Friday, November 20, 2009

കേരളത്തിന്റെ ശാപമായകോടിയേരിയും ജേക്കബ്‌ പുന്നൂസും(അഥവ ഉണ്ടാകണം ഇവിടേയും ചാവേറുകള്‍)


സാമ്പത്തികമായി ഉന്നത സ്ഥാനത്തായിരുന്ന പോള്‍ എം. ജോര്‍ജിന്റെ വിധി ഇതാണെങ്കില്‍ കേരളത്തിലെ സാധാരണക്കാരന്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസില്‍ നിന്ന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക. പണത്തിന്‌ മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല്‌ എത്ര തന്മയത്വത്തോടെയാണ്‌ ഇവര്‍ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്തത്‌..!. നീതി നിഷേധിക്കാന്‍, നിയമപാലനം അട്ടിമറിക്കാന്‍ കോടിയേരി എന്നൊരു ആഭ്യന്തമന്ത്രിയും ജേക്കബ്‌ പുന്നൂസ്‌ എന്നൊരു ഡിജിപിയും കേരളത്തിന്‌ ആവശ്യമുണ്ടോ എന്നതാണ്‌ പോള്‍ എം വധം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ഗുരുതരമായ ചോദ്യം.



"പുള്ളിപ്പുലിയുടെ പുള്ളിയും എത്യോപ്യന്റെ കറുപ്പും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും" ഒരിക്കലും ഒരു മാറ്റത്തിനും വിധേയമല്ല എന്നാണ്‌ നിലവിലുള്ള ഒരു ചൊല്ല്‌. അതുകൊണ്ട്‌ ഈ മൂന്ന്‌ പേരും അവരവരുടെ മേഖലകളില്‍ കീഴടക്കാനാവാത്തവരായി കഴിയുന്നു എന്നാണ്‌ ധാരണ. എന്നാല്‍,ആതിരേ കാണ്ടാമൃഗത്തിന്‌ ഇതുവരെയുണ്ടായിരുന്ന മേല്‍ക്കോയ്മ വ്യാഴാഴ്ചയോടെ അവസാനിച്ചിരിക്കുന്നു.
വ്യാഴാഴ്ചയാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും ഡിജിപി ജേക്കബ്‌ പുന്നൂസിന്റെയും ഐജി വിന്‍സന്‍ എം. പോളിന്റെയും പ്രത്യേക നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിനൊടുവില്‍, കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ വധക്കേസില്‍ പോലീസ്‌ രാമങ്കരി ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യര്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേരളം ആകാംക്ഷാപൂര്‍വം കാത്തിരുന്ന ആ കുറ്റപത്രം ,വിവേകശാലികള്‍ പ്രതീക്ഷിച്ചതുപോലെ ,ഒരു മെലോ ഡ്രാമയിലാണ്‌ അവസാനിച്ചിരിക്കുന്നത്‌. ഗുണ്ടാ നേതാക്കന്മാരായ ഓംപ്രകാശും, പുത്തന്‍ പാലം രാജേഷും മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ പ്രതികളല്ല എന്ന്‌ സ്ഥാപിക്കാന്‍ വേണ്ടി തയ്യാറാക്കിയ മറ്റൊരു തിരക്കഥയാണ്‌ ആതിരേ ആ കുറ്റപത്രം.
ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ്‌ ജയചന്ദ്രന്‍ ഒന്നാം പ്രതിയും പോളിനെ കുത്തിയെന്ന്‌ പറയുന്ന കാരി സതീശന്‍ രണ്ടാം പ്രതിയും ആയിട്ടുള്ള ഈ കേസില്‍ ആകെ 25 പ്രതികളാണുള്ളത്‌. അതില്‍ 24-ാ‍ം പ്രതി ഓം പ്രകാശും 25-ാ‍ം പ്രതി പുത്തന്‍പാലം രാജേഷുമാണ്‌. 120 പേജുള്ള കുറ്റപത്രത്തില്‍ 188 സാക്ഷികളെയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും കൊലയ്ക്ക്‌ ഉപയോഗിച്ചതെന്ന്‌ കരുതുന്ന എസ്‌ കത്തിയുമുള്‍പ്പെടെ 126 തൊണ്ടി സാധനങ്ങളുമാണ്‌ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. കുറ്റപത്രം കൂടാതെ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരുടെ നുണ പരിശോധനാ ഫലം, ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ മുന്നൂറോളം പേജുകളിലായിട്ടാണ്‌ അന്വേഷണ സംഘം കോടതിക്ക്‌ വിവരങ്ങള്‍ കൈമാറിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആദ്യസംഘം അറസ്റ്റിലായിട്ട്‌ ഈ മാസം 24ന്‌ 90 ദിവസം തികയാന്‍ ഇരിക്കവേയാണ്‌ അന്വേഷണസംഘത്തിന്‌ വേണ്ടി ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി പി.എന്‍ വേണുഗോപാല്‍ വ്യാഴാഴ്ച വൈകുന്നേരം 4.20ന്‌ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌.
കേരളം കണ്ട ഏറ്റവും വലിയ അട്ടിമറിയാണ്‌ ആതിരേ, മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ വധക്കേസിന്റെ അന്വേഷണം. സംഭവം പുറത്തറിഞ്ഞ നിമിഷം മുതല്‍ പോലീസിലെ ഉന്നതന്മാരും പുറത്തുള്ള പ്രമാണികളും ചേര്‍ന്ന്‌ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളുടെ അറസ്റ്റും കുറ്റസമ്മതവും തെളിവ്‌ ശേഖരണവുമെല്ലാം. സാക്ഷരരെന്നും പ്രബുദ്ധരെന്നും അഭിമാനിക്കുന്ന മലയാളികളെ മുച്ചൂടും വിഡ്ഢികളാക്കിക്കൊണ്ടാണ്‌ ഈ കേസില്‍ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ പ്രതികള്‍ക്ക്‌ വേണ്ടി കളിച്ചത്‌, കരുക്കള്‍ ഇപ്പോഴും നീക്കുന്നത്‌. ഐജി വിന്‍സന്‍ എം. പോളിനെ കൊണ്ട്‌ പത്രസമ്മേളനം നടത്തിച്ച്‌ കേസിന്റെ സ്വഭാവവും അന്വേഷണ രീതിയും മുന്‍കൂറായി വെളിപ്പെടുത്തി പ്രതികള്‍ക്ക്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ കേസന്വേഷണം എന്ന നിലയില്‍ മുത്തൂറ്റ്‌ പോള്‍ വധക്കേസ്‌ കുറ്റാന്വേഷണ ചരിത്രത്തില്‍ സ്ഥാനം നേടുമെന്ന കാര്യത്തില്‍ ഒട്ടും സന്ദേഹിക്കേണ്ടാ ആതിരേ..
എന്തിനാണ്‌ പോള്‍ വധിക്കപ്പെട്ടത്‌ എന്ന ചോദ്യത്തിന്‌ യുക്തിഭദ്രമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും സംഭവസമയത്ത്‌ എങ്ങനെ എന്തിന്‌ പോളിനൊപ്പം ഉണ്ടായിരുന്നു എന്ന പ്രഥമ ചോദ്യത്തിന്‌ പോലും സംശയാതീതമായ ഉത്തരം കണ്ടെത്താന്‍ ജേക്കബ്‌ പുന്നൂസിന്റെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ആ പോലീസ്‌ തയ്യാറാക്കിയ എഫ്‌ഐആറില്‍ യഥാക്രമം 15,16-ാ‍ം പ്രതികളായിരുന്നു ഓംപ്രകാശും പുത്തന്‍പാലം രാജേഷും. എന്നാല്‍ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഏറ്റവും ഒടുവിലാണ്‌ ഇവരുടെ സ്ഥാനം. തെളിവ്‌ നശിപ്പിച്ചു എന്ന വളരെ ലഘുവായ കുറ്റമാണ്‌ ഇരുവരുടെയും പേരില്‍ ഇപ്പോള്‍ പോലീസ്‌ ആരോപിക്കുന്നത്‌.
ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും പോലീസ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പങ്കല്ല ഈ വധക്കേസിലുള്ളതെന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിപോലും പറയും. സംഭവദിവസങ്ങളില്‍ ദൃശ്യ-പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അത്തരത്തിലായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ കേരളീയരെ ഒന്നാകെ കുപ്പിയിലിറക്കുന്ന രീതിയിലുള്ളതാണ്‌ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം.
ആതിരേ, ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും ഉപരിതലത്തില്‍ കാണുന്ന പങ്കല്ല ഉള്ളതെന്ന്‌ ബോധ്യമായതുകൊണ്ടാണ്‌ ഇരുവരെയും നുണപരിശോധനയ്ക്കും നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിനും വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടത്‌. ഈ ഉത്തരവിനെ പോലും ധിക്കരിച്ച്‌, പിച്ചിച്ചീന്തി കൊണ്ടാണ്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ ഈ കേസന്വേഷണം അട്ടിമറിച്ചിരിക്കുന്നത്‌. നുണ പരിശോധന നടത്തിയെന്ന്‌ പോലീസ്‌ അവകാശപ്പെടുന്നത്‌ വിശ്വസിക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിയുകയുള്ളു. അതിന്റെ സത്യസന്ധതയും ആര്‍ജ്ജവവും അവര്‍ക്ക്‌ മാത്രമേ അറിയുകയുള്ളു. വിചാരണ വേളയില്‍ തീര്‍ച്ചയായും ആ കള്ളക്കളി പുറത്താകുമെന്ന്‌ പ്രതീക്ഷിക്കാം, അത്ര മാത്രം
ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കിയിരുന്നെങ്കില്‍ ആതിരേ, തീര്‍ച്ചയായും ഈ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ പുറത്ത്‌ വരുമായിരുന്നു. എന്നാല്‍, ആ സത്യങ്ങള്‍ പുറത്ത്‌ വരരുത്‌ എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു തുടക്കം മുതല്‍, ജാഗ്രതയോടെ പോലീസ്‌ കള്ളത്തെളിവുകളുണ്ടാക്കി മുന്നോട്ട്‌ പോയത്‌. അതിന്റെ ആദ്യ പടിയായിരുന്നു ഐജി വിന്‍സന്‍ എം. പോളിന്റെ പത്രസമ്മേളനം. ഇതിന്റെ പേരില്‍ രണ്ടുതവണയാണ്‌ ഐജി കേരളാ ഹൈക്കോടതിയുടെ നിശിതമായ വിമര്‍ശനത്തിന്‌ വിധേയനായത്‌. വിന്‍സന്‍ എം. പോളിനെ പോലെ അഭിമാനിക്കാവുന്ന ട്രാക്‌ റിക്കാര്‍ഡുള്ള ഒരു പോലീസ്‌ ഓഫീസര്‍ കോടതിയിലും പൊതുസമൂഹത്തിന്റെ മുമ്പിലും ഇങ്ങനെ നാണംകെട്ട്‌ നില്‍ക്കേണ്ടിവന്നത്‌ ആദ്യം സൂചിപ്പിച്ച തിരക്കഥയിലെ രംഗങ്ങള്‍ മാത്രം. ലജ്ജയില്ലാതെ, എന്നിട്ടും ,ഐജിയായി തുടരുന്ന അദ്ദേഹത്തിന്റെ തൊലിക്കട്ടിയും 'അഭിനന്ദനമര്‍ഹി'ക്കുന്നത്‌ തന്നെ.
പുത്തന്‍പാലം രാജേഷിനെ നാര്‍ക്കോ അനാലിസിസിന്‌ വിധേയനാക്കാതിരിക്കാന്‍ ചൂണ്ടിക്കാട്ടിയ ഘടകം ആതിരേ, മലയാളികളെ മുഴുവന്‍ പുച്ഛിക്കുന്നതായിരുന്നു. രാജേഷിന്‌ ഇംഗ്ലീഷ്‌ അറിയാത്തതുകൊണ്ട്‌ മരുന്ന്‌ കുത്തിവെച്ചുള്ള ചോദ്യം ചെയ്യല്‍ പ്രായോഗികമല്ല എന്നാണ്‌ ജേക്കബ്‌ പുന്നൂസിന്റെ പോലിസ്‌ വ്യക്തമാക്കിയത്‌. അഭയ വധക്കേസിലെ നാര്‍ക്കോ അനാലിസിസിന്റെ വീഡിയോ കേരളത്തിലും കേരളത്തിന്‌ പുറത്തുള്ളവരും ടിവിയിലൂടെ കണ്ടതാണ്‌. സിസ്റ്റര്‍ സെഫിയെ ചോദ്യം ചെയ്തത്‌ മലയാളത്തിലായിരുന്നു. ഫാ. പൂതൃക്കയോടും ഫാ. കോട്ടൂരിനോടും ഇടയ്ക്ക്‌ മലയാളത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും കേട്ടതാണ്‌. ഇവരില്‍ നിന്ന്‌ മലയാളത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാമായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ രാജേഷില്‍ നിന്നും അത്തരത്തില്‍ വിവരം ശേഖരിക്കാന്‍ കഴിയുമായിരുന്നില്ല? ഈ ചോദ്യം ചൂണ്ടുവിരലായി നീളുന്നത്‌ ആഭ്യന്തരമന്ത്രാലയത്തിലേക്കും മന്ത്രിയിലേക്കും പിന്നെ വാര്‍ത്തകളില്‍ ആരോപിക്കപ്പെട്ടതുപോലെ മന്ത്രിപുത്രനിലേക്കും അദ്ദേഹത്തിന്റെ വാണിജ്യ ബന്ധങ്ങളിലേക്കുമാണ്‌.
ഓംപ്രകാശിനെ നാര്‍ക്കോ അനാലിസിസില്‍ നിന്ന്‌ മുക്താനാക്കാന്‍ കണ്ടെത്തിയതാണ്‌ കരള്‍ രോഗം. അതും ഹൈദ്രാബാദില്‍ ചെന്ന ശേഷം കണ്ടുപിടിക്കപ്പെട്ടതും. ഇവിടെ ദിവസസേന ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക്‌ വിധേയരാക്കിയപ്പോഴൊന്നും കണ്ടെത്താന്‍ കഴിയാത്ത രോഗമാണ്‌ ഹൈദ്രാബാദില്‍ കണ്ടെത്തിയത്‌. അതായത്‌ ഒന്നുകില്‍ ഇവിടത്തെ ഡോക്ടര്‍മാരെല്ലാം കൊഞ്ഞാണന്മാരാണ്‌. അല്ലെങ്കില്‍ രാജേഷിന്‌ ഉണ്ടെന്ന്‌ പറയുന്ന രോഗം കള്ളത്തരമാണ്‌. ഇതില്‍ രണ്ടാമത്‌ പറഞ്ഞതാണ്‌ ശരിയെന്ന്‌ പൊതുസമൂഹത്തെ കൊണ്ട്‌ വിശ്വസിപ്പിക്കുന്ന തരത്തിലാണ്‌ തുടക്കം മുതല്‍ കേസന്വേഷണം നീങ്ങിയത്‌.
നോക്കൂ ആതിരേ, സാമ്പത്തികമായി ഉന്നത സ്ഥാനത്ത്‌ നില്‍ക്കുന്ന പോള്‍ എം. ജോര്‍ജിന്റെ വിധി ഇതാണെങ്കില്‍ കേരളത്തിലെ സാധാരണക്കാരന്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസില്‍ നിന്ന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക. പണത്തിന്‌ മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല്‌ എത്ര തന്മയത്വത്തോടെയാണ്‌ ഇവര്‍ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്തത്‌..!. നീതി നിഷേധിക്കാന്‍, നിയമപാലനം അട്ടിമറിക്കാന്‍ കോടിയേരി എന്നൊരു ആഭ്യന്തമന്ത്രിയും ജേക്കബ്‌ പുന്നൂസ്‌ എന്നൊരു ഡിജിപിയും കേരളത്തിന്‌ ആവശ്യമുണ്ടോ എന്നതാണ്‌ പോള്‍ എം വധം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ഗുരുതരമായ ചോദ്യം.തെരുവു വേശ്യ സുരക്ഷയ്ക്കായി വാങ്ങുന്ന കോണ്ടത്തിനും കുഷ്ഠരോഗി വേദന മറക്കാന്‍ കുടിക്കുന്ന റമ്മിനും തെരുവിലുറങ്ങുന്ന ഭിക്ഷക്കാര്‍ വലിക്കുന്ന ബീഡിക്കുമെല്ലാം അവര്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടുകൂടിയാണ്‌ കോടിയേരിക്കും ജേക്കബ്‌ പുന്നൂസിനും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്‌.അതു വാങ്ങി ആസ്വദിച്ചിട്ട്‌ കൊലയാളികളായ ക്രിമിനലുകളുടെ വിഹിതം പറ്റി അവരെ സംരക്ഷിക്കുന്ന ഇവര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലത്തവരാണ്‌..ഉണ്ടാകണം ആതിരേ, ഇവിടേയും ചാവേറുകള്‍..

No comments: