Monday, June 16, 2014
ക്രിസ്‌തീയ അനാഥാലയങ്ങളുടെ പ്രവര്‍ത്തനവും സിബിഐ അന്വേഷിക്കണം
ബി.എഡ് ട്രെയിനിംഗ് സ്ഥാപനത്തിലെ അദ്ധ്യാപികയായ സിസ്റ്റര്‍ ജയ കോളേജ് ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡനും കൂടിയാണ്. മഠത്തോട് ചേര്‍ന്ന് പ്രവൃത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികളുടെ ഭക്ഷണത്തിനായുള്ള അരിയും മറ്റും കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സിസ്റ്റര്‍ പ്രതിഷേധിച്ചത്. ഇതാകട്ടെ സിസ്റ്റര്‍ക്കെതിരെ തിരിയാനാണ് മഠത്തിലെ സുപ്പീരിയറിനെ പ്രേരിപ്പിച്ചത്. ഇതെതുടര്‍ന്ന് സിസ്റ്റര്‍ ജയയെ അപമാനിക്കുന്നതിനും ശാരീരികമായ ഉപദ്രവിക്കുന്നതിനും മഠത്തിനുള്ളില്‍ നിരന്തരമായ ശ്രമം നടന്നു. മഠത്തിലേക്ക് സാധനസാമിഗ്രികള്‍ എത്തിക്കുന്ന വ്യക്തിയും ജയയെ നേരിലും ഫോണിലും വിളിച്ച് അശ്ലീലവും അസഭ്യങ്ങളും പറഞ്ഞു. ഇയാള്‍ പിന്നീട് സിസ്റ്റര്‍ ജയയെ ചതിയില്‍ പെടുത്തി അപമാനിക്കാനും ശ്രമം നടത്തി. പ്രശ്‌നത്തില്‍ സ്‌ത്രീശക്തി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഇയാള്‍ മാപ്പെഴുതിക്കൊടുത്ത് കേസില്‍ നിന്ന് തലയൂരുകയായിരുന്നു. മഠത്തിലെ മറ്റൊരു ജോലിക്കാരനും സിസ്റ്ററെ വഴിയില്‍ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി. സിസ്റ്റര്‍ അഭയയ്‌ക്കുണ്ടായ അനുഭവം നിനക്കുണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതേകുറിച്ച് സുപ്പീരിയറിനോട് പരാതി പറഞ്ഞെങ്കിലും അവര്‍ ജയയെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. ഇങ്ങനെ നിരന്തരമായ മാനസിക പീഡനങ്ങളെതുടര്‍ന്ന് സുരക്ഷിതത്വബോധം നഷ്ടപ്പെട്ടതാണ് സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ സിസ്റ്റര്‍ ജയയയെ നിര്‍ബന്ധിതയാക്കിയത്
അനാഥാലയത്തിലെ അരിയും സാധനങ്ങളും കരിഞ്ചന്തയില്‍ വിറ്റത് ചോദ്യം ചെയ്‌തതു കൊണ്ട് വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് , ആതിരേ, 19 വര്‍ഷമായി കോട്ടയത്തെ ഒരു സന്യാസിസഭാംഗമായ ഇടക്കൊച്ചി സ്വദേശിനി സിസ്റ്റര്‍ ജയ സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ള സാഹചര്യം അതീവ ഗുരുതരമാണ് .കേരളത്തിലെ ക്രിസ്‌ത്യന്‍ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം മനുഷ്യത്വ വിരുദ്ധവും മാഫിയോന്മുഖവുമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം..
മുക്കത്തേയും മണാശേരിയിലേയും മുസ്ലീം അനഥാലയങ്ങളിലേയ്‌ക്ക് ഝാര്‍ഖണ്ഡില്‍ നിന്നും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന വിവരം പുറത്ത് വന്നപ്പോള്‍ അത് ആഘോഷമാക്കിയ മാധ്യമങ്ങള്‍ ഒരു ക്രിസ്‌തീയ അനാഥാലയത്തിലെ അനീതിയും അതിനെ ചെറുക്കാന്‍ ശ്രമിച്ച ഒരു സന്യസ്ഥയ്‌ക്കുണ്ടായ ഭീഷണിയും കാണാതെ പോകുന്നത് മാധ്യമ -മാഫിയാത്തരമാണെന്ന് പറഞ്ഞേപറ്റൂ.
ആതിരേ,ബി.എഡ് ട്രെയിനിംഗ് സ്ഥാപനത്തിലെ അദ്ധ്യാപികയായ സിസ്റ്റര്‍ ജയ കോളേജ് ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡനും കൂടിയാണ്. മഠത്തോട് ചേര്‍ന്ന് പ്രവൃത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികളുടെ ഭക്ഷണത്തിനായുള്ള അരിയും മറ്റും കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സിസ്റ്റര്‍ പ്രതിഷേധിച്ചത്. ഇതാകട്ടെ സിസ്റ്റര്‍ക്കെതിരെ തിരിയാനാണ് മഠത്തിലെ സുപ്പീരിയറിനെ പ്രേരിപ്പിച്ചത്. ഇതെതുടര്‍ന്ന് സിസ്റ്റര്‍ ജയയെ അപമാനിക്കുന്നതിനും ശാരീരികമായ ഉപദ്രവിക്കുന്നതിനും മഠത്തിനുള്ളില്‍ നിരന്തരമായ ശ്രമം നടന്നു. മഠത്തിലേക്ക് സാധനസാമിഗ്രികള്‍ എത്തിക്കുന്ന വ്യക്തിയും ജയയെ നേരിലും ഫോണിലും വിളിച്ച് അശ്ലീലവും അസഭ്യങ്ങളും പറഞ്ഞു. ഇയാള്‍ പിന്നീട് സിസ്റ്റര്‍ ജയയെ ചതിയില്‍ പെടുത്തി അപമാനിക്കാനും ശ്രമം നടത്തി. പ്രശ്‌നത്തില്‍ സ്‌ത്രീശക്തി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഇയാള്‍ മാപ്പെഴുതിക്കൊടുത്ത് കേസില്‍ നിന്ന് തലയൂരുകയായിരുന്നു.
മഠത്തിലെ മറ്റൊരു ജോലിക്കാരനും സിസ്റ്ററെ വഴിയില്‍ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി. സിസ്റ്റര്‍ അഭയയ്‌ക്കുണ്ടായ അനുഭവം നിനക്കുണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതേകുറിച്ച് സുപ്പീരിയറിനോട് പരാതി പറഞ്ഞെങ്കിലും അവര്‍ ജയയെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. ഇങ്ങനെ നിരന്തരമായ മാനസിക പീഡനങ്ങളെതുടര്‍ന്ന് സുരക്ഷിതത്വബോധം നഷ്ടപ്പെട്ടതാണ്, ആതിരേ, സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ സിസ്റ്റര്‍ ജയയയെ നിര്‍ബന്ധിതയാക്കിയത്
മാത്രമല്ല,കോളേജില്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും അദ്ധ്യാപിക എന്ന നിലയില്‍ ശമ്പളമായി ലഭിക്കുന്ന നാല്‍പതിനായിരം രൂപ സഭ നേരിട്ട് വാങ്ങി 2500 രൂപ മാത്രമാണ് സിസ്റ്റര്‍ക്ക് പ്രതിമാസ ചെലവിന് നല്‍കാറുള്ളത്. ഇതുമൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ് ഇവര്‍.സമാനതകളില്ലാത്ത ചൂഷണത്തിന്റേയും അനാഥരുടെ പേരിലുള്ള സാമ്പത്തീക മുതലെടുപ്പിന്റേയും ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണിത്.ക്രിസ്‌തീയ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യമാണെന്ന് ആഹ്വാനം കൂടിയാണ്, ആതിരേ, ഈ സംഭവം.
മുകളില്‍ ഉദ്ധരിച്ചതിലും ഭീകരമായ സാമ്പത്തിക ക്രമക്കേടും വഞ്ചനയും ലൈംഗീക ചൂഷണവുമാണ് ഇത്തരം അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്നത്. മുക്കത്തെ അനാഥാലയത്തിലേക്ക് അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ എത്തിച്ചതിന്റെ കോലാഹലത്തില്‍ മുങ്ങിപ്പോയത്, കഴിഞ്ഞ വര്‍ഷം കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് വിദേശത്ത് നിന്ന് ലഭിച്ച കോടികളുടെ കണക്കാണ്. ക്രൈസ്‌തവ അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് നിന്നും ലഭിക്കുന്ന സംഭാവന ദശകോടികള്‍ വരും.ഇത് സംബന്ധിച്ച് കൃത്യമായ വരവ് ചെലവ് കണക്ക് ഇവരില്‍ ഭൂരിപക്ഷവും ആദായനികുതി വകുപ്പിന് നല്‍കിയിട്ടില്ല.അതിന്റെ പേരില്‍ ശിക്ഷണ നടപടികളുമില്ല.
ആതിരേ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ അനാഥാലയങ്ങളിലേയ്‌ക്ക് വിദേശത്ത് നിന്നും ഒഴുകിയത് 18 കോടിയിലധികം രൂപ.ഇതില്‍ ക്രൈസ്‌തവ സഭകള്‍ നേതൃത്വം നല്‍കുന്ന മൂന്ന് സ്ഥാപനങ്ങള്‍ മാത്രം ഒരു കോടിയിലധികം രൂപ വീതം സ്വീകരിച്ചു. 22 സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം രൂപയിലധികം വീതമാണ് ലഭിച്ചത്. ഈ കണക്കുകള്‍ പുറത്ത് വിട്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്.വിദേശസംഭാവന സ്വീകരിച്ച സ്ഥാപനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയ റിട്ടേണില്‍ നിന്നാണ് വിദേശത്തുനിന്നുള്ള കോടികളുടെ ഒഴുക്ക് വ്യക്തമായത്.കഴിഞ്ഞ വര്‍ഷം 18,84,88,064 രൂപയാണ് 189 സ്ഥാപനങ്ങള്‍ വിദേശ സംഭാവനയായി സ്വീകരിച്ചത്. ഇതിലധികവും ക്രൈസ്‌തവ സമുദായ സ്ഥാപനങ്ങള്‍ . .
കോതമംഗലത്തെ പ്രേക്ഷിതാരം കോണ്‍ഗ്രഗേഷനാണ് ഏറ്റവും കൂടുതല്‍ വിദേശസംഭാവന ലഭിച്ച ക്രൈസ്‌തവ സ്ഥാപനം. 1,78,27,284രൂപയാണ് വിദേശത്ത് നിന്നും ഇവര്‍ കൈപറ്റിയത്. കോട്ടയം അരുവിത്തറയിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാറിസ്റ്റ് കോണ്‍ഗ്രഗേഷന് 1,26,99,944 കോടിരൂപയും. തൃശൂരിലെ അസീസി പ്രൊവിന്‍ഷ്യല്‍ ഹൗസിന് 1,04,71,486 കോടിരൂപയും വിദേശ സംഭാവനയായി ലഭിച്ചു.
പാലക്കാട്ടെ സെറാഫിക് പ്രൊവിന്‍ഷ്യല്‍ ഹൗസ്, ആലുവ ലിറ്റില്‍ ഫ്‌ളവര്‍ സെമിനാരി എന്നീ സ്ഥാപനങ്ങള്‍ 80 ലക്ഷം രൂപയിലധികം വീതം വിദേശസംഭാവന സ്വീകരിച്ചു. 50ലക്ഷത്തിലധികം രൂപ വിദേശസംഭാവനയായി സ്വീകരിച്ചവരില്‍ ചാലക്കുടിയിലെ അല്‍ വിരനാ പ്രൊവിന്‍ഷ്യല്‍ ഹൗസ്, ചൂണ്ടിയിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് നസ്‌റേത്ത്, വലിയ വേളിയിലെ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് എന്നീ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.
ആഴകത്തെ ഇമ്മാനുവേല്‍ ഓര്‍ഫനേജ്, കോതമംഗലം ഡയോസിസ് ഹെല്‍ത്ത് സര്‍വീസസ് സൊസൈറ്റി, തിരുവല്ലയിലെ ലിറ്റില്‍ സര്‍ ഡിവൈന്‍ പ്രൊവിന്‍ഷ്യല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വടക്കാഞ്ചേരിയിലെ ലിറ്റില്‍ സിസ്റ്റര്‍ ഓഫ് മദേഴ്‌സ് സോറോ, മഞ്ചേരിയിലെ മര്‍ക്കസുള്‍ ബിഷ്‌റാ ഇന്ത്യ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്ക് 30 ലക്ഷത്തിലധികം രൂപ വീതം സംഭാവനയായി ലഭിച്ചു.
കോഴിക്കോട്ടെ റഹ്മാനിയ അറബിക് കോളേജ് കമ്മിറ്റി, കണ്ണൂരിലെ ശാന്തി നിലയം സോഷ്യല്‍ സെന്റര്‍, മണ്ണുത്തിയിലെ സ്‌നേഹദീപ്‌തി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയത്തെ തെള്ളകം സെന്റ് ഫ്രാന്‍സിസ് തിയോളജിക്കല്‍ കോളേജ്,മലപ്പുറം വാഴയൂരിലെ സാഫി എന്നി സ്ഥാപനങ്ങളും 30 ലക്ഷം സ്വീകരിച്ചവരുടെ പട്ടികയില്‍പ്പെടും.
അനാഥാലയങ്ങളുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് കോടികള്‍ ലഭിക്കുന്നു എന്നത് വസ്‌തുതയാണ് .എന്നാല്‍ ഇത്തരം ഫണ്ടിംഗ് ലഭിക്കുന്ന സ്ഥാപനങ്ങളെല്ലാം ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തത് കൊണ്ട് സ്ഥാപനങ്ങളുടെ എണ്ണവും ലഭിക്കുന്ന തുകയും കൃത്യമായി സര്‍ക്കാരിന് അറിവില്ല. അനാഥാലയങ്ങളുടെ മറവില്‍ ഭീമമായ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലും അത് പരിശോധിക്കാന്‍ കൃത്യവും കാര്യക്ഷമവുമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല.ഈ അലസതയാണ്, ആതിരേ, അനാഥശാലകളുടെ എണ്ണത്തിലെ വളര്‍ച്ചയ്‌ക്കും ഞെട്ടിക്കുന്ന സാമ്പത്തീക ക്രമക്കേടുകള്‍ക്കും പ്രേരണ. വിവാദമായ മുക്കത്തെ അനാഥാലയം 35 ലക്ഷത്തോളം രൂപ ഗ്രാന്റായി സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്ത വാര്‍ത്തയും പുറത്ത് വന്നതാണ്
സഹജീവി സ്‌നേഹമോ അനാഥരോടുള്ള കാരുണ്യമോ ദൈവീക പ്രീതി നേടുവാന്‍ ഉള്ള സത്‌കര്‍മമോ ഒന്നും അല്ല ഇത്തരം അനാഥാലയങ്ങളുടെ നടത്തിപ്പിലൂടെ പലരും ലക്ഷ്യം വെക്കുന്നത് .പണം ഉണ്ടാക്കുവാനുള്ള ഏറ്റവും നല്ല കുറുക്കു വഴിയാണിത്.അനാഥന്റേയും ആര്‍ത്തന്റേയും പേരില്‍ പണം പിരിക്കുക .എന്നിട്ട് ആ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരി സുഖിച്ച് ജീവിക്കുക .അനാഥാലയം നടത്തിപ്പുകാരെ മഹത്തായ ത്യാഗത്തിന്റേയും മൂര്‍ത്തമായ മാനവസ്‌നേഹത്തിന്റെയും ആള്‍രൂപങ്ങളായിട്ടാണ് പൊതുവേ സമൂഹം വിലയിരുത്തുക. പക്ഷേ ഇവരാണ്, ആതിരേ, സമൂഹത്തിലെ ഏറ്റവും വലിയ മാഫിയകള്‍.എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല,പക്ഷേ ഇതാണ് സത്യം.
അനാഥാലയങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന പല വാസ്‌തവങ്ങളും പുറത്ത് വരും.അതു കൊണ്ടാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനാഥലയങ്ങളെക്കുറിച്ച് സര്‍വേ നടത്താനൊരുങ്ങിയപ്പോള്‍ അതിനെ ചെറുത്ത് ആ നടപടി ഇല്ലാതാക്കിയത്. മതത്തിന്റേയും ജാതിയുടെയും മറയുള്ളത് കൊണ്ടാണ് ഒരു സര്‍ക്കാരും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണത്തിന് മുതിരാത്തത്. മതത്തില്‍ തൊട്ടാല്‍ തൊട്ടവന്‍ വിവരം അറിയും. അത് കൊണ്ട് ഭരണാധികാരികള്‍ എല്ലാം കണ്ടിട്ടും ഒന്നും കാണാത്ത പോലെ കണ്ണടയ്‌ക്കുന്നു.ഈ അനാസ്ഥയാണ് അനാഥാലയങ്ങളുടെ മറവിലെ സാമ്പത്തീക തട്ടിപ്പുകള്‍ക്കും മനുഷ്യക്കടത്തിനും ലൈംഗീക മുതലെടുപ്പിനും ലൈംഗീക വ്യാപാരത്തിനും ഉത്തോലകമാകുന്നത്.
ആതിരേ,ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ചില പ്രത്യേക സൗജന്യങ്ങള്‍ അനുവദിച്ചിട്ടുള്ളത് ഇത്തരം ക്രിമിനല്‍ കൂട്ടങ്ങളുടെ സംരക്ഷണത്തിനല്ല എന്നോര്‍ക്കണം..മലബാറിലെ മുസ്ലിം അനാഥലയങ്ങളിലേയ്‌ക്ക് നടത്തിയ കുട്ടിക്കടത്തും ഡല്‍ഹിയിലെ ഡോണ്‍ ബോസ്‌കോ ടെക്ക് നടത്തിയ വനിതാകടത്തും കണ്ടില്ലെന്ന് നടിച്ച് ആ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. വോട്ടുബാങ്കിന്റെ പേരില്‍ ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ സംവിധാനം തകര്‍ക്കപ്പെട്ടെങ്കില്‍ മാത്രമെ, ആതിരേ, അനാഥന്റെ ദൈന്യവും വിശപ്പും ആലംബമില്ലായമയും വിറ്റുകാശാക്കുന്ന നികൃഷ്ടജീവികളെ തുറുങ്കിലടയ്‌ക്കനാകൂ
Subscribe to:
Post Comments (Atom)
No comments:
Post a Comment