Wednesday, February 13, 2008
ഒരു പുഷ്പ്പഞ്ജലിയുടെ ഓര്‍മ്മക്ക്
ചാറ്റുമഴയുടെ ഇളംകുളിരിലാണീ നഗര സന്ധ്യ-
വേനല്‍ മഴയാണിത്..
ആതിരെ , കുട്ടിക്കെഴുതാനിരിക്കുമ്പോള്‍
മഴപെയ്യുന്നതൊരു നിമിത്തമാണോ..?
'ഉദകപ്പോള'യിലെ ജയകൃഷണനുനും ക്ലാരയും കണ്ടുമുട്ടിയപ്പോഴെല്ലാം പെയ്തതുപോലൊരുതണുവണിത്തളിരനുഭവം..
പോ മാഷേ , പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു ,
നമ്മളിങ്ങനെ എഴുതിയും പറഞ്ഞും പിണങ്ങിയും ഇണങ്ങിയും
അകലങ്ങളില്‍ കഴിയുന്നു.
നാമിങ്ങനെ
മഴയങ്ങനെ
എന്നുകരുതിയാപ്പോരേ
എന്നല്ലേ ഭാവം...
ഓാാാാാാക്കേ
നാളെവാലന്റൈന്‍ ദിനം...
പ്രണയാര്‍ദ്രമാനസങ്ങള്‍ക്കു വേണ്ടി
പനിനീര്‍പ്പൂക്കളുടെ കഴുത്തറുക്കപ്പെടുന്ന
കൃപാരഹിതമായവധശിക്ഷ നടപ്പാക്കല്‍ ദിനം..
എന്നെയിപ്പോള്‍ ചൂഴുന്നത്
സമൃദ്ധമായ ഒരു സാന്നിദ്ധ്യം -
പുഷ്പ്പഞ്ജലീപ്രസാദ ധന്യത-
കളഭത്തണുപ്പ്-
കരിക്കുറിയുംകളഭക്കുറിയും
വിയര്‍പ്പുമുത്തുകളുംഭംഗിയേറ്റിയ മുഖപ്രസാദം...
ആതിരെ
ആരോടൊക്കെയോവിളിച്ച്കൂകിപ്പറയണം
എന്ന് അദമ്യമായ ആഗ്രഹമുണ്ടയിരുന്നപ്പോഴും
ആരേയുമറിയിക്കാതെ
ആരേയുംകാണിക്കാതെ
മയില്‍പ്പീലിപോലെ
ആത്മാവിന്റെ
അടരുകള്‍ക്കുള്ളിലൊളിപ്പിച്ചുവച്ച
ഒരു ഒരു ഇത്..
നഷ്ടപ്പെടുത്താതെ
നശിപ്പിക്കാതെ
അതിവിടംവരെസൂക്ഷിച്ച്...
പിന്നിട്ട ആ നാളുകളുടെ
അനുപമവും അനര്‍ഘവും
വിശുദ്ധവുമായവിങ്ങലുകള്‍ തൊങ്ങല് ചാര്‍ത്തിയ
ഇണക്കവും പിണക്കവും
ദേഷ്യവും ശപിക്കലുംക്ഷമിക്കലും ഒക്കെയായി
നോവിന്റേയും നീറ്റലിന്റേയും
ഓരംചേര്‍ന്ന് ഒന്നിച്ചുള്ള നടത്തവും..
അതൊന്നുമില്ലതെ
എസ്എംഎസ്ഉം മൊബൈല്‍ ഫോണും
ഇന്റര്‍നെറ്റും ചാറ്റ് റൂമും
കോണ്ടവും
കൊണ്ട്പ്രണയത്തെ
ശരീരത്തിന്റെ മാത്രംആഘോഷമാക്കുന്ന
ന്യൂ ജനറേഷന് പ്രണയിനികള്‍ക്കുള്ളതാണ്
ആതിരെ
നാളത്തെ വാലന്റൈന്‍ ദിനം..
പേടിച്ചുപേടിച്ചുള്ള കുട്ടിയുടെ ആ നോട്ടം..
പുഷ്പ്പാഞ്ജലിപ്രസാദം കൈമാറുമ്പോഴത്തെ
വിയര്‍പ്പുപൊടിപ്പിക്കുന്ന ആ വിവശത..
ഓര്‍മ്മകളില്‍ കളഭത്തണുപ്പ്നിറയുകയാണാതിരേ..
പന്ത്രണ്ട് വര്‍ഷമായിട്ടും
ഇതുവരെ കൈമാറിയിട്ടില്ലാത്ത
വലന്റൈന്‍ ദിനാശംസ
ഇത്തവണയുമില്ല..
അപ്പോഴും ലഭിച്ചിരുന്ന പുഷ്പ്പഞ്ജലിപ്രസാദം....
ചാറ്റുമഴക്കൊപ്പം
കളഭത്തണുപ്പും
ഇപ്പോള്‍ ചുറ്റും പടര്‍ന്ന് നിറയുകയാണാതിരെ
Subscribe to:
Post Comments (Atom)
1 comment:
എഴുതിയ വരികള്‍ എല്ലാം മനോഹരം
ഇന്യും തുടരുക.
:)
ഉപാസന
Post a Comment