Monday, January 19, 2015

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാര്‍..?!!

ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട്‌ കലാകേരളത്തിന്‌ എന്തു മുതല്‍ക്കൂട്ടാണുണ്ടായത്‌? സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത്‌ 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്‌,സംസ്ഥാന തലത്തില്‍ ഇതുവരെ. ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട്‌? യേശുദാസ്‌,ജയചന്ദ്രന്‍,വിനീത്‌,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്‌,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക. അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക്‌ എന്തു സംഭവിച്ചു? ആ അന്വേഷണം നമ്മേ കൊണ്ടെത്തിക്കുന്നത്‌ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്‌. സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട്‌ ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ്‌ പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്‌.രണ്ട്‌ ലക്ഷം വരെയാണ്‌ ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ഗ്രേസ്‌ മാര്‍ക്ക്‌ നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ്‌ വഞ്ചിക്കപ്പെടുന്നത്‌.
അഞ്ച്‌ പതിറ്റാണ്ടും അഞ്ചു വര്‍ഷവുമായ സംഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട്‌ ആറാം നാളിലേയ്‌ക്ക്‌ കടന്ന ഇന്ന്‌( ജനുവരി 20,2015)ആതിരേ, നാം ചില ചോദ്യങ്ങള്‍ ചോദിച്ചേ മതിയാകൂ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട്‌ കലാകേരളത്തിന്‌ എന്തു മുതല്‍ക്കൂട്ടാണുണ്ടായത്‌? സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത്‌ 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്‌,സംസ്ഥാന തലത്തില്‍ ഇതുവരെ. ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട്‌ ? യേശുദാസ്‌,ജയചന്ദ്രന്‍,വിനീത്‌,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്‌,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക. അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക്‌ എന്തു സംഭവിച്ചു? ആ അന്വേഷണം,ആതിരേ, നമ്മേ കൊണ്ടെത്തിക്കുന്നത്‌ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍ നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്‌. സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട്‌ ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ്‌ പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്‌.രണ്ട്‌ ലക്ഷം വരെയാണ്‌ ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ ഗ്രേസ്‌ മാര്‍ക്ക്‌ നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍ അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ്‌ വഞ്ചിക്കപ്പെടുന്നത്‌. അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരുമാണ്‌ വിഢികളാക്കപ്പെടുന്നത്‌. ആതിരേ,സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്നത്‌ ഒരു റാക്കറ്റാണെന്നത്‌ അങ്ങാടിപ്പാട്ടാണ്‌.അവരും അവരുടെ ഏജന്റുമാരുമാണ്‌ ലക്ഷങ്ങള്‍ പ്രതിഫലം പറ്റി വിജയികളെ നിര്‍ണയിക്കുന്നത്‌.അതു കൊണ്ടാണ്‌ ഒരോ വര്‍ഷം കഴിയും തോറും സ്‌കൂള്‍ കലോത്സവ വേദി രക്ഷിതാക്കളുടേയും അദ്ധ്യാപകരുടെയും ഏജന്റുമാരുടേയും കലാപവേദിയായി അധപ്പതിക്കുന്നതും. ഏജന്റുമാര്‍ മുഖേനെ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ മുന്‍പ്‌ ഹെയര്‍ സ്റ്റെയിലിലെ വ്യത്യാസവും ആഭരണങ്ങളിലെ വൈവിദ്ധ്യവും കൈയിലും കാലിലുമണിയുന്ന പ്രത്യേക നിറത്തിലുള്ള നൂലുകളുമൊക്കെയായിരുന്നു സൂചനകളെങ്കില്‍ ഈ വര്‍ഷം മുതല്‍ വാട്ട്‌സ്‌ആപ്പിലൂടെ മത്സരാര്‍ത്ഥിയുടെ ഫോട്ടോ മുന്‍കൂട്ടി അയച്ചു കൊടുത്താണ്‌ വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നത്‌. ഈ തിന്മയിങ്ങനെ വാഴുമ്പോഴാണ്‌ ആതിരേ, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും അഴിമതികളുടേയും ക്രമക്കേടുകളുടേയും ഉത്സവം കൂടിയാണെന്ന്‌ ഇതു സംബന്ധിച്ച ഓഡിറ്റ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ നാലുവര്‍ഷത്തെ കലോത്സവ നടത്തിപ്പിലും വന്‍ ക്രമക്കേടും അഴിമതിയുമാണ്‌ ഓഡിറ്റ്‌ വിഭാഗം കണ്ടെത്തിയിട്ടുള്ളത്‌. ഇതിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടുകളിലുണ്ട്‌. എന്നാല്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
2010 ല്‍ കോഴിക്കോടും 2011 ല്‍ കോട്ടയത്തും 2012 ല്‍ തൃശ്ശൂരും 2013 ല്‍ മലപ്പുറത്തും നടന്ന കലോത്സവങ്ങളുടെ നടത്തിപ്പിലാണ്‌ ഓഡിറ്റ്‌ വിഭാഗം ക്രമക്കേട്‌ കണ്ടെത്തിയിട്ടുള്ളത്‌.അഡ്വ ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ്‌ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഡിറ്റ്‌ വിഭാഗം ഇക്കാര്യങ്ങള്‍ അറിയിച്ചത്‌. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ പിരിക്കുന്ന ഫണ്ടാണ്‌ കലോത്സവ നടത്തിപ്പിന്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഈ ഫണ്ട്‌ കമ്മിറ്റികള്‍ക്ക്‌ കൈമാറുകയുമാണ്‌ പതിവ്‌. കലോത്സവ മാനുവല്‍ പ്രകാരം ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചുവേണം അതതു കമ്മിറ്റികള്‍ ഈ തുക വിനിയോഗിക്കാന്‍. എന്നാല്‍ പന്തല്‍ നിര്‍മ്മാണമടക്കം ഒരു ജോലിക്കും ഈ നടപടി ക്രമങ്ങള്‍ പാലിക്കാറില്ല. മുന്‍കൂറായി ലഭിക്കുന്ന തുക യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്‌ കമ്മിറ്റികള്‍ ചെലവഴിച്ചിട്ടുള്ളത്‌ എന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കലോത്സവം കഴിഞ്ഞ ശേഷം ധനകാര്യകമ്മിറ്റിയുടെ സഹായത്തോടെ ജനറല്‍ കണ്‍വീനര്‍ വിവിധ കമ്മിറ്റികളുടെ വൗച്ചറുകളും ബില്ലുകളും പരിശോധിച്ച്‌ ഒപ്പുവച്ച ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റിനെക്കൊണ്ട്‌ ഓഡിറ്റ്‌ ചെയ്യക്കണം. എന്നാല്‍ ഇത്തരം ഒരു നടപടി ക്രമവും ഈ വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. ബില്ലുകളും വൗച്ചറുകളും ഇതുവരെ ആരും പരിശോധിച്ചിട്ടില്ലെന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്‌. 2010 ല്‍ കോഴിക്കോട്‌ നടന്ന കലോത്സവത്തിന്റെ ചെലവ്‌ കണക്കുകള്‍ പോലും ഇപ്പോഴും പല സബ്ബ്‌ കമ്മിറ്റികളും നല്‍കിയിട്ടില്ല. ഇവര്‍ക്കതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. അതേസമയം സംസ്ഥാന കലോത്സവത്തിനുള്ളഅപ്പീല്‍ പ്രളയം മത്സരങ്ങളുടെ സമയക്രമത്തേയും നിലവാരത്തേയും തകര്‍ക്കുന്നുണ്ടെങ്കിലും അത്‌ സര്‍ക്കാറിന്‌ മികച്ച വരുമാനമാവുകയാണ്‌. അപ്പീല്‍ പരിഗണിക്കുന്നതിന്‌ അയ്യായിരം രൂപയാണ്‌ ഫീസ്‌. ബാലാവകാശ കമ്മീഷന്റെ അപ്പീലുകള്‍ക്ക്‌ പുറമെ ഇത്തവണ (നാലാം ദിവസം വരെ)1157 അപ്പീലാണ്‌ അനുവദിച്ചത്‌. കഴിഞ്ഞതവണ പാലക്കാട്ടെ കലോത്സവത്തിന്‌ 837 അപ്പീലായിരുന്നു. ഇത്തവണ ആദ്യദിവസത്തില്‍തന്നെ ലോകായുക്തയുടെ ഉത്തരവുമായി അപ്പീലിനെത്തിയത്‌ 85 പേരാണ്‌. മുനിസിപ്പല്‍ കോടതിയില്‍ നിന്നായി ആറ്‌. എല്ലാ ഇനങ്ങള്‍ക്കും അപ്പീലുണ്ട്‌.ജനകീയ ഇനങ്ങളായ മിമിക്രി, മോണാ ആക്ട്‌ എന്നിവക്ക്‌ കൂടുതലുണ്ട്‌. ഇങ്ങനെ ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാറായി മാറിയിരിക്കുകയാണ്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവം.അപ്പീലുകളുടെ കാര്യത്തില്‍ ഇനി ഇടപെടുമെന്ന്‌ പറയുന്ന സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത്‌ ശ്രദ്ധേയമാണ്‌.അതങ്ങനയേ വരൂ.കാരണം ``അഴിമതി ഈ ഭരണത്തിന്റെ ഐശ്വര്യം''എന്നല്ലേ,ആതിരേ ഉമ്മന്‍ ചാണ്ടിയും അബ്ദു റബ്ബുമൊക്കെ അഭിമാനിക്കുന്നത്‌.

No comments: