Sunday, August 26, 2012
വിസ്മൃതമാകുന്ന സുസ്മിത ചാരുതകള്‍
ആതിരേ, എഴുത്തിലും പറച്ചിലിലും മലയാളിക്ക് ഓണം ' നൊസ്റ്റാള്‍ജിയ'യാണ് ്... മധുരിക്കുന്ന ഒരുപിടി ഓര്‍മകളാണ് ... .. ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ മലയാളിക്ക് ഓണം ഷോപ്പിംഗ് അര്‍മാദമാണ് .എന്നിട്ട് ഓണം നല്ലനാളുകളുടെ കൊതിയൂറുന്ന കിനാവുകളുടേതാണെന്ന് പുലമ്പും.
മുഴുപ്പട്ടിണിക്കാരനും അരപ്പട്ടിണിക്കാരനും വയറുനിറച്ച് ഉണ്ട ദിനമായിരുന്നു മുന്‍പൊക്കെ ഓണം. മൂന്നുതരം പായസവും മറ്റു വിഭവങ്ങളുമടങ്ങിയസദ്യയില്ലെങ്കിലും അന്നത്തെ ഒരു നേരത്തെ ആഹാരം അവര്‍ക്ക് സദ്യയേക്കാള്‍ സ്വാദുള്ളതായിരുന്നു;. വിലയുള്ളതായിരുന്നു...
പട്ടിണിയും പരിവട്ടവും പോയ്മറഞ്ഞ മലയാളത്തിന് എന്നും ഓണമാണിന്ന്.
വിദ്യാഭ്യാസ-സാമ്പത്തിക വളര്‍ച്ചയുടെ സുരഭിലത.
കൈനനയാതെ മീന്‍ പിടിക്കാനും മെയ്യനങ്ങാതെ ഓണസദ്യ ഒരുക്കാനും മലയാളിക്ക് കഴിയുന്നു. മലയാളിയുടെ പൊങ്ങച്ചം പോലെ ഇന്‍സ്റ്റന്റാണ് ഇന്നത്തെ ഓണവും സദ്യയും ആഘോഷങ്ങളും .
തൂശനിലയിലെ തുമ്പപ്പൂ ചോറിനെക്കുറിച്ച് വാചാലനായി പിസ്തയും ബര്‍ഗറും വെട്ടിവിഴുങ്ങുന്ന വര്‍ത്തമാനകാല മലയാളിക്ക് ഓണത്തിന്റെ നഷ്ടപ്പെടുന്ന സുസ്മിതകളെക്കുറിച്ച് എന്ത് വേവലാതി..എന്ത് ആശങ്ക.
ക്ഷമിക്കണ്ട,ഐ ഡു നോട്ട് ബിലോങ്ങ് എന്ന് ആംഗലേയത്തില്‍ അഹങ്കരിക്കുന്നവര്‍ക്ക് വേണ്ടിയല്ല ഈ കുറിപ്പുകള്‍
കണ്ണാന്തളി:വിസ്മൃതമാകുന്നപുഷ്പ ശാലീനത
ആതിരേ, ശ്രാവണപൂര്‍ണിമയായ്, തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിത്തമ്പുരാനോടൊപ്പം വിഷ്ണു സാന്നിധ്യമായി മലയാളമണ്ണില് വിരുന്നെത്തിയിരുന്ന കണ്ണാന്തളിപ്പൂവ്..! മണ്‍മറയുന്ന ഓണാചാരങ്ങള്‍ക്കൊപ്പം ഈ സുസ്മിതചാരുതയും വിസ്മൃതിയിലേക്ക്..
തുമ്പയുടെയും മുക്കുറ്റിയുടെയും പോലെ കണ്ണാന്തളിക്കും അത്തപ്പൂക്കളത്തില്‍ വളരെ പ്രാധാന്യമുണ്ട്. മാവേലിക്കൊപ്പമാണ് ഈ പൂവ് ഭൂമിയിലെത്തുക എന്നൊരു വിശ്വാസമുണ്ട് എന്നു പറഞ്ഞല്ലോ. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ്‍ കണ്ണാന്തളി ഭൂമിയിലെത്തിയതെന്നാണു ഐതിഹ്യം. ചതുര്‍ബഹുവായ വിഷ്ണുവിന്റെ സാന്നിധ്യമായാണ് കണ്ണാന്തളി മാവേലിക്കൊപ്പം വിരുന്നുവരുന്നത്. ഓണക്കാലം കഴിഞ്ഞാല്‍ ഈ പൂവിനെ കാണാറില്ലെന്നതും ശ്രദ്ധേയമാണ്. വെളുത്തുനീണ്ട ശുഭ്രദളഗ്രത്തില്‍ കടുംവയലറ്റ് മഷി പുരണ്ടപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കണ്ണാന്തളിക്കു പൂക്കളത്തിലും തൃക്കാക്കരയപ്പന്റെ ശിരസ്സിലും ഇടമുണ്ട്. ചിങ്ങമാസം പിറന്നാല്‍ കുന്നുകളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന കണ്ണാന്തളി ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ
കേരളത്തില്‍ മാത്രം കാണപ്പെടുന്നതും ഇപ്പോള്‍ വളരെ അപൂര്‍വവുമായ ഓഷധി വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി . ഇത് പുല്‍മേടുകളിലാണ് സാധാരണ കാണപ്പെട്ടിരുന്നത്. എക്സാക്കം ബൈകളര്‍ ((ഋഃമരൗാ യശരീഹീൃ))എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ പേര്‍ഷ്യന്‍ വയലറ്റ്, ജര്‍മ്മന്‍ വയലറ്റ് എന്നും സംസ്കൃതത്തില്‍ അക്ഷിപുഷ്പി എന്നും അറിയപ്പെടുന്ന ഈ സസ്യത്തിന് തിക്തരസവും ലഘുഗുണത്തോടുകൂടിയ ശീതവീര്യവുമാണ്. കഷായങ്ങളില്‍ ചേരുവയായി കണ്ണാന്തളി ഉപയോഗിക്കാറുണ്ട്.വടക്കന്‍ കേരളത്തില്‍,തൃശ്ശൂര്‍ മലപ്പുറം,വയനാടു് ജില്ലകളില്‍ പറമ്പന്‍പൂവ്,കൃഷ്ണപൂവ് എന്നീ പേരുകളിലും കണ്ണാന്തളി അറിയപ്പെടുന്നു
കേരളത്തില്‍ ഏറെ കണ്ണാന്തളിയുളള ഇടങ്ങളാണ് തൃശൂരിലെ വിലങ്ങന്‍കുന്നും പെരുവന്‍മലയുമെന്ന് പരിസ്ഥിതിശാസ്ത്രജ്ഞര്‍ പറയുന്നു. ഒഴിവുവേളകള്‍ ചെലവഴിക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുപോലും നിരവധി പേര്‍ എത്തുന്ന സ്ഥലമാണ് പെരുവന്‍മല. അപൂര്‍വ്വയിനം ചെടികളെ തേടി സസ്യശാസ്ത്രഗവേഷകരും വിദ്യാര്‍ത്ഥികളും ഇവിടെയെത്താറുണ്ട്. കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലാണ് പെരുവന്‍മലയും ശിവക്ഷേത്രവും അടങ്ങുന്ന 60 ഏക്കറോളം ഭൂമി. ഹാബിനേരിയ പൂക്കള്‍ (ബോഗ് ഓര്‍ക്കിഡ് ) പിറന്ന പെരുവന്‍മലയുടെ പടിഞ്ഞാറുഭാഗത്ത് സ്വകാര്യവ്യക്തികള്‍ മണ്ണെടുത്തിരുന്നത് കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേവസ്വം ഭൂമി കയ്യേറിയവരില്‍ നിന്ന് മലപ്പുറം സ്വദേശി വാങ്ങിയ താഴ്‌വാരത്തെ ഭൂമിയിലായിരുന്നു മണ്ണെടുപ്പ്.
70 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ തണ്ടു് ചതുരാകൃതിയിലാണ്. കടുംവയലറ്റ് നിറത്തോടുകൂടിയ അഗ്രവും വെളുത്ത ഇതളുകളും മഞ്ഞ കേസരങ്ങളുമാണ് ഈ പൂവിന്. ഒരു ചെടിയില്‍ 40 മുതല്‍ 80 വരെ പൂക്കളുണ്ടാകും. ഒരോ പൂവും ഒരാഴ്ച വരെ വാടാതെ നില്‍ക്കും.കുന്നിന്‍ ചെരുവുകളിലാണ് ഇവ സാധാരണ വളരുന്നത്.
എം.ടി വാസുദേവന്‍ നായരുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന കൃതിയില്‍ ഈ പൂവിനെ പരാമര്‍ശിക്കുന്നുണ്ട്.
ഇരപിടിയന്‍ കാക്കപ്പൂ
ആതിരേ,ഓണം വന്നതോടെ നാട്ടു വരമ്പു കളിലെല്ലാം കാക്കപൂക്കള്‍ വിരിഞ്ഞു. ഇരപിടിയന്‍ ചെടിയാണ് കാക്കപ്പൂവെന്ന് എത്രപേര്‍ക്കെറിയാം? തൊട്ടടുത്തുകൂടെ പോകുന്ന ചെറു ജീവികളെ ഇവ വിഴുങ്ങുമെന്നു പറയുമ്പോള്‍ ആദ്യമൊന്നു വിശ്വസിക്കാന്‍ മടിക്കും.
ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് കാക്കപൂക്കള്‍ കാണുന്നത്. നന്നായി വെള്ളമുള്ള സ്ഥലത്താണ് കാക്കപ്പൂവ് വിരിയുക. ഉറവയുള്ള പാറപ്രദേശത്തും വയലുകളിലും ഇവയെ കാണാം. വയലുകളില്‍ സാമാന്യം വലിയ പൂക്കളാകും ഉണ്ടാകുക. നെല്‍വയലില്‍ ഉണ്ടാകുന്നതിനാല്‍ നെല്ലിപ്പൂവ് എന്നും ഇതിനെ വിളിക്കും.
ബ്ലാഡര്‍ വര്‍ട്ട് എന്നാണ് ഇംഗ്ലിഷ് പേര്. ചെടിയുടെ വേരില്‍ ചെറിയ അറകളുണ്ടാകും. ഈ അറകള്‍ക്കടുത്തെത്തുന്ന സൂക്ഷ്മജീവികളെ പെട്ടന്നു വിഴുങ്ങും. വേരിലൂടെ മണ്ണില്‍ നിന്നു പോഷകങ്ങളും വലിച്ചെടുക്കും.ഓണപൂക്കളത്തിന് ഏറ്റവും സൗന്ദര്യം നല്‍കുന്ന പൂക്കളാണ് കാക്കപ്പൂവ്. പക്ഷേ ആളൊരു ഇരപിടിയനാണെന്ന് അധികമാര്‍ക്കുമറിയില്ലെന്നു മാത്രം.
കാക്കപ്പൂവ്.പുല്ലിനോടൊപ്പമാണ് കാണപ്പെടുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിന്റെ ഒന്‍പതാം വാല്യത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. . ഓഗസ്റ്റ്- ഒക്ടോബര്‍ മാസങ്ങളിലാണ് ഈ ചെടി സാധാരണയായി പൂവിടാറുള്ളത്. ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളില്‍ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്. കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു.
നന്നായി ജലമുള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലില്‍ വിരിയുന്ന പൂക്കള്‍ക്ക് വലിപ്പം കൂടുതലാണുള്ളത്. നെല്വയലില്‍ കാണപ്പെടുന്നതിനാല്‍ നെല്ലിപ്പൂവ് എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളില്‍ കാണപ്പെടുന്ന ചെറിയ അറകള്‍ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു.
കാണാനുണ്ടോ ഒരോണത്തുമ്പിയേ..?
ആതിരേ,ഓണസങ്കല്‍പ്പങ്ങള്‍ക്കൊപ്പം മലയാളികളുടെ മനസ്സിലേയ്ക്ക് പാറിപ്പറന്നെത്തുന്ന ചാരുശീതളസുഷമകളാണ് ഓണത്തുമ്പികള്‍.. ചെറിയ തുമ്പിയാണീ ഓണത്തുമ്പി. പക്ഷെ, എത്രപേര് ഇന്ന് ഓണത്തുമ്പികളെ കണാറുണ്ട്..? തൊടികളും തണ്ണീര്‍ത്തടങ്ങളും നഷ്ടമായ ഈ നാട്ടില്‍ ഓണത്തുമ്പിയെ കാണുക എന്നത് ആശയ്ക്ക് വിരുദ്ധമായ ആശയായി അവശേഷിക്കുകയുള്ളു.ഈ പൊന്‍തുമ്പിയുടെ പ്രജനന ഭൂമികളായിരുന്ന നെല്‍പാടങ്ങളും തോടുമൊക്കെ നാമെന്നേ നികത്തികഴിഞ്ഞു.....!
ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു കല്ലന്‍ തുമ്പിയാണ് ഓണത്തുമ്പി.ആംഗലേയത്തില്‍ ഇീാാീി ജശര്‍ൃല ംശിഴ.എന്ന് പേര്. ശാസ്ത്രീയനാമം: റയോതേമിസ് വെരിഗേറ്റ. ( (ഞവ്യീവേലാശെ ്മൃശലഴമമേ).). ആണ്‍തുമ്പിയുടെയും പെണ്‍തുമ്പിയുടെയും ചിറകുകള്‍ വ്യത്യസ്തമാണ്. പെണ്‍തുമ്പിയുടെ ചിറകില്‍ കറുപ്പു നിറം കൂടുതലും ആണ്‍തുമ്പിക്ക് കറുപ്പു നിറം കുറവുമാണ്. ഭംഗി കൂടുതലും പെണ്‍തുമ്പിക്കാണ്. ആണിന്റെ ചിറകുകള്‍ക്ക് സുതാര്യത കൂടുതലാണ്.വലിപ്പം ഏകദേശം തുല്യമാണ്. ആണിലും പെണ്ണിലും മുന്‍ ചിറകുകള്‍ കണ്ണാടി പോലെയാണ്. ആണ്‍തുമ്പിയില്‍ ഇതില്‍ സ്വര്‍ണ്ണവര്‍ണ്ണം കലര്‍ന്നിരിക്കും. എന്നാല്‍ മുന്‍ചിറകിന്റെ നടുവിലായി തവിട്ടുനിറത്തിലുള്ള പാടും അതിനെ അതിരിട്ടുകൊണ്ട് തിളങ്ങുന്ന മഞ്ഞനിറവുമുണ്ടാകും. പിന്‍ചിറകുകളില്‍ ഈ തവിട്ടുനിറത്തിലെ പാട് ചിറകിലാകെ പടരുന്ന തരത്തിലാവുമെങ്കിലും ഒരു മഞ്ഞവര ഇതിനുള്ളിലായി കാണാനാവും. ചിറകിന്റെ തുമ്പിനോടടുത്ത് ഒരു മഞ്ഞക്കുത്തും കാണാന്‍ കഴിയും. ചിറകിന്റെ അരികുകളിലാകെ ചെറിയ മഞ്ഞപ്പൊട്ടുകള്‍ വെറെയുമുണ്ട്. മൊത്തത്തില്‍ സ്വര്‍ണ്ണത്തരികളില്‍ അമര്‍ന്നുവീണശേഷം പറന്നുവന്നമട്ട്, പക്ഷേ, ഈ പൊന്‍തുമ്പിയെ ഇന്നു കണ്ടുകിട്ടുക പ്രയാസമാണ്.
പറക്കാന്‍ മടിയുള്ള ഇവ കൂടുതല്‍ നേരവും ചെടികളുടെ ഇലകളില്‍ വിശ്രമിക്കാനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യനെ ഭയപ്പെടുന്ന കൂട്ടത്തിലല്ല.
ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് ഇവ കേരളത്തില്‍ കാണപ്പെടുന്നത്. ഓണക്കാലത്ത് പെട്ടന്ന് പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. കൊതുകുകള്‍, ചെറിയ പ്രാണികള്‍, ഉറുമ്പ് എന്നിവയാണ് പ്രധാന ആഹാരം. കൊതുകുകളുടെ നിയന്ത്രണത്തില്‍ ഇവ നിര്‍ണായക ഘടകമാണ്. ഓന്ത്, ആനറാഞ്ചി തുടങ്ങിയ ജീവികള്‍ ഇവയെ ആഹാരമാക്കുന്നു.
തുലാമാസം വന്നാല്‍ നമ്മുടെ കുളങ്ങള്‍ക്കും പാടങ്ങള്‍ക്കും മീതെ ഒരായിരം തുമ്പികള്‍ പറന്നു തുടങ്ങും.ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. ഇവയെല്ലാം ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട തുമ്പികളാണ്.ഇവ തന്നെയാവണം തുലാത്തുമ്പികള്‍. വെയിലാഴിയില്‍ കൂട്ടം കൂട്ടമായി പറന്നു രസിക്കുന്ന ഈ തുമ്പികളെ വള്ളുവനാട്ടിലും വയനാട്ടിലും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു പക്ഷെ എല്ലാ മലയാളികളും ഈ പ്രത്യേക മാസത്തില്‍ ധാരാളം തുമ്പികളെ കണ്ട് ഒരു വേള അന്തിച്ചു നിന്നിട്ടുണ്ടാവാം.തുമ്പികള്‍ കൊതുകുകളുടെ വംശവര്‍ദ്ധനവിനെ നിയന്ത്രിക്കുന്നുണ്ട്.കൊതുകുകളുടെ ലാര്‍വകളായ കൂത്താടികളെ തിന്നുനശിപ്പിക്കുന്നതില്‍ തുമ്പികള്‍ക്ക് നല്ലൊരു പങ്കുണ്ട്. ചികുന്‍ ഗുനിയ പടര്‍ന്നുപിടിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് തുലാത്തുമ്പിക്കൂട്ടം ഇറങ്ങിയത്.അത്ഭുതകരമെന്ന് പറയട്ടെ ഇപ്പോള്‍ ചി കുന്‍ ഗുനിയ വാര്‍ത്തകള്‍ കാണാനില്ല.തുമ്പികളുടെ പങ്ക് ഇതില്‍ എത്രത്തോളമുണ്ടെന്നൊന്നും എനിക്കറിയില്ല.
കേരളീയര്‍ തുമ്പികളെ ക്കുറിച്ച് വേണ്ടത്ര പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല..ചില പ്രദേശങ്ങളില്‍ ചില തുമ്പികളെയെംകിലും നാട്ടുകാര്‍ പേരു ചൊല്ലി വിളിക്കുന്നുണ്ട്. ചക്കരത്തുമ്പി,ഓണത്തുമ്പി തുടങ്ങിയവ അവയില്‍ ചിലതാണ്.തുമ്പികള്‍ കേരളീയരെ സ്വാധീനിച്ചതിന്റെ അടയാളമാവണം തുമ്പിതുള്ളല്‍ .
കേട്ടിട്ടുണ്ടോ, ഓണക്കിളിയുടെ പാട്ട്..?
ആതിരേ ഓണപ്പൂക്കളെപ്പോലെ, ഓണക്കാലത്ത് പ്രകൃതി ഒരുക്കുന്ന, ഓമനക്കാഴ്ചയാണ് എങ്ങു നിന്നോ പറന്നെത്തുന്ന ഓണക്കിളി. ഓണം വന്നെത്തിയെന്ന സൂചന നല്‍കിക്കൊണ്ടാണ് ഓണക്കിളി പാറിയയെത്തുക. പണ്ടൊക്കെ, മിക്കപ്പോഴും, പഞ്ഞക്കാലമായതിനാല്‍, ഓണക്കിളിയെ കണ്ടാല്‍ വയറുനിറച്ച് ചോറ് കിട്ടും എന്ന വിശ്വാസമുണ്ടായിരുന്നു മലയാളക്കരയില്‍.
ഒരു തരം മഞ്ഞക്കിളിയെയാണ് ഓണക്കിളിയായി വിശേഷിപ്പിക്കുന്നത്.. ഇന്നത്തെ പക്ഷിനിരീക്ഷകര്‍ ഇതിനെ ആഹമരസവീീറലറ ഛൃശീഹല എന്ന 'മഞ്ഞക്കറുപ്പനായാണ് വിലയിരുത്തുന്നത്. 'ഒറിയോളസ് സന്തോര്‍ണസ്' ((ഛൃശീഹൗെ ഃമിവ്ൃിൌെ) ) എന്ന ശാസ്ത്രീയനാമമുള്ള ഈ കിളി നമ്മുടെ നാട്ടില്‍ത്തന്നെയുള്ളതാണ്.എന്നാല്‍, സ്വതവേ നാണംകുണുങ്ങിയായ ഇത് വൃക്ഷത്തലപ്പുകളില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ഇഷ്ടപ്പെടുന്നതാണ്.
മഞ്ഞയാണ് ശരീരമെങ്കിലും തലയും മാറിടവും കറുപ്പാണ്. ഇതുകാരണം ഒരു കറുത്തമുഖംമൂടി ചാര്‍ത്തിയതുപോലെയുണ്ടാവും ഈ പക്ഷികള്‍, 'വയി യൗ യൗ' എന്ന് വിളിക്കുന്ന ഇവയെ ഉയര്‍ന്നവൃക്ഷത്തലപ്പുകളിലോ അപൂര്‍വ്വമായ പറക്കലിനിടയിലോ കണ്ടെത്തുക പ്രയാസമാണ്. പക്ഷേ, ഓണക്കാലമാവുമ്പോള്‍ ഇതേ ഇനത്തില്‍പ്പെട്ട ദേശാടകരായ മഞ്ഞക്കിളികള്‍ വിരുന്നിനെത്തും. 'യൂറേഷ്യന്‍ ഗോള്‍ഡന്‍ ഓറിയോള്‍' ((ൠൃമശെമി ഏീഹറലി ഛൃശറല) ) എന്ന യഥാര്‍ത്ഥ മഞ്ഞക്കിളിയാണിത്. ഇവയ്ക്ക് തലയില്‍ കറുത്ത മുഖംമൂടിയില്ല. വാലിട്ടു കണ്ണെഴുതിയതുപോലെ കൊക്കില്‍നിന്നും കണ്ണിലേക്ക് പടരുന്ന ഒരു കറുത്ത വര ഇവയുടെ സവിശേഷതയാണ്. ചിറകുകളുടെ ഓരം കറുപ്പുമാണ്. ദേശാടനപക്ഷി യായതിനാല്‍, ഭയം പൊതുവെ അല്‍പം കുറവായ ഇവയെ എളുപ്പം കാണാനാവും. ഇവയുടെ ശാസ്ത്രീയനാമം ഓറിയോളസ് ഓറിയോളസ് (ഛൃശീഹൗെ ീൃശീഹൗെ ) എന്നാണ്. ഇതാണ് ഓണക്കാലത്ത് കാണപ്പെടുന്ന 'മഞ്ഞക്കിളി'യെന്ന ഓണക്കിളി. ഇവയ്ക്കിടയില്‍ ചിലപ്പോള്‍ തദ്ദേശീയരായ മഞ്ഞക്കറുപ്പന്മാരും വന്നുപെടാം. അതുകൊണ്ട് നമ്മളവയെ വേഗത്തില്‍ തിരിച്ചറിയും എന്നുമാത്രം.
എവിടെയക്കാണ് ആതിരേ, നാം ഈ സുസ്മിത ചാരുതകളെ,
മലയാളത്തിന്റെ മുഖശ്രീകളെ ആട്ടിപ്പായിച്ചത്..?
Subscribe to:
Post Comments (Atom)
No comments:
Post a Comment