Saturday, June 14, 2008

തോപ്പുംപടി പേൺവാണിഭം:പ്രിയപ്പെട്ട പെൺകുട്ടീ,നിന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ലല്ലോ!!


മണർകാട്‌ പള്ളിയിലെ വികാരി കുര്യാക്കോസ്‌ മംഗലത്തിൽ,സംവിധായകൻ രാജൻ സിതാര എന്ന രാഘവൻ,വികാരിയുടെ അടുത്ത സുഹൃത്തും കേരളകോൺഗ്രസ്സ്‌ (ജെ) നേതാവുമായ ഷിബു എണ്ണയ്ക്കൽ,ആലപ്പുഴ അരൂർ സ്വദേശി അബ്ദുൽ ഖാദർ എന്ന ഖാദർ ഭായ്‌...

പീഡകപ്പൊലയാടിമക്കൾ!

ഭാര്യയും മക്കളും അമേരിക്കയിലുള്ള,
മണർകാട്‌ പള്ളിയിലെ വികാരിമാരിലെ
പ്രമുഖ 'വികാരി'യായ കുര്യാക്കോസ്‌-
നീലച്ചിത്ര 'സംവിധായകനായ' രാഘവൻ-
(നിന്നെ ഉപയോഗിച്ച്‌ നീലച്ചിത്രം
നിർമിക്കാമെന്ന ആശയം ഈ നാറിയുടേതായിരുന്നു)
വികാരിയുടെ അടുത്ത സുഹൃത്തും
'വികാര'കാര്യത്തിൽ കേമനുമായ
ഖദർ ധാരി ഷിബു-
(പി.ജെ.ജോസഫിന്റെ പാർട്ടിക്കാരനാകാൻ
എല്ലാം കൊണ്ടും യോഗ്യൻ)

പ്രിയപ്പെട്ട പെൺകുട്ടീ,
ആറു വർഷം മുൻപ്‌
നിന്നെ കടിച്ചീമ്പിയ കാമപ്പിശാചുക്കളിലെ വിഐപികൾ..
ഇന്നലെ (2008 ജൂൺ13)അറസ്റ്റിലായവർ.


അപ്പോൾ വിവിഐപികളോ,
അവരെവിടെ?
കുട്ടീ നിനക്കവരുടെ ശാരീരിക പ്രത്യേകതകളും
പെരുമാറ്റ വൈകൃതങ്ങളുമല്ലേ ഓർമയുള്ളൂ,പേരറിയില്ലല്ലോ!

അവരിപ്പോഴും സമ്പത്തിന്റേയും സമുദായത്തിന്റേയും രാഷ്ട്രീയത്തിന്റേയും
സ്വാധീനമുപയോഗിച്ച്‌ വെട്ടിപ്പിടിച്ചെടുത്ത മാന്യതയുടെ
മറവിൽ നിന്നേപ്പോലെയുള്ള നിസ്വജന്മങ്ങളെ
വേട്ടയാടി മദിക്കുകയാണ്‌.

അവരിൽ ചില വേതാളങ്ങളാണല്ലോ
സിസ്റ്റർ അഭയയെ,
കൊട്ടിയത്തെ ഷൈനിയെ,
തിരുവല്ലയിലെ അനഘയെ,
കിളിരൂരിലെ ശാരിയെ,
ഇപ്പോൾ
പൂവരണിയിലെ രാജിമോളെ
കശക്കിയെറിഞ്ഞ്‌,തെളിവുകൾ നശിപ്പിച്ച്‌
പുതിയ ഇരകൾക്കായി കെണിയൊരുക്കി കാത്തിരിക്കുന്നത്‌...

അപ്പോഴും, ഒരർത്ഥത്തിൽ, നീ ഭാഗ്യവതിയാണ്‌ പെൺകുട്ടി-
രണ്ടു വർഷത്തിനിടയിൽ
250തിലധികം കാമക്കിരാതന്മാരുടെ
കെട്ടുനാറുന്ന വൈകൃതങ്ങൾക്കിരയായിട്ടും
നിനക്ക്‌ എയ്‌ഡ്സ്‌ ബാധിച്ചില്ലല്ലോ!
പാവം രാജിമോൾ-എയ്‌ഡ്സ്‌ ബാധിച്ചൊടുങ്ങാനായിരുന്നു
അതിന്റെ വിധി..

ഇപ്പോൾ എന്റെ മനസിൽ
ആറ്‌ വർഷം മുൻപ്‌ നീ പോലിസ്‌ കസ്റ്റഡിയിലായിരുന്നപ്പോൾ
കണ്ട ദൈന്യ രൂപവും
നിന്നെ പീഡിപ്പിച്ചവരുടെ പേരുകൾ പോലിസിനോട്‌ പറഞ്ഞിട്ടും
ആരേയും അറസ്റ്റ്‌ ചെയ്തില്ലല്ലോ എന്നു ചോദിച്ചപ്പോൾ
കേട്ട കണ്ണീർപ്പദങ്ങളുമാണ്‌-
"എല്ലാവർക്കും നന്മ വരണമെന്നേ ഞാനെന്നും
പ്രാർത്ഥിച്ചിട്ടൊള്ളൂ...ഇപ്പോഴും ആ പ്രാർത്ഥനയേയൊള്ളു"

കുട്ടീ അന്നു നിനക്ക്‌ 16 വയസ്സ്‌ പൂർത്തിയായിരുന്നില്ല.
ദാരിദ്ര്യവും മാതാപിതാക്കളുടെ അകൽച്ചയും
അതുമൂലം സൃഷ്ടിക്കപ്പെട്ട നിസ്സഹായതയും
പിന്നെ രണ്ടു വർഷം നീണ്ടുനിന്ന പീഡനവും
ഒന്നും ഒന്നും നിന്റെ നിന്റെ മനസ്സിന്റെ നന്മ കെടുത്തിയിരുന്നില്ല-
ഞാനതു പറഞ്ഞതും ഒ.എൻ.വിയുടെ
"ഗോതമ്പുമണികളി"ലെ ആദ്യ വരികൾ ചൊല്ലിയതും
അപ്പോൾ കേട്ട തളർന്ന ഗദ്ഗദവും മെലിഞ്ഞ ദീർഘനിശ്വാസവും
എല്ലാം അന്നത്തെപ്പോലെ ഇന്നുമോർക്കുന്നു...

പെൺകുട്ടി, നീ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ്‌
നിന്നെക്കുറിച്ച്‌ അവസാനമായി കേട്ടത്‌.
അന്ന്‌ പാലക്കാട്‌ ഒരു രഹസ്യ സങ്കേതത്തിലയിരുന്നല്ലോ നീ..

(ഇന്ന്‌ നിനക്ക്‌ 21 വയസ്സായിക്കാണും
നിന്റെ കുഞ്ഞിന്‌ അഞ്ചുവയസും.ശരിയല്ലേ..
മിടുക്കനോ,മിടുക്കിയോ..?
സ്കൂളിൽ പോകാൻ തുടങ്ങിയോ )

നിന്റെ ദുരിതം അവസാനിക്കുന്നില്ലല്ലോ, കുട്ടീ
ഇനി കേസ്‌, വിചാരണ..
നിന്നെ പീഡിപ്പിച്ച പൊലയാടിമക്കളെ
രക്ഷിക്കാൻ നിന്റെ നന്മയേയും ആത്മാവിനേയും
കുത്തിക്കീറുന്ന ആഭസച്ചോദ്യങ്ങൾ... അശ്ലീലത്തെളിവുകൾ...
ഒരു വേള പണത്തിനും ലൈംഗീക സുഖത്തിനും വേണ്ടി
നീ ഈ മാന്യന്മാരെ ബ്ലാക്‌ മെയിൽ ചെയ്യുകയാണെന്ന
നെറികെട്ട ആരോപണം വരെ നിനക്കെതിരെ ഉയർത്തും,
അഭിഭാഷകച്ചെറ്റകൾ..
പറ്റുമോ കുട്ടി ,നിനക്ക്‌ പിടിച്ചു നിൽക്കാൻ?
കഴിയുമോ , കടന്നു വന്ന കനൽപ്പാതകൾ വിസ്മരിച്ച്‌
വേട്ടക്കരെ കുടുക്കുന്ന തെളിവുകൾ നൽകാൻ..?
ആരുണ്ട്‌ കുട്ടീ, നിനക്കുവേണ്ടി സത്യസന്ധമായി വാദിക്കാൻ?

പ്രിയപ്പെട്ട പെൺകുട്ടി
നിന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ലല്ലോ...
...............
..................
ആതിരേ,
"ദൈവം എന്നേപ്പോലെ
തിരസ്കൃതനും ദരിദ്രനും
രോഗിയും ഏകാകിയുമായിരുന്നെങ്കിൽ
ഞാൻ പറയുന്നത്‌ കുറേക്കൂടി
നന്നായി അദ്ദേഹത്തിന്‌ മനസ്സിലാകുമായിരുന്നു"
-ദസ്തയോവ്സ്കി

Monday, June 2, 2008

സിസ്റ്റർ അഭയയെ വീണ്ടും കീറിമുറിക്കുമ്പോൾ


ളോഹയണിഞ്ഞ കപാലികരുടേയും
കാമപ്പിശാചുക്കളുടേയും കള്ളക്കളി
അവസാനിക്കുന്നില്ലെല്ലോ ആതിരേ !

സിസ്റ്റർ അഭയയെ
വീണ്ടും വീണ്ടുംശ്വാസം മുട്ടിച്ച്കൊന്ന്‌,
ജഡം കീറിമുറിച്ചു രസിക്കുകയാണല്ലോ അവർ !!

ഒരുതണുത്ത വെളുപ്പാൻ കാലത്ത്‌-
കാമം മൂത്ത്‌
കോട്ടയം പയസ്‌ ടെന്ത്‌ഹോസ്റ്റലിന്റെ
അടുക്കളയിൽക്കിടന്നു പിടഞ്ഞ
കന്യാസ്ത്രിയേയും (മാരേയും)
കത്തനാരേയും(മാരേയും)
കണ്ടതുകൊണ്ടായിരുന്നല്ലോ
സിസ്റ്റർ അഭയ ക്രൂരമായികൊല്ലപ്പെട്ടത്‌ !ഫാദർ തോമസ്‌ കോട്ടൂർ
ഫാദർ ജോസ്‌ പൂതൃക്ക
സിസ്റ്റർ സെഫി
സിസ്റ്റർ ലിസ്യൂ-
കാമം ളോഹയിട്ടമനുഷ്യപ്പിശാചുക്കൾ...

തല്ലിക്കൊന്ന്‌
അഭയയെ കിണറ്റിലിട്ടിട്ട്‌
എന്തെല്ലാം കള്ളക്കഥകളാണ്‌
അവരും ക്നാനായ കത്തോലിക്ക സഭയും
ചില മുഖ്യധാരാ മാധ്യമങ്ങളും
പറഞ്ഞുപരത്തിയത്‌.

ഈ കൊലയാളികളെസംരക്ഷിക്കാൻ
സഭാത്തലവൻബിഷപ്പ്‌ കുര്യാക്കോസ്‌ കുന്നശ്ശേരിയും
അന്ന്‌ കോട്ടയം ക്രൈം ബ്രഞ്ച്‌ ഡി.വൈ.എസ്‌.പി യായിരുന്ന കെ.ടി.മൈക്കിളും
ആർ.ഡി ഓ പി കിഷോറും
കെ.കരുണാകരനും
കോൺഗ്രസ്സും
നരസിംഹ റാവുവും
അന്നത്തെ സിബിഐ ഡയറക്ടറായിരുന്ന
ആന്ധ്രക്കാരനുംകളിച്ചകളികൾ...!

ന്റെ കുട്ടി,
പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന്‌
വരുത്തിത്തീർക്കാൻ
സിസ്റ്റർ അഭയയുടെ പിണത്തോടും
കുടുംബത്തോടും ഈ കാപാലികകക്കൂട്ടം
കാണിച്ചഅമാന്യതകളും അതിക്രമങ്ങളും...!!

അഭയയയുടെ സാധു മാതാവിനെ മനോരോഗിയാക്കി...
തെളിവുകളെല്ലാം തീയിട്ട്‌ നശിപ്പിച്ചു.....
എഫ്‌ഐആറിൽ നട്ടാൽക്കുരുക്കാത്ത പെരുംകള്ളെങ്ങളെഴുതിപ്പിടിപ്പിച്ചു...
ആന്തരാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട്‌ തിരുത്തി...
കോടതിനിർദ്ദേശങ്ങൾഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ വലിച്ചെറിഞ്ഞു...
കൊലയാളികൾ കോട്ടൂരാനും സംഘവുമാണെന്ന്‌ കണ്ടെത്തിയ
വർഗ്ഗീസ്‌ പി.തോമസിനെസർവീസിൽ നിന്ന്‌ തുരത്തി ...
സിബിഐ സംഘങ്ങളെ'കുഞ്ഞിരാമന്മാരാക്കി'
തുള്ളിക്കളിപ്പിച്ചു..

ആതിരെ,
എന്നിട്ട്‌ ഈ കുന്നശ്ശേരിയും
കോട്ടൂരും പൂതൃക്കയും
ഒരു ഉളുപ്പും കുറ്റബോധവുമില്ലതെ
മദ്ബഹയിൽ നിന്ന്‌ ദിവ്യകുർബാന നടത്തി,
വിവാഹങ്ങൾ ആശിർവദിച്ചു,
ശിശുക്കളെ മാമോദീസ മുക്കി,
സ്ഥൈര്യലേപനം നടത്തി...

മനുഷ്യനേയും ദൈവത്തേയും
(അങ്ങനെ ഒന്നില്ലെന്നും സ്വർഗമാകാശത്തല്ലെന്നും
അത്‌ശരീരത്തിന്റെ ചില ഭാഗങ്ങളിലാണെന്നും
സിസ്റ്റർ സെഫിയടങ്ങുന്ന
തേവിടിശിക്കൂട്ടംനേരത്തേ
മനസിലാക്കിയിരുന്നല്ലോ!)
വഞ്ചിച്ചിവർ വിലസിയപ്പോൾ,
ഇവർക്കും സഭയ്ക്കും ദൈവത്തിനുംഒപ്പം നിന്നതിൽ
ഇപ്പോൾവിലപിക്കുകയാണ്‌ വിശ്വാസികൾ...

1993 മുതൽഈ കൊലയാളികളുടെ
ഫോട്ടോ സഹിതം റിപ്പോർട്ട്‌പ്രസിദ്ധീകരിക്കാൻ
കഴിഞ്ഞതിൽഞാനിപ്പോൾ അഭിമാനിക്കുന്നു, ആതിരേ.

കല്ലറഭേദിച്ച്‌,
മരണത്തെ തോൽപ്പിച്ച്‌
ക്രിസ്തു ഉയർത്തെഴുന്നേറ്റുഎന്ന്‌
ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതു പോലെ ,
നീണ്ട പതിനഞ്ചു വർഷത്തെ
അടക്കിവയ്ക്കൽ തകർത്താണ്‌
സത്യം ഉയർത്തെഴുന്നേറ്റത്‌-

സിസ്റ്റർ അഭയയുടെ കൊലയാളികൾ
ഇന്ന്‌ ക്നാനായ സഭയുടെ ചാൻസലറായ
ഫാദർ തോമസ്‌ കോട്ടൂർഅടക്കമുള്ളവരാണെന്ന്‌
തെളിഞ്ഞു കഴിഞ്ഞപ്പോളാണ്‌,
സിബിഐ അതിന്റെ അന്തിമ റിപ്പോർട്ട്‌
ജൂൺ നാലിന്‌സമർപ്പിക്കാൻ
തയ്യാറെടുക്കുമ്പോഴാണ്‌
ഒരു ഉടക്ക്‌ ന്യായവുമായി
ആലപ്പുഴ മെഡിക്കൽ കോളേജ്‌ മുൻ പ്രിൻസിപ്പലും
ഫോറെൻസിക്‌ വിദഗ്ദ്ധനുമായ
ഡോ.നെൽസൻ
റീ പോസ്റ്റ്മോർട്ടം തിയറിയുമായി
രംഗത്തെത്തിയിരിക്കുന്നത്‌.

അഭയയുടെ കൊലയാളി ഒരുകള്ളനാണെന്ന്‌ പ്രചരിപ്പിച്ചവർ,
ആന്തരാവയവ റിപ്പോർട്ട്‌ തിരുത്താൻ ചിത്രയേയും ഗീതയേയും വിലയ്ക്കെടുത്തവർ,
സിബിഐ സംഘങ്ങളെ ഷണ്ഡന്മാരാക്കിയവർ,
അതിന്‌ പെണ്ണും പണവും കെണിയും ഒരുക്കിയവർ-
അവർ വീണ്ടും കളിക്കാനൊരുങ്ങുകയാണ്‌...

ളോഹയണിഞ്ഞ കപാലികരുടേയും
കാമപ്പിശാചുക്കളുടേയും
കള്ളക്കളി അവസാനിക്കുന്നില്ലെല്ലോ
ആതിരേ
നാൾവഴി
1992 മാർച്ച്‌ 27: കോട്ടയം ബിസിഎം കോളജ്‌ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ്‌ ടെന്ത്‌ കോൺവന്റ്‌ വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.1992 ഏപ്രിൽ 14: അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്‌.1993 ജനുവരി 30: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച്‌ കോടതിയിൽ റിപ്പോർട്ട്‌ നൽകി.1993: ക്രൈം ബ്രാഞ്ച്‌ റിപ്പോർട്ട്‌ ചോദ്യംചെയ്ത്‌ അഭയ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ.1993 മാർച്ച്‌ 29: ഹൈക്കോടതി നിർദേശപ്രകാരം കേസ്‌ സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ്‌ പി. തോമസിന്‌ അന്വേഷണച്ചുമതല.1993: ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സിബിഐയുടെ കണ്ടെത്തൽ.1994 ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട്‌ നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ്‌ പി. തോമസ്‌. സർവീസ്‌ ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച്‌ അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ്‌ പി. തോമസിന്റെ ആരോപണം.1994 മാർച്ച്‌ 17: ജോയിന്റ്‌ ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന്‌ അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക്‌ പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറൻസിക്‌ വിദഗ്ധർ സിബിഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചന.1996 നവംബർ 26: വർഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ്‌ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ റിപ്പോർട്ട്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ. റിപ്പോർട്ട്‌ തള്ളിയ കോടതിയിൽ നിന്നു സിബിഐയ്ക്കു വിമർശനം.1997: സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി നിർദേശം.1999 ജൂലൈ 12: കൊലപാതകം തന്നെ എന്നു സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്‌. നിർണായക തെളിവുകളെല്ലാം പൊലീസ്‌ നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും സിബിഐ വാദം.2000 ജൂൺ 23: പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ ആന്റണി ടി. മൊറെയ്സിന്റെ നിർദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിങ്‌ അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്‌.

Wednesday, May 14, 2008

അമൃത ചൈതന്യ അകത്തായി , ഇനി ഉന്നതർക്കെല്ലാം മനസമാധാനത്തോടെ ഉറങ്ങാം


ആതിരേ,

പ്രതീക്ഷിച്ചതുപോലെ തന്നെ

അമൃതചൈതന്യയുമായി

ബന്ധമുണ്ടെന്ന്‌

ആരോപിക്കപ്പെട്ട

ഉന്നതന്മാരെല്ലാം

രക്ഷപെട്ടു!


മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ സന്തോഷ്‌ മാധവനെന്ന കള്ള സ്വാമി അമൃതചൈതന്യയെ പോലീസ്‌ ' സിനിമാസ്റ്റൈലിൽ ' പിൻതുടർന്ന്‌ പിടിച്ച്‌ കസ്റ്റഡിയിലാക്കിയപ്പോൾ കടുവ കിടുവയായി; കേസിന്റെ സ്വഭാവമാകെ മാറി.

പ്രായപൂർത്തിയാകാത്ത

പെൺകുട്ടികളെ

പ്രലോഭിപ്പിച്ച്‌നഗ്നപൂജയ്ക്കിരുത്തി,

വിഭൂതിയായി ബ്രൗൺഷുഗർ നൽകി,

പീഡിപ്പിച്ച്‌,

ബ്ലൂഫിലിം പിടിച്ചു രസിച്ച

കാമദേവൻ മാത്രമായി 'മാറി',

ഇന്റർപോളിന്റെ

റെഡ്‌അലർട്ട്‌ ലിസ്റ്റിലെരാജ്യാന്തരകുറ്റവാളി !!

(അമൃതചൈതന്യയേയും

വെല്ലുന്നകേരളാപോലിസിന്റെ

സിദ്ധിവൈഭവം....)

സന്തോഷ്‌ മാധവൻ ഉടനെയൊന്നും പുറത്തുവരില്ല, കുട്ടി. പോലീസിന്‌ ഇനി പീഡനക്കേസുകൾ മാത്രം തെളിയിച്ചാൽ മതി.ഒന്നിലധികം ജീവപര്യന്തം ശിക്ഷവാങ്ങിക്കൊടുത്ത്‌ പൂജപ്പുര സെൻട്രൽ ജയിലിലെ മറ്റൊരു തടവുപുള്ളിയാക്കി എന്നേക്കും നിശബ്ദനാക്കാം.അതിനായിരുന്നു ആഭ്യന്തര മന്ത്രിയടക്കമുള്ളവരുടെ ഈ കള്ളക്കളികൾ


ആഭ്യന്തരമന്ത്രിയും

ഡിജിപിയും

മധ്യമേഖല ഐജിയും

സിറ്റിപോലീസ്‌ കമ്മീഷണറും

അടങ്ങുന്ന ഉന്നതന്മാർക്ക്‌

ഇനി ശ്വാസം വിടാം!

സന്തോഷ്‌ മാധവനിൽനിന്ന്‌

സമൂഹത്തിലെ

മാന്യന്മാർക്കുംമഹിളകൾക്കും

പ്രശ്നമുണ്ടാകുന്ന ഒരു തെളിവും

ലഭിക്കാൻ പോകുന്നില്ല.


അമൃതചൈതന്യയെന്ന

കള്ളത്തിരുമാടിയുടെ

അധോലോകസഖ്യത്തിലെ

പോലിസ്‌ ഏമാന്മാർക്കും

രാഷ്ട്രീയ മേലാളന്മാർക്കും

നടന്മാർക്കും നടികൾക്കും

ഇനി നേരേചൊവ്വേ

മനുഷ്യരെ നോക്കാം...!!


നഗ്നപൂജയ്ക്കായി

സന്തോഷ്‌ മാധവന്റെ മുന്നിൽ

ചമ്രം പടിഞ്ഞിരുന്ന

കൊച്ചമ്മമാർക്കുംപെണ്മക്കൾക്കും

തലയുയർത്തിനടക്കാം..!!


സന്തോഷ്‌ മാധവൻഒളിക്യാമറയിലൂടെ

പകർത്തിയ അവരുടെ നഗ്നചിത്രങ്ങൾ

ഇനിയാരും കാണാൻപോകുന്നില്ല...


"വെറുമൊരുമോഷ്ടാവാമെന്നെകള്ളനെന്നുവിളിച്ചില്ലേ"എന്ന കാവലത്തിന്റെകാർട്ടൂൺ കവിത ഓർത്തുപോവുകയാണിപ്പോൾ!


പറയൂ കുട്ടി,കേവലം ഒരു സ്ത്രീപീഡകനായ സന്തോഷ്‌ മാധവനെ അറസ്റ്റ്‌ ചെയ്യാൻ ദക്ഷിണമേഖല ഐജി അടക്കമുള്ളവർ ഇത്രയും ബുദ്ധിമുട്ടേണ്ടിയിരുന്നോ ? സാം ക്രിസ്റ്റി ഡാനിയേൽ അടക്കമുള്ള ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഒരുവർഷം മുമ്പ്‌ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിഐ അശോക്‌ കുമാറിന്റെ 'ജഡം'മാന്തിയെടുത്ത്‌ പ്രദർശിപ്പിക്കേണ്ടതുണ്ടായിരുന്നോ?ആഭ്യന്തര മന്ത്രി കോടിയേരിയുടെ അദ്ധ്യക്ഷതയിൽ ഡിജിപിയടക്കമുള്ളവരുടെ ഉന്നതതല യോഗം ചേരേണ്ടതുണ്ടായിരുന്നോ? വെറുമൊരു ചെറുകിട സ്ഥലവിൽപ്പനക്കാരനായ സന്തോഷ്‌ മാധവന്റെ അക്കൗണ്ടിൽ 80 ലക്ഷം രൂപ എങ്ങനെ,എവിടെനിന്ന്‌ വന്നു? ആറുമാസം മുമ്പ്‌ ഹവാല ഇടപാടിൽ പങ്കുണ്ടെന്ന്‌ വ്യക്തമായിട്ടും സന്തോഷ്‌ മാധവന്റെ നീക്കങ്ങൾ ഇന്റലിജന്റ്സ്‌ വിഭാഗം എന്തുകൊണ്ട്‌ അന്വേഷിച്ചില്ല? കോടതിയിൽ ഹാജരാക്കും മുൻപ്‌ എന്തിനായിരുന്നു ഐജിയുടെയും സിറ്റി പോലിസ്‌ കമ്മീഷണറുടെയും നേതൃത്വത്തിൽ പത്രസമ്മേളനം നടത്തിയത്‌? റൊയൽ പിമ്പ്‌ ശോഭാ ജോണിന്റെ ഫ്ലാറ്റിൽ ശബരിമല തന്ത്രി കണ്ഠരര്‌ മോഹനരരെ ബെച്ചുറഹ്മാന്റെ ഗുണ്ടകൾ തുണിപറിച്ച്‌ നിർത്തി ഫോട്ടോ എടുത്തതിന്റെ പിന്നാലെ പത്ര സമ്മേളനം നടത്തിയ ഡിഐജി പദ്മകുമാറിനെ നേരത്തോട്‌ നേരമാകും മുൻപ്‌ ട്രാൻസ്ഫർ ചെയ്തവർ എന്തുകൊണ്ട്‌ ഐജിക്കും കൂട്ടർക്കും പത്രസമ്മേളനം നടത്താൻ അനുമതി നൽകി...


വേണ്ട, ചോദ്യം ചോദിച്ച്‌

വെറുതെ ഊർജം കളയേണ്ട..


ബൈബിളിലേയ്ക്ക്‌ മടങ്ങാം


-സന്ധ്യയായ്‌,ഉഷസ്സുമായ്‌

മൂന്നാം ദിവസം -


ഇനികോടിയേരി ബാലകൃഷ്ണനും

ബിനീഷ്‌ കോടിയേരിക്കും

ശ്രീലേഖ ഐപിഎസ്സിനും

ഊർമിള ഉണ്ണിക്കും

നഗ്നപൂജയ്ക്ക്‌പടിഞ്ഞിരുന്നവർക്കും

അവരുടെ ഭർത്താക്കന്മാർക്കും

പോലീസ്‌ ഏമാന്മാർക്കും

രാഷ്ട്രീയ നേതാക്കൾക്കും

മറ്റ്‌എല്ലാ ഉന്നതർക്കും

മനഃസമാധനത്തോടെഉറങ്ങാം


"മുടിപറിച്ചുനിലത്തടിച്ച്‌

പുരമുടയ്ക്കാനും

മുലപറിച്ചുനിലത്തെറിഞ്ഞ്‌

കുലമറുക്കാനും"

ഒരു കുറത്തി

എന്നെങ്ങിലും

ഇനി

വരുമോആതിരേ...

Tuesday, April 29, 2008

കിളിരൂരിലെ ശാരിയും രണ്ട്‌ മന്ത്രിപുത്രന്മാരും വിഎസ്‌ അച്യുതാനന്ദനുംകൃപാരഹിതം പെയ്ത
മേടമഴയില്‍ക്കുതിര്‍ന്ന
ഒരു പകലറുതി..

പതിവു പോലെ വാര്‍ത്തകളുടെ തിരക്കും
വാര്‍ത്താസ്രഷ്ടാക്കളുടെ ചെറ്റത്തരവും
വാര്‍ത്തകളില്‍
ഇരയാക്കപ്പെട്ടവരുടെ
ദൈന്യവും വിശപ്പും
അള്‍സറിന്റെ ഞണ്ടിറുക്കലുകളും
സഹിച്ചവസാനിപ്പിച്ച
മറ്റൊരുപകല്‍...

മേടമഴക്കുളിരില്‍
ഈ നഗരസന്ധ്യ നനഞ്ഞൊട്ടിവിറയ്ക്കുമ്പോഴും
ആതിരേ, വിയര്‍ക്കുകയാണെന്റെ മനസ്സ്‌;
വിജൃംഭിതമാകുകയാണുള്ളിലെ രോഷം

എന്റെ കുട്ടി, മഴനനഞ്ഞ്‌ ജാലകത്തിനപ്പുറം
കിളിരൂരിലെ ശാരി നില്‍ക്കുന്നു..!
മഴനാരുകള്‍ വകഞ്ഞൊതുക്കി പടികയറി
ശാരിയുടെ മകള്‍ സ്നേഹയെത്തുന്നു...!!
ഭയചകിതങ്ങളാണാ കുഞ്ഞുകണ്ണുകള്‍...!!!നെഞ്ചോടടക്കിപ്പിടിച്ചിരിക്കുകയാണ്‌
കനല്‍ച്ചൂടാളുന്ന കുരുന്നു സന്ദേഹങ്ങള്‍..!!!!

ആ ദൈന്യത്തെ ചിതറിച്ച്‌
ആ അനാഥത്വത്തെ ഞെരിച്ചമര്‍ത്തി;
അമ്മയുടെ ഉമ്മയും മുലപ്പാലിന്റെ മധുരിമയും
നുകര്‍ന്നിട്ടില്ലാത്ത
ആ ശപ്തശൈശവത്തിനുമേല്‍
ഇടിവെട്ടിപ്പെയ്തിറങ്ങുകയാണ്‌
വിഎസ്‌ എന്ന മുഖ്യമന്ത്രിയുടെ
അവസരവാദത്താന്തോന്നിത്തങ്ങള്‍.....!!!!!

ആതിരേ, കുട്ടിയും വായിച്ചുകാണുമല്ലോ
ശാരിയോടും സ്നേഹയോടും
ശാരിയുടെ മാതാപിതാക്കളോടും
മുഖ്യമന്ത്രി കാട്ടിയ കൊള്ളരുതായ്മ?

ശാരിയുടെ ദുരൂഹാന്ത്യത്തെക്കുറിച്ച്‌
പരാതിയോ നിവേദനമോ കിട്ടിയിട്ടില്ല
എന്നാണിപ്പോള്‍ ആഭ്യന്തരവകുപ്പ്‌
ഉളുപ്പില്ലാതെ ഘോഷിക്കുന്നത്‌!
അത്‌ നിഷേധിക്കാന്‍
മുഖ്യമന്ത്രിയായ വിഎസ്‌ തയ്യാറയിട്ടുമില്ല...

എന്തൊരു കൊടും ചതിയാണിത്‌,
ആതിരേ
റജീനയടക്കമുള്ളവരുടെ 'ഐസ്ക്രീം പാര്‍ലര്‍'
രതിസുഖം മോന്തിയ കുഞ്ഞാലിക്കുട്ടിയും,
'സൂര്യനെല്ലി' രഞ്ജിതയെ
കടിച്ചീമ്പിയ പി ജെ കുര്യനും,
കോതമംഗലത്തെ പെണ്‍കുട്ടിയെ
പത്രക്കടലാസ്സിലിട്ടു ഭോഗിച്ച
മുന്‍കേന്ദ്ര മന്ത്രി എസ്‌ കൃഷ്ണകുമാറും
വിഎസ്‌ എന്ന മുഖ്യമന്ത്രിയോളം
ക്രൂരന്മാരായിരുന്നില്ല
എന്നിപ്പോള്‍ തോന്നിപ്പോകുന്നു.

ആതിരേ,

കോട്ടയത്ത്‌, സജി നന്ത്യാട്ടിന്റെ 'പബ്ലിക്‌ കോളെ'ജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ശാരി. ആ കോളെജില്‍ നടത്തിയ ഫാഷന്‍ പരേഡില്‍ വിയജയിയായതാണല്ലോ ആ കുട്ടിക്ക്‌ ശാപമായത്‌ ! ( ഈ സജി നിര്‍മ്മിച്ച സിനിമയിലൂടെയാണ്‌ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ്‌ കോടിയേരി സിനിമാ നടനാകുന്നത്‌ ) സ്വന്തം മാതാവിന്റെ സഹോദരി ഓമനക്കുട്ടിയും 'റോയല്‍ പിമ്പ്‌ ' ലതാ നായരും സിനിമ-സീരിയല്‍ പ്രലോഭനത്തില്‍ വീഴ്ത്തി ശാരിയെ കാഴ്ച്ചവച്ച വിവിഐപി കളില്‍ ജോയ്‌ ആലുക്കാസും 'ഏഷ്യനെറ്റ്‌ 'മോഹനനും ഇന്നത്തെ കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടിയും ഉണ്ടായിരുന്നു എന്ന്‌ വെളിപ്പെടുത്തിയത്‌ ശാരി തന്നെയായിരുന്നു.( ആ സത്യം ഇന്ന്‌ പോലിസ്‌ നിഷേധിക്കുകയാണ്‌ !)
എന്നാല്‍ ശാരിയെ നശിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇന്നത്തെ ചില മന്ത്രിപുത്രന്മാരും ഉണ്ടായിരുന്നു! അതറിയാന്‍ നമുക്ക്‌ അനഘയുടെ അടുത്തു വരെ പോകേണ്ടതുണ്ട്‌.
ശാരിയെ വിറ്റ്‌ കാശക്കിയ ലതാ നായര്‍, കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ പുത്രി അനഘ എന്ന 13-കാരിയേയും വിവിഐപികളുടെ കാമവൈകൃതങ്ങള്‍ക്ക്‌ കൂട്ടിക്കോടുത്തിട്ടുണ്ട്‌. ശാരിയുടെ പീഡനകഥകള്‍ പുറത്തുവന്നപ്പോള്‍ നാരയണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു. ശാരിയെ ഇഞ്ചിഞ്ചായിക്കൊന്നവര്‍ ആസുത്രിതമായി നടത്തിയ കൂട്ടക്കൊലപാതകമായിരുന്നു ആ ആത്മഹത്യ. പക്ഷെ ലഭിച്ച തെളിവുകളെല്ലാം അപ്പപ്പോള്‍ നശിപ്പിച്ച്‌ വിവിഐപികളുടെ മാനം രക്ഷിക്കാനായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ത്വര..
എന്നാല്‍ അനഘയുടെ സഹപാഠിയായ ശ്രീകുമാരി അന്ന്‌ കിളിരൂര്‍-കവിയൂര്‍ കേസ്‌ കൈകാര്യം ചെയ്തിരുന്ന കേരള ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍.ബസന്തിനയച്ച ഒരു രഹസ്യക്കത്തില്‍, തന്നെ നശിപ്പിച്ചവരുടെ കൂട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകനും എം.എ.ബേബിയുടെ മകനും ഉണ്ടായിരുന്നു എന്ന്‌ അനഘ പറഞ്ഞതായി വ്യക്തമക്കിയിരുന്നു. ജസ്റ്റിസ്‌ ബസന്ത്‌ ഈ കത്തിന്റെ കോപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയെങ്കിലും അവരത്‌ മുക്കുകയായിരുന്നു.
ആതിരേ,


കിളിരൂര്‍-കവിയൂര്‍ പീഡനക്കേസുകളിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കോട്ടയം കളക്ടറേറ്റ്‌ ഉപരോധിച്ച അന്ന്‌ തന്നെ, കവിയൂര്‍ സന്ദര്‍ശനം കഴിഞ്ഞ്‌ കോട്ടയത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍ അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്‌ ഇന്നത്തെ മന്ത്രി പികെ ശ്രീമതിയായിരുന്നു. തെള്ളകം മാതാ ആശുപത്രിയില്‍ മരണത്തോട്‌ മല്ലിട്ട്‌ ശാരി കിടന്ന ദിവസങ്ങളൊന്നില്‍ ശാരിയുടെ നില വഷളാക്കിയ സന്ദര്‍ശനം നടത്തിയ വിവിഐപിയും ശ്രീമതി തന്നെയായിരുന്നു (ലതാ നായരുമായി ശ്രീമതിക്കുള്ള സാമ്യമായിരിക്കണം ശാരിയെ ഭയപ്പെടുത്തിയത്‌- ഈ സേവനങ്ങളുടെ പ്രതിഫലമാണ്‌ ശ്രീമതിയുടെ മന്ത്രിസ്ഥാന ലബ്ധി എന്ന അടക്കം പറച്ചില്‍ അധികാരത്തിന്റെ ഉപശാലകളില്‍ നിന്ന്‌ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കേട്ടതാണ്‌)
കുട്ടി,


ശാരിയേയും അനഘയേയും കേന്ദ്ര കഥാപത്രങ്ങളാക്കി, പെണ്‍വാണിഭവീരന്മാര്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ചാണ്‌ അച്യുതാനന്ദന്‍ തനിക്കും ഇടതുമുന്നണിക്കും വോട്ടുനേടിയത്‌ ; മുഖ്യമന്ത്രിയായത്‌. ശാരിയുടെ കുഞ്ഞിനും നാരയണന്‍ നമ്പൂതിരിയുടെ മാതാവിനും നഷ്ടപരിഹാരം വിതരണം ചെയ്തതും വിഎസ്‌ തന്നെ. മുഖ്യമന്ത്രിയായ വിഎസ്‌ ശാരിയുടെ കുഞ്ഞിന്റെ പിഞ്ചിളംകൈയില്‍ നിന്ന്‌ നിവേദനം സ്വീകരിച്ചതിന്റെ വര്‍ത്തയും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലും വന്നതാണ്‌...
എന്നിട്ടും ഒരു ഷണ്ഡന്റെ നിര്‍മമത്തോടെ ആഭ്യന്തരവകുപ്പിന്റെ പിതൃരാഹിത്യത്തെ വിഎസ്‌ എന്ന മുഖ്യമന്ത്രി അംഗികരിക്കുമ്പോള്‍ നാം എന്താണ്‌ തിരിച്ചറിയുന്നത്‌, തിരിച്ചറിയേണ്ടത്‌ ?


മന്ത്രിമാരുടേയും മന്ത്രിപുത്രന്മാരുടേയും മാന്യതയ്ക്കുമുന്നില്‍ സ്നേഹയുടെ കുഞ്ഞ്‌ സന്ദേഹങ്ങള്‍ക്കും കുഞ്ഞുകണ്ണിലെ ഭയങ്ങള്‍ക്കും കുഞ്ഞുമനസ്സിലെ കുരുന്നാധികള്‍ക്കും , ഉപയോഗിച്ചുകഴിഞ്ഞ 'കോണ്ട'ത്തിന്റെ വിലപോലുംഅച്യുതാനന്ദനെന്ന അധികാരമോഹി നല്‍കുന്നില്ല എന്നല്ലേ..ആതിരേ,
മഴയുടെ ശക്തികൂടുകയാണ്‌...
ജാലകത്തിനപ്പുറം മഴനനഞ്ഞു നില്‍ക്കുകയാണ്‌ ശാരി ..
മഴവകഞ്ഞ്‌ പടികയറി വന്നുകൊണ്ടിരിക്കുകയാണ്‌ സ്നേഹ..
ഭയചകിതങ്ങളായ കുഞ്ഞുകണ്ണുകള്‍...
നെഞ്ചോടടക്കിപ്പിടിച്ചിരിക്കുകയാണ്‌.......

Monday, April 14, 2008

തീര്‍ത്ഥടനവഴികളില്‍ ദൈവം ഉറങ്ങുമ്പോള്‍ഇന്ന്‌
മേടം ഒന്ന്‌..
മലയാളികളുടെ പരമ്പരാഗത വിഷു ദിനം..
ഒപ്പം
ഡോ. അംബേദ്കര്‍ ജയന്തി
പൊതു അവധി ദിനം..

വിഷു ഒരു ആഘോഷമായി ,
ഗൃഹാതുരത്തിന്റെ വിങ്ങലായി ,
കൊന്നാപ്പൂക്കളൊരുക്കുന്ന
പൊന്നലുക്കുകളുടെ
വര്‍ണവിസ്മയമായി *
വിഷുപ്പക്ഷിയുടെ പാട്ടായി **
വിഷുക്കണിയുടെ പുളകമായി
വിഷുക്കോടിയുടെ പുതുമണമായി
വിഷുപ്പുഴുക്കിന്റെ അവാച്യ രുചിയായി
വര്‍ഷംതോറുമുള്ള
അയവിറക്കല്‍
ഈ വര്‍ഷവും
പൂര്‍വാധികം ഭംഗിയായി
മാധ്യമങ്ങള്‍
കൊണ്ടാടി..

ആതിരെ ,
ചര്‍വിതചര്‍വണങ്ങളുടെ
തുപ്പല്‍ കോളമ്പികള്‍ ....!
ആശംസകളെന്ന പേരില്‍ നിറഞ്ഞ
വായ്നാറ്റ രൂക്ഷത... !!

ഇതിന്റെയൊക്കെ മറവില്‍
വെള്ളമടിച്ച്‌' 'കൊഴഞ്ഞ'
മലയാളി...

കുളിച്ചില്ലെങ്കിലും കോണകം
പട്ടം പോലെ പറപ്പിച്ചതിന്‌
അവകാശപ്പെടാന്‍
മുന്തിയ പാരമ്പര്യമുള്ള
--യോളികള്‍...
........
.......
ആതിരെ
വിഷു എന്നാല്‍ സമരാത്ര ദിനമെന്നേ അര്‍ത്ഥമുള്ളു..
കര്‍ഷക ജനസമൂഹത്തിന്‌ ഈ ദിനത്തിന്‌
അതിന്റെതായ പ്രാധാന്യമുണ്ടായിരുന്നു.
അത്തരം രണ്ട്‌ വിഷുവങ്ങള്‍ അവരുടെ
കലണ്ടറിലുണ്ടായിരുന്നു.

അപ്പോഴും ഈ ആഘോഷം
ഒരു ദൈവത്തിനും
ദേവതയ്ക്കും അവര്‍ തീറെഴുതിയില്ല.
അറിയണം പ്രകൃതി പ്രതിഭാസങ്ങളെ
വ്യവഛേദിക്കാനാവതെ
ഓരോ വ്യതിയാനങ്ങള്‍ക്കുമായി
മുപ്പത്തിമുക്കോടി ദൈവങ്ങളെ
കണ്ടെടുത്തവര്‍ തന്നെയാണ്‌
വിഷു അദ്ധ്വാനത്തിന്റെ മാത്രം
മഹത്വമായി 'സംവരണം'ചെയ്തത്‌

അദ്ധ്വാന വീഥിയില്‍
ഉറങ്ങിപ്പോകുന്ന
ഒരു ദൈവത്തെ
അവര്‍ക്കാവശ്യമില്ലായിരുന്നു.
(പക്ഷേ ആ ആത്മാര്‍ത്ഥതേയും പിന്നാലെ വന്ന
കൗശലക്കാരനായ മലയാളി വ്യഭിചരിച്ചു;
വിഷുവിനും കല്‍പ്പിച്ചേകി
ചില പൊലയാടിത്തം)

-അറിയുക ഇത്തവണത്തെ
മേടം ഒന്ന്‌ സമരാത്ര ദിനമായിരുന്നില്ല.
അതുകോണ്ട്‌ ഇന്ന്‌ വിഷുവുമായിരുന്നില്ല-

അതൊക്കെ ഓര്‍ത്തോര്‍ത്ത്‌
ഉറക്കം നഷ്ടപ്പെടുത്തിയപ്പോള്‍
നേരം പുലര്‍ന്നു.
പതിവുപോലെ
വാര്‍ത്താക്കണിയും കെണിയുമായി
പത്രങ്ങളെത്തി...

ആതിരെ,
മുന്‍പേജില്‍ വര്‍ണച്ചിത്രങ്ങളായി
രണ്ടപകട വാര്‍ത്ത..
വേളങ്കണ്ണി മാതാവിനെ കാണാന്‍ പോയ
ഒരു മലയാളികുടുംബവും
വിഷു ദര്‍ശനത്തിന്‌ ശബരിമലയിലേയ്ക്കു പോയ
തമിഴ്‌ ഭക്തന്മാരും
പെരുവഴിയില്‍ അരഞ്ഞുമരിച്ച ബിഭല്‍സതയുടെ
സചിത്ര വിവരണങ്ങള്‍ !!!

ഇത്‌ പുതിയ കഥയല്ല , വാര്‍ത്തയല്ല..

അകലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാണരുളുന്ന
ദൈവത്തെ തേടിപ്പോകുന്നവര്‍
ഇങ്ങനെ ദാരുണമായി ചതഞ്ഞരഞ്ഞ്‌
വാര്‍ത്തയായിക്കൊണ്ടേയിരിക്കുമ്പോള്‍..
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌
അപകടകാരണമെന്ന പോലീസ്‌ വിശദീകരണം
പതിവ്‌ പല്ലവിയാകുമ്പോള്‍....

ചോദിക്കട്ടെ കുട്ടി
തീര്‍ത്ഥാടനപാതയില്‍
ഉറങ്ങുന്നത്‌ ഡ്രൈവറോ അതൊ ദൈവമോ ?

"വെറുതേ ഈശ്വരന്മാരുടെ ശാപം മേടിച്ച്‌
കെട്ടേണ്ടാട്ടോ" എന്ന്‌ തലകുടയാന്‍ വരട്ടെ .

എവിടെയെല്ലാം തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ടോ
അവിടെയ്ക്കുള്ള യാത്രാപഥങ്ങളിലെല്ലാം
ദൈവം ഉറങ്ങുകയും വിശ്വാസികള്‍ചതഞ്ഞരഞ്ഞ്‌
കൊല്ലപ്പെടുകയും ചെയ്യുന്നു

ഇതിനെ
വിധി എന്ന്‌ വിശേഷിപ്പിച്ച്‌
ഇനിയെങ്കിലും
വിഡ്ഢിയാകതിരിക്കുക.
"മനുഷ്യനാണ്‌ അവന്റെ വിധിയുടെ വിധാതാവ്‌ " എന്ന
ശ്രീ ബുദ്ധ ഉദ്ബോധനം
അംഗീകരിക്കുക.

വേണ്ട ആതിരെ
ഞാന്‍ പറയുന്നത്‌ കൊണ്ട്‌ സമ്മതിക്കേണ്ട..
പക്ഷേ
തീര്‍ത്ഥാടനപാതയില്‍
ഉറങ്ങിപ്പോകുന്ന
ദൈവം
കുറഞ്ഞപക്ഷം
മാന്യനല്ലെന്നെങ്കിലും....

( *മേടത്തില്‍ പൂക്കുക
എന്നാല്ലാതെ മനുഷ്യന്‌
ഒരു 'കൊണവും'
ചെയ്യാത്ത കൊന്ന-
**ഇണയെ തേടി അല്ലെങ്കില്‍
ഇണയെക്കിട്ടാതെയുള്ള
ഒരു ഓമന പ്രാണിയുടെ വിലാപം-)

Saturday, April 12, 2008

ഇപ്പൊഴീ വിഷുവൊരായിരം നന്മകള്‍ കൈനീട്ടം തന്നനുഗ്രഹിക്കട്ടെ!മീനമഴയുടെ വൃഷ്ടിക്കെടുതി..
വിലക്കയറ്റത്തിന്റെ ദൃഷ്ടിദോഷം...
റേഷന്‍ പോലും നിഷേധിക്കപ്പെട്ട ദുഷ്ടക്കാലം...
മോഷ്ടാക്കളുടെ സ്വൈര്യവിഹാരം..
ഇവയ്ക്കിടയില്‍ , ഇനിയും മരിക്കാത്ത നമ്മളും ,
ഇല്ലായ്മകള്‍ക്കിടയിലും
ഇറുങ്ങനെ പൂത്തുലയുന്ന മേടക്കാമനകളും !

ആതിരേ,
അതിജീവനത്തിനായുള്ള
കുതിപ്പില്‍ഏതൊക്കെയോ
ധൂസരസങ്കല്‍പ്പങ്ങളിലേയ്ക്കും
യന്ത്രവത്ക്കൃത നാടുകളിലേയ്ക്കും
ചിതറിക്കപ്പെട്ടുപോയി
നമ്മുടെവിഷു ഭാവനകളും
വിഷുപ്പക്ഷിയുടെ പാട്ടും..!

അപ്പോഴും
കെട്ടിപ്പൊക്കിയ
'കോണ്‍ക്രീറ്റ്‌-അപമലയാളീകരണത്തിന്‌ '
തൊട്ടരികില്‍ഓര്‍മ്മകളുടെ നാട്ടിടവഴി..
അതിന്നോരത്ത്‌
വിരിഞ്ഞുലയുന്നകര്‍ണികാരവും രാജമല്ലിയും...
വക്രതയില്ലാത്തവര്‍ണങ്ങളുടെ
ആ നന്മയെ എത്തിപ്പിടിക്കാന്‍ കൊതിച്ച
ബാല്യ-കൗമാരകുതൂഹലങ്ങള്‍....

ആതിരേ ,
"ഓര്‍മ്മകളുണ്ടായിരിക്കണം ,ഒക്കെയും
വഴിയോരക്കാഴ്ച്ചകളായ്‌
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി "

ആശംസിക്കാനൊന്നുമില്ല ;
കുട്ടിയോടൊപ്പാം
സുമനസ്സുകളായവായനക്കാര്‍ക്കൊപ്പം
ഞാനുംനല്ലതാശിക്കട്ടെ

Thursday, April 3, 2008

കവി മറഞ്ഞു, കനലണഞ്ഞു; അനുശോചനപ്പടയണി തുടരുന്നു..!!


ആതിരേ,

സവര്‍ണ ഡംഭിന്റെ മച്ചകങ്ങളില്‍നിന്നും

സംസ്കൃത പാരമ്പര്യ തട്ടകങ്ങളില്‍ നിന്നും പിടിച്ചിറക്കി ,

ഗ്രാമീണതയുടെ സാരള്യവും

ദ്രാവിഡത്തനിമയുടെ കരുത്തും പകര്‍ന്നേകി ;

മലയാള കവിതയെ സാധാരണക്കാരുടെ

കവ്യാസ്വാദനത്തെരുവോരങ്ങളിലെത്തിച്ച

'കടമ്മനിട്ട' സ്മരണയാകുമ്പോള്‍


നിശ്ചലം ,നിശ്ശബ്ദം തേങ്ങി നില്‍ക്കുന്നത്‌

ആ കവിയിലെ പച്ചമനുഷ്യനെ തിരിച്ചറിഞ്ഞ

ജാടകളില്ലാത്ത മനസ്സുകള്‍ മാത്രമാണ്‌.


"ജീവിതം ജീവിക്കാനുള്ളതാണ്‌.ആസ്വദിക്കാനുള്ളതല്ല.തീക്ഷ്ണമായ എത്രമാത്രം അനുഭവങ്ങള്‍ക്ക്‌ വിധേയനാകാന്‍ സാധിക്കുന്നുവോ അത്രമാത്രം ശക്തമാവും നിങ്ങളുടെ ജീവിതം .ഞാനങ്ങനെ ഒത്തിരി അനുഭവിച്ചിട്ടുണ്ട്‌. അനുഭവങ്ങളാണ്‌ ജീവിതത്തെപ്പറ്റി എന്നെ പഠിപ്പിച്ചത്‌.തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം ഒരു പരാജയമായിരുന്നില്ല"-

ഇതായിരുന്നു കടമ്മനിട്ട എന്ന കവിയുടെ സ്വത്വം.


ആതിരേ,

നല്ല മനുഷ്യനാകാനുള്ള പ്രവര്‍ത്തനമായിട്ടാണ്‌

കടമ്മനിട്ട , കവിതയെ പുണര്‍ന്നത്‌. ("നല്ല മനുഷ്യനാകനുള്ള പ്രവര്‍ത്തനമാണ്‌ കവിത"-'കടമ്മനിട്ടയുടെ കവിതകള്‍' എന്ന കാവ്യസമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ കടമ്മനിട്ട കുറിച്ചത്‌ )


അതാകട്ടെ സഹകവികള്‍ ( സാഹിത്യകാരും ) സ്വീകരിച്ച,

സാമ്പ്രദായിക ചട്ടവട്ടങ്ങളെയുംചായത്തേപ്പുകളേയും

പുറംകാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചകറ്റി,

പകരം തന്റെ സ്വത്വവും സ്വരൂപവും തിരിച്ചറിഞ്ഞ്‌ ,

ഗോത്രവര്‍ഗ്ഗത്തനിമയില്‍ നിറഞ്ഞുള്ള

ക്ഷോഭത്തിന്റെയും നോവിന്റെയും

പ്രതിഷേധത്തിന്റേയും

കെട്ടുപൊട്ടിക്കലുകളായിരുന്നു.


അതുകൊണ്ടുതന്നെ

കടമ്മനിട്ടക്കവിതകള്‍ ' വെളിച്ചം കണ്ടത്‌ '

സവര്‍ണ സാഹിത്യപ്രസിദ്ധീകരണങ്ങളിലായിരുന്നില്ല.

ആ കവിതകള്‍ ആസ്വദിക്കപ്പെട്ടത്‌

അത്തരം മനസ്സുകളിലുമായിരുന്നില്ല.


പരിസ്ഥിതിക്കും സ്ത്രീക്കും

ദലിതനുംദുര്‍ബലനും

പ്രാന്തവത്ക്കരിക്കപ്പെട്ടവനും വേണ്ടിയുള്ള

ആധിനിറഞ്ഞതും ശമനംകിട്ടാത്ത

സങ്കടങ്ങള്‍തുടിക്കുന്നതുമായ

പൊട്ടിത്തെറിക്കലുകളായിരുന്നു

കടമ്മനിട്ടക്കവിതകള്‍.


അന്ന്‌, ആ ആത്മരോഷങ്ങളെ

പരമപുച്ഛത്തോടെ

തൊടിക്കപ്പുറം നിറുത്തിയ

മാന്യന്മാരും മഹതികളുമാണ്‌

ഇന്ന്‌ ,അനുശോചനത്തിന്റെ തോറ്റം പാടുന്നതും

ചൊല്‍ക്കാഴ്ച്ചകള്‍ നടത്തുന്നതും !


കടമ്മനിട്ടകമ്മ്യൂണിസ്റ്റായിരുന്നു-

'പുകസ' സാരഥിയുമായിരുന്നു.

എന്നാല്‍ , ഉമേഷ്‌ ബാബു ഉയര്‍ത്തിയ'ഭയങ്ങളില്‍'

പാര്‍ട്ടിയുടെ'കണ്ണൂര്‍ക്കോട്ടക'ളാടിയുലഞ്ഞപ്പോള്‍ ;

" ചുങ്കംകൊടുത്തും ചിതം പറഞ്ഞും

അങ്കത്തിനാളുകൂട്ടി"

നാടാകെ പാര്‍ട്ടി നേതൃത്വം

പുലയാട്ടും പുലഭ്യം പറച്ചിലും

കെട്ടുകാഴ്ച്ചയായ്‌ കൊണ്ടാടിയപ്പോഴും

തണ്ടെല്ലുനിവര്‍ത്തി

ഉമേഷ്‌ ബാബുവിനൊപ്പം നിന്ന

നെഞ്ചൂക്കാണീക്കനലുകള്‍...


"എന്നില്‍ത്തന്നെ ബൂര്‍ഷ്വമൂല്യങ്ങളുണ്ടെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.അത്‌ നാം ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനഫലമായുണ്ടാവുന്നതാണ്‌.പക്ഷെ ,അത്‌ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അതിനു വശംവദരാകാതിരിക്കാനും പ്രതിരോധിക്കാനുമുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌ വേണ്ടത്‌.ഞാനിപ്പോള്‍ കമ്പോളസംസ്കാരത്തിന്റെ ഇരയായിരിക്കം.എന്റെ അടുക്കളയില്‍ നോക്കിയാലും അതിന്റെ മുദ്രകള്‍ കണ്ടെന്നുവരാം.അത്‌ തിരിച്ചറിഞ്ഞ്‌ കഴിവുള്ളിടത്തോളം അതിനെ പ്രതിരോധിക്കണം"


കേട്ടുവോ ആതിരേ ,

കലര്‍പ്പില്ലാത്ത,കന്മഷമില്ലാത്ത

'കാട്ടാള'ത്തനിമ..!


അതെ ,ആതിരേ

മരണം ദുഃഖകാരണമാണ്‌.

അത്‌ വ്യക്തിയുടെ വേര്‍പാട്‌ സൃഷ്ടിക്കുന്ന നോവുകൊണ്ടല്ല

മറിച്ച്‌ മൃതിഗതനെ സ്മരിച്ച്‌

'വാചകമേളാവിദഗ്ധര്‍' ലജ്ജരഹിതം

കാച്ചിക്കുറുക്കിയെടുത്ത പദാവലികൊണ്ട്‌

സമ്പന്നമാക്കിയ ,അനുശോചനങ്ങള്‍

'ലൈവാ'യി

ഗദ്ഗദമാക്കുന്നത്‌

കേള്‍ക്കേണ്ടിവരുമ്പോഴാണ്‌

ഏറെ ദുഃഖകരമാകുന്നത്‌.


"രംഗബോധമില്ലാത്ത ഇത്തരം കോമാളികളാണ്‌ "

മൃതിയെക്കാള്‍ക്രൂരവും ഭയനകവും..!


കടമനിട്ടയുടെ ദേഹവിയോഗത്തിലും കേട്ടു ,കുട്ടി

അല്‍പ്പത്തം പൊലിഞ്ഞുലഞ്ഞ

ചില ' ചൊല്‍ക്കാഴ്ചകള്‍'


ശ്രദ്ധിക്കുക ;

നാളെ ഉദ്ധരണികളാകാന്‍ ഏറെ സാധ്യതയുള്ള

ചില പൊയ്ച്ചൊല്ലുകള്‍ :


" രുദ്രകീര്‍ത്തനങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന ആത്മാലാപനങ്ങളായിരുന്നുകടമ്മനിട്ടയുടേത്‌ "- ഒ എന്‍ വി

"മലയാളകവിതയെ ജനകീയമാക്കിയ കവിയായിരുന്നു കടമ്മനിട്ട "- എം ടി വാസുദേവന്‍ നായര്‍ .

" ഭാരതീയമായ പ്രാഗ്‌ അറിവുകളും സമൂഹിക ബോധവും നിറഞ്ഞതായിരുന്നു കടമ്മനിട്ട കവിതകള്‍ "- കവി സച്ചിതാനന്ദന്‍

"കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും അക്ഷരം അറിയാത്തവര്‍ക്കും പ്രിയപ്പെട്ട സാംസ്കാരിക അനുഭവമായിരുന്നു കടമ്മനിട്ടയുടെ കവിതാലപനങ്ങള്‍. ബുദ്ധിജീവി വൃന്ദങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ആധുനിക കവിതയെ ജനകീയമാക്കിയത്‌ കടമ്മനിട്ടയാണ്‌. നാട്ടിന്‍പുറങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും മലയാള കവിതയെ കൈ പിടിച്ച്‌ നടത്തിച്ചതും കടമ്മനിട്ടയാണ്‌ "- കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

"പച്ചയായ ജീവിതത്തിന്റെ പ്രതീകമായിരുന്നു കടമ്മനിട്ട . വരണ്ട കണ്ണുനീരും , വരണ്ട നാട്ടിന്‍പുറവും , നിറഞ്ഞപ്രകൃതിയും സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാന്‍ കടമ്മനിട്ടയ്ക്കായി. ആത്മാര്‍ത്ഥത നിറഞ്ഞ മലയാളത്തിന്റെ നാടന്‍ ശബ്ദമാണ്‌ കടമ്മനിട്ടയില്‍ കേട്ടത്‌. "'- സുഗതകുമാരി

" ഇടശേരിക്ക്‌ ശേഷം മലയാളം കണ്ട ഏറ്റവും വലിയ കവിയായിരുന്നു കടമ്മനിട്ട "- കാക്കനാടന്‍ . "വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടമാണ്‌ സംഭവിച്ചത്‌. മലയാളത്തില്‍ മറ്റൊരു കവിയും സ്വന്തം ശബ്ദം ഇത്രയേറെ കേള്‍പ്പിച്ചിട്ടില്ല. കവിതയില്‍ പ്രഭാപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കടമ്മനിട്ടക്ക്‌ കഴിഞ്ഞു."- വിനയചന്ദ്രന്‍

"കേരളീയ സമൂഹത്തിനും സാംസ്കാരിക മണ്ഡലത്തിനും നികത്താനാവാത്ത നഷ്ടമാണ്‌ കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണം . കേരളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ അവിസ്മരണീയമാണ്‌. "- മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍

"കാവ്യജീവിതം നയിക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന പൊതു വിശ്വാസത്തെ തകര്‍ത്ത വ്യക്തിയാണ്‌ കടമ്മനിട്ട "- മന്ത്രി എം എ ബേബി


ആതിരേ,

മനസ്സ്‌ നിറഞ്ഞില്ലേ..?

എങ്കില്‍കവി

തന്റെ മരണം

മുന്‍കൂട്ടിക്കണ്ട്‌(!) ചോദിച്ചത്‌

ഞാനിപ്പോള്‍തിരിച്ച്‌ ചോദിക്കട്ടേ..?

"ചാക്കാല ചൊല്ലുവാന്‍ വന്നവന്‌

കാപ്പിയും കാശും കൊടുത്തോടി..."

Friday, March 14, 2008

കണ്ണൂരെന്നുകേട്ടാലായുധസജ്ജമാകണം.......


അരുത്‌,

കുരുതി-
ച്ചോര-
ക്കാഴ്ച്ച-
യ്ക്കപ്പുറ-
ത്തേയ്ക്ക്‌
മുഖം
തിരിക്കരുത്‌....

അരുത്‌,
കിതച്ചൊ-
ടുങ്ങാതിനി-
ച്ചുരമാന്തി-
ക്കുതിച്ചെത്തും
കൊലവിളി-
ച്ചാത്തന്‌
ചെവി
മറയ്ക്കരുത്‌...

അരുത്‌,
രതിക്കു-
തിപ്പായ്‌,നിത്യ
മൃതിക്കൊതി-
യുറഞ്ഞാടി-
ത്തിമിര്‍ക്കു-
മ്പോളൊരുവേള
മനസ്സ്‌
പറിക്കരുത്‌...

അരുത്‌,
അരുതരുത്‌ ;
തളരരുത്‌...
പതറരുത്‌...

കണ്‍തുറന്ന്‌,
ചെവിതുറന്ന്‌,
മനംതുറ-
ന്നുള്‍ക്കൊണ്ടിരിക്കുക...

അമ്മ തന്നൊടുങ്ങാത്ത നിലവിളി-
യഛന്റെ,യടങ്ങാ നൊമ്പരം;
പ്രിയ തന്‍ നിത്യനഷ്ട-
മരുമക്കുഞ്ഞിന്നനാഥത്വം;
ഉടപ്പിറപ്പിന്‍ കൊടിയ ദുഃഖ-
മാത്മസുഹൃത്തിന്‍ നിറ ഗദ്ഗദം...
ഒക്കെ, നിണഭരിതഭ്രാന്തില്‍
ആന്ധ്യം തെഴുക്കും പാര്‍ട്ടിക്കൂറില്‍
പൊതിഞ്ഞൊ-
തുക്കി-
യടക്കിപ്പിടിച്ച്‌-

ചെങ്കൊടിക്കൂട്ടങ്ങള്‍ക്കും
കാവിപ്പടക്കൗശലങ്ങള്‍ക്കും
ബലികുടീരങ്ങളും
ബലിദാനികളുമാകുന്ന
സാക്ഷര മൗഢ്യങ്ങള്‍
കാണുക...!

(ഇവരോ ,
സ്മരണകളിരമ്പും
രണസ്മാരകങ്ങള്‍ ?.
ഇവിടെയോ,
സമരപുളകങ്ങള്‍തന്‍
സിന്ദൂരമാലകള്‍ ചാര്‍ത്തൂ ??)

ആതിരേ,
ഇത്‌
കണ്ണൂര്‍ക്കാഴ്ച്ചക-
ളാ,സുരദര്‍ശനം...

കണ്‍നിറയെക്കണ്ട്‌,
ചെവിനിറയെക്കേട്ട്‌,
മനംനിറയെക്കോരി ,
അഭിമാനപൂരിത-
മാക്കു,കന്തരംഗം..

Monday, March 10, 2008

പിരീഡ്‌ ദിനങ്ങളെ ചാരംകൊണ്ട്‌ ' ചെറുക്കുന്ന ' ഇന്ത്യന്‍ സ്ത്രീകള്‍ക്കായി.....


ആതിരേ,
കടന്നുപോവുകയാണ്‌
വീണ്ടുമൊരു
വിശ്വപ്പെണ്‍ദിനം !
.......

ന്റെ കുട്ടി,
ഇപ്പോള്‍
ടിവി യില്‍
ഒന്നല്ല രണ്ട്‌ പരസ്യങ്ങള്‍...
1) അപ്പോള്‍ മങ്ങിമങ്ങി ; ഇപ്പോള്‍ ഭംഗി ഭംഗി.....
2) നോ പിമ്പിള്‍സ്‌ ; നോ റിംഗിള്‍സ്‌.....
വാചകമേളകളുടെ കബളിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക്‌
വിശ്വപ്പെണ്‍ ദിനത്തില്‍ വര്‍ണങ്ങളേറെ...

രാവിപ്പോള്‍
പാതിയഴിഞ്ഞു ;
അഴിഞ്ഞുലഞ്ഞ
വസ്ത്രങ്ങള്‍
വാരിച്ചുറ്റി,
മുത്രമൊഴിക്കാനുള്ള
തത്രപ്പാടില്‍ ,
ഇനിയും കുഴഞ്ഞാടുന്ന
രാക്ഷീണങ്ങളും , രതിക്ഷീണങ്ങളും
വായ്നാറ്റത്തൊടെ
ചിരിക്കുമ്പോള്‍...
ആതിരേ,
തിരിഞ്ഞു നോക്കാതെ ധൃതിയില്‍
നടന്നു മറയുകയാണ്‌
ഇന്റര്‍ നാഷണല്‍ വിമെന്‍സ്‌ ഡേ...
..............

-മുലമറയ്ക്കാനുള്ള കീഴാളപ്പെണ്ണിന്റെ
പോരാട്ടത്തില്‍ നിന്നാണോ ;
-മുലക്കരത്തിന്‌ പകരം
കുരുന്നു മുലക്കൂമ്പുകള്‍
കൊയ്ത്തരിവാളുകൊണ്ട്‌ ഛേദിച്ച്‌
നാക്കിലയില്‍ നല്‍കി
മരിച്ചു വീണ ദളിത്‌ പെണ്‍കുട്ടിയുടെ
പ്രതിഷേധത്തില്‍ നിന്നാണോ
സ്ത്രീ വിമോചന പ്രസ്ഥാനം ഇവിടെ കത്തിക്കയറിയത്‌ ?

അതേയെന്ന്‌' ആരൊക്കെയൊ
ഇന്ന്‌ പറയുന്നതു കേട്ടു!
കീഴടങ്ങാന്‍ തയ്യാറല്ലാതിരുന്ന ആ കീഴാള ശൗര്യം
ആധുനീക ചുരിദാരികള്‍
സ്വാംശീകരിക്കേണ്ടത്‌
കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ഉദ്ബോധനവും കേട്ടു..!!.

എന്നാല്‍ ഞാനൊന്ന്‌ ചോദിക്കട്ടേ :
പഴയ പഴന്തുണിക്ക്‌
പകരം
ഹാന്‍ഡിയും
ട്രെന്‍ഡിയും
ഈസ്‌ലി ഡിസ്പോസിബിളുമായ
സാനിറ്ററി നപ്കിനിലല്ലേ, ആതിരേ
സ്ത്രീവിമോചനത്തിന്റെ ആരൂഡം....?

' ആ അഞ്ചു ദിവസം ' എന്ന പരസ്യവാക്യം
നമുക്ക്‌ ഫ്ലഷ്‌ ചെയ്യാം..
എന്നിട്ട്‌ വൃത്തിയായിരുന്ന്‌
മറ്റൊരു സത്യത്തിലേക്ക്‌
കണ്‍തുറക്കാം...

ആതിരേ, ഇന്ത്യയിലെ മൂന്നരക്കോടി സ്ത്രീകള്‍ക്ക്‌
ഉടുതുണിക്ക്‌ മറുതുണിയില്ല..
അവര്‍,
പശ്ചിമ ബംഗാളിലും ,ഒറീസയിലും ജാര്‍ഖണ്ഡിലും
ഒറീസ്സയിലുമുള്ളവര്‍..
'ആ അഞ്ചു ദിവസം....'
അവര്‍,
ചാരം കുഴച്ചുവച്ചും
മണ്ണ്‌ കുഴച്ചുവച്ചും
ജീവിക്കുന്നു...!
'ഖൂംജ്‌ '(പ്രതിധ്വനി)
എന്നൊരു സംഘടന കണ്ടെത്തിയ
ഞെട്ടിക്കുന്ന ഈ സത്യം ഇന്ത്യയിലെ ഒരു വനിതാവിമോചന പ്രസ്ഥാനമോ
പ്രവര്‍ത്തകരോ ഇതുവരെ അറിഞ്ഞിട്ടില്ലത്രെ...!
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേട്ടിട്ടുപോലുമില്ലത്രേ..!!
2008 ലെ യുഎന്‍-ന്റെ വേള്‍ഡ്‌ സാനിറ്റേഷന്‍ ഡേ ആഘോഷത്തിന്‌
തയ്യാറെടുക്കുന്ന
ഇന്ത്യയിലെ പെണ്‍കാഴ്ച്ച...
ആ ദൃശ്യങ്ങള്‍ക്കു നേരെ മുഖംതിരിക്കാതെ
വിശ്വപ്പെണ്‍ദിനം നടന്നുമറഞ്ഞുകഴിഞ്ഞല്ലോ...
.........
...........
ആതിരേ, ഇതിന്ത്യയുടെ സ്ത്രീപടം..!!

Wednesday, February 27, 2008

ചോര ഞെരമ്പുകളില്‍ തിളയ്ക്കുന്ന ടീചേഴ്സ്‌ സ്പെഷല്‍-ഗുരുവായൂര്‍ സ്പെഷല്‍ ചുരിദാറുകള്‍


ആതിരേ
ഏതാണ്ട്‌ ആറു മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ കുട്ടി ഞാന്‍
അസ്തമന സൂര്യനെ കണ്ടത്‌.ഞാനും ഡെയ്നും ഒരു ഔദ്യോഗിക യാത്രയുടെ മടക്കത്തിലായിരുന്നു അപ്പോള്‍ .ഡെയ്ന്റെ ബൈക്കിനു പിറകിലിരുന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നിലൂടെയുള്ള നാഷണല്‍ ഹൈവേയിലൂടെ എണ്‍പതില്‍ പാഞ്ഞു വരുമ്പോഴായിരുന്നു അതു കണ്ടത്‌.
കുട്ടിയുടെ നെറ്റിയില്‍ മാസത്തില്‍ ചില ദിവസങ്ങളൊഴിച്ചാല്‍ കാണുന്ന സിന്ദൂരക്കുറിപോലെ..
ആ സിന്ദൂരപ്പൊട്ടിന്റെ തരളസ്മരണക്കുളിരില്‍ യാത്രാക്ഷീണമെല്ലാം മറന്ന്‌, പാനിയചികില്‍സയിലൂടെ
കുടലില്‍ അള്ളിപ്പിടിച്ചു കിടന്ന്‌
20-ട്വന്റി കളിച്ചുകൊണ്ടിരുന്ന
അള്‍സറിന്റെ ഞണ്ടുകളെ മയക്കി
ഓഫീസിലേക്ക്‌ മടങ്ങുമ്പോഴയിരുന്നു
വടക്കന്‍പാട്ടുമട്ടില്‍ "മാനത്തൂന്നെങ്ങാനും പൊട്ടി വിണോ, ഭൂമീന്ന്‌ തനിയെ മുളച്ചു വന്നോ" എന്ന്‌ അപ്പോള്‍ എന്നില്‍ സംശയം മുളപ്പിച്ച്‌
രണ്ട്‌ ചുരിദാറികള്‍ മുന്നിലെത്തിയത്‌.
ഒന്നൊരു അസിന്‍ മോഡല്‍ സ്ലിം.
മറ്റേതൊരു ' പയ്ന്റ്‌ 'ഷക്കീല.
രണ്ടും ടീച്ചറികള്‍..!
ആ സന്ധ്യക്ക്‌ അഭിമാനപൂരിതം അന്തരംഗത്തോടെ
അവര്‍ മൊഴിഞ്ഞ ചുരിദാര്‍പുരാണം
കുട്ടിയും കേള്‍ക്കുക, വെറുതെ ഒരു നേരമ്പോക്കിന്‌, ഓക്കേ.
(മൊഴിമാറ്റം ന്റെ വഹ )
" വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമായതിന്റെ ആഘോഷത്തിലാണ്‌ ചുരിദാറുകളും ചുരിദാറികളും.
സുപ്രീം കോടതി വരെ പോയെങ്കിലെന്താ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ പറ്റീലേ ? പഠിക്കാനല്ലാതെ പഠിപ്പിക്കാനായി സ്കൂളുകളില്‍ ഒന്നു കയറണമെന്നുണ്ടായിരുന്നു. ഇപ്പോ, ദാ അതും സാധിച്ചു. സാരീടെ അഹങ്കാരം കുറച്ചതിന്റെ ഗ്ലാമര്‍ വേറെയും.
മുമ്പൊക്കെ ടീച്ചര്‍മാര്‍ തുണിക്കടേന്ന്‌ സാരി വാങ്ങിപ്പോകുമ്പോ കണ്ണാടി അലമാരയിലിരുന്ന്‌ ചുരിദാറുകള്‍ ഒരുപാട്‌ കരഞ്ഞിട്ടൊണ്ട്‌.
ഇപ്പം കാലം മാറി. നിയമോം മാറി.
ഏതാണ്ട്‌ 50% ടീച്ചര്‍മാരും സാരീന്ന്‌ കൂറുമാറി ചുരിദാറിലെത്തി!
അന്തരംഗം അഭിമാനപൂരിതമാകാന്‍,
ചോര ഞെരമ്പുകളില്‍ തിളയ്ക്കാന്‍ ഇതൊക്കെ പോരെ മാഷേ ?.
ടീച്ചര്‍മാരോട്‌ മാതൃത്വം കലര്‍ന്ന സ്നേഹവും ബഹുമാനവും തോന്നണോങ്കീ
സാരിതന്നെ വേണോമ്ന്ന്‌ വാദിക്കുന്ന പഴഞ്ചന്മാരിന്നുമുണ്ട്‌! നശ്ശൂലങ്ങള്‍ !!
അവര്‍ക്ക്‌ വേറെ പണീല്ലെല്ലോ-അതോണ്ട്‌ വാദിക്വോ തര്‍ക്കിക്വോ എന്തുവേണേലും ചെയ്തോട്ടേ-നമ്മളിനി ആ വഴിക്കേയില്ല മാഷേ.. .
തന്നേമല്ല ആ പിന്തിരിപ്പന്മാരും( മാരികളും) പതുക്കെ പതുക്കെ മാറിക്കോളുംന്നേ . ഇന്ന്‌ ഞങ്ങളോടൊപ്പം വരാന്‍ മടിക്കുന്ന ടീച്ചര്‍മാര്‍ക്ക്‌ നാളെ ഞങ്ങള്‍ക്കൊപ്പം വന്നല്ലേതീരൂ മാഷേ ?
ഒന്നൂല്ലേലും വസ്ത്രത്തിന്റേം ആഭരണത്തിന്റേം വിഷയം വരുമ്പോ
സ്ത്രീശാക്തീകരണം ഉത്തരോത്തരം വര്‍ദ്ധിക്കൂലേ മാഷേ ?
സമ്മതിച്ചല്ലോ ?
അതാ പറഞ്ഞത്‌ പെണ്ണൊരുമ്പെട്ടാ സാരിക്കും തടയാമ്പറ്റൂലാന്ന്‌ !
കൈയ്യീ നുള്ളിക്കോ മാഷേ ,
സാരിയെ തോപ്പിക്കാനൊള്ള വാട്ടര്‍ലൂ യുദ്ധത്തിനൊരുങ്ങ്വാ ചുരിദാറുകള്‍ ( ചുരിദാറികള്‍!.)
അറിഞ്ഞില്ലേല്‍ അറിഞ്ഞോളൂ ,
'ടീച്ചേഴ്സ്‌ സ്പെഷല്‍' എന്ന പേരില്‍ ചുരിദാറുകള്‍ വരാമ്പോക്വാ.
സാരീടെ ബഹുമാനമൊക്കെ വിദ്യാര്‍ഥികള്‍ക്ക്‌ തോന്നിപ്പിക്കുന്ന ചുരിദാറുകളുടെ ഡിസൈനുകള്‍ തയാറായിക്കഴിഞ്ഞു ...
ങാഹാ..കാണിച്ചു തരാം, കളിയെവിടംവരെയെത്തൂംന്ന്‌..
ഒള്ളത്‌ പറയണോല്ലോ മാഷേ, ടീച്ചര്‍മാര്‍ക്കായി രംഗത്തിറക്കിയ വിലകുറഞ്ഞ കോട്ടണ്‍ സാരികളുടെ കാര്യം വല്ല്യ കഷ്ടത്തിലായീട്ടോ...
ടീച്ചര്‍മാരെ വളയ്ക്കാന്‍ തയാറായി മോടിയുള്ളതും വിലകുറഞ്ഞതുമായ ചുരിദാറുകള്‍ രംഗത്തുവരുന്നതോടെ ഈ പാവം സാരികള്‍ക്ക്‌ വല്ല കുണ്ടിലും പോയി ഒളിക്കുകയേ ഇനി തരമുള്ളു ; നോ ഡൗട്ട്‌
ങാഹാ,പറഞ്ഞില്ലെന്നു വേണ്ട,
' ഗുരുവായൂര്‍ സ്പെഷലും' ഉടനെ കടകളിലെത്തും.
ഗുരുവായൂര്‍ സ്പെഷലും ടീച്ചേഴ്സ്‌ സ്പെഷലുമൊക്കെ എത്തുമ്പോ മാവേലിനാട്‌വാണിടും കാലമല്ലേ മാഷേ വരാമ്പോകുന്നേ.!.ടീച്ചറും കുട്ട്യോളും ഒന്നുപോലെ.!!.കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല ഡിസൈന്‍ വിത്യാസം.!!!
( പറയുമ്പോ എല്ലാം പറയണമല്ലോ, സ്ലിറ്റിന്റെ കാര്യത്തിലിത്തിരി തര്‍ക്കം ബാക്കിയൊണ്ട്‌.അത്‌...അത്‌... സാരമില്ലന്നേ....ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാമ്പറ്റാത്ത സ്ലിറ്റ്‌ ഏതാ ഉള്ളത്‌.?.ഉം ം ം ! മാഷെന്തിനാ ചിരിക്കുന്നേ ? വേണ്ടാട്ടോ , ഇനിയത്തരം നാട്യമൊന്നും ഞങ്ങടടുത്ത്‌ ചെലവാകില്ലാട്ടോ ...)
' നിയമോം കോടതി വിധീമൊക്കെ വന്നതല്ലേ. ആയിക്കോ.. ആയിക്കോ ... പക്ഷേ ഇപ്പോഴത്തെ കോളജ്‌ കുട്ട്യോളിടുന്നതുപോലെ 'ഞെട്ടിക്കുന്ന' ഡിസൈനുകള്‍ ഇട്ട്‌ ടീച്ചര്‍മാര്‍ സ്കൂളുകളിലേക്കു പോകരുതെന്നു ശഠിക്കുന്ന ശപ്പന്മാരും ശപ്പത്തികളും നമ്മുടെ കൂട്ടത്തിലൊണ്ട്‌..
വിവരം കെട്ടവര്‍ഗ്ഗം ! അല്ലാതെന്തു പറയാനാ.?.മാഷ്‌ പറ..
പിന്നെ മറ്റൊരു രഹസ്യം പറയട്ടെ, മാഷാരോടും പറയാമ്പോകേണ്ട
'ടീച്ചറെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല' എന്ന്‌ ക്ലാസിലെ ചില വിരുതന്‍മാരുടെ കമന്റൊക്കെ കേള്‍ക്കുമ്പോള്‍ ഒരൊരു ഉള്‍ക്കുളീര്‌ തോന്നറുണ്ടെന്നത്‌ സത്യം - സാരിചുറ്റുമ്പോള്ളുള്ളതിലും പാതി പ്രായമേ ഇപ്പോള്‍ തോന്നിക്കൂ!
അതത്ര ചില്ലാറക്കാര്യമല്ലെല്ലോ..നേട്ടം തന്നെയല്ലേ.മാഷേ..?
സാരിയുടുക്കുമ്പോ ചെറുപ്പം തോന്നിപ്പിക്കാന്‍
എന്തെല്ലാം എവിടെയെല്ലാം കുത്തിത്തിരുകി വയ്ക്കണോന്നറിയ്‌വോ , പുരുഷന്മാര്‍ക്ക്‌ ?
'ദര്‍ശന സുഖം സര്‍വ സുഖാല്‍ പ്രധാനം 'എന്നുരുവിട്ട്‌ വായീനോക്കി നടന്നാപ്പോരെ നിങ്ങള്‍ക്ക്‌..?
എന്നാല്‍ ചുരിദാര്‍ ചില വീടുകളില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ക്ക്‌ കളമൊരുക്കിയിട്ടില്ലെന്നും പറയാനുമ്പറ്റൂലാട്ടോ. .
സാരിയായിരുന്നേല്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ക്കെല്ലാം മാറിമാറി ഉടുക്കാമായിരുന്നു.
ചുരിദാറിന്റെ കാര്യത്തില്‍ അത്തരം അഡ്ജസ്റ്റുമെന്റൊന്നും പറ്റില്ല .
അമ്മേടെ ചുരിദാര്‍ മോളും മോള്‍ടെ ചുരിദാര്‍ അമ്മേം ഇടുന്ന സമ്പ്രദായം തല്‍ക്കാലം നടപ്പില്ല.
ആ ഒരു പ്രശ്നം , പ്രശ്നം തന്നെയാണെങ്കിലും ചുരിദാറിനെ വിട്ടൊരുകളിക്കും ഞങ്ങളില്ല-
പറഞ്ഞില്ലെന്നു വേണ്ട..
എന്തൊക്കെ ആരോപണം ഉന്നയിച്ചാലും
ആകെ- മൊത്തം-ടോട്ടല്‍ നോക്കുമ്പോള്‍ ചുരിദാര്‍ ലാഭം തന്നെയാ മാഷെ.. ഉത്തരേന്ത്യയില്‍നിന്നെത്തി ദക്ഷിണേന്ത്യയെയാകെ കീഴടക്കിയ
ഒരു വസ്ത്രമല്ലേ നമുക്കുള്ളൂ.
അതു ചുരിദാറാല്ലേ?.
ചുരിദാര്‍ തന്റെ പഴുതടച്ച തന്ത്രങ്ങളിലൂടെ
കേരളത്തെ പിടിച്ചടക്കാന്‍ ഒരുങ്ങുമ്പോള്‍
നമ്മളെന്തിന്‌ മുഖം തിരിച്ചു നില്‍ക്കണം?
അങ്ങനെ ചെയ്യുമ്പോ ,
അതല്ലേ വിഭാഗിയത ?
അതല്ലേ ഫെഡറല്‍ സെറ്റപ്പിനെതിരായ രാഷ്ട്രവിരുദ്ധ നീക്കം ?
ഇന്ത്യ എന്റെ രാജ്യമല്ലേ, എല്ലാ ചുരിദാറികളും സഹോദരിമാരല്ലേ..?
അപ്പോ 'ചുരിദാര്‍ തുഛേ സലാം '
എന്നുപറയുന്നതല്ലെ
കാലഘട്ടത്തിന്റെ ആവശ്യം...?
ല്ലേ....മാഷേ..?

Wednesday, February 13, 2008

ഒരു പുഷ്പ്പഞ്ജലിയുടെ ഓര്‍മ്മക്ക്‌


ചാറ്റുമഴയുടെ ഇളംകുളിരിലാണീ നഗര സന്ധ്യ-
വേനല്‍ മഴയാണിത്‌..
ആതിരെ , കുട്ടിക്കെഴുതാനിരിക്കുമ്പോള്‍
മഴപെയ്യുന്നതൊരു നിമിത്തമാണോ..?
'ഉദകപ്പോള'യിലെ ജയകൃഷണനുനും ക്ലാരയും കണ്ടുമുട്ടിയപ്പോഴെല്ലാം പെയ്തതുപോലൊരുതണുവണിത്തളിരനുഭവം..
പോ മാഷേ , പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞു ,
നമ്മളിങ്ങനെ എഴുതിയും പറഞ്ഞും പിണങ്ങിയും ഇണങ്ങിയും
അകലങ്ങളില്‍ കഴിയുന്നു.
നാമിങ്ങനെ
മഴയങ്ങനെ
എന്നുകരുതിയാപ്പോരേ
എന്നല്ലേ ഭാവം...
ഓാ‍ാ‍ാ‍ാ‍ാ‍ാ‍ക്കേ
നാളെവാലന്റൈന്‍ ദിനം...
പ്രണയാര്‍ദ്രമാനസങ്ങള്‍ക്കു വേണ്ടി
പനിനീര്‍പ്പൂക്കളുടെ കഴുത്തറുക്കപ്പെടുന്ന
കൃപാരഹിതമായവധശിക്ഷ നടപ്പാക്കല്‍ ദിനം..
എന്നെയിപ്പോള്‍ ചൂഴുന്നത്‌
സമൃദ്ധമായ ഒരു സാന്നിദ്ധ്യം -
പുഷ്പ്പഞ്ജലീപ്രസാദ ധന്യത-
കളഭത്തണുപ്പ്‌-
കരിക്കുറിയുംകളഭക്കുറിയും
വിയര്‍പ്പുമുത്തുകളുംഭംഗിയേറ്റിയ മുഖപ്രസാദം...
ആതിരെ
ആരോടൊക്കെയോവിളിച്ച്കൂകിപ്പറയണം
എന്ന്‌ അദമ്യമായ ആഗ്രഹമുണ്ടയിരുന്നപ്പോഴും
ആരേയുമറിയിക്കാതെ
ആരേയുംകാണിക്കാതെ
മയില്‍പ്പീലിപോലെ
ആത്മാവിന്റെ
അടരുകള്‍ക്കുള്ളിലൊളിപ്പിച്ചുവച്ച
ഒരു ഒരു ഇത്‌..
നഷ്ടപ്പെടുത്താതെ
നശിപ്പിക്കാതെ
അതിവിടംവരെസൂക്ഷിച്ച്‌...
പിന്നിട്ട ആ നാളുകളുടെ
അനുപമവും അനര്‍ഘവും
വിശുദ്ധവുമായവിങ്ങലുകള്‍ തൊങ്ങല്‍ ചാര്‍ത്തിയ
ഇണക്കവും പിണക്കവും
ദേഷ്യവും ശപിക്കലുംക്ഷമിക്കലും ഒക്കെയായി
നോവിന്റേയും നീറ്റലിന്റേയും
ഓരംചേര്‍ന്ന്‌ ഒന്നിച്ചുള്ള നടത്തവും..
അതൊന്നുമില്ലതെ
എസ്‌എംഎസ്‌ഉം മൊബൈല്‍ ഫോണും
ഇന്റര്‍നെറ്റും ചാറ്റ്‌ റൂമും
കോണ്ടവും
കൊണ്ട്‌പ്രണയത്തെ
ശരീരത്തിന്റെ മാത്രംആഘോഷമാക്കുന്ന
ന്യൂ ജനറേഷന്‍ പ്രണയിനികള്‍ക്കുള്ളതാണ്‌
ആതിരെ
നാളത്തെ വാലന്റൈന്‍ ദിനം..
പേടിച്ചുപേടിച്ചുള്ള കുട്ടിയുടെ ആ നോട്ടം..
പുഷ്പ്പാഞ്ജലിപ്രസാദം കൈമാറുമ്പോഴത്തെ
വിയര്‍പ്പുപൊടിപ്പിക്കുന്ന ആ വിവശത..
ഓര്‍മ്മകളില്‍ കളഭത്തണുപ്പ്‌നിറയുകയാണാതിരേ..
പന്ത്രണ്ട്‌ വര്‍ഷമായിട്ടും
ഇതുവരെ കൈമാറിയിട്ടില്ലാത്ത
വലന്റൈന്‍ ദിനാശംസ
ഇത്തവണയുമില്ല..
അപ്പോഴും ലഭിച്ചിരുന്ന പുഷ്പ്പഞ്ജലിപ്രസാദം....
ചാറ്റുമഴക്കൊപ്പം
കളഭത്തണുപ്പും
ഇപ്പോള്‍ ചുറ്റും പടര്‍ന്ന്‌ നിറയുകയാണാതിരെ

Friday, February 8, 2008

വൈലത്തൂര്‍ പെണ്‍വാണിഭം

പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍...
പ്രിയപ്പെട്ട പെണ്‍കുട്ടി, അറിയില്ലാ നിന്റെ പേരെനിക്ക്‌. കവി പാടിയതുപോലെ ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ അതുമല്ലെങ്കില്‍ മൈമൂനയോ സുഹ്‌റയോ ആരായാലും നീ ഇന്ന്‌ എന്റെ മനസില്‍ ഭയാശങ്കകളുടെ നീര്‍പെയ്തുപോകുന്ന കാര്‍മേഘമാണ്‌.
അസ്ഥിവാരമില്ലാത്ത ഒരു ജീവിതസാഹചര്യത്തില്‍ പിറക്കുന്ന ഏതൊരു കൗമാരക്കാരിക്കും സംഭവിക്കാവുന്ന തെറ്റേ നിനക്ക്‌ സംഭവിച്ചിട്ടുള്ളു. ഇല്ലായ്മകളുടെ നടുവില്‍നിന്നുള്ള മോചനവും ഭാസുരമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമൊക്കെയായിരിക്കാം സുധീറിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ നിന്നെ പ്രേരിപ്പിച്ചത്‌. അതുകൊണ്ടാണ്‌ അയാള്‍ വാഗ്ദാനം ചെയ്ത ജോലി പ്രതീക്ഷിച്ച്‌ 2006 ഓഗസ്റ്റില്‍ കോഴിക്കോട്‌ എത്തിയത്‌. എന്നാല്‍ വൈലത്തൂരുകാരനായ, ഫൈനാന്‍സ്‌ ഇടപാടുകാരനും ഗുണ്ടയുമായ അയാളുടെ മനസില്‍ നിന്റെ കിളുന്തുദേഹം കടിച്ചുകീറിത്തിന്നാനുള്ള കാമപിശാചായിരുന്നു ചുരമാന്തിയിരുന്നതെന്ന്‌ നിനക്കറിയാമായിരുന്നില്ലല്ലോ.

അയാളുടെ ചാടുവാക്കുകളില്‍ നീ അതുവരെ കരുതിവച്ചിരുന്ന, ഏതൊരു പെണ്‍കുട്ടിയും സ്വന്തം ഭര്‍ത്താവിനുമാത്രം സമര്‍പ്പിക്കാന്‍ സൂക്ഷിക്കുന്ന നിന്റെ വ്രതശുദ്ധി ഹോട്ടല്‍ മുറികളില്‍ പിച്ചിചീന്തപ്പെട്ടപ്പോള്‍ രതിനിര്‍വേദത്തിലല്ല നിന്റെ മിഴികള്‍ ഈറനായത്‌ മറിച്ച്‌ ശപിക്കപ്പെട്ട ഒരു ജന്മം നല്‍കിയ ഈശ്വരനോടുള്ള പ്രതിഷേധമായിരുന്നു ആ കണ്ണുനീര്‍ മുത്തുകള്‍ എന്നു ഞാന്‍ അറിയുന്നു.

ആ ദിവസങ്ങളില്‍, എനിക്കറിയാം നീ ഹൃദയം നുറുങ്ങി ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം. എങ്ങനെയെങ്കിലും സുധീറിന്റെ സ്വാധീനത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തണമേ എന്ന്‌. പക്ഷെ ഒരീശ്വരനും നിന്റെ പ്രാര്‍ത്ഥന കേട്ടില്ല. എന്നാല്‍ ഹോട്ടല്‍ മുറികളില്‍ മാറിമാറി നിന്നെ പീഡിപ്പിച്ച്‌ രസിക്കാന്‍ സുധീറും അവന്റെ സുഹൃത്തുക്കളായ ശ്രീലക്ഷ്മി ഫൈനാന്‍സിയേഴ്സ്‌ ഉടമ പത്തുകണ്ടംനിലം സാജന്‍, മുക്കം പ്ലാസ ടെക്സ്റ്റെയില്‍സ്‌ ഉടമ കാരശേരി സുബൈര്‍, കക്കാട്‌ ആരിഫ്‌, മുക്കം തെക്കേരിച്ചാലില്‍ അബ്ദുള്‍ റഷീദ്‌, കോട്ടയ്ക്കല്‍ പുന്നകോടന്‍ ഷെറിന്‍, തിരൂര്‍ ഫൈസല്‍ ജുവല്ലറി ഉടമ ഫൈസല്‍ എന്നീ കാമപിശാചുക്കളെ ഉണ്ടായിരുന്നുള്ളു. അവര്‍ക്ക്‌ മടുത്തപ്പോള്‍ അവര്‍ നിന്നെ മലപ്പുറത്തിറക്കിവിട്ടു.

അവിടെവച്ചാണല്ലോ നാട്ടുകാര്‍ അസ്വഭാവിക സാഹചര്യത്തില്‍ നിന്നെ കണ്ടെത്തിയതും പോലീസിലേല്‍പ്പിച്ചതും വൈലത്തൂര്‍ പെണ്‍വാണിഭകേസെന്ന വിവാദ സംഭവം പുറംലോകമറിഞ്ഞത്‌.

ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പിറന്ന നീ ഒരിക്കലും ഇത്തരമൊരു സാഹചര്യത്തില്‍ എത്തിപ്പെടണമെന്നാഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല, അറിയാം. ജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍നിന്നും രക്ഷപെടാനൊരു ജോലി, അതിലൂടെ പിതാവിന്റെ അത്യധ്വാനത്തിന്‌ ഇത്തിരി ആശ്വാസം താഴെയുള്ള ഇളയ കിടാങ്ങള്‍ക്കും അമ്മയ്ക്കും അല്‍പ്പം കൂടി മെച്ചപ്പെട്ട സാഹചര്യം. ആ പ്രതീക്ഷയില്‍ വീടുവിട്ടിറങ്ങിയ നീ പിന്നെ ചെന്നുപറ്റിയത്‌ പെണ്‍വാണിഭകേസിലുള്‍പ്പെട്ട്‌ പോലീസ്‌ സ്റ്റേഷനിലും ജയിലിലുമായിരുന്നു.

നീ അന്ന്‌ അനുഭവിച്ചിരുന്ന മാനസികപീഡ ഇന്നുമെനിക്ക്‌ ബോധ്യമാവുന്നുണ്ട്‌. നിന്റെ കുടുംബത്തിന്റെ അഭിമാനക്ഷതം ഇപ്പോഴും തിരിച്ചറിയാനാവുന്നുണ്ട്‌. കേസും ചോദ്യം ചെയ്യലുമൊക്കെയായി പോലീസും വക്കീലന്മാരും നിന്നെ കടിച്ചുകുടഞ്ഞപ്പോള്‍ നീ തിന്ന തീക്കനല്‍ പൊള്ളലുകള്‍ ഇപ്പോഴും ബോധ്യമാകുന്നുണ്ട്‌. നിന്നെ സംരക്ഷിക്കാന്‍ കഴിയാതിരുന്നതുകൊണ്ടും സുധീര്‍ നേതൃത്വം നല്‍കുന്ന ഗുണ്ടാപ്പടയെ ഭയന്നുമാണല്ലോ നിന്റെ പിതാവ്‌ നിന്നെ വീട്ടിലേക്ക്‌ കൊണ്ടുപോകാതെ തന്റെ സുഹൃത്തായ കാരിയുടെ മകന്‍ വിജയന്റെ വീട്ടില്‍ താല്‍ക്കാലികമായി താമസിപ്പിച്ചത്‌.

പക്ഷെ വിധി അവിടെയും നിന്നെ വെറുതെവിട്ടില്ല. നിന്നെ മാത്രമല്ല, നിനക്ക്‌ അഭയംതന്ന വിജയനെയും സഹോദരന്‍ ദാമോദരനെയും വിധി (അതോ ഈശ്വരനോ-അങ്ങനെ ഒരു ശക്തിയുണ്ടെന്ന്‌ നീ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടോ?) ക്രൂരമായാണല്ലോ ചവിട്ടിക്കുഴച്ചത്‌. 2006 സെപ്റ്റംബര്‍ 21ന്‌ പുലര്‍ച്ചെ രണ്ടുമണിയോടെ സുധീറിന്റെ ഗുണ്ടകള്‍ വിജയനെയും ദാമോദരനെയും വടിവാളിന്‌ വെട്ടിവീഴ്ത്തിയത്‌ ദുഃസ്വപ്നങ്ങളായി ഇന്നും നിന്റെ നിദ്രയ്ക്ക്‌ ഭംഗംവരുത്തുന്നുണ്ടെന്നെനിക്കറിയാം. ഈ ദുരന്താനുഭവങ്ങളെല്ലാമാണ്‌ നിന്റെ മാനസികവ്യാപാരങ്ങളില്‍ ഇടയ്ക്കിടെ അനിയന്ത്രിതമായ ചില ചലനങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയുന്നുണ്ട്‌.

കൊടും പീഡനത്തിന്റെ ആ നാളുകളില്‍ നിന്ന്‌ എങ്ങനെയാണ്‌ കുട്ടി നീ രക്ഷപ്പെട്ടത്‌? ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ജീവിക്കാനുള്ള നിന്റെ വ്യഗ്രതയും നിശ്ചയദാര്‍ഢ്യവും ആരിലും മതിപ്പുളവാക്കുകയും ചെയ്യും.

ശരീരത്തിലും ആത്മാവിലും മനസിലും ഏറ്റ വടുക്കളുമായി എറണാകുളത്ത്‌ ഒരു ടെക്സ്റ്റെയില്‍ സ്ഥാപനത്തില്‍ ജോലിയെടുത്ത്‌ ജീവിതത്തെ മെല്ലെമെല്ലെ മെരുക്കിയെടുക്കുന്നതിനിടയിലാണല്ലോ തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ആര്‍. റസ്റ്റം എന്ന തെമ്മാടിയുടെ രൂപത്തില്‍ വീണ്ടും വിധിയുടെ വിളയാട്ടം നിന്റെ ജീവിതത്തിന്റെ താളംതെറ്റിച്ചത്‌. സിനിമ കണ്ടുകൊണ്ടിരുന്ന നിന്നെ അനാശാസ്യപ്രവര്‍ത്തനത്തിന്‌ അറസ്റ്റ്ചെയ്തു എന്നു രേഖയുണ്ടാക്കി. അക്കാര്യം പത്രസമ്മേളനം വിളിച്ച്‌ പ്രസ്താവിച്ച്‌ റസ്റ്റം, സുധീര്‍ എന്ന ഗുണ്ടാത്തലവനോടുള്ള തന്റെ വിധേയത്വം വ്യക്തമാക്കിയപ്പോള്‍ നീ തകര്‍ന്നുതരിപ്പണമായി എന്നും മനസിലാക്കുന്നു. അതുകൊണ്ടാണ്‌ ജയിലില്‍വച്ച്‌ ആത്മഹത്യക്കൊരുങ്ങിയതെന്നും ഞാന്‍ അറിയുന്നു. പക്ഷെ നിന്റെ മനസുകാണാന്‍ ഈ ലോകം ഇനിയും തയ്യാറായിട്ടില്ല.

അനാശാസ്യ പ്രവര്‍ത്തനത്തിന്‌ അറസ്റ്റ്‌ ചെയ്യുകവഴി പീഡനക്കേസ്‌ ദുര്‍ബലമാക്കാനായിരുന്നു സുധീറും റെസ്റ്റവും അടങ്ങുന്ന ഗൂഢസംഘം ശ്രമിച്ചത്‌. അതില്‍ അവര്‍ വിജയിച്ചു എന്നു ബോധ്യമായതുകൊണ്ടാണ്‌ നിന്നെ അറസ്റ്റ്‌ ചെയ്ത വാര്‍ത്ത പുറത്തുവന്നയുടനെ സുധീറും കൂട്ടരും ആദ്യ കേസിലെ സാക്ഷികളുടെ വീട്ടുമുറ്റത്ത്‌ പടക്കം പൊട്ടിച്ച്‌ ആഹ്ലാദം പ്രകടിപ്പിച്ചത്‌.

ഏത്‌ മാനസികാവസ്ഥയിലാണ്‌ നീ ഇപ്പോള്‍ എന്നെനിക്കറിയില്ല. കേരളത്തിലെ വിവാദമുണ്ടാക്കിയ പെണ്‍വാണിഭകേസിലെ ഇരകളുടെ ദാരുണാന്ത്യമാണ്‌ എന്റെ മനസിലിപ്പോള്‍. കിളിരൂരിലെ ശാരി, കവിയൂരിലെ അനഘ, കൊട്ടിയത്തെ ഷൈനി...... അങ്ങനെ എത്രയെത്ര നിസ്സഹായരായ ഇരകള്‍. അവരെയെല്ലാം ഉന്മൂലനം ചെയ്തുകൊണ്ടാണ്‌ പീഡകരും അവരുടെ സംരക്ഷകരായ പോലീസുകാരും കേസ്‌ ദുര്‍ബലമാക്കിയത്‌. എന്റെ കുട്ടി സുധീറും റെസ്റ്റവും അടങ്ങുന്ന പീഡകസംഘം ഇനി അതിനും മടിക്കുകയില്ലയെന്നാണ്‌ ഇപ്പോള്‍ നിനക്കുണ്ടായിട്ടുള്ള അനുഭവം വ്യക്തമാക്കുന്നത്‌. അതല്ലെങ്കില്‍ ഈ അനുഭവങ്ങളുടെയെല്ലാം ദുഃഖഭാരം താങ്ങാനാവാതെ നീ ജീവിതം അവസാനിപ്പിക്കാനും മതി. ഇനി ഒരാളുടെയും ആശ്വാസവാക്ക്‌ നിന്റെ മനസിനെ തണുപ്പിക്കുകയില്ല എന്നെനിക്കറിയാം. എങ്കിലും പറയട്ടെ ജീവിക്കാന്‍ ശ്രമിക്കുക, പോരാടുക, വേട്ടക്കാരെ നിയമത്തിന്റെ കൈയിലെത്തിക്കാന്‍ പരിശ്രമിക്കുക. ഒരു മാതൃക ഞാന്‍ പറയട്ടെ: സൂര്യനെല്ലി കേസിലെ രഞ്ജിതയും ആ കുട്ടിയുടെ അമ്മയും സ്വീകരിച്ച ധൈര്യമായിരുന്നല്ലോ അഡ്വ. ധര്‍മരാജന്‍ അടക്കമുള്ള പ്രതികളെ കോടതിക്കുമുന്‍പില്‍ കൊണ്ടുവരാനും ശിക്ഷ വാങ്ങികൊടുക്കാന്‍ ഇടയാക്കിയത്‌. കഴിയുമോ ആ മാനസികഭാവം ആര്‍ജിക്കാന്‍. അല്ല പുറത്തിറങ്ങിയാല്‍ മരിക്കാനാണ്‌ തീരുമാനമെങ്കില്‍ 'ഇനിയും മരിക്കാത്ത പെണ്‍കുട്ടി നിന്നാസന്നമൃത്യുവില്‍ നിനക്കാത്മശാന്തി' നേര്‍ന്നുകൊണ്ട്‌ ഞാന്‍ പിന്‍വാങ്ങട്ടെ!വൈലത്തൂര്‍ പെണ്‍വാണിഭക്കേസിലെ ഒന്നാംപ്രതി സുധീര്‍
സുധീറിനെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കിയതിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ആര്‍.റെസ്റ്റം

Thursday, January 10, 2008

വ്യഭിചാരം-കതക്‌ അടച്ചിട്ടും തുറന്നിട്ടും...


അന്വേഷിച്ചറിഞ്ഞെഴുതിയത്‌ :

-മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇടപാടില്‍ സി പി ഐ 25 ലക്ഷം ,സേവി മനോ മാത്യൂവില്‍ നിന്ന്‌ കൈപ്പറ്റി

പറഞ്ഞു കേട്ടത്‌ :

( ഒരു തറവേശ്യ മറ്റൊരു അഭിസാരികയെക്കുറിച്ച്‌ )

" രാത്രി അവടെ വീട്ടിലെ കതകടയ്ക്കുന്നതിന്റേം തൊറക്കുന്നതിനേന്റേം ഒച്ച കാരണം സൊയിര്യമായിട്ടോറങ്ങാന്‍പറ്റുന്നില്ല .അതോണ്ട്‌ ഞാങ്കതകടയ്ക്കാറേയില്ല "

അഴിമതിയേക്കുറിച്ച്‌ സി പി ഐ ഇതുവരെ നടത്തിയ വായ്ത്താരിയേക്കാള്‍ എത്രയോ ആര്‍ജവമാര്‍ന്നതായിരുന്നു ആ തറവേശ്യയുടെ ആരോപണം...

സഖാക്കളായ എമ്മെനും ടീവിയും മുതല്‍ പീകേവി വരെയുള്ളവര്‍ ! എല്ലാ ഇല്ലായ്മകളിലും വല്ലായ്മകളിലും പ്രലോഭനങ്ങളിലും അടിയറവയ്ക്കാതിരുന്ന സത്യസന്ധതയും വര്‍ഗബോധവും വിപ്ലവമൂല്യങ്ങളുമാണ്‌ വെളിയം മുതല്‍ ബിനോയ്‌ വരെയുള്ള വേതാളങ്ങള്‍ വേശ്യാത്തെരുവില്‍ കൂട്ടിക്കൊടുത്ത്‌ സുഖിമാന്മാരായിക്കഴിഞ്ഞ്‌, വിപ്ലവവായാടിത്തം വിസര്‍ജിക്കുന്നത്‌. ആ ഉളുപ്പില്ലയ്മയോടേയാണ്‌ ഈ നാടിന്റെ ഈടുവയ്പ്പായ വനഭൂമിമൂലധന ചൂഷകര്‍ക്കും അവരുടെ കങ്കാണിമാര്‍ക്കും തീറെഴുതി വിറ്റ്‌ മന്ത്രിമാരായി വാഴുന്നത്‌ .

വെളിയം ഭാര്‍ഗവന്‍ ,പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ.ഇസ്മായേല്‍,

കെ. പി. രാജേന്ദ്രന്‍,സി.ദിവാകരന്‍,മുല്ലക്കര രത്നാകരന്‍,ബിനോയ്‌ വിശ്വം...

കപട വിപ്ലവത്തിന്റെ ജാരസന്ധതികള്‍..പിതൃരഹിത സമഷ്ടിബോധത്തിന്റെ

വികല-വിഷ വിത്തുകള്‍

‍ഈ പൊലയാടിമക്കളെല്ലാം ചേര്‍ന്നായിരുന്നു മൂന്നാര്‍ ദൗത്യം പൊളിച്ചടുക്കിയത്‌.

അന്ന്‌ വീയെസ്സിനും കെ. സുരേഷ്‌ കുമാറിനും രാജു നാരയണ സ്വാമിക്കും ഋഷിരാജ്‌ സിംഹിനും എതിരായി പന്ന്യനും കൂട്ടരും നടത്തിയ പുലയാട്ട്‌ എത്ര തീവ്രമായിരുന്നു..

അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനേയും മുസ്ലിം ലീഗിനേയും ജനത ദളിനേയും കേരളാകോണ്‍ഗ്രസ്സിനേയും പുഴുത്ത തെറികൊണ്ടഭിഷേകം ചെയ്യാന്‍ ഇവന്മാര്‍ക്കെന്തുത്സാഹം..

ഈ പറഞ്ഞവരെല്ലാം കതകടച്ച്‌ അവിഹിതബന്ധം പുലര്‍ത്തുമ്പോള്‍

സി പി ഐ കതക്‌ തുറന്നിട്ട്‌ വ്യഭിചരിക്കുന്നു ..

ആതിരേ,

ഇതാണോ നവയുഗ വിപ്ലവബോധം..?

ഇതിനു വേണ്ടിയായിരുന്നോ പതിനായിരങ്ങള്‍ ജീവന്‍ ബലിയര്‍പ്പിച്ചത്‌...

ഇതിനായിരുന്നോ മാര്‍ക്സ്‌...

Tuesday, January 1, 2008

ഹൃദയക്കടങ്ങള്‍ക്കൊരു നീലപ്പനിനീരിതള്‍


ഒരിടരാവുകൂടി

കുളിര്‍ന്നടര്‍ന്നുവീഴ്കേ ,

തുടരടരാടലുകളുടെ-

യൊരാണ്ടുകൂടിപ്പിറവിയായി..!


പെരുക്കാ,നോര്‍മ്മകളും

പുതുക്കാന്‍ പ്രതിജ്ഞകളുമില്ലാത്ത

പ്രജ്ഞയില്‍,കയ്പ്പാ,യുറവയാവു-

കയാണൊരു ശപ്തജന്മത്തിന്‍

‍ജ്വരമൂര്‍ഛിത ഭ്രമകാമനകളും

വീട്ടാ ഹൃദയക്കടങ്ങളും.....


ഈ നീലപ്പനിനീരിതള്‍കൂട്ടമ്പോ-

ലൊരിക്കലും പിറവിയാകില്ലെങ്കിലും

നേരുന്നാതിരേ

കരുണ തന്‍ വായ്പ്പും,കൃപാര്‍ദ്രമൊരു വാഴ്‌വും

നിനക്കുമെന്റെ കൂട്ടായ്മകള്‍ക്കും...


( പിന്നെ എല്ലാക്കുന്നായ്മകള്‍ക്കും )