Thursday, June 5, 2014
ആറന്മുളയില്‍ തോറ്റതിന് തണ്ണീര്‍ത്തട നിയമത്തിന്റെ നെഞ്ചിലേയ്‌ക്ക്
തണ്ണീര്‍ത്തടവും നെല്‍വയലുകളും നികത്തി ആറന്മുളയുടെ പൈതൃകശന്തിയും സമ്പത്തും കവരാനുള്ള കെജിഎസ് ഗ്രൂപ്പിന്റെ താന്തോന്നിത്തത്തിന്റേയും അതിന് ചൂട്ടുപിടിച്ച എ.ശിവദാസന്‍ നായരുടേയും ആന്റോ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നെറുകില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏല്‍പ്പിച്ച പ്രഹരത്തിനുള്ള പ്രതികാരമായിട്ടാണ് നെല്‍വയല്‍ നികത്താന്‍ ഉപാധികളോടെ അനുമതി നല്‍കുന്ന തരത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നുള്ള മാരണനീക്കം. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള നെല്‍വയലോ തണ്ണീര്‍ത്തടമോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ തുല്യ അളവില്‍ പകരം ഭൂമി കൃഷിയാവശ്യത്തിനായി നീക്കിവെച്ചാല്‍ മതി അല്ലെങ്കില്‍ നികത്തുന്ന ഭൂമിയുടെ വിപണിവില ഭക്ഷ്യസുരക്ഷക്കായി കെട്ടിവെച്ചാലും മതിയെന്ന വ്യവസ്ഥയുണ്ടാക്കി, ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പിന്റെ വിമാനമിറക്കിയേ അടങ്ങൂ എന്ന അശ്ലീല ശാഠ്യത്തിലാണ് ഈ മന്ത്രിസഭ.വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവദിക്കാമെന്ന് വാഗദാനം ചെയ്‌ത് പോക്കറ്റിലാക്കിയ കോടികള്‍ക്ക് പിഴമൂളേണ്ടത് കേരളത്തിലെ മുഴുവന്‍ ജനങ്ങളാണെന്ന ദ്രോഹഗ്രസ്‌ത മനസ്ഥിതിയില്‍ നിന്നാണ് ഈ പിതൃരഹിത പ്രകൃതിനാശത്തിനിവര്‍ ഒരുമ്പെടുന്നത്.
കേരളത്തിലെ ജനങ്ങളേയും അവരുടെ നിലനില്‍പ്പിന് ആധാരമായ പരിസ്ഥിതിയേയും സംരക്ഷിക്കുന്നതില്‍ ലവലേശം പ്രതിബദ്ധതയില്ലാത്ത,ധനാര്‍ത്തി മൂത്ത അഴിമതിപ്പണ്ടാരങ്ങളായ `കൊഞ്ഞാണന്മാരുടെ'ക്രിമിനല്‍ സംഘത്തിനാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് നേതൃത്വം നല്‍കുന്നതെന്നത്, ആതിരേ, ഇന്ന് ബോദ്ധ്യമായ വാസ്‌തവമല്ലല്ലോ.
`കമഴ്‌ന്ന് വീണാല്‍ കാല്‍പ്പണം ' എന്ന ഗ്രാമ്യച്ചൊല്ലിന്റെ സാക്ഷാത്‌ക്കാരമാണ് ഉമ്മന്‍ ചാണ്ടി മുതല്‍ പി.കെ.ജയലക്ഷ്‌മി വരെയുള്ള ഭരണക്കോമരങ്ങള്‍.അനധികൃത സ്വത്തുസമ്പാദനത്തിന് ഏതറ്റം വരെ പോകാനും ഉളുപ്പില്ലാത്ത ക്ഷുദ്രകീടങ്ങള്‍.കുന്നുകള്‍ ഇടിച്ചു നിരത്താനും വനം വെട്ടിവെളിപ്പിക്കാനും പരിസ്ഥിതി ലോലമേഖലകള്‍ ക്വാറികളാക്കാനും വയലും തണ്ണീര്‍ത്തടങ്ങളും നികത്തി റിസോര്‍ട്ടുകളും വിമാനത്താവളങ്ങളുണ്ടാക്കാനുമുള്ളതാണെന്ന് വിശ്വസിക്കുന്ന സാമദ്രോഹികളാണ് ഖദറണിഞ്ഞ് ഭരണം നടത്തുന്ന ഈ ഭോഷന്മാര്‍.
കോര്‍പ്പറേറ്റുകള്‍ക്കും മറ്റ് മൂലധന ചൂഷകര്‍ക്കും ഈ നാടിനേയും അതിന്റെ ഈടുവയ്‌പ്പുകളേയും ആക്രിവിലയ്‌ക്ക് വിറ്റ് ``എനിക്ക് ശേഷം പ്രളയം''എന്നര്‍മാദിച്ച് ജനങ്ങളെ വഞ്ചിച്ചുന്മൂലനം ചെയ്യുന്ന`രാഷ്ട്രീയ അന്തകവിത്തുകള്‍'.പരിസ്ഥിതി സാക്ഷരത തൊട്ടുതെറിച്ചിട്ടില്ലാത്ത `കോര്‍പ്പറേറ്റ്-കൂട്ടിക്കൊടുപ്പുകാര്‍'!
തണ്ണീര്‍ത്തടവും നെല്‍വയലുകളും നികത്തി ആറന്മുളയുടെ പൈതൃകശന്തിയും സമ്പത്തും കവരാനുള്ള കെജിഎസ് ഗ്രൂപ്പിന്റെ താന്തോന്നിത്തത്തിന്റേയും അതിന് ചൂട്ടുപിടിച്ച എ.ശിവദാസന്‍ നായരുടേയും ആന്റോ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നെറുകില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏല്‍പ്പിച്ച പ്രഹരത്തിനുള്ള പ്രതികാരമായിട്ടാണ്, ആതിരേ, നെല്‍വയല്‍ നികത്താന്‍ ഉപാധികളോടെ അനുമതി നല്‍കുന്ന തരത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നുള്ള മാരണനീക്കം. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള നെല്‍വയലോ തണ്ണീര്‍ത്തടമോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ തുല്യ അളവില്‍ പകരം ഭൂമി കൃഷിയാവശ്യത്തിനായി നീക്കിവെച്ചാല്‍ മതി അല്ലെങ്കില്‍ നികത്തുന്ന ഭൂമിയുടെ വിപണിവില ഭക്ഷ്യസുരക്ഷക്കായി കെട്ടിവെച്ചാലും മതിയെന്ന വ്യവസ്ഥയുണ്ടാക്കി, ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പിന്റെ വിമാനമിറക്കിയേ അടങ്ങൂ എന്ന അശ്ലീല ശാഠ്യത്തിലാണ് ഈ മന്ത്രിസഭ.വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവദിക്കാമെന്ന് വാഗദാനം ചെയ്‌ത് പോക്കറ്റിലാക്കിയ കോടികള്‍ക്ക് പിഴമൂളേണ്ടത് കേരളത്തിലെ മുഴുവന്‍ ജനങ്ങളാണെന്ന ദ്രോഹഗ്രസ്‌ത മനസ്ഥിതിയില്‍ നിന്നാണ് ഈ പിതൃരഹിത പ്രകൃതിനാശത്തിനിവര്‍ ഒരുമ്പെടുന്നത്.
ഈ രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ തയാറാക്കിയെന്നാണ് അറിയുന്നത്. ആറന്മുളയിലെ വിവാദ വിമാനത്താവള കമ്പനിക്ക് സഹായകമാകുന്നതാണ് ഈ നീക്കം. വിമാനത്താവളനിര്‍മാണം ആരംഭിക്കണമെങ്കില്‍ ഇനിയും വയല്‍ നികത്തണമെന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്.അവര്‍ക്ക് വേണ്ടി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് വ്യവസായ വകുപ്പാണ് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് യുഡിഎഫ് നിര്‍ദേശ പ്രകാരം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. മന്ത്രിമാരായ കെ.എം.മാണി, കെ. പി. മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി,ഡോ. എം.കെ. മുനീര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് സമിതിയിലെ മന്ത്രിസഭയുടെ പ്രതിനിധികള്‍. വ്യവസ്ഥകളോടെയാണെങ്കിലും വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന പുതിയ ഭേദഗതി നിലവില്‍വരുന്നതോടെ നെല്‍വയല്‍ നികത്തല്‍ എളുപ്പമാവും. ശേഷിക്കുന്ന നെല്‍വയല്‍കൂടി ഇതോടെ നികത്തപ്പെടും. പ്രധാനമായും പൊതു ആവശ്യത്തിന് വേണ്ടി മാത്രമായി നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്നതാണ് ഭേദഗതിയുടെ കാതല്‍.
എന്നാല്‍, പൊതു ആവശ്യത്തിനായാലും നീര്‍ത്തടങ്ങള്‍ നികത്താന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. എന്നിട്ടും ഭൂമി ദൗര്‍ലഭ്യമുള്ള കേരളത്തില്‍ ജനങ്ങളുടെ ജീവനോപാധികള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കും വേണ്ടിയും കൃഷിയില്ലാത്ത നെല്‍വയലുകള്‍ നികത്താന്‍ അനുമതി നല്‍കാനാണ് പുതിയ ഭേദഗതി .ആതിരേ,ഇതിലൊരു കൊടും ചതിയൊളിഞ്ഞിരിപ്പുണ്ട്. സ്റ്റേഡിയവും ബസ് സ്റ്റാന്‍ഡും വിമാനത്താവളവുമൊക്കെ അതോടെ പൊതു ആവശ്യത്തിന്റെ നിര്‍വചനത്തില്‍പെടുമെന്നതാണത്. നിലവിലുള്ള നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് പൊതു ആവശ്യം എന്നാല്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ആവശ്യം മാത്രമാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കോ സര്‍ക്കാര്‍ പദ്ധതികള്‍ക്കോ മാത്രമെന്നര്‍ഥം.നെല്‍വയലോ നീര്‍ത്തടമോ ഏതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കണമെങ്കില്‍ ഇപ്പോള്‍ പ്രാദേശിക സമിതിയും സംസ്ഥാന സമിതിയും അനുമതി നല്‍കണം. വീട് നിര്‍മാണത്തിനടക്കം വയല്‍ നികത്താന്‍ അനുമതി ലഭിക്കുന്നില്ലെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് നിയമ ഭേദഗതിഗതിക്കൊരുങ്ങുന്നത്
അറിയുക, തണ്ണീര്‍ത്തടം നികത്താനുള്ള തീരുമാനം നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമാണുണ്ടാകുക. അതു മാത്രമല്ല വിന.തണ്ണീര്‍ത്തടങ്ങളുടെ നാശം കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമമുണ്ടാകും. കൃഷി ആവശ്യത്തിനുള്ള വെള്ളത്തിന് പുതിയൊരു ഭഗീരഥാവതാരം വേണ്ടി വരും . കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും താറുമാറാകും . ഈ തണ്ണീര്‍തടങ്ങള്‍ നികത്തിയാല്‍ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യം മാത്രം 1,22,868 കോടി രൂപയോളം വരും.
ആതിരേ,ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകും.ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ഉത്‌പാദിപ്പിക്കുന്നത് വെറും 6 ലക്ഷം ടണ്‍ മാത്രം. നെല്‍കൃഷിയിടത്തിന്റെ വിസ്‌തൃതിയും ആപത്‌കരമാംവിധം കുറയുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 2,34,000 ഹെക്ടര്‍ വയലും 1,60,590 ഹെക്ടര്‍ തണ്ണീര്‍ത്തടവും മാത്രമാണുള്ളത്. കേരളത്തിലെ കോള്‍നിലങ്ങള്‍ ഒട്ടുമിക്കവയും റാംസര്‍ സൈറ്റ്( തണ്ണീര്‍ത്തടം) ആയി പ്രഖ്യാപിച്ചതാണ്. എന്നിട്ടും വയല്‍ നികത്തല്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പുതിയ തീരുമാനം. അറിയണം നീര്‍ത്തടം നികത്തലിന് നിയമ സാധുത നല്‍കാന്‍ നിലവിലുള്ള നിയമമനുസരിച്ച് സംസ്ഥാന മന്ത്രിസഭക്ക് പോലും അധികാരമില്ലെന്ന് നിയമ വിദഗ്‌ദ്ധര്‍ വ്യക്തമാക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഈ തെമ്മാടിത്തം.
വികസനത്തിനു ഭൂമി വേണമെന്ന വാദത്തിന്റെ മറവില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിന്റെ സഹജമായ കൗശലങ്ങളെല്ലാം പ്രകടിപ്പിക്കുന്നുണ്ടെന്നും തിരിച്ചറിയുക. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങളോടെല്ലാം അവര്‍ക്കു യോജിപ്പാണത്രെ. എന്നാല്‍ അങ്ങനെ യോജിക്കുമ്പോഴും ആ നിയമം ഭേദഗതി ചെയ്യാനാണ്‍പുറപ്പെട്! കേരള നിയമസഭ 2008 ല്‍ ഐകകണ്‌ഠേന പാസാക്കിയ നിയമമാണ് അതെന്നും അതില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കരുതെന്നും അന്ന് ആക്രോശിച്ചവരാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരുമെന്ന കാര്യം അവര്‍ സൗകര്യപൂര്‍വം തമസ്‌ക്കരിക്കുന്നു
ഭക്ഷ്യ സുരക്ഷയെപ്പറ്റി ലോകത്തെല്ലാമുയരുന്ന മുറവിളികളുടെ പശ്ചാത്തലത്തില്‍ വേണം, ആതിരേ, ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും ഈ നീക്കത്തെ വിലയിരുത്താന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ അക്കാര്യം കൂടി ഗൗരവപൂര്‍വം കണക്കിലെടുത്താണ് ചരിത്രപ്രധാനമായ നിയമനിര്‍മാണം നടത്തിയത്. നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും തരിശുരഹിത കേരളം യാഥാര്‍ഥ്യമാക്കാനുമുള്ള എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്കൊന്നും വേഗതപോരെന്നാണ് അന്നു യു ഡി എഫ് വിമര്‍ശിച്ചതെന്നതും മറക്കാതിരിക്കുക.
കായലുകളും ചതുപ്പുനിലങ്ങളും മറ്റു ജലാശയങ്ങളുമായി 217 തണ്ണീര്‍തടങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ 157 എണ്ണം 50 ഹെക്ടറില്‍ കൂടുതല്‍ വിസ്‌തൃതിയുള്ളതാണ്. ഇവയുടെ ആകെ വിസ്‌തൃതി 1,27,930 ഹെക്ടറാണ്. നമ്മുടെ 34 കായലുകളുടെ മൊത്ത വിസ്‌തൃതി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1,36,000 ഏക്കറായിരുന്നു. ചുരുങ്ങി ചുരുങ്ങി ഇന്നത് 60,000 ഏക്കറായിരിക്കുന്നു.700 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് വെറും 50 ചതുരശ്ര കിലോമീറ്ററായി ഒതുക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഭാവിക്കുവേണ്ടി എല്‍ ഡി എഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്.
യു ഡി എഫ് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പ്രസക്തി പരിഗണിക്കേണ്ടത് അതിന്റെ പാരിസ്ഥിതിക പ്രാധാന്യം കൂടി കണക്കിലെടുത്തുവേണമെന്ന് കേരള ഹൈക്കോടതി പ്രസ്‌താവിച്ചത് ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിക്കാന്‍,വൈകിയ വേളയിലെങ്കിലും അഡ്വക്കേറ്റ് ജനറല്‍ തയ്യാറാവണം.
ആതിരേ,ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയ ഭൂപരിഷ്‌കരണ നിയമത്തെ കുഴിച്ചുമൂടണമെന്ന് വാദിച്ച ടി.ബാലകൃഷ്‌ണന്റെ മസ്‌തിഷ്‌കം കടം കൊണ്ടുള്ള വികസന സങ്കല്‍പം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ദുരിതക്കയങ്ങളിലാഴ്‌ത്തും. അത്തരം ഒരു നീക്കം വിജയം കാണാന്‍ ജനങ്ങള്‍ അനുവദിക്കാന്‍ പാടില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള തലതിരിഞ്ഞ നീക്കത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി എത്രയുംവേഗം പിന്‍വലിയുന്നുവോ, അത്രയ്‌ക്കും നല്ലത്.
ഉമ്മന്‍ ചാണ്ടിയുടെ അറിവിലേയ്‌ക്ക് ഒരു വാസ്‌തവം കൂടി:ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കു വനിത എന്നായിരിക്കില്ല വരുംതലമുറയില്‍ ഇന്ദിരാഗാന്ധി ആദരിക്കപ്പെടൂക,മറിച്ച് സെയിലന്റ് വാലി സംരക്ഷിച്ച പ്രകൃതി സ്‌നേഹി എന്ന നിലയ്‌ക്കായിരിക്കും.കേരളത്തിലെ നെല്‍വയല്‍ നീര്‍ത്തടങ്ങളുടെ അന്തകന്‍ എന്ന വിശേഷണം പില്‍ക്കാലത്ത് താങ്കള്‍ക്ക് ഭൂഷണമായിരിക്കില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment