Thursday, January 9, 2014

പ്‌ളീനാനന്തര ``നികൃഷ്ടജീവി ''കള്‍ക്ക്‌ നല്ല നമസ്‌കാരം

ദേശാഭിമാനിയുടെ ഭൂമിയും കെട്ടിടവും ചാക്ക്‌ രാധാകൃഷ്‌ണന്‌ ബിനാമി ഇടപാടില്‍ ചുളുവിലക്ക്‌ കൈമാറി എന്ന ആക്ഷേപത്തോടും തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ്‌ ജയരാജന്‍ പ്രതികരിച്ചത്‌. ദേശാഭിമാനി ഭൂമി ആര്‍ക്കായാലും വില്‍ക്കും നിങ്ങളാരാ ചോദിക്കാന്‍ എന്ന നിലയിലായിരുന്നു ഇത്‌ സംബന്ധിച്ച്‌ ജയരാജന്റെ പ്രതികരണം. ഇത്തവണയും ആക്ഷേപം ഉയര്‍ത്തിയ വാര്‍ത്താ ചാനലിനെ അടച്ചാക്ഷേപിക്കുകയായിരുന്നു ജയരാജന്‍ ചെയ്‌തത്‌.?ഭൂമി വില്‍പ്പനക്കര്യത്തില്‍?ജയരാജനെ ശക്തമായി പിന്തുണച്ചു രംഗത്ത്‌ വന്ന പിണറായി വിജയന്‍ കാട്ടിയ ധാര്‍ഷ്ട്യവും അസഹിഷ്‌ണുതയും സമാനതകളില്ലാത്തതായിരുന്നു. ആക്ഷേപം ഉന്നയിച്ച വാര്‍ത്താ ചാനലിന്റെ പ്രതിനിധിയെ ഇടംവലം കടന്നാക്രമിച്ച പിണറായി, വാര്‍ത്താ ചാനലിന്റെ സ്ഥാപിത താല്‍പര്യവും ദേശാഭിമാനിയേയും സി പി എമ്മിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യവും ആണ്‌ വിവാദത്തിന്‌ പിന്നിലുള്ളത്‌ എന്നും പറഞ്ഞു. ദേശാഭിമാനി എന്ന പത്രത്തേയോ അതിന്റെ വളര്‍ച്ചയേയോ വാര്‍ത്തകളെയോ അതിലെ മാധ്യമ പ്രവര്‍ത്തകരേയോ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിച്ചിട്ടില്ല.പാര്‍ട്ടിയും പത്രവും സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെടുന്ന ധാര്‍മിക നിലപാടുകളിലെ അപഭ്രംശമാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌.പാര്‍ട്ടിയേയും പത്രത്തേയും പൊതുസമൂഹത്തില്‍ പരിഹാസ്യപാത്രമാക്കിയ ഇടപാടാണ്‌ ചര്‍ച്ച ചെയ്യുന്നത്‌.അത്‌ പാടില്ലെന്ന്‌ ശഠിക്കുന്നിടത്താണ്‌ ``മടിയിലെ ഘനം ''അണികളും പൊതുസമൂഹവും തിരിച്ചറിയുന്നതെന്ന സാമാന്യബോധം പോലുമില്ലാത്തവിധം ജയരാജനും പിണറായി വിജയനും നികൃഷ്ടജീവികളായി പരിണമിച്ച ദുരന്തക്കാഴ്‌ചയാണ്‌ അണികളും മലയാളികളും കാണുന്നത്‌.
പിണറായി വിജയന്‍ മറക്കാന്‍ ആഗ്രഹിച്ചാലും അണികളും ബോധമുള്ള മലയാളികളും ``നികൃഷ്ടജീവി''പ്രയോഗത്തിന്റെ പശ്ചാത്തലം മറക്കില്ല, ആതിരേ.കാന്‍സര്‍ രോഗ ബാധിതനായി അകാലത്തില്‍ പൊലിഞ്ഞ, ആത്മാഭിമാനവും ആര്‍ജവവുമുള്ള കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനും തിരുവമ്പാടി എംഎല്‍എ ആയിരുന്ന മത്തായി ചാക്കോ മരണത്തിന്‌ മുന്‍പ്‌,ആശുപത്രിക്കിടക്കയില്‍ ,താന്‍ അയച്ച വൈദീകനില്‍ നിന്ന്‌ അന്ത്യകൂദാശ സ്വീകരിച്ചു എന്ന്‌ മത്തായി ചാക്കോയുടെ മരണത്തിന്‌ മൂന്നുമാസം ശേഷം 2009ല്‍ താമരശേരി ബിഷപ്പായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളി വെളിപ്പെടുത്തിയത്‌ വന്‍ വിവാദമായിരുന്നു.അതിനോടുള്ള പ്രതികരണത്തിലാണ്‌ ``പച്ചക്കള്ളം പറയുന്ന നികൃഷ്ട ജീവി''എന്ന്‌ മാര്‍ ചിറ്റിലപ്പള്ളിയെ പിണറായി വിജയന്‍ ഒരു പൊതുയോഗത്തില്‍ വിശേഷിപ്പിച്ചത്‌.(അതേ അരമനയില്‍ വാണരുളുന്ന,’ജാലിയന്‍വാലാബാഗ് ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്റെ കാലുപിടിക്കാന്‍ പിണറായി വിജയന്‍ നേരിട്ടെത്തിയ നികൃഷ്ടത സഖാവ് മത്തായി ചാക്കോയുടെ ആത്മാവ് പൊറുക്കുന്നെങ്കില്‍ പൊറുക്കട്ടെ ) നീതിക്കും യുക്തിക്കും സാമാന്യബോധത്തിനും ചേരാത്ത നുണപറയുന്നതാണ് ``നികൃഷ്ടജീവി''യാകാനുള്ള മാനദണ്ഡമെങ്കില്‍ ,ദേശാഭിമാനിയുടെ ഭൂമിവില്‍പ്പനക്കാര്യത്തില്‍ പെരുംകള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന പിണറായി വിജയനും ഇ.പി.ജയരാജനുമല്ലേ,ആതിരേ, പ്‌ളീനാനന്തര നികൃഷ്ടജീവികള്‍ ?! ``അരിയുടെ ചോറുണ്ണുന്ന'' ഏതൊരാള്‍ക്കും ബോദ്ധ്യമാകുന്നതല്ലേ, ആതിരേ, ദേശാഭിമാനി ഭൂമി വില്‍പ്പനയിലെ ബിനാമി ഇടപാട്‌. കാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്റ്‌ ഡവലപ്പേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനിക്കാണ്‌ മാഞ്ഞാലിക്കുളത്തുള്ള 32.5 സെന്റ്‌ സ്ഥലവും കെട്ടിടവും കഴിഞ്ഞ ജുലൈ 17ന് മൂന്നര കോടി രൂപയ്‌ക്ക്‌ വിറ്റത്‌.ഈ സ്ഥാപനം ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന്‌ വി.എം.രാധാകൃഷ്‌ണന്റേതാണെന്ന്‌ കമ്പനികാര്യ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുമ്പോഴും മറുവാദം ഉന്നയിക്കുന്ന പിണറായി വിജയനും ഇ.പി.ജയരാജനും പാര്‍ട്ടി അണികളെ മാത്രമല്ല മുഴുവന്‍ മലയാളികളേയുമാണ്‌ കൊഞ്ഞാണന്മാരാക്കുന്നത്‌.ഡാനിഷ്‌ ചാക്കോ എന്ന ത്‌ന്റെ ജീവനക്കാരനെ കാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്റ്‌ ഡവലപേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്ടറായി നടത്തിയ ഭൂമി വില്‍പ്പന ബിനാമി ഇടപാടാണെന്ന്‌ മാത്രമല്ല ആറ്‌ കോടിയിലധികം മതിപ്പ്‌ വിലയുള്ള സ്ഥലവും കെട്ടിടവും മൂന്ന്‌ കോട്‌ മുപ്പത്‌ ലക്ഷത്തിന്‌ വിറ്റതിലൂടെ സാമ്പത്തീക ക്രമക്കേടും സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പും നടത്തിയെന്നതും പകല്‍ പോലെ വ്യക്തം.എന്നിട്ടും,ആതിരേ,പിണറായിക്കും ജയരാജനും കലിപ്പ് തീരണില്ല്! സ്ഥലം വില്‍ക്കുന്നതിന്‌ പാര്‍ട്ടിയുടെ അനുമതി വേണ്ടെന്ന നിലപാടായിരുന്നു ദേശാഭിമാനി ജനറല്‍ മാനേജരും പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിപ്പറയുന്നു പിണറായി വിജയന്‍ . ഭൂമി വില്‍ക്കുന്നതിന്‌ പാര്‍ട്ടി അനുമതി നല്‍കിയെന്നാണ്‌ പിണറായി പറഞ്ഞത്‌. പാര്‍ട്ടിയോട്‌ ആലോചിച്ച്‌ തന്നെയാണ്‌ വില്‍പന നടത്തിയതെന്ന്‌ പിണറായി പറഞ്ഞതോടെ ആരു പറഞ്ഞതാണ്‌ ശരിയെന്ന ചര്‍ച്ചയും അണികള്‍ ആരംഭിച്ചിട്ടുണ്ട്‌.? പൊതുമണ്ഡലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ നേരെ സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്‌ണുതയും കറകളഞ്ഞ ധാര്‍ഷ്ട്യവും സി പി എം അണികള്‍ക്കിടയില്‍, ആതിരേ വലിയ അസ്വസ്ഥതക്ക്‌ കാരണമാകുന്നുണ്ട് .പാലക്കാട്‌ നടന്ന പാര്‍ട്ടി പ്‌ളീനത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുന്നോട്ട്‌ വച്ച പൊതു നിര്‍ദ്ദേശം, സി പി എമ്മിന്റെ നേതാക്കള്‍ പൊതു പ്രവര്‍ത്തകരാകയാല്‍ വിനയാന്വിതരായി വേണം ജനങ്ങളോട്‌ ഇടപഴകാന്‍ എന്നതായിരുന്നു.കളങ്കിത വ്യക്തിത്വമുള്ളവരുമായി പാര്‍ട്ടിക്കോ അണികള്‍ക്കോ ഒരു ഇടപാടും പാടില്ലെന്നും പ്‌ളീനത്തില്‍ തീരുമാനമായതാണ്‌.പാര്‍ട്ടിയുടെ സെന്റ്രല്‍ കമ്മറ്റി നേരത്തെ തന്നെ ഈ നയം വ്യക്തമാക്കിയതാണ്‌.എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വച്ചതിന്‌ ശേഷം കാരട്ട്‌ ഡല്‍ഹിയില്‍ എത്തുന്നതിന്‌ മുമ്പ്‌ തന്നെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ , ദേശാഭിമാനി പത്രത്തില്‍ ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം വന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ, ആതിരേ കടന്നാക്രമിക്കുകയായിരുന്നു. ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം വാങ്ങിയ ദേശാഭിമാനിയുടെ നടപടിയെ ശക്തിയുക്തം ന്യായീകരിച്ച ജയരാജന്‍ തന്റെ കലി മുഴുവന്‍ പത്രക്കാരോട്‌ തീര്‍ത്തു. പിറ്റേന്ന്‌ കണ്ണൂരില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും തികഞ്ഞ അസഹിഷ്‌ണുതയോടും അഹങ്കാരത്തോടുമാണ് ജയരാജന്‍ ഇക്കാര്യത്തെക്കുറിച്ച്‌ വീണ്ടും പ്രതികരിച്ചത്‌. പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ നിലപാടില്‍ നിന്ന്‌ അണുവിട മാറാന്‍ ജയരാജന്‍ തയ്യാറായില്ല.ദേശാഭിമാനിയുടെ ഭൂമിയും കെട്ടിടവും ചാക്ക്‌ രാധാകൃഷ്‌ണന്‌ ബിനാമി ഇടപാടില്‍ ചുളുവിലക്ക്‌ കൈമാറി എന്ന ആക്ഷേപത്തോടും തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ്‌ ജയരാജന്‍ പ്രതികരിച്ചത്‌. ദേശാഭിമാനി ഭൂമി ആര്‍ക്കായാലും വില്‍ക്കും നിങ്ങളാരാ ചോദിക്കാന്‍ എന്ന നിലയിലായിരുന്നു, ആതിരേ, ഇത്‌ സംബന്ധിച്ച്‌ ജയരാജന്റെ പ്രതികരണം. ഇത്തവണയും ആക്ഷേപം ഉയര്‍ത്തിയ വാര്‍ത്താ ചാനലിനെ അടച്ചാക്ഷേപിക്കുകയായിരുന്നു ജയരാജന്‍ ചെയ്‌തത്‌. ഭൂമി വില്‍പ്പനക്കര്യത്തില്‍ ജയരാജനെ ശക്തമായി പിന്തുണച്ചു രംഗത്ത്‌ വന്ന പിണറായി വിജയന്‍ കാട്ടിയ ധാര്‍ഷ്ട്യവും അസഹിഷ്‌ണുതയും സമാനതകളില്ലാത്തതായിരുന്നു. ആക്ഷേപം ഉന്നയിച്ച വാര്‍ത്താ ചാനലിന്റെ പ്രതിനിധിയെ ഇടംവലം കടന്നാക്രമിച്ച പിണറായി, വാര്‍ത്താ ചാനലിന്റെ സ്ഥാപിത താല്‍പര്യവും ദേശാഭിമാനിയേയും സി പി എമ്മിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യവും ആണ്‌ വിവാദത്തിന്‌ പിന്നിലുള്ളത്‌ എന്നും പറഞ്ഞു. ദേശാഭിമാനി എന്ന പത്രത്തേയോ അതിന്റെ വളര്‍ച്ചയേയോ വാര്‍ത്തകളെയോ അതിലെ മാധ്യമ പ്രവര്‍ത്തകരേയോ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിച്ചിട്ടില്ല, ആതിരേ.പാര്‍ട്ടിയും പത്രവും സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെടുന്ന ധാര്‍മിക നിലപാടുകളിലെ അപഭ്രംശമാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌.പാര്‍ട്ടിയേയും പത്രത്തേയും പൊതുസമൂഹത്തില്‍ പരിഹാസപാത്രമാക്കിയ ഇടപാടാണ്‌ ചര്‍ച്ച ചെയ്യുന്നത്‌.അത്‌ പാടില്ലെന്ന്‌ ശഠിക്കുന്നിടത്താണ്‌ ``മടിയിലെ ഘനം ''അണികളും പൊതുസമൂഹവും തിരിച്ചറിയുന്നതെന്ന സാമാന്യബോധം പോലുമില്ലാത്തവിധം ജയരാജനും പിണറായി വിജയനും നികൃഷ്ടജീവികളായി പരിണമിച്ച ദുരന്തക്കാഴ്‌ചയാണ്‌, ആതിരേ, പാര്‍ട്ടി അണികളും മലയാളികളും കാണുന്നത്‌. ചാക്ക് രാധാകൃഷ്ണനും സംസ്ഥാന നേതൃത്വവുമായുള്ള ബന്ധം ഇത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്‌ കടുത്ത അതൃപ്‌തിയാണുള്ളത് .പ്‌ളീനത്തിന്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ചാക്ക് രാധാകൃഷ്ണന്റെ ചിത്രത്തോടൊപ്പം പരസ്യം വന്നതില്‍ കടുത്ത വിയോജിപ്പ്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും നേരത്തെ അറിയിച്ചിരുന്നു.ചാക്ക് രാധാകൃഷ്ണന്റെ പരസ്യം അന്നു വിവാദമായത് പ്‌ളീനത്തിന്റെ ശോഭകെടുത്തിയെന്ന വിലയിരുത്തല്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ ഉണ്ടാവുകയും എ.കെ ബാലനടക്കമുള്ള ഔദ്യോഗികപക്ഷ നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്‌തി ഉടലെടുക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ്‌, ആതിരേ, ചാക്ക് രാധാകൃഷ്ണന്റെ ബിനാമിയായ ഡാനിഷ്‌ ചക്കോയ്‌ക്ക്‌ പത്രത്തിന്റെ ഭൂമി വിറ്റത്‌.അതു കൊണ്ടാണ്‌ ഇടപാട്‌ വാര്‍ത്തയായത്‌,വിവാദം ഉടലെടുത്തത്‌. തെറ്റുതിരുത്തുന്നത്‌ നയമാക്കിയിട്ടുള്ള ഒരു പര്‍ട്ടിയില്‍ നിന്നും അതിന്റെ നേതൃത്വത്തില്‍ നിന്നും മാന്യവും സൗമ്യവുമായ പെരുമാറ്റം പ്രതീക്ഷിക്കാന്‍ പാടില്ലെന്നാണ്‌ ജയരാജനും പിണറായി വിജയനും പറഞ്ഞു വയ്‌ക്കുന്നതെങ്കില്‍ എനിക്ക് തര്‍ക്കമില്ല.അത്‌ അവരുടെ പാര്‍ട്ടിക്കാര്യമായി സ്വീകരിക്കാനുള്ള സാമാന്യബോധം മലയാളികള്‍ക്കുണ്ട്‌.എന്നാല്‍ ബിനാമി ഇടപാടുകളിലൂടെ നികുതിവെട്ടിച്ച്‌ സര്‍ക്കാരിനേയും പൊതുസമൂഹത്തേയും കബളിപ്പിച്ച്‌ മിടുക്കന്മാരാകാമെന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ അത്‌ നടക്കില്ല.പാലോറമാതയുടെ പശുക്കുട്ടിയും ഇ.എം.എസ്സിന്റെ സ്വത്തും അണികളുടെ അദ്ധ്വാനവും അനുഭാവികളുടെ സംഭാവനയുമൊക്കെയാണ്‌ ദേശാഭിമാനിയുടെ ഭൂമിക.അവിടെ ആര്‍ജവവും ആത്മാഭിമാനവും പ്രത്യയശാസ്‌ത്ര വിശുദ്ധിയുമുള്ള സമര്‍പ്പണങ്ങള്‍ക്കേ നിലപാട്‌ തറയുള്ളു.അല്ലാതെ തറവേലയിറക്കുന്ന നികൃഷ്ടജീവികള്‍ക്ക്‌ അര്‍മാദിക്കാനുള്ളതല്ല , ആതിരേ, ദേശാഭിമാനിയെന്ന മാധ്യമത്തിന്റെ പൊതുസ്വീകാര്യത.

No comments: