Sunday, September 1, 2013
പിണറായിയും കോടിയേരിയും:ഉപരോധ സമരത്തിലെ ചതിയന്‍ ചന്തുമാര്‍
ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ പങ്ക് അണികള്‍ക്കും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തമാണ്. എന്നാല്‍ ഇതുസംബന്ധിച്ച ` കോണ്‍ക്രീറ്റ് എവിഡന്‍സ് 'പുറത്തായിട്ടില്ലായിരുന്നു. ഇത് പുറത്തുവരാതിരിക്കാന്‍ സിപിഎം നേതൃത്വവും യുഡിഎഫ് നേതൃത്വവും സമവായത്തിലെത്തിയിരുന്നു. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനുശേഷം പോലീസ് അന്വേഷണം മന്ദഗതിയിലായപ്പോഴേ `` ചോറുണ്ണുന്നവര്‍ക്കെല്ലാം'' കള്ളക്കളി ബോധ്യമായതാണ്. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ``ടി.പി.വധത്തിലെ ‘തിമിംഗിലങ്ങളെ'ക്കുറിച്ച് അന്നെല്ലാം വാതോരാതെ സംസാരിച്ചിരുന്നത്. അന്വേഷണം മുന്നോട്ടുവിടാത്ത തിരുവഞ്ചൂരിന്റേയുംഉമ്മന്‍ ചാണ്ടിയുടേയും നിലപാട് മുല്ലപ്പള്ളിയെ വല്ലാതെ പ്രകോപിക്കുകയും ചെയ്‌തു. വി.എസ്.അച്യുതാനന്ദനും ഈ നിലപാടിലായിരുന്നു ഉറച്ചുനിന്നത്. ഇന്നും ടി.പി.യുടെ വിധവ രമയടക്കമുള്ള ആര്‍എംപിക്കാര്‍ വിശ്വസിക്കുന്നതും ഇതുതന്നെയാണ്. .എളമരം-പിണറായി ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തു വിടുമെന്നും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി.വധത്തിലെ?ഗൂഢാലോചന സംബന്ധിച്ച് 120 ബി വകുപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് ടി പി വധക്കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടാല്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകുമെന്നും കുഞ്ഞാലിക്കുട്ടിയിലൂടെ അറിയിച്ചതോടെ പിണറായിയുടെ പ്രതിരോധം തകര്‍ന്നു, ഉപരോധസമരം അപഹാസ്യമാം വിധം ചിതറിക്കപ്പെട്ടു.
ആതിരേ,അവകാശസമരങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ജനകീയമുന്നേറ്റമെന്ന് അടായാളപ്പെടുത്തേണ്ടിയിരുന്ന വര്‍ഗ-ബഹുജന വികാരമാണ് 2013 ആഗസ്റ്റ് 12ന് കേരള തലസ്ഥാനത്ത് കണ്ടത്. .. സോളാര്‍തട്ടിപ്പ് കേസിന്റെ രക്ഷാധികാരിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടായിരുന്നു ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനപങ്കാളിത്തത്തോടെ നടന്ന സെക്രട്ടേറിയറ്റ് ഉപരോധം.
എന്നാല്‍ സമരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, യുഡിഎഫുമായി ലെയ്‌സണ്‍ നടത്തി സമരത്തേയും സഖാക്കളെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനും, പോളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണനും വഞ്ചിച്ച് ഉമ്മന്‍ ചാണ്ടിയുടെ അഞ്ചാംപത്തികളാകുന്ന വര്‍ഗവിരുദ്ധതയ്‌ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
നവലിബറല്‍ ആശയങ്ങളുടെ വക്താക്കളായി പാര്‍ട്ടിയേയും പ്രത്യയശാസ്‌ത്രത്തേയും നിരന്തരം വാണിഭച്ചരക്കാക്കുന്ന പിണറായിയുടേയും കോടിയേരിയുടേയും കുതന്ത്രങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി പാര്‍ട്ടിയും അണികളും ഈ പാര്‍ട്ടിയില്‍ മോചനപ്രതീക്ഷകള്‍ അര്‍പ്പിച്ചവരും,ആതിരേ, ദാരുണമായി ഇരകളാക്കപ്പെടുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കുന്നതുവരെ ഒരു ഈച്ചയെപ്പോലും സെക്രട്ടേറിയറ്റിലേയ്‌ക്ക് കടത്തിവിടാതെ, ഒരു ലക്ഷം സമരസഖാക്കള്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റേയും മുട്ടിടിച്ചു. ഇതുവരെ പറഞ്ഞ കള്ളങ്ങളെല്ലാം പൊളിയുമെന്നും നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും അവര്‍ ആത്മാര്‍ഥമായി ഭയന്നു. ആ വെപ്രാളത്തിലാണ് കേന്ദ്രസേനയെ വിളിക്കാനുണ്ടായ തീരുമാനം.
അതേസമയം കേന്ദ്രസേനയെ വിന്യസിക്കുന്നു എന്ന വാര്‍ത്ത സമരസഖാക്കളില്‍ പുതിയൊരു പോരാട്ടവീര്യമാണ് പകര്‍ന്നത്. .ഒപ്പം സമരത്തെ തോല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അവലംബിച്ച നടപടികളും ബൂമറാങ്ങായി. യുഡിഎഫില്‍പ്പോലും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരായ മുറുമുറുപ്പുയര്‍ന്നു. കെ.മുരളീധരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും ഇക്കാര്യം തുറന്നടിക്കുകയും ചെയ്‌തു. സമരത്തെ സൈന്യം നേരിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് കേരള പോലീസ് ഉത്തരവാദികളാവില്ലെന്ന് ഉന്നത പോലീസ് ഓഫീസര്‍മാരും പ്രഖ്യാപിച്ചു. മാധ്യമങ്ങളും സമരപക്ഷം ചേര്‍ന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.
ഇങ്ങനെ ഐതിഹാസികമായ ഒരു സമരവിജയത്തിന് ഘടകങ്ങളെല്ലാം അനുകൂലമായ സാഹചര്യത്തേയാണ് ,ആതിരേ,അഴിമതിക്കെതിരായ ജനമുന്നേറ്റത്തെ പിണറായിയും കോടിയേരിയും പിന്നില്‍ നിന്ന് കുത്തിമലര്‍ത്തിയതും അണികളുടെ സമരസജ്ജതയേയും സമരവീര്യത്തേയും ബ്രൂട്ടസിനേക്കാള്‍ നീചമായി ഒറ്റുകൊടുത്തതും. ഇതിന് പിണറായിയും കോടിയേരിയുമടങ്ങുന്ന ഉപജാപകസംഘത്തിന് വലിയ വില കൊടുക്കേണ്ടിയും വരും.സംശയമില്ല.വിജയിച്ച ഏതെങ്കിലും സമരത്തെക്കുറിച്ച് വിശദീകരിക്കേണ്ട ഗതികേട് പോരാട്ടസമരത്തില്‍ ഒരുകാലത്തും നേതാക്കള്‍ക്കുണ്ടായിട്ടില്ല.ഇവിടാകട്ടെ സംസ്ഥാന തലം മുതല്‍ ബ്രാഞ്ച് തലം വരെ ‘വിജയ-വിശദീകരണം’ നല്‍കുകയാണ് പിണറായി.അണികളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് വിയര്‍ത്തൊലിക്കുന്ന സിപിഎം നേതൃത്വത്തെയാണ്,ആതിരേ,പുച്ഛത്തോടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്..!
ഉപരോധ സമരം പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷണനും സര്‍ക്കാര്‍ മിഷണറിയും അടവുകള്‍ പതിനെട്ടും പയറ്റി. അക്കൂട്ടത്തിലാണ് ടി.പി.ചന്ദ്രശേഖരന്റെ വധവും സരിതയുമായി ഇടത് മന്ത്രിസഭയിലേയും മുന്നണിയിലേയും ‘ അങ്കിളി’നും ചില നേതാക്കള്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധവും നിര്‍ണായകമായത്. . . ഈ ഘടകങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ ബ്‌ളാക്ക്മെയ്ലിംഗില്‍ പിണറായിയുടെയും കോടിയേരിയുടേയും അടി തെറ്റി, പിടി അയഞ്ഞു.പിന്നെ സമരം `ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത വിധം' അവസാനിപ്പിക്കാനുള്ള ലെയ്‌സണ്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. ഇക്കാര്യത്തില്‍, പിണറായിയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെയും കോടിയേരിയെ ഒതുക്കാന്‍ കെ.എം.മാണിയുടേയും അകമഴിഞ്ഞ പിന്തുണ ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കുകയും ചെയ്‌തു.
ടി.പി.ചന്ദ്രശേഖരന്‍ ബീഭത്സമായി കൊല്ലപ്പെട്ട രാത്രി എളമരം കരീമും പിണറായി വിജയനും നടത്തിയ ഫോണ്‍വിളിയാണ് ,ആതിരേ, ഉമ്മന്‍ ചാണ്ടി തുറുപ്പുചീട്ടാക്കിയത്. ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ പങ്ക് അണികള്‍ക്കും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തമാണ്. എന്നാല്‍ ഇതുസംബന്ധിച്ച ` കോണ്‍ക്രീറ്റ് എവിഡന്‍സ് 'പുറത്തായിട്ടില്ലായിരുന്നു. ഇത് പുറത്തുവരാതിരിക്കാന്‍ സിപിഎം നേതൃത്വവും യുഡിഎഫ് നേതൃത്വവും സമവായത്തിലെത്തിയിരുന്നു. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനുശേഷം പോലീസ് അന്വേഷണം മന്ദഗതിയിലായപ്പോഴേ `` ചോറുണ്ണുന്നവര്‍ക്കെല്ലാം'' കള്ളക്കളി ബോധ്യമായതാണ്. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ``ടി.പി.വധത്തിലെ ‘തിമിംഗിലങ്ങളെ'ക്കുറിച്ച് അന്നെല്ലാം വാതോരാതെ സംസാരിച്ചിരുന്നത്. അന്വേഷണം മുന്നോട്ടുവിടാത്ത തിരുവഞ്ചൂരിന്റേയുംഉമ്മന്‍ ചാണ്ടിയുടേയും നിലപാട് മുല്ലപ്പള്ളിയെ വല്ലാതെ പ്രകോപിക്കുകയും ചെയ്‌തു. വി.എസ്.അച്യുതാനന്ദനും ഈ നിലപാടിലായിരുന്നു ഉറച്ചുനിന്നത്. ഇന്നും ടി.പി.യുടെ വിധവ രമയടക്കമുള്ള ആര്‍എംപിക്കാര്‍ വിശ്വസിക്കുന്നതും ഇതുതന്നെയാണ്
എളമരം-പിണറായി ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തു വിടുമെന്നും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി.വധത്തിലെ?ഗൂഢാലോചന സംബന്ധിച്ച് 120 ബി വകുപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് ടി പി വധക്കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടാല്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകുമെന്നും കുഞ്ഞാലിക്കുട്ടിയിലൂടെ അറിയിച്ചതോടെ പിണറായിയുടെ പ്രതിരോധം തകര്‍ന്നു,ആതിരേ, ഉപരോധസമരം അപഹാസ്യമാം വിധം ചിതറിക്കപ്പെട്ടു.
സമാന്തരമായി കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനും മൂന്ന് എംഎല്‍എമാര്‍ക്കും സരിതയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ പെന്‍ഡ്രൈവ് ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കെ.എം.മാണിയിലൂടെ കോടിയേരി ബാലകൃഷ്‌ണനേയും അറിയിച്ചു. ഇത്രയുമായപ്പോള്‍ സഖാക്കളുടെ സമരവീര്യം ആവിയാകുകയും സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാനെത്തിയവര്‍ ഊരക്കുരുക്കിലാകുമെന്ന അവസ്ഥയും സംജാതമായി. ഇതില്‍ ആത്മവിശ്വാസം പൂണ്ട ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി, ഷുക്കൂര്‍ വധം, ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം എന്നീ കാര്‍ഡുകളുമിറക്കി.
ഇതോടെ സമവായം ഉരുത്തിരിഞ്ഞു. പിന്നീടുണ്ടായ എല്‍ഡിഎഫ്- -- യുഡിഎഫ് നടപടികളെല്ലാം സമരസഖാക്കളുടേയും പൊതുസമൂഹത്തിന്റേയും കണ്ണില്‍ പൊടിയിടാനുള്ള തത്രങ്ങള്‍ മാത്രമായിരുന്നു. ഒന്നര ദിവസത്തിനുള്ളില്‍ സമരം തീര്‍ക്കാമെന്ന ഉറപ്പ് പിണറായിയില്‍ നിന്നും കോടിയേരിയില്‍ നിന്നും ലഭിച്ചതോടെ ഉമ്മന്‍ ചാണ്ടിയും അഡ്‌ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി. സൈന്യത്തെ ബാരക്കിലിരുത്തിയതും തലസ്ഥാനത്തെ മദ്യഷാപ്പുകള്‍ ചൊവ്വാഴ്‌ച ഉച്ചവരെ മാത്രം അടച്ചിട്ടതും സെക്രട്ടേറിയറ്റിന് രണ്ടുദിവസം അവധി പ്രഖ്യാപിച്ചതും ആ പത്രസമ്മേളനത്തില്‍ (തിങ്കളാഴ്‌ച) നാളെ നിങ്ങള്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതും ഈ സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ചൊവ്വാഴ്‌ചത്തെ ജുഡിഷ്യല്‍ അന്വേഷണ പ്രഖ്യാപനവും അത് കേട്ടപാടെ ഉപരോധസമരം പിന്‍വലിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടി-പിണറായി ഒത്തുതീര്‍പ്പിന്റെ ലൈനില്‍ തന്നെയായിരുന്നു.ആതിരേ, വിഢികളായത് അണികളും പൊതുസമൂഹവും
അതേസമയം, ആഴ്‌ചകളുടെ തയ്യാറെടുപ്പിന് അവസാനം പതിനായിരക്കണക്കിന് സാധാരണ പ്രവര്‍ത്തകരെ തിരുവനന്തപുരത്തെത്തിച്ച്, ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് ഉപരോധിപ്പിച്ചതിനുശേഷം സര്‍ക്കാരുമായി ധാരണയുണ്ടാക്കി പൊടുന്നനെ ഉപരോധം അവസാനിപ്പിച്ച സി പി എം നേതൃത്വത്തിന്റെ നടപടിയില്‍ അണികള്‍ ക്ഷുഭിതരാണ്; പിണറായി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ അണികള്‍ക്ക് അവശേഷിച്ചിരുന്ന വിശ്വാസം നഷ്ടമാകുകയും ചെയ്‌തു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രത്യയശാസ്‌ത്രപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ പിണറായി അടക്കമുള്ളവര്‍ പുലര്‍ത്തിവരുന്ന വക്രീകരിച്ച സമീപനം വലിയൊരു ശതമാനം അണികളെ നിര്‍ജീവമാക്കുകയും നേതൃത്വത്തിനെതിരാക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ ലാവ്‌ലിന്‍ അഴിമതി കേസില്‍ പ്രതിയായത്, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും പണം വാങ്ങിയ നടപടി, സംസ്ഥാനത്തിന്റെ വിലപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുന്ന സംസ്ഥാന ഡേറ്റാ സെന്ററിന്റെ നടത്തിപ്പ് കുത്തകയായ റിലയന്‍സിന് നല്‍കിയ നടപടി, പ്രതിപക്ഷ നേതാവിന്റെ മകനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയുമായി ഉണ്ടാക്കിയ സഖ്യം, ടി.പി.ചന്ദ്രശേഖരന്‍ -ഷുക്കൂര്‍ ഫസല്‍ വധത്തില്‍ സിപിഎമ്മിനുള്ള പങ്ക്, എം.എം.മണിയുടെ വിവാദ പ്രസംഗം,സ്‌ത്രീവിഷയത്തില്‍ രണ്ട് ജില്ലാ സെക്രട്ടറിമാരെ പുറത്താക്കേണ്ടി വന്നത്, പാര്‍ട്ടി നേരിട്ട കടുത്ത വിഭാഗീയത, നിക്ഷിപ്‌ത താല്‍പര്യക്കാരുമായി പാര്‍ട്ടി നേതാക്കളുടെ സംസര്‍ഗ്ഗം എന്നിവ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി സിപിഎമ്മിന്റെ അണികളെയാകെ നിര്‍ജീവമാക്കിയിരിക്കുകയായിരുന്നു.
ഇതിന്റെ പരിണതിയായാണ് , ആതിരേ,കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പാര്‍ട്ടി നടത്തിയ പ്രധാന സമരങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടിയത്. .സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക്, ആദിവാസി ഭൂസമരം എന്നിവയുടെ ദയനീയാന്ത്യം, നേതൃത്വത്തില്‍ അണികള്‍ക്ക് ഏതാണ്ട് പൂര്‍ണമായി തന്നെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ സംസാരിക്കുന്ന തെളിവുകളാണ്.. പാര്‍ട്ടി പത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രചാരം കുറഞ്ഞത്, പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് കുത്തനെ ഉയര്‍ന്നത്, 2009ലെ ലോകസഭാ തിരഞ്ഞെടുപ്പ്, 2010ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ എല്‍ ഡിഎഫിനുണ്ടായ തുടര്‍ച്ചയായ പരാജയം എന്നിവയ്‌ക്കെല്ലാം ഉത്തരവാദികള്‍ പിണറായി വിജയനും കണ്ണൂര്‍ ലോബിയുമായിരുന്നു.
എന്നാല്‍ സോളാര്‍ തട്ടിപ്പിനെതിരെ സിപിഎം നടത്തിയ പ്രക്ഷോഭങ്ങള്‍ സാവധാനം സിപിഎം അണികളെ നിര്‍ജീവാവസ്ഥയില്‍നിന്ന് ഉണര്‍ത്തുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ സ്വഭാവത്തിലോ നയങ്ങളിലോ ഉണ്ടായ മാറ്റമല്ല, മറിച്ച്, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ തുടര്‍ച്ചയായി പുലര്‍ത്തിയ തെറ്റായ സമീപനമായിരുന്നു,ആതിരേ, സിപിഎമ്മിന്റെ സമരങ്ങള്‍ക്ക് ശക്തി പകര്‍ന്ന പ്രധാന ഘടകം. അതിലുപരി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് സരിത പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി രൂക്ഷമായ ഭാഷയില്‍ തിരിഞ്ഞത് സര്‍ക്കാരിനെതിരെയുള്ള ജനരോഷം ആളിക്കത്തിച്ചു. തന്നെയുമല്ല, കുറേ മാസങ്ങളായി സിപിഎമ്മിനെ തുടര്‍ച്ചയായി കടന്നാക്രമിച്ചുപോന്ന മാധ്യമങ്ങള്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതും അണികള്‍ക്കിടയില്‍ ആവേശം വര്‍ദ്ധിപ്പിച്ചു.അണികളില്‍ ഭൂരിഭാഗത്തിനും ഒട്ടും താല്‍പര്യമില്ലാതിരുന്ന, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍ എന്നിവരുടെയും വാക്കുകള്‍ അണികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സാവധാനത്തിലാണെങ്കിലും , ആതിരേ, അണികള്‍ നേതൃത്വത്തെ വീണ്ടും വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തങ്ങളെ സമര സജ്ജരാക്കാന്‍ നേതൃത്വം തയ്യാറായതില്‍ അണികള്‍ വീണ്ടും ആവേശം കൊണ്ടു. സോളാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി സിപിഎം നേതൃത്വം അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചതോടെ ആവേശം അണപൊട്ടിയൊഴുകി. ഏതാണ്ട് ഒന്നര പതിറ്റാണ്ടിനുശേഷം സമരോത്സുക നാളുകള്‍ തിരികെ വരികയാണെന്ന് അണികള്‍ സ്വപ്‌നം കണ്ടു. അനിശ്ചിതകാല ഉപരോധം വിജയിപ്പിക്കാന്‍ അണികള്‍ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങി. അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തിന് തിരുവനന്തപുരത്തെത്തിയ പതിനായിരക്കണക്കിന് അണികള്‍ ഒരു ഐതിഹാസിക സമരത്തില്‍ ത്യാഗപൂര്‍വ്വം പങ്കെടുത്ത് തങ്ങളുടെ വിപ്‌ളവ വീര്യം സ്‌ഫുടം ചെയ്‌തെടുക്കാമെന്ന സ്വപ്‌നത്തോടെയാണ്.
എന്നാല്‍ ഉപരോധത്തിന് തിരുവനന്തപുരത്തെത്തിയ പതിനായിരങ്ങള്‍, തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്നറിഞ്ഞത്,ആതിരേ, ഇവിടെ വന്നതിനുശേഷം മാത്രമാണ്. സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റ് ഉപരോധിക്കാനെത്തിയ തങ്ങളോട് നാലാം ഗേറ്റ് ഉപരോധിക്കേണ്ട എന്ന് നേതൃത്വം ആവശ്യപ്പെട്ടതോടെ അണികള്‍ക്ക് തിരിച്ചടിയേറ്റു. തൊട്ടുപിന്നാലെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുമുണ്ടാക്കി. 48 മണിക്കൂര്‍ പോലും പൂര്‍ത്തിയാക്കാതെ സമരം അവസാനിപ്പിച്ച് തിരികെ പോകാന്‍ തങ്ങളോട് ആജ്ഞാപിച്ച നേതൃത്വത്തിനെതിരെ എല്ലാ ജില്ലകളിലുമുള്ള അണികളില്‍ രോഷം പുകയുകയാണ്. നേതൃത്വം തങ്ങളെ അടിമുടി വഞ്ചിച്ചു എന്ന ബോധ്യം അണികളിലാകെ പടരുകയാണ്.
സമരശേഷമുള്ള പിണറായി വിജയന്റെ പ്രഖ്യാപനങ്ങളും എന്തിനധികം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍പോലും പുച്ഛിച്ച് തള്ളുകയാണ് അണികള്‍. സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടും വ്യത്യസ്ഥമല്ല.
സോളാര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന തന്ത്രപരമായ നിലപാടിലൂടെ മുഖ്യമന്ത്രി സമരത്തെ യഥാര്‍ത്ഥത്തില്‍ തോല്‍പിക്കുകയാണ് ചെയ്‌തത്. ഫലത്തില്‍ ഇടതുകക്ഷികള്‍ വന്‍സമരം നടത്തി വിജയം ഉമ്മന്‍ചാണ്ടിക്ക് സമ്മാനിച്ചു എന്ന് പറയാം. സരിതയുടെ ഫോട്ടോ വിവാദത്തില്‍ ഫോട്ടോ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടിയെ കുഴിയില്‍ ചാടിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവതു ശ്രമിച്ചെങ്കിലും അതില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ഇടതു നേതാക്കള്‍ക്ക് ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞതിനും കാരണം വേറെ തിരയേണ്ടിവരില്ല,ആതിരേ.
എല്ലാം ഇരുപക്ഷത്തുമുള്ള നേതാക്കള്‍ മുന്‍കൂട്ടി നിശ്ചയിച്ചപോലെ തന്നെ നടന്നു. മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നില്ല, ഇടത് സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടു. പകരം `ശശി'യായത് പാവം പ്രവര്‍ത്തകരും. സമരത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ തങ്ങളുടെ ജോലി പോലും ഉപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ രാജി സ്വപ്‌നം കണ്ടു നടന്ന സാധാരണ പ്രവര്‍ത്തകരോട് ചാണ്ടിക്കെതിരെ സമരം ഇനിയും ശക്തമാക്കുമെന്ന് പറയുമ്പോഴും ഇത്ര നല്ലൊരു ചാന്‍സ് കിട്ടിയിട്ടും അത് മുതലെടുക്കനാവാത്ത`തരികിട നേതൃത്വമായിട്ടേ പിണറായിയേയും കൂട്ടരേയും,ആതിരേ, പാര്‍ട്ടി അണികളുംമലയാളികളും വിലയിരുത്തൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment