Friday, January 24, 2014
ടി.പി.യെ അരിഞ്ഞുവീഴ്‌ത്തിയവരുടെ കുടുംബസ്‌നേഹത്തെ കുറിച്ച് കേട്ടിട്ട് കോരിത്തരിക്കുന്നു...!
കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.സി. അനൂപ്, കെ.ടി. രജീഷ്, സിജിത്ത് എന്നിവര്‍ തലശേരി മേഖലയിലെ രാഷ്ട്രീയക്കേസുകളിലെ സ്ഥിരം പ്രതികളാണ്.സിപിഎമ്മിന് വേണ്ടി നിരന്തരം ക്വട്ടേഷനെടുത്തിരുന്നവര്‍ .എന്‍ഡിഎഫ്,ബിജെപി,ആര്‍എസ്‌എസ് പ്രവര്‍ത്തകരെ തെരുവില്‍ വെട്ടിമലര്‍ത്തിയവര്‍ .ചോരകണ്ട് അറപ്പ് തീര്‍ന്ന ഗുണ്ടാത്തലവന്മാര്‍ .പാര്‍ട്ടി കൊല്ലാന്‍ പറഞ്ഞപ്പോഴെല്ലാം നിരപരാധികളെ കൊന്നു തള്ളിയവര്‍ .വ്യാജപ്രതികളെ ഹാജരാക്കി ഓരോ കൊലയില്‍ നിന്നും സിപിഎം സംരക്ഷിച്ച് നിര്‍ത്തിയവര്‍ .അവര്‍ ചെറുപ്പക്കാരായത് കൊണ്ട് വെറുതെ വിട്ട് ഇനിയും സമാനമായ ഭീകരപ്രവൃത്തികള്‍ ചെയ്യാനുള്ള അവസരം കൊടുക്കണം എന്നാണോ ആവശ്യം?ആയിരം അപരാധികള്‍ക്ക് വരെ ഓരോ കുറ്റകൃത്യത്തിലും രക്ഷപെടാന്‍ പഴുതൊരുക്കുന്ന ഇന്ത്യന്‍ നീതിബോധത്തിന്റെ സൗമനസ്യം പി.മോഹനന്‍ മാസ്റ്റര്‍ക്ക് കിട്ടി.അത് തന്നെ ഇവര്‍ക്കും ലഭിക്കണമെന്നാണോ വാദം?നിഷ്‌ഠൂരമായ രാഷ്ട്രീയ ഉന്മൂലനത്തിന് ചുക്കാന്‍ പിടിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ എത്തുകപോലുമുണ്ടായില്ലെങ്കിലും ആ ക്രൂരകൃത്യം മനസാക്ഷിക്കുത്തില്ലാതെ നിര്‍വഹിച്ച ഏഴംഗ ക്വട്ടേഷന്‍ സംഘത്തിനും അവര്‍ക്കൊപ്പം ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കും ദയയുടേയും സൗമനസ്യത്തിന്റേയും കണിക പോലും നീതിപീഠത്തില്‍ നിന്നുണ്ടാകരുതെന്നാണ്, എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നത്.അസഹിഷ്‌ണുതയുടേയും രക്തദാഹത്തിന്റേയും നികൃഷ്ടജീവികള്‍ ആഗ്രഹിച്ചത് കൊണ്ട് മാത്രം കണ്ട് പരിചയം പോലുമില്ലാത്ത ഒരു യുവ കമ്യൂണിസ്റ്റ് സത്യസന്ധതയെ, രാവിന്റെ മറപറ്റി വെട്ടി വീഴ്‌ത്തിയവര്‍ക്കാണോ, തെറ്റുതിരുത്താന്‍ ഇനി അവസരം നല്‍കേണ്ടത്?
ഒഞ്ചിയത്തിന്റെ മണ്ണില്‍ പ്രത്യശാസ്‌ത്ര വിശുദ്ധിയോടെ നെഞ്ചു വിരിച്ച് നിന്ന് സിപിഎമ്മിന്റെ വര്‍ഗ വഞ്ചനയെ എതിര്‍ത്ത ധീരനായ ടി.പി.ചന്ദ്രശേഖരനെ ,പിണറായിയും ജയരാജന്മാരും എളമരം കരീമുമടക്കമുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി 51 വെട്ടു കൊണ്ട് ഉന്മൂലനം ചെയ്‌ത കിരാതമൂര്‍ത്തികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും,വെട്ടിന്റെ എണ്ണം നോക്കി ശിക്ഷ വിധിക്കരുതെന്നും, പ്രതികള്‍ ചെറുപ്പക്കാരായത് കൊണ്ട് തെറ്റു തിരുത്താന്‍ അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് കേട്ടപ്പോള്‍ആതിരേ, നീതി ബോധമുള്ള എല്ലാമലയാളികളുടേയും രക്തം തിളച്ചു കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
``കണ്ണിന് കണ്ണ്,പല്ലിന് പല്ല്''എന്നത് പ്രാകൃതമായ നീതിനിര്‍വഹണമാണെന്നറിഞ്ഞു കൊണ്ട് തന്നെ `` ടി.പി.യുടെ ഘാതകരെ വെറുതെ വിടരുത്ത്,കൊല്ലണം,കൊല്ലണം,വീണ്ടും വീണ്ടും കൊല്ലണം''എന്നാണ് സിപിഎം നേതാക്കളല്ലാത്ത ഓരോ മലയാളിയുടേയും മനസാക്ഷി ആര്‍ത്തു വിളിക്കുന്നതെന്നും എനിക്കുറപ്പുണ്ട്.കാരണം വധിക്കപ്പെട്ട ശേഷവും ടി.പി.യെ `` കുലംകുത്തി'' എന്ന് വിളിച്ച ധാര്‍ഷ്ട്യം അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയുന്നതല്ലല്ലോ,ആതിരേ !
നിഷ്‌ഠൂരമായ രാഷ്ട്രീയ ഉന്മൂലനത്തിന് ചുക്കാന്‍ പിടിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ എത്തുകപോലുമുണ്ടായില്ലെങ്കിലും ആ ക്രൂരകൃത്യം മനസാക്ഷിക്കുത്തില്ലാതെ നിര്‍വഹിച്ച ഏഴംഗ ക്വട്ടേഷന്‍ സംഘത്തിനും അവര്‍ക്കൊപ്പം ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കും ദയയുടേയും സൗമനസ്യത്തിന്റേയും കണിക പോലും നീതിപീഠത്തില്‍ നിന്നുണ്ടാകരുതെന്നാണ്, ആതിരേ, എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നത്.അസഹിഷ്‌ണുതയുടേയും രക്തദാഹത്തിന്റേയും നികൃഷ്ടജീവികള്‍ ആഗ്രഹിച്ചത് കൊണ്ട് മാത്രം കണ്ട് പരിചയം പോലുമില്ലാത്ത ഒരു യുവ കമ്യൂണിസ്റ്റ് സത്യസന്ധതയെ, രാവിന്റെ മറപറ്റി വെട്ടി വീഴ്‌ത്തിയവര്‍ക്കാണോ, തെറ്റുതിരുത്താന്‍ ഇനി അവസരം നല്‍കേണ്ടത്?
കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.സി. അനൂപ്, കെ.ടി. രജീഷ്, സിജിത്ത് എന്നിവര്‍ തലശേരി മേഖലയിലെ രാഷ്ട്രീയക്കേസുകളിലെ സ്ഥിരം പ്രതികളാണ്.സിപിഎമ്മിന് വേണ്ടി നിരന്തരം ക്വട്ടേഷനെടുത്തിരുന്നവര്‍ .എന്‍ഡിഎഫ്,ബിജെപി,ആര്‍എസ്‌എസ് പ്രവര്‍ത്തകരെ തെരുവില്‍ വെട്ടിമലര്‍ത്തിയവര്‍ .ചോരകണ്ട് അറപ്പ് തീര്‍ന്ന ഗുണ്ടാത്തലവന്മാര്‍ .പാര്‍ട്ടി കൊല്ലാന്‍ പറഞ്ഞപ്പോഴെല്ലാം നിരപരാധികളെ കൊന്നു തള്ളിയവര്‍ .വ്യാജപ്രതികളെ ഹാജരാക്കി ഓരോ കൊലയില്‍ നിന്നും സിപിഎം സംരക്ഷിച്ച് നിര്‍ത്തിയവര്‍ .അവര്‍ ചെറുപ്പക്കാരായത് കൊണ്ട് വെറുതെ വിട്ട് ഇനിയും സമാനമായ ഭീകരപ്രവൃത്തികള്‍ ചെയ്യാനുള്ള അവസരം കൊടുക്കണം എന്നാണോ ആവശ്യം ആയിരം അപരാധികള്‍ക്ക് വരെ ഓരോ കുറ്റകൃത്യത്തിലും രക്ഷപെടാന്‍ പഴുതൊരുക്കുന്ന ഇന്ത്യന്‍ നീതിബോധത്തിന്റെ സൗമനസ്യം പി.മോഹനന്‍ മാസ്റ്റര്‍ക്ക് കിട്ടി.അത് തന്നെ ഇവര്‍ക്കും ലഭിക്കണമെന്നാണോ വാദം?
ആതിരേ, തൂക്കു മരത്തില്‍ കുറഞ്ഞ ശിക്ഷ ഇവര്‍ അര്‍ഹിക്കുന്നില്ല എന്ന് പറയുന്നത് ഉപരിപ്ലവമായ വൈകാരിക പ്രക്ഷുബ്ദതയാലല്ല. മറിച്ച് ജയില്‍ വാസം ഇവര്‍ക്കെല്ലാം സുഖവാസമായത് കൊണ്ടാണ്.റിമാന്‍ഡ് പ്രതികളായിരുന്നപ്പോള്‍ കോഴിക്കോട് സബ് ജയിലില്‍ ഇവര്‍ അര്‍മാദിച്ചത് മലയാളികള്‍ കണ്ടതാണല്ലോ!നിയമത്തേയും നിയമപാലകരേരും വെല്ലുവിളിച്ചുള്ള കുറുന്താളിപ്പിന് ജയിലില്‍ എല്ലാസുഖ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ പാര്‍ട്ടിക്കാരുണ്ട്. ഇടയ്‌ക്കിടെ വേണ്ടതെല്ലാം എത്തിച്ചു കൊടുക്കാന്‍ ഫയാസുമാരും റെഡിയാണ്. അപ്പോള്‍ ഈ ദുഷ്ടമൂര്‍ത്തികള്‍ക്ക് ജയില്‍ ശിക്ഷയെന്നാല്‍ നീതി ബോധമുള്ള ,സമാധാനപ്രിയരായ, നികുതിദായകരെ അവഹേളിക്കലാണ്.അത് ഇനി വേണ്ട.കൊലപാതകികളുടെ കുലം ഇനി ഈ മണ്ണില്‍ ആര്‍പ്പിടാന്‍ പാടില്ല.
മക്കളും ഭാര്യയുമുണ്ടെന്നാണ് ഒന്നാം പ്രതി എം.സി. അനൂപ് കോടതിയില്‍ പറഞ്ഞത്. വൃദ്ധരായ മാതാപിതാക്കള്‍ അടങ്ങിയ കുടുംബമുണ്ടെന്നായിരുന്നു കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ് എന്നിവരുടെ അപേക്ഷ. താന്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് സിപിഎം കെ.സി.രാമചന്ദ്രനും പറഞ്ഞു.?അതിഭീകരമായി കൊന്നു കളഞ്ഞ ടി പി ക്കും ഒരു മകനും ഭാര്യയും അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു എന്ന കാര്യം മറന്നവരാണ് കുടുംബത്തിന്റെ പേരില്‍ മാനുഷീക പരിഗണന യാചിക്കുന്നതെന്നതാണ് വൈരുദ്ധ്യം.വ്യക്തിപരമായി ഇവരിലാര്‍ക്കും ഒരു ദ്രോഹവും ടി.പി ചെയ്‌തിട്ടില്ല.എന്നിട്ടും അഹിഷ്‌ണുക്കളും സംഹാരരുദ്രരുമായ സിപിഎം നേതാക്കള്‍ക്ക് വേണ്ടി ടി.പി.യെ അരിഞ്ഞുവീഴ്‌ത്തിയവരുടെ കുടുംബസ്‌നേഹത്തെ കുറിച്ച് കേട്ടിട്ട്,ആതിരേ, കോരിത്തരിക്കുന്നു.
നിത്യരോഗിയാണെന്നും വീട്ടില്‍ ഭാര്യ തനിച്ചാണെന്നുമാണ് പി.കെ.കുഞ്ഞനന്തന്റെ വിലാപം .ടി പി യെ കൊല്ലാന്‍ ഏഴംഗക്കൊലയാളികളെ പറഞ്ഞയക്കുമ്പോള്‍ , സഖാവ് കുഞ്ഞനന്താ, ടി പി യെ കാത്തു വീട്ടിലൊരു ഭാര്യയും മകനും വൃദ്ധ്യായ മാതാവുമെണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ത്തിരുന്നോ? വള്ളിക്കോട് കൊടുത്താല്‍ കോഴിക്കോട് കിട്ടുമെന്നാണ് കുഞ്ഞനന്താ പിണറായിക്കാലത്തിന്റെ സവിശേഷത.അമ്മയും കുടുംബവും ഉണ്ടെന്ന കാരണത്താല്‍ ശിക്ഷ ഇളവു ചെയ്യണമെന്ന് കുഞ്ഞനന്തന്‍ ആവശ്യപ്പെടുമ്പോള്‍ നീതിപീഠത്തിനു മുന്നില്‍ തെളിയേണ്ടത് വിധവയായ രമയുടെ കണ്ണീരും ടി.പിയുടെ വൃദ്ധമാതാവിന്റെ വിലാപവും അര്‍ദ്ധയനാഥനായ ഒരു പുത്രന്റെ അടക്കിയ തേങ്ങലുമായിരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കേവലവികാരങ്ങളുടെ തലത്തിലേയ്‌ക്ക് ജഡ്‌ജി നാരായണ പിഷാരടിയുടെ ഉന്നിദ്രമായ നീതി ബോധത്തെ ചുരുക്കുകയല്ല,ആതിരേ .മറിച്ച് നിരപരാധികളുടെ ചുടുചോര കൊണ്ട് രാഷ്ട്രീയ മുദ്രാവാക്യം രചിക്കുന്ന എല്ലാ കാപാലികര്‍ക്കും എല്ലാക്കാലത്തേയ്‌ക്കുമുള്ള?താക്കീതാവണം ശിക്ഷാവിധി.അത് ഉന്മൂലനരാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ക്ക് എന്നും പൊള്ളുന്ന പാഠമാകണം.അതേ ആഗ്രഹിച്ചുള്ളു.
അതേ സമയം ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി പ്രഖ്യാപിച്ച എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ആര്‍ നാരായണപിഷാരടിയോട് കേരളീയര്‍ എന്നെന്നും നന്ദിയുള്ളവരായിരിക്കണം എന്നാണ് , ആതിരേ,എന്റെ പക്ഷം.ഒരു രാഷ്ട്രീയ കൊലപാതകക്കേസില്‍ ഇതാദ്യമായി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള യഥാര്‍ഥ പ്രതികള്‍ക്ക് എല്ലാ സമ്മര്‍ദങ്ങളേയും അതിജീവിച്ച് ശിക്ഷ വിധിച്ച നിര്‍ണായക വഴിത്തിരിവാണ് അദ്ദേഹം സൃഷ്ടിച്ചത്.
ആതിരേ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കേരളത്തില്‍ 180ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഇതിലെല്ലാം പ്രധാന സ്ഥാനത്തുണ്ടായിരുന്നത് സി പി എം, ബി ജെ പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളായിരുന്നു. ഈ കൊലപാതകത്തിലൊന്നില്‍ പോലും യഥാര്‍ഥ പ്രതികളെ പിടികൂടിയിരുന്നില്ല. പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ലിസ്റ്റില്‍നിന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു . യഥാര്‍ഥ പ്രതികള്‍ സര്‍വതന്ത്ര സ്വതന്ത്രരായി പുറത്ത് വിഹരിക്കുമ്പോള്‍ പ്രതികളായി ജയിലിലാകുന്നവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി ഫണ്ട് പിരിക്കുകയും വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹം ഉള്‍പ്പെടെ അവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയും, ഭരണം കിട്ടുമ്പോള്‍ പരോള്‍ നല്‍കി ദീര്‍ഘനാള്‍ പുറത്തിറക്കുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ അനുവര്‍ത്തിച്ചിരുന്നത്. കെ ടി ജയകൃഷ്‌ണന്‍ വധത്തില്‍ താനും പങ്കാളിയായിരുന്നെന്ന് ടി പി വധക്കേസില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ടി.പി.രജീഷ് വെളിപ്പെടുത്തിയത് പകരക്കാരെ കൊടുക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
ഒട്ടേറെ രാഷ്ട്രീയമായ സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നിട്ടും അഞ്ച് വര്‍ഷത്തിനു ശേഷം ഭരണത്തില്‍ വരുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ നിഷ്‌പക്ഷമായ വിധി പുറപ്പെടുവിക്കുകയെന്ന വെല്ലുവിളിയാണ് ജസ്റ്റിസ് നാരായണ പിഷാരടി ഏറ്റെടുത്തത്. മറ്റൊന്നിനും വഴിപ്പെടാതെ സത്യസന്ധതയുടെ വഴിയില്‍ സഞ്ചരിച്ച് ,രാഷ്ട്രീയ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവന്ന ആദ്യത്തെ കേസില്‍ മാതൃകാപരമായ വിധിപുറപ്പെടുവിച്ച ജഡ്ജി പിഷാരടി,ആതിരേ കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ പൊന്നുഷസ്സാണ്. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള മതിപ്പ് പതിന്മടങ്ങ് വര്‍ധിക്കാന്‍ ഈ സുപ്രധാന വിധി
Subscribe to:
Post Comments (Atom)
No comments:
Post a Comment