്‌ ,ആതിരേ, ഫയാസും മുഖ്യമന്ത്രിയുടെ ഓഫീസും കെപിസിസി ഉന്നതരും പോലീസിലേയും കസ്റ്റംസ്‌ വകുപ്പിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുമുള്ള ബന്ധങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തര ബന്ധംപുലര്‍ത്തിയ ഫയാസ്‌ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ്‌ കോടിയില്‍പ്പരം രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റ്‌ കേരളത്തിലേക്ക്‌ കടത്തിയതായാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭ്യമായ സൂചന. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എം എം ഹസ്സന്‍, ജനറല്‍ സെക്രട്ടറി ശൂരനാട്‌ രാജശേഖരന്‍ എന്നിവരും ടൂറിസം വകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയും ഫയാസിനൊപ്പം ദുബായില്‍ പര്യടനം നടത്തി. കാരിയര്‍മാരായി ഉപയോഗിച്ച യുവതികള്‍ പിടിയിലായതിനെത്തുടര്‍ന്ന്‌ ഡല്‍ഹിയിലേക്കു കടക്കുന്നതിനുള്ള ശ്രമത്തിനിടെ ഫയാസ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ 9447206256 എന്ന ഫോണിലേക്കാണ്‌ വിളിച്ചത്‌. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍ കെ എന്നു വിളിക്കുന്ന ആര്‍ കെ ബാലകൃഷ്‌ണനുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തനിക്ക്‌ ബന്ധമുള്ള രാഷ്ട്രീയഉദ്യോഗസ്ഥ നിരയിലെ പല ഉന്നതരുടെയും പേരുകള്‍ ഫയാസ്‌ പറഞ്ഞെങ്കിലും പുറത്തുവിടാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. മനുഷ്യക്കടത്ത്‌, ലൈംഗിക വാണിഭത്തിനായുള്ള സ്‌ത്രീകടത്ത്‌ എന്നിവയിലും ഫയാസിന്‌ പങ്കുണ്ട്‌. സുന്ദരികളായ സ്‌ത്രീകളെ കാരിയറായും ലൈംഗിക വാണിഭത്തിനുമാണ്‌ കടത്താറുള്ളത്‌. ഗള്‍ഫിലെ പെണ്‍വാണിഭസംഘങ്ങളിലേക്കാണ്‌ ഇവരില്‍ പലരും എത്തിപ്പെട്ടത്‌. മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യ സുധാകറുമായി പലതവണ ഫയാസ്‌ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്‌. സ്വര്‍ണക്കടത്തിന്‌ ഒത്താശയൊരുക്കിയതിന്‌ കൊച്ചി കസ്റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ സി മാധവന്‍, വിമാനത്താവളത്തിലെ പ്രിവന്റീവ്‌ ഓഫീസര്‍ പി പി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. മാധവന്റെയും സുനില്‍കുമാറിന്റെയും കൊച്ചിയിലെ വസതികളില്‍ സിബിഐ സംഘം റെയ്‌ഡ്‌ നടത്തി. നെടുമ്പാശേരിയിലെ ഏഴ്‌ കസ്റ്റംസ്‌ ഉദ്യോസ്ഥരെ സ്ഥലം മാറ്റി. ഫയാസിന്റെ ബൈക്കില്‍ ഇരിക്കുന്ന ചിത്രം പുറത്തുവന്ന സാഹചര്യത്തില്‍ ക്രൈം റെക്കോഡ്‌സ്‌ എസ്‌പിയും മുന്‍ എറണാകുളം അസി. കമീഷണറുമായ സുനില്‍ ജേക്കബിനെതിരെ ഡിജിപി ഇന്റലിജന്‍സ്‌ അന്വേഷണത്തിന്‌ ശിപാര്‍ശചെയ്‌തു.അധികാര കേന്ദ്രങ്ങള്‍ക്കു പുറമെ സിനിമക്കാരുമായുള്ള ബന്ധവും ഫയാസ്‌ സ്വര്‍ണക്കടത്തിനും മനുഷ്യക്കടത്തിനും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചു. ......ആതിരേ, കഴിഞ്ഞ രണ്ട്‌ ദിവസങ്ങളില്‍ കേരളം കേട്ടുണര്‍ന്ന തിന്മകളുടെ മുകള്‍പ്പരപ്പ്‌ മാത്രമാണിത്‌. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിതയ്‌ക്കും ബിജു രാധാകൃഷ്‌ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും വിശ്വസ്‌തരുമായുള്ള ബന്ധം പുറത്തുവന്നതിന്റെ തുടര്‍ച്ചയായാണ്‌ നാടിനെ ഞെട്ടിച്ച മറ്റൊരു കൊള്ളയുടെ സൂത്രധാരനുമായുള്ള ബന്ധവും പുറത്തുവന്നത്‌. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും യുഡിഎഫ്‌ സര്‍ക്കാരിന്റെയാകെയും അധോലോകബന്ധം വീണ്ടും വെളിപ്പെട്ടതാണ്‍്‌, ആതിരേ, പുതിയ സംഭവം. സോളാര്‍ തട്ടിപ്പുകേസില്‍പ്പെട്ട്‌ പുറത്തുപോകേണ്ടി വന്ന ജിക്കുമോന്‍ ജേക്കബ്‌ ഫയാസിന്റെ അടുത്ത സുഹൃത്താണ്‌. ഇയാളുമായി നിരന്തരം ബന്ധംപുലര്‍ത്തിയിട്ടുണ്ട്‌. കള്ളക്കടത്തും മറ്റു ക്രിമിനല്‍ക്കേസുമായി ബന്ധപ്പെട്ട്‌ മുമ്പ്‌ പിടിക്കപ്പെട്ടപ്പോഴെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ചും ഉന്നതങ്ങളില്‍നിന്ന്‌ വിളിപ്പിച്ച്‌ പറയിച്ചുമാണ്‌ രക്ഷപ്പെട്ടത്‌. ഫയാസിനെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രിക്ക്‌ വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിതയെയും ബിജു രാധാകൃഷ്‌ണനെയും ആദ്യം അറിയില്ലെന്ന്‌ പറയുകയും പിന്നീട്‌ ബന്ധം തെളിയുകയും ചെയ്‌തതുപോലെ ഇതും ആകുമോയെന്ന്‌ ഭയന്നാണ്‌ ഈ തന്ത്രം പയറ്റുന്നത്‌. ആതിരേ, തന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍ കെ ബാലകൃഷ്‌ണനെതിരായ ആരോപണം ഉമ്മന്‍ചാണ്ടിക്ക്‌ നിഷേധിക്കാന്‍ കഴിയുന്നില്ല. നേരത്തെ ജോപ്പനും ജിക്കുമോനും സലിംരാജിനും എതിരായ ആരോപണം നിഷേധിച്ച്‌ വെട്ടിലായ അനുഭവം ഉമ്മന്‍ചാണ്ടിക്കുണ്ട്‌. ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആരോപണമുയരാത്തവര്‍ ആരെന്ന ചോദ്യവും ഉയരാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക്‌ വിളിച്ച അധ്യാപികയെ പീഡിപ്പിച്ചതിന്‌ ഒരാള്‍ പുറത്തുപോയി. സോളാര്‍ കേസില്‍ മൂന്നുപേരാണ്‌ പുറത്തായത്‌. അതിനുംമുമ്പ്‌ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞപ്പോള്‍ രണ്ടുപേരെ പുറത്താക്കേണ്ടി വന്നു. വീട്ടില്‍ കാവല്‍നിന്ന പൊലീസുകാരന്റെ ഒളിഞ്ഞുനോട്ടം മറ്റൊരു നാണക്കേട്‌. . പുറത്തേക്കുള്ള അടുത്ത ഊഴം ആരുടേതെന്ന ചോദ്യമാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉയരുന്നത്‌. ഇത്രയും നിന്ദ്യമായ നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും വിശ്വാസ്യത ഇടിഞ്ഞപ്പോഴും തീര്‍ത്തും ഉത്തരവാദിത്ത രഹിതമായാണ്‌ ഇന്നലെ (സെപ്റ്റംബര്‍ 25) ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്‌.``സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫയാസിനെ അറിയുമെന്നോ ഇല്ലെന്നോ പറയാനാവില്ല.?തന്നെ ഓരോ ദിവസവും പലരും വന്ന്‌ കാണുന്നു, സംസാരിക്കുന്നു. ഇങ്ങിനെയൊരാളെ കണ്ടുവെന്നോ ഇല്ലെന്നോ പറയാനാവില്ല. അങ്ങിനെ ഒരു പേര്‌ ഓര്‍മയില്ല. ദുബായില്‍ പോയപ്പോള്‍ ഫയാസിന്റെ ആതിഥ്യം സ്വീകരിച്ചെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും താന്‍ മകളുടെകൂടെ മാത്രമേ അവിടെ താമസിച്ചുള്ളൂ.തന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും ഫയാസുമായി ബന്ധമുണ്ടോ എന്നറിയില്ല. ബന്ധമുണ്ടോ എന്നല്ല, സഹായിച്ചോ എന്നാണ്‌ നോക്കേണ്ടത്‌. തന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍ കെ ബാലകൃഷ്‌ണന്‌ ഫയാസുമായി ബന്ധമുണ്ടെന്ന്‌ ഇപ്പോള്‍ കേള്‍ക്കുകയാണ്‌. കേസ്‌ നല്ല നിലയിലാണ്‌ കസ്റ്റംസ്‌ അന്വേഷിക്കുന്നത്‌.നിയമം നിയയമത്തിന്റെ വഴിയേ പോകും..``ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ന്നിട്ടില്ലാത്ത ആരോപണങ്ങളാണ്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌.സത്യസന്ധതയുടേയും സുതാര്യതയുടേയും 916 ഹാള്‍മാര്‍ക്ക്‌ഡ്‌ ആള്‍രൂപമായി കൊണ്ടാടപ്പെട്ട ഉമ്മന്‍ ചാണ്ടിയാണ്‌ കേരളത്തിന്‌ മുന്‍പില്‍ ഏറ്റവും അപഹാസ്യനായ വ്യക്തിയായി ഇപ്പോള്‍ നില്‍ക്കുന്നത്‌. സര്‍വദുര്‍വൃത്തരുടേയും മാധ്യസ്ഥനായി അധഃപതിച്ചു കഴിഞ്ഞു ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രി.അഴിമതിയാരോപണങ്ങളുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ അദ്ദേഹത്തിന്‌ ലഭിച്ച കച്ചിത്തുരുമ്പാണ്‌ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ ആ സര്‍വകലപ്രസക്തമായ `യുക്തിപ്രയോഗം'.ഫയാസ്‌ ആര്‍.കെ.യെ വിളിച്ചെങ്കിലെന്ത്‌?ഉമ്മന്‍ ചാണ്ടി ഫയാസിന്റെ ആതിഥ്യം സ്വീകരിച്ചെങ്കില്‍ എന്ത്‌? ``ഖജനാവിന്‌ ഇതുമൂലം ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടുണ്ടോ ?''എന്ന ഉമ്മന്‍ ചാണ്ടിയുടേയും രാജ്‌മോഹന്‍ ഉണ്ണിത്തന്മാരുടേയും യുക്തികൂടിയാകുമ്പോള്‍ ,ആതിരേ , സര്‍വവും ഭദ്രം! കേഴുക,പ്രിയ കേരളമേ..!

Tuesday, September 24, 2013

സരിത മുഖ്യമന്ത്രിയെ കണ്ടതിലെ തെറ്റ് എന്താണെന്നോ..

ആറ്‌ പതിറ്റാണ്ടിന്റെ സംശുദ്ധവും സുതാര്യവുമായ പൊതുജീവിതത്തിന്റെ ഉടമയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന അവകാശവാദം മുഖവിലയ്‌ക്ക്‌ തന്നെയെടുക്കാം.സരിത തട്ടിപ്പുകാരിയാണെന്നുമറിയാം.മുഖ്യമന്ത്രിയുടെ അനുഗ്രഹവും ആശിര്‍വാദവും തങ്ങളുടെ സോളാര്‍ പദ്ധതിക്കുണ്ടെന്ന്‌ അവകാശപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ്‌ എന്നും ബോധ്യമായിട്ടുണ്ട്‌. . എമെര്‍ജിംഗ്‌ കേരളയില്‍ ടീം സോളാറിനും സ്വീകാര്യമായസ്ഥാനമാണുണ്ടായിരുന്നത്‌. . അത്തരത്തില്‍ ഒരു പദ്ധതിനടത്തിപ്പുകാരി തട്ടിപ്പാണ്‌ നടത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂട്ടികൊണ്ടു പോയി പദ്ധതിയുടെ ആധികാരികതയെക്കുറിച്ച്‌ തന്നെ ബോധ്യപ്പെടുത്തിയതെന്നും തട്ടിപ്പിനിരയായ വ്യക്തി പറയുന്നു.മുഖ്യമന്ത്രി അത്‌ നിഷേധിക്കുന്നു.അപ്പോഴും കോടതി ചോദിക്കുന്നു``സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്താണ്‌ തെറ്റെന്ന്‌ ''! ഉത്തരം മുട്ടുമ്പോള്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ്‌ വക്താവ്‌ രാജ്‌ മോഹന്‍ ഉണ്ണിത്താനെപ്പോലെ കോടതി പെരുമാറാന്‍ തുടങ്ങിയാല്‍ എന്താണ്‌ അവസ്ഥയെന്ന്‌ സന്ദേഹിക്കുന്നവരെ കുറ്റപ്പെടുത്തുന്നതില്‍ എന്തു യുക്തിയാണുള്ളത്‌?
നീതി നടപ്പിലാക്കിയാല്‍ പോരാ, നീതിപൂര്‍വകമായാണ്‌ അത്‌ നടപ്പിലാക്കിയതെന്ന്‌ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്‌. സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശത്തിന്‌ അതീതയായിരിക്കണം.ജനാധിപത്യ വ്യവസ്ഥയില്‍ ഭരണ നേതൃത്വങ്ങള്‍ മാറും,ജഡ്‌ജിമാര്‍ മാറും, അഡ്വക്കേറ്റ്‌ ജനറല്‍മാര്‍ മാറും.അപ്പോഴും മാറ്റമില്ലാതെ തുടരേണ്ടതും പൗരന്റെ നിയമപരമായ അവകശങ്ങള്‍ നീതിപൂര്‍വകം നേടിക്കൊടുക്കുന്നതില്‍ നിഷ്‌ണാതമായിരിക്കേണ്ടതുമായ ഭരണഘടനാദത്ത സംവിധാനമാണ്‌ നീതിപീഠങ്ങള്‍. അതു കൊണ്ട്‌ അതിന്റെ പവിത്രത നശിപ്പിക്കുന്ന ഏതൊരു നീക്കവും,അത്‌ എത്ര ഉന്നതനായ വ്യക്തിയില്‍ നിന്നായാലും പ്രതിരോധിക്കേണ്ടതും എതിര്‍ത്ത്‌ തോല്‍പ്പിക്കേണ്ടതുമാണ്‌. ആതിരേ, കഴിഞ്ഞ പോസ്റ്റില്‍ കുറിച്ച വാക്യങ്ങള്‍ വീണ്ടും ഉദ്ധരിക്കാന്‍ അവസരമൊരുക്കിയത്‌ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദാണ്‌. സോളാര്‍ കേസ്‌ കൈകാര്യം ചെയ്‌തിരുന്ന ജസ്റ്റിസ്‌ വി.കെ.മോഹനന്‌ പകരം നിയമിതനായ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ ഇന്നലത്തെ ( സെപ്റ്റംബര്‍ 23/2013) ചില പരാമര്‍ശങ്ങള്‍ ചൂടേറിയ മാധ്യമചര്‍ച്ചയക്ക്‌ വഴിവച്ചിരിക്കുകയാണ്‌.സോളാര്‍ കേസുകള്‍ കൈകാര്യം ചെയ്‌തിരുന്ന ജസ്റ്റിസ്‌ എസ്‌.എസ്‌. സതീശ്ചന്ദ്രനേയും ജസ്റ്റിസ്‌ വി.കെ.മോഹനനേയും,പതിവ്‌ നടപടികളുടെ ഭാഗമായി മാറ്റി പകരം രണ്ട്‌ ജസ്റ്റിസുമാരെ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ നിയോഗിച്ചപ്പോള്‍ ഉയര്‍ന്നുവന്ന പൊതുസമൂഹത്തിന്റെ സന്ദേഹങ്ങള്‍ യഥാര്‍ത്ഥ്യമാകുകയാണോ എന്ന്‌ ഭയപ്പെടുത്താന്‍ ഉതകുന്ന പരാമര്‍ശങ്ങളാണ്‌, ദൗര്‍ഭാഗ്യവശാല്‍ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദില്‍ നിന്നുണ്ടായത്‌ എന്ന്‌ പറയാതെ തരമില്ല. ആതിരേ, കോടതിയുടെ വാക്കലുള്ള പരാമര്‍ശങ്ങള്‍ വിധിന്യായത്തിന്റെ ഭാഗമല്ലെന്നത്‌ സത്യമാണ്‌. ഓപ്പണ്‍ കോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്തിമവിധിയുടെ സൂചകങ്ങളുമല്ലായിരിക്കാം.എന്നിട്ടും ശ്രോതാക്കളില്‍ മറിച്ചൊരു ധാരണ ഉണ്ടാകുന്നെങ്കില്‍ കുറ്റക്കാര്‍ കേള്‍വിക്കാരല്ല , അങ്ങനെ ചിന്തിക്കാന്‍ ഇടം നല്‍കുന്നവരാണ്‌. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്‌ കണ്ടെത്താന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത്‌ പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊതുപ്രവര്‍ത്തകനായ ജോയ്‌ കൈതാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ പരിഗണനാ വേളയിലാണ്‌ ശ്രോതാക്കളെ ഞെട്ടിച്ച പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്‌. `` സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ്‌ തെറ്റ്‌?''സിസിടിവിദൃശ്യങ്ങള്‍ പുറത്തു വന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനം?`` ''മുഖ്യമന്ത്രി പറഞ്ഞിട്ടാണോ സരിതയ്‌ക്ക്‌ പണം കൈമാറിയതെന്ന്‌ പരാതിയില്‍ പറഞ്ഞിട്ടുണ്ടോ?`` '' ഉണ്ടെങ്കില്‍ തെളിവ്‌ ഹാജരാക്കണം`` എന്നിങ്ങനെ പോകുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം താന്‍ സരിതയെ കണ്ടിട്ടേയില്ലെന്നാണ്‌ മുഖ്യമന്ത്രി ഇന്നലേയും (സെപ്റ്റംബര്‍ 23 ) ആവര്‍ത്തിച്ചത്‌. അതാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നതും.സരിത കറതീര്‍ന്ന തട്ടിപ്പുകാരിയാണെന്ന്‌ അംഗീകരിച്ചു കൊണ്ടാണ്‌ മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസ്‌ നേതാക്കളുടേയും ഈ നിഷേധം.അപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാക്കളും ചോദിക്കാന്‍ ആഗ്രഹിക്കാത്ത, അല്ലെങ്കില്‍ ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യമാണ്‌ കോടതിയില്‍ നിന്നുണ്ടായത്‌. തന്നെ പലരും കാണാറുണ്ടെന്നും അവരുടെ പശ്ചാത്തലങ്ങള്‍ വിഭിന്നമാണെന്നും പറയുന്ന മുഖ്യമന്ത്രി പോലും ചോദിക്കാത്ത ചോദ്യം കോടതിയില്‍ നിന്നുയരുമ്പോള്‍ പൊതു സമൂഹത്തില്‍ സന്ദേഹമുയരുന്നെങ്കില്‍ കുഴപ്പം പൊതുസമൂഹത്തിനല്ല, അനവസരത്തിലുള്ള ആ ചോദ്യത്തിനാണ്‌. ആതിരേ, ആറ്‌ പതിറ്റാണ്ടിന്റെ സംശുദ്ധവും സുതാര്യവുമായ പൊതുജീവിതത്തിന്റെ ഉടമയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന അവകാശവാദം മുഖവിലയ്‌ക്ക്‌ തന്നെയെടുക്കാം.സരിത തട്ടിപ്പുകാരിയാണെന്നുമറിയാം.മുഖ്യമന്ത്രിയുടെ അനുഗ്രഹവും ആശിര്‍വാദവും തങ്ങളുടെ സോളാര്‍ പദ്ധതിക്കുണ്ടെന്ന്‌ അവകാശപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ്‌ എന്നും ബോധ്യമായിട്ടുണ്ട്‌. എമെര്‍ജിംഗ്‌ കേരളയില്‍ ടീം സോളാറിനും സ്വീകാര്യമായസ്ഥാനമാണുണ്ടായിരുന്നത്‌. . അത്തരത്തില്‍ ഒരു പദ്ധതിനടത്തിപ്പുകാരി തട്ടിപ്പാണ്‌ നടത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂട്ടികൊണ്ടു പോയി പദ്ധതിയുടെ ആധികാരികതയെക്കുറിച്ച്‌ തന്നെ ബോധ്യപ്പെടുത്തിയതെന്നും തട്ടിപ്പിനിരയായ വ്യക്തി പറയുന്നു.മുഖ്യമന്ത്രി അത്‌ നിഷേധിക്കുന്നു.അപ്പോഴും കോടതി ചോദിക്കുന്നു``സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്താണ്‌ തെറ്റെന്ന്‌ ''! ഉത്തരം മുട്ടുമ്പോള്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ്‌ വക്താവ്‌ രാജ്‌ മോഹന്‍ ഉണ്ണിത്താനെപ്പോലെ കോടതി പെരുമാറാന്‍ തുടങ്ങിയാല്‍ എന്താണ്‌ അവസ്ഥയെന്ന്‌ സന്ദേഹിക്കുന്നവരെ കുറ്റപ്പെടുത്തുന്നതില്‍ എന്തു യുക്തിയാണുള്ളത്‌? സരിതയോടൊപ്പമുള്ള കൂടിക്കാഴ്‌ചയ്‌ക്കിടയില്‍ `` നിങ്ങളെപ്പോലെയുള്ളവര്‍ ഇത്തരം പദ്ധതിയുമായി മുന്നോട്ടുവരണമെന്ന്‌ '' മുഖ്യമന്ത്രി പറഞ്ഞതായുള്ള ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ശ്രീധരന്‍ നായര്‍ക്കൊപ്പം സരിതയുണ്ടായിരുന്നില്ല എന്നേ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുള്ളൂ.ഈ സന്ധിയില്‍ ആരുപറയുന്നതാണ്‌ നേര്‌ എന്നറിയാന്‍ പൊതുസമൂഹത്തിന്‌ അവകാശമില്ലേ? മുഖ്യമന്ത്രിക്ക്‌ എതിരെ ഉയരുന്ന ആരോപണം തത്വത്തില്‍ കേരളീയര്‍ക്ക്‌ മുഴുവന്‍ എതിരേയുള്ള ആരോപണമാണ്‌. അതിന്റെ നിജസ്ഥിതിയറിയാന്‍ സിസിടിവി ദൃശ്യങ്ങളല്ലാതെ എന്തു തെളിവുകളണുള്ളത്‌?മുഖ്യമന്ത്രി ഒരു കാര്യം നിഷേധിച്ചാല്‍ അത്‌ ആത്യന്തിക സത്യമാകുമോ ആതിരേ ?എങ്കില്‍ സോളാര്‍ തട്ടിപ്പില്‍ തന്റെ ഓഫീസിന്‌ പങ്കില്ലെന്ന്‌ എത്രവട്ടം, എത്രവേദികളില്‍ മുഖ്യമന്തി അവകാശപ്പെട്ടിട്ടുള്ളതാണ്‌ നിയമസഭയില്‍ പോലും അതേ നിലപാടല്ലേ മുഖ്യമന്ത്രി സ്വീകരിച്ചത്‌?എന്നിട്ടല്ലേ ജോപ്പന്‍ അറസ്റ്റിലായത്‌?എന്നിട്ടല്ലേ ``എന്റെ ഓഫീസ്‌ ദുരുപയോഗം ചെയ്യപ്പെട്ടു'' എന്ന്‌ മുഖ്യമന്ത്രി വിലപിച്ചത്‌?അപ്പോള്‍ സിസിടിവിദൃശ്യങ്ങള്‍ക്ക്‌ പ്രസക്തിയില്ലെന്ന്‌ എങ്ങനെ പറയാന്‍ പറ്റും? ഇനി ശ്രീധരന്‍ നായരുടെ പരാതിയെ പറ്റി.ശ്രീധരന്‍ നായര്‍ മൊഴിമാറ്റിപ്പറയുന്നു എന്ന്‌ അവകാശപ്പെടുന്നത്‌ പോലീസാണ്‌, മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാക്കളുമാണ്‌. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്‌മൂലത്തിനൊപ്പം ചേര്‍ത്തിട്ടുള്ള ശ്രീധരന്‍ നായരുടെ മൊഴിപ്പകര്‍പ്പ്‌ എന്നവകാശപ്പെടുന്ന രേഖയില്‍ ശ്രീധരന്‍ നായരുടെ ഒപ്പില്ല.താന്‍ സരിതയ്‌ക്ക്‌ പണം കൊടുക്കാനുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ല എന്ന്‌ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും,താന്‍ പറഞ്ഞു എന്ന്‌ പോലീസ്‌ ഹാജരാക്കുന്നത്‌ വ്യാജമൊഴിയാണെന്നും 164 വകുപ്പ്‌ പ്രകാരം മജിസ്റ്റ്രേട്ടിന്‌ നല്‍കിയ മൊഴിയില്‍ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു എന്നൊക്കെയുള്ള വാദിയുടെ നിലപാട്‌ സത്യമാണോ എന്നറിയാന്‍, ആതിരേ വാദിയേ മാത്രം ചോദ്യം ചെയ്‌താല്‍ മതിയോ?ആരോപണ വിധേയനോട്‌ വിശദീകരണമെങ്കിലും ചോദിക്കേണ്ടേ?അത്‌ രേഖപ്പെടുത്തേണ്ടേ?ശ്രീധരന്‍ നായരുടെ 164 പ്രകാരമുള്ള മൊഴി എന്തു കൊണ്ട്‌ പുറത്ത്‌ വിടുന്നില്ല?വാദിയുടെ ഭാഗത്ത്‌ നിന്നുള്ള ,നിയമപരമായ പരിരക്ഷയുള്ള മൊഴിയല്ലെ 164 പ്രകാരമുള്ളത്‌?അതല്ലെ പരിശോധിക്കേണ്ടത്‌?അതോ അതിലപ്പുറം നിയമപ്രാബല്യമുള്ള തെളിവ്‌ വേറെ ഉണ്ടെന്നാണോ കോടതി പറയുന്നത്‌?ഓര്‍ക്കണം ഈ ശ്രീധരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ജോപ്പന്‍ അറസ്റ്റിലായത്‌. ജോപ്പന്റെ കാര്യത്തില്‍ ശ്രീധരന്‍ നായര്‍ ശരിയും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തെറ്റുമാകുന്നതെങ്ങനെ? ആതിരേ, മുഖ്യമന്ത്രിക്കെതിരെ ഒരു വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഒരാള്‍ ഗൗരവമേറിയ ആരോപണം ഉന്നയിക്കുന്നു.മുഖ്യമന്ത്രി അതു നിഷേധിക്കുന്നു.ഗവണ്‍മന്റ്‌ ചീഫ്‌ വിപ്പ്‌ അടക്കമുള്ളവര്‍ നേരത്തെ സൂചിപ്പിച്ച ആരോപണത്തില്‍ മുഖ്യമന്ത്രിക്ക്‌ പങ്കുണ്ടെന്ന്‌ പറയുന്നു.ബിജു രാധാകൃഷ്‌ണനും സരിതയും മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും നിത്യസന്ദര്‍ശകരായിരുന്നു എന്നും വെളിപ്പെടുത്തുന്നു.ബിജു രാധാകൃഷ്‌ണനുമായി ,മുഖ്യമന്ത്രി നടത്തിയ രഹസ്യ കൂടിക്കാഴ്‌ചയുടെ വിശദാംശം ഇപ്പോഴും പുറത്ത്‌ വിടുന്നില്ല.അപ്പോള്‍ ഈ ആരോപണങ്ങളിലെ സത്യാവസ്ഥ അറിയാന്‍ ഒരു പൗരന്‌ അവകാശമില്ലെന്നോ?ഇല്ലെന്ന്‌ വാദിക്കാന്‍ സര്‍ക്കരിന്‌ എന്തവകാശം?മുഖ്യമന്ത്രിയെ കടത്തി വെട്ടി,നിക്ഷിപ്‌തതാത്‌പര്യങ്ങളില്‍ കോടതിയില്‍ മിടുക്കനാകുന്ന അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ടപാണിയെ സുപ്രീം കോടതി ശാസിച്ചത്‌ ഇന്നലെയാണ്‌. (((-(സെപ്റ്റംബര്‍ 23)മറക്കണ്ട .തനിക്ക്‌ പറയാനുള്ളത്‌ സത്യവാങ്‌മൂലമായി സമര്‍പ്പിക്കാനുള്ള്‌ ശ്രീധരന്‍ നായരുടെ അവകാശ്‌ം നിഷേധിക്കാനും ഇന്നലെ അഡ്വക്കേറ്റ്‌ ജനറല്‍ ശ്രമിച്ചിരുന്നു!നീതിയും നിയമവും അട്ടിമറിക്കാന്‍ ഇത്രയ്‌ക്കും ഉളുപ്പില്ലാത്ത ഒരു അഡ്വക്കേറ്റ്‌ ജനറല്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇതു വരെ ഉണ്ടായിട്ടില്ല.ഇദ്ദേഹത്തിന്റെ വെപ്രാളങ്ങളില്‍ നിന്ന്‌ തന്നെ ചിലതെല്ലാം വായിച്ചെടുക്കാനാവുന്നുണ്ട്‌. ഒട്ടേറെ ദുരൂഹതകളാണ്‌ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ചുറ്റിപ്പറ്റി ഉയര്‍ന്നിട്ടുള്ളത്‌. ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടത്‌ പോലീസും കോടതിയുമാണ്‌. എന്നാല്‍ ഇവര്‍ കൂടുതല്‍ ദുരൂഹതകളിലേയ്‌ക്കും സന്ദേഹങ്ങളിലേയ്‌ക്കും പൊതുസമൂഹത്തെ നയിക്കുമ്പോള്‍, ആതിരേ, നഷ്ടമാകുന്നത്‌ ന്യായപാലനത്തിലെ സുതാര്യതയാണ്‌,നീതിപീഠത്തിന്റെ വിശുദ്ധിയും വിശ്വാസ്യതയുമാണ്‌. അതു കൊണ്ടാണ്‌ ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത്‌.

Saturday, September 21, 2013

സോളാര്‍ കേസ്‌ അട്ടിമറിക്ക്‌ ഹൈക്കോടതി കുടപിടിക്കുന്നോ..?!

കേരള ഹൈക്കോടതിയുടെ നീതിബോധത്തേയോ നിക്ഷ്‌പക്ഷതയേയോ അല്ല ചോദ്യം ചെയ്യുന്നത്‌,മറിച്ച്‌ അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌,നീതിനടപ്പിലായിക്കിട്ടാന്‍ പൗരന്റെ അവസാനത്തെ ആശ്രയവും അഭയകേന്ദ്രവും അത്തണിയുമാണ്‌ ഹൈക്കോടതി.മുഖ്യമന്ത്രിമാര്‍ വരും പോകും.അഡ്വക്കേറ്റ്‌ ജനറലുമാര്‍ വരും പോകും.ചീഫ്‌ ജസ്റ്റിസുമാരും വരും പോകും.അപ്പോഴെല്ലാം നീതിന്യായ പാലനത്തിന്റെ ഉദത്ത സംവിധാനമായി തുടരേണ്ട ജനാധിപത്യ സ്ഥാപനമാണ്‌ ഹൈക്കോടതി.ആ സ്ഥാപനത്തെ പൊതുസമൂഹ മദ്ധ്യേ ഇകഴ്‌ത്തിക്കാണിക്കുന്ന നിലയിലുള്ള നടപടികള്‍ ആരില്‍ നിന്നുണ്ടായാലും അത്‌ ചോദ്യം ചെയ്യപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്‌. അങ്ങനെ ചെയ്യുമ്പോള്‍ അതിനെ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ കോടതിയലക്ഷ്യം?സീസര്‍ മാത്രമല്ലല്ലോ സീസറിന്റെ ഭാര്യയും സംശയത്തിന്‌ അതീതയായിരിക്കേണ്ടേ?
``കോടതിയില്‍ കേസ്‌ വാദിച്ച്‌ ജയിക്കുന്നതിനേക്കാള്‍ ചേംബറിലെത്തി കാര്യങ്ങള്‍ കാണുന്നതിലാണ്‌?അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയുടെ മിടുക്ക്‌ '' എന്ന്‌ നിരീക്ഷിച്ചത്‌ , ആതിരേ, കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരായിരുന്നു.പ്രത്യക്ഷ ശ്രവണത്തില്‍ അധിക്ഷേപമെന്ന്‌ തോന്നാവുന്നഈ വിലയിരുത്തല്‍ ശരിയായിരുന്നു എന്ന്‌ സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട സിംഗിള്‍ ബഞ്ച്‌ വിധികള്‍, ചീഫ്‌ ജസ്റ്റീസ്‌ അംഗമായ ഡിവിഷന്‍ ബഞ്ച്‌ നിമിഷങ്ങള്‍ക്കം സ്റ്റേ ചെയ്‌തപ്പോള്‍ കേരളത്തിലെ പൊതുസമൂഹത്തിനും അഭിഭാഷകവൃന്ദത്തിനും ബോദ്ധ്യമായതാണ്‌. ആ ബോദ്ധ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്‌ ഇന്നലെ(20-9-2013)യുണ്ടായ ചീഫ്‌ ജസ്റ്റിസിന്റെ ചില തീരുമാനങ്ങള്‍. ആതിരേ, ജസ്റ്റിസുമാരായ എസ്‌. എസ്‌. സതീശ്‌ ചന്ദ്രന്‍, വി കെ മോഹനന്‍ എന്നിവരെ സോളാര്‍ കേസിന്റെ നടപടികളില്‍ നിന്ന്‌ മാറ്റി പകരം ജസ്റ്റിസ്‌ ഹാറൂണ്‍ റഷീദിനും ജസ്റ്റിസ്‌ തോമസ്‌ പി ജോസഫിനും ആ ചുമതലകള്‍ നല്‍കിയതിനെ ` ജഡ്‌ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റുന്നത്‌ സാധാരണ നടപടിയാണെ'ന്ന്‌ ഹൈക്കോടതി അധികൃതര്‍ വിശദീകരിക്കുമ്പോഴും അതപ്പാടെ വിഴുങ്ങാന്‍ വിവേകമുള്ള കേരളീയര്‍ക്ക്‌ കഴിയാതെ പോകുന്നതെന്തു കൊണ്ടാണ്‌?.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതികളും തമ്മിലുള്ള മുഖാമുഖത്തിലെ പലനിര്‍ണായക വിഷയങ്ങളും സന്ധികളും പൊതുസമൂഹശ്രദ്ധയില്‍ നിന്ന്‌ തമസ്‌ക്കരിക്കാന്‍ നടക്കുന്ന അതീവ കൗശലത്വമാര്‍ന്ന അട്ടിമറികളുടെ പട്ടികയില്‍ , ഹൈക്കോടതി നടപടിയും ഇടംപിടിക്കുകയല്ലേ എന്ന സംശയം വ്യാപകമാകുന്നതെന്തു കൊണ്ടാണ്‌?.പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രകടിപ്പിച്ച ആശങ്കയും അസംതൃപ്‌തിയും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേതാകുന്നത്‌ ഈ സന്ധിയിലാണ്‌. എഡിജിപി എ .ഹേമചന്ദ്രനേയും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയേയും ചാടിക്കളിപ്പിക്കാന്‍ ഉപയോഗിച്ച ചരടില്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരിനേയും കുരുക്കിയോ എന്ന്‌ സന്ദേഹിക്കുന്നവരെ, കോടതിയലക്ഷ്യത്തിന്റെ ഉമ്മാക്കി കാണിച്ച്‌ വിരട്ടി ശിക്ഷിച്ച്‌ വെടക്കക്കാന്‍സാധിച്ചേക്കും.അപ്പോഴും സത്താപരമായ സന്ദേഹം നീതിയുടെ തുലാസ്‌ ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്നുണ്ടാകും.കെ.ജി.ബാലകൃഷ്‌ണന്റേയും,അല്‍തമാസ്‌ കബീറിന്റേയും ജനുസില്‍ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരിനേയും ഗണിക്കാന്‍ മനസ്സനുവദിക്കാത്തത്‌ കൊണ്ടാവും, അങ്ങനെ ന്യൂനപക്ഷമെങ്കിലും ചിന്തിക്കുക.അവരുടെ ആത്മാര്‍ത്ഥതയ്‌ക്ക്‌ മറുപടിയാകുന്നതല്ല ഹൈക്കോടതി അധികൃതരുടെ വിശദീകരണവും ,സോളാര്‍ വിഷയത്തില്‍, മുന്‍പ്‌ ജസ്റ്റിസ്‌ സതീശ്‌ ചന്ദ്രന്റേയും ജസ്റ്റിസ്‌ മോഹനന്റേയും വിധികളിലുണ്ടായ സ്റ്റേ നടപടികളും. സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്‌ വന്ന നിമിഷം മുതല്‍, ആതിരേ ,നിയമത്തിന്റെ മുന്നിലല്ലെങ്കിലും ജനമനസ്സില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന വ്യക്തിയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അദ്ദേഹത്തെ അത്തരത്തില്‍ അധഃപതിച്ച പ്രതലത്തില്‍ കാണാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ്‌ ഈ കേസിന്റെ അന്വേഷണഘട്ടത്തിലും വിചാരണയുടെ ചിലഘട്ടത്തിലുമുള്ള ഇടപെടലുകള്‍ നിര്‍ണായകമാണെന്ന്‌ ജനങ്ങള്‍ കരുതുന്നത്‌.യുക്തിയേയും സാമാന്യബോധത്തേയും അടിസ്ഥാന ബോദ്ധ്യങ്ങളെയും പരിഹസിക്കുന്ന അടിവലികളാണ്‌?`` നിയമം നിയമത്തിന്റെ വഴിയേ പോകും'', `` ഒരു കുറ്റവാളി പോലും രക്ഷപെടില്ല '' തുടങ്ങിയ ക്ലീഷേകളിലൂടെ ഭരണവര്‍ഗം തുടര്‍ന്ന്‌ പോരുന്നത്‌.ആ ജനവഞ്ചനയ്‌ക്ക്‌ കൂട്ടു നില്‍ക്കുകയാണോ സംസ്ഥാനത്തെ പരമോന്നത നീതിപീഠം എന്നാരെങ്കിലും?ചിന്തിച്ചാല്‍, കോടതിഭാഷയില്‍ പറഞ്ഞാല്‍, സാഹചര്യത്തെളിവുകള്‍ അവര്‍ക്കനുകൂലമായാണ്‌ വിശദീകരിക്കുന്നതെന്ന്‌ പറയേണ്ടി വരും. സോളാര്‍ കേസില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അന്വേഷകസംഘത്തേയും നിറുത്തിപ്പൊരിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ നിലപാടുകളാണ്‌ ജസ്റ്റിസ്‌ സതീശ്‌ ചന്ദ്രനും ജസ്റ്റിസ്‌ വി.കെ.മോഹനനും സ്വീകരിച്ചത്‌.സത്യം ഹിംസിക്കപ്പെടുന്നു എന്ന്‌ ബോദ്ധ്യമാകുമ്പോള്‍, സാമാന്യബോധ്യങ്ങളുള്ള ആരില്‍ നിന്നും ഉണ്ടാകാവുന്ന പ്രതികരണങ്ങളെ ഈ ജഡ്‌ജിമാരില്‍ നിന്നുണ്ടായിട്ടുള്ളൂ.പക്ഷേ ഉമ്മന്‍ ചാണ്ടിക്കും എഡിജിപി എ.ഹേമചന്ദ്രനും എ.ജി. ദണ്ഡപാണിക്കും അവ അസഹ്യമായത്‌ സ്വാഭാവികം.പക്ഷെ അസ്വാഭാവികമാണ്‌ ചീഫ്‌ ജസ്റ്റിസിന്റെ ഇന്നലത്തെ നടപടി എന്നു പറയുന്നവരുടെ മനസ്സിലേയ്‌ക്കെത്തുന്നത്‌ സമീപഭൂതകാലത്ത്‌ സോളാര്‍ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പത്തനംതിട്ട, ആലുവ,എറണകുളം തുടങ്ങിയ കോടതികളില്‍ നിന്നുണ്ടായ നിലപാടുകളും സരിതയുടെ മൊഴി അട്ടിമറിക്കാനുംശ്രീധരന്‍ നായരുടെ മൊഴി പുറത്ത വരാതിരിക്കാനും ബിജു രാധാകൃഷ്‌ണന്‌ പരസ്യമായി പറയാനുള്ളത്‌ മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാനും ഇവരൊക്കെ നടത്തിയ നിയമവിരുദ്ധനടപടികളുമാണ്‌. അത്തരത്തില്‍ ജുഡിഷ്യറിയുടെ നിക്ഷ്‌പക്ഷതയില്‍ നീതിബോധത്തില്‍ പൊതുസമൂഹത്തിനും അഭിഭാഷകവൃന്ദത്തിനും സന്ദേഹങ്ങളുണ്ടായിരിക്കുമ്പോള്‍ അത്‌ വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍, സാധാരണമായ ബഞ്ച്‌മാറ്റം വന്നു എന്നതാണ്‌, ആതിരേ, കാതലായ വിഷയം.ഒപ്പം സലിം രാജുമായി ബന്ധപ്പെട്ട കേസില്‍ അടിസ്ഥാന രേഖകളുടെ ഇംഗ്ലീഷ്‌ പരിഭാഷയില്ലാതെ അഡ്വക്കേറ്റ്‌ ജനറല്‍ അപ്പീല്‍ ആവശ്യപ്പെട്ടപ്പോള്‍ അത്‌ അനുവദിച്ച നടപടിയും കൂട്ടിവായിക്കപ്പെടുന്നുണ്ട്‌. . ഒരു വ്യക്തിക്കെതിരെയുണ്ടായ സിംഗിള്‍ ബഞ്ച്‌ വിധി വന്ന്‌ നിമിഷങ്ങള്‍ക്കകം അഡ്വക്കേറ്റ്‌ ജനറല്‍ നേരിട്ട്‌ ഹാജരായി അപ്പീല്‍ ആവശ്യപ്പെടാന്‍ മാത്രം സലിമ്രാജിന്റെ കാര്യത്തില്‍ സര്‍ക്കാരിനുള്ള താത്‌പര്യമെന്ത്‌ എന്നൊരു ചോദ്യം അന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഉന്നയിച്ചിരുന്നെങ്കില്‍ ഇന്ന്‌ ഇങ്ങനെ എഴുതേണ്ടി വരില്ലായിരുന്നു; മാധ്യമചര്‍ച്ചകള്‍ ഉണ്ടാവുകയുമില്ലായിരുന്നു. ആതിരേ, ഇതിലെല്ലാം പ്രധാനം മുഖ്യമന്ത്രിയേയും അന്വേഷകസംഘത്തേയും പിടിച്ചുലച്ചതെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ജഡ്‌ജിമാരെ അപഹാസ്യരാക്കി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌തനും സാംസ്‌കാരിക മന്ത്രിയുമായ കെ.സി. ജോസഫ്‌, സത്യപ്രതിജ്ഞാവിരുദ്ധമായി മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനമാണ്‌. . ജസ്റ്റിസ്‌ സതീശ്‌ ചന്ദ്രന്റേയും ജസ്റ്റിസ്‌ വി.കെ.മോഹനന്റേയും നീതിബോധത്തെ മാത്രമല്ല മഞ്‌ജുള ചെല്ലൂര്‍ ചീഫ്‌ ജസ്റ്റിസായ ഹൈക്കോടതിയുടെ നിക്ഷപക്ഷതയേയുമാണ്‌ ആ ലേഖനത്തില്‍ വലിച്ചു കീറിയത്‌.അതു കണ്ടില്ലെന്ന്‌ നടിക്കുകയും ആ ലേഖനത്തില്‍ പറായാതെ പറഞ്ഞതെന്ന്‌ വായനക്കാര്‍ക്ക്‌ ബോധ്യമായ നടപടി(സോളാര്‍ കേസ്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ ഈ രണ്ട്‌ ജഡ്‌ജിമാരേയും ഒഴിവാക്കണമെന്നത്‌- ) ഉണ്ടായതുമാണ്‌ വിവാദകാരണം.ഔദ്യോഗിക നടപടിക്രമങ്ങളാണെങ്കില്‍ തന്നേയും നീതി നടപ്പായാല്‍ പോര അത്‌ നീതിപൂര്‍വകം നടപ്പാക്കിയെന്ന്‌ ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ചീഫ്‌ ജസ്റ്റിസിനുമുണ്ട്‌.ജഡ്‌ജിമാരുടെ ബഞ്ച്‌മാറ്റം എന്തു കൊണ്ട്‌ മുന്‍പൊന്നും ഇത്തരത്തില്‍ വിവാദമായിട്ടില്ലെന്നും എന്തു കൊണ്ട്‌ ഇപ്പോഴത്തെ നടപടി മാധ്യമ ചര്‍ച്ചകള്‍ക്ക്‌ പരിസരമൊരുക്കിയെന്നും വിശദീകരിക്കേണ്ടത്‌ അവിടെയാണ്‌. കേരള ഹൈക്കോടതിയുടെ നീതിബോധത്തേയോ നിക്ഷ്‌പക്ഷതയേയോ അല്ല ചോദ്യം ചെയ്യുന്നത്‌,മറിച്ച്‌ അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌,നീതിനടപ്പിലായിക്കിട്ടാന്‍ പൗരന്റെ അവസാനത്തെ ആശ്രയവും അഭയകേന്ദ്രവും അത്തണിയുമാണ്‌ ഹൈക്കോടതി.മുഖ്യമന്ത്രിമാര്‍ വരും പോകും.അഡ്വക്കേറ്റ്‌ ജനറലുമാര്‍ വരും പോകും.ചീഫ്‌ ജസ്റ്റിസുമാരും വരും പോകും.അപ്പോഴെല്ലാം നീതിന്യായ പാലനത്തിന്റെ ഉദത്ത സംവിധാനമായി തുടരേണ്ട ജനാധിപത്യ സ്ഥാപനമാണ്‌ ഹൈക്കോടതി.ആ സ്ഥാപനത്തെ പൊതുസമൂഹ മദ്ധ്യേ ഇകഴ്‌ത്തിക്കാണിക്കുന്ന നിലയിലുള്ള നടപടികള്‍ ആരില്‍ നിന്നുണ്ടായാലും അത്‌ ചോദ്യം ചെയ്യപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്‌. അങ്ങനെ ചെയ്യുമ്പോള്‍ അതിനെ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ കോടതിയലക്ഷ്യം?സീസര്‍ മാത്രമല്ലല്ലോ ,ആറ്സീറ്ന്റതിരേ,സീസറിന്റെ ഭാര്യയും സംശയത്തിന്‌ അതീതയായിരിക്കേണ്ടേ?

Thursday, September 19, 2013

തീക്കനലോര്‍മ്മകളായ കമ്മ്യൂണിസ്റ്റ്‌ സന്ന്യാസി

അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനും അവരുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്‌ക്കും മുന്നേറ്റത്തിനും വേണ്ടി പ്രത്യശാസ്‌ത്ര ദാര്‍ഢ്യതയോടെ പോരാടിയ കമ്യൂണിസ്റ്റ്‌ നിര്‍മലതകളുടെ തലമുറ വെളിയം ഭാര്‍ഗവന്റെ നിര്യാണത്തോടെ അന്ന്യം നിന്നു എന്ന്‌ വേദനയോടെ തിരിച്ചറിയുന്ന നിമിഷമാണിത്‌., സന്ന്യാസവും കമ്മ്യൂണിസവും-വൈരുദ്ധ്യാധിഷ്‌ഠിതമായ ഈ ദ്വന്ദ്വങ്ങളെ സമന്നയിപ്പിച്ച്‌ അവയുടെ ആള്‍രൂപമായി ജീവിച്ച മഹാനായ കമ്മ്യൂണിസ്റ്റാണ്‌ സിന്ദൂരമാലചാര്‍ത്തിയ സ്‌മരണ പുളകമായ വെളിയം ഭാര്‍ഗവന്‍. പകരംവയ്‌ക്കാനാകാത്ത പ്രത്യശാസ്‌ത്ര വിശുദ്ധിയോടെ തന്റെ കര്‍മ്മമണ്ഡലത്തില്‍ കത്തിജ്വലിച്ച ശോണതാരകമാണ്‌ എരിഞ്ഞടങ്ങിയത്‌.
ആതിരേ, സര്‍വസംഘപരിത്യാഗം,നിര്‍മമത,നിര്‍ഭയത്വം,മനവകുലസേവനം,നിസ്വാര്‍ത്ഥത-ഒരു സന്ന്യാസിക്ക്‌ അനുപേക്ഷണീയമായ ഈ കര്‍മ്മവിമലതയോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റായി ജീവിച്ച അനന്യ സാന്നിദ്ധ്യമായിരുന്നു സഖാവ്‌ വെളിയം ഭാര്‍ഗവന്‍ . പാര്‍ട്ടി യിലെ സാധാരണ മെമ്പര്‍മാരും നേതാക്കളും ഹൃദയത്തോട്‌ ചേര്‍ത്ത ` ആശാന്‍'എന്ന്‌ വിളിച്ച്‌ ആദരിച്ച വ്യക്തിത്വമഹത്വം. അധികാര രാഷ്ട്രീയത്തിനും അതിജീവന രാഷ്ട്രീയത്തിനുമായി അനുരഞ്‌ജനത്തിന്‌ തയ്യാറാകാതെ അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനും അവരുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്‌ക്കും മുന്നേറ്റത്തിനും വേണ്ടി പ്രത്യശാസ്‌ത്ര ദാര്‍ഢ്യതയോടെ പോരാടിയ കമ്യൂണിസ്റ്റ്‌ നിര്‍മലതകളുടെ തലമുറ വെളിയം ഭാര്‍ഗവന്റെ നിര്യാണത്തോടെ അന്ന്യം നിന്നു എന്ന്‌ വേദനയോടെ തിരിച്ചറിയുന്ന നിമിഷമാണിത്‌., ആതിരേ... കാര്‍ക്കശ്യത്തോടെ ആര്‍ക്കും പണയപ്പെടുത്താത്ത നട്ടെല്ലോടെ,തെളിഞ്ഞ വര്‍ഗബോധത്തോടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ത്യയേയും ഇടത്‌പക്ഷ കൂട്ടയമകളേയും നയിച്ച ആദര്‍ശത്തിന്റെ തികവുറ്റ ഭൌതിക സാന്നിദ്ധ്യമായിരുന്നു ` ആശാന്‍'.വേദാന്തിയില്‍ നിന്ന്‌ കമ്യൂണിസ്റ്റിലേയ്‌ക്കുള്ള പരിണതി അതിന്റെ കര്‍മ്മ-ധര്‍മ്മ വിശുദ്ധികളോടെ അന്ത്യനിമിഷം വരെ കാത്തുസൂക്ഷിച്ച്‌ കടന്നു പോയ ആശാന്‍ വരും തലമുറകള്‍ക്ക്‌ ഒരു സാധനാപാഠമാണെന്ന വീണ്‍വാക്ക്‌ ആതിരേ ഞാന്‍ പറയില്ല.കാരണം കമ്യൂണിസ്റ്റ്‌ മൂല്യങ്ങളോട്‌ നിരന്തരം കലഹിക്ക്‌കുന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെ കൂടാരമായിക്കഴിഞ്ഞു കേരളത്തിലെ കമ്മ്യൂണിസ്‌ പ്രസ്ഥാനങ്ങളും അതിന്റെ അണികളും.അതു കൊണ്ട്‌ തന്നെ ഒരു യുഗത്തിന്റെ അന്ത്യം കൂടിയാവുകയാണ്‌ ഈ വിടവാങ്ങല്‍. പ്രത്യയശാസ്‌ത്ര മൂല്യങ്ങളിലെന്ന പോലെ വെളിയം ഭാര്‍ഗവന്‍ സംസ്‌കൃതത്തിലും അഗാധ പണ്ഡിതനായിരുന്നു.സമകാലിക കമ്മ്യൂണിസ്റ്റുകള്‍ക്കാര്‍ക്കും അവകാശപ്പെടാനാവാത്ത മറ്റൊരു കര്‍മ്മമഹത്വം.സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോഴായിരുന്നു,ആതിരേ വെളിയത്തിന്‌ അത്മീയതയോട്‌ അഭിമുഖ്യമുണ്ടായത്‌. അങ്ങനെയാണ്‌ ശിവഗിരിയില്‍ സന്യാസം സ്വീകരിച്ചെത്തിയത്‌. എന്നാല്‍ തന്റെ വഴിയിതല്ലെന്ന്‌ മനസിലാക്കി ശിവഗിരി വിട്ട്‌ തുടര്‍പഠനത്തിന്‌ ചേരുകയായിരുന്നു. കൊല്ലം എസ്‌ എന്‍ കോളജിലെ വിദ്യാര്‍ഥി ജീവിതമാണു വെളിയത്തിലെ?ആത്മീയ ചിന്തയെ കമ്യൂണിസത്തിന്റെ ലോകത്തേക്ക്‌ ആനയിച്ചത്‌. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ വെളിയത്തിന്റെ സതീര്‍ഥ്യനായിരുന്നു ഒ എന്‍ വി കുറുപ്പ്‌ . ബിരുദപഠനം കഴിഞ്ഞ്‌ സജീവരാഷ്ട്രീയത്തിലിറങ്ങിയ വെളിയം ഭാര്‍ഗവന്‍, കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍, തെക്കന്തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ്‌ ആവേശങ്ങളായിരുന്ന കോട്ടാത്തല സുരേന്ദ്രനും നാരായണനുണ്ണിക്കുമൊപ്പം ഒളിവില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. കാര്‍ക്കശ്യമായിരുന്നു, ആതിരേ, വെളിയത്തിന്റെ മുഖമുദ്ര. വെളിയമെന്ന്‌ കേട്ടാല്‍ നേതാക്കളുടെ മുട്ടിടിക്കുന്ന കാലമുണ്ടായിരുന്നു. വെളിയത്തിന്റെ ഉഗ്രശാസനകള്‍ കേള്‍ക്കാത്ത നേതാക്കള്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും സിപിഐയിലും ഇല്ല. എന്നാല്‍ ശാസനകളും കോപവുമായിരുന്നില്ല വെളിയത്തിന്റെ സ്ഥായിയായ ഭാവം.ആരുമായും സ്ഥിരമായി പക വച്ചു പുലര്‍ത്താതെ എല്ലാം പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയായിരുന്നു വെളിയം. കൃത്യമായ നിലപാടുകളോടെയുള്ള കാര്‍ക്കശ്യമായിരുന്നു വെളിയം എന്നും വച്ചുപുലര്‍ത്തിയത്‌.ആ നിശ്ചയദാര്‍ഢ്യം,നിര്‍മമത്വം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കു പുറത്തുള്ളവരേയും വെളിയത്തിലേയ്‌ക്കടുപ്പിച്ചു. എല്ലാവരെയും സ്‌നേഹിക്കാനും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ആശാന്റെ ഈ മനോഭാവമായിരുന്നു അദ്ദേഹത്തെ സര്‍വാദരണീയനാക്കിയത്‌. 1954ലെ ട്രാന്‍സ്‌പോര്‍ട്ട്‌ സമരമാണ്‌ വെളിയത്തിലെ യഥാര്‍ഥ പോരാളിയെ വെളിച്ചത്തുകൊണ്ടുവന്നത്‌. സമരത്തെത്തുടര്‍ന്ന്‌ അറസ്റ്റിലായ വെളിയത്തിന്‌ പോലീസ്‌ സ്റ്റേഷനില്‍ കൊടിയമര്‍ദനമുറകളാണ്‌ അനുഭവിക്കേണ്ടിവന്നത്‌. വെളിയത്തിന്റെ മീശയുടെ ഒരു ഭാഗം പോലീസുകാര്‍ കൊടിലുപയോഗിച്ച്‌ പറിച്ചെടുക്കുക പോലും ചെയ്‌തു.ഭരണ വര്‍ഗത്തിന്റെ ഈ അടിച്ചമര്‍ത്തല്‍ ഭീകരത നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റായ വെളിയത്തിലെ വിപ്‌ളവകാരിക്ക്‌ കൂടുതല്‍ കരുത്തു പകരുക മാത്രമാണ്‌ ചെയ്‌തത്‌. ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായി വീണ്ടും പൊതുരംഗത്തു സജീവമായ വെളിയത്തെ രണ്ടു തവണ ചടയമംഗലത്തുനിന്ന്‌ നിയമസഭയിലേയ്‌ക്ക്‌ തിരഞ്ഞെടുത്തയച്ചാണ് നാട് ആ സഖാവിനോടുള്ള കടപ്പാടായത് . വെളിയത്തിന്‌ പുറമെ തോപ്പില്‍ ഭാസി, ഇ. ചന്ദ്രശേഖരന്‍ നായര്‍ , പി.ഗോവിന്ദപിള്ള എന്നിവരടങ്ങുന്ന സംഘം ജിഞ്ചര്‍ ഗ്രൂപ്പ്‌ എന്ന പേരിലായിരുന്നു നിയമസഭയില്‍ അറിയപ്പെട്ടിരുന്നത്‌. മികച്ച സാമാജികനായി ചുരുങ്ങിയകാലം കൊണ്ട്‌ പേരെടുത്ത വെളിയമാണ്‌ 1957ലെ ആദ്യ ബജറ്റ്‌ അവതരണത്തില്‍ ഭരണപക്ഷത്ത്‌ നിന്ന്‌ ആദ്യമായി സംസാരിച്ചത്‌.പിന്നീട്‌ പലവട്ടം നിര്‍ബന്ധമുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ അധികാരരാഷ്ട്രീയത്തോട്‌ എന്നേയ്‌ക്കും വിടപറഞ്ഞ്‌ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകിയ വെളിയം ഭാര്‍ഗവന്‍ അങ്ങനേയും ഒരു മാതൃകാജീവിതമാണ്‌ ,ആതിരേ പിന്‍തലമുറകള്‍ക്ക്‌ ഈടുവയ്‌പ്പായി നല്‍കിയത്‌. ഇടത്‌ മുന്നണിയില്‍ സിപിഎമ്മുമായി സംഘര്‍ഷമുണ്ടായപ്പോഴെല്ലാം വെളിയത്തിന്റെ ഇടപെടലാണ്‌ മുന്നണി സംവിധാനം തകരാതെ നിലനിര്‍ത്താന്‍ ഇടയാക്കിയത്‌. ഇടയ്‌ക്ക്‌ പാര്‍ട്ടി സിപിഎമ്മുമായി അകന്നപ്പോഴും കര്‍ക്കശ നിലപാടുകളോടെ കമ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ വെളിയം ഉറച്ചുനിന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട്‌ പോലും നേരിട്ട്‌ ഏറ്റുമുട്ടാനുള്ള ചങ്കൂറ്റം കാണിച്ച വെളിയം ശരിയെന്ന്‌ തോന്നുന്നതെന്തും മുഖം നോക്കാതെ വിളിച്ചുപറയുമായിരുന്നു.?വെളിയത്തിന്റെ ഈ പ്രകൃതം മിത്രങ്ങളേക്കാള്‍ ശത്രുക്കളെ ക്ഷണിച്ചുവരത്തുത്തിയത്‌ സ്വാഭാവികം. എന്നാല്‍ , ഇതുകൊണ്ടൊന്നും തന്റെ നിലപാടുകളില്‍ സമരസപ്പെടാന്‍ വെളിയം തയ്യാറായില്ല. കെ.കരുണാകരന്റെ ഡി. ഐ.സിയെ മുന്നണിയിലെടുക്കുന്നതിനെയും പി.ഡി.പി.യുമായി സഖ്യമുണ്ടാക്കുന്നതിനേയും എതിര്‍ത്ത ആ കര്‍ക്കശനിലപാടുകള്‍ ചരിത്രപ്രധാന്യം നേടിയവയാണ്‌. പൊന്നാനിയില്‍ ഹുസൈന്‍ രണ്ട്‌ത്താണിക്കു സീറ്റ്‌ നല്‍കിയപ്പോഴും അബ്ദുള്‍ നാസര്‍ മഅദനിക്കൊപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടപ്പോഴും വെളിയം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ കേരളരാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്‌. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്‌ ഒഴിഞ്ഞെങ്കിലും പാര്‍ട്ടി നടത്തിയ സമരങ്ങളിലും പ്രചാരണങ്ങളിലും വെളിയം സജീവസ്വത്വമായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകളിലും വെളിയത്തിലെ പോരാളി ഉശിരുകാത്തു. സെക്രട്ടേറിയറ്റ്‌ വളഞ്ഞു എല്‍ഡിഎഫ്‌ നടത്തിയ സമരത്തില്‍ പങ്കെടുത്തതായിരുന്നു അവസാനത്തെ പരിപാടി. കര്‍മ്മത്തിലും ധര്‍മ്മത്തിലും അനുരഞ്‌ജനപ്പെടാതെ പ്രത്യയശാത്ര വിശുദ്ധിയോടെ ഒരു സന്ന്യാസിയുടെ ജീവിതം ജീവിച്ചു തീര്‍ത്ത സഖാവ്‌ വെളിയം ഭാര്‍ഗവന്റെ സ്‌മരണകള്‍ക്ക്‌ മുന്നില്‍, ആതിരേ നമുക്കും നമ്രശിരസ്‌കരാകാം... ലാല്‍ സലാം സഖാവെ!

Thursday, September 12, 2013

നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കേണ്ടത്‌ ഉമ്മന്‍ചാണ്ടിയെ

നുണപരിശോധന എന്തിന്‌, ആര്‍ക്ക്‌, എപ്പോള്‍ എന്നൊക്കെയുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയാത്ത കൊഞ്ഞാണനല്ല എഡിജിപി ഹേമചന്ദ്രന്‍. .; പരാതി നല്‍കുന്ന വ്യക്തിയേയല്ല, പരാതിയില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നവരെയാണ്‌ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതെന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചറിയാത്ത ശുംഭനുമല്ല. എന്നിട്ടും മാധ്യമങ്ങളോട്‌ വിവിധ രീതിയില്‍ സംസാരിക്കുന്നു എന്ന്‌ വിശദീകരിച്ച്‌ ശ്രീധരന്‍ നായരെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ്‌ ഉമ്മന്‍ ചാണ്ടിയല്ലെന്ന്‌ വിശ്വസിക്കാതിരിക്കാന്‍മാത്രം വിഡ്‌ഢികളാണോ മലയാളികള്‍?കറതീര്‍ന്ന കാപട്യമേ, നിന്റെ പേരോ ഉമ്മന്‍ ചാണ്ടി' എന്ന്‌ അരിയുടെ ചോറുണ്ണുന്നവരെല്ലാം ചോദിക്കുന്നത്‌ ഹേമചന്ദ്രന്‍ കേള്‍ക്കുന്നില്ലെന്നോ..?!
ആതിരേ, സോളാര്‍ പാനല്‍ തട്ടിപ്പ്‌ വിഷയത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റും കെപിസിസിയും കൈയൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍, പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എ. ഹേമചന്ദ്രന്റേയും അഡ്വക്കേറ്റ്‌ ജനറല്‍ പി.കെ.ദണ്ഡപാണിയുടേയും നേതൃത്വത്തില്‍ നടക്കുന്ന അട്ടിമറികള്‍ പോലീസ്‌ സേനയുടെ ആര്‍ജവത്വത്തേയും അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസിനേയും അപഹാസ്യമാക്കുന്നു എന്നതിനപ്പുറം ഉമ്മന്‍ ചാണ്ടിയെത്തന്നെ പ്രതിക്കൂട്ടില്‍ മുഖ്യസ്‌ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നു എന്നതാണ്‌ വാസ്‌തവം. സരിതയില്‍ നിന്നോ ബിജു രാധാകൃഷണനില്‍നിന്നോ ഒരു ചായയ്‌ക്കുള്ള പണംപോലും ഉമ്മന്‍ ചാണ്ടി പറ്റിയിട്ടില്ലെന്ന്‌ വിശ്വസിക്കാന്‍ ശ്രമിക്കുന്ന പൊതുസമൂഹത്തിന്റെ പുതിയ ബോദ്ധ്യങ്ങളിലേയ്‌ക്ക്‌ പ്രതിയായി സ്വയം ഇറങ്ങിവരികയാണ്‌ , നിരന്തരം നടക്കുന്ന അട്ടിമറികളിലൂടെ, ഉമ്മന്‍ ചാണ്ടി.ഈ പരിണതികളില്‍ മറ്റൊരു അടിവലികൂടി കൂട്ടിവായിക്കേണ്ടതാണ്‌. തിരുവഞ്ചൂരിന്റെ ആഭ്യന്തര വകുപ്പും ചെന്നിത്തലയുടെ ഐ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിക്ക്‌ ചുറ്റും വാരിക്കുഴികള്‍ തീര്‍ക്കുന്നു എന്നതാണത്‌. അണിയറയ്‌ക്ക്‌ പിന്നിലെ ആ അട്ടിമറിയുടെ മൈക്കാട്‌ പണിക്കാരനായി` പ്രവര്‍ത്തിക്കുകയല്ലേ, എഡിജിപി എ.ഹേമചന്ദ്രന്‍ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, 164 പ്രകാരം മജിസ്‌ട്രേറ്റിന്‌ മുന്‍പാകെ മൊഴി നല്‍കിയ ശ്രീധരന്‍ നായരെ, മറ്റൊരു കാരണം പറഞ്ഞ്‌ ഡിവൈഎസ്‌പി ഓഫീസില്‍ വിളിച്ചുവരുത്തി ചില ചോദ്യങ്ങള്‍ ചോദിച്ച്‌ മറുപടി രേഖപ്പെടുത്തി അതാണ്‌ ശ്രീധരന്‍ നായരുടെ പുതിയ മൊഴി എന്ന്‌ അവകാശപ്പെട്ട്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുകയോ ഈ മൊഴി ചാനലുകള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയോ ചെയ്യില്ലായിരുന്നു. ഈ `പുതിയ മൊഴി'യുടെ അടിസ്ഥാനത്തില്‍ സോളാര്‍ പാനല്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയെന്ന്‌ അവകാശപ്പെടുകയില്ലായിരുന്നു.തീരുന്നില്ല, നുണപരിശോധനയ്‌ക്ക്‌ തയ്യാറുണ്ടോ എന്ന ശ്രീധരന്‍ നായരെ വെല്ലുവിളിക്കുകയുമില്ലായിരുന്നു. ആതിരേ, നുണപരിശോധന എന്തിന്‌, ആര്‍ക്ക്‌, എപ്പോള്‍ എന്നൊക്കെയുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയാത്ത കൊഞ്ഞാണനല്ല എഡിജിപി ഹേമചന്ദ്രന്‍. പരാതി നല്‍കുന്ന വ്യക്തിയേയല്ല, പരാതിയില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നവരെയാണ്‌ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതെന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചറിയാത്ത ശുംഭനുമല്ല. എന്നിട്ടും മാധ്യമങ്ങളോട്‌ വിവിധ രീതിയില്‍ സംസാരിക്കുന്നു എന്ന്‌ വിശദീകരിച്ച്‌ ശ്രീധരന്‍ നായരെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ്‌ ഉമ്മന്‍ ചാണ്ടിയല്ലെന്ന്‌ വിശ്വസിക്കാതിരിക്കാന്‍മാത്രം വിഡ്‌ഢികളാണോ മലയാളികള്‍? ശ്രദ്ധിക്കണം, സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ പ്രത്യക്ഷത്തില്‍ പങ്കുണ്ടെന്ന്‌ ഒരിക്കല്‍പ്പോലും ശ്രീധരന്‍ നായര്‍ പറഞ്ഞിട്ടില്ല. സരിതയെ ഉമ്മന്‍ ചാണ്ടിക്ക്‌ പരിചയമുണ്ട്‌, ആ പരിചയം മറയാക്കിയാണ്‌ അവര്‍ തന്നെ കബളിപ്പിച്ചത്‌,ആ തട്ടിപ്പിലൂടെ തനിക്ക്‌ നഷ്ടമായ പണം തിരികെ ലഭിക്കണം എന്നു മാത്രമെ അന്നും ഇന്നും ശ്രീധരന്‍ നായര്‍ പറയുന്നുള്ളു.അടിയുറച്ച കോണ്‍ഗ്രസ്‌ അനുഭാവിയായ ശ്രീധരന്‍ നായര്‍ക്ക്‌, ഈ തട്ടിപ്പ്‌ കേസിലെ പ്രതിസ്ഥാനത്ത്‌ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്താന്‍ ഒട്ടും ഇഷ്ടമില്ല എന്നും വ്യക്തമാണ്‌. 40 കോടിയുടെ സോളാര്‍ പാനല്‍- കാറ്റാടിപ്പാടം പദ്ധതിയുടെ അഡ്വാന്‍സായി തന്നില്‍ നിന്ന്‌ സരിത തട്ടിച്ചെടുത്ത 40 ലക്ഷം രൂപ തിരിച്ചു കിട്ടണം എന്നു മാത്രമേ ശ്രീധരന്‍ നായര്‍ ആഗ്രഹിച്ചിരുന്നുള്ളു.സരിതയും ബിജു രാധാകൃഷ്‌ണനും ശാലുവും ജോപ്പനുമൊക്കെ പ്രതിയായ സോളാര്‍ തട്ടിപ്പ്‌ കേസിന്റെ ഇന്നത്തെ പരിണതിയൊന്നും അദ്ദേഹത്തിന്‌ പ്രശ്‌നമേയല്ല. അതുകൊണ്ടാണ്‌ ഒരു ഘട്ടത്തില്‍, മുഖ്യമത്രിയുടെ ഇടനിലക്കാരോട്‌ 40 ലക്ഷം വൈറ്റ്‌ മണിയായി നല്‍കിയാല്‍ താന്‍ കേസില്‍നിന്ന്‌ പിന്മാറാമെന്ന്‌ ശ്രീധരന്‍ നായര്‍ സമ്മതിച്ചത്‌. ഇതെല്ലാം വ്യക്തമാക്കുന്നത്‌, ശ്രീധരന്‍ നായര്‍ക്ക്‌ സോളാര്‍ തട്ടിപ്പ്‌ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാന്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിക്കുന്നതുപോലെ ശ്രീധരന്‍ നായര്‍ പ്രതിപക്ഷത്തിന്റെ കൈയിലെ ചട്ടുകമല്ലെന്നുമാണ്‌. ആ ശ്രീധരന്‍ നായരെ വീണ്ടും നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ തത്രപ്പെടുമ്പോള്‍, ആതിരേ ക്ലിഫ്‌ ഹൗസിലും പുതുപ്പള്ളിയിലും ചിലതെല്ലാം ചീഞ്ഞു നാറുന്നു എന്നു തന്നെയാണ്‌ പൊതുസമൂഹം വായിച്ചെടുക്കേണ്ടത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സരിതയ്‌ക്കുണ്ടായിരുന്ന അടുപ്പവും സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള നീക്കത്തിന്‌ മുഖ്യമന്ത്രിയില്‍ നിന്ന്‌ ലഭിച്ച്‌ പ്രോത്സാഹനവുമാണ്‌ പദ്ധതിയില്‍ പണം മുടക്കാന്‍ ശ്രീധരന്‍ നായര്‍ക്ക്‌ പ്രചോദനമായത്‌. ഇക്കാര്യങ്ങളെല്ലാം എത്രയോവട്ടം തെളിച്ച്‌ പറഞ്ഞിട്ടുള്ളതാണ്‌ ശ്രീധരന്‍ നായര്‍. അതായത്‌ ശ്രീധരന്‍ നായര്‍ക്ക്‌ ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കണമെന്ന രാഷ്ട്രീയ താത്‌പര്യമില്ല;സരിതയെപ്പോലെ അദ്ദേഹം മൊഴി തിരുത്തിയിട്ടുമില്ല.എന്നിട്ടും, കുഞ്ചന്‍ നമ്പ്യാരുടെ നായരെപ്പോലെ,എഡിജിപി ഹേമചന്ദ്രന്‍ ശ്രീധരന്‍ നായര്‍ക്ക്‌ ചുറ്റും മണ്ടിനടക്കുന്നതെന്തിനാണ്‌, ആതിരേ ? അതേ സമയം സോളാര്‍ തട്ടിപ്പ്‌ കേസിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന നിമിഷം മുതല്‍ ഇന്നുവരെ ഉമ്മന്‍ ചാണ്ടി പച്ചക്കള്ളം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന്‌ വ്യക്തവുമാണ്‌. മാധ്യമങ്ങളേയും പൊതുസമൂഹത്തേയും മാത്രമല്ല നിയമസഭയെപ്പോലും അദ്ദേഹം ഈ വിഷയത്തില്‍ എത്രവട്ടമാണ്‌ കബളിപ്പിച്ചിട്ടുള്ളത്‌! സോളാര്‍ തട്ടിപ്പില്‍ തന്റെ ഓഫീസിന്‌ പങ്കില്ല, ജോപ്പനും ജിക്കു മോനും സലിം രാജും നിരപരാധികള്‍, സോളാര്‍ വിഷയവുമായി ശ്രീധരന്‍ നായരെ കണ്ടിട്ടില്ല, സരിതയെ അറിയില്ല, തോമസ്‌ കുരുവിളക്ക്‌ ഇതിലൊന്നും പങ്കില്ല, മകന്‍ ചാണ്ടി ഉമ്മന്‍ പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം തുടങ്ങി എത്രയെത്ര പെരുംനുണകള്‍! അവയെല്ലാം ശ്രവണമാത്രയില്‍ വിശ്വസിച്ച പൊതുസമൂഹം അവയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെട്ടപ്പോള്‍ മൂക്കത്ത്‌ വിരല്‍വയ്‌ക്കുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ തൊലിക്കട്ടിയില്‍ അമ്പരന്നല്ലെന്ന്‌ ഹേമചന്ദ്രന്‌ പറയാന്‍ കഴിയുമോ...? `` എന്ത്‌ അപമാനം സഹിച്ചും മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുമെന്ന്‌ '' ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതുണ്ടോ?അപ്പോള്‍ ആരേയാണ്‌, ആതിരേ, നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കേണ്ടത്‌? സോളാര്‍ തട്ടിപ്പിലെ ഇരയായ അമേരിക്കന്‍ വ്യവസായി കെ.ബാബുരാജന്റെ വെളിപ്പെടുത്തലാണ്‌ ഏറ്റവും ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ കഴുത്തില്‍ മുറുകുന്ന കുരുക്ക്‌. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ മുപ്പത്‌ ശതമാനം കമ്മീഷന്‍ നല്‍കണമെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു എന്നാണ്‌ കെ .ബാബുരാജന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ കമ്മീഷന്‍ തുക ഉമ്മന്‍ ചാണ്ടി ടീം സോളാറിന്റെ ബിസിനസില്‍ തന്നെ?മുടക്കുമെന്ന്‌ ബിജു പറഞ്ഞെന്നും ബാബുരാജന്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല ഉമ്മന്‍ചാണ്ടിയുമായി ബിജു നിരവധി തവണ ബന്ധപ്പെട്ടതിന്‌ താന്‍ സാക്ഷിയാണ്‌. തന്റെ വീട്ടില്‍ വച്ച്‌ പല പ്രാവശ്യം മുഖ്യമന്ത്രിയുമായി ബിജു ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാബുരാജന്‍ ദ്‌ റിപ്പോര്‍ട്ടര്‍`, ഭപീപ്പിള്‍ ചാനലു'കളോട്‌ വെളിപ്പെടുത്തിയിട്ടുമുണ്ട്‌. 1.19 കോടി രൂപയാണ്‌ ബാബുരാജന്‍ ബിജുവിന്‌ കൈമാറിയത്‌. ഇടപാടിന്റെ വിശ്വാസ്യതയ്‌ക്കായി ഉമ്മന്‍ചാണ്ടിയുടെ മഷിപ്പേനകൊണ്ടുള്ള കൈയൊപ്പുവച്ച കത്താണ്‌ ബിജു കാണിച്ചത്‌. ശരിയായ ലെറ്റര്‍ പാഡാണ്‌ അതെന്ന്‌ ഉറപ്പാണെന്നും, കത്ത്‌ വ്യാജമാണെന്ന്‌ പറയുന്നതില്‍ അര്‍ഥമില്ലെന്നും പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ കത്തും ഇതിനൊപ്പം കാട്ടിയിരുന്നെന്നും ബാബുരാജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. 30 ശതമാനം കമ്മീഷന്‍ തുക മുഖ്യമന്ത്രിക്ക്‌ മുത്തൂറ്റിലും മറ്റും നിക്ഷേപിച്ചുകൂടെ എന്നു ചോദിച്ചപ്പോള്‍, അതിലൊക്കെ നിക്ഷേപിച്ചാല്‍ പുറത്തറിയുമെന്ന്‌ ബിജു പറഞ്ഞതായും ബാബുരാജന്‍ വെളിപ്പെടുത്തി. എറണാകുളത്ത്‌ ഗസ്റ്റ്‌ ഹൗസില്‍ ഗണേഷ്‌കുമാറിനെപ്പറ്റി മുഖ്യമന്ത്രിയോട്‌ പരാതിപ്പെട്ടതായും ബിജു പറഞ്ഞിരുന്നെന്നും ബാബുരാജന്‍ വെളിപ്പെടുത്തുമ്പോള്‍, ആതിരേ, `കറതീര്‍ന്ന കാപട്യമേ, നിന്റെ പേരോ ഉമ്മന്‍ ചാണ്ടി' എന്ന്‌ അരിയുടെ ചോറുണ്ണുന്നവരെല്ലാം ചോദിക്കുന്നത്‌ ഹേമചന്ദ്രന്‍ കേള്‍ക്കുന്നില്ലെന്നോ..?! `മനോരമ'ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ്‌ സരിതയെയും ബിജുവിനേയും ബാബുരാജന്‍ സമീപിച്ചത്‌. കാറ്റാടിപ്പാടത്തില്‍ പണം മുടക്കിയാല്‍ 27 ശതമാനമാണ്‌ ലാഭം വാഗ്‌ദാനംചെയ്‌തത്‌. പണം പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും സോളാര്‍ പാനല്‍ സ്ഥാപിച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍, മാര്‍ച്ച്‌ 14ന്‌ അഭിഭാഷകനും മറ്റൊരു സുഹൃത്തിനുമൊപ്പം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തി പരാതി നല്‍കി. എന്നാല്‍, 15ന്‌ പകല്‍ 12.14നാണ്‌ പരാതി സ്വീകരിച്ചതെന്നു കാട്ടിയാണ്‌ ആഭ്യന്തരവകുപ്പ്‌ ബാബുരാജിന്‌ രസീത്‌ നല്‍കിയത്‌. മൂന്നു മാസം പിന്നിട്ടിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ്‌, ക്രൈംബ്രാഞ്ചിന്‌ കൈമാറിയ ഈ പരാതിയില്‍ ജൂണ്‍ 19ന്‌ മാത്രമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ സരിത രഹസ്യം പറഞ്ഞതിന്റെ ചിത്രം പോലെ സത്യങ്ങള്‍ ഒന്നൊന്നായി പുറത്ത്‌ വരുമ്പോള്‍, ആതിരേ, നമുക്ക്‌ ചോദിക്കാനുള്ളത്‌ ഹേമചന്ദ്രനോടാണ്‌.- ഇത്രയും തെളിവുകള്‍ പുറത്ത്‌ വന്നിട്ടും നിമിഷം പ്രതി മലക്കം മറിയുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അല്ലേ യഥാര്‍ത്ഥത്തില്‍ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കേണ്ടത്‌? അതു ചെയ്യില്ലെങ്കിലും അതാണ്‌ ചെയ്യേണ്ടതെന്ന്‌ പറയാനുള്ള നട്ടെല്ലുറപ്പും ജന്മാര്‍ജവവും താങ്കള്‍ക്കുണ്ടാകുമോ, മിസ്റ്റര്‍ എഡിജിപി ?

Monday, September 9, 2013

സോളാര്‍ : ചാണ്ടി ഉമ്മനും മറിയയും ഉമ്മന്‍ ചാണ്ടിയെ ശ്വാസം മുട്ടിക്കുമ്പോള്‍]

എന്തു കൊണ്ടാണ്‌ സോളാര്‍ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നോക്കുകുത്തികളാക്കുന്നത്‌? എന്തു കൊണ്ടാണ്‌ കോടതികളില്‍ അഡ്വക്കേറ്റ്‌ ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടറും നിയമവിരുദ്ധമായ നിലപാടുകളെടുക്കുന്നത്‌? അസത്യങ്ങള്‍ എഴുന്നെള്ളിക്കുന്നത്‌? എന്തിനാണ് സരിതയുടെ 21 പേജ് മൊഴി അട്ടിമറിച്ചത് ? സരിതയുടെ മൊഴിമാറ്റിച്ചത്‌? പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജോപ്പനെ അറസ്റ്റ്‌ ചെയ്‌തിട്ടും എന്തു കൊണ്ടാണ്‌ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫായ ജിക്കുമോനെ അറസ്റ്റ്‌ ചെയ്യാത്തത്‌? ഗണ്‍മാന്‍ സലിം രാജിനെ അറസ്റ്റ്‌ ചെയ്യാത്തത്‌? എന്തു കൊണ്ടാണ്‌ ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്താറ്തതിരുന്നത്?... ഇങ്ങനെ നീളുന്ന പൊതു സമൂഹത്തിന്റെ ആകാംക്ഷകളെല്ലാം എത്തിച്ചേരുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലാണ്‌. വ്യക്തമായി പറഞ്ഞാല്‍ മകന്‍ ചാണ്ടി ഉമ്മനിലും മകള്‍ മറിയയിലും.സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ നിരന്തരം കള്ളം പറഞ്ഞ്, നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌, അഞ്ച്‌ പതിറ്റാണ്ടിന്റെ സംശുദ്ധമായ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി പൊതുസമൂഹമദ്ധ്യേ ഉമ്മന്‍ ചാണ്ടിക്ക് അപമാനിതനായി നില്‍ക്കേണ്ടിവരുന്നത് പ്രാഥമികമായി സരിതയുടെ കുരുട്ടുബുദ്ധിമൂലമല്ല, മറിച്ച്‌ കുടുംബത്തിലെ തലതെറിച്ച ഈ സന്താനങ്ങളുടെ അശ്ലീലവും അധാര്‍മികവുമായ ചെയ്‌തികള്‍ മൂലമാണ്‌.
ആതിരേ , ഏറ്റവും ഒടുവില്‍, സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഇര മല്ലേലി ശ്രീധരന്‍ നായര്‍ 164-)ം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുന്‍പാകെ കൊടുത്ത മൊഴി ‘ അട്ടിമറിക്കാന്‍ ‘ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തി ശ്രീധരന്‍ നായരില്‍ നിന്ന് മൊഴിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ശ്രീധരന്‍ നായരെ ‘ ഉദ്ധരിച്ച് ‘ മുഖ്യമന്ത്രി ഉമാന്‍ ചാണ്ടിയെ ന്യായീകരിക്കുന്ന സത്യവാങ്മൂലം കേരള ഹൈക്കോടതിയില്‍ നല്‍കുകയും ആ മൊഴി ഏഷ്യാനെറ്റിനും റിപ്പോറ്ട്ടര്‍ ചാനലിനും ചോറ്ത്തി നല്‍കുകയും ചെയ്ത നടപടികള്‍ വ്യക്തമാക്കുന്നത്, സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ചിലതെല്ലാം ഒളിപ്പിക്കാനുണ്ട് എന്നു തന്നെയാണ് .മാത്രമല്ല ശ്രീധരന്‍ നായരോട് നുണപരിശോധനയ്ക്ക് വിധേയനാകാനുള്ള അന്വേഷണ സംഘത്തിന്റെ വെല്ലുവിളിയും ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ് കുറ്റപ്പെടുത്തലിന്റെ ചൂണ്ടുസിരലുയര്‍ത്തുന്നത്. കേട്ടു കേള്‍‌വിയില്ലാത്ത നീക്കമാണിത്.പരാതിക്കാരനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്.ശാസ്ത്രീയമായ തെളിവുകള്‍ ശേഖരൈക്കാന്‍ അന്വേഷണ സംഘത്തിന് പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനേ അധികാരമുള്ളു.കേസ് വ്യാജമാണെങ്കില്‍ കോടതിയാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടത്.ക്രിമിനല്‍ ജൂറിസ്പ്രൂഡന്‍സിന്റെ ഈ അടിസ്ഥാന തത്വങ്ങള്‍ എ‌ഡി‌ജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അട്ടിമറിക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണെന്ന് ഏത് കൊഞ്ഞാണനാണ് അറിഞു കൂടാത്തത്..? ആതിരേ, സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഏറെ തലവേദനയുണ്ടാക്കിയ രണ്ട് ചാനലുകളാണ് ഏഷ്യാനെറ്റും റിപ്പോറ്ട്ടര്‍ ചാനലും.സരിതയുടെ “ 21 പേജ് മൊഴി“ അട്ടിമറിക്കാന്‍ മന്ത്രി കെ.ബാബുവിന്റേയും ബെന്നി ബഹനാന്‍ എം‌എല്‍‌എയുടേയും നേതൃത്വത്തില്‍ നടന്ന അട്ടിമറിക്ക് സ്റ്റിംഗ് ഓപ്പറേഷനിലൂടെ തെളിവ് കൊണ്ടുവന്ന ചാനലാണ് ഏഷ്യാനെറ്റ്.ശ്രീധരന്‍ നായരുടെ അഭിമുഖം സമ്പ്രേക്ഷണം ചെയ്ത് മുഖ്യമത്രിയേയും അന്വേഷണ സംഘത്തേയും ഞെട്ടിച്ചു റിപ്പോറ്ട്ടര്‍ ചാനല്‍ . കടിച്ച പാമ്പിനെ കൊട് വിഷമിറക്കുന്ന തന്ത്രമാണ്, ശ്രീധരന്‍ നായര്‍ ഡി‌വൈ‌എസ്‌പിക്ക് നല്‍കിയ മൊഴി ഈ ചാനലിലൂടെ പുറത്തു വിട്ടവര്‍ പയറ്റിയത്.പക്ഷേ പാളിപ്പോയി.പോലീസിലോ, കോടതിയിലോ നല്‍കുന്ന മൊഴിയുടെ എല്ലാ പേജിലും മൊഴി നല്‍കുന്ന വ്യക്തിയുടെ ഒപ്പോ വിരലടയാളമോ ഉണ്ടായിരിക്കണം.അനുരഞ്ജനമില്ലാത്ത ചട്ടമാണിത്. ചാനലുകള്‍ക്കും കോടതിയിലും പോലീസ് നല്‍കിയ ശ്രീധരന്‍ നായരുടെ ഈ മൊഴിപ്പകര്‍പ്പില്‍ അദ്ദേഹത്തിന്റെ ഒപ്പോ വിരലടയാളമോ ഇല്ല.ആതിരേ, അപ്പോള്‍ ഈ ബുദ്ധികെട്ട നീക്കത്തിന് പിന്നിലെ ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് വ്യക്തമാകുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍‌മാനായിരുന്ന സലിം രാജ് പ്രതിയായ വസ്തു തട്ടിപ്പ് കേസില്‍ ഹൈക്കോടതി ജസ്റ്റിസ് വി.കെ.മോഹന്‍ കുമാറിന്റെ വിധിയില്‍ സ്റ്റേ വാങ്ങാന്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ കുറുക്കുവഴി നീക്കവും മറ്റൊന്നല്ല പ്രതിഫലിപ്പിക്കുന്നത്.സലിം രാജിന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്ന ഏക വ്യക്തി ഇന്ന് ഉമ്മന്‍ ചാണ്ടിയാണ് ആതിരേ,പുത്രസ്നേഹത്താല്‍ മനസിലും,നയങ്ങളിലും ഉള്‍ക്കാഴ്ചകളിലും നടപടികളിലും അന്ധ്ധനായിത്തീര്‍ന്ന ധൃതരാഷ്ട്രരുടെ ഗതികേടിലാണ് ഇന്ന് ഉമ്മന്‍ ചാണ്ടി . ധൃതരാഷ്ട്രര്‍, അധികാരവുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന എല്ലാ പിതാക്കന്മാരും ഓര്‍ത്തിരിക്കേണ്ട ദുരന്തസൂചികയാണ്‌. മകന്റെ/മകളുടെ/മക്കളുടെ അധാര്‍മികവും അശ്ലീലങ്ങളുമായ ചെയ്‌തികളെ നിയന്ത്രിച്ച്‌ ഇല്ലായ്‌മ ചെയ്‌തില്ലെങ്കില്‍ അത്‌ ഒരു കുലത്തെ തന്നെ മുടിക്കുമെന്നാണ്‌ ധൃതരാഷ്ട്രരിലൂടേയും കൌവരവ ചെയ്തികളിലൂടേയും വേദവ്യാസന്‍ പറഞ്ഞ്‌ വച്ചത്‌. ചരിത്രത്തിന്റെ ഏടുകളില്‍ ഇത്തരം പിതാക്കന്മാരും പുത്രീ-പുത്രന്മാരും നിരവധിയുണ്ട്‌. , ആതിരേ. അവരുടെ ദുരന്തങ്ങളും ദുര്യോഗങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്നവരുടെ സ്ഥാനം ജനമനസ്സുകളില്‍നിന്ന്‌ കുപ്പത്തൊട്ടികളിലേയ്‌ക്ക്‌ മാറ്റപ്പെടും. സമീപ ഭൂതകാല കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതേ ദുരന്തവാഹിയായി കെ.കരുണാകരന്‍ നില്‍ക്കുന്നത്‌ ഉമ്മന്‍ ചാണ്ടിക്കും നന്നായറിയാം. കെ.മുരളീധരനേയും പത്മജ വേണുഗോപാലിനേയും സംസ്ഥാനത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിക്കാന്‍ കരുണാകരനിലെ പിതാവ്‌ കൊതിച്ചപ്പോള്‍,അതിനായി മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനമെന്ന്‌ ശഠിച്ചപ്പോള്‍ , സംഭവിച്ചത് അധികാര-അതിജീവന രാഷ്ട്രീയത്തിലെ ആധുനീക ചാണക്യന്റെ നാണം കെട്ട പതനമായിരുന്നു.അന്ന്‌ ആ പതനത്തിന്‌ ആക്കം കൂട്ടുകയും വാരിക്കുഴി തീര്‍ക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടി ഇന്ന്‌ അതേ പ്രതിസന്ധിയില്‍ ശ്വാസം മുട്ടുമ്പോള്‍ അത്‌ കാവ്യനീതിയും ചരിത്രത്തിന്റെ ദുരന്തപര്യവസനവുമാകുന്നത്‌ സ്വാഭാവികം. സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ നിരന്തരം കള്ളം പറഞ്ഞ്, നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌, അഞ്ച്‌ പതിറ്റാണ്ടിന്റെ സംശുദ്ധമായ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി പൊതുസമൂഹമദ്ധ്യേ ഉമ്മന്‍ ചാണ്ടിക്ക് അപമാനിതനായി നില്‍ക്കേണ്ടിവരുന്നത് പ്രാഥമികമായി സരിതയുടെ കുരുട്ടുബുദ്ധിമൂലമല്ല, മറിച്ച്‌ കുടുംബത്തിലെ തലതെറിച്ച രണ്ട്‌ സന്താനങ്ങളുടെ അശ്ലീലവും അധാര്‍മികവുമായ ചെയ്‌തികള്‍ മൂലമാണ്‌. സോളാര്‍ തട്ടിപ്പ്‌ കേസില്‍, നാണംകെട്ട്‌ നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടം ഉമ്മന്‍ ചാണ്ടി മലക്കം മറിയുന്നത്‌ കാണുമ്പോഴും പൊതുസമൂഹത്തിനറിയാം വ്യക്തിപരമായി ഉമ്മന്‍ ചാണ്ടി, ഈ കേസില്‍ കളങ്കിതനല്ല എന്ന്‌. സരിതയെ നേരിട്ട്‌ കണ്ടിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ വന്നത്‌ ക്വാറി ഉടമകള്‍ക്ക്‌ വേണ്ടി നിവേദനം നല്‍കാനാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ വെപ്രാളങ്ങള്‍ കള്ളമാണെന്നറിയുമ്പോഴും, മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ.ഡി.ബാബു പോളിന്റെ നിരീക്ഷണം-``ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി അറിയവുന്നവര്‍ക്കറിയാം സോളാര്‍ അഴിമതിയില്‍ പത്ത്‌ പൈസയുടെ ചായയോ വടയോ ഉമ്മന്‍ ചാണ്ടിയുടെ അക്കൗണ്ടിലില്ല എന്ന്‌''- അംഗീകരിക്കുന്നവരാണ്‌ ഭൂരിപക്ഷം മലയാളികളും പ്രതിപക്ഷ നേതാക്കളും. എന്നിട്ടും എന്തു കൊണ്ടാണ്‌ സോളാര്‍ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നോക്കുകുത്തികളാക്കുന്നത്‌? എന്തു കൊണ്ടാണ്‌ കോടതികളില്‍ അഡ്വക്കേറ്റ്‌ ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടറും നിയമവിരുദ്ധമായ നിലപാടുകളെടുക്കുന്നത്‌? അസത്യങ്ങള്‍ എഴുന്നെള്ളിക്കുന്നത്‌? എന്തിനാണ് സരിതയുടെ 21 പേജ് മൊഴി അട്ടിമറിച്ചത് ? സരിതയുടെ മൊഴിമാറ്റിച്ചത്‌? പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജോപ്പനെ അറസ്റ്റ്‌ ചെയ്‌തിട്ടും എന്തു കൊണ്ടാണ്‌ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫായ ജിക്കുമോനെ അറസ്റ്റ്‌ ചെയ്യാത്തത്‌? ഗണ്‍മാന്‍ സലിം രാജിനെ അറസ്റ്റ്‌ ചെയ്യാത്തത്‌? എന്തു കൊണ്ടാണ്‌ ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്താറ്തതിരുന്നത്?... ഇങ്ങനെ നീളുന്ന പൊതു സമൂഹത്തിന്റെ ആകാംക്ഷകളെല്ലാം എത്തിച്ചേരുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലാണ്‌. വ്യക്തമായി പറഞ്ഞാല്‍ മകന്‍ ചാണ്ടി ഉമ്മനിലും മകള്‍ മറിയയിലും. ആതിരേ, മുജ്ജന്മത്തിലെ ശത്രു ഈ ജന്മത്തില്‍ പുത്രനായിമാത്രമല്ല പുത്രിയായും ജനിക്കുമെന്നാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഗതികേടുകള്‍ വ്യക്തമാക്കുന്നത്‌. ഇവരെ രക്ഷിക്കാനുള്ള പിതാവായ ഉമ്മന്‍ ചാണ്ടിയുടെ മനസ്സാണ്‌ രാഷ്ട്രീയക്കാരനായ ഉമ്മന്‍ ചാണ്ടിക്ക്‌ പട്ടടയൊരുക്കുന്നത്‌. പൊതു ജീവിതത്തില്‍ സുതാര്യതയുടെ ശുഭ്രഖദര്‍ധാരിയായ ഉമ്മന്‍ ചാണ്ടിക്കും ദൈവഭക്തയും പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്ന മറിയാമ്മയ്‌ക്കുമുണ്ടായ സന്താനങ്ങള്‍ അടക്കവും ഒതുക്കവും അച്ചടക്കവും ധാര്‍മീകബോധവുമുള്ളവരായിരുന്നു എന്നായിരുന്നു പൊതുസമൂഹത്തിന്റെ ധാരണ.എംഎല്‍എയും പ്രതിപക്ഷ നേതാവും മന്ത്രിയും മുഖ്യമന്ത്രിയ്‌മൊക്കെയായിട്ടും പിതാവിന്റെ രാഷ്ട്രീയ സ്വാധീനം മക്കളാരും, പഠനകാര്യത്തിലോ മറ്റ്‌ എന്തിനെങ്കിലുമോ ഉപയോഗിച്ചതായി ദേശാഭിമാനിക്കു പോലും ആക്ഷേപമില്ല.വി.എസ്‌ അച്യുതാനന്ദനും, പിണാറായി വിജയനും,കോടിയേരി ബാലകൃഷ്ണനും,പി.കെ.ശ്രീമതിയും,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും,ആര്‍.ബാലകൃഷ്‌ണപിള്ളയുമൊക്കെ ഈ സന്ധിയില്‍ തലകുമ്പിട്ട്‌ നില്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക്‌ നെഞ്ച്‌ വിരിച്ച്‌ തലയുയര്‍ത്തി നില്‍ക്കാനുള്ള നട്ടെല്ലുറപ്പ്‌ നല്‍കിയവരാണ്‌ ഈ മക്കള്‍. ചാണ്ടി ഉമ്മന്‍ കെഎസ്‌യുവിലും യൂത്ത്‌ കോണ്‍ഗ്രസിലും ജനാധിപത്യരീതിയിലാണ്‌ നേതൃസ്ഥാനത്തെത്തിയത്‌. അതുകൊണ്ട്‌ ബിനീഷ്‌ കോടിയേരിയുടെ പതിനായിരത്തിലൊന്ന്‌ മാധ്യമ ശ്രദ്ധ ചാണ്ടി ഉമ്മന്‌ ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മകനായിട്ടും യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിക്കപ്പുറം വളരാന്‍ പോലും ചാണ്ടി ഉമ്മന്‌ കഴിഞ്ഞില്ല.എന്നാല്‍ മറിയയും ചാണ്ടി ഉമ്മനും പ്രായപൂര്‍ത്തിയയതോടെ ഉമ്മന്‍ ചാണ്ടിയുടെ കഷ്ടകാലം തുടങ്ങി എന്നുവേണം കരുതേണ്ടത്‌. അതിന്റെ വിഴുപ്പാണിപ്പോള്‍ സോളാര്‍ കേസെന്ന പേരില്‍ അദ്ദേഹം പേറുന്നത്‌. ന്യൂഡല്‍ഹിയില്‍ പഠിക്കാന്‍ പോയ ചാണ്ടി ഉമ്മന്‌ ഛര്‍ദ്ദില്‍ ബാധിച്ചപ്പോഴാണ്‌ തോമസ്‌ കുരുവിള സഹായിയായെത്തിയത്‌. മകനെ സഹായിച്ച്‌ പിതാവിനെ നീരാളിക്കൈകളാല്‍ വരിഞ്ഞ്‌ മുറുക്കുകയായിരുന്നു, ആതിരേ, തോമസ്‌ കുരുവിള.എന്ന്‌ മാത്രമല്ല ഉമ്മന്‍ ചാണ്ടിയെ പില്‍ക്കാലത്ത്‌ ബ്ലാക്‌ മെയില്‍ ചെയ്യാനുതകുന്ന എല്ലാ ജീവിത സാഹചര്യങ്ങളിലും തോമസ്‌ കുരുവിള ചാണ്ടി ഉമ്മനെ നയിച്ചു.നെറികെട്ട ഒരു പിതാവിന്റെ പോലും തല താഴ്‌ത്തിക്കുന്ന ഭൂതകാലം അങ്ങനെ തോമസ്‌ കുരുവിള ചാണ്ടി ഉമ്മന്‌ ഉണ്ടാക്കിക്കൊടുത്തു. ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്താണ്‌ പലപ്പോഴും മാധ്യമങ്ങള്‍ ഈ വാര്‍ത്തകളെല്ലാം മുക്കിയത്‌. സരിത നായരുമായും ശാലു മേനോനുമായും ചാണ്ടി ഉമ്മനുണ്ടായിരുന്ന ബന്ധം ഉമ്മന്‍ ചാണ്ടിക്കാണ്‌ കുരുക്കായിരിക്കുന്നത്‌. ഈ വിഷയങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോല്‍ `ദേശാഭിമാനി'പോലും മിതത്വം പുലര്‍ത്തിയത്‌ ശ്രദ്ധിക്കുക. ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ മാത്രമാണ്‌ ഇതെല്ലാം പച്ചയ്‌ക്ക്‌ പറഞ്ഞത്‌. അദ്ദേഹത്തിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്നാണ്‌ ചാണ്ടി ഉമ്മന്‍ അന്ന്‌ പറഞ്ഞത്‌. സരിതയും ബിജു രാധാകൃഷ്‌ണനുമൊത്ത്‌ സോളാര്‍ പദ്ധതിക്കായി തിരുവനന്തപുരത്ത്‌ ചാണ്ടി ഉമ്മന്‍ സ്ഥലം വാങ്ങിയെന്ന ആരോപണം നിസാരമായി കാണാന്‍ കഴിയില്ല. ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്‌ വിശ്വസിക്കാന്‍ വരട്ടെ. തോമസ്‌ കുരുവിളയുടെ ബുദ്ധിയാണ്‌ ചാണ്ടി ഉമ്മന്‌ കൗശലങ്ങള്‍ ഉപദേശിച്ചിട്ടുള്ളത്‌. അപ്പോള്‍ നേരിട്ട്‌ പിടിക്കപ്പെടാവുന്ന തെളിവുകള്‍ അവശേഷിക്കുകയില്ല. ബിനാമി ഇടപാടാവും ഉണ്ടാകുക. പക്ഷെ ഉമ്മന്‍ ചാണ്ടിക്ക്‌ ബിനാമി ഇടപാടിന്റെ അപകടവും നന്നായിട്ടറിയാം. അതുകൊണ്ട്‌ മകന്‍ ചാണ്ടി ഉമ്മനെ അദ്ദേഹത്തിന്‌ സംരക്ഷിക്കാതിരിക്കാനാവില്ല. അപ്പോള്‍, ആതിരേ, പൊതു സമൂഹത്തോടും നിയമസഭയിലും നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനാകുക സ്വാഭാവികം. മകള്‍ മറിയയുടെ വിവാഹമോചന ഹര്‍ജിയില്‍ ഇടം നേടിയ വ്യക്തിയാണ്‌ സലിം രാജ്‌ എന്ന്‌ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനാണ്‌. എന്താണൊ അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്‌ അത്‌ മുഴുമിക്കാന്‍ സ്‌പീക്കര്‍ അടക്കമുള്ളവര്‍ സമ്മതിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫ്‌ ചെയ്‌തും നിയമസഭ സമ്മേളനം നിര്‍ത്തിവച്ചുമാണ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ സംരക്ഷണമൊരുക്കിയത്‌. വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്ന്‌ പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ വാസ്‌തവമായത്‌ ഇവിടെയാണ്‌. സലിം രാജിന്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലുള്ള അവിഹിത സ്ഥാനവും സ്വാധീനവും, അവയുടെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും പൊതു സമൂഹത്തിനെ ബോദ്ധ്യപ്പെടുത്തുന്നതായി നിയമസഭയിലെ നടപടികള്‍ .ആതിരേ, സലിം രാജ് സ്ട്രീജിതനാണെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭവനവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും മറിയയുടെ ഭര്‍ത്താവായിരുന്ന റിച്ചി മാത്യൂ പലവട്ടം തക്കീത് നല്‍കിയതാണ്.പക്ഷേ ആ മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുക്കാന്‍ പോലുമാകാത്ത വിധം ഉമ്മന്‍ ചാണ്ടിയേയും മറിയാമ്മയേയും നിസഹായരാക്കിയത് മകള്‍ മറിയയായിരുന്നു.എസ്‌ഐയെ തല്ലി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട സലിം രാജിനെതിരെ പരാതികളുടെ കെട്ടുകള്‍ തന്നെ എ ഗ്രൂപ്പ് നേതാക്കളും മുഖ്യമത്രിയുടെ വിശ്വസ്തരും എന്തിനധികം പോലീസ് ഇന്റലിജസും റിപ്പോറ്ട്ട് നല്‍കിയതാണ്.തലസ്ഥാനത്തെ മീറ്റര്‍ പലിശ മാഫിയയുമായുള്ള സലിം രാജിന്റെ അവിഹിത ബന്ധം മൂലം ‘ ഓപ്പറേഷന്‍ ഷൈലോക്ക് ‘എന്ന റെയ്‌ഡ് പോലും തലസ്ഥാന നഗരിയില്‍ പരാജയപ്പെടുകയുണ്ടായി.ഇതെല്ലാം അറിഞ്ഞിട്ടും സലിം രാജിനെ അകറ്റിനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.മകള്‍ക്ക് വേണ്ടി അന്ധനായിത്തീര്‍ന്ന നിസഹായനായ പിതാവായി ഉമ്മന്‍ ചാണ്ടി പരിണമിച്ചപ്പോള്‍ വിവാഹമോചന ഹര്‍ജിയുമായി കോടതിയിലെത്തുക മാത്രമായിരുന്നു റിച്ചി മാത്യുവിന്റെ മുന്നിലുണ്ടായിരുന്ന ഏക പോം‌വഴി..! സലിം രാജ്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗത്തെ പോലെയാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും അരോപണം ഉന്നയിച്ചിരുന്നു. വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിപ്പ്‌ നടത്തിയെന്ന ഹര്‍ജിയില്‍ സലിം രാജിന്റെ ഫോണ്‍ വിളികളുടെ രേഖ പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച്‌ ഉത്തരവിട്ടപ്പോള്‍, അങ്ങനെ ചെയ്യുന്നത്‌ വ്യക്തികളുടെ സ്വകാര്യതയിലേയ്‌ക്കുള്ള കടന്നു കയറ്റമാകുമെന്ന്‌ വാദിച്ച്‌ ഡിവിഷന്‍ ബഞ്ചില്‍ നിന്ന്‌ സ്റ്റേ ഉത്തരവ്‌ സമ്പാദിച്ചത്‌ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി നേരിട്ട്‌ ഹാജരായാണ്‌.ജസ്റ്റിസ്‌ വി.കെ.മോഹനന്റെ ഉത്തരവിനെതിരായി സലിം രാജല്ല ഇങ്ങനെ ഒരു വാദം ഉന്നയിച്ചത്‌.മറിച്ച്‌ അഡ്വക്കേറ്റ്‌ ജനറലാണ്‌.എന്താണ്‌ ഇതില്‍ നിന്ന്‌ പൊതുസമൂഹത്തിന്‌ ഊഹിക്കാന്‍ കഴിയുന്നത്‌? സലിം രാജിനെതിരെ പ്രതിപക്ഷ നേതാവ്‌ നിയമസഭയിലും പ്രതിപക്ഷ ഉപനേതാവ്‌ പത്രസമ്മേളനത്തിലും വെളിപ്പെടുത്തിയ കാര്യങ്ങളില്‍ വാസ്‌തവമുണ്ട്‌ എന്നല്ലേ? ഈ വാസ്‌തവങ്ങള്‍ പുറത്ത്‌ വരരുതെന്ന്‌ ഉമ്മന്‍ ചാണ്ടിക്ക്‌ നിര്‍ബന്ധമുണ്ട്‌ എന്നല്ലേ? അതേ എന്നു തന്നെയാണ്‌ , ആതിരേ, ഉമ്മന്‍ ചാണ്ടിയുടെ ഭാവങ്ങളും ശരീരഭാഷയും വ്യക്തമാക്കുന്നത്‌. ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാത്തതും സലിം രാജിനും ജിക്കുമോനുമെതിരെ കേസെടുക്കാതിരിക്കുന്നതും ഞെട്ടിക്കുന്ന ഈ കുടുംബ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകുമെന്ന്‌ ഉമ്മന്‍ ചാണ്ടി ഭയക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. ജിക്കുമോന്‍ അറസ്റ്റിലായാല്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ ട്രസ്റ്റിന്റെ വിവരങ്ങളും പുറത്താകും. മാത്രമല്ല ബന്ധു കുഞ്ഞ്‌ ഇല്ലമ്പള്ളിക്ക്‌ സോളാര്‍ ഇടപാടിലും മറ്റ്‌ ഇടപാടുകളിലുമുള്ള പങ്കും പുറത്ത്‌ വരും.അതാണ് ഉമ്മന്‍ ചാണ്ടിയെ ഭയചകിതനാക്കുന്നത് . ആതിരേ, അധാര്‍മികളും അശ്ലീലചാരികളുമായ മക്കളുടെയും ബന്ധുക്കളുടെയും വഴിപിഴച്ച ജീവിതത്തിന്‌ പിഴയായി നല്‍കുകയാണ്‌ ഇതുവരെ കളങ്കപ്പെടാത്ത തന്റെ രാഷ്ട്രീയ-പൊതു ജീവിതം ഉമ്മന്‍ ചാണ്ടി

Wednesday, September 4, 2013

വിതുര പെണ്‍കുട്ടിയെ ‘ കൂറുമാറ്റിയത് ‘ അച്യുതാനന്ദനും സുഗതകുമാരിയും

കേസിന്റെ ആദ്യകാലത്ത് വിതുര പെണ്‍കുട്ടിക്ക് ആശ്രയവും അഭയവും നല്‍കിയ സുഗതകുമാരിയും തന്റെ നിലപാടില്‍നിന്നും പിന്നോട്ടുപോയിരിക്കുന്നു.എന്നു മാത്രമല്ല അരെയൊക്കേയോ രക്ഷിക്കാനായി, വിവാഹിതനായ ഒരു യുവാവിനെ കൊണ്ട് വിതുര പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ചതിക്കരുതെന്ന ഈ യുവാവിന്റെ ആദ്യ ഭാര്യയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കേള്‍ക്കാന്‍ പോലുമുള്ള സന്മനസ്സ്,ആതിരേ, സുഗതകുമാരി കാണീച്ചില്ല.പലവട്ടം ഈ ആവശ്യവുമായി സമീപിച്ചിട്ടും സുഗതകുമാരി അവരുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ല.അതേ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം പ്രസ്‌ ക്‍ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും, തന്റെ സ്വാധീനം ഉപയോഗിച്ച് സുഗതകുമാരി ആ വാര്‍ത്ത തമസ്കരിക്കുകയും ചെയ്തു.ഞാന്‍ എഡിറ്ററായുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍ പോലുള്ള ചില പത്രങ്ങള്‍ മാത്രമാണ് തട്ടിപ്പിന്റെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇങ്ങനെയുള്ള ചതിയുടെ ശക്തികളും എതിരേ നില്‍ക്കുമ്പോള്‍ കോടതികളില്‍നിന്നും കോടതികളിലേക്ക് ഒരു പെണ്‍കുട്ടിക്ക് എങ്ങനെ പോകാനാകും. അതുകൊണ്ടുതന്നെ പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് മൊഴിനല്‍കിയ പെണ്‍കുട്ടിയെ ഒരു വിധത്തിലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മാത്രമല്ല അവര്‍ക്ക് ധാര്‍മികമായ പിന്തുണ നല്‍കുകയുമാണ് വേണ്ടത്.സരിതയേയും ശാലൂമേനോനേയും പോലെയുള്ള അഭിസാരികകളും തട്ടിപ്പുകാരികളുമായ സ്ത്രീകള്‍ക്ക് വേണ്ടി നിയമവും ന്യായവും ധാര്‍മീകതയും വെടക്കാക്കുന്ന ഭരണക്കാരും പോലീസും ന്യായാധിപന്മാരുമുള്ള സമൂഹത്തില്‍ വിതുര പെണ്‍കുട്ടിയെ പോലെയുള്ള ഇരകള്‍ക്ക് നീതി നിഷേധവും ചതിയും പഴിയുമാണ് അനുഭവം
ആതിരേ വിതുരപീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി- ഇന്ന് വിവാഹിതയും മാതാവുമായ യുവതി- കൂറുമാറിയെന്ന് കഴിഞ്ഞ ദിവസം പ്രത്യേക കോടതി നിരീക്ഷിച്ചതോടെ ക്രൂരമായ വിമര്‍ശനശരമാരിയാണ് സദാചാര കേരളം പെണ്‍കുട്ടിക്ക് നേരെ ഉതിര്‍ക്കുന്നത്.കേസിലെ പ്രതികളായ സമൂഹത്തിലെ പ്രബലന്‍മാരായ പ്രതികളെ രക്ഷപെടുത്താനാണ് പെണ്‍കുട്ടി ശ്രമിക്കുന്നതെന്നും അതിലൂടെ കോടതിയേയും നീതി നിര്‍വഹണ പ്രക്രിയയേയും അട്ടിമറിക്കുകയാണെന്നും ആക്ഷേപിക്കുമ്പോള്‍ , എന്റെയുള്ളില്‍ രോഷമിരമ്പുകയാണ്.എത്ര നീചവും ജുഗുപ്ത്സ നിറഞ്ഞതുമാണ് നമ്മുടെയൊക്കെ സാമൂഹിക ബോധവും നൈതിക നിലപാടും സദാചാര സങ്ക്ലപ്പങ്ങളെന്നും വ്യക്തമാക്കുന്നതാണ് ഈ കേസില്‍ കോടതിയുടെ അടക്കമുള്ള നിരീക്ഷണങ്ങളും മാധ്യമ ചര്‍ച്ചകളും.കേസിന്റെ തുടക്കത്തില്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക-വനിതാവിമോചക നേതാക്കന്മാര്‍ ഇന്നെവിടെ ? എവിടെ പോയ് വി.എസ്.അച്യുതാനന്ദന്‍..? എവിടെ സുഗതകുമാരി..?എവിടെ സാറാ ജോസഫ്..? എവിടെ പി. ഗീത..?എവിടെ ഒളിച്ചു ജനാധിപത്യ മഹിളാ അസോസിയേഷന്‍..? ഇവരെല്ലാം ചതിച്ചത് കൊണ്ടല്ലേ, ആതിരേ പെണ്‍കുട്ടിയുടെ കൂറുമാറിയത്..? നിരന്തരം ഗതികേടുകളെ പുല്‍കേണ്ടി വന്ന, നിരന്തരം ചതിക്കപ്പെട്ട ,നിരന്തരം ആത്മാഭിമാനത്തിന് മുറിവേറ്റ ആ യുവതിയുടെ പിന്മാറ്റത്തെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവരോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് നാം ചെയ്യേണ്ടത്.ചതിയുടെ നീചത്വങ്ങളോട് അങ്ങനെ നമുക്കും പ്രതികരിക്കാം പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് 17 വര്‍ഷമായി കോടതിയും കേസുമായി നടക്കേണ്ടിവന്നതിന്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാതെയാണ് ആതിരേ സദാചാരവാദികളും , നീതിനിര്‍വഹണ സംവിധാനങ്ങളും മാധ്യമ വിചാരണക്കാരും കുറ്റപ്പെടുത്തലിന്റെ അശ്‌ളീലതയാകുന്നത്.പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞ കാമക്കോമരങ്ങള്‍ ആരൊക്കെയാണെന്ന റിഞ്ഞിട്ടും നിസഹായയും വിദ്യാവിഹീനയുമായ ഇരയ്ക്ക് നീതിയുടെ സംരക്ഷണം നല്‍കേണ്ട സംവിധാനങ്ങളും സമൂഹവും ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി വേട്ടക്കാരെ രക്ഷിക്കാന്‍ നടത്തിയ കുത്സിതനിക്കങ്ങളുടെ പരിണതിയാണ് ആതിരേ ഈ കൂറുമാറ്റം.കൌമാരപ്രായത്തില്‍ നിരന്തര ലിംഗീക പീഡനത്തിന് ഇരയായ ആ പെണ്‍കുട്ടി ഇന്ന് വിവാഹിതയാണ്, തിരിച്ചറിവുള്ള യുവതിയാണ് .. അമ്മയാണ്.വീണ്ടും കോടതി മുറിയില്‍ വേട്ടക്കാര്‍ക്ക് വേണ്ടി അഭിഭാഷക ചോദ്യങ്ങളുടെ മാനഭംഗത്തില്‍ നിന്ന് രക്ഷപെടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം ആ യുവതിക്കില്ല.തന്റേതല്ലാത്ത കുറ്റത്താല്‍ സംഭവിച്ച അമ്മയുടെ കറപുരണ്ട ഭൂതകാലം തന്റെ മക്കള്‍ അറിയേണ്ട എന്ന് ആ യുവതി ചിന്തിച്ചെങ്കില്‍ അവരെ എന്തിനാണ് ആതിരെ , ഇങ്ങനെ പിച്ചിച്ചീന്തുന്നത് ? ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കോടതിനടപടികളിലൂടെ നീതി നടപ്പാകുമെന്നും പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്നും എന്തുറപ്പാണുള്ളത് ? വീണ്ടും കോടതിയിലെ ചോദ്യമാനഭംഗത്തിന് നിന്നുകൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറയാന്‍ ആ യുവതിക്ക് അവകാശമില്ലെന്നോ? കേസിന്റെ ആദ്യകാലത്ത് ലഭിച്ച പിന്തുണയൊന്നും ഒന്നര പതിറ്റാണ്ടിനുശേഷം പെണ്‍കുട്ടിക്ക് ലഭിക്കുന്നില്ലെന്നോറ്ക്കണം. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളോ സാമൂഹിക്- സാംസ്‌കാരിക പ്രവര്‍ത്തകരോ പെണ്‍കുട്ടിക്ക് ധാര്‍മികമായ പിന്തുണപോലും നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒറ്റക്ക് ഇനി എത്രനാള്‍ കേസുമായി ആ യുവതിക്ക് മുന്നോട്ടുപോകാനാകുമെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ആ സാഹചര്യത്തില്‍ കേസില്‍നിന്നും പിന്മാറുകയല്ലാതെ മറ്റെന്ന് പോംവഴിയാണ് , ആതിരേ,ആ പെണ്‍കുട്ടിക്കുമുന്നിലുള്ളത് ? ആതിരേ, അറിയുക പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ഒന്നര പതിറ്റാണ്ടുകാലം പിടിച്ചുനിന്നു എന്നതുതന്നെ വിതുര പെണ്‍കുട്ടിയുടെ ജീവിത സമരത്തെയാണ് കാണിക്കുന്നത്. പ്രതികളെ അറിയില്ലെന്നുപറഞ്ഞ് കേസില്‍നിന്നും പിന്മാറേണ്ട അവസ്ഥയിലേക്ക് വിതുര കേസിലെ ഇരയായ പെണ്‍കുട്ടിയെ കൊണ്ടുചെന്നെത്തിച്ചതില്‍ കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അക്ഷന്തവ്യമായ പങ്കാണുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനവും മുമ്പില്ലാത്തവിധം വര്‍ധിക്കുന്ന അവസരത്തില്‍ മൗനംഭജിക്കുകയും പിന്തിരിഞ്ഞു നടക്കുകയുമല്ലേ, ആതിരേ, കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചെയ്യുന്നത് ? കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി ഒരു പതിറ്റാണ്ടിനിടെ ഏറെ ശ്രദ്ധേയനായത് വി എസ് അച്യുതാനന്ദനാണ്. 2001-2006 കാലയളവില്‍ പ്രതിപക്ഷ നേതാവിയിരുന്നപ്പോള്‍ വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പക്ഷേ പിന്നീട് തന്റെ പ്രഖ്യാപിത നയങ്ങളില്‍നിന്നും വി എസ് പിന്നോട്ടുപോകുകയും വ്യക്തിതാല്‍പര്യം മാത്രം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു. പെണ്‍വാണിഭക്കാരെയും സ്ത്രീ പീഡകരെയും കയ്യാമംവച്ച് നടത്തിക്കുമെന്ന് പറഞ്ഞ വി എസിന് ഇത്തരം കേസുകളില്‍ ശക്തമായ അന്വേഷണം നടത്തുന്നതിനുപോലും കഴിഞ്ഞില്ല. കിളിരൂര്‍, കവിയൂര്‍ കേസുകള്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല എന്നുമാത്രമല്ല വിതുര ഉള്‍പ്പെടെയുള്ള കേസുകളിലെ ഇരകളോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുപോലും വി എസിന് കഴിഞ്ഞില്ല. കഴിഞ്ഞ 17 വര്‍ഷമായി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി മുന്നോട്ടുപോകുന്ന വി എസിന് സമാനമായതോ അതിനെക്കാള്‍ ഭീകരമായതോ ആയ കേസുകളില്‍ പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുന്നതിനോ ഇരകള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുന്നതിനുപോലും കഴിയുന്നില്ല. ഈ പിന്മാറ്റം,സ്വന്തം ഇമേജ് സംരക്ഷിക്കാന്‍ വേണ്ടിമാത്രമുള്ള സ്ത്രീപീഡന വിരുദ്ധ പോരാട്ടം-ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് ഉദാഹരണം-അതിക്കെയാണ് വിതുര പെണ്‍കുട്ടിയെ ചതിച്ചത്..! കേസിന്റെ ആദ്യകാലത്ത് വിതുര പെണ്‍കുട്ടിക്ക് ആശ്രയവും അഭയവും നല്‍കിയ സുഗതകുമാരിയും തന്റെ നിലപാടില്‍നിന്നും പിന്നോട്ടുപോയിരിക്കുന്നു.എന്നു മാത്രമല്ല അരെയൊക്കേയോ രക്ഷിക്കാനായി, വിവാഹിതനായ ഒരു യുവാവിനെ കൊണ്ട് വിതുര പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ചതിക്കരുതെന്ന ഈ യുവാവിന്റെ ആദ്യ ഭാര്യയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കേള്‍ക്കാന്‍ പോലുമുള്ള സന്മനസ്സ്,ആതിരേ, സുഗതകുമാരി കാണീച്ചില്ല.പലവട്ടം ഈ ആവശ്യവുമായി സമീപിച്ചിട്ടും സുഗതകുമാരി അവരുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ല.അതേ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം പ്രസ്‌ ക്‍ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും, തന്റെ സ്വാധീനം ഉപയോഗിച്ച് സുഗതകുമാരി ആ വാര്‍ത്ത തമസ്കരിക്കുകയും ചെയ്തു.ഞാന്‍ എഡിറ്ററായുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍ പോലുള്ള ചില പത്രങ്ങള്‍ മാത്രമാണ് തട്ടിപ്പിന്റെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇങ്ങനെയുള്ള ചതിയുടെ ശക്തികളും എതിരേ നില്‍ക്കുമ്പോള്‍ കോടതികളില്‍നിന്നും കോടതികളിലേക്ക് ഒരു പെണ്‍കുട്ടിക്ക് എങ്ങനെ പോകാനാകും. അതുകൊണ്ടുതന്നെ പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് മൊഴിനല്‍കിയ പെണ്‍കുട്ടിയെ ഒരു വിധത്തിലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മാത്രമല്ല അവര്‍ക്ക് ധാര്‍മികമായ പിന്തുണ നല്‍കുകയുമാണ് വേണ്ടത്.സരിതയേയും ശാലൂമേനോനേയും പോലെയുള്ള അഭിസാരികകളും തട്ടിപ്പുകാരികളുമായ സ്ത്രീകള്‍ക്ക് വേണ്ടി നിയമവും ന്യായവും ധാര്‍മീകതയും വെടക്കാക്കുന്ന ഭരണക്കാരും പോലീസും ന്യായാധിപന്മാരുമുള്ള സമൂഹത്തില്‍ വിതുര പെണ്‍കുട്ടിയെ പോലെയുള്ള ഇരകള്‍ക്ക് നീതി നിഷേധവും ചതിയും പഴിയുമാണ് ആതിരേ,അനുഭവം 1995-96 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 35 പ്രതികളാണ് കേസില്‍ ഉള്ളത്. 23 കേസുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതില്‍ 14 കേസുകളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. 9 കേസുകളുടെ വിചാരണ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നില്ല. കേസല്ല, കുടുംബ ജീവിതമാണ് തനിക്ക് പ്രധാനമെന്ന് യുവതി നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഈ സൂചനകള്‍തന്നെയാണ് ആതിരേ, കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതികളെ അറിയില്ലെന്ന് പറഞ്ഞതിലൂടെ പെണ്‍കുട്ടി സ്ഥിരീകരിച്ചത്. മാത്രമല്ല നിലവിലെ നീതി നിര്‍വഹണ പ്രക്രിയകളും അതിന്റെ രീതിശാത്രങ്ങളും തന്നെ ചതിക്കുകയെയുള്ളൂ എന്ന പ്രഖ്യാപനം കൂടിയായിരുന്നു അതെന്ന് ഞാന്‍ വിശ്വസിക്കുന്നു . ഒന്നര പതിറ്റാണ്ടിലേറെ നീതിക്കുവേണ്ടി പോരാടിയിട്ടും ഇരകള്‍ പീഡിപ്പിക്കപ്പെടുന്ന, വെട്ടക്കാര്‍ സംരക്ഷിക്കപ്പെടുന്ന സംവിധാനത്തില്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍നിന്നുമാറി സ്വസ്ഥമായൊരു ജീവതം നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ആ യുവതി, ഗതികേടു കൊണ്ട്, പറയുമ്പോള്‍ , ആതിരെ, കല്ലെറിയേണ്ടത് ആ നിസഹായ സ്ത്രീത്വത്തേയാണോ അതോ അവര്‍ക്ക് ഇതുവരെ നീതി നിഷേധിച്ച നൈതിക-സാമൂഹിക സംവിധാനങ്ങളെയാണോ...?!

Sunday, September 1, 2013

പിണറായിയും കോടിയേരിയും:ഉപരോധ സമരത്തിലെ ചതിയന്‍ ചന്തുമാര്‍

ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ പങ്ക്‌ അണികള്‍ക്കും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തമാണ്‌. എന്നാല്‍ ഇതുസംബന്ധിച്ച ` കോണ്‍ക്രീറ്റ്‌ എവിഡന്‍സ്‌ 'പുറത്തായിട്ടില്ലായിരുന്നു. ഇത്‌ പുറത്തുവരാതിരിക്കാന്‍ സിപിഎം നേതൃത്വവും യുഡിഎഫ്‌ നേതൃത്വവും സമവായത്തിലെത്തിയിരുന്നു. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനുശേഷം പോലീസ്‌ അന്വേഷണം മന്ദഗതിയിലായപ്പോഴേ `` ചോറുണ്ണുന്നവര്‍ക്കെല്ലാം'' കള്ളക്കളി ബോധ്യമായതാണ്‌. അതുകൊണ്ടാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ``ടി.പി.വധത്തിലെ ‘തിമിംഗിലങ്ങളെ'ക്കുറിച്ച്‌ അന്നെല്ലാം വാതോരാതെ സംസാരിച്ചിരുന്നത്‌. അന്വേഷണം മുന്നോട്ടുവിടാത്ത തിരുവഞ്ചൂരിന്റേയുംഉമ്മന്‍ ചാണ്ടിയുടേയും നിലപാട്‌ മുല്ലപ്പള്ളിയെ വല്ലാതെ പ്രകോപിക്കുകയും ചെയ്‌തു. വി.എസ്‌.അച്യുതാനന്ദനും ഈ നിലപാടിലായിരുന്നു ഉറച്ചുനിന്നത്‌. ഇന്നും ടി.പി.യുടെ വിധവ രമയടക്കമുള്ള ആര്‍എംപിക്കാര്‍ വിശ്വസിക്കുന്നതും ഇതുതന്നെയാണ്‌. .എളമരം-പിണറായി ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തു വിടുമെന്നും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി.വധത്തിലെ?ഗൂഢാലോചന സംബന്ധിച്ച്‌ 120 ബി വകുപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ ടി പി വധക്കേസ്‌ സി ബി ഐ അന്വേഷണത്തിന്‌ വിട്ടാല്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകുമെന്നും കുഞ്ഞാലിക്കുട്ടിയിലൂടെ അറിയിച്ചതോടെ പിണറായിയുടെ പ്രതിരോധം തകര്‍ന്നു, ഉപരോധസമരം അപഹാസ്യമാം വിധം ചിതറിക്കപ്പെട്ടു.
ആതിരേ,അവകാശസമരങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ജനകീയമുന്നേറ്റമെന്ന്‌ അടായാളപ്പെടുത്തേണ്ടിയിരുന്ന വര്‍ഗ-ബഹുജന വികാരമാണ് 2013 ആഗസ്റ്റ്‌ 12ന്‌ കേരള തലസ്ഥാനത്ത്‌ കണ്ടത്‌. .. സോളാര്‍തട്ടിപ്പ്‌ കേസിന്റെ രക്ഷാധികാരിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണം എന്നാവശ്യപ്പെട്ടായിരുന്നു ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനപങ്കാളിത്തത്തോടെ നടന്ന സെക്രട്ടേറിയറ്റ്‌ ഉപരോധം. എന്നാല്‍ സമരം ആരംഭിക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌, യുഡിഎഫുമായി ലെയ്‌സണ്‍ നടത്തി സമരത്തേയും സഖാക്കളെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനും, പോളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണനും വഞ്ചിച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ അഞ്ചാംപത്തികളാകുന്ന വര്‍ഗവിരുദ്ധതയ്‌ക്കാണ്‌ കേരളം സാക്ഷ്യം വഹിച്ചത്‌. നവലിബറല്‍ ആശയങ്ങളുടെ വക്താക്കളായി പാര്‍ട്ടിയേയും പ്രത്യയശാസ്‌ത്രത്തേയും നിരന്തരം വാണിഭച്ചരക്കാക്കുന്ന പിണറായിയുടേയും കോടിയേരിയുടേയും കുതന്ത്രങ്ങള്‍ക്ക്‌ ഒരിക്കല്‍ക്കൂടി പാര്‍ട്ടിയും അണികളും ഈ പാര്‍ട്ടിയില്‍ മോചനപ്രതീക്ഷകള്‍ അര്‍പ്പിച്ചവരും,ആതിരേ, ദാരുണമായി ഇരകളാക്കപ്പെടുകയായിരുന്നു. ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കുന്നതുവരെ ഒരു ഈച്ചയെപ്പോലും സെക്രട്ടേറിയറ്റിലേയ്‌ക്ക്‌ കടത്തിവിടാതെ, ഒരു ലക്ഷം സമരസഖാക്കള്‍ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റേയും മുട്ടിടിച്ചു. ഇതുവരെ പറഞ്ഞ കള്ളങ്ങളെല്ലാം പൊളിയുമെന്നും നാണം കെട്ട്‌ ഇറങ്ങിപ്പോകേണ്ടിവരുമെന്നും അവര്‍ ആത്മാര്‍ഥമായി ഭയന്നു. ആ വെപ്രാളത്തിലാണ്‌ കേന്ദ്രസേനയെ വിളിക്കാനുണ്ടായ തീരുമാനം. അതേസമയം കേന്ദ്രസേനയെ വിന്യസിക്കുന്നു എന്ന വാര്‍ത്ത സമരസഖാക്കളില്‍ പുതിയൊരു പോരാട്ടവീര്യമാണ്‌ പകര്‍ന്നത്‌. .ഒപ്പം സമരത്തെ തോല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അവലംബിച്ച നടപടികളും ബൂമറാങ്ങായി. യുഡിഎഫില്‍പ്പോലും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരായ മുറുമുറുപ്പുയര്‍ന്നു. കെ.മുരളീധരനും സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജും ഇക്കാര്യം തുറന്നടിക്കുകയും ചെയ്‌തു. സമരത്തെ സൈന്യം നേരിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക്‌ കേരള പോലീസ്‌ ഉത്തരവാദികളാവില്ലെന്ന്‌ ഉന്നത പോലീസ്‌ ഓഫീസര്‍മാരും പ്രഖ്യാപിച്ചു. മാധ്യമങ്ങളും സമരപക്ഷം ചേര്‍ന്ന്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇങ്ങനെ ഐതിഹാസികമായ ഒരു സമരവിജയത്തിന്‌ ഘടകങ്ങളെല്ലാം അനുകൂലമായ സാഹചര്യത്തേയാണ്‌ ,ആതിരേ,അഴിമതിക്കെതിരായ ജനമുന്നേറ്റത്തെ പിണറായിയും കോടിയേരിയും പിന്നില്‍ നിന്ന്‌ കുത്തിമലര്‍ത്തിയതും അണികളുടെ സമരസജ്ജതയേയും സമരവീര്യത്തേയും ബ്രൂട്ടസിനേക്കാള്‍ നീചമായി ഒറ്റുകൊടുത്തതും. ഇതിന്‌ പിണറായിയും കോടിയേരിയുമടങ്ങുന്ന ഉപജാപകസംഘത്തിന്‌ വലിയ വില കൊടുക്കേണ്ടിയും വരും.സംശയമില്ല.വിജയിച്ച ഏതെങ്കിലും സമരത്തെക്കുറിച്ച് വിശദീകരിക്കേണ്ട ഗതികേട് പോരാട്ടസമരത്തില്‍ ഒരുകാലത്തും നേതാക്കള്‍ക്കുണ്ടായിട്ടില്ല.ഇവിടാകട്ടെ സംസ്ഥാന തലം മുതല്‍ ബ്രാഞ്ച് തലം വരെ ‘വിജയ-വിശദീകരണം’ നല്‍കുകയാണ് പിണറായി.അണികളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് വിയര്‍ത്തൊലിക്കുന്ന സി‌പി‌എം നേതൃത്വത്തെയാണ്,ആതിരേ,പുച്ഛത്തോടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്..! ഉപരോധ സമരം പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷണനും സര്‍ക്കാര്‍ മിഷണറിയും അടവുകള്‍ പതിനെട്ടും പയറ്റി. അക്കൂട്ടത്തിലാണ്‌ ടി.പി.ചന്ദ്രശേഖരന്റെ വധവും സരിതയുമായി ഇടത്‌ മന്ത്രിസഭയിലേയും മുന്നണിയിലേയും ‘ അങ്കിളി’നും ചില നേതാക്കള്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധവും നിര്‍ണായകമായത്‌. . . ഈ ഘടകങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച്‌ ഉമ്മന്‍ ചാണ്ടി നടത്തിയ ബ്‌ളാക്ക്മെയ്ലിംഗില്‍ പിണറായിയുടെയും കോടിയേരിയുടേയും അടി തെറ്റി, പിടി അയഞ്ഞു.പിന്നെ സമരം `ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത വിധം' അവസാനിപ്പിക്കാനുള്ള ലെയ്‌സണ്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. ഇക്കാര്യത്തില്‍, പിണറായിയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെയും കോടിയേരിയെ ഒതുക്കാന്‍ കെ.എം.മാണിയുടേയും അകമഴിഞ്ഞ പിന്തുണ ഉമ്മന്‍ ചാണ്ടിക്ക്‌ ലഭിക്കുകയും ചെയ്‌തു. ടി.പി.ചന്ദ്രശേഖരന്‍ ബീഭത്സമായി കൊല്ലപ്പെട്ട രാത്രി എളമരം കരീമും പിണറായി വിജയനും നടത്തിയ ഫോണ്‍വിളിയാണ്‌ ,ആതിരേ, ഉമ്മന്‍ ചാണ്ടി തുറുപ്പുചീട്ടാക്കിയത്‌. ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ പങ്ക്‌ അണികള്‍ക്കും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തമാണ്‌. എന്നാല്‍ ഇതുസംബന്ധിച്ച ` കോണ്‍ക്രീറ്റ്‌ എവിഡന്‍സ്‌ 'പുറത്തായിട്ടില്ലായിരുന്നു. ഇത്‌ പുറത്തുവരാതിരിക്കാന്‍ സിപിഎം നേതൃത്വവും യുഡിഎഫ്‌ നേതൃത്വവും സമവായത്തിലെത്തിയിരുന്നു. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനുശേഷം പോലീസ്‌ അന്വേഷണം മന്ദഗതിയിലായപ്പോഴേ `` ചോറുണ്ണുന്നവര്‍ക്കെല്ലാം'' കള്ളക്കളി ബോധ്യമായതാണ്‌. അതുകൊണ്ടാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ``ടി.പി.വധത്തിലെ ‘തിമിംഗിലങ്ങളെ'ക്കുറിച്ച്‌ അന്നെല്ലാം വാതോരാതെ സംസാരിച്ചിരുന്നത്‌. അന്വേഷണം മുന്നോട്ടുവിടാത്ത തിരുവഞ്ചൂരിന്റേയുംഉമ്മന്‍ ചാണ്ടിയുടേയും നിലപാട്‌ മുല്ലപ്പള്ളിയെ വല്ലാതെ പ്രകോപിക്കുകയും ചെയ്‌തു. വി.എസ്‌.അച്യുതാനന്ദനും ഈ നിലപാടിലായിരുന്നു ഉറച്ചുനിന്നത്‌. ഇന്നും ടി.പി.യുടെ വിധവ രമയടക്കമുള്ള ആര്‍എംപിക്കാര്‍ വിശ്വസിക്കുന്നതും ഇതുതന്നെയാണ്‌ എളമരം-പിണറായി ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തു വിടുമെന്നും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി.വധത്തിലെ?ഗൂഢാലോചന സംബന്ധിച്ച്‌ 120 ബി വകുപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ ടി പി വധക്കേസ്‌ സി ബി ഐ അന്വേഷണത്തിന്‌ വിട്ടാല്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകുമെന്നും കുഞ്ഞാലിക്കുട്ടിയിലൂടെ അറിയിച്ചതോടെ പിണറായിയുടെ പ്രതിരോധം തകര്‍ന്നു,ആതിരേ, ഉപരോധസമരം അപഹാസ്യമാം വിധം ചിതറിക്കപ്പെട്ടു. സമാന്തരമായി കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനും മൂന്ന്‌ എംഎല്‍എമാര്‍ക്കും സരിതയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ പെന്‍ഡ്രൈവ്‌ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന്‌ കെ.എം.മാണിയിലൂടെ കോടിയേരി ബാലകൃഷ്‌ണനേയും അറിയിച്ചു. ഇത്രയുമായപ്പോള്‍ സഖാക്കളുടെ സമരവീര്യം ആവിയാകുകയും സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാനെത്തിയവര്‍ ഊരക്കുരുക്കിലാകുമെന്ന അവസ്ഥയും സംജാതമായി. ഇതില്‍ ആത്മവിശ്വാസം പൂണ്ട ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി, ഷുക്കൂര്‍ വധം, ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം എന്നീ കാര്‍ഡുകളുമിറക്കി. ഇതോടെ സമവായം ഉരുത്തിരിഞ്ഞു. പിന്നീടുണ്ടായ എല്‍ഡിഎഫ്‌- -- യുഡിഎഫ്‌ നടപടികളെല്ലാം സമരസഖാക്കളുടേയും പൊതുസമൂഹത്തിന്റേയും കണ്ണില്‍ പൊടിയിടാനുള്ള തത്രങ്ങള്‍ മാത്രമായിരുന്നു. ഒന്നര ദിവസത്തിനുള്ളില്‍ സമരം തീര്‍ക്കാമെന്ന ഉറപ്പ്‌ പിണറായിയില്‍ നിന്നും കോടിയേരിയില്‍ നിന്നും ലഭിച്ചതോടെ ഉമ്മന്‍ ചാണ്ടിയും അഡ്‌ജസ്റ്റ്‌മെന്റുകള്‍ക്ക്‌ തയ്യാറായി. സൈന്യത്തെ ബാരക്കിലിരുത്തിയതും തലസ്ഥാനത്തെ മദ്യഷാപ്പുകള്‍ ചൊവ്വാഴ്‌ച ഉച്ചവരെ മാത്രം അടച്ചിട്ടതും സെക്രട്ടേറിയറ്റിന്‌ രണ്ടുദിവസം അവധി പ്രഖ്യാപിച്ചതും ആ പത്രസമ്മേളനത്തില്‍ (തിങ്കളാഴ്‌ച) നാളെ നിങ്ങള്‍ ഈ ചോദ്യം എന്നോട്‌ ചോദിക്കില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞതും ഈ സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചൊവ്വാഴ്‌ചത്തെ ജുഡിഷ്യല്‍ അന്വേഷണ പ്രഖ്യാപനവും അത്‌ കേട്ടപാടെ ഉപരോധസമരം പിന്‍വലിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടി-പിണറായി ഒത്തുതീര്‍പ്പിന്റെ ലൈനില്‍ തന്നെയായിരുന്നു.ആതിരേ, വിഢികളായത്‌ അണികളും പൊതുസമൂഹവും അതേസമയം, ആഴ്‌ചകളുടെ തയ്യാറെടുപ്പിന്‌ അവസാനം പതിനായിരക്കണക്കിന്‌ സാധാരണ പ്രവര്‍ത്തകരെ തിരുവനന്തപുരത്തെത്തിച്ച്‌, ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉപരോധിപ്പിച്ചതിനുശേഷം സര്‍ക്കാരുമായി ധാരണയുണ്ടാക്കി പൊടുന്നനെ ഉപരോധം അവസാനിപ്പിച്ച സി പി എം നേതൃത്വത്തിന്റെ നടപടിയില്‍ അണികള്‍ ക്ഷുഭിതരാണ്‌; പിണറായി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ അണികള്‍ക്ക്‌ അവശേഷിച്ചിരുന്ന വിശ്വാസം നഷ്ടമാകുകയും ചെയ്‌തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രത്യയശാസ്‌ത്രപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ പിണറായി അടക്കമുള്ളവര്‍ പുലര്‍ത്തിവരുന്ന വക്രീകരിച്ച സമീപനം വലിയൊരു ശതമാനം അണികളെ നിര്‍ജീവമാക്കുകയും നേതൃത്വത്തിനെതിരാക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ ലാവ്‌ലിന്‍ അഴിമതി കേസില്‍ പ്രതിയായത്‌, ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും പണം വാങ്ങിയ നടപടി, സംസ്ഥാനത്തിന്റെ വിലപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുന്ന സംസ്ഥാന ഡേറ്റാ സെന്ററിന്റെ നടത്തിപ്പ്‌ കുത്തകയായ റിലയന്‍സിന്‌ നല്‍കിയ നടപടി, പ്രതിപക്ഷ നേതാവിന്റെ മകനെക്കുറിച്ച്‌ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയുമായി ഉണ്ടാക്കിയ സഖ്യം, ടി.പി.ചന്ദ്രശേഖരന്‍ -ഷുക്കൂര്‍ ഫസല്‍ വധത്തില്‍ സിപിഎമ്മിനുള്ള പങ്ക്‌, എം.എം.മണിയുടെ വിവാദ പ്രസംഗം,സ്‌ത്രീവിഷയത്തില്‍ രണ്ട്‌ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കേണ്ടി വന്നത്‌, പാര്‍ട്ടി നേരിട്ട കടുത്ത വിഭാഗീയത, നിക്ഷിപ്‌ത താല്‍പര്യക്കാരുമായി പാര്‍ട്ടി നേതാക്കളുടെ സംസര്‍ഗ്ഗം എന്നിവ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി സിപിഎമ്മിന്റെ അണികളെയാകെ നിര്‍ജീവമാക്കിയിരിക്കുകയായിരുന്നു. ഇതിന്റെ പരിണതിയായാണ്‌ , ആതിരേ,കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പാര്‍ട്ടി നടത്തിയ പ്രധാന സമരങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടിയത്‌. .സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക്‌, ആദിവാസി ഭൂസമരം എന്നിവയുടെ ദയനീയാന്ത്യം, നേതൃത്വത്തില്‍ അണികള്‍ക്ക്‌ ഏതാണ്ട്‌ പൂര്‍ണമായി തന്നെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ സംസാരിക്കുന്ന തെളിവുകളാണ്‌.. പാര്‍ട്ടി പത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രചാരം കുറഞ്ഞത്‌, പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ കുത്തനെ ഉയര്‍ന്നത്‌, 2009ലെ ലോകസഭാ തിരഞ്ഞെടുപ്പ്‌, 2010ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്‌, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ എന്നിവയില്‍ എല്‍ ഡിഎഫിനുണ്ടായ തുടര്‍ച്ചയായ പരാജയം എന്നിവയ്‌ക്കെല്ലാം ഉത്തരവാദികള്‍ പിണറായി വിജയനും കണ്ണൂര്‍ ലോബിയുമായിരുന്നു. എന്നാല്‍ സോളാര്‍ തട്ടിപ്പിനെതിരെ സിപിഎം നടത്തിയ പ്രക്ഷോഭങ്ങള്‍ സാവധാനം സിപിഎം അണികളെ നിര്‍ജീവാവസ്ഥയില്‍നിന്ന്‌ ഉണര്‍ത്തുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ സ്വഭാവത്തിലോ നയങ്ങളിലോ ഉണ്ടായ മാറ്റമല്ല, മറിച്ച്‌, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സോളാര്‍ തട്ടിപ്പ്‌ വിഷയത്തില്‍ തുടര്‍ച്ചയായി പുലര്‍ത്തിയ തെറ്റായ സമീപനമായിരുന്നു,ആതിരേ, സിപിഎമ്മിന്റെ സമരങ്ങള്‍ക്ക്‌ ശക്തി പകര്‍ന്ന പ്രധാന ഘടകം. അതിലുപരി സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ സരിത പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി രൂക്ഷമായ ഭാഷയില്‍ തിരിഞ്ഞത് സര്‍ക്കാരിനെതിരെയുള്ള ജനരോഷം ആളിക്കത്തിച്ചു. തന്നെയുമല്ല, കുറേ മാസങ്ങളായി സിപിഎമ്മിനെ തുടര്‍ച്ചയായി കടന്നാക്രമിച്ചുപോന്ന മാധ്യമങ്ങള്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധ നിലപാട്‌ സ്വീകരിച്ചതും അണികള്‍ക്കിടയില്‍ ആവേശം വര്‍ദ്ധിപ്പിച്ചു.അണികളില്‍ ഭൂരിഭാഗത്തിനും ഒട്ടും താല്‍പര്യമില്ലാതിരുന്ന, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍ എന്നിവരുടെയും വാക്കുകള്‍ അണികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സാവധാനത്തിലാണെങ്കിലും , ആതിരേ, അണികള്‍ നേതൃത്വത്തെ വീണ്ടും വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു. തങ്ങളെ സമര സജ്ജരാക്കാന്‍ നേതൃത്വം തയ്യാറായതില്‍ അണികള്‍ വീണ്ടും ആവേശം കൊണ്ടു. സോളാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി സിപിഎം നേതൃത്വം അനിശ്ചിതകാല സെക്രട്ടേറിയറ്റ്‌ ഉപരോധം പ്രഖ്യാപിച്ചതോടെ ആവേശം അണപൊട്ടിയൊഴുകി. ഏതാണ്ട്‌ ഒന്നര പതിറ്റാണ്ടിനുശേഷം സമരോത്സുക നാളുകള്‍ തിരികെ വരികയാണെന്ന്‌ അണികള്‍ സ്വപ്‌നം കണ്ടു. അനിശ്ചിതകാല ഉപരോധം വിജയിപ്പിക്കാന്‍ അണികള്‍ കൈയും മെയ്യും മറന്ന്‌ രംഗത്തിറങ്ങി. അനിശ്ചിതകാല സെക്രട്ടേറിയറ്റ്‌ ഉപരോധത്തിന്‌ തിരുവനന്തപുരത്തെത്തിയ പതിനായിരക്കണക്കിന്‌ അണികള്‍ ഒരു ഐതിഹാസിക സമരത്തില്‍ ത്യാഗപൂര്‍വ്വം പങ്കെടുത്ത്‌ തങ്ങളുടെ വിപ്‌ളവ വീര്യം സ്‌ഫുടം ചെയ്‌തെടുക്കാമെന്ന സ്വപ്‌നത്തോടെയാണ്. എന്നാല്‍ ഉപരോധത്തിന്‌ തിരുവനന്തപുരത്തെത്തിയ പതിനായിരങ്ങള്‍, തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്നറിഞ്ഞത്,ആതിരേ, ഇവിടെ വന്നതിനുശേഷം മാത്രമാണ്‌. സെക്രട്ടേറിയറ്റിന്റെ നാല്‌ ഗേറ്റ്‌ ഉപരോധിക്കാനെത്തിയ തങ്ങളോട്‌ നാലാം ഗേറ്റ്‌ ഉപരോധിക്കേണ്ട എന്ന്‌ നേതൃത്വം ആവശ്യപ്പെട്ടതോടെ അണികള്‍ക്ക്‌ തിരിച്ചടിയേറ്റു. തൊട്ടുപിന്നാലെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുമുണ്ടാക്കി. 48 മണിക്കൂര്‍ പോലും പൂര്‍ത്തിയാക്കാതെ സമരം അവസാനിപ്പിച്ച്‌ തിരികെ പോകാന്‍ തങ്ങളോട്‌ ആജ്ഞാപിച്ച നേതൃത്വത്തിനെതിരെ എല്ലാ ജില്ലകളിലുമുള്ള അണികളില്‍ രോഷം പുകയുകയാണ്‌. നേതൃത്വം തങ്ങളെ അടിമുടി വഞ്ചിച്ചു എന്ന ബോധ്യം അണികളിലാകെ പടരുകയാണ്‌. സമരശേഷമുള്ള പിണറായി വിജയന്റെ പ്രഖ്യാപനങ്ങളും എന്തിനധികം പോളിറ്റ്‌ ബ്യൂറോയുടെ വിലയിരുത്തല്‍പോലും പുച്ഛിച്ച്‌ തള്ളുകയാണ്‌ അണികള്‍. സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടും വ്യത്യസ്ഥമല്ല. സോളാര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന തന്ത്രപരമായ നിലപാടിലൂടെ മുഖ്യമന്ത്രി സമരത്തെ യഥാര്‍ത്ഥത്തില്‍ തോല്‍പിക്കുകയാണ്‌ ചെയ്‌തത്‌. ഫലത്തില്‍ ഇടതുകക്ഷികള്‍ വന്‍സമരം നടത്തി വിജയം ഉമ്മന്‍ചാണ്ടിക്ക്‌ സമ്മാനിച്ചു എന്ന്‌ പറയാം. സരിതയുടെ ഫോട്ടോ വിവാദത്തില്‍ ഫോട്ടോ വ്യാജമാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ഉമ്മന്‍ചാണ്ടിയെ കുഴിയില്‍ ചാടിക്കുവാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആവതു ശ്രമിച്ചെങ്കിലും അതില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ഇടതു നേതാക്കള്‍ക്ക്‌ ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞതിനും കാരണം വേറെ തിരയേണ്ടിവരില്ല,ആതിരേ. എല്ലാം ഇരുപക്ഷത്തുമുള്ള നേതാക്കള്‍ മുന്‍കൂട്ടി നിശ്ചയിച്ചപോലെ തന്നെ നടന്നു. മുഖ്യമന്ത്രിക്ക്‌ രാജിവയ്‌ക്കേണ്ടി വന്നില്ല, ഇടത്‌ സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടു. പകരം `ശശി'യായത്‌ പാവം പ്രവര്‍ത്തകരും. സമരത്തിന്‌ ഒരുക്കങ്ങള്‍ നടത്താന്‍ തങ്ങളുടെ ജോലി പോലും ഉപേക്ഷിച്ച്‌ ഉമ്മന്‍ചാണ്ടിയുടെ രാജി സ്വപ്‌നം കണ്ടു നടന്ന സാധാരണ പ്രവര്‍ത്തകരോട്‌ ചാണ്ടിക്കെതിരെ സമരം ഇനിയും ശക്തമാക്കുമെന്ന്‌ പറയുമ്പോഴും ഇത്ര നല്ലൊരു ചാന്‍സ്‌ കിട്ടിയിട്ടും അത്‌ മുതലെടുക്കനാവാത്ത`തരികിട നേതൃത്വമായിട്ടേ പിണറായിയേയും കൂട്ടരേയും,ആതിരേ, പാര്‍ട്ടി അണികളുംമലയാളികളും വിലയിരുത്തൂ.