Tuesday, June 29, 2010

കേന്ദ്രവും സംസ്ഥാനവും മത്സരിച്ച്‌ ജനങ്ങളെ ദ്രോഹിക്കുമ്പോള്‍

ഇന്ധനവില വര്‍ധനയുടെ അധികഭാരം ജനങ്ങളില്‍ ഏല്‍ക്കാതിരിക്കാനുള്ള നടപടികളാണ്‌ സര്‍ക്കാരില്‍ നിന്ന്‌ സാധരണക്കാര്‍ പ്രതീക്ഷിക്കുന്നത്‌. ഇന്ധന വില വര്‍ധനയിലൂടെ സര്‍ക്കാരിന്‌ ലഭിക്കുന്ന അധിക നികുതി വേണ്ടന്ന്‌ വെയ്ക്കുക എന്നതാണ്‌ അതിനുള്ള നടപടി. ആ ഒരു നന്മ ചെയ്യാന്‍ പക്ഷെ, ഇടത്‌ സര്‍ക്കാര്‍ തയ്യാറുമല്ല. കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഇന്ധനവില വര്‍ധിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഈ അധിക നികുതി ഒഴിവാക്കി ജനങ്ങളുടെ ഭാരം കുറച്ച മാതൃകാപരമായ ഒരു നടപടി കീഴ്‌വഴക്കമായുണ്ട്‌.അതിന്‌ തയ്യാറാകാതെ കേന്ദ്ര വിരോധത്തിന്റെ അടിസ്ഥാനത്തില്‍, കേന്ദ്രത്തിന്റെ നയ വൈകല്യത്തിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌. ഏത്‌ അഥിതി വന്നാലും കോഴിക്കാണ്‌ ഗതികേട്‌ എന്ന്‌ പറഞ്ഞതുപോലെ കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലുമുള്ള ഭരണവൈകല്യത്തിന്റെയും ജനദ്രോഹ നിലപാടുകളുടെയും ഭാരം പേറേണ്ടവര്‍ നികുതി നല്‍കുന്ന, വോട്ട്‌ ചെയ്യുന്ന സാധാരണക്കാരാണ്‌. ഇവര്‍ക്കാകട്ടെ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കഴിവുമില്ല. പിന്നെന്ത്‌ ചെയ്യും.
അതേ, ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ കേന്ദ്ര-സംസ്ഥാന ഭര്‍ണകൂടങ്ങള്‍
പാര്‍ലമെന്റിലേയ്ക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റു നല്‍കി കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ വിജയിപ്പിച്ച സമ്മതിദായകനെ, ആതിരേ, അധികാരമേറ്റ നാള്‍മുതല്‍ അധിക്ഷേപിക്കുന്ന നയങ്ങളും നടപടികളുമാണ്‌ മന്‍മോഹനും സോണിയയും കൂട്ടരും അനുവര്‍ത്തിച്ച്‌ പോരുന്നത്‌. ആ ജനദ്രോഹത്തിന്റെ ഒടുവിലത്തെ ആണിയായിരുന്നു ഇന്ധനവില വര്‍ധന. പെട്രോളിന്‌ ലിറ്ററിന്‌ മൂന്നര രൂപയും ഡീസലിന്‌ രണ്ടുരൂപയും മണ്ണെണ്ണയ്ക്ക്‌ മൂന്ന്‌ രൂപയും പാചകവാതക സിലിണ്ടറിന്‌ 35 രൂപയും വര്‍ധിപ്പിച്ചുകൊണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ സാധാരണക്കാരുടെ മുതുകത്ത്‌ പുതിയ വിലഭാരം കയറ്റിവെച്ചിരിക്കുന്നത്‌.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ മൂന്നാം തവണയാണ്‌ പെട്രോള്‍ വില കൂട്ടുന്നത്‌. മണ്ണെണ്ണ വില എട്ട്‌ വര്‍ഷത്തിന്‌ ശേഷം. തീരുന്നില്ല ജനദ്രോഹത്തിന്റെ ചാട്ടവാറടി. പെട്രോളിയം വിപണി വില നിയന്ത്രണത്തില്‍ നിന്ന്‌ പിന്‍മാറിക്കൊണ്ട്‌ എണ്ണക്കമ്പനികള്‍ക്ക്‌ രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വില പുനര്‍നിര്‍ണയിക്കാനുള്ള അധികാരവും നല്‍കിയിരിക്കുന്നു. ഇനിമുതല്‍ രണ്ടാഴ്ചയിലൊരിക്കല്‍ എണ്ണക്കമ്പനികള്‍ പുനര്‍ നിര്‍ണയിക്കുന്ന വില നല്‍കിവേണം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ ഇന്ധനം വാങ്ങേണ്ടിവരിക.
എണ്ണക്കമ്പനികള്‍ വന്‍ നഷ്ടം നേരിടുന്നതുകൊണ്ട്‌ വില വര്‍ധിപ്പിക്കാതെ തരമില്ല എന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. പെട്രോള്‍, ഡീസല്‍ വില നിയന്ത്രണമൊഴിവാക്കുക. മണ്ണെണ്ണയ്ക്ക്‌ ആറ്‌ രൂപയും പാചകവാതകത്തിന്‌ 100 രൂപയും കൂട്ടുക എന്നായിരുന്നു സര്‍ക്കാര്‍ നിയമിച്ച കിരീത്‌ പരീഖ്‌ കമ്മിറ്റി നല്‍കിയ ശിപാര്‍ശ. ആ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ ജൂണ്‍ 25 വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ധനവില വര്‍ധന നടപ്പിലാക്കിയത്‌.
എണ്ണക്കമ്പനികള്‍ക്ക്‌ ഇപ്പോള്‍ 74,300 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ്‌ സര്‍ക്കാരിന്റെ വാദം. ഇപ്പോഴത്തെ വിലവര്‍ധനയിലൂടെ ഈ നഷ്ടം 53,000 കോടി രൂപയായി കുറയും. ഈ 53,000 രൂപ സര്‍ക്കാര്‍ ഇടപെട്ട്‌ നികത്തുകയും ചെയ്യും. എന്നുമാത്രമല്ല ഇന്ധനവിലവര്‍ധനയിലൂടെ ധനക്കമ്മികുറയ്ക്കാനും കേന്ദ്രസര്‍ക്കാരിന്‌ കഴിയും.
ഇതാണ്‌ പറച്ചിലെങ്കിലും, ആതിരേ, പെട്രോളിയം വിപണന രംഗത്ത്‌ പിടിച്ച്‌ നില്‍ക്കാന്‍ പാടുപെടുന്ന സ്വകാര്യ കമ്പനികളെ സഹായിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണം നീക്കിയതെന്നറിയുക. തുടക്കത്തില്‍ വിലകള്‍ തുല്യമാകുമെങ്കിലും ക്രമേണ പൊതുമേഖല എണ്ണക്കമ്പനികളെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കിലായിരിക്കും സ്വകാര്യകമ്പനികളുടെ വില്‍പ്പന. അതായത്‌ പൊതുമേഖലയെ പൊളിച്ചടുക്കാനുള്ള മന്മോഹന്റെയും കൂട്ടരുടേയും ഗൂഢനിക്കത്തിന്‌ ഒരു വിജയം കൂടി..!ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക്‌ വീപ്പയ്ക്ക്‌ 147 ഡോളര്‍ വിലയുള്ളപ്പോള്‍ നിശ്ചയിച്ച ഇന്ധനവിലയാണ്‌ നിലവിലുള്ളത്‌. ഇപ്പോള്‍ ക്രൂഡോയിലിന്റെ വില 76 ഡോളറിലേയ്ക്ക്‌ താഴ്‌ന്നിട്ടും ശുദ്ധീകരണ നഷ്ടത്തിന്റെ പേരില്‍ പാചകവാദകത്തിനടക്കം വില കൂട്ടിയത്‌ സാധാരണക്കാരുടെ വയറ്റത്തടിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ്‌..?
എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതാണോ അതോ മന്‍മോഹനെയും കൂട്ടരെയും അധികാരത്തിലേറ്റിയ സാധാരണക്കാരുടെ ജീവിതച്ചിലവ്‌ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണോ കേന്ദ്രസര്‍ക്കാര്‍ പ്രാഥമികമായി ചെയ്യേണ്ടതെന്ന ചോദ്യത്തിനാണ്‌, ആതിരേ, ഇവിടെ ഉത്തരം ലഭിക്കേണ്ടത്‌. എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാനും കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കാനും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വിലവര്‍ധനമൂലം അവശ്യവസ്തുക്കളുടെ വില ക്രമാധീതമായി ഉയരും. ഇപ്പോള്‍ തന്നെ വിലവര്‍ധനയില്‍ വീര്‍പ്പുമുട്ടുന്ന സാധാരണജനങ്ങളെ വീണ്ടും ദുരിതക്കയത്തിലേയ്ക്ക്‌ വലിച്ചെറിയാനെ ഈ തീരുമാനം ഉതകുകയുള്ളു. സാധാരണക്കാരുടെ ജീവിതം ദുഷ്കരമാകുന്നതുകൊണ്ട്‌ മന്‍മോഹനോ സോണിയ്ക്കോ മറ്റ്‌ കേന്ദ്ര മന്ത്രിമാര്‍ക്കോ തരിമ്പും വിഷമമില്ല എന്നതിന്റെ തെളിവാണ്‌ ഈ വിലവര്‍ധന. എന്നും ഇന്ത്യയിലെ സാധാരണക്കാരെ ദ്രോഹിച്ചും അവരുടെ പോക്കറ്റുകള്‍ ചോര്‍ത്തിയെടുത്തും ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകന്മാര്‍ക്കും തഴച്ച്‌ വളരാനുള്ള പരിസരമൊരുക്കാനാണ്‌ മന്‍മോഹനും കൂട്ടരും ശ്രമിച്ചിട്ടുള്ളത്‌.ആ രാഷ്ട്ര വഞ്ചനയുടെ പുതിയ അദ്ധ്യായമാണ്‌ ഇപ്പോഴത്തെ വിലവര്‍ദ്ധന.
സാമ്പത്തിക പരിഷ്കരണം എന്ന പേരില്‍ മന്‍മോഹന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച ജനവിരുദ്ധ നടപടികളുടെ ശാപമാണ്‌ ഇപ്പോഴത്തെ വിലവര്‍ധനയും അനുബന്ധ പ്രശ്നങ്ങളും. അവ കാലാനുസൃതമായി പരിഹരിക്കേണ്ടതിന്‌ പകരം സാമ്പത്തിക ശക്തികളോ സംഘടിതരോ അല്ലാത്ത സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞ്‌ എണ്ണക്കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നഷ്ടവും ധനക്കമ്മിയും നികത്താനെടുത്ത ഈ തീരുമാനം തീര്‍ച്ചയായും, ആതിരേ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക്‌ വഴിവെയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍തന്നെ ഇന്ത്യയിലെ ദരിദ്രരും ദുര്‍ബലരുമടങ്ങുന്ന അടിസ്ഥാന വിഭാഗത്തെ ചൂഷണം ചെയ്യുന്ന ഭരണകൂട നടപടികള്‍ മൂലം ജനങ്ങളുടെ അമര്‍ഷം മുതലെടുത്ത്‌ രാജ്യത്തിന്‌ തന്നെ ഭീഷണിയായി ഭീകര ശക്തികള്‍ വളര്‍ന്നുപന്തലിച്ചിട്ടുണ്ട്‌. ഈ വിഭാഗീയ, വിഘടന വാദികള്‍ ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന്‌ വിലയിരുത്തുന്നവര്‍ തന്നെയാണ്‌ തങ്ങളുടെ രാഷ്ട്രവിരുദ്ധ നയങ്ങളിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ വേദികള്‍ സൃഷ്ടിച്ചുനല്‍കുന്നത്‌.
തങ്ങള്‍ നല്‍കിയ വോട്ടും നല്‍കുന്ന നികുതിയും രാജ്യത്തിലെ സമ്പന്ന വിഭാഗങ്ങളുടെയും വ്യവസായ ഭീമന്മാരുടെയും താല്‍പ്പര്യങ്ങളും ലാഭേച്ഛകളും സംരക്ഷിക്കാന്‍ ഒരു ഭരണകൂടം മാറ്റിവെയ്ക്കുമ്പോള്‍ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിയുമെന്ന കാര്യത്തില്‍ സംശമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തിലും നിലവിലുള്ള പ്രതിപക്ഷത്തിന്റെ അനൈക്യം മൂലവും അടുത്ത അഞ്ചുവര്‍ഷം, എന്ത്‌ തോന്ന്യാസം നടപ്പിലാക്കിയാലും ഭരിക്കാമെന്ന ഉറപ്പുള്ളതുകൊണ്ടാണ്‌ ഇത്തരത്തിലുള്ള കഠിന ജനദ്രോഹ നടപടികള്‍ മന്‍മോഹനും കൂട്ടരും ഉളുപ്പൊട്ടുമില്ലാതെ സ്വീകരിക്കുന്നത്‌. ഈ നയവും നിലപാടുകളും പക്ഷെ, ചാവേറുകളുടെ വളര്‍ച്ചയ്ക്കാണ്‌ വളമാകുന്നതെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്ന മലയാളത്തിലെ പഴമൊഴി പോലെ ഉന്മൂലനത്തിന്റെ ശക്തികള്‍ ആഞ്ഞടിച്ച്‌ ഇത്തരം തീരുമാനമെടുക്കുന്ന ഭരണകൂട ഭീകരതകളില്‍ ചിലരെ ഇല്ലാതാക്കുമ്പോഴായിരിക്കും ഇവരൊക്കെ ഞെട്ടുക. അതേസമയം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള തീവ്ര മറുപടികളുടെ പൊള്ളലേല്‍ക്കാനും അതില്‍ പിടഞ്ഞ്‌ ഇല്ലാതാകാനും വിധിക്കപ്പെടുന്നത്‌ ഇന്നാട്ടിലെ നിരപരാധികളും സാധാരണക്കാരുമാണ്‌. സര്‍ക്കാരിന്റെ ദ്രോഹവും സര്‍ക്കാര്‍ വിരുദ്ധ ശക്തികളുടെ ഉന്മൂലന പ്രക്രിയകള്‍ക്കും ഒരുപോലെ വശംവദരാകാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌ ആതിരേ, അങ്ങനെ ഇന്ത്യയിലെ സാധാരണക്കാര്‍.
ഇന്ധനവില വര്‍ധന മൂലമുണ്ടാകുന്ന അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ രൂക്ഷത ഏറ്റവും ക്രൂരമായി ബാധിക്കുന്നത്‌ കേരളീയരെയാണ്‌. ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെയുള്ള വസ്തുക്കള്‍ക്ക്‌ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമെന്ന ഉപഭോക്തൃ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ്‌ ഇത്തവണത്തെ ഇന്ധന വിലവര്‍ധന. പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുമ്പോള്‍ സംസ്ഥാനത്തെ വാഹന ഉടമകളുടെ പ്രതിദിന ഇന്ധന ചെലവില്‍ നേരിടുന്നത്‌ 2.25 കോടിയിലേറെ രൂപയുടെ വര്‍ധനയാണ്‌. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലകളിലെ വര്‍ധന്‍ കൂടിയാകുമ്പോള്‍ സംസ്ഥാനത്തെ ഉപയോക്താക്കള്‍ക്ക്‌ ദിവസം 56.11 ലക്ഷം രൂപയുടെ കൂടി അധിക ബാധ്യത നേരിടേണ്ടി വരുന്നു. പാചകവാതകത്തിന്റെ വിലവര്‍ധന കുടുംബ ബജറ്റില്‍ സൃഷ്ടിക്കുന്നത്‌ വന്‍തുകയുടെ അധിക ബാധ്യതയാണ്‌. ഈ വിലവര്‍ധനയിലൂടെ ഉപയോക്താക്കളുടെ അധിക ബാധ്യത 44.60 ലക്ഷം രൂപയാണ്‌.
കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നയത്തെ പ്രതിരോധിക്കാനും എതിര്‍ത്ത്‌ തോല്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഇതിന്റെ പേരില്‍ പക്ഷെ,ആതിരേ കേരളത്തില്‍ നടന്നത്‌ കറതീര്‍ന്ന തോന്ന്യാസമാണ്‌. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ സംസ്ഥാന ഹര്‍ത്താലിനാണ്‌ ആഹ്വാനം ചെയ്തത്‌. ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികള്‍ ഭരണകൂടത്തിന്റെ ചില ജനവിരുദ്ധ നയങ്ങളെ ചെറുക്കാന്‍ ഗുണകരമാകുമെങ്കിലും ഇന്ധനവില വര്‍ധന പോലെയുള്ള ദ്രോഹങ്ങളെ അത്‌ ഒരിക്കലും ശമിപ്പിക്കുന്നതല്ല. മറിച്ച്‌ പൗരന്റെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ്‌ ചെയ്യുക. വളരെ വൈകിയാണ്‌ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍ ഫ്രഖ്യാപിച്ചത്‌. തന്മൂലം26-ാ‍ം തിയതി ശനിയാഴ്ച നടക്കാനിരുന്ന പിഎസ്സി പരീക്ഷയ്ക്കായി ദൂരസ്ഥലങ്ങളില്‍ നിന്ന്‌ യാത്ര തിരിച്ച പലര്‍ക്കും ഏറെ ബുദ്ധിമുട്ട്‌ നേരിടേണ്ടി വന്നു. വിവരമറിഞ്ഞ ചിലരെല്ലാം രാത്രി തന്നെ തിരികെ പോയെങ്കിലും ഭൂരിപക്ഷത്തിനും പിറ്റേദിവസത്തെ ഹര്‍ത്താലിന്റെ ദുരന്തം പേറേണ്ട ഗതികേടുണ്ടായി. എന്നുമാത്രമല്ല, അന്ന്‌ നടക്കേണ്ടിയിരുന്ന പിഎസ്സി പരീക്ഷ ഒക്ടോബര്‍ ഒമ്പതിലേയ്ക്ക്‌ മാറ്റിവെച്ചതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്‌ വേറെയും ഇനി അനുഭവിക്കണം. കേന്ദ്രത്തിന്റെ നയം മൂലമുണ്ടായ വിലവര്‍ധനയേക്കാള്‍ ദുരിതഭരിതമാണ്‌ അതിനെ എതിര്‍ക്കാന്‍ കേരളത്തിലെ ഇടതുമുന്നണിയും സര്‍ക്കാരും സ്വീകരിച്ച പ്രതിഷേധ മാര്‍ഗം.
അതേസമയം ഇന്ധനവില വര്‍ധനയുടെ അധികഭാരം ജനങ്ങളില്‍ ഏല്‍ക്കാതിരിക്കാനുള്ള നടപടികളാണ്‌ സര്‍ക്കാരില്‍ നിന്ന്‌ സാധരണക്കാര്‍ പ്രതീക്ഷിക്കുന്നത്‌. ഇന്ധന വില വര്‍ധനയിലൂടെ സര്‍ക്കാരിന്‌ ലഭിക്കുന്ന അധിക നികുതി വേണ്ടന്ന്‌ വെയ്ക്കുക എന്നതാണ്‌ അതിനുള്ള നടപടി. ആ ഒരു നന്മ ചെയ്യാന്‍ പക്ഷെ, ഇടത്‌ സര്‍ക്കാര്‍ തയ്യാറുമല്ല. കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഇന്ധനവില വര്‍ധിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഈ അധിക നികുതി ഒഴിവാക്കി ജനങ്ങളുടെ ഭാരം കുറച്ച മാതൃകാപരമായ ഒരു നടപടി കീഴ്‌വഴക്കമായുണ്ട്‌.അതിന്‌ തയ്യാറാകാതെ കേന്ദ്ര വിരോധത്തിന്റെ അടിസ്ഥാനത്തില്‍, കേന്ദ്രത്തിന്റെ നയ വൈകല്യത്തിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌. ഏത്‌ അഥിതി വന്നാലും കോഴിക്കാണ്‌ ഗതികേട്‌ എന്ന്‌ പറഞ്ഞതുപോലെ കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലുമുള്ള ഭരണവൈകല്യത്തിന്റെയും ജനദ്രോഹ നിലപാടുകളുടെയും ഭാരം പേറേണ്ടവര്‍ നികുതി നല്‍കുന്ന, വോട്ട്‌ ചെയ്യുന്ന സാധാരണക്കാരാണ്‌. ഇവര്‍ക്കാകട്ടെ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കഴിവുമില്ല. പിന്നെന്ത്‌ ചെയ്യും.
അതേ, ആതിരേ ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ കേന്ദ്ര-സംസ്ഥാന ഭര്‍ണകൂടങ്ങള്‍

Monday, June 28, 2010

ഹോ..... എന്തൊരു നാറ്റം, ബേബിമന്ത്രി....!

"അടിയന്‍ ലച്ചിപോം" എന്ന്‌ അവകാശപ്പെട്ടാണ്‌ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായി ചാര്‍ജെടുത്തത്‌. ആ നിമിഷം മുതല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ സമസ്ത മേഖലകളും പൊളിച്ചടുക്കപ്പെട്ടു എന്നതാണ്‌ വാസ്തവം. അതിന്റെ കൂടെയാണ്‌ ദുര്‍ഗന്ധം വമിക്കുന്ന ഈ ഉത്തരവാദിത്ത രാഹിത്യം ഇപ്പോള്‍ പുറത്തറിഞ്ഞിട്ടുള്ളത്‌. തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളുകളില്‍ അവരുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളവും ടോയ്‌ലറ്റ്‌ സൗകര്യവും ഇല്ല എന്ന്‌ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതരെ കൊണ്ട്‌ അവ നടത്തിച്ചെടുക്കാനും ഓരോ രക്ഷകര്‍ത്താവിനും ഉത്തരവാദിത്തമുണ്ടായിരുന്നു. അത്‌ ചെയ്യാതെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ അംഗീകരിക്കാന്‍ കഴിയുന്ന നിലപാടുമല്ല. ഇനിയെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ ഏറ്റെടുത്താല്‍ ഇത്തരത്തിലുള്ള ദുര്‍ഗന്ധപൂരിതമായ വാസ്തവങ്ങള്‍ ഒരു സ്കൂളിലും ഉണ്ടാവുകയില്ല.


"തൂറിയവനെ പേറിയാല്‍ പേറുന്നവനും നാറും" എന്നത്‌ ദുര്‍ഗന്ധപൂരിതമായ ഒരു പഴമൊഴിയല്ലെന്നും അത്‌ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌, ആരോഗ്യമന്ത്രി പി.കെ. ശ്രീമതി തുടങ്ങിയവരെ ബന്ധപ്പെടുത്തിയുള്ളതാണെന്നും വിശ്വസിക്കാന്‍ കേരളത്തിലെ പൊതുസമൂഹം നിര്‍ബന്ധിതമായിരിക്കുന്നു, ആതിരേ.
കഴിഞ്ഞദിവസം ഉണ്ടായ ഹൈക്കോടതിയുടെ ഒരു നിരീക്ഷണമാണ്‌ ഇത്രയും നാളും ഇവരൊക്കെ ഒളിപ്പിച്ചുവെച്ച നാറ്റത്തിന്റെ മൂടി തുറന്നത്‌.
ടോയ്‌ലറ്റോ മൂത്രപ്പുരയോ ഇല്ലാതെ ഒട്ടേറെ സ്കൂളുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്ന ഞെട്ടിക്കുന്നതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ വാസ്തവമാണ്‌ ഹൈക്കോടതി നിരീക്ഷണത്തിലൂടെ പുറത്തുവന്നത്‌.
തലസ്ഥാനത്തുപോലും സര്‍ക്കാര്‍ സ്കൂളില്‍ അതും പെണ്‍കുട്ടികള്‍ പഠിക്കുന്നിടത്ത്‌ ടോയ്‌ലറ്റ്‌ സൗകര്യം ഇല്ലെന്ന അറിവ്‌ ഹൈക്കോടതിയെ തന്നെ ഞെട്ടിച്ചു. ഈ ഞെട്ടലോടെ ഹൈക്കോടതി ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണനും എസ്‌.എസ്‌ സതീശ്‌ ചന്ദ്രനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച്‌ ചോദിച്ചത്‌ ഇങ്ങനെയായിരുന്നു : " നൂറ്‌ ശതമാനം സാക്ഷരതയുടെയും ആരോഗ്യരംഗത്തെ മുന്നേറ്റത്തിന്റെയും പേരില്‍ അഹങ്കരിക്കാന്‍ കേരളത്തിന്‌ എന്തവകാശമാണുള്ളത്‌ ? കുടിവെള്ളവും ടോയ്‌ലറ്റ്‌ സൗകര്യവുമില്ലാത്ത സ്കൂളുകളിലേയ്ക്ക്‌ എത്ര കുട്ടികള്‍ വരേണ്ടിവരുന്നു. സ്കൂള്‍ അധ്യാപകര്‍ കൂടുതലും വനിതകളാണെന്നിരിക്കെ അവര്‍ എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നു....."
തിരുവനന്തപരും റവന്യൂ ജില്ലയില്‍ എട്ട്‌ സര്‍ക്കാര്‍ സ്കൂളുകളില്‍ ടോയ്‌ലറ്റ്‌ സൗകര്യമേ ഇല്ല എന്ന അറിവാണ്‌ മേല്‍ സൂചിപ്പിച്ച പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന്‌ ക്ഷണിച്ചുവരുത്തിയത്‌. മറ്റു ജില്ലകളിലെ സ്ഥിതിയും ആശങ്കാ ജനകമാണെന്ന്‌ കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ ഈ ചോദ്യം കേട്ടിട്ട്‌ കേരളത്തിലെ വൃത്തിബോധമുള്ള ജനങ്ങളെല്ലാം അന്തിച്ചുനില്‍ക്കുമ്പോഴും , ആതിരേ, മന്ത്രി ബേബിക്കോ ശ്രീമതിക്കോ ഒരു കുലുക്കവുമില്ല. അല്‍പ്പം സാമൂഹിക ബോധവും മനുഷ്യപ്പറ്റുമുള്ളതുകൊണ്ടായിരിക്കണം ഹൈക്കോടതിയുടെ ഈ പരാമര്‍ശം വന്നയുടനെ "സ്കൂളുകളില്‍ കുടിവെള്ളം, ടോയ്‌ലറ്റ്‌ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പിഎം. മുഹമ്മദ്‌ ഹനീഷ്‌ ഉത്തരവിറക്കിയത്‌.
സ്കൂളുകളില്‍ പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ 2009 മാര്‍ച്ചില്‍ കേരള ഹൈക്കോടതി കര്‍ശനമായ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ്‌ മാനിക്കാനോ സ്കൂള്‍ കുട്ടികളുടെ അടിസ്ഥാന മാനുഷീക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമൊരുക്കാനോ വിദ്യാഭ്യാസ മന്ത്രിയും ബന്ധപ്പെട്ടവരും തയ്യാറായില്ല. പകരം തര്‍ക്കുത്തരങ്ങള്‍ നല്‍കി തങ്ങളുടെ കുറ്റം മറച്ചുവെയ്ക്കാനാണ്‌ ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്‌. ഇതിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ വടക്കാഞ്ചേരി മേഖലാ സെക്രട്ടറി കെ.പി. ജോയ്സണ്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിലും ടോയ്‌ലറ്റ്‌ സൗകര്യമോ കുടിവെള്ള സൗകര്യമോ ഇല്ല എന്ന വിവരം പുറത്തറിഞ്ഞത്‌. ഹൈക്കോടതി വിധിയുടെ ലംഘനവും വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശ ധ്വംസനവുമാണ്‌ ഇതിലൂടെ ഇത്രയും നാള്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നതെന്ന ഞെട്ടിക്കുന്ന വാസ്തവവും ഇപ്പോള്‍ കേരളം അറിയുന്നു.
2009 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ കുടിവെള്ള - ടോയ്‌ലറ്റ്‌ സൗകര്യം ഒരുക്കേണ്ടതിന്‌ പകരം നടപടി എടുക്കണമെന്ന കോടതി നിര്‍ദേശം പരിഗണിക്കണമെന്നാണ്‌ സര്‍ക്കാരിന്റെ ആവശ്യം. ഈ ആവശ്യം റിവ്യൂ ഹര്‍ജിയായി ഹൈക്കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കാന്‍ എം.എ ബേബിക്കോ മുഹമ്മദ്‌ ഹനീഷിനോ ലജ്ജ തോന്നിയില്ല എന്നുപറയുമ്പോള്‍ മാന്യന്മാരെന്നവകാശപ്പെടുന്ന ഇവരെയൊക്കെ ആ സ്ഥാനത്ത്‌ ഇരുത്താന്‍ പാടുണ്ടോ ? കോടതി വിധി നടപ്പിലാക്കുന്നതുവരെ ഇവരെയൊക്കെ മൂത്രമൊഴിക്കാന്‍ അനുവദിക്കാനും പാടുണ്ടോയെന്ന്‌ ചിന്തിക്കാന്‍ നാം ബാധ്യസ്ഥരായി തീരുന്നു, ആതിരേ.
തങ്ങളുടെ വൃത്തികെട്ട ഈ നിലപാട്‌ സാധൂകരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയത്‌ 523 പേജുള്ള വിശദീകരണമാണ്‌. ഈ വിശദീകരണം വായിച്ച്‌ ജസ്റ്റിസുമാര്‍ മൂത്രം മുട്ടി ചാകട്ടെ എന്നാകും ബേബിയടക്കമുള്ളവര്‍ ചിന്തിച്ചതെന്ന്‌ തോന്നുന്നു. വളരെ അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റാന്‍ അതും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സ്കൂളുകളിലും ഏര്‍പ്പെടുത്തണമെന്ന്‌ നേരത്തെ ഉത്തരവിറക്കിയ ഒന്നായിരിക്കേ അത്‌ ചെയ്യാതെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഇത്രയധികം പേജില്‍ 'ഞായങ്ങള്‍' നിരത്തിയവരുടെ ഉദ്ദേശ്യമെന്താണെന്ന്‌ പ്രത്യേകിച്ച്‌ സൂചിപ്പിക്കേണ്ടതില്ലല്ലോ. ഏതായാലും സര്‍ക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും ആ വൃത്തികേട്‌ അപ്പാടെ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല എന്നത്‌ ആശ്വാസകരമാണ്‌. സത്യവാങ്മൂലമായി സമര്‍പ്പിച്ച ഈ 523 പേജിലെ വിവരങ്ങള്‍ ചുരുക്കി സംക്ഷിപ്തരൂപത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ്‌ ഡിവിഷന്‍ ബഞ്ച്‌ നിര്‍ദേശിച്ചിട്ടുള്ളത്‌.
തിരുവനന്തപുരം റവന്യൂ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ആകെ 1601 ടോയ്‌ലറ്റുകള്‍ വേണ്ടിടത്ത്‌ നിര്‍മ്മാണത്തിലുള്ളവ കൂടി പരിഗണിച്ചാല്‍ 272 ന്റെ കുറവുണ്ടെന്ന്‌ സര്‍ക്കാര്‍ തന്നെ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു. എയ്ഡഡ്‌ സ്കൂളുകളില്‍ 1463 ടോയ്‌ലറ്റ്‌ വേണ്ടിടത്ത്‌ 130 ന്റെ കുറവുണ്ട്‌. എയ്ഡഡ്‌ മേഖലയിലെ 12 സ്കൂളുകളില്‍ ടോയ്‌ലറ്റ്‌ സൗകര്യവും 45 സ്കൂളുകളില്‍ മൂത്രപ്പുരയുമില്ല.
പത്തനംതിട്ട റവന്യൂജില്ലയില്‍ 20 എയ്ഡഡ്‌ സ്കൂളുകളില്‍ മൂത്രപ്പുരയില്ല. ആലപ്പുഴ റവന്യൂജില്ലയില്‍ 10 എയ്ഡഡ്‌ സ്കൂളുകളില്‍ കുടിവെള്ള സൗകര്യമില്ല. ഇടുക്കിയില്‍ എല്ലാ സ്കൂളുകളിലും ടോയ്‌ലറ്റ്‌ സൗകര്യമുണ്ടെങ്കിലും 13 സര്‍ക്കാര്‍ സ്കൂളുകളിലും 12 എയ്ഡഡ്‌ സ്കൂളുകളിലും മൂത്രപ്പുരയില്ല.
എറണാകുളം റവന്യൂ ജില്ലയില്‍ ടോയ്‌ലറ്റ്‌ സൗകര്യവും കുടിവെള്ള സൗകര്യവും എല്ലാ സ്കൂളുകളിലുമുണ്ടത്രേ! തൃശൂരില്‍ ഒരു സ്കൂളില്‍ ടോയ്‌ലറ്റ്‌ സൗകര്യവും 8 സ്കൂളില്‍ മൂത്രപ്പുരയുമില്ല.
പാലക്കാട്‌ റവന്യൂ ജില്ലയില്‍ മൂന്ന്‌ സ്കൂളില്‍ കുടിവെള്ള സൗകര്യമില്ല. മലപ്പുറം റവന്യൂ ജില്ലയില്‍ 19 സ്കൂളില്‍ ടോയ്‌ലറ്റ്‌ സൗകര്യമില്ല. കോഴിക്കോട്‌ റവന്യൂജില്ലയില്‍ നാല്‌ സ്കൂളില്‍ കുടിവെള്ളമില്ല. 39 ല്‍ ടോയ്‌ലറ്റില്ല. 38ല്‍ മൂത്രപ്പുരയില്ല. കണ്ണൂര്‍ റവന്യൂജില്ലയില്‍ വേണ്ടയെണ്ണത്തില്‍ നിന്ന്‌ 2184 മൂത്രപ്പുരകളും 407 ടോയ്‌ലറ്റും കുറവുണ്ട്‌. കാസര്‍ഡഗോഡ്‌ 25 സ്കൂളില്‍ മൂത്രപ്പുര ഇല്ല. നാല്‌ സ്കൂളില്‍ ടോയ്‌ലറ്റില്ല. ഇതെല്ലാം സര്‍ക്കാര്‍ നല്‍കിയ 523 പേജുള്ള സത്യവാങ്മൂലത്തിലെ കെട്ടുനാറുന്ന യാഥാര്‍ത്ഥ്യങ്ങള്‍....
പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവും അത്‌ പാലിക്കപ്പെടാത്തതുകൊണ്ട്‌ 2009ല്‍ ഹൈക്കോടതി ഉത്തരവുമുണ്ടായിട്ടും സ്കൂള്‍ കുട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതിന്‌ എന്ത്‌ ന്യായം പറഞ്ഞാലും ഇവര്‍ക്കൊന്നും രക്ഷപ്പെടാന്‍ കഴിയുകയില്ല. മൂത്രപ്പുരകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഇല്ലാത്തതുകൊണ്ടും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥിനികളും പകല്‍ സമയത്ത്‌ വെള്ളം കുടിക്കാറില്ല. വീട്ടില്‍ നിന്നിറങ്ങിയാല്‍ മൂത്രമൊഴിക്കണമെങ്കില്‍ വീട്ടില്‍ തന്നെയെത്തേണ്ട ഗതികേടാണ്‌ ഇവര്‍ക്കുള്ളത്‌. ഇത്രയധികം മണിക്കൂര്‍ മൂത്രം പിടിച്ചുവെക്കുന്നതുകൊണ്ട്‌ പലര്‍ക്കും കടുത്ത മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നുമുണ്ട്‌.
മാറിവരുന്ന ജീവിതസാഹചര്യവും ആഹാര രീതികളും പഠനത്തിന്റെയും മറ്റും സമ്മര്‍ദ്ദങ്ങളും മൂലം വളരെ നേരത്തെ തന്നെ കേരളത്തിലെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തുന്നു. അവര്‍ക്ക്‌ ഋതുകാലം ശുചിത്വത്തോടെ നോക്കാനുള്ള ടോയ്‌ലറ്റ്‌ സൗകര്യം കേരളത്തിലെ സ്കൂളുകളില്‍ ഇല്ല എന്ന്‌ പറയുമ്പോള്‍, ആതിരേ, എത്രമാത്രം ഉത്തരവാദിത്തരഹിതമായാണ്‌ വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ നടത്തിപ്പുകാരും ഈ പ്രശ്നം ഇതുവരെ കൈകാര്യം ചെയ്തതെന്നോര്‍ക്കുക. നിലവിലുള്ള ചട്ടമനുസരിച്ച്‌ 25 പെണ്‍കുട്ടികള്‍ക്ക്‌ ഒരു ടോയ്‌ലറ്റും 40 ആണ്‍കുട്ടികള്‍ക്ക്‌ വേണ്ടതുണ്ട്‌. എന്നാല്‍, അതിന്റെ നാലിലൊന്ന്‌ പോലും കേരളത്തിലെ സ്കൂളുകളില്‍ ഇല്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യരംഗത്തെ നമ്മുടെ അഹങ്കാരങ്ങള്‍ എത്രമാത്രം ദുര്‍ഗന്ധപൂരിതമാണെന്ന്‌ തിരിച്ചറിയുക.
"അടിയന്‍ ലച്ചിപോം" എന്ന്‌ അവകാശപ്പെട്ടാണ്‌ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായി ചാര്‍ജെടുത്തത്‌. ആ നിമിഷം മുതല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ സമസ്ത മേഖലകളും പൊളിച്ചടുക്കപ്പെട്ടു എന്നതാണ്‌ വാസ്തവം. അതിന്റെ കൂടെയാണ്‌ ദുര്‍ഗന്ധം വമിക്കുന്ന ഈ ഉത്തരവാദിത്ത രാഹിത്യം ഇപ്പോള്‍ പുറത്തറിഞ്ഞിട്ടുള്ളത്‌. അടുത്ത നാലുമാസത്തിനകം കേരളത്തിലെ എല്ലാ സ്കൂളുകളിലും കുടിവെള്ളം എത്തിക്കാനും ടോയ്‌ലറ്റ്‌ സൗകര്യം ഒരുക്കാനും കഴിയും, ശ്രമിക്കും എന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക്‌ നല്‍കിയിട്ടുള്ള ഉറപ്പ്‌. കഴിഞ്ഞ നാല്‌ വര്‍ഷമായി ഒരു ടോയ്‌ലറ്റ്‌ പോലും പണിയാന്‍ കഴിയാതിരുന്നവര്‍ അടുത്ത നാലുമാസം കൊണ്ട്‌ ഇതെല്ലാം ചെയ്യുമെന്ന്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളൊന്നുമല്ല കേരളീയര്‍.
അതേസമയം തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളുകളില്‍ അവരുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളവും ടോയ്‌ലറ്റ്‌ സൗകര്യവും ഇല്ല എന്ന്‌ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതരെ കൊണ്ട്‌ അവ നടത്തിച്ചെടുക്കാനും ഓരോ രക്ഷകര്‍ത്താവിനും ഉത്തരവാദിത്തമുണ്ടായിരുന്നു. അത്‌ ചെയ്യാതെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ അംഗീകരിക്കാന്‍ കഴിയുന്ന നിലപാടുമല്ല. ഇനിയെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ ഏറ്റെടുത്താല്‍, ആതിരേ , ഇത്തരത്തിലുള്ള ദുര്‍ഗന്ധപൂരിതമായ വാസ്തവങ്ങള്‍ ഒരു സ്കൂളിലും ഉണ്ടാവുകയില്ല.

Sunday, June 27, 2010

വിദ്യാഭ്യാസ വായ്പയും 'കൊലപാതകി 'കളായ ബാങ്ക്‌ മാനേജര്‍മാരും

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരു സ്വാശ്രയ മാനേജ്മെന്റിന്റെ സാമ്പത്തിക കടുംപിടുത്തം മൂലം ആത്മഹത്യ ചെയ്ത രജനി എസ്‌. ആനന്ദിനെ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. ഒപ്പം ആ ആത്മഹത്യയ്ക്ക്‌ ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഓര്‍മ്മയിലെത്തുന്നു. അന്ന്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എത്ര രൂക്ഷമായ പ്രക്ഷോഭമാണ്‌ ഈ വിഷയത്തില്‍ നടത്തിയത്‌. എന്നാല്‍, എല്‍ഡിഎഫ്‌ ഭരണത്തിലെത്തിയതോടെ ഇത്തരം ഇടപെടലുകളില്‍ നിന്ന്‌ ബോധപൂര്‍വ്വം പിന്‍വലിഞ്ഞു നില്‍ക്കുകയാണ്‌ ഈ വിപ്ലവ വായാടികള്‍. അതേസമയം സിഎംഎസ്‌ കോളജ്‌ പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം നടത്തി വിപ്ലവ വീര്യം പ്രകടിപ്പിക്കുന്നുമുണ്ട്‌. നീതി നിഷേധിക്കപ്പെടുമ്പോള്‍ ജീവനൊടുക്കി പ്രതിഷേധിക്കുന്നവര്‍ മാത്രമല്ല ചിലപ്പോള്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ജീവനെടുത്തും പ്രതിഷേധിക്കാനാരെങ്കിലുമൊക്കെ തയ്യാറായാല്‍ അതിന്റെ ഉത്തരവാദിത്തം വഞ്ചകരായ ഈ രാഷ്ട്രീയ നേതാക്കള്‍ക്കും ഇത്തരം ദാരുണ സംഭവങ്ങളുണ്ടായിട്ടും പ്രതികരിക്കാതെ മാന്യന്മാരായി മാറി നില്‍ക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിനുമായിരിക്കും സംശയമില്ല.എന്തുകൊണ്ടാണ്‌ നമ്മളിങ്ങനെ നിര്‍മ്മമരായി, കാഴ്ചകള്‍ കണ്ടിരിക്കുന്നത്‌? സഹജീവിക്ക്‌ നീതി നിഷേധിക്കപ്പെടുകയും അതുമൂലം ആ വ്യക്തി ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുമ്പോഴും ആ വ്യക്തിക്കുവേണ്ടി ശബ്ദമുയര്‍ത്താനോ ആ വ്യക്തിക്ക്‌ നീതി നിഷേധിച്ച സംവിധാനത്തോട്‌ പ്രതിഷേധിക്കാനോ എന്തുകൊണ്ടാണ്‌ നമുക്ക്‌ കഴിയാതെ പോകുന്നത്‌? മനസ്സു പിളര്‍ക്കുന്ന ഇത്തരം ദാരുണ സംഭവങ്ങളെ ഒരു കണ്ണീര്‍ സീരിയലിലെ രംഗമായിപ്പോലും കണ്ട്‌ പ്രതികരിക്കാന്‍ കഴിയാത്ത വിധം എങ്ങനെയാണ്‌ നമ്മളുടെയൊക്കെ മനസ്സ്‌ ഇത്ര കല്ലായി തീര്‍ന്നത്‌? എങ്ങനെയാണ്‌ ഇതുപോലെയുള്ള നിമിഷങ്ങളില്‍ നിശബ്ദത പാലിക്കാന്‍ നമുക്ക്‌ കഴിയുന്നത്‌? അത്രയ്ക്ക്‌ സ്വാര്‍ത്ഥരായി തീര്‍ന്നോ നാമൊക്കെ? എവിടെ പോയി മറഞ്ഞു നമ്മിലെ മനുഷ്യത്വം?
ആതിരേ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌ കോഴിക്കോട്‌ കോടഞ്ചേരി വേളംകോട്‌ കല്ലംന്തറമേട്‌ ചൊള്ളംപുഴയില്‍ കൂലിപ്പണിക്കാരന്‍ സി.ജെ തോമസും ഭാര്യയും കര്‍ണാടകയില്‍ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിയായ അവരുടെ മകളുമാണ്‌. ഈ മകളുടെ ഉപരിപഠനത്തിനായി അര്‍ഹതപ്പെട്ട ബാങ്ക്‌ വായ്പയ്ക്ക്‌ ശ്രമിച്ചിട്ടും അത്‌ നല്‍കാതെ എട്ട്‌ മാസത്തോളം തോമസിനെ ബാങ്ക്‌ മാനേജര്‍ ഒ. പ്രഭാകരന്‍, വിവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ വട്ടം ചുറ്റിച്ച്‌ നിരാശനാക്കിയതുകൊണ്ടാണ്‌, പ്രതീക്ഷ നശിച്ച തോമസ്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തക്കസമയത്ത്‌ തോമസിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടും അവിടത്തെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കിയതുകൊണ്ടും മരണത്തില്‍ നിന്ന്‌ തോമസിനെ രക്ഷിക്കാനായി. എന്നാല്‍, മകള്‍ക്ക്‌ അര്‍ഹതപ്പെട്ട ബാങ്ക്‌ വായ്പ നല്‍കാത്ത ബാങ്ക്‌ അധികൃതരുടെ നടപടിയിലുള്ള പ്രതിഷേധവും നിരാശതയും തോമസില്‍ നിന്ന്‌ നീക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
തോമസിന്റെ ആത്മഹത്യാശ്രമം വിവാദമായതോടെ , ബാങ്ക്‌ മാനേജര്‍ ഒ. പ്രഭാകരനെ തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്ത്‌ ബാങ്ക്‌ അധികൃതര്‍ താല്‍ക്കാലികമായി മുഖം രക്ഷിച്ചിട്ടുണ്ടെങ്കിലും തോമസിന്റെയും, മക്കളുടെ ഉപരിപഠനത്തിന്‌ അപേക്ഷിച്ച ബാങ്ക്‌ വായ്പ നിഷേധിക്കപ്പെട്ട തോമസിനെ പോലെയുള്ള നിരവധി നിസ്വരായ രക്ഷകര്‍ത്താക്കളുടെയും അവസ്ഥയ്ക്ക്‌ ഇനിയും പരിഹാരമുണ്ടായിട്ടില്ല, ആതിരേ....
ഏഴ്‌ മാസം മുമ്പാണ്‌ മകളുടെ ഉപരിപഠനത്തിനായി കോടഞ്ചേരി എസ്ബിഐ ശാഖയില്‍ തോമസ്‌ അപേക്ഷ നല്‍കിയത്‌. ഒപ്പം അപേക്ഷിച്ച മൂന്ന്‌ കുട്ടികള്‍ക്ക്‌ വായ്പ ലഭിച്ചു. എന്നാല്‍, തോമസിന്റെ മകളുടെ വായ്പയില്‍ തീരുമാനമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ്‌ വായ്പ വൈകിക്കുകയായിരുന്നു.
എന്നാല്‍, അപേക്ഷയില്‍ രണ്ടു കോളജിന്റെ പേര്‌ വന്നതുമൂലമുള്ള സംശയങ്ങളാണ്‌ വായ്പ അനുവദിക്കല്‍ നീണ്ടതിന്‌ കാരണമെന്നും വായ്പ നിഷേധിച്ചിട്ടില്ലെന്നുമാണ്‌ എസ്ബിഐ കോടഞ്ചേരി ശാഖാ മാനേജര്‍ ഒ. പ്രഭാകരന്റെ ന്യായീകരണം.
തോമസിന്റെ മകള്‍ ആദ്യം ചേര്‍ന്ന കോളജില്‍ കുട്ടികള്‍ കുറവായതിനാല്‍ ഇതേ മാനേജ്മെന്റിന്റെ രണ്ടാമത്തെ കോളജിലേയ്ക്ക്‌ കുട്ടിയെ മാറ്റിയിരുന്നു. എന്നാല്‍, ആദ്യം ചേര്‍ന്ന കോളജിന്റെ പേരിലാണ്‌ ലോണിന്‌ അപേക്ഷിച്ചത്‌. പിന്നീട്‌ നല്‍കിയ പേപ്പറുകളില്‍ രണ്ടാമത്തെ കോളജിന്റെ പേരാണ്‌ നല്‍കിയത്‌. കോളജിന്റെ പേരുകളില്‍ വന്ന ഈ വ്യത്യാസം മൂലം വായ്പ അനുവദിച്ചാല്‍ ഇത്‌ സംബന്ധിച്ച ഉന്നത സമിതികളില്‍ നിന്ന്‌ അന്വേഷണം ഉണ്ടാകും എന്ന സാങ്കേതിക ന്യായമാണ്‌ ബാങ്ക്‌ മാനേജര്‍ക്ക്‌ പറയാനുള്ളത്‌. അതേസമയം കോളജ്‌ മാറാനുണ്ടായ സാഹച്യരത്തെ കുറിച്ച്‌ കോളജ്‌ മാനേജ്മെന്റിന്റെ കത്തും മാനേജര്‍ ആവശ്യപ്പെട്ട മറ്റു രേഖകളും തോമസ്‌ ബാങ്കില്‍ നല്‍കിയിരുന്നു. മൂന്ന്‌ ദിവസം മുമ്പ്‌ മാനേജര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ തോമസ്‌ ബാങ്കിലെത്തുകയും രണ്ടുഫോമുകളില്‍ ഒപ്പിട്ട്‌ നല്‍കുകയും ചെയ്തു. അപേക്ഷ വീണ്ടും അയയ്ക്കണമെന്ന്‌ മാനേജര്‍ ആവശ്യപ്പെടുകയും ചെയ്തു. എട്ട്‌ മാസമായി അനുവദിക്കാതിരുന്ന വായ്പ ഫീസടയ്ക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കേ വീണ്ടും അപേക്ഷ മുകളിലേയ്ക്കയച്ച്‌ അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ്‌ തോമസിന്റെ മാനസിക നിയന്ത്രണം തെറ്റിയത്‌. കൂലിപ്പണിയെടുത്ത്‌ കുടുംബം പുലര്‍ത്തുന്ന തോമസ്‌ ബാങ്ക്‌ വായ്പ കിട്ടിയില്ലെങ്കില്‍ മകളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന ആശങ്കയില്‍ ഏറെ ദിവസമായി മനോവിഷമത്തിലായിരുന്നു. അതിന്റെ ആഘാതത്തിലാണ്‌ കഴിഞ്ഞ ഞായറാഴ്ച എക്കാലക്സ്‌ കഴിച്ച്‌ ജീവിതം അവസാനിപ്പിക്കാന്‍ തോമസ്‌ തീരുമാനിച്ചത്‌.
ഇത്‌ ഒരു തോമസിന്റെ മാത്രം അവസ്ഥയല്ല, ആതിരേ. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനുള്ള ബാങ്ക്‌ വായ്പ അനുവദിച്ച്‌ ഉത്തരവിറക്കിയത്‌ കേന്ദ്രസര്‍ക്കാരാണ്‌. ഒരു ഈടുമില്ലാതെ നാലരലക്ഷം രൂപ വരെ വായ്പയായി നല്‍കണമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പഠിക്കുന്ന കുട്ടിക്കാണ്‌ വായ്പ നല്‍കുന്നത്‌. ഈ കുട്ടിക്ക്‌ ജോലി ലഭിച്ച ശേഷമോ അല്ലെങ്കില്‍ പഠനം കഴിഞ്ഞ്‌ ഒരു നിശ്ചിത കാലാവധിക്ക്‌ ശേഷമോ കുട്ടി പണം തിരിച്ചടയ്ക്കണമെന്നാണ്‌ നിയമം. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനം നടത്തുന്ന മിടുക്കരായ വിദ്യഅര്‍ത്ഥികള്‍ക്ക്‌ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയോ പഠനശേഷം അധികം താമസിയാതെയോ തൊഴില്‍ ലഭിക്കുമെന്ന്‌ അറിയാവുന്നതുകൊണ്ടാണ്‌ ഇങ്ങനെ വായ്പ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും ബാങ്കുകളോട്‌ വായ്പ അനുവദിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതും. എന്നാല്‍, ഉപരിപഠനത്തിന്‌ ബാങ്ക്‌ വായ്പയ്ക്ക്‌ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി നോക്കിയാണ്‌ പല ബാങ്ക്‌ മാനേജര്‍മാരും വായ്പ അനുവദിക്കുന്നത്‌. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയാണെങ്കില്‍ ആരെങ്കിലും വായ്പ എടുക്കാന്‍ പോകുമോ? വന്‍കിടക്കാരായ ബിസിനസുകാര്‍ അല്ലാതെ. യാഥാര്‍ത്ഥ്യം ഇതായിരിക്കേ നിസ്വരും വിദ്യാഭ്യാസം കുറവുള്ളവരുമായ രക്ഷിതാക്കളെ വട്ടം കറക്കി അവരുടെ മക്കള്‍ക്ക്‌ അര്‍ഹതപ്പെട്ട വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതിലാണ്‌ അഞ്ചക്കശമ്പളക്കാരും നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരുമായ ബാങ്ക്‌ മാനേജര്‍മാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളും അവന്റെ ജീവിത പ്രാരാബ്ദങ്ങളും മക്കളിലൂടെ അതില്‍ നിന്നുള്ള മോചനത്തിനുള്ള അവന്റെ ശ്രമങ്ങളുമൊന്നും ഈ സുഖിമാന്മാര്‍ക്ക്‌ വിഷയമേ അല്ല. അതുകൊണ്ടാണ്‌ മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത രീതിയില്‍ ഇവരൊക്കെ പെരുമാറുന്നത്‌.
അതേസമയം,ആതിരേ സമ്പന്നരെന്ന്‌ പരക്കെ അറിയപ്പെടുന്നവര്‍ക്ക്‌ എത്ര ലക്ഷം രൂപ വേണമെങ്കിലും വായ്പയായി അനുവദിക്കാന്‍ ഈ ബാങ്ക്‌ മാനേജര്‍മാര്‍ക്ക്‌ താല്‍പ്പര്യമേ ഉള്ളു. അനുപേക്ഷണീയങ്ങളായ രേഖകളില്ലാതെയും കൃത്രിമ രേഖകള്‍ സ്വീരിച്ചും കോടിക്കണക്കിന്‌ രൂപയാണ്‌ ഇത്തരത്തില്‍ വിവിധ ബാങ്ക്‌ മാനേജര്‍മാര്‍ വായ്പയായി അനുദിച്ചിട്ടുള്ളത്‌. ഇങ്ങനെ അനുവദിച്ചിട്ട്‌ തിരിച്ചുകിട്ടാത്ത തുക കോടികള്‍ വരും. ഇത്തരത്തില്‍ വായ്പയെടുത്തവര്‍ സമൂത്തിലെ സമ്പന്നരും രാഷ്ട്രീയ പിടിപാടുള്ളവരുമായതുകൊണ്ട്‌ അവര്‍ക്കെതിരെ ജപ്തി നോട്ടീസ്‌ പോലും അയയ്ക്കാന്‍ സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനവായ്പ അനുവദിക്കുന്ന കാര്യത്തില്‍ നിയമം കര്‍ശനമായി പിന്‍തുടരുന്ന ബാങ്ക്‌ മാനേജര്‍മാര്‍ക്ക്‌ ധൈര്യവുമില്ല. ഇത്തരത്തില്‍ കിട്ടാക്കടമായി എഴുതി തള്ളിയിട്ടുള്ളത്‌ ശതകോടികളാണ്‌.
വീടുവായ്പക്കും വാഹനവായ്പക്കുമൊക്കെ എട്ട്‌ ശതമാനം പലിശ ഈടാക്കുമ്പോള്‍ വിദ്യാഭ്യാസ വായ്പക്ക്‌ 11 ശതമാനം പലിശയാണ്‌ ബാങ്കുകള്‍ പിഴിഞ്ഞെടുക്കുന്നത്‌. ഇത്‌ പാടില്ല എന്നും പലിശ കുറയ്ക്കണമെന്നും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതാണ്‌. പക്ഷെ, ആ ഉത്തരവ്‌ തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല എന്ന ന്യായം പറഞ്ഞ്‌ പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടുമില്ല. ഇതാണ്‌ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ നടക്കുന്ന കള്ളക്കളികള്‍.
ഇക്കാര്യങ്ങളെല്ലാം ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും വിദ്യാര്‍ത്ഥിയൂണിയന്‍ സാരഥികള്‍ക്കും നന്നായി അറിവുള്ളതാണ്‌. എന്നിട്ടും ഒ. പ്രഭാകരനെ പോലെയുള്ള മാനേജര്‍മാര്‍ സാധുക്കളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും വട്ടം ചുറ്റിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ അവരിലൊരാള്‍ പോലും തയ്യാറായിട്ടില്ല. പ്രസ്താവനകളിറക്കിയും പ്രഖ്യാപനങ്ങള്‍ നടത്തിയും നീതി നിഷേധിക്കപ്പെടുന്ന ഇത്തരം സാധുക്കളോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ്‌ ഈ നേതൃമ്മന്യന്മാര്‍ക്ക്‌ താല്‍പ്പര്യം.
ആതിരേ..,കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരു സ്വാശ്രയ മാനേജ്മെന്റിന്റെ സാമ്പത്തിക കടുംപിടുത്തം മൂലം ആത്മഹത്യ ചെയ്ത രജനി എസ്‌. ആനന്ദിനെ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. ഒപ്പം ആ ആത്മഹത്യയ്ക്ക്‌ ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഓര്‍മ്മയിലെത്തുന്നു. അന്ന്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എത്ര രൂക്ഷമായ പ്രക്ഷോഭമാണ്‌ ഈ വിഷയത്തില്‍ നടത്തിയത്‌. എന്നാല്‍, എല്‍ഡിഎഫ്‌ ഭരണത്തിലെത്തിയതോടെ ഇത്തരം ഇടപെടലുകളില്‍ നിന്ന്‌ ബോധപൂര്‍വ്വം പിന്‍വലിഞ്ഞു നില്‍ക്കുകയാണ്‌ ഈ വിപ്ലവ വായാടികള്‍. അതേസമയം സിഎംഎസ്‌ കോളജ്‌ പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം നടത്തി വിപ്ലവ വീര്യം പ്രകടിപ്പിക്കുന്നുമുണ്ട്‌. പ്രതിപക്ഷത്തിരിക്കുന്ന കെഎസ്‌യുവും യൂത്ത്‌ കോണ്‍ഗ്രസും മറ്റ്‌ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഈ വിഷയത്തില്‍ പാലിക്കുന്ന മൗനം ഇതിലും പ്രതിഷേധാര്‍ഹമാണ്‌. കേന്ദ്രസര്‍ക്കാരാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന അഴകൊഴമ്പന്‍ ന്യായം പറഞ്ഞ്‌ തടി രക്ഷിച്ച്‌ നില്‍ക്കാനാണ്‌ ഇപ്പോള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക്‌ താല്‍പ്പര്യം.
നീതി നിഷേധിക്കപ്പെടുമ്പോള്‍ ജീവനൊടുക്കി പ്രതിഷേധിക്കുന്നവര്‍ മാത്രമല്ല ചിലപ്പോള്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ജീവനെടുത്തും പ്രതിഷേധിക്കാനാരെങ്കിലുമൊക്കെ തയ്യാറായാല്‍, ആതിരേ, അതിന്റെ ഉത്തരവാദിത്തം വഞ്ചകരായ ഈ രാഷ്ട്രീയ നേതാക്കള്‍ക്കും ഇത്തരം ദാരുണ സംഭവങ്ങളുണ്ടായിട്ടും പ്രതികരിക്കാതെ മാന്യന്മാരായി മാറി നില്‍ക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിനുമായിരിക്കും സംശയമില്ല.

Sunday, June 20, 2010

ജയില്‍ ചാട്ടം : കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും അലക്സാണ്ടര്‍ ജേക്കബിന്റെയും പങ്ക്‌

കുറ്റവാളികളുടെ കാര്യത്തില്‍ പോലും രാഷ്ട്രീയമായ നിലപാടാണ്‌ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. ഒരിക്കല്‍ പോലും വിശ്വസിക്കാനാകാത്ത രീതിയിലുള്ള അഴിമതിയും പണാര്‍ത്തിയുമാണ്‌ സഖാക്കളെ ഇപ്പോള്‍ ഭരിക്കുന്നത്‌. ഇതിന്റെ നേട്ടത്തിനുവേണ്ടി എന്ത്‌ തോന്ന്യാസവും കാണിക്കാന്‍ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞു ഇടതുപക്ഷ മന്ത്രിമാരില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ച്‌ സിപിഎം മന്ത്രിമാര്‍. ഇവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോഴും കുറ്റവാളികളെ രക്ഷപ്പെടുത്തുമ്പോഴുമാണ്‌ ജയില്‍ ചാടിയ ജയാനന്ദനെയും റിയാസിനെയും വലിയ കുറ്റവാളികളായി ചിത്രീകരിക്കുന്നത്‌. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ജയില്‍ എഡിജിപിയുടെയും അറിവോടും കൂടി കുറ്റവാളികളെ പണം സ്വീകരിച്ച്‌ വിട്ടയയ്ക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ജയാനന്ദന്റെയും റിയാസിന്റെയും നടപടികള്‍ താരതമ്യേന ലഘുവായ കുറ്റമായേ കാണാന്‍ കഴിയൂ. അല്ലാ അവര്‍ ചെയ്തത്‌ കഠിനമായ തെറ്റാണെങ്കില്‍ അതിലും കഠിനമായ കുറ്റങ്ങളാണ്‌ ആഭ്യന്തരമന്ത്രിയും ഡിജിപിയും ജയില്‍ എഡിജിബിയും നടത്തുന്നത്‌. അപ്പോള്‍ ശിക്ഷിക്കപ്പെടേണ്ടത്‌ ഇവരൊക്കെയാണ്‌.
നാല്‍പ്പത്തിരണ്ടു വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ {ശെറ്റ്റ്റെ Vഒല്‍റ്റ്റ്റെ ശെറ്റ്റ്റെ} എന്ന ഇറ്റാലിയന്‍ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്ന്‌ ജീവപര്യന്തം തടവുകാരന്‍ 'റിപ്പര്‍' ജയാനന്ദനും റിമാന്‍ഡ്‌ തടവുകാരന്‍ റിയാസും രക്ഷപ്പെട്ടതിനുപിന്നില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഡിജിപി ജേക്കബ്‌ പുന്നൂസിനും ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബിനുമുള്ള പങ്ക്‌ പക്ഷെ, ആരും ചര്‍ച്ച ചെയ്ത്‌ കാണുന്നില്ലല്ലോ, ആതിരേ..!.
ജയാനന്ദന്റെയും റിയാസിന്റെയും ജയില്‍ ചാട്ടത്തിന്‌ 'പ്രചോദന'മായത്‌ ഈ മൂവരുടെയും ഭരണമാണെന്ന്‌ ആരോപിച്ചാല്‍ പോലീസിനെ നിയോഗിച്ച്‌ അടിച്ചിരുത്താനും അല്ലെങ്കില്‍ എന്‍ഫോഴ്സമെന്റ്‌ വിഭാഗത്തെ ഉപയോഗിച്ച്‌ റെയ്ഡ്‌ നടത്തി കുടുക്കാനും അതുമല്ലെങ്കില്‍ മാനനഷ്ട കേസ്‌ കൊടുത്ത്‌ കോടതികയറ്റാനും അവര്‍ തയ്യാറായേക്കും. അസുഖകരമായ സത്യം പറയുന്ന ആരെയും ഒതുക്കാന്‍ ഇത്തരം ഫാസിസ്റ്റ്‌ നടപടികള്‍ എല്ലാ ഭരണകര്‍ത്താക്കളുടെയും കുത്തകയായുണ്ട്‌. എന്നുവെച്ച്‌ രാജാവ്‌ നഗ്നനാണെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ..
ജയില്‍ സുരക്ഷയ്ക്കുനേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ഇവരുടെ ജയില്‍ ചാട്ടമെന്നാണ്‌ പോലീസും ജയില്‍ അധികൃതരും സമ്മതിക്കുന്നത്‌. അപ്പോള്‍ തന്നെ ജയില്‍ ചാടാന്‍ ഇവര്‍ ഉപയോഗിച്ച തന്ത്രങ്ങളെ കുറിച്ചും ജയില്‍ ചാട്ടത്തിന്‌ ഇവര്‍ക്ക്‌ അനുകൂലമായ ഘടകങ്ങളെ കുറിച്ചും വ്യത്യസ്തമായ വിശദീകരണങ്ങളാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഇതുവരെ ഉണ്ടായിട്ടുള്ളത്‌. എന്തായാലും ജയാനന്ദനെ ഊട്ടിയില്‍ നിന്നും റിയാസിനെ കാസര്‍ഗോഡ്‌ നിന്നും ' പൊക്കി 'യെങ്കിലും ചോദ്യങ്ങള്‍ ഒരുപാട്‌ ബാക്കിയാണ്‌.അതിനെല്ലാം ഉത്തരം തരേണ്ടത്‌ കോടിയേരിയും, ജേക്കബ്‌ പുന്നൂസും അലക്സാണ്ടര്‍ ജേക്കബുമാണ്‌.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ എന്ന നാഥനില്ലാ കളരിയുടെ തനിനിറം ഈ സംഭവത്തോടെ വ്യക്തമായി , ആതിരേ.. രാഷ്ട്രീയ തടവുകാര്‍ പ്രത്യേകിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ പെട്ട തടവുകാര്‍ ഏറ്റവുമധികം ഉള്ളത്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്‌. അതുകൊണ്ടുതന്നെ സഖാക്കളുടെ ഒരു സുഖവാസ കേന്ദ്രമായിട്ടാണ്‌ ഇവിടം അറിയപ്പെടുന്നത്‌. സഖാക്കളെ ഭയന്ന്‌ അനുദിനമുള്ള പരിശോധനകള്‍ പോലും നടത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിയാത്ത അവസ്ഥയാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. സഖാക്കള്‍ക്ക്‌ യഥേഷ്ടം വിഹരിക്കാനും ജയില്‍ നിയമങ്ങള്‍ ലംഘിക്കാനും ഇതുമൂലം സാഹചര്യം ഒരുങ്ങിയിരുന്നു. ഭരണത്തിന്റെ മറവിലാണ്‌ കുറ്റവാളികള്‍ക്ക്‌ ഇവിടെ സുഖവാസ സൗകര്യം ഒരുക്കിയിരുന്നത്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ സംവിധാനങ്ങള്‍ അതീവ ദുര്‍ബലങ്ങളാണെന്നും എന്തും എപ്പോഴും സംഭവിക്കാമെന്നും ഇന്റലിജന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതാണ്‌. എന്നാല്‍, ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ച്‌ സഖാക്കളായ കുറ്റവാളികള്‍ക്കും സഹ കുറ്റവാളികള്‍ക്കും ഇഷ്ടപ്രകാരം വിലസാനുള്ള സാഹചര്യങ്ങളാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഏര്‍പ്പെടുത്തിയിരുന്നത്‌. അതിന്റെ തെളിവായിരുന്നു കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബെയില്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റും. നാലുലോഡ്‌ സാധനങ്ങളും.
കുറ്റവാളികളെ " മാതൃകാപരമായി " (?) ശിക്ഷിച്ച്‌ പാര്‍പ്പിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പക്ഷെ, പാര്‍ട്ടിയുടെ പോഷക ഘടകമായിട്ടോ പാര്‍ട്ടി ഫ്രാക്ഷനായിട്ടോ ആണ്‌ ഇതുവരെ നിലനിന്നിരുന്നത്‌. അതുകൊണ്ടാണ്‌ ക്ലോസ്ഡ്‌ സര്‍ക്ക്യൂട്ട്‌ ടിവി പോലും രാത്രികളില്‍ പ്രവര്‍ത്തിക്കാതെ കണ്ണടച്ചത്‌!. ഈ സാഹചര്യം മുതലെടുത്താണ്‌ ജയാനന്ദനും റിയാസും ജയില്‍ ചാടിയതെന്ന്‌ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുമ്പോള്‍ വാസ്തവം മറ്റ്‌ എവിടെയോ തടവില്‍ കിടക്കുന്നതായിട്ടല്ലെ കുട്ടി നമുക്കെല്ലാം ബോദ്ധ്യമാകുന്നത്‌..?
ഇവിടെയാണ്‌, ആതിരേ, ഈ ജയില്‍ ചാട്ടത്തില്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ജയില്‍ എഡിജിപിക്കുമുള്ള പങ്ക്‌ തിരിച്ചറിയാന്‍ നാം നിര്‍ബന്ധിതരാകുന്നത്‌....
ആതിരേ, ഇവിടെ കൂട്ടിവായിക്കേണ്ടത്‌ ഇനിപറയുന്ന വാസ്തവങ്ങളാണ്‌:
1-സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന്‌ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാരെ പൊതുമാപ്പ്‌ നല്‍കി സര്‍ക്കാര്‍ മോചിപ്പിക്കുന്നതിന്റെ മറവില്‍ വന്‍ പണപ്പിരിവും പക്ഷപാതപരവുമായ നടപടികളുമാണ്‌ നടക്കുന്നത്‌.
2-ശിക്ഷാ ഇളവ്‌ ഉള്‍പ്പെടെ ആറും ഏഴും വര്‍ഷം മാത്രം ജയില്‍ കിടന്ന പാര്‍ട്ടിക്കാരെ വിട്ടയയ്ക്കാനാണ്‌ നടപടി.
3-ഇത്തരക്കാരെ വിട്ടയയ്ക്കുമ്പോള്‍ പണവും സ്വാധീനവുമില്ലാതെ 22 വര്‍ഷമായി തടവില്‍ കിടക്കുന്നവര്‍ക്ക്‌ പരിഗണന ലഭിക്കുന്നുമില്ല.
4-എന്നുമാത്രമല്ല കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളായ മണിച്ചനെയും സഹോദരനെയും കണിച്ചുകുളങ്ങര കേസിലെ പ്രതി സജിത്തിനെയും വിട്ടയയ്ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തന്നെയാണ്‌ നീക്കങ്ങള്‍ നടക്കുന്നത്‌.
5-മണിച്ചനെയും സഹോദരനെയും മോചിപ്പിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ വനിതാ പ്രൊബേഷണറി ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മണിച്ചന്‍ പൂജപ്പുരയിലും സഹോദരന്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലുമാണ്‌. ജില്ലാ പോലീസ്‌ സൂപ്രണ്ടിന്റെയും ജില്ലാ പ്രൊബേഷണറി ഉദ്യോഗസ്ഥന്റെയും അനുകൂല റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലേ ജയില്‍ സൂപ്രണ്ടിന്‌ തടവുകാരുടെ പേരുകള്‍ ആഭ്യന്തരവകുപ്പിലേക്ക്‌ ശിപാര്‍ശ ചെയ്യാന്‍ കഴിയൂ. എന്നാല്‍, മണിച്ചനെയും സഹോദരനെയും വിട്ടയയ്ക്കാന്‍ കഴിയില്ലെന്നാണ്‌ ആറ്റിങ്ങലിലെ വനിതാ പ്രൊബേഷണറി ഓഫീസര്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഈ റിപ്പോര്‍ട്ട്‌ മണിച്ചന്റെ ബന്ധുക്കള്‍ക്ക്‌ ജയിലില്‍ നിന്നുതന്നെ ചോര്‍ത്തി നല്‍കി. അവര്‍ വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, വനിതാ ഉദ്യോഗസ്ഥ തന്റെ റിപ്പോര്‍ട്ടില്‍ ഉറച്ചുനിന്നപ്പോള്‍ നെട്ടുകാല്‍ത്തേരി ജയിലിലെ ഉദ്യോഗസ്ഥനാണ്‌ ഇവരെ വിളിച്ച്‌ മണിച്ചനും സഹോദരനും അനുകൂലമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടത്‌. ഇതേ കുറിച്ച്‌ വനിതാ ഓഫീസര്‍ സാമൂഹിക ക്ഷേമ ഡയറക്ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.
ഇതിനിടെ ,ആതിരേ, കണിച്ചുകുളങ്ങര കേസിലെ പ്രതി സജിത്തിന്‌ പരോള്‍ നല്‍കാന്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരാണ്‌ വഴിവിട്ട നടപടികള്‍ക്ക്‌ തയ്യാറായത്‌. നാലു കേസുകളുടെയും വാറണ്ടിന്റെയും കാര്യം മറച്ചുവെച്ച്‌ ജയില്‍ മേധാവിക്ക്‌ പരോള്‍ ശിപാര്‍ശ നല്‍കിയാണ്‌ സജിത്തിനുവേണ്ടി ഉദ്യോഗസ്ഥര്‍ കളിച്ചത്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ്‌ കഴിഞ്ഞ 31ന്‌ പരോള്‍ അനുവദിച്ചിരുന്നു. അപ്പോഴാണ്‌ മറ്റു ചില കേസുകളിലെ വാറണ്ട്‌ വന്നത്‌. ഉടനെ പരോള്‍ മരവിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായി. അലക്സാണ്ടര്‍ ജേക്കബിനെ പോലെ ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരെ പോലും ഇത്തരത്തില്‍ കുറ്റവാളികള്‍ക്ക്‌ അനുകൂലമായ നിലപാടെടുക്കാന്‍ നിര്‍ബന്ധിക്കുന്ന രാഷ്ട്രീയ സമ്മര്‍ദ്ദമാണ്‌ നിലവിലുള്ളത്‌. അപ്പോള്‍ പിന്നെ ജയിലിലെ നടപടിക്രമങ്ങള്‍ എങ്ങനെ നീതി പൂര്‍വ്വകമാകുമെന്നാണ്‌ നാം കരുതേണ്ടത്‌. വിട്ടയയ്ക്കാനുള്ളവരുടെ പട്ടികയില്‍ പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെ തിരുകി കയറ്റിയാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുള്ളത്‌. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ്‌ എല്ലാ ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ ഈ രാഷ്ട്രീയ നീക്കം നടന്നിട്ടുള്ളത്‌. പാര്‍ട്ടിക്കാര്‍ക്കൊപ്പം, ആവശ്യപ്പെട്ട പണം നല്‍കിയ മറ്റു കൊടും കുറ്റവാളികളെയും വിട്ടയയ്ക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ അറിവ്‌.
നോക്ക്‌ ആതിരേ, ഇത്തരത്തില്‍ കുറ്റവാളികളുടെ കാര്യത്തില്‍ പോലും രാഷ്ട്രീയമായ നിലപാടാണ്‌ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. ഒരിക്കല്‍ പോലും ഊഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അഴിമതിക്കൊതിയും പണാര്‍ത്തിയുമാണ്‌ സഖാക്കളെ ഇപ്പോള്‍ ഭരിക്കുന്നത്‌. ഇതിന്റെ നേട്ടത്തിനുവേണ്ടി എന്ത്‌ തോന്ന്യാസവും കാണിക്കാന്‍ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞു ഇടതുപക്ഷ മന്ത്രിമാരില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ച്‌ സിപിഎം മന്ത്രിമാര്‍. ഇവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോഴും കുറ്റവാളികളെ രക്ഷപ്പെടുത്തുമ്പോഴുമാണ്‌ ജയില്‍ ചാടിയ ജയാനന്ദനെയും റിയാസിനെയും വലിയ കുറ്റവാളികളായി ചിത്രീകരിക്കുന്നത്‌. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ജയില്‍ എഡിജിപിയുടെയും അറിവോടും കൂടി കുറ്റവാളികളെ പണം സ്വീകരിച്ച്‌ വിട്ടയയ്ക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ജയാനന്ദന്റെയും റിയാസിന്റെയും നടപടികള്‍ താരതമ്യേന ലഘുവായ കുറ്റമായേ നമുക്ക്‌ കാണാന്‍ കഴിയൂ. അല്ലാ ജയാനന്ദനും റിയാസും ചെയ്തത്‌ കഠിനമായ തെറ്റാണെങ്കില്‍ അതിലും കഠിനമായ കുറ്റങ്ങളാണ്‌ ആഭ്യന്തരമന്ത്രിയും ഡിജിപിയും ജയില്‍ എഡിജിപിയും നടത്തുന്നത്‌. അപ്പോള്‍ ശിക്ഷിക്കപ്പെടേണ്ടത്‌ ഇവരൊക്കെയല്ലേ ആതിരേ..?. എന്നാല്‍, ഭരണകൂടഭീകരതയുടെ ഈ പ്രതീകങ്ങള്‍ ശിക്ഷപ്പെടുകയില്ല മറിച്ച്‌ മാന്യന്മാരും വിശുദ്ധന്മാരും ആത്മാര്‍ത്ഥതയുള്ള ഭരണക്കാരുമായിട്ടാണ്‌ വിശേഷിപ്പിക്കപ്പെടുക. അതേ, കുട്ടി, ഈ മാരണങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്ത്‌ ഇത്തരം ജയില്‍ ചാട്ടങ്ങളും ജയില്‍ നിയമങ്ങളുടെ ലംഘനങ്ങളും നടന്നില്ലെങ്കില്‍ മാത്രം അത്ഭുതപ്പെട്ടാല്‍ മതി.

Thursday, June 17, 2010

20 വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ലോകക്കപ്‌ ഫൈനലില്‍ കളിക്കില്ല

ആതിരേ, ഇതൊന്നു കേട്ടേ...
"ഈ നിലയ്ക്ക്‌ പോയാല്‍ 20 വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ലോക കപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തില്ല" ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോള്‍ റഫറി ബെന്റില ഡിക്കോത്ത 'വിളയാട്ട'ത്തോട്‌ പറഞ്ഞു
20 വര്‍ഷം കഴിഞ്ഞാലേ ഇന്ത്യയ്ക്ക്‌ ലോക കപ്പ്‌ ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ കഴിയൂ എന്ന ഐഎം വിജയന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കുകയായിരുന്നു ബെന്റില.
"ജൂണ്‍ 15 ലെ ഡിപിആര്‍ കൊറിയയും ബ്രസീലും തമ്മിലുള്ള മത്സരം കാണേണ്ടതായിരുന്നു. ലോക ചാമ്പ്യന്‍മാരാകുമെന്ന്‌ കരുതുന്ന ബ്രസീലിനെ കടിഞ്ഞാണിട്ട്‌ നിര്‍ത്തുകയായിരുന്നു ഡിപിആര്‍ കൊറിയ. അതാണ്‌ ആ നാടിന്റെയും കളിക്കാരുടെയും സമര്‍പ്പണം ആത്മാര്‍ത്ഥത. അതിന്റെ നാലയല്‍വക്കത്ത്‌ നമ്മളെത്തില്ല. അതുകൊണ്ടാണ്‌ 20 വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ലോക കപ്പിന്റെ ഫൈനലില്‍ കളിക്കില്ല എന്ന്‌ ഞാന്‍ പറഞ്ഞത്‌". ബെന്റില വിശദീകരിച്ചു.
കൊറിയയില്‍ നടന്ന ഫുട്ബോള്‍ മത്സരം ഒഫീഷ്യേറ്റ്‌ ചെയ്യാന്‍ പോയ അനുഭവവും അവിടെ കണ്ട അവസ്ഥകളും താരതമ്യം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ബെന്റില.
"സത്യം പറഞ്ഞാല്‍ ആ ഫ്ലൈറ്റില്‍ അവിടെ എത്തുമെന്ന്‌ പോലും ഞാന്‍ കരുതിയതല്ല. അത്രയ്ക്ക്‌ പഴകിയ ഒരു ഫ്ലൈറ്റ്‌. എയര്‍പോര്‍ട്ടില്‍ നമ്മുടെ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ കട്ടപ്പുറത്ത്‌ വച്ചിട്ടുള്ള ബസുപോലെ കുറേ വിമാനങ്ങള്‍. ആഴ്ചയില്‍ രണ്ടു സര്‍വീസാണ്‌ അവിടെ നിന്നുള്ളത്‌. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ പിന്നിലാണ്‌ ആ രാജ്യം. എന്നിട്ടും അവര്‍ ലോക കപ്പിന്റെ ഫൈനലില്‍ എത്തുകയും ബ്രസീലിനെ കടിഞ്ഞാണിട്ട്‌ നിര്‍ത്തുകയും ചെയ്തത്‌ അവിടത്തെ കളിക്കാരുടെയും ഗവണ്‍മെന്റിന്റെയും ബന്ധപ്പെട്ടവരുടെയും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവുമാണ്‌." ബെന്റില പറഞ്ഞു.
"ഈ ഒരു അവസ്ഥയിലേക്ക്‌ ഇന്ത്യ എത്തുക പ്രതീക്ഷിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്‌. അച്ചടക്കം, സമര്‍പ്പണം, രാഷ്ട്ര സ്നേഹം, ഉത്തരവാദിത്ത ബോധം, ഇതെല്ലാമാണ്‌ ഡിപിആര്‍ കൊറിയയുടെ വിജയത്തിന്റെ അടിത്തറ. നമുക്കില്ലാത്തതും അതാണ്‌." ബെന്റില ചൂണ്ടിക്കാട്ടി.
ഒരു നല്ല ഫുട്ബോളര്‍ ഉണ്ടാകണമെങ്കില്‍ നിരവധി ഘടകങ്ങള്‍ അനിവാര്യമാണ്‌. നല്ല ഗ്രൗണ്ട്‌, കായിക ശേഷി, നല്ല ഭക്ഷണം, നല്ല ട്രെയിനിംഗ്‌, ശാസ്ത്രീയമായ സമീപനം, കളിക്കാരുടെയും ഓഫീസേഴ്സിന്റെയും സര്‍ക്കാരിന്റെയും സഹകരണം, എന്നിങ്ങനെ പോകുന്നു അവ. ഇതില്‍ സമര്‍പ്പണവും ആത്മാര്‍ത്ഥതയുമുള്ള കളിക്കാര്‍ മാത്രമാണ്‌ നമ്മുടെ നാട്ടിലുള്ളത്‌. ബാക്കിയുള്ള അടിസ്ഥാന ഘടകങ്ങള്‍ ഇവിടെ ഇല്ല. അതൊരുക്കാന്‍ ആര്‍ക്കുമൊട്ട്‌ താല്‍പ്പര്യവുമില്ല. അതുകൊണ്ടാണ്‌ അന്തര്‍ ദേശീയ ഫുട്ബോള്‍ രംഗത്ത്‌ ഇന്ത്യക്ക്‌ എത്തിനോക്കാന്‍ പോലും കഴിയാതെ പോകുന്നത്‌.
ഈ ഘടകങ്ങളെല്ലാം ഒന്നിച്ച്‌ ചേരുമെന്ന പ്രതീക്ഷ എനിക്കില്ല. അടുത്ത ഭാവിയിലും അതിനുള്ള സാധ്യതയില്ല. പ്രസ്താവനകളും പ്രഖ്യാപനങ്ങളും കൊണ്ടൊന്നും കളിനന്നാക്കാനും കളിക്കാരെ വളര്‍ത്താനും കഴിയില്ല." ബെന്റില പറഞ്ഞു നിര്‍ത്തി.
1989 ല്‍ കളമശേരി സെന്റ്‌ പോള്‍സ്‌ കോളജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ ബെന്റില ഫുട്ബോള്‍ കളിക്കാരിയായത്‌. മുളവുകാട്‌ ദീപില്‍ നിന്നുള്ള ബെന്റിലക്ക്‌ അന്ന്‌ ആകെ അറിയാവുന്ന കളി ഫുട്ബോളാണ്‌. ബോള്‍ഗാട്ടി ക്ലബ്ബിലെ തോബിയാസായിരുന്നു അന്നത്തെ ഹീറോ.
1989-ല്‍ കളിതുടങ്ങിയ ബെന്റില തൊട്ടടുത്ത വര്‍ഷം ഇന്ത്യക്ക്‌ വേണ്ടി ജൂനിയര്‍ ടീമില്‍ കളിച്ചു. പിന്നീട്‌ വളര്‍ച്ചയുടെ ഘട്ടങ്ങളായിരുന്നു. ഫോര്‍വേര്‍ഡ്‌ പൊസിഷനിലും മിഡ്ഫീല്‍ഡിലും സ്റ്റോപ്പര്‍ ബാക്ക്‌ പൊസിഷനിലും മികവ്‌ തെളിയിച്ച ശേഷമാണ്‌ റഫറിയിങ്ങിലേക്ക്‌ ബെന്റില തിരിഞ്ഞത്‌.
റഫറിമാരുടെ ഇലീറ്റ്‌ പാനലില്‍ അംഗമാണ്‌ ബെന്റില ഇന്ന്‌. രണ്ട്‌ വേള്‍ഡ്‌ കപ്പ്‌, ഒളിമ്പിക്സ്‌, ഏഷ്യാകപ്പ്‌, തുടങ്ങി മുപ്പതിലധികം അന്തര്‍ദേശീയ മത്സരങ്ങളില്‍ കളി നിയന്ത്രിച്ച ഏക മലയാളിയും ഇന്ത്യക്കാരിയുമാണ്‌ ബെന്റില.
എറണാകുളം കളക്ട്രേറ്റില്‍ കൃഷിവകുപ്പില്‍ ജീവനക്കാരി.
ബെന്റിലയുടെ ഇഷ്ട ടീം പോര്‍ച്ചുഗലാണ്‌. എന്നാല്‍, ഇംഗ്ലണ്ട്‌ ഇത്തവണ കപ്പുയര്‍ത്തുമെന്നാണ്‌ ബെന്റിലയുടെ പ്രതീക്ഷ.
ലീഗ്‌ മത്സരങ്ങളില്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല എന്ന ഫുട്ബോള്‍ ആരാധകരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ബെന്റില സമ്മതിക്കുന്നു. അതിന്‌ കാരണവുമുണ്ട്‌. ലീഗ്‌ റൗണ്ടില്‍ പതിഞ്ഞമട്ടില്‍ കളിച്ച്‌ മൂന്ന്‌ പോയിന്റ്‌ സ്വന്തമാക്കാനാണ്‌ എല്ലാ ടീമുകളും ശ്രമിക്കുക. നോക്കൗട്ട്‌ മത്സരങ്ങള്‍ വരുമ്പോള്‍ കളി തീപാറുമെന്ന്‌ തന്നെയാണ്‌ ബെന്റിലയുടെ വിലയിരുത്തല്‍

Sunday, June 13, 2010

ഈ അശ്രീകരത്തെ മാറ്റാതെ കേരളത്തിലെ പനിമാറില്ല

ശ്രീമതിയെ പോലെ ഇത്രയ്ക്ക്‌ ജനദ്രോഹം ചെയ്യുന്ന ഒരു ആരോഗ്യ മന്ത്രി ഇതിന്‌ മുമ്പ്‌ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇടത്‌ മന്ത്രിസഭയിലെ അശ്രീകരമാണ്‌ ഇപ്പോള്‍ പി.കെ ശ്രീമതി. ഈ അശ്രീകരത്തെ പുറത്താക്കിയാലല്ലാതെ കേരളത്തിലെ പനിബാധിതര്‍ക്ക്‌ രക്ഷയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഒരുമന്ത്രി തന്റെ അഹന്തകൊണ്ട്‌ ജനങ്ങളെ മുഴുവന്‍ ഇങ്ങനെ രോഗികളാക്കുമ്പോള്‍ മന്ത്രിയെ വരച്ച വരയില്‍ നിര്‍ത്തി ജനഹിതമായ രീതിയില്‍ നടപടി എടുപ്പിക്കാന്‍ ബാധ്യസ്ഥരാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതിപക്ഷ നേതൃത്വം. എന്നാല്‍, പതിവ്‌ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷം ഒതുങ്ങുമ്പോള്‍ പിടഞ്ഞ്‌ ചാകാന്‍ വിധിക്കപ്പെടുന്നത്‌ കേരളത്തിലെ സാധാരണക്കാരാണ്‌. ഈ മന്ത്രിയോടും ഭരണത്തോടും പ്രതിപക്ഷ നിരയോടും ഉന്മൂലനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക്‌ മോചനമുണ്ടാകു എന്നാണ്‌ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. അതെ ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ ശ്രീമതിയും കൂട്ടരും.റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോയും കാശ്മീര്‍ സ്ഫോടനാത്മകമായ പ്രക്ഷുബ്ദതയിലാണ്ടപ്പോള്‍ ഗോള്‍ഫ്‌ കളിക്കാന്‍ പോയ ഫറൂക്ക്‌ അബ്ദുള്ളയും ചരിത്രത്തിലെ ജനവഞ്ചകരായ കിരാത കഥാപാത്രങ്ങളാണ്‌.ആതിരേ, അവര്‍ക്കൊപ്പം കയറി നില്‍ക്കുകയാണ്‌ പി.കെ. ശ്രീമതിയെന്ന ആരോഗ്യമന്ത്രി.
കാലവര്‍ഷം ആരംഭിക്കും മുമ്പ്‌ തന്നെ കേരളത്തില്‍ പനിപ്പെയ്ത്തും തുടര്‍ന്നുള്ള മരണക്കാറ്റും വീശാന്‍ തുടങ്ങിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങി മരണകാരണങ്ങളായ പകര്‍ച്ചപ്പനിയുടെ പിടിയില്‍ ഉഴലുകയാണ്‌ കേരളം. ഈ പനി മൂലം ആയിരക്കണക്കിന്‌ പേരാണ്‌ ദിവസേന ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്തുന്നത്‌. പനി ബാധിച്ച്‌ മരിക്കുന്ന നിസ്സഹായരുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരികയാണ്‌. എന്നാല്‍,ആതിരേ, ഇതൊന്നും പി.കെ ശ്രീമതിയെയോ ഇടതുപക്ഷ സര്‍ക്കാരിനെയോ സ്പര്‍ശിച്ചതായി പോലും തോന്നുന്നില്ല. പനി ബാധ മാധ്യമ സൃഷ്ടിയാണെന്ന്‌ പറഞ്ഞ്‌ തലയൂരാനാണ്‌ പി.കെ ശ്രീമതി ശ്രമിച്ചത്‌.
കഴിവുകേടും അഹന്തയും പാദസേവനയും അഴിമതിയും ഒന്നിച്ചൊന്നാകുമ്പോള്‍ അതിന്റെ പേരാണ്‌ പി.കെ. ശ്രീമതി. കേരളം കണ്ട ഏറ്റവും ദുഷ്ടത നിറഞ്ഞ അശ്രീകരമാണ്‌ ഈ മന്ത്രി. ഇവര്‍ അധികാരം ഏറ്റ അന്നുമുതല്‍ വിവിധ രോഗങ്ങള്‍ക്കൊണ്ട്‌ വ്യാപകമായി കൊല്ലപ്പെടാനായിരുന്നു കേരളീയന്റെ വിധി. കാലാവസ്ഥാ വ്യതിയാനം മൂലം പകര്‍ച്ചപ്പനി പടരുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍, ഒരിക്കല്‍ ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട്‌ അത്‌ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുമ്പോഴാണ്‌ ഒരു മന്ത്രിയുടെ ജനപക്ഷ നിലപാടും മന്ത്രിയെന്ന നിലക്കുള്ള ആ വ്യക്തിയുടെ മികവും വ്യക്തമാവുക. എന്നാല്‍, എല്ലാ മഴക്കാലത്തും പകര്‍ച്ചപ്പനി ബാധിച്ച്‌ നൊന്ത്‌ നൊന്ത്‌ കൊല്ലപ്പെടാന്‍ കേരളീയന്‍ വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ആതിരേ, അതിന്റെ ഏക ഉത്തരവാദി പി.കെ ശ്രീമതിയും അവര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പുമാണെന്ന കാര്യത്തില്‍ സംശയമില്ല.
എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ്‌ നവജാത ശിശുക്കള്‍ ദാരുണമായി കൊല്ലപ്പെട്ടതുമുതല്‍ ഇപ്പോള്‍ വ്യാപകമായിട്ടുള്ള പനിമരണം വരെ പി.കെ ശ്രീമതിയുടെ ഭരണനേട്ടങ്ങളില്‍ പെടുന്നു. മാറി വരുന്ന കാലാവസ്ഥയും പരിസര മലിനീകരണവും സൃഷ്ടിക്കുന്ന പകര്‍ച്ച വ്യാധികള്‍ മുന്‍കൂട്ടി കണ്ട്‌ നടപടിയെടുക്കേണ്ട മന്ത്രി പക്ഷെ, മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സാമ്പത്തീക ലാഭങ്ങള്‍ക്കും വേണ്ടി മന്ത്രിസ്ഥാനം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെയും ചെയ്തതിന്റെയും കഥകളാണ്‌ കേരളീയര്‍ക്ക്‌ ഓര്‍ക്കാനുള്ളത്‌.
സര്‍ക്കാര്‍ ആശുപത്രികളാണ്‌ സാധാരണക്കാരുടെ ചികിത്സാ കേന്ദ്രം. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ കരുതാനോ അത്യാവശ്യഘട്ടങ്ങളെ നേരിടാന്‍ സഹായകമാകുന്ന രീതിയില്‍ മികച്ച ചികിത്സകരെ നിയമിക്കാനോ ഇതുവരെ പി.കെ ശ്രീമതി തയ്യാറായിട്ടില്ല. മുമ്പ്‌ പലവട്ടം ഈ പംക്തിയില്‍ തന്നെ ഇവരുടെ ജനവഞ്ചന തുറന്നുകാട്ടിയിട്ടുള്ളതാണ്‌. മറ്റ്‌ മാധ്യമങ്ങളും ആരോഗ്യമന്ത്രിയുടെയും വകുപ്പിന്റെയും ഉത്തരവാദിത്തമില്ലായ്മ പലഘട്ടങ്ങളില്‍ വാര്‍ത്തകളായും ഫീച്ചറുകളായും പുറത്തുകൊണ്ടുവന്നിട്ടുള്ളതുമാണ്‌. എന്നാല്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന അഹന്തയോടെ വിവേകത്തിന്റെ ഈ സ്വരങ്ങള്‍ ധിക്കരിച്ച്‌ മുന്നോട്ടുപോകാനാണ്‌ ഇതുവരെ പി.കെ ശ്രീമതി ശ്രമിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌, ആതിരേ, ഓരോ വര്‍ഷകാലത്തും പകര്‍ച്ചപ്പനി ബാധിച്ച്‌ ഇഞ്ചിഞ്ചായി വേദന അനുഭവിച്ച്‌ കൊല്ലപ്പെടാന്‍ കേരളത്തിലെ നിസ്സഹായരും നിസ്വരുമായ സാധാരണക്കാര്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌.
കാലവര്‍ഷത്തിന്‌ മുമ്പ്‌ തന്നെ കേരളത്തില്‍ എച്ച്‌1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്‌, മലമ്പനി തുടങ്ങിയവ വ്യാപകമായിട്ടും അത്‌ കണ്ടില്ല എന്ന്‌ നടിക്കുന്നത്‌ കൂടാതെ പനിബാധ മാധ്യമ സൃഷ്ടിയാണെന്ന്‌ വരുത്തി തീര്‍ത്ത്‌ വിദേശ പര്യടനത്തിന്‌ തയ്യാറെടുക്കുകയാണ്‌ പി.കെ ശ്രീമതി. കേരളം പനിച്ച്‌ വിറക്കുമ്പോള്‍ അമേരിക്കയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിലാണ്‌ പി.കെ ശ്രീമതിക്ക്‌ താല്‍പ്പര്യം. തിരികെ വരുന്ന വഴി ഇംഗ്ലണ്ടും സന്ദര്‍ശിക്കും. അമേരിക്കയില്‍ പോകുന്ന സ്ഥിതിക്ക്‌ അവിടത്തെ ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗവേഷണങ്ങളെ കുറിച്ചും പഠിച്ച്‌ വിവാദമായ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അത്‌ നടപ്പാക്കാനും പി.കെ ശ്രീമതിക്ക്‌ ഉദ്ദേശമുണ്ടത്രെ. ഇംഗ്ലണ്ടിലും മന്ത്രി വൈദ്യസംഘത്തെ കാണുന്നുണ്ട്‌. ഈ മാസം 28 മുതല്‍ അടുത്ത മാസം 6-ാ‍ം തീയതി വരെ പി.കെ ശ്രീമതി ഇന്ത്യയില്‍ തന്നെ ഉണ്ടാവുകയില്ല. മന്ത്രിയുടെ വിദേശ പര്യടനം സംബന്ധിച്ച ഫയല്‍ ചീഫ്‌ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെ ഉത്തരവ്‌ പുറപ്പെടുവിക്കാനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍, ഈ വകുപ്പിലുള്ളവര്‍ക്കും മുഖ്യമന്ത്രിയോട്‌ അടുത്ത വൃത്തങ്ങള്‍ക്കും പി.കെ. ശ്രീമതിയുടെ ഇപ്പോഴത്തെ വിദേശ യാത്രയോട്‌ എതിര്‍പ്പുണ്ട്‌. പനി പടര്‍ന്ന്‌ പിടിക്കുകയും ജൂണ്‍ അവസാനത്തോടെ മഴക്കാലം ശക്തിപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ മന്ത്രി സംസ്ഥാനത്ത്‌ തന്നെ ഉണ്ടാകേണ്ടതല്ലെ എന്ന ചോദ്യം ഉന്നത ഉദ്യോഗസ്ഥരും ഉന്നയിച്ചിട്ടുണ്ട്‌. എന്നാല്‍,ആതിരേ, അതൊന്നും പി.കെ ശ്രീമതിക്ക്‌ പ്രശ്നമല്ല. ശ്രീമതി മാത്രമല്ല, മെഡിക്കല്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഉഷാ ടൈറ്റസ്‌, ഡയബറ്റിക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ മീനു ഹരിഹരന്‍ എന്നിവരും വിദേശയാത്രക്ക്‌ പോകുന്നു. മന്ത്രി ഒരാഴ്ചത്തേക്ക്‌ വിട്ടുനില്‍ക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കേണ്ടിവരും. ഇത്‌ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാനേ ഇടയാക്കുകയുള്ളു. കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജിത നടപടി എടുക്കേണ്ട സമയത്ത്‌ ആരോഗ്യ വകുപ്പിന്റെ തലപ്പത്ത്‌ താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന വ്യക്തിക്ക്‌ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത സ്ഥിതി സൃഷ്ടിക്കപ്പെടും. ഈ ആശങ്കയും ബന്ധപ്പെട്ടവര്‍ ശ്രീമതിയോട്‌ പങ്കുവെച്ചിട്ടും ഒരു കുലുക്കവുമില്ലാതെ വിദേശയാത്രയുമായി മുന്നോട്ടുപോകാനാണ്‌ ശ്രീമതിയുടെ തീരുമാനം.
ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌, ആതിരേ, ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി ആരോഗ്യ രംഗത്ത്‌ മന്ത്രി സൃഷ്ടിച്ച അസന്ദിഗ്ദധാവസ്ഥ. ജൂണ്‍മാസത്തോടെ പകര്‍ച്ചപ്പനി വ്യാപകമാവും എന്ന്‌ അറിഞ്ഞിട്ടും മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ്‌ ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്‌. ഇത്‌ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന്‌ കാരണമാവുകയും അവര്‍ കൂട്ട അവധിയെടുത്ത്‌ തങ്ങളുടെ എതിര്‍പ്പ്‌ പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതുമൂലം പനിബാധിതരെ നോക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്നുള്ളത്‌. ഈ നടപടി മൂലം ഡോക്ടര്‍മാരുടെ മനോവീര്യം നഷ്ടപ്പെട്ടതുകൂടാതെ പ്രത്യേക രോഗനിര്‍മ്മാര്‍ജ്ജന നടപടികള്‍ നിലയ്ക്കുകയും ചെയ്തു. തന്മൂലം പ്രാദേശിക മേഖലകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇത്തരം ഒരു അവസ്ഥയാണ്‌ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന നിസ്സഹായന്‍ കുഴഞ്ഞുവീണു മരിക്കാന്‍ ഇടയാക്കിയത്‌. എന്നിട്ടും മന്ത്രിക്ക്‌ കുലുക്കമില്ല.
അതേസമയം പനിബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരെ കഴിവതും അഡ്മിറ്റ്‌ ചെയ്യരുതെന്നാണ്‌ മന്ത്രി അടക്കമുള്ള ആരോഗ്യവകുപ്പ്‌ അധികൃതരുടെ രഹസ്യ നിര്‍ദേശം. പനിബാധിതരുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ഗൂഢാലോചനയാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. പനിബാധിതരുടെ എണ്ണം മാധ്യമങ്ങള്‍ക്ക്‌ നല്‍കരുതെന്ന്‌ ഡിഎംഒമാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയതിന്‌ പിന്നാലെയാണ്‌ പനിയുള്ളവരെ അഡ്മിറ്റ്‌ ചെയ്യാതെ എണ്ണം കുറച്ച്‌ കാണിക്കാനുള്ള ഈ ദുഷ്ടബുദ്ധി മന്ത്രിയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. തീര്‍ത്തും അവശരായി എത്തുന്നവരെ മാത്രമാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിറ്റു ചെയ്യുന്നുള്ളു. പനിബാധിതര്‍ വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നാണ്‌ ശ്രീമതിയുടെയും ഡിഎംഒ മാരുടെയും വിദഗ്ദോപദേശം. എന്നാല്‍, അഡ്മിറ്റ്‌ ചെയ്ത്‌ രക്തപരിശോധനയും മറ്റും നടത്തിയെങ്കില്‍ മാത്രമേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ കണ്ടെത്താന്‍ കഴിയുകയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ പനി പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നെങ്കില്‍ ഇത്തവണ പനി ബാധിതരെ അഡ്മിറ്റ്‌ ചെയ്യരുത്‌ എന്നാണ്‌ ശ്രീമതിയുടെ സുചിന്തിതമായ അഭിപ്രായവും നിര്‍ദേശവും.
ആതിരേ, ശ്രീമതിയെ പോലെ ഇത്രയ്ക്ക്‌ ജനദ്രോഹം ചെയ്യുന്ന ഒരു ആരോഗ്യ മന്ത്രി ഇതിന്‌ മുമ്പ്‌ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇടത്‌ മന്ത്രിസഭയിലെ അശ്രീകരമാണ്‌ ഇപ്പോള്‍ പി.കെ ശ്രീമതി. ഈ അശ്രീകരത്തെ പുറത്താക്കിയലല്ലാതെ കേരളത്തിലെ പനിബാധിതര്‍ക്ക്‌ രക്ഷയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഒരുമന്ത്രി തന്റെ അഹന്തകൊണ്ട്‌ ജനങ്ങളെ മുഴുവന്‍ ഇങ്ങനെ രോഗികളാക്കുമ്പോള്‍ മന്ത്രിയെ വരച്ച വരയില്‍ നിര്‍ത്തി ജനഹിതമായ രീതിയില്‍ നടപടി എടുപ്പിക്കാന്‍ ബാധ്യസ്ഥരാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതിപക്ഷ നേതൃത്വം. എന്നാല്‍, പതിവ്‌ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷം ഒതുങ്ങുമ്പോള്‍ പിടഞ്ഞ്‌ ചാകാന്‍ വിധിക്കപ്പെടുന്നത്‌ കേരളത്തിലെ സാധാരണക്കാരാണ്‌. ഈ മന്ത്രിയോടും ഭരണത്തോടും പ്രതിപക്ഷ നിരയോടും ഉന്മൂലനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക്‌ മോചനമുണ്ടാകു എന്നാണ്‌ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. അതെ, ആതിരേ... ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ ശ്രീമതിയും കൂട്ടരും.

Thursday, June 3, 2010

ഇതോ 'സുരക്ഷിത കേരളം, സുന്ദര കേരളം'?

എസ്‌ കത്തി ഉള്‍പ്പടെ പോലീസിന്‌ നാണക്കേടുണ്ടാക്കിയ അനവധി സംഭവങ്ങളിലായി നീതിപീഠത്തില്‍ നിന്ന്‌ നിരവധി തവണ കണക്കറ്റ ശകാരം വാങ്ങിക്കൂട്ടിയവരാണ്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസുകാര്‍. സംസ്ഥാനത്ത്‌ ക്രമസമാധാനം താറുമാറായെന്ന്‌ ഹൈക്കോടതി തുറന്നടിച്ചത്‌ കഴിഞ്ഞവര്‍ഷമാണ്‌. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ എക്കാലത്തെയും വലിയ കുറ്റപ്പെടുത്തലുകളില്‍ ഒന്നായിരുന്നു അത്‌. ആളുകളെ കാണാതാകുന്ന സംഭവങ്ങള്‍ കൂടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്‌ തികഞ്ഞ ലാഘവത്തോടെയാണെന്ന്‌ മറ്റൊരു കേസില്‍ ഹൈക്കോടതി തുറന്നടിച്ചു. കോടതിയില്‍ വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുന്നത്‌ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നായിരുന്നു മറ്റൊരവസരത്തില്‍ ഹൈക്കോടതിയുടെ തീക്ഷ്ണമായ പരാമര്‍ശം. ജയില്‍ പരോള്‍ ക്രമേക്കേടുകളെ കുറിച്ച്‌ തുടര്‍ച്ചയായി തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ സമര്‍പ്പിച്ചതിനാണ്‌ സര്‍ക്കാരിനെ കോടതി ഇങ്ങനെ രൂക്ഷമായി വിമര്‍ശിച്ചത്‌. ആ വിമര്‍ശനത്തിന്റെ ഒടുവിലത്തെതാണ്‌ പുത്തൂര്‍ കസ്റ്റഡിമരണം സംബന്ധിച്ച്‌ ഹൈക്കോടതി നടത്തിയത്‌.ക്രമസമാധാന പാലനത്തിലും നീതിന്യായ നിര്‍വ്വഹണത്തിലും സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ എന്നവകാശപ്പെട്ട്‌ ആതിരേ, മെയ്‌ 21-ാ‍ം തീയതി കേരളത്തിലെ പത്രങ്ങളില്‍ ആഭ്യന്തരവകുപ്പ്‌ 33 നേട്ടങ്ങളാണ്‌ നാലുവര്‍ഷത്തെ ഭരണത്തിന്റെ മികവായി ചൂണ്ടിക്കാട്ടി പരസ്യം ചെയ്തിരുന്നത്‌. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആഹ്ലാദം തുളുമ്പുന്ന ഫോട്ടോകളോടെ അരപേജ്‌ പരസ്യമാണ്‌ കേരളസര്‍ക്കാരിന്‌ വേണ്ടി പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ തയ്യാക്കിയത്‌.
ആ പരസ്യങ്ങളിലെ അവകാശ വാദങ്ങളെയെല്ലാം ഒറ്റയടിക്ക്‌ നിഷ്പ്രഭമാക്കുന്നതാണ്‌ പുത്തൂര്‍ കസ്റ്റഡി മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക്‌ വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ജഡ്ജി പക്ഷപാതപരമായി പ്രശ്നത്തെ നേരിട്ടു എന്ന്‌ ആക്ഷേപിച്ചാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കോടതി വിധിയോട്‌ പ്രതികരിച്ചത്‌. മന്ത്രിക്ക്‌ അങ്ങനെയല്ലാതെ മറ്റൊരു വിധത്തിലും പ്രതികരിക്കാന്‍ കഴിയുകയുമായിരുന്നില്ല എന്നതായിരുന്നല്ലോ, ആതിരേ, വാസ്തവം.
ആഭ്യന്തരവകുപ്പ്‌ അവകാശപ്പെടുന്ന നേട്ടങ്ങളില്‍ പ്രധാനം ഇനിപ്പറയുന്നവയാണ്‌ :
ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനത്തിന്‌ ഇന്ത്യാ ടുഡേ അവാര്‍ഡ്‌, കൊലപാതകമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ്‌, കുറ്റാന്വേഷണം ശാസ്ത്രീയമാക്കാന്‍ നടപടി സ്വീകരിച്ചു, പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജനമൈത്രി പദ്ധതി തീവ്രവാദത്തെ ചെറുക്കാന്‍ നടപടി, കരുതല്‍ ശക്തമാക്കി ആത്മീയ വ്യാപാരികളായ വ്യാജസന്യാസിമാര്‍ക്കെതിരെ ശക്തമായ നടപടികള്‍, ഗുണ്ടാപ്രവര്‍ത്തനം തടഞ്ഞ്‌, പ്രത്യേക ഗുണ്ടാ നിയമം. കാലാനുസൃതമായ പോലീസ്‌ നിയമം അവതരിപ്പിച്ചു, പോലീസിനെ ആധുനീകവത്കരിക്കാന്‍ നടപടികള്‍.........
ഈ അവകാശവാദങ്ങള്‍ നേട്ടങ്ങളായി എടുത്തുകാട്ടുമ്പോഴാണ്‌ ജനമൈത്രി പോലീസ്‌ മുതല്‍ സാദാ പോലീസ്‌ വരെയുള്ള ക്രിമിനലുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നിത്യവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്‌. ഇതിനെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഗൂഢപ്രവര്‍ത്തനം എന്ന്‌ അധിക്ഷേപിക്കാനല്ലാതെ പോലീസ്‌ സേനയെ നവീകരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങളും കേസന്വേഷണവും ശാസ്ത്രീയമായി പരിഷ്കരിക്കാനോ കോടിയേരിയും ജേക്കബ്‌ പുന്നൂസും ഭരണകൂടവും തയ്യാറായില്ല എന്നതിന്റെ നടുക്കുന്ന ഉദാഹരണമാണ്‌ പുത്തൂരിലെ കസ്റ്റഡിമരണം. എസ്പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെ കൊലയാളികളായ ഈ കേസ്‌ തേച്ച്‌ മാച്ച്‌ കളയാനും നിരപരാധികളായ പോലീസുകാരെ ഇരകളാക്കി കുറ്റത്തില്‍ നിന്ന്‌ രക്ഷപ്പെടാനുമാണ്‌ കോടിയേരിയുടെ പോലീസ്‌ സേന ശ്രമിച്ചത്‌. ആ ഗൂഢശ്രമത്തിനാണ്‌ ഹൈക്കോടതി ഇപ്പോള്‍ തടയിട്ടിരിക്കുന്നത്‌.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷമുള്ള കൊള്ള, കൊലപാതകം, കസ്റ്റഡിമരണം, ഗുണ്ടാവിളയാട്ടം, കുറ്റവാളികളുമായുള്ള മന്ത്രിബന്ധം, വിവിധ സന്ദര്‍ഭങ്ങളില്‍ കോടതികള്‍ നടത്തിയ ശകാരം എന്നിവ വിലയിരുത്തുമ്പോഴാണ്‌ ആതിരേ, നാലുവര്‍ഷത്തെ പോലീസ്‌ സേനയുടെ നേട്ടത്തിന്റെ തനിനിറം വ്യക്തമാവുക.
ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത്‌ നടന്ന മോഷണവും കവര്‍ച്ചയും 22000 ആണ്‌. ഇതില്‍ തെളിയിക്കപ്പെട്ടത്‌ 9000 കേസുകള്‍ മാത്രം. 2007ല്‍ 5606, 2008ല്‍ 5833, 2009ല്‍ 5628 എന്നിങ്ങനെയാണ്‌ കവര്‍ച്ചകളുടെയും മോഷണങ്ങളുടെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കണക്ക്‌.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത്‌ കൊല്ലപ്പെട്ടത്‌ 1400 പേര്‍. ഇതില്‍ മൂന്നിലൊന്ന്‌ കേസുകളില്‍ പോലും പ്രതികളെ പിടിക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. 2007ല്‍ 365 കൊലപാതകം. 2008ല്‍ 344. 2009 ല്‍ 319.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായും ജേക്കബ്‌ പുന്നൂസ്‌ ഡിജിപിയായും ഭരിച്ച നാലുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ 12 കസ്റ്റഡിമരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ്‌ പോലീസ്‌ കുറ്റക്കാരാണെന്ന്‌ റിപ്പോര്‍ട്ടുള്ളത്‌. തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ഉദയന്‍ എന്നയാളെ ഉരുട്ടിക്കൊന്ന കേസിലും പാലക്കാട്‌ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയിലെടുത്ത സമ്പത്തിന്റെ മരണത്തിലുമാണ്‌ പോലീസുകാര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. മറ്റ്‌ പത്ത്‌ കസ്റ്റഡി മരണങ്ങളില്‍ ഏഴെണ്ണം ഹൃദായാഘാതം മൂലവും മൂന്നെണ്ണം ആത്മഹത്യയാണെന്നുമാണ്‌ പോലീസ്‌ ഭാഷ്യം.
എന്നാല്‍ ആത്മഹത്യയായും ഹൃദയാഘാതമായും പോലീസ്‌ എഴുതി തള്ളിയ കസ്റ്റഡിമരണങ്ങളില്‍ പലതും പോലീസ്‌ പീഡനം മൂലമാണെന്ന്‌ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. കാട്ടാക്കടയില്‍ പോലീസ്‌ കസ്റ്റഡിയില്‍ ബാബു എന്നൊരാളുടെ മരണം ഹൃദയാഘാതം മൂലമാണെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ എഡിജിപി തന്നെ കഴിഞ്ഞമാസം റിപ്പോര്‍ട്ട്‌ നല്‍കുകയുണ്ടായി.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചവരുടെയും പോലീസിനെ കണ്ട്‌ വിരണ്ടോടി മരിച്ചവരുടെയും എണ്ണം ഇതിലധികമാണ്‌. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസത്തിനകം ഇത്തരം പന്ത്രണ്ട്‌ മരണങ്ങളുണ്ടായതായി ഡിജിപി തന്നെ , കസ്റ്റഡിമരണങ്ങളെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മീഷന്‌ മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്‌. ഗുണ്ടാ നിയമം പ്രാബല്യത്തില്‍ വന്നശേഷം 518 പേരെ മാത്രമാണ്‌ കരുതല്‍ തടങ്കലിലാക്കിയത്‌. പോലീസിന്റെ ലിസ്റ്റ്‌ പ്രകാരം ഇനിയും 143 പേരെ പിടികൂടാനുനണ്ട്‌. അറസ്റ്റുമായിബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം അനവധി പേര്‍ ജയില്‍ മോചിതരായിട്ടുമുണ്ട്‌.
മന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും ബന്ധുക്കള്‍ പ്രതികളായ ഒട്ടേറെ കേസുകള്‍ ഈ കാലയളവിലുണ്ടായി. കേസിന്റെ എണ്ണത്തില്‍ ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനീഷ്‌ കോടിയേരിക്കാണ്‌ ഒന്നാം സ്ഥാനം. പത്തിലധികം കേസിലാണ്‌ ബിനീഷ്‌ പ്രതിയായിട്ടുള്ളത്‌. മിക്കതും അടിപിടി കേസുകള്‍. ഒരു കേസില്‍ കോടതി ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുണ്ടായി. ബിനീഷ്‌ പ്രതിയായ രണ്ട്‌ ആക്രമണകേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കോടതി അനുവാദം നല്‍കിയില്ല.
പത്തിടത്താണ്‌ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം നടന്നത്‌. എംഎല്‍എമാരും പാര്‍ട്ടിനേതാക്കളും മാത്രമല്ല, മന്ത്രിമാര്‍ തന്നെ പോലീസ്‌ സ്റ്റേഷനിലെത്തി പ്രതികളെ മോചിപ്പിച്ച സംഭവങ്ങള്‍ ഇടതുപക്ഷ മുന്നണിയുടെ ഭരണകാലത്തെ ക്രമസമാധാന പാലനത്തിന്റെ നേട്ടപ്പട്ടികയിലുണ്ട്‌.
പോലീസ്‌ മാത്രമല്ല, എക്സൈസ്‌ ഉള്‍പ്പെടെയുള്ളവരും ഭരണകക്ഷിയുടെ ചൂടറിഞ്ഞിട്ടുണ്ട്‌. ചേര്‍ത്തലയില്‍ എക്സൈസ്‌ സംഘത്തെ ആക്രമിച്ച്‌ ചാരായ കേസിലെ പ്രതിയെ മോചിപ്പിച്ചത്‌ സിപിഎമ്മുകാരാണ്‌. ഹെല്‍മറ്റ്‌ ധരിക്കാതെ ബൈക്കോടിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്ക്‌ 100 രൂപ പിഴയിട്ടതിനാണ്‌ പാലക്കാട്‌ കോംഗ്ങ്ങാട്‌ സിപിഎമ്മുകാര്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചത്‌. പേരൂര്‍ക്കട പോലീസ്‌ സ്റ്റേഷന്‍ ഡിവൈഎഫ്‌ഐക്കാര്‍ തുടര്‍ച്ചയായി ആക്രമിച്ചത്‌ കൂടാതെ എസ്‌ഐയെ മര്‍ദിക്കുകയും വനിതാ കോണ്‍സ്റ്റബിളിനെ അപമാനിക്കുകയും ചെയ്തു. വനിതാ കോണ്‍സ്റ്റബിളിനെ മര്‍ദിച്ച സിപിഐ കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാറിനെയും ലൈലയെയും തിരുവനന്തപുരത്ത്‌ സിപിഐ മന്ത്രിമാരാണ്‌ സ്റ്റേഷനില്‍ നിന്ന്‌ മോചിപ്പിച്ചുകൊണ്ടുപോയത്‌.
എസ്‌ കത്തി ഉള്‍പ്പടെ പോലീസിന്‌ നാണക്കേടുണ്ടാക്കിയ അനവധി സംഭവങ്ങളിലായി നീതി പീഡത്തില്‍ നിന്ന്‌ നിരവധി തവണ കണക്കറ്റ ശകാരം വാങ്ങിക്കൂട്ടിയവരാണ്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസുകാര്‍. സംസ്ഥാനത്ത്‌ ക്രമസമാധാനം താറുമാറായത്‌ ഹൈക്കോടതി തുറന്നടിച്ചത്‌ കഴിഞ്ഞവര്‍ഷമാണ്‌. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ എക്കാലത്തെയും വലിയ കുറ്റപ്പെടുത്തലുകളില്‍ ഒന്നായിരുന്നു അത്‌. ആളുകളെ കാണാതാകുന്ന സംഭവങ്ങള്‍ കൂടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്‌ തികഞ്ഞ ലാഘവത്തോടെയാണെന്ന്‌ മറ്റൊരു കേസില്‍ ഹൈക്കോടതി തുറന്നടിച്ചു. കോടതിയില്‍ വ്യാജ സത്യവാങ്ങ്‌ മൂലം സമര്‍പ്പിക്കുന്നത്‌ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നായിരുന്നു മറ്റൊരവസരത്തില്‍ ഹൈക്കോടതിയുടെ തീക്ഷ്ണമായ പരാമര്‍ശം. ജയില്‍ പരോള്‍ ക്രമേക്കേടുകളെ കുറിച്ച്‌ തുടര്‍ച്ചയായി തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ സമര്‍പ്പിച്ചതിനാണ്‌ സര്‍ക്കാരിനെ കോടതി ഇങ്ങനെ രൂക്ഷമായി വിമര്‍ശിച്ചത്‌. ആ വിമര്‍ശനത്തിന്റെ ഒടുവിലത്തെതാണ്‌ പുത്തൂര്‍ കസ്റ്റഡിമരണം സംബന്ധിച്ച ഹൈക്കോടതി നടത്തിയത്‌.
ആതിരേ, വസ്തുതകള്‍ ഇതായിരിക്കെ അവയ്ക്ക്‌ നേരെ കണ്ണടച്ചും വാസ്തവങ്ങളെ തമസ്കരിച്ചും സുരക്ഷിതവും സുന്ദരവുമാണ്‌ കേരളമെന്ന്‌ കോടിയേരി ബാലകൃഷ്ണനും വി.എസ്‌ അച്യുതാനന്ദനും പരസ്യങ്ങളിലൂടെ അവകാശപ്പെടുമ്പോള്‍ , അതിലൂടെ അവര്‍ വ്യക്തമാക്കുന്നത്‌ തുടര്‍ന്നുപോരുന്ന ജനവഞ്ചനയും ഭരണവഞ്ചനയുമാണ്‌. എന്നു മാത്രമല്ല മാവോയിസ്റ്റ്‌ തീവ്രവാദത്തിനും അതിന്റെ ഭീഷണമായ പ്രതികാര നിര്‍വഹണത്തിനും ചുവന്ന പരവതാനിവിരിച്ച്‌ സ്വീകരണമൊരുക്കി കേരളത്തിലെ സാധാരണക്കരെ കൂട്ടമരണത്തിന്‌ ഇരയാക്കുകയുമാണിവര്‍.
അതു കൊണ്ട്‌ തന്നെ കോടിയേരിയടക്കമുള്ള കള്ളപ്പരിഷകളെ പൊട്ടിച്ചിതറിച്ചു കൊന്നൊടുക്കുന്ന ഒരു ചാവേറാകാന്‍, മനുഷ്യബോംബ്‌ ആകാന്‍ തോന്നുന്നില്ലേ ഇപ്പോള്‍ ആതിരേ..!!??