Sunday, June 29, 2014

ബാഗ്‌ദാദില്‍ വെടിയൊച്ച മുഴങ്ങുമ്പോള്‍

ആതിരേ, തെറ്റു തിരുത്തലുകള്‍ക്കും പശ്ചാത്താപങ്ങള്‍ക്കുമായുള്ള മറ്റൊരു റംസാന്‍ വ്രതാനുഷ്‌ഠാനകാലം സമാരംഭിച്ചിരിക്കുന്നു. പക്ഷേ... വിശുദ്ധ ദിനത്തില്‍ പോലും ബാഗ്‌ദാദില്‍ വെടിയൊച്ച മുഴങ്ങുമ്പോള്‍, ഇസ്ലാം ഇസ്ലാമിനെതിരെ ആയുധമെടുക്കുമ്പോള്‍, അനാഥന്റേയും ചൂഷിതന്റേയും നിലവിളി ഉയരുമ്പോള്‍, പലായനം ചെയ്യുന്നവരെ നോക്കി പരമകാരുണീകന്‍ പോലും നിസ്സഹയനാകുമ്പോള്‍ ആതിരേ, `` മതം ഗുണകാംക്ഷയാകുന്നു;മതത്തില്‍ നിങ്ങള്‍ പാരുഷ്യം കലര്‍ത്തരുത്‌'' എന്ന നബി ഉദ്‌ബോധനമാകും ഈ നോമ്പ്‌കാലത്ത്‌ കശാപ്പ്‌ ചെയ്യപ്പെടുന്നത്‌

Wednesday, June 25, 2014

അബ്ദുറബ്ബ്‌:ഈ വിവരക്കേടിനേയും സ്‌തുതിപാഠകരേയും ചങ്ങലയില്‍ തളയ്‌ക്കണം

ജാതി ചോദിക്കരുത്‌,പറയരുത്‌ തുടങ്ങിയ ഉന്നിദ്രമായ സാംസ്‌കാരിക-സാമൂഹിക ബോധം തലസ്ഥാനനഗരിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ `സാറന്മാര്‍ക്ക്‌'ഇല്ലാത്തതു കൊണ്ടാണ്‌, ആതിരേ, ഊര്‍മിളാ ദേവിയുടെ ജാതി എടുത്തു പറഞ്ഞത്‌.കാക്കപിടുത്തവും കാലുപിടുത്തവും കൂട്ടിക്കൊടുപ്പും അടിസ്ഥനമാക്കിയുള്ള രാജഭരണകാലത്തെ അതിജീവന രീതിശാസ്‌ത്രം കടുകിടപിഴയ്‌ക്കാതെ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത്‌,നമ്പൂതിരിക്ക്‌ പായവിരിച്ചു കൊടുത്തിരുന്ന നായന്മാര്‍ക്ക്‌ കീഴിലുള്ള സമുദായത്തിലും ജാതിയിലും പെട്ടവരെ നികൃഷ്ടജീവികളായി കണക്കാക്കുന്നതിന്റേയും അധികാര ദുര്‍മദത്തിന്റേയും ഇരകൂടിയാണ്‌,സത്യം പറയാന്‍ നട്ടെല്ലുറപ്പുകാട്ടിയ ഊര്‍മിളാ ദേവി.വിദ്യാര്‍ത്ഥികളുടെ പഠിപ്പ്‌ മുടക്കി മന്ത്രി പുംഗവന്മാരും അവരുടെ പാദസേവകരും നടത്തുന്ന ഉദ്‌ഘാടന മഹാമഹങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്‌ ഊര്‍മിളാ ദേവി ചെയ്‌ത `അക്ഷന്തവ്യമായ അപരാധം'.അതിന്‌ അവരെ സ്ഥലം മാറ്റിയാണ്‌ അബ്ദുറബ്‌ അധികാര ഗര്‍വ്‌ പ്രദര്‍ശിപ്പിച്ചത്‌.
ആതിരേ,കേരളത്തില്‍ വിദ്യഭ്യാസ മന്ത്രിയാകാനുള്ള മിനിമം യോഗ്യതയെന്താണ്‌? വിവരക്കേടും വിവേകശൂന്യതയും അഴിമതിക്ക്‌ കളമൊരുക്കലും അഴിമതിവീരന്മാരെ സംരക്ഷിക്കലുമാണോ? അതേ എന്ന്‌ എത്രയോവട്ടം തെളിയിച്ചിരിക്കുന്നു, കെ.പി.അബ്ദുറബ്ബ്‌. ഗംഗ എന്ന മന്ത്രിമന്ദിരത്തിന്റെ പേര്‌ തിരുത്തിയതും പച്ച ബ്ലൗസ്‌- പച്ചക്കോട്ട്‌ വിവാദങ്ങളും യോഗ്യതയില്ലാത്ത വൈസ്‌ ചാന്‍സലര്‍മാരുടെ നിയമനവും യൂണിവേഴ്‌സിറ്റിയുടെ ഭൂമി വില്‍പ്പന വിവാദവും അദ്ധ്യാപക നിയമനക്കോഴയ്‌ക്കുവേണ്ടി അനാവശ്യമായി പ്ലസ്‌ ടു കോഴ്‌സ്‌ അനുവദിക്കലും തുടങ്ങി, ആതിരേ, എത്രയെത്ര ഉദാഹരണങ്ങള്‍! സമൂഹവുമായി നേരിട്ട്‌ ബന്ധമുള്ളതും വിജ്ഞാന-വിവേകങ്ങളുടെ സംയോജനത്തിലൂടെ നവീനമായ വിദ്യാഭ്യാസ സംസ്‌കാരം സ്‌ഫുടംചെയ്‌തെടുത്ത്‌ വിദ്യാര്‍ത്ഥികളില്‍ അത്‌ സന്നിവേശിപ്പിച്ച്‌ നിര്‍ഭയത്വമാര്‍ന്ന യുക്തിഭദ്രതയായി പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടതുമായ വിദ്യാഭ്യാസ വകുപ്പ്‌,മുന്നണി രാഷ്ട്രീയത്തിന്റെ അശ്ലീലതയാല്‍ പലപ്പോഴും വിവരക്കേടിന്റേയും വിനാശത്തിന്റേയും ഗൂഢശക്തികളുടെ കൈയിലാണെത്തുന്നത്‌.വര്‍ത്തമാനകാല കേരളത്തിന്റെ സാംസ്‌കാരിക ദുരന്തമാണത്‌. അതിന്റെ ഒടുവിലത്തെ ഇരയാണ്‌, ആതിരേ, കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്‌ ആയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെ.കെ ഊര്‍മിളാ ദേവി. ജാതി ചോദിക്കരുത്‌,പറയരുത്‌ തുടങ്ങിയ ഉന്നിദ്രമായ സാംസ്‌കാരിക-സാമൂഹിക ബോധം തലസ്ഥാനനഗരിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ `സാറന്മാര്‍ക്ക്‌'ഇല്ലാത്തതു കൊണ്ടാണ്‌, ആതിരേ, ഊര്‍മിളാ ദേവിയുടെ ജാതി എടുത്തു പറഞ്ഞത്‌.കാക്കപിടുത്തവും കാലുപിടുത്തവും കൂട്ടിക്കൊടുപ്പും അടിസ്ഥനമാക്കിയുള്ള രാജഭരണകാലത്തെ അതിജീവന രീതിശാസ്‌ത്രം കടുകിടപിഴയ്‌ക്കാതെ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത്‌,നമ്പൂതിരിക്ക്‌ പായവിരിച്ചു കൊടുത്തിരുന്ന നായന്മാര്‍ക്ക്‌ കീഴിലുള്ള സമുദായത്തിലും ജാതിയിലും പെട്ടവരെ നികൃഷ്ടജീവികളായി കണക്കാക്കുന്നതിന്റേയും അധികാര ദുര്‍മദത്തിന്റേയും ഇരകൂടിയാണ്‌,സത്യം പറയാന്‍ നട്ടെല്ലുറപ്പുകാട്ടിയ ഊര്‍മിളാ ദേവി. വിദ്യാര്‍ത്ഥികളുടെ പഠിപ്പ്‌ മുടക്കി മന്ത്രി പുംഗവന്മാരും അവരുടെ പാദസേവകരും നടത്തുന്ന ഉദ്‌ഘാടന മഹാമഹങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്‌ ഊര്‍മിളാ ദേവി ചെയ്‌ത `അക്ഷന്തവ്യമായ അപരാധം'.അതിന്‌ അവരെ സ്ഥലം മാറ്റിയാണ്‌ അബ്ദുറബ്‌ അധികാര ഗര്‍വ്‌ പ്രദര്‍ശിപ്പിച്ചത്‌. ആതിരേ,കഴിഞ്ഞ പതിനാറാം തിയതി മന്ത്രി പികെ അബ്ദുറബ്ബ്‌ പങ്കെടുത്ത ഇംഗ്ലീഷ്‌ ക്ലബ്ബിന്റെ ജില്ലാതല ഉദ്‌ഘാടന വേദിയിലാണ്‌ കുട്ടികളുടെ പഠിപ്പ്‌ മുടക്കിയതിനെതിരെ ഊര്‍മിളാ ദേവി പ്രതിഷേധമറിയിച്ചത്‌. രാവിലെ 11 മണിയ്‌ക്ക്‌ നടക്കേണ്ട ഉദ്‌ഘാടനത്തിനായി 8, 9, 10 ക്ലാസ്സുകളിലെ പഠിപ്പ്‌ മുടക്കിയാണ്‌ വിദ്യാര്‍ത്ഥികളെ ഉദ്‌ഘാടന വേദിയില്‍ ഇരുത്തിയത്‌. 11 മണിയ്‌ക്ക്‌ തുടങ്ങേണ്ട യോഗം മന്ത്രി വൈകിയത്‌ കാരണം പന്ത്രണ്ടരയ്‌ക്കേ തുടങ്ങാനായുള്ളൂ. മാത്രവുമല്ല യോഗം തീര്‍ന്നപ്പോള്‍ ഒരു മണികഴിഞ്ഞിരുന്നു. ഇത്‌ കാരണം ഈ ക്ലാസ്സുകളിലെ കുട്ടികളുടെ ഉച്ചവരെയുള്ള ക്ലാസ്സ്‌ മുടങ്ങിയിരുന്നു. നിരന്തരം ഇത്തരം ഉദ്‌ഘാടനങ്ങള്‍ കാരണം കുട്ടികളുടെ പഠിപ്പ്‌ മുടങ്ങുന്നതിനെതിരെയാണ്‌ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ ആയ ഊര്‍മിളാ ദേവി പ്രതികരിച്ചത്‌. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ശേഷം സംസാരിച്ച ഊര്‍മിളാ ദേവി, ഇത്തരത്തിലുള്ള ഉദ്‌ഘാടനങ്ങള്‍ കുട്ടികളുടെ പഠിപ്പ്‌ മുടക്കി കൊണ്ടാകരുതെന്നാണ്‌ മന്ത്രിയോടായി ആവശ്യപ്പെട്ടത്‌. മാത്രവുമല്ല പഠിപ്പ്‌ മുടങ്ങാത്ത തരത്തിലാകണം ഉദ്‌ഘാടനങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഉദ്‌ഘാടനങ്ങള്‍ കാരണം മുടങ്ങുന്ന ക്ലാസ്സുകള്‍ പിന്നെ ക്രമീകരിക്കാന്‍ അധ്യാപകര്‍ നേരിടുന്ന ബുദ്ധിമുട്ടും പ്രഥമാധ്യാപിക മന്ത്രി ഇരിക്കെ വിശദീകരിച്ചു. മന്ത്രിക്കെതിരെയല്ല തന്റെ പ്രതികരണമെന്നും യോഗം സംഘടിപ്പിച്ച ഡിസ്‌ട്രിക്ട്‌ സെന്റര്‍ ഓഫ്‌ ഇംഗ്ലീഷിലെ ഓഫീസര്‍മാരെയാണ്‌ താനിത്‌ ഓര്‍മ്മിപ്പിക്കുന്നതെന്നും ഊര്‍മിളാ ദേവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ യോഗത്തില്‍ വെച്ച്‌ ഊര്‍മിളാ ദേവിയുടെ ആവശ്യത്തോട്‌ പ്രതികരിക്കാതിരുന്ന മന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രി ഇരിക്കെ പ്രതികരിച്ച കാര്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനായി അഡീഷണല്‍ ഡിപിഐ സ്‌കൂളില്‍ എത്തിയിരുന്നു. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെയും മറ്റ്‌ അധ്യാപകരെയും നേരില്‍ കണ്ട്‌ അഡീഷണല്‍ ഡിപിഐ തെളിവെടുത്തു. എന്നാല്‍ പ്രഥമാധ്യാപികയായ ഊര്‍മിളാ ദേവിയെ `തെളിവെടുപ്പില്‍' നിന്ന്‌ ഒഴിവാക്കാന്‍, ആതിരേ, അഡീഷണല്‍ ഡിപിഐ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തു . അഡീഷണല്‍ ഡിപിഐ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 21 ന്‌ ഊര്‍മിളാ ദേവിയ്‌ക്ക്‌ ഡിപിഐ മെമ്മോ നല്‍കുകയായിരുന്നു. മന്ത്രി താമസിച്ച്‌ വന്നതിനെക്കുറിച്ച്‌ പ്രതികരിച്ചത്‌ എന്തിനാണെന്നും ഇതിന്‌ പതിനഞ്ച്‌ ദിവസത്തിനകം മറുപടി നല്‍കണമെന്നും മെമ്മോയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മോ നല്‍കി നാല്‌ ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലം മാറ്റ ഓര്‍ഡറും നല്‍കി .അതായത്‌ മെമ്മോയ്‌ക്കുള്ള മറുപടി നല്‍കാന്‍പോലും സാവകാശം നല്‍കാതെയാണ്‌ അബ്ദുറബ്ബിന്റെ പ്രതികാരം നിര്‍വഹിക്കപ്പെട്ടത്‌. അബ്ദുറബ്ബിന്റെ ധാര്‍ഷ്ട്യം,ധിക്കാരം,അധികാര ഗര്‍വ്‌ ഒക്കെയാണ്‌ ഈ നടപടിക്ക്‌ പിന്നിലെന്നതിന്‌,ആതിരേ, നിയമസഭയില്‍ അദ്ദേഹം നിരത്തിയ ന്യായങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു.ചടങ്ങില്‍ വച്ച്‌ താമസിച്ചതിന്‌ ക്ഷമ ചോദിച്ച മന്ത്രിയാണ്‌ പിന്നീട്‌ തന്നെ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ എത്തിയിരുന്നില്ലെന്നും കുട്ടികള്‍ക്ക്‌ മുന്നില്‍ വച്ച്‌ തന്നെ ഇകഴ്‌ത്തി സംസാരിച്ചു എന്നൊക്കെ പയ്യാരം പറയുന്നത്‌.വിദ്യാഭ്യാസ വകുപ്പിന്‌ പുറത്തുള്ള ഒരു സംവിധാനവുമായി ബന്ധപ്പെട്ട ചടങ്ങിന്‌ വേണ്ടിയാണ്‌ വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെ ക്ലാസ്‌ നഷ്ടമാക്കിയത്‌.ക്ലാസ്‌ നഷ്ടമാക്കുന്ന ചടങ്ങുകളൊന്നും വിദ്യാലയങ്ങളില്‍ നടത്തെരുതെന്ന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സര്‍ക്കുലര്‍ ഇറക്കിയിരുന്നതാണ്‌.അത്‌ ധിക്കരിച്ച്‌ എത്രയേറെ ചടങ്ങുകളാണ്‌ അബ്ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തിട്ടുള്ളത്‌.മന്ത്രിമാരുള്‍പ്പെടെയുള്ള വിഐപികളെ കാത്തിരുന്ന്‌ പിഞ്ചു വിദ്യാര്‍ത്ഥികള്‍ മോഹാലസ്യപ്പെട്ട്‌ വീണ സംഭവവും മനസ്സില്‍ വച്ചു കൊണ്ടാവണം പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ ആ സത്യങ്ങള്‍ പറഞ്ഞത്‌.രാജാവ്‌ നഗ്നനാണെന്ന്‌ പറയാന്‍ ധൈര്യം കാട്ടിയ ഊര്‍മിളാ ദേവിയെ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹവും രക്ഷകര്‍ത്താക്കളും ആദരിക്കുമ്പോഴാണ്‌, ആതിരേ, ജാതി ചിന്തയാല്‍ അന്ധമായ ചില സ്‌തുതിപാഠകരുടെ ദുരുപദേശത്തിന്‌ വഴങ്ങി അബ്ദുറബ്ബ്‌ തന്റെ വിവരക്കേട്‌ മുഴുവന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്‌. കേരളത്തിലെ ഏറ്റവും പ്രശസ്‌തവും ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ കോട്ടണ്‍ ഹില്‍ സ്‌കൂളിന്റെ 70വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ്‌ പട്ടിക ജാതിയില്‍ ഇന്ന്‌ ഒരു പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്‌ ഉണ്ടായത്‌.അതില്‍ അസഹിഷ്‌ണുത പുലര്‍ത്തുന്ന സ്റ്റാഫ്‌ ആ സ്‌കൂളിലുണ്ടെന്ന്‌ വ്യക്തമാക്കിയത്‌ അബ്ദുറബ്ബിന്റെ അല്‍പ്പത്തരത്തെ ന്യായീകരിച്ചു കൊണ്ട്‌ രംഗത്തെത്തിയ ലീഗ്‌ അനുകൂല സംഘടനയിലെ അദ്ധ്യാപകര്‍ തന്നെയാണ്‌.അന്ധമായ അധികാര ധാര്‍ഷ്ട്യവും നീചമായ ജാതിചിന്തയും ചേര്‍ന്ന്‌ വിരിയിച്ചെടുത്ത ദുഷ്ടതയുടെ ഇരകൂടിയാണ്‌, ആതിരേ, ഊര്‍മ്മിളാ ദേവി. ക്ലാസ്സ്‌ മുടക്കാതെ നടത്തുവാന്‍ കഴിയുമായിരുന്ന ഒരു ഉദ്‌ഘാടനത്തിനുവേണ്ടി നിരവധി വിദ്യാര്‍ഥികളുടെ അര ദിവസം നഷ്ടപ്പെടുത്തിയത്‌ ചൂണ്ടികാണിച്ചതും, ക്ലാസില്ലാത്ത സമയത്ത്‌ ഉദ്‌ഘാടനം പോലുള്ള ചടങ്ങുകള്‍ നടത്തേണ്ടതിന്റെ പ്രസക്തിയെ കുറിച്ച്‌ പറഞ്ഞതും എങ്ങനെയാണ്‌ വകുപ്പ്‌ തല ശിക്ഷയ്‌ക്ക്‌ കാരണമായ അപരാധമാകുന്നത്‌?
വിദ്യാഭ്യാസം പോലെ സുപ്രധാനമായ ഒരു വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ഒരു ഭരണാധികാരി എന്ന നിലയില്‍ പക്വതയും ഹൃദയ വിശാലതയും കാട്ടി, ഒന്നര മണിക്കൂര്‍ വൈകി എത്തിയ തന്റെ തെറ്റ്‌ തിരിച്ചറിഞ്ഞ്‌, അദ്ധ്യാപികയുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ വിദ്യഭ്യാസമന്ത്രി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്‌ നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും അഹങ്കാരഭരിതവുമാണ്‌.വിവരവും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ക്കല്ലേ, ആതിരേ, ക്രിയാത്മക വിമര്‍ശനത്തിലെ നന്മമനസ്സിലാക്കാനും നേരുപറയുന്നവരുടെ ഉദ്ദേശ്യശുദ്ധി ഉള്‍ക്കൊള്ളാനും കഴിയൂ. അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മൂല്യങ്ങളേയും കശാപ്പു ചെയ്‌ത അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാര്‍ഷീക രാത്രിയിലാണ്‌, ആതിരേ, ഇത്‌ കുറിക്കുന്നത്‌.അടിയന്തിരാവസ്ഥയുടെ ദുര്‍ഭൂതങ്ങള്‍ അബ്ദുറബ്ബിന്റേയും സ്‌തുതിപാഠകരുടേയും രൂപത്തില്‍ ഇന്നും നമുക്കിടയിലുണ്ട്‌ എന്നത്‌ നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്രമാത്രം ജാഗ്രത്തായിരിക്കണമെന്ന്‌ നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുയാണ്‌

Tuesday, June 24, 2014

പനിക്ക്‌ പിന്നാലെ കോളറയും; കുത്തഴിഞ്ഞ്‌ ആരോഗ്യകേരളം

പകര്‍ച്ചപ്പനി ബാധിതര്‍ക്ക്‌ നല്‍കേണ്ട 528 ഇനം മരുന്നുകള്‍ ആശുപത്രികളിലില്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാറും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന തോന്ന്യാസം സര്‍വ സീമകളും ലംഘിച്ചു എന്നാണര്‍ത്ഥം.മഴക്കാലത്തിന്‌ മുന്‍പേ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ സംഭരിക്കണമെന്ന്‌ അറിയാഞ്ഞിട്ടല്ല ഈ തെമ്മാടിത്തം.പകര്‍ച്ചപ്പനിയില്‍ കേരളം വിറച്ചാലും രോഗം ബാധിച്ച്‌ ആളുകള്‍ മരിച്ചാലും ഈ സര്‍ക്കാരിനൊന്നുമില്ല എന്ന്‌ ചിന്തിക്കാന്‍ മന്ത്രിക്കും വകുപ്പ്‌ മേധാവികള്‍ക്കും ഹുങ്ക്‌ സമ്മാനിക്കുന്നതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.കോടികള്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിട്ടും മുന്‍ വര്‍ഷത്തെ കുടിശ്ശികപോലും മരുന്നുകമ്പനികള്‍ക്ക്‌ നല്‍കാത്തത്‌. കുടിശ്ശിക നല്‍കാത്തതാണ്‌ ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മരുന്ന്‌ നല്‍കാത്തതിന്‌ കാരണമെന്നാണ്‌ കമ്പനികളുടെ വാദം. ഇതൊരു ഒത്തുകളിയാണ്‌. സ്വകാര്യ വിപണിയില്‍ മരുന്ന്‌ വിറ്റഴിച്ച്‌ കൂടുതല്‍ ലാഭം നേടാന്‍ മരുന്നു കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ ഒരുക്കുന്ന മണ്‍സൂണ്‍ ബൊണാണ്‍സയാണിത്‌. അതിന്റെ കമ്മീഷന്‍ കൃത്യമായി പാര്‍ട്ടിക്കും മന്ത്രിക്കും കിട്ടുമ്പോള്‍ പകര്‍ച്ചപ്പനി ബാധിച്ച്‌ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സയ്‌ക്കെത്തുന്ന നിസഹായര്‍ പിടഞ്ഞ്‌ ചാകട്ടെ എന്ന ക്രിമിനല്‍ മനഃസ്ഥിതിയില്‍ ആറാടാനാണ്‌ ആരോഗ്യമന്ത്രിക്കും വകുപ്പ്‌ തലവന്മാര്‍ക്കും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കും വ്യഗ്രത
ആതിരേ, ``പ്രതിരോധം നന്ന്‌ നിവാരണത്തേക്കാള്‍'' എന്ന രോഗചികിത്സയുടെ അടിസ്ഥാന തത്വം ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാറിനും അദ്ദേഹം ഭരിക്കുന്ന വകുപ്പിനും മാത്രം അറിയില്ലെന്ന്‌ തോന്നുന്നു.എല്ലാ മഴക്കലവും പനിക്കാലമാണെന്നും വിവിധ പകര്‍ച്ചവ്യാധികള്‍ ഈ സമയത്ത്‌ വ്യാപകമാകുമെന്നും അറിഞ്ഞിട്ടും മഴക്കാല പൂര്‍വ ശുചീകരണത്തിലും മരുന്ന്‌ സംഭരണത്തിലും മറ്റ്‌ പ്രതിരോധ പ്രവര്‍ത്തനത്തിലും പുലര്‍ത്തിയ അലസതയും അവധാനതയുമാണ്‌ സംസ്ഥാനത്ത്‌ മഴ ശക്തമായതോടെ ആശുപത്രികള്‍ പനിബാധിതരെകൊണ്ടു നിറയാന്‍ കാരണം. ഔദ്യോഗിക കണക്കനുസരിച്ച്‌ ഈമാസം പനിബാധിച്ചെത്തിയവര്‍ ഒരു ലക്ഷം കവിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരുടെ കണക്കാണിത്‌.സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ പനിബാധിതരുടെ എണ്ണം മൂന്ന്‌ ലക്ഷം കവിയും.അതായത്‌ സംസ്ഥാന ജനസംഖ്യയുടെ പത്തു ശതമാനം പേര്‍ പനിബാധിതരാണ്‌.ആതിരേ,ആരോഗ്യപരിപാലനത്തിലും ചികിത്സാ രംഗത്തും ആരോഗ്യ സാക്ഷരതയിലും ഒന്നാം സ്ഥാനത്തെന്ന്‌ അഭിമാനിക്കുന്ന സംസ്ഥാനത്തിന്റെ പൊള്ളിക്കുന്ന വര്‍ത്തമനകല ചിത്രമാണിത്‌. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത്‌ 40പേര്‍ക്ക്‌ മലേറിയയും 90 പേര്‍ക്ക്‌ ഡെങ്കിപ്പനിയും മൂന്നുപേര്‍ക്ക്‌ ചിക്കുന്‍ഗുനിയയും സ്ഥിരീകരിച്ചു. നാലുപേരില്‍ എച്ച്‌1 എന്‍1 കണ്ടെത്തിയപ്പോള്‍ 462 പേര്‍ക്ക്‌ ചിക്കന്‍പോക്‌സ്‌ പിടിപെട്ടിട്ടുണ്ട്‌. മഴക്കാല രോഗങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഒമ്പതു പേരാണ്‌ ഇതുവരെ മരിച്ചത്‌. കഴിഞ്ഞദിവസം മാത്രം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയ പനിബാധിതരുടെ എണ്ണം 14000 കവിഞ്ഞു. . സാധാരണ പനിക്കു പുറമേ എച്ച്‌1 എന്‍1, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്‌,മലേറിയ എന്നിവയും വ്യാപകമാകുന്നുണ്ട്‌. ഇക്കാരണത്താല്‍ പനിബാധിച്ച്‌ ചികില്‍സ തേടുന്നവരുടെ രക്തസാമ്പിളുകള്‍ വിദഗ്‌ധ പരിശോധനയ്‌ക്കു അയയ്‌ക്കുന്നുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ റിസല്‍റ്റ്‌ എന്നു കിട്ടും എന്ന കാര്യത്തില്‍ ഈശ്വരന്‌ പോലും നിശ്ചയമില്ലാത്ത അവസ്ഥയാണുള്ളത്‌. പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്‌ കോളറ ഉള്‍പ്പെടെയുള്ള മറ്റ്‌ രോഗങ്ങളും പടരുന്നത്‌, ആതിരേ, ആരോഗ്യമന്ത്രിയും വകുപ്പും ഒഴിച്ചുള്ളവരിലെല്ലാം ആശങ്ക പടര്‍ത്തുന്നു. പാലക്കാട്‌ ആലത്തൂരിലാണ്‌ രണ്ടു പേര്‍ക്ക്‌ കോളറ സ്ഥിരീകരിച്ചത്‌. കുന്നത്തൂരിലെ സുദേവന്‍ (64), ഭാര്യ അമ്മുക്കുട്ടി (54) എന്നിവര്‍ക്കാണ്‌ കോളറ ബാധിച്ചത്‌. ഒരാഴ്‌ച മുമ്പ്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇരുവരും ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ്‌. ആലത്തൂരില്‍ ആറു പേര്‍ക്കുകൂടി കോളറ ബാധിച്ചിട്ടുണ്ടെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. മഹാമാരികളെ തുടച്ചുനീക്കി ആരോഗ്യരംഗത്ത്‌ നേട്ടം കൈവരിച്ച സംസ്ഥാനത്താണ്‌ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ തുടര്‍ന്ന്‌ മഹാവിപത്തുകള്‍ തിരിച്ചെത്തിയത്‌്‌. നാലു വര്‍ഷംമുമ്പ്‌ സംസ്ഥാനം കോളറ വിമുക്തമാക്കപ്പെട്ടതാണ്‌. കാലവര്‍ഷാരംഭത്തിനു മുന്നേ എത്തിയ പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.പതിനാലു ജില്ലയിലും പനി പടരുമ്പോഴും ആരോഗ്യവകുപ്പിന്‌ കുലുക്കമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല.ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ല. പനിബാധിതര്‍ക്ക്‌ നല്‍കേണ്ട അവശ്യമരുന്നുകള്‍പോലും ഫാര്‍മസികളില്‍ ഇല്ല. മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷനെ തകര്‍ച്ചയിലേക്ക്‌ നയിക്കുന്ന സര്‍ക്കാരും ആരോഗ്യവകുപ്പും മരുന്നുക്ഷാമം രൂക്ഷമാക്കിയതിന്‌ പിഴ മൂളേണ്ടിവരുന്നത്‌ സംസ്ഥാനത്തെ സാധാരണ ജനങ്ങളും.. ആതിരേ,പകര്‍ച്ചപ്പനി ബാധിതര്‍ക്ക്‌ നല്‍കേണ്ട 528 ഇനം മരുന്നുകള്‍ ആശുപത്രികളിലില്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാറും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന തോന്ന്യാസം സര്‍വ സീമകളും ലംഘിച്ചു എന്നാണര്‍ത്ഥം.മഴക്കാലത്തിന്‌ മുന്‍പേ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ സംഭരിക്കണമെന്ന്‌ അറിയാഞ്ഞിട്ടല്ല ഈ തെമ്മാടിത്തം.പകര്‍ച്ചപ്പനിയില്‍ കേരളം വിറച്ചാലും രോഗം ബാധിച്ച്‌ ആളുകള്‍ മരിച്ചാലും ഈ സര്‍ക്കാരിനൊന്നുമില്ല എന്ന്‌ ചിന്തിക്കാന്‍ മന്ത്രിക്കും വകുപ്പ്‌ മേധാവികള്‍ക്കും ഹുങ്ക്‌ സമ്മാനിക്കുന്നതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും കൊടികുത്തി വാഴുകയാണ്‌. അതിന്റെ തെളിവാണ്‌ ഐഎഎസികാര്‍ക്കിടയിലെ ചക്കളത്തി പോരാട്ടം.ഒരു പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതാവണം ജനപക്ഷ ഭരണം.പക്ഷെ ഇവിടെ പ്രശ്‌നമുണ്ടായാലും അത്‌ രൂക്ഷവും നിയന്ത്രണാതീതവുമായലും സര്‍ക്കാര്‍ ഇടപെടില്ല.സര്‍ക്കാരിന്റെ ഈ ജനവഞ്ചനയ്‌ക്കെതിരെ പ്രതിരോധം ചമയക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ മാധ്യമങ്ങളില്‍ പ്രസ്‌താവന വരുത്തുന്നതില്‍ മാത്രമാണ്‌ ശ്രദ്ധയും താത്‌പര്യവും.ഈ സംയുക്ത ജനവഞ്ചന മൂലമാണ്‌ കോടികള്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിട്ടും മുന്‍ വര്‍ഷത്തെ കുടിശ്ശികപോലും മരുന്നുകമ്പനികള്‍ക്ക്‌ നല്‍കാത്തത്‌. കുടിശ്ശിക നല്‍കാത്തതാണ്‌ ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മരുന്ന്‌ നല്‍കാത്തതിന്‌ കാരണമെന്നാണ്‌ കമ്പനികളുടെ വാദം. ഇതൊരു ഒത്തുകളിയാണ്‌, ആതിരേ. സ്വകാര്യ വിപണിയില്‍ മരുന്ന്‌ വിറ്റഴിച്ച്‌ കൂടുതല്‍ ലാഭം നേടാന്‍ മരുന്നു കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ ഒരുക്കുന്ന മണ്‍സൂണ്‍ ബൊണാണ്‍സയാണിത്‌. അതിന്റെ കമ്മീഷന്‍ കൃത്യമായി പാര്‍ട്ടിക്കും മന്ത്രിക്കും കിട്ടുമ്പോള്‍ പകര്‍ച്ചപ്പനി ബാധിച്ച്‌ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സയ്‌ക്കെത്തുന്ന നിസഹായര്‍ പിടഞ്ഞ്‌ ചാകട്ടെ എന്ന ക്രിമിനല്‍ മനഃസ്ഥിതിയില്‍ ആറാടാനാണ്‌ ആരോഗ്യമന്ത്രിക്കും വകുപ്പ്‌ തലവന്മാര്‍ക്കും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കും വ്യഗ്രത.അതു കൊണ്ടാണ്‌ മെഡിക്കല്‍ കോര്‍പറേഷന്റെ വെയര്‍ഹൗസുകളെല്ലാം കാലിയായി തുടരുന്നത്‌. ഇതിനിടെ സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ആട്ടുകല്ലിന്‌ കാറ്റുപിടിച്ച മട്ടിലാണ്‌ മന്ത്രി ശിവകുമാറിന്റെ സമീപനം. കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശങ്ങളും ആരോഗ്യപ്രതിസന്ധിയിലാണ്‌. വെള്ളക്കെട്ടും മാലിന്യങ്ങളും നിറഞ്ഞതോടെ തീരദേശ മേഖലകള്‍ പകര്‍ച്ച വ്യാധിയുടെ നഴ്‌സറികളായി പരിണമിച്ചു കഴിഞ്ഞു.സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ മാലിന്യപ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മഴയ്‌ക്ക്‌ മുന്‍പേ ഇതിനു പരിഹാരം കാണുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നേരിട്ട പാളിച്ചയാണ്‌ ഇന്നത്തെ ദുരിതങ്ങള്‍ക്കടിസ്ഥാനം. സമ്മതിദായകരുടെയും നികുതിദായകരുടേയും ആരോഗ്യത്തിനും മാന്യതയ്‌ക്കും പുല്ലു വിലകല്‍പ്പിക്കാത്ത ഒരു ആരോഗ്യമന്ത്രിയും വകുപ്പും വാഴുന്ന സംസ്ഥാനത്ത്‌,ആതിരേ,മഴക്കാലത്ത്‌ പകര്‍ച്ചപ്പനി പിടിക്കാതിരിക്കുന്നതും,പിടിപെട്ടാല്‍ മരിക്കാതിരിക്കുന്നതും മുജ്ജന്മ സുകൃതം എന്നല്ലാതെ മറ്റ്‌ എന്ത്‌ പറയാന്‍?�

Sunday, June 22, 2014

ഭരത്‌ ഭൂഷണ്‍:ഉള്ളത്‌ പറഞ്ഞാല്‍ ഉറിയും തുള്ളും

സര്‍വ ക്രമക്കേടുകളുടേയും അധികാര ദുര്‍മദത്തിന്റേയും പര്യായമായിട്ടാണ്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെ ഇപ്പോള്‍ ചാനല്‍ വാര്‍ത്തകളില്‍ അടയാളപ്പെടുത്തുന്നത്‌.ടോം ജോസും രാജു നാരായണസ്വാമിയും സുരേഷ്‌ കുമാറുമൊക്കെ കളങ്കമറ്റ ഔദ്യോഗിക ജീവിതത്തിന്റെ പ്രതീകങ്ങളായാണ്‌ പ്രതിഷ്‌ഠിക്കപ്പെടുന്നത്‌.നേരിന്റെ വക്രീകരണം എന്നതിലുപരി നേരല്ലായ്‌മയുടെ സംസ്ഥാപനമായിട്ടുവേണം ഈ വാര്‍ത്താവതരണ നിലപാടുകളെ വിലയിരുത്തേണ്ടത്‌ .ഈ തര്‍ക്കത്തില്‍ പ്രേക്ഷകരുടെ ജിജ്ഞാസവര്‍ദ്ധിപ്പിക്കാനുതകുന്ന ചേരുവകള്‍ ധാരളമുണ്ട്‌.ആ ധാരാളിത്തത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ `` ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യു''മെന്ന നീതിബോധത്തിന്റെ കടയ്‌ക്കലാവും കോടാലി വീഴുക.ചാനലുകളുടെ റേറ്റിംഗ്‌ കൂട്ടാന്‍ നടത്തുന്ന മത്സരവും കൗശലങ്ങളും പലപ്പോഴും വാര്‍ത്തയുടെ സത്തയില്‍ നിന്ന്‌ വ്യതിചലിക്കുന്നതും ,ശ്ലീലാശ്ലീലതയുടെ സീമകള്‍ ലംഘിക്കുന്നതുമായ ദൃശ്യപരതയിലേയ്‌ക്ക്‌ വല്ലാതെ വഴുതിപ്പോകുന്നുണ്ട്‌ .സോളാര്‍ ഇടപാടിലെ സാമ്പത്തീക ക്രമക്കേടുകളായിരുന്നില്ല മറിച്ച്‌ ഒരു മാദക മേനിയുടെ രതിഭാവങ്ങളായിരുന്നു പലപ്പോഴും ചാനല്‍ കാമറകള്‍ ഫോക്കസ്‌ ചെയ്‌തത്‌.അതിന്റെ വിപരീത മേന്മയാണ്‌ തട്ടിപ്പും കൂടെക്കിടപ്പും തൊഴിലാക്കിയ സരിത എസ്‌.നായര്‍ക്ക്‌ ലഭിച്ചിട്ടുള്ള `സെലിബ്രിറ്റി സ്റ്റെയ്‌റ്റസ്‌ '.സമാനമായ അനൗചത്യങ്ങളിലേയ്‌ക്കല്ലേ ,ഐഎഎസ്‌ ഓഫീസര്‍മാരുടെ വിവാദത്തിലും,ചാനലുകള്‍ കാമറ തിരിക്കുന്നത്‌?
ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷണ്‍ ഒരു വശത്തും മറ്റ്‌ ഐഎഎസ്‌ `ശിങ്ക'ങ്ങള്‍ മറുവശത്തുമായി നടത്തുന്ന ചക്കളത്തിപ്പോരാട്ടം ഈ നിലയ്‌ക്ക്‌ തുടര്‍ന്നാല്‍ അത്‌ സോളാര്‍ വാര്‍ത്തകളെ കടത്തി വെട്ടുമെന്നും സരിതോര്‍ജ പ്രവാഹിയായ രാക്കഥകളെ ലജ്ജിപ്പിക്കുന്ന ഒളിസേവാവിലാസങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നുമാണ്‌, ആതിരേ, അനന്തപുരിയിലെ ഉപശാലാ വര്‍ത്തമാനങ്ങള്‍. ആതിരേ,ഒരു വിവാദമുണ്ടെങ്കില്‍ അത്‌ പൊലിപ്പിക്കുന്നതും ഇല്ലെങ്കില്‍ സൃഷ്ടിക്കുന്നതുമാണ്‌ പാശ്ചാത്യ പാപ്പരാസികളുടെ പത്രപ്രവര്‍ത്തന ശൈലി.അധര്‍മവും അനീതിയും അധികാരത്തിന്റെ അര്‍മാദങ്ങളും പുറത്ത്‌ കൊണ്ടു വരുന്നതില്‍ മലയാള ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിക്കുന്ന ജാഗ്രതയും ഔത്സുക്യവും ആദരിച്ചു കൊണ്ട്‌ പറയട്ടെ ചാനലുകളുടെ റേറ്റിംഗ്‌ കൂട്ടാന്‍ നടത്തുന്ന മത്സരവും കൗശലങ്ങളും പലപ്പോഴും വാര്‍ത്തയുടെ സത്തയില്‍ നിന്ന്‌ വ്യതിചലിക്കുന്നതും ,ശ്ലീലാശ്ലീലതയുടെ സീമകള്‍ ലംഘിക്കുന്നതുമായ ദൃശ്യപരതയിലേയ്‌ക്ക്‌ വല്ലാതെ വഴുതിപ്പോകുന്നുണ്ട്‌ .സോളാര്‍ ഇടപാടിലെ സാമ്പത്തീക ക്രമക്കേടുകളായിരുന്നില്ല മറിച്ച്‌ ഒരു മാദക മേനിയുടെ രതിഭാവങ്ങളായിരുന്നു പലപ്പോഴും ചാനല്‍ കാമറകള്‍ ഫോക്കസ്‌ ചെയ്‌തത്‌.അതിന്റെ വിപരീത മേന്മയാണ്‌ തട്ടിപ്പും കൂടെക്കിടപ്പും തൊഴിലാക്കിയ സരിത എസ്‌.നായര്‍ക്ക്‌ ലഭിച്ചിട്ടുള്ള `സെലിബ്രിറ്റി സ്റ്റെയ്‌റ്റസ്‌ '.സമാനമായ അനൗചത്യങ്ങളിലേയ്‌ക്കല്ലേ ,ഐഎഎസ്‌ ഓഫീസര്‍മാരുടെ വിവാദത്തിലും,ചാനലുകള്‍ കാമറ തിരിക്കുന്നത്‌? സര്‍വ ക്രമക്കേടുകളുടേയും അധികാര ദുര്‍മദത്തിന്റേയും പര്യായമായിട്ടാണ്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെ ഇപ്പോള്‍ ചാനല്‍ വാര്‍ത്തകളില്‍ അടയാളപ്പെടുത്തുന്നത്‌.ടോം ജോസും രാജു നാരായണസ്വാമിയും സുരേഷ്‌ കുമാറുമൊക്കെ കളങ്കമറ്റ ഔദ്യോഗിക ജീവിതത്തിന്റെ പ്രതീകങ്ങളായാണ്‌ പ്രതിഷ്‌ഠിക്കപ്പെടുന്നത്‌.നേരിന്റെ വക്രീകരണം എന്നതിലുപരി നേരല്ലായ്‌മയുടെ സംസ്ഥാപനമായിട്ടുവേണം,ആതിരേ, ഈ വാര്‍ത്താവതരണ നിലപാടുകളെ വിലയിരുത്തേണ്ടത്‌ എന്നാണ്‌ എന്റെ പക്ഷം.ഈ തര്‍ക്കത്തില്‍ പ്രേക്ഷകരുടെ ജിജ്ഞാസവര്‍ദ്ധിപ്പിക്കാനുതകുന്ന ചേരുവകള്‍ ധാരളമുണ്ട്‌.ആ ധാരാളിത്തത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ `` ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യു''മെന്ന നീതിബോധത്തിന്റെ കടയ്‌ക്കലാവും കോടാലി വീഴുക. `വഴിപിഴച്ച' ചില ഐഎഎസ്‌ ഉദ്യോസ്ഥര്‍ക്ക്‌ നേരെ കര്‍ശന നിലപാടുകളെടുത്തതാണ്‌, ആതിരേ, ചീഫ്‌ സെക്രട്ടറിയായ ഭരത്‌ ഭൂഷനെ ,യഥാര്‍ത്ഥത്തില്‍,അവര്‍ക്ക്‌ ചതുര്‍ത്ഥിയാക്കിയത്‌.ഭരണപരമായി പുലര്‍ത്തേണ്ട നേരുകളില്‍ അനുരഞ്‌ജനത്തിന്‌ ഒരുങ്ങാതിരുന്നതാണ്‌ ഭരത്‌ ഭൂഷന്‌ എതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ സംസ്ഥാനത്തെ ഐഎഎസ്‌ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതും. ഇതിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ മൂന്നുപേരാണ്‌- ടോം ജോസ്‌, രാജു നാരായണസ്വാമി, സുരേഷ്‌ കുമാര്‍ ഒരു കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടോം ജോസിനോട്‌ ചീഫ്‌ സെക്രട്ടറിയായ ഭരത്‌ ഭൂഷണ്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇത്‌ സംബന്ധിച്ച്‌ ടോം ജോസ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ചീഫ്‌ സെക്രട്ടറി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഐഎഎസ്‌ അസോസിയേഷന്റെ സെക്രട്ടറിയായ ടോം ജോസിനെതിരെ ചീഫ്‌ സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചതാണ്‌ ഇപ്പോള്‍ വാര്‍ത്തകളെ പുഷ്‌ക്കലമാക്കുന്ന `ഐഎഎസ്‌ ചക്കളത്തിപ്പോരാട്ടത്തിന്റെ' തുടക്കം. രാജു നാരായണസ്വാമിയുടെ കാര്യത്തില്‍ മറ്റൊരു വിധത്തിലാണ്‌,ആതിരേ, സംഭവങ്ങളുടെ പരിണതി. ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ അനുപേക്ഷണീയമായ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ രാജു നാരായണസ്വാമിക്ക്‌ ഇല്ല!വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള വാസ്‌തവം!!തന്റെ വകുപ്പ്‌ സെക്രട്ടറിയെക്കൊണ്ട്‌ ക്രമവിരുദ്ധമായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി മുഖ്യമന്ത്രിയെക്കൊണ്ട്‌ ഒപ്പിടീക്കുന്നതിനുള്ള ശ്രമമാണ്‌ രാജു നാരായണസ്വാമി നടത്തിയത്‌. ചട്ടവിരുദ്ധമാണ്‍ ഈ നടപടി എന്ന്‌ കണ്ടെത്തിയ ചീഫ്‌ സെക്രട്ടറി അക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേതുടര്‍ന്ന്‌ രാജു നാരായണസ്വാമിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി ഒപ്പിടാതെ ഒഴിവാക്കി. ഇത്‌ രാജു നാരായണസ്വാമിയെ ഭരത്‌ ഭൂഷന്റെ എതിരാളിയാക്കിമാറ്റി. ഇതേതുടര്‍ന്ന്‌ സംസ്ഥാനത്തെ ഐഎഎസുകാര്‍ക്കൊപ്പം ചേര്‍ന്ന രാജു നാരായണസ്വാമി, മൂന്നാര്‍ ഒഴിപ്പിക്കല്‍കാലത്ത്‌ ചില റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കാതിരിക്കാന്‍ ഭരത്‌ ഭൂഷന്‍ അനധികൃതമായി ഇടപെട്ടതായി ആരോപിക്കുകയും ചെയ്‌തു. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കിലിന്റെ ചുമതല പൂര്‍ണമായും സുരേഷ്‌ കുമാറിന്‌ ആയിരുന്നുന്നു. അതിനുവേണ്ടിയുള്ള തീരുമാനങ്ങളും സുരേഷ്‌ കമാറാണ്‌ കൈക്കൊണ്ടത്‌. അന്ന്‌ വനംവുകുപ്പ്‌ സെക്രട്ടറിയായിരുന്ന ഭരത്‌ ഭൂഷന്‌ എതിരെ സുരേഷ്‌ കുമാര്‍പോലും ഉന്നയിക്കാത്ത ആരോപണം രാജു നാരായണ സ്വാമി ഉന്നയിച്ചതിനു പിന്നിലുള്ളത്‌,ആതിരേ, വ്യക്തിവിരോധമാണെന്ന്‌ വ്യക്തം.
മൂന്നാര്‍ ഒഴിപ്പിക്കലില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ വിശ്വസ്‌ത കരിമ്പൂച്ചയായിരുന്നൗ സുരേഷ്‌ കുമാര്‍.അന്ന്‌ മാദ്ധ്യമ ശ്രദ്ധമുഴുവന്‍ സുരേഷ്‌കുമാറിലും ഒപ്പമുണ്ടായിരുന്ന രാജു നാരായണ സ്വാമിയിലും ഋഷിരാജ്‌ സിംഗിലുമായിരുന്നു.എന്നാല്‍ അന്ന്‌ മാധ്യമങ്ങള്‍ ഹൈലൈറ്റ്‌ ചെയ്‌തതു പോലെയുള്ള ട്രാക്‌ റെക്കോര്‍ഡ്‌ ഇവര്‍ക്കാര്‍ക്കുമില്ലെന്നാണ്‌, ആതിരേ, വര്‍ത്തമനാകാലം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്‌.പ്രൊമേഷനുവേണ്ടി ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ 90 ശതമാനം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ഉണ്ടായിരിക്കണമെന്നാണ്‌ ചട്ടം. മുഖ്യമന്ത്രി, വകുപ്പ്‌ സെക്രട്ടറി, ചീഫ്‌സെക്രട്ടറി എന്നിവരാണ്‌ ഇതില്‍ ഒപ്പിടേണ്ടത്‌. എന്നാല്‍ സുരേഷ്‌ കുമാറിന്‌ അതുണ്ടായിരുന്നില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം വി എസിനെക്കൊണ്ട്‌ മുന്‍കൂര്‍ തീയതിവച്ച്‌ സുരേഷ്‌ കുമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ഒപ്പിട്ടു വാങ്ങുകയായിരുന്നു. ചീഫ്‌ സെക്രട്ടറിയും വകുപ്പ്‌ സെക്രട്ടറിയും ഒപ്പിടേണ്ടിടത്തും മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസ്‌ തന്നെയാണ്‌ ഒപ്പിട്ടത്‌. ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണ്‌ ഈ നടപടി എന്ന്‌ കണ്ടെത്തിയ ചീഫ്‌ സെക്രട്ടറി അത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തടഞ്ഞുവയ്‌ക്കപ്പെട്ടു, ഇതിനെതിരായ ഉത്തരവും ചീഫ്‌ സെക്രട്ടറി പുറപ്പെടുവിച്ചു. ഇതാണ്‌ സുരേഷ്‌ കുമാറിനെ ചൊടിപ്പിച്ചത്‌. തന്റെ വിശ്വസ്‌തനെതിരെ നിലപാടു സ്വീകരിച്ചതാണ്‌ ഭരത്‌ ഭൂഷണെതിരെ രംഗത്തിറക്കാന്‍ വി.എസ്സിനെ പ്രേരിപ്പിച്ചത്‌. അനധികൃത സ്വത്ത്‌ സമ്പാദനം, വിദേശയാത്ര തുടങ്ങിയ കാരണങ്ങളുടെ പേരില്‍ ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ പ്രവേശിപ്പിക്കാതെ കര്‍ശന നിലപാടെടുത്തതും നിരവധി ആരോപണങ്ങള്‍ക്ക്‌ വിധേയനായ ഡി ഐ ജി ശ്രീജിത്തിന്‌ പ്രമോഷന്‍ തടഞ്ഞുവച്ചതും ഉള്‍പ്പെടെ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ ചീഫ്‌ സെക്രട്ടറിയെന്ന നിലയില്‍ ഭരത്‌ ഭൂഷണ്‌ ഐഎഎസുകാര്‍ക്കിടയിലെ ശത്രുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതൊക്കെയാണ്‌ സംസ്ഥാനത്തെ ഐഎഎസുകാരെ ഒന്നടങ്കം ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെതിരെ പടനയിക്കാന്‍ ആയുധധാരികളാക്കിയത്‌. ആതിരേ,പതിരില്ലാത്ത ആ പഴമൊഴിയുടെ സാക്ഷാത്‌ക്കാരം:ഉള്ളത്‌ പറഞ്ഞാല്‍ ഉറിയും തുള്ളും..!

Friday, June 20, 2014

റെയില്‍വേ യാത്രാ -ചരക്ക്‌ നിരക്ക്‌ വര്‍ദ്ധന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം

റെയില്‍വെ ബോര്‍ഡ്‌ നിര്‍ദേശിച്ചതും കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചതുമായ നിരക്ക്‌ തങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെയുള്ളൂ എന്നാണ്‌ സദാനന്ദ ഗൗഡയുടെ ഉളുപ്പില്ലാത്ത വിശദീകരണം.കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനവിരുദ്ധമായതു കൊണ്ടല്ലേ, ആതിരേ, അവരെ അധികാരത്തില്‍ നിന്നിറക്കി വിട്ട്‌ നമോ സംഘത്തെ അവിടെ പ്രതിഷ്‌ഠിച്ചത്‌.അപ്പോള്‍ എന്തിന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നമോ സംഘം നടപ്പിലാക്കണം?പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്നത്‌ ജനഹിതാനുസൃതമായ പുതിയ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാനാണ്‌.അതിന്‌ പക്ഷേ നമോ സംഘം തയ്യാറല്ല.ആതിരേ,ഇവര്‍ക്കും ജനങ്ങളല്ല കോര്‍പ്പറേറ്റുകളും മൂലധന ചൂഷകരുമാണ്‌ ഓമനകള്‍.മൂലധന ചോരന്മാര്‍ക്ക്‌ അനുഗുണമാകുന്ന നയങ്ങളാണ്‌ നമോ സംഘത്തിനും പഥ്യം.അതിന്റെ തുടക്കമാണ്‌ റെയില്‍ യാത്ര-ചരക്ക്‌ കൂലി വര്‍ദ്ധന
റെയില്‍വെ ബജറ്റ്‌ അവതരിപ്പിക്കുന്നതിന്‌ മുന്‍പ്‌ യാത്രാ -ചരക്ക്‌ നിരക്കില്‍ വരുത്തിയ വര്‍ദ്ധന കോണ്‍ഗ്രസിനെ തറപറ്റിച്ച്‌ നരേന്ദ്ര മോഡിയേയും കൂട്ടരേയും അധികാരത്തിലേറ്റിയ സമ്മതിദായകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ പറയാന്‍, ആതിരേ, രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതെന്തിന്‌? യാത്രാ-ചരക്ക്‌ കൂലിയില്‍ യഥാക്രമം 14.2 ശതമാനത്തിന്റെയും 6.5 ശതമാനത്തിന്റേയും വര്‍ദ്ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. ജനവിരുദ്ധവും കഴിഞ്ഞ സര്‍ക്കാരിനെ ലജ്ജിപ്പിക്കുന്നതുമായ ഈ തീരുമാനത്തിന്‌ പ്രേരകമായ ഘടകങ്ങളെക്കുറിച്ചുള്ള വിശദീകരണമാകട്ടെ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും വോട്ടുനല്‍കിയവരെല്ലാം കൊഞ്ഞാണന്മാരാണെന്ന്‌ സ്ഥാപിക്കുന്നതുമാണ്‌.പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചു നിറുത്തുന്നതാകും തങ്ങളുടെ നയമെന്നും അത്‌ രാഷ്ട്ര വികസനത്തിന്റെ പുതിയ പരിപ്രേഷ്യമായിരിക്കുമെന്നും വാഗ്‌ദാനം ചെയ്‌തിട്ട്‌ നടപ്പിലാക്കുന്നതാകട്ടെ കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നിരക്ക്‌ വര്‍ദ്ധനയല്ലാതെ വേറെ വഴിയിയില്ലെന്നും നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന്‌ യാത്രക്കാരെ രക്ഷിക്കാനാണ്‌ വര്‍ദ്ധനവെന്നും ബിജെപി പറയുമ്പോള്‍ ഇന്ത്യയെന്താ വെള്ളരിക്കാപ്പട്ടണമാണ്‌ എന്നാണോ, ആതിരേ, നമോ സംഘത്തിന്റെ വിലയിരുത്തല്‍?. റെയില്‍വേ യാത്രക്കാരുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ്‌ നിരക്ക്‌ കൂട്ടിയതെന്ന്‌ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ പറയുമ്പോള്‍ മോഡിയില്‍ നിന്ന്‌ വരാനിരിക്കുന്നത്‌ കടുത്ത ജനവിരുദ്ധ നടപടികളാകുമെന്ന്‌ വേണം വായിച്ചെടുക്കേണ്ടത്‌.ഏതെല്ലാം നയങ്ങളില്‍ യുപിഎ സര്‍ക്കാരിനെ മോഡിയും ബിജെപിയും എന്‍ഡിഎ സഖ്യവും നഖശിഖാന്തം എതിര്‍ത്തുവോ ആ ജനവഞ്ചനകള്‍ പുര്‍വാധികം ശക്തിയോടെ കൗശലത്തോടെ നടപ്പിലാക്കുന്നതാണ്‌ മോഡി സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ്‌ അജണ്ടയെന്ന്‌ വ്യക്തമാകുന്നു. 26,000 കോടി രൂപയാണത്രേ യാത്രാക്കൂലി ഇനത്തില്‍ റയില്‍വേയുടെ വാര്‍ഷിക നഷ്ടം .അത്‌ നികത്തണം. അതിവേഗ ട്രെയിനുകള്‍, സ്റ്റേഷന്‍ വികസനം, ആധുനികീകരണം, പുതിയ പാതകള്‍ എന്നിവയ്‌ക്ക്‌ക്ക്‌ പണം കണ്ടെത്തണം. അതിനാണ്‌ നിരക്ക്‌ വര്‍ദ്ധനയെന്ന്‌ വിശദീകരിക്കുമ്പോള്‍, ജനദ്രോഹ കാര്യത്തില്‍ ,ആതിരേ, കോണ്‍ഗ്രസിനെ പിന്നിലാക്കാന്‍ മത്സരിക്കുകയാണ്‌ മോഡി എന്നര്‍ത്ഥം. റെയില്‍വെ ചരക്കുകൂലി കൂട്ടിയതോടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും.പച്ചക്കറി പലവൃഞ്‌ജനം മുതല്‍ ഡീസല്‍ വില വരെ വര്‍ദ്ധിക്കുമെന്ന്‌ ഉറപ്പായി.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മന്മോഹനെ പോലെ ജനങ്ങളുടെ മുതുകത്ത്‌ കുതിര കയറാനാണ്‌ മോഡിയുടേയും നീക്കം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ റയില്‍വെ യാത്രാചരക്കുകൂലി ഇത്രകണ്ട്‌ കൂട്ടുന്നത്‌. ഇത്‌ മൂലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 8000 മുതല്‍ 10000 കോടി രൂപയുടെ അധികബാധ്യതയാണ്‌ സാധാരണക്കാര്‍ക്കുണ്ടാകുന്നത്‌.വില പിടിച്ചു നിര്‍ത്താനല്ല മറിച്ച്‌ പച്ചക്കറി,അരി എന്നിവയുടെ വില കുത്തനെ ഉയര്‍ത്താനാകും പുതിയ തീരുമാനം സഹായകമാകുക. ഉരുളക്കിഴങ്ങ്‌,ഉള്ളി എന്നിവയുടെ വില ഇപ്പോള്‍ തന്നെ 100 രൂപയോട്‌ അടുത്തിരിക്കുന്നു.ഉള്ളിയുടെ ഉത്‌പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം കൂടിയിട്ടും 50 ശതമാനം വര്‍ധനയാണ്‌ വിലയില്‍ ഉണ്ടായിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുളള ഉപഭോക്തൃ സംസ്ഥാനത്തിനായിരിക്കും, ആതിരേ, പുതിയ നിരക്ക്‌ വര്‍ദ്ധന ഏറ്റവും വലിയ തിരിച്ചടിയാകുക.ചരക്കുകൂലി വര്‍ദ്ധിപ്പിക്കുന്നതോടെ ആഭ്യന്തരവിപണയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.നാണ്യപെരുപ്പം കൂടും. 8.28 ശതമാനത്തിലെത്തി നിലനില്‍ക്കുന്ന ഉപോഭോക്ത്യസൂചിക ഇനിയും ഉയരും.ഏത്‌ വിരുന്നുകാരന്‍ വന്നാലുംകറിക്കത്തിക്കിരയകാനാണ്‌ കോഴികളുടെ നിയോഗമെന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുകയാണ്‌ നമോ സംഘം. ടിക്കറ്റ്‌ നിരക്കിലെ വര്‍ദ്ധന മുന്‍കൂറായി ടിക്കറ്റ്‌ എടുത്തവരെയും വെട്ടിലാക്കും. നേരത്തേ വാങ്ങിയ ടിക്കറ്റില്‍ യാത്ര ചെയ്യണമെങ്കില്‍ ഇനി കുടുതല്‍ തുക നല്‍കേണ്ടി വരും. സീസണ്‍ ടിക്കറ്റ്‌ നിരക്കും വര്‍ധിക്കും. റെയില്‍വെ ബോര്‍ഡ്‌ നിര്‍ദേശിച്ചതും കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചതുമായ നിരക്ക്‌ തങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെയുള്ളൂ എന്നാണ്‌ സദാനന്ദ ഗൗഡയുടെ ഉളുപ്പില്ലാത്ത വിശദീകരണം.കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനവിരുദ്ധമായതു കൊണ്ടല്ലേ, ആതിരേ, അവരെ അധികാരത്തില്‍ നിന്നിറക്കി വിട്ട്‌ നമോ സംഘത്തെ അവിടെ പ്രതിഷ്‌ഠിച്ചത്‌.അപ്പോള്‍ എന്തിന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നമോ സംഘം നടപ്പിലാക്കണം?പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്നത്‌ ജനഹിതാനുസൃതമായ പുതിയ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാനാണ്‌.അതിന്‌ പക്ഷേ നമോ സംഘം തയ്യാറല്ല.ആതിരേ,ഇവര്‍ക്കും ജനങ്ങളല്ല കോര്‍പ്പറേറ്റുകളും മൂലധന ചൂഷകരുമാണ്‌ ഓമനകള്‍.മൂലധന ചോരന്മാര്‍ക്ക്‌ അനുഗുണമാകുന്ന നയങ്ങളാണ്‌ നമോ സംഘത്തിനും പഥ്യം.അതിന്റെ തുടക്കമാണ്‌ റെയില്‍ യാത്ര-ചരക്ക്‌ കൂലി വര്‍ദ്ധന മോഡിസര്‍ക്കാറിന്റെ ജനവിരുദ്ധ പരിഷ്‌കരണ പരിപാടികളുടെ തുടക്കം മാത്രമാണിത്‌ . റെയില്‍ നിരക്ക്‌ വര്‍ദ്ധനയ്‌ക്ക്‌ പിന്നാലെ ഡീസല്‍ വിലവര്‍ദ്ധനയാണ്‌ വരാനിരിക്കുന്നത്‌.15 പ്രധാന മേഖലകളില്‍ ഇത്തരം ജനദ്രോഹ നയങ്ങള്‍ക്ക്‌ തയ്യാറെടുക്കുകയാണവര്‍ . ഇന്ധന സബ്‌സിഡികള്‍ പൂര്‍ണ്ണമായും എടുത്തുകളയുക, ഭക്ഷ്യ സുരക്ഷാ ബില്‍ ഉടച്ചുവാര്‍ക്കുകഎന്നിവയെല്ലാം അതില്‍ പെടും.പ്രതിരോധം,റെയില്‍വെ,ഇന്‍ഷുറന്‍സ്‌ മേഖല എന്നിവയിലെല്ലാം നൂറു ശത്മാനം വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ്‌ ലക്ഷ്യം. തന്നെ അധികാരത്തിലേറ്റിയവര്‍ക്ക്‌ എട്ടിന്റെ പണി കൊടുക്കുന്നതാണ്‌, ആതിരേ, മോഡിയുടെ `ശ്രേഷ്‌ഠഭാരത' ദര്‍ശനം

Wednesday, June 18, 2014

അഞ്ച്‌ വര്‍ഷം വയലാര്‍ രവി ചൊറികുത്തുകയായിരുന്നോ?

ഒരു രാഷ്ട്രവും അവിടുത്തെ ഭരണകൂടവും പൗരന്മാരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട നിഷ്‌ഠാബദ്ധമായ ഭരണക്രമങ്ങളാണ്‌ ഇറ്റലി പഠിപ്പിക്കുന്നത്‌.പക്ഷേ അതൊന്നും വയലാര്‍ജിക്ക്‌ വിഷയമല്ല.മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ്‌ പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നുള്ളു എന്നതിന്‌ എണ്ണമറ്റ ഭൂതകാലാനുഭവങ്ങള്‍ സാക്ഷി.ഇറാഖിലുള്ള മലയാളികളെന്നല്ല ഇന്ത്യാകാരെ കുറിച്ച്‌ പോലും എംബസിക്കോ കേന്ദ്രസര്‍ക്കാരിനോ കൃത്യമായ അറിവില്ലെന്ന്‌ പറഞ്ഞൊഴിഞ്ഞ മന്ത്രി കെ.സി.ജോസഫിന്റെ തൊലിക്കട്ടി അപാരം തന്നെ.ഉമ്മന്‍ ചാണ്ടിക്കൊപ്പവും അല്ലാതേയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സുഖിച്ച്‌ ജീവിച്ച്‌ പണം പിരിച്ച്‌ മടങ്ങിവന്നതെല്ലാം ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെയാണ്‌ അയാള്‍ മറക്കുന്നത്‌.ഇറാഖില്‍ എത്രമലയാളികളുണ്ട്‌ എന്നതിന്റെ കണക്ക്‌ ബുക്കിലുണ്ടെന്നാണ്‌ നോര്‍ക്ക സിഇഒ പി. സുദീപ്‌ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്‌.ഇറാഖിലെ നിര്‍മാണ തൊഴിലാളികളെയും നഴ്‌സുമാരേയുമല്ല, മറിച്ച്‌ നെറികേടിന്റെ ഈ ഖദര്‍/കോട്ട്‌ ധാരികളേയാണ്‌ ഐഎസ്‌ഐഎസ്‌ വിമതര്‍ യഥാര്‍ത്ഥത്തില്‍ ബന്ധികളാക്കേണ്ടത്‌.
``ഇന്നലെ വെടിയൊച്ച കേട്ടില്ല, ജനാലകളും കതകുമടച്ച്‌ മുറിക്കുള്ളില്‍ തന്നെയാണ്‌. കഴിഞ്ഞദിവസങ്ങളില്‍ ആശുപത്രിയുടെ താഴെ വെടിയൊച്ചയും പൊട്ടിത്തെറികളും കേട്ടു. തോക്കുധാരികള്‍ എത്തി ഉപദ്രവിക്കില്ലെന്ന്‌ പറഞ്ഞു. അതിന്റെ ആശ്വാസത്തിലാണ്‌ ഞങ്ങള്‍ '' ആതിരേ,വിമതര്‍ കൈയടക്കിയ ഇറാഖിലെ തിക്രീത്‌ ട്രീറ്റി ആശുപത്രിയില്‍ കുടുങ്ങിയ കോട്ടയം പൂവത്തിളപ്പ്‌ പുറങ്ങനാല്‍ മെറീന കേരളത്തിലെ ഒരു മാധ്യമത്തോട്‌ ഫോണില്‍ അറിയിച്ചതാണിത്‌. ട്രീറ്റി ആശുപത്രിയില്‍ കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍നിന്നുള്ള 46 നഴ്‌സുമാരാണ്‌ കുടുങ്ങിയിരിക്കുന്നതെന്ന്‌ മെറീന പറഞ്ഞു. ``്‌ ട്രീറ്റി ആശുപത്രിയിലെ ഐ.പി നിര്‍ത്തലാക്കി. ഒ.പിയില്‍ ചുരുക്കം ചിലര്‍ വരും. വെള്ളവും ഭക്ഷണം കൃത്യമായി ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ജനാലകള്‍ക്കരികില്‍ നില്‍ക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സമീപത്ത്‌ മലയാളികളുണ്ടോയെന്ന്‌ അറിയില്ല. എങ്ങനെയെങ്കിലും നാട്ടിലത്തൊനുള്ള തത്രപ്പാടിലാണ്‌ എല്ലാവരും'' മെറീന പറഞ്ഞു പലരും ഇറാഖിലത്തിയിട്ട്‌ മാസങ്ങളെ ആയിട്ടുള്ളൂ. വായ്‌പയെടുത്തും മറ്റുമാണ്‌ എത്തിയതെന്നതിനാല്‍ കടബാധ്യതയുടെ ആധികളും വെടിയൊച്ചകള്‍ക്കൊപ്പം ഇവരുടെ മനസ്സില്‍ മുഴങ്ങുന്നുണ്ട്‌. പലര്‍ക്കും ശമ്പളം കുടിശ്ശികയുമാണ്‌ ഇതിനിടെയാണ്‌ , ആതിരേ,ആഭ്യന്തരകലാപം നടക്കുന്ന ഇറാക്കില്‍ നിന്നും ജീവന്‍ അപകടത്തിലാണെന്ന്‌ കാണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എസ്‌ഒഎസ്‌ സന്ദേശം ലഭിച്ചത്‌. തികൃത്തിലെ ആശുപത്രിയില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന സംഘമാണ്‌ സന്ദേശം അയച്ചിരിക്കുന്നത്‌. നാട്ടിലേക്ക്‌ മടങ്ങാന്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ്‌ അപേക്ഷ. ഐഎസ്‌ഐഎസ്‌ വിമതര്‍ റോന്തുചുറ്റുന്ന നഗരത്തിന്‌ പുറത്ത്‌ ആശുപത്രിയില്‍ ഭയ ചകിതരായി കഴിയുകയാണ്‌മലയാളി നഴ്‌സുമാര്‍. ആശുപത്രിയിക്കുള്ളിലായിട്ട്‌ ദിവസങ്ങളായി. എങ്ങും ഭയാനകമായ അന്തരീക്ഷമാണ്‌. ഷെല്‍ വര്‍ഷം തുടരുന്നതിനാല്‍ ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള കണക്ഷനുകള്‍ തടസ്സപ്പെടുകയാണ്‌. എപ്പോഴാണ്‌ ടെലിഫോണ്‍, മൊബെയില്‍ ബന്ധങ്ങള്‍ നഷ്ടമാകുമെന്ന്‌ അറിയില്ല.അതു കൊണ്ട്‌ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നാണ്‌ നരേന്ദ്രമോഡിയോടുള്ള അപേക്ഷ. അതേസമയം നഴ്‌സ്‌മാര്‍ സുരക്ഷിതരാണെന്നാണ്‌ നയതന്ത്ര പ്രതിനിധികള്‍ പറയുന്നത്‌. ആശങ്കാകുലരായ നഴ്‌സ്‌മാര്‍ തങ്ങളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായും ബന്ധപ്പെടുന്നുണ്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി ആയുധധാരികള്‍ കയ്യടക്കിയരിക്കുന്നതിനാല്‍ ആശുപത്രിക്ക്‌ പുറത്തേക്ക്‌ ഇറങ്ങാന്‍ കഴിയുന്നില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആശുപത്രികളില്‍ സേവനം അനുഷ്‌ഠിക്കുന്നവരും എണ്ണക്കിണറുകളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ 18,000 ഇന്ത്യാക്കാര്‍ ഇറാഖിലുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഇറാഖില്‍ സദ്ദാം ഹുസൈന്‍ യുഗത്തിന്‌ അന്ത്യം കുറിച്ച യുഎസ്‌-ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ ചോരക്കറ മായുംമുമ്പെ, രാജ്യം മറ്റൊരു യുദ്ധത്തിലേക്ക്‌ നീങ്ങുകയാണ്‌, ആതിരേ! രാജ്യത്തിന്റെ വടക്കന്‍ മേഖലകള്‍ പിടിച്ചടക്കിയ സുന്നി സായുധവിഭാഗമായ ഐഎസ്‌ഐഎസിന്റെ (ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്‍ഡ്‌ സിറിയ) പടയോട്ടം തലസ്ഥാനമായ ബഗ്‌ദാദിനടുത്തത്തിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളനുസരിച്ച്‌, തലസ്ഥാനത്തുനിന്ന്‌ 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബാഖുബ എന്ന തന്ത്രപ്രധാന നഗരത്തിലാണവര്‍. ഏതുനിമിഷവും വിമത സൈന്യം ചരിത്രനഗരത്തില്‍ പ്രവേശിക്കാം. കഴിഞ്ഞയാഴ്‌ച മൂസിലും തികൃതും പിടിച്ചടക്കിയ വിമതരുടെ സൈനികനീക്കം ബഗ്‌ദാദിലും ആവര്‍ത്തിച്ചാല്‍, ഇറാഖ്‌ മറ്റൊരു ചരിത്ര സന്ധിയിലേക്കായിരിക്കും പ്രവേശിക്കുക.
ഇതിനിടെയാണ്‌ ഇറാഖിലെ മൂസിലില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളായ 40പേരെ തട്ടിക്കൊണ്ടുപോയത്‌.ഇതോടെ ഇറാഖില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടേയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടേയും ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്‌.മുട്ടിപ്പായ പ്രാര്‍ത്ഥനകളില്‍ മുഴുകാനല്ലാത്തെ അപായമേഖലയിലുള്ളവര്‍ക്കും നാട്ടിലെ ബന്ധുക്കള്‍ക്കും മറ്റൊന്നും സാദ്ധ്യമല്ല.ആതിരേ, അവരുടെ പ്രാത്ഥന കേള്‍ക്കട്ടെ എന്നും അവരെ രക്ഷിക്കട്ടെ എന്ന്‌ നമുക്കും ആശംസിക്കാം ആശിക്കാം. എന്നാല്‍ അപായമേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന്‍ സര്‍ക്കാരുകള്‍ എന്തു ചെയ്‌തു?എന്തു ചെയ്യുന്നു എന്നന്വേഷിക്കുമ്പോഴാണ്‌ ഭരണവര്‍ഗത്തിന്റെ ചതിമുഖദര്‍ശനം സാദ്ധ്യമാകുന്നത്‌. ആതിരേ,മലായാളികളടക്കം വിദേശത്തുള്ള ഇന്ത്യക്കാരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ ആശങ്കയുടെയും ആപത്തിന്റേയും കാലത്ത്‌ രക്ഷയുടെ സുരക്ഷയുടേയും സാന്ത്വനത്തിന്റേയും സാന്നിദ്ധ്യവും ഇടപെടലും ആകാനാണ്‌ കേന്ദ്രത്തില്‍ പ്രവാസി വകുപ്പും സംസ്ഥാനത്ത്‌ `നോര്‍ക്ക'യും രൂപീകരിച്ചത്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ വയലാര്‍ രവിക്കായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം പ്രവാസി വകുപ്പിന്റെ ചുമതല.രവിയും വകുപ്പും പ്രവാസികളുടെ ക്ഷേമത്തിന്‌ വേണ്ടി എന്തൊക്കെ ചെയ്‌തു ല്‍ പുളിച്ച അശ്ലീലപദങ്ങളാകും പ്രവാസികളില്‍ നിന്ന്‌ കേള്‍ക്കുക. എത്ര ഇന്ത്യാക്കാര്‍ ഏതെല്ലാം വിദേശ രാജ്യങ്ങളില്‍ ജോലിചെയുന്നു എന്നതിന്റെ കൃത്യമായ കണക്ക്‌ പോലും പ്രവാസി വകുപ്പിന്റെ കൈയ്യിലോ,മലയാളികളുടെ കണക്ക്‌ നോര്‍ക്കയുടെ കൈയിലോ ഇല്ല.മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ മറൈനുകളുടെ കാരുത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയും അവരെ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കാനുള്ള സംഘടിത ശ്രമവും ഓര്‍ത്തു നോക്കുക.ആതിരേ,ഒരു രാഷ്ട്രവും അവിടുത്തെ ഭരണകൂടവും പൗരന്മാരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട നിഷ്‌ഠാബദ്ധമായ ഭരണക്രമങ്ങളാണ്‌ ഇറ്റലി പഠിപ്പിക്കുന്നത്‌.പക്ഷേ അതൊന്നും വയലാര്‍ജിക്ക്‌ വിഷയമല്ല. മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ്‌ പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നുള്ളു എന്നതിന്‌ എണ്ണമറ്റ ഭൂതകാലാനുഭവങ്ങള്‍ സാക്ഷി.ഇറാഖിലുള്ള മലയാളികളെന്നല്ല ഇന്ത്യാകാരെ കുറിച്ച്‌ പോലും എംബസിക്കോ കേന്ദ്രസര്‍ക്കാരിനോ കൃത്യമായ അറിവില്ലെന്ന്‌ പറഞ്ഞൊഴിഞ്ഞ മന്ത്രി കെ.സി.ജോസഫിന്റെ തൊലിക്കട്ടി അപാരം തന്നെ.ഉമ്മന്‍ ചാണ്ടിക്കൊപ്പവും അല്ലാതേയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സുഖിച്ച്‌ ജീവിച്ച്‌ പണം പിരിച്ച്‌ മടങ്ങിവന്നതെല്ലാം ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെയാണ്‌ അയാള്‍ മറക്കുന്നത്‌.ഇറാഖില്‍ എത്രമലയാളികളുണ്ട്‌ എന്നതിന്റെ കണക്ക്‌ ബുക്കിലുണ്ടെന്നാണ്‌ നോര്‍ക്ക സിഇഒ പി. സുദീപ്‌ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്‌.ഇറാഖിലെ നിര്‍മാണ തൊഴിലാളികളെയും നഴ്‌സുമാരേയുമല്ല, മറിച്ച്‌ നെറികേടിന്റെ ഈ ഖദര്‍/കോട്ട്‌ ധാരികളേയാണ്‌ ഐഎസ്‌ഐഎസ്‌ വിമതര്‍ യഥാര്‍ത്ഥത്തില്‍ ബന്ധികളാക്കേണ്ടത്‌. ആതിരേ,പ്രവാസിയുടെ വിയര്‍പ്പിന്റെ വിലയാണ്‌ രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും സാമ്പത്തീക സ്ഥിതിയുടെ നട്ടെല്ല്‌.എന്നിട്ടും അവരുടെ സുരക്ഷാ കാര്യത്തിലുള്ള നമ്മുടെ മന്ത്രിമാരുടേയും നേതാക്കളുടേയും ഉദ്യോഗസ്ഥപ്രമുഖരുടേയും ശുഷ്‌കാന്തി എത്ര നീചവും നിന്ദ്യവുമാണ്‌! .ആനുഷംഗീകമായി പറയട്ടെ വിമാനക്കമ്പനികള്‍ക്ക്‌ കൊള്ളലാഭമുണ്ടാക്കുന്ന അടിക്കടിയുള്ള യാത്രാനിരക്ക്‌ വര്‍ദ്ധന കുറയ്‌ക്കാന്‍ ഇടപെടണമെന്ന പ്രവാസി സമൂഹത്തിന്റെ ആവശ്യം അറിഞ്ഞതായി പോലും ഒരിക്കലും വയലാര്‍ രവി ഭാവിച്ചിട്ടില്ല.
ഇറാഖിലെ അപായമേഖലയില്‍ പെട്ടിരിക്കുന്നവരെ സുരക്ഷിതരായി നാട്ടിലെത്തിക്കേണ്ട ചുമതല ദൈവത്തിനാണെങ്കില്‍ പ്രവാസി മന്ത്രാലയവും നോര്‍ക്കെ ആസ്ഥാനവും ഇടിച്ചു നിരത്തി അവിടെ ചുറുതണം നടുന്നതാണ്‌, ആതിരേ, അഭികാമ്യം..!

Tuesday, June 17, 2014

മോഡി മന്മോഹന്‌ പഠിക്കുമ്പോള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന പൗരസഞ്ചയത്തിന്മേല്‍ ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതിന്റെ പ്രഹരവും റെയില്‍വെ നിരക്ക്‌ കൂട്ടുന്നതിന്റെ ആഘാതവും അടിച്ചേല്‍പ്പിക്കാനുള്ള മാന്‍ഡേറ്റ്‌ അല്ല മോഡിക്കും ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും ഇന്ത്യയിലെ സമ്മതിദായകര്‍ തുറന്ന മനസോടെ നല്‍കിയത്‌.ജീവനും സ്വത്തിനും മാന്യതയ്‌ക്കും ഭംഗവരുത്താത്ത,മാന്യമായി മനുഷ്യനെ പോലെ ജീവിക്കാനുള്ള സാമ്പത്തീക പരിസരങ്ങളൊരുക്കുന്ന ഒരു ഭരണകര്‍ത്താവിനെയാണ്‌ അവരാഗ്രഹിച്ചത്‌.ചെകുത്താനും കടലിനും നടുവില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ കടലിലേയ്‌ക്ക്‌ എടുത്തു ചാടിയവരാണവര്‍.ഒന്ന്‌ നിവര്‍ന്ന്‌ ശ്വാസമെടുക്കും മുന്‍പ്‌ മുക്കി കൊല്ലാനാണ്‌ ശ്രമമെങ്കില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം കൊണ്ടോ,ഗുജറാത്തില്‍ നടപ്പിലക്കിയ വംശീയ ശുദ്ധീകരണത്തിന്റെ ത്രിശൂലം കൊണ്ടോ അടക്കി നിര്‍ത്താനാവുന്നതായിരിക്കില്ല ജനകീയ പ്രക്ഷോഭത്തിന്റെ സ്‌ഫോടനാത്മകത.അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയുമെല്ലാം ഒതുക്കിയ തന്ത്രജ്ഞത പോരാതെ വരും പൊട്ടിത്തെറിക്കുന്ന ജനരോഷത്തെ അടക്കാന്‍. ഈ സാമ്പത്തിക പരിഷ്‌ക്കാരം വന്‍ തോതിലുള്ള വിലവര്‍ധനവിന്‌ ഇടയാക്കും;അതിന്റെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഡീസലിനേക്കാള്‍ ഇന്‍ഫ്‌ളേയ്‌മബിളുമായിരിക്കും
ആതിരേ,`` കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും '' എന്നത്‌ ആശ്വാസത്തിന്റേയും ആശ്വസിപ്പിക്കലിന്റേയും അര്‍ഥരഹിത ഉദീരണമാണെങ്കില്‍,വര്‍ത്തമനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ അത്‌ ഭീഷണിയുടെ മുന്നറിയിപ്പാകുന്നു.കോര്‍പ്പറേറ്റുകള്‍ക്കും ആഗോള മൂലധന ചൂഷകര്‍ക്കും വേണ്ടി ഇന്ത്യന്‍ പൗരന്റെ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങളും അവസരങ്ങളുമാണ്‌ മന്മോഹന്‍ സിംഗ്‌ അടിയറവച്ചതെങ്കില്‍ അതിലും ബീഭത്സമായ സാമ്പത്തീക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന്‌ സാധാരണക്കാരായ ഇന്ത്യാക്കാരെ ശ്വാസം മുട്ടിച്ചു കൊല്ലാനാണ്‌ നരേന്ദ്ര മോഡിയും എന്‍ഡിഎ സര്‍ക്കാരും പരിസരമൊരുക്കുന്നത്‌. തെരഞ്ഞെടുപ്പിന്‌ മുന്‍പും തെരഞ്ഞെടുപ്പ്‌ പ്രചാരണ കാലത്തും `മാം-ബേട്ടാ' ഭരണത്തിനെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തില്‍,അവര്‍ നടപ്പാക്കിയതിലും പതിന്മടങ്ങ്‌ ഭീതിതമായി അവകാശ നിഷേധങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്‌,ആതിരേ,മോഡി ഒരുങ്ങുന്നത്‌.രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്ന നിലവിളിയോടെ അതിനെ അതിജീവിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ഡിക്ടേറ്റ്‌ ചെയ്യുന്ന സാമ്പത്തീക വഞ്ചനകള്‍,പരിഷ്‌ക്കാരങ്ങളെന്ന വ്യാജേനെ നടപ്പിലക്കാനുള്ള നീക്കം,ആനപ്പുറത്തിരിക്കുന്നവന്റെ ആസുരാഹങ്കാരമാണെന്ന കാര്യത്തില്‍ ആര്‍ക്കാണ്‌ സന്ദേഹം? പാര്‍ലമെന്റിന്റെ പടിയില്‍ ശിരസ്‌ മുട്ടിച്ചു കാണിച്ച (കപട) വിനയത്തിനുള്ളിലെ ഭരണീയ ഭീകരതകള്‍ ഒന്നൊന്നായി പുറത്ത്‌ വരികയാണ്‌.ഭരണം സുതാര്യമാക്കാനും അഴിമതിയുടെ ആരോപണം പോലും ഉണ്ടാകാതിരിക്കാനും സഹമന്ത്രിമാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രിയാണ്‌, തന്നെ തെരെഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധത ഇപ്പോള്‍ ചീന്തിയെറിയുന്നത്‌.അമിതാധികാരം അതിരില്ലാത്ത കൊള്ളരുതായമകള്‍ക്കും ജനവഞ്ചനയ്‌ക്കും പരിസരമൊരുക്കുമെന്ന നിരീക്ഷണത്തെ സാര്‍ത്ഥകമാക്കുകയാണ്‌ മോഡിയിപ്പോള്‍.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ദോഷകരമാണെങ്കില്‍ പോലും തനിക്ക്‌ പ്രശ്‌നമില്ലെന്ന്‌ പറയുന്ന ചങ്കൂറ്റം വരാനിരിക്കുന്ന ഭീകരനാളുകളുടെ മുന്നറിയിപ്പാണെന്ന്‌, ആതിരേ വായിച്ചെടുക്കുക. ഡീസല്‍ സബ്‌സിഡി എടുത്തുകളയുവാനും റെയില്‍വേ നിരക്ക്‌ കുത്തനെ ഉയര്‍ത്തുവാനുമാണ്‌ ഇപ്പോള്‍ സജീവമായ ആലോചന നടക്കുന്നത്‌.ഇന്ധന വിലവര്‍ദ്ധനവിലൂടെ,നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനേ കൂട്ടിയ ഭരണതെമ്മാടിത്തത്തിനോടുള്ള ഉള്ളുലഞ്ഞ പ്രതിഷേധമാണ്‌ മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്ന സാമാന്യ യുക്തിയെ തമസ്‌കരിച്ചു കൊണ്ടുള്ള ഏതൊരു നീക്കവും ആത്മഹത്യാപരമായിരിക്കുമെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല.വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനതയുടെ നീരസവും നിരാസവും ഏറ്റവും അടുത്തു നിന്ന്‌ കണ്ട നേതാവണ്‌ മോഡി.രാജ്യത്തിന്റെ സാമ്പത്തീക നില ഭദ്രമാക്കാനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ എത്രയധികം ജനദ്രോഹകരവും എത്രമാത്രം വഞ്ചനാപരവുമായിരുന്നെന്ന്‌ മോഡിയേ ഉപദേശിക്കേണ്ട കാര്യമില്ലെന്ന്‌ കരുതുന്നവരാണ്‌ വിഢികളാക്കപ്പെടുന്നത്‌.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന പൗരസഞ്ചയത്തിന്മേല്‍ ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതിന്റെ പ്രഹരവും റെയില്‍വെ നിരക്ക്‌ കൂട്ടുന്നതിന്റെ ആഘാതവും അടിച്ചേല്‍പ്പിക്കാനുള്ള മാന്‍ഡേറ്റ്‌ അല്ല, ആതിരേ, മോഡിക്കും ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും ഇന്ത്യയിലെ സമ്മതിദായകര്‍ തുറന്ന മനസോടെ നല്‍കിയത്‌.ജീവനും സ്വത്തിനും മാന്യതയ്‌ക്കും ഭംഗവരുത്താത്ത,മാന്യമായി മനുഷ്യനെ പോലെ ജീവിക്കാനുള്ള സാമ്പത്തീക പരിസരങ്ങളൊരുക്കുന്ന ഒരു ഭരണകര്‍ത്താവിനെയാണ്‌ അവരാഗ്രഹിച്ചത്‌.ചെകുത്താനും കടലിനും നടുവില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ കടലിലേയ്‌ക്ക്‌ എടുത്തു ചാടിയവരാണവര്‍.ഒന്ന്‌ നിവര്‍ന്ന്‌ ശ്വാസമെടുക്കും മുന്‍പ്‌ മുക്കി കൊല്ലാനാണ്‌ ശ്രമമെങ്കില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം കൊണ്ടോ,ഗുജറാത്തില്‍ നടപ്പിലക്കിയ വംശീയ ശുദ്ധീകരണത്തിന്റെ ത്രിശൂലം കൊണ്ടോ അടക്കി നിര്‍ത്താനാവുന്നതായിരിക്കില്ല ജനകീയ പ്രക്ഷോഭത്തിന്റെ സ്‌ഫോടനാത്മകത. പെട്രോള്‍ വില നിര്‍ണയത്തിനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ തീറെഴുതിയ മുന്‍ യുപിഎ സര്‍ക്കാറിനെ പോലെ ഡീസലിന്റെ വില നിര്‍ണയാധികാരവും എണ്ണക്കമ്പനികളില്‍ നിക്ഷിപ്‌തമാക്കാനുള്ള നീക്കം തീക്കൊള്ളി കൊണ്ട്‌ തലചൊറിയുന്നതിന്‌ തുല്യമായിരിക്കും.അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയുമെല്ലാം ഒതുക്കിയ തന്ത്രജ്ഞത പോരാതെ വരും പൊട്ടിത്തെറിക്കുന്ന ജനരോഷത്തെ അടക്കാന്‍. ഈ സാമ്പത്തിക പരിഷ്‌ക്കാരം വന്‍ തോതിലുള്ള വിലവര്‍ധനവിന്‌ ഇടയാക്കും;അതിന്റെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഡീസലിനേക്കാള്‍ ഇന്‍ഫ്‌ളേയ്‌മബിളുമായിരിക്കും നിലവില്‍ ഡീസലിന്‌ നല്‍കിവരുന്ന സബ്‌സിഡി പൂര്‍ണ്ണമായും എടുത്തുകളഞ്ഞ്‌ സര്‍ക്കാറിന്റെ ബാധ്യത കുറയ്‌ക്കുന്നതല്ല,ആതിരേ, നല്ല ഭരണ സമ്പ്രദായം.സര്‍ക്കാരിന്‌ ലഭിക്കാനുള്ള ശതകോടി നികുതികള്‍ പിരിച്ചെടുത്തും വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം പിടിച്ചെടുത്തും ജനങ്ങളെ ദ്രോഹിക്കാതെ സാമ്പത്തീക നില ഭദ്രമാക്കാമെന്നിരിക്കേ എന്തിനാണ്‌ സാധാരണ സമ്മതിദായകരുടേയും നികുതിദായകരുടേയും മുതുകില്‍ കാളകയറുന്നത്‌?.അധികാരത്തിലെത്തിയാലുടന്‍ കള്ളപ്പണം പുറത്തു കൊണ്ടുവരുമെന്നല്ലേ തെരെഞ്ഞെടുപ്പ്‌ പ്രചാരണ കാലത്തെ വാഗ്‌ദാനം?ഗുജറാത്തിന്റെ വികസനമോഡലാണ്‌ രാജ്യത്തിന്‌ മാതൃക എന്നല്ലേ അവകാശപ്പെട്ടിരുന്നത്‌?എന്നിട്ടിപ്പോള്‍ മന്മോഹനെ ലജ്ജിപ്പിക്കുന്ന പരിഷ്‌കരണങ്ങളുമായി എത്തുമ്പോള്‍ ഭാരം ചുമക്കുകയും തീ തിന്നുകയും ചെയ്യുന്ന ഭാരതീയരായി പൗരസമൂഹം നിശബ്ധരാകുമെന്ന്‌ കരുതുന്നെങ്കില്‍ തെറ്റി.
ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചു വരുന്ന സബ്‌സിഡികള്‍ ഒന്നൊന്നായി എടുത്തു കളഞ്ഞ്‌,തെരഞ്ഞെടുപ്പില്‍ സഹായിച്ച കോര്‍പ്പറേറ്റുകളോടുള്ള നന്ദിയും കൂറും കാണിക്കാനാണ്‌ ഒരുങ്ങുന്നതെങ്കില്‍ അഞ്ചു വര്‍ഷം പോലും തികച്ച്‌ ഭരിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ദാരിദ്ര്യരേഖ താഴ്‌ത്തി വരച്ച്‌ യുപിഎ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ നിന്നു പോലും കൂടുതല്‍ പേരെ നീക്കം ചെയ്യാമെന്ന സ്വപനവും ഇനിവരുന്ന കാലത്ത്‌ ഫലവത്താകില്ല. മന്മോഹനെ കടത്തിവെട്ടുന്ന കൗശലത്തൊടെ ഇന്ത്യന്‍ വിപണി പൂര്‍ണ്ണായും വിദേശീയര്‍ക്കായി തീറെഴുതാനുള്ള നീക്കവും പൊതുസമൂഹം കണ്ണടച്ച്‌ സമ്മതിക്കുമെന്നും കരുതണ്ട. ഇതിലും ഭീകരമായ ഭരണ പരിഷ്‌കാരവും അണിയറയില്‍ രൂപം കൊള്ളുന്നത്‌ ഇന്നാട്ടിലെ ജനങ്ങള്‍ കണ്ണുതുറന്ന്‌ കാണുന്നുണ്ട്‌. അഴിമതിക്കേസുകളില്‍പ്പെടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടി അഴിമതിവിരുദ്ധ നിയമം പൊളിച്ചെഴുതുന്നാനുള്ള നീക്കമാണത്‌. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിയമം വിലങ്ങുതടിയാകുമെന്ന്‌ വാദിച്ചാണ്‌, ആതിരേ ഈ കൊലച്ചതിക്ക്‌ കളമൊരുക്കുന്നത്‌. അഴിമതി തുടച്ചുനീക്കുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു പിന്നാലെയാണ്‌ അഴിമതിവിരുദ്ധ നിയമം ദുര്‍ബലമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണമുയര്‍ന്നാല്‍, പ്രാഥമികാന്വേഷണം നടത്തി തെളിവുണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ എന്നാണ്‌ 1988ലെ അഴിമതിതടയല്‍ നിയമം പറയുന്നത്‌. എന്നാല്‍, സിബിഐയോ മറ്റ്‌ ഏജന്‍സികളോ പ്രാഥമികാന്വേഷണം നടത്തുന്നതിന്‌ പകരം ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണം മതിയെന്ന നിലയില്‍ നിയമം മാറ്റാനാണ്‌ ശ്രമം. കല്‍ക്കരിപ്പാടം വിതരണക്കേസില്‍ ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ വിചാരണചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ സിബിഐക്ക്‌ അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. അഴിമതിക്കേസുകളില്‍ ജോയിന്റ്‌ സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരെവരെ ചോദ്യംചെയ്യാന്‍ സിബിഐക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന്‌ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ ഉത്തരവിടുകയും ചെയ്‌തു. കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്‌. എല്ലാ കേസുകളിലും ഇത്‌ ബാധകമാക്കണമെന്നായിരുന്നു ബിജെപിയുടെ നേരത്തെയുള്ള നിലപാട്‌. ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌്‌ സംരക്ഷണം നല്‍കുന്ന ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിലെ 6എ വകുപ്പിനെതിരെ ബിജെപി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ച്‌ അനുകൂലവിധി സമ്പാദിച്ചതാണ്‌. 6എ വകുപ്പ്‌ ഭഭരണഘടനാ വിരുദ്ധമാണെന്നാണ്‌ ബിജെപി നേരത്തെ വാദിച്ചത്‌.എന്നിട്ടാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌ മറികടക്കാനുള്ള കൗശലങ്ങള്‍ മോഡി സര്‍ക്കാര്‍ തെരയുന്നത്‌ ഭരണത്തിലേറി നൂറ്‌ ദിവസം കഴിയുന്നതിന്‌ മുന്‍പേ ജനങ്ങളുടെ പ്രാക്കേല്‍ക്കുന്നതും ജനരോഷത്തിന്റെ പ്രഭവ കേന്ദ്രമാകുന്നതും ഭരണവിരുദ്ധ വികാരത്തെ അത്യന്തം അപായകരവും സ്‌ഫോടനാത്മകവുമായ ദിശയിലേയ്‌ക്ക്‌ ചാലുകീറി വിടാനേ സഹായിക്കൂ.അതല്ലല്ലോ ആതിരേ, ``ശ്രേഷ്‌ഠഭാരത നിര്‍മിതി?''

Monday, June 16, 2014

ക്രിസ്‌തീയ അനാഥാലയങ്ങളുടെ പ്രവര്‍ത്തനവും സിബിഐ അന്വേഷിക്കണം

ബി.എഡ്‌ ട്രെയിനിംഗ്‌ സ്ഥാപനത്തിലെ അദ്ധ്യാപികയായ സിസ്റ്റര്‍ ജയ കോളേജ്‌ ഹോസ്റ്റലിന്റെ ചീഫ്‌ വാര്‍ഡനും കൂടിയാണ്‌. മഠത്തോട്‌ ചേര്‍ന്ന്‌ പ്രവൃത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികളുടെ ഭക്ഷണത്തിനായുള്ള അരിയും മറ്റും കരിഞ്ചന്തയില്‍ വില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ്‌ സിസ്റ്റര്‍ പ്രതിഷേധിച്ചത്‌. ഇതാകട്ടെ സിസ്റ്റര്‍ക്കെതിരെ തിരിയാനാണ്‌ മഠത്തിലെ സുപ്പീരിയറിനെ പ്രേരിപ്പിച്ചത്‌. ഇതെതുടര്‍ന്ന്‌ സിസ്റ്റര്‍ ജയയെ അപമാനിക്കുന്നതിനും ശാരീരികമായ ഉപദ്രവിക്കുന്നതിനും മഠത്തിനുള്ളില്‍ നിരന്തരമായ ശ്രമം നടന്നു. മഠത്തിലേക്ക്‌ സാധനസാമിഗ്രികള്‍ എത്തിക്കുന്ന വ്യക്തിയും ജയയെ നേരിലും ഫോണിലും വിളിച്ച്‌ അശ്ലീലവും അസഭ്യങ്ങളും പറഞ്ഞു. ഇയാള്‍ പിന്നീട്‌ സിസ്റ്റര്‍ ജയയെ ചതിയില്‍ പെടുത്തി അപമാനിക്കാനും ശ്രമം നടത്തി. പ്രശ്‌നത്തില്‍ സ്‌ത്രീശക്തി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഇയാള്‍ മാപ്പെഴുതിക്കൊടുത്ത്‌ കേസില്‍ നിന്ന്‌ തലയൂരുകയായിരുന്നു. മഠത്തിലെ മറ്റൊരു ജോലിക്കാരനും സിസ്റ്ററെ വഴിയില്‍ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി. സിസ്റ്റര്‍ അഭയയ്‌ക്കുണ്ടായ അനുഭവം നിനക്കുണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതേകുറിച്ച്‌ സുപ്പീരിയറിനോട്‌ പരാതി പറഞ്ഞെങ്കിലും അവര്‍ ജയയെ കുറ്റപ്പെടുത്താനാണ്‌ ശ്രമിച്ചത്‌. ഇങ്ങനെ നിരന്തരമായ മാനസിക പീഡനങ്ങളെതുടര്‍ന്ന്‌ സുരക്ഷിതത്വബോധം നഷ്ടപ്പെട്ടതാണ്‌ സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ സിസ്റ്റര്‍ ജയയയെ നിര്‍ബന്ധിതയാക്കിയത്‌
അനാഥാലയത്തിലെ അരിയും സാധനങ്ങളും കരിഞ്ചന്തയില്‍ വിറ്റത്‌ ചോദ്യം ചെയ്‌തതു കൊണ്ട്‌ വകവരുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ , ആതിരേ, 19 വര്‍ഷമായി കോട്ടയത്തെ ഒരു സന്യാസിസഭാംഗമായ ഇടക്കൊച്ചി സ്വദേശിനി സിസ്റ്റര്‍ ജയ സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ള സാഹചര്യം അതീവ ഗുരുതരമാണ്‌ .കേരളത്തിലെ ക്രിസ്‌ത്യന്‍ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം മനുഷ്യത്വ വിരുദ്ധവും മാഫിയോന്മുഖവുമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ സംഭവം.. മുക്കത്തേയും മണാശേരിയിലേയും മുസ്ലീം അനഥാലയങ്ങളിലേയ്‌ക്ക്‌ ഝാര്‍ഖണ്ഡില്‍ നിന്നും മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന വിവരം പുറത്ത്‌ വന്നപ്പോള്‍ അത്‌ ആഘോഷമാക്കിയ മാധ്യമങ്ങള്‍ ഒരു ക്രിസ്‌തീയ അനാഥാലയത്തിലെ അനീതിയും അതിനെ ചെറുക്കാന്‍ ശ്രമിച്ച ഒരു സന്യസ്ഥയ്‌ക്കുണ്ടായ ഭീഷണിയും കാണാതെ പോകുന്നത്‌ മാധ്യമ -മാഫിയാത്തരമാണെന്ന്‌ പറഞ്ഞേപറ്റൂ. ആതിരേ,ബി.എഡ്‌ ട്രെയിനിംഗ്‌ സ്ഥാപനത്തിലെ അദ്ധ്യാപികയായ സിസ്റ്റര്‍ ജയ കോളേജ്‌ ഹോസ്റ്റലിന്റെ ചീഫ്‌ വാര്‍ഡനും കൂടിയാണ്‌. മഠത്തോട്‌ ചേര്‍ന്ന്‌ പ്രവൃത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികളുടെ ഭക്ഷണത്തിനായുള്ള അരിയും മറ്റും കരിഞ്ചന്തയില്‍ വില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ്‌ സിസ്റ്റര്‍ പ്രതിഷേധിച്ചത്‌. ഇതാകട്ടെ സിസ്റ്റര്‍ക്കെതിരെ തിരിയാനാണ്‌ മഠത്തിലെ സുപ്പീരിയറിനെ പ്രേരിപ്പിച്ചത്‌. ഇതെതുടര്‍ന്ന്‌ സിസ്റ്റര്‍ ജയയെ അപമാനിക്കുന്നതിനും ശാരീരികമായ ഉപദ്രവിക്കുന്നതിനും മഠത്തിനുള്ളില്‍ നിരന്തരമായ ശ്രമം നടന്നു. മഠത്തിലേക്ക്‌ സാധനസാമിഗ്രികള്‍ എത്തിക്കുന്ന വ്യക്തിയും ജയയെ നേരിലും ഫോണിലും വിളിച്ച്‌ അശ്ലീലവും അസഭ്യങ്ങളും പറഞ്ഞു. ഇയാള്‍ പിന്നീട്‌ സിസ്റ്റര്‍ ജയയെ ചതിയില്‍ പെടുത്തി അപമാനിക്കാനും ശ്രമം നടത്തി. പ്രശ്‌നത്തില്‍ സ്‌ത്രീശക്തി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഇയാള്‍ മാപ്പെഴുതിക്കൊടുത്ത്‌ കേസില്‍ നിന്ന്‌ തലയൂരുകയായിരുന്നു. മഠത്തിലെ മറ്റൊരു ജോലിക്കാരനും സിസ്റ്ററെ വഴിയില്‍ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി. സിസ്റ്റര്‍ അഭയയ്‌ക്കുണ്ടായ അനുഭവം നിനക്കുണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതേകുറിച്ച്‌ സുപ്പീരിയറിനോട്‌ പരാതി പറഞ്ഞെങ്കിലും അവര്‍ ജയയെ കുറ്റപ്പെടുത്താനാണ്‌ ശ്രമിച്ചത്‌. ഇങ്ങനെ നിരന്തരമായ മാനസിക പീഡനങ്ങളെതുടര്‍ന്ന്‌ സുരക്ഷിതത്വബോധം നഷ്ടപ്പെട്ടതാണ്‌, ആതിരേ, സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ സിസ്റ്റര്‍ ജയയയെ നിര്‍ബന്ധിതയാക്കിയത്‌ മാത്രമല്ല,കോളേജില്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും അദ്ധ്യാപിക എന്ന നിലയില്‍ ശമ്പളമായി ലഭിക്കുന്ന നാല്‍പതിനായിരം രൂപ സഭ നേരിട്ട്‌ വാങ്ങി 2500 രൂപ മാത്രമാണ്‌ സിസ്റ്റര്‍ക്ക്‌ പ്രതിമാസ ചെലവിന്‌ നല്‍കാറുള്ളത്‌. ഇതുമൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുകയാണ്‌ ഇവര്‍.സമാനതകളില്ലാത്ത ചൂഷണത്തിന്റേയും അനാഥരുടെ പേരിലുള്ള സാമ്പത്തീക മുതലെടുപ്പിന്റേയും ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണിത്‌.ക്രിസ്‌തീയ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യമാണെന്ന്‌ ആഹ്വാനം കൂടിയാണ്‌, ആതിരേ, ഈ സംഭവം. മുകളില്‍ ഉദ്ധരിച്ചതിലും ഭീകരമായ സാമ്പത്തിക ക്രമക്കേടും വഞ്ചനയും ലൈംഗീക ചൂഷണവുമാണ്‌ ഇത്തരം അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്നത്‌. മുക്കത്തെ അനാഥാലയത്തിലേക്ക്‌ അന്യസംസ്ഥാനത്ത്‌ നിന്ന്‌ കുട്ടികളെ എത്തിച്ചതിന്റെ കോലാഹലത്തില്‍ മുങ്ങിപ്പോയത്‌, കഴിഞ്ഞ വര്‍ഷം കേരളത്തിലെ അനാഥാലയങ്ങള്‍ക്ക്‌ വിദേശത്ത്‌ നിന്ന്‌ ലഭിച്ച കോടികളുടെ കണക്കാണ്‌. ക്രൈസ്‌തവ അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക്‌ വിദേശത്ത്‌ നിന്നും ലഭിക്കുന്ന സംഭാവന ദശകോടികള്‍ വരും.ഇത്‌ സംബന്ധിച്ച്‌ കൃത്യമായ വരവ്‌ ചെലവ്‌ കണക്ക്‌ ഇവരില്‍ ഭൂരിപക്ഷവും ആദായനികുതി വകുപ്പിന്‌ നല്‍കിയിട്ടില്ല.അതിന്റെ പേരില്‍ ശിക്ഷണ നടപടികളുമില്ല. ആതിരേ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ അനാഥാലയങ്ങളിലേയ്‌ക്ക്‌ വിദേശത്ത്‌ നിന്നും ഒഴുകിയത്‌ 18 കോടിയിലധികം രൂപ.ഇതില്‍ ക്രൈസ്‌തവ സഭകള്‍ നേതൃത്വം നല്‍കുന്ന മൂന്ന്‌ സ്ഥാപനങ്ങള്‍ മാത്രം ഒരു കോടിയിലധികം രൂപ വീതം സ്വീകരിച്ചു. 22 സ്ഥാപനങ്ങള്‍ക്ക്‌ 20 ലക്ഷം രൂപയിലധികം വീതമാണ്‌ ലഭിച്ചത്‌. ഈ കണക്കുകള്‍ പുറത്ത്‌ വിട്ടത്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്‌.വിദേശസംഭാവന സ്വീകരിച്ച സ്ഥാപനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയ റിട്ടേണില്‍ നിന്നാണ്‌ വിദേശത്തുനിന്നുള്ള കോടികളുടെ ഒഴുക്ക്‌ വ്യക്തമായത്‌.കഴിഞ്ഞ വര്‍ഷം 18,84,88,064 രൂപയാണ്‌ 189 സ്ഥാപനങ്ങള്‍ വിദേശ സംഭാവനയായി സ്വീകരിച്ചത്‌. ഇതിലധികവും ക്രൈസ്‌തവ സമുദായ സ്ഥാപനങ്ങള്‍ . . കോതമംഗലത്തെ പ്രേക്ഷിതാരം കോണ്‍ഗ്രഗേഷനാണ്‌ ഏറ്റവും കൂടുതല്‍ വിദേശസംഭാവന ലഭിച്ച ക്രൈസ്‌തവ സ്ഥാപനം. 1,78,27,284രൂപയാണ്‌ വിദേശത്ത്‌ നിന്നും ഇവര്‍ കൈപറ്റിയത്‌. കോട്ടയം അരുവിത്തറയിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാറിസ്റ്റ്‌ കോണ്‍ഗ്രഗേഷന്‌ 1,26,99,944 കോടിരൂപയും. തൃശൂരിലെ അസീസി പ്രൊവിന്‍ഷ്യല്‍ ഹൗസിന്‌ 1,04,71,486 കോടിരൂപയും വിദേശ സംഭാവനയായി ലഭിച്ചു. പാലക്കാട്ടെ സെറാഫിക്‌ പ്രൊവിന്‍ഷ്യല്‍ ഹൗസ്‌, ആലുവ ലിറ്റില്‍ ഫ്‌ളവര്‍ സെമിനാരി എന്നീ സ്ഥാപനങ്ങള്‍ 80 ലക്ഷം രൂപയിലധികം വീതം വിദേശസംഭാവന സ്വീകരിച്ചു. 50ലക്ഷത്തിലധികം രൂപ വിദേശസംഭാവനയായി സ്വീകരിച്ചവരില്‍ ചാലക്കുടിയിലെ അല്‍ വിരനാ പ്രൊവിന്‍ഷ്യല്‍ ഹൗസ്‌, ചൂണ്ടിയിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ദി സിസ്റ്റേഴ്‌സ്‌ ഓഫ്‌ നസ്‌റേത്ത്‌, വലിയ വേളിയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ കോണ്‍വെന്റ്‌ എന്നീ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ആഴകത്തെ ഇമ്മാനുവേല്‍ ഓര്‍ഫനേജ്‌, കോതമംഗലം ഡയോസിസ്‌ ഹെല്‍ത്ത്‌ സര്‍വീസസ്‌ സൊസൈറ്റി, തിരുവല്ലയിലെ ലിറ്റില്‍ സര്‍ ഡിവൈന്‍ പ്രൊവിന്‍ഷ്യല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌, വടക്കാഞ്ചേരിയിലെ ലിറ്റില്‍ സിസ്റ്റര്‍ ഓഫ്‌ മദേഴ്‌സ്‌ സോറോ, മഞ്ചേരിയിലെ മര്‍ക്കസുള്‍ ബിഷ്‌റാ ഇന്ത്യ ട്രസ്റ്റ്‌ എന്നീ സ്ഥാപനങ്ങള്‍ക്ക്‌ 30 ലക്ഷത്തിലധികം രൂപ വീതം സംഭാവനയായി ലഭിച്ചു. കോഴിക്കോട്ടെ റഹ്മാനിയ അറബിക്‌ കോളേജ്‌ കമ്മിറ്റി, കണ്ണൂരിലെ ശാന്തി നിലയം സോഷ്യല്‍ സെന്റര്‍, മണ്ണുത്തിയിലെ സ്‌നേഹദീപ്‌തി ചാരിറ്റബിള്‍ ട്രസ്റ്റ്‌, കോട്ടയത്തെ തെള്ളകം സെന്റ്‌ ഫ്രാന്‍സിസ്‌ തിയോളജിക്കല്‍ കോളേജ്‌,മലപ്പുറം വാഴയൂരിലെ സാഫി എന്നി സ്ഥാപനങ്ങളും 30 ലക്ഷം സ്വീകരിച്ചവരുടെ പട്ടികയില്‍പ്പെടും. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട്‌ വിദേശത്ത്‌ നിന്ന്‌ കോടികള്‍ ലഭിക്കുന്നു എന്നത്‌ വസ്‌തുതയാണ്‌ .എന്നാല്‍ ഇത്തരം ഫണ്ടിംഗ്‌ ലഭിക്കുന്ന സ്ഥാപനങ്ങളെല്ലാം ഇന്‍കം ടാക്‌സ്‌ റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തത്‌ കൊണ്ട്‌ സ്ഥാപനങ്ങളുടെ എണ്ണവും ലഭിക്കുന്ന തുകയും കൃത്യമായി സര്‍ക്കാരിന്‌ അറിവില്ല. അനാഥാലയങ്ങളുടെ മറവില്‍ ഭീമമായ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലും അത്‌ പരിശോധിക്കാന്‍ കൃത്യവും കാര്യക്ഷമവുമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല.ഈ അലസതയാണ്‌, ആതിരേ, അനാഥശാലകളുടെ എണ്ണത്തിലെ വളര്‍ച്ചയ്‌ക്കും ഞെട്ടിക്കുന്ന സാമ്പത്തീക ക്രമക്കേടുകള്‍ക്കും പ്രേരണ. വിവാദമായ മുക്കത്തെ അനാഥാലയം 35 ലക്ഷത്തോളം രൂപ ഗ്രാന്റായി സര്‍ക്കാരില്‍ നിന്ന്‌ തട്ടിയെടുത്ത വാര്‍ത്തയും പുറത്ത്‌ വന്നതാണ്‌ സഹജീവി സ്‌നേഹമോ അനാഥരോടുള്ള കാരുണ്യമോ ദൈവീക പ്രീതി നേടുവാന്‍ ഉള്ള സത്‌കര്‍മമോ ഒന്നും അല്ല ഇത്തരം അനാഥാലയങ്ങളുടെ നടത്തിപ്പിലൂടെ പലരും ലക്ഷ്യം വെക്കുന്നത്‌ .പണം ഉണ്ടാക്കുവാനുള്ള ഏറ്റവും നല്ല കുറുക്കു വഴിയാണിത്‌.അനാഥന്റേയും ആര്‍ത്തന്റേയും പേരില്‍ പണം പിരിക്കുക .എന്നിട്ട്‌ ആ പിച്ച ചട്ടിയില്‍ കയ്യിട്ട്‌ വാരി സുഖിച്ച്‌ ജീവിക്കുക .അനാഥാലയം നടത്തിപ്പുകാരെ മഹത്തായ ത്യാഗത്തിന്റേയും മൂര്‍ത്തമായ മാനവസ്‌നേഹത്തിന്റെയും ആള്‍രൂപങ്ങളായിട്ടാണ്‌ പൊതുവേ സമൂഹം വിലയിരുത്തുക. പക്ഷേ ഇവരാണ്‌, ആതിരേ, സമൂഹത്തിലെ ഏറ്റവും വലിയ മാഫിയകള്‍.എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല,പക്ഷേ ഇതാണ്‌ സത്യം. അനാഥാലയങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന പല വാസ്‌തവങ്ങളും പുറത്ത്‌ വരും.അതു കൊണ്ടാണ്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനാഥലയങ്ങളെക്കുറിച്ച്‌ സര്‍വേ നടത്താനൊരുങ്ങിയപ്പോള്‍ അതിനെ ചെറുത്ത്‌ ആ നടപടി ഇല്ലാതാക്കിയത്‌. മതത്തിന്റേയും ജാതിയുടെയും മറയുള്ളത്‌ കൊണ്ടാണ്‌ ഒരു സര്‍ക്കാരും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണത്തിന്‌ മുതിരാത്തത്‌. മതത്തില്‍ തൊട്ടാല്‍ തൊട്ടവന്‍ വിവരം അറിയും. അത്‌ കൊണ്ട്‌ ഭരണാധികാരികള്‍ എല്ലാം കണ്ടിട്ടും ഒന്നും കാണാത്ത പോലെ കണ്ണടയ്‌ക്കുന്നു.ഈ അനാസ്ഥയാണ്‌ അനാഥാലയങ്ങളുടെ മറവിലെ സാമ്പത്തീക തട്ടിപ്പുകള്‍ക്കും മനുഷ്യക്കടത്തിനും ലൈംഗീക മുതലെടുപ്പിനും ലൈംഗീക വ്യാപാരത്തിനും ഉത്തോലകമാകുന്നത്‌. ആതിരേ,ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക്‌ ചില പ്രത്യേക സൗജന്യങ്ങള്‍ അനുവദിച്ചിട്ടുള്ളത്‌ ഇത്തരം ക്രിമിനല്‍ കൂട്ടങ്ങളുടെ സംരക്ഷണത്തിനല്ല എന്നോര്‍ക്കണം..മലബാറിലെ മുസ്ലിം അനാഥലയങ്ങളിലേയ്‌ക്ക്‌ നടത്തിയ കുട്ടിക്കടത്തും ഡല്‍ഹിയിലെ ഡോണ്‍ ബോസ്‌കോ ടെക്ക്‌ നടത്തിയ വനിതാകടത്തും കണ്ടില്ലെന്ന്‌ നടിച്ച്‌ ആ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്‌. വോട്ടുബാങ്കിന്റെ പേരില്‍ ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ സംവിധാനം തകര്‍ക്കപ്പെട്ടെങ്കില്‍ മാത്രമെ, ആതിരേ, അനാഥന്റെ ദൈന്യവും വിശപ്പും ആലംബമില്ലായമയും വിറ്റുകാശാക്കുന്ന നികൃഷ്ടജീവികളെ തുറുങ്കിലടയ്‌ക്കനാകൂ

Thursday, June 12, 2014

ഡോണ്‍ ബോസ്‌കോ ടെകിന്റെ ലൈംഗീകവ്യാപാരത്തെ കുറിച്ച്‌ സിബിഐ അന്വേഷിക്കണം

അനാഥരും ആര്‍ത്തരും ദരിദ്രരും മുതലാളിത്ത വ്യവസ്ഥിതിയുടെ വക്രീകരിക്കപ്പെട്ട സാമ്പത്തിക നയത്തിന്റേയും സമ്പദ്വിതരണത്തിന്റേയും ദരുണോത്‌പന്നമായത്‌ കൊണ്ട്‌ അവരെ സഹായിക്കാനും സംരക്ഷിക്കാനും പുരോഗതിയുടെയും സ്വയംപര്യാപ്‌തതയുടേയും മുഖ്യധാരയിലേയ്‌ക്ക്‌ ഉയര്‍ത്താനും സമൂഹത്തിന്‌ പ്രതിബദ്ധതയുണ്ട്‌.എന്നാല്‍ മഹത്വപൂര്‍ണമായ ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തിനായിട്ടല്ല, ഡോണ്‍ ബോസ്‌കോ ടെക്‌ ഝാര്‍ഖണ്ഡിലെ നിസ്വ-നിസഹായ സ്‌ത്രീകള്‍ക്കിടയിലേയ്‌ക്ക്‌ എത്തിയതെന്നാണ്‌ ഝാര്‍ഖണ്ഡ്‌ വനിതാ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അന്വേഷണം സംഘത്തിന്റെ കണ്ടെത്തല്‍. രാഷ്ട്രാന്തര സെക്‌സ്‌ മാഫിയയുടെ ഇടനിലക്കാരായിട്ടാണ്‌ ഡോണ്‍ ബോസ്‌കോ ടെകിലെ വൈദീകര്‍ പ്രവൃത്തിച്ചതെന്നാണ്‌ ഇപ്പോള്‍,ഝാര്‍ഖണ്ഡ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്‌ ആരോപിക്കുന്നത്‌.
പ്രേഷിത വൃത്തിക്കൊപ്പം അനാഥരേയും ആര്‍ത്തരേയും സംരക്ഷിക്കാനുള്ള മനസ്‌, ആതിരേ, മാനവസ്‌നേഹത്തിന്റെ ഉദാത്ത ഭാവം തന്നെയാണ്‌.വിശന്നിരിക്കുന്നവന്റെ മുന്നില്‍ അപ്പത്തിന്റെ രൂപത്തിലെത്തുമ്പോഴാണ്‌ ദൈവത്തിന്റെ അസ്‌തിത്വം അദരണീയമാകുന്നത്‌.ഈ ലക്ഷ്യത്തോടെ നിസ്വാര്‍ത്ഥമായി പ്രവൃത്തിക്കുന്ന വ്യക്തികളോടും സംഘടനകളോടുമുള്ള എല്ലാ ആദരവോടേയും പറയട്ടേ,ഡല്‍ഹി ആസ്ഥാനമായി.എ.എം.ജോസഫ്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്ടറായുള്ള ഡോണ്‍ ബോസ്‌കോ ടെക്‌ എന്ന ക്രിസ്‌തീയ പുരോഹിത സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാണ്‌ ഝാര്‍ഖണ്ഡില്‍ നിന്നുള്ള വനിതാക്കടത്തിന്റേയും ലൈംഗീകവ്യാപരത്തിന്റേയും വാര്‍ത്തകള്‍ അടിവരയിട്ട്‌ ആവശ്യപ്പെടുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ `സ്വര്‍ണജയന്തി ഗ്രാം സ്വരോജ്‌ഗാര്‍ യോജന'പദ്ധതിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പ്രവൃത്തിക്കുന്ന ഡോണ്‍ ബോസ്‌കോ ടെകിന്റെ ലക്ഷ്യം സാമ്പത്തീകമായുംസാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളിലെ പതിനെട്ട്‌ വയസിനും മുപ്പത്തിയഞ്ച്‌ വയസിനും ഇടയിലുള്ള യുവജങ്ങള്‍ക്ക്‌ തൊഴിലധിഷ്ടിതമായ ഹ്രസ്വകാല പരിശീലനം നല്‍കി അവരെ ദാരിദ്ര്യത്തില്‍ നിന്ന്‌ മുക്തരാക്കുക എന്നതാണെന്ന്‌ അവരുടെ വെബ്‌ സൈറ്റ്‌ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ ഇതേ ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന 125 സെന്ററുകളുണ്ടെന്നും 2008 ലാണ്‌ ഡോണ്‍ ബോസ്‌കോ ടെക്‌ 55112 നമ്പരായി രജിസ്റ്റര്‍ ചെയ്‌തതെന്നും വെബ്‌ സൈറ്റില്‍ നിന്ന്‌ മനസ്സിലാക്കാം.കത്തോലിക്ക സഭയിലെ `സെലേഷ്യന്‍സ്‌ ഓഫ്‌ ഡോണ്‍ ബോസ്‌കോ'എന്ന വിഭാഗത്തിന്റെ `ഉടമസ്ഥതയി'ലുള്ളതാണ്‌ ഡോണ്‍ ബോസ്‌കോ ടെക്‌.പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തില്‍ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട ദരിദ്രവിഭാഗത്തിലെ കുട്ടികളുടേയും യുവജനങ്ങളുടേയും സാമൂഹിക-സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട്‌ സെയിന്റ്‌ ഡോണ്‍ ബോസ്‌കോ രൂപീകരിച്ച സംഘടനയാണ്‌ `സെലേഷ്യന്‍സ്‌ ഓഫ്‌ ഡോണ്‍ ബോസ്‌കോ'. ആതിരേ,വെബ്‌സൈറ്റിലെ ഇത്രയും കാര്യങ്ങളില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല.അനാഥരും ആര്‍ത്തരും ദരിദ്രരും മുതലാളിത്ത വ്യവസ്ഥിതിയുടെ വക്രീകരിക്കപ്പെട്ട സാമ്പത്തിക നയത്തിന്റേയും സമ്പദ്വിതരണത്തിന്റേയും ദരുണോത്‌പന്നമായത്‌ കൊണ്ട്‌ അവരെ സഹായിക്കാനും സംരക്ഷിക്കാനും പുരോഗതിയുടെയും സ്വയംപര്യാപ്‌തതയുടേയും മുഖ്യധാരയിലേയ്‌ക്ക്‌ ഉയര്‍ത്താനും സമൂഹത്തിന്‌ പ്രതിബദ്ധതയുണ്ട്‌.എന്നാല്‍ മഹത്വപൂര്‍ണമായ ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തിനായിട്ടല്ല, ഡോണ്‍ ബോസ്‌കോ ടെക്‌ ഝാര്‍ഖണ്ഡിലെ നിസ്വ-നിസഹായ സ്‌ത്രീകള്‍ക്കിടയിലേയ്‌ക്ക്‌ എത്തിയതെന്നാണ്‌ ഝാര്‍ഖണ്ഡ്‌ വനിതാ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അന്വേഷണം സംഘത്തിന്റെ കണ്ടെത്തല്‍. രാഷ്ട്രാന്തര സെക്‌സ്‌ മാഫിയയുടെ ഇടനിലക്കാരായിട്ടാണ്‌ ഡോണ്‍ ബോസ്‌കോ ടെകിലെ വൈദീകര്‍ പ്രവൃത്തിച്ചതെന്നാണ്‌ ഇപ്പോള്‍,ഝാര്‍ഖണ്ഡ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്‌ ആരോപിക്കുന്നത്‌. ആതിരേ,പ്രജ്ഞയില്‍ നടുക്കത്തിന്റെ വെള്ളിടിയായ്‌ പതിക്കുന്നതാണ്‌ ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. എറണാകുളം ജില്ലയില്‍ കിഴക്കമ്പലത്തുള്ള പ്രശസ്‌തമായ കിറ്റക്‌സ്‌ ഗാര്‍മെന്റ്‌സ്‌ എന്ന വസ്‌ത്രനിര്‍മാണ ശാലിയില്‍ പരിശീലനത്തിനായി 2010 മുതല്‍ കൊണ്ടുവന്ന ഝാര്‍ഖണ്ഡിലെ അതിദരിദ്രരായ 3200 യുവതികളെ (പതിനെട്ട്‌ വയസിനും ഇരുപത്തിനാല്‌ വയസിനും ഇടയിലുള്ളവരെ)സെക്‌സ്‌ മാഫിയയ്‌ക്ക്‌ കൈമാറിയെന്നതാണ്‌ അതില്‍ ഏറ്റവും സ്‌തോഭജനകമായ വാസ്‌തവം.ളോഹയിട്ട പിമ്പുകളായിട്ടായിരുന്നു ഇക്കാര്യത്തില്‍ ഡോണ്‍ ബോസ്‌കോ ടെകിന്റെ ഇടപെടല്‍.പ്രലോഭിപ്പിച്ച്‌ വഞ്ചിച്ച്‌ ഇവര്‍ യുവതികളെ ലൈംഗീകവ്യാപരത്തിനേല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. അല്ല എന്ന്‌ ഡോണ്‍ ബോസ്‌കോ ടെകിനോ കിറ്റക്‌സിനോ വാദിക്കാനാവാത്തവിധം ശക്തമാണ്‌ ഇവര്‍ക്കെതിരായ തെളിവുകള്‍. ലൈംഗീക വ്യാപാരമായിരുന്നു മുഖ്യലക്ഷ്യമെന്നതിന്റെ തെളിവാണ്‌, ആതിരേ, ഈ യുവതികളെ `ഗര്‍ഭപരിശോധനയ്‌ക്ക്‌' വിധേയരാക്കിയ നടപടി.ശാരീരിക ക്ഷമതയുള്ളവരെ വേണം തങ്ങളുടെ സ്ഥാപനത്തില്‍ പരിശീലനത്തിന്‌ കൊണ്ടുവരേണ്ടതെന്ന്‌ കിറ്റക്‌സ്‌ നിഷ്‌കര്‍ഷിച്ചിരുന്നത്രെ.ഈ ശാരീരിക ക്ഷമതയുടെ മറവിലാണ്‌ `ഗര്‍ഭപരിശോധന'യെന്ന `കന്യകാത്വ'പരിശോധന നടത്തിയത്‌.സര്‍ക്കാര്‍ ജോലിക്കാണ്‌ കൊണ്ടു പോകുന്നതെന്നും കേരളത്തിലെ സര്‍ക്കാര്‍ ജോലിക്ക്‌ ഗര്‍ഭപരിശോധന കൂടിയേ തീരൂ എന്നുമാണത്രെ ഡോണ്‍ ബോസ്‌കോ ടെകിലെ വൈദീകര്‍ ഝാര്‍ഖണ്ഡിലെ യുവതികളോട്‌ പറഞ്ഞതെന്നാണ്‌ ഈ പരിശോധനയ്‌ക്കും ലൈംഗീക മുതലെടുപ്പിനും വിധേയരായ ഇരകള്‍ ഝാര്‍ഖണ്ഡ്‌ വനിതാ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അന്വേഷണം സംഘത്തോട്‌ പറഞ്ഞതെന്നാണ്‌ അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന അജന്താ സിംഗിന്റെ വെളിപ്പെടുത്തല്‍.ഞെട്ടിക്കുന്ന ഈ സത്യം അവിടെ തീരുന്നില്ല.കിറ്റക്‌സ്‌ ഗാര്‍മന്റെ്‌ ഫാക്ടറിയില്‍ എത്തിച്ച ഝാര്‍ഖണ്ഡ്‌ പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന്‌ ഉപയോഗിച്ചതായും ഇതേ ആവശ്യത്തിനായി അവരില്‍ പലരേയും പിന്നീട്‌ വിദശത്തേക്ക്‌ കടത്തിയതായും അജന്താ സിംഗ്‌ വ്യക്തമാക്കുന്നു. കന്യകാത്വം നഷ്ടപ്പെടാതെ കേരളത്തില്‍ എത്തിയ നിര്‍ധന യുവതികളില്‍ ചിലര്‍ ഗര്‍ഭിണികളായി മാസങ്ങള്‍ക്കകം തിരികെ ഝാര്‍ഖണ്ഡില്‍ എത്തിയതായും അജന്താ സിംഗ്‌ വെളിപ്പെടുത്തുമ്പോള്‍, ആതിരേ, നടന്നത്‌ സംഘടിതവും ആസൂത്രിതവുമായ സെക്‌സ്‌ ട്രേഡ്‌ തന്നെയായിരുന്നു എന്ന്‌ വ്യക്തം. ഇതോടെ വിഷയത്തിന്റെ സങ്കീര്‍ണ്ണത ഇരട്ടിക്കുകയാണ്‌ . ഝാര്‍ഖണ്ഡില്‍ നിന്നും നിര്‍ദ്ധന യുവതികളെ ഗര്‍ഭപരിശോധന നടത്തി കിറ്റക്‌സില്‍ എത്തിച്ച ഡോണ്‍ ബോസ്‌കോ ടെകിലെ വൈദികര്‍ രാഷ്ട്രാന്തര സെക്‌സ്‌ റാക്കറ്റിന്റെ ഇടനിലക്കാരായിരുന്നു എന്ന നടുക്കുന്ന വാസ്‌തവത്തിലേയ്‌ക്കാണ്‌ നാമുണരുന്നത്‌.ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ എത്തിച്ച യുവതികളില്‍ ചിലരെ കേരളത്തില്‍ വച്ചാണ്‌ ഗര്‍ഭപരിശോധനയ്‌ക്ക്‌ വിധേയമാക്കിയതെന്ന്‌ കൂടി വരുമ്പോള്‍ ഈ വൈദീകരുടെ പ്രവൃത്തിയിലെ പൈശാചികത വാനോളം ഉയരുകയാണ്‌.. ആള്‍ ഇന്ത്യ പ്രോഗ്രസ്സീവ്‌ വിമന്‍സ്‌ അസോസിയേഷന്‍ നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജിയിലൂടെയാണ്‌,ആതിരേ,കേരളത്തിലേക്ക്‌ യുവതികളെ കടത്തുന്നുവെന്ന പൊള്ളിക്കുന്ന സത്യം ജാര്‍ഖണ്ഡ്‌ ഹൈക്കോടതി അറിയുന്നത്‌.2012ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ ആവശ്യങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ കോടതി അവിടുത്തെ ഡിജിപിയെ ചുമതലപ്പെടുത്തി.ഡിജിപി സംസ്ഥാന വനിതാകമ്മീഷന്റെ സഹകരണത്തോടെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്കു ശേഷം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ്‌ ഡോണ്‍ബോസ്‌കോ ടെകിനേയും പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റക്‌സിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാസ്‌തവങ്ങളുള്ളത്‌. ഝാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥശാലകളിലേയ്‌ക്ക്‌ കുട്ടികളെ കടത്തുന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന്റെ തൊട്ടു പിന്നലെയാണ്‌, ആതിരേ, ലൈംഗീകവ്യാപരത്തിനായുള്ള വനിതാകടത്തിന്റെ വാര്‍ത്തയും വന്നിട്ടുള്ളത്‌.ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഡോണ്‍ ബോസ്‌കോ ടെക്‌ ഇത്തരത്തില്‍ പതിനായിരം യുവതികളെ ഝാര്‍ഖണ്ഡില്‍ നിന്ന്‌ കേരളത്തിലെത്തിച്ച്‌ സെക്‌സ്‌ റാക്കറ്റിന്‌ കൈമാറിയിട്ടുണ്ടെന്നാണ്‌. ആതിരേ,കുട്ടിക്കടത്തിലെന്ന പോലെ ഈ ലൈംഗീക വ്യാപാരത്തിലും കേരളത്തിലെ സര്‍ക്കാരും പോലീസും ഒളിച്ച്‌ കളിക്കുകയാണ്‌.സത്യം വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരോ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പോലീസോ സന്നദ്ധമല്ല.കുട്ടിക്കടത്തില്‍ മുസ്ലീം ഓര്‍ഫനേജുകളാണ്‌ പ്രതിക്കൂട്ടിലെങ്കില്‍ ലൈംഗീകവ്യാപാരത്തില്‍ ക്രിസ്‌തീയ വൈദീകരാണ്‌ പിമ്പുകള്‍.ഇരു കൂട്ടരും ന്യൂനപക്ഷങ്ങളായത്‌ കൊണ്ട്‌ അവരെ `ദ്രോഹിക്കാന്‍' ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ തയ്യാറല്ല.രാഷ്ട്ര വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്‌ ഈ പ്രതിലോമ നിലപാട്‌.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദാരിദ്ര്യം മുതലെടുക്കുന്ന ഇടനിലക്കാര്‍ക്കും പിമ്പുകള്‍ക്കുമാണ്‌ ഈ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത്‌.ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷാവകാശം കുട്ടിക്കടത്തിനോ ലൈംഗീക വ്യാപരത്തിനോ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ ഉള്ള ലൈസന്‍സല്ല. ഡോന്‍ ബോസ്‌കോ ടെകുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ പുറത്ത വന്നിട്ടുള്ള ലൈംഗീകവ്യാപര വാര്‍ത്ത ,ആതിരേ,ഹിമാനിയുടെ മുനമ്പ്‌ മാത്രമാണ്‌.125 സെന്ററുകളുള്ള ഇവരുടെ വൈദീകര്‍ ഉത്തരേന്ത്യയിലെ മറ്റ്‌ നിര്‍ധനപ്രദേശങ്ങളില്‍ നിന്നും പതിനായിരക്കണക്കിന്‌ നിസ്വരായ യുവതികളെ സെക്‌സ്‌ മാര്‍ക്കറ്റിലെത്തിച്ചിട്ടുണ്ടാകുമെന്ന്‌ സ്വാഭാവികമായും സംശയിക്കാം.അതു കൊണ്ട്‌ 2008 മുതലുള്ള ഡോണ്‍ബോസ്‌കോ ടെകിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനവുംസമഗ്രവുമായ പരിശോധനയക്ക്‌ വിധേയമാക്കിയേ തീരൂ.അതു കൊണ്ടാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്‌. വെള്ളപൂശിയ ശവക്കല്ലറകള്‍ എന്നാണ്‌ ക്രിസ്‌തു യഹൂദ പുരോഹിത വര്‍ഗത്തെ അധിക്ഷേപിച്ചത്‌.ആ ക്രിസ്‌തുവിന്റെ പുരോഹിതന്മാരെ വെള്ള ളോഹയണിഞ്ഞ രാഷ്ട്രാന്തര പിമ്പുകളെന്ന്‌ വിശേഷിപ്പിക്കേണ്ട ദൂഷിതാവസ്ഥയാണ്‌, ആതിരേ, വര്‍ത്തമാനകാലത്തുള്ളത്‌

Tuesday, June 10, 2014

അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ ഓക്കാനമുണ്ടാക്കുന്നു

ആദര്‍ശത്തിന്റെ ഈ ആള്‍രൂപത്തിന്‌ എം എ ബേബിയുടെയോ സിതാറാം യച്ചൂരിയുടെയോ അത്ര പോലും ആര്‍ജവമില്ലതെ പോയല്ലോ . സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജിവയ്‌ക്കാനുള്ള സന്നദ്ധത അവര്‍ക്കുണ്ടായിരുന്നു.തെക്കന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ച്‌ ബിജെപിക്ക്‌ വോട്ടു നേടിക്കൊടുത്ത വി.എസ്സാണ്‌,യഥാര്‍ത്ഥത്തില്‍ നേതൃത്വത്തില്‍ നിന്ന്‌ ആദ്യം മാറിനില്‍ക്കേണ്ടത്‌.വി.എസ്‌.അച്യുതാനന്ദന്റെ പ്രായത്തേയും അനുഭവസമ്പത്തിനേയും പോരാട്ടങ്ങളേയും നമിച്ചു കൊണ്ട്‌ പറയട്ടേ അവസരവാദത്തിന്റെ ഈ വൃദ്ധരൂപത്തിന്‌ കേരളത്തിന്റെ മനസ്സില്‍ ഇനി സ്ഥാനമില്ല.വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കെ.കരുണാകരനെക്കുറിച്ച്‌ ഇ.എം.എസ്‌ പറഞ്ഞതാണ്‌ സംഭവിക്കാന്‍ പോകുന്നത്‌.ഇരുന്നിരുന്ന്‌ പുഴുത്തു നാറി വലിച്ചെറിയപ്പെടുന്ന സമ്പൂര്‍ണ തിരസ്‌ക്കാരം.
ആതിരേ,സി പി എം കേന്ദ്ര കമ്മറ്റിയില്‍ ടി പി വധവും സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശവും ഉന്നയിച്ച പ്രതിപക്ഷ നേതാവും മുതിര്‍ന്ന പാര്‍ട്ടി അംഗവുമായ വി എസ്‌ അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ രാഷ്ട്രീയ നിരീക്ഷകരിലും പൊതുസമൂഹത്തിലും രൂക്ഷമായ ഓക്കാനമാണുണ്ടാക്കുന്നത്‌ മുമ്പ്‌ സ്വീകരിച്ച്‌ നിലപാടുകളെല്ലാം തള്ളിപ്പറഞ്ഞ്‌, അദ്ദേഹത്തിന്റെ അനുയായികളേയും നിക്ഷ്‌പക്ഷ നിരീക്ഷകരേയും വിഷണ്ണരാക്കിയാണ്‌ ലോകസഭ തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ പിണറായി വിജയനൊപ്പം തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവൃത്തിച്ചത്‌.പാര്‍ട്ടിയില്‍ അവശേഷിച്ചിരുന്ന ധാര്‍മികതയുടെ അവസാനത്തെ ആവരണമായിരുന്നു, ആതിരേ, വി.എസ്‌.അപ്പോള്‍ വലിച്ചു കീറിയത്‌.ഇതിനോടുള്ള പാര്‍ട്ടി അണികളുടെ പ്രതിഷേധമാണ്‌ സിപിഎമ്മിന്റെ സീറ്റ്‌ കുറച്ചതും ബിജെപിയുടെ വോട്ട്‌ കൂട്ടിയതും. ലോകസഭ തെരെഞ്ഞെടുപ്പിന്‌ ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലോ പ്രകാശ്‌ കാരാട്ടുമായുള്ള കൂടിക്കാഴ്‌ചയിലോ ഒന്നും ഈ വിഷയങ്ങള്‍ പരാമര്‍ശിക്കാതിരുന്ന വി.എസ്‌, ദേശീയ തലത്തില്‍ പാര്‍ട്ടിയും നേതൃത്വവും ശരശയ്യയിലാണെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ വീണ്ടും പഴയ നിലപാടുകള്‍ ആവര്‍ത്തിച്ച്‌ വാര്‍ത്തകളില്‍ നിറയുന്നത്‌.വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌,പ്രഫ.എം.കൃഷ്‌ണന്‍ നായര്‍ `സാഹിത്യവാരഫലം'എന്ന്‌ പംക്തിയില്‍ പരമര്‍ശിച്ച ,`` അന്നനാളത്തിന്റെ മറ്റേ അറ്റം കൊണ്ട്‌ ശബ്ദമുണ്ടക്കി''ശ്രദ്ധനേടുന്നവരെയാണ്‌, ആതിരേ, വി.എസ്‌.ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്‌ ഐസ്‌ക്രീം പാര്‍ലര്‍ ഫെയിം റജീനയേയും സോളാര്‍ രാജ്ഞി സരിതയേയും ലജ്ജിപ്പിക്കുന്ന മൊഴിമാറ്റങ്ങളും മലക്കം മറിച്ചിലുകളുമാണ്‌ അച്യുതാനന്ദന്‍ നടത്തിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പിനു മുമ്പ്‌ തന്റെ പ്രഖ്യാപിത നിലപാടുകളെല്ലാം വിഴുങ്ങി പാര്‍ട്ടി നേതൃത്വവുമായി അനുരഞ്‌ജനത്തിലായ വി.എസ്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ അവയെ ഖണ്ഡിക്കാനായി ഉയര്‍ത്തിയ വാദഗതികള്‍ അതേപടി നില്‍ക്കുമ്പോഴാണ്‌ വീണ്ടും മലക്കംമറിഞ്ഞത്‌.സമ്മതിക്കണം,ഈ തൊലിക്കട്ടി ആതിരേ,തെരഞ്ഞെടുപ്പിനു മുമ്പ്‌ വി എസ്‌ ഉയര്‍ത്തിയിരുന്ന പ്രധാന ധാര്‍മിക വിഷയം ടി പി ചന്ദ്രശേഖരന്റെ വധമായിരുന്നു.അത്‌ സത്യവുമായിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗവും പൊതുസമൂഹവും അച്യുതാനന്ദനൊപ്പം നില്‍ക്കുകയും ചെയ്‌തു.എന്നാല്‍ ഇവരെയെല്ലാം പമ്പരവിഢികളാക്കി കൊണ്ടാണ്‌ ടി പിയെ വധിച്ചതിനു പിന്നില്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗമായ കെ സി രാമചന്ദ്രനാണെന്നും അയാളെ പാര്‍ട്ടി പുറത്താക്കിയെന്നും വി എസ്‌ പറഞ്ഞത്‌. ഇത്തരത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന മറ്റൊരു പാര്‍ട്ടി ലോകത്തിലെന്നും കൊലപാതകകേസിനെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുത്ത ചരിത്രം ഏതെങ്കിലും പാര്‍ട്ടികള്‍ക്കുണ്ടോയെന്നും അന്ന്‌ വീമ്പിളക്കിയ വി എസ്‌ കോണ്‍ഗ്രസിന്‌ ഇത്തരത്തിലൊരു നടപടി ചിന്തിക്കാനാകുമോയെന്നും നിലമ്പൂരിലെ കോണ്‍ഗ്രസ്‌ ബ്ലോക്കോഫീസില്‍ രാധ എന്ന തൂപ്പുകാരി കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ കോണ്‍ഗ്രസിന്‌ അന്വേഷിക്കാമോയെന്നും വെല്ലുവിളിക്കുകയും ചെയ്‌തു. ലാവലിന്‍ അഴിമതിയായിരുന്നു മറ്റൊന്ന്‌.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസാണ്‌ അതെന്ന്‌ അരിയാഹാരം കഴിക്കുന്നവരെല്ലാം വിശ്വസിച്ചിരിക്കുമ്പോഴാണ്‌ പിണറായി വിജയന്‌ ക്ലീന്‍ ചിറ്റു നല്‍കി കുലംകുത്തിത്തരം കാണിച്ചത്‌.അഴിമതിക്കും ധര്‍മച്യുതിക്കും എതിരായല്ല പോരാണ്ടേത്‌ മറിച്ച്‌ വര്‍ഗീയ ഫാസിസ്റ്റുകളായ ബി ജെ പിക്കാര്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിക്കുകയാണെന്നും അവരെ അധികാരത്തില്‍നിന്നും അകറ്റിനിര്‍ത്താനാണ്‌ പ്രതിരോധം ചമയ്‌ക്കേണ്ടതെന്നും അതിനാണ്‌ താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു വി എസിന്റെ ആഹ്വാനവും വിശദീകരണവും. എന്നിട്ടോ, ആതിരേ?കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വന്നു;നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി,കേരളത്തില്‍ സിപിഎമ്മിന്റെ വോട്ട്‌ ഒരു ശതമാനം കുറഞ്ഞു,ബിജെപിയുടെ വോട്ടു കൂടി,സിപിഎമ്മിന്‌ ദേശീയ പാര്‍ട്ടി എന്ന സ്ഥാനം നഷ്ടമാകുകയും ചെയ്‌തു ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌, ബെനറ്റ്‌ എബ്രഹാം, പീലിപ്പോസ്‌ തോമസ്‌ എന്നിവരെ ന്യായീകരിക്കാന്‍ അവരുടെ മണ്ഡലങ്ങളില്‍ നിരവധി തവണയാണ്‌ വി എസ്‌ പ്രചാരണത്തിനായി പോയത്‌. വി.എസിന്റെ ഓരോ സന്ദര്‍ശനവും ബിജെപിയിലേയ്‌ക്കുള്ള സിപിഎം വോട്ടിന്റെ ഒഴുക്കു കൂട്ടി.അഹങ്കാരത്തിന്റേയും മൂലധനഹുങ്കിന്റേയും നികൃഷ്ടഭാഷാ പ്രയോഗങ്ങളുടേയും തോളില്‍ കൈയ്യിട്ടു നടക്കാന്‍ അന്ന്‌ വിഎസിന്‌ ഉളുപ്പൊട്ടുമുണ്ടായിരുന്നില്ല.തെരഞ്ഞെടുപ്പിന്‌ ശേഷം നടന്ന സംസ്ഥാന കമ്മറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വി എസ്‌ ഒരു വിമര്‍ശനവും ഉന്നയിച്ചുമില്ല. നാണം കെട്ട തോല്‍വി സംസ്ഥാനത്തും ദേശീയതലത്തിലുമുണ്ടായിട്ടും നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുകയാണ്‌ ചെയ്‌തത്‌. പിന്നീട്‌ പ്രകാശ്‌ കാരാട്ടുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കേന്ദ്ര നേതൃത്വം മാറേണ്ടതില്ലെന്ന നിലപാടുതന്നെയാണ്‌ വി എസ്‌ സ്വീകരിച്ചത്‌. എന്നാല്‍ കേന്ദ്രകമ്മറ്റി യോഗത്തില്‍ വി.എസ്‌. നടത്തിയ പുതിയ മലക്കം മറിച്ചില്‍ ഭോഷ്‌ക്കു നിറഞ്ഞ സ്വാര്‍ത്ഥതാത്‌പര്യത്തിന്‌ വേണ്ടി മാത്രമാണെന്ന്‌ പകല്‍ പോലെ വ്യക്തം .തുടങ്ങാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളാണ്‌, ആതിരേ, ലക്ഷ്യം.പിണറയിക്കും പിണറായിയുടെ സാമന്തന്മാര്‍ക്കും മുകളില്‍ ഇരിപ്പിടമൊരുക്കാനാണ്‌ തന്ത്രം.അതിന്‌ വേണ്ടിയാണ്‌ ടി പി വധക്കേസില്‍ പ്രതിയായ പി കെകുഞ്ഞനന്തനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ വി എസ്‌ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌. ആര്‍ എസ്‌ പി ഒറ്റരാത്രികൊണ്ടാണ്‌ മുന്നണി വിട്ടതെന്ന്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പറഞ്ഞ വി എസ്‌ ആര്‍ എസ്‌ പി പോയത്‌ തിരിച്ചടിയായെന്ന്‌ മാറ്റിപ്പറയുന്നു. രാജ്യത്താകമാനമുണ്ടായ സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ ഉണ്ടായിട്ടുള്ള ധ്രുവീകരണം മുതലെടുക്കാനും പാര്‍ട്ടി സമ്മേളനങ്ങളില്‍ പുതിയ സമവാക്യത്തിന്‌ രൂപംനല്‍കാനുമാണ്‌ വി എസിന്റെ ശ്രമം. ആദര്‍ശത്തിന്റെ ഈ ആള്‍രൂപത്തിന്‌ എം എ ബേബിയുടെയോ സിതാറാം യച്ചൂരിയുടെയോ അത്ര പോലും ആര്‍ജവമില്ലതെ പോയല്ലോ, ആതിരേ. സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജിവയ്‌ക്കാനുള്ള സന്നദ്ധത അവര്‍ക്കുണ്ടായിരുന്നു.തെക്കന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ച്‌ ബിജെപിക്ക്‌ വോട്ടു നേടിക്കൊടുത്ത വി.എസ്സാണ്‌,യഥാര്‍ത്ഥത്തില്‍ നേതൃത്വത്തില്‍ നിന്ന്‌ ആദ്യം മാറിനില്‍ക്കേണ്ടത്‌.വി.എസ്‌.അച്യുതാനന്ദന്റെ പ്രായത്തേയും അനുഭവസമ്പത്തിനേയും പോരാട്ടങ്ങളേയും നമിച്ചു കൊണ്ട്‌ പറയട്ടേ അവസരവാദത്തിന്റെ ഈ വൃദ്ധരൂപത്തിന്‌ കേരളത്തിന്റെ മനസ്സില്‍ ഇനി സ്ഥാനമില്ല.വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കെ.കരുണാകരനെക്കുറിച്ച്‌ ഇ.എം.എസ്‌ പറഞ്ഞതാണ്‌,ആതിരേ സംഭവിക്കാന്‍ പോകുന്നത്‌.ഇരുന്നിരുന്ന്‌ പുഴുത്തു നാറി വലിച്ചെറിയപ്പെടുന്ന സമ്പൂര്‍ണ തിരസ്‌ക്കാരം.

Monday, June 9, 2014

സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ `ശൂദ്രന്മാരോ``?

എയ്‌ഡഡ്‌ -അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളും അവിടെ പുതിയ കോഴ്‌സുകളും അനുവദിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു മന്ത്രി സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്‌ പിന്നില്‍ വിദ്യഭ്യാസം കച്ചവടച്ചരക്കാക്കിയതിന്റെ മലീമസമായ മനസ്സും ലാഭക്കൊതിയുമാണുള്ളത്‌ എന്ന കാര്യത്തില്‍ സംശയമില്ല.സാധാരണക്കാരുടെ കുട്ടികളാണ്‌ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നതെന്നോര്‍ക്കണം.സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ പോലും അവരുടെ കുട്ടികളെ എയ്‌ഡഡ്‌ സ്‌കൂളുകളിലാണ്‌ പഠിപ്പിക്കുന്നത്‌.നിവൃത്തി കേടു കൊണ്ട്‌ നട്ടം തിരിയുന്ന നിസ്വവിഭാഗത്തിന്റെ കുട്ടികള്‍ക്ക്‌ പഠനത്തിനുള്ള അവസാനത്തെ അത്താണിയാണ്‌ സര്‍ക്കാര്‍ സ്‌കൂളുകള്‍.ലാഭകരമല്ല എന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടിക്കുന്നതിന്‌ സമാന്തരമായുള്ള കൊടും വഞ്ചനയാണ്‌ അദ്ധ്യാപകരെ നിയമിക്കാതേയും താത്‌ക്കാലികമായി നിയമിച്ചവരെ പിരിച്ചു വിട്ടും അബ്ദു റബ്‌ ദരിദ്രവിദ്യാര്‍ത്ഥി സമൂഹത്തോട്‌ കാണിക്കുന്നത്‌.
ആതിരേ,ശൂദ്രന്‌ അക്ഷരം നിഷേധിച്ച വൈദീകബ്രാഹ്മണാധിപത്യതിന്റെ പ്രേതം വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനേയും വിദ്യാഭ്യാസ വകുപ്പിനേയും ഗ്രസിച്ചിട്ടില്ലേ എന്ന്‌ സന്ദേഹിപ്പിക്കുന്നതാണ്‌,വകുപ്പിന്റെ പുതിയ ഉത്തരവ്‌.ദിവസവേതനത്തിന്‌ നിയമിച്ച അദ്ധ്യാപകരെ പിരിച്ചു വിടാനാണ്‌ പുതിയ ഉത്തരവില്‍ പറയുന്നത്‌ പുതിയ അധ്യയന വര്‍ഷം ആരംഭിച്ച്‌ ദിവസങ്ങളായിട്ടും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലതിലും ഇപ്പോഴും അധ്യാപകരില്ലാത്ത അവസ്ഥയാണ്‌.അതു കൊണ്ട്‌ പല സ്‌കൂളുകളിലും,ദിവസവേതനാടിസ്ഥാനത്തില്‍, അധ്യാപകരെ താത്‌ക്കാലികമായി നിയമിച്ചു കൊണ്ടാണ്‌ ഈ വര്‍ഷം അദ്ധ്യയനം ആരംഭിച്ചത്‌. അബ്ദു റബിന്റെ പുതിയ ഉത്തരവ്‌ വന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസുകള്‍ നഷ്ടമാകുകയാണ്‌. അധ്യാപക ഒഴിവ്‌ നികത്തുന്നതില്‍ സര്‍ക്കാര്‍ താത്‌പര്യം കാണിക്കാതിരുന്നത്‌ കൊണ്ടാണ്‌, ആതിരേ, സ്‌കൂള്‍ അധികൃതര്‍ മെയ്‌ അവസാന വാരത്തില്‍ തന്നെ, ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ ആരംഭിച്ചത്‌. സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഇത്തരത്തില്‍ നിയമനം ലഭിച്ചവരെ പിരിച്ചു വിട്ടു കൊണ്ട്‌ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനാവകാശം ധ്വംസിച്ചിരിക്കുകയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌. വളരെ കൗശലത്തോടെയാണ്‌ ഈ ചതിയുടെ സാക്ഷാത്‌കാരം! ഉത്തരവ്‌ അതാത്‌ സ്‌കൂളിലെ പ്രധാനാദ്ധ്യാപകര്‍ക്ക്‌ അയച്ചു കൊടുക്കാതെ എഇഒ മാരിലൂടെയാണ്‌ പിരിച്ചു വിടല്‍ നടപ്പാക്കിയിരിക്കുന്നത്‌.കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളില്‍ എഇഒ മാര്‍ വിളിച്ചു ചേര്‍ത്ത ഹെഡ്‌മാസ്റ്റര്‍മാരുടെ യോഗത്തിലാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കരിനിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ചത്‌.സാര്‍വത്രികമായ വിദ്യാഭ്യാസം സൗജന്യമായി ആറ്‌ വയസിനും പതിനാല്‌ വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ നല്‍കണമെന്ന്‌ ഭരണഘടന അനുശാസിക്കുന്ന നാട്ടിലാണ്‌, ആതിരേ, ഈ ഭരണഘടനാ ലംഘനം.ഈ നിര്‍ദേശം കര്‍ശനമാക്കി കൊണ്ട്‌ 2009 ആഗസ്റ്റ്‌ നാലിന്‌ ഇന്ത്യന്‍ പാര്‍ലമന്റ്‌ `റൈറ്റ്‌ റ്റു എഡ്യൂക്കേഷന്‍ ആക്ട്‌' പാസാക്കിയതുമാണ്‌.ഭരണഘടനയുടെ ഇരുപത്തി ഒന്നാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ മൗലീകാവകാശമായി സംരക്ഷിച്ചിട്ടുള്ള അവകാശത്തിന്റെ കടയ്‌ക്കലാണ്‌ അബ്ദു റബ്ബിന്റെ വിവരക്കേട്‌ അല്ലെങ്കില്‍ ഗൂഢോദ്ദേശ്യം കോടാലി വച്ചിരിക്കുന്നത്‌. എയ്‌ഡഡ്‌ -അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളും അവിടെ പുതിയ കോഴ്‌സുകളും അനുവദിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു മന്ത്രി സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്‌ പിന്നില്‍ വിദ്യഭ്യാസം കച്ചവടച്ചരക്കാക്കിയതിന്റെ മലീമസമായ മനസ്സും ലാഭക്കൊതിയുമാണുള്ളത്‌ എന്ന കാര്യത്തില്‍ സംശയമില്ല.സാധാരണക്കാരുടെ കുട്ടികളാണ്‌ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നതെന്നോര്‍ക്കണം.സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ പോലും അവരുടെ കുട്ടികളെ എയ്‌ഡഡ്‌ സ്‌കൂളുകളിലാണ്‌ പഠിപ്പിക്കുന്നത്‌ാതിരേ,നിവൃത്തി കേടു കൊണ്ട്‌ നട്ടം തിരിയുന്ന നിസ്വവിഭാഗത്തിന്റെ കുട്ടികള്‍ക്ക്‌ പഠനത്തിനുള്ള അവസാനത്തെ അത്താണിയാണ്‌ സര്‍ക്കാര്‍ സ്‌കൂളുകള്‍.ലാഭകരമല്ല എന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടിക്കുന്നതിന്‌ സമാന്തരമായുള്ള കൊടും വഞ്ചനയാണ്‌ അദ്ധ്യാപകരെ നിയമിക്കാതേയും താത്‌ക്കാലികമായി നിയമിച്ചവരെ പിരിച്ചു വിട്ടും അബ്ദു റബ്‌ ദരിദ്രവിദ്യാര്‍ത്ഥി സമൂഹത്തോട്‌ കാണിക്കുന്നത്‌. ഈ ഉത്തരവില്‍ മറ്റൊരു കുരുക്കുകൂടിയുണ്ട്‌.വിദ്യാര്‍ത്ഥികളുടെ നല്ലഭാവി കരുതി,ക്ലാസ്‌ നഷ്ടമാകാതിരിക്കാന്‍ താത്‌ക്കാലിക അദ്ധ്യാപകരെ ഏതെങ്കിലും സ്‌കൂളില്‍ നിയമിച്ചാല്‍ അങ്ങനെയുള്ള അദ്ധ്യാപകര്‍ക്ക്‌ അദ്ധ്യാപക-രക്ഷകര്‍തൃ സംഘടനയോ പ്രധാന അദ്ധ്യാപകരോ ശമ്പളം നല്‍കണം എന്നതാണത്‌.വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ച കഞ്ഞി നല്‍കി കുത്തുപാളയെടുത്തിരിക്കുന്ന പ്രധാന അദ്ധ്യാപകരില്‍ ആരും അത്തരമൊരു സാഹത്തിന്‌ മുതിരില്ലെന്ന്‌ മന്ത്രിക്കും വകുപ്പിനും അറിയാം.അപ്പോള്‍ ലക്ഷ്യം അതു തന്നെ-സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുക.
ആതിരേ,സംസ്ഥാനത്തെ എല്‍പി, യുപി തലങ്ങളില്‍ സ്ഥിര അധ്യാപക നിയമനം നടക്കാതായിട്ട്‌ മൂന്ന്‌ വര്‍ഷമായി . ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്‌തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിച്ചാണ്‌ അധ്യയനം നടത്തിയിരുന്നത്‌.ഇനി അത്‌ നടക്കില്ല. ഇത്‌ നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരേയും കഷ്ടത്തിലാക്കുന്നു.അവര്‍ക്കിനി അധിക ചുമതല ഏറ്റെടുക്കേണ്ടി വരും. അത്‌ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുകയും ചെയ്യും.തസ്‌തികകള്‍ ഒഴിഞ്ഞ്‌ കിടന്നിട്ടും,യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നിട്ടും നിയമനം നടത്താത്ത കൊടും ചതി,എയ്‌ഡഡ്‌-അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളെ സഹായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്‌? വിദ്യഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്‌ പല അധ്യാപകരെയും വലച്ചിരിക്കുകയാണ്‌. പലരും പ്രൈവറ്റ്‌ സ്ഥാപനങ്ങളിലെയും മറ്റും ജോലി ഒഴിവാക്കിയാണ്‌ ദിവസ വേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാനെത്തിയത്‌. വിളിച്ചുണര്‍ത്തി ഊണില്ലെന്ന്‌ പറഞ്ഞതു പോലെയാണ്‌ ഇവരുടെ അവസ്ഥ. ഇപ്പോള്‍ വന്നിരിക്കുന്ന ഒഴിവിലേക്ക്‌ ടീച്ചേഴ്‌സ്‌ ബാങ്കില്‍ നിലവിലുള്ള അധ്യാപകരെ നിയമിക്കാനാണ്‌ തീരുമാനം. അധ്യാപക പാക്കേജിലുള്ളവര്‍ക്കായി സര്‍ക്കാര്‍ നിലവില്‍ ശമ്പളം നല്‍കുന്നത്‌ കൊണ്ട്‌ ഇവരെതന്നെ നിയമിച്ച്‌ ഒഴിവ്‌ നികത്താനാണ്‌ ഉദ്ദ്യേശിക്കുന്നതെന്നും ബാക്കി വരുന്ന ഒഴിവിലേക്ക്‌ ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കുമെന്നുമാണ്‌ പൊതു വിദ്യഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. എന്നല്‍ ഇത്‌ എപ്പോള്‍ നടക്കുമെന്ന്‌ പറയുന്നില്ല. ഒഴിവുകള്‍ തിട്ടപ്പെടുത്തി ടീച്ചേഴ്‌സ്‌ ബാങ്കിലുള്ളവരെ നിയമിക്കാന്‍ ഇനിയും കാലതാമസം വേണ്ടി വരും. അതു വരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടിക്ല്‌ പഠിക്കണ്ടാ എന്ന്‌ പറയുന്നത്‌ തികഞ്ഞ തെമ്മാടിത്തമാണ്‌.വിദ്യാര്‍ത്ഥികളുടെ ഭരണഘടനാ ദത്തമായ്‌ അവകാശം ഇങ്ങനെ അമ്മാനമാടാന്‍ ആരാണ്‌ അബ്ദു റബ്ബിന്‌ അധികാരം കൊടുത്തത്‌.ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കെല്ലാം വഴങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഈ ചതിയില്‍ പങ്കുണ്ട്‌.വിവരം കെട്ടവരെ വിദ്യാഭ്യാസ വകുപ്പ്‌ ഏല്‍പ്പിച്ചാല്‍ ഇതല്ല ഇതിലപ്പുറവും സംഭവിക്കും.ആതിരേ,ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കാനാണല്ലോ അധികാരി വര്‍ഗത്തിന്‌ എന്നും താത്‌പര്യം!

Saturday, June 7, 2014

യുപിയില്‍ ദളിത്‌ വനിതകള്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയാകുമ്പോള്‍ മഹിളാ സംഘടനകള്‍ മൗനം പാലിക്കുന്നതെന്തു കൊണ്ട്‌?

എവിടെ സുഗതകുമാരി?എവിടെ പ്രഫ.സാറാ ജോസഫ്‌?എവിടെ പ്രഫ.പി.ഗീത?എവിടെ മീനാക്ഷി തമ്പാന്‍?എവിടെ അഡ്വ.മിനി?എവിടെ പി.കെ.ശ്രീമതി എംപി?എവിടെ പി.സതീദേവി?എവിടെ ഷാനിമോള്‍ ഉസ്‌മാന്‍?എവിടെ ബിന്ദു കൃഷ്‌ണ?എവിടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍?എവിടെ മഹിളാ കോണ്‍ഗ്രസ്‌?മാടമ്പിക്കാലത്തെന്ന പോലെ ജനായത്ത ഭരണകാലത്തും ദളിതന്റേയും ആദിവാസിയുടേയും മണ്ണും പെണ്ണും അവളുടെ മാനവും കവര്‍ന്നെടുക്കപ്പെടാനുള്ളതാണെന്നും ദളിതന്‌ വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ സമൂഹദ്രോഹിയാണെന്നുമുള്ള ദുഷിച്ച സവര്‍ണാഹംഭാവമാണ്‌ ഇവിടെയെല്ലാം അടയാളപ്പെടുത്തുന്നത്‌.`` ഇതിനെല്ലാം പ്രതികാരം ചെയ്യാതിരിക്കുമോ /പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍'' എന്ന്‌ പാടി തമ്പ്രാക്കന്മാരുടെ തോന്ന്യാസങ്ങള്‍ സഹിക്കുകയണോ വേണ്ടത്‌? ഈ മൗനങ്ങളെല്ലാം പറയാതെ പറയുന്നത്‌ അതല്ലേ?ഒരു രാജ്യത്തിന്റെ വികസനവും സാമൂഹിക പുരോഗതിയും ക്ഷേമവും വിലയിരുത്തപ്പെടുന്നത്‌ അവിടുത്തെ സ്‌ത്രീകളുടെ സുരക്ഷയും പുരോഗതിയും കൂടി മാനദണ്ഡമാക്കിയാണെങ്കില്‍ ഉത്തരപ്രദേശ്‌ കാമഭ്രാന്താലയമാണെന്ന്‌ പറയേണ്ടി വരും.ഈ ബലാത്സംഗപരമ്പരയ്‌ക്കെതിരെ മൗനം പാലിക്കുന്നവരെല്ലാം ദളിതന്റെ പെണ്ണിനെ കൂട്ടിക്കൊടുക്കുന്ന സവര്‍ണ പിമ്പുകളാണെന്ന്‌ ആക്ഷേപിക്കേണ്ടിയും വരും.
ന്യൂഡല്‍ഹിയില്‍, ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിരയായ പെണ്‍കുട്ടിയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പീഡകരോട്‌ പ്രതിഷേധിച്ചും രാജ്യമെമ്പാടും ,സോഷ്യല്‍ മീഡിയകളിലും പ്രതിഷേധമിരമ്പിയപ്പോള്‍,പലരും കേള്‍ക്കാതെ പോയ ഒരു അടക്കം പറച്ചിലുണ്ടായിരുന്നു, ആതിരേ-പീഡിത സവര്‍ണജാതിക്കാരിയും പീഡകര്‍ ദളിതരുമായതുകൊണ്ടാണ്‌ ഈ വെപ്രാളമെന്ന്‌! വഷളത്തം നിറഞ്ഞ വക്രീകരണമായിരുന്നില്ല അതെന്ന്‌ അടിവരയിട്ടുറപ്പിക്കുന്നതാണ്‌,ആതിരേ,ഉത്തരപ്രദേശിലെ ബലാത്സംഗപരമ്പരകള്‍ക്ക്‌ മുഖം തിരിച്ചു നില്‍ക്കുന്ന രാജ്യത്തെ മഹിളാ വിമോചനപ്രവര്‍ത്തകരുടേയും മഹിളാ സംഘടനകളുടേയും പുരോഗമനപ്രസ്ഥാനങ്ങളെന്ന്‌ അഭിമാനിക്കുന്നവരുടേയും നീചമായ മൗനം. ക്രൂരമായ സ്‌ത്രീപീഡനങ്ങളുടേയും നികൃഷ്ടമായ ബലാത്സംഗങ്ങളുടേയും സ്‌തോഭജനകമായ വാര്‍ത്തകള്‍ ഉത്തരപ്രദേശില്‍ നിന്ന്‌ തുടരെത്തുടരെ പുറത്തുവന്നിട്ടും,ആതിരേ, ഇവരൊക്കെ പുലര്‍ത്തുന്ന അശ്ലീലമൗനത്തിന്‌ കാരണം ഒന്നേയുള്ളൂ-കാമപ്പിശചുക്കളുടെ കോമ്പല്ലില്‍ കോര്‍ക്കപ്പെടുന്നത്‌ ദളിത്‌ദൈന്യങ്ങളാണ്‌.അതു കൊണ്ടാണ്‌ ബദൗനില്‍ കൂട്ടബലാല്‍സംഗം ചെയ്‌തു കൊന്ന്‌ കെട്ടിത്തൂക്കിയ സഹോദരികള്‍ ദളിതുകളല്ല എന്ന `ഞായ'വുമയി ചിലരെല്ലാമെത്തിയത്‌. മെയ്‌ 27നാണ്‌ ബദൗന്‍ ഗ്രാമത്തില്‍ രണ്ട്‌ ദളിത്‌ പെണ്‍കുട്ടികളെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മാവിന്‍കൊമ്പില്‍ കെട്ടിത്തൂക്കിയത്‌ അന്താരാഷ്ട്ര തലത്തില്‍ വരെ പ്രതിഷേധത്തിനിടയാക്കിയ ലൈംഗികാധിനിവേശം.എന്നിട്ടും ഈ നീചകൃത്യം നമ്മുടെ വനിതാനേതാക്കളും സംഘടനകളും എത്ര കൗശലത്തോടെയാണ്‌ തമസ്‌കരിച്ചത്‌.അസംഗഢില്‍ മെയ്‌ 29ന്‌ രാത്രി 17 വയസുള്ള മറ്റൊരു ദളിത്‌ യുവതിയെ നാല്‌ പേര്‍ ചേര്‍ന്നാണ്‌ പീഡിപ്പിച്ചത്‌. മൊറാദാബാദില്‍ കൃഷിയിടത്തില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കെ 35 വയസുകാരിയെ നാല്‌ പേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയും വടിയുപയോഗിച്ചു ക്രൂരമായി മര്‍ദിക്കുകയുമുണ്ടായി. തൊട്ടടുത്ത ദിവസമാണ്‌ ബറേലി ജില്ലയിലെ അയത്‌പ്പുര ഗ്രാമത്തില്‍ 22കാരിയെ മൃഗീയമായ ബലാത്സംഗത്തിനിരയാക്കിയതും ആസിഡ്‌ കുടിപ്പിച്ചു കൊന്നതും. തിരിച്ചറിയാതിരിക്കാന്‍ അവരുടെ മുഖം ആസിഡ്‌ ഒഴിച്ചു വികൃതമാക്കുകയും ചെയ്‌തിരുന്നു.ജൂണ്‍ നാല്‌ ബുധനാഴ്‌ച അലിഗഡില്‍ ചിലര്‍ ഒരു വനിതാ ജഡ്‌ജിയെ അവരുടെ ഔദ്യോഗിക വസതിയില്‍ കയറി മാനഭംഗപ്പെടുത്തിയ ശേഷം മാരകമായ കീടനാശിനി കുടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയുണ്ടായി.കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലായിരുന്നു അടുത്ത സംഭവം. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ്‌ അവിടെ കൂട്ടമാനഭംഗത്തിനിരയായത്‌.ജൂണ്‍ അഞ്ചാം തിയതി കാണാതായ 15 വയസുകാരിയെ ഏഴാം തിയതി ഒരു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടത്തു ജോലി ചെയ്‌തുകൊണ്ടിരുന്ന അച്ഛനു ഭക്ഷണവുമായി പോയ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. ഇത്‌ പോസ്റ്റ്‌ ചെയ്യുന്ന ഇന്ന്‌,ശനിയാഴ്‌ച,ആതിരേ, മുസാഫര്‍നഗറിലെ ദുല്‍ഹേര വില്ലേജില്‍ ഒരു യുവതിയെ അഞ്ചു പേര്‍ ചേര്‍ന്ന്‌ കൂട്ടമാനഭംഗത്തിനിരയാക്കി..നീളുകയാണിങ്ങനെ ഉത്തരപ്രദേശിലെ ദളിത്‌ ബലാത്സംഗ പരമ്പര ! യുപിയില്‍ ദളിത്‌ സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്‌തു കൊന്ന്‌ കെട്ടിത്തൂക്കിയ സംഭവത്തെ ഐക്യരാഷ്ട്രസഭ പോലും അപലപിക്കുകയും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ഇന്ത്യയോടാവശ്യപ്പെടുകയുമുണ്ടായി. ശൗച്യാലയങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്‌തമായതാണ്‌ ഇന്ത്യയില്‍ സ്‌ത്രീപീഡനങ്ങളുടെ പെരുപ്പത്തിന്‌ കാരണമെന്നും സമാധാനം, സുരക്ഷ, മനുഷ്യാവകാശം, വികസനം എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഒരു പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുപോലും, ആതിരേ പ്രതികരിക്കാതെ,പ്രതിഷേധിക്കാതെ ദളിത്‌ യുവതികളുടെ മാനംകവര്‍ന്ന നീചന്മാര്‍ക്കൊപ്പം നില്‍ക്കുകയാണ്‌ വനിതാസംഘടനകളും നേതാക്കളും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും! സോണിയ അടക്കമുള്ള വനിതാനേതാക്കള്‍ അധാര്‍മികമായ മൗനം പുലര്‍ത്തിയപ്പോള്‍ മദ്ധ്യപ്രദേശ്‌ ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗറിനേയും ഉത്തരപ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിനേയും അയാളുടെ പിതാവ്‌ മുലായം സിംഗ്‌ യാദവിനേയും പോലെയുള്ള `മെയ്‌ല്‍ ഷുവനിസ്റ്റ്‌ പിഗ്ഗു'കള്‍, ആതിരേ, ഈ പൈശാചികതയെ നിസ്സാരമായി കാണുകയും അക്രമികള്‍ക്ക്‌ സഹായകമായ നിലപാടെടുക്കുകയുമാണ്‌ ചെയ്‌തത്‌.ചില ബലാത്സംഗങ്ങള്‍ ഒക്കെ ശരിയാണെന്നും ചിലത്‌ മാത്രമേ മോശമായുള്ളൂ എന്നുമാണ്‌ മദ്ധ്യപ്രദേശിലെ ആഭ്യന്തരമന്ത്രിയുടെ വിദഗ്‌ധമതം!. ഒരുപടികൂടി കടന്നു ബലാല്‍സംഗം തടയുക സര്‍ക്കാരിന്റെ ചുമതലയല്ലെന്നും ഈ മന്ത്രിപുംഗവന്‍ പറഞ്ഞു വച്ചു. ബലാത്സംഗം സ്‌ത്രീയുടെയും പുരുഷന്റെയും മാനസികാവസ്ഥ അനുസരിച്ചിരിക്കും. ഇത്‌ ചിലപ്പോള്‍ ശരിയും, ചിലപ്പോള്‍ തെറ്റുമായിരിക്കുമെന്ന്‌ വീമ്പിളക്കാന്‍ ബാബുലാല്‍ ഗൗറിന്‌ ഉളുപ്പൊട്ടുമുണ്ടായിരുന്നില്ല. യുപിയില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ മാത്രം മീഡിയകള്‍ ഉയര്‍ത്തിക്കാണിക്കുന്നുവെന്നായിരുന്നു യു.പി മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ ക്രൂരപ്രതികരണം.യുപിയില്‍ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ച്‌ വേവലാതി കൊള്ളുന്നവര്‍ ഡല്‍ഹിയില്‍ തന്നെ ഇരുന്നാല്‍ മതിയെന്നായിരുന്നു മുലായം സിംഗ്‌ യാദവിന്റെ പുച്ഛം നിറഞ്ഞ പ്രഖ്യാപനം. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന്‌ ബലാത്സംഗത്തിന്‌ വധശിക്ഷ നടപ്പാക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍, ബലാത്സംഗങ്ങള്‍ ആണ്‍കുട്ടികളുടെ ചില കളിതമാശകളാണെന്നും അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധശിക്ഷ പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്‌ ശരിയല്ലെന്നും പ്രഖ്യാപിച്ച സ്‌ത്രീവിരുദ്ധനാണ്‌, മുലായം! ഈ തെമ്മാടികള്‍ മനസുകൊണ്ട്‌ സ്‌ത്രീകളെ നിരന്തരം ബലാത്സംഗം ചെയ്യുന്ന ഗോവിന്ദ ചാമിമാരും ബലാത്സംഗവാര്‍ത്തകള്‍ വായിച്ച്‌ വിക്കേരിയസ്‌ സാറ്റിസ്‌ഫാക്ഷന്‍-്‌ശരമൃശീൗ െമെശേളെമരശേീി-അനുഭവിക്കുന്നവരുമാണ്‌,ആതിരേ ഭരണകര്‍ത്താക്കളുടെ നിലപാടുകള്‍ ഇങ്ങനെ ക്ഷുദ്രവും പുരുഷപക്ഷപരവുമാകുമ്പോള്‍ നിയമം നോക്കുകുത്തിയായില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി.അതിന്റെ പ്രതിഫലനം കാണുക: ബദൗനില്‍ കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സഹോദരികളുടെ കുടുംബം സംസ്ഥാനം വിടാന്‍ ഒരുങ്ങുകയാണ്‌ . പ്രതികളില്‍ നിന്നുണ്ടാകുന്ന നിരന്തര ഭീഷണികളെ തുടര്‍ന്നാണ്‌ ഇവര്‍ ഉത്തര്‍പ്രദേശ്‌ വിടുന്നത്‌. പോലീസില്‍ നിന്ന്‌ തങ്ങള്‍ക്കു മതിയായ സംരക്ഷണം ലഭിക്കുന്നില്ലന്നാണ്‌ ഇരകളുടെ പിതാവ്‌ പറഞ്ഞത്‌. മാധ്യമങ്ങളും രാഷ്ട്രീയക്കാരും സഹതാപവുമായി എത്തുന്നുണ്ടെങ്കിലും തങ്ങള്‍ക്ക്‌ പ്രയോജനമൊന്നുമില്ല. മസില്‍പവറിനു മുന്നില്‍ എല്ലാവരും മുട്ടുമടക്കുയാണ്‌. പ്രതികളുടെ സ്വാധീനത്തില്‍ കേസ്‌ ഇല്ലാതാക്കാനാണ്‌ പോലീസ്‌ ആദ്യം ശ്രമിച്ചതെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഉത്തരപ്രദേശില്‍ നിന്നും മാറി സുരക്ഷിതമായ സ്ഥലത്ത്‌ എത്തിയതിനു ശേഷം നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.കാണുക, ആതിരേ, പൊതുസമൂഹം മൗനം പാലിക്കുമ്പോള്‍ പീഡകര്‍ അര്‍മാദിക്കുന്നത്‌! ലൈംഗികാക്രമണം മാത്രമല്ല, ഗാര്‍ഹിക പീഡനം, സ്‌ത്രീപീഡനം, ബാല ശൈശവ വിവാഹങ്ങള്‍, ബാലവേല തുടങ്ങിയ അതിക്രമങ്ങളും യുപിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ്‌ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ശിക്ഷാനടപടികളും കൂടുതല്‍ കര്‍ശനമാക്കിയിരുന്നെങ്കിലും അവയൊന്നും സ്‌ത്രീസുരക്ഷ ഉറപ്പു വരുത്താന്‍ പര്യാപ്‌തമല്ലെന്നാണ്‌ പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്‌ . ഇതിനെതിരേകൂടിയുള്ള പ്രതിഷേധമായിരുന്നു, ആതിരേ കൊച്ചിയില്‍ ഹൈക്കോടതിക്ക്‌ മുന്നില്‍ ജൂണ്‍ മൂന്നിന്‌ നടന്നത്‌.ഉത്തരപ്രദേശില്‍ നടക്കുന്ന ബലാത്സംഗ പരമ്പരയില്‍ പ്രതിഷേധിക്കുന്ന മുദ്രാവാക്യങ്ങളെഴുതിയ ഷീറ്റുകള്‍ പുതച്ച്‌ അര്‍ധ നഗ്നരായാണ്‌ `സ്‌ത്രീ കൂട്ടായ്‌മ'എന്ന സംഘടനയിലെ 30 അംഗങ്ങള്‍ പ്രതികരിച്ചത്‌.സൈനീകരുടെ ബലാത്സംഗത്തിനെതിരെ 2012 ജൂണ്‍ ഒന്‍പതിന്‌ മണിപ്പൂരിലെ വീട്ടമ്മമാര്‍ നടത്തിയ നഗ്നപ്രതിഷേധത്തെ അനുസ്‌മരിപ്പിച്ച ഈ സ്‌ത്രൈണധൈര്യ പ്രകടനത്തെ നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുസ്ഥലത്ത്‌ മോശമായ രീതിയില്‍ പ്രത്യക്ഷപ്പെടല്‍, പൊതുജനങ്ങള്‍ക്ക്‌ ശല്യമുണ്ടാക്കല്‍ എന്നൊക്കെ വിധിച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഒതുക്കുകയായിരുന്നു പോലീസ്‌!.സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ പുലയാട്ട്‌ നടത്തിയാണ്‌ ഇവരെ അധിക്ഷേപിച്ചത്‌.
എവിടെ സുഗതകുമാരി?എവിടെ പ്രഫ.സാറാ ജോസഫ്‌?എവിടെ പ്രഫ.പി.ഗീത?എവിടെ മീനാക്ഷി തമ്പാന്‍?എവിടെ അഡ്വ.മിനി?എവിടെ പി.കെ.ശ്രീമതി എംപി?എവിടെ പി.സതീദേവി?എവിടെ ഷാനിമോള്‍ ഉസ്‌മാന്‍?എവിടെ ബിന്ദു കൃഷ്‌ണ?എവിടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍?എവിടെ മഹിളാ കോണ്‍ഗ്രസ്‌? ആതിരേ,മാടമ്പിക്കാലത്തെന്ന പോലെ ജനായത്ത ഭരണകാലത്തും ദളിതന്റേയും ആദിവാസിയുടേയും മണ്ണും പെണ്ണും അവളുടെ മാനവും കവര്‍ന്നെടുക്കപ്പെടാനുള്ളതാണെന്നും ദളിതന്‌ വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ സമൂഹദ്രോഹിയാണെന്നുമുള്ള ദുഷിച്ച സവര്‍ണാഹംഭാവമാണ്‌ ഇവിടെയെല്ലാം അടയാളപ്പെടുത്തുന്നത്‌.`` ഇതിനെല്ലാം പ്രതികാരം ചെയ്യാതിരിക്കുമോ /പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍'' എന്ന്‌ പാടി തമ്പ്രാക്കന്മാരുടെ തോന്ന്യാസങ്ങള്‍ സഹിക്കുകയണോ വേണ്ടത്‌? ഈ മൗനങ്ങളെല്ലാം പറയാതെ പറയുന്നത്‌ അതല്ലേ?ഒരു രാജ്യത്തിന്റെ വികസനവും സാമൂഹിക പുരോഗതിയും ക്ഷേമവും വിലയിരുത്തപ്പെടുന്നത്‌ അവിടുത്തെ സ്‌ത്രീകളുടെ സുരക്ഷയും പുരോഗതിയും കൂടി മാനദണ്ഡമാക്കിയാണെങ്കില്‍ ഉത്തരപ്രദേശ്‌ കാമഭ്രാന്താലയമാണെന്ന്‌ പറയേണ്ടി വരും.ഈ ബലാത്സംഗപരമ്പരയ്‌ക്കെതിരെ മൗനം പാലിക്കുന്നവരെല്ലാം, ആതിരേ, ദളിതന്റെ പെണ്ണിനെ കൂട്ടിക്കൊടുക്കുന്ന സവര്‍ണ പിമ്പുകളാണെന്ന്‌ ആക്ഷേപിക്കേണ്ടിയും വരും.

Thursday, June 5, 2014

ആറന്മുളയില്‍ തോറ്റതിന്‌ തണ്ണീര്‍ത്തട നിയമത്തിന്റെ നെഞ്ചിലേയ്‌ക്ക്‌

തണ്ണീര്‍ത്തടവും നെല്‍വയലുകളും നികത്തി ആറന്മുളയുടെ പൈതൃകശന്തിയും സമ്പത്തും കവരാനുള്ള കെജിഎസ്‌ ഗ്രൂപ്പിന്റെ താന്തോന്നിത്തത്തിന്റേയും അതിന്‌ ചൂട്ടുപിടിച്ച എ.ശിവദാസന്‍ നായരുടേയും ആന്റോ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നെറുകില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏല്‍പ്പിച്ച പ്രഹരത്തിനുള്ള പ്രതികാരമായിട്ടാണ്‌ നെല്‍വയല്‍ നികത്താന്‍ ഉപാധികളോടെ അനുമതി നല്‍കുന്ന തരത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നുള്ള മാരണനീക്കം. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള നെല്‍വയലോ തണ്ണീര്‍ത്തടമോ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെങ്കില്‍ തുല്യ അളവില്‍ പകരം ഭൂമി കൃഷിയാവശ്യത്തിനായി നീക്കിവെച്ചാല്‍ മതി അല്ലെങ്കില്‍ നികത്തുന്ന ഭൂമിയുടെ വിപണിവില ഭക്ഷ്യസുരക്ഷക്കായി കെട്ടിവെച്ചാലും മതിയെന്ന വ്യവസ്ഥയുണ്ടാക്കി, ആറന്മുളയില്‍ കെജിഎസ്‌ ഗ്രൂപ്പിന്റെ വിമാനമിറക്കിയേ അടങ്ങൂ എന്ന അശ്ലീല ശാഠ്യത്തിലാണ്‌ ഈ മന്ത്രിസഭ.വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവദിക്കാമെന്ന്‌ വാഗദാനം ചെയ്‌ത്‌ പോക്കറ്റിലാക്കിയ കോടികള്‍ക്ക്‌ പിഴമൂളേണ്ടത്‌ കേരളത്തിലെ മുഴുവന്‍ ജനങ്ങളാണെന്ന ദ്രോഹഗ്രസ്‌ത മനസ്ഥിതിയില്‍ നിന്നാണ്‌ ഈ പിതൃരഹിത പ്രകൃതിനാശത്തിനിവര്‍ ഒരുമ്പെടുന്നത്‌.
കേരളത്തിലെ ജനങ്ങളേയും അവരുടെ നിലനില്‍പ്പിന്‌ ആധാരമായ പരിസ്ഥിതിയേയും സംരക്ഷിക്കുന്നതില്‍ ലവലേശം പ്രതിബദ്ധതയില്ലാത്ത,ധനാര്‍ത്തി മൂത്ത അഴിമതിപ്പണ്ടാരങ്ങളായ `കൊഞ്ഞാണന്മാരുടെ'ക്രിമിനല്‍ സംഘത്തിനാണ്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക്‌ നേതൃത്വം നല്‍കുന്നതെന്നത്‌, ആതിരേ, ഇന്ന്‌ ബോദ്ധ്യമായ വാസ്‌തവമല്ലല്ലോ. `കമഴ്‌ന്ന്‌ വീണാല്‍ കാല്‍പ്പണം ' എന്ന ഗ്രാമ്യച്ചൊല്ലിന്റെ സാക്ഷാത്‌ക്കാരമാണ്‌ ഉമ്മന്‍ ചാണ്ടി മുതല്‍ പി.കെ.ജയലക്ഷ്‌മി വരെയുള്ള ഭരണക്കോമരങ്ങള്‍.അനധികൃത സ്വത്തുസമ്പാദനത്തിന്‌ ഏതറ്റം വരെ പോകാനും ഉളുപ്പില്ലാത്ത ക്ഷുദ്രകീടങ്ങള്‍.കുന്നുകള്‍ ഇടിച്ചു നിരത്താനും വനം വെട്ടിവെളിപ്പിക്കാനും പരിസ്ഥിതി ലോലമേഖലകള്‍ ക്വാറികളാക്കാനും വയലും തണ്ണീര്‍ത്തടങ്ങളും നികത്തി റിസോര്‍ട്ടുകളും വിമാനത്താവളങ്ങളുണ്ടാക്കാനുമുള്ളതാണെന്ന്‌ വിശ്വസിക്കുന്ന സാമദ്രോഹികളാണ്‌ ഖദറണിഞ്ഞ്‌ ഭരണം നടത്തുന്ന ഈ ഭോഷന്മാര്‍. കോര്‍പ്പറേറ്റുകള്‍ക്കും മറ്റ്‌ മൂലധന ചൂഷകര്‍ക്കും ഈ നാടിനേയും അതിന്റെ ഈടുവയ്‌പ്പുകളേയും ആക്രിവിലയ്‌ക്ക്‌ വിറ്റ്‌ ``എനിക്ക്‌ ശേഷം പ്രളയം''എന്നര്‍മാദിച്ച്‌ ജനങ്ങളെ വഞ്ചിച്ചുന്മൂലനം ചെയ്യുന്ന`രാഷ്ട്രീയ അന്തകവിത്തുകള്‍'.പരിസ്ഥിതി സാക്ഷരത തൊട്ടുതെറിച്ചിട്ടില്ലാത്ത `കോര്‍പ്പറേറ്റ്‌-കൂട്ടിക്കൊടുപ്പുകാര്‍'! തണ്ണീര്‍ത്തടവും നെല്‍വയലുകളും നികത്തി ആറന്മുളയുടെ പൈതൃകശന്തിയും സമ്പത്തും കവരാനുള്ള കെജിഎസ്‌ ഗ്രൂപ്പിന്റെ താന്തോന്നിത്തത്തിന്റേയും അതിന്‌ ചൂട്ടുപിടിച്ച എ.ശിവദാസന്‍ നായരുടേയും ആന്റോ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നെറുകില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏല്‍പ്പിച്ച പ്രഹരത്തിനുള്ള പ്രതികാരമായിട്ടാണ്‌, ആതിരേ, നെല്‍വയല്‍ നികത്താന്‍ ഉപാധികളോടെ അനുമതി നല്‍കുന്ന തരത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നുള്ള മാരണനീക്കം. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള നെല്‍വയലോ തണ്ണീര്‍ത്തടമോ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെങ്കില്‍ തുല്യ അളവില്‍ പകരം ഭൂമി കൃഷിയാവശ്യത്തിനായി നീക്കിവെച്ചാല്‍ മതി അല്ലെങ്കില്‍ നികത്തുന്ന ഭൂമിയുടെ വിപണിവില ഭക്ഷ്യസുരക്ഷക്കായി കെട്ടിവെച്ചാലും മതിയെന്ന വ്യവസ്ഥയുണ്ടാക്കി, ആറന്മുളയില്‍ കെജിഎസ്‌ ഗ്രൂപ്പിന്റെ വിമാനമിറക്കിയേ അടങ്ങൂ എന്ന അശ്ലീല ശാഠ്യത്തിലാണ്‌ ഈ മന്ത്രിസഭ.വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവദിക്കാമെന്ന്‌ വാഗദാനം ചെയ്‌ത്‌ പോക്കറ്റിലാക്കിയ കോടികള്‍ക്ക്‌ പിഴമൂളേണ്ടത്‌ കേരളത്തിലെ മുഴുവന്‍ ജനങ്ങളാണെന്ന ദ്രോഹഗ്രസ്‌ത മനസ്ഥിതിയില്‍ നിന്നാണ്‌ ഈ പിതൃരഹിത പ്രകൃതിനാശത്തിനിവര്‍ ഒരുമ്പെടുന്നത്‌. ഈ രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ തയാറാക്കിയെന്നാണ്‌ അറിയുന്നത്‌. ആറന്മുളയിലെ വിവാദ വിമാനത്താവള കമ്പനിക്ക്‌ സഹായകമാകുന്നതാണ്‌ ഈ നീക്കം. വിമാനത്താവളനിര്‍മാണം ആരംഭിക്കണമെങ്കില്‍ ഇനിയും വയല്‍ നികത്തണമെന്ന്‌ കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്‌.അവര്‍ക്ക്‌ വേണ്ടി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന്‌ വ്യവസായ വകുപ്പാണ്‌ ആദ്യം ആവശ്യപ്പെട്ടത്‌. തുടര്‍ന്ന്‌ യുഡിഎഫ്‌ നിര്‍ദേശ പ്രകാരം ആസൂത്രണ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. മന്ത്രിമാരായ കെ.എം.മാണി, കെ. പി. മോഹനന്‍, ആര്യാടന്‍ മുഹമ്മദ്‌, പി.കെ.കുഞ്ഞാലിക്കുട്ടി,ഡോ. എം.കെ. മുനീര്‍, അടൂര്‍ പ്രകാശ്‌ എന്നിവരാണ്‌ സമിതിയിലെ മന്ത്രിസഭയുടെ പ്രതിനിധികള്‍. വ്യവസ്ഥകളോടെയാണെങ്കിലും വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന പുതിയ ഭേദഗതി നിലവില്‍വരുന്നതോടെ നെല്‍വയല്‍ നികത്തല്‍ എളുപ്പമാവും. ശേഷിക്കുന്ന നെല്‍വയല്‍കൂടി ഇതോടെ നികത്തപ്പെടും. പ്രധാനമായും പൊതു ആവശ്യത്തിന്‌ വേണ്ടി മാത്രമായി നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്നതാണ്‌ ഭേദഗതിയുടെ കാതല്‍. എന്നാല്‍, പൊതു ആവശ്യത്തിനായാലും നീര്‍ത്തടങ്ങള്‍ നികത്താന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. എന്നിട്ടും ഭൂമി ദൗര്‍ലഭ്യമുള്ള കേരളത്തില്‍ ജനങ്ങളുടെ ജീവനോപാധികള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കും വേണ്ടിയും കൃഷിയില്ലാത്ത നെല്‍വയലുകള്‍ നികത്താന്‍ അനുമതി നല്‍കാനാണ്‌ പുതിയ ഭേദഗതി .ആതിരേ,ഇതിലൊരു കൊടും ചതിയൊളിഞ്ഞിരിപ്പുണ്ട്‌. സ്റ്റേഡിയവും ബസ്‌ സ്റ്റാന്‍ഡും വിമാനത്താവളവുമൊക്കെ അതോടെ പൊതു ആവശ്യത്തിന്റെ നിര്‍വചനത്തില്‍പെടുമെന്നതാണത്‌. നിലവിലുള്ള നിയമത്തിലെ വ്യവസ്ഥ അനുസരിച്ച്‌ പൊതു ആവശ്യം എന്നാല്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ആവശ്യം മാത്രമാണ്‌. സര്‍ക്കാര്‍ ഓഫിസുകള്‍ക്കോ സര്‍ക്കാര്‍ പദ്ധതികള്‍ക്കോ മാത്രമെന്നര്‍ഥം.നെല്‍വയലോ നീര്‍ത്തടമോ ഏതെങ്കിലും ആവശ്യത്തിന്‌ ഉപയോഗിക്കണമെങ്കില്‍ ഇപ്പോള്‍ പ്രാദേശിക സമിതിയും സംസ്ഥാന സമിതിയും അനുമതി നല്‍കണം. വീട്‌ നിര്‍മാണത്തിനടക്കം വയല്‍ നികത്താന്‍ അനുമതി ലഭിക്കുന്നില്ലെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ്‌ നിയമ ഭേദഗതിഗതിക്കൊരുങ്ങുന്നത്‌ അറിയുക, തണ്ണീര്‍ത്തടം നികത്താനുള്ള തീരുമാനം നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന്‌ 1,22,868 കോടി രൂപക്ക്‌ തുല്യമായ നഷ്ടമാണുണ്ടാകുക. അതു മാത്രമല്ല വിന.തണ്ണീര്‍ത്തടങ്ങളുടെ നാശം കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമമുണ്ടാകും. കൃഷി ആവശ്യത്തിനുള്ള വെള്ളത്തിന്‌ പുതിയൊരു ഭഗീരഥാവതാരം വേണ്ടി വരും . കാലാവസ്ഥാ ക്രമീകരണം, മണ്ണ്‌ സംരക്ഷണം, മണ്ണൊലിപ്പ്‌ തടയല്‍, ഭൂജല നിരപ്പ്‌ സംരക്ഷണം തുടങ്ങിവയും താറുമാറാകും . ഈ തണ്ണീര്‍തടങ്ങള്‍ നികത്തിയാല്‍ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യം മാത്രം 1,22,868 കോടി രൂപയോളം വരും. ആതിരേ,ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക്‌ തുല്യമായ നഷ്ടമുണ്ടാവുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്‌. അതുകൊണ്ട്‌ യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകും.ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ഉത്‌പാദിപ്പിക്കുന്നത്‌ വെറും 6 ലക്ഷം ടണ്‍ മാത്രം. നെല്‍കൃഷിയിടത്തിന്റെ വിസ്‌തൃതിയും ആപത്‌കരമാംവിധം കുറയുകയാണ്‌. ഇപ്പോള്‍ സംസ്ഥാനത്ത്‌ 2,34,000 ഹെക്ടര്‍ വയലും 1,60,590 ഹെക്ടര്‍ തണ്ണീര്‍ത്തടവും മാത്രമാണുള്ളത്‌. കേരളത്തിലെ കോള്‍നിലങ്ങള്‍ ഒട്ടുമിക്കവയും റാംസര്‍ സൈറ്റ്‌( തണ്ണീര്‍ത്തടം) ആയി പ്രഖ്യാപിച്ചതാണ്‌. എന്നിട്ടും വയല്‍ നികത്തല്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ ഈ പുതിയ തീരുമാനം. അറിയണം നീര്‍ത്തടം നികത്തലിന്‌ നിയമ സാധുത നല്‍കാന്‍ നിലവിലുള്ള നിയമമനുസരിച്ച്‌ സംസ്ഥാന മന്ത്രിസഭക്ക്‌ പോലും അധികാരമില്ലെന്ന്‌ നിയമ വിദഗ്‌ദ്ധര്‍ വ്യക്തമാക്കുമ്പോഴാണ്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഈ തെമ്മാടിത്തം. വികസനത്തിനു ഭൂമി വേണമെന്ന വാദത്തിന്റെ മറവില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിന്റെ സഹജമായ കൗശലങ്ങളെല്ലാം പ്രകടിപ്പിക്കുന്നുണ്ടെന്നും തിരിച്ചറിയുക. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങളോടെല്ലാം അവര്‍ക്കു യോജിപ്പാണത്രെ. എന്നാല്‍ അങ്ങനെ യോജിക്കുമ്പോഴും ആ നിയമം ഭേദഗതി ചെയ്യാനാണ്‍പുറപ്പെട്‌! കേരള നിയമസഭ 2008 ല്‍ ഐകകണ്‌ഠേന പാസാക്കിയ നിയമമാണ്‌ അതെന്നും അതില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കരുതെന്നും അന്ന്‌ ആക്രോശിച്ചവരാണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരുമെന്ന കാര്യം അവര്‍ സൗകര്യപൂര്‍വം തമസ്‌ക്കരിക്കുന്നു ഭക്ഷ്യ സുരക്ഷയെപ്പറ്റി ലോകത്തെല്ലാമുയരുന്ന മുറവിളികളുടെ പശ്ചാത്തലത്തില്‍ വേണം, ആതിരേ, ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും ഈ നീക്കത്തെ വിലയിരുത്താന്‍. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അക്കാര്യം കൂടി ഗൗരവപൂര്‍വം കണക്കിലെടുത്താണ്‌ ചരിത്രപ്രധാനമായ നിയമനിര്‍മാണം നടത്തിയത്‌. നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും തരിശുരഹിത കേരളം യാഥാര്‍ഥ്യമാക്കാനുമുള്ള എല്‍ ഡി എഫ്‌ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്കൊന്നും വേഗതപോരെന്നാണ്‌ അന്നു യു ഡി എഫ്‌ വിമര്‍ശിച്ചതെന്നതും മറക്കാതിരിക്കുക. കായലുകളും ചതുപ്പുനിലങ്ങളും മറ്റു ജലാശയങ്ങളുമായി 217 തണ്ണീര്‍തടങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌. ഇവയില്‍ 157 എണ്ണം 50 ഹെക്ടറില്‍ കൂടുതല്‍ വിസ്‌തൃതിയുള്ളതാണ്‌. ഇവയുടെ ആകെ വിസ്‌തൃതി 1,27,930 ഹെക്ടറാണ്‌. നമ്മുടെ 34 കായലുകളുടെ മൊത്ത വിസ്‌തൃതി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1,36,000 ഏക്കറായിരുന്നു. ചുരുങ്ങി ചുരുങ്ങി ഇന്നത്‌ 60,000 ഏക്കറായിരിക്കുന്നു.700 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന്‌ വെറും 50 ചതുരശ്ര കിലോമീറ്ററായി ഒതുക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിന്റെ ഭാവിക്കുവേണ്ടി എല്‍ ഡി എഫ്‌ സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്‌. യു ഡി എഫ്‌ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പ്രസക്തി പരിഗണിക്കേണ്ടത്‌ അതിന്റെ പാരിസ്ഥിതിക പ്രാധാന്യം കൂടി കണക്കിലെടുത്തുവേണമെന്ന്‌ കേരള ഹൈക്കോടതി പ്രസ്‌താവിച്ചത്‌ ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിക്കാന്‍,വൈകിയ വേളയിലെങ്കിലും അഡ്വക്കേറ്റ്‌ ജനറല്‍ തയ്യാറാവണം. ആതിരേ,ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കിയ ഭൂപരിഷ്‌കരണ നിയമത്തെ കുഴിച്ചുമൂടണമെന്ന്‌ വാദിച്ച ടി.ബാലകൃഷ്‌ണന്റെ മസ്‌തിഷ്‌കം കടം കൊണ്ടുള്ള വികസന സങ്കല്‍പം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ദുരിതക്കയങ്ങളിലാഴ്‌ത്തും. അത്തരം ഒരു നീക്കം വിജയം കാണാന്‍ ജനങ്ങള്‍ അനുവദിക്കാന്‍ പാടില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള തലതിരിഞ്ഞ നീക്കത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി എത്രയുംവേഗം പിന്‍വലിയുന്നുവോ, അത്രയ്‌ക്കും നല്ലത്‌. ഉമ്മന്‍ ചാണ്ടിയുടെ അറിവിലേയ്‌ക്ക്‌ ഒരു വാസ്‌തവം കൂടി:ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കു വനിത എന്നായിരിക്കില്ല വരുംതലമുറയില്‍ ഇന്ദിരാഗാന്ധി ആദരിക്കപ്പെടൂക,മറിച്ച്‌ സെയിലന്റ്‌ വാലി സംരക്ഷിച്ച പ്രകൃതി സ്‌നേഹി എന്ന നിലയ്‌ക്കായിരിക്കും.കേരളത്തിലെ നെല്‍വയല്‍ നീര്‍ത്തടങ്ങളുടെ അന്തകന്‍ എന്ന വിശേഷണം പില്‍ക്കാലത്ത്‌ താങ്കള്‍ക്ക്‌ ഭൂഷണമായിരിക്കില്ല

Monday, June 2, 2014

മനുഷ്യക്കടത്ത്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ ലീഗ്‌ എന്തിനാണിത്ര ബേജാറാകുന്നത്‌?

അനാഥാലയത്തിലേക്കെന്ന്‌ പറഞ്ഞ്‌ പെണ്‍കുട്ടികളെ കൊണ്ടുവന്നത്‌ ഗള്‍ഫിലേക്ക്‌ കടത്താനാണെന്നാണെന്നും അവയവ കച്ചവടത്തിന്‌ വേണ്ടിയാണ്‌ കുട്ടികളെ കടത്തിയിരിക്കുന്നതെന്നുമുള്ള ഝാര്‍ഖണ്ഡ്‌ സര്‍ക്കാരിന്റെ ആരോപണം മുഖവിലയ്‌ക്കെടുക്കേണ്ട.പക്ഷേ ഏറ്റവും അധികം കുട്ടികളെ കൊണ്ടുവന്നിട്ടുള്ളത്‌ ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖാനി മേഖലയില്‍ നിന്നാണ്‌. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ഉള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നാണ്‌ ഝാര്‍ഖണ്ഡ്‌ സര്‍ക്കാര്‍ പറയുന്നത്‌. അങ്ങനെയെങ്കില്‍ എന്തിനാണ്‌ കുട്ടികളെ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന അവരുടെ ചോദ്യം ഉത്തരമര്‍ഹിക്കുന്നുണ്ട്‌. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്‌ കേരള സര്‍ക്കാര്‍. ഇതിനായി ക്രൈം ബ്രാഞ്ച്‌ പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്‌.അപ്പോള്‍ ഝാര്‍ഖണ്ഡ്‌ സര്‍ക്കാരിന്റെ അതീവ ഗുരുതരമായ ആരോപണങ്ങളുടെ മുനയോടിക്കണമെങ്കില്‍ സമഗ്രമായ ഒരുന്വേഷണം അനിവാര്യമാണ്‌.യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യേണ്ടതിന്‌ പകരം ഭരണസ്വാധീനത്തിന്റെ ഭീഷണി നിറച്ച പദാവലികളോടെ സംസാരിക്കുന്ന മുസ്ലീം ലീഗ്‌ സ്വയം പൊതുരോഷം ക്ഷണിച്ചു വരുത്തുകയാണ്‌;അധാര്‍മികമായി എന്തെല്ലാമോ തമസ്‌ക്കരിക്കാന്‍ വ്യഗ്രത കൊള്ളുകയാണ്‌.
``അനാഥാലയങ്ങള്‍ സാമൂഹികസേവനത്തിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു കുട്ടികളെ കടത്തിക്കൊണ്ടുവന്നു ബുദ്ധിമുട്ടിക്കരുതെന്നും സാമൂഹികസേവനമാണു ലക്ഷ്യമെങ്കില്‍ അത്‌ അന്യസംസ്ഥാനങ്ങളില്‍ പോയി നടത്താമെന്നും ''തുറന്നടിച്ച ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ മുസ്ലിംലീഗ്‌ നേതൃത്വവും മതസംഘടനകളും ഉറഞ്ഞുതുള്ളി രംഗത്തെത്തിയതോടെ, ആതിരേ, പുതിയൊരു വിവാദത്തിന്റേയും ഇതുവരെ തമസ്‌ക്കരിക്കപ്പെട്ട വാസ്‌തവങ്ങളുടെയും മൂടി തുറന്നിരിക്കുകയാണ്‌. 2014 മെയ്‌ 24നും 25നും ബിഹാര്‍, ഝാര്‍ഖണ്ഡ്‌, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ കുട്ടികളെ കൂട്ടത്തോടെ കേരളത്തിലേക്ക്‌ കൊണ്ടുവന്നത്‌ ശ്രദ്ധയില്‍ പെട്ടതോടെയാണ്‌ വിഷയം ദേശീയതലത്തില്‍ വിവാദമായത്‌.കഴിഞ്ഞദിവസങ്ങളില്‍ രണ്ടുതവണയായി രേഖകളില്ലാതെപാലക്കാട്ട്‌ എത്തിച്ച അറുനൂറോളം കുട്ടികളെ പോലീസ്‌ കസ്റ്റഡിയിലെടുത്തതോടെ അനാഥാലയങ്ങളുടെ പിന്നാമ്പുറത്തെ സ്‌തോഭജനകമായ കാഴ്‌ചകള്‍ മറനീക്കി പുറത്തു വരികയും ചെയ്‌തു . കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കാണ്‌ ഈ കുരുന്നുകളെ കൊണ്ടുവന്നത്‌.ഇങ്ങനെ കള്ളരേഖകളുണ്ടാക്കി കുട്ടികളെ കേരളത്തിലെത്തിക്കുന്നതിനു പിന്നില്‍ വന്‍ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമായി. കേരളത്തിലെ അനാഥാലയങ്ങളിലേയ്‌ക്കു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ്‌ കുട്ടികളെ എത്തിച്ച്‌ കൊണ്ടിരിക്കുന്നതെന്നത്‌ പുതിയ വാര്‍ത്തയല്ല, ആതിരേ.എന്നാല്‍ ഇപ്പോള്‍ പുറത്ത്‌ വരുന്നത്‌ നിസാരമായി കാണാവുന്ന വാസ്‌തവങ്ങളുമല്ല. സംഭവം മനുഷ്യക്കടത്താണെന്ന യാഥാര്‍ത്ഥ്യം മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി വെളിപ്പെടുത്തിയതാണ്‌ ലീഗ്‌ നേതാക്കളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ-2014 ജൂണ്‍ രണ്ട്‌- പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിന്‌ ശേഷം വാര്‍ത്താസമ്മേളനം നടത്തിയ ഇ.ടി.മുഹമദ്‌ ബഷീര്‍ , ``തലയില്‍ പൂട തപ്പിയ കോഴിക്കള്ളന്റെ''ശരീരഭാഷയിലായിരുന്നു, ആതിരേ, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിച്ചതും ഡിഐജി ശ്രീജിത്തിനെതിരെ പൊട്ടിത്തെറിച്ചതും.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ യത്തിംഖാനകളിലേക്കു കുട്ടികളെ കൊണ്ടുവരുന്നതു മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത്‌ അപലപനീയമാണെന്നാണ്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും പ്രതികരിച്ചത്‌.സമാനമായ രൂക്ഷതയോടെയാണ്‌ ഇകെ വിഭാഗം സമസ്‌തയും ജമാഅത്തെ ഇസ്ലാമിയും വിഷയത്തെ സമീപിച്ചത്‌.ഇപ്പോഴത്തെ എഫ്‌ഐആര്‍ പ്രകാരം കേസെടുക്കരുതെന്നും എഫ്‌ഐആര്‍ തിരുത്തണമെന്നുമാണ്‌ മുസ്ലീം ലീഗിന്റെ ആവശ്യം. മനുഷ്യക്കടത്ത്‌ നടന്നിട്ടില്ലെന്നാണ്‌ ലീഗിന്റെ വാദം. അനാഥാലയങ്ങള്‍ നടത്തി പരിചയമുള്ളവരാണ്‌ തങ്ങള്‍. അതിനെക്കുറിച്ച്‌ പഠനം നടത്തുന്നവരാണ്‌.അതു കൊണ്ട്‌ വിരട്ടൊന്നും ഞങ്ങളോട്‌ വേണ്ട എന്ന മട്ടിലായിരുന്നു ലീഗ്‌ നേതാക്കളുടെ പ്രതികരണം. ഈ പ്രതികരണങ്ങളാണ്‌, ആതിരേ, മുക്കത്തും മലപ്പുറത്തും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന്‌ നിഷ്‌പക്ഷമതികളെ കൊണ്ട്‌ പോലും ചിന്തിപ്പിക്കുന്നത്‌.ഇതിനിടെയാണ്‌ ജുവനെയില്‍ ജസ്റ്റിസ്‌ ആക്ടിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇളവനുവദിക്കാന്‍ സാമൂഹികക്ഷേമ മന്ത്രി എം.കെ.മുനീര്‍ മുന്നിട്ടെത്തിയത്‌.2008ല്‍ ഇടത്‌ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയതും ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കെല്ലാം ബാധകമായതുമായ ജുവനെയില്‍ ജസ്റ്റിസ്‌ ആക്ട്‌ മുന്‍പും ഈ വകുപ്പും മന്ത്രിയും ഇടപെട്ട്‌ അട്ടിമറിച്ചത്‌ മറന്നുകൂട.2012ല്‍ കോഴികോട്‌ നടന്ന അറബിക്കല്യാണവുമായി ബന്ധപെട്ട്‌ വിവാദമുയര്‍ന്നപ്പോള്‍ യത്തീംഖാനകളെ ജുവനെയില്‍ ജസ്റ്റിസ്‌ ആക്ടിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയതിന്‌ സമാനമായ ഇടപെടലാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.അതാണ്‌ സന്ദേഹങ്ങളെ പെരുക്കുന്നത്‌. ആതിരേ,ജുവനെയില്‍ ജസ്റ്റിസ്‌ ആക്ട്‌ അനുസരിച്ച്‌ പതിനെട്ട്‌ വയസിന്‌ താഴെയുള്ള കുട്ടികളുടെ കസ്റ്റോഡിയന്‍ സര്‍ക്കാരാണ്‌.അതു കൊണ്ടാണ്‌,കൊടിയ ദാരിദ്ര്യം മൂലമാണെങ്കിലും കൊച്ചു കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാതാപിതാക്കള്‍ക്കെതിരെ (കൊഗ്നൈസബിള്‍)കേസെടുക്കുന്നത്‌.അതു കൊണ്ട്‌ മതിയായ അനുമതി രേഖകളില്ലാതെ കൊണ്ടുവന്ന ഈ കുട്ടികളുടെ കാര്യത്തില്‍ അന്വേഷണം അനിവാര്യമാണ്‌.കേരളത്തിലെ അനാഥശാലകളില്‍ കുട്ടികള്‍ കുറയുന്നത്‌ കൊണ്ടാണ്‌ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ കുട്ടികളെ കൊണ്ടുവരുന്നതെന്ന വാദം അധാര്‍മികവും അനീതിനിറയുന്ന കച്ചവടന്യായം തന്നെയാണ്‌.അനാഥരുടെ എണ്ണം കുറയുന്നത്‌ സാമൂഹിക-സാമ്പത്തീക-ഗാര്‍ഹിക പുരോഗതിയുടെ സൂചികയായി കരുതുകയാണ്‌ വേണ്ടത്‌.അതിന്‌ പകരം അനാഥാലയങ്ങള്‍ നിറയ്‌ക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവരുമ്പോള്‍ അതിനെ മനുഷ്യക്കടത്ത്‌ എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.അപ്പോള്‍ ചന്ദ്രഹാസമിളക്കുന്നത്‌ ജാഗ്രത്തായ മനസുകളെ വഴിതിരിച്ചു വിടാന്‍ തന്നെയാണ്‌.മാന്യമായി അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചല്ലല്ലോ ആക്ഷേപം ഉന്നയിക്കുന്നത്‌.മറിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റും വിദേശ ഫണ്ടിംഗും ലാക്കാക്കി നടത്തുന്ന അധാര്‍മികതയ്‌ക്കെതിരായല്ലേ പോലീസ്‌ അന്വേഷണം നടത്തുന്നത്‌.അത്‌ അംഗീകരിക്കാനുള്ള മാന്യത ഇ.ടി.മുഹമദ്‌ ബഹീര്‍ എങ്കിലും കാണിക്കേണ്ടതായിരുന്നു.
ജുവനെയില്‍ ജസ്റ്റിസ്‌ ആക്‌റ്റ്‌ പ്രകാരം മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തവരും സ്വാഭാവികമോ നിയമപരമോ ആയ മറ്റു രക്ഷിതാക്കള്‍ ഇല്ലാത്തവരുമായ കുട്ടികളെയാണ്‌, ആതിരേ, അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കേണ്ടത്‌. അവരുടെ സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം അവരെ അന്തേവാസികളാക്കിയ അനാഥാലയങ്ങളുടെ ഉത്തരവാദിത്തമാണ്‌. എന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം അനാഥാലയങ്ങളിലും നടന്ന പ്രാഥമിക പരിശോധനയില്‍ അവയെല്ലാം പ്രവര്‍ത്തിക്കുന്നത്‌ ഒരു മാനദണ്ഡവും പുലര്‍ത്താതെയാണെന്നു കണ്ടെത്തിയിട്ടുണ്ട്‌.മുകളില്‍ സൂചിപ്പിച്ചത്‌ പോലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു ലഭിക്കുന്ന ഗ്രാന്‍ഡ്‌ തട്ടിയെടുക്കാനും വിദേശത്തു നിന്നടക്കമുള്ള ധനസഹായം ഉറപ്പാക്കാനുമാണ്‌ ഇവ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ പരിശോധനയില്‍ വെളിപ്പെട്ടത്‌. കേരളത്തില്‍ നിന്നു തന്നെ രക്ഷിതാക്കള്‍ ഉള്ള നിരവധി കുട്ടികളെ അനാഥാലയങ്ങളില്‍ പ്രവേശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളെ ഏജന്റുമാര്‍ക്ക്‌ കമ്മിഷന്‍ നല്‍കി കേരളത്തിലെത്തിക്കുന്നതിന്‌ പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യവുമുണ്ട്‌ . അനാഥാലയങ്ങള്‍ക്കു സമീപത്തോ, അവയോട്‌ അനുബന്ധിച്ചോ നടത്തുന്ന എയ്‌ഡഡ്‌ സ്‌കൂളുകളില്‍ കുട്ടികളെ ലഭ്യമാക്കുക എന്നതാണത്‌.ചതിയുടെ കണ്ണികള്‍ നീളുന്നത്‌ കാണുക! . ആതിരേ,അനാഥരാകുന്ന ഹതഭാഗ്യരായ കുഞ്ഞുങ്ങളെ കണ്ടെത്തി,അവരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനും സമൂഹത്തിനുമുണ്ട്‌.അത്‌ മഹത്തായ മനുഷ്യത്വ ദൗത്യമായിക്കണ്ട്‌ നിരവധി സന്മനസ്സുകള്‍ അനാഥാലയങ്ങള്‍ നടത്തിയിട്ടുണ്ട്‌;നടത്തുന്നുമുണ്ട്‌. അവയുടെ മറ പറ്റി, ഇപ്പോള്‍ നടത്തുന്ന പല അനാഥാലയങ്ങളും മനുഷ്യക്കടത്തിന്റെയും ചൂഷണത്തിന്റെയും ഇടത്താവളങ്ങളാകുന്നത്‌ അനീതി മാത്രമല്ല, കടുത്ത രാഷ്ട്രവിരുദ്ധപ്രവര്‍ത്തനവുമാണ്‌ . പല അനാഥാലയങ്ങളിലെയും കുട്ടികളുടെ ജീവിതം നരക തുല്യമാണെന്നാണ്‌ പോലീസ്‌ കണ്ടെത്തിയത്‌. മതസംഘടനകളും ജാതി സംഘടനകളും അവരവരുടെ സ്വാധീനമുപയോഗിച്ചു നടത്തുന്ന അനാഥശാലകള്‍ക്കെതിരേ പരാതി പറയാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ല. പരാതിപ്പെട്ടാല്‍ പരിഹാരവുമില്ല.പാലക്കാട്‌ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ മുസ്ലീം ലീഗിനുണ്ടായ പൊറുതിമുട്ടല്‍ ശ്രദ്ധിക്കുക.കാലങ്ങളായി നിലനില്‍ക്കുന്ന സമൂഹവിരുദ്ധ പ്രവണതയാണത്‌. അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്റേയും ശൈശവ ചൂഷണത്തിന്റേയും `അന്ധകൂപമാണ്‌' നമ്മുടെ സംസ്ഥാനത്തെ ചില അനാഥാലയങ്ങള്‍ എന്ന്‌, ആതിരേ സമ്മതിച്ചേ തീരൂ . എന്തു ഹീനമായ മാര്‍ഗം ഉപയോഗിച്ചും പണം സമ്പാദിക്കാനും പ്രമാണി ചമയാനുമുള്ള ചിലരുടെ അത്യാര്‍ത്തിയാണ്‌ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളില്‍ പ്രയോഗിക്കപ്പെടുന്നത്‌. എല്ലാ മതസംഘനകളുടേയും കീഴിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ഉയര്‍ന്ന മതമേലദ്ധ്യക്ഷന്‍മാരാണ്‌ എന്നുള്ളത്‌ ഇത്തരം മാനേജ്‌മെന്റുകള്‍ക്കെതിരായ അന്വേഷണത്തില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ട്‌ വലിക്കുന്നുണ്ട്‌. അനാഥാലയത്തിലേക്കെന്ന്‌ പറഞ്ഞ്‌ പെണ്‍കുട്ടികളെ കൊണ്ടുവന്നത്‌ ഗള്‍ഫിലേക്ക്‌ കടത്താനാണെന്നാണെന്നും അവയവ കച്ചവടത്തിന്‌ വേണ്ടിയാണ്‌ കുട്ടികളെ കടത്തിയിരിക്കുന്നതെന്നുമുള്ള ഝാര്‍ഖണ്ഡ്‌ സര്‍ക്കാരിന്റെ ആരോപണം, ആതിരേ, മുഖവിലയ്‌ക്കെടുക്കേണ്ട.പക്ഷേ ഏറ്റവും അധികം കുട്ടികളെ കൊണ്ടുവന്നിട്ടുള്ളത്‌ ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖാനി മേഖലയില്‍ നിന്നാണ്‌. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ഉള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നാണ്‌ ഝാര്‍ഖണ്ഡ്‌ സര്‍ക്കാര്‍ പറയുന്നത്‌. അങ്ങനെയെങ്കില്‍ എന്തിനാണ്‌ കുട്ടികളെ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന അവരുടെ ചോദ്യം ഉത്തരമര്‍ഹിക്കുന്നുണ്ട്‌. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്‌ കേരള സര്‍ക്കാര്‍. ഇതിനായി ക്രൈം ബ്രാഞ്ച്‌ പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്‌ അപ്പോള്‍ ഝാര്‍ഖണ്ഡ്‌ സര്‍ക്കാരിന്റെ അതീവ ഗുരുതരമായ ആരോപണങ്ങളുടെ മുനയൊടിക്കണമെങ്കില്‍ സമഗ്രമായ ഒരുന്വേഷണം അനിവാര്യമാണ്‌.യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യേണ്ടതിന്‌ പകരം ഭരണസ്വാധീനത്തിന്റെ ഭീഷണി നിറച്ച പദാവലികളോടെ സംസാരിക്കുന്ന മുസ്ലീം ലീഗ്‌ സ്വയം പൊതുരോഷം ക്ഷണിച്ചു വരുത്തുകയാണ്‌;അധാര്‍മികമായി എന്തെല്ലാമോ തമസ്‌ക്കരിക്കാന്‍ വ്യഗ്രത കൊള്ളുകയാണ്‌. അല്ല, ആതിരേ, ലീഗ്‌ എന്തിനാണിത്ര ബേജാറാകുന്നത്‌?