Wednesday, January 29, 2014

രക്തസാക്ഷികള്‍ അമരന്മാര്‍ ; ജീവിക്കുന്നു ‘ വാസു‘വിലൂടെ!

2005ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡി ഐ സിയുമായുള്ള രാഷ്ട്രീയ ബന്ധം ഒട്ടേറെ ചര്‍ച്ചകള്‍ക്ക്‌ ശേഷം സി പി എം തള്ളിക്കളയുകയായിരുന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ച മര്‍ദക ഭരണം നയിച്ച കെ കരുണാകരന്റെ നേതൃത്വത്തിലുള്ളതാണ്‌ ഡി ഐ സി എന്ന കാരണം പറഞ്ഞാണ്‌ അന്ന്‌ ആ ബന്ധം വേണ്ടെന്ന്‌ സി പി എം പോളിറ്റ്‌ബ്യൂറോ തീരുമാനിച്ചത്‌. പക്ഷേ ഡി ഐ സി ഒരു മതേതര രാഷ്ട്രീയ കക്ഷിയായിരുന്നു. ആ മതേതര കക്ഷിയുടെപോലും മുന്‍കാല ചരിത്രം പരിശോധിച്ച്‌ അവരുമായുള്ള ബന്ധം വേണ്ടെന്നു തീരുമാനിച്ച സി പി എം, തങ്ങളുടെ ഒട്ടനവധി സഖാക്കളെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും, ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ ശയ്യാവലംബികളാക്കുകയും ചെയ്‌ത, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ യുദ്ധകാഹളം മുളക്കുന്ന ഒരു ഫാസിസ്റ്റ്‌ സംവിധാനത്തില്‍ പ്രവര്‍ത്തിച്ച്‌ കൊല്ലും കൊലയും നടത്തി ശീലിച്ചവരെ ഒരു ഉളുപ്പുമില്ലാതെ തങ്ങള്‍ക്കൊപ്പം കൂട്ടുമ്പോള്‍ ,നേതൃത്വത്തിന്റെ ഈ നീചമായ നടപടിയോട്‌. ബി ജെ പി -ആര്‍ എസ്‌ എസ്‌ കാപാലികരുടെ കൊലക്കത്തിക്കെതിരായ രക്തസാക്ഷികള്‍ പൊറുക്കില്ല; അവരുടെ കുടുംബാംഗങ്ങള്‍ ക്ഷമിക്കില്ല.രക്തസാക്ഷികളായവരുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക്‌ വീതം പാര്‍ട്ടി ജോലി നേടിക്കൊടുത്തത്‌ കൊണ്ട്‌ പ്രത്യക്ഷ പ്രതിഷേധത്തിന്‌ അവര്‍ തയ്യാറായേക്കില്ല.പക്ഷെ അവരുടെ ഉള്ളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വഞ്ചന നെരിപ്പോട്‌ പോലെ നീറിക്കൊണ്ടിരിക്കും സംശയമില്ല.
ആതിരേ, കണ്ണൂര്‍ ജില്ലയിലെ ബി ജെ പി ആര്‍ എസ്‌ എസ്‌ കാപാലിക സംഘത്തിന്റെ കൊലക്കത്തിക്കും,വടിവാളിനും, മഴുവിനും, കഠാരയ്‌ക്കും ഇരയായി പിടഞ്ഞു മരിച്ച അനേകം ചുറുചുറുക്കുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍ കാര്‍ക്കിച്ചു തുപ്പിയും അവരുടെ ബന്ധുക്കളെ വഞ്ചിച്ചും ആശ്രിതരെ പുച്ഛിച്ചുമാണ്‌ പിണറായി വിജയനും പി.ജയരാജനും തങ്ങളുടെ വീരസഖാക്കളെ വെട്ടിനുറുക്കിയ കാപാലികര്‍ക്ക്‌ സി പി എമ്മിലേയ്‌ക്ക്‌ ചുവപ്പു പരവതാനി വിച്ചത് ജില്ലയിലെങ്ങും രക്തസാക്ഷി മന്ദിരങ്ങളും, സ്‌തൂപങ്ങളുമുണ്ട്‌. അനേകം സ്‌മാരകങ്ങളുമുണ്ട്‌.ബി‌ജെ‌പി-ആര്‍‌എസ്‌എസ് കാപാലികര്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചുനിന്ന്‌ പോരാടിയാണ്‌ സി പി എം കണ്ണൂര്‍ ജില്ലയില്‍ ഒരു അജയ്യ ശക്തിയായി വളര്‍ന്നത്‌. ആ രക്തസാക്ഷികള്‍ പകര്‍ന്നു നല്‍കിയ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സിപിഎം വലിയ കോട്ടകൊത്തളങ്ങള്‍ പിടിച്ചടക്കിയത്‌. ആ ശക്തിയാണ്‌ കണ്ണൂരിലെ സി പി എം നേതാക്കളുടെ യഥാര്‍ഥ ശക്തി.ആതിരേ, സമരപുളകങ്ങളുടെ ആ സിന്ദൂരമാലകള്‍ പിച്ചീന്തിയാണ് ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ്‌ ഒ.കെ. വാസു മാസ്റ്റര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി എ. അശോകന്‍ എന്നിവരടക്കമുള്ളവരോട്‌ പിണറായി വിജയനും പി.ജയരാജനും യാതൊരു ഉളുപ്പുമില്ലാതെ സന്ധിചെയ്യുന്നത്‌. കണ്ണൂരിലല്ല കേരളത്തിലെ മറ്റേതൊരു ജില്ലയിലാണ്‌ ഇത്‌ നടക്കുന്നതെങ്കിലും ഒരു ശതമാനമെങ്കിലും ന്യായീകരിക്കാന്‍ ഈ നേതാക്കള്‍ക്ക്‌ കഴിയും. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭൂമികയാണ്‌ കണ്ണൂര്‍. രാഷ്ട്രീയ വൈകാരികത ഏറെയുള്ള ഇവിടുത്തെ ജനങ്ങള്‍ സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി മരിക്കാനും തയ്യാറാണ്‌. അതുകൊണ്ടാണ്‌ കഴിഞ്ഞ കുറേ കാലങ്ങളിലായി കണ്ണൂരില്‍ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 150ഓളം പേര്‍ കൊല്ലപ്പെട്ടത്‌. ഈ കൊലപാതക രാഷ്ട്രീയത്തിന്റെ രണ്ടു ചേരികളില്‍ സി പി എമ്മും, ബി ജെ പി ആര്‍ എസ്‌ എസ്‌ കൂട്ടുകെട്ടുമായിരുന്നു ഉണ്ടായിരുന്നത്‌. ഇരുപക്ഷവും പരസ്‌പരം പ്രവര്‍ത്തകരെയും നേതാക്കളെയും കൊലപ്പെടുത്തിയാണ്‌ പകവീട്ടിക്കൊണ്ടിരുന്നത്‌. ബി ജെ പി നേതാവായ കെ ടി ജയകൃഷ്‌ണന്‍ മാസ്റ്ററെ ക്‍ളാസ് മുറിയിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയതും എസ്‌ എഫ്‌ ഐ നേതാവായ കെ വി സുധീഷിനെ വെട്ടിനുറുക്കിയതും, ആതിരേ, കേരളത്തിലെ രാഷ്ട്രീയ മനസ്സുകളെ ഇന്നും പ്രക്ഷുബ്ദമാക്കുന്ന നിണഭരിത സ്‌മരണകളാണ്‌. ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമതി അംഗവും നമോ വിചാര്‍ മഞ്ചിന്റെ നേതാവുമായ ഒ കെ വാസു മാസ്റ്റര്‍ 1999-2003 കാലഘട്ടത്തില്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ്‌ കണ്ണൂരില്‍ സി പി എമ്മിന്‌ രക്തപങ്കിലമായ തിരിച്ചടികളുണ്ടായത്‌ . ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിച്ചത്‌ ഇങ്ങനെയായിരുന്നു ``ഞങ്ങള്‍ ട്രാന്‍ഫാര്‍മറുകള്‍ തകര്‍ക്കും, അല്ലാതെ ചെറിയ ബള്‍ബുകളല്ല'' എന്ന്‌. ഈ പ്രസംഗത്തിനുശേഷം ആഴ്‌ചകള്‍ പിന്നിടുന്നതിനു മുമ്പാണ്‌ ഇപ്പോള്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ തിരുവോണനാളില്‍ ഊണുകഴിച്ചുകൊണ്ടിരിക്കവെ വീട്ടിലെത്തിയ ബിജെപി. സംഘം തലങ്ങും വിലങ്ങും വെട്ടിനുറുക്കിയത്‌. അതിസങ്കീര്‍ണമായ ശസ്‌ത്രക്രീയയ്‌ക്കു ശേഷം മാസങ്ങള്‍ വീണ്ടെടുത്താണ്‌ ജയരാജന്‍ ജീവിതത്തിലേക്ക്‌ തിരികെയെത്തിയത്‌.പി. ജയരാജനു നേരെയുണ്ടായ അക്രമത്തിനു പ്രതികാരമായാണ്‌ യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി. ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം. കൂത്തുപറമ്പ്‌ മണ്ഡലം നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന ഒ.കെ. വാസു മാസ്റ്ററുടെ ചീഫ്‌ ഇലക്ഷന്‍ ഏജന്റായിരുന്നു കെ.ടി. ജയകൃഷ്‌ണനെങ്കില്‍ ഇടതുസ്ഥാനാര്‍ഥിയുടെ ചീഫ്‌ ഏജന്റായിരുന്നു പി. ജയരാജന്‍. ആതിരേ,ഒ.കെ. വാസു മാസ്റ്റര്‍ ജില്ലാ പ്രസിഡന്റായിരിക്കെ ജില്ലയില്‍ സിപിഎം- ബിജെപി. പാര്‍ട്ടികളില്‍ നിന്നായി 14 പേരാണ്‌ കൊലക്കത്തിക്കിരയായത്‌. ഏഴ്‌ വീതം സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു ആ കാലയളവില്‍. തൂവക്കുന്നിലെ സിപിഎം പ്രവര്‍ത്തകരായ കുമാരനേയും കുഞ്ഞിരാമനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ വാസു മാസ്റ്ററാണെന്നു അന്നു സിപിഎം ആരോപിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകനായ ചെറുവാഞ്ചേരിയിലെ ചന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാകുമ്പോള്‍ അശോകനു പ്രായപൂര്‍ത്തിപോലും ആയിട്ടില്ല. ഈ കേസില്‍ പിന്നീട്‌ അശോകനെ വെറുതെ വിടുകയായിരുന്നു. ഇതെല്ലാം മറന്ന്‌ കൊണ്ടാണ്‌,ആതിരേ വാസുമാസ്റ്ററും അശോകനും അടക്കമുള്ളവരെ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മുന്നോട്ടുവന്നിരിക്കുന്നത്‌. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അഴിമതി, മറ്റ്‌ സദാചാരപരമായ വ്യതിയാനങ്ങള്‍ എന്നിവയെ മാത്രം എതിര്‍ക്കുന്നവരാണ്‌ ഈ സംഘത്തിലുള്ളത്‌. അതായത്‌ ബിജെപിയുടേയും ആര്‍എസ്‌എസിന്റേയും അടിസ്ഥാന തത്വശാസ്‌ത്രത്തേയോ, പ്രത്യയശാസ്‌ത്രത്തേയോ, രാഷ്ട്രീയത്തേയോ ഇക്കൂട്ടര്‍ എതിര്‍ക്കുന്നതേയില്ല എന്നര്‍ഥം. ബിജെപി- ആര്‍എസ്‌എസ്‌ പ്രത്യയശാസ്‌ത്രമാണ്‌ ഇവരെ നയിക്കുന്നതെന്ന്‌ സാരം. അങ്ങനെയുള്ളവരെ എങ്ങനെയാണ്‌ സിപിഎമ്മിന്‌ ഉള്‍ക്കൊള്ളാനാവുക എന്നാണ്‌, ആതിരേ, അണികളുടെ ചോദ്യം. ഇവിടെ ഒരു കര്യം ,ആതിരേ, ഓര്‍ക്കുന്നത് നന്നായിരിക്കും 2005ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസിയുമായുള്ള രാഷ്ട്രീയ ബന്ധം ഒട്ടേറെ ചര്‍ച്ചകള്‍ക്ക്‌ ശേഷം സിപിഎം തള്ളിക്കളയുകയായിരുന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ച മര്‍ദക ഭരണം നയിച്ച കെ കരുണാകരന്റെ നേതൃത്വത്തിലുള്ളതാണ്‌ ഡിഐസി എന്ന കാരണം പറഞ്ഞാണ്‌ അന്ന്‌ ആ ബന്ധം വേണ്ടെന്ന്‌ സിപിഎം പോളിറ്റ്‌ബ്യൂറോ തീരുമാനിച്ചത്‌. പക്ഷേ ഡിഐസി ഒരു മതേതര രാഷ്ട്രീയ കക്ഷിയായിരുന്നു. ആ മതേതര കക്ഷിയുടെപോലും മുന്‍കാല ചരിത്രം പരിശോധിച്ച്‌ അവരുമായുള്ള ബന്ധം വേണ്ടെന്നു തീരുമാനിച്ച സിപിഎം, തങ്ങളുടെ ഒട്ടനവധി സഖാക്കളെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും, ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ ശയ്യാവലംബികളാക്കുകയും ചെയ്‌ത, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ യുദ്ധകാഹളം മുളക്കുന്ന ഒരു ഫാസിസ്റ്റ്‌ സംവിധാനത്തില്‍ പ്രവര്‍ത്തിച്ച്‌ കൊല്ലും കൊലയും നടത്തി ശീലിച്ചവരെ ഒരു ഉളുപ്പുമില്ലാതെ തങ്ങള്‍ക്കൊപ്പം കൂട്ടുമ്പോള്‍ ,നേതൃത്വത്തിന്റെ ഈ നീചമായ നടപടിയോട്‌. ബി ജെപി -ആര്‍എസ്‌എസ്‌ കാപാലികരുടെ കൊലക്കത്തിക്കെതിരായ രക്തസാക്ഷികള്‍ പൊറുക്കില്ല; അവരുടെ കുടുംബാംഗങ്ങള്‍ ക്ഷമിക്കില്ല.രക്തസാക്ഷികളായവരുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക്‌ വീതം പാര്‍ട്ടി ജോലി നേടിക്കൊടുത്തത്‌ കൊണ്ട്‌ പ്രത്യക്ഷ പ്രതിഷേധത്തിന്‌ അവര്‍ തയ്യാറായേക്കില്ല.പക്ഷെ അവരുടെ ഉള്ളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വഞ്ചന നെരിപ്പോട്‌ പോലെ നീറിക്കൊണ്ടിരിക്കും,ആതിരേ, സംശയമില്ല കണ്ണുരില്‍ സി പി എം കെട്ടിപ്പടുക്കാന്‍ അഹോരാത്രം പണിയെടുത്ത ചുറുചുറുക്കുള്ള അനേകം സഖാക്കളെ വകവരുത്തിയ , മതാതിഷ്‌ഠിതമായ കാവിപുതപ്പിച്ച രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി പ്രവ്വൃത്തിച്ച ഗോള്‍വാക്കറുടെ ശിഷ്യന്മാരെ തങ്ങളോടൊപ്പം ചേര്‍ക്കുന്നതിലൂടെ അവര്‍ ചെയ്‌ത കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന്‌ അവരെ രക്ഷപ്പെടുത്തുകയാണ്‌ പിണറായി വിജയനും പി.ജയരാജനും . അതാകട്ടെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയാണ്‌.ഈ സത്യം കാണാതിരുന്നുകൂട.മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം.ടി.പി.വധക്കേസിന്റെ വിധിവന്ന ദിവസം തന്നെ ‘ലയനത്തിന്’ തെരഞ്ഞെടുത്ത കൌശലമാണത്.മാധ്യമ ശ്രദ്ധ വധക്കേസ് വിധിയില്‍ നിന്ന് ചോര്‍ത്തിക്കളയുന്നതില്‍ അങനെ ഒരു പരിധി വരെ പിണറായിയും കാല്‍ ഡസന്‍ ജയരാജന്മാരും വിജയിച്ചു! ആതിരേ,എത്ര ധാര്‍ഷ്ട്യത്തോടെയാണ് വാസു മാസ്റ്ററേയും അശോകനേയും പര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചതെന്നറിയണമെങ്കില്‍,ഏഷ്യാ നെറ്റിലെ ‘പോയിന്റ് ബ്‌ളാങ്ക്’ എന്ന പരിപാടിയുഇല്‍ പി.ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.മഹാന്മാരായ ഇ.എം.എസ്സിനോടും പി.കൃഷ്ണപിള്ളയോടുമാണ് ജയരാജന്‍ വാസുമാസ്റ്ററേയും അശോകനേയും താരതമ്യം ചെയ്തത്.ഗാന്ധിജിയെ ആരാധിച്ചിരുന്ന ഇ.എം.എസും പി.കൃഷ്ണപിള്ളയും ആ നിലപാട് വിട്ട് കോങ്രസിലെ ഇടത്പക്ഷത്തോടും തുടര്‍ന്ന് സോഷ്യലിസ്റ്റ് ആദര്‍ശങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിയ ശേഷമാണ് കമ്മ്യ്യുണിസ്റ്റുകളായത്.അതു പോലെയാണതെ വാസുമാസ്റ്ററും അശൂകനും വന്നതെന്ന്!തൊലിക്കട്ടി കുറച്ചൊന്നും പോരാ ആതിരേ,ഇങ്ങനെയൊക്കെ പറയാന്‍.ഇനി ഒരു കാര്യം ഉറപ്പായി.ശിഷ്ടകാലം ജയരാജന് വാസുമാസ്റ്ററെ ഭയക്കാതെ വീട്ടില്‍ കിടന്നുറങ്ങാം!! ആതിരേ,പിണറായിയും മറ്റും അവകാശപ്പെടുന്നത് പോലെ താത്വികമായ തിരിച്ചറിവിലൊന്നുമല്ല വാസുമാസ്റ്ററും അശോകനും സി‌പി‌എമ്മിലെത്തിയത്.അവര്‍ രൂപീകരിച്ച് നമോ വിചാര്‍ മഞ്ചിന് ആര്‍‌എസ്‌എസിന്റെ പിന്തുണയില്ലെന്ന് ബോദ്ധ്യമായപ്പോള്‍ പോരാടാന്‍ നിലപാട് തറയില്ലാതായി.ബി‌ജെ‌പിയില്‍ നിന്നും ബഹിഷ്കൃതരായതോടെ ഏത് നിമിഷവും സി‌പി‌എമ്മിന്റെ കൊലക്കത്തിക്കിരയാകാമെന്ന് ബോദ്ധ്യമാകുകയും ചെയ്തു.ആ ഒറ്റക്കാരണത്താലാണ് വാസുമാസറ്റര്‍ ‘സഹാവ് വാസു’വായത്,അശോകന്‍ ‘ സഖാവ് അശോക’നായത്.പൊതുസമൂഹത്തേക്കാള്‍ കണ്ണൂരിലെ പാര്‍ട്ടിയണികള്‍ ഈ സത്യം കൂടുതല്‍ തൊട്ടറിയുന്നുണ്ട് ആതിരേ..വടകരയില്‍ ടി.പി.യുടെ വിധവ കെ.കെ.രമ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞിട്ടാണ് ഈ അടവ് നയം ഇത് പക്ഷേ,ആതിരേ2009ല്‍ അബ്ദുള്‍ നാസര്‍ മദനിയോട് ചേര്‍ന്നപ്പോള്‍ ഉണ്ടായതിലും വലിയ തിരിച്ചടിയുണ്ടാകാന്‍ പോവുകയാണ് എന്നിട്ടും കൂസലില്ലാതെ മുന്നോട്ടു പോകുന്ന പിണറായി വിജയന്‍ ,താങ്കള്‍ കേള്‍ക്കുന്നില്ലേ ബലികുടിരങ്ങളില്‍നിന്നുള്ള, കുഴിമാടങ്ങളില്‍നിന്നുള്ള രക്തസാക്ഷികളുടെ പ്രതിഷേധത്തിന്റെ നിലവിളികളും, ദീനരോദനങ്ങളും?

No comments: