Saturday, March 21, 2015

കത്തോലിക്ക സഭ സലോമിയെ കോന്നിട്ട്‌ ഒരു വര്‍ഷം

''മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്‌ എന്റെ ഭാര്യ സലോമി ലോകത്തോടു വിളിച്ചുപറഞ്ഞിട്ടുണ്ട്‌. മതാധിപത്യം സമ്മാനിച്ച കൊടുംക്രൂരതകള്‍ ഒന്നൊന്നായി ഏറ്റുവാങ്ങുന്നതിനിടെ മനം തകര്‍ന്നാണ്‌ അവരതു പറഞ്ഞിട്ടുള്ളത്‌. മതാധികാരികളുടെ തുടരെത്തുടരെയുണ്ടായ വഞ്ചന സഹിക്കാനാകാതെ വന്നപ്പോഴാണു മതമില്ലാത്ത മറ്റൊരു ലോകത്തേക്ക്‌ അവര്‍ പോയത്‌...`` പ്രഫ.ടി.ജെ.ജോസഫ്‌ ആതിരേ,കേരളത്തിലെ താലിബാനിസത്തിന്റെ കുറുന്താളിപ്പായിരുന്നു പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്‌. 2010 ജൂലൈ നാലിന്‌ പ്രഫ. ജോസഫിന്റെ വലത്‌ കൈപ്പത്തിക്കേറ്റ വെട്ട്‌ ചെന്ന്‌ പതിച്ചത്‌ മതനിരപേക്ഷ കേരളത്തിന്റെ മനഃസാക്ഷിയിലായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായി തയാറാക്കിയ ചോദ്യപേപ്പറില്‍ മുസ്ലിം മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയെന്ന്‌ ആരോപിച്ചാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്‌.ഇതോടെ ന്യൂമാന്‍ കോളേജില്‍ നിന്ന്‌ പ്രഫ.ജോസഫ്‌ പുറത്താക്കപ്പെട്ടു. പരീക്ഷ കഴിഞ്ഞ്‌ ചവറ്റുകൊട്ടയില്‍ തള്ളിയ ചോദ്യപേപ്പര്‍ ദിവസങ്ങള്‍ക്ക്‌ ശേഷം കണ്ടെടുത്ത്‌ ഒരു മുസ്ലിം തീവ്രവാദ പത്രത്തില്‍ വാര്‍ത്തയാക്കി വിവാദം സൃഷ്ടിച്ചത്‌ പ്രഫ.ജോസഫിന്റെ സഹപ്രവര്‍ത്തകനായ ഒരു വൈദീകനാണ്‌.ആതിരേ, ഈ ബീഭത്സ കഥയിലെ ആ വില്ലനെ സംരക്ഷിച്ച്‌ പ്രഫ.ജോസഫിനെ കോളെജില്‍ നിന്ന്‌ പുറത്താക്കിയ കത്തോലിക്ക സഭ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കുന്ന മതതീവ്രവാദത്തിന്റെ ളോഹയിട്ട പിശാചുക്കളാണ്‌. ചോദ്യപേപ്പര്‍ വിവാദവും കൈവെട്ടു കേസും ഭര്‍ത്താവിന്റെ ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലും കുടുംബത്തിന്റെ പട്ടിണിയും സഹിക്കവയ്യാതെ കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 19 നാണ്‌ പ്രഫ. ജോസഫിന്റെ ഭാര്യ സലോമി ഒരു തോര്‍ത്തുമുണ്ടില്‍ ജീവിതം അവസാനിപ്പിച്ചത്‌. അല്ല,അങ്ങനെ പറഞ്ഞാല്‍ അതു കള്ളമാകും.മനുഷ്യത്വം തൊട്ടുതീണ്ടാത്ത മത തീവ്രവാദികളും മതമേധാവികളും ചേര്‍ന്ന്‌ അവരെ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു.. ആതിരേ,മതാധിപത്യം ഒരു അധ്യാപകന്റെ കുടുംബത്തിനു സമ്മാനിച്ച ഈ കൊടുംക്രൂരതകള്‍ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടാന്‍ സലോമിയുടെ മരണദിനം `മതേതരദിന'മായി സംസ്ഥാനത്തെ യുക്തിവാദി സംഘടനകള്‍ ആചരിച്ചു. പാലക്കാട്‌, കോഴിക്കോട്‌, തൃശൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. കുരീപ്പുഴ ശ്രീകുമാര്‍, ഇയ്യങ്കോട്‌ ശ്രീധരന്‍, സതീഷ്‌ കൊയ്‌ലത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. സലോമിയുടെ ഒന്നാം ചരമദിനത്തിലും ദുരിതക്കയത്തില്‍ നിന്ന്‌ കരേറിയിട്ടില്ല പ്രഫ. ജോസഫും കുടുംബവും. വിരമിക്കും മുമ്പേ ജോലിയില്‍ മാനേജ്‌മെന്റ്‌ തിരിച്ചെടുത്തെങ്കിലും ആനുകൂല്യങ്ങളൊന്നും കിട്ടാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ്‌ ഇവര്‍. മാനേജ്‌മെന്റിനു പിന്നാലെ സര്‍ക്കാരും കൈയൊഴിഞ്ഞതാണ്‌ പ്രഫ. ജോസഫിന്റെ കുടുംബത്തെ അസ്വസ്ഥരാക്കുന്നത്‌. ശമ്പള കുടിശികയും മറ്റാനുകൂല്യങ്ങളും കിട്ടാനുള്ള ഫയല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കളിക്കുകയാണ്‌. ആതിരേ,സലോമി സ്വന്തം ജീവന്‍ നല്‍കിയിട്ടും തീരാത്ത പകയുമായി മതഭ്രാന്തന്മാരും മതമേധാവികളും ദ്രോഹം തുടരുന്നതും ഈ കുടുംബത്തെ അസ്വസ്ഥരാക്കുന്നു. ദുരിതങ്ങളുടെ ആഘാതത്തിനിടയിലും പതറാത്ത മനസുമാത്രമാണ്‌ പ്രഫ. ജോസഫിന്റെ കൈമുതല്‍. മതത്തിന്റെ പേരില്‍ ലോകത്തെമ്പാടും നടക്കുന്ന ക്രൂരകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു: `` ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെങ്കില്‍ അതു തീര്‍ച്ചയായും മതത്തിന്റെയും ദൈവത്തിന്റെയും പേരിലായിരിക്കും..`

No comments: