Monday, June 9, 2014
സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ `ശൂദ്രന്മാരോ``?
എയ്‌ഡഡ് -അണ്‍ എയ്‌ഡഡ് സ്‌കൂളുകളും അവിടെ പുതിയ കോഴ്‌സുകളും അനുവദിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു മന്ത്രി സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വിദ്യഭ്യാസം കച്ചവടച്ചരക്കാക്കിയതിന്റെ മലീമസമായ മനസ്സും ലാഭക്കൊതിയുമാണുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല.സാധാരണക്കാരുടെ കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നതെന്നോര്‍ക്കണം.സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ പോലും അവരുടെ കുട്ടികളെ എയ്‌ഡഡ് സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നത്.നിവൃത്തി കേടു കൊണ്ട് നട്ടം തിരിയുന്ന നിസ്വവിഭാഗത്തിന്റെ കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസാനത്തെ അത്താണിയാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍.ലാഭകരമല്ല എന്ന് പറഞ്ഞ് സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടിക്കുന്നതിന് സമാന്തരമായുള്ള കൊടും വഞ്ചനയാണ് അദ്ധ്യാപകരെ നിയമിക്കാതേയും താത്‌ക്കാലികമായി നിയമിച്ചവരെ പിരിച്ചു വിട്ടും അബ്ദു റബ് ദരിദ്രവിദ്യാര്‍ത്ഥി സമൂഹത്തോട് കാണിക്കുന്നത്.
ആതിരേ,ശൂദ്രന് അക്ഷരം നിഷേധിച്ച വൈദീകബ്രാഹ്മണാധിപത്യതിന്റെ പ്രേതം വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനേയും വിദ്യാഭ്യാസ വകുപ്പിനേയും ഗ്രസിച്ചിട്ടില്ലേ എന്ന് സന്ദേഹിപ്പിക്കുന്നതാണ്,വകുപ്പിന്റെ പുതിയ ഉത്തരവ്.ദിവസവേതനത്തിന് നിയമിച്ച അദ്ധ്യാപകരെ പിരിച്ചു വിടാനാണ് പുതിയ ഉത്തരവില്‍ പറയുന്നത്
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ദിവസങ്ങളായിട്ടും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലതിലും ഇപ്പോഴും അധ്യാപകരില്ലാത്ത അവസ്ഥയാണ്.അതു കൊണ്ട് പല സ്‌കൂളുകളിലും,ദിവസവേതനാടിസ്ഥാനത്തില്‍, അധ്യാപകരെ താത്‌ക്കാലികമായി നിയമിച്ചു കൊണ്ടാണ് ഈ വര്‍ഷം അദ്ധ്യയനം ആരംഭിച്ചത്. അബ്ദു റബിന്റെ പുതിയ ഉത്തരവ് വന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസുകള്‍ നഷ്ടമാകുകയാണ്.
അധ്യാപക ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ താത്‌പര്യം കാണിക്കാതിരുന്നത് കൊണ്ടാണ്, ആതിരേ, സ്‌കൂള്‍ അധികൃതര്‍ മെയ് അവസാന വാരത്തില്‍ തന്നെ, ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ ആരംഭിച്ചത്. സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഇത്തരത്തില്‍ നിയമനം ലഭിച്ചവരെ പിരിച്ചു വിട്ടു കൊണ്ട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനാവകാശം ധ്വംസിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
വളരെ കൗശലത്തോടെയാണ് ഈ ചതിയുടെ സാക്ഷാത്‌കാരം! ഉത്തരവ് അതാത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് അയച്ചു കൊടുക്കാതെ എഇഒ മാരിലൂടെയാണ് പിരിച്ചു വിടല്‍ നടപ്പാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളില്‍ എഇഒ മാര്‍ വിളിച്ചു ചേര്‍ത്ത ഹെഡ്‌മാസ്റ്റര്‍മാരുടെ യോഗത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ കരിനിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ചത്.സാര്‍വത്രികമായ വിദ്യാഭ്യാസം സൗജന്യമായി ആറ് വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുന്ന നാട്ടിലാണ്, ആതിരേ, ഈ ഭരണഘടനാ ലംഘനം.ഈ നിര്‍ദേശം കര്‍ശനമാക്കി കൊണ്ട് 2009 ആഗസ്റ്റ് നാലിന് ഇന്ത്യന്‍ പാര്‍ലമന്റ് `റൈറ്റ് റ്റു എഡ്യൂക്കേഷന്‍ ആക്ട്' പാസാക്കിയതുമാണ്.ഭരണഘടനയുടെ ഇരുപത്തി ഒന്നാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ മൗലീകാവകാശമായി സംരക്ഷിച്ചിട്ടുള്ള അവകാശത്തിന്റെ കടയ്‌ക്കലാണ് അബ്ദു റബ്ബിന്റെ വിവരക്കേട് അല്ലെങ്കില്‍ ഗൂഢോദ്ദേശ്യം കോടാലി വച്ചിരിക്കുന്നത്.
എയ്‌ഡഡ് -അണ്‍ എയ്‌ഡഡ് സ്‌കൂളുകളും അവിടെ പുതിയ കോഴ്‌സുകളും അനുവദിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു മന്ത്രി സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വിദ്യഭ്യാസം കച്ചവടച്ചരക്കാക്കിയതിന്റെ മലീമസമായ മനസ്സും ലാഭക്കൊതിയുമാണുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല.സാധാരണക്കാരുടെ കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നതെന്നോര്‍ക്കണം.സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ പോലും അവരുടെ കുട്ടികളെ എയ്‌ഡഡ് സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നത്‌ാതിരേ,നിവൃത്തി കേടു കൊണ്ട് നട്ടം തിരിയുന്ന നിസ്വവിഭാഗത്തിന്റെ കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസാനത്തെ അത്താണിയാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍.ലാഭകരമല്ല എന്ന് പറഞ്ഞ് സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടിക്കുന്നതിന് സമാന്തരമായുള്ള കൊടും വഞ്ചനയാണ് അദ്ധ്യാപകരെ നിയമിക്കാതേയും താത്‌ക്കാലികമായി നിയമിച്ചവരെ പിരിച്ചു വിട്ടും അബ്ദു റബ് ദരിദ്രവിദ്യാര്‍ത്ഥി സമൂഹത്തോട് കാണിക്കുന്നത്.
ഈ ഉത്തരവില്‍ മറ്റൊരു കുരുക്കുകൂടിയുണ്ട്.വിദ്യാര്‍ത്ഥികളുടെ നല്ലഭാവി കരുതി,ക്ലാസ് നഷ്ടമാകാതിരിക്കാന്‍ താത്‌ക്കാലിക അദ്ധ്യാപകരെ ഏതെങ്കിലും സ്‌കൂളില്‍ നിയമിച്ചാല്‍ അങ്ങനെയുള്ള അദ്ധ്യാപകര്‍ക്ക് അദ്ധ്യാപക-രക്ഷകര്‍തൃ സംഘടനയോ പ്രധാന അദ്ധ്യാപകരോ ശമ്പളം നല്‍കണം എന്നതാണത്.വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച കഞ്ഞി നല്‍കി കുത്തുപാളയെടുത്തിരിക്കുന്ന പ്രധാന അദ്ധ്യാപകരില്‍ ആരും അത്തരമൊരു സാഹത്തിന് മുതിരില്ലെന്ന് മന്ത്രിക്കും വകുപ്പിനും അറിയാം.അപ്പോള്‍ ലക്ഷ്യം അതു തന്നെ-സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക.
ആതിരേ,സംസ്ഥാനത്തെ എല്‍പി, യുപി തലങ്ങളില്‍ സ്ഥിര അധ്യാപക നിയമനം നടക്കാതായിട്ട് മൂന്ന് വര്‍ഷമായി . ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്‌തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിച്ചാണ് അധ്യയനം നടത്തിയിരുന്നത്.ഇനി അത് നടക്കില്ല. ഇത് നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരേയും കഷ്ടത്തിലാക്കുന്നു.അവര്‍ക്കിനി അധിക ചുമതല ഏറ്റെടുക്കേണ്ടി വരും. അത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുകയും ചെയ്യും.തസ്‌തികകള്‍ ഒഴിഞ്ഞ് കിടന്നിട്ടും,യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നിട്ടും നിയമനം നടത്താത്ത കൊടും ചതി,എയ്‌ഡഡ്-അണ്‍ എയ്‌ഡഡ് സ്‌കൂളുകളെ സഹായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്?
വിദ്യഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പല അധ്യാപകരെയും വലച്ചിരിക്കുകയാണ്. പലരും പ്രൈവറ്റ് സ്ഥാപനങ്ങളിലെയും മറ്റും ജോലി ഒഴിവാക്കിയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാനെത്തിയത്. വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറഞ്ഞതു പോലെയാണ് ഇവരുടെ അവസ്ഥ.
ഇപ്പോള്‍ വന്നിരിക്കുന്ന ഒഴിവിലേക്ക് ടീച്ചേഴ്‌സ് ബാങ്കില്‍ നിലവിലുള്ള അധ്യാപകരെ നിയമിക്കാനാണ് തീരുമാനം. അധ്യാപക പാക്കേജിലുള്ളവര്‍ക്കായി സര്‍ക്കാര്‍ നിലവില്‍ ശമ്പളം നല്‍കുന്നത് കൊണ്ട് ഇവരെതന്നെ നിയമിച്ച് ഒഴിവ് നികത്താനാണ് ഉദ്ദ്യേശിക്കുന്നതെന്നും ബാക്കി വരുന്ന ഒഴിവിലേക്ക് ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കുമെന്നുമാണ് പൊതു വിദ്യഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. എന്നല്‍ ഇത് എപ്പോള്‍ നടക്കുമെന്ന് പറയുന്നില്ല. ഒഴിവുകള്‍ തിട്ടപ്പെടുത്തി ടീച്ചേഴ്‌സ് ബാങ്കിലുള്ളവരെ നിയമിക്കാന്‍ ഇനിയും കാലതാമസം വേണ്ടി വരും. അതു വരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടിക്ല് പഠിക്കണ്ടാ എന്ന് പറയുന്നത് തികഞ്ഞ തെമ്മാടിത്തമാണ്.വിദ്യാര്‍ത്ഥികളുടെ ഭരണഘടനാ ദത്തമായ് അവകാശം ഇങ്ങനെ അമ്മാനമാടാന്‍ ആരാണ് അബ്ദു റബ്ബിന് അധികാരം കൊടുത്തത്.ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കെല്ലാം വഴങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഈ ചതിയില്‍ പങ്കുണ്ട്.വിവരം കെട്ടവരെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചാല്‍ ഇതല്ല ഇതിലപ്പുറവും സംഭവിക്കും.ആതിരേ,ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കാനാണല്ലോ അധികാരി വര്‍ഗത്തിന് എന്നും താത്‌പര്യം!
Subscribe to:
Post Comments (Atom)
No comments:
Post a Comment