Thursday, June 3, 2010

ഇതോ 'സുരക്ഷിത കേരളം, സുന്ദര കേരളം'?

എസ്‌ കത്തി ഉള്‍പ്പടെ പോലീസിന്‌ നാണക്കേടുണ്ടാക്കിയ അനവധി സംഭവങ്ങളിലായി നീതിപീഠത്തില്‍ നിന്ന്‌ നിരവധി തവണ കണക്കറ്റ ശകാരം വാങ്ങിക്കൂട്ടിയവരാണ്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസുകാര്‍. സംസ്ഥാനത്ത്‌ ക്രമസമാധാനം താറുമാറായെന്ന്‌ ഹൈക്കോടതി തുറന്നടിച്ചത്‌ കഴിഞ്ഞവര്‍ഷമാണ്‌. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ എക്കാലത്തെയും വലിയ കുറ്റപ്പെടുത്തലുകളില്‍ ഒന്നായിരുന്നു അത്‌. ആളുകളെ കാണാതാകുന്ന സംഭവങ്ങള്‍ കൂടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്‌ തികഞ്ഞ ലാഘവത്തോടെയാണെന്ന്‌ മറ്റൊരു കേസില്‍ ഹൈക്കോടതി തുറന്നടിച്ചു. കോടതിയില്‍ വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുന്നത്‌ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നായിരുന്നു മറ്റൊരവസരത്തില്‍ ഹൈക്കോടതിയുടെ തീക്ഷ്ണമായ പരാമര്‍ശം. ജയില്‍ പരോള്‍ ക്രമേക്കേടുകളെ കുറിച്ച്‌ തുടര്‍ച്ചയായി തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ സമര്‍പ്പിച്ചതിനാണ്‌ സര്‍ക്കാരിനെ കോടതി ഇങ്ങനെ രൂക്ഷമായി വിമര്‍ശിച്ചത്‌. ആ വിമര്‍ശനത്തിന്റെ ഒടുവിലത്തെതാണ്‌ പുത്തൂര്‍ കസ്റ്റഡിമരണം സംബന്ധിച്ച്‌ ഹൈക്കോടതി നടത്തിയത്‌.



ക്രമസമാധാന പാലനത്തിലും നീതിന്യായ നിര്‍വ്വഹണത്തിലും സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ എന്നവകാശപ്പെട്ട്‌ ആതിരേ, മെയ്‌ 21-ാ‍ം തീയതി കേരളത്തിലെ പത്രങ്ങളില്‍ ആഭ്യന്തരവകുപ്പ്‌ 33 നേട്ടങ്ങളാണ്‌ നാലുവര്‍ഷത്തെ ഭരണത്തിന്റെ മികവായി ചൂണ്ടിക്കാട്ടി പരസ്യം ചെയ്തിരുന്നത്‌. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആഹ്ലാദം തുളുമ്പുന്ന ഫോട്ടോകളോടെ അരപേജ്‌ പരസ്യമാണ്‌ കേരളസര്‍ക്കാരിന്‌ വേണ്ടി പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ തയ്യാക്കിയത്‌.
ആ പരസ്യങ്ങളിലെ അവകാശ വാദങ്ങളെയെല്ലാം ഒറ്റയടിക്ക്‌ നിഷ്പ്രഭമാക്കുന്നതാണ്‌ പുത്തൂര്‍ കസ്റ്റഡി മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക്‌ വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ജഡ്ജി പക്ഷപാതപരമായി പ്രശ്നത്തെ നേരിട്ടു എന്ന്‌ ആക്ഷേപിച്ചാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കോടതി വിധിയോട്‌ പ്രതികരിച്ചത്‌. മന്ത്രിക്ക്‌ അങ്ങനെയല്ലാതെ മറ്റൊരു വിധത്തിലും പ്രതികരിക്കാന്‍ കഴിയുകയുമായിരുന്നില്ല എന്നതായിരുന്നല്ലോ, ആതിരേ, വാസ്തവം.
ആഭ്യന്തരവകുപ്പ്‌ അവകാശപ്പെടുന്ന നേട്ടങ്ങളില്‍ പ്രധാനം ഇനിപ്പറയുന്നവയാണ്‌ :
ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനത്തിന്‌ ഇന്ത്യാ ടുഡേ അവാര്‍ഡ്‌, കൊലപാതകമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ്‌, കുറ്റാന്വേഷണം ശാസ്ത്രീയമാക്കാന്‍ നടപടി സ്വീകരിച്ചു, പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജനമൈത്രി പദ്ധതി തീവ്രവാദത്തെ ചെറുക്കാന്‍ നടപടി, കരുതല്‍ ശക്തമാക്കി ആത്മീയ വ്യാപാരികളായ വ്യാജസന്യാസിമാര്‍ക്കെതിരെ ശക്തമായ നടപടികള്‍, ഗുണ്ടാപ്രവര്‍ത്തനം തടഞ്ഞ്‌, പ്രത്യേക ഗുണ്ടാ നിയമം. കാലാനുസൃതമായ പോലീസ്‌ നിയമം അവതരിപ്പിച്ചു, പോലീസിനെ ആധുനീകവത്കരിക്കാന്‍ നടപടികള്‍.........
ഈ അവകാശവാദങ്ങള്‍ നേട്ടങ്ങളായി എടുത്തുകാട്ടുമ്പോഴാണ്‌ ജനമൈത്രി പോലീസ്‌ മുതല്‍ സാദാ പോലീസ്‌ വരെയുള്ള ക്രിമിനലുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നിത്യവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്‌. ഇതിനെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഗൂഢപ്രവര്‍ത്തനം എന്ന്‌ അധിക്ഷേപിക്കാനല്ലാതെ പോലീസ്‌ സേനയെ നവീകരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങളും കേസന്വേഷണവും ശാസ്ത്രീയമായി പരിഷ്കരിക്കാനോ കോടിയേരിയും ജേക്കബ്‌ പുന്നൂസും ഭരണകൂടവും തയ്യാറായില്ല എന്നതിന്റെ നടുക്കുന്ന ഉദാഹരണമാണ്‌ പുത്തൂരിലെ കസ്റ്റഡിമരണം. എസ്പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെ കൊലയാളികളായ ഈ കേസ്‌ തേച്ച്‌ മാച്ച്‌ കളയാനും നിരപരാധികളായ പോലീസുകാരെ ഇരകളാക്കി കുറ്റത്തില്‍ നിന്ന്‌ രക്ഷപ്പെടാനുമാണ്‌ കോടിയേരിയുടെ പോലീസ്‌ സേന ശ്രമിച്ചത്‌. ആ ഗൂഢശ്രമത്തിനാണ്‌ ഹൈക്കോടതി ഇപ്പോള്‍ തടയിട്ടിരിക്കുന്നത്‌.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷമുള്ള കൊള്ള, കൊലപാതകം, കസ്റ്റഡിമരണം, ഗുണ്ടാവിളയാട്ടം, കുറ്റവാളികളുമായുള്ള മന്ത്രിബന്ധം, വിവിധ സന്ദര്‍ഭങ്ങളില്‍ കോടതികള്‍ നടത്തിയ ശകാരം എന്നിവ വിലയിരുത്തുമ്പോഴാണ്‌ ആതിരേ, നാലുവര്‍ഷത്തെ പോലീസ്‌ സേനയുടെ നേട്ടത്തിന്റെ തനിനിറം വ്യക്തമാവുക.
ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത്‌ നടന്ന മോഷണവും കവര്‍ച്ചയും 22000 ആണ്‌. ഇതില്‍ തെളിയിക്കപ്പെട്ടത്‌ 9000 കേസുകള്‍ മാത്രം. 2007ല്‍ 5606, 2008ല്‍ 5833, 2009ല്‍ 5628 എന്നിങ്ങനെയാണ്‌ കവര്‍ച്ചകളുടെയും മോഷണങ്ങളുടെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കണക്ക്‌.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത്‌ കൊല്ലപ്പെട്ടത്‌ 1400 പേര്‍. ഇതില്‍ മൂന്നിലൊന്ന്‌ കേസുകളില്‍ പോലും പ്രതികളെ പിടിക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. 2007ല്‍ 365 കൊലപാതകം. 2008ല്‍ 344. 2009 ല്‍ 319.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായും ജേക്കബ്‌ പുന്നൂസ്‌ ഡിജിപിയായും ഭരിച്ച നാലുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ 12 കസ്റ്റഡിമരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ്‌ പോലീസ്‌ കുറ്റക്കാരാണെന്ന്‌ റിപ്പോര്‍ട്ടുള്ളത്‌. തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ഉദയന്‍ എന്നയാളെ ഉരുട്ടിക്കൊന്ന കേസിലും പാലക്കാട്‌ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയിലെടുത്ത സമ്പത്തിന്റെ മരണത്തിലുമാണ്‌ പോലീസുകാര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. മറ്റ്‌ പത്ത്‌ കസ്റ്റഡി മരണങ്ങളില്‍ ഏഴെണ്ണം ഹൃദായാഘാതം മൂലവും മൂന്നെണ്ണം ആത്മഹത്യയാണെന്നുമാണ്‌ പോലീസ്‌ ഭാഷ്യം.
എന്നാല്‍ ആത്മഹത്യയായും ഹൃദയാഘാതമായും പോലീസ്‌ എഴുതി തള്ളിയ കസ്റ്റഡിമരണങ്ങളില്‍ പലതും പോലീസ്‌ പീഡനം മൂലമാണെന്ന്‌ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. കാട്ടാക്കടയില്‍ പോലീസ്‌ കസ്റ്റഡിയില്‍ ബാബു എന്നൊരാളുടെ മരണം ഹൃദയാഘാതം മൂലമാണെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ എഡിജിപി തന്നെ കഴിഞ്ഞമാസം റിപ്പോര്‍ട്ട്‌ നല്‍കുകയുണ്ടായി.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചവരുടെയും പോലീസിനെ കണ്ട്‌ വിരണ്ടോടി മരിച്ചവരുടെയും എണ്ണം ഇതിലധികമാണ്‌. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസത്തിനകം ഇത്തരം പന്ത്രണ്ട്‌ മരണങ്ങളുണ്ടായതായി ഡിജിപി തന്നെ , കസ്റ്റഡിമരണങ്ങളെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മീഷന്‌ മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്‌. ഗുണ്ടാ നിയമം പ്രാബല്യത്തില്‍ വന്നശേഷം 518 പേരെ മാത്രമാണ്‌ കരുതല്‍ തടങ്കലിലാക്കിയത്‌. പോലീസിന്റെ ലിസ്റ്റ്‌ പ്രകാരം ഇനിയും 143 പേരെ പിടികൂടാനുനണ്ട്‌. അറസ്റ്റുമായിബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം അനവധി പേര്‍ ജയില്‍ മോചിതരായിട്ടുമുണ്ട്‌.
മന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും ബന്ധുക്കള്‍ പ്രതികളായ ഒട്ടേറെ കേസുകള്‍ ഈ കാലയളവിലുണ്ടായി. കേസിന്റെ എണ്ണത്തില്‍ ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനീഷ്‌ കോടിയേരിക്കാണ്‌ ഒന്നാം സ്ഥാനം. പത്തിലധികം കേസിലാണ്‌ ബിനീഷ്‌ പ്രതിയായിട്ടുള്ളത്‌. മിക്കതും അടിപിടി കേസുകള്‍. ഒരു കേസില്‍ കോടതി ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുണ്ടായി. ബിനീഷ്‌ പ്രതിയായ രണ്ട്‌ ആക്രമണകേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കോടതി അനുവാദം നല്‍കിയില്ല.
പത്തിടത്താണ്‌ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം നടന്നത്‌. എംഎല്‍എമാരും പാര്‍ട്ടിനേതാക്കളും മാത്രമല്ല, മന്ത്രിമാര്‍ തന്നെ പോലീസ്‌ സ്റ്റേഷനിലെത്തി പ്രതികളെ മോചിപ്പിച്ച സംഭവങ്ങള്‍ ഇടതുപക്ഷ മുന്നണിയുടെ ഭരണകാലത്തെ ക്രമസമാധാന പാലനത്തിന്റെ നേട്ടപ്പട്ടികയിലുണ്ട്‌.
പോലീസ്‌ മാത്രമല്ല, എക്സൈസ്‌ ഉള്‍പ്പെടെയുള്ളവരും ഭരണകക്ഷിയുടെ ചൂടറിഞ്ഞിട്ടുണ്ട്‌. ചേര്‍ത്തലയില്‍ എക്സൈസ്‌ സംഘത്തെ ആക്രമിച്ച്‌ ചാരായ കേസിലെ പ്രതിയെ മോചിപ്പിച്ചത്‌ സിപിഎമ്മുകാരാണ്‌. ഹെല്‍മറ്റ്‌ ധരിക്കാതെ ബൈക്കോടിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്ക്‌ 100 രൂപ പിഴയിട്ടതിനാണ്‌ പാലക്കാട്‌ കോംഗ്ങ്ങാട്‌ സിപിഎമ്മുകാര്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചത്‌. പേരൂര്‍ക്കട പോലീസ്‌ സ്റ്റേഷന്‍ ഡിവൈഎഫ്‌ഐക്കാര്‍ തുടര്‍ച്ചയായി ആക്രമിച്ചത്‌ കൂടാതെ എസ്‌ഐയെ മര്‍ദിക്കുകയും വനിതാ കോണ്‍സ്റ്റബിളിനെ അപമാനിക്കുകയും ചെയ്തു. വനിതാ കോണ്‍സ്റ്റബിളിനെ മര്‍ദിച്ച സിപിഐ കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാറിനെയും ലൈലയെയും തിരുവനന്തപുരത്ത്‌ സിപിഐ മന്ത്രിമാരാണ്‌ സ്റ്റേഷനില്‍ നിന്ന്‌ മോചിപ്പിച്ചുകൊണ്ടുപോയത്‌.
എസ്‌ കത്തി ഉള്‍പ്പടെ പോലീസിന്‌ നാണക്കേടുണ്ടാക്കിയ അനവധി സംഭവങ്ങളിലായി നീതി പീഡത്തില്‍ നിന്ന്‌ നിരവധി തവണ കണക്കറ്റ ശകാരം വാങ്ങിക്കൂട്ടിയവരാണ്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസുകാര്‍. സംസ്ഥാനത്ത്‌ ക്രമസമാധാനം താറുമാറായത്‌ ഹൈക്കോടതി തുറന്നടിച്ചത്‌ കഴിഞ്ഞവര്‍ഷമാണ്‌. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ എക്കാലത്തെയും വലിയ കുറ്റപ്പെടുത്തലുകളില്‍ ഒന്നായിരുന്നു അത്‌. ആളുകളെ കാണാതാകുന്ന സംഭവങ്ങള്‍ കൂടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്‌ തികഞ്ഞ ലാഘവത്തോടെയാണെന്ന്‌ മറ്റൊരു കേസില്‍ ഹൈക്കോടതി തുറന്നടിച്ചു. കോടതിയില്‍ വ്യാജ സത്യവാങ്ങ്‌ മൂലം സമര്‍പ്പിക്കുന്നത്‌ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നായിരുന്നു മറ്റൊരവസരത്തില്‍ ഹൈക്കോടതിയുടെ തീക്ഷ്ണമായ പരാമര്‍ശം. ജയില്‍ പരോള്‍ ക്രമേക്കേടുകളെ കുറിച്ച്‌ തുടര്‍ച്ചയായി തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ സമര്‍പ്പിച്ചതിനാണ്‌ സര്‍ക്കാരിനെ കോടതി ഇങ്ങനെ രൂക്ഷമായി വിമര്‍ശിച്ചത്‌. ആ വിമര്‍ശനത്തിന്റെ ഒടുവിലത്തെതാണ്‌ പുത്തൂര്‍ കസ്റ്റഡിമരണം സംബന്ധിച്ച ഹൈക്കോടതി നടത്തിയത്‌.
ആതിരേ, വസ്തുതകള്‍ ഇതായിരിക്കെ അവയ്ക്ക്‌ നേരെ കണ്ണടച്ചും വാസ്തവങ്ങളെ തമസ്കരിച്ചും സുരക്ഷിതവും സുന്ദരവുമാണ്‌ കേരളമെന്ന്‌ കോടിയേരി ബാലകൃഷ്ണനും വി.എസ്‌ അച്യുതാനന്ദനും പരസ്യങ്ങളിലൂടെ അവകാശപ്പെടുമ്പോള്‍ , അതിലൂടെ അവര്‍ വ്യക്തമാക്കുന്നത്‌ തുടര്‍ന്നുപോരുന്ന ജനവഞ്ചനയും ഭരണവഞ്ചനയുമാണ്‌. എന്നു മാത്രമല്ല മാവോയിസ്റ്റ്‌ തീവ്രവാദത്തിനും അതിന്റെ ഭീഷണമായ പ്രതികാര നിര്‍വഹണത്തിനും ചുവന്ന പരവതാനിവിരിച്ച്‌ സ്വീകരണമൊരുക്കി കേരളത്തിലെ സാധാരണക്കരെ കൂട്ടമരണത്തിന്‌ ഇരയാക്കുകയുമാണിവര്‍.
അതു കൊണ്ട്‌ തന്നെ കോടിയേരിയടക്കമുള്ള കള്ളപ്പരിഷകളെ പൊട്ടിച്ചിതറിച്ചു കൊന്നൊടുക്കുന്ന ഒരു ചാവേറാകാന്‍, മനുഷ്യബോംബ്‌ ആകാന്‍ തോന്നുന്നില്ലേ ഇപ്പോള്‍ ആതിരേ..!!??

No comments: