Saturday, June 14, 2008
തോപ്പുംപടി പേൺവാണിഭം:പ്രിയപ്പെട്ട പെൺകുട്ടീ,നിന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ലല്ലോ!!
മണർകാട് പള്ളിയിലെ വികാരി കുര്യാക്കോസ് മംഗലത്തിൽ,സംവിധായകൻ രാജൻ സിതാര എന്ന രാഘവൻ,വികാരിയുടെ അടുത്ത സുഹൃത്തും കേരളകോൺഗ്രസ്സ് (ജെ) നേതാവുമായ ഷിബു എണ്ണയ്ക്കൽ,ആലപ്പുഴ അരൂർ സ്വദേശി അബ്ദുൽ ഖാദർ എന്ന ഖാദർ ഭായ്...
പീഡകപ്പൊലയാടിമക്കൾ!
ഭാര്യയും മക്കളും അമേരിക്കയിലുള്ള,
മണർകാട് പള്ളിയിലെ വികാരിമാരിലെ
പ്രമുഖ 'വികാരി'യായ കുര്യാക്കോസ്-
നീലച്ചിത്ര 'സംവിധായകനായ' രാഘവൻ-
(നിന്നെ ഉപയോഗിച്ച് നീലച്ചിത്രം
നിർമിക്കാമെന്ന ആശയം ഈ നാറിയുടേതായിരുന്നു)
വികാരിയുടെ അടുത്ത സുഹൃത്തും
'വികാര'കാര്യത്തിൽ കേമനുമായ
ഖദർ ധാരി ഷിബു-
(പി.ജെ.ജോസഫിന്റെ പാർട്ടിക്കാരനാകാൻ
എല്ലാം കൊണ്ടും യോഗ്യൻ)
പ്രിയപ്പെട്ട പെൺകുട്ടീ,
ആറു വർഷം മുൻപ്
നിന്നെ കടിച്ചീമ്പിയ കാമപ്പിശാചുക്കളിലെ വിഐപികൾ..
ഇന്നലെ (2008 ജൂൺ13)അറസ്റ്റിലായവർ.
അപ്പോൾ വിവിഐപികളോ,
അവരെവിടെ?
കുട്ടീ നിനക്കവരുടെ ശാരീരിക പ്രത്യേകതകളും
പെരുമാറ്റ വൈകൃതങ്ങളുമല്ലേ ഓർമയുള്ളൂ,പേരറിയില്ലല്ലോ!
അവരിപ്പോഴും സമ്പത്തിന്റേയും സമുദായത്തിന്റേയും രാഷ്ട്രീയത്തിന്റേയും
സ്വാധീനമുപയോഗിച്ച് വെട്ടിപ്പിടിച്ചെടുത്ത മാന്യതയുടെ
മറവിൽ നിന്നേപ്പോലെയുള്ള നിസ്വജന്മങ്ങളെ
വേട്ടയാടി മദിക്കുകയാണ്.
അവരിൽ ചില വേതാളങ്ങളാണല്ലോ
സിസ്റ്റർ അഭയയെ,
കൊട്ടിയത്തെ ഷൈനിയെ,
തിരുവല്ലയിലെ അനഘയെ,
കിളിരൂരിലെ ശാരിയെ,
ഇപ്പോൾ
പൂവരണിയിലെ രാജിമോളെ
കശക്കിയെറിഞ്ഞ്,തെളിവുകൾ നശിപ്പിച്ച്
പുതിയ ഇരകൾക്കായി കെണിയൊരുക്കി കാത്തിരിക്കുന്നത്...
അപ്പോഴും, ഒരർത്ഥത്തിൽ, നീ ഭാഗ്യവതിയാണ് പെൺകുട്ടി-
രണ്ടു വർഷത്തിനിടയിൽ
250തിലധികം കാമക്കിരാതന്മാരുടെ
കെട്ടുനാറുന്ന വൈകൃതങ്ങൾക്കിരയായിട്ടും
നിനക്ക് എയ്‌ഡ്സ് ബാധിച്ചില്ലല്ലോ!
പാവം രാജിമോൾ-എയ്‌ഡ്സ് ബാധിച്ചൊടുങ്ങാനായിരുന്നു
അതിന്റെ വിധി..
ഇപ്പോൾ എന്റെ മനസിൽ
ആറ് വർഷം മുൻപ് നീ പോലിസ് കസ്റ്റഡിയിലായിരുന്നപ്പോൾ
കണ്ട ദൈന്യ രൂപവും
നിന്നെ പീഡിപ്പിച്ചവരുടെ പേരുകൾ പോലിസിനോട് പറഞ്ഞിട്ടും
ആരേയും അറസ്റ്റ് ചെയ്തില്ലല്ലോ എന്നു ചോദിച്ചപ്പോൾ
കേട്ട കണ്ണീർപ്പദങ്ങളുമാണ്-
"എല്ലാവർക്കും നന്മ വരണമെന്നേ ഞാനെന്നും
പ്രാർത്ഥിച്ചിട്ടൊള്ളൂ...ഇപ്പോഴും ആ പ്രാർത്ഥനയേയൊള്ളു"
കുട്ടീ അന്നു നിനക്ക് 16 വയസ്സ് പൂർത്തിയായിരുന്നില്ല.
ദാരിദ്ര്യവും മാതാപിതാക്കളുടെ അകൽച്ചയും
അതുമൂലം സൃഷ്ടിക്കപ്പെട്ട നിസ്സഹായതയും
പിന്നെ രണ്ടു വർഷം നീണ്ടുനിന്ന പീഡനവും
ഒന്നും ഒന്നും നിന്റെ നിന്റെ മനസ്സിന്റെ നന്മ കെടുത്തിയിരുന്നില്ല-
ഞാനതു പറഞ്ഞതും ഒ.എൻ.വിയുടെ
"ഗോതമ്പുമണികളി"ലെ ആദ്യ വരികൾ ചൊല്ലിയതും
അപ്പോൾ കേട്ട തളർന്ന ഗദ്ഗദവും മെലിഞ്ഞ ദീർഘനിശ്വാസവും
എല്ലാം അന്നത്തെപ്പോലെ ഇന്നുമോർക്കുന്നു...
പെൺകുട്ടി, നീ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ്
നിന്നെക്കുറിച്ച് അവസാനമായി കേട്ടത്.
അന്ന് പാലക്കാട് ഒരു രഹസ്യ സങ്കേതത്തിലയിരുന്നല്ലോ നീ..
(ഇന്ന് നിനക്ക് 21 വയസ്സായിക്കാണും
നിന്റെ കുഞ്ഞിന് അഞ്ചുവയസും.ശരിയല്ലേ..
മിടുക്കനോ,മിടുക്കിയോ..?
സ്കൂളിൽ പോകാൻ തുടങ്ങിയോ )
നിന്റെ ദുരിതം അവസാനിക്കുന്നില്ലല്ലോ, കുട്ടീ
ഇനി കേസ്, വിചാരണ..
നിന്നെ പീഡിപ്പിച്ച പൊലയാടിമക്കളെ
രക്ഷിക്കാൻ നിന്റെ നന്മയേയും ആത്മാവിനേയും
കുത്തിക്കീറുന്ന ആഭസച്ചോദ്യങ്ങൾ... അശ്ലീലത്തെളിവുകൾ...
ഒരു വേള പണത്തിനും ലൈംഗീക സുഖത്തിനും വേണ്ടി
നീ ഈ മാന്യന്മാരെ ബ്ലാക് മെയിൽ ചെയ്യുകയാണെന്ന
നെറികെട്ട ആരോപണം വരെ നിനക്കെതിരെ ഉയർത്തും,
അഭിഭാഷകച്ചെറ്റകൾ..
പറ്റുമോ കുട്ടി ,നിനക്ക് പിടിച്ചു നിൽക്കാൻ?
കഴിയുമോ , കടന്നു വന്ന കനൽപ്പാതകൾ വിസ്മരിച്ച്
വേട്ടക്കരെ കുടുക്കുന്ന തെളിവുകൾ നൽകാൻ..?
ആരുണ്ട് കുട്ടീ, നിനക്കുവേണ്ടി സത്യസന്ധമായി വാദിക്കാൻ?
പ്രിയപ്പെട്ട പെൺകുട്ടി
നിന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ലല്ലോ...
...............
..................
ആതിരേ,
"ദൈവം എന്നേപ്പോലെ
തിരസ്കൃതനും ദരിദ്രനും
രോഗിയും ഏകാകിയുമായിരുന്നെങ്കിൽ
ഞാൻ പറയുന്നത് കുറേക്കൂടി
നന്നായി അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നു"
-ദസ്തയോവ്സ്കി
Subscribe to:
Post Comments (Atom)
5 comments:
ചേട്ടാ, ഈ വിഷയത്തിലെ പ്രധാന പ്രതികളെ ഇതുവരെയും പിടിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ തന്തയെയും തള്ളയേയും.
അജ്ഞതനാമകർത്താവിന്
ചരിത്രത്തിന്റെ പഴയതാളുകൾ മറിക്കാതെ ചിലത് സൂചിപ്പിക്കട്ടെ-
ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്സേയുടെ മാതാപിതാക്കളെ ആ കേസിലെ പ്രധാനപ്രതികളായി ആരും പറയുന്നില്ല.
ഇന്ദിരയുടെ നെഞ്ചകം അരിപ്പയാക്കിയ ബിയാന്ത് സിംഗിന്റേയും സത്‌വന്ത് സിംഗിന്റേയും മാതാപിതാക്കളെ ആരും കുറ്റപ്പെടുത്തിയില്ല.
രാജീവിനെ ചിതറിച്ചൊടുക്കിയ ശിവരശന്റേയും തനുവിന്റേയും മാതാപിതാക്കളും പരാമർശ വിഷയമാകുന്നില്ല.
പക്ഷെ, കൂട്ട ബലാത് സംഘത്തിനും വാണിഭത്തിലെ ഇരയാകാനും വിധിക്കപ്പെടുന്ന നിസ്വ-നിസഹായ ജന്മങ്ങളുടെ മാതാപിതാക്കൾ പ്രധാന പ്രതികളാകണം.
വേട്ടക്കാരന്റെ മനസ്സാണ് സുഹൃത്തെ നമുക്കെല്ലാം.ഇരയുടെ രോദനവും പിടച്ചിലും ആർക്കുവേണം...
ഇഞ്ചിഞ്ചായി ഇരയെ കീഴടക്കുന്ന 'സാഡിസ്റ്റാ'യ വേട്ടക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമുക്കെന്തുത്സാഹം
'ഗ്രൂപ്പ് ലോയൽറ്റി'കീപ് ചെയ്യാൻ മലയാളിയോളം മിടുക്കും മികവും മറ്റാർക്കുമില്ലല്ലോ
അസുരാ...
പറയുമ്പോള്‍ എല്ലാം പറയണം.. പതിനാറ് വയസ്സിന് മുമ്പ് ബന്ധപ്പെട്ടതിനാല്‍ ആണ് ഇതൊരു പീഡ്ഡനം ആകുന്നത്. അല്ലായിരുന്നെങ്കില്‍ വെറുമൊരു വ്യഭിചാരം ആയേനെ. കാരണം ഞാന്‍ പറഞ്ഞു തരേണ്ട എന്ന് കരുതുന്നു.
ആ കമന്റിന് ഒരു സലാം. പോസ്റ്റിനു നന്ദി.
hmmmmmmmmmmmmmmmmmmmmmm
Post a Comment