മീനമഴയുടെ വൃഷ്ടിക്കെടുതി..
വിലക്കയറ്റത്തിന്റെ ദൃഷ്ടിദോഷം...
റേഷന്‍ പോലും നിഷേധിക്കപ്പെട്ട ദുഷ്ടക്കാലം...
മോഷ്ടാക്കളുടെ സ്വൈര്യവിഹാരം..
ഇവയ്ക്കിടയില്‍ , ഇനിയും മരിക്കാത്ത നമ്മളും ,
ഇല്ലായ്മകള്‍ക്കിടയിലും
ഇറുങ്ങനെ പൂത്തുലയുന്ന മേടക്കാമനകളും !
ആതിരേ,
അതിജീവനത്തിനായുള്ള
കുതിപ്പില്‍ഏതൊക്കെയോ
ധൂസരസങ്കല്‍പ്പങ്ങളിലേയ്ക്കും
യന്ത്രവത്ക്കൃത നാടുകളിലേയ്ക്കും
ചിതറിക്കപ്പെട്ടുപോയി
നമ്മുടെവിഷു ഭാവനകളും
വിഷുപ്പക്ഷിയുടെ പാട്ടും..!
അപ്പോഴും
കെട്ടിപ്പൊക്കിയ
'കോണ്‍ക്രീറ്റ്-അപമലയാളീകരണത്തിന് '
തൊട്ടരികില്‍ഓര്‍മ്മകളുടെ നാട്ടിടവഴി..
അതിന്നോരത്ത്
വിരിഞ്ഞുലയുന്നകര്‍ണികാരവും രാജമല്ലിയും...
വക്രതയില്ലാത്തവര്‍ണങ്ങളുടെ
ആ നന്മയെ എത്തിപ്പിടിക്കാന്‍ കൊതിച്ച
ബാല്യ-കൗമാരകുതൂഹലങ്ങള്‍....
ആതിരേ ,
"ഓര്‍മ്മകളുണ്ടായിരിക്കണം ,ഒക്കെയും
വഴിയോരക്കാഴ്ച്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി "
ആശംസിക്കാനൊന്നുമില്ല ;
കുട്ടിയോടൊപ്പാം
സുമനസ്സുകളായവായനക്കാര്‍ക്കൊപ്പം
ഞാനുംനല്ലതാശിക്കട്ടെ
2 comments:
:)
ആശംസകള്‍..
Wish you a Happy “വിഷു“
Post a Comment