Monday, June 2, 2008

സിസ്റ്റർ അഭയയെ വീണ്ടും കീറിമുറിക്കുമ്പോൾ


ളോഹയണിഞ്ഞ കപാലികരുടേയും
കാമപ്പിശാചുക്കളുടേയും കള്ളക്കളി
അവസാനിക്കുന്നില്ലെല്ലോ ആതിരേ !

സിസ്റ്റർ അഭയയെ
വീണ്ടും വീണ്ടുംശ്വാസം മുട്ടിച്ച്കൊന്ന്‌,
ജഡം കീറിമുറിച്ചു രസിക്കുകയാണല്ലോ അവർ !!

ഒരുതണുത്ത വെളുപ്പാൻ കാലത്ത്‌-
കാമം മൂത്ത്‌
കോട്ടയം പയസ്‌ ടെന്ത്‌ഹോസ്റ്റലിന്റെ
അടുക്കളയിൽക്കിടന്നു പിടഞ്ഞ
കന്യാസ്ത്രിയേയും (മാരേയും)
കത്തനാരേയും(മാരേയും)
കണ്ടതുകൊണ്ടായിരുന്നല്ലോ
സിസ്റ്റർ അഭയ ക്രൂരമായികൊല്ലപ്പെട്ടത്‌ !ഫാദർ തോമസ്‌ കോട്ടൂർ
ഫാദർ ജോസ്‌ പൂതൃക്ക
സിസ്റ്റർ സെഫി
സിസ്റ്റർ ലിസ്യൂ-
കാമം ളോഹയിട്ടമനുഷ്യപ്പിശാചുക്കൾ...

തല്ലിക്കൊന്ന്‌
അഭയയെ കിണറ്റിലിട്ടിട്ട്‌
എന്തെല്ലാം കള്ളക്കഥകളാണ്‌
അവരും ക്നാനായ കത്തോലിക്ക സഭയും
ചില മുഖ്യധാരാ മാധ്യമങ്ങളും
പറഞ്ഞുപരത്തിയത്‌.

ഈ കൊലയാളികളെസംരക്ഷിക്കാൻ
സഭാത്തലവൻബിഷപ്പ്‌ കുര്യാക്കോസ്‌ കുന്നശ്ശേരിയും
അന്ന്‌ കോട്ടയം ക്രൈം ബ്രഞ്ച്‌ ഡി.വൈ.എസ്‌.പി യായിരുന്ന കെ.ടി.മൈക്കിളും
ആർ.ഡി ഓ പി കിഷോറും
കെ.കരുണാകരനും
കോൺഗ്രസ്സും
നരസിംഹ റാവുവും
അന്നത്തെ സിബിഐ ഡയറക്ടറായിരുന്ന
ആന്ധ്രക്കാരനുംകളിച്ചകളികൾ...!

ന്റെ കുട്ടി,
പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന്‌
വരുത്തിത്തീർക്കാൻ
സിസ്റ്റർ അഭയയുടെ പിണത്തോടും
കുടുംബത്തോടും ഈ കാപാലികകക്കൂട്ടം
കാണിച്ചഅമാന്യതകളും അതിക്രമങ്ങളും...!!

അഭയയയുടെ സാധു മാതാവിനെ മനോരോഗിയാക്കി...
തെളിവുകളെല്ലാം തീയിട്ട്‌ നശിപ്പിച്ചു.....
എഫ്‌ഐആറിൽ നട്ടാൽക്കുരുക്കാത്ത പെരുംകള്ളെങ്ങളെഴുതിപ്പിടിപ്പിച്ചു...
ആന്തരാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട്‌ തിരുത്തി...
കോടതിനിർദ്ദേശങ്ങൾഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ വലിച്ചെറിഞ്ഞു...
കൊലയാളികൾ കോട്ടൂരാനും സംഘവുമാണെന്ന്‌ കണ്ടെത്തിയ
വർഗ്ഗീസ്‌ പി.തോമസിനെസർവീസിൽ നിന്ന്‌ തുരത്തി ...
സിബിഐ സംഘങ്ങളെ'കുഞ്ഞിരാമന്മാരാക്കി'
തുള്ളിക്കളിപ്പിച്ചു..

ആതിരെ,
എന്നിട്ട്‌ ഈ കുന്നശ്ശേരിയും
കോട്ടൂരും പൂതൃക്കയും
ഒരു ഉളുപ്പും കുറ്റബോധവുമില്ലതെ
മദ്ബഹയിൽ നിന്ന്‌ ദിവ്യകുർബാന നടത്തി,
വിവാഹങ്ങൾ ആശിർവദിച്ചു,
ശിശുക്കളെ മാമോദീസ മുക്കി,
സ്ഥൈര്യലേപനം നടത്തി...

മനുഷ്യനേയും ദൈവത്തേയും
(അങ്ങനെ ഒന്നില്ലെന്നും സ്വർഗമാകാശത്തല്ലെന്നും
അത്‌ശരീരത്തിന്റെ ചില ഭാഗങ്ങളിലാണെന്നും
സിസ്റ്റർ സെഫിയടങ്ങുന്ന
തേവിടിശിക്കൂട്ടംനേരത്തേ
മനസിലാക്കിയിരുന്നല്ലോ!)
വഞ്ചിച്ചിവർ വിലസിയപ്പോൾ,
ഇവർക്കും സഭയ്ക്കും ദൈവത്തിനുംഒപ്പം നിന്നതിൽ
ഇപ്പോൾവിലപിക്കുകയാണ്‌ വിശ്വാസികൾ...

1993 മുതൽഈ കൊലയാളികളുടെ
ഫോട്ടോ സഹിതം റിപ്പോർട്ട്‌പ്രസിദ്ധീകരിക്കാൻ
കഴിഞ്ഞതിൽഞാനിപ്പോൾ അഭിമാനിക്കുന്നു, ആതിരേ.

കല്ലറഭേദിച്ച്‌,
മരണത്തെ തോൽപ്പിച്ച്‌
ക്രിസ്തു ഉയർത്തെഴുന്നേറ്റുഎന്ന്‌
ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതു പോലെ ,
നീണ്ട പതിനഞ്ചു വർഷത്തെ
അടക്കിവയ്ക്കൽ തകർത്താണ്‌
സത്യം ഉയർത്തെഴുന്നേറ്റത്‌-

സിസ്റ്റർ അഭയയുടെ കൊലയാളികൾ
ഇന്ന്‌ ക്നാനായ സഭയുടെ ചാൻസലറായ
ഫാദർ തോമസ്‌ കോട്ടൂർഅടക്കമുള്ളവരാണെന്ന്‌
തെളിഞ്ഞു കഴിഞ്ഞപ്പോളാണ്‌,
സിബിഐ അതിന്റെ അന്തിമ റിപ്പോർട്ട്‌
ജൂൺ നാലിന്‌സമർപ്പിക്കാൻ
തയ്യാറെടുക്കുമ്പോഴാണ്‌
ഒരു ഉടക്ക്‌ ന്യായവുമായി
ആലപ്പുഴ മെഡിക്കൽ കോളേജ്‌ മുൻ പ്രിൻസിപ്പലും
ഫോറെൻസിക്‌ വിദഗ്ദ്ധനുമായ
ഡോ.നെൽസൻ
റീ പോസ്റ്റ്മോർട്ടം തിയറിയുമായി
രംഗത്തെത്തിയിരിക്കുന്നത്‌.

അഭയയുടെ കൊലയാളി ഒരുകള്ളനാണെന്ന്‌ പ്രചരിപ്പിച്ചവർ,
ആന്തരാവയവ റിപ്പോർട്ട്‌ തിരുത്താൻ ചിത്രയേയും ഗീതയേയും വിലയ്ക്കെടുത്തവർ,
സിബിഐ സംഘങ്ങളെ ഷണ്ഡന്മാരാക്കിയവർ,
അതിന്‌ പെണ്ണും പണവും കെണിയും ഒരുക്കിയവർ-
അവർ വീണ്ടും കളിക്കാനൊരുങ്ങുകയാണ്‌...

ളോഹയണിഞ്ഞ കപാലികരുടേയും
കാമപ്പിശാചുക്കളുടേയും
കള്ളക്കളി അവസാനിക്കുന്നില്ലെല്ലോ
ആതിരേ
നാൾവഴി
1992 മാർച്ച്‌ 27: കോട്ടയം ബിസിഎം കോളജ്‌ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ്‌ ടെന്ത്‌ കോൺവന്റ്‌ വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.1992 ഏപ്രിൽ 14: അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്‌.1993 ജനുവരി 30: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച്‌ കോടതിയിൽ റിപ്പോർട്ട്‌ നൽകി.1993: ക്രൈം ബ്രാഞ്ച്‌ റിപ്പോർട്ട്‌ ചോദ്യംചെയ്ത്‌ അഭയ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ.1993 മാർച്ച്‌ 29: ഹൈക്കോടതി നിർദേശപ്രകാരം കേസ്‌ സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ്‌ പി. തോമസിന്‌ അന്വേഷണച്ചുമതല.1993: ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സിബിഐയുടെ കണ്ടെത്തൽ.1994 ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട്‌ നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ്‌ പി. തോമസ്‌. സർവീസ്‌ ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച്‌ അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ്‌ പി. തോമസിന്റെ ആരോപണം.1994 മാർച്ച്‌ 17: ജോയിന്റ്‌ ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന്‌ അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക്‌ പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറൻസിക്‌ വിദഗ്ധർ സിബിഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചന.1996 നവംബർ 26: വർഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ്‌ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ റിപ്പോർട്ട്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ. റിപ്പോർട്ട്‌ തള്ളിയ കോടതിയിൽ നിന്നു സിബിഐയ്ക്കു വിമർശനം.1997: സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി നിർദേശം.1999 ജൂലൈ 12: കൊലപാതകം തന്നെ എന്നു സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്‌. നിർണായക തെളിവുകളെല്ലാം പൊലീസ്‌ നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും സിബിഐ വാദം.2000 ജൂൺ 23: പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ ആന്റണി ടി. മൊറെയ്സിന്റെ നിർദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിങ്‌ അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്‌.

8 comments:

കോലാട് said...

മരമാക്രി എന്ന ബ്ലോഗര്‍ കുറച്ച് നാള്‍ മുന്‍പ് ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു.

ഭീഷണിയോ പ്രലോഭനമോ കിട്ടിക്കാണും. കുഞ്ഞാട് പോസ്റ്റ് ഡിലീറ്റി. ഇതേ പോലുള്ള കള്ളനു കഞ്ഞി വെക്കുന്ന കുഞ്ഞാടുകള്‍ ഉണ്ടെങ്കില്‍ പിന്നെ കോട്ടൂരാനെപോലുള്ള ആഭാസന്മാര്‍ക്ക് ഈ ഭൂമി തന്നെ സ്വര്‍ഗ്ഗമല്ലേ.

കനല്‍ said...

ഈ വിഷയം വീണ്ടും ബ്ലോഗാക്കിയ നിങ്ങളെ ഒതുക്കാനും ലവന്മാര്‍ പെണ്ണും പണവുമായി വരുമോ? അതോ കൊടുവാളുമായി ആണൊ വരുന്നത്.

maramaakri said...

ഉവ്വ്, എന്നെ സഭയില്‍ നിന്നു പുറത്താക്കുമെന്ന് പേടിപ്പിച്ചു. എന്‍റെ identity വെളിപ്പെടുത്തുമെന്നും പറഞ്ഞു.

മൂര്‍ത്തി said...

ധീരം..........

കോലാട് said...

മരമാക്രി കുഞ്ഞാട് പത്തായത്തിലൊളിപ്പിച്ച പോസ്റ്റ് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്.

http://maramaakri.blogspot.com/2008/05/blog-post_816.html


ഒരാവേശത്തിലങ്ങ് പോസ്റ്റിയതാവും ആദ്യം. പിന്നെയാണു ക്നാനായകാരനാണെന്നു ഒര്‍ത്തപ്പോ ജാതി സ്പിരിറ്റ് കയറിയത്. അപ്പോ പോസ്റ്റ് മുക്കി. ഇപ്പോ കോലാടിന്റെ കമെന്‍റ്റ് കണ്ടപ്പോ പോസ്റ്റ് തിരിച്ചെത്തി.

കൊറ്റനാട് said...

അസുരവിളയാട്ടം.....കേമം, അസുര താളത്തില്‍ കൊറ്റന്ന്റ്റെ കമന്റ് അറിയിക്കുന്നു.

തിരു സഭയിലെ തെമ്മാടിത്തം, ആളുയരത്തിലുയര്‍ത്തിക്കെട്ടിയ മതിലുകള്‍ക്കുള്ളില്‍ നടക്കുന്ന പെലയാട്ടുകഥകള്‍ നാടറിഞ്ഞാല്‍ കുഞ്ഞാടുകളുടെ ഇളംചോരയൂറ്റിനേടിയ മേദസ്സുറ്റ മേനികളില്‍ ചിലപ്പോ കുളമ്പുകള്‍ മുദ്ര വയ്ക്കും.ആ പാടൊരുപക്ഷേ തിരു മുറിവിനേക്കാള്‍ ആഴത്തില്‍ ജന മനസ്സില്‍ പതിഞ്ഞാല്‍
വിശ്വാസക്കൊയ്ത്തിനു അരിവാളു തേയ്ക്കുന്ന വല്യ എടയനുപോലുമതു മായ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല.കൊയ്ത്തു നടന്നില്ലെങ്കില്‍ വിദൂരഭാവയിലുണ്ടായേക്കാവുന്ന ഭവിഷ്യത്തറിയാവുന്ന പാതിരിജന്മിമാര്‍
സിബിഐ യെ അല്ല അതിന്റപ്പുറം വളര്‍ന്ന കോരനായാലും ചവിട്ടിത്താഴ്ത്തിയിരിക്കും ചേറില്‍.

രാജേഷ് മേനോന്‍ said...

എന്തൊക്കെയാ ഈ കേള്‍ക്കണേ....

ദൈവശിക്ഷയനുഭവിയ്ക്കാതെ ഒരു കുറ്റവാളിയും രക്ഷപെടില്ല. സത്യം എത്ര വൈകിയാലും മറ നീക്കി പുറത്തു വരണം.

Suvi Nadakuzhackal said...

ഇതൊരു കുട്ടി സഖാവിന്റെ പ്രസംഗം പോലെ തോന്നുന്നുവല്ലോ? കോട്ടൂരിനെ എവിടെയെങ്കിലും CBI കുറ്റവാളിയായി പ്രഖ്യാപിച്ചത് ഞാന്‍ ഇതു വരെ കണ്ടില്ല. ചില മഞ്ഞ പ്പത്രങ്ങളില്‍ ഒഴികെ. അന്വേഷണം തേയ്ച്ചു മാച്ച് കളയാന്‍ ശ്രമിച്ചതില്‍ കോട്ടൂര്‍ ചിലപ്പോള്‍ ഇടപെട്ടിരിക്കാം. അതും ഒരു സാധ്യത മാത്രം ആണ്.

ഇന്ത്യയില്‍ എന്നെങ്കിലും ഏതെങ്കിലും ഒരു മത നേതാവിനെ എന്തെങ്കിലും ചെയ്യാന്‍ രാഷ്ട്രീയക്കര്‍ക്കോ പോലീസുകാര്ക്കോ സാധിച്ചിട്ടുണ്ടോ? മകര വിളക്ക് പോലെയുള്ള കാര്യങ്ങളുടെ നിജ സ്ഥിതി അന്വേഷിക്കാന്‍ പോകുന്ന യുക്തി വാദികളെ തടയാന്‍ ആണ് പോലീസ് ശ്രമിക്കുന്നത്. പുട്ട പര്തിയില്‍ പണ്ടു നടന്ന വെടി വെയ്പ്പിനെ കുറിച്ചും എന്തെങ്കിലും അന്വേഷണം നടന്നോ. നമ്മുടെ ഒരു മൌലവിയെ കൊന്ന കേസും ഇതു വരെ എങ്ങും ആയിട്ടില്ല. ഇന്ത്യക്കാരന്റെ പൊതു സ്വഭാവം തന്നെ എല്ലാ കുറ്റവാളികളെയും രക്ഷിക്കുക എന്നും എല്ലാ കേസുകളും ഒതുക്കി തീര്‍ക്കുക എന്നുമാണ്. പൊതു ജനം ഇങ്ങനെ പെരുമാറുമ്പോള്‍ അവരെ നയിക്കുന്ന ആത്മീയ/രാഷ്ട്രീയ നേതാക്കളും ഇങ്ങനെ തന്നെ പെരുമാറി്യില്ലെന്കില്‍ എന്താണ് അത്ഭുതം!!