Friday, January 31, 2014

സുനന്ദ പുഷ്കര്‍ :ഫയല്‍ കാണാനില്ല;തരൂരിന് കൊമ്പുണ്ട്..!

സുനന്ദയുടെ ജഡം കണ്ടെത്തിയത്‌ സംബന്ധിച്ച്‌ ശശി തരൂര്‍ പോലീസിനോട്‌ പറഞ്ഞത്‌ മുതല്‍ ആരംഭിക്കുന്നു അസ്വഭാവികതകളും ദുരൂഹതകളും.മരണം നടന്ന അന്ന്‌ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം മുതല്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ്‌ വരെ പറയുന്ന കാര്യങ്ങള്‍ വരെ വ്യക്തമാക്കുന്നത്‌ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു എന്നാണ്‌.ഏറ്റവും ഒടുവില്‍ ലഭിച്ച വാര്‍ത്തയനുസരിച്ച്‌ കേസന്വേഷണത്തിന്റെ ഫയല്‍ തന്നെ കാണാതായിരിക്കുന്നു.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം ജനുവരി 17ന്‌ പകല്‍ നാലു മണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ്‌ മരണം നടന്നത്‌.അന്ന്‌ മൂന്ന്‌ മണിക്ക്‌ പ്രസന്നയായി സുനന്ദയെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടിട്ടുണ്ട്‌.മരണത്തിന്‌ മുന്‍പ്‌ പിടിവലി നടന്നെന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.മുഖത്തും ശരീരത്തിന്റെ മുകള്‍ ഭാഗത്തും പിടിവലിയുടെ 15ഓളം പാടുകളുണ്ടായിരുന്നു.ഇടത്‌ കൈത്തണ്ടയില്‍ കടിച്ചതിന്റെ ആഴത്തിലുള്ള വടുക്കളുണ്ടായിരുന്നു.ആമാശയത്തില്‍ മദ്യം ഇല്ലായിരുന്നു.മനഃസംഘര്‍ഷം കുറയ്‌ക്കുന്ന ആല്‍പ്രാക്‌സ്‌ എന്ന്‌ ഗുളിക 27 എണ്ണം ഉള്ളില്‍ ചെന്നിരുന്നു-പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണിതെല്ലാം.സുനന്ദ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ സ്ഥാപിക്കുന്ന ഈ തെളിവുകള്‍ ആരിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്ത്‌ തരൂര്‍ എഐസിസി സമ്മേളന വേദിയിലായിരുന്നു. അപ്പോള്‍ പിന്നെ ആര്‌?എന്തിന്‌?എങ്ങനെ?
ശശി തരൂരിനെന്താ കൊമ്പുണ്ടോ? ഉണ്ടല്ലോ,ആതിരേ! അതു കൊണ്ടല്ലേ സുനന്ദ പുഷകറിന്റെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ദ്ധിക്കുമ്പോഴും തരൂരിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ക്‍ളീന്‍ ചിറ്റ്‌ നല്‍കിയതും അദ്ദേഹത്തെ വക്താവയി ഉയര്‍ത്തിയതും. ഡല്‍ഹി ചാണക്യപുരിയിലുള്ള ലീലാ പാലസ്‌ എന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ 345-ാം നമ്പര്‍ സ്വീറ്റില്‍ , ജനുവരി 17 രാത്രി സുനന്ദ പുഷകറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിലും ദുരൂഹമാണ്‌ പിന്നീടുണ്ടായിട്ടുള്ള സംഭവങ്ങള്‍.സുനന്ദയുടെ ജഡം കണ്ടെത്തിയത്‌ സംബന്ധിച്ച്‌ ശശി തരൂര്‍ പോലീസിനോട്‌ പറഞ്ഞത്‌ മുതല്‍ ആരംഭിക്കുന്നു അസ്വഭാവികതകളും ദുരൂഹതകളും.മരണം നടന്ന അന്ന്‌ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം മുതല്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ്‌ വരെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു എന്നാണ്‌.ഏറ്റവും ഒടുവില്‍ ലഭിച്ച വാര്‍ത്തയനുസരിച്ച്‌ കേസന്വേഷണത്തിന്റെ ഫയല്‍ തന്നെ കാണാതായിരിക്കുന്നു. ആതിരേ, ജനുവരി 17-ാം തിയതി മുതല്‍ പ്രതീക്ഷിച്ചതാണ്‌ ഇങ്ങനെ ഒരു പരിണതി .ശശി തരൂര്‍ തന്നെയാണ്‌ ആ സൂചനകള്‍ തന്നതും.സുനന്ദയുടെ ജഡം കണ്ടെത്തുന്നത്‌ വരെയുള്ള സംഭവങ്ങളെക്കുറിച്ചുള്ള തരൂരിന്റേയും പഴ്‌സണല്‍ സ്റ്റാഫിന്റേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴികള്‍ അത്രമാത്രം പരസ്‌പരവിരുദ്ധമായിരുന്നു.എഐസിസി സമ്മേളന വേദിയില്‍ നിന്നെത്തിയ സമയം മുതലുള്ള തരൂരിന്റെ പ്രവൃത്തികളും ഏറ്റവും ഒടുവിലത്തെ ട്വീറ്റുമെല്ലാം ഈ സംശയത്തെ ശതഗുണീഭവിപ്പിക്കുന്നതായിരുന്നു. തരൂര്‍ കേന്ദ്രമന്ത്രിയായത് കൊണ്ടാണ്‌ ഈ സന്ദേഹങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കാതിരുന്നത്‌. സുനന്ദ വെളിപ്പെടുത്തിയ രണ്ട്‌ നിര്‍ണായക സംഭവങ്ങള്‍ ഈ പുതിയ പരിണതിക്ക്‌ കാരണമായിട്ടുണ്ടെന്ന്‌ വിശ്വസിക്കണം, ആതിരേ.ശശി തരൂരിന്റെ പുതിയ പെണ്‍സുഹൃത്ത്‌ മെഹര്‍ തരാര്‍ പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ്‌ഐയുടെ ഏജന്റാണെന്നത്‌,ഭര്‍ത്താവിനെ വശീകരിച്ചെടുത്ത മറ്റൊരു സ്‌ത്രീയോടുള്ള പകയില്‍ നിന്ന്‌ ഉയിരെടുത്ത വികാരവിക്ഷോഭമല്ലെന്ന്‌ കരുതേണ്ടിയിരിക്കുന്നു.വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആരോപണമായിരുന്നില്ലേ അത്‌? അന്വേഷിക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌.പക്ഷെ തരൂരിനെ വിശുദ്ധനാക്കി വാഴിക്കുകയാണല്ലോ അവര്‍ ചെയ്‌തത്‌!മറ്റേതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‌ എതിരെ ആയിരുന്നു ഇങ്ങനെ ഒരു ആരോപണമെങ്കില്‍ എന്തായിരിക്കും സര്‍ക്കാരിന്റേയും പോലീസിന്റേയും നടപടികളെന്ന്‌ നമുക്കറിയാം.മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ ഭരണകൂടങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടിക്കൂട്ടുന്ന പൈശാചികതകള്‍ നമുക്ക്‌ സുപരിചിതമാണ്‌.എന്നിട്ടും ,ഒരു കേന്ദ്രമന്ത്രിക്കെതിരെ സ്വന്തം ഭാര്യ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണം കേട്ടില്ലെന്നാണല്ലോ ഭരണകൂടത്തിന്റെ നാട്യം.ശശി തരൂരിന് കൊമ്പുണ്ട് ആതിരേ... സുനന്ദയുടെ ദുബായ്‌ ബിസിനസ്‌ ബന്ധങ്ങള്‍ ,തരാറിനെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിന്‌ സാഹയകമായിട്ടുണ്ടാകില്ലേ,ആതിരേ ?ഒരു കേന്ദ്ര മന്ത്രിക്കെതിരെയാണ്‌ താന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുള്ള നല്ല ബോദ്ധ്യം സുനന്ദയ്‌ക്കുണ്ടായിരുന്നില്ലന്നാണോ?ഇത്തരം ഒരു ആരോപണം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത സ്‌ത്രീയൊന്നുമല്ലല്ലോ സുനന്ദ. മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ ഐപിഎല്‍ സംബന്ധിച്ചുള്ളതാണ്‌.ജനുവരി 17ന്റെ ആദ്യ മണിക്കൂറുകളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നളിനി സിംഗിനോടും പി ന്നീട്‌ ബര്‍ക്ക ദത്തിനോടും ഇത്‌ സംബന്ധിച്ച്‌ സുനന്ദ ചില സൂചനകള്‍ നല്‍കിയെന്നാണ്‌ വാര്‍ത്തകള്‍ .സോണിയ ഗാന്ധിയെ നേരിട്ട്‌ കാണണമെന്നും ഐപിഎല്‍ സംബന്ധിച്ച്‌ ചിലതെല്ലാം വെളിപ്പെടുത്താനുണ്ടെന്നും സുനന്ദ പറഞ്ഞതായാണ്‌ വാര്‍ത്ത.ജനുവരി 17 ന്‌ വൈകീട്ട്‌ തമ്മില്‍ കാണാമെന്നും അപ്പോള്‍ ബാക്കി പറയാമെന്നും സുനന്ദ പറഞ്ഞെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതാണല്ലോ. ആതിരേ, ശശി തരൂരിനെ സുനന്ദ വിവാഹം കഴിക്കുമ്പോള്‍ ഐപിഎല്‍ വിവാദം വാര്‍ത്തകളില്‍ നിറയുകയായിരുന്നു. കൊച്ചി ഐപിഎല്‍ ടീമിന്‌ വേണ്ടി 70 കോടിയുടെ ഓഹരി സുനന്ദ പുഷ്‌കറിന്റെ പേരിലായിരുന്നു.വിയര്‍പ്പോഹരി-(Sweat equity) എന്നാണ്‌ തരൂര്‍ അതിനെ വിശേഷിപ്പിച്ചത്‌.കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ കൊച്ചി ഐപിഎല്‍ ടീമിനായി അനധികൃതമായി ഇടപെട്ടുവെന്ന്‌ പരാതിയുണ്ടായതോടെ സ്ഥാനം ഒഴിയേണ്ടിവന്നു. ആ സമയത്ത്‌ സുനന്ദ വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുനന്ദ 70 കോടിയുടെ സൗജന്യ ഓഹരികള്‍ ഉപേക്ഷിച്ചു. തന്റെ തീരുമാനങ്ങള്‍ എല്ലാം സ്വമേധയാ ആണെന്നും ശശി തരൂരിന്‌ അതില്‍ ബന്ധമില്ലെന്നുമായിരുന്നു സുനന്ദ അന്ന്‌ പറഞ്ഞത്‌. അതില്‍ നിന്ന്‌ വിഭിന്നവും ഞെട്ടിക്കുന്നതുമായ മറ്റ്‌ എന്തോ സുനന്ദയ്‌ക്ക്‌ പറയാനുണ്ടായിരുന്നു എന്നു വേണമല്ലോആതിരേ, അനുമാനിക്കാന്‍.ഐപിഎല്ലിലെ ഒത്തുകളി ഉള്‍പ്പെടെയുള്ള അധോലോക വ്യാപരത്തില്‍ ദാവൂദ്‌ ഇബ്രാഹിമിനുള്ള പങ്ക്‌ സുവദിതമാണ്‌.തരൂര്‍ കൊച്ചി ഐപിഎല്‍ ടീമിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ,2010ല്‍ ആ നീക്കത്തില്‍ നിന്ന്‌ പിന്മാറിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന്‌ ദാവൂദിന്റെ ഏജന്റ്‌ ഭീഷണിപ്പെടുത്തിയ വാര്‍ത്തയും പുറത്ത്‌ വന്നിരുന്നു.പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. ആതിരേ തരൂരിനേയും കോണ്‍ഗ്രസിനേയും പോലീസിനേയും സുനന്ദയുടെ മകന്‍ ശിവ്‌ മേനോനേയും നമുക്ക് വിശ്വസിക്കാം.അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തരൂരിന്‌ സുനന്ദയെ ജീവനായിരുന്നെന്നും അദ്ദേഹത്തിന്‌ അവരെ ശാരീരികമായി ഉപദ്രവിക്കാന്‍ കഴിയില്ലെന്നുമുള്ള വെളിപ്പെടുത്തലുകളും അംഗീകരിക്കാം.തന്റെ മാതാവ്‌ ആത്മഹത്യ ചെയ്യാന്‍ മാത്രം ദുര്‍ബലയല്ലെന്ന ശിവ്‌ മേനോന്റെ വെളിപ്പെടുത്തലും സുനന്ദയുടെ ബന്ധുക്കളുടെ അവകാസവാദവും സംശയിക്കേണ്ടതില്ല. അപ്പോള്‍ പിന്നെ എങ്ങനെയായിരുന്നു സുനന്ദ മരിച്ചത്‌? ശശി തരൂരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പെയിന്റിംഗ്‌ ജോലികള്‍ നടക്കുകയായിരുന്നു എന്ന കള്ളം പ്രചരിപ്പിച്ചതെന്തിന്‌?സുനന്ദയുടെ ജഡം അവിടെ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ അകത്ത്‌ കയറ്റാതിരുന്നതെതിന്‌?സുനന്ദ കിടന്നിരുന്ന്‌ മുറി അകത്ത്‌ നിന്ന്‌ സാക്ഷയിട്ടിരിക്കുകയായിരുന്നെന്ന്‌ തരൂര്‍ കള്ളം പറഞ്ഞതെന്തിന്‌?16-ാം തീയതി മുതല്‍ ഭക്ഷണംകഴിക്കതെ സുനന്ദ മദ്യപിക്കുകയായിരുന്നെന്ന്‌ പെരും നുണ പ്രചരിപ്പിച്ചതെന്തിന്‌?സുനന്ദയുടെത്‌ സ്വാഭാവികമരണമായിരുന്നു;ആത്മഹത്യ ചെയ്‌തതിന്റെ തെളിവുകളൊന്നുമില്ലെന്ന്‌ മരണവാര്‍ത്ത്‌ പുറത്ത്‌ വന്ന്‌ നിമിഷങ്ങള്‍ക്കകം തരൂരിന്റെ പേഴ്‌സണല്‍ സെക്രട്ടറി അഭിനവ്‌ കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞതെന്തിന്‌? ആതിരേ, പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം ജനുവരി 17ന്‌ പകല്‍ നാലു മണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ്‌ മരണം നടന്നത്‌.അന്ന്‌ മൂന്ന്‌ മണിക്ക്‌ പ്രസന്നയായി സുനന്ദയെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടിട്ടുണ്ട്‌.മരണത്തിന്‌ മുന്‍പ്‌ പിടിവലി നടന്നെന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.മുഖത്തും ശരീരത്തിന്റെ മുകള്‍ ഭാഗത്തും പിടിവലിയുടെ 15ഓളം പാടുകളുണ്ടായിരുന്നു.ഇടത്‌ കൈത്തണ്ടയില്‍ കടിച്ചതിന്റെ ആഴത്തിലുള്ള വടുക്കളുണ്ടായിരുന്നു.ആമാശയത്തില്‍ മദ്യം ഇല്ലായിരുന്നു.മനഃസംഘര്‍ഷം കുറയ്‌ക്കുന്ന ആല്‍പ്രാക്‌സ്‌ എന്ന്‌ ഗുളിക 27 എണ്ണം ഉള്ളില്‍ ചെന്നിരുന്നു-പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണിതെല്ലാം.സുനന്ദ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ സ്ഥാപിക്കുന്ന ഈ തെളിവുകള്‍ ആരിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്ത്‌ തരൂര്‍ എഐസിസി സമ്മേളന വേദിയിലായിരുന്നു. അപ്പോള്‍ പിന്നെ ആര്‌?എന്തിന്‌?എങ്ങനെ? അത്‌ അന്വേഷിക്കണമെന്ന്‌ തരൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍,ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തയില്‍ പറയുന്നത്‌ പോലെ കേസ്‌ അന്വേഷണത്തിന്റെ ഫയല്‍ നഷ്ടപ്പെടില്ലായിരുന്നല്ലോ, ആതിരേ! അധികാരത്തിന്റെ അണിയറയില്‍ നടക്കുന്ന അന്തര്‍ നാടകങ്ങളും അശ്ലീലതകളും അധാര്‍മ്മികതകളും സാധാരണക്കാര്‍ക്ക്‌ ഊഹിക്കാവുന്നതിലും അപ്പുറമാണ്‌.നിലനില്‍പ്പാണ്‌ പ്രധാനം.അതിന്‌ ഏത്‌ തന്ത്രവും പയറ്റും.ആരുമായും കൂട്ടു പിടിക്കും.മഹാകവി ജി.ശങ്കരക്കുറുപ്പിനെ അല്‍പമൊന്നു തിരുത്തിപ്പറയട്ടെ: അനന്തമജ്ഞാതമവര്‍ണനീയം `അധികാര ഗോളം' തിരിയുന്ന മാര്‍ഗം! അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു?

Wednesday, January 29, 2014

രക്തസാക്ഷികള്‍ അമരന്മാര്‍ ; ജീവിക്കുന്നു ‘ വാസു‘വിലൂടെ!

2005ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡി ഐ സിയുമായുള്ള രാഷ്ട്രീയ ബന്ധം ഒട്ടേറെ ചര്‍ച്ചകള്‍ക്ക്‌ ശേഷം സി പി എം തള്ളിക്കളയുകയായിരുന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ച മര്‍ദക ഭരണം നയിച്ച കെ കരുണാകരന്റെ നേതൃത്വത്തിലുള്ളതാണ്‌ ഡി ഐ സി എന്ന കാരണം പറഞ്ഞാണ്‌ അന്ന്‌ ആ ബന്ധം വേണ്ടെന്ന്‌ സി പി എം പോളിറ്റ്‌ബ്യൂറോ തീരുമാനിച്ചത്‌. പക്ഷേ ഡി ഐ സി ഒരു മതേതര രാഷ്ട്രീയ കക്ഷിയായിരുന്നു. ആ മതേതര കക്ഷിയുടെപോലും മുന്‍കാല ചരിത്രം പരിശോധിച്ച്‌ അവരുമായുള്ള ബന്ധം വേണ്ടെന്നു തീരുമാനിച്ച സി പി എം, തങ്ങളുടെ ഒട്ടനവധി സഖാക്കളെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും, ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ ശയ്യാവലംബികളാക്കുകയും ചെയ്‌ത, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ യുദ്ധകാഹളം മുളക്കുന്ന ഒരു ഫാസിസ്റ്റ്‌ സംവിധാനത്തില്‍ പ്രവര്‍ത്തിച്ച്‌ കൊല്ലും കൊലയും നടത്തി ശീലിച്ചവരെ ഒരു ഉളുപ്പുമില്ലാതെ തങ്ങള്‍ക്കൊപ്പം കൂട്ടുമ്പോള്‍ ,നേതൃത്വത്തിന്റെ ഈ നീചമായ നടപടിയോട്‌. ബി ജെ പി -ആര്‍ എസ്‌ എസ്‌ കാപാലികരുടെ കൊലക്കത്തിക്കെതിരായ രക്തസാക്ഷികള്‍ പൊറുക്കില്ല; അവരുടെ കുടുംബാംഗങ്ങള്‍ ക്ഷമിക്കില്ല.രക്തസാക്ഷികളായവരുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക്‌ വീതം പാര്‍ട്ടി ജോലി നേടിക്കൊടുത്തത്‌ കൊണ്ട്‌ പ്രത്യക്ഷ പ്രതിഷേധത്തിന്‌ അവര്‍ തയ്യാറായേക്കില്ല.പക്ഷെ അവരുടെ ഉള്ളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വഞ്ചന നെരിപ്പോട്‌ പോലെ നീറിക്കൊണ്ടിരിക്കും സംശയമില്ല.
ആതിരേ, കണ്ണൂര്‍ ജില്ലയിലെ ബി ജെ പി ആര്‍ എസ്‌ എസ്‌ കാപാലിക സംഘത്തിന്റെ കൊലക്കത്തിക്കും,വടിവാളിനും, മഴുവിനും, കഠാരയ്‌ക്കും ഇരയായി പിടഞ്ഞു മരിച്ച അനേകം ചുറുചുറുക്കുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍ കാര്‍ക്കിച്ചു തുപ്പിയും അവരുടെ ബന്ധുക്കളെ വഞ്ചിച്ചും ആശ്രിതരെ പുച്ഛിച്ചുമാണ്‌ പിണറായി വിജയനും പി.ജയരാജനും തങ്ങളുടെ വീരസഖാക്കളെ വെട്ടിനുറുക്കിയ കാപാലികര്‍ക്ക്‌ സി പി എമ്മിലേയ്‌ക്ക്‌ ചുവപ്പു പരവതാനി വിച്ചത് ജില്ലയിലെങ്ങും രക്തസാക്ഷി മന്ദിരങ്ങളും, സ്‌തൂപങ്ങളുമുണ്ട്‌. അനേകം സ്‌മാരകങ്ങളുമുണ്ട്‌.ബി‌ജെ‌പി-ആര്‍‌എസ്‌എസ് കാപാലികര്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചുനിന്ന്‌ പോരാടിയാണ്‌ സി പി എം കണ്ണൂര്‍ ജില്ലയില്‍ ഒരു അജയ്യ ശക്തിയായി വളര്‍ന്നത്‌. ആ രക്തസാക്ഷികള്‍ പകര്‍ന്നു നല്‍കിയ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സിപിഎം വലിയ കോട്ടകൊത്തളങ്ങള്‍ പിടിച്ചടക്കിയത്‌. ആ ശക്തിയാണ്‌ കണ്ണൂരിലെ സി പി എം നേതാക്കളുടെ യഥാര്‍ഥ ശക്തി.ആതിരേ, സമരപുളകങ്ങളുടെ ആ സിന്ദൂരമാലകള്‍ പിച്ചീന്തിയാണ് ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ്‌ ഒ.കെ. വാസു മാസ്റ്റര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി എ. അശോകന്‍ എന്നിവരടക്കമുള്ളവരോട്‌ പിണറായി വിജയനും പി.ജയരാജനും യാതൊരു ഉളുപ്പുമില്ലാതെ സന്ധിചെയ്യുന്നത്‌. കണ്ണൂരിലല്ല കേരളത്തിലെ മറ്റേതൊരു ജില്ലയിലാണ്‌ ഇത്‌ നടക്കുന്നതെങ്കിലും ഒരു ശതമാനമെങ്കിലും ന്യായീകരിക്കാന്‍ ഈ നേതാക്കള്‍ക്ക്‌ കഴിയും. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭൂമികയാണ്‌ കണ്ണൂര്‍. രാഷ്ട്രീയ വൈകാരികത ഏറെയുള്ള ഇവിടുത്തെ ജനങ്ങള്‍ സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി മരിക്കാനും തയ്യാറാണ്‌. അതുകൊണ്ടാണ്‌ കഴിഞ്ഞ കുറേ കാലങ്ങളിലായി കണ്ണൂരില്‍ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 150ഓളം പേര്‍ കൊല്ലപ്പെട്ടത്‌. ഈ കൊലപാതക രാഷ്ട്രീയത്തിന്റെ രണ്ടു ചേരികളില്‍ സി പി എമ്മും, ബി ജെ പി ആര്‍ എസ്‌ എസ്‌ കൂട്ടുകെട്ടുമായിരുന്നു ഉണ്ടായിരുന്നത്‌. ഇരുപക്ഷവും പരസ്‌പരം പ്രവര്‍ത്തകരെയും നേതാക്കളെയും കൊലപ്പെടുത്തിയാണ്‌ പകവീട്ടിക്കൊണ്ടിരുന്നത്‌. ബി ജെ പി നേതാവായ കെ ടി ജയകൃഷ്‌ണന്‍ മാസ്റ്ററെ ക്‍ളാസ് മുറിയിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയതും എസ്‌ എഫ്‌ ഐ നേതാവായ കെ വി സുധീഷിനെ വെട്ടിനുറുക്കിയതും, ആതിരേ, കേരളത്തിലെ രാഷ്ട്രീയ മനസ്സുകളെ ഇന്നും പ്രക്ഷുബ്ദമാക്കുന്ന നിണഭരിത സ്‌മരണകളാണ്‌. ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമതി അംഗവും നമോ വിചാര്‍ മഞ്ചിന്റെ നേതാവുമായ ഒ കെ വാസു മാസ്റ്റര്‍ 1999-2003 കാലഘട്ടത്തില്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ്‌ കണ്ണൂരില്‍ സി പി എമ്മിന്‌ രക്തപങ്കിലമായ തിരിച്ചടികളുണ്ടായത്‌ . ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിച്ചത്‌ ഇങ്ങനെയായിരുന്നു ``ഞങ്ങള്‍ ട്രാന്‍ഫാര്‍മറുകള്‍ തകര്‍ക്കും, അല്ലാതെ ചെറിയ ബള്‍ബുകളല്ല'' എന്ന്‌. ഈ പ്രസംഗത്തിനുശേഷം ആഴ്‌ചകള്‍ പിന്നിടുന്നതിനു മുമ്പാണ്‌ ഇപ്പോള്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ തിരുവോണനാളില്‍ ഊണുകഴിച്ചുകൊണ്ടിരിക്കവെ വീട്ടിലെത്തിയ ബിജെപി. സംഘം തലങ്ങും വിലങ്ങും വെട്ടിനുറുക്കിയത്‌. അതിസങ്കീര്‍ണമായ ശസ്‌ത്രക്രീയയ്‌ക്കു ശേഷം മാസങ്ങള്‍ വീണ്ടെടുത്താണ്‌ ജയരാജന്‍ ജീവിതത്തിലേക്ക്‌ തിരികെയെത്തിയത്‌.പി. ജയരാജനു നേരെയുണ്ടായ അക്രമത്തിനു പ്രതികാരമായാണ്‌ യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി. ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം. കൂത്തുപറമ്പ്‌ മണ്ഡലം നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന ഒ.കെ. വാസു മാസ്റ്ററുടെ ചീഫ്‌ ഇലക്ഷന്‍ ഏജന്റായിരുന്നു കെ.ടി. ജയകൃഷ്‌ണനെങ്കില്‍ ഇടതുസ്ഥാനാര്‍ഥിയുടെ ചീഫ്‌ ഏജന്റായിരുന്നു പി. ജയരാജന്‍. ആതിരേ,ഒ.കെ. വാസു മാസ്റ്റര്‍ ജില്ലാ പ്രസിഡന്റായിരിക്കെ ജില്ലയില്‍ സിപിഎം- ബിജെപി. പാര്‍ട്ടികളില്‍ നിന്നായി 14 പേരാണ്‌ കൊലക്കത്തിക്കിരയായത്‌. ഏഴ്‌ വീതം സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു ആ കാലയളവില്‍. തൂവക്കുന്നിലെ സിപിഎം പ്രവര്‍ത്തകരായ കുമാരനേയും കുഞ്ഞിരാമനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ വാസു മാസ്റ്ററാണെന്നു അന്നു സിപിഎം ആരോപിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകനായ ചെറുവാഞ്ചേരിയിലെ ചന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാകുമ്പോള്‍ അശോകനു പ്രായപൂര്‍ത്തിപോലും ആയിട്ടില്ല. ഈ കേസില്‍ പിന്നീട്‌ അശോകനെ വെറുതെ വിടുകയായിരുന്നു. ഇതെല്ലാം മറന്ന്‌ കൊണ്ടാണ്‌,ആതിരേ വാസുമാസ്റ്ററും അശോകനും അടക്കമുള്ളവരെ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മുന്നോട്ടുവന്നിരിക്കുന്നത്‌. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അഴിമതി, മറ്റ്‌ സദാചാരപരമായ വ്യതിയാനങ്ങള്‍ എന്നിവയെ മാത്രം എതിര്‍ക്കുന്നവരാണ്‌ ഈ സംഘത്തിലുള്ളത്‌. അതായത്‌ ബിജെപിയുടേയും ആര്‍എസ്‌എസിന്റേയും അടിസ്ഥാന തത്വശാസ്‌ത്രത്തേയോ, പ്രത്യയശാസ്‌ത്രത്തേയോ, രാഷ്ട്രീയത്തേയോ ഇക്കൂട്ടര്‍ എതിര്‍ക്കുന്നതേയില്ല എന്നര്‍ഥം. ബിജെപി- ആര്‍എസ്‌എസ്‌ പ്രത്യയശാസ്‌ത്രമാണ്‌ ഇവരെ നയിക്കുന്നതെന്ന്‌ സാരം. അങ്ങനെയുള്ളവരെ എങ്ങനെയാണ്‌ സിപിഎമ്മിന്‌ ഉള്‍ക്കൊള്ളാനാവുക എന്നാണ്‌, ആതിരേ, അണികളുടെ ചോദ്യം. ഇവിടെ ഒരു കര്യം ,ആതിരേ, ഓര്‍ക്കുന്നത് നന്നായിരിക്കും 2005ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസിയുമായുള്ള രാഷ്ട്രീയ ബന്ധം ഒട്ടേറെ ചര്‍ച്ചകള്‍ക്ക്‌ ശേഷം സിപിഎം തള്ളിക്കളയുകയായിരുന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ച മര്‍ദക ഭരണം നയിച്ച കെ കരുണാകരന്റെ നേതൃത്വത്തിലുള്ളതാണ്‌ ഡിഐസി എന്ന കാരണം പറഞ്ഞാണ്‌ അന്ന്‌ ആ ബന്ധം വേണ്ടെന്ന്‌ സിപിഎം പോളിറ്റ്‌ബ്യൂറോ തീരുമാനിച്ചത്‌. പക്ഷേ ഡിഐസി ഒരു മതേതര രാഷ്ട്രീയ കക്ഷിയായിരുന്നു. ആ മതേതര കക്ഷിയുടെപോലും മുന്‍കാല ചരിത്രം പരിശോധിച്ച്‌ അവരുമായുള്ള ബന്ധം വേണ്ടെന്നു തീരുമാനിച്ച സിപിഎം, തങ്ങളുടെ ഒട്ടനവധി സഖാക്കളെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും, ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ ശയ്യാവലംബികളാക്കുകയും ചെയ്‌ത, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ യുദ്ധകാഹളം മുളക്കുന്ന ഒരു ഫാസിസ്റ്റ്‌ സംവിധാനത്തില്‍ പ്രവര്‍ത്തിച്ച്‌ കൊല്ലും കൊലയും നടത്തി ശീലിച്ചവരെ ഒരു ഉളുപ്പുമില്ലാതെ തങ്ങള്‍ക്കൊപ്പം കൂട്ടുമ്പോള്‍ ,നേതൃത്വത്തിന്റെ ഈ നീചമായ നടപടിയോട്‌. ബി ജെപി -ആര്‍എസ്‌എസ്‌ കാപാലികരുടെ കൊലക്കത്തിക്കെതിരായ രക്തസാക്ഷികള്‍ പൊറുക്കില്ല; അവരുടെ കുടുംബാംഗങ്ങള്‍ ക്ഷമിക്കില്ല.രക്തസാക്ഷികളായവരുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക്‌ വീതം പാര്‍ട്ടി ജോലി നേടിക്കൊടുത്തത്‌ കൊണ്ട്‌ പ്രത്യക്ഷ പ്രതിഷേധത്തിന്‌ അവര്‍ തയ്യാറായേക്കില്ല.പക്ഷെ അവരുടെ ഉള്ളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വഞ്ചന നെരിപ്പോട്‌ പോലെ നീറിക്കൊണ്ടിരിക്കും,ആതിരേ, സംശയമില്ല കണ്ണുരില്‍ സി പി എം കെട്ടിപ്പടുക്കാന്‍ അഹോരാത്രം പണിയെടുത്ത ചുറുചുറുക്കുള്ള അനേകം സഖാക്കളെ വകവരുത്തിയ , മതാതിഷ്‌ഠിതമായ കാവിപുതപ്പിച്ച രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി പ്രവ്വൃത്തിച്ച ഗോള്‍വാക്കറുടെ ശിഷ്യന്മാരെ തങ്ങളോടൊപ്പം ചേര്‍ക്കുന്നതിലൂടെ അവര്‍ ചെയ്‌ത കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന്‌ അവരെ രക്ഷപ്പെടുത്തുകയാണ്‌ പിണറായി വിജയനും പി.ജയരാജനും . അതാകട്ടെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയാണ്‌.ഈ സത്യം കാണാതിരുന്നുകൂട.മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം.ടി.പി.വധക്കേസിന്റെ വിധിവന്ന ദിവസം തന്നെ ‘ലയനത്തിന്’ തെരഞ്ഞെടുത്ത കൌശലമാണത്.മാധ്യമ ശ്രദ്ധ വധക്കേസ് വിധിയില്‍ നിന്ന് ചോര്‍ത്തിക്കളയുന്നതില്‍ അങനെ ഒരു പരിധി വരെ പിണറായിയും കാല്‍ ഡസന്‍ ജയരാജന്മാരും വിജയിച്ചു! ആതിരേ,എത്ര ധാര്‍ഷ്ട്യത്തോടെയാണ് വാസു മാസ്റ്ററേയും അശോകനേയും പര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചതെന്നറിയണമെങ്കില്‍,ഏഷ്യാ നെറ്റിലെ ‘പോയിന്റ് ബ്‌ളാങ്ക്’ എന്ന പരിപാടിയുഇല്‍ പി.ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.മഹാന്മാരായ ഇ.എം.എസ്സിനോടും പി.കൃഷ്ണപിള്ളയോടുമാണ് ജയരാജന്‍ വാസുമാസ്റ്ററേയും അശോകനേയും താരതമ്യം ചെയ്തത്.ഗാന്ധിജിയെ ആരാധിച്ചിരുന്ന ഇ.എം.എസും പി.കൃഷ്ണപിള്ളയും ആ നിലപാട് വിട്ട് കോങ്രസിലെ ഇടത്പക്ഷത്തോടും തുടര്‍ന്ന് സോഷ്യലിസ്റ്റ് ആദര്‍ശങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിയ ശേഷമാണ് കമ്മ്യ്യുണിസ്റ്റുകളായത്.അതു പോലെയാണതെ വാസുമാസ്റ്ററും അശൂകനും വന്നതെന്ന്!തൊലിക്കട്ടി കുറച്ചൊന്നും പോരാ ആതിരേ,ഇങ്ങനെയൊക്കെ പറയാന്‍.ഇനി ഒരു കാര്യം ഉറപ്പായി.ശിഷ്ടകാലം ജയരാജന് വാസുമാസ്റ്ററെ ഭയക്കാതെ വീട്ടില്‍ കിടന്നുറങ്ങാം!! ആതിരേ,പിണറായിയും മറ്റും അവകാശപ്പെടുന്നത് പോലെ താത്വികമായ തിരിച്ചറിവിലൊന്നുമല്ല വാസുമാസ്റ്ററും അശോകനും സി‌പി‌എമ്മിലെത്തിയത്.അവര്‍ രൂപീകരിച്ച് നമോ വിചാര്‍ മഞ്ചിന് ആര്‍‌എസ്‌എസിന്റെ പിന്തുണയില്ലെന്ന് ബോദ്ധ്യമായപ്പോള്‍ പോരാടാന്‍ നിലപാട് തറയില്ലാതായി.ബി‌ജെ‌പിയില്‍ നിന്നും ബഹിഷ്കൃതരായതോടെ ഏത് നിമിഷവും സി‌പി‌എമ്മിന്റെ കൊലക്കത്തിക്കിരയാകാമെന്ന് ബോദ്ധ്യമാകുകയും ചെയ്തു.ആ ഒറ്റക്കാരണത്താലാണ് വാസുമാസറ്റര്‍ ‘സഹാവ് വാസു’വായത്,അശോകന്‍ ‘ സഖാവ് അശോക’നായത്.പൊതുസമൂഹത്തേക്കാള്‍ കണ്ണൂരിലെ പാര്‍ട്ടിയണികള്‍ ഈ സത്യം കൂടുതല്‍ തൊട്ടറിയുന്നുണ്ട് ആതിരേ..വടകരയില്‍ ടി.പി.യുടെ വിധവ കെ.കെ.രമ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞിട്ടാണ് ഈ അടവ് നയം ഇത് പക്ഷേ,ആതിരേ2009ല്‍ അബ്ദുള്‍ നാസര്‍ മദനിയോട് ചേര്‍ന്നപ്പോള്‍ ഉണ്ടായതിലും വലിയ തിരിച്ചടിയുണ്ടാകാന്‍ പോവുകയാണ് എന്നിട്ടും കൂസലില്ലാതെ മുന്നോട്ടു പോകുന്ന പിണറായി വിജയന്‍ ,താങ്കള്‍ കേള്‍ക്കുന്നില്ലേ ബലികുടിരങ്ങളില്‍നിന്നുള്ള, കുഴിമാടങ്ങളില്‍നിന്നുള്ള രക്തസാക്ഷികളുടെ പ്രതിഷേധത്തിന്റെ നിലവിളികളും, ദീനരോദനങ്ങളും?

Monday, January 27, 2014

ആം ആദ്‌മി:രാഷ്ട്രപതി എന്തിനിത്ര അസഹിഷ്‌ണുവാകണം?

അഴിമതിഭരിതവും,വഞ്ചനാത്മകവുമായ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ ദഹിക്കാത്ത സത്യസന്ധതയുടെ രാഷ്ട്രീയമാണിത്‌.അധികാര കേന്ദ്രീകരണത്തിനും അനധികൃത സ്വത്തുസമ്പാദനത്തിനും ഇടയില്ലാത്ത ജനാധിപത്യം.മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തകരുടെ ആര്‍ജവം ചോദ്യം ചെയ്യുന്ന ഈ ശൈലിയെ അരാജകവാദം എന്ന്‌ ബ്രാന്‍ഡ്‌ ചെയ്യേണ്ടത്‌ മുഖംമൂടിധാരികളായ രാഷ്ട്രീയക്കാര്‍ക്ക്‌ അനിവാര്യമാണ്‌.പക്ഷെ ആം ആദ്മിയുടെ കാര്യത്തില്‍ രാഷ്ട്രപതി എന്തിനിത്ര അസഹുഷ്‌ണുവാകണം?ഇവിടെയാണ്‌ രാഷ്ട്രപതിഭവന്‍ തുടങ്ങി ഗ്രാമപഞ്ചായത്ത്‌ വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയുടെ ആഴവും വ്യാപ്‌തിയും മനസിലാകുന്നത്‌.ഒറ്റയ്‌ക്ക്‌ ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കി അവരെ ഡല്‍ഹിയുടെ ഭരണമേല്‍പ്പിച്ചത്ത്‌ കോണ്‍ഗ്രസിന്‌ ജനാധിപത്യത്തിലുള്ള വിശ്വാസം കൊണ്ടോ ജനവികാരം മാനിക്കാനുള്ള വിനയം കൊണ്ടോ ആയിരുന്നില്ലല്ലോ.ഒരു കെണി ഒരുക്കാനാണ്‌ കോണ്‍ഗ്രസ്‌ മുതിര്‍ന്നത്‌.പക്ഷെ അവരുള്‍പ്പെടെയുള്ള അഴിമതിയുടെ വേതാളങ്ങളെ കെണിയില്‍ പെടുത്തുന്നതായിരുന്നു കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും തന്ത്രജ്ഞത
``ജനാധിപത്യം പൗരന്റെ മൗലികാവകാശമാണ്‌. ജനപ്രിയ അരാജകത്വം ഭരണസംവിധാനത്തിന്‌ പകരമാവില്ല. പാലിക്കാന്‍ കഴിയാത്ത വാഗ്‌ദാനങ്ങള്‍ രാഷ്ട്രിയക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കരുത്‌. തിരഞ്ഞെടുപ്പ്‌ വിജയം വ്യാമോഹങ്ങളുമായി നടക്കാനുള്ള ലൈസന്‍സല്ല`രാഷ്ട്രം 65-ാം റിപ്പബ്‌ളിക്ക്‌ ദിനം കോണ്ടാടുന്നതിന്റെ തലേന്ന്‌ രാഷ്ട്രപതി പ്രണാബ്‌ കുമാര്‍ മുഖര്‍ജി രാഷ്ട്രത്തിന്‌ നല്‍കിയ സന്ദേശത്തിലെ കാതലായ ഭാഗമാണ്‌ , ആറ്മുറ്ല്തിരേ, ഉദ്ധരിച്ചത്‌. അഴിമതിയും വിലക്കയറ്റവും ആഗാമിയാകുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള മേല്‍ക്കൈയ്യൊന്നുമല്ല കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നത്‌ മറിച്ച്‌ അരവിന്ദ്‌ കേജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയുമാണെന്ന്‌ രാഷ്ട്രപതിയുടെ ആശങ്കാഭരിതവും അസഹിഷ്‌ണുത നിറഞ്ഞതുമായ രൂപകങ്ങള്‍ വ്യക്തമാക്കുന്നു എന്തിനാണ്‌ കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അരവിന്ദ്‌ കേജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും ഭയക്കുന്നത്‌?എന്തിനാണ്‌ ദേശീയ മാധ്യമങ്ങള്‍ ഇവര്‍ക്കെതിരേ നുണപ്രചാരണം നടത്തുന്നത്‌? എന്തു കൊണ്ടാണ്‌ പരമ്പര്യരാഷ്ട്രീയ നിരൂപകര്‍ക്ക്‌ ഇവരുടെ നയങ്ങളും ഭരണ രീതിയും അരാജകവാദമാകുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌, ആതിരേ.അധികാര-അതിജീവന-അനുരഞ്ജന രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായ അഴിമതിക്കെതിരായാണ്‌ കേജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നിലപാടെടുത്തിട്ടുള്ളത്‌.ഭരണകൂടവും ഭരണീയരും തമ്മിലുള്ള അകലം കുറച്ച്‌ ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളുടെ ആവശ്യം നേടിയെടുക്കുന്ന ജനായത്ത ഭരണമാണ്‌ ഡല്‍ഹിയില്‍ നടത്തുന്നത്‌. അഴിമതിഭരിതവും,വഞ്ചനാത്മകവുമായ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ ദഹിക്കാത്ത സത്യസന്ധതയുടെ രാഷ്ട്രീയമാണിത്‌, ആതിരേ.അധികാര കേന്ദ്രീകരണത്തിനും അനധികൃത സ്വത്തുസമ്പാദനത്തിനും ഇടയില്ലാത്ത ജനാധിപത്യം.മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തകരുടെ ആര്‍ജവം ചോദ്യം ചെയ്യുന്ന ഈ ശൈലിയെ അരാജകവാദം എന്ന്‌ ബ്രാന്‍ഡ്‌ ചെയ്യേണ്ടത്‌ മുഖംമൂടിധാരികളായ രാഷ്ട്രീയക്കാര്‍ക്ക്‌ അനിവാര്യമാണ്‌.പക്ഷെ ആം ആദ്മിയുടെ കാര്യത്തില്‍ രാഷ്ട്രപതി എന്തിനിത്ര അസഹുഷ്‌ണുവാകണം? ഇവിടെയാണ്‌ ,ആതിരേ, രാഷ്ട്രപതിഭവന്‍ തുടങ്ങി ഗ്രാമപഞ്ചായത്ത്‌ വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയുടെ ആഴവും വ്യാപ്‌തിയും മനസിലാകുന്നത്‌.ഒറ്റയ്‌ക്ക്‌ ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കി അവരെ ഡല്‍ഹിയുടെ ഭരണമേല്‍പ്പിച്ചത് കോണ്‍ഗ്രസിന്‌ ജനാധിപത്യത്തിലുള്ള വിശ്വാസം കൊണ്ടോ ജനവികാരം മാനിക്കാനുള്ള വിനയം കൊണ്ടോ ആയിരുന്നില്ലല്ലോ.ഒരു കെണി ഒരുക്കാനാണ്‌ കോണ്‍ഗ്രസ്‌ മുതിര്‍ന്നത്‌.പക്ഷെ അവരുള്‍പ്പെടെയുള്ള അഴിമതിയുടെ വേതാളങ്ങളെ കെണിയില്‍ പെടുത്തുന്നതായിരുന്നു കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും തന്ത്രജ്ഞത.അതില്‍ വിറളി പൂണ്ടാണ്‌ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും ക്ഷുദ്രവികാരങ്ങള്‍ ഇളക്കിവിടുന്ന കാര്‍ട്ടൂണുകളും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറായത്‌.അത്‌ ഏശാതെ പോയപ്പോഴാണ്‌, ആതിരേ നിയമമന്ത്രി സോമ്‌നാഥ്‌ ഭാരതിയുടെ നേതൃത്വത്തില്‍ ദക്ഷിണ ഡല്‍ഹിയിലെ ഖിര്‍കി മേഖലയിലെ മയക്കുമരുന്ന്‌-പെണ്‍വാണിഭ മാഫിയയ്‌ക്കെതിരെ നടത്തിയ റെയ്‌ഡില്‍ ആഫ്രിക്കന്‍ വംശജരായ സ്‌ത്രീകളോട്‌ ലൈംഗീക വിവേചനം കലര്‍ന്ന ഭാഷയില്‍ സംസാരിച്ചു എന്ന ആരോപണം ഉന്നയിച്ചത്‌.അതിന്റെ അടിസ്ഥാനത്തില്‍ ദേശീയ വനിതാകമ്മീഷന്‍ സോമ്‌നാഥിനോട്‌ വിശദീകരണം ആരായുകയും ചെയ്‌തു.ഡല്‍ഹി ബലാത്സംഘത്തിന്റെ തലസ്ഥാനമയിട്ടും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പോലീസിനോട്‌ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കാന്‍ ഈ കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നോര്‍ക്കണം.ഇതല്ലേ അഴിമതി?ഇതല്ലെ അരാജകത്വ സൃഷ്ടി?ഇതിനും മുന്‍പാണ്‌ അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുന്ന കുമാര്‍ ബിശ്വാസ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌,ഒരു പ്രഹസനത്തില്‍ ഉപയോഗിച്ച ഒരു തമാശ ഉയര്‍ത്തിക്കാട്ടി മലയാളികളായ നഴ്‌സുമാരുടെ പേരില്‍ വിവാദം ഉയര്‍ത്തിയത്‌.കാള പെറ്റെന്ന്‌ കേട്ടപ്പോള്‍ കുറെ ഖദര്‍ ഗുണ്ടകള്‍ കേരളത്തിലും കയറെടുത്തു,എറണാകുളത്തെ ആം ആദ്‌മി പാര്‍ട്ടി ഓഫീസ്‌ തകര്‍ത്തുകൊണ്ടായിരുന്നു തെമ്മടിത്തം. അതൊന്നും ഫലവത്താകാതെ വന്നപ്പോളാണ്‌ അരവിന്ദ്‌ കേജ്രിവാളും മന്ത്രിമാരും ആം ആദ്‌മി പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരിനെതിരെ രണ്ട്‌ ദിവസത്തെ ധര്‍ണ നടത്തിയത്‌ അരാജകത്വ സാക്ഷാത്ക്കാരമാണെന്ന വാദവുമായി കോണ്‍ഗ്രസും ബി‌ജെ‌പിയും അവരുടെ മൂട് താങ്ങികളായ ദേശീയമാധ്യമങ്ങളും രംഗത്തെത്തിയത്.ഡല്‍ഹി ഭരണകൂടത്തെ അനുസരിക്കാത്ത,ഡല്‍ഹി നിവാസികളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താത്ത പോലീസിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു, കേജ്രിവാളിന്റെ സര്‍ക്കാരിന്റെ ആവശ്യം.അതാണ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ ജനപ്രിയ അരാജകത്വമായത്‌.ജനകീയ ആവശ്യം നേടിയെടുക്കാന്‍ ഒരു മുഖ്യമന്ത്രി ജനങ്ങള്‍ക്കൊപ്പം നിന്ന്‌ സമരം ചെയ്യുന്നത്‌ എങ്ങനെയാണ്‌, ആതിരേ, അരാജകത്വമാകുന്നത്‌?അനുരഞ്‌ജന രാഷ്ട്രീയക്കാര്‍ക്ക്‌ മറ്റൊന്നും പറയാന്‍ കഴിയുകയില്ലെന്നറിയാം.സമരം ഉദ്‌ഘാടനം ചെയ്‌ത്‌ കഴിഞ്ഞ്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യവും മദിരാക്ഷിയുമായി കഴിയുന്ന നേതാക്കളേയും മുഖ്യമന്ത്രിമാരേയും മാത്രം പരിചയമുള്ള നമുക്കും കേജ്രിവാളിന്റെ നടപടി അരുചിയുള്ളതും ദഹിക്കാന്‍ കഴിയാത്തതുമായിരുന്നു. എങ്ങനെ,എന്തിനാണ്‌ ആം ആദ്‌മി പാര്‍ട്ടി രൂപീകൃതമായത്‌? ഭരണരംഗത്തെ അഴിമതി തുടച്ചു നീക്കാന്‍ ജന്‍ലോക്‌പാല്‍ ബില്‍ പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലാരംഭിച്ച ജനകീയ മുന്നേറ്റത്തിന്റെ രാഷ്ട്രീയ സക്ഷാത്‌ക്കാരമാണ്‌ അരവിന്ദ്‌ കേജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും.അഴിമതി നിര്‍മാര്‍ജനമാണ്‌ അല്ലാതെ അധികാരമല്ല മുഖ്യ അജണ്ടയെന്ന്‌ അവര്‍ വ്യക്തമാക്കിയതുമാണ്‌.ജന്‍ലോക്‌പാല്‍ ബില്‍ അതിന്റെ യഥാര്‍ത്ത സത്തയില്‍ പാസാക്കിയെടുക്കാന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരുക്കമായിരുന്നില്ല.അവിടെയാണ്‌ ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയിലെ വോട്ടര്‍മാരുടെ പ്രതീക്ഷയായത്‌.അതിപ്പോള്‍ അഴിമതിക്കെതിരെ ഇന്ത്യയെങ്ങും അലയടിക്കുന്ന ജനകീയമുന്നേറ്റമാവുകയാണ്‌.ഇത് കണ്ട് പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്കുള്ളിലെ കോണ്‍ഗ്രസുകാരന്റെ മുട്ടിടിക്കുന്നത്‌, ആതിരേ, സ്വാഭാവികം മാത്രം. ആം ആദ്‌മിയുടെ പ്രഭാവം ഇപ്പോള്‍ കോണ്‍ഗ്രസ്‌ അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ദൃശ്യമാണ്‌.ആഭ്യന്തര മന്ത്രിയായ രമേശ്‌ ചെന്നിത്തല ഔദ്യോഗിക വസതി വേണ്ടെന്ന്‌ വച്ചത്‌ അങ്ങനെയാണല്ലോ.ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ പുച്ഛിച്ച്‌ തള്ളി അമിതാധികാരത്തില്‍ അര്‍മാദിക്കുന്ന കേന്ദ്ര സര്‍ക്കാരിനേറ്റ ഷോക്ക്‌ ട്രീറ്റ്‌മെന്റായിരുന്നു കേജ്രിവാളിന്റെ ധര്‍ണ.ഈ പാത പിന്തുടര്‍ന്ന്‌ മറ്റ്‌ മുഖ്യമന്ത്രിമാരും സമരം തുടങ്ങിയാല്‍ എന്താകും രാജ്യത്തിന്റെ അവസ്ഥയെന്നാണ്‌ ചോദ്യം.സംസ്ഥാനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടവ നല്‍കണമെന്നാണ്‌ ഉത്തരം.അതിന്‌ മനസ്സില്ല,തയ്യാറുമല്ല.അതാണ്‌, ആതിരേ രാഷ്ട്രപതി പ്രണാബ്‌ കുമാര്‍ മുഖര്‍ജിയടക്കമുള്ളവരെ അസഹിഷ്‌ണുക്കളാക്കുന്നതും കേജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും ജനകീയ അരാജകവാദികളെന്ന്‌ അധിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നതും.

Friday, January 24, 2014

ടി.പി.യെ അരിഞ്ഞുവീഴ്‌ത്തിയവരുടെ കുടുംബസ്‌നേഹത്തെ കുറിച്ച്‌ കേട്ടിട്ട്‌ കോരിത്തരിക്കുന്നു...!

കൊടി സുനി, കിര്‍മാണി മനോജ്‌, മുഹമ്മദ്‌ ഷാഫി, എം.സി. അനൂപ്‌, കെ.ടി. രജീഷ്‌, സിജിത്ത്‌ എന്നിവര്‍ തലശേരി മേഖലയിലെ രാഷ്ട്രീയക്കേസുകളിലെ സ്ഥിരം പ്രതികളാണ്‌.സിപിഎമ്മിന്‌ വേണ്ടി നിരന്തരം ക്വട്ടേഷനെടുത്തിരുന്നവര്‍ .എന്‍ഡിഎഫ്‌,ബിജെപി,ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ തെരുവില്‍ വെട്ടിമലര്‍ത്തിയവര്‍ .ചോരകണ്ട്‌ അറപ്പ്‌ തീര്‍ന്ന ഗുണ്ടാത്തലവന്മാര്‍ .പാര്‍ട്ടി കൊല്ലാന്‍ പറഞ്ഞപ്പോഴെല്ലാം നിരപരാധികളെ കൊന്നു തള്ളിയവര്‍ .വ്യാജപ്രതികളെ ഹാജരാക്കി ഓരോ കൊലയില്‍ നിന്നും സിപിഎം സംരക്ഷിച്ച്‌ നിര്‍ത്തിയവര്‍ .അവര്‍ ചെറുപ്പക്കാരായത്‌ കൊണ്ട്‌ വെറുതെ വിട്ട്‌ ഇനിയും സമാനമായ ഭീകരപ്രവൃത്തികള്‍ ചെയ്യാനുള്ള അവസരം കൊടുക്കണം എന്നാണോ ആവശ്യം?ആയിരം അപരാധികള്‍ക്ക്‌ വരെ ഓരോ കുറ്റകൃത്യത്തിലും രക്ഷപെടാന്‍ പഴുതൊരുക്കുന്ന ഇന്ത്യന്‍ നീതിബോധത്തിന്റെ സൗമനസ്യം പി.മോഹനന്‍ മാസ്റ്റര്‍ക്ക്‌ കിട്ടി.അത്‌ തന്നെ ഇവര്‍ക്കും ലഭിക്കണമെന്നാണോ വാദം?നിഷ്‌ഠൂരമായ രാഷ്ട്രീയ ഉന്മൂലനത്തിന്‌ ചുക്കാന്‍ പിടിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ എത്തുകപോലുമുണ്ടായില്ലെങ്കിലും ആ ക്രൂരകൃത്യം മനസാക്ഷിക്കുത്തില്ലാതെ നിര്‍വഹിച്ച ഏഴംഗ ക്വട്ടേഷന്‍ സംഘത്തിനും അവര്‍ക്കൊപ്പം ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കും ദയയുടേയും സൗമനസ്യത്തിന്റേയും കണിക പോലും നീതിപീഠത്തില്‍ നിന്നുണ്ടാകരുതെന്നാണ്‌, എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നത്‌.അസഹിഷ്‌ണുതയുടേയും രക്തദാഹത്തിന്റേയും നികൃഷ്ടജീവികള്‍ ആഗ്രഹിച്ചത്‌ കൊണ്ട്‌ മാത്രം കണ്ട്‌ പരിചയം പോലുമില്ലാത്ത ഒരു യുവ കമ്യൂണിസ്റ്റ്‌ സത്യസന്ധതയെ, രാവിന്റെ മറപറ്റി വെട്ടി വീഴ്‌ത്തിയവര്‍ക്കാണോ, തെറ്റുതിരുത്താന്‍ ഇനി അവസരം നല്‍കേണ്ടത്‌?
ഒഞ്ചിയത്തിന്റെ മണ്ണില്‍ പ്രത്യശാസ്‌ത്ര വിശുദ്ധിയോടെ നെഞ്ചു വിരിച്ച്‌ നിന്ന്‌ സിപിഎമ്മിന്റെ വര്‍ഗ വഞ്ചനയെ എതിര്‍ത്ത ധീരനായ ടി.പി.ചന്ദ്രശേഖരനെ ,പിണറായിയും ജയരാജന്മാരും എളമരം കരീമുമടക്കമുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക്‌ വേണ്ടി 51 വെട്ടു കൊണ്ട്‌ ഉന്മൂലനം ചെയ്‌ത കിരാതമൂര്‍ത്തികള്‍ക്ക്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്നും,വെട്ടിന്റെ എണ്ണം നോക്കി ശിക്ഷ വിധിക്കരുതെന്നും, പ്രതികള്‍ ചെറുപ്പക്കാരായത്‌ കൊണ്ട്‌ തെറ്റു തിരുത്താന്‍ അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്‌ കേട്ടപ്പോള്‍ആതിരേ, നീതി ബോധമുള്ള എല്ലാമലയാളികളുടേയും രക്തം തിളച്ചു കാണുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ``കണ്ണിന്‌ കണ്ണ്‌,പല്ലിന്‌ പല്ല്‌''എന്നത്‌ പ്രാകൃതമായ നീതിനിര്‍വഹണമാണെന്നറിഞ്ഞു കൊണ്ട്‌ തന്നെ `` ടി.പി.യുടെ ഘാതകരെ വെറുതെ വിടരുത്ത്‌,കൊല്ലണം,കൊല്ലണം,വീണ്ടും വീണ്ടും കൊല്ലണം''എന്നാണ്‌ സിപിഎം നേതാക്കളല്ലാത്ത ഓരോ മലയാളിയുടേയും മനസാക്ഷി ആര്‍ത്തു വിളിക്കുന്നതെന്നും എനിക്കുറപ്പുണ്ട്.കാരണം വധിക്കപ്പെട്ട ശേഷവും ടി.പി.യെ `` കുലംകുത്തി'' എന്ന്‌ വിളിച്ച ധാര്‍ഷ്ട്യം അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയുന്നതല്ലല്ലോ,ആതിരേ ! നിഷ്‌ഠൂരമായ രാഷ്ട്രീയ ഉന്മൂലനത്തിന്‌ ചുക്കാന്‍ പിടിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ എത്തുകപോലുമുണ്ടായില്ലെങ്കിലും ആ ക്രൂരകൃത്യം മനസാക്ഷിക്കുത്തില്ലാതെ നിര്‍വഹിച്ച ഏഴംഗ ക്വട്ടേഷന്‍ സംഘത്തിനും അവര്‍ക്കൊപ്പം ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കും ദയയുടേയും സൗമനസ്യത്തിന്റേയും കണിക പോലും നീതിപീഠത്തില്‍ നിന്നുണ്ടാകരുതെന്നാണ്‌, ആതിരേ, എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നത്‌.അസഹിഷ്‌ണുതയുടേയും രക്തദാഹത്തിന്റേയും നികൃഷ്ടജീവികള്‍ ആഗ്രഹിച്ചത്‌ കൊണ്ട്‌ മാത്രം കണ്ട്‌ പരിചയം പോലുമില്ലാത്ത ഒരു യുവ കമ്യൂണിസ്റ്റ്‌ സത്യസന്ധതയെ, രാവിന്റെ മറപറ്റി വെട്ടി വീഴ്‌ത്തിയവര്‍ക്കാണോ, തെറ്റുതിരുത്താന്‍ ഇനി അവസരം നല്‍കേണ്ടത്‌? കൊടി സുനി, കിര്‍മാണി മനോജ്‌, മുഹമ്മദ്‌ ഷാഫി, എം.സി. അനൂപ്‌, കെ.ടി. രജീഷ്‌, സിജിത്ത്‌ എന്നിവര്‍ തലശേരി മേഖലയിലെ രാഷ്ട്രീയക്കേസുകളിലെ സ്ഥിരം പ്രതികളാണ്‌.സിപിഎമ്മിന്‌ വേണ്ടി നിരന്തരം ക്വട്ടേഷനെടുത്തിരുന്നവര്‍ .എന്‍ഡിഎഫ്‌,ബിജെപി,ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ തെരുവില്‍ വെട്ടിമലര്‍ത്തിയവര്‍ .ചോരകണ്ട്‌ അറപ്പ്‌ തീര്‍ന്ന ഗുണ്ടാത്തലവന്മാര്‍ .പാര്‍ട്ടി കൊല്ലാന്‍ പറഞ്ഞപ്പോഴെല്ലാം നിരപരാധികളെ കൊന്നു തള്ളിയവര്‍ .വ്യാജപ്രതികളെ ഹാജരാക്കി ഓരോ കൊലയില്‍ നിന്നും സിപിഎം സംരക്ഷിച്ച്‌ നിര്‍ത്തിയവര്‍ .അവര്‍ ചെറുപ്പക്കാരായത്‌ കൊണ്ട്‌ വെറുതെ വിട്ട്‌ ഇനിയും സമാനമായ ഭീകരപ്രവൃത്തികള്‍ ചെയ്യാനുള്ള അവസരം കൊടുക്കണം എന്നാണോ ആവശ്യം ആയിരം അപരാധികള്‍ക്ക്‌ വരെ ഓരോ കുറ്റകൃത്യത്തിലും രക്ഷപെടാന്‍ പഴുതൊരുക്കുന്ന ഇന്ത്യന്‍ നീതിബോധത്തിന്റെ സൗമനസ്യം പി.മോഹനന്‍ മാസ്റ്റര്‍ക്ക്‌ കിട്ടി.അത്‌ തന്നെ ഇവര്‍ക്കും ലഭിക്കണമെന്നാണോ വാദം? ആതിരേ, തൂക്കു മരത്തില്‍ കുറഞ്ഞ ശിക്ഷ ഇവര്‍ അര്‍ഹിക്കുന്നില്ല എന്ന്‌ പറയുന്നത്‌ ഉപരിപ്ലവമായ വൈകാരിക പ്രക്ഷുബ്ദതയാലല്ല. മറിച്ച്‌ ജയില്‍ വാസം ഇവര്‍ക്കെല്ലാം സുഖവാസമായത്‌ കൊണ്ടാണ്‌.റിമാന്‍ഡ്‌ പ്രതികളായിരുന്നപ്പോള്‍ കോഴിക്കോട്‌ സബ്‌ ജയിലില്‍ ഇവര്‍ അര്‍മാദിച്ചത്‌ മലയാളികള്‍ കണ്ടതാണല്ലോ!നിയമത്തേയും നിയമപാലകരേരും വെല്ലുവിളിച്ചുള്ള കുറുന്താളിപ്പിന്‌ ജയിലില്‍ എല്ലാസുഖ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ പാര്‍ട്ടിക്കാരുണ്ട്‌. ഇടയ്‌ക്കിടെ വേണ്ടതെല്ലാം എത്തിച്ചു കൊടുക്കാന്‍ ഫയാസുമാരും റെഡിയാണ്‌. അപ്പോള്‍ ഈ ദുഷ്ടമൂര്‍ത്തികള്‍ക്ക്‌ ജയില്‍ ശിക്ഷയെന്നാല്‍ നീതി ബോധമുള്ള ,സമാധാനപ്രിയരായ, നികുതിദായകരെ അവഹേളിക്കലാണ്‌.അത്‌ ഇനി വേണ്ട.കൊലപാതകികളുടെ കുലം ഇനി ഈ മണ്ണില്‍ ആര്‍പ്പിടാന്‍ പാടില്ല. മക്കളും ഭാര്യയുമുണ്ടെന്നാണ്‌ ഒന്നാം പ്രതി എം.സി. അനൂപ്‌ കോടതിയില്‍ പറഞ്ഞത്‌. വൃദ്ധരായ മാതാപിതാക്കള്‍ അടങ്ങിയ കുടുംബമുണ്ടെന്നായിരുന്നു കിര്‍മാണി മനോജ്‌, കൊടി സുനി, ടി.കെ.രജീഷ്‌ എന്നിവരുടെ അപേക്ഷ. താന്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന്‌ സിപിഎം കെ.സി.രാമചന്ദ്രനും പറഞ്ഞു.?അതിഭീകരമായി കൊന്നു കളഞ്ഞ ടി പി ക്കും ഒരു മകനും ഭാര്യയും അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു എന്ന കാര്യം മറന്നവരാണ്‌ കുടുംബത്തിന്റെ പേരില്‍ മാനുഷീക പരിഗണന യാചിക്കുന്നതെന്നതാണ്‌ വൈരുദ്ധ്യം.വ്യക്തിപരമായി ഇവരിലാര്‍ക്കും ഒരു ദ്രോഹവും ടി.പി ചെയ്‌തിട്ടില്ല.എന്നിട്ടും അഹിഷ്‌ണുക്കളും സംഹാരരുദ്രരുമായ സിപിഎം നേതാക്കള്‍ക്ക്‌ വേണ്ടി ടി.പി.യെ അരിഞ്ഞുവീഴ്‌ത്തിയവരുടെ കുടുംബസ്‌നേഹത്തെ കുറിച്ച്‌ കേട്ടിട്ട്‌,ആതിരേ, കോരിത്തരിക്കുന്നു. നിത്യരോഗിയാണെന്നും വീട്ടില്‍ ഭാര്യ തനിച്ചാണെന്നുമാണ്‌ പി.കെ.കുഞ്ഞനന്തന്റെ വിലാപം .ടി പി യെ കൊല്ലാന്‍ ഏഴംഗക്കൊലയാളികളെ പറഞ്ഞയക്കുമ്പോള്‍ , സഖാവ്‌ കുഞ്ഞനന്താ, ടി പി യെ കാത്തു വീട്ടിലൊരു ഭാര്യയും മകനും വൃദ്ധ്യായ മാതാവുമെണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ത്തിരുന്നോ? വള്ളിക്കോട്‌ കൊടുത്താല്‍ കോഴിക്കോട്‌ കിട്ടുമെന്നാണ്‌ കുഞ്ഞനന്താ പിണറായിക്കാലത്തിന്റെ സവിശേഷത.അമ്മയും കുടുംബവും ഉണ്ടെന്ന കാരണത്താല്‍ ശിക്ഷ ഇളവു ചെയ്യണമെന്ന്‌ കുഞ്ഞനന്തന്‍ ആവശ്യപ്പെടുമ്പോള്‍ നീതിപീഠത്തിനു മുന്നില്‍ തെളിയേണ്ടത്‌ വിധവയായ രമയുടെ കണ്ണീരും ടി.പിയുടെ വൃദ്ധമാതാവിന്റെ വിലാപവും അര്‍ദ്ധയനാഥനായ ഒരു പുത്രന്റെ അടക്കിയ തേങ്ങലുമായിരിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. കേവലവികാരങ്ങളുടെ തലത്തിലേയ്‌ക്ക്‌ ജഡ്‌ജി നാരായണ പിഷാരടിയുടെ ഉന്നിദ്രമായ നീതി ബോധത്തെ ചുരുക്കുകയല്ല,ആതിരേ .മറിച്ച്‌ നിരപരാധികളുടെ ചുടുചോര കൊണ്ട്‌ രാഷ്ട്രീയ മുദ്രാവാക്യം രചിക്കുന്ന എല്ലാ കാപാലികര്‍ക്കും എല്ലാക്കാലത്തേയ്‌ക്കുമുള്ള?താക്കീതാവണം ശിക്ഷാവിധി.അത്‌ ഉന്മൂലനരാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ക്ക്‌ എന്നും പൊള്ളുന്ന പാഠമാകണം.അതേ ആഗ്രഹിച്ചുള്ളു. അതേ സമയം ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി പ്രഖ്യാപിച്ച എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി ആര്‍ നാരായണപിഷാരടിയോട്‌ കേരളീയര്‍ എന്നെന്നും നന്ദിയുള്ളവരായിരിക്കണം എന്നാണ്‌ , ആതിരേ,എന്റെ പക്ഷം.ഒരു രാഷ്ട്രീയ കൊലപാതകക്കേസില്‍ ഇതാദ്യമായി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള യഥാര്‍ഥ പ്രതികള്‍ക്ക്‌ എല്ലാ സമ്മര്‍ദങ്ങളേയും അതിജീവിച്ച്‌ ശിക്ഷ വിധിച്ച നിര്‍ണായക വഴിത്തിരിവാണ്‌ അദ്ദേഹം സൃഷ്ടിച്ചത്‌. ആതിരേ, കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടെ കേരളത്തില്‍ 180ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്‌. ഇതിലെല്ലാം പ്രധാന സ്ഥാനത്തുണ്ടായിരുന്നത്‌ സി പി എം, ബി ജെ പി, കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികളായിരുന്നു. ഈ കൊലപാതകത്തിലൊന്നില്‍ പോലും യഥാര്‍ഥ പ്രതികളെ പിടികൂടിയിരുന്നില്ല. പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ലിസ്റ്റില്‍നിന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു . യഥാര്‍ഥ പ്രതികള്‍ സര്‍വതന്ത്ര സ്വതന്ത്രരായി പുറത്ത്‌ വിഹരിക്കുമ്പോള്‍ പ്രതികളായി ജയിലിലാകുന്നവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി ഫണ്ട്‌ പിരിക്കുകയും വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹം ഉള്‍പ്പെടെ അവര്‍ക്ക്‌ ആവശ്യമായ എല്ലാ കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയും, ഭരണം കിട്ടുമ്പോള്‍ പരോള്‍ നല്‍കി ദീര്‍ഘനാള്‍ പുറത്തിറക്കുകയും ചെയ്യുന്ന രീതിയാണ്‌ ഇതുവരെ അനുവര്‍ത്തിച്ചിരുന്നത്‌. കെ ടി ജയകൃഷ്‌ണന്‍ വധത്തില്‍ താനും പങ്കാളിയായിരുന്നെന്ന്‌ ടി പി വധക്കേസില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ടി.പി.രജീഷ്‌ വെളിപ്പെടുത്തിയത്‌ പകരക്കാരെ കൊടുക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. ഒട്ടേറെ രാഷ്ട്രീയമായ സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നിട്ടും അഞ്ച്‌ വര്‍ഷത്തിനു ശേഷം ഭരണത്തില്‍ വരുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ നിഷ്‌പക്ഷമായ വിധി പുറപ്പെടുവിക്കുകയെന്ന വെല്ലുവിളിയാണ്‌ ജസ്റ്റിസ്‌ നാരായണ പിഷാരടി ഏറ്റെടുത്തത്‌. മറ്റൊന്നിനും വഴിപ്പെടാതെ സത്യസന്ധതയുടെ വഴിയില്‍ സഞ്ചരിച്ച്‌ ,രാഷ്ട്രീയ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവന്ന ആദ്യത്തെ കേസില്‍ മാതൃകാപരമായ വിധിപുറപ്പെടുവിച്ച ജഡ്ജി പിഷാരടി,ആതിരേ കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ പൊന്നുഷസ്സാണ്‌. നീതിന്യായ വ്യവസ്ഥയെക്കുറിച്ച്‌ സാധാരണക്കാര്‍ക്കുള്ള മതിപ്പ്‌ പതിന്മടങ്ങ്‌ വര്‍ധിക്കാന്‍ ഈ സുപ്രധാന വിധി

Thursday, January 23, 2014

അമ്പത്തൊന്നു വെട്ടിന്റെ അപരാധം അവസാനിക്കുന്നില്ല

ആദ്യഘട്ടത്തില്‍, അതായത്‌ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട 2012 മേയ്‌ 4 ന്‌ രാത്രി 10.15 മുതലുള്ള ഒരാഴ്‌ച സ്‌തുത്യര്‍ഹമായ നിലയിലായിരുന്നു പോലീസ്‌ അന്വേഷണം. ടി.കെ.രജീഷിനെ പോലെയുള്ള കൊടുംക്രിമിനലുകളെ സാഹസികമായാണ്‌ പോലീസ്‌ പിടികൂടിയത്‌. അതംഗീകരിക്കപ്പെടേണ്ടതാണ്‌. പക്ഷേ ആരാണ്‌ കൊലയാളികള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയത്‌ എന്നന്വേഷിക്കേണ്ട ഘട്ടംവന്നപ്പോള്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുണ്ടായി. അതിന്റെ ഭാഗമായി കൊലയാളികളിലും ഏറ്റവും താഴേതട്ടിലെ ഗൂഢാലോചനക്കാരിലേയ്‌ക്കും കേസ്‌ ഒതുങ്ങി.അതു കൊണ്ടാണ്‌ പി.മോഹനന്‍ രക്ഷപെട്ടത്‌. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ പോയത്‌ ആഭ്യന്തരവകുപ്പിന്റെ പരാജയം തന്നെയാണ്‌ .തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സിപിഎം നേതൃത്വവും നടത്തിയ ഒത്തുകളിയാണത്‌
ആതിരേ പറഞ്ഞ്‌ നില്‍ക്കാന്‍ പ്രകാശ്‌ കാരട്ടിനും പിണറായി വിജയനും ഒരു ദുര്‍ബല ന്യായം ലഭിച്ചു എന്നതൊഴിച്ചാല്‍ സിപിഎമ്മിന്‌ ആശ്വസിക്കാന്‍ ,ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധിയില്‍ ഒന്നുമില്ല.എന്നല്ല അത്‌ സിപിഎമ്മിന്റെ സംഘര്‍ഷവും സംത്രാസവും വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. 2012ല്‍ നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പ്‌ കാലത്ത്‌ നടത്തിയ അതിനീചമായ ഉന്മൂലനത്തിന്റെ തുടര്‍ചലനങ്ങള്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രചണ്ഡമായി ആഞ്ഞടിക്കുമെന്നും ആ പ്രതിഷേധപ്രവാഹത്തില്‍ സിപിഎമ്മിന്‌ അവശേഷിക്കുന്ന ജനസമ്മതിയും കാല്‍ക്കീഴില്‍ നിന്നൊലിച്ചു പോകുമെന്നും ഉറപ്പായി. കേരളത്തിന്റെ പൊതുബോധത്തേയും മലയാളികളുടെ മനസാക്ഷിയേയും ഇന്നും വേട്ടയാടുന്ന ബീഭത്സതയാണ്‌, ആതിരേ, അന്‍പത്തി ഒന്ന്‌ വെട്ടിന്റെ കിരാത രാഷ്ട്രീയം.രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്‌ പുത്തരിയല്ല.എന്നാല്‍ അത്തരം നൃശംസതയുടെ ഒരു ഒരു തലയ്‌ക്കല്‍ എന്നുമുണ്ടായിരുന്ന സിപിഎമ്മാണ്‌ ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നിലെന്നത്‌ ആ പാര്‍ട്ടിയുടെ സംഹാരരാഷ്ട്രീയത്തിന്റെ അനിഷേധ്യമായ തെളിവണ്‌. രക്തപങ്കിലമായ ആ ഭൂമികയില്‍ സി.പി.എമ്മിന്റെ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും കെ.കെ.ലതിക എംഎല്‍എയുടെ ഭര്‍ത്താവുമായ പി. മോഹനനെ സാങ്കേതികാര്‍ത്ഥത്തില്‍ കോടതി വെറുതെ വിട്ടത്‌ സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണെന്നുള്ളതിനുള്ള തെളിവാണെന്ന്‌ പിണറായി വിജയന്‍ വാദിക്കുമ്പോള്‍ ,ആതിരേ, അപഹസിക്കപ്പെടുന്നത്‌ സമരതീക്ഷ്‌ണമായ രാഷ്ട്രീയ സത്യസന്ധതയും അടിസ്ഥാന വര്‍ഗത്തിന്റെ മോചനപ്രതീക്ഷകളുമാണ്‌. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, അന്യായമായ സംഘം ചേരല്‍ , കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സംശയാതീതമായി നിലനില്‍ക്കുമെന്ന്‌ കോടതി കണ്ടെത്തിയത്‌. നേരിട്ട്‌ കൊലപാതകം നടത്തിയ ഒന്നു മുതല്‍ ഏഴ്‌ വരെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞതായും കോടതി കണ്ടെത്തി.സമാനതകളില്ലാത്തെ ഭീകരതയുടെ ഈ വേതാളങ്ങള്‍ക്കൊപ്പം സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും പതിമൂന്നാം പ്രതിയുമായ പി.കെ.കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗവും എട്ടാം പ്രതിയുമായ കെ.സി.രാമചന്ദ്രന്‍, കുന്നോത്ത്‌പറമ്പ്‌ ബ്രാഞ്ച്‌ സെക്രട്ടറിയും പതിനൊന്നാം പ്രതിയുമായ ട്രൗസര്‍ മനോജ്‌ എന്നിവരും കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയതോടെ,ആതിരേ, ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനുള്ള കിരാതമായ പങ്ക്‌ രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനവും സ്ഥിരീകരിക്കുകയാണ്‌.സംസ്ഥാന സമിതിയംഗം കെ.കെ.രാഗേഷ്‌ അടക്കം ഇരുപതോളം പേരുടെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അക്കൂട്ടത്തിലും ഉന്നതരായ സിപിഎം നേതാക്കളുണ്ട്‌.അതു കൊണ്ടാണ്‌ പിണറായി വിജയന്റെ അവകാശവാദം അപഹാസ്യമാകുന്നത്‌. ആതിരേ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ സിപിഎം. വിട്ട്‌ ആര്‍എംപി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊല്ലാന്‍ ഒന്നു മുതല്‍ ഏഴ്‌ വരെയുള്ള പ്രതികളെ പ്രേരിപ്പിച്ചത്‌ എന്താണ്‌ ?സിപിഎമ്മിന്റെ കൊലയാളി സ്‌ക്വാഡിലുള്ളവരാണ്‌?ഈ ഏഴ്‌ പ്രതികളും. എന്നാല്‍ ഇവര്‍ക്ക്‌ ചന്ദ്രശേഖരനോട്‌ പ്രത്യേകമായ വിരോധമുണ്ടാകാന്‍ കാരണമെന്താണ്‌?.അതാരും വിശദീകരിക്കുന്നില്ല.ഇപ്പോള്‍ പ്രതികളെന്ന്‌ കണ്ടെത്തിയ 12 പേരില്‍ 11പേരും കണ്ണൂര്‍ ജില്ലക്കാരാണ്‌ .അവര്‍ക്കെന്താണ്‌ ചന്ദ്രശേഖരനോട്‌ വിരോധം?അതും വിശദീകരിക്കപ്പെടുന്നില്ല! അപ്പോള്‍ ആരാണ്‌ ചന്ദ്രശേഖരനെ കൊല്ലാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ്‌ പ്രസക്തമായ ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം സ്വാഭാവികമായും സിപിഎം. നേതാക്കള്‍ എന്നു തന്നെയാണ്‌. അതേസമയം പി.മോഹനനെ കുറ്റവിമുക്തനാക്കിയതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌,ഗൂഢാലോചനയില്‍ മോഹനനുള്ള പങ്ക്‌ തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ പോലീസ്‌ കണ്ടെത്തിയില്ല അല്ലെങ്കില്‍ പോലീസ്‌ സംഘടിപ്പിച്ച തെളിവുകള്‍ ശരിയാംവണ്ണം കോടതിയെ ബോധിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല എന്നാണ്‌. ആദ്യഘട്ടത്തില്‍, അതായത്‌ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട 2012 മേയ്‌ 4 ന്‌ രാത്രി 10.15 മുതലുള്ള ഒരാഴ്‌ച സ്‌തുത്യര്‍ഹമായ നിലയിലായിരുന്നു പോലീസ്‌ അന്വേഷണം. ടി.കെ.രജീഷിനെ പോലെയുള്ള കൊടുംക്രിമിനലുകളെ സാഹസികമായാണ്‌ പോലീസ്‌ പിടികൂടിയത്‌. അതംഗീകരിക്കപ്പെടേണ്ടതാണ്‌. പക്ഷേ ആരാണ്‌ കൊലയാളികള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയത്‌ എന്നന്വേഷിക്കേണ്ട ഘട്ടംവന്നപ്പോള്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുണ്ടായി. അതിന്റെ ഭാഗമായി കൊലയാളികളിലും ഏറ്റവും താഴേതട്ടിലെ ഗൂഢാലോചനക്കാരിലേയ്‌ക്കും കേസ്‌ ഒതുങ്ങി.അതു കൊണ്ടാണ്‌ പി.മോഹനന്‍ രക്ഷപെട്ടത്‌. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ പോയത്‌ ആഭ്യന്തരവകുപ്പിന്റെ പരാജയം തന്നെയാണ്‌ . തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സിപിഎം നേതൃത്വവും നടത്തിയ ഒത്തുകളിയാണത്‌.മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ `നോമിനേറ്റഡ്‌ പ്രതികളില്‍' നിന്ന്‌ മാറി യഥാര്‍ത്ഥപ്രതികളെ കണ്ടെത്തി ശിക്ഷിപ്പിച്ചതാണ്‌ പോലീസിന്റേയും പ്രോസിക്യൂഷന്റേയും വിജയം.അതു പറയുമ്പോഴും ഒരേസമയം സിപിഎമ്മിനും തിരുവഞ്ചൂരിനും എതിരായ കുറ്റപത്രമാണ്‌ കോഴിക്കോട്‌ പ്രത്യേക കോടതിയുടെ വിധി.ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്‌ സിപിഎമ്മിന്റെ കുളം തോണ്ടുകയും ചെയ്യും,ആതിരേ.

Wednesday, January 22, 2014

മലയാളി നഴ്സുമാരും യൂത്തന്മാരുടെ വിവരക്കേടും

മലയാളി നഴ്സുമാര്‍ക്കെതിരായ ലൈംഗീക അധിക്ഷേപത്തിന്റെ വിശദീകരണം ആരാഞ്ഞ് ദേശിയ വനിതാകമ്മീഷന്‍ കുമാര്‍ വിശ്വാസിന് നോട്ടിസ് അയച്ചിരിക്കുന്നു!കൊള്ളാം കളി!!ബഹു.വനിതാകമ്മീഷന്‍ അദ്ധ്യക്ഷയോട് എനിക്കൊന്ന് ചോദിക്കാനുണ്ട. ഇടത് കൈയിലെ നടുവിരലുയര്‍ത്തിക്കാട്ടി “ ടി വിയില്‍ അഴിഞ്ഞാടിയവളല്ലെ” നീയെന്ന് സ്മൃതി ഇറാനൊയോട് ചോദിച്ച സഞ്ജയ് നിരുപം, കേജ്രിവാളും രാഖി സാവന്തും “ തുറന്ന് കാട്ടുന്നത് അശ്ലീലതയാണെന്നും ” “ മീനാക്ഷി നടരാജന്‍ “ ഒത്ത ഒരു ചരക്കാണെന്നും “ അധിക്ഷേപിച്ച ദിഗ്വിജയ് സിംഗ്, ഡല്‍‌ഹി കൂട്ട ബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ചവരെ “ ചായം പുരട്ടിയ സുന്ദരികളായ അടിപൊളി പീസുകള്‍ “എന്ന് അവഹേളിച്ച അഭിജിത് മുഖര്‍ജി,“ ഐറ്റം ഡാന്‍സല്ല ആസാം പ്രശ്നമെന്ന്” ജയബച്ചനോട് പറഞ്ഞുശീല്‍ കുമാര്‍ ഷിന്‍ഡേ, തന്നെക്കാള്‍ ആറ്‌ വയസിന് മുതിര്‍ന്ന കിറോണ്‍ ഖേറിനെ “ ടിവിയിലെ ആന്റി” എന്ന് കളിയാക്കിയ സഞ്ജയ് ഝാ ( പോണ്‍ സൈറ്റുകളില്‍ മധ്യവയസ് കഴിഞ്ഞ തേവിടിശികള്‍ക്കുള്ള ടാഗാണ് ആന്റി എന്നത് ) “ പ്രായമായാല്‍ ഭാര്യമാര്‍ക്ക് സുഖിപ്പിക്കാനുള്ള കഴിവ് കുറയുമെന്ന്” അവഹേളിച്ച ശ്രീപ്രകാശ് ജെയ്‌സ്വാള്‍ തുടങ്ങിയ മുതുക്കന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സ്ത്രീവിരുദ്ധ ലൈംഗീക അധിക്ഷേപങ്ങള്‍ ഡീന്‍ കുര്യാക്കോസിനും, ബിന്ദു കൃഷ്ണയ്ക്കും മനസിലാകാതിരുന്നത് അവര്‍ക്ക് ഹിന്ദിയും ഇംഗ്‌ളീഷിലെ പ്രയോഗങ്ങളും അറിയാത്തത് കൊണ്ടാണ്.എന്നാല്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം മമത ശര്‍മ്മയ്ക്ക് കോങ്രസിലെ ഈ മുതുകാളകള്‍ വാലുപൊക്കിയത് എന്തിനാണെന്ന് അറിവുണ്ടാകേണ്ടതല്ലേ? അപ്പോള്‍ ആം ആദ്മിയെ തകര്‍ക്കാന്‍ മറ്റൊരു ആന്റിയെ രംഗത്തിറക്കുകയല്ലേ കോണ്‍ഗ്രസ് ആതിരേ,ഓര്‍മ്മകളുണ്ടായിരിക്കണം പക്ഷേ അത് വിവരക്കേടാകരുത്..
അഞ്ച്‌ കൊല്ലം മുമ്പ്‌ 2008ല്‍ റാഞ്ചിയില്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ ഫൗണ്ടറി ആന്റ്‌ ഫോര്‍ത്ത്‌ ടെക്‌നോളജി സംഘടിപ്പിച്ച കാവ്യ സന്ധ്യ. വേദിയില്‍ കുമാര്‍ വിശ്വാസ്‌. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക്‌ പണികൊടുക്കാന്‍ കച്ച മുറുക്കിയ ആം ആദ്‌മി ഇന്നത്തെ വ്യാഖ്യാനം അനുസരിച്ച്‌?``ലൈംഗീക ചുവയോടെ'' മലയാളി നഴ്‌സുമാര്‍ക്കെതിരെ കുമാര്‍ വിശ്വാസ്‌ അന്ന്‌ പറഞ്ഞത് ഇങ്ങനെയാണ്: ``കേരളത്തില്‍ നിന്നുളള കറുത്ത മെലിഞ്ഞ നേഴ്‌സുമാരായിരുന്നു നേരത്തെ ആശുപത്രിയില്‍ ഉണ്ടായത്‌. കണ്ടാല്‍ തന്നെ അറിയാതെ സിസ്റ്ററേ എന്ന്‌ വിളിച്ചു പോകും. പലരും ബയോഡാറ്റയിലും സോഷ്യല്‍ മീഡിയയിലും ഫോട്ടോ പോലും വെക്കാന്‍ മടി കാണിക്കുന്നവാരാണ്‌. എന്നാല്‍ ഉത്തരേന്ത്യയില്‍ നിന്നുളള സുന്ദരികളായ നേഴ്‌സുമാര്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്‌. ഇവരെ കാണുമ്പോള്‍ സിസ്റ്ററേ എന്ന്‌ വിളിക്കാന്‍ തോന്നാറില്ല.... കുളിച്ച്‌ പെര്‍ഫ്യൂമെല്ലാം പൂശി ഇവരെത്തുമ്പോള്‍ അസുഖമില്ലാത്തവര്‍ക്കും ആശുപത്രിയില്‍ കിടക്കാന്‍ തോന്നും '' ആതിരേ, ഇവിടെ ലൈംഗീകതയുടെ പ്രതീകമായി പറയുന്നത്‌ ഉത്തരേന്ത്യാക്കാരെയല്ലേ?അസുഖമില്ലാത്തവര്‍ക്കും ആശുപത്രിയില്‍ കിടക്കാന്‍ തോന്നിപ്പിക്കുന്നവര്‍. അതേ സമയം മലയാളി നഴ്‌സുമാരെ കാണുന്ന മാത്രയില്‍ സിസ്റ്ററെ എന്ന്‌ വിളിക്കുമെന്ന്‌ പറയുമ്പോള്‍, അത്‌ അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ മേഖലയില്‍ അവര്‍ പുലര്‍ത്തുന്ന വിശുദ്ധിയുടേയും സേവനത്തിന്റേയും നിസ്വാര്‍ത്ഥതയുടേയും അംഗീകാരമായിട്ടല്ലേ എടുക്കേണ്ടത്‌? കുളിച്ച്‌ പെര്‍ഫ്യൂം പൂശിയെത്തുന്ന വെളുത്ത സുന്ദരിമാരേയല്ലേ ലൈംഗീക ബിംബമായി അവതരിപ്പിച്ചത്‌? ഡീന്‍ കുര്യാക്കോസിനും കൂടെയുള്ള കുട്ടിച്ചാത്തന്മാരും പറയുന്നത്‌ അല്ല എന്നാണ്‌ അതിനാണവര്‍ കൊച്ചിയിലെ ആം ആദ്‌മി പാര്‍ട്ടിയുടെ ഓഫീസ്‌ തല്ലിത്തകര്‍ത്തത്‌. ( കഷ്ടം കേരളത്തില്‍ ആം ആദ്മിയില്‍ ചേര്‍ന്ന ആധുനീക ഝാന്‍സി റാണി സാറാ ജോസഫും ഡീന്‍ കുര്യാക്കോസിന്റെ പക്ഷത്താണ്.മനോജ് പദ്മനാഭനും കേജ്രിവാളും സൂക്ഷിക്കുക-ആം ആദ്മിയെ തകര്‍ക്കുന്നത് ഇത്തരം കീടങ്ങളായിരിക്കും) ആതിരേ, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2010ല്‍ എന്‍ഐഎഫ്‌ടി ഫേസ്‌ബുക്കിലാണ്‌ അപ്‌ ലോഡ്‌ ചെയ്‌തത്‌. ഇന്നലെ കേരളത്തിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടു കൂടിയാണ്‌ വിവാദമായത്‌.അപ്പോള്‍ ദേശീയ മാധ്യമങ്ങളും അതേറ്റെടുത്തു. മാധ്യമങ്ങള്‍ കേരളത്തിലെ നഴ്‌സുമാരുടെ സംഘടനയോടും പ്രതികരണം ആരാഞ്ഞു. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ നേതാക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ കച്ച മുറുക്കിക്കഴിഞ്ഞു വിശ്വാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ്‌ യുഎന്‍എ നേതാവ്‌ ജാസ്‌മിന്‍ഷായുടെ ഈരേഴ്‌ പതിനാല്‌ ലോകം വിറപ്പിക്കുന്ന ഭീഷണി. റാഞ്ചിയിലെ കാവ്യസന്ധ്യയുടെ മുഴുവന്‍ വീഡിയോയും ജാസ്‌മിന്‍ ഷായെങ്കിലും കാണുന്നത്‌ നന്നായിരിക്കും. മലയാളി നഴ്‌സുമാരെ അവഹേളിച്ച വിശ്വാസിനെതിരെ ചൂലെടുത്തടിക്കണമെന്നാണ്‌ യുഎന്‍എയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലെ നഴ്‌സുമാരുടെ ആരോപണം. സഹതപിക്കുകയല്ലാതെ എന്ത്‌ ചെയ്യാന്‍ പറ്റും?അതിലും പ്രതിലോമകരമാണ് ബിന്ദു കൃഷ്ണയുടെ മഹിളാ കോണ്‍ഗ്രസ് പോരാളികളുടെ അത്യാവേശം.ആതിരേ, മാന്യമായ വേതനത്തിനും സേവനവ്യവസ്ഥയ്ക്കും വേണ്ടി കേരളത്തിലെ നഴ്സുമാരും നഴ്സിംഗ് വിദ്യാര്‍ത്തികളും പട്ടിണി കിടന്ന് സമരം ചെയ്തപ്പോള്‍, ആ അതിജീവനപ്പോരാട്ടത്തിന് ഉപയോഗിച്ച് കഴിഞ്ഞ പാഡിന്റെ പ്രാധാന്യം പോലും നല്‍കാതിരുന്നവരാണ് ഈ യുവ നാരീരത്ങ്ങള്‍.ഊരിക്കളഞ്ഞ കോണ്ടത്തിന്റെ വില നല്‍കാതിരുന്നവരാണ് മൂത്ത് നരച്ചിട്ടും ഡൈ ചെയ്ത് യൂത്തന്മാരായി വിലസുന്ന വയാഗ്ര തീനികള്‍. യൂത്ത്‌ കോണ്‍ഗ്രസുകാരുടെ ധാര്‍മിക രോഷത്തിനെതിരെ ഫേസ്‌ബുക്കില്‍ വന്ന ചില പ്രതിഷേധ കമന്റുകള്‍ ശ്രദ്ധിക്കണം: 1. യൂത്ത്‌ കോണ്‍ഗ്രസുകാരെ ഞാന്‍ കുറ്റം പറയില്ല. കാരണം അവര്‍ പഠിച്ചതേ പാടൂ. രാഷ്ട്രീയമെന്നാല്‍ മാമാപ്പണിയും ഗുണ്ടാപ്പണിയും ചെരുപ്പ്‌ നക്കലുമാണെന്ന്‌ മനസ്സിലാക്കിയിരിക്കുന്നവരില്‍ നിന്ന്‌ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതാണു തെറ്റ്‌. 15 വര്‍ഷം ഭരിച്ചിടത്ത്‌ നൂറ്റാണ്ട്‌ പാരമ്പര്യമുള്ള തങ്ങളെ ഒറ്റയക്കത്തിലൊതുക്കിയ ഒരു പാര്‍ട്ടിയോട്‌, അതും ഒറ്റ വര്‍ഷം മാത്രം പഴക്കമുള്ള ഒരു പാര്‍ട്ടിയോട്‌, തങ്ങളുടെ നേതാക്കന്മാര്‍ കാണിച്ചുകൂട്ടിയ അഴിമതി അന്വേഷിക്കാന്‍ ഒരുങ്ങുന്ന ഒരു പാര്‍ട്ടിയോട്‌ യൂത്തന്മാര്‍ ഇത്രയെങ്കിലും ചെയ്‌തില്ലെങ്കിലേയുള്ളൂ അദ്‌ഭുതം. പക്ഷേ ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം, ഈ പാര്‍ട്ടിയെ തകര്‍ക്കാനും പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനും നിങ്ങളുടെ ഈ ഉമ്മാക്കികളൊന്നും പോരാ. ഇതിനുള്ള മറുപടി ജനങ്ങളുടെ പിന്തുണയോടെ തരേണ്ട രൂപത്തില്‍ തന്നുകൊള്ളാം. അന്നും ഇവിടെയൊക്കെ കാണണം. 2. പ്രത്യേകിച്ചൊന്നും പറയാനില്ല എന്താ ഇത്ര വൈകിയത്‌ എന്നേ ചോദിക്കാനുള്ളൂ. അവരുടെ സംസ്‌കാരം വെച്ചിട്ട്‌ ഇനിയും നമ്മള്‍ ഒരുപാട്‌ അനുഭവിക്കേണ്ടി വരും. ക്ഷമിക്കുക മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും മാതൃകയാവുക 3. ഏതായാലും നമ്മുടെ ദേശീയ പാര്‍ട്ടികള്‍ എന്ന്‌ വിളിക്കപ്പെടുന്നവരുടെ നിലവാരം എത്രകണ്ട്‌ അധപതിച്ചു എന്ന്‌ മനസിലാക്കാന്‍ ഈ വിവാദം സഹായിക്കും .ജനപ്രീതി നേടിയ ഒരു പുതിയ ആശയത്തെ നേരിടാന്‍ കഴിയാതെ മാധ്യമങ്ങളിലൂടെ നുണ കഥകള്‍ കൊണ്ട്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു അങ്ങ്‌ അവസാനിപ്പിച്ച്‌ കളയാം എന്ന്‌ വിചാരിക്കുന്നവര്‍ ആണ്‌ മണ്ടന്മാര്‍.പാവം നേഴ്‌സ്‌മാര്‍ ഹോസ്‌പിടലുകളില്‍ രണ്ടായിരം രൂപ മാസ ശമ്പളത്തില്‍ മാടിനെപ്പോലെ പണി എടുത്തിരുന്നാപ്പോളും, അവര്‍ അസോസിയേഷന്‍ രൂപികരിച്ചു സമരം നടത്തിയപ്പോളും, ഒരു വാക്ക്‌ പോലും പ്രതികരിക്കാതെ ഹോസ്‌പിടല്‍ മാനേജുമെന്റിന്‌ പിമ്പ്‌ പണി ചെയ്‌തിരുന്നവര്‍; തിരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ നടത്തുന്ന ഈ കോമാളിക്കളി മനസിലാക്കാതിരിക്കാന്‍ മാത്രം ബോധക്കുറവു കേരള ജനതക്കില്ല . 4. കോടി കണക്കിന്‌ രൂപ അല്ലെ തെരഞ്ഞെടുപ്പിന്‌ വേണ്ടി ഗള്‍ഫില്‍ നിന്ന്‌ കേരളത്തിലേക്ക്‌ ഒഴുക്കിയിരിക്കുന്നത്‌. മനോരമ തന്നെ പറഞ്ഞിരിക്കുന്നതാണ്‌ ഇത്‌. കാത്തു സൂക്ഷിച്ചൊരു കസ്‌തൂരി മാമ്പഴം ആപ്പ്‌ കൊത്തി പോകാന്‍ ആരെങ്കിലും സമ്മതിക്കുമോ? എല്ലാ കളിയും പ്രതീക്ഷിക്കാം. 5. ഇവന്റെയൊക്കെ തലതൊട്ടപ്പന്മാര്‍ ഇന്ത്യാ മഹാരാജ്യം മൊത്തത്തില്‍ വിഴുങ്ങിയപ്പോള്‍ മിണ്ടാതെ ആസനത്തില്‍ കയ്യും ചുരുട്ടി ഇരിക്കുക ആയിരുന്നു എന്നതാണ്‌ രസകരമായ സംഗതി 6. ആം ആദ്‌മി പാര്‍ട്ടിക്കെതിരെ തിരിയുവാന്‍ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്‌ .ആം ആദ്‌മി ഉയര്‍ത്തുന്ന രാഷ്ട്രീയ ആദര്‍ശത്തിനു ബദലായി ഒന്നും നല്‍കാന്‍ ഒന്നും തന്നെ അവരുടെ കൈകളില്‍ ഇല്ലാത്തുകൊണ്ടാണ്‌. 7. ആം ആദ്‌മി പാര്‍ട്ടി ശരിക്കും മറ്റു പാര്‍ട്ടികള്‍ക്ക്‌ വെല്ലുവിളി ആണെന്ന്‌ ഇപ്പോള്‍ അവര്‍ക്ക്‌ മനസിലായിരിക്കുന്നു 8. നേരിന്‌ വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനത്തെ ആക്രമിച്ചു തോല്‍പ്പിക്കാം എന്ന്‌ കരുതുന്നവര്‍ നിരാശരാകും 9. ഭീരുക്കള്‍.. നിങ്ങള്‍ ഈ കാണിക്കുന്ന വൃത്തികേട്‌ ജനങ്ങള്‍ കാണുന്നുണ്ട്‌ എന്ന്‌ മറക്കണ്ട. നിങ്ങളുടെ അത്രയും കട്ടും, പിടിച്ചു പറിച്ചും, മറ്റുള്ളവരുടെ സ്ഥലം മറിച്ചു വിറ്റും പൈസ ഈ 68 വര്‍ഷത്തിനിടക്ക്‌ സാധാരണക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടാകില്ല.. എന്നാലും നിങ്ങളുടെ വിവരക്കേടിനും അഹങ്കാരത്തിനും ഉള്ള മരുന്ന്‌ അവര്‍ സ്വരൂപിച്ചിട്ടുണ്ട്‌. മറുപടി അവര്‍ നിങ്ങള്‍ക്ക്‌ തരും. അടുത്ത ഇലക്ഷന്‍ വരെ ഒന്ന്‌ കാത്തിരിക്കൂ... 10. കോണ്‍ഗ്രസുകാര്‍ എല്ലാവരും ചേര്‍ന്ന്‌ ആപിനു കേരളത്തില്‍ നിന്നും ഉള്ള അക്കൗണ്ട്‌ തുറപ്പിക്കും. ഇത്രയും വിവരം കെട്ടവരാണോ ഊത്തന്മാര്‍... ഭൂതകാലത്തിലെ വാക്കും പ്രവൃത്തിയുമാണ്‌ രാഷ്ട്രീയ സദാചാരത്തിന്റെ മാനദണ്ഡമെങ്കില്‍ ആതിരേ, ഞാന്‍ ചോദിക്കുന്നു ഓര്‍മ്മയുണ്ടോ കാമുകിയുമായി രാഹുല്‍ നാടുചുറ്റിയ കാലം;അക്കാലത്ത് മാധ്യമങ്ങള്‍ പുറത്ത് വിട്ട ഫോട്ടോകള്‍.. മലയാളി നഴ്‌സുമാരുടെ സദാചാരക്കാവല്‍ക്കാരായെത്തിയ ഡീന്‍ കുര്യാക്കോസിന്റേയും ബിന്ദു കൃഷ്ണയുടേയും ഭൂതഗണങ്ങളോട്‌ പിണറായി വിജയന്റെ പ്രയോഗം കടമെടുത്ത്‌ വീണ്ടും ചോദിക്കുന്നു-``ഈ കോമാളി''ക്കളിയോളം വരുമോ കുമാര്‍ വിശ്വാസിന്റെ കമന്റ്‌? മലയാളി നഴ്‌സുമാരെ ലൈംഗീക ചുവയോടെ അപമാനിച്ചു എന്നാരോപിക്കുന്ന പ്രയോഗം നടത്തുമ്പോള്‍ കുമാര്‍ വിശ്വാസ്‌ കോണ്‍ഗ്രസ്‌ അനുഭാവിയായിരുന്നു എന്ന വാസ്‌തവം ഡീന്‍ കുര്യാക്കോസിന്‌ അറിയാമോ?ബിന്ദു കൃഷ്ണയ്ക്ക് അറിയാമോ? `` അറിവ്‌ ദു:ഖാമാണുണ്ണീ,വിവരക്കേടല്ലോ സുഖപ്രദം''എന്നാണല്ലോ,ആതിരേ പുതിയകാല യൂത്ത്‌ കോണ്‍ഗ്രസിന്റേയും മഹിളാകോണ്‍ഗ്രസിന്റേയും പ്രമാണം! ഒകി-ഒടുവില്‍ കിട്ടിയത്:മലയാളി നഴ്സുമാര്‍ക്കെതിരായ ലൈംഗീക അധിക്ഷേപത്തിന്റെ വിശദീകരണം ആരാഞ്ഞ് ദേശിയ വനിതാകമ്മീഷന്‍ കുമാര്‍ വിശ്വാസിന് നോട്ടിസ് അയച്ചിരിക്കുന്നു!കൊള്ളാം കളി!!ബഹു.വനിതാകമ്മീഷന്‍ അദ്ധ്യക്ഷയോട് എനിക്കൊന്ന് ചോദിക്കാനുണ്ട. ഇടത് കൈയിലെ നടുവിരലുയര്‍ത്തിക്കാട്ടി “ ടി വിയില്‍ അഴിഞ്ഞാടിയവളല്ലെ” നീയെന്ന് സ്മൃതി ഇറാനൊയോട് ചോദിച്ച സഞ്ജയ് നിരുപം, കേജ്രിവാളും രാഖി സാവന്തും “ തുറന്ന് കാട്ടുന്നത് അശ്ലീലതയാണെന്നും ” “ മീനാക്ഷി നടരാജന്‍ “ ഒത്ത ഒരു ചരക്കാണെന്നും “ അധിക്ഷേപിച്ച ദിഗ്വിജയ് സിംഗ്, ഡല്‍‌ഹി കൂട്ട ബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ചവരെ “ ചായം പുരട്ടിയ സുന്ദരികളായ അടിപൊളി പീസുകള്‍ “എന്ന് അവഹേളിച്ച അഭിജിത് മുഖര്‍ജി,“ ഐറ്റം ഡാന്‍സല്ല ആസാം പ്രശ്നമെന്ന്” ജയബച്ചനോട് പറഞ്ഞുശീല്‍ കുമാര്‍ ഷിന്‍ഡേ, തന്നെക്കാള്‍ ആറ്‌ വയസിന് മുതിര്‍ന്ന കിറോണ്‍ ഖേറിനെ “ ടിവിയിലെ ആന്റി” എന്ന് കളിയാക്കിയ സഞ്ജയ് ഝാ ( പോണ്‍ സൈറ്റുകളില്‍ മധ്യവയസ് കഴിഞ്ഞ തേവിടിശികള്‍ക്കുള്ള ടാഗാണ് ആന്റി എന്നത് ) “ പ്രായമായാല്‍ ഭാര്യമാര്‍ക്ക് സുഖിപ്പിക്കാനുള്ള കഴിവ് കുറയുമെന്ന്” അവഹേളിച്ച ശ്രീപ്രകാശ് ജെയ്‌സ്വാള്‍ തുടങ്ങിയ മുതുക്കന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സ്ത്രീവിരുദ്ധ ലൈംഗീക അധിക്ഷേപങ്ങള്‍ ഡീന്‍ കുര്യാക്കോസിനും, ബിന്ദു കൃഷ്ണയ്ക്കും മനസിലാകാതിരുന്നത് അവര്‍ക്ക് ഹിന്ദിയും ഇംഗ്‌ളീഷിലെ പ്രയോഗങ്ങളും അറിയാത്തത് കൊണ്ടാണ്.എന്നാല്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം മമത ശര്‍മ്മയ്ക്ക് കോങ്രസിലെ ഈ മുതുകാളകള്‍ വാലുപൊക്കിയത് എന്തിനാണെന്ന് അറിവുണ്ടാകേണ്ടതല്ലേ? അപ്പോള്‍ ആം ആദ്മിയെ തകര്‍ക്കാന്‍ മറ്റൊരു ആന്റിയെ രംഗത്തിറക്കുകയല്ലേ കോണ്‍ഗ്രസ്

Saturday, January 18, 2014

പൗരസഞ്ചയം ``ശശി''മാരല്ല തരൂരേ..

തിരുവനന്തപുരത്ത്‌ നിന്നുള്ള ലോകസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ ശശി തരൂരിനെതിരെ ഭാര്യയാണെങ്കിലും സുനന്ദ പുഷകര്‍ വെളിപ്പെടുത്തിയ പലകാര്യങ്ങളിലും ശശി തരൂരില്‍ നിന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്‌.പൊതുമണ്ഡലത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന വ്യക്തിക്ക്‌ ഒരിക്കലും ഭൂഷണമല്ലാത്ത ചില ഇടപെടലുകളാണ്‌ പുറത്ത്‌ വന്നിട്ടുള്ളത്‌.സുതാര്യതയ്‌ക്കും സത്യസന്ധതയ്‌ക്കും ഒരു `പുനരുത്ഥാന വിശുദ്ധി'കൈവന്നിട്ടുള്ള ആം ആദ്‌മിക്കാലത്ത്‌ സുനന്ദ പുഷ്‌കറിന്റെ വെളിപ്പെടുത്തലുകളിലെ ദേശവിരുദ്ധതയും സാമ്പത്തീക ക്രമക്കേടുമൊക്കെ വിശദീകരണം ആവശ്യപ്പെടുന്നവ തന്നെയാണ്‌.പൊതുജനം കഴുതയാണെന്ന്‌ കാഴ്‌ചപ്പട്‌ ഇനി വിലപ്പോവില്ല.ഇത്‌ ആം ആദ്‌മിക്കാലമാണ്‌.പൗരസഞ്ചയത്തെ ``ശശി''യാക്കാമെന്ന ചിന്ത ശശി തരൂരിനുംവേണ്ട..!
. ശശി തരൂര്‍ എന്ന വ്യക്തിയുടെ പ്രണയജീവിതവും ദാമ്പത്യജീവിതവും ചര്‍ച്ച ചെയ്യാന്‍ ഞാനില്ല, ആതിരേ.സദാചാരത്തിന്റേയും ധാര്‍മികതയുടേയും ചന്ദ്രഹാസമിളക്കി എത്തുന്നവരായിരിക്കും പലപ്പോഴും കുറ്റാരോപിതരേക്കാള്‍ കളങ്കിതരെന്നാണ്‌ അനുഭവം.അതു കൊണ്ട്‌ `` പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'' എന്ന ക്രിസ്‌തുവിന്റെ ലൈനാണ്‌ ഇത്തരം വിഷയങ്ങളില്‍ ഞാന്‍ സ്വീകരിക്കുക. ഒരു വാസ്‌തവം കൂടി വ്യക്തമാക്കട്ടെ.കുടുംബക്കോടതികളില്‍ പരസ്യമായി കേട്ടിട്ടുള്ള സദാചാരവിരുദ്ധതയാണത് .ഭര്‍ത്താവിനെതിരെ വിവാഹമോചനത്തിന്‌ കേസു കൊടുക്കുന്ന ഭാര്യ, പരസ്യമായി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ 90 ശതമാനവും തീര്‍ത്തും അടിസ്ഥാനരഹിതമായവയും തന്റെ നിലപാടിന്‌ നിയമപരമായി കരുത്തുനല്‍കാനുതകുന്ന മ്ലേച്ഛലൈംഗീക ആഭാസത്തരങ്ങളുമായിരിക്കും.പ്രകൃതിവിരുദ്ധ ലൈംഗീകതയും പരസ്‌ത്രീബന്ധവുമെല്ലാം അതിലെ എരിവുള്ള ചേരുവകളായിരിക്കും.ഭാര്യക്കെതിരെ വിവാഹമോചനക്കേസ്‌ കൊടുക്കുന്ന ഭര്‍ത്താവിന്റെ വെളിപ്പെടുത്തലുകളാകട്ടെ 101 ശതമാനവും ആഭാസകരവുമായിരിക്കും. അതു തന്നെയാണ്‌, ആതിരേ, കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഭാര്യ സുനന്ദ പുഷ്‌കര്‍ ഉന്നയിച്ച ആരോപണങ്ങളുടെ കാതല്‍.തന്റെ ഭര്‍ത്താവ്‌ കൈവിട്ട്‌ പോകുമെന്ന്‌ തോന്നിയപ്പോള്‍ സുനന്ദയെന്ന പച്ചയായ പെണ്ണ്‌ പലതും വിളിച്ചു പറഞ്ഞു.അന്യന്റെ ദാമ്പത്യം`കോഞ്ഞാട്ടയകുന്നതില്‍'ആഹ്ലാദം കൊള്ളുന്ന നമ്മള്‍ അത്‌ ചൂടാറാതെ കേട്ടും കൈമാറിയും രസിച്ചു.ഇനി മതിയാക്കാം. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ , മികച്ച നയതന്ത്രജ്ഞന്‍ , പണ്ഡിതന്‍ , യുഎന്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിച്ച ഇന്ത്യക്കാരന്‍ എന്നിങ്ങനെ അടയളപ്പെടുത്തിയിട്ടുള്ള ബഹുമുഖ പ്രതിഭയയായ ഡോ.ശശി തരൂരിനെതിരേയാണ്‌ സുനന്ദ പുഷ്‌കറിന്റെ ആരോപണമെങ്കില്‍ , അതും കേട്ടു മറക്കാവുന്നതേയുള്ളു.ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍, ആതിരേ, തിരുവനന്തപുരത്ത്‌ നിന്നുള്ള ലോകസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ ശശി തരൂരിനെതിരെ ഭാര്യയാണെങ്കിലും സുനന്ദ പുഷകര്‍ വെളിപ്പെടുത്തിയ പലകാര്യങ്ങളിലും ശശി തരൂരില്‍ നിന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്‌.പൊതുമണ്ഡലത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന വ്യക്തിക്ക്‌ ഒരിക്കലും ഭൂഷണമല്ലാത്ത ചില ഇടപെടലുകളാണ്‌ പുറത്ത്‌ വന്നിട്ടുള്ളത്‌.സുതാര്യതയ്‌ക്കും സത്യസന്ധതയ്‌ക്കും ഒരു `പുനരുത്ഥാന വിശുദ്ധി'കൈവന്നിട്ടുള്ള ആം ആദ്‌മിക്കാലത്ത്‌ സുനന്ദ പുഷ്‌കറിന്റെ വെളിപ്പെടുത്തലുകളിലെ ദേശവിരുദ്ധതയും സാമ്പത്തീക ക്രമക്കേടുമൊക്കെ വിശദീകരണം ആവശ്യപ്പെടുന്നവ തന്നെയാണ്‌. ശശി തരൂരിന്റെ പാകിസ്ഥാനി മാധ്യമ സുഹൃത്തിനെതിരെ സുനന്ദ ഉന്നയിച്ച ആരോപണങ്ങളില്‍ സവിശേഷമായത്‌ അവര്‍ പാക്‌ ചാരസംഘടനയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന യുവതിയാണ്‌ എന്നതാണ്‌.സുനന്ദയുടെ ആ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മെഹര്‍ തരാറിന്റെ പ്രതികരണം പോരാ,പൊതുസമൂഹത്തിലുണ്ടായിട്ടുള്ള സന്ദേഹത്തിന്റെ മുനകളൊടിക്കാന്‍!തന്റെ ട്വിറ്റര്‍ ഹാക്ക്‌ ചെയ്‌തെന്ന്‌ അവകാശപ്പെട്ട ശശി തരൂര്‍ അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആവശ്യപ്പെടാതിരുന്നതും,തങ്ങള്‍ പിരിയുന്നില്ല ഒന്നിച്ച്‌ ജീവിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടും സുനന്ദ ആ ആരോപണം പിന്‍വലിക്കാനോ അത്‌ തന്റെ ക്ഷോഭം വരുത്തിയ തോന്നലാണെന്ന്‌ വിശദീകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍, ആരോപണ വിധേയനായ ശശി തരൂര്‍ ലോകസഭാംഗവും കേന്ദ്ര മന്ത്രിയുമായത്‌ കൊണ്ടും ആ വിഷയത്തില്‍ പൊതുസമൂഹത്തിന്‌ ബോദ്ധ്യമാകുന്ന വിശദീകരണം നല്‍കാന്‍ തരൂരും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും ബാദ്ധ്യസ്ഥരാണ്‌, ആതിരേ.ഭരണഘടനാ സ്ഥാപനങ്ങളിലിരുന്ന്‌ ശത്രുരാജ്യത്തിന്‌ വേണ്ടി ചാരപ്പണി നടത്തുന്നത്‌ അസ്വഭാവിക കാര്യമല്ലാത്തത്‌ കൊണ്ട്‌ പ്രത്യേകിച്ചും. മറ്റൊന്ന്‌ ഐപിഎല്ലിലെ `വിയര്‍പ്പോഹരി'യെ (Sweat equity)കുറിച്ചാണ്‌ സുതാര്യത വേണ്ടത്‌. 2009-ലാണ്‌?ഐപിഎല്‍ `വിയര്‍പ്പോഹരി' വിവാദം വാര്‍ത്തകളിലിടം നേടിയത്‌.അന്ന്‌ ഐപിഎല്ലില്‍ പുതുതായി സ്ഥാനം പിടിച്ച കൊച്ചി ടാസ്‌കേഴ്‌സ്‌ കേരള എന്ന ടീമിന്റെ 70 കോടി രൂപയുടെ ഓഹരി സുനന്ദയ്‌ക്ക്‌ നല്‍കിയത്‌ മാധ്യമങ്ങള്‍ ഏറ്റെടുത്തു. തരൂരിന്റെ സുഹൃത്തായ സുനന്ദയ്‌ക്കുള്ള ഓഹരി തരൂരിന്റേതാണെന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. ഐപിഎല്ലിന്റെ ചെയര്‍മാനായിരുന്ന ലളിത്‌ മോഡി ട്വിറ്ററിലൂടെ ഉതിര്‍ത്ത ഒളിയമ്പുകളാണ്‌ അന്ന്‌ തരൂരിന്റെ കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിക്ക്‌കാരണമായത്‌. ആ ആരോപണത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്‌ സുനന്ദയുടെ വെളിപ്പെടുത്തല്‍.അന്ന് തരൂരിന് വേണ്ടി കുറ്റമെല്ലാം താന്‍ ഏറ്റെടുത്തു എന്നാണ് സുനന്ദ വെളിപ്പെടുത്തിയത്! രാഷ്ട്രാന്തരതലത്തില്‍ ആദരിക്കപ്പെടുന്ന നയതന്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവുമായ ശശി തരൂര്‍ ബിനാമി ഇടപാടുകളുടേയും കമ്മിഷന്റേയും വക്താവാണെന്ന്‌ വരുന്നത്‌ , ആതിരേ,സത്യപ്രതിജ്ഞാലംഘനം തന്നെയാണ്‌.പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ അംഗമായ കോണ്‍ഗ്രസുകാരുടെ ഹാള്‍മാര്‍ക്കായ അഴിമതിയുടെ ഉസ്‌താദാണ്‌ തരൂരെന്നത്‌, അദ്ദേഹത്തെ തിരഞ്ഞെടുത്തയച്ച സമ്മതിദായകരോടും അദ്ദേഹത്തെ തീറ്റിപ്പോറ്റുന്ന നികുതിദായകരോടുമുള്ള കറയറ്റ ചതിയാണ്‌.അതല്ലെങ്കില്‍ പൊതുസമൂഹത്തിന്‌ മുന്നില്‍ തന്റെ നിരപരാധിത്വം ശശി തരൂര്‍ തെളിയിച്ചേ മതിയാകൂ.? ഈയിടെ സുബ്രഹ്മണ്യം സ്വാമി ഉയര്‍ത്തിയ ആരോപണമാണ്‌ ,തരൂരിന്റേയും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും വിശദീകരണം ആവശ്യപ്പെടുന്ന മറ്റൊരു സവിശേഷ സംഭവം. വിദേശത്ത്‌ വച്ച്‌ മയക്കുമരുന്നു കേസില്‍ പ്രതിയായ മകനെ രക്ഷിക്കാന്‍ മലയാളിയായ?ഒരു കേന്ദ്ര സഹമന്ത്രി ശ്രമിച്ചെന്നായിരുന്നു സ്വാമിയുടെ ആരോപണം. ആരേയും പേരെടുത്ത്‌ പറയാതെ ആളാരാണെന്ന ലഘുവായ സൂചനപോലുമില്ലാതെ സ്വാമി നടത്തിയ ആരോപണത്തിന്‌ മറുപടി പറഞ്ഞത്‌ തരൂരായിരുന്നു. താനങ്ങനെ ഒരു ഇടപെടല്‍ നടത്തിയിട്ടില്ലെന്നായിരുന്നു തരൂരിന്റെ വാദം. സുനന്ദ പുഷ്‌കറിന്റെ മകന്‌ വേണ്ടിയാണ്‌ തരൂര്‍ ഇടപെടല്‍ നടത്തിയതെന്ന ആരോപണമാണ്‌ പിന്നീട്‌ ഉയര്‍ന്നത്ത്‌. ആതിരേ, ``സ്ഥാലീപുലിക ന്യായം'' അനുസരിച്ച്‌( ചോറ്‌ വെന്തോ എന്നറിയാന്‍ ഒന്നുരണ്ട്‌ വറ്റ്‌ പരിശോധിക്കുന്നത്‌)ശശി തരൂരിന്റെ ദേശദ്രോഹ-ബിനാമി-അധോലോക ബന്ധങ്ങളുടെ തെളിവുകളായിട്ടാണ്‌ ഇവയെല്ലാം പൊതുസമൂഹ മദ്ധ്യത്തില്‍ ഇപ്പോള്‍ അവതരിക്കപ്പെടുന്നത്‌.`` എല്ലാം ശരിയായി,ഞങ്ങളെ വെറുതേ വിടൂ,ഞങ്ങളുടെ സ്വകാര്യതയിലേയ്‌ക്ക്‌ കടന്നു കയറാതിരിക്കൂ '' എന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയാന്‍ ശശി തരൂരിനാവില്ല.അതു കൊണ്ട്‌ ഈ കാര്യങ്ങളില്‍ യുക്തിഭദ്രമായ വിശദീകരണം നല്‍കാന്‍ ശശി തരൂരെന്ന ലോകസഭാംഗത്തിനും കേന്ദ്ര മന്ത്രിക്കും ബാദ്ധ്യതയുണ്ട്‌.അദ്ദേഹത്തെ കൊണ്ട്‌ അതു ചെയ്യിക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും ലോകസഭാ സ്‌പീക്കര്‍ക്കും പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്‌. പൊതുജനം കഴുതയാണെന്ന്‌ കാഴ്‌ചപ്പട്‌ ഇനി വിലപ്പോവില്ല.ഇത്‌ ആം ആദ്‌മിക്കാലമാണ്‌.പൗരസഞ്ചയത്തെ ``ശശി''യാക്കാമെന്ന ചിന്ത ശശി തരൂരിനുംവേണ്ട..!( സുനന്ദയുടെ ദുരൂഹ മരണത്തിന് മുന്പ് എഴുതിയത് )

Thursday, January 9, 2014

പ്‌ളീനാനന്തര ``നികൃഷ്ടജീവി ''കള്‍ക്ക്‌ നല്ല നമസ്‌കാരം

ദേശാഭിമാനിയുടെ ഭൂമിയും കെട്ടിടവും ചാക്ക്‌ രാധാകൃഷ്‌ണന്‌ ബിനാമി ഇടപാടില്‍ ചുളുവിലക്ക്‌ കൈമാറി എന്ന ആക്ഷേപത്തോടും തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ്‌ ജയരാജന്‍ പ്രതികരിച്ചത്‌. ദേശാഭിമാനി ഭൂമി ആര്‍ക്കായാലും വില്‍ക്കും നിങ്ങളാരാ ചോദിക്കാന്‍ എന്ന നിലയിലായിരുന്നു ഇത്‌ സംബന്ധിച്ച്‌ ജയരാജന്റെ പ്രതികരണം. ഇത്തവണയും ആക്ഷേപം ഉയര്‍ത്തിയ വാര്‍ത്താ ചാനലിനെ അടച്ചാക്ഷേപിക്കുകയായിരുന്നു ജയരാജന്‍ ചെയ്‌തത്‌.?ഭൂമി വില്‍പ്പനക്കര്യത്തില്‍?ജയരാജനെ ശക്തമായി പിന്തുണച്ചു രംഗത്ത്‌ വന്ന പിണറായി വിജയന്‍ കാട്ടിയ ധാര്‍ഷ്ട്യവും അസഹിഷ്‌ണുതയും സമാനതകളില്ലാത്തതായിരുന്നു. ആക്ഷേപം ഉന്നയിച്ച വാര്‍ത്താ ചാനലിന്റെ പ്രതിനിധിയെ ഇടംവലം കടന്നാക്രമിച്ച പിണറായി, വാര്‍ത്താ ചാനലിന്റെ സ്ഥാപിത താല്‍പര്യവും ദേശാഭിമാനിയേയും സി പി എമ്മിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യവും ആണ്‌ വിവാദത്തിന്‌ പിന്നിലുള്ളത്‌ എന്നും പറഞ്ഞു. ദേശാഭിമാനി എന്ന പത്രത്തേയോ അതിന്റെ വളര്‍ച്ചയേയോ വാര്‍ത്തകളെയോ അതിലെ മാധ്യമ പ്രവര്‍ത്തകരേയോ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിച്ചിട്ടില്ല.പാര്‍ട്ടിയും പത്രവും സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെടുന്ന ധാര്‍മിക നിലപാടുകളിലെ അപഭ്രംശമാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌.പാര്‍ട്ടിയേയും പത്രത്തേയും പൊതുസമൂഹത്തില്‍ പരിഹാസ്യപാത്രമാക്കിയ ഇടപാടാണ്‌ ചര്‍ച്ച ചെയ്യുന്നത്‌.അത്‌ പാടില്ലെന്ന്‌ ശഠിക്കുന്നിടത്താണ്‌ ``മടിയിലെ ഘനം ''അണികളും പൊതുസമൂഹവും തിരിച്ചറിയുന്നതെന്ന സാമാന്യബോധം പോലുമില്ലാത്തവിധം ജയരാജനും പിണറായി വിജയനും നികൃഷ്ടജീവികളായി പരിണമിച്ച ദുരന്തക്കാഴ്‌ചയാണ്‌ അണികളും മലയാളികളും കാണുന്നത്‌.
പിണറായി വിജയന്‍ മറക്കാന്‍ ആഗ്രഹിച്ചാലും അണികളും ബോധമുള്ള മലയാളികളും ``നികൃഷ്ടജീവി''പ്രയോഗത്തിന്റെ പശ്ചാത്തലം മറക്കില്ല, ആതിരേ.കാന്‍സര്‍ രോഗ ബാധിതനായി അകാലത്തില്‍ പൊലിഞ്ഞ, ആത്മാഭിമാനവും ആര്‍ജവവുമുള്ള കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനും തിരുവമ്പാടി എംഎല്‍എ ആയിരുന്ന മത്തായി ചാക്കോ മരണത്തിന്‌ മുന്‍പ്‌,ആശുപത്രിക്കിടക്കയില്‍ ,താന്‍ അയച്ച വൈദീകനില്‍ നിന്ന്‌ അന്ത്യകൂദാശ സ്വീകരിച്ചു എന്ന്‌ മത്തായി ചാക്കോയുടെ മരണത്തിന്‌ മൂന്നുമാസം ശേഷം 2009ല്‍ താമരശേരി ബിഷപ്പായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളി വെളിപ്പെടുത്തിയത്‌ വന്‍ വിവാദമായിരുന്നു.അതിനോടുള്ള പ്രതികരണത്തിലാണ്‌ ``പച്ചക്കള്ളം പറയുന്ന നികൃഷ്ട ജീവി''എന്ന്‌ മാര്‍ ചിറ്റിലപ്പള്ളിയെ പിണറായി വിജയന്‍ ഒരു പൊതുയോഗത്തില്‍ വിശേഷിപ്പിച്ചത്‌.(അതേ അരമനയില്‍ വാണരുളുന്ന,’ജാലിയന്‍വാലാബാഗ് ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്റെ കാലുപിടിക്കാന്‍ പിണറായി വിജയന്‍ നേരിട്ടെത്തിയ നികൃഷ്ടത സഖാവ് മത്തായി ചാക്കോയുടെ ആത്മാവ് പൊറുക്കുന്നെങ്കില്‍ പൊറുക്കട്ടെ ) നീതിക്കും യുക്തിക്കും സാമാന്യബോധത്തിനും ചേരാത്ത നുണപറയുന്നതാണ് ``നികൃഷ്ടജീവി''യാകാനുള്ള മാനദണ്ഡമെങ്കില്‍ ,ദേശാഭിമാനിയുടെ ഭൂമിവില്‍പ്പനക്കാര്യത്തില്‍ പെരുംകള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന പിണറായി വിജയനും ഇ.പി.ജയരാജനുമല്ലേ,ആതിരേ, പ്‌ളീനാനന്തര നികൃഷ്ടജീവികള്‍ ?! ``അരിയുടെ ചോറുണ്ണുന്ന'' ഏതൊരാള്‍ക്കും ബോദ്ധ്യമാകുന്നതല്ലേ, ആതിരേ, ദേശാഭിമാനി ഭൂമി വില്‍പ്പനയിലെ ബിനാമി ഇടപാട്‌. കാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്റ്‌ ഡവലപ്പേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനിക്കാണ്‌ മാഞ്ഞാലിക്കുളത്തുള്ള 32.5 സെന്റ്‌ സ്ഥലവും കെട്ടിടവും കഴിഞ്ഞ ജുലൈ 17ന് മൂന്നര കോടി രൂപയ്‌ക്ക്‌ വിറ്റത്‌.ഈ സ്ഥാപനം ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന്‌ വി.എം.രാധാകൃഷ്‌ണന്റേതാണെന്ന്‌ കമ്പനികാര്യ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുമ്പോഴും മറുവാദം ഉന്നയിക്കുന്ന പിണറായി വിജയനും ഇ.പി.ജയരാജനും പാര്‍ട്ടി അണികളെ മാത്രമല്ല മുഴുവന്‍ മലയാളികളേയുമാണ്‌ കൊഞ്ഞാണന്മാരാക്കുന്നത്‌.ഡാനിഷ്‌ ചാക്കോ എന്ന ത്‌ന്റെ ജീവനക്കാരനെ കാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്റ്‌ ഡവലപേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്ടറായി നടത്തിയ ഭൂമി വില്‍പ്പന ബിനാമി ഇടപാടാണെന്ന്‌ മാത്രമല്ല ആറ്‌ കോടിയിലധികം മതിപ്പ്‌ വിലയുള്ള സ്ഥലവും കെട്ടിടവും മൂന്ന്‌ കോട്‌ മുപ്പത്‌ ലക്ഷത്തിന്‌ വിറ്റതിലൂടെ സാമ്പത്തീക ക്രമക്കേടും സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പും നടത്തിയെന്നതും പകല്‍ പോലെ വ്യക്തം.എന്നിട്ടും,ആതിരേ,പിണറായിക്കും ജയരാജനും കലിപ്പ് തീരണില്ല്! സ്ഥലം വില്‍ക്കുന്നതിന്‌ പാര്‍ട്ടിയുടെ അനുമതി വേണ്ടെന്ന നിലപാടായിരുന്നു ദേശാഭിമാനി ജനറല്‍ മാനേജരും പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിപ്പറയുന്നു പിണറായി വിജയന്‍ . ഭൂമി വില്‍ക്കുന്നതിന്‌ പാര്‍ട്ടി അനുമതി നല്‍കിയെന്നാണ്‌ പിണറായി പറഞ്ഞത്‌. പാര്‍ട്ടിയോട്‌ ആലോചിച്ച്‌ തന്നെയാണ്‌ വില്‍പന നടത്തിയതെന്ന്‌ പിണറായി പറഞ്ഞതോടെ ആരു പറഞ്ഞതാണ്‌ ശരിയെന്ന ചര്‍ച്ചയും അണികള്‍ ആരംഭിച്ചിട്ടുണ്ട്‌.? പൊതുമണ്ഡലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ നേരെ സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്‌ണുതയും കറകളഞ്ഞ ധാര്‍ഷ്ട്യവും സി പി എം അണികള്‍ക്കിടയില്‍, ആതിരേ വലിയ അസ്വസ്ഥതക്ക്‌ കാരണമാകുന്നുണ്ട് .പാലക്കാട്‌ നടന്ന പാര്‍ട്ടി പ്‌ളീനത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുന്നോട്ട്‌ വച്ച പൊതു നിര്‍ദ്ദേശം, സി പി എമ്മിന്റെ നേതാക്കള്‍ പൊതു പ്രവര്‍ത്തകരാകയാല്‍ വിനയാന്വിതരായി വേണം ജനങ്ങളോട്‌ ഇടപഴകാന്‍ എന്നതായിരുന്നു.കളങ്കിത വ്യക്തിത്വമുള്ളവരുമായി പാര്‍ട്ടിക്കോ അണികള്‍ക്കോ ഒരു ഇടപാടും പാടില്ലെന്നും പ്‌ളീനത്തില്‍ തീരുമാനമായതാണ്‌.പാര്‍ട്ടിയുടെ സെന്റ്രല്‍ കമ്മറ്റി നേരത്തെ തന്നെ ഈ നയം വ്യക്തമാക്കിയതാണ്‌.എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വച്ചതിന്‌ ശേഷം കാരട്ട്‌ ഡല്‍ഹിയില്‍ എത്തുന്നതിന്‌ മുമ്പ്‌ തന്നെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ , ദേശാഭിമാനി പത്രത്തില്‍ ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം വന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ, ആതിരേ കടന്നാക്രമിക്കുകയായിരുന്നു. ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം വാങ്ങിയ ദേശാഭിമാനിയുടെ നടപടിയെ ശക്തിയുക്തം ന്യായീകരിച്ച ജയരാജന്‍ തന്റെ കലി മുഴുവന്‍ പത്രക്കാരോട്‌ തീര്‍ത്തു. പിറ്റേന്ന്‌ കണ്ണൂരില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും തികഞ്ഞ അസഹിഷ്‌ണുതയോടും അഹങ്കാരത്തോടുമാണ് ജയരാജന്‍ ഇക്കാര്യത്തെക്കുറിച്ച്‌ വീണ്ടും പ്രതികരിച്ചത്‌. പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ നിലപാടില്‍ നിന്ന്‌ അണുവിട മാറാന്‍ ജയരാജന്‍ തയ്യാറായില്ല.ദേശാഭിമാനിയുടെ ഭൂമിയും കെട്ടിടവും ചാക്ക്‌ രാധാകൃഷ്‌ണന്‌ ബിനാമി ഇടപാടില്‍ ചുളുവിലക്ക്‌ കൈമാറി എന്ന ആക്ഷേപത്തോടും തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ്‌ ജയരാജന്‍ പ്രതികരിച്ചത്‌. ദേശാഭിമാനി ഭൂമി ആര്‍ക്കായാലും വില്‍ക്കും നിങ്ങളാരാ ചോദിക്കാന്‍ എന്ന നിലയിലായിരുന്നു, ആതിരേ, ഇത്‌ സംബന്ധിച്ച്‌ ജയരാജന്റെ പ്രതികരണം. ഇത്തവണയും ആക്ഷേപം ഉയര്‍ത്തിയ വാര്‍ത്താ ചാനലിനെ അടച്ചാക്ഷേപിക്കുകയായിരുന്നു ജയരാജന്‍ ചെയ്‌തത്‌. ഭൂമി വില്‍പ്പനക്കര്യത്തില്‍ ജയരാജനെ ശക്തമായി പിന്തുണച്ചു രംഗത്ത്‌ വന്ന പിണറായി വിജയന്‍ കാട്ടിയ ധാര്‍ഷ്ട്യവും അസഹിഷ്‌ണുതയും സമാനതകളില്ലാത്തതായിരുന്നു. ആക്ഷേപം ഉന്നയിച്ച വാര്‍ത്താ ചാനലിന്റെ പ്രതിനിധിയെ ഇടംവലം കടന്നാക്രമിച്ച പിണറായി, വാര്‍ത്താ ചാനലിന്റെ സ്ഥാപിത താല്‍പര്യവും ദേശാഭിമാനിയേയും സി പി എമ്മിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യവും ആണ്‌ വിവാദത്തിന്‌ പിന്നിലുള്ളത്‌ എന്നും പറഞ്ഞു. ദേശാഭിമാനി എന്ന പത്രത്തേയോ അതിന്റെ വളര്‍ച്ചയേയോ വാര്‍ത്തകളെയോ അതിലെ മാധ്യമ പ്രവര്‍ത്തകരേയോ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിച്ചിട്ടില്ല, ആതിരേ.പാര്‍ട്ടിയും പത്രവും സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെടുന്ന ധാര്‍മിക നിലപാടുകളിലെ അപഭ്രംശമാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌.പാര്‍ട്ടിയേയും പത്രത്തേയും പൊതുസമൂഹത്തില്‍ പരിഹാസപാത്രമാക്കിയ ഇടപാടാണ്‌ ചര്‍ച്ച ചെയ്യുന്നത്‌.അത്‌ പാടില്ലെന്ന്‌ ശഠിക്കുന്നിടത്താണ്‌ ``മടിയിലെ ഘനം ''അണികളും പൊതുസമൂഹവും തിരിച്ചറിയുന്നതെന്ന സാമാന്യബോധം പോലുമില്ലാത്തവിധം ജയരാജനും പിണറായി വിജയനും നികൃഷ്ടജീവികളായി പരിണമിച്ച ദുരന്തക്കാഴ്‌ചയാണ്‌, ആതിരേ, പാര്‍ട്ടി അണികളും മലയാളികളും കാണുന്നത്‌. ചാക്ക് രാധാകൃഷ്ണനും സംസ്ഥാന നേതൃത്വവുമായുള്ള ബന്ധം ഇത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്‌ കടുത്ത അതൃപ്‌തിയാണുള്ളത് .പ്‌ളീനത്തിന്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ചാക്ക് രാധാകൃഷ്ണന്റെ ചിത്രത്തോടൊപ്പം പരസ്യം വന്നതില്‍ കടുത്ത വിയോജിപ്പ്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും നേരത്തെ അറിയിച്ചിരുന്നു.ചാക്ക് രാധാകൃഷ്ണന്റെ പരസ്യം അന്നു വിവാദമായത് പ്‌ളീനത്തിന്റെ ശോഭകെടുത്തിയെന്ന വിലയിരുത്തല്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ ഉണ്ടാവുകയും എ.കെ ബാലനടക്കമുള്ള ഔദ്യോഗികപക്ഷ നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്‌തി ഉടലെടുക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ്‌, ആതിരേ, ചാക്ക് രാധാകൃഷ്ണന്റെ ബിനാമിയായ ഡാനിഷ്‌ ചക്കോയ്‌ക്ക്‌ പത്രത്തിന്റെ ഭൂമി വിറ്റത്‌.അതു കൊണ്ടാണ്‌ ഇടപാട്‌ വാര്‍ത്തയായത്‌,വിവാദം ഉടലെടുത്തത്‌. തെറ്റുതിരുത്തുന്നത്‌ നയമാക്കിയിട്ടുള്ള ഒരു പര്‍ട്ടിയില്‍ നിന്നും അതിന്റെ നേതൃത്വത്തില്‍ നിന്നും മാന്യവും സൗമ്യവുമായ പെരുമാറ്റം പ്രതീക്ഷിക്കാന്‍ പാടില്ലെന്നാണ്‌ ജയരാജനും പിണറായി വിജയനും പറഞ്ഞു വയ്‌ക്കുന്നതെങ്കില്‍ എനിക്ക് തര്‍ക്കമില്ല.അത്‌ അവരുടെ പാര്‍ട്ടിക്കാര്യമായി സ്വീകരിക്കാനുള്ള സാമാന്യബോധം മലയാളികള്‍ക്കുണ്ട്‌.എന്നാല്‍ ബിനാമി ഇടപാടുകളിലൂടെ നികുതിവെട്ടിച്ച്‌ സര്‍ക്കാരിനേയും പൊതുസമൂഹത്തേയും കബളിപ്പിച്ച്‌ മിടുക്കന്മാരാകാമെന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ അത്‌ നടക്കില്ല.പാലോറമാതയുടെ പശുക്കുട്ടിയും ഇ.എം.എസ്സിന്റെ സ്വത്തും അണികളുടെ അദ്ധ്വാനവും അനുഭാവികളുടെ സംഭാവനയുമൊക്കെയാണ്‌ ദേശാഭിമാനിയുടെ ഭൂമിക.അവിടെ ആര്‍ജവവും ആത്മാഭിമാനവും പ്രത്യയശാസ്‌ത്ര വിശുദ്ധിയുമുള്ള സമര്‍പ്പണങ്ങള്‍ക്കേ നിലപാട്‌ തറയുള്ളു.അല്ലാതെ തറവേലയിറക്കുന്ന നികൃഷ്ടജീവികള്‍ക്ക്‌ അര്‍മാദിക്കാനുള്ളതല്ല , ആതിരേ, ദേശാഭിമാനിയെന്ന മാധ്യമത്തിന്റെ പൊതുസ്വീകാര്യത.

Tuesday, January 7, 2014

സുധീരനെ വെട്ടി; കേരളത്തില്‍ കോണ്‍ഗ്രസ്‌ നന്നാകുന്ന ലക്ഷണമില്ല

പ്രതിപക്ഷത്തിന്‌ പോലും സ്വീകാര്യനും സുതാര്യമായ വ്യക്തി ജീവിതത്തിനുടമയും അഴിമതിവിരുദ്ധനുമായ സുധീരനെ,കെപിസിസി അദ്ധ്യക്ഷനാക്കരുതെന്ന്‌ ആദ്യം ശഠിച്ചത്‌ ഉമ്മന്‍ ചാണ്ടിയാണ്‌.മടിയില്‍ ഘനമുള്ളവന്റെ വേവലാതി!ചെയ്‌ത തെറ്റുകള്‍ തിരുത്തി സമ്മതിദായകരോട്‌ നീതിപുലര്‍ത്താനല്ല മറിച്ച അഴിമതിയുമായി സമരസപ്പെട്ട്‌, അതിന്റെ വിഹിതം പറ്റി പടിയിറങ്ങാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ മനസ്സിലിരിപ്പ്‌.തോമസ്‌ കുരുവിള-അഭിലാഷ്‌ മുരളീധരന്‍ ബിനാമികളിലൂടെയുള്ള സമ്പത്തിന്റെ ചോരണം തുടരണമെങ്കില്‍ സുധീരന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നാലയലത്ത്‌ എത്തിക്കൂട. സത്യസന്ധരും ,നേര്‍ വഴി നടക്കുന്നവരും , മാന്യരുമായ വ്യക്തികളെ കേരളത്തിലെ കോണ്‍ഗ്രസിന്‌ വേണ്ട . നേരെ മറിച്ചു അഴിമതി നടത്താനും , അഴിമതിക്ക്‌ നേരെ കണ്ണടക്കാനും, കൂടെക്കൂടിയവര്‍ക്ക്‌ അഴിമതി നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കാനുമുള്ള മിടുക്കാണ്‌ പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത.
രമേശ്‌ ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയതിലൂടെ പുതിയ ആര്‍ജവത്വത്തോടും ആത്മവിശ്വാസത്തോടും യു‌ഡി‌എഫിന് പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്ന്‌ വക്രബുദ്ധിയല്ലാത്ത കോണ്‍ഗ്രസുകാര്‍ സങ്കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ആ പൂതി മനസില്‍ വച്ചാല്‍ മതിയെന്നാണ്‌, ആതിരേ, ചെന്നിത്തലയടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന ആപത്‌ക്കരമായ സൂചന. രമേശ്‌ ഒഴിയുന്ന കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക്‌ വി.എം.സുധീരന്‍ വേണ്ട ജി.കാര്‍ത്തികേയന്‍ മതിയെന്നാണ്‌ ഗ്രൂപ്പ്‌ തര്‍ക്കം മറന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.നീതിമാനെ ക്രൂശിക്കാനും പെരുംകള്ളനെ സ്വതന്ത്രനാക്കാനും പീലാത്തോസിനോട്‌ ആവശ്യപ്പെട്ട യഹൂദരുടെ ക്രിമിനല്‍ മാനസീകാവസ്ഥയാണ്‌ കേരളത്തിലെ ഖദര്‍ധാരി നേതാക്കള്‍ക്കെന്ന്‌ ബോദ്ധ്യമായി. ആം ആദ്‌മി പാര്‍ട്ടിയുടെ ഇഫക്ട്‌ ദേശീയ തലത്തില്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളിലും നിലപാടുകളിലും വിപ്ലവകരമായ പരിവര്‍ത്തനം വരുത്തിക്കൊണ്ടിരിക്കെയാണ്‌, ആതിരേ, കോണ്‍ഗ്രസ്‌,ദേശീയമായും പ്രാദേശികമായും,ജനവിരുദ്ധതയില്‍ അഭിരമിക്കുന്നത്‌.പാചകവാതകത്തിന്റെ വില അസഹ്യമായി വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ ധാര്‍ഷ്ട്യതയ്‌ക്ക്‌ ചൂട്ടു പിടിക്കാന്‍ ഉളുപ്പില്ലാത്ത സോണിയ-രാഹുല്‍-മന്‍മോഹന്‍-മൊയ്‌ലി-ആന്റണി-ചിദംബരം തുടങ്ങിയ ചതിയന്മാരുടെ ചേട്ടന്മാരാകാനാണ്‌ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കുന്നത്‌. പ്രതിപക്ഷത്തിന്‌ പോലും സ്വീകാര്യനും സുതാര്യമായ വ്യക്തി ജീവിതത്തിനുടമയും അഴിമതിവിരുദ്ധനുമായ സുധീരനെ,കെപിസിസി അദ്ധ്യക്ഷനാക്കരുതെന്ന്‌ ആദ്യം ശഠിച്ചത്‌ ഉമ്മന്‍ ചാണ്ടിയാണ്‌.മടിയില്‍ ഘനമുള്ളവന്റെ വേവലാതി!ചെയ്‌ത തെറ്റുകള്‍ തിരുത്തി സമ്മതിദായകരോട്‌ നീതിപുലര്‍ത്താനല്ല മറിച്ച അഴിമതിയുമായി സമരസപ്പെട്ട്‌, അതിന്റെ വിഹിതം പറ്റി പടിയിറങ്ങാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ മനസ്സിലിരിപ്പ്‌.തോമസ്‌ കുരുവിള-അഭിലാഷ്‌ മുരളീധരന്‍ ബിനാമികളിലൂടെയുള്ള സമ്പത്തിന്റെ ചോരണം തുടരണമെങ്കില്‍ സുധീരന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നാലയലത്ത്‌ എത്തിക്കൂട. സത്യസന്ധരും ,നേര്‍ വഴി നടക്കുന്നവരും , മാന്യരുമായ വ്യക്തികളെ കേരളത്തിലെ കോണ്‍ഗ്രസിന്‌ വേണ്ട . നേരെ മറിച്ചു അഴിമതി നടത്താനും , അഴിമതിക്ക്‌ നേരെ കണ്ണടക്കാനും, കൂടെക്കൂടിയവര്‍ക്ക്‌ അഴിമതി നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കാനുമുള്ള മിടുക്കാണ്‌ പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത. തന്റെയും കൂടെയുള്ളവരുടെയും മ്ലേച്ചമായ വീഴ്‌ച്ചകളെ ഉളുപ്പേതുമില്ലാതെ ന്യായീകരിക്കാനും എത്ര ഗര്‍ഹണീയമായ സാഹചര്യങ്ങളെ പ്രതിരോധിക്കാനുമുള്ള തൊലിക്കട്ടി എത്രത്തോളമുണ്ട്‌ ; തന്റെയും പാര്‍ട്ടിയുടെയും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ട ധനം അന്യായ മാര്‍ഗത്തിലൂടെ സ്വരൂപിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയാനുള്ള വൈഭവം എത്രയുണ്ട്‌ , തുടങ്ങിയുള്ള അധാര്‍മികതയുടെ അളവ്‌ എത്ര കണ്ടു കൂടുന്നുവോ , അത്രത്തോളം ആ വ്യക്തി നേതൃ സ്ഥാനത്തേക്ക്‌ സ്വീകാര്യനായിരിക്കും എന്നാണ്‌ സന്ദേശം. അങ്ങനെയാണല്ലോ, ആതിരേ, ഉമ്മന്‍ ചാണ്ടി എല്ലാവര്‍ക്കും സ്വീകാര്യനാകുന്നത്!! ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്റുമായി ഗൂഢാലോചന നടത്തി ഒന്‍പതാം തിയതി പുതിയ കെപിസിസി അദ്ധ്യക്ഷനെ വാഴിക്കുമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.ഐ ഗ്രൂപ്പുകാരന്‍ തന്നെ കെപിസിസിയെ നയിക്കുമെന്ന ഗുണ്ടാശബ്ദം കണ്ണൂരില്‍ നിന്ന്‌ മുഴങ്ങിക്കഴിഞ്ഞു.ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി സഹകരിച്ചു പോകുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ വേണമെന്ന നിബന്ധന മുന്നോട്ടു വച്ചു കൊണ്ട്‌ അഴിമതിയുടെ തുടര്‍ച്ചയ്‌ക്കാണ്‌ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ കരുനീക്കുന്നത്‌.ജി.കാര്‍ത്തികേയനാണത്രെ അതിന്‌ ഏറ്റവും യോഗ്യന്‍!!! സുധീരന്റെ രാഷ്ട്രീയ പാരമ്പര്യവും പ്രതിച്ഛായയും ലോകസഭാ തെരനെടുപ്പിലും പിന്നീടും പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ്‌ ,ആതിരേ,വിവേകമുള്ളവര്‍ സുധീരന്റെ പേര്‌ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക്‌ നിര്‍ദേശിച്ചത്‌. കഴിഞ്ഞ രണ്ടരവര്‍ഷത്തെ യുഡിഎഫ്‌ ഭരണം കേരളത്തിലെ സമ്മതിദായക മനസ്സിനേല്‍പ്പിച്ച ആഘാതങ്ങള്‍ ലഘൂകരിക്കാനും യുഡിഎഫിനോടുള്ള ആഭിമുഖ്യം വളര്‍ത്താനും ലോകസഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും സുധീരന്‍ പാര്‍ട്ടി അദ്ധ്യക്ഷനാകുന്നതാണ്‌ അഭിലഷണീയമെന്ന പൊതുബോധത്തിന്റെ സ്വരമാണ്‌, ആതിരേ, അഴിമതിയോട്‌ ചങ്ങാത്തം കൂടുന്ന ഗ്രൂപ്പ്‌ രഹിത മുറവിളിയില്‍ മുങ്ങിപ്പോയത്‌.കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സുധീരനോടായിരുന്നു താത്‌പര്യം. കാര്‍മേഘാവൃതമായ ഈ അന്തരീക്ഷത്തിലും പ്രതീക്ഷയുടെ നേര്‍ത്തൊരു രജത രേഖ ചക്രവാളച്ചെരുവില്‍ കാണാനാകുന്നുണ്ട്‌.കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേയ്‌ക്ക്‌ ഒന്നിലധികം പേരുകള്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഹൈക്കമാന്റ്‌ എ.കെ.ആന്റണിയുടെ ഉപദേശം തേടുകയുണ്ടായി.അതിന്‌ പിന്നലെയാണ്‌ വി.എം.സുധീരനെ പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ടി.എന്‍.പ്രതാപന്‍ ഹൈക്കമാന്‍ഡിനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെല്ലാം കത്തയച്ചത്‌.കേരളത്തിലെ ജനപക്ഷ നേതാവാണ്‌ വി.എം.സുധീരന്‍ എന്ന ആമുഖത്തോടെയാണ്‌ കത്ത്‌.ഇങ്ങനെ ഒരു കത്തയച്ചതിന്‌ പിന്നില്‍ എ.കെ.ആന്റണിയുടെ സാന്നിദ്ധ്യം സൂക്ഷമമായി നിരിക്ഷിച്ചാല്‍ കണ്ടെത്താന്‍ കഴിയും.ഹൈക്കമാന്‍ഡിന്റെ മനസ്സിലിരിപ്പ്‌ അറിഞ്ഞു കൊണ്ടുള്ള ആന്റണിയുടെ നീക്കമാണ്‌ ഇതെന്ന വിലയിരുത്തലുമുണ്ട്‌. ആം ആദ്‌മി ഇഫക്ടിന്റെ ഭാഗമായി ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതി കേസിലെ ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ഭാഗികമായി അംഗീകരിച്ച വിവേകം കേരളത്തിലും പ്രായോഗികമായാല്‍ പ്രതാപന്‍ ആവശ്യപ്പെട്ടത്‌ പോലെ വി.എം.സുധീരന്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാകും.എങ്കില്‍ മാനക്കേടില്‍ നിന്ന്‌ വൈകിയാണെങ്കിലും പ്രദേശ്‌ കോണ്‍ഗ്രസ്‌ രക്ഷപെടും. പക്ഷേ, ആതിരേ, ചാണ്ടിയും ചെന്നിത്തലയും മറ്റു ഗ്രൂപ്പ്‌ നേതാക്കളും അതാഗ്രഹിക്കുന്നില്ലല്ലോ..

Thursday, January 2, 2014

വെടിവച്ചു കൊല്ലണം

ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച്‌ പാചകവാതക വിലയിലും മാറ്റമുണ്ടാകുമെന്ന എണ്ണക്കമ്പനി ഷൈലോക്കുകളുടെ ന്യായം,ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിന്റെ മാനസികാവസ്ഥയാണെന്ന്‌ ആവര്‍ത്തിച്ചു തെളിയിക്കപ്പെടുകയാണ്‌.ഇന്ത്യയുടെ പ്രകൃതിവിഭവങ്ങള്‍ ആഗോള-ദേശിയ കുത്തകകള്‍ക്കും മൂലധന ചോരന്മാര്‍ക്കും പകുത്തു കൊടുത്ത്‌ ഇന്ത്യന്‍ പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശം ധ്വംസിക്കുന്ന ഈ ഭരണകൂട ഭീകരത രാജ്യത്തെ നയിക്കുന്നത്‌ സ്‌ഫോടനാത്മകമായ ദുരവസ്ഥയിലേയ്‌ക്കാണ്‌.ഡല്‍ഹിയില്‍ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും കുടിവെള്ളം സൗജനയമായി നല്‍കിയും വൈദ്യുതി ചാര്‍ജ്‌ പകുതി കുറച്ചും ജനപക്ഷഭരണത്തിന്റെ വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്‌ മന്‍മോഹന്റേയും മാഡം ഗാന്ധിയുടേയും ഈ തെമ്മാടിത്തം.ജനവിരുദ്ധ നയങ്ങളും നിലപാടുകളുമാണ്‌ ഇന്ദിരയേയും രാജീവിനേയും മാംസക്കഷ്‌ണങ്ങളായി ചിതറിച്ചതെന്ന്‌?സോണിയയും രാഹുലും മന്‍മോഹനും വല്ലപ്പോഴുമൊക്കെ ഓര്‍ക്കുന്നത്‌ നല്ലതാണ്‌.ഡല്‍ഹിയിലും മറ്റ്‌ മൂന്ന്‌ സംസ്ഥാനങ്ങളിലും കണ്ടത്‌ രാഷ്ട്രീയമായ തൂത്തെറിയലാണെങ്കില്‍ ഇനിയുണ്ടാകുക ഭൗതീകമായ ശുദ്ധീകരണമാകും.ചുണ്ടയ്‌ക്ക്‌ കൊടുത്ത്‌ വഴുതനങ്ങ വാങ്ങിക്കാതിരിക്കാനുള്ള വിവേകം ഇവര്‍ക്കെല്ലാമുണ്ടാകട്ടെ എന്ന്‌ ഈശ്വരവിശ്വാസമുള്ളവര്‍ പ്രാര്‍ത്ഥിക്കുക.
ആതിരേ, ദാക്ഷണ്യം ലവലേശം പാടില്ല;ഭഗത്‌ സിംഗിന്റേയും രാജ്‌ ഗുരുവിന്റേയും സുഖ്‌ദേവ്‌ സിംഗിന്റേയും ധൈര്യം ആവാഹിച്ച്‌ വെടിവച്ചു കൊല്ലണം മന്മോഹന്‍ സിംഗും സോണിയയും വീരപ്പ മൊയ്‌ലിയുമൊക്കെ അടങ്ങുന്ന കേന്ദ്രഭരണകര്‍ത്താക്കളെ.ഇന്ത്യയിലെ എണ്ണക്കിണറുകളില്‍ നിന്ന്‌ ഉപോത്‌പന്നമായി കിട്ടുന്ന പാചകവാതകത്തിന്‌ ഇറക്കുമതി ചെയ്യുന്ന ഗ്യാസിന്റെ വില ഈടാക്കുന്ന എണ്ണക്കമ്പനികളുടെ തോന്ന്യാസത്തിന്‌ കൂട്ടുനില്‍ക്കുന്ന ഈ ഭരണസംവിധാനം ഉന്മൂലനം ചെയ്യപ്പെട്ടേ തീരൂ എന്ന്‌ ചിന്തിക്കാന്‍ ഇന്ത്യയിലെ സാധാരണക്കാരെ നിര്‍ബന്ധിപ്പിക്കുന്ന ഭരണാഭാസമാണ്‌ പുതുവര്‍ഷദിനത്തിലുണ്ടായത്‌. ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടറിന്‌ 230 രൂപയിലധികവും, വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടറിന്‌ 385 ര ൂപ 94 പൈസയും ഒറ്റയടിക്ക്‌ വര്‍ദ്ധിപ്പിച്ച്‌ എണ്ണക്കമ്പനികള്‍ പകല്‍ക്കൊള്ള നടത്തിയിട്ടും കമാന്നൊരക്ഷരം ഉരിയാടാതെ ജനങ്ങളുടെ വിമ്മിട്ടവും ഗതികേടും ശീതീകരിച്ച മുറിയിലിരുന്ന്‌ കണ്ട്‌ രതിമൂര്‍ച്ഛ അനുഭവിക്കുന്ന മന്മോഹന്‍ സിംഗും സോണിയയും വീരപ്പ മൊയ്‌ലിയും എ.കെ. ആന്റണിയുമൊക്കെ മുച്ചൂടും മുടിഞ്ഞ്‌ പോകണെ എന്ന്‌ , ആതിരേ, പ്രാകാതിരിക്കുന്നതെങനെ! ഈ ഭരണശാപങ്ങളുടെ പിന്തുണയുടെ ധാര്‍ഷ്ട്യത്തില്‍ എണ്ണക്കമ്പനികള്‍ അര്‍മാദിക്കുമ്പോള്‍ ആധാര്‍ , ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌ ,സിലണ്ടര്‍ ഒന്നിന്‌ 788 രൂപയോളം നഷ്ടമാകും. വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടറിന്‌ ആദ്യമായി വില രണ്ടായിരം രൂപ കടന്നു. ഇത്‌ കേന്ദ്ര സര്‍ക്കാരിന്റെ പുതുവല്‍സര സമ്മാനം. ആധാര്‍ , ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌?ഡിസംബര്‍ ഒന്നുമുതല്‍ സബ്‌സിഡി ലഭിക്കില്ലെന്നിരിക്കെ, എല്‍പിജി സിലിണ്ടറിന്റെ പുതിയ വില കൊച്ചിയില്‍ 1293 രൂപ 50 പൈസയായി. കഴിഞ്ഞ മാസം 1063 രൂപ 59 പൈസയായിരുന്നു. ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക്‌ സബ്‌സിഡി നിരക്കായ 443 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ നികുതിയും കഴിഞ്ഞ്‌ ബാക്കിയുള്ള തുക ബാങ്ക്‌ അക്കൗണ്ടില്‍ ലഭിക്കും. മൂല്യവര്‍ധിത നികുതിയിനത്തില്‍ ഈടാക്കുന്നത്‌ സിലിണ്ടറൊന്നിന്‌ 61 രൂപ 60 പൈസ. 19 കിലോ തൂക്കമുള്ള വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില കൊച്ചിയില്‍ 2184 രൂപ 50 പൈസയാണ്‌. വര്‍ധന 385 ര ൂപ 94 പൈസ. രാജ്യാന്തര വിപണിയിലെ വ്യത്യാസമനുസരിച്ച്‌ ഓരോ മാസവും എല്‍പിജി വില പരിഷ്‌കരിക്കണമെന്ന സര്‍ക്കാരിന്റെ നയമനുസരിച്ചാണ്‌ ഡിസംബര്‍ 31 അര്‍ധരാത്രിമുതല്‍ പുതിയ വില നിലവില്‍ വന്നത്‌. മൂവായിരത്തി അഞ്ഞൂറ്‌ കോടിയോളം രൂപയാണ്‌ ഇതുവഴി കേന്ദ്ര സര്‍ക്കാരിന്‌ അധികമായി ലഭിക്കുക. ഇതിനെല്ലാം പുറമെ, വീടുകളില്‍ വിതരണം ചെയ്യുന്ന സിലിണ്ടറിന്‌ വിതരണത്തിനുള്ള കമ്മിഷന്‍ എന്ന നിലയ്‌ക്ക്‌ 15 രൂപ മുതല്‍ 30 രൂപവരെയും ഉപഭോക്താക്കളില്‍ നിന്ന്‌ ഈടാക്കുന്നുണ്ട്‌. എത്ര ഔദ്ധത്യത്തോടെയാണ്‌, ആതിരേ, എണ്ണക്കമ്പനികള്‍ ഇന്ത്യന്‍ ജനതയെ അടിമകളാക്കുന്നത്‌!എത്ര നീചമായാണ്‌ ഭരണകൂടം അതിന്‌ അനുമതി നല്‍കുന്നത്‌.പെറ്റ്രോളിന്റേയും ഡീസലിന്റേയും വിലവര്‍ദ്ധിപ്പിക്കാന്‍ ഈ കഴുത്തറുപ്പന്മാര്‍ ഉപയോഗിക്കുന്ന രൂപകം തന്നെയാണ്‌ പാചകവാതകവില കൂട്ടാനും അധാരമാക്കുന്നത്‌.ക്രൂഡ്‌ ഓയില്‍ വിദേശത്ത്‌ ശുദ്ധീകരിച്ച്‌ ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്ത്യയില്‍ ക്രൂഡ്‌ ഓയ്യില്‍ ശുദ്ധീകരിച്ച്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ഈ വേതാളങ്ങള്‍ നിര്‍ണയിക്കുന്നത്‌.അതേ ദുശാഠ്യമാണ്‌ പാചകവാതക വിലവര്‍ദ്ധനയിലും പ്രകടിപ്പിച്ചിരിക്കുന്നത്‌. ഗള്‍ഫില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഗ്യാസോയിലില്‍ നിന്നാണ്‌ പാചകവാതകം ഉല്‍പാദിപ്പിക്കുന്നതെന്നാണ്‌, ആതിരേ, എണ്ണക്കമ്പനികളുടെ വാദം . അതുകൊണ്ട്‌ വിദേശ പാരിറ്റി വിലയാണ്‌ നടപ്പിലാക്കുന്നത്‌. ക്രൂഡോയില്‍ ഉപഭോഗത്തിന്റെ നാലിലൊന്ന്‌ ഇന്ത്യയിലെ എണ്ണക്കിണറുകളില്‍ നിന്ന്‌ കിട്ടുന്നതാണെങ്കിലും ഇതില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും വിദേശപാരിറ്റി ഈടാക്കിയാണ്‌ തട്ടിപ്പ്‌. എന്നിട്ടും സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 762.70 രൂപ നഷ്ടമുണ്ടെന്നാണ്‌ കമ്പനികളുടെ രോദനം. അറബ്‌ ഗാസോയില്‍ മെട്രിക്‌ ടണ്ണിന്‌ 1151.29 ഡോളര്‍. കപ്പല്‍ക്കൂലി ശരാശരി 45.68 ഡോളര്‍. അതായത്‌ ഇന്ത്യന്‍ തുറമുഖത്തെ വില 1196.97 ഡോളര്‍. രൂപാക്കണക്കില്‍ വരുമ്പോള്‍ സിലിണ്ടറിന്‌ 1053 രൂപ. ഈ 1053 രൂപയുടെ സിലിണ്ടറാണ്‌ പല തലങ്ങള്‍ കൈമറിഞ്ഞ്‌ 1293.50 രൂപയ്‌ക്ക്‌ വീട്ടിലെത്തുക. ചുങ്കങ്ങളുടെ ഒരു പരമ്പര തന്നെ ഈ ഘട്ടങ്ങളിലുണ്ട്‌. ഓരോ സിലിണ്ടറിനും അധികം വരുന്ന കൂലിയിങ്ങനെ(രൂപയില്‍) തുറമുഖ ഇറക്കുകൂലി: 7.97 രൂപ. റിഫൈനറിയിലെത്തിക്കാനും പുറത്തുകടത്താനുമുള്ള ചരക്കുകൂലി: 40.36. മാര്‍ക്കറ്റിംഗ്‌ ചിലവ്‌: 10.52. എണ്ണക്കമ്പനികളുടെ മാര്‍ജിന്‍(ലാഭവിഹിതം): 8.15. ബോട്‌ലിംഗ്‌ ചാര്‍ജ്‌: 38.68. വിതരണക്കാരുടെ കമ്മീഷന്‍: 40.71. കേരളത്തിലെ മൂല്യവര്‍ധിത നികുതി: 40.ഓരോ സബ്‌സിഡി സിലിണ്ടറിനും ഗ്യാസ്‌ ഏജന്‍സികള്‍ക്കു കിട്ടുന്ന കമ്മീഷന്‍ 40.71 രൂപയാണ്‌. വീട്ടില്‍ സിലിണ്ടര്‍ എത്തിക്കുന്നതിന്‌ സര്‍വീസ്‌ ചാര്‍ജായി പത്തോ പതിനഞ്ചോ രൂപ കൂടി നല്‍കേണ്ടിവരുന്നു.എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന്‌,ആതിരേ, ഉപയോക്താക്കളുടെ നടുവൊടിക്കുന്നത്‌ ഇങ്ങനെയാണ്‌. മുന്നറിയിപ്പില്ലാതെ പാചകവാതക വില കുത്തനെകൂട്ടിയത്‌ ഉപയോക്താക്കളും വിതരണക്കാരും പ്രാദേശിക ഏജന്‍സികളും തമ്മില്‍ സംഘര്‍ഷത്തിന്‌ കാരണമായപ്പോള്‍ ഇന്നലെ കേരളത്തിലൊരിടത്തും പാചകവാതക വിതരണം നടന്നില്ല.പ്രതിദിനം രണ്ട്‌ ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്‌ പാചകവാതക സിലണ്ടര്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ്‌ എണ്ണക്കമ്പനികളുടെ കണക്ക്‌.അപ്പോല്‍ ഇന്നലെ രണ്ട്‌ ലക്ഷം പേര്‍ക്ക്‌ പാചകവാതകം കിട്ടിയില്ല.ജനരോഷം ഭയന്ന്‌ എണ്ണക്കമ്പനികള്‍ വിലകുറച്ചാലും അത്‌ ഓണ്‍ലൈനില്‍ പ്രയോഗക്ഷമമായി പ്രാദേശിക വിതരണക്കാരില്‍ എത്തി പാചകവാതക വിതരണം സാധാരണ നിലയിലെത്തണമെങ്കില്‍ കുറഞ്ഞത്‌ നാല്‌ ദിവസമെടുക്കും.അതായത്‌ എട്ട്‌ ലക്ഷം അടുക്കളകളാണ്‌, ആതിരേ, സോണിയയെന്ന വീട്ടമ്മ അദ്ധ്യക്ഷയായ യുപിഎ സര്‍ക്കാര്‍ പൂട്ടിച്ചത്‌. വാണിജ്യോപയോഗത്തിനുള്ള പാചകവാതകവില വര്‍ദ്ധന ചെറുകിട ഹോട്ടല്‍ നടത്തിപ്പികാരുടേയും അവരെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടേയും കഞ്ഞിയിലും മണ്ണിട്ടുകഴിഞ്ഞു.ഒരു സാധാരണ ഹോട്ടലില്‍ ദിവസേന രണ്ട്‌ പാചകവാതക സിലിണ്ടര്‍ വേണം . പുതുവര്‍ഷത്തലേന്ന്‌ വരെ സിലിണ്ടറിന്‌ 1812 രൂപ നല്‍കിയ സ്ഥാനത്ത്‌ ഇനി 2196 രൂപ നല്‍കണം. രണ്ട്‌ സിലിണ്ടര്‍ വേണമെങ്കില്‍ ദിവസേന 768 രൂപ എങ്ങനെ കണ്ടെത്തുമെന്നാണ്‌ ഇവരുടെ ചോദ്യം. ശരാശരി ഒരു മാസം 24000 രൂപയാണ്‌ അധികം കണ്ടെത്തേണ്ടത്‌. പിടിച്ചു നില്‍ക്കാന്‍ ഹോട്ടല്‍ ഭക്ഷണവില ഉയര്‍ത്തുക മാത്രമാണ്‌ പോംവഴി പാചകവാതകവിലവര്‍ധന ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലയില്‍ വന്‍വര്‍ധനവിനിടയാക്കുമ്പോള്‍ അത്‌ സാധാരണക്കാര്‍ക്ക്‌ താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാകും.പ്രതിദിനം,കേരളത്തില്‍ ഒന്നരക്കോടിയോളം പേരാണ്‌ ഹോട്ടലുകളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നത്‌.ആതിരേ, മന്‍മോഹന്‍ അവരുടെ വയറ്റത്താണടിച്ചിരിക്കുന്നത്‌. ഈ ദുരിതത്തിനിടയിലേയ്‌ക്കാണ്‌ ഉമ്മന്‍ ചാണ്ടിയുടെ നുണ വീണ്‌ പൊട്ടിയത്‌.പാചകവാതക വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും അധാര്‍ ബാങ്കുമായി ലിങ്ക്‌ ചെയ്യാന്‍ രണ്ട മാസം കൂടി അനുവദിച്ചെന്നും വീരപ്പ മൊയ്‌ലി തനിക്ക്‌ ഉറപ്പ്‌ നല്‍കിയെന്നാണ്‌ ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത്‌.കഞ്ഞികുടിക്കാനും കള്ളം പറയാനും വായ തുറന്നിരുന്ന കരുണാകരനെ കടത്തിവെട്ടി ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയ ജനവഞ്ചനയാണ്‌ ഈ മുഖ്യമന്ത്രി.സരിതയെ കണ്ടിട്ടില്ല എന്ന്‌ പറഞ്ഞതിനേക്കാളും വലിയ നുണയാണ്‌ പാചകവാതക വിലവര്‍ദ്ധനയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്‌. ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച്‌ പാചകവാതക വിലയിലും മാറ്റമുണ്ടാകുമെന്ന എണ്ണക്കമ്പനി ഷൈലോക്കുകളുടെ ന്യായം,ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിന്റെ മാനസികാവസ്ഥയാണെന്ന്‌ ആവര്‍ത്തിച്ചു തെളിയിക്കപ്പെടുകയാണ്‌.ഇന്ത്യയുടെ പ്രകൃതിവിഭവങ്ങള്‍ ആഗോള-ദേശിയ കുത്തകകള്‍ക്കും മൂലധന ചോരന്മാര്‍ക്കും പകുത്തു കൊടുത്ത്‌ ഇന്ത്യന്‍ പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശം ധ്വംസിക്കുന്ന ഈ ഭരണകൂട ഭീകരത രാജ്യത്തെ നയിക്കുന്നത്‌ സ്‌ഫോടനാത്മകമായ ദുരവസ്ഥയിലേയ്‌ക്കാണ്‌.ഡല്‍ഹിയില്‍ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും കുടിവെള്ളം സൗജനയമായി നല്‍കിയും വൈദ്യുതി ചാര്‍ജ്‌ പകുതി കുറച്ചും ജനപക്ഷഭരണത്തിന്റെ വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്‌ മന്‍മോഹന്റേയും മാഡം ഗാന്ധിയുടേയും ഈ തെമ്മാടിത്തം.ജനവിരുദ്ധ നയങ്ങളും നിലപാടുകളുമാണ്‌ ഇന്ദിരയേയും രാജീവിനേയും മാംസക്കഷ്‌ണങ്ങളായി ചിതറിച്ചതെന്ന്‌ സോണിയയും രാഹുലും മന്‍മോഹനും വല്ലപ്പോഴുമൊക്കെ ഓര്‍ക്കുന്നത്‌ നല്ലതാണ്‌.ആതിരേ, ഡല്‍ഹിയിലും മറ്റ്‌ മൂന്ന്‌ സംസ്ഥാനങ്ങളിലും കണ്ടത്‌ രാഷ്ട്രീയമായ തൂത്തെറിയലാണെങ്കില്‍ ഇനിയുണ്ടാകുക ഭൗതീകമായ ശുദ്ധീകരണമാകും.ചുണ്ടയ്‌ക്ക്‌ കൊടുത്ത്‌ വഴുതനങ്ങ വാങ്ങിക്കാതിരിക്കാനുള്ള വിവേകം ഇവര്‍ക്കെല്ലാമുണ്ടാകട്ടെ എന്ന്‌ ഈശ്വരവിശ്വാസമുള്ളവര്‍ പ്രാര്‍ത്ഥിക്കുക.