Thursday, July 31, 2014

പ്ലസ്‌ ടു: കോഴ @1000 കോടി;നഗ്നമായ ഭരണഘടനാ ലംഘനം

അനുവദിച്ച സ്‌കൂളുകളും ബാച്ചുകളും അര്‍ഹരായ വിദ്യാര്‍ത്ഥികളും തമ്മിലുള്ള അനുപാതം നോക്കിയാല്‍ ഈ കുംഭകോണത്തിന്റെ വ്യാപ്‌തി ഏതൊരു മന്ദബുദ്ധിക്കും ബോദ്ധ്യമാകും.ആവശ്യം അനുസരിച്ച്‌ മാത്രമാണ്‌ പ്‌്‌ളസ്‌ ടു അധിക ബാച്ചുകള്‍ അനുവദിച്ചത്‌ എന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌.പക്ഷേ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഭീഷണമായ ചിത്രമാണ്‌. പുതിയ ബാച്ചുകളില്‍ 21000 ഉം പുതിയ സ്‌്‌കൂളുകളില്‍ 6550 ഉും അപ്‌ഗ്രേഡ്‌ ചെയ്യുന്നവയില്‍ 7150 ഉും സീറ്റുകളും ചേര്‍ന്ന്‌ 34950 സീറ്റുകള്‍ പുതുതായി നിലവില്‍ വരും. ഇപ്പോള്‍ സംസ്ഥാനത്ത്‌ 3,90,000 പ്‌്‌ളസ്‌ ടു സീറ്റുകളും 39,640 വി.എച്ച്‌.സി, ഐ.റ്റി.ഐ, പോളീടെക്‌നിക്ക്‌ സീറ്റുകളുമുണ്ട്‌. ഇവയും പുതിയ സീറ്റുകളും ചേരുമ്പോള്‍ ഉപരി പഠനത്തിന്‌ 4,64,590 സീറ്റുകളുണ്ടാവും. ഉപരിപഠനത്തിന്‌ അര്‍ഹത നേടിയവരാകട്ടെ 4,42,678 പേരാണ്‌. എല്ലാവരും ഉപരിപഠന സാധ്യതകളുപയാഗിച്ചാലും 21912 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.കഴിഞ്ഞ അധ്യയന വര്‍ഷം 25,000 സീറ്റുകള്‍ഒഴിഞ്ഞുകിടന്നിരുന്നു.ഓപ്പണ്‍സ്‌്‌കൂളില്‍ ചേര്‍ന്നത്‌ 90,000 പേരും. ഇതു കൂടികണക്കിലെടുക്കുമ്പോള്‍ ഇത്രയധികം ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചത്‌ എന്തിന്‌ ആര്‍ക്ക്‌ എന്ന്‌ ഊഹിക്കാന്‍ കവിടി നിരത്തേണ്ട ആവശ്യമില്ല.
പ്ലസ്‌ ടു അനുവദിക്കാന്‍ തന്നോട്‌ ഭരണകക്ഷിയുമായി ബന്ധമുള്ളവര്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടു എന്ന്‌ കൊല്ലം പുത്തൂര്‍ എസ്‌എന്‍ജിഡി വെക്കേഷണള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ഓമന ശ്രീറാം കൂടി വെളിപ്പെടുത്തിയതോടെ, ആതിരേ, പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌ തല്‍പരകക്ഷികളുടെ മടിശീലയുടെ കനം മാത്രം നോക്കിയാണെന്ന്‌ വ്യക്തമായി.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫും അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നെന്നും പ്ലസ്‌ ടു സ്‌കൂളും അധിക ബാച്ചുകളും അനുവദിച്ചതിലൂടെ ഉണ്ടായ `നേട്ടം' ആയിരം കോടി രൂപയുടെ വിദ്യാഭ്യാസ കുംഭകോണമായിരുന്നെന്നും തെളിഞ്ഞു.ഈ പകല്‍ കൊള്ളയ്‌ക്ക്‌ ചൂട്ടുപിടിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശനെന്നും ബോദ്ധ്യമായി. ഈ വിഷയത്തില്‍ എംഇഎസ്‌.പ്രസിഡന്റ്‌ ഡോ.ഫസല്‍ ഗഫൂര്‍,കോഴിക്കോട്‌ ജില്ലയിലെ എളേറ്റില്‍ എം ജെ സ്‌കൂള്‍ സെക്രട്ടറി പോക്കര്‍,തിരുവനന്തപുരം പട്ടം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഡോ.വര്‍ക്കി എ.വി, യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകളും കൂട്ടിവായിക്കുമ്പോള്‍, ആതിരേ,മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞത്‌ വാസ്‌തവമാണെന്ന്‌ വരുന്നു.``ആവശ്യാനുസരണമാണ്‌'' പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്നും ആക്ഷേപമുള്ളവര്‍ തെളിവുകള്‍ സഹിതം മുന്നോട്ടു വന്നാല്‍ നടപടി എടുക്കാമെന്നുമായിരുന്നു വെല്ലുവിളിയുടെ സ്വരത്തില്‍ അദ്ദേഹം പറഞ്ഞത്‌.കോടികള്‍ കോഴ നല്‍കിയവരുടെ ആവശ്യാനുസരണമാണ്‌ പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്നതിന്‌ ഇനി മറ്റു തെളിവുകള്‍ ആവശ്യമില്ല. സ്‌കൂളും ബാച്ചും അനുവദിച്ചു കിട്ടാന്‍ ഒരു കട്ടന്‍ ചായ പോലും താന്‍ വാങ്ങി നല്‍കിയിട്ടില്ലെന്നായിരുന്നു,ഭരണ കൂടത്തിന്‌ ഓശാന പാടി വെള്ളപ്പള്ളി നടേശന്‍ വിശദീകരിച്ചത്‌.കോടികള്‍ നല്‍കിയില്ലെങ്കിലും സ്‌കൂളും ബാച്ചും കിട്ടാന്‍ മറ്റൊരു ഓപ്‌ഷന്‍ കൂടി ഉണ്ടായിരുന്നു എന്നാണ്‌ ഓമന ശ്രീരാം വെളിപ്പെടുത്തിയത്‌ . മൂന്ന്‌ അദ്ധ്യാപകരും ഒരു പ്യൂണും അടക്കമുള്ള നാല്‌ നിയമനങ്ങള്‍ വിട്ടുകൊടുത്താല്‍ സ്‌കൂളും ബാച്ചും കിട്ടുമായിരുന്നു.ഈ ഓപ്‌ഷനുകള്‍ക്കൊന്നും വഴങ്ങാതിരുന്നത്‌ കൊണ്ടാണ്‌ ഡോ.ഫസല്‍ ഗഫൂറിനും എള്ളേറ്റില്‍ ജെ.എം സ്‌കൂളിനും,കേരളത്തില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതി ജയിച്ച പട്ടം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിനും അടക്കം നിരവധി സര്‍ക്കാര്‍ -കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകള്‍ക്ക്‌ കോഴ്‌സും ബാച്ചും കിട്ടാതെ പോയത്‌. എല്ലാ പഞ്ചായത്തിലും പ്ലസ്‌ ടു സ്‌കൂള്‍, സ്‌കൂളും ബാച്ചും അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍,കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂള്‍,സിംഗിള്‍ മാനേജ്‌മെന്റ്‌ സ്‌കൂള്‍ എന്നിങ്ങനെയാകും മുന്‍ഗണന എന്നൊക്കെ പറഞ്ഞാണ്‌,ആതിരേ, സ്‌കൂളും ബാച്ചും അനുവദിച്ചതെങ്കിലും ലീഗും ഭരണമുന്നണിയിലെ ഉന്നതരും ആവശ്യപ്പെട്ട കോഴ കൊടുത്തവര്‍ക്ക്‌ എല്ലാം വാരിക്കോരിക്കൊടുത്ത്‌ കേരളീയരെ മുഴുവന്‍ കൊഞ്ഞാണന്മാരാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും ലീഗും കേരളാ കോണ്‍ഗ്രസും അബ്ദുറബ്ബും.സിംഗിള്‍ മാനേജ്‌മെന്റ്‌റ്‌ സ്‌കൂളുകളില്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതിരുന്നിട്ടും പുതിയ ബാച്ചിന്‌ സര്‍ക്കാര്‍ അനുമതി കൊടുത്തപ്പോള്‍ തഴയപ്പെട്ടത്‌ അര്‍ഹരായ സര്‍ക്കാര്‍-കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകളും വിദ്യാര്‍ത്ഥികളുമാണ്‌.ഇതിനെതിരെ ജനരോഷം പുകയുകയാണ്‌.പലയിടത്തും പ്രത്യക്ഷസമരത്തിനും നിയമ നടപടികള്‍ക്കും നാട്ടുകാര്‍ ഒരുങ്ങിക്കഴിഞ്ഞു.പത്തനംതിട്ടയിലെ പൂയപ്പള്ളിയില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചാണ്‌ പൊതുസമൂഹം ഈ കൊടിയ വഞ്ചനയ്‌ക്കെതിരേ പ്രതികരിച്ചത്‌.ഈ ജനരോഷത്തിന്‌ അനുരോധമായിട്ടാണ്‌ ഹൈക്കോടതിയുടെ നടപടി.പുതിയ പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ഇന്ന്‌ (2014 ആഗസ്റ്റ്‌ ഒന്ന്‌) ബോദ്ധ്യപ്പെടുത്തണമെന്നാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശം. 131 പുതിയ സ്‌കൂളുകളും 94 ഹൈസ്‌കൂളുകളുടെ അപ്‌ഗ്രഡേഷനും 495 പുതിയ ബാച്ചുകള്‍ക്കുമാണ്‌ സര്‍ക്കര്‍ അംഗീകാരം. കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ എന്നീ എട്ട്‌ ജില്ലകളിലാണ്‌ പ്ലസ്‌ ടുവിന്‌ അധികബാച്ച്‌ അനുവദിച്ചത്‌.ഇതില്‍ ഭൂരിപക്ഷവും സിംഗിള്‍ മാനേജ്‌മെന്‍ സ്‌കൂളുകളാണ്‌ ` അടിച്ചുമാറ്റിയത്‌'.
ആതിരേ,അനുവദിച്ച സ്‌കൂളുകളും ബാച്ചുകളും അര്‍ഹരായ വിദ്യാര്‍ത്ഥികളും തമ്മിലുള്ള അനുപാതം നോക്കിയാല്‍ ഈ കുംഭകോണത്തിന്റെ വ്യാപ്‌തി ഏതൊരു മന്ദബുദ്ധിക്കും ബോദ്ധ്യമാകും.ആവശ്യം അനുസരിച്ച്‌ മാത്രമാണ്‌ പ്‌്‌ളസ്‌ ടു അധിക ബാച്ചുകള്‍ അനുവദിച്ചത്‌ എന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌.പക്ഷേ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഭീഷണമായ ചിത്രമാണ്‌. പുതിയ ബാച്ചുകളില്‍ 21000 ഉം പുതിയ സ്‌്‌കൂളുകളില്‍ 6550 ഉും അപ്‌ഗ്രേഡ്‌ ചെയ്യുന്നവയില്‍ 7150 ഉും സീറ്റുകളും ചേര്‍ന്ന്‌ 34950 സീറ്റുകള്‍ പുതുതായി നിലവില്‍ വരും. ഇപ്പോള്‍ സംസ്ഥാനത്ത്‌ 3,90,000 പ്‌്‌ളസ്‌ ടു സീറ്റുകളും 39,640 വി.എച്ച്‌.സി, ഐ.റ്റി.ഐ, പോളീടെക്‌നിക്ക്‌ സീറ്റുകളുമുണ്ട്‌. ഇവയും പുതിയ സീറ്റുകളും ചേരുമ്പോള്‍ ഉപരി പഠനത്തിന്‌ 4,64,590 സീറ്റുകളുണ്ടാവും. ഉപരിപഠനത്തിന്‌ അര്‍ഹത നേടിയവരാകട്ടെ 4,42,678 പേരാണ്‌. എല്ലാവരും ഉപരിപഠന സാധ്യതകളുപയാഗിച്ചാലും 21912 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.കഴിഞ്ഞ അധ്യയന വര്‍ഷം 25,000 സീറ്റുകള്‍ഒഴിഞ്ഞുകിടന്നിരുന്നു.ഓപ്പണ്‍സ്‌്‌കൂളില്‍ ചേര്‍ന്നത്‌ 90,000 പേരും. ഇതു കൂടികണക്കിലെടുക്കുമ്പോള്‍ ഇത്രയധികം ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചത്‌ എന്തിന്‌ ആര്‍ക്ക്‌ എന്ന്‌ ഊഹിക്കാന്‍ കവിടി നിരത്തേണ്ട ആവശ്യമില്ല. കോടികള്‍ എറിഞ്ഞ്‌ നേടിയെടുത്ത പ്ലസ്‌ ടു അനുമതി അധ്യാപക നിയമനത്തിലൂടെ പരിഹരിക്കാനാണ്‌, ആതിരേ, മാനേജ്‌മെന്റുകളുടെ ശ്രമം ഇപ്പോള്‍ ഗസ്റ്റ്‌ ആധ്യാപകരായാണ്‌ നിയമനം എങ്കിലും വൈകാതെ ഇവരെ സര്‍ക്കാരിന്‌ സ്ഥിരപ്പെടുത്തേണ്ടി വരും. ഇത്‌ മുന്നില്‍ കണ്ടാണ്‌ ഗസ്റ്റ്‌ അധ്യാപക നിയമനത്തിന്‌ മനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്നത്‌. ജോലി ലഭിക്കും എന്ന്‌ ഉറപ്പുള്ളത്‌ കൊണ്ട്‌ പണം നല്‍കാന്‍ ഉദ്യോഗാര്‍ഥികളും തയ്യാറാണ്‌. ഒരു അധ്യാപക നിയമനത്തിന്‌ 25 മുതല്‍ 40 ലക്ഷം വരെയാണ്‌ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്‌. മുഴുവന്‍ ബാച്ചുകളുടേയും നിയമനം കഴിയുമ്പോള്‍ എകദേശം 1000 കോടി രൂപ മാനേജ്‌മെന്റുകളുടെ കൈയ്യിലെത്തും. സാമ്പത്തിക ചെലവില്ലാതെയാണ്‌ പുതിയ ബാച്ചുകളുടെ അനുമതി എന്ന്‌ സര്‍ക്കാര്‍ പറയുമ്പോഴും നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുമ്പോള്‍ കോടികളുടെ ബാധ്യതയാണ്‌ സര്‍ക്കാരിന്‌ ഉണ്ടാകാന്‍ പോകുന്നത്‌.
പ്ലസ്‌ ടു അധികബാച്ചുകളിലെ അധ്യാപക നിയമനങ്ങള്‍ താല്‍കാലികമാണെങ്കില്‍പോലും സര്‍ക്കാരിന്‌ കോടികളുടെ ബാധ്യത ഉണ്ടാക്കും, ആതിരേ! പുതിയതായി 699 ബാച്ചുകള്‍ വരുമ്പോള്‍ ഒരുബാച്ചില്‍ കുറഞ്ഞത്‌ അഞ്ച്‌ അധ്യാപകര്‍ വച്ച്‌ 3495 അധ്യാപകരെങ്കിലും വേണം. ഇവരുടെ ദിവസവേതനം 750 രൂപവച്ച്‌ ഒരു മാസം ആറുകോടിയിലേറെ ശമ്പളം ഇനത്തില്‍ സര്‍ക്കാര്‍ മാറ്റിവയ്‌ക്കണം. ചുരുക്കത്തില്‍ ഈ അധ്യയന വര്‍ഷം സര്‍ക്കാരിന്‌ അധ്യാപകരുടെ ശമ്പളം ഇനത്തില്‍ മാത്രം ചെലവ്‌ 80 കോടിയിലേറെ രൂപയാണ്‌. ഒരു ബാച്ച്‌ പുതിയതായി തുടങ്ങുമ്പോള്‍ സര്‍ക്കാരിന്റെ അധിക ചെലവ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കനുസരിച്ച്‌ 70ലക്ഷം രൂപയാണ്‌. വര്‍ഷത്തില്‍ 400 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സര്‍ക്കാരിനുമേല്‍ വീഴുകയാണ്‌.എന്നിട്ടും സര്‍ക്കാരിന്‌ അധിക ബാധ്യത ഉണ്ടാകില്ലെന്ന്‌ വാദിച്ച്‌ കേരളീയരെ ഉണ്ണാക്കന്മാരാക്കുകയാണ്‌ ഉമ്മന്‍ ചാണ്ടിയും സഹമന്ത്രിമാരും.
ഇതിലെല്ലാം ഭീകരമായ മറ്റൊരു അടിവലിയാണ്‌, ആതിരേ, പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന്‌ ഏകജാലക സംവിധാനം വേണ്ടെന്ന്‌ വച്ചത്‌.മുണ്ടശ്ശേരി മാഷിന്റെ വിദ്യാഭ്യാസ നിയമത്തിന്‌ ശേഷം ഈ മേഖലയിലുണ്ടായ വിപ്ലവകരമായ നടപടിയായിരുന്നു പ്ലസ്‌ ടു വിദ്യാഭ്യാസത്തിന്‌ ഏര്‍പ്പെടുത്തിയ ഏകജാലകം.നിക്ഷിപ്‌ത താത്‌പര്യങ്ങളെ ഉല്ലംഘിച്ച്‌ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയിരുന്ന ആ സംവിധാനം തകര്‍ത്തുകൊണ്ട്‌ മാനേജ്‌മെന്റുകള്‍ക്ക്‌ തന്നിഷ്ടപ്രകാരം വിദ്യാര്‍ത്ഥി പ്രവേശനത്തിന്‌ അനുമതി നല്‍കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന,സാമൂഹിക സമത്വത്തിന്റെ വാതായനമായ സംവരണ തത്വമാണ്‌ നഗ്നമായി ലംഘിക്കപ്പെടുക.ഏകജാലകം ഉപേക്ഷിച്ചതോടെ സയന്‍സ്‌ ബാച്ചുകള്‍ തുടങ്ങി കുട്ടികളെ പ്രവേശിപ്പിക്കാനാണ്‌ മാനേജ്‌മെന്റുകളുടെ നീക്കം. ഇതോടെ സയന്‍സ്‌, കൊമേഴ്‌സ്‌ ബാച്ചുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ മറ്റ്‌ വിഷയങ്ങളെടുത്ത്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന കുട്ടികള്‍ എയ്‌ഡഡ്‌ മേഖലയിലേക്ക്‌ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുകയും പ്രവര്‍ത്തനം പ്രതിസന്ധിയിലാവുകയും ചെയ്യും.ആയിരം കോടിയുടെ കുംഭകോണവും ഭരണഘടനാ ലംഘനവുമാണ്‌ ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാരിന്റെ പുതിയ പ്ലസ്‌ ടു നയത്തിന്റെ അന്തര്‍ധാര.
വിദ്യാര്‍ത്ഥികളുടെ മറവില്‍,സര്‍ക്കാര്‍ ചെലവില്‍ വിദ്യാഭ്യാസ വാണിക്കുകളുടെ പോക്കറ്റ്‌ വീര്‍പ്പിക്കാനുള്ള ഏറ്റവും ജുഗുപ്‌സാവഹമായ നടപടിയാണിത്‌.അശാസ്‌ത്രിയമായി,നിക്ഷിപ്‌ത താത്‌പര്യ പ്രകാരം കോഴ്‌സും ബാച്ചും അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പൊതുജന രോഷം ഇരമ്പുമ്പോഴും ഗര്‍ഹണീയമായ മൗനമാണ്‌ പ്രതിപക്ഷം പുലര്‍ത്തുന്നത്‌.സര്‍ക്കാരിനൊപ്പം ചേര്‍ന്ന്‌ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളേയും പമ്പര വിഢികളാക്കുകയാണ്‌, ആതിരേ, പിണറായിയുടെ സിപിഎമ്മും ആ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷവും.

Saturday, July 19, 2014

``വിമോചന സമരത്തെ നെഹൃ തള്ളിപ്പറഞ്ഞിരുന്നു.പക്ഷെ..''

ബാലറ്റ്‌ പെട്ടിയിലൂടെ അധികാരത്തിലെത്തിയ ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായതും ആ മന്ത്രിസഭയെ പിരിച്ചു വിടാന്‍ കാരണമായ വിമോചന സമരമെന്ന `` അര്‍ദ്ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ:''ഗൂഢലോചനയെക്കുറിച്ചും റിട്ട്‌.ജസ്റ്റിസ്‌ വി.ആര്‍,കൃഷ്‌ണയ്യര്‍ക്ക്‌ പറയാനുള്ള വാസ്‌തവങ്ങള്‍ ബീഭത്സമാണ്‌.ഭരണഘടനാ വിരുദ്ധമായ വിഷലിപ്‌തമായ പ്രവര്‍ത്തനങ്ങളായിരുന്നു വിമോചന സമരമെന്ന പേരില്‍ കോണ്‍ഗ്രസും കത്തോലിക്കാ സഭയും അമേരിക്കാന്‍ സാമ്പത്തീക സഹായത്തോടെ കേരളത്തില്‍ നടത്തിയത്‌.കോണ്‍ഗ്രസിന്റെ ചീഞ്ഞ കളിയില്‍നിന്ന്‌ സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്‌ണമേനോനെയും പോലുള്ളവര്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍, ആര്‍.ശങ്കര്‍ സമരക്കാര്‍ക്ക്‌ പൂര്‍ണപിന്തുണയേകി.വാസ്‌തവങ്ങള്‍ തിരിച്ചറിഞ്ഞ നെഹൃ കോയമ്പത്തൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിമോചനസമരത്തെ തള്ളിപ്പറഞ്ഞെങ്കിലും മലയാളമനോരമയും മാതൃഭൂമിയും ദീപികയുമടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളും വിമോചന സമരത്തോടെ പ്രസിദ്ധീകരണമാരംഭിച്ച്‌ മറ്റ്‌ മുപ്പതോളം പത്രങ്ങളും നെഹൃവിന്റെ ഈ വിവേകത്തെ തമസ്‌കരിച്ചു.ഇന്ദിരയുടേയും കോണ്‍ഗ്രസിന്റേയും കത്തോലിക്കാ സഭയുടേയും പ്രതിലോമ നിലപാടുകള്‍ക്ക്‌ ഹല്ലേലുയ്യ പാടുകയായിരുന്നു അന്ന്‌ ഈ മാധ്യമ സിന്‍ഡിക്കേറ്റ്‌
റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍:നീതി ബോധത്തിന്റെ മാനവപൂര്‍ണിമ-രണ്ടാം ഭാഗം) ആതിരേ,ബാലറ്റ്‌ പെട്ടിയിലൂടെ അധികാരത്തിലെത്തിയ ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായതും ആ മന്ത്രിസഭയെ പിരിച്ചു വിടാന്‍ കാരണമായ വിമോചന സമരമെന്ന `` അര്‍ദ്ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ:''ഗൂഢലോചനയെക്കുറിച്ചും റിട്ട്‌.ജസ്റ്റിസ്‌ വി.ആര്‍,കൃഷ്‌ണയ്യര്‍ക്ക്‌ പറയാനുള്ള വാസ്‌തവങ്ങള്‍ ബീഭത്സമാണ്‌.ഭരണഘടനാ വിരുദ്ധമായ വിഷലിപ്‌തമായ പ്രവര്‍ത്തനങ്ങളായിരുന്നു വിമോചന സമരമെന്ന പേരില്‍ കോണ്‍ഗ്രസും കത്തോലിക്കാ സഭയും അമേരിക്കാന്‍ സാമ്പത്തീക സഹായത്തോടെ കേരളത്തില്‍ നടത്തിയത്‌.കോണ്‍ഗ്രസിന്റെ ചീഞ്ഞ കളിയില്‍നിന്ന്‌ സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്‌ണമേനോനെയും പോലുള്ളവര്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍, ആര്‍.ശങ്കര്‍ സമരക്കാര്‍ക്ക്‌ പൂര്‍ണപിന്തുണയേകി.വാസ്‌തവങ്ങള്‍ തിരിച്ചറിഞ്ഞ നെഹൃ കോയമ്പത്തൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിമോചനസമരത്തെ തള്ളിപ്പറഞ്ഞെങ്കിലും മലയാളമനോരമയും മാതൃഭൂമിയും ദീപികയുമടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളും വിമോചന സമരത്തോടെ പ്രസിദ്ധീകരണമാരംഭിച്ച്‌ മറ്റ്‌ മുപ്പതോളം പത്രങ്ങളും നെഹൃവിന്റെ ഈ വിവേകത്തെ തമസ്‌കരിച്ചു.ഇന്ദിരയുടേയും കോണ്‍ഗ്രസിന്റേയും കത്തോലിക്കാ സഭയുടേയും പ്രതിലോമ നിലപാടുകള്‍ക്ക്‌ ഹല്ലേലുയ്യ പാടുകയായിരുന്നു അന്ന്‌ ഈ മാധ്യമ സിന്‍ഡിക്കേറ്റ്‌. അക്കാലത്തെ കുറിച്ച്‌ കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നത്‌ ഇങ്ങനെ:``ഒരു അഭിഭാഷകന്‌ തൊഴില്‍പരമായിത്തന്നെ കാര്യങ്ങള്‍ വ്യക്തമായും ബോധ്യപ്പെടുത്തും വിധവും അവതരിപ്പിക്കാന്‍ ശേഷിയുണ്ടാകും. വാക്കിന്റെ കരുത്ത്‌ വളര്‍ത്തിയെടുക്കാന്‍ 1952 മുതല്‍ 56 വരെയുള്ള മദ്രാസ്‌ നിയമസഭയിലെ കാലയളവ്‌ എനിക്ക്‌ ഒട്ടേറെ അവസരമേകി. പാര്‍ലെന്റേറിയന്മാരിലെ അത്ഭുതമായിരുന്ന രാജാജിയായിരുന്നു പ്രധാന പ്രചോദനം'' ``1956 അവസാനം, സംസ്ഥാന പുനഃസംഘാടനത്തോടെ മലബാറില്‍ നിന്നുള്ള എം.എല്‍.എമാര്‍ കേരളത്തിലേക്ക്‌ മടക്കി അയക്കപ്പെട്ടു. കേരള നിയമസഭായിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ സ്വാഭാവികമായി സ്ഥാനാര്‍ത്ഥിയായിത്തീര്‍ന്ന കൃഷ്‌ണയ്യര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പിന്തുണയോടെ തലശ്ശേരിയില്‍നിന്ന്‌ വിജയിച്ചു. ഇങ്ങനെയുള്ള പിന്തുണയോടെ ജയിച്ച ഏതാനും സ്വതന്ത്രന്മാരും ചേര്‍ന്ന്‌ പാര്‍ടി നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ കേരളനിയമസഭയിലേക്ക്‌ നടന്ന ആദ്യതിരഞ്ഞെടുപ്പ്‌ '' ബൂര്‍ഷ്വാ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ഭൂരിപക്ഷം നേടിക്കൊടുക്കുകവഴി ചരിത്രസംഭവമായി. ലോകനയതന്ത്രജ്ഞനായി പേരുകേട്ട നെഹ്രു നയിക്കുന്ന കോണ്‍ഗ്രസിനെതിരെയാണ്‌ പാര്‍ടി ആ ജയം നേടിയത്‌ `` കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ അതുല്യനായ നേതാവ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിനെ ജനാധിപത്യപരമായ എല്ലാ കൂടിയാലോചനകള്‍ക്കും ശേഷം മുഖ്യമന്ത്രിയാവാന്‍ പാര്‍ടി നിയോഗിച്ചു. എറണാകുളത്ത്‌ ഒരു പൊതുയോഗം വിളിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള നിയുക്ത സര്‍ക്കാരിന്റെ തൊഴിലാളി വര്‍ഗ സമീപനത്തെക്കുറിച്ച്‌ പാര്‍ടി നിലപാട്‌ നേതാവെന്ന നിലയില്‍ ഇ.എം.എസ്‌.വ്യക്തമാക്കി. '' അംഗമാകാന്‍ അന്നുതന്നെ വൈകിട്ട്‌ ഇ.എം.എസ്‌ എന്നോട്‌ അഭ്യര്‍ത്ഥിക്കുകയും എന്റെ എതിര്‍പ്പ്‌ മറികടക്കുകയും ചെയ്‌തു.`` ''പ്രാദേശികതലത്തിലായിരുന്ന തൊഴിലെങ്കിലും അഭിഭാഷകവൃത്തി വഴി എനിക്ക്‌ കിട്ടിപ്പോന്ന ശമ്പളത്തേക്കാള്‍ കുറഞ്ഞതായിരുന്നു മന്ത്രിയാകുമ്പോഴുള്ള വരുമാനം (അഞ്ഞൂറ്‌ രൂപയായിരുന്നു അന്ന്‌ മന്ത്രിക്ക്‌ ശമ്പളം). അതിനാല്‍ തൊഴില്‍പരമായും സാമ്പത്തികമായും എനിക്ക്‌ ത്യാഗങ്ങള്‍ വേണ്ടിവന്നു. അറബിക്കടലിന്റെ ഓരത്തെ എന്റെ മനോഹരമായ ബംഗ്ലാവില്‍നിന്ന്‌ എനിക്ക്‌ ഒഴിയേണ്ടിവന്നു. ജീവിതത്തിലെ നല്ല ഒരു പാട്‌ കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി തിരുവനന്തപുരത്ത്‌ പോകുകയെന്നത്‌ കുടുംബപരമായിക്കൂടി തീരുമാനിക്കേണ്ട ഒന്നായിരുന്നു. ഒടുവില്‍ ഞാന്‍ അങ്ങനെ തീരുമാനിച്ചു`` ''കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുമുമ്പ്‌ തിരുകൊച്ചിക്കും മലബാറിനുമിടക്ക്‌ ഒരു രാഷ്ട്രീയ ഉരുക്കുമറയുണ്ടായിരുന്നു. തിരുകൊച്ചിയിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും നേതാക്കളെക്കുറിച്ചും അതിനാല്‍ ഞാന്‍ ഏറെക്കുറെ അജ്ഞനായിരുന്നു. ഒരു പക്ഷെ, മലബാറിലെ രാഷ്ട്രീയ നേതൃനിരയെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും തിരുകൊച്ചി ജനതയും ഇതുപോലെതന്നെയായിരുന്നിരിക്കണം. എന്നിരുന്നാലും, ഐക്യകേരള സംസ്ഥാനം ആവേശകരമായി സ്വീകരിക്കപ്പെട്ടു. ഇങ്ങനെയൊരു സന്ദര്‍ഭത്തിലായിരുന്നു മന്ത്രിപദവിയിലേക്കുള്ള എന്റെ പ്രവേശം. നാമമാത്രമായല്ലാതെ എന്നെ കേള്‍ക്കാതിരുന്നവര്‍ എന്നെ ഉള്‍ക്കൊണ്ടു. ഒരു സംശയവുമില്ലാതെ എന്നില്‍ വിശ്വാസമര്‍പ്പിച്ച ഇ.എം.എസിനോട്‌ ഇക്കാര്യത്തില്‍ ഞാന്‍ നന്ദി പറയണം`` ആതിരേ,നിയമം, ജയില്‍, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം എന്നീ വകുപ്പുകളായിരുന്നു കൃഷ്‌ണയ്യര്‍ക്ക്‌ ലഭിച്ചത്‌ . ഏതൊരു സര്‍ക്കാരിനും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരവും നീതിന്യായവും കൂടി പിന്നീട്‌ അദ്ദേഹത്തെ ഭരമേല്‍പ്പിച്ചു . ''ഏല്‍പിച്ച മേഖലകളിലെല്ലാം ഒരു മാറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എന്നെ മുഴുവനായും ചുമതലകള്‍ക്കായി ഞാന്‍ നീക്കിവെച്ചു`` എന്നാണ്‌ കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നത്‌.അദ്ദേഹം അന്ന്‌ നടത്തിയ ജയില്‍ പരിഷ്‌കരണം വിപ്ലവകരമായിരുന്നു.അതിന്‌ ശേഷം അത്തരത്തില്‍ ഒരു മാറ്റം ജയില്‍ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നറിയുമ്പോഴാണ്‌ ശിക്ഷിക്കപ്പെട്ട തടവുകാരുടെ മനുഷ്യാവകാശത്തെക്കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്ന ജാഗ്രതയും തീക്ഷ്‌ണതയും വ്യക്തമാകുക. കൃഷ്‌ണയ്യര്‍ തുടര്‍ന്നു:''മന്ത്രിയായിരിക്കെ പ്രധാനമന്ത്രി നെഹ്രുവിനെ കാണാനും വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തോട്‌ കത്തിടപാടുകള്‍ നടത്താനും പിന്തിരിപ്പത്തരം നിറഞ്ഞ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എതിര്‍പ്പുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഉപദേശനിര്‍ദേശങ്ങള്‍ ആരായാനും എനിക്ക്‌ അവസരങ്ങളുണ്ടായി. ഇതെന്നെ അദ്ദേഹവുമായി അടുപ്പത്തിലേക്ക്‌ നയിച്ചു. നെഹ്രുവിന്റെ കുലീനമായ നയതന്ത്രജ്ഞതയോടും കലവറയില്ലാതെ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്ന രീതിയോടും എനിക്ക്‌ വലിയ മതിപ്പുണ്ടായിരുന്നു. ആ കാഴ്‌ചപ്പാടുകള്‍ എന്നെ പ്രചോദിപ്പിച്ചു`` ''ബാലറ്റുപെട്ടിയിലൂടെയുള്ള കമ്മ്യൂണിസ്റ്റ്‌ വിജയം കോണ്‍ഗ്രസ്‌ ബൂര്‍ഷ്വാസിക്ക്‌ ദഹിക്കുക വിഷമമായിരുന്നു. അസാധാരണവും അപ്രതീക്ഷിതവുമായ ഈ പ്രതിഭാസം പരമ്പരാഗതരാഷ്ട്രീയക്കാരിലും കച്ചവടസമൂഹത്തിലും, കേരളത്തിലാണെങ്കില്‍ പള്ളിക്കാരിലും, ശത്രുതയുണര്‍ത്തി. പൊതുകാര്യങ്ങളില്‍ നിഷേധാത്മകശക്തിയായ നിലനിന്നുവരികയായിരുന്നു പള്ളി. തുടക്കം മുതലേ ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉണ്ടാക്കിയ പ്രതീതി കേരളത്തില്‍ ഭരണഘടന അപകടത്തിലാണെന്ന്‌. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ അവരുടെ സിദ്ധാന്തപ്രകാരം നിയമവാഴ്‌ചയിലും ജനാധിപത്യത്തിലും വിശ്വാസമില്ലെന്നായിരുന്നു പൊതുധാരണ. മാര്‍ക്‌സിസ്റ്റുകാരുടെ എതിരാളിയായിരുന്നു സഭ.
പ്രഖ്യാപിക്കുകയല്ലാതെ നടപ്പാക്കാതിരുന്ന കോണ്‍ഗ്രസ്‌ പാര്‍ടിയുടെ പുരോഗമനപരമായ നയങ്ങളും പരിപാടികളും നടപ്പില്‍ വരുത്തലാണ്‌ തന്റെ സര്‍ക്കാരിന്റെ അടിസ്ഥാനനിലപാടെന്ന്‌ ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ വിശദീകരിച്ചത്‌ ഞാനോര്‍ക്കുന്നു. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അല്ല, കോണ്‍ഗ്രസിന്റെ കാര്യപരിപാടിയായ ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശസംരക്ഷണം തുടങ്ങിയവയായിരുന്നു അടിയന്തിരപരിപാടികള്‍. സ്വാഭാവികമായും ഈ ഭരണകാര്യപരിപാടിയോട്‌ നേരിട്ട്‌ എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസിനോ സഭക്കോ ആയില്ല. ഭരണഘടനയുടെ ആധാരശിലയായ ഈ കാര്യപരിപാടി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തിനൊരുങ്ങിയ പ്രതിപക്ഷത്തെ നിരായുധമാക്കി. എന്നാല്‍, എതിര്‍ക്കാനും ഭരണം പിടിച്ചെടുക്കാനും തന്നെയായിരുന്നു അവരുടെ നീക്കം. നാഷണല്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ധേബാര്‍ജി കേരളത്തില്‍ വന്നു. തൊഴില്‍ത്തര്‍ക്കങ്ങളിലും കര്‍ഷകപ്രക്ഷോഭങ്ങളിലും ഇടപെടില്ലെന്ന പോലീസ്‌ നയത്തെ വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രിയെന്ന നിലയ്‌ക്ക്‌ ഞാന്‍ അദ്ദേഹത്തെ കണ്ട്‌ സര്‍ക്കാരിന്റെ നയം പരമാവധി വ്യക്തമായി വിശദീകരിച്ചു. ക്രമസമാധാനസാഹചര്യം ആവശ്യപ്പെടുന്നപക്ഷം തീര്‍ച്ചയായും സര്‍ക്കാര്‍ ഇടപെടുമെന്നും പറഞ്ഞു. എന്നാലിത്‌ ന്യായമായ തൊഴില്‍ദാതാവിനെയും ഭൂവുടമയെയും പിന്തുണക്കുന്ന പരമ്പരാഗതനയമാവില്ലെന്നും അദ്ദേഹത്തിന്‌ വിശദീകരിച്ചുകൊടുത്തു. അദ്ദേഹത്തിന്‌ അതെല്ലാം ബോധ്യപ്പെട്ടുവെന്ന്‌ തോന്നി`` ''1958 ല്‍ ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ്‌ ജൂറിസ്റ്റ്‌സ്‌ (ഐ.സി.ജെ) സമ്മേളനം ചേര്‍ന്നിരുന്നു. നെഹ്രുവായിരുന്നു ഉദ്‌ഘാടകന്‍. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന സ്ഥലത്ത്‌ ഭരണഘടന ആപത്തിലാണ്‌ പ്രതീതിയുണ്ടാക്കാന്‍ അവിടെ ശ്രമം നടന്നു. ഭരണഘടനാതകര്‍ച്ചയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഐ.സി.ജെ അദ്ധ്യക്ഷന്‍ തിരുവനന്തപുരം വരെ വന്നു. പ്രഗല്‍ഭ നിയമജ്ഞനായിരുന്ന അദ്ദേഹത്തെ ഭക്ഷണത്തിന്‌ ക്ഷണിച്ച്‌ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഞാന്‍ മുന്‍കൈയെടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും മനുഷ്യാവകാശപ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ ഊന്നി ഞാന്‍ വസ്‌തുതകളും സംഭവങ്ങളും വിശദീകരിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തികഭാഷയില്ല, നിയമഭാഷയിലാണ്‌ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്‌. മദ്രാസിലേക്ക്‌ തിരിച്ചുപോയ അദ്ദേഹം അവിടെ കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ എന്നില്‍നിന്നുണ്ടായ ബോധ്യം വെളിപ്പെടുത്തിയത്‌ കോസ്‌മോപൊളിറ്റന്‍ ക്ലബ്‌ പ്രസിഡന്റ്‌ പിന്നീടെന്നെ കത്തിലൂടെ അറിയിച്ചു`` ആതിരേ,കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്‌ സ്വീകാര്യത ലഭിച്ചുതുടങ്ങിയതോടെ പള്ളിക്കാര്‍ അസ്വസ്ഥരും പ്രതിപക്ഷപാര്‍ടികള്‍ കോപാകുലരും ആയി. ഭൂപരിഷ്‌കരണവും ക്ഷേമനടപടികളും സ്വകാര്യമാനേജ്‌മെന്റുകളുടെ പിടിയില്‍നിന്ന്‌ വിദ്യാഭ്യാസത്തെ മോചിപ്പിക്കലും കൃഷി, ജലസേചനം, വൈദ്യുതി എന്നീ രംഗങ്ങളിലെ പുരോഗമനപരമായ നയങ്ങളുമെല്ലാം ചേര്‍ന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ അടിത്തറ ഇളകിത്തുടങ്ങി. തുടര്‍ന്നായിരുന്നു അവസരവാദസംഘങ്ങളുടെ മുന്‍നിരയില്‍ വിമോചനസമരം. ഇന്ദിരാഗാന്ധിയും സുചേതാ കൃപലാനിയും ഒക്കെ നയിച്ച കോണ്‍ഗ്രസിന്റെയും ഏതാണ്ട്‌ ഭീകരവാദികളെപ്പോലെയായി മാറിയ പള്ളിയുടെയും സാമുദായിക ശക്തികളുടെയുമൊക്കെ അംഗീകാരത്തോടെ ഭരണഘടനാവിരുദ്ധമായ നടപടികളിലേക്ക്‌ സമരം നീങ്ങി. ``അര്‍ദ്ധഭീകരവാദദൗത്യത്തോടെയുള്ള അക്രമാസക്തസമരത്തിന്റെ നേതൃറോളായിരുന്നു എന്‍.എസ്‌.എസ്‌.നായകനായിരുന്ന ബഹുമാന്യനായ മന്നത്ത്‌ പത്മനാഭന്‌. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ പേരില്‍ പള്ളിയുടെ കായികപിന്തുണയും സമരത്തിനുണ്ടായി. മുസ്ലീംലീഗടക്കമുള്ള വര്‍ഗീയശക്തികളും പട്ടംതാണുപിള്ളയെപ്പോലുള്ള പ്രഗല്‍ഭമതികളും സര്‍ക്കാരിനെതിരെ അണിനിരന്നു. സംസ്ഥാനത്ത്‌ ക്രമസമാധാനവും ശാന്തിയും നിലനിര്‍ത്തല്‍ കടുത്ത വെല്ലുവിളിയായിരുന്നു എനിക്ക്‌. തീര്‍ച്ചയായും ഇ.എം.എസിന്റെ സര്‍വപിന്തുണയും എനിക്കുണ്ടായി'' ``വിമോചനസമരമെന്നായിരുന്നു പേരെങ്കിലും സര്‍ക്കാരിനെ അക്രമത്തിലൂടെ അട്ടിമറിക്കുകയായിരുന്നു അര്‍ദ്ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ പ്രഖ്യാപിതലക്ഷ്യം. തുടക്കത്തില്‍ എല്ലാ അക്രമങ്ങള്‍ക്കും പിന്നില്‍ ഗൂഢമായി ഒളിഞ്ഞിരിക്കുകയായിരുന്നു കോണ്‍ഗ്രസ്‌. അവിശുദ്ധസഖ്യത്തിന്‌ ആദ്യഘട്ടത്തില്‍ ചില ജയങ്ങള്‍ ലഭിച്ചതോടെ അതിന്‌ രാഷ്ട്രീയസ്വീകാര്യത നല്‍കാന്‍ കോണ്‍ഗ്രസ്‌ പരസ്യമായി രംഗത്തുവന്നു. കേന്ദ്രസര്‍ക്കാരിനും ഉയര്‍ന്ന തലത്തിലുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിനും ഒരു പക്ഷെ, നെഹ്രു ഒഴികെ ഈ ഭരണഘടനാ വിരുദ്ധ വിളയാട്ടങ്ങളെപ്പറ്റി നന്നായറിയാമായിരുന്നു. സര്‍ക്കാരിനെ ബലം പ്രയോഗിച്ചു നീക്കുമെന്നുവരെ അവര്‍ ചിലപ്പോള്‍ വെല്ലുവിളിച്ചു. അക്രമാസക്തമായ പ്രകടനങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. പള്ളിവളപ്പുകളില്‍ സേനാപരിശീലനംവരെ പതിവായി. ഒരു വിധത്തിലുള്ള തിരിച്ചടിക്കും ഞങ്ങള്‍ മുതിര്‍ന്നില്ല. ഗാന്ധിയന്മാരായി ചിന്തിക്കുകയും ഗാന്ധിയന്മാരായി പ്രസംഗിക്കുകയും ചെയ്യല്‍ അന്ന്‌ സര്‍വസാധാരണമായിരുന്നു. എന്നാല്‍, ഗാന്ധിയനായി പ്രവര്‍ത്തിക്കുകയെന്നത്‌ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപകടം നിറഞ്ഞ പണിയായിരുന്നു. മൃഗതുല്യനായ പ്രകടനങ്ങള്‍ തടയുകയും പിരിച്ചുവിടുകയും ചെയ്യേണ്ടിയിരുന്ന ഘട്ടങ്ങളില്‍പോലും പോലീസ്‌ അങ്ങനെ ചെയ്‌തില്ല. അക്രമിസംഘങ്ങള്‍ക്കുനേര്‍ക്ക്‌ വെടിവെക്കാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കുകയും തുടര്‍ന്ന്‌ അതില്‍ പേരില്‍ രംഗം കൊഴുപ്പിച്ച്‌ സര്‍ക്കാരിനെ നിര്‍ബന്ധിച്ച്‌ രാജിവെപ്പിക്കുകയോ രാഷ്ട്രപതിയെക്കൊണ്ട്‌ പിരിച്ചുവിടുവിക്കുകയോ ചെയ്യുകയെന്നതായിരുന്നു അക്രമങ്ങളുടെ ആസൂത്രകരുടെ മനസ്സിലിരുപ്പ്‌. പോലീസ്‌ പ്രതിരോധത്തിന്‌ തുനിയാതിരിക്കുകയെന്ന എന്റെ നയത്തോട്‌ മന്ത്രിമാരെല്ലാം യോജിച്ചു. അതിനാല്‍, സര്‍വസന്നാഹങ്ങളും ഉണ്ടായിട്ടും പോലീസ്‌ തിരിച്ചടിക്ക്‌ മുതിര്‍ന്നില്ല. തീര്‍ച്ചയായും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായ ഒന്നോരണ്ടോ വേളകളില്‍ പോലീസിന്‌ അങ്ങനെയല്ലാതെയും ഇടപെടേണ്ടിവന്നു. ഒരു യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ട ഒരു സംഭവത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു`` ( ആതിരേ,1957 ജൂലൈ മൂന്നിന്‌ ചെറിയതുറയില്‍ നടന്ന പോലീസ്‌ വെളിവയ്‌പ്പില്‍ ഫ്‌ളോറി എന്ന ഗര്‍ഭിണിയടക്കം മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു.അതിന്‌ മുന്‍പ്‌ ജൂണ്‍ 13ന്‌ അങ്കമാലിയില്‍ നടന്ന പോലീസ്‌ വെടിവയ്‌പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.അങ്കമാലി വെടിവയ്‌പ്പിനേക്കാള്‍ ചെറിയതുറ വെടിവയ്‌പ്പാണ്‌ വിമോചനസമരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും കത്തോലിക്ക സഭയും ആരൂഢമാക്കിയത്‌.കാരണം ഫ്‌ളോറി മുക്കുവ സ്‌ത്രീയും ഗര്‍ഭിണിയുമായിരുന്നു.ഇത്രത്തോളമായപ്പോള്‍ അന്ന്‌ കേരളത്തിലുണ്ടായിരുന്ന 895 പഞ്ചായത്തുകളില്‍ 700 ഉം, 29 നഗരസഭകളില്‍ 26 ഉം, 30ഓളം വരുന്ന ബാര്‍ അസ്സോസിയേഷനുകളും കേരള സ?ക്കാരിനെ പുറത്താക്കണമെന്ന്‌ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടു.വിമോചനസമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ 42,745 സ്‌ത്രീകള്‍ അടക്കം 1,77,850 പേരാണ്‌ അറസ്റ്റുചെയ്യപ്പെട്ടത്‌.വെടിവയ്‌പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു)
'' കോണ്‍ഗ്രസിന്റെ ചീഞ്ഞ കളിയില്‍നിന്ന്‌ സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്‌ണമേനോനെയും പോലുള്ളവര്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍, ആര്‍.ശങ്കര്‍ സമരക്കാര്‍ക്ക്‌ പൂര്‍ണപിന്തുണയേകി. വിഷലിപ്‌തമായ പ്രവര്‍ത്തനങ്ങളുടെ ഭരണഘടനാ വിരുദ്ധതെയപ്പറ്റി തെല്ലും ആധിയില്ലാതെ വിദ്യാര്‍ത്ഥികളക്കം ഏതാനും യുവകോണ്‍ഗ്രസുകാരും സമരത്തിനിറങ്ങി. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തകരുമെന്നും കോണ്‍ഗ്രസ്‌ അധികാരമേറുമെന്നുമുള്ള ഉറപ്പില്‍ യുവകോണ്‍ഗ്രസുകാര്‍ വിവേകശൂന്യരായി രംഗത്തേക്ക്‌ ചാടി വീഴാന്‍ മാത്രം ഉച്ചസ്ഥായിയിലായിരുന്നു ഉന്മാദതരംഗം. വസ്‌തുതകളും നിയമങ്ങളും നോക്കിയാല്‍ എത്രയും അടിസ്ഥാനരഹിതമായ മഹാപ്രചരവേലയായിരുന്നു കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനെതിരെ. കുപിതകൗമാരങ്ങള്‍ അട്ടമറി പ്രസ്ഥാനത്തിന്റെ ശരിതെറ്റുകളെപ്പറ്റി തെല്ലും വേവലാതിപ്പെട്ടില്ല. ഇടവേളകളില്‍ കോണ്‍ഗ്രസ്‌ ദേശീയനേതൃത്വത്തെ പ്രതിനിധാനംചെയ്‌ത്‌ ഭഅട്ടിമറി സാഹസ`ത്തെ കത്തിച്ചുപടര്‍ത്താന്‍ ഡല്‍ഹിയില്‍ നിന്നും ആളെത്തി. ഈ നികൃഷ്ട ഉദ്യമത്തെ നെഹ്രുവിന്റെ കോണ്‍ഗ്രസ്‌ അവജ്ഞയോടെ അവസാനിപ്പിക്കേണ്ടിയിരുന്നു. പകരം, സുചേതാകൃപലാനിയെപ്പോലുള്ള പ്രഗല്‍ഭ വനിത സമരത്തിന്‌ ധാര്‍മികബലം നല്‍കാന്‍ ഇത്രയും ദൂരം താണ്ടിയെത്തി. ഇവിടുത്തെ ഭരണഘടനാലംഘനത്തെപ്പറ്റിയും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള വിലക്കിനെപ്പറ്റിയും അവര്‍ ഇടിമുഴക്കമുണ്ടാക്കി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഞാനവരെ ഫോണില്‍ വിളിച്ച്‌ ഒരു ചായ സല്‍ക്കാരത്തിന്‌ വരാനും എവിടെയാണവര്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്‌ വിലക്കുകണ്ടതെന്ന്‌ പറയാനും അഭ്യര്‍ത്ഥിച്ചു. അവരാഗ്രഹിക്കുന്ന എവിടേക്കും പോകാന്‍ പോലീസുതന്നെ സൗകര്യമൊരുക്കിത്തരാമെന്നും ഞാനവരോട്‌ പറഞ്ഞു. പിന്നീട്‌ അവരൊരു പ്രതിഷേധശബ്ദവും ഉയര്‍ത്തിയത്‌ കേട്ടില്ല; മിണ്ടാതെ സ്ഥാലം വിട്ടു`` ''സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും പതനം ആസന്നമാണെന്നുമായിരുന്നു പൊതുപ്രതീതി. അക്രമങ്ങളിലൂടെ കേന്ദ്രത്തിന്റെ അനുഭാവം പിടിച്ചുപറ്റി രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാമെന്നായിരുന്നു മനസ്സിലിരിപ്പ്‌. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. പോലീസിന്റെ നിസ്സംഗസമീപനത്തിനും പരിധിയുണ്ടായിരുന്നു. വര്‍ദ്ധമാനമായ തോതില്‍ അക്രമങ്ങളിലേക്ക്‌ തിരിഞ്ഞവരെ അറസ്റ്റു ചെയ്യാനും റിമാണ്ടുചെയ്‌ത്‌ ജയിലിലയക്കാനും ഞങ്ങള്‍ നിര്‍ബന്ധിതമായി. കെട്ടിടങ്ങള്‍ ഏറ്റെടുത്ത്‌ താല്‍ക്കാലികജയിലായി പ്രഖ്യാപിക്കേണ്ടിവന്നു. ജയില്‍ പരിഷ്‌കരണനയം കാരണം തടവുകാര്‍ക്ക്‌ ജയിലിനകത്ത്‌ ഒരു പ്രയാസവുണ്ടായില്ല. ജയിലിലുള്ള കോണ്‍ഗ്രസുകാരുടെ ഭദുരിതം` നേരില്‍ കാണാനെത്തിയ കേന്ദ്രമന്ത്രി രാം സുബ്ബാസിങ്‌ തടവുപുള്ളികള്‍ സന്തോഷത്തോടെ കഴിയുന്നതാണ്‌ കണ്ടത്‌. ഒരു അലട്ടലുമില്ലാത്ത തടവ്‌ എന്ന നയം എന്തിനാണെന്നായിരുന്നു നേരെ വന്ന്‌ എന്നോട്‌ അദ്ദേഹത്തിന്റെ ചോദ്യം`` ആതിരേ,അത്യസാധാരണമായ പുതുമയോടും ജനവികാരത്തിന്റെ ബഹിര്‍സ്‌ഫുരണമായും ആദ്യ സര്‍ക്കാര്‍ വന്നതോടെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി മുന്‍വിധി ശക്തമായി. മുതലാളിവര്‍ഗം കമ്മ്യൂണിസ്റ്റുകാരെപറ്റി മുന്‍വിധി ശക്തമായി. മുതലാളി വര്‍ഗം കമ്മ്യൂണിസ്റ്റുകാരെ വെറുത്തു. സ്വത്തെല്ലാം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന്‌ അവര്‍ ഭയന്നു. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനക്കു കീഴില്‍ പ്രവര്‍ത്തിക്കുകയും കമ്മ്യൂണിസ്റ്റുകാരുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുകയും ചെയ്യുന്നേടത്തോളം അത്തരം ഭയം തീര്‍ത്തും അസ്ഥാനത്തായിരുന്നു. ഒരു ലെനിനിസ്റ്റ്‌ വിപ്ലവം നടത്തി സര്‍ക്കാര്‍ സ്വകാര്യഭൂമിയിലാകെ കൈവയ്‌ക്കുമെന്നും ധാരണ പരന്നു.
``1957 ലോ 58 ലോ വിനോബാഭാവെ കാലടിയില്‍ ദേശീയ സര്‍വോദയ സമ്മേളനത്തിനെത്തി. പാര്‍ട്ടി ഭൂപരിഷ്‌കരണം നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വാഗ്‌ദാനം നടപ്പാക്കുക മാത്രമാണ്‌ ഇടതുപക്ഷം ചെയ്യുന്നതെന്നും വിശദമാക്കിയിരുന്നു. വിനോബായുടെ ഭൂദാനപ്രസ്ഥാനത്തില്‍ ആകൃഷ്ടനായിരുന്ന ഞാന്‍ അവിടെ പോകാനാഗ്രഹിച്ചു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പോകാന്‍ ഇ.എം.എസ്‌ ആവശ്യപ്പെട്ടു. ജയപ്രകാശ്‌ നാരായണന്‍ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക്‌ വേദിയിലിരിക്കേണ്ടിവന്നു. വിനോബാജിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ മന്ത്രിയെന്ന നിലയില്‍ സംസാരിക്കാന്‍ ജയപ്രകാശ്‌ നാരായണന്‍ എന്നോടാവശ്യപ്പെട്ടു. പ്രതീക്ഷിക്കാതെയാണെങ്കിലും ദീര്‍ഘമായിത്തന്നെ ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യത ഞാന്‍ അവതരിപ്പിച്ചു. കാര്‍ഷിക പരിഷ്‌കരണത്തോട്‌ ഭൂവുടമകള്‍ക്കുള്ള എതിര്‍പ്പ്‌ ലഘൂകരിക്കാനുള്ള വിനോബാജിയുടെ പ്രസ്ഥാനത്തിന്റെ ആത്മീയമൂല്യത്തില്‍ ഊന്നിയായിരുന്നു എന്റെ പ്രസംഗം. ഭൂപരിഷ്‌കരണത്തിന്‌ അനുകൂലമായി ഭൂവുടമകളുടെ മനസ്സൊരക്കാന്‍ ധാര്‍മ്മികശക്തിയായി ഭൂദാനപ്രസ്ഥാനം മാറണമെന്നും ഞാന്‍ പറഞ്ഞു. മാനസികമായി ഭൂവുടമകളെ മാറ്റാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക നിയമത്തിലൂടെ, കൈവശം വയ്‌ക്കാവുന്ന ഭൂമിക്ക്‌ പരിധി നിശ്ചയിക്കാം; അധികമുള്ള ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യാം. വിനോബാജിയുടെ പ്രസ്ഥാനത്തിനും കേരളസര്‍ക്കാര്‍ കൊണ്ടുവരാന്‍ കരുതുന്ന നിയമത്തിനും ഇക്കാര്യത്തില്‍ പരസ്‌പരപൂരകമായ ധര്‍മമുണ്ട്‌. ഇതായിരുന്നു എന്റെ വാദം. പ്രസംഗം കേള്‍വിക്കാര്‍ കയ്യടിച്ച്‌ സ്വീകരിച്ചു. ഇങ്ങനെയൊരു നയമാണോ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റേതെന്ന്‌ ജെ.പി അതിശയപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിലെ നിയമമന്ത്രിയെന്ന നിലയില്‍ എന്റെ വാക്കുകള്‍ ആധികാരികമായെടുക്കാമെന്ന്‌ ഞാന്‍ മറുപടി നല്‍കി`` ''കൃഷിഭൂമി കര്‍ഷകനെന്നത്‌ മുദ്രാവാക്യത്തില്‍ നിന്നു മാറി നിയമമാകാന്‍ പോകുന്നതോടെ ഭൂപ്രഭുക്കളില്‍ ശത്രുത പടര്‍ന്നു. എന്നാല്‍, കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്ന്‌ പിന്മാറാതെ സംസ്ഥാന സര്‍ക്കാര്‍ കേരള കാര്‍ഷികബന്ധബില്‍ പാസ്സാക്കി`` ആതിരേ,സഭയും എന്‍.എസ്‌.എസും ഉള്‍പ്പെട്ട സ്ഥാപിതതാല്‍പര്യക്കാരുടെ കച്ചവടപ്പിടിയില്‍നിന്ന്‌ വിദ്യാഭ്യാസത്തെ വിമോചിപ്പിച്ച വിദ്യാഭ്യാസ ബില്ലായിരുന്നു പിന്നെ. സഭയുടെയും മറ്റ്‌ സാമുദായിക സംഘടനകളുടെയും വറ്റാത്ത വരുമാനസ്രോതസ്സും സ്വാധീനശക്തിയുമായിരുന്നു ലാഭക്കച്ചവടമായി സംസ്ഥാനത്തെങ്ങും നിലനിന്ന സ്‌കൂള്‍വ്യവസായം. സഹായം നല്‍കുമ്പോഴും സര്‍ക്കാരിന്‌ ഇവയുടെ മാനേജ്‌മെന്റ്‌ നടത്തിപ്പില്‍ ഒരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. കമ്യൂണിസവുമായി ബന്ധപ്പെട്ടതൊന്നുമല്ലായിരുന്നു വിദ്യാഭ്യാസബില്‍. മറിച്ച്‌, ജനങ്ങളുടെ അടിയന്തര താല്‍പര്യ സംരക്ഷണത്തിനായിരുന്നു അത്‌. വിദ്യാഭ്യാസത്തില്‍ സാമൂഹ്യനിയന്ത്രണം ന്യായവും അവശ്യവുമായിരുന്നു. '' കമ്യൂണിസ്റ്റുകാരാണ്‌ നടപ്പാക്കുന്നതെന്നതുകൊണ്ടുമാത്രം അതില്‍ ചുകപ്പ്‌` കാണേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. ഇടതുപക്ഷ സ്വതന്ത്രനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രൊഫ. മുണ്ടശ്ശേരിക്ക്‌ തനിക്ക്‌ ചെയ്യാനുള്ളതെന്താണെന്ന്‌ നന്നായറിയുമായിരുന്നു. അതിനോട്‌ ധീരമായ പ്രതിബദ്ധതയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌`` ''ബില്‍ പാസായതോടെ ഒക്ടോബര്‍ വിപ്ലവം നടന്നെന്ന മട്ടിലായിരുന്നു ബഹളം. സര്‍ക്കാരിന്റെ പൂര്‍ണ്ണ ധനസഹായത്തോടെയുള്ള നിയമമില്ലാവ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്ന സഭയ്‌ക്ക്‌ അതോടെ മുറിവേറ്റു. കലാപവുമായി ഉണര്‍ന്നെണീറ്റ അവര്‍ പ്രക്ഷോഭത്തിന്റെ എല്ലാ രീതികളും പുറത്തെടുത്തു. സ്വകാര്യ വിദ്യാഭ്യാസക്കച്ചവടം നടത്തിവന്ന വലുതും ചെറുതുമായ സാമുദായിക ശക്തികളൊക്കെ കലാപത്തിനിറങ്ങി. ഒരു വിദ്യാഭ്യാസ നിയമവിരുദ്ധ പ്രസ്ഥാനം തന്നെ ഉടലെടുത്തു. കായികശക്തി ഉപയോഗിച്ചും കമ്മ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്ന്‌ പിടിച്ചിറക്കാന്‍ ആഹ്വാനം മുഴങ്ങി. സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടമാക്കാന്‍ അമേരിക്കയ്‌ക്കുള്ള താല്‍പര്യം സുവ്യക്തമായിരുന്നു. മതപരിവേഷത്തിന്റെ മറപിടിച്ച്‌ സഭ അമേരിക്കന്‍ ഫണ്ട്‌ ഇവിടേക്ക്‌ ഒഴുകിയെത്താനുള്ള കുഴലായി പ്രവര്‍ത്തിച്ചുവെന്ന്‌ ആഭ്യന്തരമന്ത്രിയെന്ന നിലയ്‌ക്ക്‌ എനിക്ക്‌ കിട്ടിയ രഹസ്യ പോലീസ്‌ റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞു. അങ്ങനെ, ഭരണഘടനാതീതവും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധവുമായ ശക്തികളുടെ അവിശുദ്ധസഖ്യം ഉയര്‍ന്നുവന്നു. തലപ്പത്ത്‌ സഭയും, പണം നല്‍കി അമേരിക്കയും, ഔപചാരികമായ നേതൃത്വത്തില്‍ മന്നത്ത്‌ പത്മനാഭനും അടങ്ങുന്നതായിരുന്നു ആ സഖ്യം. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സര്‍ക്കാരിനോടോ കമ്മ്യൂണിസ്റ്റുകാരോടോ അമര്‍ഷമുണ്ടായിരുന്ന എല്ലാവരും പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കാന്‍ പരമാവധി പങ്കുവഹിച്ചു. സര്‍ക്കാര്‍ ബസ്സുകള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍, മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഇവയെല്ലാം സംശയകരമായ സാമ്പത്തിക ബലത്തില്‍ കെട്ടിച്ചമയ്‌ക്കപ്പെട്ട ഭജനരോഷ`ത്തിന്റെ പ്രകടനവേദികളായിത്തീര്‍ന്നു`` ''ഏതാനും സ്വതന്ത്രന്മാരടക്കം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ മാത്രമാണ്‌ നിന്ദ്യമായ അതിക്രമങ്ങളെ ചെറുക്കാനുണ്ടായത്‌. സാധാരണക്കാരായ ജനങ്ങള്‍ക്കും മാന്യമായി ജീവിക്കുന്നവര്‍ക്കുമൊക്കെ അസഹനീയമായിരുന്നു വിമോചനസമരമെന്ന പേരില്‍ നടന്ന അതിക്രമങ്ങള്‍. അക്രമികളെ പിടിച്ച്‌ തടവിലിടണമെന്ന്‌ കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ ഒട്ടേറെ സുഹൃത്തുക്കള്‍ എന്നോട്‌ പറഞ്ഞു. കാര്യങ്ങള്‍ അരാജകാവസ്ഥയിലേക്ക്‌ നീങ്ങുമ്പോഴും ഞങ്ങളതിന്‌ വഴങ്ങിയില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നേരിയ തിരിച്ചടിപോലും സര്‍ക്കാരിനെ വലിച്ചിറക്കാനുള്ള പദ്ധതിക്ക്‌ ഉള്‍പ്രേരകമാകുമായിരുന്നു. ഓരോ കരുതല്‍തടങ്കലും കമ്മ്യൂണിസ്റ്റ്‌ സ്വ?ച്ഛാധിപത്യത്തെക്കുറിച്ചുള്ള മുറവിളികളില്‍ കലാശിക്കുമെന്നും ഉറപ്പായിരുന്നു. തിരുകൊച്ചി മേഖലയായിരുന്നു ജനജീവിതത്തെ താറുമാറാക്കിയ വിമോചനസമരത്തിന്റെ കാര്യമായ ഇടം``
''വിടാതെ തുടര്‍ന്ന പ്രതിസന്ധിക്കിടയിലാണ്‌ ആ വാര്‍ത്ത വന്നത്‌പഞ്ചവത്സരപദ്ധതി ആസൂത്രണം ചെയ്യാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഊട്ടിയില്‍ യോഗം ചേരുന്നു. നെഹ്‌റുവും ഇന്ദിരാഗാന്ധിയും പങ്കെടുക്കുന്നുണ്ടായിരുന്നു. പാര്‍ടി പ്രസിഡന്റിന്റെ പ്രത്യക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ അഴിച്ചുവിടുന്ന അക്രമങ്ങളെപ്പറ്റി പ്രധാനമന്ത്രി നെഹ്രുവിനെ നേരിട്ട്‌ ബോധ്യപ്പെടുത്തണമെന്ന്‌ ഇ.എം.എസ്‌ എന്നോട്‌ നിര്‍ദ്ദേശിച്ചു. എനിക്ക്‌ നെഹ്രുവുമായുള്ള അടുപ്പം ഇ.എം.എസിന്‌ അറിയാമായിരുന്നു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളുടെ സത്യാവസ്ഥ ആധികാരികമായി എനിക്ക്‌ നെഹ്രുവിനോട്‌ അവതരിപ്പിക്കാനാവുമെന്നും അദ്ദേഹം കരുതി. അഖിലേന്ത്യാ നേതൃത്വം ഇടപെട്ടാല്‍ ഇവിടത്തെ പ്രതിസന്ധിക്ക്‌ അവസാനമാകുമെന്നും ഇ.എം.എസിന്‌ ഉറപ്പുണ്ടായിരുന്നു. എന്നാല്‍, അത്രയ്‌ക്ക്‌ പ്രത്യാശയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കാരണം, കൈവിട്ടുകളിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ നെഹ്രുവിനെക്കാളും അദ്ദേഹം ധരിക്കുന്ന സമാധാനത്തിന്റെ റോസാപ്പൂവിനെക്കാളും ശക്തരായിരുന്നു`` ''ആസുരശക്തി ഉപയോഗിച്ച്‌ വിളയാടുന്ന ഭ്രാന്തന്‍ പ്രസ്ഥാനത്തെക്കുറിച്ച്‌ നെഹ്രുവിനെ ബോധ്യപ്പെടുത്താന്‍ ഊട്ടിയില്‍ പോകാനുള്ള ദൗത്യം ഞാന്‍ ഏറ്റെടുത്തു. വിശാലവീക്ഷണമുള്ള വ്യക്തിയും നയതന്ത്രജ്ഞനുമായ നെഹ്രു ഭരണഘടനയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൂടിയാണല്ലോ എന്നത്‌ എനിക്ക്‌ പ്രതീക്ഷ നല്‍കി. ഞാന്‍ പറയുന്നത്‌ ശ്രദ്ധിക്കുമെന്നും അനുയായികളെ ദുഷ്‌ചെയ്‌തികളില്‍ നിന്ന്‌ പിന്തിരിപ്പിക്കുമെന്നും എനിക്ക്‌ വിശ്വാസമുണ്ടായിരുന്നു. എന്റെ ഏത്‌ യാത്രകളിലും ഭാര്യ ശാരദ കൂടെയുണ്ടാവാറുണ്ട്‌. അവരുടെ സാന്നിധ്യം ദൗത്യയാത്രയിലുള്ള എന്റെ വിശ്വാസം ദൃഢമാക്കി. കോണ്‍ഗ്രസ്‌ നേതാക്കളായ ദാമോദരമേനോനെയും വി.കെ. കൃഷ്‌ണമേനോനെയും അവിടെവച്ച്‌ കണ്ടു. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ വേദനയുള്ളവരായിരുന്നു രണ്ട്‌ മേനോന്മാരും. ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളും യഥാത്ഥമായി പണ്ഡിറ്റ്‌ജിക്കു മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ്‌ പോംവഴിയെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. തെരഞ്ഞെടുത്ത പാത ഉചിതം തന്നെയെന്ന്‌ എനിക്കുറപ്പായി. അന്നു തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ഞാന്‍ സമയം തേടി. ഭാര്യയുമുണ്ടായിരുന്നു എന്നോടൊപ്പം. ഉച്ചയൂണിന്‌ നെഹ്രു ഞങ്ങളെ ക്ഷണിച്ചു. നെഹ്രുവിനൊപ്പം ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത്‌ ശരിക്കും ആനന്ദകരമായിരുന്നു. ഒരു മാങ്ങയെടുത്ത്‌ മുറിച്ചുകൊണ്ട്‌ അതെവിടെനിന്നുള്ളതാണെന്നും അതിന്റെ രുചിയുടെ പ്രത്യേകതയെന്തെന്നും എങ്ങനെ വേണം അത്‌ മുറിക്കാനെന്നുമൊക്കെ നെഹ്രു ശാരദയോട്‌ വിശദീകരിച്ചു. സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തില്‍നിന്ന്‌ അദ്ദേഹത്തെ എന്റെ ദൗത്യത്തിലേക്ക്‌ കൊണ്ടുവരാന്‍ എനിക്ക്‌ നയചാതുരി വേണ്ടിവന്നു. കാര്യങ്ങള്‍ കേട്ട നെഹ്രുവിന്‌ പ്രഥമദൃഷ്ട്യാ ഒക്കെ ബോധ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെ വിളിച്ച്‌ അദ്ദേഹം പറഞ്ഞു: ഭഇന്ദൂ, കേരളത്തിലെ ചില രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ കൃഷ്‌ണയ്യര്‍ വന്നിരിക്കുന്നത്‌. അദ്ദേഹം പറയുന്നത്‌ കേട്ട്‌ പ്രശ്‌നങ്ങള്‍ മനസ്സിലാക്കൂ.`` ഭശരി'', അവര്‍ പറഞ്ഞു. അവരോട്‌ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരത്തിനായി ഞാന്‍ കാത്തുനിന്നു`` ''കേരളത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ചും ഞെട്ടിക്കുന്ന കൃത്യങ്ങളെക്കുറിച്ചും ഇന്ദിരാഗാന്ധിക്ക്‌ അറിവുണ്ടെന്ന്‌ വിശ്വസനീയമായ ഊഹാപോഹം കേരളത്തിലുണ്ടായിരുന്നു. എന്നാല്‍, അതെന്നെ അവരോട്‌ സംസാരിക്കുന്നതില്‍ നിന്ന്‌ പിന്മാറ്റിയില്ല. എന്നോട്‌ സംസാരിക്കുന്നത്‌ വൈകിക്കുന്നതിനെച്ചൊല്ലി അച്ഛന്‍ രോഷം പ്രകടിപ്പിക്കുന്നതുവരെയും അവരെനിക്ക്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം തന്നില്ല. കേരളത്തിലെ അതിക്രമങ്ങളുടെ ചിത്രം ഞാന്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. എല്ലാം കേട്ടെങ്കിലും അവര്‍ ഒരു വാക്കുപോലും പറഞ്ഞില്ല. മൂന്നാം ദിവസം വീണ്ടും നെഹ്രുവിനെ കണ്ട ഞാന്‍ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉടന്‍ വേണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. ക്ഷുഭിതനും അങ്ങേയറ്റം അതൃപ്‌തനുമായിരുന്നു നെഹ്രു. സംഭവങ്ങളെ അപലപിക്കാമെന്ന്‌ അദ്ദേഹം ഉറപ്പുനല്‍കി. കോയമ്പത്തൂരില്‍ പത്ര അഭിമുഖത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്‌തു. മുന്‍വിധികള്‍ നിറഞ്ഞ കേരളത്തിലെ മാധ്യമങ്ങള്‍ അത്‌ പ്രസിദ്ധീകരിച്ചുപോലുമില്ല. കേരളത്തില്‍ വരാനും കാര്യങ്ങള്‍ നേരിട്ടുകാണാനും ഞാന്‍ നെഹ്രുവിനോട്‌ അഭ്യര്‍ത്ഥിച്ചു. ജൂണിലായിരുന്നു നെഹ്രുവുമായി എന്റെ കൂടിക്കാഴ്‌ച. കേരളത്തില്‍ വരാമെന്നും ഉചിതമായ നടപടിയെടുക്കാമെന്നും അദ്ദേഹം എനിക്ക്‌ വാക്കു തന്നു. ജൂലൈയില്‍ നെഹ്രു കേരളത്തിലെത്തി. നെഹ്രുവിനെ സ്വീകരിച്ച മുഖ്യമന്ത്രി ഇ.എം.എസ്‌ ഒരിക്കല്‍ക്കൂടി കാര്യങ്ങള്‍ വിശദമായി അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. മൂന്നുദിവസം കേരളത്തില്‍ താമസിച്ച നെഹ്രു അതിനിടെ രണ്ടുതവണ മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി`` ''ഇതിനിടെ മറ്റൊരു കാര്യവും നടന്നിരുന്നു. കേരള സര്‍ക്കാരിനെതിരെ 32 ആരോപണങ്ങള്‍ അശോക്‌ മേത്ത പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാന്‍ സാധിക്കുന്നതെങ്ങനെയെന്ന്‌ എനിക്ക്‌ മനസ്സിലായതേയില്ല. പാര്‍ലമെന്ററി മര്യാദകളെ രാഷ്ട്രീയവൈരം മുറിപ്പെടുത്തിക്കൂടാ. പ്രതിസ്ഥാനത്ത്‌ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരാണെങ്കില്‍ക്കൂടി ഭരണഘടന അത്തരം നടപടിക്രമത്തിന്‌ അനുമതിയേകുന്നില്ല. എന്നിട്ടും അത്തരമൊരു പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയും സംസ്ഥാന ആഭ്യന്തരമന്ത്രിയെന്ന നിലക്ക്‌ ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. താന്‍ വിധികര്‍ത്താവും സംസ്ഥാനസര്‍ക്കാര്‍ പ്രതിയുമാണെന്ന മട്ടില്‍ ആരോപണങ്ങളെപ്പറ്റി സംസ്ഥാനസര്‍ക്കാരിനോട്‌ വിശദീകരണം തേടുകയെന്നതും കേന്ദ്രആഭ്യന്തരമന്ത്രിയുടെ ചുമതലയുടെ പരിധിയില്‍ വരുന്നതല്ല. എന്നിട്ടും ഞാന്‍ അവക്കെല്ലാം മറുപടി തയ്യാറാക്കി ഞങ്ങളുടെ ഭാഗവും അവതരിപ്പിച്ച സ്‌പീക്കര്‍ക്ക്‌ (അതോ, ആഭ്യന്തരമന്ത്രിക്കോ, ഞാന്‍ ഓര്‍ക്കുന്നില്ല) അയച്ചുകൊടുത്തു. പിന്നീട്‌ ഞങ്ങള്‍ ആ ആരോപണങ്ങള്‍ കേള്‍ക്കുന്നത്‌ പണ്ഡിറ്റ്‌ജി കേരളമന്ത്രിയുമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌``
''ഈ കൂടിക്കാഴ്‌ചയില്‍ മൂന്ന്‌ പ്രശ്‌നങ്ങള്‍ ഉന്നയിച്ച നെഹ്രു ഞങ്ങളോട്‌ പ്രതികരണം ആരാഞ്ഞു. അശോക്‌ മേത്ത ഉന്നയിച്ച 32 ആരോപണങ്ങള്‍ അന്വേഷിക്കാമോ എന്നതായിരുന്നു ആദ്യത്തേത്‌. ഫ്‌ളോറിയെന്ന യുവതിയുടെ മരണത്തില്‍ കലാശിച്ച പോലീസ്‌ വെടിവെപ്പിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ്‌ നാക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. മറുപടിക്ക്‌ ഞങ്ങള്‍ ഒരു ദിവസത്തെ സമയം ചോദിച്ചു. ഇ.എം.എസ്‌ എം.എല്‍.എമാരുടെയും പാര്‍ടി നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി. പ്രധാനമന്ത്രി ഉന്നയിച്ച മൂന്ന്‌ ആവശ്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ച ഇ.എം.എസ്‌ കാര്യങ്ങളുടെ എല്ലാ വശങ്ങളും അവതരിപ്പിച്ച്‌ ചര്‍ച്ചക്ക്‌ തുടക്കമിട്ടു`` ''ആരോപണങ്ങള്‍ ആദ്യം കൈകാര്യം ചെയ്യുകയും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ മറുപടി തയ്യാറാക്കി നല്‍കുകയും ചെയ്‌തയാളെന്ന നിലക്ക്‌ യോഗത്തില്‍ പങ്കെടുത്ത സഖാക്കള്‍ക്ക്‌ ഞാന്‍ ഉറപ്പുനല്‍കി: ഒരൊറ്റ ആരോപണത്തിലും തെല്ലും കഴമ്പില്ല; അന്വേഷിച്ചാലും ഒരു കളങ്കവുമില്ലാതെ നമുക്ക്‌ പുറത്തു വരാനാകും. ഒടുവില്‍ ഞങ്ങളങ്ങനെയൊരു ധാരണയിലെത്തി. നെഹ്രുവിനെ മദ്ധ്യസ്ഥനായി അംഗീകരിച്ച്‌ ആരോപണങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ തീര്‍പ്പിന്‌ വഴങ്ങാമെന്ന്‌ ഞങ്ങള്‍ അറിയിച്ചു. അരാജകത്വത്തിന്‌ പരിഹാരമുണ്ടാകുമെങ്കില്‍ വിദ്യാഭ്യാസനിയമത്തിലെ പതിനൊന്നാം വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിക്കാമെന്ന്‌ ഞങ്ങള്‍ സമ്മതിച്ചു. പോലീസ്‌ വെടിവെപ്പിനെക്കുറിച്ചുള്ള നേതാക്കള്‍ ഉറച്ച നിലപാടെടുത്തു. അദ്ദേഹം ഉന്നയിച്ച കാരണങ്ങളും ന്യായമായിരുന്നു. അന്നത്തെ അതിക്രമങ്ങളുടെ സാഹചര്യത്തില്‍ ഏറ്റവും പരീക്ഷിക്കപ്പെട്ട പോലീസ്‌, അക്രമം പരമാവധി നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്‌ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന്‌ അച്യുതമേനോന്‍ പറഞ്ഞു. അതിനാല്‍, പോലീസിന്റെ ധാര്‍മികബലത്തെ ബാധിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വഴങ്ങരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. നേരെ മറിച്ചായിരുന്നു എന്റെ നിലപാട്‌. രാജ്യത്തെവിടെയായാലും പോലീസ്‌ വെടിവെപ്പില്‍ ദുരന്തമുണ്ടായല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയെന്നത്‌ ജനാധിപത്യരീതിയാണെന്ന്‌ ഞാന്‍ വാദിച്ചു. അന്വേഷണത്തിന്‌ വഴങ്ങുന്നില്ലെങ്കില്‍ സ്ഥാനമൊഴിയാനാണ്‌ ആഗ്രഹിക്കുന്നതെന്നുവരെ ഞാന്‍ പറഞ്ഞു. ജൂഡീഷ്യല്‍ അന്വേഷണം നടത്താമെന്നും ഒടുവില്‍ ധാരണയായി`` (സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ആഭ്യന്തരവകുപ്പ്‌ അച്യുതമേനോന്‌ കൈമാറി. കൃഷിയും സഹകരണവുമായിരുന്നു പകരം എനിക്ക്‌ കൈകാര്യം ചെയ്യേണ്ടിവന്ന വകുപ്പുകള്‍. എന്നെപ്പോലെതന്നെ അച്യുതമേനോനും അക്രമം തടയാന്‍ കരുതല്‍ തടങ്കലില്‍ അടക്കാനുള്ള അധികാരം വിനിയോഗിച്ചില്ല.) ''പിറ്റേന്ന്‌ പ്രധാനമന്ത്രിയെ അത്ഭുതപെടുത്തിക്കൊണ്ട്‌ മൂന്ന്‌ ആവശ്യങ്ങളും അംഗീകരിക്കാനുള്ള തീരുമാനം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. മൂന്ന്‌ നിര്‍ദ്ദേശങ്ങളം എതിര്‍പ്പില്ലാതെ സ്വീകരിച്ചത്‌ ഉള്ളിലെങ്കിലും പ്രധാനമന്ത്രിയെ നടുക്കിക്കാണുമെന്നാണ്‌ എന്റെ ഊഹം. ഞങ്ങളുടെ ന്യായയുക്തമായ ആവശ്യം അംഗീകരിക്കാമെന്ന്‌ വാക്കുനല്‍കി നെഹ്രു ഞങ്ങളെ അയച്ചു.`` ''നടന്നതെന്തൊക്കെയെന്ന്‌ പ്രധാനമന്ത്രി കോണ്‍ഗ്രസ്‌ നേതാക്കളോട്‌ പറഞ്ഞിരിക്കാം. നെറി കാണിക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന്‌ വേണ്ടിയിരുന്നതെന്നും ഞാന്‍ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വാസ്യത കാക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന്‌ വേണ്ടിയിരുന്നതെന്നും ഞാന്‍ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വസ്യത കാക്കലല്ല, സര്‍ക്കാരിനെ പിരിച്ചുവിടലായിരുന്നു അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌. പിറ്റേന്ന്‌ കേരളം വിടുകയായിരുന്നെങ്കിലും അന്ന്‌ നെഹ്രു ഞങ്ങളെ തന്റെ തീരുമാനം അറിയിച്ചില്ല. കേരളത്തിലെ പ്രതിസന്ധി നിറഞ്ഞ അവസ്ഥ നേരിട്ടറിയുകയും അതില്‍ തന്റെ പാര്‍ടിയെടുക്കുന്ന ഏറ്റവും അസ്വീകാര്യമായ നിലപാട്‌ ബോധ്യപ്പെടുകയും ചെയ്‌ത അദ്ദേഹത്തിന്‌ തന്റെ ഒത്തുതീര്‍പ്പുനിര്‍ദ്ദേശങ്ങള്‍ക്കെല്ലാം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ വഴങ്ങിയതും അദ്ദേഹം കണ്ടു. അട്ടിമറി സമരക്കാരെ വിളിച്ച്‌ നിയമവിരുദ്ധസമരം നിര്‍ത്തണമെന്നാവശ്യപ്പെടുകയല്ലാതെ മേറ്റ്‌ന്താണ്‌ പ്രധാനമന്ത്രിയെന്ന നിലയ്‌ക്കും പാര്‍ടി നേതാവെന്ന നിലയ്‌ക്കും അദ്ദേഹത്തിന്‌ ചെയ്യാനുണ്ടായിരുന്നത്‌? എന്നാല്‍, 1959 ജൂലൈയോടെ നെഹ്രു ദൃഢമായ കാമ്പുള്ളയാളല്ലാതായിത്തീര്‍ന്നു. ഭഓപ്പറേഷന്‍ അട്ടിമറി` നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെടാനുള്ള ധൈര്യവും ഇച്ഛാശക്തിയും അദ്ദേഹത്തിന്‌ ഇല്ലാതായിപ്പോയി...`` '' മൂന്നുദിവസം, നെഹ്രു കേരളം വിടുന്ന അന്ന്‌, അദ്ദേഹത്തെ യാത്രയാക്കാനും അദ്ദേഹത്തിന്റെ തീര്‍പ്പറിയാനും ഞാന്‍ രാജ്‌ഭവനില്‍ ചെന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പുറത്തേക്കു വരികയായിരുന്നു. മഹാനായ ആ മനുഷ്യനെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ അടുത്തെത്തിയപ്പോള്‍ ആ മുഖത്ത്‌ പതിവുള്ള ഉന്മേഷം ചോര്‍ന്നുപോയിരുന്നു. ഭപണ്ഡിറ്റ്‌ജി, താങ്ങള്‍ ഇന്ന്‌ പോകുകയാണല്ലോ. എന്നാല്‍ പ്രശ്‌നം അങ്ങനെ കിടക്കുന്നു. താങ്കള്‍ ആവശ്യപ്പെട്ടതിനെല്ലാം ഞങ്ങള്‍ വഴങ്ങി. എന്താണിനി അങ്ങയുടെ പ്രശ്‌നപരിഹാരം?' അദ്ദേഹം എന്നെ തുറിച്ചുനോക്കി. മുഖം ആകെവാടി. ഏതാണ്ട്‌ ബോധശൂന്യനായി. വീഴാതിരിക്കാന്‍ കൈകള്‍ അരികിലെ കയറില്‍ പിടിച്ചു. ചരിത്രപ്രധാനമായ രണ്ട്‌ ഛായാചിത്രങ്ങള്‍ ഇന്നും എന്റെ ചുവരില്‍ തൂങ്ങുന്നുണ്ട്‌ ദയനീയഭാവവും തളര്‍ന്ന മുഖവുമുള്ള നെഹ്രുവിന്റെ രണ്ടു ചിത്രങ്ങള്‍. പിന്നീട്‌ വിമാനത്താവളത്തില്‍ അദ്ദേഹം പത്രക്കാരോട്‌ സംസാരിച്ചു. കേരളത്തില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയ്‌ക്ക്‌ ഒരു മതില്‍ ഉയര്‍ന്നിരിക്കുന്നെന്നും അനിയന്ത്രിതമായിത്തീര്‍ന്ന ജനവികാരത്തെ പുതിയൊരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ അടക്കാനാവില്ലെന്നും.`` ''ജവഹര്‍ലാല്‍ വന്നു, കണ്ടു. പക്ഷെ, കീഴടക്കിയില്ല. എന്തുകൊണ്ട്‌? ഒരു പക്ഷെ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പിന്തിരിപ്പന്‍ ശക്തികള്‍ അദ്ദേഹത്തെ മറികടന്നതുകൊണ്ടാകാം. അതില്‍ കുറഞ്ഞ മറ്റൊരു കാരണവും ഞാനതില്‍ കാണുന്നില്ല. മൂന്നാംദിവസം നെഹ്രുവില്‍ കണ്ട ദയനീയതയ്‌ക്ക്‌ കാരണം പാര്‍ടിയിലെ ഉള്‍പ്പാര്‍ട്ടി സമരമാണെന്നാണ്‌ എന്റെ ഊഹം. യഥാര്‍ത്ഥ നെഹ്രു തകര്‍ച്ചയിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഗ്രസ്‌ കേരള നിയമസഭ പിരിച്ചുവിടാനും സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനും തീരുമാനിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇങ്ങനെയൊരു തീരുമാനത്തിന്‌ ഊര്‍ജ്ജം പകര്‍ന്ന്‌ മന്നത്ത്‌ പത്മനാഭനും കൂട്ടരും സെക്രട്ടറിയറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും ബലം പ്രയോഗിച്ചും അധികാരം പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ്‌ ഭരണതീരുമാനത്തിലൂടെ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അവരോടുള്ള വിധേയത്വം പ്രകടിപ്പിച്ചു`` ''മൈസൂരില്‍ സഹകരണമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞുവരും വഴി, മദ്രാസിലുണ്ടായിരുന്ന ഉപരാഷ്ട്രപതി രാധാകൃഷ്‌ണനെ ഞാന്‍ സന്ദര്‍ശിച്ചു. ഹീനമായ സംഭവങ്ങളുടെ ലഘുചരിത്രവും പിരിച്ചുവിടല്‍ ഭീഷണിയെക്കുറിച്ചും ഞാന്‍ അദ്ദേഹത്തോട്‌ സംസാരിച്ചു. ഡല്‍ഹിയില്‍ ചെന്നയുടന്‍ പ്രധാനമന്ത്രിയെ കാണാമെന്നും കടുത്ത നടപടിയില്‍ നിന്ന്‌ പിന്‍മാറാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും ഉപരാഷ്ട്രപതി വാഗ്‌ദാനം ചെയ്‌തു. അദ്ദേഹം ആ ദൗത്യത്തില്‍ വിജയിക്കുമോയെന്നത്‌ സംശയമായിരുന്നു. ഉപരാഷ്ട്രപതി ഡല്‍ഹിയിലെത്തുംമുമ്പേ 356ാം വകുപ്പുപ്രകാരമുള്ള ഉത്തരവുമായി ആഭ്യന്തരമന്ത്രി (ശങ്കര്‍) തിരുവനന്തപുരത്തേക്ക്‌ തിരിച്ചിരുന്നു. മദ്രാസില്‍നിന്ന്‌ തിരുവനന്തപുരംവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. ഞങ്ങളുടെ മരണവിധയുമായാണ്‌ ആഭ്യന്തരസെക്രട്ടറിയുടെ വരവെന്ന്‌ ഞാന്‍ ഊഹിച്ചു. അന്നു വൈകിട്ട്‌ ഗവര്‍ണര്‍ ബി.രാമകൃഷ്‌ണറാവു അടിയന്തരസന്ദേശമയച്ച്‌ ഞങ്ങളെയെല്ലാവരെയും വിളിപ്പിച്ചു. രാജ്‌ഭവനില്‍ ഞങ്ങള്‍ക്ക്‌ ചായ പകര്‍ന്നുതന്ന്‌ അദ്ദേഹം പറഞ്ഞു, നിങ്ങളുടെ സര്‍ക്കാര്‍ ഇല്ലാതാകാന്‍ പോകുകയാണെന്ന്‌. പിറ്റേന്ന്‌ ഇ.എം.എസിനും മന്ത്രിസഭാംഗങ്ങള്‍ക്കും സെക്രട്ടറിയറ്റ്‌ ഉദ്യോഗസ്ഥരുടെ യാത്ര അയപ്പായിരുന്നു. ഉജ്ജ്വലമായ ഉപസംഹാരപ്രസംഗത്തില്‍ സര്‍ക്കാര്‍ പോകുകയാണെന്ന്‌ ഇ.എം.എസ്‌ പ്രഖ്യാപിച്ചു. ജനങ്ങളിലേക്കാണ്‌ പോകുന്നത്‌; അവിടെനിന്ന്‌ വീണ്ടും മന്ത്രിസഭയുണ്ടാക്കാന്‍ മടങ്ങിവരുംഉറച്ച സ്വരത്തില്‍ ഇ.എം.എസ്‌ പറഞ്ഞു. കേരളത്തിലെ അരാജകനീക്കത്തെ അംഗീകരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുകവഴി 1959 ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ കീഴടങ്ങല്‍ ഇന്ത്യന്‍ ഭരണഘടനാക്രമത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിത്തീര്‍ന്നു`` ആ തകര്‍ച്ച നെഹൃകുടുംബാധിപത്യത്തിലൂടെ,ഇന്ദിരയുടെ അടിയന്തിരാവസ്ഥയിലൂടെ രാജീവിന്റെ അവസരവാദ കൂട്ടുകെട്ടിലൂടെ,സോനിയയുടെ പിന്‍ബഞ്ച്‌ നിയന്ത്രണത്തിലൂടെ ,രാഹുലിന്റെ പാര്‍ലമെന്റിലെ ഉറക്കത്തിലൂടെ ദുഷിക്കപ്പെട്ടതിന്റെ ഇരകളാണ്‌ നമ്മള്‍. നാം ജീവിക്കുന്ന കാലത്തെ ആസുരതകളുടെ നടുവില്‍ ശ്വാസം മുട്ടുമ്പോഴും, ആതിരേ, നമ്മുടെയൊക്കെ വാഴ്‌വിന്‌ സുകൃത സ്‌പര്‍ശമുണ്ടെന്ന്‌ പറയണം.അല്ലെങ്കില്‍ റിട്ട.ജസ്റ്റിസ്‌.കൃഷ്‌ണയ്യര്‍ ജീവിച്ച കാലത്ത്‌ ജീവിക്കാന്‍ നമുക്കാവുമായിരുന്നില്ലല്ലോ!
വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്‌ണയ്യര്‍ എന്ന വി.ആര്‍. കൃഷ്‌ണയ്യര്‍. 1915 നവംബര്‍ 15ന്‌ പാലക്കാട്ട്‌ ജനിച്ചു. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.എയും മദ്രാസ്‌ യൂണിവേഴ്‌സിറ്റിയി?നിന്നും ബി.എല്‍ ഡിഗ്രിയും നേടി. 1938ല്‍ മലബാറിലെയും കൂര്‍ഗ്ഗിലെയും കാനറയിലെയും കോടതികളില്‍ പ്രാക്ടീസ്‌ തുടങ്ങി. മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിലേക്ക്‌ കൂത്തുപറമ്പില്‍നിന്നും 1957ല്‍ കേരളത്തിലെ നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്‌ മന്ത്രിസഭയില്‍ ആഭ്യന്തരം, വൈദ്യുതി, നിയമം, ജയില്‍, സാമുഹികക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. ജനകീയോന്മുഖമായ പല പരിഷ്‌കരണങ്ങളും നടപ്പിലാക്കി. 1960ല്‍ കേരള ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു. 1970ല്‍ ഇന്ത്യന്‍ ലോ കമ്മീഷന്‍ അംഗമായി. 1973ല്‍ സുപ്രീംകോടി ജഡ്‌ജിയാകുകയും 1980 വരെ ആ സ്ഥാനത്ത്‌ തുടരുകയും ചെയ്‌തു. സാമുഹികനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനുമായി പ്രവൃത്തിക്കുന്ന അറുപതോളം സംഘടനകളുടെ ഭാരവാഹിയാണ്‌. പ്രമുഖ വിദേശ, ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ്‌ പ്രൊഫസര്‍. നിയമ സംബന്ധിയായി അറുപതോളം പ്രഖ്യാത പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.വിലാസം:`സദ്‌ഗമയ'എം.ജി റോഡ്‌, കൊച്ചി.

Monday, July 14, 2014

ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ :നീതിബോധത്തിന്റെ മാനവപൂര്‍ണിമ

ഒരു നൂറ്റാണ്ട്‌ ദീര്‍ഘിച്ച ജീവിതത്തിലും അഞ്ചരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൊതുജീവിതത്തിലും ഏറെ സവിശേഷവും സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായ ഘട്ടം,ഐക്യ കേരളത്തിലെ ആദ്യമന്ത്രിസഭയില്‍,മുഖ്യമന്ത്രി ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ മന്ത്രിയായിരുന്ന 28 മാസക്കാലമായിരുന്നു എന്ന്‌ റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നു തലശ്ശേരി കോടതിയില്‍ അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന പ്രാക്ടീസും മികച്ച തൊഴില്‍ ഭാവിയുമണ്ടായിരുന്ന യുവ അഭിഭാഷകനായിരുന്നു അന്ന്‌ അദ്ദേഹം. പൊതുരംഗത്ത്‌ ഒട്ടേറെ സാധ്യതകളുണ്ടായിരുന്നു അഭിഭാഷകവൃത്തിക്ക്‌. .അതുപേക്ഷിച്ചാണ്‌ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയതും കേരളത്തില്‍ എന്നല്ല ലോകത്തില്‍ തന്നെ ആദ്യമായി ബാലറ്റ്‌ രീതിയില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായതും.അതിന്റെ പരിസരം അദ്ദേഹം വിവരിക്കുന്നത്‌ ഇങ്ങനെ: `` നിങ്ങള്‍ക്ക്‌ `പുരോഗമന' ചായ്‌വുണ്ടെങ്കില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളാല്‍ ആകര്‍ഷിക്കപ്പെടും. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്വാധീനം അരുണിമ കലര്‍ന്ന അഭിരുചിയും ചേര്‍ന്ന്‌ എന്റെ വീക്ഷണത്തെ പാകപ്പെടുത്തിയെങ്കിലും, ഒരു തരത്തിലും പ്രഖ്യാപിത സോഷ്യലിസ്റ്റ്‌ പ്രക്ഷോഭങ്ങളൊന്നും കോളേജ്‌ പഠനകാലത്ത്‌ എന്നെ പ്രചോദിപ്പിച്ചില്ല. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകളും നെഹ്‌റുവിന്റെ ആത്മകഥയും വലിയൊരളവില്‍ എന്നെ സ്വാധീനിക്കുകതന്നെ ചെയ്‌തു. എന്റെ അഭിഭാഷകവൃത്തിയുടെ ഭൂമികയായിരുന്ന വടക്കേ മലബാറില്‍ കര്‍ഷകസമരങ്ങളും തൊഴിലാളി വര്‍ഗപ്രക്ഷോഭങ്ങളും സത്യാഗ്രഹപ്രസ്ഥാനവും നാല്‍പ്പതുകളില്‍തന്നെ പുറമേക്ക്‌ പ്രകടമായിത്തുടങ്ങിയിരുന്നു. രാഷ്ട്രീയമായെന്നതിനെക്കാള്‍, തൊഴില്‍പരമായി ഞാനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മനുഷ്യസംബന്ധിയായ കാര്യങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക സാധ്യമല്ല. നിയമപ്രക്രിയയെന്നാല്‍ കക്ഷികളുടെ ദുരിതങ്ങളെ അഭിസംബോധന ചെയ്യലാണ്‌; ന്യായത്തോട്‌ സഹഭാവമുണ്ടാകലാണ്‌; ചൂഷണങ്ങളോടുള്ള പ്രതിരോധമാണ്‌. യാദൃച്ഛികമായിട്ടായാലും സര്‍വകാലത്തേക്കും അതോടെ ഒരാളുടെ മനോഭാവം രൂപപ്പെടും; ജഡതുല്യമായ നിഷ്‌പക്ഷത അതോടെ അസ്‌തമിക്കും. ഈ പ്രക്രിയയില്‍നിന്ന്‌ എനിക്കും മോചനമുണ്ടാവില്ല. വിശ്വസ്‌തനായ ഇടതുപക്ഷ അഭിഭാഷകനായി ഞാന്‍ വീക്ഷിക്കപ്പെട്ടു..``
ആതിരേ,ദുഷിപ്പിക്കുന്ന അധികാരത്തിന്റെ കെട്ടകാലത്തിലാണ്‌ നാം ജീവിക്കുന്നത്‌.നീതിയും ന്യായവും ധര്‍മവും അനുനിമിഷം ലംഘിക്കുന്നതാണ്‌ മാന്യതയെന്ന്‌ വരുത്തിത്തീര്‍ത്തിട്ടുള്ള സ്വാര്‍ത്ഥതയുടെ ആസുരകാലം.അന്യനെ,അവന്‍ നിസ്വനും ,ദുര്‍ബലനും,അതിരുകള്‍ക്കപ്പുറത്തേയ്‌ക്ക്‌ വലിച്ചെറിയപ്പെട്ടവനുമാണെങ്കില്‍ അവനെ അവഗണിച്ച്‌ മുന്നേറുന്നതാണ്‌ പുരോഗതിയെന്ന്‌ വികൃതമായി അടയാളപ്പെടുത്തിയ വര്‍ത്തമാനകാലം; കലികാലം ഇവിടെയാണ്‌,ആതിരേ, കബീറിനെ നാം ഓര്‍ത്തു പോകുന്നത്‌.കമ്പോളത്തില്‍ നിന്ന്‌ തെല്ലുമാറിയാണ്‌ അയാളുടെ നെയ്‌ത്തുശാല.അയാളുടെ നെയ്‌തുശാലയിലേയ്‌ക്ക്‌ തിരിയുന്ന വഴിയില്‍ ഒരാളെ കണ്ടാല്‍ മതി കബീര്‍ നെയ്‌ത്ത്‌ നിര്‍ത്തി അവിടം വരെ ചെന്ന്‌ അയാളുടെ കൈചേര്‍ത്ത്‌ പിടിച്ച്‌ തന്റെ പണിശാലയിലേയ്‌ക്ക്‌ കൊണ്ടുവരും.പിന്നെ കാല്‍കഴുകി അയാളെ അകത്ത്‌ പ്രവേശിപ്പിക്കും.പോകുമ്പോള്‍ പാതയുടെ അറ്റം വരെ കൂടെ പോകും.ആ പാവപ്പെട്ട മനുഷ്യര്‍ക്ക്‌ തിരിഞ്ഞു നോക്കാന്‍ ഭയമായിരുന്നു.കാരണം അവര്‍ കാഴ്‌ചയില്‍ നിന്ന്‌ മറയുവോളം കൈകള്‍കൂപ്പി കബീര്‍ അവിടെ നില്‍പ്പുണ്ടാകും.കബീറിനെ കുറിച്ച്‌ അവര്‍ ഇങ്ങനെയാണ്‌ പറഞ്ഞിരുന്നത്‌:``പുലരി തൊട്ട്‌ അന്തിവരെ നമ്മുടെ പാടങ്ങളില്‍ നാം അടിമകളാണ്‌.എന്നാല്‍ കബീറിന്‌ മുന്നില്‍ മാത്രം നമ്മള്‍ ദൈവങ്ങളാണ്‌ '' കബീറിനെ പോലെ ,ന്യായപാലനരംഗത്ത്‌ നീതിതേടുന്ന സാധാരണക്കാരെ ഈശ്വരന്‌ തുല്യം ആദരിച്ച്‌ നിയമനിര്‍മാണം നടത്തുകയും നിയവിധിയെഴുതുകയും ഈ തൊണ്ണൂറ്റി ഒന്‍പതാം വയസിലും നീതിക്കായുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായി നില്‍ക്കുകയും ചെയ്യുന്ന ഏക നിയമജ്ഞനും സമര്‍പ്പിത ചേതസുമാണ്‌ റിട്ടയേര്‍ഡ്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍. ഒരു നൂറ്റാണ്ട്‌ ദീര്‍ഘിച്ച ജീവിതം.അര നൂറ്റാണ്ട്‌ കവിയുന്ന പൊതുജീവിതം.കാഴ്‌ച്ചപ്പുറങ്ങളിലും ഓര്‍മ്മപ്പുറങ്ങളിലും കേരളത്തിന്റെ ഇന്നത്തെ പരിണതിയിലെ നൂറുനൂറ്‌ ചിത്രം,അനുഭവം.ജീവിച്ചിരിക്കുന്ന ആര്‍ക്കും അവകാശപ്പെടാനാവാത്ത അനന്യത. ആദ്യമായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ മുതല്‍ സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും നീതിനിഷേധിക്കപ്പെടുന്ന ദുര്‍ബലര്‍ക്കും വേണ്ടിയാണ്‌ റിട്ടയേര്‍ഡ്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ നിലകൊണ്ടത്‌.അതിന്റെ ഒടുവിലത്തെ തെളിവായിരുന്നു അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക്‌ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി.ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി അടിസ്ഥാനമാക്കിയ `ന്യായപ്രമാണം' ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യരുടേതായിരുന്നു. ``ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്ന''ജസ്റ്റിസ്‌ കൃഷ്‌ണയ്യരുടെ ഒരു വിധി വാക്യം ഉദ്ധരിച്ചാണ്‌ മഅദ്‌നിക്ക്‌ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്‌ .അന്യൂനമായ നീതിബോധത്തിന്‌ കാലാതിവര്‍ത്തിയാകുന്ന അംഗീകാരം. കേരളത്തിന്റെ സാമുഹിക,രാഷ്ട്രീയ,സാമ്പതിക,സാംസ്‌കാരിക,സാമുദായിക,നീതിനിര്‍വഹണ വ്യവഹാരങ്ങളില്‍ വിപ്ലവകരമായ വ്യതിയാനങ്ങള്‍ വരുത്തിയ നവോത്ഥാന കാലത്ത്‌ ജീവിക്കുകയും വളരുകയും ആ പ്രക്രിയയുടെ തുടര്‍വ്യവഹാരങ്ങളില്‍ ഇടപെടുകയും ചെയ്‌ത മറ്റൊരു വ്യക്തി,ആതിരേ, ഇന്ന്‌ ജീവിച്ചിരിപ്പില്ല.അതു കൊണ്ട്‌ ആ കാലഘട്ടത്തിലെ മാറ്റങ്ങളുടെ,അതിന്‌ കാരണക്കാരവരുടെ വിശദവിവരങ്ങള്‍ ശേഖരിച്ച്‌ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യാത്തോടെ റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യരെ നേരിട്ടുകണ്ട്‌ അക്കാര്യം അറിയിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു.ദീര്‍ഘനേരം ഇരിക്കാനും സംസാരിക്കാനും പ്രായത്തിന്റെ അവശതകള്‍ അനുവദിക്കാത്തത്‌ കൊണ്ട്‌ അറിയാനുള്ളവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.അതനുസരിച്ച്‌ 100 ചോദ്യം തയ്യാറാക്കി ആദ്യഘട്ടമെന്ന നിലയില്‍ 25 ചോദ്യം അദ്ദേഹത്തിന്‌ നല്‍കി.`` യുവര്‍ ക്വസ്റ്റ്യന്‍സ്‌ ഇന്‍ മലയാളം ആര്‍ പ്രൊഫൗണ്ട്‌ ആന്‍ഡ്‌ റൂട്ടഡ്‌ ഇന്‍ ട്രഡിഷന്‍'' എന്ന മുഖവുരയോടെ,ആഴമേറിയ വിശകലനത്തോടെ,ആംഗലേയത്തില്‍ അതിനദ്ദേഹം മറുപടിയും നല്‍കി.അത്രയും കഴിഞ്ഞപ്പോള്‍ കാലം നമ്മെ തോല്‍പ്പിച്ചു എന്ന്‌ പറയണം.ശാരീരികാവശതകള്‍ മൂലം മറ്റ്‌ ചോദ്യങ്ങള്‍ക്ക്‌ ഉടന്‍ മറുപടി നല്‍കാന്‍ കഴിയില്ല എന്നാണ്‌ അദ്ദേഹത്തിന്റെ സെക്രട്ടറി അറിയിച്ചത്‌.അതു കൊണ്ട്‌,ലക്ഷ്യമിട്ടത്‌ പോലെ റിട്ട.ജസ്റ്റിസ്‌.കൃഷ്‌ണയ്യര്‍ പിന്നിട്ട കാലത്തിന്റെ സമഗ്രമായ ചിത്രം തത്‌കാലം ലഭിച്ചില്ലെങ്കിലും ജനാധിപത്യ കേരളചരിത്രത്തിലെ ആ ശ്യാമനാളുകളെക്കുറിച്ച്‌-വിമോചനസമരകാലത്തെക്കുറിച്ച്‌-ഇന്നത്തെ തലമുറയ്‌ക്കെന്നല്ല അന്നത്തെ തലമുറയ്‌ക്കും അറിയാത്ത വാസ്‌തവങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. തൊണ്ണൂറ്റി ഒന്‍പതിന്റെ ശാരീരികാവശതകള്‍ക്ക്‌ തളര്‍ത്താനാവാത്ത വിധം ഉന്നിദ്രമാണ്‌,ആതിരേ, ഇപ്പോഴും റിട്ട.ജസ്റ്റിസ്‌.കൃഷ്‌ണയ്യരുടെ നീതി ബോധവും സാധാരണക്കാര്‍ക്ക്‌ നീതി ഉറപ്പിക്കാനുള്ള പോരാട്ടവും.മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവൃത്തിക്കുന്ന അറുപതോളം സംഘടനകളുടെ ഭാരവാഹിയാണ്‌ ഇന്നും അദ്ദേഹം.``എയ്‌ജ്‌ കനോട്ട്‌ വിദര്‍ ഹര്‍,നോര്‍ കസ്റ്റം സ്റ്റെയ്‌ല്‍ ഹര്‍ ഇന്‍ഫിനിറ്റ്‌ വെറൈറ്റി''എന്ന്‌ ക്ലിയോപാട്രയെക്കുറിച്ചുള്ള ഷേക്‌സ്‌പിയറുടെ നിരീക്ഷണത്തിലെ ലാവണ്യാംശങ്ങള്‍ മാറ്റി അവിടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ പ്രതിഷ്‌ഠിച്ചാല്‍ റിട്ട.ജസ്റ്റിസ്‌.കൃഷ്‌ണയ്യര്‍ക്ക്‌ നല്‍കാവുന്ന ഉദാത്തമായ ആദരമായിരിക്കും ആ വാക്കുകള്‍.
ആതിരേ,സാമൂഹിക നീതി ഉറപ്പാക്കാന്‍ മനുഷ്യത്വപൂര്‍ണമായ വിധികള്‍ കോടതികളില്‍ നിന്നും ഉണ്ടാകണമെന്ന്‌ ഇന്നും റിട്ട.ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു .ജസ്റ്റിസ്‌ കൃഷ്‌ണയ്യരുടെ 99ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലും `` ഇന്ത്യയില്‍ കോടിക്കണക്കിനു പാവപ്പെട്ടവരുണ്ടെങ്കിലും ഇവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഭരണാധികാരികള്‍ക്കു കഴിയുന്നില്ല.ഭരണഘടനയില്‍ വിഭാവന ചെയ്‌തതുപോലുള്ള സമസ്‌തസുന്ദര രാജ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം.സാധാരണക്കാരുടെ ഉയര്‍ച്ചയ്‌ക്ക്‌ ആവശ്യമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ നല്ലൊരു ജനാധിപത്യരാജ്യമായി ഇന്ത്യയ്‌ക്ക്‌ നിലനില്‍ക്കാനാകൂ'' എന്നാണ്‌ അദ്ദേഹം ആഹ്വാനം ചെയ്‌തത്‌. നഴ്‌സിംഗ്‌ മേഖലയില്‍ നടക്കുന്നത്‌ കടുത്ത മനുഷ്യാവകാശലംഘനമാണെന്നും ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ്‌ ബന്ധംആരോപിക്കാമെന്നും നിരീക്ഷിക്കുമ്പോഴും തന്റെ നിലപാടുകളില്‍ കാലത്തിനൊരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ റിട്ട.ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ പ്രഖ്യാപിക്കുകയായിരുന്നു.`` ഒരോ പൗരന്മാരുടെയും കണ്ണുകളിലെ കണ്ണീര്‍ ഒപ്പേണ്ടത്‌ ഒരു രാഷ്ട്രനേതാവിന്റെ കടമയാണ്‌. ദശലക്ഷം കണ്ണുകളിലെ നീരൊഴുക്ക്‌ തടഞ്ഞില്ലെങ്കില്‍ താങ്കളുടെ അധികാരം പിന്നെന്തിന്‌? പ്രപഞ്ചത്തിന്റെ മാഗ്നാകാര്‍ട്ട അവഗണിക്കരുത്‌. ശക്തമായ എക്‌സിക്യൂട്ടിവിനേയും ശബ്ദായമാനമായ നിയമസഭകളേയും നിലക്കുനിര്‍ത്താത്ത നീതിപീഠമോ? നിയമം എന്നാല്‍ ജീവന്റെ നിയമമാണ്‌. നാം ആര്‍ക്കും നിയമം നിഷേധിക്കരുത്‌ .നാം ആര്‍ക്കും നീതി വൈകിക്കരുത്‌ .നാം ആര്‍ക്കും നിയമം വില്‍ക്കരുത്‌.അതു കൊണ്ട്‌ പ്രധാനമന്ത്രീ, താങ്കള്‍ ഒരു രാഷ്ട്രനേതാവിന്റെ കടമ ചെയ്യുക`` എന്ന്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാന്‍ മോഹന്‍ സിങ്ങിന്‌ കത്തെഴുതിയപ്പോള്‍,ആതിരേ നീതിയുടെ തളാരത്ത പോരാളിയാണ്‌ ഇന്നും താനെന്ന്‌ അടയാളപ്പെടുത്തുകയായിരുന്നു റിട്ട.ജസ്റ്റിസ്‌.കൃഷ്‌ണയ്യര്‍. ''നെഹ്‌റുവിന്റെ ജീവചരിത്രം വായിച്ചാല്‍ സോഷ്യലിസം, രാജ്യസ്‌നേഹം, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള നടപടിയിലൂടെ ജയില്‍വാസം എന്നിവ എന്തെന്ന്‌ മനസ്സിലാക്കാം. രാഹുലാകട്ടെ ഒരു ദിവസംപോലും ജയില്‍വാസം അനുഭവിച്ചിട്ടില്ല.കൊളോണിയലിസത്തിനെതിരെയോ മുതലാളിത്തത്തിനെതിരെയോ ഒരു നടപടിയുമെടുക്കാതെ രാഹുലിപ്പോള്‍ വി.ഐ.പി ആയിരിക്കുന്നു `` എന്നു തുടങ്ങിയ രൂക്ഷ വിമര്‍ശനങ്ങളോടെ രാഹുല്‍ഗാന്ധിക്ക്‌ കത്തെഴുതിയപ്പോള്‍ ദുഷിക്കുന്ന ,ദുഷിപ്പിക്കുന്ന അധികാരത്തോടും അതിന്റെ കിങ്കരന്മാരോടും താന്‍ അനുരഞ്‌ജനത്തിനില്ല എന്ന പ്രഖ്യാപിക്കുകയായിരുന്നു റിട്ട.ജസ്റ്റിസ്‌.കൃഷ്‌ണയ്യര്‍. ''ദരിദ്രരുടെ മനുഷ്യാവകാശങ്ങള്‍ സമ്പന്നര്‍ക്ക്‌ വേണ്ടി ബലി കഴിക്കരുത്‌. ദരിദ്രരുടെ വോട്ട്‌ വിലയ്‌ക്ക്‌ വാങ്ങി സമ്പന്നര്‍ സര്‍ക്കാറിനുമേല്‍ അധികാരം ചെലുത്തുകയാണ്‌. എന്നാല്‍,സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല.കേരളത്തില്‍ ഭൂമി വളരെ പരിമിതമാണ്‌. വീടില്ലാത്തവരും പട്ടിണിക്കാരുമായ കോടികള്‍ വസിക്കുന്ന കേരളത്തില്‍ നിലനില്‍പ്പിനുവേണ്ടി സമരം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌.ഇവരെ പറിച്ചെറിഞ്ഞ്‌ നിര്‍മിക്കുന്ന വിശാല ഹൈവേകള്‍ സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ളതാണ്‌`` എന്ന്‌, ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ചപ്പോള്‍,ആതിരേ, തന്നിലെ ഇടതുപക്ഷപ്പോരാളിക്ക്‌ ഇന്നും യുവത്വം തന്നെയെന്ന്‌ തെളിയിക്കുകയായിരുന്നു അദ്ദേഹം. മഅദനിയുടെ തടങ്കലിന്‌ പിന്നില്‍ വ്യക്തി വിരോധമാണെന്ന്‌ തുറന്ന്‌ പറയാനുള്ള ചങ്കൂറ്റം കാണിച്ചത്‌ റിട്ട്‌. വി.ആര്‍. കൃഷ്‌ണയ്യരായിരുന്നു.മഅദനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ തന്നെ മൊഴി പിന്‍വലിച്ചു.സ്വന്തം മൊഴി നിഷേധിച്ച്‌ കോടതിയില്‍ കേസും കൊടുത്തിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ തടങ്കല്‍ അന്യായമാണ്‌. എന്തുകൊണ്ടും അദ്ദേഹം ജാമ്യത്തിന്‌ അര്‍ഹനുമാണ്‌. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നത്‌ എല്ലാ ജനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയും അവകാശവുമാണ്‌.മഅദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കല്‍ സമൂഹത്തിന്റെ കര്‍ത്തവ്യമാണ്‌.ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്നാണ്‌ സുപ്രീംകോടതി ആവര്‍ത്തിച്ചു പറഞ്ഞ തത്ത്വം.അതുകൊണ്ട്‌ അദ്ദേഹത്തെ സ്വതന്ത്രനാക്കി കേസ്‌ വാദിക്കാന്‍ അനുവദിക്കണം.സംശയം എന്ന മരത്തിന്റെ തണലില്‍ യുക്തി തോല്‍ക്കുകയും ന്യായം മരിക്കുകയും ചെയ്യുന്നെന്ന പ്രസിദ്ധമായ അമേരിക്കന്‍ അഭിഭാഷകന്റെ അഭിപ്രായം പ്രസക്തമാണെന്നും കൃഷ്‌ണയ്യര്‍ ചൂണ്ടിക്കാട്ടി. ആതിരേ,ബാബരി മസ്‌ജിദ്‌ ഭൂമിയെ സംബന്ധിച്ച അലഹബാദ്‌ ഹൈകോടതി ലഖ്‌നോ ബെഞ്ചിന്റെ വിധി തികച്ചും വിചിത്രമാണ്‌. ``ശരിയായ വിധിയല്ലിത്‌'' കൃഷ്‌ണയ്യര്‍ തുടരുന്നു: ``ഒന്നുകില്‍ ഭൂമി മുസ്ലിംകള്‍ക്ക്‌ കൊടുക്കണം അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക്‌ നല്‍കണം. രണ്ടുമല്ലാതെ മൂന്ന്‌ ജഡ്‌ജിമാര്‍ മൂന്ന്‌ കഷണമാക്കി ഭൂമി വീതിച്ചത്‌ ശരിയല്ല. ഈ വിധി വെറും തന്ത്രമാണ്‌. ന്യായാധിപന്മാര്‍ മതത്തിനും ജാതിക്കും അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അവരിലും വര്‍ഗീയത തീണ്ടിയിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ്‌ ഭൂമി മൂന്ന്‌ കഷണമാക്കിയ നടപടി. രണ്ട്‌ വിഭാഗങ്ങള്‍ തമ്മിലെ വസ്‌തു തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഹൈകോടതി 62 വര്‍ഷം കാത്തിരുന്നത്‌ ലോകത്ത്‌ മറ്റ്‌ എവിടെയും കാണാന്‍ കഴിയില്ല. ഇതിനുവേണ്ടി സുപ്രീം കോടതി സമയം ചെലവഴിച്ചതും ന്യായീകരിക്കാനാകില്ല. വൈകിയ വേളയില്‍ സുപ്രീം കോടതി ഇടപെട്ട്‌ വിധി എപ്പോള്‍ എങ്ങനെ പുറപ്പെടുവിക്കണമെന്ന്‌ നിര്‍ദേശിക്കുകയായിരുന്നു. ഇതാണോ ഒരു സുപ്രീം കോടതിയുടെ ഉത്തരവാദിത്തം. ഹൈകോടതി എന്നത്‌ ഉത്തരവാദിത്തബോധമുള്ള ന്യായാധിപന്മാരുടെ വേദിയാണ്‌. എപ്പോള്‍ വിധി പ്രസ്‌താവിക്കണമെന്ന്‌ അവര്‍ക്കുമേല്‍ ഉത്തരവ്‌ നല്‍കുകയെന്നത്‌ അപമാനകരമാണ്‌. ഒരു ഹൈകോടതി വിധിയുടെ പേരില്‍ 144 ാം വകുപ്പ്‌ പ്രഖ്യാപിച്ച്‌ രാജ്യത്തെ സ്‌തംഭിപ്പിച്ചത്‌ ന്യായീകരിക്കാനാകില്ല. നിരോധാജ്ഞ പ്രഖ്യാപിക്കുകവഴി സര്‍ക്കാര്‍ പൊതുജീവിതമാണ്‌ സ്‌തംഭിച്ചത്‌. ഒരു വസ്‌തു തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരഅഭിപ്രായസ്വാതന്ത്ര്യവും മറ്റ്‌ മനുഷ്യാവകാശങ്ങളും തടഞ്ഞത്‌ ദയനീയം എന്ന്‌ മാത്രമേ പറയാന്‍ കഴിയൂ. നമ്മുടേത്‌ 5000 വര്‍ഷത്തെ പക്വതയും സംസ്‌കാരവുമുള്ള രാജ്യമാണ്‌. ഒരു വിധിയുടെ പേരില്‍ ജനങ്ങള്‍ പരസ്‌പരം യുദ്ധം ചെയ്യുമെന്ന തെറ്റിദ്ധാരണയോടെ ലക്ഷക്കണക്കിന്‌ സൈനികരെയും പൊലീസുകാരെയും വിന്യസിച്ചത്‌ രാജ്യത്തിന്‌ അപമാനകരമാണ്‌. ഇത്തരം നടപടികളിലൂടെ ഇനിയും രാജ്യത്തെ അപമാനിക്കരുതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട്‌ അഭ്യര്‍ഥിച്ചപ്പോള്‍ ഈ വാര്‍ദ്ധക്യകാലത്തും മതനിരപേക്ഷ നീതിബോധത്തിന്റെ മുന്നണിപ്പോരാളിയാണെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കുകയയിരുന്നു റിട്ട.ജസ്റ്റിസ്‌.വി.ആര്‍.കൃഷ്‌ണയ്യര്‍
ഒരു നൂറ്റാണ്ട്‌ ദീര്‍ഘിച്ച ജീവിതത്തിലും അഞ്ചരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൊതുജീവിതത്തിലും ഏറെ സവിശേഷവും സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായ ഘട്ടം,ഐക്യ കേരളത്തിലെ ആദ്യമന്ത്രിസഭയില്‍,മുഖ്യമന്ത്രി ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ മന്ത്രിയായിരുന്ന 28 മാസക്കാലമായിരുന്നു എന്ന്‌ റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നു തലശ്ശേരി കോടതിയില്‍ അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന പ്രാക്ടീസും മികച്ച തൊഴില്‍ ഭാവിയുമണ്ടായിരുന്ന യുവ അഭിഭാഷകനായിരുന്നു അന്ന്‌ അദ്ദേഹം. പൊതുരംഗത്ത്‌ ഒട്ടേറെ സാധ്യതകളുണ്ടായിരുന്നു അഭിഭാഷകവൃത്തിക്ക്‌. .അതുപേക്ഷിച്ചാണ്‌ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയതും കേരളത്തില്‍ എന്നല്ല ലോകത്തില്‍ തന്നെ ആദ്യമായി ബാലറ്റ്‌ രീതിയില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായതും.അതിന്റെ പരിസരം അദ്ദേഹം വിവരിക്കുന്നത്‌ ഇങ്ങനെ: `` നിങ്ങള്‍ക്ക്‌ `പുരോഗമന' ചായ്‌വുണ്ടെങ്കില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളാല്‍ ആകര്‍ഷിക്കപ്പെടും. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്വാധീനം അരുണിമ കലര്‍ന്ന അഭിരുചിയും ചേര്‍ന്ന്‌ എന്റെ വീക്ഷണത്തെ പാകപ്പെടുത്തിയെങ്കിലും, ഒരു തരത്തിലും പ്രഖ്യാപിത സോഷ്യലിസ്റ്റ്‌ പ്രക്ഷോഭങ്ങളൊന്നും കോളേജ്‌ പഠനകാലത്ത്‌ എന്നെ പ്രചോദിപ്പിച്ചില്ല. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകളും നെഹ്‌റുവിന്റെ ആത്മകഥയും വലിയൊരളവില്‍ എന്നെ സ്വാധീനിക്കുകതന്നെ ചെയ്‌തു. എന്റെ അഭിഭാഷകവൃത്തിയുടെ ഭൂമികയായിരുന്ന വടക്കേ മലബാറില്‍ കര്‍ഷകസമരങ്ങളും തൊഴിലാളി വര്‍ഗപ്രക്ഷോഭങ്ങളും സത്യാഗ്രഹപ്രസ്ഥാനവും നാല്‍പ്പതുകളില്‍തന്നെ പുറമേക്ക്‌ പ്രകടമായിത്തുടങ്ങിയിരുന്നു. രാഷ്ട്രീയമായെന്നതിനെക്കാള്‍, തൊഴില്‍പരമായി ഞാനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മനുഷ്യസംബന്ധിയായ കാര്യങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക സാധ്യമല്ല. നിയമപ്രക്രിയയെന്നാല്‍ കക്ഷികളുടെ ദുരിതങ്ങളെ അഭിസംബോധന ചെയ്യലാണ്‌; ന്യായത്തോട്‌ സഹഭാവമുണ്ടാകലാണ്‌; ചൂഷണങ്ങളോടുള്ള പ്രതിരോധമാണ്‌. യാദൃച്ഛികമായിട്ടായാലും സര്‍വകാലത്തേക്കും അതോടെ ഒരാളുടെ മനോഭാവം രൂപപ്പെടും; ജഡതുല്യമായ നിഷ്‌പക്ഷത അതോടെ അസ്‌തമിക്കും. ഈ പ്രക്രിയയില്‍നിന്ന്‌ എനിക്കും മോചനമുണ്ടാവില്ല. വിശ്വസ്‌തനായ ഇടതുപക്ഷ അഭിഭാഷകനായി ഞാന്‍ വീക്ഷിക്കപ്പെട്ടു..`` തൊഴില്‍വിജയം നേടിയ യുവഅഭിഭാഷകന്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അറിയപ്പെടുന്നവന്‍, വിവിധ സംഘടനകളിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി അങ്ങനെയൊരാള്‍ക്ക്‌ ഇടതുപക്ഷ മേല്‍ക്കൈയുള്ളതല്ലായിരിക്കുകയും ചെയ്‌താല്‍ അയാള്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി തന്നെ. സ്വാഭാവികമെന്നോണം, പുതിയ ഭരണഘടന പ്രകാരമുള്ള 1952 ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ വി.ആര്‍.കൃഷ്‌ണയ്യര്‍ സര്‍വസ്വീകാര്യനായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി. മല്‍സരം കടുത്തതായിരുന്നെങ്കിലും, മണ്ഡലം ബഹുസമുദായങ്ങളുള്ളതായിരുന്നെങ്കിലും, വോട്ടു വ്യത്യാസം ഏതാനും ആയിരം മാത്രമായാലും, നിയമസഭാസീറ്റില്‍ അദ്ദേഹം ജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു . കോണ്‍ഗ്രസിനോട്‌ എതിര്‍പ്പുണ്ടായിരുന്നതുകൊണ്ട്‌ മുസ്ലീംലീഗുപോലും പിന്തുണച്ചു. പ്രചാരണവും വോട്ടുപിടിത്തവും പത്രികയിറക്കലും സാക്ഷാല്‍ നെഹ്രുതന്നെ റാലിക്കെത്തുന്ന കോണ്‍ഗ്രസിനെ നേരിടലും ഒക്കെയായി കഠിനമായിരുന്നു തെരഞ്ഞെടുപ്പ്‌. യുവാക്കള്‍ക്ക്‌ വോട്ടവകാശത്തിന്റെ ആദ്യനാളുകളായിരുന്നു അത്‌. മലബാര്‍ അന്ന്‌ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. രാജാജി, കാമരാജ്‌, സി.സുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു മദ്രാസ്‌ നിയമസഭയില്‍ ഭരണപക്ഷബഞ്ചിലെ പ്രമുഖര്‍. ആന്ധ്രകേസരി പ്രകാശം, ജി.നാഗിറെഡ്‌ഢി, പി.രാമമൂര്‍ത്തി തുടങ്ങിയവര്‍ പ്രതിപക്ഷ ബഞ്ചുകളില്‍. ചോദ്യോത്തരവേളയിലും നിയമനിര്‍മ്മാണവേളയിലും പ്രതിപക്ഷത്തുനിന്ന്‌ കാര്യമായി ഇടപെടുന്ന ഒരാളായിട്ടാണ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ ശ്രദ്ധ നേടിയത്‌. അദ്ദേഹം ഓര്‍ക്കുന്നു:``ഒരു അഭിഭാഷകന്‌ തൊഴില്‍പരമായിത്തന്നെ കാര്യങ്ങള്‍ വ്യക്തമായും ബോധ്യപ്പെടുത്തും വിധവും അവതരിപ്പിക്കാന്‍ ശേഷിയുണ്ടാകും. വാക്കിന്റെ കരുത്ത്‌ വളര്‍ത്തിയെടുക്കാന്‍ 1952 മുതല്‍ 56 വരെയുള്ള മദ്രാസ്‌ നിയമസഭയിലെ കാലയളവ്‌ എനിക്ക്‌ ഒട്ടേറെ അവസരമേകി. പാര്‍ലെന്റേറിയന്മാരിലെ അത്ഭുതമായിരുന്ന രാജാജിയായിരുന്നു പ്രധാന പ്രചോദനം'' 1956 അവസാനം, സംസ്ഥാന പുനഃസംഘാടനത്തോടെ മലബാറില്‍ നിന്നുള്ള എം.എല്‍.എമാര്‍ കേരളത്തിലേക്ക്‌ മടക്കി അയക്കപ്പെട്ടു. കേരള നിയമസഭായിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ സ്വാഭാവികമായി സ്ഥാനാര്‍ത്ഥിയായിത്തീര്‍ന്ന കൃഷ്‌ണയ്യര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പിന്തുണയോടെ തലശ്ശേരിയില്‍നിന്ന്‌ വിജയിച്ചു. ഇങ്ങനെയുള്ള പിന്തുണയോടെ ജയിച്ച ഏതാനും സ്വതന്ത്രന്മാരും ചേര്‍ന്ന്‌ പാര്‍ടി നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ കേരളനിയമസഭയിലേക്ക്‌ നടന്ന ആദ്യതിരഞ്ഞെടുപ്പ്‌ `` ബൂര്‍ഷ്വാ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ഭൂരിപക്ഷം നേടിക്കൊടുക്കുകവഴി ചരിത്രസംഭവമായി. ലോകനയതന്ത്രജ്ഞനായി പേരുകേട്ട നെഹ്രു നയിക്കുന്ന കോണ്‍ഗ്രസിനെതിരെയാണ്‌ പാര്‍ടി ആ ജയം നേടിയത്‌ `` കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ അതുല്യനായ നേതാവ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിനെ ജനാധിപത്യപരമായ എല്ലാ കൂടിയാലോചനകള്‍ക്കും ശേഷം മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടി നിയോഗിച്ചു. എറണാകുളത്ത്‌ ഒരു പൊതുയോഗം വിളിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള നിയുക്ത സര്‍ക്കാരിന്റെ തൊഴിലാളി വര്‍ഗ സമീപനത്തെക്കുറിച്ച്‌ പാര്‍ടി നിലപാട്‌ നേതാവെന്ന നിലയില്‍ ഇ.എം.എസ്‌.വ്യക്തമാക്കി. '' അംഗമാകാന്‍ അന്നുതന്നെ വൈകിട്ട്‌ ഇ.എം.എസ്‌ എന്നോട്‌ അഭ്യര്‍ത്ഥിക്കുകയും എന്റെ എതിര്‍പ്പ്‌ മറികടക്കുകയും ചെയ്‌തു.``
അടുത്ത പോസ്റ്റില്‍ വിമോചനസമരകാലം റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ ഓര്‍മ്മിക്കുന്നു

Thursday, July 10, 2014

ഉമ്മന്‍ ചാണ്ടി എട്ടുകാലി മമ്മൂഞ്ഞിനേക്കാള്‍ കൂതറ

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ മാന്യമായ വേതനവും സേവന വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന ഡോ.ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കിട്ടിയിട്ട്‌ വര്‍ഷം രണ്ട്‌ കഴിഞ്ഞു.2012 മെയ്‌ രണ്ടിനാണ്‌ ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.14ജില്ലകളിലും തെളിവെടുപ്പ്‌ നടത്തിയ ശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ.എസ്‌.ബലരാമന്‍, കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവുമായി തുലനപ്പെടുത്തി 13900 രൂപ ഏറ്റവും കുറഞ്ഞ ശമ്പളമായി നല്‍കണമെന്നായിരുന്നു കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌.കേരളത്തില്‍ എത്ര സ്വകാര്യ ആശുപത്രികള്‍ ഈ ശമ്പളം നല്‍കുന്നുണ്ടെന്ന്‌ അന്വേഷിക്കാന്‍ പോലും ഈ രണ്ട്‌ വര്‍ഷമായിട്ട്‌ ഉമ്മന്‍ ചാണ്ടി തയ്യറായിട്ടില്ല.അതിന്‌ മനസ്സ്‌ വച്ചിട്ടില്ല.ഡോ.ബലരാമന്‍ കമ്മിറ്റിയുടെ ശിപാര്‍ശ കൃത്യമായി നടപ്പിലാക്കിയാല്‍ വിദേശത്തെ സംഘര്‍ഷ മേഖലകളില്‍ ജീവന്‍ പണയം വച്ച്‌ ജോലിചെയ്യാനായി കേരളത്തിലെ ഒരു നഴ്‌സും കിടപ്പാടം പണയം വയ്‌ക്കില്ല;ബ്ലേഡുകാരനില്‍ നിന്ന്‌ പലിശയ്‌ക്ക്‌ പണം വാങ്ങില്ല.മനുഷ്യത്വത്തിന്റെ മേമ്പൊടിയുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉമ്മന്‍ ചാണ്ടി നേരത്തെ കാണിച്ചിരുന്നെങ്കില്‍, ഇന്ന്‌ ഇറാഖില്‍ നിന്ന്‌ ഇത്രയും പേര്‍ക്ക്‌ വെറും കൈയ്യുമായി മടങ്ങേണ്ടി വരുമായിരുന്നില്ല.
വൈക്കം മുഹമദ്‌ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനേക്കാള്‍ കൂതറയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന്‌ വ്യക്തമാക്കാനാണ്‌ ഇറാഖില്‍ 46 മലയാളി നഴ്‌സുമാരെ സുന്നിവിമതര്‍ ബന്ദികളാക്കിയതെന്ന്‌ വിശ്വസിക്കാനാണ്‌ ,ആതിരേ,ഇപ്പോള്‍ എനിക്കിഷ്ടം.ഞാനും മുതലച്ചാരും ചേര്‍ന്ന്‌ പോത്തിനെ കൊന്നെന്ന്‌ വീമ്പിളക്കിയ മാക്രിക്ക്‌ ഉമ്മന്‍ ചാണ്ടിയേക്കാള്‍ വിനയമുണ്ടെന്നും ഞാന്‍ കരുതുന്നു. ഉമ്മന്‍ ചാണ്ടിയുടേയും സുഷമസ്വരാജിന്റേയും കണിശത നിറഞ്ഞ നയതന്ത്രജ്ഞതയാണ്‌ നഴ്‌സുമാരുടെ മോചനത്തിന്‌ കാരണമായതെന്നും രക്ഷക പരമ്പരയിലെ വര്‍ത്തമാനകാല അവതാരമാണ്‌ ഉമ്മന്‍ ചാണ്ടിയെന്നും എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ മൂട്ടില്‍ ആലുകിളിര്‍പ്പിക്കുന്നതായിരുന്നു, ആതിരേ, മടങ്ങിയെത്തിയ നഴ്‌സുമാര്‍ സുന്നി വിമതരെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍.അവര്‍ ഭീകരവാദികളായിരുന്നില്ല കരുതലുള്ള ആങ്ങളമാരായിരുന്നു എന്ന സത്യം വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സോഷ്യല്‍മീഡിയ ചാവേറുകള്‍ ചോദിച്ചത്‌ ``എന്നാല്‍ പിന്നെ അവരോടൊപ്പം കഴിഞ്ഞാല്‍ പോരായിരുന്നോ ''എന്നാണ്‌.ഈ ചോദ്യത്തിലെ അശ്ലീലതയെക്കാള്‍ നികൃഷ്ടമാണ്‌,ആതിരേ, തിരിച്ചുവന്ന നഴ്‌സുമാരുടെ പുനരധിവാസ പ്രശ്‌നത്തില്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പുലര്‍ത്തുന്ന നിസ്സംഗത മന്ത്രിസഭാ പുനസംഘടനയ്‌ക്ക്‌ മാത്രമായി ഡല്‍ഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അതിന്‌ മുന്‍പേ ഇറാഖില്‍ നഴ്‌സുമാര്‍ സുന്നി വിമതരുടെ ബന്ദികളായി കഴിഞ്ഞിരുന്നു.അന്നൊന്നും ഈ നഴ്‌സുമാരുടെ വിഷമം ഉമ്മന്‍ ചാണ്ടിക്ക്‌ വിഷയമേയായിരുന്നില്ല.ഇന്ത്യക്കാരായ 39 നിര്‍മാണത്തൊഴിലാളികളെ വിമതര്‍ ബന്ധികളാക്കി തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത വന്നപ്പോള്‍ സുഷമ സ്വരാജിനും കുലുക്കമുണ്ടായില്ല.പക്ഷേ തികൃത്തില്‍ ബന്ദികളായ നഴ്‌സുമാരുടെ ദുരന്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന്‌ സ്‌കോപ്പുണ്ടെന്ന്‌ മനസ്സിലാക്കിയപ്പോഴാണ്‌,മന്ത്രിസഭ പുനസംഘടനയേക്കാള്‍ മൈലേജ്‌ അവരുടെ വിഷയത്തില്‍ ഇടപെട്ടല്‍ കിട്ടുമെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌,ആതിരേ,ഖദറിന്റെ വഞ്ചനയ്‌ക്കു മേല്‍ ഉമ്മന്‍ ചാണ്ടി രക്ഷകന്റെ കുപ്പായമണിഞ്ഞത്‌. പിന്നെ ഇറാഖിലേയ്‌ക്കുള്ള ഫോണ്‍വിളിയും സുഷമ സ്വരാജിന്റെയടുത്തേയ്‌ക്ക്‌ ഓട്ടവും അതിവേഗം ബഹുദൂരമെന്ന മട്ടിലായിരുന്നു.ബന്ദികളായ നഴ്‌സുമാരുടെ ഔദ്യോഗിക വക്താവായി മാറി ,നിമിഷ നേരം കൊണ്ട്‌ ഉമ്മന്‍ ചാണ്ടി.ഉമ്മന്‍ ചാണ്ടിയോടും കൂടെയുണ്ടായിരുന്ന ചാണ്ടി സാറിനോടും മഞ്ഞളാംകുഴി അലിയോടും ചര്‍ച്ച ചെയ്‌ത്‌ അഭിപ്രായം തേടിയിട്ടേ സുഷമ സ്വരാജ്‌ തന്റെ സീറ്റില്‍ നിന്ന്‌ ഏഴുന്നേല്‍ക്കുകപോലുമുള്ളൂ എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയുടെ കൂലിയെഴുത്തുകാര്‍ പ്രചരിപ്പിച്ചത്‌.സുന്നി വിമതര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കൂടെ പോകാന്‍ തയ്യാറാകാതിരുന്ന നഴ്‌സുമാര്‍ ഉമ്മന്‍ ചാണ്ടി തലയാട്ടിയപ്പോഴാണ്‌``തുലയുന്നെങ്കില്‍ തുലയട്ടേ''എന്നമട്ടില്‍ മൊസൂളുലേയ്‌ക്കുള്ള ബസില്‍ കയറിയതെന്ന്‌ വരെ എഴുതിപ്പിടിപ്പിച്ചാണ്‌,ആതിരേ, കൗശലങ്ങളുടെ ഈ ഗൗഡര്‍ക്ക്‌ നമ്മുടെ മാധ്യമ തൊമ്മിമാര്‍ വിധേയത്വത്തോടെ സ്‌തുതി പാടിയത്‌.
സംഭവങ്ങളുടെ പരിണതി നഴ്‌സുമാരുടെ മോചനത്തോളമെത്തിച്ചത്‌ സത്യത്തില്‍ അജിത്‌ ഡോവല്‍ എന്ന മോഡിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.ഇറാഖില്‍ ഇന്ത്യക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ തന്നെ ഡോവല്‍ പണി തുടങ്ങിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള ടീമിന്റെ നായകനായി ഡോവലിനെത്തന്നെ മോഡി നിയോഗിച്ചു. സഹായിക്കാനുണ്ടായിരുന്നത്‌ ഇന്റലിജന്‍സ്‌ ബ്യൂറോ ഡയറക്ടര്‍ സയിദ്‌ അസിഫ്‌ ഇബ്രാഹിമും റോ മേധാവി അലോക്‌ ജോഷിയും . കാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേത്‌ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികതലത്തില്‍ ഏകോപിപ്പിച്ചു. സുഷമ സ്വരാജിന്‌ ഇക്കാര്യം അറിയാമായിരുന്നു.പക്ഷേ ഭാവിച്ചില്ല.അതു കൊണ്ടാണ്‌, ആതിരേ, ഇറാഖിലെ നഴ്‌സുമാരുടെ ദ്വിഭാഷി മാത്രമായിരുന്ന ഉമ്മന്‍ ചാണ്ടി ഉത്തരം താങ്ങുന്ന പല്ലിയായി വാലു പൊക്കിയത്‌. ജൂണ്‍ 25 ന്‌ തന്നെ ഡോവലും അസിഫ്‌ ഇബ്രാഹിമും രഹസ്യമായി ഗള്‍ഫിലേയ്‌ക്ക്‌ പറന്നിരുന്നു.നഴ്‌സുമാരെ തടവിലാക്കിയ സുന്നി തീവ്രവാദി സംഘടനയായ ഐഎസ്‌ഐഎസുമായി ഇടപെടാന്‍ ഇന്ത്യ ആശ്രയിച്ചത്‌ സൗദി അറേബ്യയെയും ടര്‍ക്കിയെയും സിറിയയെയുമായിരുന്നു. ഇറാഖില്‍ നിന്ന്‌ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇന്ത്യ വന്‍ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. രണ്ട്‌ കപ്പല്‍ ഇറാഖിലെ ബസ്ര തുറമുഖത്ത്‌ തയ്യാറാക്കി നിറുത്തിയിരുന്നു. ഇതിനുപുറമേ ഏതു ഘട്ടത്തിലും നജഫ്‌, കര്‍ബല, ബസ്ര, ബാഗ്‌ദാദ്‌ എന്നിവിടങ്ങളിലേയ്‌ക്ക്‌ അയയ്‌ക്കാന്‍ മൂന്ന്‌ എയര്‍ ഇന്ത്യ വിമാനവും ഒരു വ്യോമസേനാ വിമാനവും സജ്ജമാക്കിയിരുന്നു. അതിലൊന്നാണ്‌ നഴ്‌സുമാരെ കൊണ്ടുവരാന്‍ ഇര്‍ബിലിലേക്ക്‌ പറന്നത്‌. ഹീനമായ ഗ്രൂപ്പ്‌ കളിക്കും നിന്ദ്യമായ അഴിമതിക്കുമപ്പുറം മിഴിയും മനസ്സുമെത്താത്ത ഉമ്മന്‍ ചാണ്ടിക്ക്‌, ആതിരേ, നയതന്ത്ര രംഗത്തെ `അണ്‍കണ്‍വെന്‍ഷണല്‍-ക്രൈസിസ്‌ മാനേജ്‌മെന്റും ഡീലിംഗ്‌സും'ചുക്കുമല്ല,ചുണ്ണാമ്പുമല്ല. അതിന്റെ തെളിവാണ്‌ ഇറാഖില്‍,സംഘര്‍ഷമേഖലയില്‍ കഴിയുന്ന മറ്റ്‌ നഴ്‌സുമാരെക്കുറിച്ച്‌ അദ്ദേഹം പുലര്‍ത്തുന്ന മൗനം.ഏറ്റവും ചുരുങ്ങിയത്‌ 800 നഴ്‌സുമാരെങ്കിലും ഈ മേഖലയില്‍ നിന്ന്‌ നാട്ടിലെത്താന്‍ ആഗ്രഹിച്ചു കഴിയുന്നുണ്ട്‌.അവര്‍ക്ക്‌ വേണ്ടി, മാധ്യമസിന്‍ഡിക്കേറ്റുകള്‍ ഊതിവീര്‍പ്പിച്ച ഈ ചാണക്യനെന്തു ചെയ്യാന്‍ കഴിയും?ഇതുവരെ അവരെക്കുറിച്ച്‌ ഗൗരവമുള്ള ഒരു ആശങ്കാപ്രകടനം പോലും ഉമ്മന്‍ ചാണ്ടിയില്‍ നിന്നുണ്ടായിട്ടില്ലെല്ലോ.
അപ്പോള്‍ തിരിച്ചെത്തിയവരുടെ പുനരധിവാസത്തെക്കുറിച്ച്‌ ഉമ്മന്‍ ചാണ്ടിയോട്‌ ചോദിക്കുന്നവരാണ്‌ വിഢികള്‍.അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം.പുനരധിവാസമെല്ലാം പിന്നീട്‌ ആലോചിക്കാവുന്നതാണെന്ന്‌ പറയുന്നത്‌ സാധാരണക്കാരനല്ല ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്‌.കിടപ്പാടം പണയപ്പെടുത്തിയും ബ്ലേഡില്‍ നിന്ന്‌ പലിശയ്‌ക്ക്‌ പണമെടുത്തും സംഘര്‍ഷ മേഖലകളില്‍ പോലും തൊഴില്‍ തേടിപ്പോകാന്‍ കേരളത്തിലെ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുന്നത്‌ ഇവിടെ ഈ മേഖലയില്‍ നടക്കുന്ന കടുത്ത തൊഴില്‍ ചൂഷണം മൂലമാണ്‌.പഠിക്കാനെടുത്ത ബാങ്ക്‌ ലോണ്‍ തിരിച്ചടയ്‌ക്കാന്‍ പോലുമുള്ള ശമ്പളം കിട്ടുന്നവര്‍,ആതിരേ, കേരളത്തില്‍ വിരളമാണ്‌.ശരാശരിയോ അതിലും താഴേയോ സാമ്പത്തീകസ്ഥിയുള്ള വീടുകളില്‍ നിന്നാണ്‌ നഴ്‌സുമാരുണ്ടാകുന്നത്‌.എളുപ്പത്തില്‍ ജോലികിട്ടാവുന്ന ഒരു പ്രഫഷന്‍ അവര്‍ക്ക്‌ ഇതാണ്‌.രണ്ട്‌ ലക്ഷം വരെ കൊടുത്താണ്‌,ഇറാഖില്‍ നിന്ന്‌ തിരിച്ചെത്തിയവരില്‍ ഭൂരിപക്ഷം പേരും അങ്ങോട്ട്‌ പോയത്‌.ആറ്‌ മാസം പോലുമാകും മുന്‍പ്‌ തിരിച്ചു പോരേണ്ടി വന്നു.ഇതുവരെ ചെയ്‌ത ജോലിയുടെ ശമ്പളമായി ഒരു ചില്ലിക്കാശുപോലും കിട്ടാത്തവര്‍.തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചു നല്‍കിയ ഒരു റോസാപ്പൂവിലും നോര്‍ക്കയുടെ വകയായ 5000 രൂപയിലും ഉത്തരവാദിത്തമൊതുക്കി,വീണ്ടും മന്ത്രിസഭാ പുനസംഘടനയുടെ അശ്ലീലതയിലേയ്‌ക്ക്‌ ഊളിയിട്ടുകഴിഞ്ഞു ഉമ്മന്‍ ചാണ്ടി.
കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ മാന്യമായ വേതനവും സേവന വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന ഡോ.ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കിട്ടിയിട്ട്‌ വര്‍ഷം രണ്ട്‌ കഴിഞ്ഞു.2012 മെയ്‌ രണ്ടിനാണ്‌ ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.14ജില്ലകളിലും തെളിവെടുപ്പ്‌ നടത്തിയ ശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ.എസ്‌.ബലരാമന്‍, കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവുമായി തുലനപ്പെടുത്തി 13900 രൂപ ഏറ്റവും കുറഞ്ഞ ശമ്പളമായി നല്‍കണമെന്നായിരുന്നു കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌.കേരളത്തില്‍ എത്ര സ്വകാര്യ ആശുപത്രികള്‍ ഈ ശമ്പളം നല്‍കുന്നുണ്ടെന്ന്‌ അന്വേഷിക്കാന്‍ പോലും ഈ രണ്ട്‌ വര്‍ഷമായിട്ട്‌ ഉമ്മന്‍ ചാണ്ടി തയ്യറായിട്ടില്ല.അതിന്‌ മനസ്സ്‌ വച്ചിട്ടില്ല.ഡോ.ബലരാമന്‍ കമ്മിറ്റിയുടെ ശിപാര്‍ശ കൃത്യമായി നടപ്പിലാക്കിയാല്‍ വിദേശത്തെ സംഘര്‍ഷ മേഖലകളില്‍ ജീവന്‍ പണയം വച്ച്‌ ജോലിചെയ്യാനായി കേരളത്തിലെ ഒരു നഴ്‌സും കിടപ്പാടം പണയം വയ്‌ക്കില്ല;ബ്ലേഡുകാരനില്‍ നിന്ന്‌ പലിശയ്‌ക്ക്‌ പണം വാങ്ങില്ല.മനുഷ്യത്വത്തിന്റെ മേമ്പൊടിയുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉമ്മന്‍ ചാണ്ടി നേരത്തെ കാണിച്ചിരുന്നെങ്കില്‍, ഇന്ന്‌ ഇറാഖില്‍ നിന്ന്‌ ഇത്രയും പേര്‍ക്ക്‌ വെറും കൈയ്യുമായി മടങ്ങേണ്ടി വരുമായിരുന്നില്ല.
വിശപ്പും വേവലാതിയും കടഭാരവുമായി തിരിച്ചെത്തിയവര്‍ ഇവിടെ.എങ്ങനെയെങ്കിലും ജീവനും കൊണ്ട്‌ നാട്ടിലെത്താന്‍ വെമ്പല്‍ പൂണ്ട്‌ മലയാളി നഴ്‌സുമാര്‍ അവിടെ,ഇറാഖില്‍ .ആതിരേ,ഇവരെയെല്ലാം അവരുടെ ദുരിതങ്ങളില്‍ ഉപേക്ഷിച്ച്‌ രാഷ്ട്രീയ അതിജീവനത്തിന്റെ ഹീനതകളില്‍ അഭിരമിക്കുന്ന ഉമ്മന്‍ ചാണ്ടി എട്ടുകാലിമമൂഞ്ഞിനേക്കാള്‍ കൂതറയല്ലെന്നോ?

Thursday, July 3, 2014

റാന്‍ മൂളിക്കാനൊരു തഹസില്‍ദാറും സ്‌ത്രീകള്‍ക്ക്‌ സന്ദര്‍ശനാനുമതി നിഷേധിക്കുന്ന വൈസ്‌ചാന്‍സലറും

വിദ്യാഭ്യാസത്തിലും സാക്ഷരതയിതുമൊക്കെ എത്ര മുന്നേറിയാലും മലയാളി സ്‌ത്രീകള്‍ക്ക്‌ എന്നും വിവേചനത്തിന്റെ കയ്‌പ്പുനീര്‍ കുടിക്കേണ്ടി വരുമെന്നും അത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം തുടര്‍ന്നു കൊണ്ടിരിക്കുമെന്നുമാണ്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌.നീചമായ ജാതി ചിന്തയും നഗ്നമായ ലിംഗ വിവേചനവും കാണിച്ചിട്ടും കണ്ണൂര്‍ ഇരിട്ടി തഹസീല്‍ദാറിനെതിരേയോ കാലിക്കട്ട്‌ വാഴ്‌സിറ്റി ചാന്‍സലര്‍ക്കെതിരായോ ഇതുവരെ നടപടിയുണ്ടായിട്ടില്ല.കേരളത്തെ നൂറ്റാണ്ടുകളോളം പിന്നാക്കം കൊണ്ടുപോകുന്ന ഈ അഹന്തയെക്കുറിച്ചറിഞ്ഞിട്ടും മൗനം പാലിക്കുകയാണ്‌ ലിംഗസമത്വത്തിന്‌ വേണ്ടി പോരാടുന്ന വനിതാസംഘടനകളും സംസ്ഥാനത്തെ പുരോഗമന- യുവജന സംഘടനകളും. സച്ചിനെ അറിയില്ലെന്ന്‌ പറഞ്ഞതിന്റെ പേരില്‍ മറിയം ഷെറപ്പോവയെ ,അവരുടെ ഫേസ്‌ബുക്ക്‌ വാളില്‍,മലായളത്തിലെ തെറിപ്പദങ്ങള്‍ കൊണ്ട്‌ മൂടുന്ന പ്രതികരണ ശേഷികള്‍ ഇരിട്ടി തഹസില്‍ദാറിനോടും കാലിക്കട്ട്‌ വാഴ്‌സിറ്റി ചാന്‍സലറോടും അനുരഞ്‌ജനപ്പെട്ടത്‌ മലയാളികളുടെ അപായകരമായ സാമൂഹിക പരിണതിയുടെ സൂചകമാണ്‌.
ആതിരേ,ജാതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെങ്കില്‍ തനിക്കുമുന്നില്‍ തെയ്യം തോറ്റം പാടി സമുദായാചാരം പ്രദര്‍ശിപ്പിച്ച്‌ റാന്‍ മൂളണമെന്ന്‌ ശഠിച്ച തഹസില്‍ദാര്‍ തമ്പ്രാനും തന്നെ കാണാന്‍ സ്‌ത്രീകളെ അനുവദിക്കില്ലെന്ന്‌ സര്‍ക്കുലര്‍ ഇറക്കിയ വൈസ്‌ ചാന്‍സലര്‍ തമ്പ്രാനുംകേരളത്തിലാണ്‌ ജീവിക്കുന്നതെന്ന്‌ പറയുമ്പോള്‍,നാമൊക്കെ അഭിമാനിക്കുന്ന സാമൂഹിക നവോത്ഥാനവും സാക്ഷരതാ മുന്നേറ്റവും എത്ര അശ്ലീലകരമാണ്‌! വിദ്യാഭ്യാസത്തിലും സാക്ഷരതയിതുമൊക്കെ എത്ര മുന്നേറിയാലും മലയാളി സ്‌ത്രീകള്‍ക്ക്‌ എന്നും വിവേചനത്തിന്റെ കയ്‌പ്പുനീര്‍ കുടിക്കേണ്ടി വരുമെന്നും അത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം തുടര്‍ന്നു കൊണ്ടിരിക്കുമെന്നുമാണ്‌, ആതിരേ, ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌.നീചമായ ജാതി ചിന്തയും നഗ്നമായ ലിംഗ വിവേചനവും കാണിച്ചിട്ടും കണ്ണൂര്‍ ഇരിട്ടി തഹസീല്‍ദാറിനെതിരേയോ കാലിക്കട്ട്‌ വാഴ്‌സിറ്റി ചാന്‍സലര്‍ക്കെതിരായോ ഇതുവരെ നടപടിയുണ്ടായിട്ടില്ല.കേരളത്തെ നൂറ്റാണ്ടുകളോളം പിന്നാക്കം കൊണ്ടുപോകുന്ന ഈ അഹന്തയെക്കുറിച്ചറിഞ്ഞിട്ടും മൗനം പാലിക്കുകയാണ്‌ ലിംഗസമത്വത്തിന്‌ വേണ്ടി പോരാടുന്ന വനിതാസംഘടനകളും സംസ്ഥാനത്തെ പുരോഗമന- യുവജന സംഘടനകളും. സച്ചിനെ അറിയില്ലെന്ന്‌ പറഞ്ഞതിന്റെ പേരില്‍ മറിയം ഷെറപ്പോവയെ ,അവരുടെ ഫേസ്‌ബുക്ക്‌ വാളില്‍,മലായളത്തിലെ തെറിപ്പദങ്ങള്‍ കൊണ്ട്‌ മൂടുന്ന പ്രതികരണ ശേഷികള്‍ ഇരിട്ടി തഹസില്‍ദാറിനോടും കാലിക്കട്ട്‌ വാഴ്‌സിറ്റി ചാന്‍സലറോടും അനുരഞ്‌ജനപ്പെട്ടത്‌, ആതിരേ,മലയാളികളുടെ അപായകരമായ സാമൂഹിക പരിണതിയുടെ സൂചകമാണ്‌. പേരാവൂര്‍ മണത്തണയിലെ ഐശ്വര്യ പ്രകാശനാണ്‌ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെജാതിവംശ ചിന്തയുടെ ഇരയായി സര്‍ക്കാര്‍ ഓഫീസില്‍ അപമാനിക്കപ്പെട്ടത്‌. കോളജ്‌ പ്രവേശനത്തിനായാണ്‌ ഐശ്വര്യ പ്രകാശന്‍ ജാതി സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷിച്ചത്‌.പട്ടികജാതിയിലുള്‍പ്പെടുന്ന വണ്ണാന്‍ സമുദായാംഗമാണ്‌ ഐശ്വര്യ. സമുദായാചാരവും കലയുമായ തെയ്യം തോറ്റം പാട്ടും നാട്യം പഠിക്കലും ശാസ്‌ത്രീയമായി വേണം അഭ്യസിക്കാന്‍. പ്രധാനമായും ഇതു കേട്ടും കണ്ടുമാണ്‌ പഠിക്കണ്ടത്‌. ഈ കലയില്‍ മികവു പ്രകടിപ്പിക്കുന്ന സമുദായാംഗങ്ങള്‍ക്കു ക്ഷേത്രാധികാരികള്‍ പട്ടും വളയും നല്‍കുന്ന കീഴ്‌വഴക്കമുണ്ട്‌.മൂന്നുവട്ടം റാന്‍ മൂളിയാണ്‌ സമുദായാംഗങ്ങള്‍ തമ്പ്രാനില്‍ നിന്ന്‌ അംഗീകാരമേറ്റുവാങ്ങുക. അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റു ലഭിക്കുന്നതിന്‌ ഇതേ രീതിയിലുള്ള കീഴ്‌വഴക്കം നടത്തണമെന്നാണ്‌, ആതിരേ, തഹസീല്‍ദാറുടെ നിര്‍ബന്ധം.അത്‌ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ്‌ ഐശ്വര്യയുടെ നിലപാട്‌. ഐശ്വര്യയുടെ പിതാവ്‌ വി.കെ. പ്രകാശന്‍ വണ്ണാന്‍(എസ്‌.സി) സമുദായത്തില്‍ പെട്ട ആളും മാതാവ്‌ ശാലിയ (ഒ.ബി.സി)യില്‍ പെട്ട ആളുമാണ്‌. വണ്ണാന്‍ സമുദായത്തിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ പാലിച്ചും ആ സമുദായത്തിന്റെ സാമൂഹികാവസ്ഥയിലുമാണ്‌ ഐശ്വര്യയുടെ ജീവിതവും. അതുകൊണ്ടാണു ഡിഗ്രിതലം വരെയും എസ്‌.സി. ജാതിസര്‍ട്ടിഫിക്കറ്റു തന്നെ ലഭിച്ചത്‌. ഐശ്വര്യയുടെ അനുജത്തി അമൃത പ്രകാശനും രണ്ടാഴ്‌ച മുമ്പ്‌ ഇരിട്ടി താലൂക്കില്‍ നിന്നു തന്നെ എസ്‌.സി. ജാതി സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിരുന്നു.ജാതി സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷ പരിശോധിച്ച്‌ വണ്ണാന്‍ സമുദായത്തില്‍ പെട്ട ആളാണെന്നു വ്യക്തമാക്കി വില്ലേജ്‌ ഓഫീസര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതിനു ശേഷമാണ്‌, ആതിരേ, തഹസില്‍ദാര്‍ കുലത്തൊഴില്‍ വൈദഗ്‌ധ്യം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍, പട്ടികജാതിക്കാരുടെ സാമൂഹിക പശ്ചാത്തലമില്ലാത്ത മിശ്ര വിവാഹിതരുടെ മക്കള്‍ക്ക്‌ ജാതി ആനുകൂല്യം നല്‍കാനാവില്ലെന്ന സുപ്രീം കോടതി-ഹൈക്കോടതി ഉത്തരവും കിര്‍ത്താഡ്‌സ്‌ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ്‌ ഉദ്യോഗസ്ഥര്‍ ജാതിസര്‍ട്ടിഫിക്കറ്റ്‌ നിഷേധിക്കുന്നത്‌. പ്രഫഷണല്‍ കോളജ്‌ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ മിശ്രവിവാഹിതരിലെ ഒരു പങ്കാളി പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നതുകൊണ്ട്‌ മാത്രം അവരുടെ മക്കള്‍ ആനുകൂല്യത്തിന്‌ അര്‍ഹരാകില്ലെന്നും സാമുഹികസ്ഥിതി പരിഗണിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. ഈ കേസിലെ വിധി മറ്റു കേസുകള്‍ക്കു ബാധകമാകില്ലെന്ന്‌, ആതിരേ, സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നതുമാണ്‌.എന്നിട്ടാണ്‌ തെയ്യം തോറ്റം പാറാനും റാന്‍ മൂളാനും തഹസീല്‍ദാര്‍ നിര്‍ബന്ധിച്ചത്‌.മാധ്യമങ്ങളിലൂടെ ഐശര്യ പ്രകാശന്റെ അവസ്ഥ പുറത്ത്‌ വന്നിട്ടും പിന്തുണയുമായെത്താന്‍ പുരോഗമന സംഘടനകളോ യുവജന സംഘടനകളോ വനിതാ സംഘടനകളോ ഇതുവരെ തയ്യാറാകാത്തത്‌ ജാതിചിന്തയുടെ ഉന്മൂലനത്തിനായി കേരളത്തിലെ നവോത്ഥാന നായകര്‍ നടത്തിയ ധിരോദത്തമായ പോരാട്ടങ്ങളെ നിന്ദിക്കുന്നതിനും നിസാരവത്‌ക്കരിക്കുന്നതിനും തുല്യമാണ്‌.സവര്‍ണ ജാതിചിന്തയിലും അതിന്റെ പുരോഗമനവിരുദ്ധതയിലും അഭിരമിക്കുന്ന ബിജെപിക്ക്‌ ,കേരളത്തില്‍, അഭൂതപുര്‍വമായ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ ഇത്തരം ജാതിവിവേചനത്തിന്റെ ഇരകള്‍ ഇനിയും സൃഷ്ടിക്കപ്പെടുമെന്ന ഭീഷണാവസ്ഥ കണ്ടില്ലെന്ന്‌ നടിച്ചു കൂടാ. സമാനമായ ദൂഷിതാവസ്ഥ സൃഷ്ടിച്ച്‌ താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ ക്ഷേത്രാനുമതി നിഷിദ്ധമായിരുന്ന കാലത്തെ അനുസ്‌മരിപ്പിച്ച്‌ കൊണ്ടാണ്‌, ആതിരേ, വടക്കന്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ അഹന്ത വാലുപൊക്കിയിരിക്കുന്നത്‌ . വനിതകള്‍ക്ക്‌ ചേംബറില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിക്കൊണ്ട്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാല വി.സി ജൂണ്‍ 28നാണ്‌ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. സ്‌ത്രീ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഏറെ മുമ്പിലെന്ന്‌ അഭിമാനിക്കുന്ന മലയാളികളെ ഒന്നാകെ അപമാനിക്കുകയാണ്‌, സ്‌ത്രീകള്‍ക്ക്‌ സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയിലൂടെ കാലിക്കറ്റ്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ .സംസ്ഥാനത്ത്‌ ഏറ്റവുമധികം കോളേജുകള്‍ അഫിലിയേറ്റ്‌ ചെയ്‌തിരിക്കുന്ന സര്‍വ്വകലാശാലയാണ്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാല. 280 ലധികം കോളേജുകള്‍. വിവിധ കോളേജുകളിലായി ആയിരക്കണക്കിനു വിദ്യാര്‍ഥിനികളാണ്‌ സര്‍വ്വകലാശാലക്കു കീഴില്‍ പഠിക്കുന്നത്‌. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരും അദ്ധ്യാപികമാരും വേറെയും. ഇവരെയൊക്കെ അവഹേളിക്കുന്നതും വാഴ്‌സിറ്റിയില്‍ വിവേചനപൂര്‍ണ്ണമായ ഭരണ നിര്‍വഹണം അനുവദിക്കുന്നതുമാണ്‌ പുതിയ സര്‍ക്കുലര്‍. ചാവേര്‍ വനിതകളെയും അത്തരം ഗുണ്ടകളെയും മുന്നില്‍ കണ്ട്‌ സ്വയംരക്ഷ എന്ന ചിന്തയില്‍ നിന്നാണത്രേ ഇത്തരമൊരു വിശേഷപ്പെട്ട സര്‍ക്കുലര്‍ ഇറക്കാന്‍ വിസി മുതിര്‍ന്നത്‌. മാന്യ സ്‌ത്രീകളെ പരാമര്‍ശിച്ചിട്ടില്ലെന്ന്‌ വിസി എടുത്തു പറയുന്നു. തന്നെ അപായപ്പെടുത്താനും ആക്രമിക്കാനും സംഘടിത നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ സുരക്ഷ കര്‍ക്കശമാക്കി ഉത്തരവ്‌ ഇറക്കിയതെന്നു വാദിക്കുന്ന വിസി, അക്രമിക്കാന്‍ വരുന്നവര്‍ സ്‌ത്രീകള്‍ ആയിരിക്കുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു എന്നതാണ്‌, ആതിരേ, ഞെട്ടിപ്പിക്കുന്ന വാസ്‌തവം.സ്‌ത്രീകള്‍ക്ക്‌ പങ്കാളിത്തം കുറഞ്ഞ ഭരണ പരിഷ്‌കരണ പ്രക്രിയകള്‍ വാഴ്‌സിറ്റിയില്‍ നടപ്പിലാക്കുക വഴി വിസിയുടെ മനോനില എന്തെന്ന സംശയമാണ്‌ ബാക്കി നില്‍ക്കുന്നത്‌. യൂണിവേഴ്‌സിറ്റിയുടെ ഭൂമി ലീഗിന്റെ സ്വകാര്യ ട്രസ്റ്റുകള്‍ക്ക്‌ കൈമാറാനുള്ള നീക്കത്തെ എതിര്‍ത്തതും കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്ന്‌ 1,47,500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്നതിന്‌ പുറമേ കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസറായിരിക്കെ സ്വയം വിരമിച്ച അദ്ദേഹം പെന്‍ഷന്‍ ഇനത്തില്‍ 49,668 രൂപയും ഓരോ മാസവും വാങ്ങുന്നത്‌ ചൂണ്ടിക്കാട്ടി സര്‍വീസ്‌ സംഘടനകള്‍ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയതും കാലിക്കട്ട്‌ വാഴ്‌സിറ്റി പ്രോ വൈസ്‌ചാന്‍സലര്‍ കെ. രവീന്ദ്രനാഥിനെപ്പോലെ സര്‍വകലാശാല വിസി ഡോ. എം. അബ്ദുള്‍ സലാമും വ്യാജ വിസയില്‍ വിദേശസന്ദര്‍ശനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതുമാണ്‌ തന്നെ അപായപ്പെടുത്താനും ആക്രമിക്കാനും നടത്തുന്ന സംഘടിതനീക്കമായി വൈസ്‌ ചാന്‍സലര്‍ വ്യാഖ്യാനിക്കുന്നത്‌.അബ്ദുറബ്ബ്‌ എന്ന വിവരദോഷിത്തം കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയായി തുടരുന്നതിന്റെ ആസുരമായ പരിണതിയാണ്‌, ആതിരേ, ഡോ.എം.അബ്ദുള്‍ സലാമും അദ്ദേഹത്തിന്റെ തോന്ന്യാസങ്ങളും.
എന്നാല്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്‌ത്രീ വിരുദ്ധവും വിവേചനപരവുമായ ഈ നിലപാടിനെതിരെ ലിംഗ സമത്വത്തിനും ലിംഗ നീതിക്കും വേണ്ടി മുറവിളിക്കുന്ന വനിതാ സംഘടനകളൊന്നും പ്രതികരിക്കാതെ മൗനം പുലര്‍ത്തുന്നതാണ്‌ അബ്ദുറബ്ബിനേക്കാളും അബ്ദുള്‍ സലാമിനേക്കാളും ഭയാനകം . സമൂഹത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട്‌ മാന്യതയും മാത്യകയുമാകേണ്ട ഒരു തഹസില്‍ദാറില്‍ നിന്നും ഒരു വാഴ്‌സിറ്റി വൈസ്‌ ചാന്‍സലറില്‍ നിന്നുമാണ്‌ മാനുഷിക മൂല്യങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നീചനടപടികള്‍ ഉണ്ടായിരിക്കുന്നത്‌.എന്നിട്ടും പ്രതികരിക്കാതിരിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ മാനസികഭാവമാണ്‌, ആതിരേ, ഇതിലൊക്കെ ആപത്‌ക്കരം.

Tuesday, July 1, 2014

പച്ച ബോര്‍ഡ്‌ അല്ല, അബ്ദുറബ്ബാണ്‌ പ്രശ്‌നം

വിവരക്കേടും വിവേകമില്ലായമയും അധികാരധര്‍ഷ്ട്യവുമാണ്‌ മുന്‍ ഉപമുഖ്യമന്ത്രി അവുഖാദര്‍ കുട്ടി നഹയുടെ പുത്രനായ പി.കെ അബ്ദുറബ്ബിനെ വിവാദങ്ങളുടെ കേന്ദ്രത്തില്‍ പ്രതിഷ്‌ഠിക്കുന്നത്‌.കേരളത്തിലെ വിദ്യാഭ്യാസ രംഗം വാണിക്കുകള്‍ക്കും വിവരദോഷികള്‍ക്കുമായി തീറെഴുതി നല്‍കിയത്‌ അബ്ദുറബ്ബാണ്‌.അവസരവാദികളും സ്‌തിതിപാഠകരുമായ ഉദ്യോഗസ്ഥരുടെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമനാ'ണ്‌ പലപ്പോഴും അബ്ദുറബ്ബ്‌.പച്ച ബ്ലൗസും പച്ചക്കോട്ടും മുതല്‍ കോട്ടണ്‍ഹില്‍ വിവാദം വരെ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്‌.മന്ത്രിയെ രസിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ `കൊഞ്ഞാണന്മാര്‍'കുറച്ചൊന്നുമല്ല കിണഞ്ഞ്‌ ശ്രമിക്കുന്നത്‌.ഇത്‌ സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോഴും യുക്തിഭദ്രമായ തീരുമാനമെടുക്കാതെ മന്ദബുദ്ധിയെ പോലെ ചിരിച്ച്‌ അതെല്ലാം ആസ്വദിക്കുന്നതാണ്‌ പ്ര്‌ശ്‌നങ്ങള്‍ക്കെല്ലാം കാരണം.
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ തൊടുന്നതെല്ലാം വിവാദമാകുകയോ വിവാദമാക്കുകയോ ചെയ്യുന്ന സാഹചര്യമാണ്‌, ആതിരേ, ഇന്ന്‌ കേരളത്തിലുള്ളത്‌.അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയിലെ സ്‌കൂളുകളിലെ ബ്ലാക്ക്‌ ബോര്‍ഡുകള്‍ മാറ്റി പച്ച ബോര്‍ഡുകളാക്കാനുള്ള തീരുമാനത്തിനെതിരെ പിണറായി വിജയനടക്കമുള്ളവര്‍ പ്രതിഷേധവും ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്‌ അതു കൊണ്ടാകാനേ തരമുള്ളൂ! കോട്ടണ്‍ഹില്‍ വിവാദത്തിന്‌ പിന്നലെയെത്തിയ പച്ച ബോര്‍ഡ്‌ വിവാദം സോഷ്യല്‍ മീഡിയയിലും സജീവമാണ്‌.ലീഗിന്റെ പച്ചവത്‌ക്കരണ പദ്ധതിയുടെ ഭാഗമാണ്‌ ബ്ലാക്ക്‌ ബോര്‍ഡിന്റെ ഈ നിറം മാറ്റം എന്നാണ്‌ ആരോപണം.കെഎസ്‌യുവും എസ്‌എഫ്‌ഐയും ഇതേ നിലപാടു തറയില്‍ നിന്നാണ്‌ അബ്ദുറബ്ബിനെ പ്രതിരോധിക്കുന്നതും അദ്ദേഹത്തോട്‌ പ്രതിഷേധിക്കുന്നതും. പഴയ ബ്ലാക്ക്‌ ബോര്‍ഡിന്റെ സ്ഥാനം പച്ച ബോര്‍ഡും വെള്ള ബോര്‍ഡുമൊക്കെ കൈയടക്കിയിട്ട്‌ ദശാബ്ദങ്ങളായി.വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ രാഷ്ട്രാന്ത്ര നിലവാരമുള്ള സ്‌കൂളുകളിലും കോളേജുകളിലും പച്ച ബോര്‍ഡ്‌ വന്നിട്ട്‌ വര്‍ഷങ്ങളായി.അന്നുന്നുമുണ്ടാകാത്ത വിവാദം അബ്ദുറബ്ബുമായി ബന്ധപ്പെട്ടുയരുമ്പോള്‍ അതിന്‌ സവിശേഷമായ കാര്യകാരണ ബന്ധമുണ്ടാകും.അബ്ദുറബ്ബിന്‌ മുന്‍പ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനും തിരൂര്‍ എംഎല്‍എയുമായ സി.മമ്മൂട്ടി ഈ പരിഷ്‌കാരം തന്റെ മണ്ഡലത്തിലെ സ്‌കൂളികളില്‍ നടപ്പാക്കിയപ്പോഴും ആരും പ്രതിഷേധിച്ചില്ല,വിമര്‍ശിച്ചില്ല.അപ്പോള്‍ അബ്ദുറബ്ബിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടോ, ആതിരേ? ഇല്ലെന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം.സ്‌മാര്‍ട്ട്‌ സ്‌കൂളുകളുടേയും പരിസ്ഥിതിസൗഹൃദ സ്‌കൂളുകളുടേയും കാലത്ത്‌ ബ്ലാക്ക്‌ ബോര്‍ഡിനും പരിഷ്‌ക്കാരമുണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല.എന്നല്ല പരിഷ്‌കാരം ഉണ്ടായേ തീരൂ.എന്നിട്ടും എന്താ ``ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലം കുറ്റം''എന്ന മട്ടില്‍ അബ്ദുറബ്ബിനെ കടിച്ചു കീറുന്നത്‌? ആതിരേ,വിവരക്കേടും വിവേകമില്ലായമയും അധികാരധര്‍ഷ്ട്യവുമാണ്‌ മുന്‍ ഉപമുഖ്യമന്ത്രി അവുഖാദര്‍ കുട്ടി നഹയുടെ പുത്രനായ പി.കെ അബ്ദുറബ്ബിനെ വിവാദങ്ങളുടെ കേന്ദ്രത്തില്‍ പ്രതിഷ്‌ഠിക്കുന്നത്‌.കേരളത്തിലെ വിദ്യാഭ്യാസ രംഗം വാണിക്കുകള്‍ക്കും വിവരദോഷികള്‍ക്കുമായി തീറെഴുതി നല്‍കിയത്‌ അബ്ദുറബ്ബാണ്‌.അവസരവാദികളും സ്‌തിതിപാഠകരുമായ ഉദ്യോഗസ്ഥരുടെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമനാ'ണ്‌ പലപ്പോഴും അബ്ദുറബ്ബ്‌.പച്ച ബ്ലൗസും പച്ചക്കോട്ടും മുതല്‍ കോട്ടണ്‍ഹില്‍ വിവാദം വരെ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്‌.മന്ത്രിയെ രസിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ `കൊഞ്ഞാണന്മാര്‍'കുറച്ചൊന്നുമല്ല കിണഞ്ഞ്‌ ശ്രമിക്കുന്നത്‌.ഇത്‌ സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോഴും യുക്തിഭദ്രമായ തീരുമാനമെടുക്കാതെ മന്ദബുദ്ധിയെ പോലെ ചിരിച്ച്‌ അതെല്ലാം ആസ്വദിക്കുന്നതാണ്‌ പ്ര്‌ശ്‌നങ്ങള്‍ക്കെല്ലാം കാരണം.പ്രശ്‌നങ്ങളെ സമചിത്തതയോടെ സമീപിക്കാനോ വിവാദങ്ങളെ വിവേകപൂര്‍വം വിലയിരുത്താനോ അബ്ദുറബ്ബ്‌ തയ്യറല്ല.പച്ച ബോര്‍ഡിന്റെ കാര്യത്തിലെ മന്ത്രിയുടെ പ്രതികരണം തന്നെയാണ്‌ ആതിരേ,� ഒടുവിലത്തെ ഉദാഹരണം.വിഷയം ചൂടുപിടിച്ചപ്പോള്‍ ``ഞാന്‍ അങ്ങനെ ഒരു ഓര്‍ഡര്‍ കൊടുത്തിട്ടില്ല''എന്ന പ്രസ്‌താവന ഇറക്കി പ്രതിരോധം ചമയ്‌ക്കാനാണ്‌ അബ്ദുറബ്ബ്‌ തയ്യാറായത്‌.പച്ച ബോര്‍ഡാണ്‌ രാഷ്ട്രാന്തര തലത്തില്‍ ഉപയോഗിക്കുന്നതെന്നും പഠനപരിഷകരണങ്ങളുടെ ഭാഗമായാണ്‌ പച്ച ബോര്‍ഡ്‌ സ്ഥാപിക്കുന്നതെന്നും നേരെചൊവ്വേ പറയാനുള്ള സാമന്യയുക്തി മന്ത്രിക്കില്ലാതെ പോയി.സാമാന്യ യുക്തിയും സാമാന്യ ബുദ്ധിയും തൊട്ടുതെറിക്കാത്ത പ്രഖ്യാപനങ്ങളും നടപടികളുമാണല്ലോ എന്നും അബ്ദുറബ്ബില്‍ നിന്നുണ്ടായിട്ടുള്ളത്‌.അതു കൊണ്ടാണല്ലോ വിദ്യാഭ്യാസമേഖലയിലെ അഴിമതിവത്‌ക്കരണം ഇത്ര വ്യാപകവും ആഴത്തിലുമായത്‌. മന്ത്രിയുടെ ഈ മറുപടി,ആതിരേ, വകുപ്പിലെ മറ്റുചില അനാശ്യങ്ങളെ പരോക്ഷമായി സമ്മതിക്കുന്നതുമാണ്‌.തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചില തത്‌പരകക്ഷികളും ഉദ്യോഗസ്ഥരുമാണ്‌ വകുപ്പില്‍ ഭരണം നടത്തുന്നതെന്നാണ്‌ ഇതില്‍ നിന്നും വായിച്ചെടുക്കേണ്ടത്‌.കളിമണ്‍ പാദങ്ങളുള്ള നേതാക്കളും തലയില്‍ കളിമണ്ണ്‌ പോലുമില്ലാത്ത മന്ത്രിമാരുമാണല്ലോ കേരളത്തിന്റെ ശാപം.അവരില്‍ ഒന്നാം സ്ഥാനത്താണ്‌ അബ്ദുറബ്ബിന്റെ സ്ഥാനം.ഔദ്യോഗിക വസതിയുടെ പേര്‌ ഗംഗയില്‍ നിന്ന്‌ ഗ്രേസ്‌ ആക്കിയപ്പോല്‍ തുടങ്ങിയ വിവരക്കേട്‌. സത്യത്തില്‍ പച്ച ബോര്‍ഡല്ല കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ മന്ത്രിയുടെ അനാവശ്യ കൈകടത്തലിന്റെ സൂചിക.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നെത്തുന്ന വാര്‍ത്തകളാണ്‌, ആതിരേ,അബ്ദുറബ്ബിന്റെ കഴിവുകേടിന്റേയും കെടുകാര്യസ്ഥതയുടേയും ഉള്ളു തുറന്ന്‌ കാണിക്കുന്നത്‌.സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ്‌ ചാന്‍സലര്‍മാരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും ആ സ്ഥാനത്തിരിക്കാന്‍ അവര്‍ക്കുള്ള യോഗ്യതയില്ലായ്‌മയും ആ സ്ഥാനത്തെത്താന്‍ അവരില്‍ പലരും നടത്തിയ തരികിടകളും കേരളീയര്‍ക്ക്‌ മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ്‌.മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി വൈസ്‌ ചാന്‍സലര്‍ പദവി പാര്‍ട്ടികള്‍ക്ക്‌ വീതം വച്ചു കൊടുത്തതിന്റെ അപരിഹാര്യമായ തിരിച്ചടിയാണിത്‌.പ്രഗത്ഭമതികള്‍ അലങ്കരിച്ച വൈസ്‌ ചാന്‍സലര്‍ പദവിയിലെത്തുന്നത്‌ സര്‍ട്ടിഫിക്കറ്റ്‌ തിരുത്തുന്ന ക്രിമിനലുകളും ഫെബ്രുവരി 29നും ജൂണ്‍ 31നും നവംബര്‍ 31നും റിസര്‍ച്ച്‌ നടത്തി എന്നവകാശപ്പെടുന്ന തട്ടിപ്പുകാരുമൊക്കെയാണ്‌.വൈസ്‌ ചാന്‍സലറാകാന്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമത്വം കാണിച്ചതിനാണ്‌ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്‌ അടുത്തകാലത്താണ്‌ പിരിച്ചു വിട്ടത്‌.കേരളാ കോണ്‍ഗ്രസ്‌ നോമിനിയായിരുന്നു എ.വി ജോര്‍ജ്‌.കോണ്‍ഗ്രസിന്റെ നോമിനി, കണ്ണൂര്‍ സര്‍വകലശാല വൈസ്‌ ചാന്‍സലര്‍ ഖാദര്‍ മങ്ങാട്‌ എന്നറിയപ്പെടുന്ന ഡോ.എം.കെ.അബ്ദുള്‍ ഖാദറാണ്‌ ഫെബ്രുവരി 29-ാം തിയതിയും നവംബര്‍ 31-ാം തിയതിയിലുമൊക്കെ റിസര്‍ച്ച്‌ നടത്തിയതിന്റെ രേഖകള്‍ യൂണിവേഴ്‌സിറ്റിക്കും സര്‍ക്കാരിനും സമര്‍പ്പിച്ച്‌ മിടുക്കുകാട്ടിയത്‌ സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചാണ്‌, ആതിരേ, കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാം ശമ്പളത്തോടൊപ്പം കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള പെന്‍ഷനും കൈപ്പറ്റിയത്‌. ഇത്‌ സംബന്ധിച്ച്‌ സര്‍വീസ്‌ സംഘടനകള്‍ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയപ്പോള്‍ തനിക്ക്‌ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശമ്പളത്തോടൊപ്പം പെന്‍ഷനും കൈപ്പറ്റിയതെന്നും അര്‍ഹതയില്ലെന്ന്‌ കണ്ടെത്തിയാല്‍ പെന്‍ഷന്‍ തുക തിരിച്ചടയ്‌ക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.ഇത്തരം തരികിടകള്‍ക്കും തട്ടിപ്പുകാര്‍ക്കും സര്‍വകലാശാലകളുടെ തലപ്പത്തെത്താന്‍, അബ്ദുറബ്ബ്‌ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല. ആതിരേ,ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന വാര്‍ത്ത സംസ്ഥാനത്തെ മൂന്ന്‌ സര്‍വകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാര്‍ക്ക്‌ യുജിസി നിശ്ചയിക്കു യോഗ്യതയില്ലെന്ന്‌ സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്‌..കണ്ണൂര്‍ സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വൈസ്‌ ചാന്‍സലര്‍മാര്‍ക്കാണ്‌ നിശ്ചിത യോഗ്യത ഇല്ലാത്തത്‌. ഈ വിവരം അബ്ദുറബ്ബ്‌ തന്നെയാണ്‌ നിയമസഭയെ രേഖാമൂലം അറിയിച്ചത്‌. കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍, കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ.എം.സി.ദിലീപ്‌കുമാര്‍, മലയാളം സര്‍വകലാശാല വിസി കെ.ജയകുമാര്‍ എന്നിവര്‍ക്കാണ്‌ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലാത്തത്‌. യുജിസി മാനദണ്ഡമനുസരിച്ച്‌ വൈസ്‌ ചാന്‍സലര്‍ വിദ്യാഭ്യാസമേഖലയിലെ പ്രമുഖനും ഏതെങ്കിലും സര്‍വകലാശാലയിലോ പ്രമുഖ അക്കാദമിക്‌,ഗവേഷണ സ്ഥാപനങ്ങളിലോ കുറഞ്ഞത്‌ പത്ത്‌ വര്‍ഷമെങ്കിലും പ്രഫസറായി സേവനമുഷ്‌ഠിച്ച വ്യക്തിയുമായിരിക്കണം. ഈ മൂന്നു വൈസ്‌ ചാന്‍സലര്‍മാര്‍ക്കും ഈ യോഗ്യതയില്ല.എന്ന്‌ മാത്രമല്ല സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ആക്ടുകളിലും ചട്ടങ്ങളിലും വൈസ്‌ ചാന്‍സലര്‍ നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച്‌ ഒരു ചട്ടവും നിലവിലില്ലെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു. ഇവിടെയാണ്‌, ആതിരേ, പ്രതിപക്ഷ നേതാവ്‌ വിഎസ്‌ .അച്യുതാനന്ദന്റെ വിമര്‍ശനം പ്രസക്തമാകുന്നത്‌.അവസരം കിട്ടിയാല്‍ ഈ സര്‍ക്കാര്‍ സരിത എസ്‌.നായരേയും ബിജു രാധാകൃഷ്‌ണനേയും വൈസ്‌ ചാന്‍സലര്‍മാരാക്കും എന്നായിരുന്നു അദ്ദേഹം നിയമസഭയില്‍ അക്ഷേപം ഉന്നയിച്ചത്‌.ഇത്തരത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ വിവരക്കേടാണ്‌ മന്ത്രി പി.കെ.അബ്ദുറബ്ബ്‌.ഈ അഴിമതികളുമായും സ്വജനപക്ഷപാതവുമായും തട്ടിച്ച്‌ നോക്കുമ്പോള്‍ പച്ച ബോര്‍ഡ്‌,ലീഗിന്റെ പച്ചവത്‌ക്കരണത്തിന്റെ ഭാഗമാണെങ്കില്‍ പോലും , ഒരു പ്രശ്‌നമേ അല്ലെന്ന്‌, ആതിരേ വിവേകശാലികള്‍ക്ക്‌ മനസ്സിലാകും.