Wednesday, May 14, 2008

അമൃത ചൈതന്യ അകത്തായി , ഇനി ഉന്നതർക്കെല്ലാം മനസമാധാനത്തോടെ ഉറങ്ങാം


ആതിരേ,

പ്രതീക്ഷിച്ചതുപോലെ തന്നെ

അമൃതചൈതന്യയുമായി

ബന്ധമുണ്ടെന്ന്‌

ആരോപിക്കപ്പെട്ട

ഉന്നതന്മാരെല്ലാം

രക്ഷപെട്ടു!


മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ സന്തോഷ്‌ മാധവനെന്ന കള്ള സ്വാമി അമൃതചൈതന്യയെ പോലീസ്‌ ' സിനിമാസ്റ്റൈലിൽ ' പിൻതുടർന്ന്‌ പിടിച്ച്‌ കസ്റ്റഡിയിലാക്കിയപ്പോൾ കടുവ കിടുവയായി; കേസിന്റെ സ്വഭാവമാകെ മാറി.

പ്രായപൂർത്തിയാകാത്ത

പെൺകുട്ടികളെ

പ്രലോഭിപ്പിച്ച്‌നഗ്നപൂജയ്ക്കിരുത്തി,

വിഭൂതിയായി ബ്രൗൺഷുഗർ നൽകി,

പീഡിപ്പിച്ച്‌,

ബ്ലൂഫിലിം പിടിച്ചു രസിച്ച

കാമദേവൻ മാത്രമായി 'മാറി',

ഇന്റർപോളിന്റെ

റെഡ്‌അലർട്ട്‌ ലിസ്റ്റിലെരാജ്യാന്തരകുറ്റവാളി !!

(അമൃതചൈതന്യയേയും

വെല്ലുന്നകേരളാപോലിസിന്റെ

സിദ്ധിവൈഭവം....)

സന്തോഷ്‌ മാധവൻ ഉടനെയൊന്നും പുറത്തുവരില്ല, കുട്ടി. പോലീസിന്‌ ഇനി പീഡനക്കേസുകൾ മാത്രം തെളിയിച്ചാൽ മതി.ഒന്നിലധികം ജീവപര്യന്തം ശിക്ഷവാങ്ങിക്കൊടുത്ത്‌ പൂജപ്പുര സെൻട്രൽ ജയിലിലെ മറ്റൊരു തടവുപുള്ളിയാക്കി എന്നേക്കും നിശബ്ദനാക്കാം.അതിനായിരുന്നു ആഭ്യന്തര മന്ത്രിയടക്കമുള്ളവരുടെ ഈ കള്ളക്കളികൾ


ആഭ്യന്തരമന്ത്രിയും

ഡിജിപിയും

മധ്യമേഖല ഐജിയും

സിറ്റിപോലീസ്‌ കമ്മീഷണറും

അടങ്ങുന്ന ഉന്നതന്മാർക്ക്‌

ഇനി ശ്വാസം വിടാം!

സന്തോഷ്‌ മാധവനിൽനിന്ന്‌

സമൂഹത്തിലെ

മാന്യന്മാർക്കുംമഹിളകൾക്കും

പ്രശ്നമുണ്ടാകുന്ന ഒരു തെളിവും

ലഭിക്കാൻ പോകുന്നില്ല.


അമൃതചൈതന്യയെന്ന

കള്ളത്തിരുമാടിയുടെ

അധോലോകസഖ്യത്തിലെ

പോലിസ്‌ ഏമാന്മാർക്കും

രാഷ്ട്രീയ മേലാളന്മാർക്കും

നടന്മാർക്കും നടികൾക്കും

ഇനി നേരേചൊവ്വേ

മനുഷ്യരെ നോക്കാം...!!


നഗ്നപൂജയ്ക്കായി

സന്തോഷ്‌ മാധവന്റെ മുന്നിൽ

ചമ്രം പടിഞ്ഞിരുന്ന

കൊച്ചമ്മമാർക്കുംപെണ്മക്കൾക്കും

തലയുയർത്തിനടക്കാം..!!


സന്തോഷ്‌ മാധവൻഒളിക്യാമറയിലൂടെ

പകർത്തിയ അവരുടെ നഗ്നചിത്രങ്ങൾ

ഇനിയാരും കാണാൻപോകുന്നില്ല...


"വെറുമൊരുമോഷ്ടാവാമെന്നെകള്ളനെന്നുവിളിച്ചില്ലേ"എന്ന കാവലത്തിന്റെകാർട്ടൂൺ കവിത ഓർത്തുപോവുകയാണിപ്പോൾ!


പറയൂ കുട്ടി,കേവലം ഒരു സ്ത്രീപീഡകനായ സന്തോഷ്‌ മാധവനെ അറസ്റ്റ്‌ ചെയ്യാൻ ദക്ഷിണമേഖല ഐജി അടക്കമുള്ളവർ ഇത്രയും ബുദ്ധിമുട്ടേണ്ടിയിരുന്നോ ? സാം ക്രിസ്റ്റി ഡാനിയേൽ അടക്കമുള്ള ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഒരുവർഷം മുമ്പ്‌ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിഐ അശോക്‌ കുമാറിന്റെ 'ജഡം'മാന്തിയെടുത്ത്‌ പ്രദർശിപ്പിക്കേണ്ടതുണ്ടായിരുന്നോ?ആഭ്യന്തര മന്ത്രി കോടിയേരിയുടെ അദ്ധ്യക്ഷതയിൽ ഡിജിപിയടക്കമുള്ളവരുടെ ഉന്നതതല യോഗം ചേരേണ്ടതുണ്ടായിരുന്നോ? വെറുമൊരു ചെറുകിട സ്ഥലവിൽപ്പനക്കാരനായ സന്തോഷ്‌ മാധവന്റെ അക്കൗണ്ടിൽ 80 ലക്ഷം രൂപ എങ്ങനെ,എവിടെനിന്ന്‌ വന്നു? ആറുമാസം മുമ്പ്‌ ഹവാല ഇടപാടിൽ പങ്കുണ്ടെന്ന്‌ വ്യക്തമായിട്ടും സന്തോഷ്‌ മാധവന്റെ നീക്കങ്ങൾ ഇന്റലിജന്റ്സ്‌ വിഭാഗം എന്തുകൊണ്ട്‌ അന്വേഷിച്ചില്ല? കോടതിയിൽ ഹാജരാക്കും മുൻപ്‌ എന്തിനായിരുന്നു ഐജിയുടെയും സിറ്റി പോലിസ്‌ കമ്മീഷണറുടെയും നേതൃത്വത്തിൽ പത്രസമ്മേളനം നടത്തിയത്‌? റൊയൽ പിമ്പ്‌ ശോഭാ ജോണിന്റെ ഫ്ലാറ്റിൽ ശബരിമല തന്ത്രി കണ്ഠരര്‌ മോഹനരരെ ബെച്ചുറഹ്മാന്റെ ഗുണ്ടകൾ തുണിപറിച്ച്‌ നിർത്തി ഫോട്ടോ എടുത്തതിന്റെ പിന്നാലെ പത്ര സമ്മേളനം നടത്തിയ ഡിഐജി പദ്മകുമാറിനെ നേരത്തോട്‌ നേരമാകും മുൻപ്‌ ട്രാൻസ്ഫർ ചെയ്തവർ എന്തുകൊണ്ട്‌ ഐജിക്കും കൂട്ടർക്കും പത്രസമ്മേളനം നടത്താൻ അനുമതി നൽകി...


വേണ്ട, ചോദ്യം ചോദിച്ച്‌

വെറുതെ ഊർജം കളയേണ്ട..


ബൈബിളിലേയ്ക്ക്‌ മടങ്ങാം


-സന്ധ്യയായ്‌,ഉഷസ്സുമായ്‌

മൂന്നാം ദിവസം -


ഇനികോടിയേരി ബാലകൃഷ്ണനും

ബിനീഷ്‌ കോടിയേരിക്കും

ശ്രീലേഖ ഐപിഎസ്സിനും

ഊർമിള ഉണ്ണിക്കും

നഗ്നപൂജയ്ക്ക്‌പടിഞ്ഞിരുന്നവർക്കും

അവരുടെ ഭർത്താക്കന്മാർക്കും

പോലീസ്‌ ഏമാന്മാർക്കും

രാഷ്ട്രീയ നേതാക്കൾക്കും

മറ്റ്‌എല്ലാ ഉന്നതർക്കും

മനഃസമാധനത്തോടെഉറങ്ങാം


"മുടിപറിച്ചുനിലത്തടിച്ച്‌

പുരമുടയ്ക്കാനും

മുലപറിച്ചുനിലത്തെറിഞ്ഞ്‌

കുലമറുക്കാനും"

ഒരു കുറത്തി

എന്നെങ്ങിലും

ഇനി

വരുമോആതിരേ...

8 comments:

അന്യന്‍ said...

മാഷേ....പോസ്റ്റ്‌ കലക്കി കേട്ടോ.... ഈ സന്തോഷ്‌ മാധവനുമായി ബന്ധമുള്ള.... കോടിയേരി സഖാവിണ്റ്റെ മോണ്റ്റെ കാര്യം വിട്ടുകളഞ്ഞേക്കരുത്‌.... പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രിയുടെ സല്‍പുത്രന്‌സ്വാമിയുമായുള്ള ബന്ധത്തെപറ്റി പ്രതിപക്ഷം പോലും ഇന്ന്‌ പ്രതികരിക്കുന്നില്ല.... കാരണം...സ്വാമിയെ ഇപ്പോഴെങ്കിലും അകത്താക്കിയില്ലെങ്കില്‍ ഇനി കയറി കയറി... പല ഉന്നതന്‍മാരുടെയും തലയിലെത്തി നില്‍ക്കും പ്രശ്നങ്ങള്‍....... അതുകൊണ്ടാ...അറസ്റ്റ്‌ അങ്ങ്‌ വേഗത്തിലാക്കിയത്‌......

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഒരുത്തന്‍ വയറ്റുപ്പിഴപ്പിനു മോഷ്ടിച്ചാല്‍ അവനെ മഹാകള്ളനാക്കുന്ന പോലീസുകാരുടെ നാടല്ലേയിത്. ഇതല്ല, ഇതിലപ്പുറവും ഇവിടെ സംഭവിച്ചില്ലെങ്കിലെ അല്‍ഭുതമുള്ളൂ.

വേണു venu said...

ഇനി ബൈബിളിലേയ്ക്ക്‌ മടങ്ങാം
-സന്ധ്യയായ്‌,ഉഷസ്സുമായ്‌
മൂന്നാം ദിവസം -

ഒരു പക്ഷേ കുറേ കൂടി സത്യാന്വേഷണങ്ങള്‍‍ നടക്കാം, അറിയാത്തതു കുറേക്കൂടി അറിയാനും കഴിഞ്ഞേക്കുമായിരിക്കാം.മുടിപറിച്ചുനിലത്തടിച്ച്‌
പുരമുടയ്ക്കാനൊന്നും ആരും വരില്ല എന്നതാണു് ഭീകരം.
മാഷേ നല്ല എഴുത്തു്.:)

അനില്‍ശ്രീ... said...

എല്ലാം ശരിയാണ് . അല്ലെങ്കില്‍ ഇത്ര അധികം ചെറിയ ചെറിയ തെളിവില്ലാക്കേസുകള്‍ ഉദിച്ചു വരില്ലായിരുന്നല്ലോ .. ഇന്നലെ വരെ ഇല്ലാതിരുന്ന പെണ്ണു കേസ് വരെയുണ്ട്.

എന്റെ മനസ്സില്‍ തോന്നിയത് ഇവിടെ
എഴുതി ഇട്ടിട്ടുണ്ട്.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ കള്ള സ്വാമിമ്മാരെ മൂക്കാലിയില്‍ കെട്ടി തല്ലണം.പണ്ട് സംസ്ക്കാര്‍ എന്ന് ഒരു ചാനലില്‍
ഒരു സന്യാസി ഭക്ത ജനത്തിന്റെ ഇടയിലൂടെ തുണി
ഇല്ലാതെ നടക്കുന്ന കണ്ടു.അതു പോലെ ഒരു മാസികയില്‍ ഗുജറാത്തില്‍ ഉടുതുണിയില്ലാതെ
ഇരിക്കുന്ന ഒരു സ്വാമിയെ അഭിഷേകം ചെയ്ത ജലം ഭക്തര്‍ കുടിക്കുന്നതും കണ്ടു.ഈ കള്ള സ്വാമിമാരെ രണ്ട് പൊട്ടിക്കാന്‍ ആരുമില്ലെ ഇവിടെ

ബാബുരാജ് ഭഗവതി said...

എല്ലാ ആള്‍ ദൈവങ്ങളും തട്ടിപ്പുകാരാണ്.
എല്ലാ അമൃതന്മാരും...
നരകത്തില്‍ പോട്ടെ....
ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പണം വിദേശത്തുനിന്ന് വരുന്നത് രഷ്ടീയക്കാര്‍ക്കല്ല...
ആള്‍ ദൈവങ്ങള്‍ക്കാണ്. പിന്നെ മത തീവ്രവാദികള്‍ക്കും...
മാതാ‍അമൃതാനന്ദമയിക്കൊക്കെ വരുന്ന വിദേശപണത്തിന്റെ കണക്കെടുക്കാന്‍ ചങ്കൂറ്റമുള്ള ഒരു ഭരണാധികാരിയും ഇല്ല തന്നെ.
ലളിതജീവിതം നയിക്കുന്ന നിസംഗര്‍ക്കെന്തിനാണ് ഇത്ര പണം ...തട്ടിപ്പുകാര്‍..
ഇവര്‍ രാഷ്ടീയക്കാരേക്കാള്‍ അപകടകാരികാളാണ്...

ഉഗാണ്ട രണ്ടാമന്‍ said...

പോസ്റ്റ്‌ കലക്കി...മാഷേ....

പാര്‍ത്ഥന്‍ said...

ഈ പോസ്റ്റിലെ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടേണ്ടതുണ്ട്‌. പക്ഷെ എന്റെ ചോദ്യം, ഒരു കപടസ്വാമി പറയുന്നതും കേട്ട്‌ അയാള്‍ക്കു വേണ്ടി എന്തും ചെയ്തുകൊടുക്കാന്‍ ക്യൂ നില്‍ക്കുന്ന പ്രബുദ്ധരായ പരിഷകളെയല്ലെ കുറ്റപ്പെടുത്തേണ്ടത്‌ എന്നാണ്‌. ചില കമന്റുകളില്‍ നിന്ന് ഒരു അസൂയയുടെ മണം വരുന്നുണ്ട്‌. എനിയ്ക്കും ഒരു അമൃദാനന്ദ ആവാന്‍ കഴിഞ്ഞില്ലല്ലോ എന്ന്.