Monday, March 10, 2008
പിരീഡ് ദിനങ്ങളെ ചാരംകൊണ്ട് ' ചെറുക്കുന്ന ' ഇന്ത്യന്‍ സ്ത്രീകള്‍ക്കായി.....
ആതിരേ,
കടന്നുപോവുകയാണ്
വീണ്ടുമൊരു
വിശ്വപ്പെണ്‍ദിനം !
.......
ന്റെ കുട്ടി,
ഇപ്പോള്‍
ടിവി യില്‍
ഒന്നല്ല രണ്ട് പരസ്യങ്ങള്‍...
1) അപ്പോള്‍ മങ്ങിമങ്ങി ; ഇപ്പോള്‍ ഭംഗി ഭംഗി.....
2) നോ പിമ്പിള്‍സ് ; നോ റിംഗിള്‍സ്.....
വാചകമേളകളുടെ കബളിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക്
വിശ്വപ്പെണ്‍ ദിനത്തില്‍ വര്‍ണങ്ങളേറെ...
രാവിപ്പോള്‍
പാതിയഴിഞ്ഞു ;
അഴിഞ്ഞുലഞ്ഞ
വസ്ത്രങ്ങള്‍
വാരിച്ചുറ്റി,
മുത്രമൊഴിക്കാനുള്ള
തത്രപ്പാടില്‍ ,
ഇനിയും കുഴഞ്ഞാടുന്ന
രാക്ഷീണങ്ങളും , രതിക്ഷീണങ്ങളും
വായ്നാറ്റത്തൊടെ
ചിരിക്കുമ്പോള്‍...
ആതിരേ,
തിരിഞ്ഞു നോക്കാതെ ധൃതിയില്‍
നടന്നു മറയുകയാണ്
ഇന്റര്‍ നാഷണല്‍ വിമെന്‍സ് ഡേ...
..............
-മുലമറയ്ക്കാനുള്ള കീഴാളപ്പെണ്ണിന്റെ
പോരാട്ടത്തില്‍ നിന്നാണോ ;
-മുലക്കരത്തിന് പകരം
കുരുന്നു മുലക്കൂമ്പുകള്‍
കൊയ്ത്തരിവാളുകൊണ്ട് ഛേദിച്ച്
നാക്കിലയില്‍ നല്‍കി
മരിച്ചു വീണ ദളിത് പെണ്‍കുട്ടിയുടെ
പ്രതിഷേധത്തില്‍ നിന്നാണോ
സ്ത്രീ വിമോചന പ്രസ്ഥാനം ഇവിടെ കത്തിക്കയറിയത് ?
അതേയെന്ന്' ആരൊക്കെയൊ
ഇന്ന് പറയുന്നതു കേട്ടു!
കീഴടങ്ങാന്‍ തയ്യാറല്ലാതിരുന്ന ആ കീഴാള ശൗര്യം
ആധുനീക ചുരിദാരികള്‍
സ്വാംശീകരിക്കേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ഉദ്ബോധനവും കേട്ടു..!!.
എന്നാല്‍ ഞാനൊന്ന് ചോദിക്കട്ടേ :
പഴയ പഴന്തുണിക്ക്
പകരം
ഹാന്‍ഡിയും
ട്രെന്‍ഡിയും
ഈസ്‌ലി ഡിസ്പോസിബിളുമായ
സാനിറ്ററി നപ്കിനിലല്ലേ, ആതിരേ
സ്ത്രീവിമോചനത്തിന്റെ ആരൂഡം....?
' ആ അഞ്ചു ദിവസം ' എന്ന പരസ്യവാക്യം
നമുക്ക് ഫ്ലഷ് ചെയ്യാം..
എന്നിട്ട് വൃത്തിയായിരുന്ന്
മറ്റൊരു സത്യത്തിലേക്ക്
കണ്‍തുറക്കാം...
ആതിരേ, ഇന്ത്യയിലെ മൂന്നരക്കോടി സ്ത്രീകള്‍ക്ക്
ഉടുതുണിക്ക് മറുതുണിയില്ല..
അവര്‍,
പശ്ചിമ ബംഗാളിലും ,ഒറീസയിലും ജാര്‍ഖണ്ഡിലും
ഒറീസ്സയിലുമുള്ളവര്‍..
'ആ അഞ്ചു ദിവസം....'
അവര്‍,
ചാരം കുഴച്ചുവച്ചും
മണ്ണ് കുഴച്ചുവച്ചും
ജീവിക്കുന്നു...!
'ഖൂംജ് '(പ്രതിധ്വനി)
എന്നൊരു സംഘടന കണ്ടെത്തിയ
ഞെട്ടിക്കുന്ന ഈ സത്യം ഇന്ത്യയിലെ ഒരു വനിതാവിമോചന പ്രസ്ഥാനമോ
പ്രവര്‍ത്തകരോ ഇതുവരെ അറിഞ്ഞിട്ടില്ലത്രെ...!
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേട്ടിട്ടുപോലുമില്ലത്രേ..!!
2008 ലെ യുഎന്‍-ന്റെ വേള്‍ഡ് സാനിറ്റേഷന്‍ ഡേ ആഘോഷത്തിന്
തയ്യാറെടുക്കുന്ന
ഇന്ത്യയിലെ പെണ്‍കാഴ്ച്ച...
ആ ദൃശ്യങ്ങള്‍ക്കു നേരെ മുഖംതിരിക്കാതെ
വിശ്വപ്പെണ്‍ദിനം നടന്നുമറഞ്ഞുകഴിഞ്ഞല്ലോ...
.........
...........
ആതിരേ, ഇതിന്ത്യയുടെ സ്ത്രീപടം..!!
Subscribe to:
Post Comments (Atom)
2 comments:
ഇതിന്ത്യയുടെ സ്ത്രീപടം.
ശക്തമായ വരികള്‍.
ചിന്തിപ്പിക്കുന്നു.:(
വനിതാ ദിനം എന്നത് ആര്ക്കും വേണ്ടിയല്ല ഒന്നിനും പരിഹാരം കാണാനും അല്ല. 365 ദിവസതിനെയും ആഘോഷമാക്കാന് ഓരോന്നിനും ഓരോ പേര്. അതിലോന്നീ വനിതാ ദിനവും.
കേട്ടിരിക്കുന്നു ഈ പറഞ്ഞതും. ഇനി കേള്ക്കാത്തതും എന്തെല്ലാം ഉണ്ടായിരിക്കാം?
Post a Comment