Tuesday, April 29, 2008

കിളിരൂരിലെ ശാരിയും രണ്ട്‌ മന്ത്രിപുത്രന്മാരും വിഎസ്‌ അച്യുതാനന്ദനുംകൃപാരഹിതം പെയ്ത
മേടമഴയില്‍ക്കുതിര്‍ന്ന
ഒരു പകലറുതി..

പതിവു പോലെ വാര്‍ത്തകളുടെ തിരക്കും
വാര്‍ത്താസ്രഷ്ടാക്കളുടെ ചെറ്റത്തരവും
വാര്‍ത്തകളില്‍
ഇരയാക്കപ്പെട്ടവരുടെ
ദൈന്യവും വിശപ്പും
അള്‍സറിന്റെ ഞണ്ടിറുക്കലുകളും
സഹിച്ചവസാനിപ്പിച്ച
മറ്റൊരുപകല്‍...

മേടമഴക്കുളിരില്‍
ഈ നഗരസന്ധ്യ നനഞ്ഞൊട്ടിവിറയ്ക്കുമ്പോഴും
ആതിരേ, വിയര്‍ക്കുകയാണെന്റെ മനസ്സ്‌;
വിജൃംഭിതമാകുകയാണുള്ളിലെ രോഷം

എന്റെ കുട്ടി, മഴനനഞ്ഞ്‌ ജാലകത്തിനപ്പുറം
കിളിരൂരിലെ ശാരി നില്‍ക്കുന്നു..!
മഴനാരുകള്‍ വകഞ്ഞൊതുക്കി പടികയറി
ശാരിയുടെ മകള്‍ സ്നേഹയെത്തുന്നു...!!
ഭയചകിതങ്ങളാണാ കുഞ്ഞുകണ്ണുകള്‍...!!!നെഞ്ചോടടക്കിപ്പിടിച്ചിരിക്കുകയാണ്‌
കനല്‍ച്ചൂടാളുന്ന കുരുന്നു സന്ദേഹങ്ങള്‍..!!!!

ആ ദൈന്യത്തെ ചിതറിച്ച്‌
ആ അനാഥത്വത്തെ ഞെരിച്ചമര്‍ത്തി;
അമ്മയുടെ ഉമ്മയും മുലപ്പാലിന്റെ മധുരിമയും
നുകര്‍ന്നിട്ടില്ലാത്ത
ആ ശപ്തശൈശവത്തിനുമേല്‍
ഇടിവെട്ടിപ്പെയ്തിറങ്ങുകയാണ്‌
വിഎസ്‌ എന്ന മുഖ്യമന്ത്രിയുടെ
അവസരവാദത്താന്തോന്നിത്തങ്ങള്‍.....!!!!!

ആതിരേ, കുട്ടിയും വായിച്ചുകാണുമല്ലോ
ശാരിയോടും സ്നേഹയോടും
ശാരിയുടെ മാതാപിതാക്കളോടും
മുഖ്യമന്ത്രി കാട്ടിയ കൊള്ളരുതായ്മ?

ശാരിയുടെ ദുരൂഹാന്ത്യത്തെക്കുറിച്ച്‌
പരാതിയോ നിവേദനമോ കിട്ടിയിട്ടില്ല
എന്നാണിപ്പോള്‍ ആഭ്യന്തരവകുപ്പ്‌
ഉളുപ്പില്ലാതെ ഘോഷിക്കുന്നത്‌!
അത്‌ നിഷേധിക്കാന്‍
മുഖ്യമന്ത്രിയായ വിഎസ്‌ തയ്യാറയിട്ടുമില്ല...

എന്തൊരു കൊടും ചതിയാണിത്‌,
ആതിരേ
റജീനയടക്കമുള്ളവരുടെ 'ഐസ്ക്രീം പാര്‍ലര്‍'
രതിസുഖം മോന്തിയ കുഞ്ഞാലിക്കുട്ടിയും,
'സൂര്യനെല്ലി' രഞ്ജിതയെ
കടിച്ചീമ്പിയ പി ജെ കുര്യനും,
കോതമംഗലത്തെ പെണ്‍കുട്ടിയെ
പത്രക്കടലാസ്സിലിട്ടു ഭോഗിച്ച
മുന്‍കേന്ദ്ര മന്ത്രി എസ്‌ കൃഷ്ണകുമാറും
വിഎസ്‌ എന്ന മുഖ്യമന്ത്രിയോളം
ക്രൂരന്മാരായിരുന്നില്ല
എന്നിപ്പോള്‍ തോന്നിപ്പോകുന്നു.

ആതിരേ,

കോട്ടയത്ത്‌, സജി നന്ത്യാട്ടിന്റെ 'പബ്ലിക്‌ കോളെ'ജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ശാരി. ആ കോളെജില്‍ നടത്തിയ ഫാഷന്‍ പരേഡില്‍ വിയജയിയായതാണല്ലോ ആ കുട്ടിക്ക്‌ ശാപമായത്‌ ! ( ഈ സജി നിര്‍മ്മിച്ച സിനിമയിലൂടെയാണ്‌ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ്‌ കോടിയേരി സിനിമാ നടനാകുന്നത്‌ ) സ്വന്തം മാതാവിന്റെ സഹോദരി ഓമനക്കുട്ടിയും 'റോയല്‍ പിമ്പ്‌ ' ലതാ നായരും സിനിമ-സീരിയല്‍ പ്രലോഭനത്തില്‍ വീഴ്ത്തി ശാരിയെ കാഴ്ച്ചവച്ച വിവിഐപി കളില്‍ ജോയ്‌ ആലുക്കാസും 'ഏഷ്യനെറ്റ്‌ 'മോഹനനും ഇന്നത്തെ കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടിയും ഉണ്ടായിരുന്നു എന്ന്‌ വെളിപ്പെടുത്തിയത്‌ ശാരി തന്നെയായിരുന്നു.( ആ സത്യം ഇന്ന്‌ പോലിസ്‌ നിഷേധിക്കുകയാണ്‌ !)
എന്നാല്‍ ശാരിയെ നശിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇന്നത്തെ ചില മന്ത്രിപുത്രന്മാരും ഉണ്ടായിരുന്നു! അതറിയാന്‍ നമുക്ക്‌ അനഘയുടെ അടുത്തു വരെ പോകേണ്ടതുണ്ട്‌.
ശാരിയെ വിറ്റ്‌ കാശക്കിയ ലതാ നായര്‍, കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ പുത്രി അനഘ എന്ന 13-കാരിയേയും വിവിഐപികളുടെ കാമവൈകൃതങ്ങള്‍ക്ക്‌ കൂട്ടിക്കോടുത്തിട്ടുണ്ട്‌. ശാരിയുടെ പീഡനകഥകള്‍ പുറത്തുവന്നപ്പോള്‍ നാരയണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു. ശാരിയെ ഇഞ്ചിഞ്ചായിക്കൊന്നവര്‍ ആസുത്രിതമായി നടത്തിയ കൂട്ടക്കൊലപാതകമായിരുന്നു ആ ആത്മഹത്യ. പക്ഷെ ലഭിച്ച തെളിവുകളെല്ലാം അപ്പപ്പോള്‍ നശിപ്പിച്ച്‌ വിവിഐപികളുടെ മാനം രക്ഷിക്കാനായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ത്വര..
എന്നാല്‍ അനഘയുടെ സഹപാഠിയായ ശ്രീകുമാരി അന്ന്‌ കിളിരൂര്‍-കവിയൂര്‍ കേസ്‌ കൈകാര്യം ചെയ്തിരുന്ന കേരള ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍.ബസന്തിനയച്ച ഒരു രഹസ്യക്കത്തില്‍, തന്നെ നശിപ്പിച്ചവരുടെ കൂട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകനും എം.എ.ബേബിയുടെ മകനും ഉണ്ടായിരുന്നു എന്ന്‌ അനഘ പറഞ്ഞതായി വ്യക്തമക്കിയിരുന്നു. ജസ്റ്റിസ്‌ ബസന്ത്‌ ഈ കത്തിന്റെ കോപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയെങ്കിലും അവരത്‌ മുക്കുകയായിരുന്നു.
ആതിരേ,


കിളിരൂര്‍-കവിയൂര്‍ പീഡനക്കേസുകളിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കോട്ടയം കളക്ടറേറ്റ്‌ ഉപരോധിച്ച അന്ന്‌ തന്നെ, കവിയൂര്‍ സന്ദര്‍ശനം കഴിഞ്ഞ്‌ കോട്ടയത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍ അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്‌ ഇന്നത്തെ മന്ത്രി പികെ ശ്രീമതിയായിരുന്നു. തെള്ളകം മാതാ ആശുപത്രിയില്‍ മരണത്തോട്‌ മല്ലിട്ട്‌ ശാരി കിടന്ന ദിവസങ്ങളൊന്നില്‍ ശാരിയുടെ നില വഷളാക്കിയ സന്ദര്‍ശനം നടത്തിയ വിവിഐപിയും ശ്രീമതി തന്നെയായിരുന്നു (ലതാ നായരുമായി ശ്രീമതിക്കുള്ള സാമ്യമായിരിക്കണം ശാരിയെ ഭയപ്പെടുത്തിയത്‌- ഈ സേവനങ്ങളുടെ പ്രതിഫലമാണ്‌ ശ്രീമതിയുടെ മന്ത്രിസ്ഥാന ലബ്ധി എന്ന അടക്കം പറച്ചില്‍ അധികാരത്തിന്റെ ഉപശാലകളില്‍ നിന്ന്‌ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കേട്ടതാണ്‌)
കുട്ടി,


ശാരിയേയും അനഘയേയും കേന്ദ്ര കഥാപത്രങ്ങളാക്കി, പെണ്‍വാണിഭവീരന്മാര്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ചാണ്‌ അച്യുതാനന്ദന്‍ തനിക്കും ഇടതുമുന്നണിക്കും വോട്ടുനേടിയത്‌ ; മുഖ്യമന്ത്രിയായത്‌. ശാരിയുടെ കുഞ്ഞിനും നാരയണന്‍ നമ്പൂതിരിയുടെ മാതാവിനും നഷ്ടപരിഹാരം വിതരണം ചെയ്തതും വിഎസ്‌ തന്നെ. മുഖ്യമന്ത്രിയായ വിഎസ്‌ ശാരിയുടെ കുഞ്ഞിന്റെ പിഞ്ചിളംകൈയില്‍ നിന്ന്‌ നിവേദനം സ്വീകരിച്ചതിന്റെ വര്‍ത്തയും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലും വന്നതാണ്‌...
എന്നിട്ടും ഒരു ഷണ്ഡന്റെ നിര്‍മമത്തോടെ ആഭ്യന്തരവകുപ്പിന്റെ പിതൃരാഹിത്യത്തെ വിഎസ്‌ എന്ന മുഖ്യമന്ത്രി അംഗികരിക്കുമ്പോള്‍ നാം എന്താണ്‌ തിരിച്ചറിയുന്നത്‌, തിരിച്ചറിയേണ്ടത്‌ ?


മന്ത്രിമാരുടേയും മന്ത്രിപുത്രന്മാരുടേയും മാന്യതയ്ക്കുമുന്നില്‍ സ്നേഹയുടെ കുഞ്ഞ്‌ സന്ദേഹങ്ങള്‍ക്കും കുഞ്ഞുകണ്ണിലെ ഭയങ്ങള്‍ക്കും കുഞ്ഞുമനസ്സിലെ കുരുന്നാധികള്‍ക്കും , ഉപയോഗിച്ചുകഴിഞ്ഞ 'കോണ്ട'ത്തിന്റെ വിലപോലുംഅച്യുതാനന്ദനെന്ന അധികാരമോഹി നല്‍കുന്നില്ല എന്നല്ലേ..ആതിരേ,
മഴയുടെ ശക്തികൂടുകയാണ്‌...
ജാലകത്തിനപ്പുറം മഴനനഞ്ഞു നില്‍ക്കുകയാണ്‌ ശാരി ..
മഴവകഞ്ഞ്‌ പടികയറി വന്നുകൊണ്ടിരിക്കുകയാണ്‌ സ്നേഹ..
ഭയചകിതങ്ങളായ കുഞ്ഞുകണ്ണുകള്‍...
നെഞ്ചോടടക്കിപ്പിടിച്ചിരിക്കുകയാണ്‌.......

2 comments:

സാദിഖ്‌ മുന്നൂര്‌ said...

ee post kollam.

പ്രവീണ്‍ ചമ്പക്കര said...

അരോപിക്കപ്പെട്ടവയില്‍ എത്ര കഴബുണ്ട് എന്ന് അറിയീല്ല...എന്നാലും “ഈ നരാ‍ധിപന്‍മാരെ കൈയ്യാമം വച്ചു നടത്തും എന്നു പറഞ്ഞു കൈയ്യടി വാങ്ങിയ വി എസ്സ് കാണിക്കുന്നത്........ ആണ്.. പറയാതെ വയ്യ.....