Thursday, July 10, 2014
ഉമ്മന്‍ ചാണ്ടി എട്ടുകാലി മമ്മൂഞ്ഞിനേക്കാള്‍ കൂതറ
കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മാന്യമായ വേതനവും സേവന വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന ഡോ.ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.2012 മെയ് രണ്ടിനാണ് ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.14ജില്ലകളിലും തെളിവെടുപ്പ് നടത്തിയ ശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ.എസ്.ബലരാമന്‍, കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവുമായി തുലനപ്പെടുത്തി 13900 രൂപ ഏറ്റവും കുറഞ്ഞ ശമ്പളമായി നല്‍കണമെന്നായിരുന്നു കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.കേരളത്തില്‍ എത്ര സ്വകാര്യ ആശുപത്രികള്‍ ഈ ശമ്പളം നല്‍കുന്നുണ്ടെന്ന് അന്വേഷിക്കാന്‍ പോലും ഈ രണ്ട് വര്‍ഷമായിട്ട് ഉമ്മന്‍ ചാണ്ടി തയ്യറായിട്ടില്ല.അതിന് മനസ്സ് വച്ചിട്ടില്ല.ഡോ.ബലരാമന്‍ കമ്മിറ്റിയുടെ ശിപാര്‍ശ കൃത്യമായി നടപ്പിലാക്കിയാല്‍ വിദേശത്തെ സംഘര്‍ഷ മേഖലകളില്‍ ജീവന്‍ പണയം വച്ച് ജോലിചെയ്യാനായി കേരളത്തിലെ ഒരു നഴ്‌സും കിടപ്പാടം പണയം വയ്‌ക്കില്ല;ബ്ലേഡുകാരനില്‍ നിന്ന് പലിശയ്‌ക്ക് പണം വാങ്ങില്ല.മനുഷ്യത്വത്തിന്റെ മേമ്പൊടിയുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉമ്മന്‍ ചാണ്ടി നേരത്തെ കാണിച്ചിരുന്നെങ്കില്‍, ഇന്ന് ഇറാഖില്‍ നിന്ന് ഇത്രയും പേര്‍ക്ക് വെറും കൈയ്യുമായി മടങ്ങേണ്ടി വരുമായിരുന്നില്ല.
വൈക്കം മുഹമദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനേക്കാള്‍ കൂതറയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് വ്യക്തമാക്കാനാണ് ഇറാഖില്‍ 46 മലയാളി നഴ്‌സുമാരെ സുന്നിവിമതര്‍ ബന്ദികളാക്കിയതെന്ന് വിശ്വസിക്കാനാണ് ,ആതിരേ,ഇപ്പോള്‍ എനിക്കിഷ്ടം.ഞാനും മുതലച്ചാരും ചേര്‍ന്ന് പോത്തിനെ കൊന്നെന്ന് വീമ്പിളക്കിയ മാക്രിക്ക് ഉമ്മന്‍ ചാണ്ടിയേക്കാള്‍ വിനയമുണ്ടെന്നും ഞാന്‍ കരുതുന്നു.
ഉമ്മന്‍ ചാണ്ടിയുടേയും സുഷമസ്വരാജിന്റേയും കണിശത നിറഞ്ഞ നയതന്ത്രജ്ഞതയാണ് നഴ്‌സുമാരുടെ മോചനത്തിന് കാരണമായതെന്നും രക്ഷക പരമ്പരയിലെ വര്‍ത്തമാനകാല അവതാരമാണ് ഉമ്മന്‍ ചാണ്ടിയെന്നും എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ മൂട്ടില്‍ ആലുകിളിര്‍പ്പിക്കുന്നതായിരുന്നു, ആതിരേ, മടങ്ങിയെത്തിയ നഴ്‌സുമാര്‍ സുന്നി വിമതരെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍.അവര്‍ ഭീകരവാദികളായിരുന്നില്ല കരുതലുള്ള ആങ്ങളമാരായിരുന്നു എന്ന സത്യം വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സോഷ്യല്‍മീഡിയ ചാവേറുകള്‍ ചോദിച്ചത് ``എന്നാല്‍ പിന്നെ അവരോടൊപ്പം കഴിഞ്ഞാല്‍ പോരായിരുന്നോ ''എന്നാണ്.ഈ ചോദ്യത്തിലെ അശ്ലീലതയെക്കാള്‍ നികൃഷ്ടമാണ്,ആതിരേ, തിരിച്ചുവന്ന നഴ്‌സുമാരുടെ പുനരധിവാസ പ്രശ്‌നത്തില്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പുലര്‍ത്തുന്ന നിസ്സംഗത
മന്ത്രിസഭാ പുനസംഘടനയ്‌ക്ക് മാത്രമായി ഡല്‍ഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അതിന് മുന്‍പേ ഇറാഖില്‍ നഴ്‌സുമാര്‍ സുന്നി വിമതരുടെ ബന്ദികളായി കഴിഞ്ഞിരുന്നു.അന്നൊന്നും ഈ നഴ്‌സുമാരുടെ വിഷമം ഉമ്മന്‍ ചാണ്ടിക്ക് വിഷയമേയായിരുന്നില്ല.ഇന്ത്യക്കാരായ 39 നിര്‍മാണത്തൊഴിലാളികളെ വിമതര്‍ ബന്ധികളാക്കി തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത വന്നപ്പോള്‍ സുഷമ സ്വരാജിനും കുലുക്കമുണ്ടായില്ല.പക്ഷേ തികൃത്തില്‍ ബന്ദികളായ നഴ്‌സുമാരുടെ ദുരന്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് സ്‌കോപ്പുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ്,മന്ത്രിസഭ പുനസംഘടനയേക്കാള്‍ മൈലേജ് അവരുടെ വിഷയത്തില്‍ ഇടപെട്ടല്‍ കിട്ടുമെന്ന് ബോദ്ധ്യമായപ്പോഴാണ്,ആതിരേ,ഖദറിന്റെ വഞ്ചനയ്‌ക്കു മേല്‍ ഉമ്മന്‍ ചാണ്ടി രക്ഷകന്റെ കുപ്പായമണിഞ്ഞത്.
പിന്നെ ഇറാഖിലേയ്‌ക്കുള്ള ഫോണ്‍വിളിയും സുഷമ സ്വരാജിന്റെയടുത്തേയ്‌ക്ക് ഓട്ടവും അതിവേഗം ബഹുദൂരമെന്ന മട്ടിലായിരുന്നു.ബന്ദികളായ നഴ്‌സുമാരുടെ ഔദ്യോഗിക വക്താവായി മാറി ,നിമിഷ നേരം കൊണ്ട് ഉമ്മന്‍ ചാണ്ടി.ഉമ്മന്‍ ചാണ്ടിയോടും കൂടെയുണ്ടായിരുന്ന ചാണ്ടി സാറിനോടും മഞ്ഞളാംകുഴി അലിയോടും ചര്‍ച്ച ചെയ്‌ത് അഭിപ്രായം തേടിയിട്ടേ സുഷമ സ്വരാജ് തന്റെ സീറ്റില്‍ നിന്ന് ഏഴുന്നേല്‍ക്കുകപോലുമുള്ളൂ എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയുടെ കൂലിയെഴുത്തുകാര്‍ പ്രചരിപ്പിച്ചത്.സുന്നി വിമതര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടെ പോകാന്‍ തയ്യാറാകാതിരുന്ന നഴ്‌സുമാര്‍ ഉമ്മന്‍ ചാണ്ടി തലയാട്ടിയപ്പോഴാണ്``തുലയുന്നെങ്കില്‍ തുലയട്ടേ''എന്നമട്ടില്‍ മൊസൂളുലേയ്‌ക്കുള്ള ബസില്‍ കയറിയതെന്ന് വരെ എഴുതിപ്പിടിപ്പിച്ചാണ്,ആതിരേ, കൗശലങ്ങളുടെ ഈ ഗൗഡര്‍ക്ക് നമ്മുടെ മാധ്യമ തൊമ്മിമാര്‍ വിധേയത്വത്തോടെ സ്‌തുതി പാടിയത്.
സംഭവങ്ങളുടെ പരിണതി നഴ്‌സുമാരുടെ മോചനത്തോളമെത്തിച്ചത് സത്യത്തില്‍ അജിത് ഡോവല്‍ എന്ന മോഡിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.ഇറാഖില്‍ ഇന്ത്യക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ തന്നെ ഡോവല്‍ പണി തുടങ്ങിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള ടീമിന്റെ നായകനായി ഡോവലിനെത്തന്നെ മോഡി നിയോഗിച്ചു. സഹായിക്കാനുണ്ടായിരുന്നത് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ സയിദ് അസിഫ് ഇബ്രാഹിമും റോ മേധാവി അലോക് ജോഷിയും . കാബിനറ്റ് സെക്രട്ടറി അജിത് സേത് പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികതലത്തില്‍ ഏകോപിപ്പിച്ചു. സുഷമ സ്വരാജിന് ഇക്കാര്യം അറിയാമായിരുന്നു.പക്ഷേ ഭാവിച്ചില്ല.അതു കൊണ്ടാണ്, ആതിരേ, ഇറാഖിലെ നഴ്‌സുമാരുടെ ദ്വിഭാഷി മാത്രമായിരുന്ന ഉമ്മന്‍ ചാണ്ടി ഉത്തരം താങ്ങുന്ന പല്ലിയായി വാലു പൊക്കിയത്.
ജൂണ്‍ 25 ന് തന്നെ ഡോവലും അസിഫ് ഇബ്രാഹിമും രഹസ്യമായി ഗള്‍ഫിലേയ്‌ക്ക് പറന്നിരുന്നു.നഴ്‌സുമാരെ തടവിലാക്കിയ സുന്നി തീവ്രവാദി സംഘടനയായ ഐഎസ്‌ഐഎസുമായി ഇടപെടാന്‍ ഇന്ത്യ ആശ്രയിച്ചത് സൗദി അറേബ്യയെയും ടര്‍ക്കിയെയും സിറിയയെയുമായിരുന്നു. ഇറാഖില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇന്ത്യ വന്‍ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. രണ്ട് കപ്പല്‍ ഇറാഖിലെ ബസ്ര തുറമുഖത്ത് തയ്യാറാക്കി നിറുത്തിയിരുന്നു. ഇതിനുപുറമേ ഏതു ഘട്ടത്തിലും നജഫ്, കര്‍ബല, ബസ്ര, ബാഗ്‌ദാദ് എന്നിവിടങ്ങളിലേയ്‌ക്ക് അയയ്‌ക്കാന്‍ മൂന്ന് എയര്‍ ഇന്ത്യ വിമാനവും ഒരു വ്യോമസേനാ വിമാനവും സജ്ജമാക്കിയിരുന്നു. അതിലൊന്നാണ് നഴ്‌സുമാരെ കൊണ്ടുവരാന്‍ ഇര്‍ബിലിലേക്ക് പറന്നത്. ഹീനമായ ഗ്രൂപ്പ് കളിക്കും നിന്ദ്യമായ അഴിമതിക്കുമപ്പുറം മിഴിയും മനസ്സുമെത്താത്ത ഉമ്മന്‍ ചാണ്ടിക്ക്, ആതിരേ, നയതന്ത്ര രംഗത്തെ `അണ്‍കണ്‍വെന്‍ഷണല്‍-ക്രൈസിസ് മാനേജ്‌മെന്റും ഡീലിംഗ്‌സും'ചുക്കുമല്ല,ചുണ്ണാമ്പുമല്ല.
അതിന്റെ തെളിവാണ് ഇറാഖില്‍,സംഘര്‍ഷമേഖലയില്‍ കഴിയുന്ന മറ്റ് നഴ്‌സുമാരെക്കുറിച്ച് അദ്ദേഹം പുലര്‍ത്തുന്ന മൗനം.ഏറ്റവും ചുരുങ്ങിയത് 800 നഴ്‌സുമാരെങ്കിലും ഈ മേഖലയില്‍ നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിച്ചു കഴിയുന്നുണ്ട്.അവര്‍ക്ക് വേണ്ടി, മാധ്യമസിന്‍ഡിക്കേറ്റുകള്‍ ഊതിവീര്‍പ്പിച്ച ഈ ചാണക്യനെന്തു ചെയ്യാന്‍ കഴിയും?ഇതുവരെ അവരെക്കുറിച്ച് ഗൗരവമുള്ള ഒരു ആശങ്കാപ്രകടനം പോലും ഉമ്മന്‍ ചാണ്ടിയില്‍ നിന്നുണ്ടായിട്ടില്ലെല്ലോ.
അപ്പോള്‍ തിരിച്ചെത്തിയവരുടെ പുനരധിവാസത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയോട് ചോദിക്കുന്നവരാണ് വിഢികള്‍.അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം.പുനരധിവാസമെല്ലാം പിന്നീട് ആലോചിക്കാവുന്നതാണെന്ന് പറയുന്നത് സാധാരണക്കാരനല്ല ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.കിടപ്പാടം പണയപ്പെടുത്തിയും ബ്ലേഡില്‍ നിന്ന് പലിശയ്‌ക്ക് പണമെടുത്തും സംഘര്‍ഷ മേഖലകളില്‍ പോലും തൊഴില്‍ തേടിപ്പോകാന്‍ കേരളത്തിലെ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുന്നത് ഇവിടെ ഈ മേഖലയില്‍ നടക്കുന്ന കടുത്ത തൊഴില്‍ ചൂഷണം മൂലമാണ്.പഠിക്കാനെടുത്ത ബാങ്ക് ലോണ്‍ തിരിച്ചടയ്‌ക്കാന്‍ പോലുമുള്ള ശമ്പളം കിട്ടുന്നവര്‍,ആതിരേ, കേരളത്തില്‍ വിരളമാണ്.ശരാശരിയോ അതിലും താഴേയോ സാമ്പത്തീകസ്ഥിയുള്ള വീടുകളില്‍ നിന്നാണ് നഴ്‌സുമാരുണ്ടാകുന്നത്.എളുപ്പത്തില്‍ ജോലികിട്ടാവുന്ന ഒരു പ്രഫഷന്‍ അവര്‍ക്ക് ഇതാണ്.രണ്ട് ലക്ഷം വരെ കൊടുത്താണ്,ഇറാഖില്‍ നിന്ന് തിരിച്ചെത്തിയവരില്‍ ഭൂരിപക്ഷം പേരും അങ്ങോട്ട് പോയത്.ആറ് മാസം പോലുമാകും മുന്‍പ് തിരിച്ചു പോരേണ്ടി വന്നു.ഇതുവരെ ചെയ്‌ത ജോലിയുടെ ശമ്പളമായി ഒരു ചില്ലിക്കാശുപോലും കിട്ടാത്തവര്‍.തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചു നല്‍കിയ ഒരു റോസാപ്പൂവിലും നോര്‍ക്കയുടെ വകയായ 5000 രൂപയിലും ഉത്തരവാദിത്തമൊതുക്കി,വീണ്ടും മന്ത്രിസഭാ പുനസംഘടനയുടെ അശ്ലീലതയിലേയ്‌ക്ക് ഊളിയിട്ടുകഴിഞ്ഞു ഉമ്മന്‍ ചാണ്ടി.
കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മാന്യമായ വേതനവും സേവന വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന ഡോ.ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.2012 മെയ് രണ്ടിനാണ് ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.14ജില്ലകളിലും തെളിവെടുപ്പ് നടത്തിയ ശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ.എസ്.ബലരാമന്‍, കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവുമായി തുലനപ്പെടുത്തി 13900 രൂപ ഏറ്റവും കുറഞ്ഞ ശമ്പളമായി നല്‍കണമെന്നായിരുന്നു കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.കേരളത്തില്‍ എത്ര സ്വകാര്യ ആശുപത്രികള്‍ ഈ ശമ്പളം നല്‍കുന്നുണ്ടെന്ന് അന്വേഷിക്കാന്‍ പോലും ഈ രണ്ട് വര്‍ഷമായിട്ട് ഉമ്മന്‍ ചാണ്ടി തയ്യറായിട്ടില്ല.അതിന് മനസ്സ് വച്ചിട്ടില്ല.ഡോ.ബലരാമന്‍ കമ്മിറ്റിയുടെ ശിപാര്‍ശ കൃത്യമായി നടപ്പിലാക്കിയാല്‍ വിദേശത്തെ സംഘര്‍ഷ മേഖലകളില്‍ ജീവന്‍ പണയം വച്ച് ജോലിചെയ്യാനായി കേരളത്തിലെ ഒരു നഴ്‌സും കിടപ്പാടം പണയം വയ്‌ക്കില്ല;ബ്ലേഡുകാരനില്‍ നിന്ന് പലിശയ്‌ക്ക് പണം വാങ്ങില്ല.മനുഷ്യത്വത്തിന്റെ മേമ്പൊടിയുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉമ്മന്‍ ചാണ്ടി നേരത്തെ കാണിച്ചിരുന്നെങ്കില്‍, ഇന്ന് ഇറാഖില്‍ നിന്ന് ഇത്രയും പേര്‍ക്ക് വെറും കൈയ്യുമായി മടങ്ങേണ്ടി വരുമായിരുന്നില്ല.
വിശപ്പും വേവലാതിയും കടഭാരവുമായി തിരിച്ചെത്തിയവര്‍ ഇവിടെ.എങ്ങനെയെങ്കിലും ജീവനും കൊണ്ട് നാട്ടിലെത്താന്‍ വെമ്പല്‍ പൂണ്ട് മലയാളി നഴ്‌സുമാര്‍ അവിടെ,ഇറാഖില്‍ .ആതിരേ,ഇവരെയെല്ലാം അവരുടെ ദുരിതങ്ങളില്‍ ഉപേക്ഷിച്ച് രാഷ്ട്രീയ അതിജീവനത്തിന്റെ ഹീനതകളില്‍ അഭിരമിക്കുന്ന ഉമ്മന്‍ ചാണ്ടി എട്ടുകാലിമമൂഞ്ഞിനേക്കാള്‍ കൂതറയല്ലെന്നോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment