Saturday, November 30, 2013

ചാക്കില്ലാതെ എന്തു പ്‌ളീനം ? ഹിമാലയന്‍ ധാര്‍ഷ്ട്യവുമായി വീണ്ടും സിപിഎം

ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു ഇ.പി ജയരാജന്‌ ഔത്സുക്യം.നിങ്ങള്‍ക്ക്‌ അയാളോട്‌ വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്‌ളീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക്‌ മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച്‌ നിമിഷങ്ങള്‍ കഴിയും മുന്‍പാണ്‌ ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം. കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള്‌ നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന്‌ വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത്‌ ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക്‌ കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക്‌ വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ട്‌ കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഫാരിസ്‌ അബുബക്കറില്‍ നിന്ന്‌ 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ്‌ പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്‌.അച്യുതാനന്ദനല്ല. സംഘടനാതലത്തിലെ ശക്തമായ ജീര്‍ണതയും മാഫിയകളെ പാര്‍ട്ടിയുടെ പലതലങ്ങളിലുള്ളവര്‍ കൂട്ടുപിടിച്ചതുമാണ്‌ സിപിഎമ്മിന്റെ പരാജയകാരണങ്ങളെന്ന പാലക്കാട്‌ പ്‌ളീ നത്തിലെ കണ്ടെത്തലിന്റെ കടയ്‌ക്കല്‍ കത്തിവച്ചു കൊണ്ടാണ്‌ , ആതിരേ,നവംബര്‍ 29-)ം തിയതിയിലെ ദേശാഭിമാനി പത്രത്തില്‍,പ്‌ളീനത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള വിവാദവ്യവസായി ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം അച്ചടിച്ച്‌ വന്നത്‌. അഴിമതിക്കാരനും കൊലപാതകക്കേസിലെ പ്രതിയുമായ ചാക്ക്‌ രാധാകൃഷ്‌ണന്റെ കളര്‍ ഫോട്ടോ സഹിതം പ്‌ളീനത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള സൂര്യാ ഗ്രൂപ്പിന്റെ ഒന്നാം പേജ്‌ പരസ്യം അങ്ങനെ കുടത്തില്‍ നിന്ന്‌ തുറന്നുവിട്ട ഭൂതമായിരിക്കുകയാണ്‌ . ലാവലിന്‍ അഴിമതി ആരോപണത്തില്‍ നിന്ന്‌, താത്‌ക്കാലികമായെങ്കിലും മുക്തമാവുകയും പ്‌ളീനത്തിലൂടെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുകയും ചെയ്‌ത പാര്‍ട്ടിയുടെ ഹിമാലയന്‍ ധാര്‍ഷ്ട്യമായിട്ടുവേണം,ആതിരേ, ഈ പരിണതിയെ നോക്കിക്കാണേണ്ടത്‌ . ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന വി എം രാധാകൃഷ്‌ണനും സിപിഎമ്മും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു. പാലക്കാട്ടു നടക്കുന്ന സിപിഎം പരിപാടികള്‍ക്കു ചാക്ക്‌ രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യാഗ്രൂപ്പ്‌ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാരാകുന്നതും സപ്ലിമെന്റുകളില്‍ പരസ്യം നല്‍കുന്നതും വന്‍ വിവാദവുമായിരുന്നു. സിപിഎം നേതാക്കള്‍ക്കു ചാക്കുമായുള്ള ബന്ധം പലപ്പോഴും പാര്‍ട്ടി ഫോറങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും തീക്ഷ്‌ണമായ വാഗ്വാദങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്‌. മലബാര്‍ സിമെന്റ്‌സിലെ അഴിമതികളില്‍ ചാക്ക്‌ രാധാകൃഷ്‌ണനുള്ള പങ്ക്‌ പുറത്ത്‌ വന്നത്‌ മുതല്‍ നേതാക്കളും ചാക്കും തമ്മിലുള്ള ബന്ധത്തില്‍ പാലക്കാട്ടെ പാര്‍ട്ടിയണികള്‍ക്ക്‌ കടുത്ത അതൃപ്‌തിയാണുള്ളത്‌. കഴിഞ്ഞതവണ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും ചാക്ക്‌ രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചാക്ക്‌ രാധാകൃഷ്‌ണന്റെ അഴിമതികള്‍ക്കെതിരേ സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ പാലക്കാട്ട്‌ പാര്‍ട്ടി യാതൊരു സമരപ്രക്ഷോഭങ്ങളും നടത്താതിരുന്നതും അണികളെ അതൃപ്‌തരാക്കിയിരുന്നു. അതിനു പിന്നാലെയാണ്‌ മലബാര്‍ സിമെന്റ്‌സിലെ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ട്‌ മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ചാക്ക്‌ രാധാകൃഷ്‌ണനെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌.ഇത്രയൊക്കെ കളങ്കിതനായ ചാക്ക്‌ രാധാകൃഷ്‌ണനും സിപിഎം നേതാക്കളും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ ഉദാഹരണമാണ്‌ ദേശാഭിമാനിയിലെ പരസ്യം . നേരത്തേ കോഴിക്കോട്ടു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തിയപ്പോഴും ചാക്ക്‌ രാധാകൃഷ്‌ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചിരുന്നു. ആതിരേ, പിണറായി വിജയന്‍ നവകേരള യാത്രയ്‌ക്ക്‌ പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചാക്ക്‌ രാധാകൃഷ്‌ണനും അന്ന്‌ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാതെ അസഹിഷ്‌ണുതയും അസഹ്യതയും സ്‌ഫുരിക്കുന്ന സ്വരത്തില്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഏതു പത്രത്തില്‍ നിന്നാണെന്ന്‌ അന്വേഷിക്കുക മാത്രമായിരുന്നു പിണറായി ചെയ്‌തത്‌. അന്ന്‌ രാത്രിതന്നെ പാലക്കാട്‌ ടൗണ്‍ ബസ്‌ സ്റ്റാന്‍ഡിനു മുന്നില്‍ മംഗളം ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന മംഗളം പാലക്കാട്‌ ജില്ലാ ബ്യൂറോ ആക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി പ്രതികാരം തീര്‍ത്തത്‌. ഇപ്പോള്‍ എസ്‌ എഫ്‌ ഐയുടെ സംസ്ഥാന സമിതി അംഗമായ യുവനേതാവിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം. ഇത്തരത്തില്‍ പല അവസരങ്ങളിലും ചാക്ക്‌ രാധാകൃഷ്‌ണന്‌ പാലക്കാട്ടെ സിപിഎം നേതാക്കളുമായുള്ള ആശാസ്യമല്ലാത്ത ബന്ധത്തിന്റെ പുളിച്ചുതികട്ടലുകള്‍ അവയുടെ സ്വാഭാവിക ദുര്‍ഗന്ധത്തോടെ പുറത്തുവന്നിട്ടുള്ളതാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കളുമായും ചാക്ക്‌ രാധാകൃഷ്‌ണനുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്‌. അതിനിടയിലാണ്‌ നിരവധി കേസുകളില്‍ ചാക്ക്‌ രാധാകൃഷ്‌ണന്‍ പ്രതിചേര്‍ക്കപ്പെട്ടതും ശശീന്ദ്രന്‍ വധക്കേസില്‍ അറസ്റ്റിലായതും.സംഘടനാതലത്തില്‍ പാര്‍ട്ടിക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയെക്കുറിച്ചു പ്രസംഗിക്കുകയും അതിനെ ചെറുക്കാന്‍ പാര്‍ട്ടി നയരേഖയുണ്ടാക്കുകയും ചെയ്യുന്ന നേതാക്കള്‍ ചാക്ക്‌ രാധാകൃഷ്‌ണനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറാല്ലെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കുന്നതാണ്‌ ദേശാഭിമാനിയിലെ ` അഭിവാദ്യ പരസ്യം '. പാര്‍ട്ടിക്കുള്ളില്‍ അപചയത്തിനു കാരണക്കാരായവരെ മുഖം നോക്കാതെ പുറത്താക്കുമെന്നാണ്‌ പ്‌ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ നയരേഖ വ്യക്തമാക്കുന്നത്‌.തൊട്ടു പിന്നാലെയാണ്‌ ഇരുമ്പയിര്‌ ഖനനവുമായി ബന്ധപ്പെട്ട്‌ മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സ്റ്റേറ്റ്‌ കമ്മറ്റി മെമ്പറുമായ എളമരം കരീമിനെതിരേ കോടികളുടെ കോഴക്കഥ പുറത്ത്‌ വന്നത്‌. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സിപിഎം നടത്തുന്ന സമരം പശ്ചിമഘട്ടം തുരന്നു തീര്‍ക്കാന്‍ കോപ്പുകൂട്ടുന്ന ഖനന -ക്വാറി മാഫിയകളെ സംരക്ഷിക്കാനാണെന്നും,ആതിരേ, വ്യക്തമായി.പരിസ്ഥിതി സംരക്ഷണത്തിന്‌ മൂന്നരപതിറ്റാണ്ടിന്‌ മുന്‍പ്‌ ഐതിഹാസികമായ ചെറുത്തു നില്‍പ്പ്‌ നടത്തിയ പാര്‍ട്ടിയുടെ വര്‍ത്തമാനകാല പ്രത്യയശാസ്‌ത്രാധപ്പതനം എത്ര ഭീകരമാണെന്നും പ്‌ളീനക്കാലത്തു തന്നെ ബോദ്ധ്യപ്പെട്ടു. എളമരം കരീമും ചാക്ക്‌ രാധാകൃഷ്‌ണനും തമ്മിലുള്ള അവിശുദ്ധസാമ്പത്തീക ഇടപാടുകളുടെ ഉത്തോലകമായിരുന്നു മലബാര്‍ സിമന്റ്‌സ്‌.എംഡിയായി സുന്ദരമൂര്‍ത്തിയെ കൊണ്ടു വന്നത്‌ മുതല്‍ കരാറുകള്‍ ചാക്ക്‌ രാധാകൃഷ്‌ണനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും തരപ്പെടുത്തി കൊടുത്ത്‌ അതിന്റെ കളങ്കിത വിഹിതം പറ്റുന്നതില്‍ വരെ എളമരം കരീമും ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും വഹിച്ച പങ്ക്‌ അങ്ങാടിപ്പാട്ടാണ്. പാര്‍ട്ടിക്കുള്ളില്‍ ആത്മാര്‍ത്ഥമായ ശുദ്ധീകരണമാണ്‌ പാലക്കാട്‌ പ്‌ളീനം കൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അഴിമതിയുടെയും രക്തത്തിന്റെയും കറപുരണ്ട ചാക്ക്‌ രാധാകൃഷ്‌ണനുമായി ബന്ധമുള്ളവരെയാണ്‌ ആദ്യം പുറത്താക്കേണ്ടത്‌. അതിനുള്ള ആര്‍ജവം,നട്ടെല്ലുറപ്പ്‌ പിണറായി വിജയന്‍ പ്രദര്‍ശിപ്പിക്കുമോ?പാര്‍ട്ടി അണികളും പൊതുസമൂഹവും ഉറ്റുനോക്കുന്നത്‌ അതിലേയ്‌ക്കാണ്‌. ആതിരേ, പിണറായി വിജയന്‍ മികച്ച ഭരണാധികാരിയും പാര്‍ട്ടിയെ കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ കഴിവുള്ള നേതാവുമാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായി മാറിയത്‌ ഇത്തരം വിവാദ വ്യവസായികളുമായുള്ള ബന്ധത്തിന്റെ പേരിലാണ്‌. ഫാരിസ്‌ അബൂബക്കറുമായുള്ള ബന്ധം ഏറെക്കാലം പാര്‍ട്ടിയില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്‌. ഫാരിസ്‌ അബൂബക്കറിനെ വി എസ്‌ അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്ന്‌ വിളിച്ചത്‌ മാധ്യമങ്ങള്‍ക്ക്‌ ഏറെക്കാലം ആഘോഷവിഷയമായിരുന്നു. ചക്കിട്ടപ്പാറയിലും കാക്കൂരിലും മാവൂരിലും ഖനനത്തിനു ഒത്താശപാടുകയും വന്‍ തുക കോഴ വാങ്ങുകയും ചെയ്‌തെന്ന്‌ മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെതിരേ ആരോപണമുയര്‍ന്നതും പ്‌ളീനം തുടങ്ങിയ ദിവസമാണ്‌. അപചയത്തെക്കുറിച്ചും ജീര്‍ണതയെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച നടത്തി തയാറാക്കിയ സംഘടനാ നയരേഖയ്‌ക്കു കടകവിരുദ്ധമായ നിലപാട്‌ പാര്‍ട്ടി പ്‌ളീനത്തിനിടയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. ചോദ്യമിതാണ്‌-ദേശാഭിമാനിയില്‍ ചാക്ക്‌ രാധാകൃഷ്‌ണന്റെ ചിരിക്കുന്ന ചിത്രം സഹിതം പരസ്യം വന്നത്‌ പാര്‍ട്ടി സെക്രട്ടറി അറിഞ്ഞ്‌ തന്നെയാണോ?എങ്കില്‍ ഈ പ്‌ളീനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു? . ദേശാഭിമാനി മാനേജ്‌മെന്റിന്റെ അറിവോടെയാണ്‌ വന്നതെങ്കില്‍ ദേശാഭിമാനിയുടെ അമരക്കാരനായ ഇ പി ജയരാജനില്‍ നിന്ന്‌ വിശദീകരണം തേടുമോ? ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു, ആതിരേ, ഇ.പി ജയരാജന്‌ ഔത്സുക്യം.നിങ്ങള്‍ക്ക്‌ അയാളോട്‌ വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്ലീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക്‌ മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച്‌ നിമിഷങ്ങള്‍ കഴിയും മുന്‍പാണ്‌ ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം. ആതിരേ, കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള്‌ നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന്‌ വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത്‌ ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക്‌ കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക്‌ വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ട്‌ കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഫാരിസ്‌ അബുബക്കറില്‍ നിന്ന്‌ 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ്‌ പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്‌.അച്യുതാനന്ദനല്ല.കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഒരു കൊലപാതകിയുടെ കൈയ്യില്‍ നിന്നും കിട്ടുന്ന നക്കാപ്പിച്ചയുടെ ആവശ്യമെന്തെന്ന്‌ പാര്‍ട്ടിയണികളേയും പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്താന്‍ പിണറായി വിജയന്‌ ധാര്‍മികമായും പ്രത്യയശാത്രപരമായും ബാദ്ധ്യതയുണ്ട്‌.പക്ഷേ.... 1999ലെ തിരുത്തല്‍ പ്രക്രിയയ്‌ക്കു പിന്നാലെയാണ്‌ ലാവലിന്‍ അഴിമതിയുണ്ടായതെന്ന്‌ ഓര്‍ക്കുമ്പോള്‍... അതേ ആതിരേ നമുക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ചോ, പാര്‍ട്ടി പത്രത്തെക്കുറിച്ചോ,പാര്‍ട്ടി പ്‌ളീനത്തെക്കുറിച്ചോ ഒരു ചുക്കുമറിയില്ല.അതു കൊണ്ടാണല്ലോ ചാക്ക്‌ രാധാകൃഷ്ണന്റെ പരസ്യത്തിനെതിരായി ഔദ്യോഗിക വിഭാഗത്തിലെ എം.എം.ലോറന്‍സും,ആനത്തലവട്ടം ആനന്ദനും,ഡോ.സബാസ്റ്റ്യന്‍ പോളും ബാബു എം.പാലിശേരി എം‌എല്‍‌എയും എ.കെ.ബാലനും അവര്‍ക്കൊക്കെ മുന്‍പെ വി.എസ്.അച്യുതാനന്ദനും സര്‍വോപരി പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും പിണറായി വിജയന്‍ ഇ.പി.ജയരാജനെ ന്യായീകരിക്കുന്നത്

Thursday, November 28, 2013

ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ ഒരു മോഴ

എളമരം കരീമിന്‌ ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്‌.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്‌.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്‌.പാര്‍ട്ടി നേതൃത്വത്തിന്‌ അതറിയാം. അഞ്ചു കോടി കോഴ എന്നത്‌ വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ്‌ എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്‌.എട്ടു വര്‍ഷം മുന്‍പ്‌ പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ്‌ കോഴിക്കോട്‌ ജില്ലയില്‍ ഏക്കറ്‌ കണക്കിന്‌ പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത്‌ എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്‌.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്‌.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്‌.അതു കൊണ്ടാണ്‌ സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്‌.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ്‌ എളമരം കരീം.ഇതാര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്‌.
കോഴിക്കോട്‌ ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ മേഖലയിലെ ഇരുമ്പയിര്‌ ഖനനത്തിന് കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ 2009-ല്‍ നല്‍കിയ അനുമതി ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും, കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കാര്യത്തിലും,അത്‌ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നാല്‍ ജനങ്ങളെ വിഢികളാക്കാന്‍ കള്ളം പറയുന്ന കാര്യത്തിലും, മുഖം രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്ന കൗശലത്തിലും ഇരു മുന്നണികളും തമ്മില്‍ ഭേദമേതുമില്ല എന്ന്‌, ആതിരേ, സാധാരണക്കാരായ കേരളിയര്‍ക്കറിയാം. അധികാരവുമായി ബന്ധപ്പെട്ട അതിജീവന രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല ചേരുവകള്‍ ഇരു മുന്നണികള്‍ക്കും ഒന്നു തന്നെയാണ്‌ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ,ബീഭത്സമായ ദൃഷ്ടാന്തമാണ്‌, ആതിരേ, ഇരുമ്പയിര്‌ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ .ടി.ബാലകൃഷ്‌ണന്‍ എന്ന രാജ്യദ്രോഹിയായ ഒരു ഐഎഎസ്‌ ഓഫീസറുടെ തലയില്‍ കുറ്റമെല്ലാം കെട്ടിവയ്‌ക്കാനാണ്‌ ഇരു മുന്നണിയിലെ നേതാക്കള്‍ക്കും ഉത്സാഹം.കേരളത്തിന്റേ ഈടുവയ്‌പ്പുകള്‍ വിറ്റുതുലച്ച്‌ അതിന്റെ കമ്മീഷന്‍ പറ്റുക എന്ന ഒറ്റപോയിന്റ്‌ അജണ്ടയെ ബാലകൃഷ്‌ണനുള്ളൂ.വ്യവസായ വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ പ്രകൃതി-പൈതൃക വിഭവങ്ങള്‍ കൊള്ളയടിക്കാനെത്തുന്ന മാഫിയകള്‍ക്ക്‌ ഇണങ്ങുന്ന നയങ്ങളും നടപടികളും രൂപീകരിക്കാനും അത്‌ മാറിമാറി വരുന്ന സര്‍ക്കാരുകളെ കൊണ്ട്‌ അംഗീകരിപ്പിക്കാനുമുള്ള അയാളുടെ മിടുക്ക്‌ സമ്മതിക്കണം.`` ബെഗ്ഗേഴ്‌സ്‌ ആര്‍ ദ്‌ ബെസ്റ്റ്‌ ചൂസേഴ്‌സ്‌ '' എന്ന ആംഗലേയ മൊഴിയിലെ യുക്തിയും കൗശലവുമാണ്‌ ബാലകൃഷ്‌ണന്റെ ഭൂമിക.അത്‌ പ്രയോഗത്തില്‍ വരുത്താനുള്ള രാഷ്ട്രീയ ചായ്‌വുകളും ചേരുവകളും രൂപപ്പെടുത്താന്‍ ബാലകൃഷ്‌ണന്‌ കഴിയുന്നത്‌,ഈ വിറ്റുതുലയ്‌ക്കലിലെ ഭീമമായ ലോഭം പോക്കറ്റിലാക്കാന്‍ ഇടത്‌-വലത്‌ രാഷ്ട്രിയ നേതൃത്വങ്ങള്‍ കൊതിക്കുന്നതു കൊണ്ടും തയ്യാറാകുന്നതു കൊണ്ടുമാണ്‌.അതു കൊണ്ടാണ്‌ ,ആതിരേ, കഴിഞ്ഞ ടേമില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബാലകൃഷ്‌ണന്‌ എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴും അതേ സ്ഥാനത്ത്‌ തുടരാന്‍ കഴിഞ്ഞത്‌. ഇത്രയും വിശദീകരിച്ചത്‌ ,ആതിരേ, ഇരുമ്പയിര്‌ ഖനനത്തിന്റെ അനുവാദം ബല്ലാരിയിലെ കളങ്കിത ഖനന മാഫിയയുമായി ബന്ധപ്പെട്ട എംഎസ്‌പിഎല്‍ കമ്പനിക്ക്‌ നല്‍കിയത്‌ ബാലകൃഷ്‌ണനാണെന്ന എളമരം കരീമിന്റേയും സിപിഎമ്മിന്റേയും ആരോപണത്തിന്റെ മുനയൊടിക്കാനാണ്‌.എളമരം കരീമിന്‌ ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്‌.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്‌.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്‌.പാര്‍ട്ടി നേതൃത്വത്തിന്‌ അതറിയാം. അഞ്ചു കോടി കോഴ എന്നത്‌ വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ്‌ എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്‌.എട്ടു വര്‍ഷം മുന്‍പ്‌ പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ്‌ കോഴിക്കോട്‌ ജില്ലയില്‍ ഏക്കറ്‌ കണക്കിന്‌ പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത്‌ എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്‌.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്‌.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്‌.അതു കൊണ്ടാണ്‌ സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്‌.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ്‌ എളമരം കരീം.ഇതാര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്‌. ആതിരേ, ഒരു കാര്യം ഉറപ്പിച്ച്‌ പറയാം.എളമരത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ബിനോയ്‌ വിശ്വം ഭരിച്ച വനം വകുപ്പും പ്‌ളാന്റേഷന്‍ കോര്‍പ്പറേഷനും ഖനനത്തിന്‌ എതിരായിരുന്നു;അവര്‍ അനുമതി നല്‍കിയിരുന്നില്ല.ബിനോയ്‌ വിശ്വത്തേയും എന്തിനധികം മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനേയും മറികടന്നാണ്‌ എളമരവും ബാലകൃഷ്‌ണനും ഈ വിറ്റുതുലയ്‌ക്കലിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയത് .കോടികള്‍ അതിന്‌ കമ്മീഷന്‍ കിട്ടിയിട്ടുണ്ട്‌.അങ്ങനെയൊന്നുമില്ലെന്നും ഇടപാടിനെക്കുറിച്ചൊന്നും അറിയില്ലെന്നും ആവര്‍ത്തിക്കുമ്പോള്‍ , ആ നിലപാട് `` അച്ഛന്‍ തട്ടിന്‍പുറത്തും പത്തായത്തിലുമില്ല ''എന്ന്‌ പറയുന്നതിലും അപഹാസ്യമാണ്‌.ഇതും ആര്‍ക്കാണറിയാത്തത്‌ ?കിനലൂരില്‍ വ്യവസായ നഗരം സ്ഥാപിക്കാന്‍ നാട്ടുകാരെ ക്രൂരമായി ലാത്തിച്ചര്‍ജ്‌ ചെയ്‌തൊതുക്കിയതിന്‌ പിന്നാലെ ``വ്യവസായം തെങ്ങിന്റെ മണ്ടയില്‍ വരുമോ..?''എന്ന്‌ സഖാവ്‌ എളമരം കരീം ചോദിച്ചതിന്റെ പൊരുള്‍ ഇപ്പോള്‍ പൂര്‍ണമായി വ്യക്തമാകുന്നു. വ്യക്തിപരമായി എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും, ആതിരേ, കെ.ബി.ഗണേഷ്‌ കുമാര്‍ വനം മന്ത്രിയായിരുന്നപ്പോള്‍ ബല്ലാരി-എളമരം-ബാലകൃഷ്‌ണന്‍-കുഞ്ഞാലിക്കുട്ടി മാഫിയയുടെ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല.ഗണേഷ്‌ കുമാര്‍ രാജിവയ്‌ക്കുകയും വനം വകുപ്പ്‌ ഉമ്മന്‍ ചാണ്ടിയിലെത്തുകയും ചെയ്‌തപ്പോഴാണ്‌, എളമരത്തിന്റെ ആവശ്യപ്രകാരം കുഞ്ഞലിക്കുട്ടി ഈ ഫയല്‍ പൊക്കിയെടുത്തതും ഖനന ത്തിന്‌ മുന്‍പായുള്ള സര്‍വേയുടെ തീയതി നീട്ടിക്കൊടുത്തതും .ഇതിലും കോടികളുടെ കൈമാറ്റമുണ്ട്‌.എന്നിട്ടാണ്‌ , ആറ്കറ്ഞതിരേ, സര്‍ക്കാര്‍ കൊടുത്ത അനുമതിക്ക്‌ ഉദ്യോഗസ്ഥര്‍ തുടര്‍ച്ച നല്‍കിയതാണ്‌; തങ്ങള്‍ക്കൊന്നുമറിയില്ലെന്ന്‌ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അവകാശപ്പെടുന്നത്‌.ജനരോഷം ഭയന്നും അഴിമതിയുടേയും പണമിടപാടുകളുടേയും വിശദാംശങ്ങള്‍ പുറത്ത്‌ വരാതിരിക്കാനും, ഗത്യന്തരമില്ലാത്തത്‌ കൊണ്ടുമാണ്‌ ഖനനാനുമതി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്‌.സോളാര്‍ -ലാവലിന്‍ -ടി.പി.വധക്കേസ്‌ എന്നിവയില്‍ കേരളം കണ്ട അനുരഞ്‌ജന-അടവു നയം തന്നെയാണ്‌ ഇരുമ്പയിര്‌ ഖനന കാര്യത്തിലും വ്യക്തമായിരിക്കുന്നത്‌. സത്യം പുറത്ത്‌ വരണമെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ നിക്ഷ്‌പക്ഷമായ അന്വേഷണം വേണം.അതുണ്ടാകാന്‍ പോകുന്നില്ല എന്ന്‌ നന്നായി അറിയാവുന്നത്‌ കൊണ്ടാണ്‌ എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും പൊട്ടന്‍ കളിക്കുന്നതും, ആതിരേ, കേരളീയരെ പൊട്ടന്മാരാക്കുന്നതും

Wednesday, November 27, 2013

റോബര്‍ട്ട്‌ വാദ്രയ്ക്ക് എന്തുമാകമല്ലോ..!

` ചിലരെത്തുമ്പോള്‍ ചരിത്രം വഴിമാറുന്നു' എന്ന പരസ്യവാക്യമാണ്‌ ഇവിടെ പ്രവൃത്തിയിലെത്തിയത്‌.റിലയന്‍സും റോബര്‍ട്ട് വാദ്രയും വന്നതോടെ ചട്ടങ്ങളും നിയമങ്ങളും കീഴ്‌വഴ്‌ക്കങ്ങളും പറപറന്നു. വ്യാമയാനമന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും അനുമതിക്കുശേഷം പരിസ്ഥിതി അനുമതിയായിരുന്നു കടമ്പയായിരുന്നത്‌.ജയറാം രമേഷ്‌ ഇക്കാര്യത്തില്‍ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്‌. ജയന്തി നടരാജന്‍ പരിസ്ഥിതിമന്ത്രിയായി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെക്കോണ്ട്‌ 10 ശതമാനം ഓഹരി സ്വീകരിപ്പിച്ചതും അട്ടിമറിയുടെ മറ്റൊരു അശ്ലീലതയാണ്‌.അതിലൂടെ നെല്‍വയല്‍ - നീര്‍ത്തട നിയമങ്ങളില്‍ ഇളവ്‌ നേടാമെന്ന കണക്കുകൂട്ടല്‍ ശരിയായി. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പദ്ധതികള്‍ക്ക്‌ അനുമതി ശരവേഗത്തിലാണ്‌.അനുവദിക്കുന്ന പദ്ധതികളുടെ അടങ്കല്‍ തുകയുടെ 10 ശതമാനമാണ്‌ ഇതിന്‌ കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത്‌.2000 കോടി മുതല്‍ മുടക്കുള്ള ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്ന്‌ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ മാത്രം അങ്ങനെ 200 കോടി ലഭിക്കും.നാട്ടുകാര്‍ക്ക്‌ പാര വച്ച ആന്റോ ആന്റണിക്കും ശിവദാസന്‍ നായര്‍ക്കും വേറെ വിഹിതവും ലഭിക്കും. ഇവരെയൊക്കെ മുന്‍കൂട്ടി കണ്ടാണ്‌ `` ദീപ സ്‌തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം'' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ചത്‌.
കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയാണ്‌ കെജിഎസ്‌ ഗ്രൂപ്പിന്റേയും ആറന്മുള വിമാനത്താവളത്തിന്റേയും പിന്നിലെന്ന കെജിഎസ്‌ മുന്‍ ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്‌, ആതിരേ. എല്ലാ എതിര്‍പ്പുകളും മറികടന്ന്‌ കെജിഎസ്‌ ഗ്രൂപ്പിന്‌ കീഴില്‍ ആറന്മുള വിമാനത്താവള പദ്ധതിയ്‌ക്ക്‌ നിര്‍മ്മാണ അനുമതി ലഭിച്ചത്‌ വധേരയുടെ ഇടപടലുകളിലൂടെയാണെന്ന്‌ ഇപ്പോള്‍ വ്യക്തമായി. 2000 കോടി ചെലവ്‌ വരുന്ന വിമാനത്താവളം നിര്‍മിക്കാനുള്ള സാമ്പത്തിക ഭദ്രത കെജിഎസ്‌ ഗ്രൂപ്പിനില്ല.ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ എബ്രഹാം കലമണ്ണിലിന്റെ കൈയ്യില്‍ നിന്ന്‌ 232 ഏക്കര്‍ ഭൂമി 52 കോടിക്കാണ്‌ കെജിഎസ്‌ ഗ്രൂപ്പ്‌ വാങ്ങിയത്‌.അവരില്‍ നിന്ന്‌ 500 കോടിക്ക്‌ ആ ഭൂമി വാങ്ങിയ വധേര അത്‌ റിലയന്‍സിന്‌ 2000 കോടിക്ക്‌ മറിച്ചു വിറ്റു.എബ്രഹാം കലമണ്ണിലിന്‌ അര്‍ഹതപ്പെട്ട 52 കോടി കെജിഎസ്‌ ഗ്രൂപ്പ്‌ ഇതുവരെ കൊടുത്തിട്ടില്ല.ആ ഗ്രൂപ്പ്‌ 2000 കോടി ചെലവുള്ള വിമാനത്താവളം എങ്ങനെ നിര്‍മിക്കാനാണ്‌? ഇക്കാര്യം,പണം ലഭിച്ചിട്ടില്ലെന്ന വസ്‌തുത എബ്രഹാം കലമണ്ണില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ `` ഞാനെന്തു ചെയ്യാനാണ്‌ ` എന്ന നിസഹായാവസ്ഥയാണ്‌ പ്രകടിപ്പിച്ചത്‌.സോളാര്‍ കേസിലും, ആതിരേ, നാം ഇത്തരം നിസഹായാവസ്ഥ കണ്ടതാണ്‌.പണം തിരിച്ചു കിട്ടാന്‍ താന്‍ പ്രാര്‍ത്ഥിക്കാമെന്നാണ്‌ ആ വ്യക്തിയോട്‌ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ അനുതാപത്തോടെ പറഞ്ഞത്‌.നീതി അര്‍ഹിക്കുന്നവര്‍ക്ക്‌ മുന്‍പില്‍ നിസഹായനാകുന്ന ഉമ്മന്‍ ചാണ്ടി പക്ഷെ അനീതിയും ഉഡായിപ്പുമായി വരുന്നവര്‍ക്ക്‌ കൈമെയ്‌ മറന്ന സഹായം നല്‍കുന്നുമുണ്ട്‌.അതിന്റെ തെളിവാണല്ലോ യാതൊരു പ്രയോജനവും ലഭിക്കില്ലെന്നറിഞ്ഞിട്ടും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ലെന്ന്‌ ബോദ്ധ്യമായിട്ടും ആറന്മുള വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ 10ശതമാനം ഓഹരിയെടുത്തത്‌. ശ്രദ്ധിക്കണം,രാഷ്ട്രപതിയുടെ നയപ്രസംഗത്തിലും ആറന്മുള വിമാനത്താവളം സ്ഥാനം പിടിച്ചതാണ്.ഇത് വധേരയുടെ മിടുക്കും റിലയന്‍സിന്റെ കോഴപ്പണവും മൂലമല്ലെന്ന്‌ പറയാനുള്ള ചങ്കുറപ്പ്‌ ആന്റോ ആന്റണിക്കോ ശിവദാസന്‍ നായര്‍ക്കോ ഉമ്മന്‍ ചാണ്ടിക്കോ ഉണ്ടോ? വിമാനത്താവള പദ്ധതിയുടെ മറവില്‍ കെജിഎസ്‌ ഗ്രൂപ്പ്‌ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നറിഞ്ഞിട്ടും നെല്‍വയല്‍ നീര്‍ത്തട നിയമവും റവന്യൂ ചട്ടങ്ങളും ഈ ചൂഷകര്‍ക്കായി ലഘൂകരിക്കാനാണ്‌ ഉമ്മന്‍ ചാണ്ടിയുടേയും ഒപ്പമുള്ള തസ്‌കരന്മാരുടേയും ശ്രമം. ഇവിടെ മറ്റൊരു വസ്‌തുത കൂടി കൂട്ടിവായിക്കണം.നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍, കോണ്‍ഗ്രസുകാരനായ സി.പി.മുഹമദിന്റെ കത്തും അപേക്ഷയും നിഷ്‌കരുണം തള്ളിക്കളഞ്ഞാണ്‌ ജയന്തി നടരാജന്‍ പദ്ധതിക്ക്‌ അനുമതി നല്‍കിയിരിക്കുന്നത്‌.ഉന്മൂലനമാണ്‌, ആതിരേ, അവരുടെ ലക്ഷ്യം.സംവരണ മണ്ഡലമായ ശ്രീപെരുമ്പതൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ രാജീവ്‌ ഗാന്ധി പോകേണ്ടതായിരുന്നില്ല.തമിഴ്‌നാട്ടിലെ പ്രചാരണപരിപാടികളുടെ പട്ടികയില്‍ ശ്രീപെരുമ്പതൂര്‍ ഉണ്ടായിരുന്നില്ല.ജയന്തി നടരാജന്റെ നിര്‍ബന്ധം സഹിക്കാനാകാതെ വന്നപ്പോഴാണ്‌ രാജീവ്‌ അവിടെ പോകാന്‍ സമ്മതിക്കുന്നത്‌.ബാക്കി പറയേണ്ടല്ലോ.വിമാനത്താവളത്തിന്‌ അനുമതി നല്‍കും മുന്‍പ്‌ നിയമസഭയുടെ പരിസ്ഥിതിസമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു സി.പി മുഹമദ്‌ ആവശ്യപ്പെട്ടത്‌.മുഹമദിനെപ്പോലെ നന്മയുള്ള ജനപ്രതിനിധികളല്ലല്ലോ ആന്റോ ആന്റണിയും ശിവദാസന്‍ നായരും.ആരു നശിച്ചാലും നാട്‌ കുട്ടിച്ചോറായലും തങ്ങള്‍ക്ക്‌ കമ്മീഷന്‍ മതി എന്ന്‌ ശഠിക്കുന്ന ആ സാമദ്രോഹികള്‍ക്കൊപ്പമാണല്ലോ ഉമ്മന്‍ ചാണ്ടിയും!ആവര്‍ത്തിക്കട്ടെ ഖദറണിഞ്ഞ ഈ മഹാകാപട്യമാണ്‌ ഭാവി കേരളത്തിന്റെ അന്തകരിലൊരാള്‍. കേരള ഹൈക്കോടതിയുടെ നിര്‍ണായകമായ ഒരു ഉത്തരവ്‌ മറച്ചു വച്ചാണ്‌, ആതിരേ, ഹൈക്കോടതിയില്‍ നിന്ന്‌ കെജിഎസ്‌ ഗ്രൂപ്പ്‌ നിര്‍മാണാനുമതി നേടിയത്‌.ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ ഹൈക്കോടതിയെ പോലും ഹൈജാക്ക്‌ ചെയ്യാനാകുമെന്ന്‌ സോളാര്‍,സലിം രാജ്‌ കേസുകള്‍ തെളിയിച്ചതാണ്‌.ഭൂലോക ഉഡായിപ്പുകള്‍ക്കെല്ലാം വേണ്ടി ജഡ്‌ജിമാരുടെ ചേംബറിലെത്തി കാര്യങ്ങള്‍ കാണാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിക്കുള്ള മികവിനെക്കുറിച്ച്‌ ആദ്യമായി വിലയിരുത്തിയത്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരായിരുന്നല്ലോ.ആറന്മുളയില്‍ അനുമതി നല്‍കിയിരിക്കുന്നത്‌ എയര്‍ സ്‌ട്രിപ്പോറ്റു കൂടിയ ഏറോനോട്ടിക്കല്‍ കോളേജിനാണെന്നും, നിര്‍ദിഷ്ടവിമാനത്താവള പദ്ധതിപ്രദേശത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമുള്ള വിധി മറച്ചു പിടിച്ചാണ്‌ കെജിഎസ്‌ ഗ്രൂപ്പ്‌ അനുമതി നേടിയത്‌. റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളിലെ ഉഡായിപ്പുകളുടെ പേരില്‍ നടപടികളും വിവാദവും ക്ഷണിച്ചു വരുത്തിയിട്ടുള്ള സമൂഹവിരുദ്ധനാണ്‌,ആതിരേ, റോബര്‍ട്ട്‌ വാദ്ര .മുന്‍പൊരിക്കല്‍ ചൂണ്ടിക്കാണിച്ച ഒരു വാസ്‌തവം, ആനുഷംഗീകമായി സൂചിപ്പിക്കട്ടെ.നെഹൃവിന്റെ മരുമകന്‍,ഇന്ദിരയുടെ ഭര്‍ത്താവ്‌ ഫിറോസ്‌ ഗന്ധി, നെഹൃ മന്ത്രിസഭയുടെ അഴിമതികള്‍ ചൂണ്ടിക്കാട്ടി നെഹൃവിന്റെ ഉറക്കം കെടുത്തിയ സത്യസന്ധതയായിരുന്നു .നെഹൃവിന്റെ വിശ്വസ്‌തനായിരുന്ന അന്നത്തെ ധനമന്ത്രി ടി.ടി.കൃഷ്‌ണമാചാരിയെ രാജിവയ്‌പ്പിച്ച നീതിയുടെ പോരാട്ടമായിരുന്നു ഫിറോസ്‌ ഗന്ധി.പക്ഷെ സോണിയയുടെ മരുമകന്‍ സര്‍വ ഫ്രോഡുകള്‍ക്കൊപ്പം ചേര്‍ന്ന്‌ രാജ്യത്തെ കൊള്ളയടിക്കുകയാണ്‌.റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലൂടെ പരിസ്ഥിതി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്‌.പണക്കൊതിയുടെ ,രാജ്യദ്രോഹത്തിന്റെ ആ മാരണമാണ്‌ ആറന്മുള വിമാനത്താവള പദ്ധതിക്ക്‌ പിന്നിലെ ശക്തിസ്രോതസ്‌.വധേരയും റിലയന്‍സ്‌ ഗ്രൂപ്പും ഒപ്പമുണ്ടെങ്കില്‍ കെജിഎസ്‌ ഗ്രൂപ്പിന്‌ ആരെ പേടിക്കാന്‍?കേരളത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള കുറുക്കു വഴികൂടിയാണ്‌ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി. വി.ഡി.സതീശനും ടി.എന്‍.പ്രതാപനും അടങ്ങുന്ന ഹരിത എംഎല്‍എ മാരും കെ.മുരളീധരനുമൊക്കെ വിമാനത്താവളത്തിന്‌ എതിരേ നിലപാടെടുക്കുമ്പോള്‍ കെജിഎസ്‌ ഗ്രൂപ്പിനായി ഡല്‍ഹിയില്‍ വാദിച്ചത്‌ പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ്‌. ആറന്മുള എംഎല്‍എ ശിവദാസന്‍നായരുടേയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റേയും പിന്തുണ ഇക്കാര്യത്തില്‍ തുടക്കംമുതല്‍ ലഭിക്കുകയും ചെയ്‌തു. റിലയന്‍സിനെക്കൂടി പങ്കാളിയാക്കിയതോടെ ഡല്‍ഹിയിലെ അട്ടിമറി കെജിഎസ്‌ ഗ്രൂപ്പിന്‌ എളുപ്പമാകുകയായിരുന്നു. ` ചിലരെത്തുമ്പോള്‍ ചരിത്രം വഴിമാറുന്നു' എന്ന പരസ്യവാക്യമാണ്‌ , ആതിരേ,ഇവിടെ പ്രവൃത്തിയിലെത്തിയത്‌.റോബര്‍ട്ട് വാദ്രയും റിലയന്‍സ്‌ വന്നതോടെ ചട്ടങ്ങളും നിയമങ്ങളും കീഴ്‌വഴ്‌ക്കങ്ങളും പറപറന്നു. വ്യാമയാനമന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും അനുമതിക്കുശേഷം പരിസ്ഥിതി അനുമതിയായിരുന്നു കടമ്പയായിരുന്നത്‌.ജയറാം രമേഷ്‌ ഇക്കാര്യത്തില്‍ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്‌. ജയന്തി നടരാജന്‍ പരിസ്ഥിതിമന്ത്രിയായി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെക്കോണ്ട്‌ 10 ശതമാനം ഓഹരി സ്വീകരിപ്പിച്ചതും അട്ടിമറിയുടെ മറ്റൊരു അശ്ലീലതയാണ്‌.അതിലൂടെ നെല്‍വയല്‍ -നീര്‍ത്തട നിയമങ്ങളില്‍ ഇളവ്‌ നേടാമെന്ന കണക്കുകൂട്ടല്‍ ശരിയായി. ആറ്തെറ്ഞ്ടത്പ്പ്ിരേ, അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പദ്ധതികള്‍ക്ക്‌ അനുമതി ശരവേഗത്തിലാണ്‌.അനുവദിക്കുന്ന പദ്ധതികളുടെ അടങ്കല്‍ തുകയുടെ 10 ശതമാനമാണ്‌ ഇതിന്‌ കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത്‌.2000 കോടി മുതല്‍ മുടക്കുള്ള ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്ന്‌ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ മാത്രം അങ്ങനെ 200 കോടി ലഭിക്കും.നാട്ടുകാര്‍ക്ക്‌ പാര വച്ച ആന്റോ ആന്റണിക്കും ശിവദാസന്‍ നായര്‍ക്കും വേറെ വിഹിതവും ലഭിക്കും. ഇവരെയൊക്കെ മുന്‍കൂട്ടി കണ്ടാണ്‌ `` ദീപ സ്‌തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം'' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ചത്‌. ഇത്രയൊക്കെ അഴിമതി നടന്നെന്ന്‌ നാട്ടുകാര്‍ മനസ്സിലാക്കിയിട്ടും ഒരു ഉളുപ്പുമില്ലാതെയാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ആറന്മുള വിമാനത്താവളത്തെ ന്യായീകരിക്കുന്നതും വിമാനത്താവളം സാക്ഷാത്‌ക്കരിക്കാന്‍ അതി വേഗം ബഹുദൂരം പ്രയത്‌നിക്കുന്നതും

Sunday, November 24, 2013

ആറന്മുള വിമാനത്താവളവും ചതിയന്‍ ചാണ്ടിയും

പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും 74 എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും എതിര്‍ത്തിട്ടും വിമാനത്താവള കമ്പനിക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഒത്താശയാണ്‌ ആറ്ന്മുള വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കുന്നതിനിടയാക്കിയത്‌. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയുടെ വിലക്ക്‌ പോലും ഉമ്മന്‍ ചാണ്ടി പരിഗണിച്ചില്ല. വിമാനത്താവളത്തിന്റെ പ്രൊമോട്ടര്‍മാരായ കെജിഎസ്‌ ഗ്രൂപ്പിനും അവരുടെ പങ്കാളികളായ റിലയന്‍സിനും വേണ്ടി ഇടതു സര്‍ക്കാരും ഇളവുകള്‍ നല്‍കിയിരുന്നു എന്ന വസ്‌തുത മറന്നു കൊണ്ടല്ല ഇതെല്ലാം പറയുന്നത്‌.പക്ഷെ ജനവിരുദ്ധമായ ഒരു നടപടിയാണ്‌ മുന്‍ സര്‍ക്കാര്‍ ചെയ്‌തതെങ്കില്‍ അത്‌ തിരുത്തുമ്പോഴാണല്ലോ പിന്നാലെ വരുന്ന സര്‍ക്കാര്‍ ജനപക്ഷത്ത്‌ നില്‍ക്കുന്നതും ജനായത്ത ഭരണത്തിന്റെ കാവല്‍ക്കാരുമാകുന്നത്‌.ഇവിടെ പക്ഷേ, ഈ വിഷയത്തില്‍,ഇടത്‌ സര്‍ക്കാര്‍ സ്വീകരിച്ചതിനേക്കാള്‍ ആത്മഹത്യാപരമായ നയങ്ങളും നടപടികളുമാണ്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരിക്കുന്നത്‌.പദ്ധതിക്ക്‌ അന്തിമാനുമതി ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാരിനെ നേരിട്ടു സമീപിക്കുക വഴി ജനവഞ്ചനയില്‍ `` ഈ ചതിയന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളെ'' എന്ന ഭീഷണമായ സന്ദേശമാണ്‌ ഉമ്മന്‍ ചാണ്ടി നല്‍കുന്നത്‌
അധികാരം ഒരു വ്യക്തിയെ എത്രമാത്രം ദുഷിപ്പിക്കും എന്നതിന്റെ ഏറ്റവും ബീഭത്സമായ ഉദാഹരണമാകുകയാണ്‌, ആതിരേ, ഉമ്മന്‍ ചാണ്ടി.ഭൂലോക ഫ്രോഡുകള്‍ക്കും സംഘടിത ചതിയന്മാര്‍ക്കുമായാണ്‌ ഉമ്മന്‍ ചാണ്ടി ഭരിക്കുന്നതെന്ന്‌ ഒരിക്കല്‍ കൂടി അടിവരയിട്ട്‌ സ്ഥാപിക്കുന്നതാണ്‌ ആറന്മുള വിമാനത്താവളത്തിന്‌ ലഭിച്ചിട്ടുള്ള കേന്ദ്രാനുമതി. നിയമം നിയമത്തിന്റെ വഴിക്കെന്ന ഉദീരണനത്തിന്റെ മറവില്‍ ഏറ്റവും വലിയ നിയമലംഘകനും ജനവിരുദ്ധനുമാണ്‌ താനെന്ന്‌ തെളിയിച്ചു കഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ കരുതലാര്‍ന്ന വികസന നയവും അത്‌ നടപ്പാക്കുന്നതിലെ അതിവേഗവും കറതീര്‍ന്ന കബളിപ്പിക്കലാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക്‌ മുന്നിലും നാടിന്റെ അസ്ഥിവാരം തോണ്ടുന്ന മാഫിയകള്‍ക്കും ലോബികള്‍ക്കും മുന്നിലും പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ ഒട്ടും ഉളുപ്പില്ലാത്ത ഒരു ജന്മമാണ്‌ തന്റേതെന്നും നിരന്തരം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്‌ ഈ ജനവിരുദ്ധന്‍. തന്നെ ജയിപ്പിച്ച സമ്മതിദായകര്‍ക്കും താനുള്‍പ്പെടെയുള്ള ചൂഷകരെ പട്ടിണിയില്ലാതെ പോറ്റുന്ന നികുതിദായകര്‍ക്കും നടുവൊടിയാതെ സഞ്ചരിക്കാന്‍ ഒരു കിലോമീറ്റര്‍ റോഡുപോലുമുണ്ടാക്കാതെ,കുടിവെള്ളമെത്തിക്കാതെ,ഔഷധങ്ങള്‍ നല്‍കാതെ റിലയന്‍സ്‌ പോലുള്ള സ്വകാര്യമൂലധനക്കൊള്ളക്കാര്‍ക്കായി നടത്തുന്ന വിടുപണി കാണുമ്പോള്‍, ആതിരേ, ചതിയന്‍ ചന്തുവിന്റെ ഈ പുനരവതാരത്തെ അധികാരത്തില്‍ നിന്ന്‌ വലിച്ചിറക്കാന്‍ അവലംബിക്കുന്ന ഏത്‌ മാര്‍ഗവും വിശുദ്ധമാണെന്ന്‌ പറയേണ്ടി വരുന്നു. ആതിരേ, രണ്ട്‌ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ്‌ ഈ കുറുന്താളിപ്പ്‌ എന്നോര്‍ക്കണം.അധികാരത്തിലെത്തിയാല്‍ നാടിന്റെ ഈടുവയ്‌പ്പുകള്‍ വിറ്റുമുടിക്കുന്നതില്‍ മാത്രം താത്‌പര്യമുള്ള ഒരു വ്യവസായമന്ത്രിയെ കൂടി കൂട്ടിന്‌ കിട്ടുമ്പോള്‍ ചതിയന്‍ ചാണ്ടിക്ക്‌ ജനവിരുദ്ധതയില്‍ അര്‍മാദിക്കാനാകുന്നത്‌ സ്വാഭാവികം.കരിമണല്‍ ഖനനത്തിന് സ്വകാര്യലോബികള്‍ക്ക്‌ അരുനില്‍ക്കുന്ന കൊലച്ചതിയുടെ വിശദാംശങ്ങള്‍ പുറത്ത്‌ വന്നതിന്‌ പിന്നാലെയാണ്‌ ആറന്മുള വിമാനത്താവളത്തിന്‌ അനുമതിലഭിക്കാന്‍ നടത്തിയ ചതിപ്പണിയുടെ തനിസ്വരൂപം വ്യക്തമായിരിക്കുന്നത്‌. കോര്‍പ്പറേറ്റ്‌ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഒരു പ്രദേശത്തേയും ജനങ്ങളേയും ഒറ്റുകൊടുക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി . ആറന്മുളയിലെ നൂറുകണക്കിന്‌ ഏക്കര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയും, നീരൊഴുക്കു തോടുകളെ തകര്‍ത്തും, ആയിരങ്ങളെ കുടിയൊഴിപ്പിച്ചും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കാണ്‌, ആതിരേ, കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്‌. ഇതിനായി വിമാനത്താവള കമ്പനി നല്‍കിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടേയും കാര്യം പരാമര്‍ശിച്ചിട്ടേ ഉണ്ടായിരുന്നില്ല. വ്യാജ പഠന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തോടെയാണ്‌ ഈ അനുമതി. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ദോഷകരമായി ബാധിക്കുമെന്ന്‌ വെളിവായിരിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതി, ആതിരേ, പന്ത്രണ്ടോളം നിയമങ്ങള്‍ ലംഘിച്ചാണ്‌ നടപ്പാക്കാന്‍ തുനിയുന്നത്‌.ഈ നിയമ ലംഘനങ്ങള്‍ക്കെല്ലാം ഉമ്മന്‍ ചാണ്ടിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കുന്നുവെന്നത്‌ അപകടകരമാണ്‌. ആറന്മുള വിമാനത്താവള പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭ്യമാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയതു വഴി വിട്ട സഹായങ്ങളാണ്‌.ഇതിന്‌ എത്രകോടി ലഭിച്ചു എന്ന്‌ വ്യക്തമാക്കേണ്ട ഒരു ദിവസം വരുമെന്ന്‌ ഉമ്മന്‍ ചാണ്ടി ഓര്‍ക്കുക.ഈ ജനവഞ്ചനയാണ്‌ ഒരു നിമിഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ സ്വസ്ഥതയോടെ ഇരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ അവസരം നല്‍കാത്തത്‌. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും ജനപ്രതിനിധികളുടെയും എതിര്‍പ്പുകള്‍ വക വയ്‌ക്കാതെയാണ്‌ റിലയന്‍സിന്‌ 15 ശതമാനം ഓഹരിയുള്ള ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ ജി എസ്‌ ഗ്രൂപ്പിന്‌ 700 ഏക്കര്‍ സ്ഥലത്ത്‌ 2000 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഉമ്മന്‍ ചാണ്ടി അനുമതി നേടിക്കൊടുത്തിരിക്കുന്നത്‌.ആതിരേ, പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും 74 എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും എതിര്‍ത്തിട്ടും വിമാനത്താവള കമ്പനിക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഒത്താശയാണ്‌ അന്തിമ അനുമതി ലഭിക്കുന്നതിനിടയാക്കിയത്‌. ഭരണപക്ഷത്തിനു ഭൂരിപക്ഷമുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ വിലക്ക്‌ പോലും ഉമ്മന്‍ ചാണ്ടി പരിഗണിച്ചില്ല. വിമാനത്താവളത്തിന്റെ പ്രൊമോട്ടര്‍മാരായ കെജിഎസ്‌ ഗ്രൂപ്പിനും അവരുടെ പങ്കാളികളായ റിലയന്‍സിനും വേണ്ടി ഇടതു സര്‍ക്കാരും ഇളവുകള്‍ നല്‍കിയിരുന്നു എന്ന വസ്‌തുത മറന്നു കൊണ്ടല്ല ഇതെല്ലാം പറയുന്നത്‌.പക്ഷെ ജനവിരുദ്ധമായ ഒരു നടപടിയാണ്‌ മുന്‍ സര്‍ക്കാര്‍ ചെയ്‌തതെങ്കില്‍ അത്‌ തിരുത്തുമ്പോഴാണല്ലോ പിന്നാലെ വരുന്ന സര്‍ക്കാര്‍ ജനപക്ഷത്ത്‌ നില്‍ക്കുന്നതും ജനായത്ത ഭരണത്തിന്റെ കാവല്‍ക്കാരുമാകുന്നത്‌.ഇവിടെ പക്ഷേ, ഈ വിഷയത്തില്‍,ഇടത്‌ സര്‍ക്കാര്‍ സ്വീകരിച്ചതിനേക്കാള്‍ ആത്മഹത്യാപരമായ നയങ്ങളും നടപടികളുമാണ്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരിക്കുന്നത്‌. പദ്ധതിക്ക്‌ അന്തിമാനുമതി ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാരിനെ നേരിട്ടു സമീപിക്കുക വഴി ജനവഞ്ചനയില്‍ `` ഈ ചതിയന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളെ'' എന്ന ഭീഷണമായ സന്ദേശമാണ്‌ ഉമ്മന്‍ ചാണ്ടി നല്‍കുന്നത്‌ 2012ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുകൂല റിപ്പോര്‍ട്ട്‌ നല്‍കിയതിനു ശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളും കേന്ദ്ര സര്‍ക്കാരിനു ലഭിച്ച പരാതികളും പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാരിനോടും വിമാനത്താവള കമ്പനിയോടും വിശദീകരണം തേടിയപ്പോള്‍, ആതിരേ, വിമാനത്താവള കമ്പനി നല്‍കിയ വിശദീകരണം തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാരും നല്‍കിയത്‌ ! നെല്‍ വയലുകളോ തണ്ണീര്‍ത്തടങ്ങളോ നികത്തില്ലെന്നും നികത്തിയിട്ടില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. സംസ്ഥാന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നീര്‍ത്തടങ്ങളും നെല്‍ വയലുകളും നികത്തുമെന്ന കണ്ടെത്തലുണ്ടായിരുന്നു. പദ്ധതി സ്ഥാപിച്ചാല്‍ പരിസ്ഥിതിക്കു ഗുരുതരമായ കോട്ടം വരുമെന്നും കണ്ടെത്തിയിരുന്നു.ഇതെല്ലാം കണ്ടില്ലെന്നു നടിച്ചാണ്‌ നെല്‍വയലുകള്‍ നികത്തില്ലെന്ന ഉറപ്പ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്‌. ഇവിടെ മറ്റൊരു കള്ളക്കളിയും തിരിച്ചറിയണം.കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള കമ്പനിയുടെ ഓഹരിയെടുത്തത്‌. വിശദമായ ചര്‍ച്ചകള്‍ നടത്താതെ ഒരു മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജന്‍ഡയായി ഉള്‍പ്പെടുത്തിയായിരുന്നു തീരുമാനത്തിന്‌ അംഗീകാരം നേടിയത്‌. ഇതിനു മുമ്പായി നിയമ വകുപ്പിന്റെ പോലും ഉപദേശം തേടിയില്ല.പരിസ്ഥിതി, റവന്യൂ വകുപ്പുകളും എതിര്‍പ്പ്‌ പ്രകടിപ്പിച്ചില്ല. പത്തു ശതമാനം ഓഹരിയെടുത്തു കൊണ്ടു പദ്ധതിയുടെ ഭാഗമായതോടെ സംസ്ഥാനം പൂര്‍ണമായും പദ്ധതിയെ അനുകൂലിക്കുന്നുവെന്ന ധാരണ കേന്ദ്ര സര്‍ക്കാരിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ കഴിഞ്ഞു. സര്‍ക്കാരിന്‌ പദ്ധതി വഴി ഒരു സാമ്പത്തിക ലാഭവുമില്ലെന്നിരിക്കെയായിരുന്നു ഓഹരിയെടുക്കല്‍. കമ്പനിയില്‍ ഒരു നിയന്ത്രണത്തിനും സാധ്യതയില്ലെന്നുറപ്പുണ്ടായിട്ടും ഇതിനു മുതിര്‍ന്നത്‌ ,ആതിരേ, സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ വേണ്ടി മാത്രമായിരുന്നു. വിമാനത്താവളം ആരംഭിക്കാനുള്ള പദ്ധതിയെ ആദ്യം മുതല്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകരും ഇടതു പാര്‍ട്ടികളും എതിര്‍ത്തു വരുന്നതാണ്‌. നെല്‍വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെയാണ്‌ പ്രധാന എതിര്‍പ്പ്‌. നെല്‍വയല്‍ നികത്തുന്നത്‌ കേരളത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌. ഇത്‌ മറികടന്ന്‌ വിമാനത്താവളം നിര്‍മിക്കുന്നത്‌ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ്‌ വിമര്‍ശകരുടെ വാദം. ശരിയായ രീതിയില്‍ പരിസ്ഥിതി ആഘാതപഠനം നടത്താതെയാണ്‌ പദ്ധതിക്ക്‌ അനുമതി നല്‍കിയതെന്നാണ്‌ മറ്റൊരു വിമര്‍ശനം. വിമാനത്താവളത്തെ എതിര്‍ക്കുന്ന ആറന്മുള പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി പ്രദേശത്ത്‌ സമരം നടന്നുവരികയാണ്‌. പ്രദേശവാസികളുടെ സമരം ശക്തമാകുകയാണെങ്കില്‍ സംരക്ഷണം തേടാന്‍ കമ്പനിക്കു കോടതിയെ സമീപിക്കുന്നതിനുള്ള അവസരവും ഉമ്മന്‍ ചാണ്ടി ഒരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിവില്‍ ഏവിയേഷന്‍ നയങ്ങള്‍പോലും മറികടന്നാണ്‌ വിമാനത്താവള പദ്ധതിക്ക്‌ പച്ചക്കൊടി കിട്ടിയിരിക്കുന്നത്‌.വിമാനത്താവളങ്ങള്‍ തമ്മില്‍ കുറഞ്ഞത്‌ 150 കിലോമീറ്ററെങ്കിലും അകലമുണ്ടാകണമെന്ന നയവും ആറന്മുളയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല. തിരുവനന്തപുരത്തേക്കും നെടുമ്പാശേരിയിലേക്കും ഈ ദൂരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കേന്ദ്രങ്ങളോട്‌ ദൂരപരിധി ഒരു നയം മാത്രമാണെന്നും നിയമമല്ലെന്നുമാണ്‌ വ്യോമയാന മന്ത്രാലയം വിശദീകരിച്ചത്‌.ആതിരേ,ഒരു സ്വകാര്യ വിമാനത്താവളത്തിനുവേണ്ടിയാണ്‌ ഈ വിട്ടുവീഴ്‌ചയെന്നതാണു ശ്രദ്ധേയം. കേന്ദ്രാനുമതി ലഭിച്ചതോടെ കേവലം പ്രാദേശികാനുമതികള്‍ കൂടി നേടിയെടുത്താല്‍ വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക്‌ കുതിക്കും. സ്ഥലം നികത്തുന്നതിന്‌ ആറന്മുളയിലെ പഞ്ചായത്തുതല സമിതിയുടെ അനുമതിയാണ്‌ ആദ്യം വേണ്ടത്‌. ആര്‍.ഡി.ഒയും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമടങ്ങിയ ജില്ലാതല സമിതിയും ലാന്റ്‌ റവന്യൂ കമ്മിഷണറും പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറിയുമടങ്ങിയ സമിതിയില്‍ പദ്ധതിയോട്‌ നേരത്തെ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌ ലാന്റ്‌ റവന്യൂ കമ്മിഷണര്‍ മാത്രമാണ്‌. ഈ എതിര്‍പ്പുകൂടി മറികടന്നാല്‍ കാര്യങ്ങള്‍ സുഗമമാകും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്ന മട്ടില്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക്‌ പറന്നത്‌ കെ.ജി.എസ്‌ ഗ്രൂപ്പിനു വേണ്ടിയായിരുന്നില്ലേ എന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ അനുകൂലിക്കുക.കാരണം പാര്‍ട്ടിയിലെ പ്രശങ്ങള്‍ ഇപ്പോഴും അതേ പോലെ തുടരുമ്പോള്‍, ആതിരേ, ആറന്മുളയിലെ സ്വകാര്യ വിമാനത്താവളം `ടേക്ക്‌ ഓഫിന്‌' തയ്യാറായിക്കഴിഞ്ഞു .200 കോടി രൂപയാണ് ഈ ഇനത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച കമ്മീഷന്‍.സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേരയാണ് ‘രക്ഷാധികാരി’.ആന്റോ ആന്റണി എം‌പിയും ശിവദാസന്‍ നായര്‍ എം‌എല്‍‌എയുമാണ് ഇടനിലക്കാര്‍ .അക്കാര്യങ്ങള്‍ നാളെ...

Friday, November 22, 2013

ഭാരതരത്‌നം: നാടിന്‌ വേണ്ടത്‌ ക്രിക്കറ്ററേയോ ശാസ്‌ത്രജ്ഞനേയോ?

കളിക്കളത്തിലെ മികവാണ്‌ സച്ചിനെ ഭാരതരത്‌ന പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയതെങ്കില്‍,സച്ചിന്‌ മുന്‍പ്‌ അത്‌ ലഭിക്കാനേറ്റവും അര്‍ഹതയുള്ള ധ്യാന്‍ ചന്ദിനെ തഴഞ്ഞ്‌ സച്ചിനെ തെരെഞ്ഞെടുത്തതാണ്‌ എതിര്‍പ്പുണ്ടാക്കുന്നത്‌.ഈ തെരഞ്ഞെടുപ്പില്‍ ശുഷ്‌കമായ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്‌.സച്ചിന്റെ പ്രശസ്‌തിയും സ്വീകാര്യതയും ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ്‌-നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റാനുള്ള കോണ്‍ഗ്രസിന്റെ നീചമായ നീക്കം.അതു കാണാതിരുന്നു കൂട.അതിനെ എതിര്‍ക്കാതിരുന്നു കൂട.ജനായത്ത നയങ്ങളിലൂടേയും ജനപക്ഷ നിലപാടുകളിലൂടേയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ജനഹൃദയങ്ങള്‍ കീഴടക്കേണ്ടത്‌.അല്ലാതെ ഒരു കളിക്കാരനോടുള്ള ആരാധന ഹൈജാക്ക്‌ ചെയ്‌തല്ല. മുംബൈയിലെ വാംഖ്‌ഡെ സ്റ്റേഡിയത്തെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികളെയും ആഹ്‌ളാദത്തില്‍ ഇളക്കിമറിച്ചാണ്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ തനിക്കു ലഭിച്ച ഭാരത രത്‌ന ബഹുമതി ആഘോഷിച്ചത്‌.സ്റ്റേഡിയത്തിലുണ്ടായിരുന്ന സച്ചിനെ പ്രധാനമന്ത്രി തന്നെ നേരിട്ടു വിളിച്ച്‌ ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. പിന്നാലെ അഭിനന്ദന പ്രവാഹവും. അതേ സമയം, സച്ചിനൊപ്പം ഭാരതരത്‌നപ്പട്ടം ലഭിച്ച ലോകോത്തര ശാസ്‌ത്രജ്ഞന്‍ ഡോ. സി.എന്‍.ആര്‍ റാവു വാര്‍ത്തപോലും അറിയാതെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ചെക്കിങ്‌ ക്യൂവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഭാര്യയോടൊപ്പം നില്‍ക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്റെ രത്‌നത്തിനു മുന്നില്‍ ശാസ്‌ത്രജ്ഞന്റെ തിളക്കം മങ്ങിപ്പോയി !
ആതിരേ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്‌ ഭാരതരത്‌നം നല്‍കിയ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താത്‌പര്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.നന്ന്‌,താരാരാധനയുടെ ഊതിവീര്‍പ്പിച്ച കുമിളപ്പുറത്തു നിന്നിറങ്ങി മണ്ണില്‍ കാലുകുത്തി നില്‍ക്കാനുള്ള ശ്രമങ്ങള്‍ ശ്ലാഘിക്കപ്പെടണം.ആ അര്‍ഥത്തില്‍ വിഷയം തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മുന്നിലും കോടതിയുടെ പറിശോധനയ്‌ക്കും കൊണ്ടുവന്നവരെ ഞാന്‍ നിറഹൃദയത്തോടെ അഭിനന്ദിക്കുന്നു. ക്രിക്കറ്റ്‌ ലോകത്ത്‌ കാല്‍നൂറ്റാണ്ടോളം ഇന്ത്യയുടെ യശസ്‌,മാന്യമായി ഉയര്‍ത്തിപ്പിടിച്ച സച്ചിന്‍ ഭാരതരതന പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടാകാം.പക്ഷേ, ആതിരേ, ആ പുരസ്‌കാരം നല്‍കാന്‍ തെരഞ്ഞെടുത്ത രീതിയും സന്ദര്‍ഭവും ഭാരതരത്‌നയുടെ തന്നെ മാറ്റുകുറച്ചു .ക്രിക്കറ്റിന്‌ മുന്‍പ്‌ ഭാരതത്തിന്റെ കളിവികാരം ചിറകടിച്ച്‌ പറന്നിരുന്നത്‌ ഹോക്കിക്ക്‌ ചുറ്റുമായിരുന്നു.ക്രിക്കറ്റല്ല, ഹോക്കിയാണ്‌ ഭാരതത്തിന്റെ ദേശിയ ഗെയിം.ജയിക്കുന്ന കളികള്‍ക്കും കളിക്കാര്‍ക്കും ചുറ്റുമാണ്‌ ആരാധകരുണ്ടാകുന്നത്‌, അവരുടെ പ്രാര്‍ത്ഥന നിറയുന്നത്‌.സച്ചിന്‍ പിറന്ന്‌ വീഴും മുന്‍പ്‌ കളിക്കളങ്ങളില്‍ ,ഒളിമ്പ്‌ക്‌സ്‌ വേദികളില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക പാറിച്ചത്‌ ഹോക്കിയും ഹോക്കി കളിക്കാരുമായിരുന്നു.ജയിക്കുന്ന കളിയും ഐതിഹാസികമാനമുള്ള ഒരു കളിക്കാരനും ചേരുമ്പോഴാണ്‌ ഒരു കായിക ഇനം ജനഹൃദയം കീഴടക്കുന്നത്‌. സച്ചിന്‌ മുന്‍പ്‌ ഭാരതത്തിന്റെ ഹൃദയം കീഴടക്കിയവരായിരുന്നു ഹോക്കി മാന്ത്രീകന്‍ ധ്യാന്‍ ചന്ദും പറക്കും സിങ്ങെന്ന വാഴ്‌ത്തുമൊഴി ലഭിച്ച മില്‍ഖാ സിംഗും.രാജ്യത്തിന്‌ വേണ്ടിയുള്ള അവരുടെ സമര്‍പ്പണത്തിന്‌ പക്ഷെ സമ്പത്തിന്റെ തിളക്കമോ,സച്ചിന്‌ ലഭിച്ചത്‌ പോലുള്ള മീഡിയ ഹൈപ്പോ ഉണ്ടായിരുന്നില്ല.ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായി തോല്‍ക്കുകയും ക്രിക്കറ്റില്‍ വിജയിക്കുകയും ചെയ്‌തപ്പോള്‍ മാധ്യമങ്ങളും ആരാധകരും ക്രിക്കറ്റിന്റെ പിറകേ കൂടുകയായിരുന്നു.അങ്ങനെയാണ്‌ ,ആതിരേ,ക്രിക്കറ്റ് ഇന്ത്യാക്കാരന്റെ മതവും സച്ചിന്‍ ദൈവവുമായത്‌. കളിക്കളത്തിലെ മികവാണ്‌ സച്ചിനെ ഭാരതരത്‌ന പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയതെങ്കില്‍,സച്ചിന്‌ മുന്‍പ്‌ അത്‌ ലഭിക്കാനേറ്റവും അര്‍ഹതയുള്ള ധ്യാന്‍ ചന്ദിനെ തഴഞ്ഞ്‌ സച്ചിനെ തെരെഞ്ഞെടുത്തതാണ്‌ എതിര്‍പ്പുണ്ടാക്കുന്നത്‌.ഈ തെരഞ്ഞെടുപ്പില്‍ ശുഷ്‌കമായ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്‌, ആതിരേ! .ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ്‌-നിയമസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്റെ പ്രശസ്‌തിയും സ്വീകാര്യതയും വോട്ടാക്കിമാറ്റാനുള്ള കോണ്‍ഗ്രസിന്റെ നീചമായ നീക്കം.അതു കാണാതിരുന്നു കൂട.അതിനെ എതിര്‍ക്കാതിരുന്നു കൂട.ജനായത്ത നയങ്ങളിലൂടേയും ജനപക്ഷ നിലപാടുകളിലൂടേയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ജനഹൃദയങ്ങള്‍ കീഴടക്കേണ്ടത്‌.അല്ലാതെ ഒരു കളിക്കാരനോടുള്ള ആരാധന ഹൈജാക്ക്‌ ചെയ്‌തല്ല. മുംബൈയിലെ വാംഖ്‌ഡെ സ്റ്റേഡിയത്തെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികളെയും ആഹ്‌ളാദത്തില്‍ ഇളക്കിമറിച്ചാണ്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ തനിക്കു ലഭിച്ച ഭാരത രത്‌ന ബഹുമതി ആഘോഷിച്ചത്‌. സ്റ്റേഡിയത്തിലുണ്ടായിരുന്ന സച്ചിനെ പ്രധാനമന്ത്രി തന്നെ നേരിട്ടു വിളിച്ച്‌ ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. പിന്നാലെ അഭിനന്ദന പ്രവാഹവും. അതേ സമയം, സച്ചിനൊപ്പം ഭാരതരത്‌നപ്പട്ടം ലഭിച്ച ലോകോത്തര ശാസ്‌ത്രജ്ഞന്‍ ഡോ. സി.എന്‍.ആര്‍ റാവു വാര്‍ത്തപോലും അറിയാതെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ചെക്കിങ്‌ ക്യൂവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഭാര്യയോടൊപ്പം നില്‍ക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്റെ രത്‌നത്തിനു മുന്നില്‍ ആതിരേ,ശാസ്ത്രജ്ഞന്റെ തിളക്കം മങ്ങിപ്പോയി ! പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ശാസ്‌ത്ര ഉപദേശ കൗണ്‍സിലിന്റെ അധ്യക്ഷനാണ്‌ ഡോ. റാവു. ക്യാബിനറ്റ്‌ റാങ്കുള്ള വ്യക്തി. ആഗോള പ്രശസ്‌തമായ നൂറ്‌ ഗവേഷണ നേട്ടങ്ങളുടെ ഉടമ. ബംഗളൂരുവിലെ ജവഹര്‍ലാല്‍ സെന്റര്‍ ഫൊര്‍ അഡ്വാന്‍സ്‌ഡ്‌ സയ്‌ന്റിഫിക്‌ റിസേര്‍ച്ചിന്റെ അധ്യക്ഷനെന്ന നിലയില്‍ തിരുവനന്തപുരത്ത്‌ സെന്ററിന്റെ സഹകരണത്തോടെ സിഎസ്‌ഐആര്‍ നടത്തിയ ഒരു സെമിനാറില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം എത്തിയത്‌.നാനോ പിഗ്മെന്റുകളുടെ സഹായത്തോടെ വെള്ളത്തില്‍ നിന്ന്‌ ഹൈഡ്രജനും ഓക്‌സിജനും വേര്‍തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. നാളെയുടെ ഇന്ധനം ഹൈഡ്രജനാണെന്ന്‌ തെളിയിക്കുകയായിരുന്നു ഡോ. റാവു. വെള്ളത്തില്‍ നിന്ന്‌ ഇതു വേര്‍തിരിച്ചെടുക്കാനാവും. വ്യാവസായികാടിസ്ഥാനത്തില്‍ ഇതു സാധിച്ചെടുത്താല്‍ പച്ചവെള്ളം ഇന്ധനമാക്കി നമ്മുടെ കാറുകളും ബൈക്കുകളും ഓടിക്കാമെന്ന്‌ അദ്ദേഹം വിശദീകരിച്ചു. ആ ദിവസം അകലെയല്ലെന്നും ഡോ. റാവു പറഞ്ഞു. പരിപാടി കഴിഞ്ഞ്‌ ഡോ. റാവു നേരേ വിമാനത്താവളത്തിലേക്കു പോയി. അവിടെ നിന്ന്‌ ബംഗളൂരുവിലേക്കു പോവുകയായിരുന്നു ഉദ്ദേശ്യം. ഉദ്ദേശിച്ചതിലും എണ്‍പതു മിനിറ്റ്‌ നേരത്തേ അദ്ദേഹം വിമാനത്താവളത്തിലെത്തിയെങ്കിലും വിഐപി പരിഗണനയൊന്നും ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട്‌ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. തിരുവനന്തപുരത്തെ നിത്യ സന്ദര്‍ശകനാണെങ്കിലും ഒരിക്കലും ഒരിടത്തും അധിക സൗകര്യങ്ങള്‍ ആവശ്യപ്പെടില്ലെന്നു മാത്രമല്ല, താന്‍ ആരാണെന്ന്‌ ആരോടും പറയാറുമില്ല. അന്നും അതാണു സംഭവിച്ചത്‌. ആതിഥേയര്‍ അദ്ദേഹത്തെ കാറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു മടങ്ങി. പതിവു പോലെ സാധാരണ യാത്രക്കാര്‍ക്കൊപ്പം ചെക്കിങ്ങിനു ക്യൂവില്‍ നില്‍ക്കുമ്പോഴാണ്‌ ചാനലുകള്‍ ഭാരത രത്‌ന അവാര്‍ഡ്‌ വാര്‍ത്ത പുറത്തു വിട്ടത്‌. വിമാനത്താവളത്തിലുണ്ടായിരുന്ന മിക്ക ടെലിവിഷന്‍ സെറ്റുകളിലും, ആതിരേ, ഈ സമയം എന്റര്‍ടെയ്‌ന്‍മെന്റ്‌ ചാനലുകളും പരസ്യങ്ങളുമായിരുന്നു!! അതേ സമയം, സിഎസ്‌ഐആറിലടക്കം ടെലിവിഷന്‍ മുഖേന വാര്‍ത്തയറിഞ്ഞു. അക്കാര്യം ഡോ. റാവുവിനെ അറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ അദ്ദേഹത്തിനു സ്വന്തമായി മൊബെയില്‍ ഫോണ്‍ ഇല്ലെന്ന കാര്യം അവര്‍ ഓര്‍ത്തത്‌. അപ്പോഴേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഒഫ്‌ സയന്‍സസിലെ ഫോക്കല്‍റ്റി ഡോ. ജോര്‍ജ്‌ തോമസ്‌ വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്ടാവും നിയുക്ത ഭാരതരത്‌നവുമായ ഡോ. റാവു വിമാനത്താവളത്തിലുണ്ടെന്നും ഭാരതരത്‌ന വാര്‍ത്ത അദ്ദേഹത്തെ ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ വിമാനത്താവളം അധികൃതര്‍ നെട്ടോട്ടമായി. ഒടുവില്‍ ഡോ. റാവുവിനെ പാസഞ്ചര്‍ ചെക്ക്‌ അപ്‌ ക്യൂവില്‍ കണ്ടെത്തിയ എയര്‍ പോര്‍ട്ട്‌ മാനേജര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ വിഐപി ലോഞ്ചിലേക്കു കൂട്ടിക്കൊണ്ടു പോയി. ഭാരതരത്‌ന പുരസ്‌കാരത്തെക്കുറിച്ച്‌ അറിയിച്ചെങ്കിലും, ആതിരേ, അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചതായി ഡോ. റാവുവിന്‍റെ ഭാവങ്ങളില്‍ തോന്നിയില്ലെന്ന്‌ അധികൃതര്‍ പറഞ്ഞു. വിഐപി ലോഞ്ചിലെത്തി, വാര്‍ത്ത നേരിട്ടു കാണിക്കാനായിരുന്നു വിമാനത്താവളം അധികൃതരുടെ പരിപാടി. പക്ഷേ, ലോഞ്ചിലെ ടിവി തകരാറിലായതിനാല്‍ അതിനു കഴിഞ്ഞില്ല. ഒരു ഇലക്ട്രീഷ്യനെ വിളിച്ചു ടിവി നന്നാക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പേ ചെക്ക്‌ ഇന്‍ ചെയ്യേണ്ടതിനാല്‍ വാര്‍ത്ത കാണാതെ അദ്ദേഹം ലോഞ്ച്‌ വിട്ടു. കൃത്യ സമയത്ത്‌ ബംഗളൂരുവിലേക്കു മടങ്ങിയ അദ്ദേഹത്തെ കാത്ത്‌ ബംഗളൂരു വിമാനത്താവളത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കാത്തു നില്‍പുണ്ടായിരുന്നു. ആരതി ഉഴിഞ്ഞും പൂച്ചെണ്ടു നല്‍കിയും അവര്‍ തങ്ങളുടെ സ്വന്തം രത്‌നത്തെ വരവേറ്റു. പുരസ്‌കാര ലബ്ധിയില്‍ സന്തോഷമുണ്ടെന്നും അസ്വാഭാവികമായി താന്‍ യാതൊന്നും ചെയ്‌തിട്ടില്ലെന്നുമായിരുന്നു ഡോ. റാവുവിന്റെ പ്രതികരണം. കളിക്കളത്തിലെ സച്ചിന്റെ എളിമയെക്കുറിച്ചും മാന്യതയേക്കുറിച്ചും വാനോളം വാഴ്‌ത്തിപ്പാടുന്ന മാധ്യമങ്ങളും,ആതിരേ, ഡോ.റാവുവിനെ തഴഞ്ഞു.ഇവിടെ ഒരു താരതമ്യത്തിന്‌ നാം മുതിരേണ്ടതുണ്ട്‌.വാര്‍ത്തകളിലെ സ്വീകാര്യതകള്‍ക്കപ്പുറം സച്ചിന്‍ എന്തു നേട്ടമാണ്‌ ഇന്ത്യയ്‌ക്കായി നല്‍കിയിട്ടുള്ളത്‌.ഉവ്വ്‌,സച്ചിന്റെ പ്രശസ്‌തി മുതലെടുത്ത്‌ ഉപഭോക്തൃ ഉത്‌പന്നങ്ങള്‍ ഓണംകേറാമൂലകളില്‍ പോലും വിറ്റഴിക്കപ്പെട്ടു.ഇതിലൂടെ സച്ചിനും കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളും കോടികളുടെ വരുമാനമുണ്ടാക്കി.അതിനാണോ ആതിരേ, ഈ പുരസ്ക്കാരം.ഒരു വര്‍ഷം മുന്‍പ് സച്ചിനെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്തത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയാണ്.രാജ്യസഭയില്‍ കാഴ്ചക്കാരനായിരിക്കാനല്ലാതെ ഗുണപരമായ ഇടപെടല്‍ സച്ചിനില്‍ നിന്നുണ്ടാകില്ലെന്ന് മാഡത്തിന് നന്നായറിയാമായിരുന്നു.2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്റെ ജനപ്രീതി വോട്ടാക്കി മാറ്റാനുള്ള ഗൂഢാലോചന അന്നേ ആരംഭിച്ചിരുന്നു.സച്ചിന്‍ റിട്ടയര്‍ ചെയ്യുന്ന ദിവസം ഭാരതരത്നം പ്രഖ്യാപിക്കുമെന്ന്, ആതിരേ, അന്നേ ധാരണയിലെത്തിയതായിരുന്നു.എം.ജി.ആറിനും ബോഫോഴ്സ് അഴിമതിക്കേസിലെ പ്രതി രാജീവ് ഗാന്ധിക്കും നല്‍കുകവഴി മാറ്റുകുറഞ്ഞ ഭാരതരത്നം പുരസ്ക്കാരപ്രഖ്യാപനം ഒരിക്കല്‍ കൂടി അപഹാസ്യമായി.എം.ജി.ആറിനും രാജീവിനും ഈ പുരസ്കാരം നല്‍കിയത് വന്‍ വിവാദമായിരുന്നു.അതേ തുടര്‍ന്ന് പുരസ്കാരത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ നിയമാവലി കുറേക്കൂടി കര്‍ക്കശമാക്കി,സുതാര്യത ഉറപ്പു വരുത്തിയിരുന്നു.അതു കൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷം ഈ പുരസ്കാരം നല്‍കാതിരുന്നത്. പക്ഷേ സച്ചിന് ഭാരതരത്നം നല്‍കാന്‍ വേണ്ടി 2011ല്‍ നിയമാവലി പരിഷ്ക്കരിച്ചു എന്നറിയുമ്പോഴാണ് ആതിരേ,ഈ പ്രഖ്യാപനത്തിന് പിന്നിലെ ഗര്‍ഹണീയമായ രാഷ്ട്രീയ താത്പര്യങ്ങള്‍ വ്യക്തമാകുന്നത് സാധാരണക്കാരന്റെ നിത്യജീവിതവുമായി നേരിട്ട്‌ ബന്ധപ്പെടുന്ന ശാസ്‌ത്രനേട്ടങ്ങള്‍ക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞ്‌ വച്ച,സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത റാവുവിനെപ്പോലെയുള്ള ശാസ്‌ത്രജ്ഞരെയാണോ അതോ കോടിക്കണക്കിന്‌ തൊഴില്‍ മണിക്കൂറുകള്‍ നഷ്ടമാക്കുന്ന ഒരു ക്രിക്കറ്ററേയാണോ നമുക്ക്‌ വേണ്ടത്‌? നൂറ്‌ സഞ്ചുറികളുടെ പേരില്‍ സച്ചിനെ ദൈവമായി കൊണ്ടാടുമ്പോള്‍ അറിയണം ചെറുതും വലുതുമായി അര ലക്ഷത്തില്‍പ്പരം പുരസ്‌കാരങ്ങളാണ്‌ ഇതിനകം ഡോ. റാവുവിനെ തേടിയെത്തിയിട്ടുള്ളത്‌. ഇവിടെയാണ്‌ ഒരു ആത്മപ്രിശോധനയ്‌ക്ക്‌ നാം തയ്യാറാകേണ്ടത്‌.രാജ്യത്തിന്‌ വേണ്ടത്‌, ആതിരേ,ഒരു ക്രിക്കറ്ററാണോ അതോ ശാസ്‌ത്രജ്ഞനോ..?!

Tuesday, November 19, 2013

കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ട്‌: സഭയും സിപിഎമ്മും തീക്കൊള്ളികൊണ്ട്‌ തലചൊറിയുന്നു

ഇവിടെ കാള്‍ മാര്‍ക്‌സിന്റെ ഒരു നിരീക്ഷണം വളരെ പ്രസക്തമാകുന്നുണ്ട്‌. ``പത്തുകല്‍പ്പനകളെ നിങ്ങള്‍ ചോദ്യം ചെയ്‌താല്‍ സഭ നിശബ്ദത പാലിക്കും.എന്നാല്‍ സഭയുടെ സ്വത്തിന്റെ പത്തിലൊന്നിനെക്കുറിച്ച്‌ സംശയമുന്നയിച്ചാല്‍, ആ നിമിഷം സഭ പ്രക്ഷോഭകാരികളാകും ''അതല്ലേ ഇപ്പോള്‍ നടക്കുന്നത്‌?കുടിയേറ്റ മേഖലകളിലും മലയോരമേഖലകളിലും കത്തോലിക്കാ സഭ സ്വന്തമാക്കിയിട്ടുള്ള ഭൂസ്വത്തിന്റെ മറവില്‍ നടക്കുന്ന പ്രകൃതിചൂഷണത്തിന്‌ വിലങ്ങ്‌ വീഴുമെന്ന്‌ വ്യക്തമായപ്പോഴാണ്‌ കുടിയേറ്റ കര്‍ഷകപ്രേമവുമായി സഭ പ്രക്ഷോഭത്തിനിറങ്ങിയത് .വയനാട്ടിലെ വനംവകുപ്പ്‌ ഒഫീസിന്‌ തീയിട്ടപ്പോള്‍ ലീഗ്‌ എംഎല്‍എ മായിന്‍കുട്ടിക്കൊപ്പം താമരശേരി രൂപതയുടെ റെക്ടര്‍ സംഭവസ്ഥലത്ത്‌ സാക്ഷിയായുണ്ടായത്‌ യാദൃച്ഛികമാണോ?ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയില്‍ അഡ്വാനിയും ബിജെപിയും വഹിച്ച പങ്കിന്‌ സമാനമാണ്‌ ഇപ്പോള്‍ കുടിയേറ്റ മേഖലയിലെ നശീകരണ പ്രക്ഷോഭങ്ങളില്‍ രൂപതാദ്ധ്യക്ഷന്മാര്‍ക്കും കത്തോലിക്ക സഭയ്‌ക്കുമുള്ള സ്ഥാനം.ഇവിടെ മറ്റൊരു വഞ്ചനകൂടി കൂടി ശ്രദ്ധിക്കണം.കേരളത്തിലെ കായലോര മേഖലയില്‍ കരിമണല്‍ മാഫിയ നടത്തുന്ന ചൂഷണത്തിനെതിരെ സഭ പുലര്‍ത്തുന്ന മൗനമാണത്‌.
ആതിരേ, കസ്‌തുരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ വായിച്ചിട്ടാണോ സിപിഎം സംസ്ഥാന ഹര്‍ത്താല്‍ നടത്തിയതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കത്തോലിക്ക സഭയുടെ ഇടുക്കി,തൃശൂര്‍ ,താമരശേരി രൂപതാദ്ധ്യക്ഷന്മാര്‍ക്കും ബാദ്ധ്യതയുണ്ട്‌. ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും സിപിഎമ്മിനോട്‌ വിശദീകരണം ചോദിക്കുന്നത്‌ പോലെ മലയോരമേഖലയിലെ പ്രതിഷേധം മൂലമുള്ള നഷ്ടങ്ങള്‍ക്ക്‌ കത്തോലിക്കാ സഭാനേതൃത്വത്തിനോടും കണക്ക്‌ ചോദിക്കണം. കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ കേരളത്തില്‍ ജനകീയാഭിപ്രായം രൂപീകരിക്കുന്നത്‌ ആരൊക്കെയാണെന്ന്‌ ചോദിക്കാതിരിക്കാനാവില്ല. ഖനി -റിസോര്‍ട്ട്‌-റിയല്‍ എസ്റ്റേറ്റ്‌-മണല്‍-കഞ്ചാവ്‌ മാഫിയകള്‍ എങ്ങനെയാണ്‌ പൊതുചിന്ത രൂപീകരിക്കുന്നതില്‍ ഇടം നേടിയതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം കസ്‌തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിലൂടെ നിയന്ത്രണം കൊണ്ടുവരുന്നത്‌ മേല്‍ സൂചിപ്പിച്ച മാഫിയകളുടെ പ്രകൃതി ചൂഷണത്തെയാണ്‌.സാധാരണ കൃഷിക്കാരേയും അവരുടെ അതിജീവനത്തേയും ഒരിക്കലും ഒരു തരത്തിലും പ്രതികൂലമായി ബാധിക്കുന്ന ഒരു ശിപാര്‍ശയും ഈ റിപ്പോര്‍ട്ടിലില്ല.പശ്ചിമഘട്ടത്തിന്റെ സംരക്ഷണമെന്നത്‌ ആത്മാര്‍ത്ഥമായ ചിന്തയാണെങ്കില്‍, ആതിരേ, നടപ്പില്‍ വരുത്തേണ്ടത്‌ ഗാഡ്‌ഗില്‍ സമിതി റിപ്പോര്‍ട്ടാണ്‌.പരിസ്ഥിതിലോല പ്രദേശങ്ങളുടെ അടയാളപ്പെടുത്തല്‍ മുതല്‍ സംരക്ഷണം വരെയുള്ള കാര്യങ്ങളില്‍ ഗ്രാമസഭകളിലെ ചര്‍ച്ചയ്‌ക്ക്‌ ശേഷമേ തീരുമാനം പാടുള്ളൂ എന്ന്‌ ഗാഡ്‌ഗില്‍ സമിതി റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌.വായിച്ചു പോലും നോക്കാതെയാണ്‌ രാഷ്ട്രീയ പാര്‍ട്ടികളും കത്തോലിക്കാ സഭാദ്ധ്യക്ഷന്മാരും ആ റിപ്പോര്‍ട്ട്‌ തിരസ്‌കരിച്ചത്‌.അതു കൊണ്ടാണ്‌ അത്രയൊന്നും ജനാധിപത്യസ്വഭാവമില്ലാത്ത കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. അറിഞ്ഞിരിക്കേണ്ട പ്രധാന വസ്‌തുത കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയതല്ല ഈ തീരുമാനം എന്നതാണ്‌.1986 ലെ കേന്ദ്ര വനസംരക്ഷണ നിയമം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന നിര്‍ദേശങ്ങള്‍,ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നപ്പോള്‍ പലവട്ടം സുപ്രീം കോടതിയും ഇടപെട്ടു.അതിനും മറുപടി കിട്ടാതെ വന്നപ്പോഴാണ്‌ സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശപ്രകാരം കസ്‌തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌.അതായത് മാറിമാറിവന്ന സര്‍ക്കാരുകള്‍ വോട്ടുബാങ്ക്‌ എന്ന ഗര്‍ഹണീയതയെ സംരക്ഷിക്കാന്‍ നടത്തിയ ജനാധിപത്യവിരുദ്ധമായ ഗൂഢാലോചനയാണ്‌ , ആതിരേ, മലയോരമേഖലയിലെ ആശങ്കകള്‍ക്ക്‌ അടിസ്ഥാനം.ആ ഭീതിയെ ആളിക്കത്തിക്കാന്‍ ഖനി -റിസോര്‍ട്ട്‌-റിയല്‍ എസ്റ്റേറ്റ്‌-മണല്‍-കഞ്ചാവ്‌ മാഫിയകള്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ക്ക്‌ കത്തോലിക്കാ സഭയുടെ വിവേകശാലികളെന്ന്‌ കരുതപ്പെടുന്ന രൂപതാദ്ധ്യക്ഷന്മാരും പുരോഹിതരും ചൂട്ടുപിടിച്ചതാണ്‌ മലയോരമേഖലയെ ആളിക്കത്തിക്കുന്നത്‌.അല്ലെങ്കില്‍ വയനാട്ടില്‍ വനം വകുപ്പിന്റെ ഓഫീസ്‌ കത്തിക്കില്ലായിരുന്നു, നിര്‍ണായക രേഖകള്‍ തീയിട്ട്‌ നശിപ്പിക്കില്ലായിരുന്നു.വനം കൊള്ളക്കാര്‍ക്കെതിരായ തെളിവുകളാണ്‌ ചാരമായത്‌.സിപിഎം പ്രഖ്യാപിച്ച വയനാട്ടിലെ പ്രതിഷേധസമരം ഈ മാഫിയാവിളയാട്ടത്തിന്‌ മറ്റൊരു മറയൊരുക്കുകയും ചെയ്‌തു. ആതിരേ, ഇവിടെ കാള്‍ മാര്‍ക്‌സിന്റെ ഒരു നിരീക്ഷണം വളരെ പ്രസക്തമാകുന്നുണ്ട്‌. ``പത്തുകല്‍പ്പനകളെ നിങ്ങള്‍ ചോദ്യം ചെയ്‌താല്‍ സഭ നിശബ്ദത പാലിക്കും.എന്നാല്‍ സഭയുടെ സ്വത്തിന്റെ പത്തിലൊന്നിനെക്കുറിച്ച്‌ സംശയമുന്നയിച്ചാല്‍, ആ നിമിഷം സഭ പ്രക്ഷോഭകാരികളാകും ''അതല്ലേ ഇപ്പോള്‍ നടക്കുന്നത്‌?കുടിയേറ്റ മേഖലകളിലും മലയോരമേഖലകളിലും കത്തോലിക്കാ സഭ സ്വന്തമാക്കിയിട്ടുള്ള ഭൂസ്വത്തിന്റെ മറവില്‍ നടക്കുന്ന പ്രകൃതിചൂഷണത്തിന്‌ വിലങ്ങ്‌ വീഴുമെന്ന്‌ വ്യക്തമായപ്പോഴാണ്‌ കുടിയേറ്റ കര്‍ഷകപ്രേമവുമായി സഭ പ്രക്ഷോഭത്തിനിറങ്ങിയത്.വയനാട്ടിലെ വനംവകുപ്പ്‌ ഒഫീസിന്‌ തീയിട്ടപ്പോള്‍ ലീഗ്‌ എംഎല്‍എ മായിന്‍കുട്ടിക്കൊപ്പം താമരശേരി രൂപതയുടെ റെക്ടര്‍ സംഭവസ്ഥലത്ത്‌ സാക്ഷിയായുണ്ടായത്‌ യാദൃച്ഛികമാണോ?ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയില്‍ അഡ്വാനിയും ബിജെപിയും വഹിച്ച പങ്കിന്‌ സമാനമാണ്‌ ഇപ്പോള്‍ കുടിയേറ്റ മേഖലയിലെ നശീകരണ പ്രക്ഷോഭങ്ങളില്‍ രൂപതാദ്ധ്യക്ഷന്മാര്‍ക്കും കത്തോലിക്ക സഭയ്‌ക്കുമുള്ള സ്ഥാനം.ഇവിടെ മറ്റൊരു വഞ്ചനകൂടി കൂടി ശ്രദ്ധിക്കണം.കേരളത്തിലെ കായലോര മേഖലയില്‍ കരിമണല്‍ മാഫിയ നടത്തുന്ന ചൂഷണത്തിനെതിരെ സഭ പുലര്‍ത്തുന്ന മൗനമാണത്‌. പ്രകൃതിസംരക്ഷണത്തെ സംബന്ധിച്ച്‌ 1875ല്‍ ഫ്രെഡറിക്‌ എംഗല്‍സ്‌ എഴുതിയ `പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന്‌ ഒരു മുഖവുര' എന്ന ലേഖനത്തില്‍ മനുഷ്യനാണ്‌ പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക്‌ വഹിക്കുന്നത്‌ എന്ന്‌ ചൂണ്ടിക്കാട്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മഫിയകളെ അമര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്നേ, ആ മനുഷ്യസ്‌നേഹി മുന്നറിയിപ്പ്‌ നല്‍കിയതാണ്‌ .കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ട്‌ വായിച്ചിട്ടില്ലാത്ത സഖാക്കള്‍ ഫെഡറിക്ക്‌ എംഗല്‍സിന്റെ ഈ ലേഖനം വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കേരളം മുഴുവന്‍ മുഴങ്ങുന്ന കൂട്ടച്ചിരിയാകും, ആതിരേ, എ.കെ.ജി സെന്ററില്‍ നിന്ന്‌ ഉയരുക.സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ്‌ അബുബക്കറും കെ.ടി ഫയാസുമൊക്കെയാണ്‌ ഇന്നത്തെ സഖാക്കളുടെ മാനിഫെസ്റ്റോ തയ്യാറാക്കുന്നത്‌. നീചമായൊരു രാഷ്ട്രീയ ലക്ഷ്യവും ഈ സമരത്തില്‍ സിപിഎമ്മിനുണ്ട്‌,ആതിരേ! .ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങളെല്ലാം പച്ചതൊടാതെ അവസാനിച്ചതിന്റെ ഇച്ഛാഭംഗവും വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലെ സീറ്റുസാദ്ധ്യതയുമാണ്‌ കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പുതിയ `ജനകീയസമര'വുമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്‌.കത്തോലിക്കാ സഭയും കെ.എം.മാണിയും തുറന്നിടുന്ന സാദ്ധ്യത പരമാവധി മുതലെടുക്കുക എന്ന ശുഷ്‌കവും അശ്ലീലവുമായ താത്‌പര്യമാണ്‌ ഇതിന്‌ പിന്നില്‍.അമരാവതി കുടിയിറക്ക്‌ കാലത്ത്‌ കോരിച്ചൊരിയുന്ന മഴയത്ത്‌ കുടിയേറ്റ കര്‍ഷകര്‍ക്ക്‌ വേണ്ടി നിരാഹാരം കിടന്ന എ.കെ.ഗോപാലനെവിടെ?എ.കെ.ജി.സെന്ററിലിരുന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരെവിടെ? കുടിയേറ്റ കര്‍ഷകരുടെ പേരില്‍ കത്തോലിക്ക സഭയും സിപിഎമ്മും കൈകോര്‍ത്തുകൊണ്ടാണ്‌ ഖനി -റിസോര്‍ട്ട്‌-റിയല്‍ എസ്റ്റേറ്റ്‌-മണല്‍-കഞ്ചാവ്‌ മാഫിയകളെ സംരക്ഷിക്കുന്നത്‌.അതിനുള്ള ന്യായീകരണമാണ്‌, ആതിരേ, ഇരു കൂട്ടരും പ്രകടിപ്പിക്കുന്ന കസ്‌തുരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനോടുള്ള കപടമായ എതിര്‍പ്പ്‌.തീക്കൊള്ളി കൊണ്ടുള്ള തലചൊറിച്ചിലാണിത്‌.മറ്റൊരു ഉത്തരാഖണ്ഡ്‌ സൃഷ്ടിക്കലുമാണ്‌.

Saturday, November 16, 2013

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജന്മദിനം ഇന്ത്യന്‍ ക്രിക്കറ്റ്‌ ദിനമായി പ്രഖ്യാപിക്കണം

മില്‍ഖാ സിംഗിനും ധ്യാന്‍ ചന്ദിനും ശേഷം കായികലോകത്തിന്‌ ഇന്ത്യ സംഭാവന ചെയ്‌ത മൂന്നാമത്തെ ഇതിഹാസ പുരുഷനാണ്‌ സച്ചിന്‍.സച്ചിന്റെ റെക്കോര്‍ഡുകള്‍ തിരുത്തുന്ന ഒരു ബാറ്റ്‌സ്‌മാന്‍ ഉയര്‍ന്നു വന്നേക്കാം.പക്ഷെ സച്ചിനെ പോലെ ഒരു സമ്പൂര്‍ണ സമര്‍പ്പണം അത്‌ 21-ാം നൂറ്റാണ്ടില്‍ ഇനിയുണ്ടാകില്ല.അതുകൊണ്ടാണ്‌ സച്ചിനാണ്‌ ക്രിക്കറ്റ്‌ എന്ന്‌ ലോകമെമ്പാടുമുള്ള കളിപ്രേമികളും കളിയെഴുത്തുകാരും ഒരു പോലെ വാഴ്‌ത്തുന്നത്‌.ഇത്രയധികം ചമത്‌ക്കാരങ്ങളും വാഴ്‌ത്തു മൊഴികളും മറ്റൊരു കായികതാരത്തിന്‌ ലോക മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടോ?അതു കൊണ്ടാണ്‌ കളിക്കളത്തില്‍ നിന്ന്‌ സച്ചിന്‍ വിരമിക്കുമ്പോഴും കളിപ്രേമികളുടെ മനസില്‍ സച്ചിന്‍ നോട്ടൗട്ടായി തുടരുന്നത്‌.`` സച്ചിന്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കുമ്പോള്‍ എപ്പോഴും നോട്ടൗട്ട്‌ ``എന്ന ബൂസ്റ്റിന്റെ പരസ്യവാക്യം സാര്‍ത്ഥകമാകുന്നതും അതു കൊണ്ടാണ്‌.
ആതിരേ, ആരാധക കോടികളുടെ പ്രതീക്ഷ പൂര്‍ണമായി നിറവേറ്റാനായില്ലെങ്കിലും വിടപറയല്‍ മത്സരത്തിലെ ഒടുവിലത്തെ ബാറ്റിംഗിനും ക്‍ളാസ് ടച്ച്‌ നല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട്‌ വിടപറഞ്ഞു.കാല്‍ നൂറ്റാണ്ട്‌ ദീര്‍ഘിച്ച ഇന്നിംഗ്‌സിന് രാജകീയമായ ഭരതവാക്യം ! ഇതിഹാസ പുരുഷന്മാര്‍ നൂറ്റാണ്ടുകള്‍ക്കിടയിലെ ജന്മം കൊള്ളൂ.ഇന്ത്യന്‍ കായിക ലോകം കണ്ട സമ്പൂര്‍ണമായ ഇതിഹാസ സന്നിദ്ധ്യമായിരുന്നു സചിന്‍.സചിന്‍ ആദ്യമായി പാഡ്‌ അണിഞ്ഞതിനും ഒടുവില്‍ പാഡ്‌ അഴിച്ചതിനുമിടയില്‍ ലോകം എത്രയെത്ര മാറ്റങ്ങളിലൂടെയാണ്‌ കടന്ന്‌ പോയത്‌!സോവ്യറ്റ്‌ യൂണിയന്റെ തകര്‍ച്ച,ബെര്‍ലിന്‍ മതിലിന്റെ `ഉച്ചാടനം'1997 ലെ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യം,2008ലെ ആഗോളസാമ്പത്തിക മാന്ദ്യം,ടിയാനന്‍മെന്‍സ്‌ക്വയര്‍ കൂട്ടക്കുരുതി,വര്‍ണവിവേചനത്തിന്റെ അന്ത്യം,അഫ്‌ഗാന്‍-ഇറാക്ക്‌ യുദ്ധങ്ങള്‍,വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം,വേള്‍ഡ്‌ വൈഡ്‌ വെബിന്റെ കണ്ടുപിടുത്തം,മൊബെയില്‍ ഫോണുകളുടെ പ്രചാരം,ജാപ്പനീസ്‌ സുനാമി,എയിഡ്‌സ്‌,ക്ലോണിംഗിലൂടെ ഡോളിയെന്ന ആട്ടിന്‍കുട്ടിയുടെ ജനനം,അറബ്‌ വസന്തം,ഹ്യൂമന്‍ ജീനോം പ്രോജക്ട്‌,ആഗോള തപനം,നഗരവത്‌ക്കരണം,പക്ഷിപ്പനിയുടെയും സാര്‍സ്‌-എച്‌ വണ്‍ എന്‍ വണ്‍ വൈറസുകളുടെ വ്യാപനം, ഉപഭോക്തൃവസ്‌തുക്കളുടെ അമിതമായ വിലക്കയറ്റം തുടങ്ങി ലോകത്തിന്റെ ഗതിയാകെ മാറ്റിമറിച്ച ഒരുപാട് പരിണതികള്‍ .ഇവയ്‌ക്കിടയില്‍, ആതിരേ, മാറ്റമില്ലാതെ നിന്നത്‌ ഒന്നുമാത്രം;ഒരാള്‍ മാത്രം- സച്ചിനും സച്ചിന്റെ ക്രിക്കറ്റ്‌ മികവും!മാറ്റമില്ലാതെ തുടരുന്നത് മാറ്റം മാത്രം എന്ന കാള്‍ മാര്‍ക്സിന്റെ സാര്‍വലൌകീക നിരീക്ഷണത്തിന് ഒരു ഇന്ത്യന്‍ തിരുത്ത് !! പരിക്കുകളും മോശം ഫോമുമെല്ലാം സച്ചിനേയും അലട്ടിയിരുന്നു.പക്ഷെ അത്മവിശ്വാസത്തിലൂന്നിയ കഠിനപരിശ്രമത്തിലൂടെയുള്ള സച്ചിന്റെ തിരിച്ചു വരവ്‌, കളിക്കളത്തിലെ എളിമയും മാന്യത,ക്രിക്കറ്റിനോടുള്ള സമര്‍പ്പണം,പ്രശസ്‌തിയില്‍ കണ്ണുമഞ്ഞളിക്കാത്ത മാനസീകാവസ്ഥ,സഹകളിക്കാരോടും പുതുമുഖ താരങ്ങളോടുമുള്ള സഹകരണം-ലോകത്ത്‌ മറ്റൊരു കായികവ്യക്തിത്വത്തിനും അവകാശപ്പെടാനാവാത്ത മാന്യതയുടെ സമാനതയില്ലാത്ത മിന്നലാട്ടങ്ങള്‍ . മില്‍ഖാ സിംഗിനും ധ്യാന്‍ ചന്ദിനും ശേഷം ,ആതിരേ, കായികലോകത്തിന്‌ ഇന്ത്യ സംഭാവന ചെയ്‌ത മൂന്നാമത്തെ ഇതിഹാസ പുരുഷനാണ്‌ സച്ചിന്‍ .സച്ചിന്റെ റെക്കോര്‍ഡുകള്‍ തിരുത്തുന്ന ഒരു ബാറ്റ്‌സ്‌മാന്‍ ഉയര്‍ന്നു വന്നേക്കാം.എന്നല്ല തീര്‍ച്ചയായും ഉദയം ചെയ്യും. പക്ഷെ സച്ചിനെ പോലെ ഒരു സമ്പൂര്‍ണ സമര്‍പ്പണം അത്‌ 21-ാം നൂറ്റാണ്ടില്‍ ഇനിയുണ്ടാകില്ല.അതുകൊണ്ടാണ്‌ “ സച്ചിനാണ്‌ ക്രിക്കറ്റ്‌ “ എന്ന്‌ ലോകമെമ്പാടുമുള്ള കളിപ്രേമികളും കളിയെഴുത്തുകാരും ഒരു പോലെ വാഴ്‌ത്തുന്നത്‌.ഇത്രയധികം ചമത്‌ക്കാരങ്ങളും വാഴ്‌ത്തു മൊഴികളും മറ്റൊരു കായികതാരത്തിന്‌ ലോക മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടോ?അതു കൊണ്ടാണ്‌ കളിക്കളത്തില്‍ നിന്ന്‌ സച്ചിന്‍ വിരമിക്കുമ്പോഴും, ആതിരേ, കളിപ്രേമികളുടെ മനസില്‍ സച്ചിന്‍ നോട്ടൗട്ടായി തുടരുന്നത്‌.`` സച്ചിന്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കുമ്പോള്‍ എപ്പോഴും നോട്ടൗട്ട്‌ ``എന്ന ബൂസ്റ്റിന്റെ പരസ്യവാക്യം സാര്‍ത്ഥകമാകുന്നതും അതു കൊണ്ടാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിന്‌ പുതു ജീവന്‍ നല്‍കിയ,ക്രിക്കറ്റ്‌ കളിക്ക്‌ വാസന്ത ചാരുത പകര്‍ന്ന ആ ലിറ്റില്‍ മാസ്റ്റര്‍,മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രാജ്യത്തിന്റെ സര്‍വകാല ബഹുമതി അര്‍ഹിക്കുന്നു. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഭാരത‌രത്നം’നല്‍കി ഇന്ത്യാ ഗവണ്മെന്റ് സച്ചിനെ ആദരിച്ചത് നന്ന്.എന്നാല്‍ അതു മതിയോ ആതിരേ? അതു കൊണ്ട്‌ സച്ചിന്റെ ജന്മദിനമായ ഏപ്രില്‍ 24 ഇന്ത്യന്‍ ക്രിക്കറ്റ്‌ ദിനമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്ന് നമുക്ക് കൂട്ടായി ആവശ്യപ്പെടാം. സച്ചിനെ സ്‌പോര്‍സ്‌ മന്ത്രിയാക്കി രാജ്യത്തെ സ്‌പോര്‍ട്‌സിന്‌ പുതിയ മുഖം നല്‍കണമെന്ന മില്‍ഖാ സിംഗിന്റെ നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം.?ധാര്‍മികതയില്‍ അടിയുറച്ച സച്ചിന്റെ സൂപ്പര്‍സ്റ്റാര്‍ പദവിയും ചോദ്യം ചെയ്യാനാകാത്ത സത്യസന്ധതയും തന്നെയാണ്‌ അതിനുള്ള യോഗ്യത.അതു കൊണ്ട്‌ സച്ചിനെ ക്യാബിനറ്റ്‌ റാങ്കുള്ള സ്‌പോര്‍ട്‌സ്‌ മന്ത്രിയാക്കുമ്പോള്‍ ,ആതിരേ, യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കപ്പെടുക കേന്ദ്രസര്‍ക്കാരായിരിക്കുനെന്ന് കാര്യത്തില്‍ ആര്‍ക്കാണ്‌ സന്ദേഹം? സച്ചിനെ സ്‌പോര്‍ട്‌സ്‌ മന്ത്രിയാക്കുന്നതിലൂടെ സ്‌പോര്‍ട്‌സ്‌ മന്ത്രാലയത്തിന്റെ അന്തസും വര്‍ധിക്കും. മാത്രമല്ല സ്‌പോര്‍ട്‌സിലെ രാഷ്ട്രീയ രക്ഷാകതര്‍തൃത്വത്തിന്റെ ദുഷ്ടത തകര്‍ക്കപ്പെടുകയും ചെയ്യും.ഇന്ത്യയിലെ സ്‌പോര്‍ട്‌സ്‌ സംഘടനകളും ഫെഡറേഷനുകളും,ആതിരേ, ഗര്‍ഹണീയമായ തലത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ രാജ്യാന്തര ഒളിമ്പിക്‌ കമ്മറ്റി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. മറ്റു പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലാത്തതിനാല്‍ ഇന്ത്യന്‍ സ്‌പോട്‌സിനെ തകര്‍ക്കുന്നതല്ല ,മറിച്ച് പുതിയൊരു തുടക്കമാകും സച്ചിന്റെ വാക്കുകളും ആശയങ്ങളും ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്‌ നല്‍കുക. രാജ്യത്തെ രാഷ്ട്രീയവും സ്‌പോര്‍ട്‌സും തമ്മിലുള്ള സമവാക്യംപോലും മൗലികമായി മാറ്റിമറിക്കാന്‍ സ്‌പോട്‌സ്‌ മന്ത്രിയായാല്‍ സച്ചിന്‌ കഴിയും.ഇപ്പോള്‍ സ്‌പോട്‌സ്‌ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള മറ്റൊരു ഉപാധിമാത്രമാണ്‌. സച്ചിനേയും ഷാരുഖ് ഖാനേയും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത് അതു കൊണ്ടാണല്ലോ! മുന്‍ സ്‌പോര്‍ട്‌സ്‌ താരങ്ങളെ പ്രയോജനപ്പെടുത്തി രാജ്യത്തെ സ്‌പോര്‍ട്‌സിനെ മെച്ചപ്പെടുത്താനുള്ള അവസരമാണിത്‌. ഈ മാറ്റത്തിന്‌ നേതൃത്വം നല്‍കാന്‍ സച്ചിന്റെ കഴിവുകള്‍ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ വിവേകശാലികള്‍ക്ക്‌ അഭിപ്രായഭിന്നതയില്ല. കളിക്കളമൊഴിയുന്ന സച്ചിനെന്ന ഇതിഹാസത്തിനൊപ്പം ,ആതിരേ, നമുക്കും നല്ലതാശിക്കാം;നന്മകള്‍ നേരാം. നമുക്കും പറയാം- നന്ദി സച്ചിന്‍,നന്ദി

Tuesday, November 12, 2013

ചാള്‍സും കാമിലയും: ആനപ്പിണ്ഡങ്ങളെ എന്തിന്‌ മാനിക്കണം?

ബ്രിട്ടന്റെ രാഷ്ട്രീയാടിമത്വത്തില്‍ നിന്ന്‌ ഇന്ത്യയെ മോചിപ്പിക്കാന്‍ ജീവന്‍ ബലി നല്‍കിയ പതിനായിരക്കണക്കിന്‌ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വത്വബോധത്തെ അടിയറവ്‌ വച്ചു കൊണ്ടാണ്‌ സംസ്ഥാനസര്‍ക്കാര്‍ ചാള്‍സിന്റേയും ഭാര്യയുടേയും വിനോദയാത്രയ്‌ക്ക്‌ വേണ്ടി സ്വതന്ത്ര ഇന്ത്യയിലെ അഭിമാനികളായ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിലെടുത്ത്‌ ജീവിക്കാനുള്ള അവകാശവും ലംഘിച്ച്‌ സുരക്ഷയൊരുക്കുന്നത്‌.ബ്രിട്ടിഷ്‌ ഭരണവുമായി സാങ്കേതികമായ ബന്ധം മാത്രമുള്ള ചാള്‍സിനേയും ഭാര്യ കാമിലയേയും കെട്ടി എഴുന്നെള്ളിക്കാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന ജനാധിപത്യ ഭരണകൂടം നടത്തുന്ന ദാസ്യവൃത്തി കാണുമ്പോള്‍ കാറിത്തുപ്പാന്‍ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കാത്ത നട്ടെല്ലുള്ള ഇന്ത്യാക്കരനാണ്‌.അല്ലെങ്കില്‍ ഇന്ത്യയെ ഒന്നര നൂറ്റാണ്ടോളം കൊള്ളയടിച്ച ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ പാസസേവകനാണ്‌.കേരളത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിക്കോ, പ്രസിഡന്റിനോ ലഭിക്കാറില്ലാത്ത സുരക്ഷ ചാള്‍സിനും കാമിലയ്ക്കുമൊരുക്കാന്‍ പകലന്തിയോളം അദ്ധ്വാനിക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കളുടെ മാനസീകാവസ്ഥ എത്ര ഹീനവും നീചവുമാണ്‌.ഇത്തരം മൗലീകാവകാശ ധ്വംസനങ്ങള്‍ക്ക്‌ സമ്മതിദാനം കൊണ്ടു മാത്രമായിരിക്കില്ല വരുംകാല പൗരസഞ്ചയം മറുപടി പറയുക എന്ന്‌ ഓര്‍ത്തിരിക്കുന്നത്‌ നന്ന്‌
ആതിരേ,പറയൂ ആരാണീ ചാള്‍സും കാമിലയും? മേനി പറയാന്‍ ഒത്തിരി നേട്ടങ്ങളുണ്ടാകാം,ബ്രിട്ടന്റെ കിരീടാവകാശിയെന്ന് വെറുതേ മോഹിക്കുന്ന ചാള്‍സ്‌ ഫിലിപ്പ്‌ ആര്‍തര്‍ ജോര്‍ജിന്‍.ജീവകാരുണ്യപ്രവര്‍ത്തകന്‍ ,ജൈവകൃഷിയുടെ വക്താവ്‌,നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ ,പൗരാണിക നിര്‍മിതികളുടെ സംരക്ഷകന്‍ ,സമാന്തര വൈദ്യശാസ്‌ത്രത്തിന്റെ വക്താവ്‌,ഗ്രന്ഥകാരന്‍ ...എലിസബത്ത്‌ രാജ്ഞിയുടെ കൊച്ചുമകന്റെ യോഗ്യതകളുടെ പട്ടിക വേണമെങ്കില്‍ ഇനിയും നീട്ടാം ഇതൊക്കെയാണെങ്കിലും, ആതിരേ, ബ്രിട്ടിഷ്‌ ഭരണത്തില്‍ നേരിട്ട്‌ സ്വാധീനമില്ലാത്ത ഒരു കാഴ്‌ചക്കാരന്‍ മാത്രമാണ്‌ ചാള്‍സ്‌.1952 മുതല്‍ കിരീടാവകാശിയാണെങ്കിലും തന്നെക്കാള്‍ പ്രായമുള്ള കാമുകി കാമില പാര്‍ക്കര്‍ ബൗള്‍സിനു വേണ്ടി ഭാര്യ ഡായാന സ്‌പെന്‍സറെ വിവാഹമോചനത്തിലൂടെ ഒഴിവാക്കി(ദാരുണമായി കൊന്നത് ?) കൊണ്ട്‌ ചാള്‍സിന്റെ മകന്‍ വില്യമിനെ തന്റെ പിന്‍ഗാമിയാക്കാനാണ്‌ എലിസബത്ത്‌ രാജ്ഞിക്ക്‌ താത്‌പര്യം. അങ്ങനെ ബ്രിട്ടിഷ്‌ ഭരണവുമായി സാങ്കേതികമായ ബന്ധം മാത്രമുള്ള ചാള്‍സിനേയും ഭാര്യ കാമിലയേയും കെട്ടി എഴുന്നെള്ളിക്കാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന ജനാധിപത്യ ഭരണകൂടം നടത്തുന്ന ദാസ്യവൃത്തി കാണുമ്പോള്‍, ആതിരേ, കാറിത്തുപ്പാന്‍ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കാത്ത നട്ടെല്ലുള്ള ഇന്ത്യാക്കരനാണ്‌.അല്ലെങ്കില്‍ ഇന്ത്യയെ ഒന്നര നൂറ്റാണ്ടോളം കൊള്ളയടിച്ച ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ പാസസേവകനാണ്‌.ഒരു പുതിയ ‘ക്വിറ്റ് ഇന്ത്യ’പ്രസ്ഥാനം തുടങ്ങേണ്ടത് അനിവാര്യവും അനുപേക്ഷണീയവുമാകുന്നത് ഇവിടെയാണ്.ഈ പോരാട്ടത്തില്‍ പുറത്താക്കേണ്ടത് ഖദര്‍ ധാരികളായ നവകൊളോണിയല്‍ രാജ്യദ്രോഹികളായത് കോണ്ട് സമര മാര്‍ഗം സുഭാഷ് ചന്ദ്രബോസിന്റേതും ഭഗത് സിംഗിന്റേയും കൂട്ടരുടേയുമാണ്.തകര്‍ക്കണം ആതിരേ, ഈ സര്‍പ്പസന്തതികളുടെ തലകള്‍ ,ഔദാര്യമൊട്ടുമില്ലാതെ... ബ്രിട്ടന്റെ രാഷ്ട്രീയാടിമത്വത്തില്‍ നിന്ന്‌ ഇന്ത്യയെ മോചിപ്പിക്കാന്‍ ജീവന്‍ ബലി നല്‍കിയ പതിനായിരക്കണക്കിന്‌ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വത്വബോധത്തെ അടിയറവ്‌ വച്ചു കൊണ്ടാണ്‌ ഖദറുടുത്ത ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ ചാള്‍സിന്റേയും ഭാര്യയുടേയും വിനോദയാത്രയ്‌ക്ക്‌ വേണ്ടി സ്വതന്ത്ര ഇന്ത്യയിലെ അഭിമാനികളായ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിലെടുത്ത്‌ ജീവിക്കാനുള്ള അവകാശവും ലംഘിച്ച്‌ സുരക്ഷയൊരുക്കുന്നത്‌.ചര്‍ക്കയില്‍ ഗാന്ധിജി കൊരുത്തെടുത്ത പരുത്തിനൂല് ബ്രിട്ടിഷ് മേല്‍ക്കോയ്മയ്ക്കെതിരെ പിടഞ്ഞുയര്‍ന്ന അഭിമാനിയായ ഭാരതീയന്റെ രക്തധമനികളായിരുന്നു;ദണ്ഡിയില്‍ വാരിയെടുത്ത ഒരു പിടി ഉപ്പ് സ്വാതന്ത്ര്യ മോഹികളുടെ വിയര്‍പ്പുകുറുക്കിയെടുത്ത പോരാട്ടത്തിന്റെ ക്ഷാരരൂക്ഷതയായിരുന്നു...സരിതയുടേയും ശാലുവിന്റേയും ഗണികാതന്ത്രം മണക്കുന്ന വിയര്‍പ്പാസ്വദിക്കുന്ന ഖദര്‍ധാരികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത ദേശീയ ബോധത്തിന്റെ മൂര്‍ച്ചകളാണവ.അതു കൊണ്ടു തന്നെ അവരെ സംരക്ഷിക്കുന്ന പുതുപ്പള്ളി ഗാന്ധിക്ക് 1876ല്‍ ആരംഭിച്ചതും ബ്രിട്ടിഷ് നായ്ക്കള്‍ ‘ശിപ്പായി ലഹള’ എന്ന് അവഹേളിച്ചതുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ വിശുദ്ധി, ആതിരേ, മനസിലാകില്ല.മറിച്ച് കൊളോണിയല്‍ കാലത്തെ ദാസ്യവൃത്തിയേ പ്രവൃത്തിയില്‍ വരൂ.ആതിരേ രാഷ്ടത്തലവന്മാര്‍ ഈ നാട്‌ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കായി സുരക്ഷാസന്നാഹം ഒരുക്കുന്നത്‌ പോലും ഇന്ത്യന്‍ പൌരന്റെ മൌലീകാവകാശധ്വംസനത്തിലാണ് .അപ്പോഴാണ് ചാള്‍സിനും ഭാര്യക്കും ഇംഗ്ലണ്ടില്‍ പോലും ലഭിക്കാത്ത സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈമെയ്‌ മറന്ന്‌ പ്രവര്‍ത്തിക്കുന്നത്‌ . ഈ ദുഷിച്ച പാദസേവകാണുമ്പോള്‍ , ആതിരേ, പുച്ഛവും ആത്മനിന്ദയും പ്രതിഷേധവും എല്ലാ സീമകളും ലംഘിക്കുകയാണ് നവംബര്‍ പതിനൊന്ന് മുതല്‍ പതിനാലാം തിയതി വരെ എറണാകുളം- കോട്ടയം ജില്ലകളിലെ വാഹനയാത്രക്കാരുടെയും കാല്‍നടക്കാരുടേയും സഞ്ചാര സ്വാതന്ത്ര്യമാണ്‌ ഈ ബ്രിട്ടിഷ്‌ പുഴുവിന്‌ വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഹനിക്കുന്നത്‌.കുടുംബം പുലര്‍ത്താന്‍ വഴിവാണിഭം നടത്തുന്ന സാധുക്കളുടെ കഞ്ഞിയിലാണ്‌ മണ്ണുവാരിയിടുന്നത്‌.ആദിവാസികളുടേയും സ്വദേശികളായ വിനോദസഞ്ചാരികളുടേയും സ്വസ്ഥത തകര്‍ക്കുന്നത്‌.കേരളത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിക്കോ, പ്രസിഡന്റിനോ ലഭിക്കാറില്ലാത്ത സുരക്ഷയൊരുക്കാന്‍ പകലന്തിയോളം അദ്ധ്വാനിക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കളുടെ മാനസീകാവസ്ഥ എത്ര ഹീനവും നീചവുമാണ്‌!ആതിരേ, ഇന്ത്യയെ കൊള്ളയടിച്ച്‌ മുടിച്ച ; ഇന്ത്യാക്കാരെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും വിഭജിച്ച്‌ ഭരിച്ച്‌ രസിച്ച രാജവാഴ്‌ചക്കലത്തിന്റെ പിന്‍തലമുറയിലെ ഒരു ശുഷ്‌കജന്മത്തിന്‌ വേണ്ടിയാണോ ഗാന്ധിജിയുടെ അനുയായികളെന്ന്‌ അഭിമാനിക്കുന്നവര്‍ ഉടുമുണ്ടഴിച്ച്‌ വിരിച്ച്‌ സ്വാഗതമോതി സഞ്ചാര പാതയൊരുക്കുന്നത്‌? ആ ശാപത്തിന്‌ വേണ്ടിയാണോ റോഡുകള്‍ മോടിപിടിപ്പിക്കുന്നത്‌?ബാരിക്കേഡുകളൊരുക്കി ഇന്ത്യന്‍ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം കൈയ്യേറുന്നത്‌?ഈ റോഡുകളിലെ ഗട്ടറുകളില്‍ വീണ്‌ എത്ര ജീവിതങ്ങള്‍ പൊലിഞ്ഞു! എത്രപേര്‍ ജീവച്ഛവങ്ങളായി കഴിയുന്നു!!അന്നൊന്നും പാതയിലെ ഒരു കുഴിയടയ്‌ക്കാന്‍ പോലും മനസ്സില്ലാതിരുന്ന ഭരണകൂടവും ഉദ്ദ്യോഗസ്ഥരുമാണ്‌, ആതിരേ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ്‌ നന്നാക്കുന്നത്‌..റോഡ്‌ വക്കത്തെ മാലിന്യങ്ങള്‍ നീക്കുന്നത്‌.. ചൂഷകനെ രസിപ്പിക്കാനും പൗരനെ മെനക്കെടുത്താനുമുള്ള ദാസ്യവൃത്തിയുടെ മുഖക്കുറിപ്പല്ല, ആതിരേ, `` അതിഥി ദേവോ ഭവഃ ''എന്ന ആര്‍ഷഭാരത മൂല്യബോധം .ആത്മാഭിമാനമുള്ള പൗരന്‍ അര്‍ഹനായ അതിഥിയോട്‌ പുലര്‍ത്തേണ്ടുന്ന തന്മയീഭാവമാണത്‌.ചാള്‍സിന്റേയും ഭാര്യയുടേയും അവരുടെ അംഗരക്ഷകരുടേയും മുന്നില്‍ ഓച്ഛാനിച്ച്‌ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയടക്കമുള്ള മന്ത്രി പുംഗവന്മര്‍ക്കും ഉദ്യോഗസ്ഥ പരിഷകള്‍ക്കും പദസേവ ഭൂഷണമായിരിക്കാം.സ്വാഭിമാനികളായ പൗരന്മാര്‍ക്ക്‌ അത്‌ മൃതിയേക്കാള്‍ ഭയാനകമാണ്‌.സംസ്ഥാനം കടക്കെണിയില്‍ പെട്ട്‌ നട്ടം തിരിയുമ്പോഴാണ്‌ ലക്ഷങ്ങള്‍ മുടക്കി സായിപ്പിന്‌ പാദപൂജ ചെയ്യുന്നത്‌.ചാള്‍സിന്റെ 65-ാം പിറന്നാളാഘോഷം പൊടിപൊടിക്കുന്നത്‌. ഇത്തരം മൗലീകാവകാശ ധ്വംസനങ്ങള്‍ക്ക്‌ സമ്മതിദാനം കൊണ്ടു മാത്രമായിരിക്കില്ല, ആതിരേ, വരുംകാല പൗരസഞ്ചയം മറുപടി പറയുക എന്ന്‌ ഓര്‍ത്തിരിക്കുന്നത്‌ നന്ന്‌.