Thursday, November 28, 2013
ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ ഒരു മോഴ
എളമരം കരീമിന് ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്.പാര്‍ട്ടി നേതൃത്വത്തിന് അതറിയാം. അഞ്ചു കോടി കോഴ എന്നത് വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ് എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്.എട്ടു വര്‍ഷം മുന്‍പ് പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ് കോഴിക്കോട് ജില്ലയില്‍ ഏക്കറ് കണക്കിന് പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത് എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്.അതു കൊണ്ടാണ് സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ് എളമരം കരീം.ഇതാര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ മേഖലയിലെ ഇരുമ്പയിര് ഖനനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 2009-ല്‍ നല്‍കിയ അനുമതി ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും, കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കാര്യത്തിലും,അത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നാല്‍ ജനങ്ങളെ വിഢികളാക്കാന്‍ കള്ളം പറയുന്ന കാര്യത്തിലും, മുഖം രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്ന കൗശലത്തിലും ഇരു മുന്നണികളും തമ്മില്‍ ഭേദമേതുമില്ല എന്ന്, ആതിരേ, സാധാരണക്കാരായ കേരളിയര്‍ക്കറിയാം.
അധികാരവുമായി ബന്ധപ്പെട്ട അതിജീവന രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല ചേരുവകള്‍ ഇരു മുന്നണികള്‍ക്കും ഒന്നു തന്നെയാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ,ബീഭത്സമായ ദൃഷ്ടാന്തമാണ്, ആതിരേ, ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ .ടി.ബാലകൃഷ്‌ണന്‍ എന്ന രാജ്യദ്രോഹിയായ ഒരു ഐഎഎസ് ഓഫീസറുടെ തലയില്‍ കുറ്റമെല്ലാം കെട്ടിവയ്‌ക്കാനാണ് ഇരു മുന്നണിയിലെ നേതാക്കള്‍ക്കും ഉത്സാഹം.കേരളത്തിന്റേ ഈടുവയ്‌പ്പുകള്‍ വിറ്റുതുലച്ച് അതിന്റെ കമ്മീഷന്‍ പറ്റുക എന്ന ഒറ്റപോയിന്റ് അജണ്ടയെ ബാലകൃഷ്‌ണനുള്ളൂ.വ്യവസായ വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ പ്രകൃതി-പൈതൃക വിഭവങ്ങള്‍ കൊള്ളയടിക്കാനെത്തുന്ന മാഫിയകള്‍ക്ക് ഇണങ്ങുന്ന നയങ്ങളും നടപടികളും രൂപീകരിക്കാനും അത് മാറിമാറി വരുന്ന സര്‍ക്കാരുകളെ കൊണ്ട് അംഗീകരിപ്പിക്കാനുമുള്ള അയാളുടെ മിടുക്ക് സമ്മതിക്കണം.`` ബെഗ്ഗേഴ്‌സ് ആര്‍ ദ് ബെസ്റ്റ് ചൂസേഴ്‌സ് '' എന്ന ആംഗലേയ മൊഴിയിലെ യുക്തിയും കൗശലവുമാണ് ബാലകൃഷ്‌ണന്റെ ഭൂമിക.അത് പ്രയോഗത്തില്‍ വരുത്താനുള്ള രാഷ്ട്രീയ ചായ്‌വുകളും ചേരുവകളും രൂപപ്പെടുത്താന്‍ ബാലകൃഷ്‌ണന് കഴിയുന്നത്,ഈ വിറ്റുതുലയ്‌ക്കലിലെ ഭീമമായ ലോഭം പോക്കറ്റിലാക്കാന്‍ ഇടത്-വലത് രാഷ്ട്രിയ നേതൃത്വങ്ങള്‍ കൊതിക്കുന്നതു കൊണ്ടും തയ്യാറാകുന്നതു കൊണ്ടുമാണ്.അതു കൊണ്ടാണ് ,ആതിരേ, കഴിഞ്ഞ ടേമില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബാലകൃഷ്‌ണന് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴും അതേ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞത്.
ഇത്രയും വിശദീകരിച്ചത് ,ആതിരേ, ഇരുമ്പയിര് ഖനനത്തിന്റെ അനുവാദം ബല്ലാരിയിലെ കളങ്കിത ഖനന മാഫിയയുമായി ബന്ധപ്പെട്ട എംഎസ്‌പിഎല്‍ കമ്പനിക്ക് നല്‍കിയത് ബാലകൃഷ്‌ണനാണെന്ന എളമരം കരീമിന്റേയും സിപിഎമ്മിന്റേയും ആരോപണത്തിന്റെ മുനയൊടിക്കാനാണ്.എളമരം കരീമിന് ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്.പാര്‍ട്ടി നേതൃത്വത്തിന് അതറിയാം. അഞ്ചു കോടി കോഴ എന്നത് വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ് എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്.എട്ടു വര്‍ഷം മുന്‍പ് പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ് കോഴിക്കോട് ജില്ലയില്‍ ഏക്കറ് കണക്കിന് പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത് എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്.അതു കൊണ്ടാണ് സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ് എളമരം കരീം.ഇതാര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.
ആതിരേ, ഒരു കാര്യം ഉറപ്പിച്ച് പറയാം.എളമരത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ബിനോയ് വിശ്വം ഭരിച്ച വനം വകുപ്പും പ്‌ളാന്റേഷന്‍ കോര്‍പ്പറേഷനും ഖനനത്തിന് എതിരായിരുന്നു;അവര്‍ അനുമതി നല്‍കിയിരുന്നില്ല.ബിനോയ് വിശ്വത്തേയും എന്തിനധികം മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനേയും മറികടന്നാണ് എളമരവും ബാലകൃഷ്‌ണനും ഈ വിറ്റുതുലയ്‌ക്കലിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയത് .കോടികള്‍ അതിന് കമ്മീഷന്‍ കിട്ടിയിട്ടുണ്ട്.അങ്ങനെയൊന്നുമില്ലെന്നും ഇടപാടിനെക്കുറിച്ചൊന്നും അറിയില്ലെന്നും ആവര്‍ത്തിക്കുമ്പോള്‍ , ആ നിലപാട് `` അച്ഛന്‍ തട്ടിന്‍പുറത്തും പത്തായത്തിലുമില്ല ''എന്ന് പറയുന്നതിലും അപഹാസ്യമാണ്.ഇതും ആര്‍ക്കാണറിയാത്തത് ?കിനലൂരില്‍ വ്യവസായ നഗരം സ്ഥാപിക്കാന്‍ നാട്ടുകാരെ ക്രൂരമായി ലാത്തിച്ചര്‍ജ് ചെയ്‌തൊതുക്കിയതിന് പിന്നാലെ ``വ്യവസായം തെങ്ങിന്റെ മണ്ടയില്‍ വരുമോ..?''എന്ന് സഖാവ് എളമരം കരീം ചോദിച്ചതിന്റെ പൊരുള്‍ ഇപ്പോള്‍ പൂര്‍ണമായി വ്യക്തമാകുന്നു.
വ്യക്തിപരമായി എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും, ആതിരേ, കെ.ബി.ഗണേഷ് കുമാര്‍ വനം മന്ത്രിയായിരുന്നപ്പോള്‍ ബല്ലാരി-എളമരം-ബാലകൃഷ്‌ണന്‍-കുഞ്ഞാലിക്കുട്ടി മാഫിയയുടെ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല.ഗണേഷ് കുമാര്‍ രാജിവയ്‌ക്കുകയും വനം വകുപ്പ് ഉമ്മന്‍ ചാണ്ടിയിലെത്തുകയും ചെയ്‌തപ്പോഴാണ്, എളമരത്തിന്റെ ആവശ്യപ്രകാരം കുഞ്ഞലിക്കുട്ടി ഈ ഫയല്‍ പൊക്കിയെടുത്തതും ഖനന ത്തിന് മുന്‍പായുള്ള സര്‍വേയുടെ തീയതി നീട്ടിക്കൊടുത്തതും .ഇതിലും കോടികളുടെ കൈമാറ്റമുണ്ട്.എന്നിട്ടാണ് , ആറ്കറ്ഞതിരേ, സര്‍ക്കാര്‍ കൊടുത്ത അനുമതിക്ക് ഉദ്യോഗസ്ഥര്‍ തുടര്‍ച്ച നല്‍കിയതാണ്; തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അവകാശപ്പെടുന്നത്.ജനരോഷം ഭയന്നും അഴിമതിയുടേയും പണമിടപാടുകളുടേയും വിശദാംശങ്ങള്‍ പുറത്ത് വരാതിരിക്കാനും, ഗത്യന്തരമില്ലാത്തത് കൊണ്ടുമാണ് ഖനനാനുമതി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.സോളാര്‍ -ലാവലിന്‍ -ടി.പി.വധക്കേസ് എന്നിവയില്‍ കേരളം കണ്ട അനുരഞ്‌ജന-അടവു നയം തന്നെയാണ് ഇരുമ്പയിര് ഖനന കാര്യത്തിലും വ്യക്തമായിരിക്കുന്നത്.
സത്യം പുറത്ത് വരണമെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ നിക്ഷ്‌പക്ഷമായ അന്വേഷണം വേണം.അതുണ്ടാകാന്‍ പോകുന്നില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ടാണ് എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും പൊട്ടന്‍ കളിക്കുന്നതും, ആതിരേ, കേരളീയരെ പൊട്ടന്മാരാക്കുന്നതും
Subscribe to:
Post Comments (Atom)
No comments:
Post a Comment