Thursday, October 24, 2013
രാഘവന്‍ മാഷും മലയാള സിനിമയിലെ സൂപ്പര്‍ പൊലയാടിമക്കളും
മലയാളികളുടെ മനസ്സില്‍ സംഗീതത്തിന്റെ വലയെറിഞ്ഞ് സംഗീതത്തെ സാധാരണക്കാരന്റെ സ്വന്തമാക്കി , മലയാള ചലച്ചിത്ര ഗാനരംഗത്ത് പുതിയ സര്‍ഗധാരകള്‍ക്ക് വഴിയൊരുക്കിയ ആ അനശ്വരപ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍,മലയാളസിനിമ രംഗത്തെ സൂപ്പര്‍ പൊലയാടിമക്കളോടുള്ള പ്രതിഷേധം മാറ്റിവച്ച് നമുക്ക് നമ്രശിരസ്കരാകാം....കേള്‍ക്കുന്നില്ലേ ചക്രവാളസീമകള്‍ക്കപ്പുറത്തുനിന്നെത്തുന്ന ആ ഈണം..” മഞ്ഞണിപ്പൂനിലാവീ പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ച് വച്ച് നീരാടുമ്പോള്‍......” “ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍..”
ക്ഷമിക്കണ്ട,ആതിരേ, തെറിക്കുത്തരം മുറിപ്പത്തലാണെന്ന് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്ത നെഞ്ചൂക്കിന്റെ തലമുറയില്‍ പെട്ട തോന്ന്യാസിയാണ് ഞാനും.മുതലെടുപ്പുകളോടുള്ള പാരസ്പര്യത്തില്‍ ജീവിതം തന്നെ പ്രതിഷേധമാക്കിത്തുലച്ച ആസുരജന്മങ്ങളുടെ തുടര്‍ച്ച .പിതൃരാഹിത്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് മൂലം പൊരുതിക്കുതിക്കുന്ന ആത്മബോധങ്ങളുടെ അണയാക്കനല്‍ . “ ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍, ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍ “ എന്നുറക്കെ ചോദിച്ച, ചോദിക്കാന്‍ കെല്‍പ്പുള്ള അഭിമാന പാരമ്പര്യത്തുടിപ്പ്. അധികാരത്തിന്റേയും പൊതുസ്വീകാര്യതയുടേയും സ്വാധീനത്തിന്റേയും മുകള്‍ത്തലത്തില്‍ വ്യാപരിക്കുന്ന ഹുങ്ക് ബാക്കിയുള്ളവരെ വിഢികളാക്കുമ്പൊള്‍ വിശപ്പ് പോലെ കോശങ്ങളില്‍ അള്ളിപ്പിടിക്കുന്ന, അളിപ്പടരുന്ന പ്രതിഷേധം വാക്കിലും പ്രവൃത്തിയിലും കത്തിച്ച് കുത്തിനിര്‍ത്തിയത് കൊണ്ട് അരാജകവാദികളായി ബ്രാന്‍ഡ് ചെയ്യപ്പെട്ട നിഷേധത്തനിമയുടെ ക്‍ളാവ് പിടിക്കാത്ത കണ്ണി . ശുദ്ധസംഗീത ദൌത്യവുമായി ഒരു നൂറ്റാണ്ടോളം ഈ ഭൂമിയില്‍ ജീവിച്ചസ്തമിച്ച കെ.രാഘവന്‍ മാഷിനോട് മലയാള സിനിമയിലെ സൂപ്പര്‍ പൊലയാടിമക്കള്‍ പ്രദര്‍ശിപ്പിച്ച കൃതഘ്നതയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ക്ക് മാര്‍ദ്ദവമുണ്ടകില്ല . ആതിരേ,ഉദ്ദേശ്യശുദ്ധി വായിച്ചെടുക്കാന്‍ വെറുതേ മെനക്കെടേണ്ട. .മറിച്ച് നരച്ച മുടി ഡൈ ചെയ്തും വിഗ് വച്ചും ലിപ്പോ സക്ഷന്‍ നടത്തി വാര്‍ദ്ധക്യ വടുക്കള്‍ മറച്ചും നമ്മെയൊക്കെ കബളിപ്പിക്കുന്ന യേശുദാസ് മുതലുള്ള മലയാള സിനിമയിലെ സര്‍വ കുരുപ്പുകളുടേയും മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള ധൈര്യം മനസ്സിലെങ്കിലും ആവാഹിച്ചെടുക്കുക. അങ്ങനെ മഹാനായ രാഘവന്‍ മാഷിനോട് നീതിപുലര്‍ത്തുക ആവര്‍ത്തിക്കുന്നു, ആതിരേ, ഒരു മരണവും എന്നെ സങ്കടപ്പെടുത്തില്ല.മരണം ജന്തുജാലങ്ങളുടെ അനിവാര്യതയാണ്.എന്റെ പിതാവും മാതാവും മരിച്ചപ്പോളും ഞാന്‍ കരഞ്ഞിട്ടില്ല.അകാല മൃത്യുവെന്നോ, നികത്താനാവാത്ത നഷ്ടമെന്നോ ഒരു മരണത്തെക്കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല.എന്നാല്‍ നിസ്വാര്‍ത്ഥമായ ചില സമര്‍പ്പണങ്ങളുടെ വിയോഗത്തില്‍ നിമിനേരം മനസ് പ്രക്ഷുബ്ധമായിട്ടുമുണ്ട്.കാരണം ആ ദൌത്യം അതെ ആര്‍ജവത്വത്തോടെ ആരിനി നിറവേറ്റുമെന്ന ആശങ്ക.അടുത്ത നിമിഷം വാസ്തവങ്ങളില്‍ ചുവടുറപ്പിക്കും.പകരക്കാരനെ,സമയമാകുമ്പോള്‍ , കാലം തന്നെ അവതരിപ്പിക്കും.അതുവരെ അവരുടെ പ്രവര്‍ത്തനങ്ങളിലെ നന്മകളിലൂടെ അവര്‍ നമുക്കിടയില്‍ ജീവിക്കും. ബുദ്ധനും കൃഷ്ണനും ക്രിസ്തുവും നബിയും മാര്‍ക്സും ഗാന്ധിയും ചെഗുവേരയും അയ്യന്‍കാളിയും ശ്രീ നാരായണ ഗുരുവും മദര്‍ തെരേസയുമടക്കമുള്ള കോടാനുകോടി മനുഷ്യര്‍ മരിച്ചെങ്കിലും കാലവും മനുഷ്യകുലവും മുന്നോട്ടു തന്നെ പോകുന്നു.അതു കൊണ്ട് രാഘവന്‍ മാഷിന്റെ മരണവും കാലപ്രവാഹത്തിലെ അനിവാര്യതയായി ഞാന്‍ വിലയിരുത്തുന്നു.ഭൌതീക ദേഹം വെടിഞ്ഞ മാഷ് സംഗീതമായി,ആതിരേ, മലയാളമുള്ള കാലത്തോളം ജീവിക്കും. മഷിന്റെ മരണം ചില വാസ്തവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു, ആതിരേ. മലയാള സിനിമാ മേഖലയുടെ മനുഷ്യത്വമില്ലായ്മയും സൂപ്പര്‍ സ്റ്റാറെന്നൊക്കെ പറഞ്ഞ് നാം വാഴ്ത്തുന്നവരുടെ ചെറ്റത്തരവുമാണത്.കാലാതിവര്‍ത്തിയാണ് രാഘവന്‍ മാഷിന്റെ പാട്ടുകള്‍. ആ ഗാനശകലങ്ങള്‍ക്ക് ഇന്ന് മലയാള സിനിമയിലെ കുലപതികളെന്ന് ഭാവിക്കുന്ന യേശുദാസിന്റേയോ, മമ്മൂട്ടിയുടേയോ, മോഹന്‍ലാലിന്റേയോ,ദിലീപിന്റേയോ സര്‍ട്ടിഫിക്ക് ആവശ്യമില്ല. എങ്കിലും മനുഷ്യനെന്ന നിലയില്‍ ഒരു സഹജീവിയോട് കാണിക്കേണ്ട മര്യാദയാണ്, ആതിരേ, ഈ ****മക്കള്‍ കാണിക്കാതെപോയത്.
സംഗീതത്തിന്റെ നാട്ടുവഴികളിലൂടെ മലയാളികളെ നടത്തുകയും മൂളിപ്പാടാന്‍ മൗലികമായ ഈണങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ആ അതുല്യപ്രതിഭ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം നമ്മോടൊപ്പം ഉണ്ടായിരുന്നു.മലയാള സിനിമയെ കറുപ്പിന്റേയും വെളുപ്പിന്റേയും കാലത്തു നിന്ന് വര്‍ണപ്പകിട്ടിന്റെ ലോകത്ത് എത്തിക്കുന്നതില്‍ ത്യാഗംസഹിച്ച ഒരുപാട് പ്രഗത്ഭമതികളുണ്ടായിരുന്നു. അവര്‍ അര്‍പ്പണ മനസ്‌കരും നിസ്വാര്‍ഥരും പ്രതിഭാ സമ്പന്നരുമായിരുന്നു. ഇന്നത്തെ വെട്ടിത്തിളക്കത്തില്‍ നില്‍ക്കുന്നവര്‍ അത് മറക്കാന്‍ പാടില്ലായിരുന്നു, ആതിരേ. ഒരിക്കലും അദ്ദേഹത്തോട് അനാദരവും പാടില്ലായിരുന്നു.98-)ം വയസിലും രാഘവന്‍ മാഷ് ഒരു ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയെന്ന നോവല്‍ പ്രമോദ് പയ്യന്നൂര്‍ സിനിമയാക്കിയപ്പോള്‍ . മരണത്തിന്റെ അവസാന നാളുകളിലും സിനിമാ രംഗവുമായി അടുത്തിടപഴകിയ ഈ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാരംഗത്തുനിന്നുള്ള വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തിയതെന്ന് പറയുമ്പോള്‍ ആതിരേ,എത്ര സംസ്കാരശൂന്യരും നന്ദികെട്ടവരുമാണ് നാമൊക്കെ സൂപ്പര്‍ പദവി നല്‍കിയാദരിക്കുന്നവര്‍.നടന്‍മാരായ മാമുക്കോയ, അനൂപ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, പ്രമോദ് പയ്യന്നൂര്‍, അമ്പിളി, സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ്, ഷഹബാസ് അമന്‍, ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, നിര്‍മാതാക്കളായ പി വി ചന്ദ്രന്‍, ലിബര്‍ട്ടി ബഷീര്‍, പിലാക്കണ്ടി മുഹമ്മദാലി, സംഗീതജ്ഞന്‍ ഹരിപ്പാട് കെ പി എന്‍ പിള്ള. ഇവരില്‍ തീരുന്നു ആതിരേ,മലയാളസിനിമയിലെ നല്ല മനസ്! വിയോഗവാര്‍ത്ത ചലച്ചിത്രരംഗത്തെ ഒട്ടുമിക്കവരെയും വിളിച്ചറിയിച്ച സിനിമാ നിര്‍മാതാവ് ലിബര്‍ടി ബഷീര്‍ പറഞ്ഞത്, പലരും പറഞ്ഞ മറുപടി പുറത്തു പറയാന്‍ പോലും പറ്റാത്തതാണെന്നാണ്.
ഇതാദ്യമായല്ല, ആതിരേ, മലയാള സിനിമാലോകം സഹപ്രവര്‍ത്തകരോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. അടൂര്‍ ഭവാനി മരിച്ചപ്പോഴുള്ള കാര്യം ആരും മറന്നിട്ടുണ്ടാകില്ല. നടന്‍ തിലകന്റെ മരണാന്തരം, അദ്ദേഹത്തിനുള്ള ജനപിന്തുണ മനസിലാക്കിയാണ് ചിലരെങ്കിലും അവിടെ എത്തിച്ചേര്‍ന്നത്.
ഇവിടെയാണ് സംവിധായകന്‍ രഞ്ജിത്തും കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.
“സിനിമാ സംഘടനയുടെ ആളുകള്‍വന്ന് റീത്തുവച്ചില്ല എന്നതുകൊണ്ട് കെ രാഘവന്‍മാഷ് എന്ന പ്രതിഭയുടെ മാറ്റ് കുറയില്ല. സിനിമക്കാരില്ലെങ്കിലും രാഘവന്‍മാഷ് എന്താണെന്ന് തിരിച്ചറിയുന്നവര്‍ ബാക്കിനില്‍ക്കുന്നിടത്തോളം കാലം ഇക്കാര്യത്തില്‍ പരാതിയില്ല. ഈ അവഗണന സിനിമയുടെ ഒരു രീതിയാണെ“ന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.
ഇതിലും മൂര്‍ച്ചയേറിയതായിരുന്നു മുല്ലപ്പള്ളിയുടെ നിരീക്ഷണം.“കോടികള്‍ മുടക്കിയുള്ള വ്യാപാരമാണ് സിനിമ. ഒരു ഷെഡ്യൂള്‍ മുടങ്ങിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ഓര്‍ത്താവാം പലരും എത്താതിരുന്നതെന്ന് പരിഹസിച്ച മുല്ലപ്പള്ളി, സിനിമാക്കാര്‍ വരാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ഇവിടെ ഒഴുകിയെത്തിയ ജനസഞ്ചയം അവരെ കാണാനാണെത്തിയതെന്ന് പറയുമായിരു“ന്നെന്നും കൂട്ടിച്ചേര്‍ത്തു.
ആതിരേ, ശതകോടികളുടെ പണം മറിയുന്ന മലയാള സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായ നടീനടന്‍മാരുടെ കുത്തക സംഘടനയായ അമ്മ പോലും മാഷിനെ അവഗണിച്ചു..!അമ്മയുടെ(അസോസിയേഷന്‍ ഓഫ് മൂവി ആര്‍ട്ടിസ്റ്റ്‌സ്)സെക്രട്ടറി സ്ഥാനത്ത് അമ്മാനത്ത ബാബു ചന്ദ്രനാണ്. അമ്മയുടെ പ്രസിഡന്റ് വിഖ്യാത നടനായ ഇന്നസെന്റും. കേരളാ പോലീസിന്റെ റിട്ടയേര്‍ഡ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റായിരുന്ന ദിവംഗതനായ വി രാമന്റെയും റിട്ടയേര്‍ഡ് സംഗീത അധ്യാപികയായ ശാന്തയുടേയും മകനായ ബാബു ചന്ദ്രന്‍ 19 വയസ് പ്രായമുള്ളപ്പോള്‍ പ്രസിദ്ധനായ സംവിധായകന്‍ മോഹന്റെ ഇടവേള എന്ന സിനിമയില്‍ ഒരു പ്രധാന റോളില്‍ അഭിനയിച്ചു. പിന്നീട് നൂറിലധികം സിനിമകളിലും ഡസന്‍കണക്കിന് സീരിയലുകളിലും അഭിനയിച്ചുവെങ്കിലും ക്‍ളച്ച് പിടിച്ചില്ല. ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് അമ്മാനത്ത് ബാബു ചന്ദ്രനായല്ല മറിച്ച് ഇടവേള ബാബു എന്നാണ്. ഇടവേള ബാബു ഇന്നൊരു വ്യക്തിയല്ല, മറിച്ച് ഒട്ടേറെ പ്രസ്ഥാനങ്ങളാണ്. മലയാള സിനിമാ വ്യവസായത്തെ എല്ലാ അര്‍ഥത്തിലും നിയന്ത്രിക്കുന്ന താരസംഘടനയുടെ അധികാരകേന്ദ്രമാണ്, സെക്രട്ടറിയാണ്. മാത്രമല്ല, കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനും അറ്റ്‌മയുടെ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ്) പ്രസിഡന്റും കൂടിയാണ്. തീര്‍ന്നില്ല, സിനിമാരംഗവുമായി ബന്ധപ്പെട്ട 16 സംഘടനകളുടെ അംഗമോ, ആജീവനാന്ത അംഗമോ ആണ് . കഴിഞ്ഞില്ല, പല സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടേയും ഉടമയും, ഡയറക്ടറും ഒക്കെയാണ്. നല്ല ഒരു ഇവന്റ് മാനേജര്‍കൂടിയാണ്. മലയാള സിനിമാരംഗത്തെ വിഖ്യാത നടീനടന്‍മാരെ പങ്കെടുപ്പിച്ച് ഇന്ത്യയിലും വിദേശത്തുമായി 59 പരിപാടികളാണ് സംഘടിപ്പിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെയും താരങ്ങളുടെ ക്രിക്കറ്റ് ടീമായ ആക്ടേഴ്‌സ് കേരളയുടേയും ടീം മാനേജരും കൂടിയാണ് ഇടവേള ബാബു.
ആതിരേ ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള ഉപജാപങ്ങളില്‍ മുഴുകുന്ന ഇയാള്‍ക്ക്, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള ടീമിന്റെ മാനേജരായി വിലസുന്ന ഇയാള്‍ക്ക് പക്ഷേ, മലയാള സിനിമയിലെ എക്കാലത്തെയും വിഖ്യാത സംഗീത സംവിധായകനായ രാഘവന്‍ മാഷിന്റെ ഭൗതിക ശരീരത്തിനുമേല്‍ ഒരു റീത്ത് സമര്‍പ്പിക്കാനോ, എരിയുന്ന അദ്ദേഹത്തിന്റെ ചിതയ്‌ക്കരികെ ഒരുനിമിഷം തലകുനിച്ചു നില്‍ക്കാനോ സമയം കിട്ടിയില്ല. പ്രേംനസീറും സത്യനും ജയനും സുകുമാരനുമൊക്കെ ഇന്ന് മലയാളിയുടെ ഓര്‍മ്മകളിലെത്തുന്നത് കോമഡി ഷോകളിലെ വക്രീകരിച്ച ഗോഷ്ടികളിലൂടേയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയുമൊക്കെ ഇനി ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത് അതിലും അശ്ലീലമായ രംഗഭാഷ്യങ്ങളിലൂടെയാവും .
സിനിമാരംഗത്തെ മെഗാസ്റ്റാറുകള്‍ മാഷിനെ അവഗണിച്ചെങ്കിലും, ആതിരേ, മലയാളികള്‍ ഒരിക്കലും മറക്കില്ല,ആ പീയൂഷധാരയെ . മലയാളത്തിന്റെ ഹൃദയതന്ത്രികളില്‍ മധുര സംഗീതമായി അദ്ദേഹം പെയ്തിറങ്ങിയിട്ട് ദശകങ്ങളായി. തലമുറകള്‍ എത്ര പിന്നിട്ടാലും ഗൃഹാതുരത്വത്തോടെ മലയാളിക്ക് പാടാന്‍ നിരവധി പാട്ടുകള്‍ സമ്മാനിച്ചുകൊണ്ടാണല്ലോ അദ്ദേഹം വിടപറഞ്ഞത്. ആ അനശ്വരഗാനങ്ങള്‍ മൂളിപ്പാടി ഇനിയുമെത്രയോ കാലം മലയാളിസമൂഹം മാഷിനെ അനുസ്മരിക്കും. സര്‍ക്കാര്‍ സമ്മാനിച്ച അവാര്‍ഡുകളേക്കാളും പത്മശ്രീ, ഡോക്ടറേറ്റ് തുടങ്ങിയ പദവികളേക്കാളും,മാധ്യമങ്ങളും ആരാധകരും അടിച്ചേല്‍പ്പിക്കുന്ന സൂപ്പര്‍ സ്റ്റാറ് പദവികളെക്കാലും വിലമതിക്കുന്ന അംഗീകാരം. ആതിരെ,മലയാളികളുടെ മനസ്സില്‍ സംഗീതത്തിന്റെ വലയെറിഞ്ഞ് സംഗീതത്തെ സാധാരണക്കാരന്റെ സ്വന്തമാക്കി , മലയാള ചലച്ചിത്ര ഗാനരംഗത്ത് പുതിയ സര്‍ഗധാരകള്‍ക്ക് വഴിയൊരുക്കിയ ആ അനശ്വരപ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍,മലയാളസിനിമ രംഗത്തെ സൂപ്പര്‍ പൊലയാടിമക്കളോടുള്ള പ്രതിഷേധം മാറ്റിവച്ച് നമുക്ക് നമ്രശിരസ്കരാകാം....കേള്‍ക്കുന്നില്ലേ ചക്രവാളസീമകള്‍ക്കപ്പുറത്തുനിന്നെത്തുന്ന ആ ഈണം..” മഞ്ഞണിപ്പൂനിലാവീ പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ച് വച്ച് നീരാടുമ്പോള്‍......” “ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍..”
Subscribe to:
Post Comments (Atom)
No comments:
Post a Comment