കലണ്ടെറിലൊരു ചുവന്ന അക്കം; അവധിദിനം..
ബക്രിദ്-ബലി പെരുന്നാള്‍...
ഹിമകണങ്ങളായി ഹൃദങ്ങളില്‍ വിശുദ്ധി പെയ്തു നിറയേണ്ട ഈ സൗമ്യദിനങ്ങളില്, ആതിരേ, കുലംകുത്തിയൊഴുകിയെത്തുന്നത് നിലവിളികളും നിണച്ചാലുകളുമാണല്ലോ ...!
ഒന്നര ദശാബ്ധം മുന്‍പ് ചൊരിയപ്പെട്ടതും ഇപ്പോള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നതുമായ നിരപരാധികളുടെ ചുടുചോരക്കടലാണല്ലോ കുട്ടീ എന്റെ ചുറ്റിലും..
അന്നും പിന്നീടും ഇരകളാക്കപ്പെട്ടവരുടെ രോദനമാണല്ലോ ആതിരേ കര്ണപുടങ്ങളില് ദാരുണമായി നിറയുന്നത്...
ബക്രിദിന്റെ നന്മ നിറയേണ്ട ചേതനയില്‍ ബലിയാക്കപ്പെടുന്ന പതിനായിരങ്ങളുടെ നിസ്സഹായതയണല്ലോ ക്രൂരമായി ഘനീഭൂതമാകുന്നത്..
ആതിരേ ഇന്ന് ഡിസംബര്‍ ആറ്
ഭാരതവും ഭാരതീയരും നൂറ്റാണ്ടുകളോളം ഹൃദയധമനിപോലെ സൂക്ഷിച്ച മതനിരപേക്ഷത,മതസൗഹാര്‍ദ്ദം,മതേതരത്വം വെട്ടിനുറുക്കപ്പെട്ട ദുര്‍ദ്ദിനം..
സംഘപരിവാര ഭീകരവാദത്തിന്റെ പിക് ആക്സുകളും ത്രിശൂലങ്ങളും ആക്രമണോത്സുകതയും വര്‍ഗവെറിയും അന്ന് തകര്‍ത്തുതരിപ്പണമാക്കിയത് ഗംഗയാറൊഴുകുന്ന നാടിന്റെ സാമുദായികൈക്യത്തിന്റെ കുംഭഗോപുരങ്ങളായിരുന്നു..
തല കുടയേണ്ട,
നമുക്കല്പം പിന്നാക്കം നടക്കാം
ചരിത്രവീഥിയില്‍ നശിക്കതെ നില്ക്കുന്ന അടയാളങ്ങള്‍ കാണാം..
പ്രചീന സെമിറ്റിക് മതങ്ങളില്‍ ആചരവും അനുഷ്ഠാനവുമായി തിമിര്‍ത്താടിയ മനുഷ്യ ബലിക്കു വിരാമമിടാനായിരുന്നു യഹോവ (അള്ള)അബ്രാഹമിനോട് (ഇബ്രാഹിമിനോട് )സ്വന്തം പുത്രനെ ബലികഴിക്കാന്‍ ആവശ്യപ്പെട്ടതും അതിനു തയ്യാറായപ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചതും പിന്നെ ബലിയര്പ്പിക്കന് ഒരു ആട്ടിന്‍ കുട്ടിയെ നല്കിയതും...
പ്രാകൃതനില്‍ നിന്ന് ആധുനികനിലേയ്ക്കുള്ള മനുഷ്യ പരിണാമത്തിലെ നാഴികക്കല്ലായിരുന്നു ആ ബക്രിദ്...!
ആതിരേ ഇന്നാബക്രിദിന്റെ പിറ കാണാന്‍ കത്തിരിക്കുന്ന ഒരു സമുദായത്തിന്റെ മിഴികളില്‍ വിശുദ്ധമാസശാന്തിയല്ല മറിച്ച് ഇരയക്കപ്പെടുന്നതിന്റെ ഭീതിയും ഭയ-സംത്രാസങ്ങളുമാണ് ഒളിമിന്നുന്നത്...
ആരുമറിയാതെ,അതിഗൂഢമയിട്ടല്ലായിരുന്നല്ലോ ആതിരേ ബാബറി മസ്ജിദ് തകര്‍ത്തത്....!ഭാരതത്തിലെ ഏഴു ലക്ഷം ഗ്രാമങ്ങളില്‍ നിന്ന് വന്‍ പ്രചാരണകോലാഹലത്തോടെയായിരുന്നല്ലോ ശിലന്യാസത്തിനുള്ള ചുടുകട്ടകള്‍ അയോദ്ധ്യയിലെത്തിച്ചെത്...
എന്നിട്ടും നമ്മുടെ ഇന്റലിജെന്‍സ് ബ്യുറോയ്ക്ക് എന്താണ് നടക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണാതിരേ..
ഭരണവര്‍ഗ്ഗ-ഭൂരിപക്ഷ- വര്‍ഗ്ഗീയ- ഭീകരവാദത്തിന് ഇതിലധികം എന്ത് തെളിവാണ് കുട്ടിക്ക് വേണ്ടത്..?
എന്നിട്ടും മുറുമുറുപ്പ് തീര്‍ന്നിട്ടില്ലല്ലോ,സവര്‍ണ ഭൂരിപക്ഷ രാക്ഷസീയതയ്ക്ക് !
ഓരോ ഡിസംബര്‍ ആറിനും നാടാകെ പോലിസ്-സൈനിക സുരക്ഷ സുശക്തമാക്കി ഇടതുപക്ഷ ഭരണകൂടങ്ങള്‍ പോലും നല്കുന്ന സൂചന എന്താണാതിരേ..
മുസ്ലീങ്ങള്‍ ഭീകരന്മാരാണെന്നല്ലേ..?
ജോര്‍ജ് ബുഷിന്റെ നരക നാക്കോടുകൂടി സംസാരിക്കാന്‍ ഇവര്ക്കെന്തുത്സാഹം..വ്യഗ്രത !!
ബുഷിന് അങ്ങനെ പറയേണ്ടതുണ്ട്.എങ്കില്‍ മാത്രമല്ലേ ഗള്‍ഫിലെ എണ്ണപ്പടങ്ങളിലേയ്ക്കും മൂന്നാം ലോക മാര്‍ക്കറ്റുകളിലേയ്ക്കും യാങ്കിയധിനിവേശത്തിന്റെ കഴുകന് താത്പര്യങ്ങള്‍ക്ക് പറന്നിറങ്ങാന്‍ പറ്റൂ
പക്ഷെ 'ലോകബാങ്ക് സിങ്ങും ' 'മദാമ ഗാന്ധിയും ' എന്തിനാണ് ആതിരേ ഭാരതത്തിലെ മുസ്ലിം സഹോദരങ്ങളെ ഭീകരന്മാരയി ഓരോ ഡിസംബര്‍ ആറിനും പരോക്ഷമായി മുദ്ര കുത്തുന്നത് ?
ഇരകളാക്കി വേട്ടയാടുന്നത് ?
പ്രാന്തവത്ക്കരിക്കപ്പെടുമ്പോള്‍,മാന്യമായി ജീവിക്കനുള്ള അവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍, നിരന്തരം പ്രകോപിപ്പിക്കപ്പെടുമ്പോള്‍ ആരെങ്കിലുമൊക്കെ പ്രതികരിക്കും. അപ്പോള്‍ ആ ആര്ജവത്വത്തെ ഭീകരവാദമായി ചിത്രികരിച്ച് ആഞ്ഞടിക്കാമെന്നുള്ള കണക്കുകൂട്ടലല്ലേ ഇത്തരം ഹീനനീക്കങ്ങള്‍ക്ക് പിന്നിലുള്ളത്..?
ഒരുസമുദായത്തെ മുഴുവന്‍ വെടക്കാക്കി വെടിവച്ചുകൊല്ലനുള്ള ഗര്‍ഹണീയമായ ഹോം വര്‍ക്കല്ലേ ഇതെല്ലം ആതിരേ...?
അതുകൊണ്ട് സുഹൃത്തേ നീയെങ്കിലും അറിയുക, പതിനഞ്ചുവര്‍ഷം മുന്‍പ് എന്റേയും നിന്റേയും രാഷ്ട്രവും കുറെ സംഘപരിവര ഭീകരന്മാരും നടത്തിയ കൊടുംപതാകത്തിന് ഓരോ മുസ്ലിം സഹോദരനോടും ക്ഷമചോദിക്കാനുള്ള വിനയവും വിവേകവും സ്വാംശീകരിക്കുമ്പോള്മാത്രമേ ഈ ബലിപെരുന്നാളിനെങ്കിലും ,ആതിരേ നാം ആദ്യമായി മനുഷ്യനും ആത്യന്തികമായി ഭാരതീയനുമാകുകയുള്ളു
കുട്ടി...അതിനുള്ള മനസ്സ് നിനക്കുണ്ടാകുമെന്ന് വിശ്വസിക്കാമോ എനിക്ക്...
2 comments:
സുഹൃത്തേ നീയെങ്കിലും അറിയുക, പതിനഞ്ചുവര്‍ഷം മുന്‍പ് എന്റേയും നിന്റേയും രാഷ്ട്രവും കുറെ സംഘപരിവര ഭീകരന്മാരും നടത്തിയ കൊടുംപതാകത്തിന് ഓരോ മുസ്ലിം സഹോദരനോടും ക്ഷമചോദിക്കാനുള്ള വിനയവും വിവേകവും സ്വാംശീകരിക്കുമ്പോള്മാത്രമേ ഈ ബലിപെരുന്നാളിനെങ്കിലും ,ആതിരേ നാം ആദ്യമായി മനുഷ്യനും ആത്യന്തികമായി ഭാരതീയനുമാകുകയുള്ളു
theerchaayaayum
ക്ഷ്ഗ്ധ്ബ്ദ്ഫ്ഹ്ദ് ഫ്ഹ്
Post a Comment