Tuesday, July 1, 2014
പച്ച ബോര്‍ഡ് അല്ല, അബ്ദുറബ്ബാണ് പ്രശ്‌നം
വിവരക്കേടും വിവേകമില്ലായമയും അധികാരധര്‍ഷ്ട്യവുമാണ് മുന്‍ ഉപമുഖ്യമന്ത്രി അവുഖാദര്‍ കുട്ടി നഹയുടെ പുത്രനായ പി.കെ അബ്ദുറബ്ബിനെ വിവാദങ്ങളുടെ കേന്ദ്രത്തില്‍ പ്രതിഷ്‌ഠിക്കുന്നത്.കേരളത്തിലെ വിദ്യാഭ്യാസ രംഗം വാണിക്കുകള്‍ക്കും വിവരദോഷികള്‍ക്കുമായി തീറെഴുതി നല്‍കിയത് അബ്ദുറബ്ബാണ്.അവസരവാദികളും സ്‌തിതിപാഠകരുമായ ഉദ്യോഗസ്ഥരുടെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമനാ'ണ് പലപ്പോഴും അബ്ദുറബ്ബ്.പച്ച ബ്ലൗസും പച്ചക്കോട്ടും മുതല്‍ കോട്ടണ്‍ഹില്‍ വിവാദം വരെ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്.മന്ത്രിയെ രസിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ `കൊഞ്ഞാണന്മാര്‍'കുറച്ചൊന്നുമല്ല കിണഞ്ഞ് ശ്രമിക്കുന്നത്.ഇത് സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോഴും യുക്തിഭദ്രമായ തീരുമാനമെടുക്കാതെ മന്ദബുദ്ധിയെ പോലെ ചിരിച്ച് അതെല്ലാം ആസ്വദിക്കുന്നതാണ് പ്ര്‌ശ്‌നങ്ങള്‍ക്കെല്ലാം കാരണം.
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് തൊടുന്നതെല്ലാം വിവാദമാകുകയോ വിവാദമാക്കുകയോ ചെയ്യുന്ന സാഹചര്യമാണ്, ആതിരേ, ഇന്ന് കേരളത്തിലുള്ളത്.അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയിലെ സ്‌കൂളുകളിലെ ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി പച്ച ബോര്‍ഡുകളാക്കാനുള്ള തീരുമാനത്തിനെതിരെ പിണറായി വിജയനടക്കമുള്ളവര്‍ പ്രതിഷേധവും ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത് അതു കൊണ്ടാകാനേ തരമുള്ളൂ!
കോട്ടണ്‍ഹില്‍ വിവാദത്തിന് പിന്നലെയെത്തിയ പച്ച ബോര്‍ഡ് വിവാദം സോഷ്യല്‍ മീഡിയയിലും സജീവമാണ്.ലീഗിന്റെ പച്ചവത്‌ക്കരണ പദ്ധതിയുടെ ഭാഗമാണ് ബ്ലാക്ക് ബോര്‍ഡിന്റെ ഈ നിറം മാറ്റം എന്നാണ് ആരോപണം.കെഎസ്‌യുവും എസ്‌എഫ്‌ഐയും ഇതേ നിലപാടു തറയില്‍ നിന്നാണ് അബ്ദുറബ്ബിനെ പ്രതിരോധിക്കുന്നതും അദ്ദേഹത്തോട് പ്രതിഷേധിക്കുന്നതും.
പഴയ ബ്ലാക്ക് ബോര്‍ഡിന്റെ സ്ഥാനം പച്ച ബോര്‍ഡും വെള്ള ബോര്‍ഡുമൊക്കെ കൈയടക്കിയിട്ട് ദശാബ്ദങ്ങളായി.വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ രാഷ്ട്രാന്ത്ര നിലവാരമുള്ള സ്‌കൂളുകളിലും കോളേജുകളിലും പച്ച ബോര്‍ഡ് വന്നിട്ട് വര്‍ഷങ്ങളായി.അന്നുന്നുമുണ്ടാകാത്ത വിവാദം അബ്ദുറബ്ബുമായി ബന്ധപ്പെട്ടുയരുമ്പോള്‍ അതിന് സവിശേഷമായ കാര്യകാരണ ബന്ധമുണ്ടാകും.അബ്ദുറബ്ബിന് മുന്‍പ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനും തിരൂര്‍ എംഎല്‍എയുമായ സി.മമ്മൂട്ടി ഈ പരിഷ്‌കാരം തന്റെ മണ്ഡലത്തിലെ സ്‌കൂളികളില്‍ നടപ്പാക്കിയപ്പോഴും ആരും പ്രതിഷേധിച്ചില്ല,വിമര്‍ശിച്ചില്ല.അപ്പോള്‍ അബ്ദുറബ്ബിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടോ, ആതിരേ?
ഇല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.സ്‌മാര്‍ട്ട് സ്‌കൂളുകളുടേയും പരിസ്ഥിതിസൗഹൃദ സ്‌കൂളുകളുടേയും കാലത്ത് ബ്ലാക്ക് ബോര്‍ഡിനും പരിഷ്‌ക്കാരമുണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല.എന്നല്ല പരിഷ്‌കാരം ഉണ്ടായേ തീരൂ.എന്നിട്ടും എന്താ ``ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലം കുറ്റം''എന്ന മട്ടില്‍ അബ്ദുറബ്ബിനെ കടിച്ചു കീറുന്നത്?
ആതിരേ,വിവരക്കേടും വിവേകമില്ലായമയും അധികാരധര്‍ഷ്ട്യവുമാണ് മുന്‍ ഉപമുഖ്യമന്ത്രി അവുഖാദര്‍ കുട്ടി നഹയുടെ പുത്രനായ പി.കെ അബ്ദുറബ്ബിനെ വിവാദങ്ങളുടെ കേന്ദ്രത്തില്‍ പ്രതിഷ്‌ഠിക്കുന്നത്.കേരളത്തിലെ വിദ്യാഭ്യാസ രംഗം വാണിക്കുകള്‍ക്കും വിവരദോഷികള്‍ക്കുമായി തീറെഴുതി നല്‍കിയത് അബ്ദുറബ്ബാണ്.അവസരവാദികളും സ്‌തിതിപാഠകരുമായ ഉദ്യോഗസ്ഥരുടെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമനാ'ണ് പലപ്പോഴും അബ്ദുറബ്ബ്.പച്ച ബ്ലൗസും പച്ചക്കോട്ടും മുതല്‍ കോട്ടണ്‍ഹില്‍ വിവാദം വരെ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്.മന്ത്രിയെ രസിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ `കൊഞ്ഞാണന്മാര്‍'കുറച്ചൊന്നുമല്ല കിണഞ്ഞ് ശ്രമിക്കുന്നത്.ഇത് സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോഴും യുക്തിഭദ്രമായ തീരുമാനമെടുക്കാതെ മന്ദബുദ്ധിയെ പോലെ ചിരിച്ച് അതെല്ലാം ആസ്വദിക്കുന്നതാണ് പ്ര്‌ശ്‌നങ്ങള്‍ക്കെല്ലാം കാരണം.പ്രശ്‌നങ്ങളെ സമചിത്തതയോടെ സമീപിക്കാനോ വിവാദങ്ങളെ വിവേകപൂര്‍വം വിലയിരുത്താനോ അബ്ദുറബ്ബ് തയ്യറല്ല.പച്ച ബോര്‍ഡിന്റെ കാര്യത്തിലെ മന്ത്രിയുടെ പ്രതികരണം തന്നെയാണ് ആതിരേ,� ഒടുവിലത്തെ ഉദാഹരണം.വിഷയം ചൂടുപിടിച്ചപ്പോള്‍ ``ഞാന്‍ അങ്ങനെ ഒരു ഓര്‍ഡര്‍ കൊടുത്തിട്ടില്ല''എന്ന പ്രസ്‌താവന ഇറക്കി പ്രതിരോധം ചമയ്‌ക്കാനാണ് അബ്ദുറബ്ബ് തയ്യാറായത്.പച്ച ബോര്‍ഡാണ് രാഷ്ട്രാന്തര തലത്തില്‍ ഉപയോഗിക്കുന്നതെന്നും പഠനപരിഷകരണങ്ങളുടെ ഭാഗമായാണ് പച്ച ബോര്‍ഡ് സ്ഥാപിക്കുന്നതെന്നും നേരെചൊവ്വേ പറയാനുള്ള സാമന്യയുക്തി മന്ത്രിക്കില്ലാതെ പോയി.സാമാന്യ യുക്തിയും സാമാന്യ ബുദ്ധിയും തൊട്ടുതെറിക്കാത്ത പ്രഖ്യാപനങ്ങളും നടപടികളുമാണല്ലോ എന്നും അബ്ദുറബ്ബില്‍ നിന്നുണ്ടായിട്ടുള്ളത്.അതു കൊണ്ടാണല്ലോ വിദ്യാഭ്യാസമേഖലയിലെ അഴിമതിവത്‌ക്കരണം ഇത്ര വ്യാപകവും ആഴത്തിലുമായത്.
മന്ത്രിയുടെ ഈ മറുപടി,ആതിരേ, വകുപ്പിലെ മറ്റുചില അനാശ്യങ്ങളെ പരോക്ഷമായി സമ്മതിക്കുന്നതുമാണ്.തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചില തത്‌പരകക്ഷികളും ഉദ്യോഗസ്ഥരുമാണ് വകുപ്പില്‍ ഭരണം നടത്തുന്നതെന്നാണ് ഇതില്‍ നിന്നും വായിച്ചെടുക്കേണ്ടത്.കളിമണ്‍ പാദങ്ങളുള്ള നേതാക്കളും തലയില്‍ കളിമണ്ണ് പോലുമില്ലാത്ത മന്ത്രിമാരുമാണല്ലോ കേരളത്തിന്റെ ശാപം.അവരില്‍ ഒന്നാം സ്ഥാനത്താണ് അബ്ദുറബ്ബിന്റെ സ്ഥാനം.ഔദ്യോഗിക വസതിയുടെ പേര് ഗംഗയില്‍ നിന്ന് ഗ്രേസ് ആക്കിയപ്പോല്‍ തുടങ്ങിയ വിവരക്കേട്.
സത്യത്തില്‍ പച്ച ബോര്‍ഡല്ല കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ മന്ത്രിയുടെ അനാവശ്യ കൈകടത്തലിന്റെ സൂചിക.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നെത്തുന്ന വാര്‍ത്തകളാണ്, ആതിരേ,അബ്ദുറബ്ബിന്റെ കഴിവുകേടിന്റേയും കെടുകാര്യസ്ഥതയുടേയും ഉള്ളു തുറന്ന് കാണിക്കുന്നത്.സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും ആ സ്ഥാനത്തിരിക്കാന്‍ അവര്‍ക്കുള്ള യോഗ്യതയില്ലായ്‌മയും ആ സ്ഥാനത്തെത്താന്‍ അവരില്‍ പലരും നടത്തിയ തരികിടകളും കേരളീയര്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ്.മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ പദവി പാര്‍ട്ടികള്‍ക്ക് വീതം വച്ചു കൊടുത്തതിന്റെ അപരിഹാര്യമായ തിരിച്ചടിയാണിത്.പ്രഗത്ഭമതികള്‍ അലങ്കരിച്ച വൈസ് ചാന്‍സലര്‍ പദവിയിലെത്തുന്നത് സര്‍ട്ടിഫിക്കറ്റ് തിരുത്തുന്ന ക്രിമിനലുകളും ഫെബ്രുവരി 29നും ജൂണ്‍ 31നും നവംബര്‍ 31നും റിസര്‍ച്ച് നടത്തി എന്നവകാശപ്പെടുന്ന തട്ടിപ്പുകാരുമൊക്കെയാണ്.വൈസ് ചാന്‍സലറാകാന്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമത്വം കാണിച്ചതിനാണ് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അടുത്തകാലത്താണ് പിരിച്ചു വിട്ടത്.കേരളാ കോണ്‍ഗ്രസ് നോമിനിയായിരുന്നു എ.വി ജോര്‍ജ്.കോണ്‍ഗ്രസിന്റെ നോമിനി, കണ്ണൂര്‍ സര്‍വകലശാല വൈസ് ചാന്‍സലര്‍ ഖാദര്‍ മങ്ങാട് എന്നറിയപ്പെടുന്ന ഡോ.എം.കെ.അബ്ദുള്‍ ഖാദറാണ് ഫെബ്രുവരി 29-ാം തിയതിയും നവംബര്‍ 31-ാം തിയതിയിലുമൊക്കെ റിസര്‍ച്ച് നടത്തിയതിന്റെ രേഖകള്‍ യൂണിവേഴ്‌സിറ്റിക്കും സര്‍ക്കാരിനും സമര്‍പ്പിച്ച് മിടുക്കുകാട്ടിയത്
സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ്, ആതിരേ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാം ശമ്പളത്തോടൊപ്പം കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള പെന്‍ഷനും കൈപ്പറ്റിയത്. ഇത് സംബന്ധിച്ച് സര്‍വീസ് സംഘടനകള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയപ്പോള്‍ തനിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തോടൊപ്പം പെന്‍ഷനും കൈപ്പറ്റിയതെന്നും അര്‍ഹതയില്ലെന്ന് കണ്ടെത്തിയാല്‍ പെന്‍ഷന്‍ തുക തിരിച്ചടയ്‌ക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.ഇത്തരം തരികിടകള്‍ക്കും തട്ടിപ്പുകാര്‍ക്കും സര്‍വകലാശാലകളുടെ തലപ്പത്തെത്താന്‍, അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല.
ആതിരേ,ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന വാര്‍ത്ത സംസ്ഥാനത്തെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യുജിസി നിശ്ചയിക്കു യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്..കണ്ണൂര്‍ സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കാണ് നിശ്ചിത യോഗ്യത ഇല്ലാത്തത്. ഈ വിവരം അബ്ദുറബ്ബ് തന്നെയാണ് നിയമസഭയെ രേഖാമൂലം അറിയിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍, കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ.എം.സി.ദിലീപ്‌കുമാര്‍, മലയാളം സര്‍വകലാശാല വിസി കെ.ജയകുമാര്‍ എന്നിവര്‍ക്കാണ് യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലാത്തത്. യുജിസി മാനദണ്ഡമനുസരിച്ച് വൈസ് ചാന്‍സലര്‍ വിദ്യാഭ്യാസമേഖലയിലെ പ്രമുഖനും ഏതെങ്കിലും സര്‍വകലാശാലയിലോ പ്രമുഖ അക്കാദമിക്,ഗവേഷണ സ്ഥാപനങ്ങളിലോ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും പ്രഫസറായി സേവനമുഷ്‌ഠിച്ച വ്യക്തിയുമായിരിക്കണം. ഈ മൂന്നു വൈസ് ചാന്‍സലര്‍മാര്‍ക്കും ഈ യോഗ്യതയില്ല.എന്ന് മാത്രമല്ല സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ആക്ടുകളിലും ചട്ടങ്ങളിലും വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച് ഒരു ചട്ടവും നിലവിലില്ലെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു.
ഇവിടെയാണ്, ആതിരേ, പ്രതിപക്ഷ നേതാവ് വിഎസ് .അച്യുതാനന്ദന്റെ വിമര്‍ശനം പ്രസക്തമാകുന്നത്.അവസരം കിട്ടിയാല്‍ ഈ സര്‍ക്കാര്‍ സരിത എസ്.നായരേയും ബിജു രാധാകൃഷ്‌ണനേയും വൈസ് ചാന്‍സലര്‍മാരാക്കും എന്നായിരുന്നു അദ്ദേഹം നിയമസഭയില്‍ അക്ഷേപം ഉന്നയിച്ചത്.ഇത്തരത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ വിവരക്കേടാണ് മന്ത്രി പി.കെ.അബ്ദുറബ്ബ്.ഈ അഴിമതികളുമായും സ്വജനപക്ഷപാതവുമായും തട്ടിച്ച് നോക്കുമ്പോള്‍ പച്ച ബോര്‍ഡ്,ലീഗിന്റെ പച്ചവത്‌ക്കരണത്തിന്റെ ഭാഗമാണെങ്കില്‍ പോലും , ഒരു പ്രശ്‌നമേ അല്ലെന്ന്, ആതിരേ വിവേകശാലികള്‍ക്ക് മനസ്സിലാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment